UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3397


ഗ്രാമീണ ശുചിത്വ പരിപാടി 

ശ്രീ. ഇ. പി. ജയരാജന്‍ 
,, എളമരം കരീം 
,, എ. കെ. ബാലന്‍ 
പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)ഗ്രാമീണ ശുചിത്വ മേഖലയില്‍ സുസ്ഥിരവും സമയബന്ധിതവുമായ പരിപാടിയുണ്ടോ; എങ്കില്‍ പരിപാടി നടപ്പാക്കേണ്ട ശുചിത്വമിഷന്‍ പ്രാപ്തമായ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്; ഈ കാര്യങ്ങള്‍ പ്രത്യവലോകനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ; 

(ബി)എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും വീടുകളില്‍ കക്കൂസുകള്‍ നല്‍കാന്‍ സാദ്ധ്യമായിട്ടുണ്ടോ; ലക്ഷ്യവും നേട്ടവും വിശദമാക്കുമോ; 

(സി)ഐ. എച്ച്. എച്ച്. എല്‍. (ഇന്‍ഡിവിഡ്യുവല്‍ ഹൌസ്ഹോള്‍ഡ് ലാട്രിന്‍) നിര്‍മ്മാണത്തിനായുള്ള ധനസഹായം ലഭിക്കാന്‍ അര്‍ഹതയുള്ള എല്ലാ ബി. പി. എല്‍ കുടുംബങ്ങളേയും ഇത് സംബന്ധമായ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നുവോ; ഇത് പൂര്‍ത്തിയാക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചു; 

(ഡി)സന്പൂര്‍ണ്ണ ശുചിത്വ പരിപാടിയുടെ നടത്തിപ്പില്‍ ഉണ്ടായ പോരായ്മകള്‍ പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

3398


"ശുചിത്വകേരളം' പദ്ധതി 

ശ്രീ. വി. ഡി. സതീശന്‍ 
,, എം. പി. വിന്‍സെന്‍റ് 
,, എ. റ്റി. ജോര്‍ജ് 
,, വര്‍ക്കല കഹാര്‍ 

(എ)സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളില്‍ "ശുചിത്വകേരളം' പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ശുചിത്വകേരളം പദ്ധതി ആര് മുഖേനയാണ് നടപ്പിലാക്കുന്നത്; വിശദമാക്കുമോ; 

(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

3399


"നിര്‍മ്മല്‍ ഭാരത് അഭിയാന്‍' 

പ്രൊഫ. സി. രവീന്ദ്രനാഥ് 
ശ്രീ. രാജു എബ്രഹാം 
ശ്രീമതി കെ. എസ്. സലീഖ 
,, പി. അയിഷാ പോറ്റി 

(എ)കേന്ദ്രാവിഷ്കൃത പദ്ധതിയായ "നിര്‍മ്മല്‍ ഭാരത് അഭിയാന്‍റെ' ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കുന്ന പരിപാടികള്‍ എന്തെല്ലാമാണ്; 

(ബി)നടപ്പുവര്‍ഷം പദ്ധതി നടപ്പാക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്തെല്ലാമാണ്; പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ; 

(സി)പദ്ധതി നടത്തിപ്പിന്‍റെ ഏകോപനം നിര്‍വ്വഹിക്കേണ്ട ശുചിത്വമിഷന്‍റെ ജില്ലാതലത്തിലുള്ള ഓഫീസുകളില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കാത്തതു മൂലം പദ്ധതി താളം തെറ്റുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ; 

(ഡി)നിര്‍മ്മല്‍ ഭാരത് അഭിയാന്‍ പദ്ധതിക്ക് ഈ വര്‍ഷം എന്ത് തുക വകയിരുത്തിയിട്ടുണ്ട്; അതില്‍ എന്തു തുക ചെലവഴിച്ചുവെന്നറിയിക്കാമോ?

3400


"ഗ്രാമയാത്ര' പദ്ധതി 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, ലൂഡി ലൂയിസ് 
,, റ്റി. എന്‍. പ്രതാപന്‍ 
,, പി. എ. മാധവന്‍ 

(എ)"ഗ്രാമയാത്ര' പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതിയിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ;

(സി)എത്ര പഞ്ചായത്തുകളില്‍ പദ്ധതി പൂര്‍ത്തിയാക്കിയിട്ടുണ്ട്; വിശദമാക്കുമോ; 

(ഡി)ശേഷിക്കുന്ന പഞ്ചായത്തുകളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ?

3401


ഗ്രാമപഞ്ചായത്തുകളുടെ ശാക്തീകരണം 

ശ്രീ. എം. എ. വാഹിദ് 
,, ആര്‍. സെല്‍വരാജ് 
,, ലൂഡി ലൂയിസ് 
,, ജോസഫ് വാഴക്കന്‍ 

(എ)ഗ്രാമപഞ്ചായത്തുകള്‍ ശാക്തീകരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ; 

(ബി)എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് പദ്ധതിപ്രകാരം ഒരുക്കിയത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഇതിനായി ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാരുടെ തസ്തിക ഏകീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം; 

(ഡി)ഗ്രാമപഞ്ചായത്തുകള്‍ പൂര്‍ണ്ണതോതില്‍ ശക്തിപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ ?

3402


സംഖ്യാ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ് 

ശ്രീ. ബെന്നി ബെഹനാന്‍ 
'' അന്‍വര്‍ സാദത്ത് 
'' ആര്‍. സെല്‍വരാജ് 
'' എം. എ. വാഹീദ്

(എ)സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ സംഖ്യാ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ് സംവിധാനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത സംവിധാനത്തിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)പഞ്ചായത്തുകളിലെ കണക്കുകളില്‍ കൃത്യത ഉറപ്പാക്കാന്‍ ഇത് എത്രമാത്രം സഹായിച്ചിട്ടുണ്ട്; വിശദമാക്കുമോ; 

(ഡി)പ്രസ്തുത സംവിധാനം വികസിപ്പിച്ചത് ആരാണ്; വിശദാംശങ്ങള്‍ അറിയിക്കുമോ?

3403


പഞ്ചായത്തുകളില്‍ ജൈവവൈവിദ്ധ്യ രജിസ്റ്ററുകള്‍ 

ശ്രീ. ജോസഫ് വാഴക്കന്‍ 
,, കെ. മുരളീധരന്‍ 
,, വി. റ്റി. ബല്‍റാം 
,, വി. ഡി. സതീശന്‍

(എ)പഞ്ചായത്തുകളില്‍ ജൈവവൈവിദ്ധ്യ രജിസ്റ്ററുകള്‍ തയ്യാറാക്കാന്‍ നടപടികളെടുത്തിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)സംസ്ഥാനത്തിന്‍റെ വികസനത്തിന് അടിസ്ഥാന രേഖയാക്കി മാറ്റുന്നതിന് എന്തെല്ലാം വിവരങ്ങളാണ് രജിസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)എല്ലാ പഞ്ചായത്തുകളിലും ഈ രജിസ്റ്ററുകള്‍ തയ്യാറാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

3404


അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കുന്നതിനുള്ള നിബന്ധനകള്‍ 

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

(എ)പഞ്ചായത്തുകളിലെ അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കുന്നതിന് ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ ; 

(ബി)അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുന്നതിനു മുന്പായി പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പഠന റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ; 

(സി)അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കുന്നതിനുള്ള നിബന്ധനകള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്താമോ ; 

(ഡി)അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കുന്നതിനുള്ള അധികാരം ആര്‍ക്കൊക്കെയാണ് നല്‍കിയിട്ടുളളതെന്ന് വ്യക്തമാക്കുമോ ; 
(ഇ)അനധികൃത നിര്‍മ്മാണം സംബന്ധിച്ച പരാതി കണക്കിലെടുക്കാതെ പ്രസ്തുത നിര്‍മ്മാണം സാധൂകരിച്ച് നല്‍കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ ?

3405


തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ 

ശ്രീ. എന്‍. ഷംസുദ്ദീന്‍ 
'' വി.എം. ഉമ്മര്‍ മാസ്റ്റര്‍ 
'' കെ.എം. ഷാജി 
'' സി. മോയിന്‍കുട്ടി 

(എ)തീരദേശ നിയന്ത്രണ നിയമം പാലിക്കതെ നിരവധി കെട്ടിടങ്ങള്‍ പുതുതായി നിര്‍മ്മിച്ചിട്ടുള്ള കാര്യം ഗൌരവപൂര്‍വ്വം വീക്ഷിച്ചിട്ടുണ്ടോ; 

(ബി)പ്രസ്തുത നിയമം ലംഘിച്ച് തദ്ദേശസ്വയംഭരണസ്ഥാപനത്തിന്‍റെ അനുമതിയോടെ കെട്ടിട നിര്‍മ്മാണം നടത്തിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ നിയമ വിരുദ്ധ അനുമതി നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടി യാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കമോ? 

3406


സി.ആര്‍.ഇസഡ് ചട്ടങ്ങളില്‍ ഇളവുകള്‍ നല്കാന്‍ നടപടി 

ശ്രീ. എന്‍.എ. നെല്ലിക്കുന്ന്

(എ)പഞ്ചായത്ത് പ്രദേശങ്ങളില്‍ സി.ആര്‍.ഇസഡ് (കോസ്റ്റല്‍ റിസര്‍വ് സോണ്‍) എങ്ങനെയാണ് കണക്കാക്കിയിട്ടുള്ളത്; 

(ബി)ആയത് നടപ്പാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് മതിയായ ട്രെയിനിംഗ് നല്‍കാറുണ്ടോ; 

(സി)നിലവില്‍ വീടുണ്ടായിരുന്നവര്‍ക്ക് അതേ സ്ഥലത്ത് പുതിയ വീടു വയ്ക്കുന്പോള്‍ അനുമതി നിക്ഷേധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സ്വയംഭരണ സ്ഥാപനങ്ങള്‍ അനുമതി നല്‍കാതെ വരുന്പോള്‍ ആയത് പരിശോധിച്ചു അനുമതി നല്‍കുന്നതിന് മറ്റെന്തെങ്കിലും സംവിധാനം നിലവിലുണ്ടോ; ഇല്ലെങ്കില്‍ അത്തരം സംവിധാനം നടപ്പാക്കുമോ; 

(ഡി)തീരദേശങ്ങളില്‍ താമസിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് സി.ആര്‍.ഇസഡ് നിയമനങ്ങളില്‍ ഇളവുകളുണ്ടോ; ഉണ്ടെങ്കില്‍ ആയത് സംബന്ധിച്ച നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ടോ? 

3407


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങലിലെ അദ്ധ്യാപക ജനപ്രതിനിധികള്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ എത്ര എയിഡഡ് സ്കൂള്‍ അധ്യാപകര്‍ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)ഇവരുടെ ജില്ലതിരിച്ചുള്ള കണക്ക് വെളിപ്പെടുത്തുമോ?

3408


പുതിയ ഗ്രാമപഞ്ചായത്തുകള്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)പുതിയ ഗ്രാമപഞ്ചായത്തുകള്‍ രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ ഏതെല്ലാം ഗ്രാമപഞ്ചായത്തുകളാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി)പുതിയ ഗ്രാമപഞ്ചായത്തുകള്‍ രൂപീകരിക്കുന്നതിന് സ്വീകരിക്കുന്ന മാനദണ്ധങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ?

3409


ത്രിതല പഞ്ചായത്തുകളില്‍ പഞ്ചവത്സര പദ്ധതി 

ശ്രീ. ജോസഫ് വാഴക്കന്‍ 
,, പാലോട് രവി 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, ഐ. സി. ബാലകൃഷ്ണന്‍

(എ)സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളില്‍ പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതിയിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ; 

(സി)ഇപ്രകാരം പഞ്ചായത്തുകളിലെ പദ്ധതി രൂപീകരണത്തിലെയും നടത്തിപ്പിലേയും കാലതാമസം എത്രമാത്രം ഒഴിവാക്കാന്‍ സാധിച്ചിട്ടുണ്ട് ; വിശദമാക്കുമോ ; 

(ഡി)ഇതിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; വിശദാംശങ്ങള്‍ അറിയിക്കുമോ ?

3410


വൈക്കം മണ്ധലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം 

ശ്രീ. കെ. അജിത്

(എ)വൈക്കം മണ്ധലത്തിലെ എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലെയും പദ്ധതി വിഹിതത്തിന്‍റെ എത്ര ശതമാനം തുക 2013 ഡിസംബര്‍ 31 വരെ ചെലവഴിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ; 

(ബി)മണ്ധലത്തിലെ ഓരോ തദ്ദേശഭരണസ്ഥാപനങ്ങളിലും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി പദ്ധതിത്തുകയുടെ എത്ര ശതമാനമാണ് നീക്കിവച്ചിട്ടുള്ളതെന്നും അതില്‍ എത്ര ശതമാനം 2013 ഡിസംബര്‍ 31 വരെ ചെലവഴിച്ചിട്ടുണ്ടെന്നും തുകകള്‍ എത്ര വീതമെന്നും വെവ്വേറെ വെളിപ്പെടുത്തുമോ; 

(സി)വരള്‍ച്ചയുള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ നേരിടുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുക നീക്കിവച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര വീതമെന്നും എത്ര ശതമാനമെന്നും വെളിപ്പെടുത്തുമോ?

3411


തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഫണ്ടുവിനിയോഗം 

ശ്രീ. എം. എ. ബേബി 
,, ആര്‍. രാജേഷ് 
,, എസ്. ശര്‍മ്മ 
പ്രൊഫ. സി. രവീന്ദ്രനാഥ് 

(എ)തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഫണ്ടുവിനിയോഗത്തിന്‍റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ എന്തെല്ലാമാണെന്നു വിശദമാക്കുമോ; 

(ബി)പതിമൂന്നാം ധനകാര്യക്കമ്മീഷന്‍ ഇക്കാര്യത്തില്‍ നല്‍കിയ ശുപാര്‍ശകള്‍ എന്തൊക്കെയായിരുന്നു; 

(സി)2011-12, 2012-13, 2013-14 എന്നീ വര്‍ഷങ്ങളിലെ തദ്ദേശസ്ഥാപനങ്ങളുടെ ചെലവിന്‍റെ നിലവാരം വിലയിരുത്തിയിട്ടുണ്ടോ; 

(ഡി)മേല്‍പ്പറഞ്ഞ വര്‍ഷങ്ങളില്‍ ലക്ഷ്യമിട്ട ആകെ ചെലവും, അതില്‍ യഥാര്‍ത്ഥത്തിലുണ്ടായ ചെലവും, ആകെ ചെലവില്‍ വികസനച്ചെലവും അതിന്‍റെ ശതമാനവും, സാമൂഹ്യമേഖലാചെലവും അതിന്‍റെ ശതമാനവും വിശദമാക്കുമോ; 

(ഇ)ചെലവുകളുടെ ഘടകങ്ങളുടെയും താരതമ്യവിഹിതത്തിന്‍റെയും അടിസ്ഥാനത്തില്‍ സാമൂഹ്യ അടിസ്ഥാനസൌകര്യങ്ങള്‍ക്കും ഉത്പാദനമേഖലകള്‍ക്കും ലഭിച്ച പരിഗണനയില്‍ കുറവു വന്നിട്ടുണ്ടോ; വിശദമാക്കുമോ?

3412


പദ്ധതിച്ചെലവിനായി അനുവദിച്ച തുക 

ശ്രീ. കെ. രാജു

(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പിനായി 2013-14 സാന്പത്തികവര്‍ഷം എത്ര ഗഡുക്കളായി എന്ത് തുക ഏതൊക്കെ മാസങ്ങളില്‍ കൈമാറിയെന്ന് വ്യക്തമാക്കുമോ; 

(ബി)പദ്ധതി രൂപീകരണ പ്രക്രിയ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാധിക്കാത്ത വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(സി)എങ്കില്‍ ഈ വസ്തുത സര്‍ക്കാര്‍ പരിശോധിക്കുമോ;

(ഡി)ഇതുമൂലം അനുവദിച്ചു കിട്ടിയ തുക പഞ്ചായത്തുകള്‍ക്ക് ചെലവഴിക്കാന്‍ കഴിയാത്ത അവസ്ഥ പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

3413


പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമഫണ്ട് വിനിയോഗം 

ശ്രീ. ബി. സത്യന്‍

(എ)പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമത്തിനായുള്ള ഫണ്ട് പൂര്‍ണ്ണമായി യഥാസമയം വിനിയോഗിക്കാന്‍ പഞ്ചായത്തുകള്‍ക്ക് കഴിയുന്നില്ലയെന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)തിരുവനന്തപുരം ജില്ലയില്‍ ഓരോ പഞ്ചായത്തും 2012-2013ലും 2013-2014 ലും ഇതുവരെയും ഈ വിഭാഗത്തിലുള്ള ഫണ്ട് എത്ര ശതമാനം വീതം ചെലവഴിച്ചിട്ടുണ്ടെന്നും, നീക്കിവച്ചതും ചെലവഴിച്ചതും എന്തു തുക വീതമെന്നതും വ്യക്തമാക്കാമോ ?

3414


ക്ഷേമ പെന്‍ഷനുകള്‍

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഏതെല്ലാം ക്ഷേമ പെന്‍ഷനുകളാണ് വിതരണം ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ; 

(ബി)ഇവയില്‍ ഏതെങ്കിലും പെന്‍ഷനുകള്‍ കുടിശ്ശികയുണ്ടോ എന്നും എങ്കില്‍ എത്രവീതമാണെന്നും അറിയിക്കാമോ; 

(സി)ഇപ്പോള്‍ എത്രപേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട് എന്ന ഇനം തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുമോ?

3415


പഞ്ചായത്ത് അംഗങ്ങള്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും 

ശ്രീ. പി.ഉബൈദുളള

ഒരു വര്‍ഷമെങ്കിലും പഞ്ചായത്ത് മെന്പര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്ക് പെന്‍ഷനും ചികിത്സാ ആനുകൂല്യങ്ങളും ഏര്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ?

T.3416


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് പെന്‍ഷന്‍ 

ശ്രീ. ജി. എസ്. ജയലാല്‍

ത്രിതല പഞ്ചായത്തംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ? 

3417


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍ ജനപ്രതിനിധികള്‍ക്ക് ചികിത്സാ സൌജന്യം 

ശ്രീ. മോന്‍സ് ജോസഫ് 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍ ജനപ്രതിനിധികള്‍ക്ക് ചികില്‍സാ സൌജന്യം അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ?

3418


ഇ.എം.എസ്. ഭവന പദ്ധതി 

ശ്രീ. കെ. രാജു

(എ)സംസ്ഥാനത്ത് ഇ.എം.എസ്.ഭവനപദ്ധതി പ്രകാരം എത്രവീടുകളാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)ഇതില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ കഴിയാതെ നില്‍ക്കുന്ന വീടുകള്‍ ഉണ്ടെന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ആയതിന്‍റെ കണക്കുകള്‍ ലഭ്യമാണോ എന്നറിയിക്കുമോ; 

(സി)ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ എന്ത് നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?

3419


ഇ.എം. എസ് ഭവന പദ്ധതിയ്ക്കു പകരമുള്ള ഭവന പദ്ധതി 

ശ്രീ. ജോസ് തെറ്റയില്‍

(എ)ഇ.എം. എസ്. ഭവന പദ്ധതി പ്രകാരം നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുള്ള ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വ്യക്തമാക്കാമോ; 

(ബി)ഇ. എം. എസ് ഭവന പദ്ധതിക്കു പകരമായി സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?

3420


ഭവനപദ്ധതികള്‍ക്കുള്ള ധനസഹായം 

ശ്രീ. സി. ദിവാകരന്‍ 
,, ജി. എസ്. ജയലാല്‍ 
,, കെ. രാജു 
ശ്രീമതി ഇ. എസ്. ബിജിമോള്‍ 

(എ)തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന വിവിധ ഭവനപദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് അര്‍ഹതപ്പെട്ട ധനസഹായം പൂര്‍ണ്ണമായി ലഭിക്കുന്നില്ലെന്നുള്ള വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)വിവിധ ഭവനപദ്ധതികള്‍ പ്രകാരം 2011-12, 2012-13 സാന്പത്തികവര്‍ഷങ്ങളില്‍ എത്ര ഗുണഭോക്താക്കളാണ് കരാര്‍വെച്ച് വീടുപണി ആരംഭിച്ചത്; ഇവര്‍ക്കു ധനസഹായം കൊടുത്തുതീര്‍ക്കാനുണ്ടോ; ഉണ്ടെങ്കില്‍, എന്നത്തേയ്ക്കു കൊടുത്തുതീര്‍ക്കാന്‍ കഴിയുമെന്നു വ്യക്തമാക്കുമോ; 

(സി)ഇന്ദിരാ ഭവനപദ്ധതി, ഇ.എം.എസ്. ഭവനപദ്ധതി, എം.എന്‍. ലക്ഷംവീട് പുനരുദ്ധാരണപദ്ധതി എന്നിവയിലായി എത്ര വീടുകളുടെ പണിയാണു പൂര്‍ത്തിയാക്കാനുള്ളതെന്നു വെളിപ്പെടുത്തുമോ? 

T.3421


കുളന്പു രോഗം ബാധിച്ച മൃഗങ്ങളുടെ ഇറച്ചി വില്‍പ്പന നടത്തുന്നത് തടയാനുള്ള നടപടി 

ശ്രീ. എസ്. ശര്‍മ്മ

(എ)ഇറച്ചി വില്‍പ്പന നടത്തുന്നതിന് സംസ്ഥാനത്ത് ആകെ എത്ര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഉണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി)ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇറച്ചി വില്‍പ്പന കേന്ദ്രങ്ങള്‍ക്കെതിരെ നടപ്പുവര്‍ഷം എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് വ്യക്തമാക്കാമോ?

(സി)വൈപ്പിന്‍ മണ്ഡലത്തിലെ എത്ര സ്ഥാപനങ്ങള്‍ക്ക് ഇറച്ചി വില്‍ക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ടെന്ന് വ്യക്തമാക്കാമോ; 

(ഡി)കുളന്പുരോഗം ബാധിച്ച മൃഗങ്ങളുടെ ഇറച്ചി ഭക്ഷണമായി എത്തുന്നത് തടയുന്നതിന് പ്രത്യേകമായി സ്വീകരിച്ച നടപടിയെന്തെന്ന് വ്യക്തമാക്കാമോ; ഇത്തരത്തില്‍ വിപണനം ചെയ്ത ഇറച്ചി പിടികൂടുന്നതിന് സ്വീകരിച്ച നടപടിയെന്തെന്ന് വ്യക്തമാക്കാമോ; 

(ഇ)ഇത്തരത്തില്‍ ഇറച്ചി വില്‍പ്പന നടത്തിയതിന് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍, എത്രയെന്നും സ്വീകരിച്ച നടപടിയെന്തെന്നും വ്യക്തമാക്കാമോ;

3422


അറവുശാലകളുടെ പ്രവര്‍ത്തനം 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)അറവുശാലകളില്‍ മൃഗങ്ങളെ തലയ്ക്കടിച്ചു കൊല്ലുന്നു എന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ; 

(ബി)അറവുശാലകളുടെ അനുമതിയ്ക്കായി പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി)നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് എത്ര അറവുശാലകള്‍ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കുമോ; 

(ഡി)മൃഗങ്ങളെ കശാപ്പുചെയ്ത് ഭീതിയും അറപ്പും ഉളവാക്കുന്ന രീതിയില്‍ അറവുശാലകളില്‍ പ്രദര്‍ശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ കോടതിവിധി ഉണ്ടായിട്ടുണ്ടോ; ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടത് ആരാണെന്നും എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് എന്നും വ്യക്തമാക്കുമോ? 

T.3423


കാഞ്ഞങ്ങാട് മണ്ധലത്തിലെ അംഗീകാരമുള്ള അറവുശാലകള്‍ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)അറവുശാലകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ . 

(ബി)കാഞ്ഞങ്ങാട് നിയോജക മണ്ധലത്തില്‍ അംഗീകാരമുള്ള എത്ര അറവുശാലകളുണ്ടെന്ന് പഞ്ചായത്തും നഗരസഭയും തിരിച്ച് കണക്കുകള്‍ നല്‍കാമോ ; 

(സി)അംഗീകാരമില്ലാത്ത അറവുശാലകള്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരം ആര്‍ക്കെല്ലമാണെന്ന് വ്യക്തമാക്കാമോ ?

3424


വൈപ്പിന്‍ മണ്ഡലത്തിലെ മാലിന്യസംസ്കരണം 

ശ്രീ. എസ്. ശര്‍മ്മ

(എ)മാലിന്യ സംസ്ക്കരണത്തിനായി ഇക്കഴിഞ്ഞ സാന്പത്തിക വര്‍ഷം വൈപ്പിന്‍ മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകള്‍ക്കും അനുവദിച്ച തുക എത്രയെന്നും ഏതെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ തുക അനുവദിച്ചതെന്നും വ്യക്തമാക്കാമോ; അനുവദിച്ച തുകയുടെ എത്ര ശതമാനം ഓരോ പഞ്ചായത്തും ചെലവഴിച്ചുവെന്നും എന്തെല്ലാം കാര്യങ്ങള്‍ക്കാണ് വിനിയോഗിച്ചതെന്നും വിശദമാക്കാമോ; 

(ബി)മാലിന്യ സംസ്കരണത്തിന് ഏറ്റവും ഫലപ്രദവും, നവീനവുമായ ഏത് പദ്ധതിയാണ് നടപ്പിലാക്കുന്നതിലേക്കായി സര്‍ക്കാര്‍ നിശ്ചയിച്ചതെന്ന് വ്യക്തമാക്കാമോ?

3425


മണല്‍ പാസ് വിതരണം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട് പഞ്ചായത്തില്‍ 2010-11, 2011-12 സാന്പത്തിക വര്‍ഷങ്ങളില്‍ മണല്‍ പാസ് വിതരണം ചെയ്തതില്‍ തിരിമറി നടത്തിയതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)നിലവില്‍ ഇതു സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)അന്വേഷണത്തിന്‍റെ നിലവിലുള്ള സ്ഥിതി എന്താണെന്ന് വിശദമാക്കാമോ? 

3426


"സ്വരാജ് ഭവന്‍റെ' നിര്‍മ്മാണം 

ശ്രീമതി കെ. എസ്. സലീഖ 

(എ)തദ്ദേശസ്വയംഭരണവകുപ്പിന്‍റെ കീഴിലെ പ്രധാന കെട്ടിടസമുച്ചയമായ "സ്വരാജ് ഭവന്‍റെ' നിര്‍മ്മാണം എന്നാണു പൂര്‍ത്തീകരിച്ചത്; ഇതിനായി എത്ര കോടി രൂപ ചെലവായി; വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത വകുപ്പിന്‍റെ കീഴിലുള്ള ഏതെല്ലാം പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ തലസ്ഥാനത്ത് വാടകക്കെട്ടിടങ്ങളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു; അവയ്ക്കായി നല്‍കുന്ന പ്രതിമാസ വാടകത്തുക എത്ര; തരംതിരിച്ചു വ്യക്തമാക്കുമോ; 

(സി)നിലവില്‍ സ്വരാജ് ഭവനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ ഏതെല്ലാം; ഇനി എത്ര സ്ഥലം ഒഴിവുണ്ട്; 

(ഡി)സര്‍ക്കാര്‍ കെട്ടിടത്തില്‍ സ്ഥലം ഒഴിവുള്ളപ്പോള്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന നയം തിരുത്തി, സ്ഥലം ഒഴിവുള്ള "സ്വരാജ് ഭവന്‍' പോലുള്ള സര്‍ക്കാരിന്‍റെ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ എന്തു നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.