UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

7871

 

സൗജന്യ വൈദ്യുതി കണക്ഷന്‍

 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

 

()സംസ്ഥാനത്ത് സൗജന്യമായി വൈദ്യുതിയും വൈദ്യതി കണക്ഷനും നല്‍കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)ഏതെല്ലാം വിഭാഗങ്ങള്‍ക്കാണ് ഇത്തരത്തിലുള്ള സൗജന്യപദ്ധതികള്‍ നടപ്പാക്കുന്നതെന്ന് അറിയിക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ഇത്തരത്തിലുള്ള എത്രപേര്‍ക്ക് കണക്ഷന്‍ നല്‍കിയെന്ന് വ്യക്തമാക്കുമോ?

7872

 

നാട്ടിക നിയോജകമണ്ഡലത്തിലെ ഗാര്‍ഹിക കണക്ഷന്‍ അപേക്ഷകള്‍

 

ശ്രീമതി ഗീതാ ഗോപി

 

()അപേക്ഷ ലഭിച്ചാല്‍ ഉടന്‍തന്നെ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം വിശദമാക്കുമോ;

(ബി)നാട്ടിക നിയോജകമണ്ഡലത്തില്‍ ഗാര്‍ഹിക കണക്ഷന് അപേക്ഷ നല്‍കി കാത്തിരിക്കുന്ന അപേക്ഷകരുടെ എണ്ണം സെക്ഷന്‍ ഓഫീസുകള്‍ തിരിച്ച് അറിയിക്കുമോ ;

(സി)കാലതാമസം കൂടാതെ കണക്ഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമോ ?

7873

 

വയനാട് ജില്ലയിലെ രാജീവ് ഗാന്ധി ഗ്രാമീണ്‍ വെെദ്യുതീകരണ്‍ യോജന

 

ശ്രീ. എ‍.വി. ശ്രേയാംസ്‌കുമാര്‍

 

()രാജീവ് ഗാന്ധി ഗ്രാമീണ്‍ വെെദ്യുതികരണ്‍ യോജന പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം വയനാട് ജില്ലയിലെ എത്ര ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് വെെദ്യുതി ലഭ്യമാക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി )ഇതിനായി എന്തു തുക ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്ന് വ്യക്തമാക്കുമോ ;

(സി )ഇതില്‍ എത്ര കുടുംബങ്ങള്‍ക്ക് വെെദ്യുതി നല്‍കിയെന്നതിന്റെ നിയോജകമണ്ഡലം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ ?

7874

 

കാസര്‍ഗോഡ് ജില്ലയിലെ ആര്‍.ജി.ജി.വി.വെെ

ശ്രീ. .ചന്ദ്രശേഖരന്‍

 

()ആര്‍.ജി.ജി.വി.വെെ പ്രകാര‍ം കാസര്‍ഗോഡ് ജില്ലയില്‍ ഏതെല്ലാം പഞ്ചായത്തുകളില്‍ വെെദ്യുതീകരണം പൂര്‍ത്തിയായെന്നും ഏതെല്ലാം പഞ്ചായത്തുകളിലാണ് പൂര്‍ത്തിയാകാനുള്ളതെന്നും വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം എത്ര ബി.പി.എല്‍ കുടുംബങ്ങള്‍ക്കും എ.പി.എല്‍ കുടുംബങ്ങള്‍ക്കും വെെദ്യുതി കണക്ഷന്‍ നല്‍കിയെന്ന് പഞ്ചായത്ത് തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;

(സി)വെെദ്യുതി കണക്ഷന്‍ അനുവദിക്കുന്നതിന് എത്ര അപേക്ഷകള്‍ കൂടി പരിഗണിക്കുവാനുണ്ട് എന്ന് പഞ്ചായത്തുകള്‍ തിരിച്ച് കണക്കുകള്‍ നല്‍കുമോ?

7875

 

ഐ ഗ്രിഡ് സാങ്കേതിക വിദ്യ

ശ്രീ. ജോസഫ് വാഴക്കന്‍

,, പി.. മാധവന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ഷാഫി പറമ്പില്‍

 

()വെെദ്യുതി വിതരണം സുഗമമാക്കാന്‍ 66 കെ.വി. സബ് സ്റ്റേഷനുകള്‍ക്ക് പകര‍ം എെ. ഗ്രിഡ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പദ്ധതികള്‍ ആരംഭിക്കുന്നതിന് തീരുമാനെമടുത്തിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാ‍ശങ്ങള്‍ എന്തെല്ലാം;

( സി)വെെദ്യുതി വിതരണ‍ം സുഗമമാക്കാനും സബ് സ്റ്റേഷനുകള്‍ക്ക് വേണ്ടിയുള്ള നിര്‍മ്മാണ ചെലവ് കുറയ്ക്കുന്നതിനും പ്രസ്തുത പദ്ധതി എത്രമാത്രം പ്രേയോജനപ്പെടുത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; വിശദമാക്കുമോ;

((ഡി)പ്രസ്തുത പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ?

7876

 

വെെദ്യുതി ബോര്‍ഡില്‍ പുതിയ സെക്ഷന്‍ ഓഫീസുകള്‍

 

ശ്രീ. എം. ചന്ദ്രന്‍

 

()വൈദ്യുതി ബോര്‍ഡ് പുതിയ സെക്ഷന്‍ ഓഫീസുകള്‍ തുടങ്ങുന്നതിനുള്ള നിബന്ധനകളില്‍ ഇളവു നല്‍കി പുതിയ സെക്ഷന്‍ ഓഫീസുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ എവിടെയൊക്കെയെന്നും എന്ത് അടിസ്ഥാനത്തിലാണെന്നും വ്യക്തമാക്കുമോ ;

(സി)ആലത്തൂര്‍ ഡിവിഷനിലെ മുടപ്പല്ലൂര്‍ സെക്ഷന്‍ വിഭജിച്ച് മംഗലംഡാം കേന്ദ്രമായി പുതിയ സെക്ഷന്‍ രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

7877

 

മാവേലിക്കരയിലെ സെക്ഷന്‍ ഓഫീസുകള്‍


ശ്രീ. ആര്‍. രാജേഷ്

 

()മാവേലിക്കര നോര്‍ത്ത് സെക്ഷന്‍ ഓഫീസിനായുള്ള പ്രൊപ്പോസല്‍ നിലവിലുണ്ടോ;പ്രസ്തുത ഓഫീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(ബി)വള്ളിക്കുന്ന് സബ്സ്റ്റേഷന്റെ ഉദ്ഘാടനം നടത്തിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍ ആയത് ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി)നിലവില്‍ മാവേലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന സെക്ഷന്‍ ഓഫീസുകള്‍ക്ക് കീഴിലെ ഉപഭോക്താക്കളുടെ എണ്ണം ലഭ്യമാക്കുമോ;

(ഡി)കേരളത്തിലെ ഏറ്റവും കുറഞ്ഞ എണ്ണം ഉപഭോക്താക്കളുള്ള ആദ്യ പത്ത് സെക്ഷന്‍ ആഫീസുകളുടെ വിവരം ലഭ്യമാക്കുമോ?

7878

 

വൈക്കം നിയോജകമണ്ഡലത്തിലെ കെ. എസ്. . ബി ഓഫീസുകളിലെ ഒഴിവുകള്‍

ശ്രീ. കെ. അജിത്

 

()വൈക്കം നിയോജക മണ്ഡലത്തിലെ കെ. എസ്. . ബി ഓഫീസുകള്‍ ഏതൊക്കെയെന്നും ഓരോ ഓഫീസിലും എത്ര ജീവനക്കാരുടെ തസ്തികകളാണ് നിലവിലുളളതെന്നും അവയില്‍ ഏതൊക്കെ തസ്തികകളിലാണ് നിലവില്‍ ഒഴിവു ളളതെന്നും പ്രസ്തുത ഒഴിവുകള്‍ എന്നു മുതല്‍ വന്നതാണെന്നും അറിയിക്കുമോ;

(ബി)ഏതെങ്കിലും തസ്തികകളിലെ റാങ്ക് ലിസ്റ്റുകള്‍ നിലവിലിരിക്കെ ഒഴിവുകള്‍ നികത്തപ്പെടാതെയുണ്ടോ എന്നു് വ്യക്തമാക്കുമോ?

7879

 

വൈക്കം മണ്ഡലത്തിലെ കെ.എസ്..ബി.യുടെ മഴക്കാലത്തിനു മുമ്പുള്ള അറ്റകുറ്റപ്പണികള്‍

ശ്രീ. കെ. അജിത്

 

()വൈക്കം നിയോജക മണ്ഡലത്തില്‍ മഴക്കാലത്തിന് മുമ്പുള്ള കെ.എസ്..ബി.യുടെ ടച്ചിംഗ്സ് നീക്കുന്ന ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(ബി)പൂര്‍ത്തിയാക്കാത്ത സെക്ഷനുകളുണ്ടെങ്കില്‍ അവ ഏതൊക്കെയെന്നും ഇനിയും ജോലികള്‍ തുടങ്ങാത്ത സെക്ഷനുകളുണ്ടെങ്കില്‍ അവ ഏതെല്ലാമെന്നും, കാരണമെന്തെന്നും വിശദമാക്കുമോ ?

7880

 

കാസര്‍ഗോഡ് ജില്ലയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നടപടി

 

ശ്രീ. എന്‍. . നെല്ലിക്കുന്ന്

 

()കാസര്‍ഗോഡ് ജില്ലയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(ബി)മൈസൂര്‍-അരീക്കോട് 400കെ.വി. ലൈനിന്റെ പണി എപ്പോള്‍ പൂര്‍ത്തിയാക്കാനാകും; പുത്തൂര്‍-മൈലാട്ടി 220 കെ.വി. ലെെനിന്റെ പണി എപ്പോള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്;

(സി)മൈലാട്ടിയിലെ 220കെ.വി. സബ്സ്റ്റേഷന്റെ ശേഷി ഉയര്‍ത്താന്‍ വൈദ്യുതി വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ; മൈലാട്ടിയില്‍ ലഭ്യമായ സ്ഥലത്തു തന്നെ 400കെ.വി. സബ്സ്റ്റേഷന്‍ പ്രവര്‍ത്തനവും അനുബന്ധ ലൈനായ ഉഡുപ്പി-മൈലാട്ടി 400കെ.വി. ലൈനും തുടങ്ങിയാല്‍ ഒരുപരിധിവരെ കാസര്‍ഗോഡിന്റെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)മറ്റു ജില്ലകളില്‍ ഉള്ളതുപോലെ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ കാസര്‍ഗോഡ് ഇല്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ കാസര്‍ഗോഡ് ജില്ലയിലും രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

7881

 

കാസര്‍ഗോഡ് ജില്ലയിലെ വൈദ്യുതി പ്രശ്നങ്ങള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോ‍ഡ് ജില്ലയിലെ വൈദ്യുതി മേഖലയിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലേക്കായി വകുപ്പുമന്ത്രി ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നുവോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത യോഗതീരുമാനങ്ങള്‍ എന്തൊക്കെയായിരുന്നു; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)പ്രസ്തുത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

7882

 

വെെദ്യുത ചാര്‍ജ്ജ് കുടിശ്ശിക നല്‍കാനുള്ള സ്ഥാപനങ്ങള്‍

ശ്രീ. കെ.കെ. നാരായണന്‍

 

()വെെദ്യുത ചാര്‍ജ്ജ് കൂടിശ്ശിക നല്‍കാനുള്ള സ്ഥാപനങ്ങള്‍ക്ക് വീണ്ടും വെെദ്യുതി നല്‍കുന്നുണ്ടോ;

(ബി)ഇൗ സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ ?

 
7883

വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക പിരിച്ചെടുക്കാന്‍ നടപടി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

 

()വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശികകള്‍ ഒരു നിശ്ചിത തീയതി വച്ച് അതിനുള്ളില്‍ പിരിച്ചെടുക്കാനും വന്‍തുക കുടിശ്ശികയുള്ളവര്‍ക്ക് തവണകള്‍ നല്‍കാനും ആലോചനയുണ്ടോ ;

(ബി)അമ്പത് ലക്ഷത്തിലധികം രൂപ കുടിശ്ശികയുള്ള ഉപഭോക്താക്കള്‍/ കമ്പനികള്‍/ വ്യവ‌സായങ്ങള്‍ എന്നിവ നിലവിലുണ്ടോ;

(സി)എങ്കില്‍ അവരുടെ പേരുവിവരവും കുടിശ്ശിക തുകയും പ്രത്യേകം വിശദമാക്കുമോ ;

(ഡി)പ്രസ്തുത വിവരം ജില്ല തിരിച്ച് നല്‍കുമോ ?

7884

 

വെെദ്യുതി കുുടിശ്ശിക

ശ്രീ. എസ്. ശര്‍മ്മ

 

()2010 മുതല്‍ 2014 വരെ യുള്ള മാര്‍ച്ച് 31 ലെ സ്റ്റേറ്റ്മെന്റുകള്‍ പ്രകാരം വെെദ്യുതി വകുപ്പിന് കുടിശ്ശികയിനത്തില്‍ ലഭിക്കുവാനുള്ള ഓരോവര്‍ഷത്തേയും തുക എത്രയെന്നും ഉപഭോക്താക്കള്‍ എത്രയെന്നും വ്യക്തമാക്കുമോ ;

(ബി)ഇതുപ്രകാരം വെെദ്യുതി വകുപ്പിന് ഏറ്റവുംമധികം കുടിശ്ശിക നല്‍കുവാനുള്ള ആദ്യത്തെ പത്ത് സര്‍ക്കാരിതര ഉപഭോക്താക്കളുടെ പേരുവിവരം നല്‍കുമോ;

(സി)2012-13, 2013-14 വര്‍ഷങ്ങളില്‍ കുടിശ്ശികയിനത്തില്‍ പിരിച്ചെടുത്ത തുക എത്രയെന്നും എത്ര ഉപഭോക്താക്കളില്‍ നിന്നാണെന്നും വ്യക്തമാക്കുമോ ?

7885

 

കുടിശ്ശിക അടച്ചുതീര്‍ക്കാത്ത സ്ഥാപനങ്ങള്‍

 

ശ്രീ. കെ. വി. വിജയദാസ്

 

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കുടിശ്ശിക അടച്ചുതീര്‍ക്കാത്ത ഏതെങ്കിലും സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ചു നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)ഭീമമായ കുടിശ്ശിക വരുത്തിയതിന് കണക്ഷന്‍ വിച്ഛേദിച്ച എത്ര സ്ഥാപനങ്ങളുണ്ട്; പ്രസ്തുത സ്ഥാപനങ്ങളുടെ കുടിശ്ശികത്തുക സഹിതം ജില്ല തിരിച്ചുള്ള വിശദവിവരം നല്‍കുമോ?

7886

 

വന്‍കിട സ്വകാര്യ സ്ഥാപനങ്ങളുടെ വൈദ്യുതി ബില്‍

 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

 

()വൈദ്യുതി ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ ആറുമാസത്തിനിടെ ഏതൊക്കെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വൈദ്യുതികണക്ഷന്‍ കെ. എസ്. . ബി വിച്ഛേദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി)വൈദ്യുതിബോര്‍ഡ് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് കോടിക്കണക്കിന് രൂപയുടെ വൈദ്യുത ബില്‍ അടയ്ക്കാന്‍ ഒരു സ്വകാര്യ കമ്പനിക്ക് സാവകാശം നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)റിലയന്‍സ് ഇന്‍ഫ്രാടെല്‍ എന്ന സ്ഥാപനത്തിന് എത്ര കോടി രൂപയുടെ ബില്‍ അടയ്ക്കുന്നതിനാണ് സാവകാശം നല്‍കിയതെന്നും ആരാണ് ഇതിന് നിര്‍ദ്ദേശം നല്‍കിയതെന്നും വ്യക്തമാക്കുമോ;

(ഡി)വന്‍കിട സ്വകാര്യ സ്ഥാപനങ്ങളുടെ വൈദ്യുത ബില്‍ യഥാസമയം പിരിച്ചെടുക്കാതെ ഇത്തരത്തില്‍ സഹായം ചെയ്യുന്ന ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?

7887

 

മൊബെെല്‍ ടവറുകളുടെ ഇലക‌്ട്രിസിറ്റി ബില്‍ കുടിശ്ശിക

ശ്രീ. കെ.കെ. നാരായണന്‍

 

()സ‍ംസ്ഥാനത്ത് ഏതെല്ലാം കമ്പനികളുടെ മൊബെെല്‍ ടവറുകളുടെ ഇലക്ട്രിസിറ്റി ബില്ലുകളാണ് കുടിശ്ശിക ആയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി)ഇലക്ട്രിസിറ്റി ബില്‍ കുടിശ്ശിക നിശ്ചിത തീയതിക്കകം അടച്ചില്ലെങ്കില്‍ എന്തെല്ലാം നടപടികളാണ് സാധാരണ ഇലക്ട്രിസിറ്റി ബോര്‍ഡ് സ്വീകരിക്കുന്നത് എന്ന് വിശദമാക്കുമോ;

(സി)കുടിശ്ശിക അടയ്ക്കാത്ത കാരണത്താല്‍ മൊബെെല്‍ ടവറുകളുടെ കണക്ഷന്‍ വിച്ഛേദിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ ഇതിന്‍െറ വിശദാംശ‍ം അറിയിക്കുമോ;

()വെെദ്യുത കണക്ഷന്‍ വിച്ഛേദിച്ച ടവറുകള്‍ക്ക് കുടിശ്ശിക അടയ്ക്കുന്നതിനു മുമ്പ് വീണ്ടും കണക്ഷന്‍ കൊടുത്തിട്ടുണ്ടോ; ഇതിന്‍െറ വിശദാംശം വെളിപ്പെടുത്തുമോ ;

(എഫ്)കണക്ഷന്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ഉത്തരവ് ആരാണ് നല്‍കിയിട്ടുള്ളത്; പ്രസ്തുത ഉത്തരവിന്‍െറ പകര്‍പ്പ് ലഭ്യമാക്കുമോ ?

7888

 

സ്വകാര്യ കമ്പനികളുടെ വൈദ്യുതി ബില്‍ കുടിശ്ശിക

ശ്രീ. കെ. രാധാകൃഷ്ണന്‍

 

()റിലയന്‍സ് കമ്പനിയുടെ മൊബൈല്‍ ടവ്വറുകളുടെ കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്‍തുക എത്രയായിരുന്നുവെന്നും അത് എന്നാണ് പിഴകൂടാതെയും പിഴയോടൊപ്പവും അടയ്ക്കേണ്ടിയിരുന്നതെന്നും അറിയിക്കുമോ;

(ബി)പ്രസ്തുത ബില്‍തുക അടയ്ക്കുന്നതിനുള്ള തീയതി നീട്ടിക്കൊടുത്തിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഒരു സ്വകാര്യ കമ്പനിക്ക് ഇത്രയും വലിയ തുക അടയ്ക്കുന്നതിനുള്ള തീയതി നീട്ടിനല്‍കാനുണ്ടായ സാഹചര്യമെന്താണെന്ന് വ്യക്തമാക്കുമോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സ്വകാര്യകമ്പനികള്‍ക്ക് ഇപ്രകാരം ബില്‍ തുക അടയ്ക്കാതെ തീയതി നീട്ടി നല്‍കിയിട്ടുള്ളതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

7889

 

കോഴിക്കോട് ജില്ലയിലെ വെെദ്യുതി കുടിശ്ശിക


ശ്രീ. കെ. ദാസന്‍

 

()കോഴിക്കോട് ജില്ലയില്‍ വൈദ്യുതി വകുപ്പിലെ വിവിധ സെക്ഷന്‍ ഓഫീസുകളില്‍ ദീര്‍ഘകാലമായി കുടിശ്ശിക കിട്ടാത്ത എത്ര കേസുകള്‍ ഉണ്ടെന്നത് സെക്ഷന്‍ തിരിച്ച് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത കുടിശ്ശിക പിരിച്ചെടുക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; പ്രസ്തുത നടപടികളുടെ ഭാഗമായി എന്തു തുക ബോര്‍ഡ് പിരിച്ചെടുത്തിട്ടുണ്ട്; വിശദമാക്കുമോ?

7890

 

സോളാര്‍ പാനലുകള്‍‌ വ്യാപകമാക്കുന്നതിന് സബ്സിഡി

ശ്രീ. രാജു എബ്രഹാം

 

()കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം കണക്കിലെടുത്ത് ജലവൈദ്യുതി അല്ലാതെയുള്ള വൈദ്യുതി ഉല്പാദിപ്പിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി)കേരളത്തില്‍ സോളാര്‍ പാ‌നലുകള്‍ കൂടുതല്‍ വ്യാപിപ്പിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(സി)വൈദ്യുതോര്‍ജ്ജത്തിനായി സോളാര്‍ പാനലുകളെ ആശ്രയിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ആദ്യഘട്ടത്തില്‍ മുടക്കേണ്ട വന്‍തുകയ്ക്ക് എന്തെങ്കിലും സബ്സിഡികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ ;

(ഡി)ഉണ്ടെങ്കില്‍ മുതല്‍മുടക്കിന്റെ എത്ര ശതമാനം സബ്സിഡിതുകയായി ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നറിയിക്കുമോ ?

7891

 

പാരമ്പര്യേതര മാര്‍ഗ്ഗങ്ങളിലൂടെ ഉല്പാദിപ്പിച്ച വൈദ്യുതി

ശ്രീ. . കെ. ബാലന്‍

 

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പാരമ്പര്യേതരമാര്‍ഗ്ഗങ്ങളിലൂടെ എത്ര യൂണിറ്റ് വൈദ്യുതി പുതുതായി ഉല്പാദിപ്പിച്ചിട്ടുണ്ട് ;

(ബി)ഓരോ പാരമ്പര്യേതരമാര്‍ഗ്ഗത്തിലും ഉല്പ്പാദിപ്പിച്ച വൈദ്യുതിയുടെ അളവ് ഇനം തിരിച്ച് വിശദമാക്കുമോ; ഓരോ മാര്‍ഗ്ഗത്തിലും ഒരു യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ എന്തു തുക ചെലവാകുന്നുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി)സബ്സിഡിയോടെ റൂഫ് സോളാര്‍ പദ്ധതി നടപ്പാക്കിയതിലൂടെ എത്ര യൂണിറ്റ് വൈദ്യുതിയാണ് കഴിഞ്ഞ വര്‍ഷം ഉല്പാദിപ്പിച്ചത്; എത്ര രൂപ സബ്സിഡിയായി നല്‍കിയിട്ടുണ്ട്; എത്ര പേര്‍ക്ക് സബ്സിഡി നല്‍കിയിട്ടുണ്ട് ;

(ഡി)ഈ വൈദ്യുതി കെ.എസ്..ബി. സ്വന്തം ഗ്രിഡിലേക്ക് സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതുവരെ എത്ര യൂണിറ്റ് വൈദ്യുതി സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ?

7892

 

ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റുകള്‍

 

ശ്രീമതി ഗീതാ ഗോപി

 

()ഗാര്‍ഹിക ആവശ്യത്തിനായി ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്ന കുടുംബങ്ങള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ബി)ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചു നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ഏജന്‍സികള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ ;

(സി)സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡിതുകയും സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് ഈടാക്കുന്ന തുകയും സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

7893

 

കെ.എസ്..ബി.യുടെ വിവിധ ഓഫീസുകളിലെ മിനിസ്റ്റീരിയല്‍ ഒഴിവുകള്‍

 

ശ്രീ. ബെന്നി ബെഹനാന്‍

 

()കെ.എസ്..ബി.യുടെ വിവിധ ഓഫീസുകളിലെ മിനിസ്റ്റീരിയല്‍ (നോണ്‍ ടെക്നിക്കല്‍) തസ്തികകളിലായി എത്ര ഒഴിവുകള്‍ ഉണ്ടെന്ന് വൈദ്യുതി സര്‍ക്കിള്‍ ഓഫീസ് തിരിച്ച് വ്യക്തമാക്കുമോ; കാഷ്യര്‍ തസ്തികയിലെ നിലവിലുള്ള ഒഴിവുകള്‍ എല്ലാം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ ബാക്കിയുള്ളവ റിപ്പോര്‍ട്ട് ചെയ്യാനും പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(ബി)കെ.എസ്..ബി. യുടെ വിവിധ ഓഫീസുകളില്‍ കാഷ്യര്‍ തസ്തികയുടെ സാങ്ഷന്‍ഡ് സ്ടെങ്ത് എത്രയാണ്; അതില്‍ പി.എസ്.സി. മുഖേന നിയമനം ലഭിച്ചവരുടെ എണ്ണം എത്രയാണ്; വൈദ്യുതി സര്‍ക്കിള്‍ ഓഫീസ് തിരിച്ച് വ്യക്തമാക്കുമോ;

(സി)കാഷ്യര്‍ തസ്തികയില്‍ കെ.എസ്..ബി. സ്ഥിരനിയമനം നല്‍കി (അംഗപരിമിതര്‍, സ്പോര്‍ട്സ് ക്വാട്ട നിയമനം, ആശ്രിത നിയമനം) ജോലിനോക്കുന്നവരുടെയും, വകുപ്പുതല സ്ഥാനക്കയറ്റം/തസ്തികമാറ്റം വഴി ജോലിനോക്കുന്നവരുടെയും എണ്ണം പ്രത്യേകം പ്രത്യേകം നല്‍കുമോ;

(ഡി)വൈദ്യുതി ബോര്‍ഡ് കമ്പനിവല്‍ക്കരണത്തിനു മുമ്പും കമ്പനിവല്‍കരണത്തിനു ശേഷവും കാഷ്യര്‍ തസ്തികയിലേക്ക് വകുപ്പുതലസ്ഥാനക്കയറ്റം /തസ്തികമാറ്റത്തിനുവേണ്ടി നീക്കിവച്ചിരിക്കുന്നത് എത്ര ശതമാനം ഒഴിവുകള്‍ ആണെന്ന് വ്യക്തമാക്കുമോ; കാഷ്യര്‍ തസ്തികയിലേക്ക് വകുപ്പുതല സ്ഥാനക്കയറ്റം/തസ്തികമാറ്റത്തിനുള്ള മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്നത് സര്‍ക്കാരാണോ കെ.എസ്..ബി.യാണോയെന്നറിയിക്കുമോ; മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് വ്യക്തമാക്കുമോ; ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പു ലഭ്യമാക്കുമോ;

()വൈദ്യുതി ബോര്‍ഡ് കമ്പനിവല്‍ക്കരണവുമായി ബന്ധപ്പെട്ട് കാഷ്യര്‍ തസ്തികകളുടെ എണ്ണം കുറയ്ക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത വിഷയം പരിഗണനയില്‍ ഉണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

7894

 

കെ.എസ്..ബി.യില്‍ അസിസ്റ്റന്റ് ഫിനാന്‍സ് ആഫീസര്‍മാരുടെ തസ്തികകള്‍

 

ശ്രീ. ജി.എസ്. ജയലാല്‍

 

()കെ.എസ്..ബി.യില്‍ അസിസ്റ്റന്റ് ഫിനാന്‍സ് ആഫീസറുടെ അനുവദനീയ തസ്തികകള്‍ എത്രയെണ്ണമാണെന്ന് അറിയിക്കുമോ;

(ബി)എന്നുമുതല്‍ അവ ഒഴിഞ്ഞുകിടക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(സി)ഡി.പി.സി. യഥാസമയം കൂടി പ്രസ്തുത തസ്തികകളിലേക്ക് നിയമനം നടത്തുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; വ്യക്തമാക്കുമോ?

7895

 

വെെദ്യുതി ബോര്‍ഡിന്‍െറ ചെലവ് കുറയ്ക്കുന്നതിനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും നടപടി


ശ്രീ. സി.എഫ്. തോമസ്

,, റ്റി.യു. കുരുവിള

,, മോന്‍സ് ജോസഫ്

,, തോമസ് ഉണ്ണിയാടന്‍

 

()വെെദ്യുതി ബോര്‍ഡിന്‍െറ ചെലവ് കുറയ്ക്കുന്നതിനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(ബി)മസ്ദൂര്‍, ലെെന്‍മാന്‍, ഓവര്‍സിയര്‍ തുടങ്ങിയ തസ്തികകളിലെ പ്രൊമോഷനും നിയമനവും കുാലതാമസം കൂടാതെ നടത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ;

(സി)ജോലിക്കിടയില്‍ മരണപ്പെടുന്ന ജീവനക്കാര്‍ക്കും മറ്റുള‌ളവര്‍ക്കും നല്‍കിവരുന്ന നഷ്ടപരിഹാരം കാലോചിതമായി വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

7896

 

തിരുവനന്തപുരം ജില്ലയിലെ കെ. എസ്. . ബി. മസ്ദൂര്‍ നിയമനം

ശ്രീ. പാലോട് രവി

 

()തിരുവനന്തപുരം ജില്ലയില്‍ കെ. എസ്. . ബി. മസ്ദൂര്‍ റാങ്ക് ലിസ്റ്റ് എന്നാണ് നിലവില്‍ വന്നത് ;എത്ര പേരുടെ ലിസ്റ്റാണ് നിലവിലുളളത്;

(ബി)ഇത് വരെ പ്രസ്തുത ലിസ്റ്റില്‍ നിന്ന് എത്ര പേരെ നിയമിച്ചു;

(സി)തിരുവനന്തപുരം ജില്ലയില്‍ കെ. എസ്. . ബി മസ്ദൂര്‍ നിയമനം നടത്തുന്നതിനുളള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)നിലവില്‍ ഒരു സെക്ഷന് 6വര്‍ക്കര്‍മാര്‍ എന്നത് 8ആയി ഉയര്‍ത്തിയും നിലവിലുളള വര്‍ക്കര്‍മാര്‍ക്ക് അര്‍ഹതപ്പെട്ട പ്രൊമോഷന്‍ നല്‍കിയും റാങ്ക് ലിസ്റ്റിലുളളവര്‍ക്ക് നിയമനം ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;വിശദമാക്കുമോ?

7897

 

പാലക്കാട് ജില്ലയിലെ ഇലക്ട്രിസിറ്റി മസ്ദൂര്‍ റാങ്ക് ലിസ്റ്റ്


ശ്രീ. വി. ചെന്താമരാക്ഷന്‍

 

()പാലക്കാട് ജില്ലയിലെ ഇലക്ട്രിസിറ്റി മസ്ദൂര്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് നാളിതുവരെ എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് നിയമനം നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ ;


(ബി)നിലവില്‍ ഈ തസ്തികയില്‍ എത്ര ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് വിശദമാക്കുമോ ;

(സി)ഇനി എത്ര ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യാനുള്ളത് എന്നും ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്നും വിശദമാക്കുമോ ?

7898

 

കണ്ണൂര്‍ ജില്ലയിലെ മസ്ദൂര്‍മാരുടെ ഒഴിവുകള്‍

 

ശ്രീ. സി. കൃഷ്ണന്‍

 

()കണ്ണൂര്‍ ജില്ലയില്‍ നിലവില്‍ എത്ര മസ്ദൂര്‍മാരുടെ ഒഴിവുണ്ടെന്ന് സെക്ഷന്‍ ഓഫീസ് അടിസ്ഥാനത്തില്‍ അറിയിക്കുമോ ;

(ബി)പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ?

T7899

 

റെയില്‍ കോര്‍പ്പേറേഷന്‍ രൂപീകരണ‍ം

ശ്രീ.കെ.എന്‍..ഖാദര്‍

 

()സ‍ംസ്ഥാനത്ത് റെയില്‍വേ വികസനം, ആധുനികവല്‍ക്കരണം തുടങ്ങിയവ നടപ്പിലാക്കുന്നതിത് ഒരു റെയില്‍ കോര്‍പ്പേറേഷന്‍ സ്വന്തമായി രൂപീകരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഈ വിഷയത്തില്‍ എന്തു നടപടികളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്;വിശദാംശം വ്യക്തമാക്കുമോ?

7900

 

റെയില്‍വെ ബഡ്ജറ്റില്‍ സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങള്‍

 

ശ്രീ. റ്റി. വി. രാജേഷ്

 

()കേന്ദ്ര റെയില്‍വെ ബഡ്ജറ്റിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ പ്രധാനപ്പെട്ട എന്തൊക്കെ ആവശ്യങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടുള്ളത്;

(ബി)തിരുവന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പുതിയ ട്രെയിന്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ ?

T7901

 

റെയില്‍വേ ബഡ്ജറ്റുകളിലേക്കുള്ള പ്രൊപ്പോസലുകള്‍


ശ്രീ. വി. ശശി


()2012-13, 2013-14 വര്‍ഷങ്ങളിലെ റെയില്‍വേ ബഡ്ജറ്റുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ കേരളം കേന്ദ്രസര്‍ക്കാര്‍ മുമ്പാകെ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വിശദീകരിക്കുമോ;

(ബി)അവയില്‍ ഏതെല്ലാം നിര്‍ദ്ദേശങ്ങള്‍ ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)2014-15-ലെ റെയില്‍വേ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്താനുള്ള കേരളത്തിന്റെ പ്രൊപ്പോസല്‍ എന്നാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചത്; പ്രസ്തുത പ്രൊപ്പോസലിലെ നിര്‍ദ്ദേശങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കുമോ ?

7902

 

പാലക്കാട് ഡിവിഷനെ സംരക്ഷിക്കാന്‍ നടപടി

ശ്രീമതി കെ. എസ്. സലീഖ

 

()പാലക്കാട് റെയില്‍വേ ഡിവിഷന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലാക്കുന്ന വിധത്തില്‍ പ്രസ്തുത ഡിവിഷന്‍‌ വിഭജിക്കാന്‍ ശ്രമം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;


(ബി)ഇതിനായി കൊങ്കണ്‍ റെയില്‍വേ മംഗലാപുരത്ത് പുതിയ പബ്ളിക് റിലേഷന്‍സ് മാനേജരെ നിയമിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)മംഗലാപുരത്തെ, കൊങ്കണ്‍ റെയില്‍വേയില്‍ ലയിപ്പിച്ച് പാലക്കാട് ഡിവിഷനെ തകര്‍ക്കാനുള്ള ശ്രമം തടയുവാന്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ഡി)തോക്കൂര്‍-പനമ്പൂര്‍ മുതല്‍ കേരളാതിര്‍ത്തി ഉള്ളാള്‍ വരെയുള്ള ഭാഗം പാലക്കാട് ഡിവിഷനില്‍ നിന്ന് മാറ്റുവാനും കൊങ്കണില്‍ ചേര്‍ക്കാനുമുള്ള ശ്രമം തടയുവാന്‍ എന്തു നടപടികള്‍ സ്വീകരിച്ചുവെന്നു വ്യക്തമാക്കുമോ ;

()പാലക്കാട് ഡിവിഷനെ സംരക്ഷിക്കാന്‍ എന്തെല്ലാം തുടര്‍നടപടികള്‍ സ്വീകരിക്കുവാന്‍‌ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ?

7903

 

മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ഓണ്‍ലെെന്‍ സംവിധാനം

ശ്രീ. പി.സി. വിഷ‌്ണുനാഥ‌്

,, പാലോട് രവി

,, കെ. അച്ചുതന്‍

,, ലൂഡി ലൂയിസ‌്

 

()മലിനീകരണ നിയന്ത്രണബ‌ോര്‍ഡില്‍ ഓണ്‍ലെെന്‍ സംവിധാന‍ം ഏര്‍പ്പെടുത്താന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)ഇതിന്‍െറ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ശാസ്ത്ര ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;


(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.