UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

2331

ഗുഡ്ക, പാന്‍മസാല നിരോധനം 

ശ്രീ. കെ. മുരളീധരന്‍ 

,, കെ. ശിവദാസന്‍ നായര്‍

 ,, പി.സി. വിഷ്ണുനാഥ് 

,, എം.എ. വാഹീദ്

(എ)കാന്‍സറിന് കാരണമായേക്കാവുന്ന ഗുഡ്ക, പാന്‍മസാല എന്നിവ നിരോധിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; 
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)ആരെല്ലാമാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ; 
(ഡി)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടി എന്തെല്ലാം; വ്യക്തമാക്കാമോ?

2332

ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ പരിശോധന 

ശ്രീമതി കെ. എസ്. സലീഖ 

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് എത്ര ഹോട്ടലുകള്‍, ബേക്കറികള്‍, പച്ചക്കറി വില്‍പ്പനശാലകള്‍, ഫ്രൂട്ട്സ്ററാളുകള്‍, പഴവര്‍ഗ്ഗ വില്‍പ്പനശാലകള്‍, ഭക്ഷ്യോല്‍പ്പന്ന വിപണനശാലകള്‍, ഇന്‍ഡ്യന്‍ കോഫിഹൌസ് പോലുള്ള സഹകരണ വകുപ്പിന് കീഴിലെ വിപണനശാലകള്‍, ഇറച്ചി വില്പ്പന കേന്ദ്രങ്ങള്‍, എന്നിവ പരിശോധിച്ചു; ജില്ല തിരിച്ച് വ്യക്തമാക്കുമോ; 
(ബി)ഇതില്‍ മായം ചേര്‍ക്കലും മറ്റു നിയമ വിരുദ്ധ പ്രവ്യത്തികളും നടത്തിയ എത്ര സ്ഥാപനങ്ങള്‍ പൂട്ടിച്ചു; ഈ സ്ഥാപനങ്ങളില്‍ നിന്നും നാളിതുവരെ എന്തു തുക പിഴയിനത്തില്‍ ഈടാക്കി; ജില്ല തിരിച്ച് വ്യക്തമാക്കുമോ; 
(സി)പിഴ നല്‍കി വീണ്ടും തുറന്ന സ്ഥാപനങ്ങളില്‍ വീണ്ടും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തിയോ; എങ്കില്‍ പരിശോധനയില്‍ വീണ്ടും വീഴ്ച വരുത്തിയവയെ കണ്ടെത്തിയോ; എങ്കില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ എന്തെല്ലാം കര്‍ശന നടപടികള്‍ സ്വീകരിച്ചു; ഇപ്രകാരം സംസ്ഥാനത്ത് എത്ര സ്ഥാപനങ്ങളാണ് കണ്ടെത്തിയത്; വിശദമാക്കുമോ; 
(ഇ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് എത്ര ഊര്‍ജിത ഭക്ഷ്യ സുരക്ഷാവാരങ്ങള്‍ നടത്തി; എത്ര തുക ചെലവായി; എന്തെല്ലാം പ്രവര്‍ത്തനങ്ങളും കുറ്റക്കാരെ കണ്ടെത്തുന്ന അന്വേഷണങ്ങളും നടത്തി; കുറ്റക്കാരായ എത്ര പേരെ കണ്ടെത്തി; എത്ര പേരെ പോലീസിന് കൈമാറി; എത്ര തുക പിഴ ഇനത്തിന്‍ ഈടാക്കി; എത്ര സ്ഥാപനങ്ങള്‍ പൂട്ടിച്ചു; വിശദാംശം വ്യക്തമാക്കുമോ; 
(എഫ്)ഉപഭോക്താക്കള്‍ക്ക് ഉപയോഗയുക്തമായ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് എന്തെല്ലാം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

2333

വിദ്യാലയ പരിസരങ്ങളിലെ ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാര പരിശോധന 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)വിദ്യാലയ പരിസരങ്ങളില്‍ പാക്കറ്റുകളില്‍ വില്പന നടത്തുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളിലും ശീതള പാനീയങ്ങളിലും കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 
(ബി)ഇത്തരം സാധനങ്ങളുടെ വില്പന നിയമം മൂലം നിരോധിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;
(സി)ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം പരിശോധിക്കുവാന്‍ എന്തൊക്കെ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

2334

ഫോര്‍മാലിനില്‍ സൂക്ഷിച്ച മത്സ്യം വിപണനം ചെയ്യുന്നത് തടയാന്‍ നടപടി 

ശ്രീ. ജെയിംസ് മാത്യു

(എ)മത്സ്യം അഴുകാതിരിക്കാന്‍ ഫോര്‍മാലിന്‍ വ്യാപകമായി ചേര്‍ക്കുന്നതായും അതു മൂലം ധാരാളം പേര്‍ വിഷാംശം കലര്‍ന്ന മത്സ്യം കഴിച്ച് ആശുപത്രിയിലാകുന്നതായുമുളള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 
(ബി)മാരകമായ ഇത്തരം വിഷം ഭക്ഷണ സാധനങ്ങളില്‍ ചേര്‍ക്കുന്നവര്‍ക്കും അവ വില്‍പ്പന നടത്തുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ?

2335

ഭക്ഷ്യ വസ്തുക്കളിലെ മായം ചേര്‍ക്കല്‍ തടയുന്നതിനുള്ള നടപടികള്‍ 

ശ്രീമതി കെ.എസ്. സലീഖ 

(എ)സംസ്ഥാനത്ത് ചില ഭക്ഷണ കേന്ദ്രങ്ങളും, ഇറച്ചി വില്പന കേന്ദ്രങ്ങളും, ഭക്ഷേ്യാല്പാദന കേന്ദ്രങ്ങളും ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ത്തും മറ്റു നിയമ വിരുദ്ധ പ്രവൃത്തികളും നടത്തി മനുഷ്യനെ കൊല്ലുന്ന കേന്ദ്രങ്ങളായി മാറുന്നതായ പരാതി പരിശോധിച്ചുവോ; വിശദാംശം ലഭ്യമാക്കുമോ; 
(ബി)എങ്കില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ഇവരുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മൂലം മരണപ്പെട്ടവര്‍ എത്ര; മറ്റു രോഗബാധിതരായവര്‍ എത്ര; വ്യക്തമാക്കുമോ; 
(സി)ഇത്തരത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിനും രോഗബാധിതരായവരുടെ ചികിത്സയ്ക്കുമായി എന്തൊക്കെ സഹായങ്ങള്‍ നല്‍കി; വ്യക്തമാക്കുമോ; 
(ഡി)ഇത്തരം സ്ഥാപനങ്ങള്‍ യഥാസമയം പരിശോധിച്ച് ഇവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും അനുസരിക്കാത്തവ പൂട്ടുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തി; അതിനായി സംസ്ഥാന വ്യാപകമായി നിയോഗിക്കപ്പെട്ട ഉദേ്യാഗസ്ഥര്‍ എത്ര; നിയോഗിക്കപ്പെട്ടവര്‍ക്ക് പ്രസ്തുത പ്രവര്‍ത്തനം നടത്തുവാന്‍ കഴിഞ്ഞുേവാ; വ്യക്തമാക്കുമോ; 
(ഇ)ഇല്ലെങ്കില്‍ അവശ്യംവേണ്ട ഉദേ്യാഗസ്ഥരെ നിയമിക്കുവാനും അവശ്യം വേണ്ടുന്ന പരിശോധനാ ലാബുകള്‍ തുടങ്ങാനും, വകുപ്പിന് കീഴിലുള്ള അഴിമതിക്കാരായ ഉദേ്യാഗസ്ഥരെ പരിശോധ മേഖലകളില്‍ നിന്നും മാറ്റി നിര്‍ത്താനും അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ ?

2336

അട്ടപ്പാടിയിലെ പോഷക പുനരധിവാസ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. ആര്‍. രാജേഷ്

(എ)അട്ടപ്പാടിയിലെ പോഷകപുനരധിവാസ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
(ബി)ഇവിടെ കിടത്തി ചികിത്സാ സൌകര്യങ്ങള്‍ ഇല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഇവിടെ പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 
(ഡി)ചികിത്സയ്ക്ക് പ്രവേശിപ്പിക്കപ്പെടുന്ന കുട്ടിക്കും രക്ഷിതാവിനും ഭക്ഷണം നല്കണം എന്ന നിര്‍ദ്ദേശം നടപ്പിലായിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപ്പിലാക്കുമോ; ഇക്കാര്യങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുമോ?

2337

സൌജന്യ ജനറിക് മരുന്നുകള്‍ 

ശ്രീ. എ. എ. അസീസ്

(എ)സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ഏതൊക്കെ തരം ജനറിക് മരുന്നുകളാണ് സൌജന്യമായി വിതരണം ചെയ്യുന്നത്;
(ബി)മരുന്ന് സൌജന്യമായി ലഭിക്കാന്‍ വേണ്ട യോഗ്യതകള്‍ എന്തൊക്കെയാണ്; 
(സി)പി.എച്ച്.സി. കള്‍ വഴി സൌജന്യമായി ജനറിക് മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?

2338

സഞ്ചരിക്കുന്ന കാരുണ്യ ഫാര്‍മസികള്‍ 

ശ്രീ. എം.പി. വിന്‍സെന്‍റ്

(എ)ജനറിക് മരുന്നുകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
(ബി)ഈ ലക്ഷ്യം മുന്‍നിര്‍ത്തി സഞ്ചരിക്കുന്ന കാരുണ്യ ഫാര്‍മസികള്‍ സ്ഥാപിക്കുമോ?

2339

കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി 

ശ്രീ. ഷാഫി പറന്പില്‍ 

,, ലൂഡി ലൂയിസ് 

,, വി.പി. സജീന്ദ്രന്‍

 ,, എം.പി. വിന്‍സെന്‍റ് 

(എ)കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയുടെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഫാര്‍മസിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും സവിശേഷതകളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 
(സി)എന്തെല്ലാം സൌകര്യങ്ങളാണ് ഫാര്‍മസികളില്‍ ഒരുക്കിയിട്ടുള്ളത;് വിശദമാക്കുമോ;
(ഡി)എവിടെയെല്ലാമാണ് ഫാര്‍മസികള്‍ പ്രവര്‍ത്തിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(ഇ)ഫാര്‍മസിയുടെ പ്രവര്‍ത്തനം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ?

2340

2013-12 സാന്പത്തിക വര്‍ഷം വാങ്ങിയ മരുന്നുകള്‍ 

ശ്രീമതി കെ. എസ്. സലീഖ

(എ)2013-14 സാന്പത്തികവര്‍ഷം നേരിട്ടും മെഡിക്കല്‍ സര്‍വ്വീസ്സ് കോര്‍പ്പറേഷന്‍ വഴിയും എന്തു തുകയുടെ മരുന്നുകള്‍, ഡയാലിസിസ്സ് ഉപകരണങ്ങള്‍ തുടങ്ങിയ ആശുപത്രി ഉപകരണങ്ങള്‍ വാങ്ങിയിട്ടുണ്ട്; കേന്ദ്ര-സംസ്ഥാന മരുന്നു കന്പനികള്‍/പൊതുമേഖലാ മരുന്നു കന്പനികള്‍/സ്വകാര്യ മരുന്നു കന്പനികള്‍ എന്നിങ്ങനെ തരം തിരിച്ച്; തുക തിരിച്ച് വ്യക്തമാക്കുമോ; 
(ബി)കേന്ദ്ര-സംസ്ഥാന മരുന്നു കന്പനികളില്‍ അവശ്യം വേണ്ടുന്ന മരുന്നുകളുള്ളപ്പോള്‍ അവയില്‍ നിന്നും മരുന്നു വാങ്ങാതെ കമ്മീഷന്‍ നല്‍കുന്ന സ്വകാര്യ കന്പനികളില്‍ നിന്നും മരുന്നു വാങ്ങുന്ന വകുപ്പിന്‍റെയും കോര്‍പ്പറേഷന്‍റെയും നടപടി അവസാനിപ്പിക്കാന്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ; 
(സി)മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ സര്‍ക്കാര്‍ മാനദണ്ധങ്ങള്‍ പാലിക്കാതെ നടത്തിയ മരുന്ന് ആശുപത്രി ഉപകരണങ്ങളുടെ വാങ്ങല്‍ സംബന്ധിച്ച ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടുവോ; എങ്കില്‍ ഈ പ്രവണത തടയുവാന്‍ എന്തു നടപടി സ്വീകരിച്ചു; വിശദാംശം വ്യക്തമാക്കുമോ; 
(ഡി)ഇത്തരത്തില്‍ കമ്മീഷന്‍ പറ്റി മരുന്നും, ആശുപത്രി ഉപകരണങ്ങളും വാങ്ങിയ വകുപ്പിന്‍റെയും കോര്‍പ്പറേഷന്‍റെയും എത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും അവര്‍ ആരെല്ലാമെന്നും വ്യക്തമാക്കുമോ?

2341

ജില്ലാ ആശുപത്രികളില്‍ സൌജന്യമായി നല്‍കുന്ന ജീവന്‍രക്ഷാമരുന്നുകള്‍ 

ശ്രീ. റോഷി അഗസ്റ്റിന്‍

(എ)സംസ്ഥാനത്തെ ജില്ലാ ആശുപത്രികളില്‍ ഏതെല്ലാം ജിവന്‍രക്ഷാ മരുന്നുകളാണ് സൌജന്യമായി നല്‍കി വരുന്നത്; 
(ബി)ഇടുക്കി ജില്ലാ ആശുപത്രിയില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്ന കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതു പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;

2342

സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകളുടെ ദൌര്‍ലഭ്യം 

ശ്രീമതി പി. അയിഷാപോറ്റി

(എ)മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെെടയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ലഭിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 
(ബി)ഈ സാന്പത്തികവര്‍ഷത്തേയ്ക്കുള്ള മരുന്നുകള്‍ വാങ്ങുന്നതിന് മെഡിക്കല്‍ സര്‍വ്വീസ്സ് കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചത് എന്നാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 
(സി)സര്‍ക്കാര്‍ ആശുപത്രികളില്‍ ആന്‍റി റാബീസ് വാക്സിന്‍ ലഭ്യമാകാത്ത സാഹചര്യം സംജാതമായതെങ്ങനെയാണ്; ആന്‍റി റാബീസ് വാക്സിന്‍ അടിയന്തിരമായി ലഭ്യമാക്കാന്‍ ഏന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്നറിയിക്കുമോ?

2343

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യമരുന്നുകളുടെ ദൌര്‍ലഭ്യം 

ശ്രീ. സി. ദിവാകരന്‍

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ വന്‍തോതില്‍ അവശ്യമരുന്നുകളുടെ ദൌര്‍ലഭ്യം അനുഭവപ്പെടുന്നത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ;

2344

പ്രൈമറി ഹെല്‍ത്ത്സെന്‍ററുകളില്‍ ആവശ്യമായ മരുന്നുകളുടെ വിതരണ മാനദണ്ഡം 

ശ്രീ. ഇ. കെ. വിജയന്‍

(എ)പ്രൈമറിഹെല്‍ത്ത് സെന്‍ററുകളില്‍ ആവശ്യമായ മരുന്നുകള്‍ വിതരണം നടത്തുന്നത് ഏത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ്;
(ബി)സംസ്ഥാനത്ത് പി.എച്ച്.സി.കളില്‍ പ്രാദേശിക വ്യത്യാസമനുസരിച്ച് മരുന്നുകളുടെ ഉപയോഗത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)ഇതുകാരണം അവശ്യമരുന്നുകളുടെ ദൌര്‍ലഭ്യവും ആവശ്യമില്ലാത്ത മരുന്നുകളുടെ അധിക സ്റ്റോക്ക് വരുന്നതുമായ സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 
(ഡി)ഉണ്ടെങ്കില്‍ പ്രാദേശികമായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മരുന്നുകള്‍ വാങ്ങുന്നതിന് പഞ്ചായത്ത് പ്രോജക്റ്റുകള്‍ വഴി അനുമതി നല്‍കുന്നത് പരിഗണിക്കുമോ; 
(ഇ)ഇല്ലെങ്കില്‍ പ്രാദേശികമായ ആവശ്യകതയുടെ അടിസ്ഥാനത്തില്‍ മരുന്ന് ലഭ്യമാക്കാന്‍ ബദല്‍ നടപടി സ്വീകരിക്കുമോ?

T2345

കാരുണ്യ ഫാര്‍മസികളിലെ മരുന്നുക്ഷാമം 

ശ്രീ. മോന്‍സ് ജോസഫ്

(എ)കാരുണ്യ ഫാര്‍മസികളില്‍ മരുന്നുക്ഷാമം അനുഭവപ്പെടുന്നതായുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യം പരിശോധിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; 
(ബി)എല്ലാ താലൂക്ക് ആശുപത്രികളിലും കാരുണ്യ ഫാര്‍മസി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; ഇക്കാര്യത്തില്‍ എന്തെങ്കിലും മാനദണ്ഡം ഉണ്ടോ എന്ന് വ്യക്തമാക്കാമോ ?

2346

മെഡിക്കല്‍ സര്‍വ്വീസസ് കേര്‍പ്പറേഷനില്‍ പരിശോധന 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനില്‍ ധനകാര്യ വകുപ്പിന്‍റെ പരിശോധനാ വിഭാഗം നടത്തിയ പരിശോധനയില്‍ എന്തൊക്കെ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച റിപ്പോര്‍ട്ടിന്‍റെ കോപ്പി ലഭ്യമാക്കുമോ; 
(ബി)ഇക്കാര്യത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?

2347

മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍റെ ഓഡിറ്റ് 

ശ്രീ.കെ.വി. വിജയദാസ്

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍റെ ഓഡിറ്റ് പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശം നല്‍കുമോ; 
(ബി)ടി ഓഡിറ്റ് പ്രകാരം ഏതെല്ലാം ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 
(സി)ഓഡിറ്റ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

2348

അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടി 

ശ്രീ. പി. തിലോത്തമന്‍

(എ)അവയവദാനത്തിന് സന്നദ്ധരായി വളരെയേറെപേരും സംഘടനകളും രംഗത്തുവരുന്നത് ഉപയോഗപ്പെടുത്തി കൂടുതല്‍ രോഗികള്‍ക്ക് ഇപ്രകാരം ലഭിക്കുന്ന അവയവങ്ങള്‍ ഉപയോഗിക്കുന്നതിനും അവരുടെ ജീവന്‍ രക്ഷിക്കുന്നതിനും കൈക്കൊണ്ടിരിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ; 
(ബി)അവയവദാനത്തെ പ്രോത്സാഹിപ്പിക്കുവാനും യഥാസമയം അവയവങ്ങള്‍ ശേഖരിക്കുവാനും ഇവ രോഗികള്‍ക്ക് പ്രയോജനപ്പെടുത്തുവാനും വേണ്ടി ഈ സര്‍ക്കാരിന്‍റ കാലയളവില്‍ ചെലവഴിച്ച തുകയും അതിലൂടെ രക്ഷിച്ച ജീവനുകളും എത്രയാണെന്നു വ്യക്തമാക്കുമോ; 
(സി)സര്‍ക്കാര്‍ മുന്‍കൈയെടുത്തു ശേഖരിക്കുന്ന അവയവങ്ങള്‍ സ്വകാര്യ ആശുപത്രികളിലെത്തുന്ന രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതിന് വിനിയോഗിക്കുന്നുണ്ടോ എന്നു വ്യക്തമാക്കുമോ; ഉണ്ടെങ്കില്‍ അപ്രകാരം അവയവങ്ങള്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് വിട്ടുനല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്നും നടപടി എന്താണെന്നും വ്യക്തമാക്കുമോ? 

2349

അവയവദാനം 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)അവയവദാനം, കൈമാറ്റം എന്നിവക്ക് സന്നദ്ധതയുള്ളവരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ; 
(ബി)സംസ്ഥാനത്ത് അവയവ വില്‍പ്പന നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;
(സി)അവയവദാനം, കൈമാറ്റം എന്നിവക്ക് തയ്യാറാകുന്നവര്‍ക്ക് പ്രത്യേകമായി എന്തെങ്കിലും റജിസ്ട്രേഷന്‍ സംവിധാനം നിലവിലുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ; 
(ഡി)ഈ മേഖലയിലെ തട്ടിപ്പ് സാധ്യത ഇല്ലാതാക്കാന്‍ ഉപയുക്തമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുമോ?

2350

അവയവമാറ്റ ശസ്ത്രക്രീയകളുടെ നിരക്ക് ഏകീകരിക്കുന്നതിനുള്ള നടപടി 

ശ്രീ. പി. തിലോത്തമന്‍

(എ)കരള്‍-വൃക്ക രോഗങ്ങള്‍ക്ക് പ്രസ്തുത അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകള്‍ നടത്തുന്ന സര്‍ക്കാര്‍ മേഖലയിലെ ആശുപത്രികള്‍ ഏതെല്ലാമാണെന്നും അവിടെ ഏത്ര ശസ്ത്രക്രിയകള്‍ നടത്തുവാന്‍ കഴിയുന്നുണ്ടെന്നും അതിന് വേണ്ടിവരുന്ന ചെലവ് എത്രയാണെന്നും സംബന്ധിച്ച വിവരങ്ങള്‍ നല്‍കുമോ; 
(ബി)കരള്‍,വൃക്ക എന്നീ അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകള്‍ നടത്തുന്ന കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ ഏതെല്ലാമാണെന്നു പറയാമോ; ഇവിടങ്ങളില്‍ ഇത്തരം ശസ്ത്രക്രിയകള്‍ക്ക് വേണ്ടിവരുന്ന ചെലവ് എത്രയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടോ; ഈ സ്ഥാപനങ്ങളിലെ നിരക്കുകള്‍ നിശ്ചയിക്കുന്നത് ആരാണെന്നു പറയാമോ; ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന്‍റെ പങ്ക് വ്യക്തമാക്കുമോ; 
(സി)സര്‍ക്കാര്‍ അശുപത്രികളിലും മെഡിക്കല്‍കോളേജുകളിലും നടത്തുന്നമേല്‍പറഞ്ഞ തരം ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കും ഒന്നോ രണ്ടോ ലക്ഷം രൂപമാത്രം ചെലവുവരുന്പോള്‍ വന്‍കിട സ്വകാര്യ ആശപത്രികളില്‍ ഇത്തരം ശസ്ത്രക്രിയകള്‍ക്ക് പത്തും ഇരുപതും മടങ്ങ് തുക രോഗികളില്‍ നിന്നും വാങ്ങുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; അമിത ചാര്‍ജ്ജുകള്‍ വാങ്ങുന്ന സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാന്‍ എന്തു നടപടികള്‍ സ്വീകരിക്കുമെന്നു പറയാമോ; 
(ഡി)അവയദാനത്തിന് ഒട്ടേറെപേര്‍ സന്നദ്ധരായി മുന്നോട്ടുവരുന്ന സാഹചര്യം കണക്കിലെടുത്ത് അത് 

2351

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ എച്ച്.ഇ.എസ്-ന്‍റെ പ്രവര്‍ത്തനം 

ശ്രീ. ബി. സത്യന്‍

(എ)തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റി സ്ഥാപിച്ചത് ഏത് ഗവണ്‍മെന്‍റുത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ; ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ; 
(ബി)എച്ച്.ഇ.എസ്.ന്‍റെ പ്രവര്‍ത്തനരീതിയും, ഭരണസംവിധാനവും ഏത് വിധമാണെന്ന് വിശദമാക്കുമോ ;
(സി)എക്സിക്യൂട്ടീവ് അംഗങ്ങള്‍ എത്രയാണെന്നും ആരൊക്കെയാണെന്നും ഇവരെ തെരഞ്ഞെടുക്കുന്ന രീതിയും വിശദമാക്കുമോ ; 
(ഡി)എസ്.എ.റ്റി. എച്ച്.ഇ.എസ്. ന്‍റെ കീഴില്‍ ഇവിടെ ഏതെല്ലാം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ സ്ഥാപനങ്ങളിലെല്ലാമായി ആകെ എത്ര ജീവനക്കാരുണ്ടെന്നും പേരും, തസ്തികയും തിരിച്ച് വ്യക്തമാക്കുമോ ; 
(ഇ)എസ്.എ.ടി.എച്ച്.ഇ.എസ്. ന്‍റെ കീഴില്‍ ജീവനക്കാരെ തെരഞ്ഞെടുക്കുന്ന രീതി വ്യക്തമാക്കുമോ ;
(എഫ്)സര്‍ക്കാര്‍ ആശുപത്രികളില്‍ ചാരിറ്റബിള്‍ സൊസൈറ്റികള്‍ പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കാറുണ്ടോ ;
(ജി)എസ്.എ.റ്റി.എച്ച്.ഇ.എസ്.ലെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്ന ഏജന്‍സി ഏതാണ് ?

2352

ആലപ്പുഴ ഡബ്ല്യൂ & സി ആശുപത്രിയില്‍ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ നടപടി 

ശ്രീ. എ. എം. ആരീഫ്

(എ)ആലപ്പുഴ ഡബ്ല്യൂ & സി ആശുപത്രിയില്‍ വൈദ്യുതി തകരാറുമൂലം ലേബര്‍ റൂമില്‍ മെഴുകുതിരി വെളിച്ചത്തില്‍ ഓപ്പറേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടി വന്ന സംഭവത്തെ തുടര്‍ന്നുണ്ടായ ജനങ്ങളുടെ പ്രതിഷേധം സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 
(ബി)2011-2012, 2012-2013 വര്‍ഷങ്ങളില്‍ പ്രസ്തുത ആശുപത്രിയില്‍ എത്ര ഡെലിവറികള്‍ നടന്നുവെന്ന് അറിയിക്കാമോ ; 
(സി)ജനസാന്ദ്രതയുള്ള പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന ആശുപത്രിയെന്ന നിലയില്‍ ഇതിന്‍റെ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ നടപടികള്‍ കൈക്കൊള്ളുമോ ?

2353

വാമനപുരം നിയോജകമണ്ഡലത്തിലെ ആശുപത്രികള്‍ 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)വാമനപുരം മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന പി.എച്ച്.സി., സി.എച്ച്.സി. ഇവയുടെ സബ്സെന്‍ററുകള്‍ എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ;
(ബി)ഈ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേണ്‍ വിശദമാക്കാമോ;
(സി)ഈ ആശുപത്രികളില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ;
(ഡി)ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

2354

നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ഫിസിയോതെറാപ്പി യൂണിറ്റ് 

ശ്രീ. ആര്‍. രാജേഷ്

(എ)നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ഫിസിയോതെറാപ്പി യൂണിറ്റ് അടച്ച് പൂട്ടിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഇവിടെ ഫിസിയോതെറാപ്പി വിഭാഗം പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ ;
(സി)ലെപ്രസി സാനിട്ടോറിയം പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

2355

അന്തിക്കാട് ആശുപത്രിയുടെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ 

ശ്രീമതി ഗീതാഗോപി

(എ)നാട്ടിക മണ്ഡലത്തിലെ അന്തിക്കാട് ആശുപത്രിയുടെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ എന്തായെന്ന് വിശദീകരിക്കാമോ; 
(ബി)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് തറക്കല്ലിട്ട അന്തിക്കാട് ആശുപത്രിയുടെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുമോ; 
(സി)സമയബന്ധിതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

2356

പഴയങ്ങാടി താലൂക്ക് ആശുപത്രി 

ശ്രീ. റ്റി. വി. രാജേഷ്

(എ)കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജകമണ്ധലത്തിലെ പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്ര തസ്തികകളാണ് നിലവിലുള്ളത്; എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്; വിശദാംശം നല്‍കുമോ; 
(ബി)രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ; 
(സി0പ്രസ്തുത ആശുപത്രിയില്‍ സൂപ്രണ്ടിന്‍റെ തസ്തിക നിലവിലുണ്ടോ; ഇല്ലെങ്കില്‍ സൂപ്രണ്ടിന്‍റെ തസ്തിക സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2357

നെടുങ്ങോലം താലൂക്കാശുപത്രിയില്‍ നഴ്സിംഗ് സ്കൂള്‍ 

ശ്രീ. ജി. എസ്. ജയലാല്‍

(എ)ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ നഴ്സിംഗ് സ്കൂള്‍ ആരംഭിക്കുന്നതിലേക്ക് അപേക്ഷ ലഭിച്ചിരുന്നുവോ;
(ബി)പ്രസ്തുത അപേക്ഷയിന്‍മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ;
(സി)പുതുതായി നഴ്സിംഗ് സ്കൂള്‍ ആരംഭിക്കുന്നതിലേക്ക് ഏന്തൊക്കെ അടിസ്ഥാനസൌകര്യങ്ങളാണ് ആവശ്യമുള്ളതെന്ന് വ്യക്തമാക്കാമോ; 
(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഗവണ്‍മെന്‍റ് മേഖലയില്‍ എത്ര നഴ്സിംഗ് സ്കൂളുകള്‍ ആരംഭിച്ചുവെന്നും അവ എവിടെയൊക്കെയാണെന്നും അറിയിക്കുമോ;

2358

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ ശോച്യാവസ്ഥ 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ആശുപത്രിയില്‍ ആവശ്യത്തിനു ഡോക്ടര്‍മാരില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
(സി)കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ സ്പെഷ്യലിസ്റ്റ് ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2359

മുനന്പം സര്‍ക്കാര്‍ ആശുപത്രിയുടെ ഭാഗമായുള്ള ക്വാര്‍ട്ടേഴ്സ് സൌകര്യം 

ശ്രീ. എസ്. ശര്‍മ്മ

(എ)മുനന്പം സര്‍ക്കാര്‍ ആശുപത്രിയുടെ ഭാഗമായി ഡോക്ടര്‍മാര്‍ക്ക് താമസിക്കുന്നതിനുള്ള എത്ര ക്വാര്‍ട്ടേഴ്സുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ; 
(ബി)നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ട് ഇതുവരെ ഉപയോഗിക്കാത്ത എത്ര ക്വാര്‍ട്ടേഴ്സുകള്‍ ഉണ്ടെന്നും ഇതിന് കാരണമെന്തെന്നും വ്യക്തമാക്കാമോ?

2360

നീലേശ്വരം താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ)തൃക്കരിപ്പൂര്‍, നീലേശ്വരം താലൂക്ക് ആശുപത്രികള്‍ അപ്ഗ്രേഡ് ചെയ്തതിനുശേഷം ഈ ആശുപത്രികളില്‍ പ്രസവചികിത്സ ഉള്‍പ്പെടെയുള്ള കിടത്തി ചികിത്സ കാര്യക്ഷമമായി നടക്കാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ; 
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതുതായി ഏതൊക്കെ തസ്തികകളാണ് മേല്‍ സ്ഥാപനങ്ങളില്‍ സൃഷ്ടിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ? 

2361

തുറവൂര്‍ താലൂക്ക് ആശുപത്രി 


ശ്രീ. എ. എം. ആരിഫ്

(എ)എന്‍. എച്ച്. 47-ല്‍ ഇടപ്പള്ളി മുതല്‍ ആലപ്പുഴവരെയുള്ള ഭാഗത്ത് ഐ.പി. സൌകര്യമുള്ള ഏക സര്‍ക്കാര്‍ ആശുപത്രിയാണ് തുറവൂര്‍ താലൂക്ക് ആശുപത്രി എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)നിരവധി അപകടങ്ങള്‍ ഉണ്ടാകുന്ന ഈ മേഖലയില്‍ അടിയന്തിര ചികിത്സാ സഹായം ലഭിക്കുന്നതിനായി തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ 24 മണിക്കുര്‍ ട്രോമാകെയര്‍/ കാഷ്വാലിറ്റി സംവിധാനം അടിയന്തിരമായി പ്രവര്‍ത്തിക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കുമോ?

2362

ആറ്റിങ്ങള്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ട്രോമകെയര്‍ സംവിധാനം 


ശ്രീ. ബി. സത്യന്‍

(എ)ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ട്രോമകെയര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ; 

(ബി)ആറ്റിങ്ങല്‍ മേഖലയില്‍ വര്‍ദ്ധിച്ച് വരുന്ന വാഹനാപകടങ്ങള്‍ പരിഗണിച്ച് വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ട്രോമകെയര്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന് മുന്‍ഗണന നല്‍കുന്നുണ്ടോ?

2363

പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ ഐ.പി സംവിധാനം പുന:സ്ഥാപിക്കാന്‍ നടപടി 


ശ്രീ. സി. കൃഷ്ണന്‍

(എ)കണ്ണൂര്‍ ജില്ലയില്‍ പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ ഐ.പി. സംവിധാനം ഒഴിവാക്കിയതിനുള്ള കാരണം വിശദമാക്കാമോ; ആയത് പുന:സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; 

(ബി)അനുവദിക്കപ്പെട്ട തസ്തികകളില്‍ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും നിയമിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?

2364

ഫറോക്ക് താലൂക്ക് ആശുപത്രിക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി 


ശ്രീ. എളമരം കരീം

(എ)ഫറോക്ക് താലൂക്ക് ആശുപത്രിക്ക് വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലേക്ക്, ആവശ്യമായ ഉപകരണങ്ങള്‍ക്കായി നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ:
(ബി)ഇതിനായി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടോ;

(സി)ഉപകരണങ്ങളില്ലാത്തതിനാല്‍ താലൂക്കാശുപത്രിയുടെ പ്രവര്‍ ത്തനം അവതാളത്തിലാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

2365

ദേശീയ കുടുംബക്ഷേമ പദ്ധതിയുടെ ആലത്തൂര്‍ താലൂക്കിലെ നടത്തിപ്പ് 


ശ്രീ. എം. ചന്ദ്രന്‍

(എ)ദേശീയകുടുംബക്ഷേമ പദ്ധതിയനുസരിച്ച് ആലത്തൂര്‍ താലൂക്കില്‍ ചികിത്സാ സഹായത്തിനുള്ള എത്ര അപേക്ഷകളാണ് അവശേഷിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)ഇവ തീര്‍പ്പാക്കുവാന്‍ ആവശ്യമായ തുക എത്രയാണ്;

(സി)ഏതു മാസം വരെയുള്ള അപേക്ഷകളാണ് തീര്‍പ്പാക്കിയിട്ടുള്ളത്;

(ഡി)തീര്‍പ്പാക്കുവാനുള്ളതിന് തുക അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമൊ?

2366

കൊരട്ടി തിരുമുടിക്കുന്നില്‍ ആരോഗ്യ വകുപ്പ് ഉദേ്യാഗസ്ഥര്‍ക്കായി പരിശീലന കേന്ദ്രം 


ശ്രീ. ബി. ഡി. ദേവസ്സി

(എ)കൊരട്ടി തിരുമുടിക്കുന്നിലെ ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രി വക സ്ഥലത്ത് ആരോഗ്യ വകുപ്പ് ഉദേ്യാഗസ്ഥര്‍ക്കായി ഒരു പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; ഈ പദ്ധതിയില്‍ എന്തെല്ലാമാണ് വിഭാവനം ചെയ്തിട്ടുള്ളത് എന്നറിയിക്കുമോ; 

(ബി)പ്രസ്തുത സ്ഥലത്ത് നഴ്സിംഗ് സ്ക്കൂള്‍ ആരംഭിക്കുന്നതിനായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിനായുള്ള നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് അറിയിക്കാമോ; 

(സി)നിലവില്‍ ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിയില്‍ പഴയതും, ജീര്‍ണിച്ചതുമായ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗങ്ങളും ഒരു കെട്ടിടസമുച്ചയത്തിന്‍ കീഴിലാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

2367

കരള്‍രോഗികള്‍ക്ക് ചികിത്സാസൌജന്യം 


ശ്രീമതി കെ. കെ. ലതിക

(എ)കരള്‍ സംബന്ധമായ രോഗങ്ങള്‍ ബാധിച്ച രോഗികള്‍ക്ക് സൌജന്യചികിത്സ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;

(ബി)ടി രോഗത്തിനുള്ള മരുന്നുകള്‍ക്ക് കന്പനികള്‍ ഉയര്‍ന്ന വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ വില നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

2368

സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡയാലിസിസ് യൂണിറ്റുകള്‍ 


ശ്രീ. റോഷി അഗസ്റ്റിന്‍

(എ)സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡയാലിസിസ് യൂണിറ്റുകള്‍ ഏതെല്ലാം ജില്ലാ ആശുപത്രികളില്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ടെന്ന് അറിയിക്കാമോ;

(ബി)ഇടുക്കി ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഏതുഘട്ടംവരെയായി; ഇത് എന്നത്തേക്കു പ്രവര്‍ത്തനസജ്ജമാകുമെന്ന് അറിയിക്കുമോ?

2369

താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റ് 


ശ്രീ. എം. ഹംസ

(എ)ഏതെല്ലാം താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി)ഓരോ ഡയാലിസിസിനും എത്ര തുക ഈടാക്കി വരുന്നു;

(സി)ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്ന്;

(ഡി)ഓരോ ഡയാലിസിസിനും എത്ര ചാര്‍ജ് ഈടാക്കുന്നു;

(ഇ)ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ഏതെല്ലാം ഫണ്ട് ഉപയോഗിച്ചാണ് ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചത്; ആവര്‍ത്തന ചെലവുകള്‍ക്കുള്ള ഫണ്ട് എങ്ങനെ കണ്ടെത്തുന്നു; വിശദാംശം ലഭ്യമാക്കാമോ?

2370

ക്യാന്‍സര്‍ ചികിത്സാരംഗം 


ശ്രീ. ജെയിംസ് മാത്യു

(എ)ക്യാന്‍സര്‍ ചികിത്സാരംഗം ഏറെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അവശ്യമരുന്നുകളുടെ ഭീമമായ വിലക്കയറ്റം ക്യാന്‍സര്‍ രോഗികള്‍ക്ക് വെല്ലുവിളിയാണെന്നുള്ളത് പരിശോധിച്ചിട്ടുണ്ടോ; 

(ബി)കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഔഷധവിലനിയന്ത്രണ നിയമത്തിന്‍റെ പരിധിയില്‍ പുതുതായി പേറ്റന്‍റ് ചെയ്യപ്പെട്ട ക്യാന്‍സര്‍ മരുന്നുകള്‍ ഉള്‍പ്പെടാത്തത് വില വര്‍ദ്ധനവിന് കാരണമാകുന്നുണ്ടോ; 

(സി)പുതുതായി പേറ്റന്‍റ് ചെയ്യപ്പെട്ട മരുന്നുകളുടെ പട്ടികയില്‍ ക്യാന്‍സര്‍ മരുന്നുകള്‍ ഉള്‍പ്പെടുത്തുന്നതിന് സമ്മര്‍ദ്ദം ചെലുത്തുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.