UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

2286

പുതിയ മെഡിക്കല്‍ കോളേജുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം

ശ്രീ. കെ. കെ. ജയചന്ദ്രന്‍ 

'' കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 

'' രാജു എബ്രഹാം 

'' വി. ശിവന്‍കുട്ടി

(എ)മുന്‍പ് പ്രഖ്യാപിച്ചിരുന്ന ഇടുക്കി, വയനാട്, കോന്നി, തിരുവനന്തപുരം, ഹരിപ്പാട് എന്നിവിടങ്ങളിലെ പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ; 
(ബി)പ്രസ്തുത മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം എന്നത്തേക്ക് ആരംഭിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്; എപ്പോള്‍ പ്രവര്‍ത്തനം തുടങ്ങാനാകുമെന്നാണ് കണക്കാക്കുന്നത്; 
(സി)പ്രഖ്യാപനത്തിനനുസൃതമായി ബജറ്റില്‍ തുക വകയിരുത്തിയിരുന്നോ;
(ഡി)എങ്കില്‍ ഇവ ഓരോന്നിന്‍റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള എസ്റ്റിമേറ്റ് തുകയും നീക്കിവെച്ചിരുന്ന തുകയും ചെലവഴിച്ചതെത്രയെന്നും അറിയിക്കാമോ?

2287

ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ 

ശ്രീ. എം. ഉമ്മര്‍

(എ)ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന കാര്യം പരിഗണിക്കുമോ ; വിശദാംശം നല്‍കുമോ ;
(ബി)രജിസ്ട്രേഷന് എന്തെല്ലാം മാനദണ്ഡങ്ങളാണ് പാലിക്കേണ്ടത്;
(സി)രജിസ്ട്രേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമോ ; വിശദാംശം നല്‍കുമോ; 
(ഡി)നടപടിമൂലം പൂട്ടിപ്പോകുന്ന സ്ഥാപനങ്ങള്‍ക്ക് പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമോ ; വിശദാംശം നല്‍കുമോ ?

2288

മന്തുരോഗനിവാരണം 

ഡോ.ടി.എം. തോമസ് ഐസക് 

ശ്രീ. സി. കെ. സദാശിവന്

‍ ,, ബി. ഡി. ദേവസ്സി 

ശ്രീമതി. കെ. എസ്. സലീഖ 

(എ)മന്തുരോഗനിവാരണ പരിപാടിയുടെ പുരോഗതി വിലയിരുത്തിയിരുന്നോ; 
(ബി)പരിപാടിയുടെ ഭാഗമായി ലക്ഷ്യമിട്ടിരുന്ന എല്ലാവര്‍ക്കും ഗുളിക എത്തിച്ചു നല്‍കിയിരുന്നോ; 
(സി)മുന്‍വര്‍ഷങ്ങളിലേതുപോലെതന്നെ ഈ വര്‍ഷവും പരിപാടി ലക്ഷ്യം കാണാതെപോയതിന്‍റെ കാരണങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കുമോ; 
(ഡി)ഈ പരിപാടി തുടരാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ പരിപാടിയുടെ ഭാഗമായി മരുന്നു കഴിച്ചവരെ അത് എങ്ങനെ ബാധിന്നുമെന്ന് പഠനം നടത്തിയിട്ടുണ്ടോ; പഠനത്തിന് ശേഷം മരുന്ന് വിതരണം നടത്തുമോ ?

2289

സര്‍ക്കാര്‍ ആശുപത്രികളിലെ സേവനത്തിന്‍റെ ഗുണനിലവാരം 

ശ്രീ. ഇ.പി. ജയരാജന്‍ 

,, വി. ശിവന്‍കുട്ടി 

ശ്രീമതി. കെ.കെ. ലതിക 

ശ്രീ. എ.എം. ആരിഫ്

(എ)മെഡിക്കല്‍ കോളേജുകളുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ സേവനത്തിന്‍റെ ഗുണനിലവാരം ആശങ്കാജനകമായ രീതിയില്‍ മോശമായിക്കൊണ്ടിരിക്കുകയാണെന്നു മനസ്സിലാക്കിയിട്ടുണ്ടോ; 
(ബി)മൂവാറ്റുപുഴ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ നടന്ന സംഭവത്തിന്‍റെയും നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും നടന്ന ഗുരുതരമായ ചികിത്സാപിഴവിന്‍റെയും അടിസ്ഥാനത്തില്‍ ഇക്കാര്യം പരിശോധിക്കുകയുണ്ടായോ; 
(സി)മെഡിക്കല്‍ കോളേജുകളുടെ അടിസ്ഥാന സൌകര്യ വികസനത്തിനായുള്ള കേന്ദ്രഫണ്ടു പോലും സമയബന്ധിതമായി വിനിയോഗിക്കാന്‍ പരാജയപ്പെട്ടതാണ് ഈ ദുസ്ഥിതിക്ക് കാരണമെന്ന് കരുതുന്നുണ്ടോ; 
(ഡി)സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൌകര്യവികസനത്തിനായി ഈ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ?

2290

കുറഞ്ഞ മാതൃമരണ നിരക്ക് 

ശ്രീ. സണ്ണി ജോസഫ് 

,, പാലോട് രവി 

,, റ്റി. എന്‍. പ്രതാപന്‍

 ,, എ. പി. അബ്ദുള്ളക്കുട്ടി 

(എ)കുറഞ്ഞ മാതൃമരണ നിരക്കിന്‍റെ കാര്യത്തില്‍ ദേശീയ തലത്തില്‍ സംസ്ഥാനത്തിന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 
(ബി)പ്രസ്തുത വിഷയം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)ഈ സര്‍ക്കാരിന്‍റെ കാലത്ത് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം നേടുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതിനായി നടപ്പിലാക്കിയത്; വിശദമാക്കുമോ; 
(ഡി)മാതൃമരണ നിരക്ക് പരമാവധി കുറയ്ക്കുവാന്‍ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ എന്തെല്ലാം പുതിയ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ? 

2291

ഏകീകൃത പൊതുജനാരോഗ്യ നിയമം 

ശ്രീ. എം. ഉമ്മര്‍

(എ)സംസ്ഥാനത്ത് ഒരു ഏകീകൃത പൊതുജനാരോഗ്യ നിയമത്തിന്‍റെ ആവശ്യകത സംബന്ധിച്ച് സാദ്ധ്യതപഠനം നടത്തിയിട്ടുണ്ടോ; കണ്ടെത്തലുകള്‍ വിശദമാക്കാമോ;
(ബി)പ്രസ്തുത നിയമത്തിന്‍റെ അപര്യാപ്തത മൂലം വകുപ്പുകള്‍ തമ്മിലുള്ള ഏകാപനമില്ലായ്മ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍ ആരോഗ്യ-ഭക്ഷ്യ-പോലീസ് വകുപ്പുകളുടെ സേവനങ്ങള്‍ വ്യക്തമായി നിഷ്കര്‍ഷിച്ചുകൊണ്ട് നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണിക്കുമോ; 
(ഡി)ഇല്ലെങ്കില്‍ ബദല്‍സംവിധാനം എന്താണെന്ന് വിശദമാക്കാമോ?

2292

സമഗ്ര ആരോഗ്യ നയം 

ശ്രീ.സണ്ണി ജോസഫ് 

,, എം.എ. വാഹീദ് 

,, വി. റ്റി ബല്‍റാം 

,, എ. റ്റി ജോര്‍ജ്

(എ)സമഗ്ര ആരോഗ്യനയം രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)മുഴുവന്‍ ജനങ്ങള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കുന്നതിനുളള നടപടി പ്രസ്തുത നയത്തില്‍ ഉള്‍പ്പെടുത്തുമോ;
(സി)പ്രസ്തുത നയം രൂപീകരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

2293

സമഗ്ര ആരോഗ്യനയം 

ശ്രീ. പി.കെ. ബഷീര്‍

(എ)സംസ്ഥാനത്ത് ഒരു സമഗ്ര ആരോഗ്യനയം രൂപീകരിക്കുന്നതിന് പദ്ധതിയുണ്ടോ;
(ബി)എങ്കില്‍ മുഴുവന്‍ ജനങ്ങള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിനുള്ള നടപടി സമഗ്ര ആരോഗ്യനയത്തില്‍ ഉള്‍പ്പെടുത്തുമോ;
(സി)പ്രസ്തുത ആരോഗ്യനയ രൂപീകരണത്തിനായി എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്; വിശദമാക്കുമോ?

2294

കാനഡയിലെ മക്മാസ്റ്റര്‍ സര്‍വ്വകലാശാല ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വ്വേ 

ശ്രീ. ഇ.പി. ജയരാജന്‍

(എ)കാനഡയിലെ മക്മാസ്റ്റര്‍ സര്‍വ്വകലാശാലയിലെ പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിലെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും സര്‍വ്വേ നടത്തിയിട്ടുണ്ടോ; 
(ബി)ഈ സര്‍വേയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്താണ്; 
(സി)ഇത്തരത്തില്‍ ഒരു സര്‍വേ നടത്തുന്നതിന് ആരോഗ്യ വകുപ്പിന് ഗവണ്‍മെന്‍റ് അനുമതി നല്‍കിയിട്ടുണ്ടോ; 
(ഡി)എങ്കില്‍ അനുമതി ഉത്തരവ് ലഭ്യമാക്കുമോ; 
(ഇ)പ്രസ്തുത സര്‍വേ നടത്തുന്നതിന് ആരോഗ്യ വകുപ്പ് എത്ര തുക ചെലവഴിച്ചിട്ടുണ്ട്; 
(എഫ്)സര്‍വേയിലൂടെ ലഭ്യമായ വിവരങ്ങള്‍ മക്മാസ്റ്റര്‍ സര്‍വ്വകലാശാലയ്ക്ക് ലഭ്യമാക്കിയിട്ടുണ്ടോ; 
(ജി)പ്രസ്തുത സര്‍വേ നടത്തുന്നതുകൊണ്ടും സര്‍വേയിലൂടെ ലഭ്യമായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതുകൊണ്ടും സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടങ്ങള്‍ വിശദീകരിക്കുമോ ?

2295

ഗവണ്‍മെന്‍റ്തലത്തില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വന പരിചരണ യൂണിറ്റുകള്‍ 

ശ്രീ. ഇ.പി. ജയരാജന്‍

(എ)സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ച് ഗവണ്‍മെന്‍റ് തലത്തില്‍ എത്ര സാന്ത്വന പരിചരണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; 
(ബി)ഗവണ്‍മെന്‍റ്തലത്തില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വന പരിചരണ യൂണിറ്റുകള്‍ എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാക്കുന്നത്;
(സി)ഗവണ്‍മെന്‍റ്തലത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര സാന്ത്വന പരിചരണ യൂണിറ്റുകള്‍ക്ക് സ്വന്തമായി വാഹനം ലഭ്യമാക്കിയിട്ടുണ്ട്; 
(ഡി)സാന്ത്വന പരിചരണ രംഗത്തു മാത്രമായി പ്രവര്‍ത്തിക്കുന്നതിന് എത്ര മെഡിക്കല്‍ ഓഫീസര്‍മാരുടെയും എത്ര പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്; 
(ഇ)സാന്ത്വന പരിചരണം ആവശ്യമുള്ള രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍ സൌജന്യമായി ലഭ്യമാക്കുവാന്‍ കഴിഞ്ഞ സാന്പത്തികവര്‍ഷം എത്ര തുക ചെലവഴിച്ചു; ഈ സാന്പത്തിക വര്‍ഷം എത്ര തുക നീക്കി വച്ചു?

2296

പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത പോഷക ചികിത്സാരീതിസംബന്ധിച്ച പഠനം 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത പോഷകചികിത്സാരീതി സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കുമോ;
(ബി)ഈ രീതി സംബന്ധിച്ച് ആധികാരികമായ പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശം വെളിപ്പടുത്താമോ; സംസ്ഥാനത്ത് ഈ രീതി വ്യാപകമാക്കുന്നതിന് വേണ്ടി തീരുമാനമെടുത്തിട്ടുണ്ടോ; ഇല്ലായെങ്കില്‍ അനുബന്ധ ആധികാരിക പഠനത്തിന് ശേഷം ഈ രീതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ?

2297

ജനിതക വൈകല്യം ബാധിച്ചവരുടെ ചികിത്സ 

ശ്രീ. സി. ദിവാകരന്‍

ജനിതകവൈകല്യം ബാധിച്ചവരുടെ ചികിത്സയ്ക്കും പുനരധിവാസത്തിനും സംസ്ഥാനത്തെ സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

2298

സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്ക് നിരക്ക് 

ശ്രീമതി കെ. കെ. ലതിക

(എ)സ്വകാര്യ ആശുപത്രികളിലെ ചികിത്സകള്‍ക്ക് നിശ്ചിത നിരക്ക് നിശ്ചയിച്ചു നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 
(ബി)ഉണ്ടെങ്കില്‍ ഇതു സംബന്ധമായ ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ; 
(സി)ഇല്ലെങ്കില്‍ ചികിത്സകള്‍ക്ക് നിശ്ചിത നിരക്ക് നിശ്ചയിച്ചു നല്‍കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?

2299

സാന്ത്വന പരിചരണരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ 

ശ്രീ. ഇ.പി.ജയരാജന്‍

(എ)സംസ്ഥാനത്ത് സാന്ത്വന പരിചരണരംഗത്തു പ്രവര്‍ത്തിക്കുന്ന അംഗീകാരമുള്ള സന്നദ്ധസംഘടനകളും അവയുടെ സ്ഥാപനങ്ങളും ഏതെല്ലാമാണ്; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ; 
(ബി)സാന്ത്വന പരിചരണരംഗത്തെ സന്നദ്ധസംഘടനകളും ആരോഗ്യവകുപ്പും തമ്മിലുള്ള ഏകോപനം എങ്ങനെയാണു നടക്കുന്നത്; 
(സി)സാന്ത്വന പരിചരണരംഗത്തുള്ള സന്നദ്ധസംഘടനകള്‍ക്ക് എന്തെല്ലാം ഇന്‍സ്റ്റിറ്റ്യൂഷണല്‍ സപ്പോര്‍ട്ടാണു നല്‍കുന്നത്; 
(ഡി)സാന്ത്വന പരിചരണരംഗത്തു നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ക്ക് അവശ്യമരുന്നുകള്‍ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മുഖേന സൌജന്യമായി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2300

കൌമാരപ്രായക്കാരായ വിദ്യാര്‍ത്ഥിനികള്‍ക്ക് കുത്തിവെയ്പ് 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് കൌമാരപ്രായക്കാരായ വിദ്യാര്‍ത്ഥിനികള്‍ക്ക് എന്തെങ്കിലും കുത്തിവെയ്പ് നടത്തുന്നുണ്ടോ; 
(ബി)ഉണ്ടെങ്കില്‍ എന്താണ് കുത്തിവെയ്പ് എന്നും എന്തിനുവേണ്ടിയാണ് ഈ കുത്തിവെയ്പ് എന്നും ഇതുവരെ എത്ര കുട്ടികള്‍ക്ക് ഈ കുത്തിവെയ്പ് നടത്തിയിട്ടുണ്ട് എന്നും വ്യക്തമാക്കുമോ; 
(സി)ഈ കുത്തിവെയ്പ് നടത്തുന്നതിന് മുന്പ് ഇത് സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്‍റെ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ; 
(ഡി)ഈ കുത്തിവെയ്പിനു ശേഷം കുട്ടികള്‍ക്ക് എന്തെങ്കിലും ശാരീരിക പ്രശ്നങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നോ; 
(ഇ)സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവനും ഇരുന്പുസത്ത് ഗുളിക വിതരണം ചെയ്യുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
(എഫ്)ഉണ്ടെങ്കില്‍ അതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ; ഇത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്‍റെ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ; 
(ജി)രാജ്യത്തെ മറ്റേതൊക്കെ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെയ്പും ഗുളിക വിതരണവും നടത്തുന്നുണ്ട് എന്ന് വിശദമാക്കുമോ; 
(എച്ച്)പെന്‍റാവാലന്‍റ് കുത്തിവെയ്പുകാരണം സംസ്ഥാനത്ത് ഇതുവരെ എത്ര കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ട് എന്ന് വിശദമാക്കുമോ?

2301

108 ആംബുലന്‍സ് സര്‍വ്വീസ് 

ശ്രീ. സി. പി. മുഹമ്മദ് 

,, കെ. അച്ചുതന്‍ 

,, സണ്ണി ജോസഫ് 

,, ജോസഫ് വാഴക്കന്‍

(എ)108 ആംബുലന്‍സ് സര്‍വ്വീസ് വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി എത്ര ആംബുലന്‍സുകള്‍ വാങ്ങുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്; 
(ബി)ആംബുലന്‍സുകള്‍ വാങ്ങുന്നതിനുള്ള ചുമതല മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനെയാണോ ഏല്‍പ്പിച്ചിട്ടുള്ളത്; 
(സി)ഇത്തരത്തില്‍ വാങ്ങുന്ന ആംബുലന്‍സുകള്‍ ആരുടെ പേര്‍ക്കാണ് രജിസ്റ്റര്‍ ചെയ്യുന്നത്; 
(ഡി)108 ആംബുലന്‍സ് സര്‍വ്വീസിലെ ജീവനക്കാരുടെ പുതുക്കിയ സേവന വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?

2302

108 ആംബുലന്‍സ് സര്‍വ്വീസിന് പകരം സംവിധാനം 

ശ്രീ. തോമസ് ചാണ്ടി 

,, എ.കെ. ശശീന്ദ്രന്‍

(എ)അത്യാധുനിക ജീവന്‍രക്ഷാ ഉപകരണങ്ങളുമായി പ്രശസ്തമായ രീതിയില്‍ സൌജന്യസേവനം നല്‍കിവരുന്ന 108 ആംബുലന്‍സുകള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; 
(ബി)ഉണ്ടെങ്കില്‍ ഇതിന് പകരമായി ഫലപ്രദമായ രീതിയില്‍ സേവനം നടത്തുന്ന എന്ത് സംവിധാനമാണ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്താമോ; 
(സി)പുതുതായി ഏര്‍പ്പെടുത്തുന്ന ബി.എല്‍.എസ്.ആംബുലന്‍സില്‍ ഹൃദ്രോഗികള്‍ക്ക് ആവശ്യമായ വെന്‍റിലേറ്റര്‍ സംവിധാനവും മിനി ഐ.സി.യു. എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ടും ഉണ്ടാകുമോയെന്ന് വ്യക്തമാക്കാമോ; 
(ഡി)പ്രത്യേകം പരിശീലനം ലഭിച്ച നഴ്സുമാരുടെ സേവനവും ലഭ്യമാക്കുമോയെന്ന് വെളിപ്പെടുത്താമോ?

2303

108 ആംബുലന്‍സുകള്‍ 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)അത്യാധുനിക ജീവന്‍സുരക്ഷാ സംവിധാനങ്ങളുള്ള എത്ര 108 ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്താമോ;
(ബി)ഈ സര്‍ക്കാര്‍ അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളെ ഒഴിവാക്കി ബേസ് ലൈഫ് സപ്പോര്‍ട്ടു മാത്രമുള്ള ആംബുലന്‍സുകള്‍ വാങ്ങാന്‍ ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ടോ; 
(സി)എങ്കില്‍ എന്തുകൊണ്ടാണ് ആഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ടുള്ള 108 ആംബുലന്‍സ് വാങ്ങാത്തതെന്ന് വിശദമാക്കാമോ; 
(ഡി)ഈ നടപടി സാധാരണക്കാരുടെ ജീവന് സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയെ തകിടം മറിക്കലാണെന്ന അഭിപ്രായത്തെക്കുറിച്ച് നിലപാട് വിശദമാക്കാമോ?

2304

നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍റെ പ്രവര്‍ത്തനം 

ശ്രീ.ഇ. പി. ജയരാജന്‍

(എ)നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി 2011-12, 2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളില്‍ കേന്ദ്രഗവണ്‍മെന്‍റില്‍ നിന്നും വഭിച്ച ഫണ്ടിന്‍റെ വിശദാംശം ലഭ്യമാക്കുമോ; 
(ബി)ഓരോ സാന്പത്തിക വര്‍ഷവും ലഭ്യമായ ഫണ്ട് ഏതെല്ലാം ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുവാനാണ് നിര്‍ദ്ദേശിച്ചത്;
(സി)ഓരോ വര്‍ഷവും ഗ്രാമീണ മേഖലയിലെ ആരോഗ്യ രംഗത്ത് പശ്ചാത്തല സൌകര്യ വികസനത്തിനായി എത്ര തുക വീതം ചെലവഴിച്ചു; 
(ഡി)കണ്ണൂര്‍ ജില്ലയില്‍ ഓരോ വര്‍ഷവും പശ്ചാത്തല സൌകര്യവികസനത്തിനായി ചെലവഴിച്ച തുക എത്ര;
(ഇ)ഓരോ വര്‍ഷവും കണ്ണൂര്‍ ജില്ലയിലെ ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് എത്ര തുക വീതം ഏത് ആവശ്യങ്ങള്‍ക്ക് ലഭ്യമാക്കി എന്നതു സംബന്ധിച്ച പട്ടിക ലഭ്യമാക്കുമോ?

2305

സമഗ്ര ജീവിതശൈലീ രോഗ നിയന്ത്രണ ബോധന പദ്ധതി 

ശ്രീ. കെ. അച്ചുതന്‍

,, ബെന്നി ബെഹനാന്‍ 

,, റ്റി. എന്‍. പ്രതാപന്‍

 ,, എം. എ. വാഹീദ് 
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ) സമഗ്ര ജീവിതശൈലീ രോഗ നിയന്ത്രണ ബോധന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 
(ബി) പ്രസ്തുത പദ്ധതി മുഖേന എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ; 
(സി) എന്തെല്ലാം ബോധവല്‍ക്കരണ പരിപാടികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കാമോ; 
(ഡി) എന്തെല്ലാം കേന്ദ്ര സഹായമാണ് പദ്ധതി നടത്തിപ്പിനായി ലഭിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

2306

സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം 

ശ്രീ. ജോസഫ് വാഴക്കന്‍ 

,, തേറന്പില്‍ രാമകൃഷ്ണന്‍ 

,, പി. എ. മാധവന്‍

,, പാലോട് രവി

(എ)സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം വ്യാപിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ; 
(ബി)ഏതെല്ലാം തരം സ്കൂളുകളിലേക്കാണ് പ്രസ്തുത പ്രോഗ്രാം വ്യാപിപ്പിക്കുന്നത് ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ; 
(സി)എന്തെല്ലാം പ്രയോജനങ്ങളാണ് പ്രസ്തുത പ്രോഗ്രാം മുഖേന കുട്ടികള്‍ക്ക് ലഭിക്കുന്നത് ; വിശദമാക്കാമോ ; 
(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത് ; വിശദമാക്കാമോ ?

2307

ആരോഗ്യ കേരളം സാന്ത്വന പരിചരണ പദ്ധതി 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്

‍ '' വി. ഡി. സതീശന്‍

 '' ബെന്നി ബെഹനാന്‍

 '' അന്‍വര്‍ സാദത്ത്

(എ)ആരോഗ്യ കേരളം സാന്ത്വന പരിചരണ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി വഴി കൈവരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)പദ്ധതി എവിടെയൊക്കെയാണ് നടപ്പിലാക്കി വരുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ഡി)പദ്ധതി താലൂക്ക് ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?

2308

ഹെല്‍ത്ത് ഒബ്സര്‍വേറ്ററി പദ്ധതി 

ശ്രീ. സി. പി. മുഹമ്മദ് 

,, ഡൊമിനിക് പ്രസന്‍റേഷന്‍

 ,, റ്റി. എന്‍. പ്രതാപന്‍

 ,, വര്‍ക്കല കഹാര്‍ 

(എ)ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് പഠിക്കാനും നിയന്ത്രിക്കാനുമുള്ള ഹെല്‍ത്ത് ഒബ്സര്‍വേറ്ററി പദ്ധതി പ്രകാരം സംസ്ഥാനത്ത് എത്ര ആളുകളെ ഉള്‍പ്പെടുത്തി സര്‍വ്വേ നടത്താനായിരുന്നു ലക്ഷ്യം; 
(ബി)സാധ്യതാപഠനത്തിനായി എത്ര കുടുംബങ്ങളില്‍ ഇതുവരെ സര്‍വ്വേ നടത്തി; 
(സി)ഇതുമായി ബന്ധപ്പെട്ട് മനുഷ്യനില്‍ ഏതെങ്കിലും മരുന്നിന്‍റെ പരീക്ഷണം നടത്തിയിട്ടുണ്ടോ; ശരീരകോശത്തിന്‍റെ സാന്പിളുകള്‍ ശേഖരിച്ചിട്ടുണ്ടോ; 
(ഡി)സാധ്യതാപഠനത്തിന് ചെലവായ തുക ആരാണ് വഹിച്ചിട്ടുള്ളത് ?

2309

അമ്മയും കുഞ്ഞും പദ്ധതി 

ശ്രീ. ടി. എന്‍. പ്രതാപന്‍ 

,, ഐ. സി. ബാലകൃഷ്ണന്‍ 

,, ഡൊമിനിക് പ്രസന്‍റേഷന്‍ 

,, കെ. ശിവദാസന്‍ നായര്‍

(എ)അമ്മയും കുഞ്ഞും പദ്ധതി നടപ്പാക്കുന്നതിന് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)ആരെല്ലാമാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതിയുടെ നടത്തിപ്പിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ?

2310

മിഷന്‍ 676 ല്‍ ഉള്‍പ്പെടുത്തിയ ആരോഗ്യസുരക്ഷ പദ്ധതികള്‍ 

ശ്രീ. അന്‍വര്‍ സാദത്ത്

 ,, വി.റ്റി.ബല്‍റാം

 ,, ആര്‍. സെല്‍വരാജ് 

,, പാലോട് രവി 

(എ)മിഷന്‍ 676 ല്‍ ഉള്‍പ്പെടുത്തി എല്ലാവര്‍ക്കും ആരോഗ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിന് പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; 
(ബി)എന്തെല്ലാം പദ്ധതികളാണ് മിഷന്‍ വഴി നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പദ്ധതികളെ സംബന്ധിച്ചുള്ള രൂപരേഖ തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്;
(ഡി)പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്?

2311

ആരോഗ്യകിരണം പദ്ധതി 

ശ്രീ. എ. എ. അസീസ്

(എ)സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ആരോഗ്യകിരണം പദ്ധതിയില്‍ ആര്‍ക്കൊക്കെയാണ് സൌജന്യ ചികിത്സ നല്‍കി വരുന്നത് ; 
(ബി)ആരോഗ്യ കിരണം പദ്ധതിയില്‍ അംഗമാകുന്നതിനുള്ള മാനദണ്ധം വ്യക്തമാക്കുമോ ?

2312

കുറഞ്ഞ വരുമാനക്കാര്‍ക്ക് രോഗചികിത്സക്കായി നടപ്പിലാക്കി വരുന്ന പദ്ധതികള്‍ 

ശ്രീ. തോമസ് ഉണ്ണിയാടന്‍ 

'' റ്റി.യു. കുരുവിള 

'' സി.എഫ്. തോമസ് 

'' മോന്‍സ് ജോസഫ്

(എ)കുറഞ്ഞ വരുമാനക്കാര്‍ക്ക് രോഗചികിത്സക്കായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ ;
(ബി)പുതുതായി ഏതെങ്കിലും പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

2313

നഗര ആരോഗ്യദൌത്യം പദ്ധതി 

ശ്രീ.ഇ.പി. ജയരാജന്‍

(എ)നഗര ആരോഗ്യദൌത്യം പദ്ധതി നടപ്പിലാക്കുവാന്‍ 2013-14 ല്‍ എത്ര തുകയാണ് കേന്ദ്രഗവണ്‍മെന്‍റില്‍ നിന്നും ലഭ്യമായത്; 
(ബി)ഏതെല്ലാം കോര്‍പ്പറേഷനുകളും നഗരസഭകളുമാണ് കഴിഞ്ഞവര്‍ഷം നഗര ആരോഗ്യദൌത്യം നടപ്പിലാക്കുവാന്‍ തെരഞ്ഞെടുത്തത്; 
(സി)നഗര ആരോഗ്യദൌത്യം മുഖേന ആരോഗ്യരംഗത്ത് എന്തെല്ലാം പദ്ധതികളാണ് 2013-2014 ല്‍ നടപ്പിലാക്കിയത്; 
(ഡി)2014-2015 ല്‍ നഗര ആരോഗ്യദൌത്യം ഏതെല്ലാം കോര്‍പ്പറേഷനുകളിലും നഗരസഭകളിലുമാണ് നടപ്പിലാക്കുന്നത്; 
(ഇ)ഇതിനായി മുന്‍ഗണന പട്ടിക തയ്യാറാക്കിയിട്ടുണ്ടോ; 
(എഫ്)കണ്ണൂര്‍ ജില്ലയിലെ ഏതെല്ലാം നഗരസഭകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നത് ?

2314

നിര്‍മ്മാര്‍ജ്ജനംചെയ്ത പകര്‍ച്ചവ്യാധികള്‍ വീണ്ടും വരാതിരിക്കാനുള്ള നടപടി 

ശ്രീ. എ. പ്രദീപ് കുമാര്‍

(എ)കേരളത്തില്‍ നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്ത പല പകര്‍ച്ചവ്യാധികളും കേരളത്തില്‍ തിരികെ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ഇത്തരം രോഗങ്ങള്‍ പടരുന്നത് പ്രതിരോധിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

2315

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നതിനിടയായ സാഹചര്യം 

ശ്രീ. എസ്. ശര്‍മ്മ

(എ)സംസ്ഥാനത്ത് ഡെങ്കിപ്പനി, മലേറിയ, കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നതിനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ; 
(ബി)ഇത് നിയന്ത്രിക്കുന്നതിന് എന്തൊക്കെ നടപടികളാണ് ഇതുവരെ സ്വീകരിച്ചതെന്ന് രേഖാമൂലം വ്യക്തമാക്കാമോ; 
(സി)സംസ്ഥാനത്ത് പകര്‍ച്ചപ്പനിയും മറ്റും ബാധിച്ച് എത്ര പേര്‍ മരണപ്പെട്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ? 

2316

ശുചിത്വമിഷന്‍, ദേശീയ ആരോഗ്യ മിഷന്‍ എന്നിവയില്‍ നിന്നുള്ള ഫണ്ട് 

ശ്രീ. എം. ഹംസ 

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. സി. കൃഷ്ണന്‍ 

,, കെ. ദാസന്‍ 

(എ)മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്‍റെ പ്രാധാന്യം സര്‍ക്കാര്‍ ഉള്‍ക്കൊണ്ടിട്ടുണ്ടോ; 
(ബി)മഴക്കാലം ആരംഭിച്ചിട്ടും മഴക്കാല പൂര്‍വ്വ ശുചീകരണം നടത്താത്തത് പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിനിടയാക്കുമെന്ന് കരുതുന്നുണ്ടോ; 
(സി)ഇതിനായി ശുചിത്വമിഷന്‍, ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ എന്നിവയില്‍ നിന്നുള്ള ഫണ്ട് എന്നാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടോ; 
(ഡി)ഇതുസംബന്ധിച്ച് ജില്ലാതലത്തില്‍ ചേര്‍ന്ന ഉന്നതതല യോഗങ്ങളുടെ തീരുമാനം എന്തായിരുന്നു; അത് പ്രാവര്‍ത്തികമായോ എന്ന് പരിശോധിച്ചിരുന്നോ?

2317

മണ്ധല ബ്ലോക്കുതല മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. പി. ഉബൈദുള്ള

കാലവര്‍ഷം മുന്നില്‍കണ്ട് പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും ആരോഗ്യവകുപ്പിനു കീഴില്‍ മണ്ധല-ബ്ലോക്കുതല പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ടോ; പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തിയിട്ടുണ്ടോ?

2318

വര്‍ഷകാലാരംഭത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 

ഡോ. കെ. ടി. ജലീല്‍

സംസ്ഥാനത്ത് വര്‍ഷകാലാരംഭത്തില്‍ മുന്‍കാലങ്ങളില്‍ ചെയ്തിരുന്നതുപോലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താന്‍ കഴിയാതിരുന്നതിനാല്‍ മഴ ആരംഭിക്കുന്നതിന് മുന്പേ പനിയാരംഭിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

2319

മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക

ശ്രീ. കെ. അജിത്

മുന്‍വര്‍ഷത്തെ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുക വാര്‍ഡുതലത്തില്‍ എത്ര വീതമാണെന്നും ഈ വര്‍ഷം അതില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടോയെന്നും വെളിപ്പെടുത്തുമോ?

2320

മഴക്കാലത്തിനു മുന്‍പുതന്നെ ക്രമാതീതമായി പനി വ്യാപിക്കുന്ന സാഹചര്യം 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)ഇക്കഴിഞ്ഞ വര്‍ഷം ഹോട്ട് സ്പോട്ടായി കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയ സ്ഥലങ്ങളില്‍പോലും വിവിധ തരം പനികള്‍ പടരുന്നതിനുണ്ടായ കാരണം വിലയിരുത്തിയിട്ടുണ്ടോ; 
(ബി)മഴക്കാലത്തിനു മുന്‍പുതന്നെ ക്രമാതീതമായി പനികള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആയത് നിയന്ത്രിക്കുന്നതിനായിപ്രത്യേകമായി എന്തെല്ലാം പുതിയ പരിപാടികളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നത് എന്നറിയിക്കുമോ?

2321

കമ്മ്യൂണിറ്റി ഹെല്‍ത്ത് പ്രോഗ്രാം 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)സംസ്ഥാനത്തെ ഗ്രാമീണമേഖലയിലെ ഹെല്‍ത്ത് സെന്‍ററുകളില്‍ ""കമ്മ്യൂണിറ്റി ഹെല്‍ത്ത് പ്രോഗ്രാം'' നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 
(ബി)പ്ലസ് ടു കഴിഞ്ഞവര്‍ക്ക് മൂന്ന് വര്‍ഷത്തെ പ്രത്യേക കോഴ്സുകള്‍ നടത്തുന്നതിന് നിശ്ചയിച്ചിട്ടുണ്ടോ; കോഴ്സിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)ബി.എസ്.സി നെഴ്സിംഗിനുള്ള സിലബസിന്‍റെ എത്ര ശതമാനമാണ് പ്രസ്തുത കോഴ്സില്‍ പഠനവിധേയമാക്കുന്നത്; 
(ഡി)സംസ്ഥാനത്ത് ചികിത്സാ വൈദഗ്ദ്ധ്യം നേടിയ പതിനായിരക്കണക്കിന് ബി.എസ്.സി നെഴ്സുമാര്‍ തൊഴിലില്ലായ്മ നേരിടുന്പോള്‍ പ്രാഥമിക പഠനം മാത്രം നല്‍കി ജനങ്ങളെ ചികിത്സിക്കാന്‍ പുതിയ സേനയെ തയ്യാറാക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കുമോ;

2322

അന്പലപ്പുഴ നിയോജകമണ്ധലത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ 

ശ്രീ. ജി. സുധാകരന്‍

(എ)അന്പലപ്പുഴ നിയോജകമണ്ധലത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ അനുവദനീയമായ ഡോക്ടര്‍മാരുടെ തസ്തികകള്‍ എത്രയാണ്; ജോലി ചെയ്യുന്നവര്‍ എത്ര; ഒഴിവുകള്‍ എത്ര; 
(ബി)ഡോക്ടര്‍മാര്‍ കുറവുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ അടിയന്തിരമായി ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ ?

2323

കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ മേലടി, തിരുവണ്ടൂര്‍ എന്നീ പി.എച്ച്.സി കള്‍ സി.എച്ച്.സി ആയി ഉയര്‍ത്തിയ നടപടി 

ശ്രീ. കെ. ദാസന്‍

(എ)കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ മേലടി, തിരുവണ്ടൂര്‍ എന്നീ പി.എച്ച്.സി കള്‍ സി.എച്ച്.സി ആയി ഉയര്‍ത്തിയത് എന്നാണ്; ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 
(ബി)ഈ രണ്ട് സി.എച്ച്.സി കളിലും സി.എച്ച്.സി യ്ക്കുവേണ്ടതായ സ്റ്റാഫ് പാറ്റേണ്‍ നിലവില്‍ വന്നിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കുമോ; 
(സി)ഈ രണ്ട് സി.എച്ച്.സി കളിലും സ്റ്റാഫ് പാറ്റേണ്‍ പ്രാവര്‍ത്തികമാക്കാനും തസ്തിക അനുവദിക്കാനും ജീവനക്കാരെ നിയമിക്കാനും നടപടികള്‍ സ്വീകരിക്കുമോ?

2324

ചന്പക്കുളം കമ്മ്യൂണിറ്റി ഹെല്‍ത്ത്സെന്‍ററില്‍ ഡയഗ്നോസ്റ്റിക് ലാബ് 

ശ്രീ. തോമസ് ചാണ്ടി

(എ)ചന്പക്കുളം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ ഒ.പി. കം ഡയഗ്നോസ്റ്റിക് ലാബ് എന്‍.ആര്‍.എച്ച്.എം. ന്‍റെ കീഴില്‍ നിര്‍മ്മാണം എത്രത്തോളം പൂര്‍ത്തികരിച്ചുവെന്ന് വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ; 
(ബി)എന്‍.ആര്‍.എച്ച്.എം. ന്‍റെ കീഴില്‍ കുട്ടനാട്ടിലെ ആശുപത്രികളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
(സി)ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

2325

മലപ്പുറത്ത് പബ്ലിക് ഹെല്‍ത്ത് ലാബ് 

ശ്രീ. പി. ഉബൈദുള്ള

(എ)മലപ്പുറത്ത് പുതുതായി അനുവദിച്ച പബ്ലിക് ഹെല്‍ത്ത് ലാബിന്‍റെ പ്രവര്‍ത്തനം ഏതുഘട്ടത്തിലാണ്; വിശദാംശം നല്‍കുമോ;
(ബി)താല്‍ക്കാലികമായി സിവില്‍ സ്റ്റേഷനില്‍ അനുവദിച്ച കെട്ടിടത്തില്‍ എന്തെല്ലാം സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് വിശദീകരിക്കാമോ;
(സി)ലാബിന്‍റെ പ്രവര്‍ത്തനം എന്ന് ആരംഭിക്കാന്‍ സാധിക്കുമെന്നും ഇതിലേക്ക് ആവശ്യമായ സ്റ്റാഫിന്‍റെ എണ്ണവും തസ്തികയും എത്രയെന്നും വെളിപ്പെടുത്താമോ?

2326

മലപ്പുറത്ത് പബ്ലിക്ക് ഹെല്‍ത്ത് ലാബിന് അനുമതി 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)മലപ്പുറത്ത് പബ്ലിക് ഹെല്‍ത്ത് ലാബിന് അനുമതിയായി ട്ടുണ്ടോ ; എങ്കില്‍ എന്നാണ് അനുമതി ലഭിച്ചിരിക്കുന്നത് ; 
(ബി)ഇത് എന്നത്തേക്ക് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ ?

2327

എലിഞ്ഞിപ്ര സി.എച്ച്.സി.യിലെ അടിസ്ഥാന സൌകര്യങ്ങള്‍ 

ശ്രീ. ബി. ഡി. ദേവസ്സി

(എ)ചാലക്കുടി നിയോജകമണ്ധലത്തില്‍പ്പെട്ട എലിഞ്ഞിപ്ര പി.എച്ച്.സി.യെ സി.എച്ച്.സി. ആയി ഉയര്‍ത്തിയെങ്കിലും ഇതിനാവശ്യമായ ഡോക്ടര്‍മാര്‍, സ്റ്റാഫ്, അടിസ്ഥാന സൌകര്യങ്ങള്‍ എന്നിവ ഇനിയും അനുവദിച്ചിട്ടില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 
(ബി)എങ്കില്‍ ഇതിനായി അടിയന്തിര നടപടി സ്വീകരിക്കുമോ ?

2328

കടുത്തുരുത്തി പി.എച്ച്.സി - സി.എച്ച്.സി ആക്കുന്നതിനുള്ള നടപടി 

ശ്രീ. മോന്‍സ് ജോസഫ്

(എ)കടുത്തുരുത്തി പി.എച്ച്.സി - സി.എച്ച്.സി ആക്കുന്നതിലുള്ള പ്രധാന തടസ്സങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
(ബി)ഇതു സംബന്ധിച്ച് 11175/എച്ച്. ആന്‍റ് എഫ്. ഡബ്ല്യു/2013 എന്ന ഫയലിന്‍റെ തുടര്‍ നടപടികള്‍ വ്യക്തമാക്കാമോ;
(സി)സംസ്ഥാനത്ത് പി.എച്ച്.സികള്‍ സി.എച്ച്.സി ആക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്താണെന്ന് വ്യക്തമാക്കാമോ; 2014-2015 സാന്പത്തികവര്‍ഷം ഏതെല്ലാം പി.എച്ച്.സികള്‍ ആണ് സി.എച്ച്.സികള്‍ ആയി ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നത്?

2329

സേഫ് ഫുഡ് സോണില്‍ ഉള്‍പ്പെട്ട ജില്ലകള്‍ 

ശ്രീ. പി. സി. ജോര്‍ജ് 

ഡോ. എന്‍. ജയരാജ് 

ശ്രീ. റോഷി അഗസ്റ്റിന്‍ 

,, എം. വി. ശ്രേയാംസ് കുമാര്

 

‍(എ)ഏതെല്ലാം ജില്ലകളാണ് "സേഫ് ഫുഡ് സോണില്‍' ഉള്‍പ്പെട്ടിട്ടുള്ളത്; വ്യക്തമാക്കുമോ; 
(ബി)ഇപ്രകാരം "സേഫ് ഫുഡ് സോണില്‍' ഉള്‍പ്പെട്ടിട്ടുള്ള ജില്ലകളില്‍ ആരോഗ്യവകുപ്പ് എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്; 
(സി)ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകുന്ന വിധം രാസവസ്തുക്കള്‍ തളിച്ച് വിപണനം ചെയ്യുന്നത് നിരുത്സാഹപ്പെടുത്താന്‍ ബന്ധപ്പെട്ട അയല്‍ സംസ്ഥാന ഭരണകൂടങ്ങളുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കുമോ?

2330

രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച പഴങ്ങളുടെ വിപണനം 

ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍

രാസവസ്തുക്കള്‍ ഉപയോഗിച്ച് മാന്പഴവും മറ്റ് പഴവര്‍ഗ്ഗങ്ങളും പഴുപ്പിച്ച് വിപണനം നടത്തുന്നത് തടയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.