UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3427


സ്വരാജ് ഭവന്‍ ഓഫീസ് സമുച്ചയം 

ശ്രീ. വി. ശിവന്‍കുട്ടി 

(എ)പഞ്ചായത്ത് ഡയറക്ടറേറ്റ്, അര്‍ബന്‍ അഫയേഴ്സ് ഡയറക്ടറേറ്റ്, എല്‍.എസ്.ജി.ഡി. ചീഫ് എന്‍ജിനീയറുടെ ഓഫീസ് എന്നിവ പ്രവര്‍ത്തിക്കുന്നതിന് സ്വരാജ് ഭവന്‍ എന്ന പേരില്‍ ഓഫീസ് സമുച്ചയം പൂര്‍ത്തീകരിച്ചിട്ടുണ്ടോ;; 

(ബി)ഉണ്ടെങ്കില്‍, ആയത് എന്നുമുതല്‍ പ്രവര്‍ത്തനയോഗ്യമാവുമെന്നു വ്യക്തമാക്കുമോ? 

3428


പഞ്ചായത്ത് ഓഫീസുകള്‍ സ്വരാജ് ഭവനിലേയ്ക്കു മാറ്റുന്നതിനുള്ള തടസ്സങ്ങള്‍ 

ശ്രീ. വി. ശിവന്‍കുട്ടി 

(എ)തിരുവനന്തപുരം പബ്ലിക് ഓഫീസ് സമുച്ചയത്തില്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന പഞ്ചായത്ത് ഡയറക്ടറേറ്റ്, അര്‍ബന്‍ അഫയേഴ്സ് ഡയറക്ടറേറ്റ്, എല്‍.എസ്.ജി.ഡി. ചീഫ് എന്‍ജിനീയറുടെ ഓഫീസ് എന്നിവ സ്വരാജ് ഭവനിലേയ്ക്കു മാറ്റി സ്ഥാപിക്കുന്നതിന് ഏതെങ്കിലും വിധത്തിലുള്ള തടസ്സങ്ങളുണ്ടോ; 

(ബി)ഉണ്ടെങ്കില്‍, ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ? 

3429


സ്വരാജ് ഭവനിലേയ്ക്കു മാറ്റുന്ന ഓഫീസുകള്‍ 

ശ്രീ. വി. ശിവന്‍കുട്ടി 

(എ)സ്വരാജ് ഭവനിലേയ്ക്കു മാറ്റി പ്രവര്‍ത്തിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന ഓഫീസുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)അവയോരോന്നും എന്നുമുതല്‍ അവിടെ പ്രവര്‍ത്തനമാരംഭിക്കുമെന്നു വ്യക്തമാക്കുമോ? 

3430


വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ സ്വരാജ് ഭവനിലേയ്ക്കു മാറ്റുന്നതിനു നടപടി 

ശ്രീ. വി. ശിവന്‍കുട്ടി 

ഇപ്പോള്‍ തിരുവനന്തപുരത്ത് പബ്ലിക് ഓഫീസ് സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പഞ്ചായത്ത് ഡയറക്ടറേറ്റ്, എല്‍.എസ്.ജി.ഡി. ചീഫ് എന്‍ജിനീയറുടെ ഓഫീസ്, അര്‍ബന്‍ അഫയേഴ്സ് ഡയറക്ടറേറ്റ് തുടങ്ങിയ ഓഫീസുകള്‍ സ്വരാജ് ഭവനിലേയ്ക്കു മാറ്റി സ്ഥാപിക്കാത്തപക്ഷം ഭീമമായ വാടകയ്ക്കു പ്രവര്‍ത്തിച്ചുവരുന്ന മറ്റു സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവിടെ സ്ഥലം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ? 

3431


കാസര്‍ഗോഡ് ജില്ലയിലെ ഗ്രേഡ് കകക ഓവര്‍സിയര്‍മാരുടെ നിയമനം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ) 

(എ)കാസര്‍ഗോഡ് ജില്ലയില്‍ പഞ്ചായത്ത് വകുപ്പില്‍ ഗ്രേഡ് കകക ഓവര്‍സിയര്‍മാരുടെ തസ്തികയില്‍ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; 

(ബി)ഈ റാങ്ക് ലിസ്റ്റ് എന്നാണു നിലവില്‍ വന്നിട്ടുള്ളതെന്നും, ഇതില്‍ എത്രപേര്‍ക്കു നിയമനം നല്‍കിയിട്ടുണ്ടെന്നും അറിയാമോ; 

(സി)ഈ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി എന്ന് അവസാനിക്കുമെന്ന് അറിയാമോ; 

(ഡി)പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് പി.എസ്.സി. നിലവിലുള്ള തടസ്സങ്ങള്‍ നീക്കി എല്‍.എസ്.ജി.ഡി. ചീഫ് എന്‍ജിനീയര്‍ക്ക് എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ; 

(ഇ)റാങ്ക് ലിസ്റ്റിന്‍റെ കാലാവധി തീരാറായ ഘട്ടത്തില്‍ ഒരാളെപ്പോലും നിയമിക്കാനാകാതെ കാലതാമസം വരുത്തുന്നതിനുള്ള കാരണമെന്താണെന്നു വിശദമാക്കുമോ?

3432


ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്‍റ് സെക്രട്ടറിമാരുടെ ചുമതലകള്‍ 

ശ്രീ. സി. കൃഷ്ണന്‍

(എ)ഗ്രാമപഞ്ചായത്തുകളിലെ അസിസ്റ്റന്‍റ് സെക്രട്ടറിമാര്‍ക്ക് നിശ്ചയിച്ച് നല്കിയ ചുമതലകള്‍ ഏതെല്ലാമാണ്; 

(ബി)സെക്രട്ടറിമാരുടെ അഭാവത്തില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള ചുമതല അസിസ്റ്റന്‍റ് സെക്രട്ടറിമാര്‍ക്ക് നല്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ചുമതല നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

3433


കാസര്‍ഗോഡ് ജില്ലയില്‍ പഞ്ചായത്ത് വകുപ്പിലെ ഒഴിവുകള്‍ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കാസര്‍ഗോഡ് ജില്ലയില്‍ പഞ്ചായത്ത് വകുപ്പിനുകീഴില്‍ വിവിധ തസ്തികകളിലായി എത്ര ഒഴിവുകളാണുള്ളതെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം മറ്റ് ജില്ലകളില്‍ നിന്ന് സ്ഥലം മാറ്റത്തിലൂടെ എത്ര പേരാണ് കാസര്‍ഗോഡ് ജില്ലയിലേയ്ക്ക് വന്നതെന്ന് തസ്തിക തിരിച്ച് വിശദമാക്കുമോ; 

(സി)പ്രസ്തുത രീതിയില്‍ വന്നവരില്‍ എത്ര പേരാണ് വര്‍ക്കിംഗ് അറേഞ്ച്മെന്‍റിലൂടെ മറ്റ് ജില്ലകളില്‍ ജോലി ചെയ്യുന്നത് എന്ന് ജില്ല തിരിച്ചും തസ്തിക തിരിച്ചും വിശദമാക്കുമോ ?

3434


ചെങ്കള ബസ് സ്റ്റാന്‍ഡ് കം കോംപ്ലക്സ് 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കാസര്‍ഗോഡ് ജില്ലയിലുള്ള ചെങ്കള പഞ്ചായത്തിലെ ചെങ്കളയില്‍ ബി. ഒ. ടി. അടിസ്ഥാനത്തില്‍ ബസ്സ് സ്റ്റാന്‍ഡ് കം കോംപ്ലക്സ് പ്രവര്‍ത്തനം ആരംഭിച്ചിട്ട് എത്ര വര്‍ഷമായി എന്ന് അറിയിക്കാമോ; 

(ബി)ഈ ഇനത്തില്‍ പഞ്ചായത്തിന് ഇതുവരെ കിട്ടിയ നികുതി വരുമാനം വര്‍ഷാടിസ്ഥാനത്തില്‍ വിശദമാക്കാമോ?

3435


കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ 

ശ്രീ. പി. റ്റി. എ. റഹീം

(എ)കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി)പുതുതായി ഏതെങ്കിലും പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

3436


ശരണാലയങ്ങളിലെ അരക്ഷിതാവസ്ഥയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും 

ശ്രീമതി കെ.എസ്.സലീഖ

(എ)നിലവില്‍ സംസ്ഥാനത്ത് ശിശു/മാതാവ്/വൃദ്ധജനങ്ങള്‍/ മറ്റ് അശരണര്‍ എന്നിവരെ സംരക്ഷിക്കാനായി രജിസ്റ്റര്‍ ചെയ്യപ്പെട്ട എത്ര സ്ഥാപനങ്ങള്‍ സാമൂഹിക നീതി വകുപ്പിന്‍റെ കീഴിലുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(ബി)ഈ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ എന്തെല്ലാം സഹായങ്ങള്‍ നല്‍കിവരുന്നുയെന്നും എന്തെല്ലാം വിദേശ സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അറിയിക്കുമോ; പ്രസ്തുത സ്ഥാപനങ്ങളുടെ വരവ് ചിലവുകള്‍ പരിശോധിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ; 

(സി)ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വൃദ്ധജനപീഡനം, സ്ത്രീപീഡനം, കുട്ടികളുടെമേലുളള അനാശാസ്യം മറ്റ് അപകടകരമായ പ്രവര്‍ത്തികള്‍, പണാപഹരണം എന്നിവ സംബന്ധിച്ച് ഈ സര്‍ക്കാര്‍ വന്നശേഷം എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സാമൂഹിക നീതി വകുപ്പ് കണക്കാക്കിയിട്ടുളളത്; ജില്ലതിരിച്ച് വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത ആതുരാലയങ്ങളുടെ മറവില്‍ നടക്കുന്ന അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ തടയാനും അന്തേവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാനും അടിയന്തിര നിയമനിര്‍മ്മാണം നടത്തുമോ; വിശദാംശം വ്യക്തമാക്കുമോ; 

(ഇ)ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം രജിസ്റ്റര്‍ ചെയ്യപ്പട്ട, ഇത്തരത്തിലുളള എത്ര സ്ഥാപനങ്ങള്‍ സാമൂഹിക നീതി വകുപ്പിന്‍റെ കീഴിലുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കുമോ?

3437


രോഗികളെ പരിചരിക്കുന്നവര്‍ക്കുള്ള ധനസഹായം 

ശ്രീ. റ്റി. വി. രാജേഷ്

(എ)ശയ്യാവലംബികളായിട്ടുള്ള രോഗികളെ പരിചരിക്കുന്നവര്‍ക്ക് ഇപ്പോള്‍ എത്ര രൂപയാണ് ധനസഹായം നല്കുന്നത്; പ്രസ്തുത തുക വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; 

(ബി)എത്ര രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുള്ളത്; വിശദാംശം നല്കുമോ?

3438


കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി കമ്മീഷന്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)സംസ്ഥാനത്ത് കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി കമ്മീഷന്‍ രൂപീകരിക്കാനിടയായ സാഹചര്യം വിശദമാക്കാമോ; 

(ബി)ഇപ്പോള്‍ കമ്മീഷന്‍ അംഗങ്ങളായി ആരെയൊക്കെ തിരഞ്ഞെടുത്തെന്നും, അവരുടെ യോഗ്യതകള്‍ എന്തെല്ലാമാണെന്നും വെളിപ്പെടുത്താമോ; 

(സി)കമ്മീഷന്‍റെ മെന്പര്‍ സെക്രട്ടറി ആരാണ്;

(ഡി)കുട്ടികളുടെ കമ്മീഷന്‍റെ ആവര്‍ത്തന അനാവര്‍ത്തന ചെലവുകള്‍ എത്രയാണെന്ന് വിശദമാക്കാമോ;

(ഇ)കമ്മീഷനില്‍ എത്ര ജീവനക്കാരെ ഏതെല്ലാം തസ്തികകളില്‍ ഇതിനകം നിയമിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ; 

(എഫ്)കമ്മീഷന്‍ രൂപീകരണത്തിനു പിന്നില്‍ അഴിമതി നടന്നിട്ടുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

3439


സ്പെഷലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സികള്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)അനാഥരായ കുട്ടികളെ ദത്ത് നല്‍കുന്നതിനായി എത്ര സ്പെഷലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)അനധികൃത അഡോപ്ഷന്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഇത്തരം ഏജന്‍സികളെ നിയന്ത്രിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ഡി)അംഗീകൃത സ്പെഷലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സികളുടെ പേരു വിവരം വെളിപ്പെടുത്തുമോ? 

3440


വൃദ്ധജനങ്ങളുടെ സംരക്ഷണം 

ശ്രീമതി. കെ. എസ്. സലീഖ

(എ)പോപ്പുലേഷന്‍ റിസര്‍ച്ച് സെന്‍റര്‍ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വ്വേ പ്രകാരം അറുപത് വയസ് കഴിഞ്ഞവര്‍ സംസ്ഥാനത്ത് എത്രപേരുണ്ടെന്നും ഇത് സംസ്ഥാന ജനസംഖ്യയുടെ എത്ര ശതമാനം വരുമെന്നും വ്യക്തമാക്കുമോ; 

(ബി) ഇവരില്‍ 80 വയസ്സ് കഴിഞ്ഞവര്‍ എത്രയാണെന്നും ഇത് സംസ്ഥാന ജനസംഖ്യയുടെ എത്ര ശതമാനമാണെന്നും വ്യക്തമാക്കുമോ;

(സി) ഇവര്‍ക്കായി സാമൂഹ്യനീതി വകുപ്പ് എെന്തല്ലാം സഹായങ്ങള്‍ നല്‍കുന്നുണ്ട്; വിശദാംശം നല്‍കുമോ; 

(ഡി)ഇവരുടെ സഹായ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി നടപ്പുവര്‍ഷം എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും എന്ത് തുക കേന്ദ്ര സഹായം ലഭിച്ചുവെന്നും ഇവയില്‍ എന്ത് തുക നാളിതുവരെ ചെലവാക്കിയെന്നുമുള്ള വിശദവിവരം നല്‍കുമോ; 

(ഇ)ഇവര്‍ക്ക് ആരോഗ്യ പരിരക്ഷ, പാര്‍പ്പിട സൌകര്യം, സാമൂഹ്യപരിരക്ഷ എന്നിവ ഉറപ്പുവരുത്താന്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവരുന്നു എന്ന് വ്യക്തമാക്കുമോ; 

(എഫ്)സംസ്ഥാനത്ത് 60 വയസ്സ് തികഞ്ഞ എല്ലാജനങ്ങള്‍ക്കും ചികിത്സാ സഹായത്തിനായുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് സര്‍ക്കാര്‍ അംഗീകൃത ഇന്‍ഷ്വറന്‍സ് കന്പനികളുമായി യോജിച്ച് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ; 

(ജി)ഇവര്‍ പലരും വിവിധതരത്തിലുള്ള ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നതും മക്കള്‍ വീട്ടില്‍നിന്നും ഇറക്കിവിട്ട് നിരാലംബ രായി ജീവിതം നയിക്കേണ്ടിവരുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(എച്ച്)എങ്കില്‍ ഇത്തരത്തില്‍ എത്ര കേസുകള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് സാമൂഹ്യനീതി വകുപ്പ് കണക്കാക്കുന്നത്; ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(ഐ)60 വയസ് കഴിഞ്ഞവരുടെ സംരക്ഷണത്തിനായി സാമൂഹ്യനീതി വകുപ്പ് എന്ത് നടപടികള്‍ സ്വികരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ?

T.3441


വാര്‍ദ്ധക്യകാല പെന്‍ഷന്‍ 

ശ്രീ. എന്‍. എ. നെല്ലിക്കുന്ന്

(എ)വാര്‍ദ്ധക്യകാല പെന്‍ഷന്‍ പ്രായം 65 വയസ്സില്‍ നിന്നും 60 വയസ്സ് ആയി കുറച്ചത് എന്നു മുതലാണ്; 

(ബി)പ്രായപരിധി കുറച്ചത് മൂലം എത്ര തുകയാണ് അധികം വേണ്ടിവരുന്നത്;

(സി)സംസ്ഥാനത്ത് ഇപ്പോള്‍ എത്ര പേര്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷന്‍ നല്‍കിവരുന്നുണ്ടെന്നും, എത്ര രൂപ വീതമാണ് നല്‍കുന്നതെന്നും ഇതില്‍ കേന്ദ്ര-സംസ്ഥാന വിഹിതം എത്ര വീതമാണെന്നും വിശദീകരിക്കുമോ; 

(ഡി)പ്രായപരിധി കുറച്ചതുമൂലം ആവശ്യമായി വരുന്ന അധിക തുക കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ടോ; വിശദമാക്കുമോ?

3442


വയോമിത്രം, ആശ്വാസ കിരണ്‍ പദ്ധതികള്‍ 

ശ്രീ. വി. എസ്. സുനില്‍ കുമാര്‍ 
,, മുല്ലക്കര രത്നാകരന്‍ 
,, ഇ. കെ. വിജയന്‍ 
,, വി. ശശി

(എ)സംസ്ഥാനത്ത് വയോമിത്രം, ആശ്വാസ കിരണ്‍ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടോ; ഈ പദ്ധതികളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; 

(ബി)ഈ പദ്ധതികളുടെ നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; ഈ പദ്ധതികള്‍ ഏത് ഏജന്‍സി മുഖാന്തിരമാണ് നടപ്പാക്കുന്നതെന്ന് വെളിപ്പെടുത്തുമോ; 

(സി)"ആശ്വാസ കിരണ്‍' പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഓരോ ജില്ലയിലും എത്ര അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ട്; വിശദാംശം അറിയിക്കുമോ? 

3443


വയോമിത്രം പദ്ധതി 

ശ്രീ. എ. കെ. ബാലന്‍

(എ) വയോജന നയത്തിന്‍റെ ഭാഗമായി തയ്യാറാക്കിയിട്ടുള്ള കര്‍മ്മപദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ; ഇതില്‍ ഏതെല്ലാം പദ്ധതികള്‍ക്ക് ഇതിനകം തുടക്കം കുറിച്ചു; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ബി) വയോമിത്രം പദ്ധതി വയോജന നയത്തിന്‍റെ ഭാഗമാണോ; ഈ പദ്ധതിയില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്; ഇതില്‍ ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ; 

(സി) ഈ പദ്ധതിയുടെ കീഴില്‍ ലബോറട്ടറി സൌകര്യമുള്ള മൊബൈല്‍ വാനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഏതെല്ലാം ജില്ലകളില്‍ ഈ പദ്ധതി ആരംഭിച്ചു; വയോജനങ്ങള്‍ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?

3444


പകല്‍വീട്

ശ്രീ. പി. കെ. ബഷീര്‍

(എ)വൃദ്ധജനങ്ങള്‍ക്ക് ഒത്തുചേരുന്നതിനും, മാനസികോല്ലാസത്തിനും ഗുണകരമായ പകല്‍വീടുകള്‍ ഇപ്പോള്‍ എവിടെയെല്ലാമാണ് അനുവദിച്ചിട്ടുള്ളത്; 

(ബി)പകല്‍വീടുകള്‍ പല സ്ഥലങ്ങളിലും ബന്ധപ്പെട്ടവരുടെ അനാസ്ഥമൂലം പ്രവര്‍ത്തനരഹിതമായി അടഞ്ഞുകിടക്കുന്ന അവസ്ഥയിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)എങ്കില്‍ ഇവയെ സജീവമാക്കുന്നതിനും എല്ലാ പഞ്ചായത്തിലും പകല്‍ വീടുകള്‍ ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

3445


"പകല്‍വീട്' പദ്ധതി 

ശ്രീ. കെ. എന്‍. എ. ഖാദര്‍

(എ)"പകല്‍വീട്' ഏതൊക്കെ പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; 

(ബി)അതില്‍ എത്രയെണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്; 

(സി)പ്രസ്തുത പകല്‍വീടുകളില്‍ എന്തൊക്കെ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

T.3446


നിര്‍ഭയകേരളം പദ്ധതി 

ശ്രീമതി ഇ.എസ്. ബിജിമോള്‍ 
,, ഗീതാ ഗോപി 
ശ്രീ. മുല്ലക്കര രത്നാകരന്‍ 
,, ഇ. ചന്ദ്രശേഖരന്‍ 

(എ)"നിര്‍ഭയകേരളം' പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചതെന്നാണ്; ഇതിനായി കേന്ദ്രഗവണ്‍മെന്‍റില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിനകം ലഭിച്ച സഹായം എത്രയാണെന്ന് അറിയിക്കുമോ; 

(ബി)നിര്‍ഭയപദ്ധതി സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിയാതിരുന്നതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ; 

(സി)സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഈ പദ്ധതിയിന്‍ കീഴില്‍ എന്തെല്ലാം സുരക്ഷയാണ് ലഭ്യമാക്കുന്നതെന്ന് വിശദമാക്കുമോ?

3447


"നിര്‍ഭയ' ഷെല്‍ട്ടറുകള്‍ 

ശ്രീ. വി.ഡി. സതീശന്‍ 
,, എ.പി. അബ്ദുള്ളക്കുട്ടി 
,, സണ്ണി ജോസഫ് 
,, പാലോട് രവി 

(എ)"നിര്‍ഭയ' ഷെല്‍ട്ടറുകള്‍ ആരംഭിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ആരെല്ലാമാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാമാണ്?

3448


"നിര്‍ഭയ' പദ്ധതി

ശ്രീ. എസ്. ശര്‍മ്മ

(എ)"നിര്‍ഭയ' പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ;

(ബി)"നിര്‍ഭയ' പദ്ധതിക്കായി എത്ര തുക ബഡ്ജറ്റില്‍ അനുവദിച്ചിരുന്നു; ഇതില്‍ എത്ര തുക ചെലവാക്കിയിട്ടുണ്ട്;

(സി)"നിര്‍ഭ' പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്;

(ഡി)"നിര്‍ഭയ' പദ്ധതിയുടെ ചുമതലക്കാര്‍ ആരെല്ലാമാണെന്ന് വ്യക്തമാക്കാമോ?

3449


"വി കെയര്‍' പദ്ധതി 

ശ്രീമതി. കെ. എസ്. സലീഖ

(എ)സാമൂഹികനീതി വകുപ്പ് നടപ്പിലാക്കുന്ന "വി കെയര്‍' പദ്ധതി നിലവില്‍ ഏതുഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതിക്കായുള്ള വിഭവസമാഹരണം ഏതൊക്കെ മേഖലകളില്‍നിന്നും കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്; ഇപ്രകാരം എത്ര കോടി രൂപയുടെ ഫണ്ട് സ്വരൂപീക്കാനാകുമെന്നാണ് വകുപ്പിന്‍റെ കണക്കുകൂട്ടല്‍; വിശദാംശം വ്യക്തമാക്കുമോ; 

(സി)പ്രസ്തുത പദ്ധതിയിലൂടെ സമൂഹത്തിലെ ആര്‍ക്കെല്ലാം എന്തെല്ലാം സഹായങ്ങള്‍ നല്‍കാനാണ് തീരുമാനം; എങ്കില്‍ ആയതിനുള്ള മാനദണ്ധങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുമോ; 

(ഡി)ഇതിന് എന്തെങ്കിലും കേന്ദ്രസഹായം ആവശ്യപ്പെട്ടുവോ; വ്യക്തമാക്കുമോ; 

(ഇ)2013-14 നടപ്പുവര്‍ഷം ബജറ്റില്‍ ഇതിനായി എന്ത് തുക നീക്കിവച്ചിരുന്നു; ആയതില്‍ നാളിതുവരെ എന്ത് തുക ചെലവഴിച്ചു; വിശദാംശം വ്യക്തമാക്കുമോ ?

3450


സാന്ത്വന പദ്ധതി

ശ്രീ. പി. സി. വിഷ്ണുനാഥ് 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, ജോസഫ് വാഴക്കന്‍ 
,, ഹൈബി ഈഡന്‍

(എ)സാന്ത്വന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(ബി)എന്തെല്ലാം ധനസഹായങ്ങളാണ് പദ്ധതി മുഖേന പ്രവാസികള്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)ഈ സര്‍ക്കാരിന്‍റെ കാലത്ത് ധനസഹായങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ഡി)എന്ന് മുതലാണ് ധനസഹായങ്ങള്‍ക്ക് പ്രാബല്യമുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

3451


സമാശ്വാസം പദ്ധതി 

ശ്രീ. റ്റി. വി. രാജേഷ്

വൃക്കരോഗങ്ങളാല്‍ ഡയാലിസിസിന് വിധേയരാകേണ്ടിവരുന്നവര്‍ക്ക് സാമൂഹ്യനീതി വകുപ്പിന്‍റെ കീഴില്‍ സമാശ്വാസം പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; പദ്ധതിയുടെ വിശദാംശം നല്‍കുമോ?

3452


"സ്നേഹപൂര്‍വ്വം' പദ്ധതി 

ശ്രീ. കെ. കെ. ജയചന്ദ്രന്‍

(എ)സര്‍ക്കാരിന്‍റെ "സ്നേഹപൂര്‍വ്വം' പദ്ധതിയില്‍ സഹായം ലഭിക്കുന്നതിന് ഉള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്; വിശദീകരണം നല്‍കാമോ; 

(ബി)സ്നേഹപൂര്‍വ്വം പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് 2013-ല്‍ എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്; ഈ അപേക്ഷകളിന്‍മേല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; 

(സി)അര്‍ഹതപ്പെട്ടവരെ തെരഞ്ഞെടുക്കുന്പോള്‍ ആ വിവരം അവരെ അറിയിച്ചിട്ടുണ്ടോ; അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ധനസഹായം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്; 

(ഡി)"സ്നേഹപൂര്‍വ്വം' പദ്ധതിയില്‍ അര്‍ഹതപ്പെട്ടവരെയെല്ലാം ഉള്‍പ്പെടുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?

T.3453


"സ്നേഹപൂര്‍വ്വം' പദ്ധതി 

ശ്രീ. പി. കെ. ബഷീര്‍

(എ)സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിവരുന്ന "സ്നേഹപൂര്‍വ്വം' പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതി പ്രകാരം നാളിതുവരെ എത്ര പേര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ട്; വിശദമാക്കുമോ?

3454


""സ്നേഹപൂര്‍വ്വം പദ്ധതി'' 

ശ്രീ. കെ. എന്‍. എ. ഖാദര്‍

(എ)""സ്നേഹപൂര്‍വ്വം'' പദ്ധതി പ്രകാരം പത്താം ക്ലാസ്സുവരെ വിദ്യാര്‍ത്ഥികള്‍ക്ക് മാസം 500/- രൂപ നിരക്കില്‍ വിതരണം ചെയ്യുമെന്ന പ്രഖ്യാപനം നാളിതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന വസ്തുത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)ആയത് എന്നത്തേയ്ക്ക് നടപ്പിലാകുമെന്നും പ്രസ്തുത പദ്ധതി പ്രകാരം എത്ര കുട്ടികള്‍ക്ക് നിലവില്‍ തുക വിതരണം ചെയ്തിട്ടുണ്ടെന്നും എത്ര പേര്‍ അപേക്ഷിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ? 

3455


വൈപ്പിന്‍ മണ്ധലത്തില്‍ "സ്നേഹപൂര്‍വ്വം' പദ്ധതി പ്രകാരം ലഭിച്ച അപേക്ഷകള്‍ 

ശ്രീ. എസ്. ശര്‍മ്മ

(എ)"സ്നേഹപൂര്‍വ്വം' പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനായി വൈപ്പിന്‍ മണ്ധലത്തില്‍ നിന്നും നടപ്പ് അധ്യായനവര്‍ഷം ലഭിച്ച അപേക്ഷകള്‍ എത്രയെന്ന് പഞ്ചായത്തുകള്‍, സ്കൂളുകള്‍ എന്നിവ തിരിച്ച് വ്യക്തമാക്കാമോ; 

(ബി)ഇത്തരത്തില്‍ ലഭിച്ച എത്ര അപേക്ഷയിന്‍മേല്‍ ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്; എത്ര അപേക്ഷകള്‍ നിരസിച്ചിട്ടുണ്ട് എന്നും വ്യക്തമാക്കാമോ?

3456


കുട്ടനാട് പഞ്ചായത്തിലെ "സ്നേഹപൂര്‍വ്വം' പദ്ധതി 

ശ്രീ. തോമസ് ചാണ്ടി 

(എ)സാമൂഹ്യനീതി വകുപ്പിനുകീഴിലുള്ള "സ്നേഹപൂര്‍വ്വം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടനാട് നിയോജകമണ്ധലത്തിലെ ഏതെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക്, എത്ര രൂപ വീതം പ്രതിമാസധനസഹായം അനുവദിച്ചിട്ടുണ്ടെന്നതിന്‍റെ വിശദവിവരം ലഭ്യമാക്കുമോ; 

(ബി)"സ്നേഹപൂര്‍വ്വം' പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് എം.എല്‍.എ. മുഖാന്തരം സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയിന്മേല്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കുമോ? 

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.