UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3457


ജെന്‍ഡര്‍ പാര്‍ക്കുകള്‍ 

ശ്രീ. ബെന്നി ബെഹനാന്‍ 
,, ഹൈബി ഈഡന്‍ 
,, വി. റ്റി. ബല്‍റാം 
,, ലൂഡി ലൂയിസ് 

(എ)സ്ത്രീകളുടെ സര്‍വ്വതോന്മുുഖവും സമഗ്രവുമായ പുരോഗതി ലക്ഷ്യമാക്കി ജെന്‍ഡര്‍ പാര്‍ക്കുകള്‍ തുടങ്ങാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പാര്‍ക്കുകള്‍ മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ആരെല്ലാമാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)പദ്ധതിനടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ? 

3458


കല്‍പ്പറ്റ, കണിയാന്പറ്റ ചില്‍ഡ്രന്‍സ് ഹോമിന് പുതിയ കെട്ടിടം 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)കല്‍പ്പറ്റ നിയോജകമണ്ധലത്തിലെ കണിയാന്പറ്റ ചില്‍ഡ്രന്‍സ് ഹോമിന് പുതിയ കെട്ടിടം പണിയുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത കെട്ടിടത്തിന്‍റെ ഭരണാനുമതി, സാങ്കേതികാനുമതി എന്നിവ ലഭ്യമായിട്ടുണ്ടോ; വിശദമാക്കുമോ; 

(സി)നിലവില്‍ പ്രസ്തുത ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ താമസിക്കുന്നത് ജീര്‍ണാവസ്ഥയിലായ കെട്ടിടത്തിലാണെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദമാക്കുമോ; 

(ഡി)പുതിയ കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയാകുന്നതുവരെ കുട്ടികളെ സംരക്ഷിതവും സൌകര്യപ്രദവുമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ? 

3459


കൊയിലാണ്ടി മണ്ധലത്തില്‍ വൃദ്ധജനങ്ങളുടെ പരിരക്ഷയ്ക്കായി സാമൂഹികകേന്ദ്രം 

ശ്രീ. കെ. ദാസന്‍ 

(എ)കൊയിലാണ്ടി നിയോജകമണ്ധലത്തില്‍ നന്തി ലൈറ്റ് ഹൌസിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വൃദ്ധജനങ്ങളുടെ പരിരക്ഷയ്ക്കായി സാമൂഹികകേന്ദ്രം സ്ഥാപിക്കുന്നതു സംബന്ധിച്ച നിവേദനത്തിന്മേല്‍ ഇപ്പോള്‍ തുടര്‍ന്നുവരുന്ന നടപടികള്‍ വിശദമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കുമോ? 

3460


പാലക്കാട് ജില്ലയിലെ അനാഥാലയങ്ങളുടെ പ്രവര്‍ത്തനം 

ശ്രീ. എം. ഹംസ

(എ)പാലക്കാട് ജില്ലയില്‍ സാമൂഹ്യനീതി വകുപ്പിന്‍റെ കണക്ക് പ്രകാരം എത്ര അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അവ ഏതെല്ലാമാണെന്നും ഓരോന്നിലും എത്ര അനാഥ കുട്ടികള്‍ ഉണ്ടെന്നും വിശദമാക്കുമോ; ഇവ ഓരോന്നിന്‍റേയും മാനേജ്മെന്‍റ് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ; 

(ബി)പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളില്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുന്നവ എത്രയാണെന്നും ഏതെല്ലാമാണെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ; 

(സി)അംഗീകാരമില്ലാത്ത എത്രയെണ്ണം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഏതെല്ലാമാണെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ?

3461


കേരള സാമൂഹ്യക്ഷേമ മിഷന്‍ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികള്‍ 

ശ്രീ. പി. എ. മാധവന്‍

(എ)കേരളാ സാമൂഹ്യക്ഷേമ മിഷന്‍ നടപ്പിലാക്കുന്ന പ്രധാന സാമൂഹ്യക്ഷേമ പദ്ധതികള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത പദ്ധതികളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ മുഖേന കൂടുതല്‍ പ്രചാരണങ്ങള്‍ നടത്തുവാന്‍ നടപടി സ്വീകരിക്കുമോ; 

(സി)ഓരോ പദ്ധതിയിലൂടെയും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ; 

(ഡി)കേരളാ സാമൂഹ്യക്ഷേമ മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?

3462


ക്ഷേമപെന്‍ഷന്‍ കുടിശ്ശിക 

ശ്രീ. ജി. സുധാകരന്‍

വിവിധ സാമൂഹ്യക്ഷേമപെന്‍ഷന്‍ കുടിശ്ശിക തുക എന്നത്തേയ്ക്ക് നല്‍കാന്‍ സാധിക്കുമെന്ന് വെളിപ്പെടുത്തുമോ?

3463


ക്ഷേമപെന്‍ഷനുകള്‍ ബാങ്ക് അക്കൌണ്ടിലേക്ക് മാറ്റാന്‍ നടപടി 

ശ്രീ. എം. ഉമ്മര്‍ 
,, പി. ബി. അബ്ദുള്‍ റസാക് 
,, എന്‍. എ. നെല്ലിക്കുന്ന് 
,, സി. മമ്മൂട്ടി 

(എ)ക്ഷേമപെന്‍ഷനുകളുടെ പ്രതിമാസ നിരക്ക് നിശ്ചയിക്കുന്നതിന്‍റെ മാനദണ്ധമെന്താണെന്ന് വ്യക്തമാക്കുമോ;

(ബി)ക്ഷേമ പെന്‍ഷനുകള്‍ അതതുമാസം തന്നെ അര്‍ഹതപ്പെട്ടവരുടെ ബാങ്ക് അക്കൌണ്ടുകളില്‍ നിക്ഷേപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി)എങ്കില്‍ അതിനായി അടുത്തുള്ള ബാങ്കില്‍ സീറോ ബാലന്‍സ് അക്കൌണ്ട് തുടങ്ങുന്നതിനുള്ള അനുമതി നല്കുന്ന കാര്യം പരിഗണിക്കുമോ?

3464


വികലാംഗ പെന്‍ഷന്‍ 

ശ്രീ. രാജു എബ്രഹാം

(എ)സംസ്ഥാനത്ത് അംഗപരിമിതരായ ആളുകളുടെ എണ്ണം എത്ര എന്ന് കൃത്യമായി കണക്കാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രയാണ്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ; 

(ബി)ഇതില്‍ എത്ര പേര്‍ക്കാണ് നിലവില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അംഗപരിമിത പെന്‍ഷന്‍ (വികലാംഗ പെന്‍ഷന്‍) ലഭിക്കുന്നത്; ഈ പെന്‍ഷന്‍ ലഭിക്കുന്നതിന് വരുമാന പരിധി ബാധകമാണോ; എങ്കില്‍ വരുമാന പരിധി നിലവില്‍ എത്രയാണ്; ഈ പരിധി ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി)ഇപ്പോള്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുക എത്ര വീതമാണ്; അംഗപരിമിതി എത്ര ശതമാനം മുതലുള്ളവര്‍ക്കാണ് ഈ പെന്‍ഷന്‍ ലഭിക്കുന്നത്; എത്ര വയസ്സുവരെ ഈ പെന്‍ഷന്‍ ലഭിക്കും; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ഡി)ഭിന്നശേഷിയുള്ളവര്‍ക്കും, അംഗപരിമിതി കൂടുതലുള്ളവര്‍ക്കും പെന്‍ഷന്‍ തുക വെവ്വേറെ നിശ്ചയിച്ചു നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; 

(ഇ)ഇന്ദിരാഗാന്ധി ദേശീയ അംഗപരിമിത പെന്‍ഷന്‍ പദ്ധതി (ഐ.ജി.എന്‍.ഡി.പി.എസ്) സംസ്ഥാനത്ത് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; എത്ര രൂപയാണ് ഈ പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളിലെ അംഗപരിമിതര്‍ക്ക് പെന്‍ഷനായി ലഭിക്കുന്നത്; ഇതിനുവേണ്ട അര്‍ഹതാമാനദണ്ധം എന്തൊക്കെയാണ്; അപേക്ഷ നല്‍കേണ്ടത് എവിടെയാണ്; അവയുടെ മാതൃകയും വിശദാംശങ്ങളും ലഭ്യമാക്കാമോ?

3465


കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍ പദ്ധതി 

ശ്രീ. പി. റ്റി. എ. റഹീം

(എ)കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍ പദ്ധതി പ്രകാരം ശസ്ത്രക്രിയ നടത്തുന്നതിന് ധനസഹായം ലഭിക്കാന്‍ വരുമാന പരിധി നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ; 

(ബി)ഈ പദ്ധതി പ്രകാരം ശസ്ത്രക്രിയ നടത്തിയ കുട്ടികള്‍ക്ക് തുടര്‍ ചികില്‍സയ്ക്കായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

3466


പുതുക്കാട് മണ്ധലത്തില്‍ നിന്നും കോക്ലിയര്‍ ഇംപ്ലാന്‍റേഷന് ലഭിച്ച അപേക്ഷകള്‍ 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)കോക്ലിയര്‍ ഇംപ്ലാന്‍റ് പദ്ധതി പ്രകാരം പുതുക്കാട് മണ്ധലത്തില്‍ നിന്നും അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ എത്ര എണ്ണമാണ് ലഭിച്ചതെന്നും അതില്‍ എത്രയെണ്ണം അനുവദിച്ചു എന്നും പേര്, തുക സഹിതം വിശദമാക്കാമോ?

3467


വികലാംഗര്‍ക്ക് വാഹനം 

ശ്രീ. റ്റി. വി. രാജേഷ്

(എ)വികലാംഗര്‍ക്ക് നല്‍കുന്ന മോട്ടോര്‍ ഘടിപ്പിച്ച മുച്ചക്ര വാഹനത്തിനായി കല്ല്യാശ്ശേരി നിയോജക മണ്ധലത്തില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; 

(ബി)പ്രസ്തുത അപേക്ഷകരുടെ വിശദാംശം നല്കുമോ; അപേക്ഷിച്ചവര്‍ക്ക് വാഹനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3468


"ആശ്രയ സ്കൂട്ടര്‍ പദ്ധതി' 

ശ്രീ. സി. കൃഷ്ണന്‍

(എ)വികലാംഗക്ഷേമ കോര്‍പറേഷന്‍ മുഖേന "അംഗപരിമിത ആശ്രയ സ്കൂട്ടര്‍ പദ്ധതി' പ്രകാരം 2013-14 വര്‍ഷത്തില്‍ എത്ര പേര്‍ക്ക് ആനുകൂല്യം നല്‍കിയിട്ടുണ്ട് എന്ന് ജില്ല തിരിച്ച് വിശദമാക്കുമോ; 

(ബി)കണ്ണൂര്‍ ജില്ലയില്‍ ഈ പദ്ധതി പ്രകാരം ആര്‍ക്കെല്ലാം വാഹനം ലഭ്യമാക്കിയിട്ടുണ്ടെന്നും, അനുവദിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ?

3469


വികലാംഗര്‍ക്ക് ത്രീ വീലര്‍ മോട്ടോര്‍ സൈക്കിള്‍ 

ശ്രീ. പി. റ്റി. എ. റഹീം

(എ)വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ മുഖേന നടപ്പില്‍ വരുത്തുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്നത് സംബന്ധിച്ച് വിശദമാക്കാമോ; 

(ബി)വികലാംഗര്‍ക്ക് ത്രീ വീലര്‍ മോട്ടോര്‍ സൈക്കിള്‍ ലഭ്യമാക്കാന്‍ സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴില്‍ പദ്ധതികള്‍ നിലവിലുണ്ടോ;

(സി)ഇല്ലെങ്കില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

3470


മാതൃകാ അംഗന്‍വാടികളുടെ നിര്‍മ്മാണം 

ശ്രീ. എ. കെ. ബാലന്‍

(എ) മാതൃകാ അംഗന്‍വാടികളുടെ നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; 

(ബി) ഒരു അംഗന്‍വാടിയുടെ നിര്‍മ്മാണത്തിന് എത്ര രൂപയാണ് നീക്കിവച്ചിട്ടുള്ളത്; എത്ര അംഗന്‍വാടികളുടെ നിര്‍മ്മാണം ആരംഭിച്ചു; 

(സി) മാതൃകാ അംഗന്‍വാടികളുടെ നിര്‍മ്മാണ ചുമതല സംസ്ഥാനതലത്തില്‍ ഒരു ഏജന്‍സിക്കാണോ; ഒന്നില്‍ കൂടുതല്‍ ഏജന്‍സികള്‍ ഉണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ; 

(ഡി) ഈ ഏജന്‍സിയെ എങ്ങനെയാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ഇ) മാതൃകാ അംഗന്‍വാടിയിലൂടെ ലക്ഷ്യമിടുന്ന സൌകര്യങ്ങളും പ്രവര്‍ത്തനങ്ങളും വിശദമാക്കുമോ?

3471


മാതൃകാ അംഗന്‍വാടികള്‍

ശ്രീ. പി.കെ. ബഷീര്‍

സംസ്ഥാനത്ത് മാതൃകാ അംഗന്‍വാടികള്‍ നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ;എങ്കില്‍ എവിടെയെല്ലാമാണ് അംഗന്‍വാടികള്‍ നിര്‍മ്മിക്കുന്നതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത അംഗന്‍വാടികള്‍ക്ക് ഓരോന്നിനും എത്ര രൂപയാണ് ഫണ്ട് വകയിരുത്തിയിട്ടുള്ളത് വിശദമാക്കുമോ?

3472


അംഗന്‍വാടികളിലെ പാചകവാതക കണക്ഷനുകള്‍ 

ശ്രീ. പി. കെ. ഗുരുദാസന്‍ 
,, കെ. കുഞ്ഞിരാമന്‍ (ഉദുമ) 
,, എ. പ്രദീപ്കുമാര്‍ 
,, ബി. ഡി. ദേവസ്സി

(എ)അംഗന്‍വാടികളില്‍ ഉപയോഗിക്കുന്ന പാചകവാതക കണക്ഷനുകള്‍ ആധാറുമായി ബന്ധപ്പെടുത്തിയതായി അറിയാമോ ; 

(ബി)ഇല്ലെങ്കില്‍ ഭാവിയില്‍ അംഗന്‍വാടികള്‍ പാചകവാതകത്തിന് സബ്സിഡിയില്ലാതെ മുഴുവന്‍ തുകയും നല്‍കേണ്ടതായ സ്ഥിതിവിശേഷം ഉണ്ടാകുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് അംഗന്‍വാടികളുടെ പ്രവര്‍ത്തനത്തെ എത്രത്തോളം ബാധിക്കുമെന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ ; 

(സി)ഈ സ്ഥിതിവിശേഷത്തിന് പരിഹാരനടപടി സിവില്‍ സപ്ലൈസ് വകുപ്പുമായി ആലോചിച്ച് നടപ്പിലാക്കുമോ ?

3473


തവനൂര്‍ മണ്ധലത്തില്‍ മാതൃകാ അംഗന്‍വാടി 

ഡോ. കെ. ടി. ജലീല്‍

(എ)തവനൂര്‍ നിയോജകമണ്ധലത്തില്‍നിന്നും മാതൃകാ അംഗന്‍വാടി പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കാണിച്ചുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടോ ; 

(ബി)ഉണ്ടെങ്കില്‍ ഏത് പഞ്ചായത്തിലെ ഏത് അംഗന്‍വാടിയെ സംബന്ധിച്ചുള്ള അപേക്ഷയാണ് ലഭിച്ചിട്ടുള്ളത് ; 

(സി)ഇതിന്മേലുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ ?

3474


അംഗന്‍വാടി ജീവനക്കാര്‍ക്ക് ഓണറേറിയം 

ശ്രീ. എളമരം കരീം

അംഗന്‍വാടി ജീവനക്കാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ ആലേചനയുണ്ടോ?

3475


അംഗന്‍വാടി ജീവനക്കാര്‍ക്കുള്ള ഓണറേറിയം 

ശ്രീമതി പി. അയിഷാ പോറ്റി

(എ)അംഗന്‍വാടി ജീവനക്കാര്‍ക്ക് കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഓണറേറിയം വര്‍ധന കുടിശ്ശിക സഹിതം നല്‍കുന്നതിന് തീരുമാനിച്ച് ഉത്തരവിറക്കിയത് എന്നാണ്; 

(ബി)പ്രസ്തുത ഉത്തരവിന്‍ പ്രകാരമുള്ള വേതനം നല്‍കിയിട്ടുണ്ടോ; ഇല്ലാത്ത പക്ഷം അടിയന്തരമായി വര്‍ദ്ധിപ്പിച്ച പ്രകാരമുള്ള വേതനം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; 

(സി)അംഗന്‍വാടി ജീവനക്കാരുടെ ഓണറേറിയം കാലോചിതമായി വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്നറിയിക്കുമോ?

3476


അംഗന്‍വാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കാന്‍ നടപടി 

ശ്രീ. ബി. ഡി. ദേവസ്സി

(എ)അംഗന്‍വാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുന്നതിനും, ഇ.എസ്.ഐ., പി.എഫ്, തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ; 

(ബി)അംഗന്‍വാടി ജീവനക്കാര്‍ക്ക് ചുരുങ്ങിയത് 1000 രൂപ പെന്‍ഷന്‍ നല്‍കുന്നതിനും, ഓണറേറിയം കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

3477


അംഗന്‍വാടി ജീവനക്കാരുടെ വേതന വര്‍ദ്ധനവ് 

ശ്രീ. പി. തിലോത്തമന്‍

(എ)അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും നിലവിലുള്ള പ്രതിമാസവേതനം എത്രയാണെന്നും; ജോലി സമയം എത്രയാണെന്നും അറിയിക്കുമോ; അനുവദിച്ചിട്ടുള്ള വേതനം ഇവരുടെ ജോലിയുമായി തട്ടിച്ചു നോക്കിയാല്‍ വളരെ തുച്ഛമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടോ; 

(ബി)തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം പോലും അംഗന്‍വാടി ഹെല്‍പ്പറിന് ലഭിക്കുന്നില്ല എന്ന കാര്യം ബോധ്യപ്പെട്ടിട്ടുണ്ടോ; അംഗന്‍വാടി ജീവനക്കാരുടെ വേതനം അടിയന്തിരമായി വര്‍ദ്ധിപ്പിച്ചു നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

3478


അംഗന്‍വാടി ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ വര്‍ദ്ധനവ്

ശ്രീ. ബി. സത്യന്‍

(എ)അംഗന്‍വാടി ജീവനക്കാരുടെ പെന്‍ഷന്‍തുക വര്‍ദ്ധിപ്പിക്കുവാനുള്ള നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ; 

(ബി)അംഗന്‍വാടി വര്‍ക്കറിനും ഹെല്‍പ്പറിനും എന്തു തുക വീതം വര്‍ദ്ധിപ്പിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും എന്നു മുതല്‍ ഇത് ലഭ്യമായി തുടങ്ങുമെന്നും വ്യക്തമാക്കാമോ; 

(സി)1975 മുതല്‍ ബാലവാടികളിലും അംഗന്‍വാടികളിലും ജോലി ചെയ്ത ഇവര്‍ക്ക് മുന്നൂറ് രൂപ മാത്രമാണ് പെന്‍ഷനായി നല്‍കുന്നതെന്നും മറ്റ് പെന്‍ഷനുകളൊന്നും ലഭിക്കാത്ത ഇവര്‍ ജീവിത ദുരിതത്തിലാണെന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?

3479


അന്പലപ്പുഴ മണ്ധലത്തില്‍ ആര്‍. ഐ. ഡി. എഫ്. പദ്ധതി പ്രകാരം അംഗന്‍വാടികള്‍ 

ശ്രീ. ജി. സുധാകരന്‍

(എ)അന്പലപ്പുഴ നിയോജകമണ്ധലത്തില്‍ നബാര്‍ഡിന്‍റെ സഹായത്തോടെ ആര്‍. ഐ. ഡി. എഫ്. സ്കീം പ്രകാരം പുനര്‍നിര്‍മ്മിക്കുന്നതിന് ഏതെല്ലാം അംഗന്‍വാടികളെ തെരഞ്ഞെടുത്തിട്ടുണ്ട്; വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത സ്കീം പ്രകാരമുള്ള നബാര്‍ഡ് സഹായം എത്രയാണെന്ന് വിശദമാക്കാമോ?

3480


മാവേലിക്കര മണ്ഡലത്തില്‍ മാതൃകാ അംഗന്‍വാടി 

ശ്രീ. ആര്‍. രാജേഷ്

(എ)മാവേലിക്കര മണ്ഡലത്തില്‍ മാതൃകാ അംഗന്‍വാടി ആരംഭിക്കുന്നതിന് എം.എല്‍.എ.യുടെ കത്ത് ലഭിച്ചിട്ടുണ്ടോ; 

(ബി)മാതൃകാ അംഗന്‍വാടി ആരംഭിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമോ;

(സി)മാതൃകാ അംഗന്‍വാടി ആരംഭിക്കുന്നതിന് തടസ്സങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?

3481


കായംകുളം മണ്ധലത്തിലെ ആര്‍.ഐ.ഡി.എഫ് സ്കീം പ്രകാരമുള്ള അംഗന്‍വാടികള്‍ 

ശ്രീ. സി. കെ. സദാശിവന്‍

(എ)ആര്‍.ഐ.ഡി.എഫ് സ്കീം പ്രകാരം അംഗന്‍വാടികള്‍ നിര്‍മ്മിക്കുന്നതിനും പുതുക്കി പണിയുന്നതിനും ഉളള നടപടിക്രമങ്ങളുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ; 

(ബി)ഈ പദ്ധതിയിന്‍ കീഴില്‍ കായംകുളം മണ്ഡലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളള അംഗന്‍വാടികള്‍ ഏതെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

3482


മലപ്പുറം മണ്ധലത്തിലെ ആസ്തി വികസന ഫണ്ടുപയോഗിച്ചുള്ള കെട്ടിടനിര്‍മ്മാണം 

ശ്രീ. പി. ഉബൈദുള്ള

(എ)മലപ്പുറം മണ്ധലത്തില്‍ എം.എല്‍.എ.യുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി (2012-13) പുല്‍പ്പറ്റ പഞ്ചായത്ത് സാംസ്കാരിക നിലയവും അംഗന്‍വാടി കെട്ടിടവും നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; വിശദാംശം നല്‍കുമോ? 

(ബി)പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ ഭരണാനുമതി നല്‍കുന്നതിനുള്ള കാലതാമസം വെളിപ്പെടുത്താമോ?

3483


ഐ.സി.ഡി.എസ്. പ്രോജക്റ്റ് ഓഫീസര്‍ തസ്തികയിലെ ഒഴിവുകള്‍ 

ശ്രീമതി ഗീതാ ഗോപി 

(എ)സംസ്ഥാനത്ത് എത്ര ഐ.സി.ഡി.എസ്. പ്രോജക്റ്റ് ഓഫീസര്‍ തസ്തികകള്‍ നിലവിലുണ്ട്; 

(ബി)ഇതില്‍ എത്ര തസ്തികകളില്‍ നിയമനം നടത്തിയിട്ടുണ്ട്; എപ്പോഴാണ് പ്രസ്തുത നിയമനങ്ങള്‍ നടന്നത്; 

(സി)ഇപ്പോള്‍ ഈ തസ്തികയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട്; 

(ഡി)ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലെ ജോലി നിര്‍വ്വഹിക്കുന്നത് ആരാണ്; അധികജോലിഭാരം അടിച്ചേല്‍പ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇതു പരിഹരിക്കുവാന്‍ അടിയന്തിരനടപടി സ്വീകരിക്കുമോ; 

(ഇ)ഒഴിവുകള്‍ നികത്തുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍, എന്തു നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?

3484


ശിശുവികസന പദ്ധതികള്‍ കാര്യക്ഷമമാക്കാന്‍ നടപടി 

ശ്രീ. സി. മോയിന്‍കുട്ടി

(എ)സാമൂഹ്യനീതി വകുപ്പില്‍ വയനാട്, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് എന്നീ മലയോരമേഖലകളില്‍, പ്രത്യേകിച്ച് ആദിവാസി മേഖലകളില്‍ നിയമിച്ച ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ ദീര്‍ഘകാല അവധിയില്‍ പോകുന്നതുമൂലം പദ്ധതി നടത്തിപ്പ് തടസ്സപ്പെടുന്നകാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)ഇത് പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

(സി)പുരുഷന്‍മാരായ ഉദ്യോഗസ്ഥരെ ഈ മേഖലയില്‍ നിയമിച്ചാല്‍ പദ്ധതി നടത്തിപ്പ് കാര്യക്ഷമമാക്കാമെന്ന നിര്‍ദ്ദേശം പരിശോധിക്കുമോ; 

(ഡി)ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ ചെലുത്തി പ്രശ്നം പരിഹരിക്കുമോ?

3485


സാമൂഹ്യനീതി വകുപ്പിലെ ജീവനക്കാരുടെ സര്‍വ്വീസ് പ്രശ്നങ്ങള്‍ 

ശ്രീ. സി. മമ്മൂട്ടി 
,, സി. മോയിന്‍കുട്ടി 

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം സാമൂഹ്യനീതി വകുപ്പിലെ ജീവനക്കാരുടെ സര്‍വ്വീസ് പ്രശ്നങ്ങള്‍ പഠിക്കുന്നതിന് നിയമിച്ച കമ്മീഷന്‍റെ ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ; 

(ബി)കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; 

(സി)ശിശു വികസന പദ്ധതി ഓഫീസര്‍, ഉപശിശു വികസന പദ്ധതി ഓഫീസര്‍ എന്നീ തസ്തികകളില്‍ മിനിസ്റ്റീരിയല്‍ വിഭാഗത്തിന് 20% സംവരണം നടപ്പാക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടോ; എങ്കില്‍ അതിന്‍മേല്‍ തീരുമാനം കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(ഡി)2002-ല്‍ ശിശു വികസന പദ്ധതി ഓഫീസര്‍ തസ്തികയില്‍ വനിതാസംവരണം ഏര്‍പ്പെടുത്തിയെങ്കിലും 2010-ല്‍ സ്പെഷ്യല്‍ റൂള്‍ ഉണ്ടാക്കിയപ്പോള്‍ മിനിസ്റ്റീരിയല്‍ വിഭാഗം വനിതകളെ ഒഴിവാക്കി സൂപ്പര്‍വൈസര്‍ വനിതകളെന്നും മിനിസ്റ്റിരിയല്‍ വനിതകളെന്നും രണ്ടായി തിരിച്ച് വിഭാഗീയത ഉണ്ടാക്കിയതായുള്ള പരാതി പരിഹരിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ? 

3486


"കില'യുടെ പ്രവര്‍ത്തനം 

ശ്രീ. കെ.ശിവദാസന്‍ നായര്‍ 
'' ലൂഡി ലൂയിസ് 
'' ഹൈബി ഈഡന്‍ 
'' പി.എ.മാധവന്‍

(എ)"കില'യുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(ബി)ഗ്രാമസഭാംഗങ്ങള്‍ക്ക് അവരുടെ ഉത്തരവാദിത്വങ്ങളെപ്പറ്റി പരിശീലനം നല്‍കുന്നതിന് "കില' പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;

(സി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനവും എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)പദ്ധതി നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.