UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3181

വൈക്കം നിയോജക മണ്ഡലത്തിലെ വിവിധ കൃഷിഭവനുകളിലെ ഒഴിവുകള്‍ 

ശ്രീ.കെ. അജിത്

(എ)വൈക്കം നിയോജക മണ്ഡലത്തിലെ വിവിധ കൃഷി ഭവനുകളിലായി എത്ര ജീവനക്കാരുടെ ഒഴിവുകളാണുള്ളതെന്നും ഏതെല്ലാം തസ്തികകളിലാണെന്നും കൃഷിഭവന്‍ തിരിച്ച് വ്യക്തമാക്കുമോ; 

(ബി)ഒഴിവുള്ള തസ്തികകള്‍ ഏത് മാസം മുതലുള്ളതാണെന്ന് വ്യക്തമാക്കുമോ; 

(സി)ഒഴിവുള്ള ഏതെങ്കിലും തസ്തികകളില്‍ ഇപ്പോള്‍ റാങ്ക് ലിസ്റ്റുകള്‍ നിലവിലുണ്ടോ എന്നും ഉണ്ടെങ്കില്‍ എന്ന് മുതല്‍ നിയമനം നടത്തും എന്നും വ്യക്തമാക്കുമോ ?

3182

കുളന്പുരോഗനിവാരണ കുത്തിവയ്പ് 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)ഈ വര്‍ഷം കുളന്പുരോഗ നിവാരണ കുത്തിവെയ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ടോ;

(ബി)കുത്തിവെയ്പിനു ശേഷവും മൃഗങ്ങള്‍ മരണപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)കുളന്പുരോഗം മൂലം നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?

3183

അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി കൊണ്ടുവരുന്ന കന്നുകാലികള്‍ക്ക് പരിശോധന 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി കൊണ്ടുവരുന്ന കന്നുകാലികള്‍ രോഗവിമുക്തമാണെന്ന് ഉറപ്പാക്കുവാന്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ; 

(ബി)ശരിയായ പരിശോധനകള്‍ നടത്താതെ ഇപ്രകാരം കൊണ്ടുവരുന്ന കന്നുകാലികള്‍ സംസ്ഥാനത്തിനുള്ളില്‍ വ്യാപകമായ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്നതായി അറിയാമോ; 

(സി)മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന കന്നുകാലികളെ ചെക്ക് പോസ്റ്റുകളില്‍ വിശദമായ പരിശോധനകള്‍ക്കു ശേഷം മാത്രം കടത്തി വിടാന്‍ നടപടികള്‍ സ്വീകരിക്കുമോ?

3184

ചെക്ക്പോസ്റ്റുകളില്‍ അറവുമാടുകളെ പരിശോധിക്കാന്‍ നടപടി 

ശ്രീ. പി.കെ. ബഷീര്‍

(എ)അറവുമാടുകളെ/കന്നുകാലികളെ കൃത്യമായ രോഗപരിശോധന നടത്താതെ ക്രമക്കേടുകളിലൂടെ ചെക്ക്പോസ്റ്റുകള്‍ വഴി അതിര്‍ത്തികേരളത്തിലേക്ക് കടത്തി വിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ ഇതു തടയാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത് ; വ്യക്തമാക്കുമോ; 

(സി)മൃഗസംരക്ഷണ വകുപ്പിന്‍റെയും മറ്റും സ്ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തി ഈ പ്രവണത അവസാനിപ്പിച്ച് കേരളീയരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

3185

സര്‍ക്കാര്‍ / സ്വകാര്യ ഫാമുകള്‍ 

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

(എ)മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ എത്ര വന്‍കിട ഫാമുകള്‍ എവിടെയെല്ലാം പ്രവര്‍ത്തിക്കുന്നുണ്ടെന്നു വെളിപ്പെടുത്തുമോ;

(ബി)എത്ര വന്‍കിട സ്വകാര്യ ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവ ഏതെല്ലാം തരത്തിലുള്ളവയാണെന്നും അറിയിക്കുമോ;

(സി)പുതുതായി ഫാമുകള്‍ തുടങ്ങുന്നതിന് മുന്നോട്ടുവരുന്നവര്‍ക്ക് മൃഗസംരക്ഷണ വകുപ്പ് എന്തെങ്കിലും സഹായസൌകര്യങ്ങള്‍ നല്‍കാറുണ്ടോ; 

(ഡി)ഓരോ പ്രദേശത്തിന്‍റെയും സാധ്യതയ്ക്കനുസരിച്ച് പ്രതേ്യകം ഫാമുകള്‍ സ്ഥാപിക്കുന്നതിന് മുന്നിട്ടുവരുന്ന സംരംഭകരെ സഹായിക്കാന്‍ നടപടി സ്വീകരിക്കുമോ?

3186

കെപ്കോയുടെ വികസനം 

ശ്രീ.കെ.കെ. നാരായണന്‍

(എ)കെപ്കോയുടെ വികസനത്തിന്‍റെ ഭാഗമായി എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ ?

3187

വെച്ചൂര്‍ പശുക്കളെ സംരക്ഷിക്കുന്നവര്‍ക്ക് സഹായം 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)നാടന്‍ ഇനമായ വെച്ചൂര്‍ പശുക്കളെ സംരക്ഷിക്കുന്നവര്‍ക്ക് പ്രത്യേക സഹായം എന്തെങ്കിലും നല്‍കുന്നുണ്ടോ;

(ബി) ഉണ്ടെങ്കില്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

3188

താറാവ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം 

ശ്രീ. പി. എ. മാധവന്‍

(എ)മണലൂര്‍ നിയോജക മണ്ഡലത്തിലെ അരിന്പൂര് ഗ്രാമപഞ്ചായത്തിലെ കോള്‍ പാടശേഖരങ്ങളില്‍ 2013 മേയ് മാസത്തില്‍ വളര്‍ത്തുവാനായി കൊണ്ടുവന്ന താറാവുകള്‍ രോഗം വന്നു ചത്തതു മൂലം കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിനു രൂപ നഷ്ടം വന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നോ; 

(ബി)ടി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന എം.എല്‍.എ യുടെ നിവേദനത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാമോ;

(സി)ടി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

3189

കൊട്ടിയത്തെ കോഴിത്തീറ്റ ഫാക്ടറിയുടെ പ്രവര്‍ത്തനം 

ശ്രീ. ജി. എസ്. ജയലാല്‍

(എ)കൊല്ലം ജില്ലയിലെ കൊട്ടിയത്ത് സ്ഥാപിച്ചിട്ടുളള കോഴിത്തീറ്റ ഫാക്ടറിയുടെ പ്രതിദിന ഉദ്പാദന ക്ഷമത എത്രയാണെന്ന് അറിയിക്കുമോ;

(ബി)ഈ സ്ഥാപനത്തില്‍ ഉല്പാദിപ്പിക്കുന്ന കാലിത്തീറ്റയുടെ അളവ് അറിയിക്കുമോ; പരമാവധി ഉല്പാദനം നടത്തുവാന്‍ ഗവണ്‍മെന്‍റ് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തൊക്കെയാണ; 

(സി)പ്രസ്തുത സ്ഥാപനത്തില്‍ ഇപ്പോള്‍ എത്ര ജീവനക്കാരാണ് ജോലി നോക്കുന്നത്; ഇവരില്‍ സ്ഥിര ജോലിയുളളവരും താല്കാലിക ജോലിയുള്ളവരും എത്ര പേര്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ; 

(ഡി)ഈ സ്ഥാപനം ലാഭകരമായിട്ടാണോ പ്രവര്‍ത്തിക്കുന്നത്; ഇല്ലായെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ഇ)കാലിത്തീറ്റ ഫാക്ടറി നവീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവോ; വിശദാംശം അറിയിക്കുമോ?

3190

കോഴിക്കോട് ജില്ലാ മൃഗാശുപത്രിക്ക് പുതിയ കെട്ടിടം 

ശ്രീ. എ. പ്രദീപ്കുമാര്‍

കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനും കൂടുതല്‍ ചികിത്സാ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍, വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

3191

രോഗങ്ങള്‍ പകരുന്നത് തടയാന്‍ നടപടി 

ശ്രീ. എ. പ്രദീപ് കുമാര്‍

കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുവരുന്ന മൃഗങ്ങള്‍ക്ക് ചികിത്സാ സ്ഥലത്തെ പോരായ്മകള്‍ കാരണം അവിടെനിന്നും മറ്റു പകര്‍ച്ചവ്യാധികള്‍ പകരുന്നത് തടയുവാന്‍ എന്തെങ്കിലും സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3192

മൃഗാശുപത്രിയില്‍ ഡോക്ടറെ നിയമിക്കാന്‍ നടപടി 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)പൊന്നാനി മണ്ധലത്തിലെ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയില്‍ മൃഗഡോക്ടറില്ലാതെ കര്‍ഷകര്‍ പ്രയാസപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)അവിടെ ഡോക്ടറെ നിയമിക്കുന്നതിന് നിയമതടസ്സം ഉണ്ടോ;

(സി)ഇല്ലായെങ്കില്‍ ഉടനെ ഡോക്ടറെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

3193

കാസര്‍കോടന്‍ കുള്ളന്‍, വെച്ചൂര്‍ പശു വളര്‍ത്തലും ജൈവകൃഷിയും 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കാസര്‍കോടന്‍ കുള്ളന്‍, വെച്ചൂര്‍ പശു തുടങ്ങിയ നാടന്‍ ഇനങ്ങളുടെ കൃത്രിമബീജത്തിന് ആവശ്യക്കാര്‍ ഏറിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ജൈവകൃഷി പ്രോത്സാഹനത്തിന് ഐ.സി.ഡി.പി സബ്സെന്‍ററുകളില്‍ തനത് നാടന്‍ പശുക്കളുടെ ബീജം കാസര്‍കോട് ജില്ലയില്‍ ലഭ്യമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമോ?

3194

കാസര്‍കോട് കുള്ളന്‍ നാടന്‍പശു പരിപാലനം 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കാസര്‍കോട് കുള്ളന്‍ നാടന്‍ പശു പരിപാലനത്തിനായി എന്തൊക്കെ പുതിയ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്;

(ബി)ഇതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?

3195

കോടശ്ശേരി പഞ്ചായത്തിലെ വായ്പന്‍കുഴി മൃഗാശുപത്രിയില്‍ ഹാള്‍ നിര്‍മ്മാണം 

ശ്രീ. ബി.ഡി. ദേവസ്സി

(എ)കോടശ്ശേരി പഞ്ചായത്തിലെ വായ്പന്‍കുഴി മൃഗാശുപത്രിയുടെ മുകളില്‍ ഹാള്‍ നിര്‍മ്മിക്കുന്നതിനുള്ള അപേക്ഷയില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; 

(ബി)കോടശ്ശേരി പഞ്ചായത്തിലെ സ്റ്റേറ്റ് സീഡ് ഫാമിനോട് ചേര്‍ന്ന് കിടക്കുന്ന കോടശ്ശേരി കൃഷിഭവന്‍റെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 5 സെന്‍റ് സ്ഥലം ലഭ്യമാക്കുന്നത് സംബന്ധിച്ച് പഞ്ചായത്തിന്‍റെ അപേക്ഷയില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(സി)ഇല്ലായെങ്കില്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

3196

അച്ചടിവകുപ്പിലെ സ്പെഷ്യല്‍ റൂള്‍ 

ശ്രീമതി ഗീതാഗോപി

(എ)അച്ചടി വകുപ്പില്‍ ഇപ്പോള്‍ സ്പെഷ്യല്‍ റൂള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ അത് ഏതുവര്‍ഷം മുതല്‍ പ്രാബല്യത്തില്‍ ഉള്ളതാണെന്ന് അറിയിക്കുമോ;

(ബി)നിലവിലുള്ള സ്പെഷ്യല്‍റൂള്‍ ഭേദഗതി ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഭേദഗതി നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; ഏതു തീയതി മുതല്‍ക്കാണ് പുതുക്കിയ സ്പെഷ്യല്‍ റൂളിന് അംഗീകാരം നല്‍കിയിട്ടുള്ളത് എന്ന് അറിയിക്കുമോ; 

(സി)സൂപ്പര്‍വൈസറി തസ്തികകളില്‍ ജോലി ചെയ്യുന്ന ഡിപ്ലോമ യോഗ്യതയുള്ള ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് നല്‍കുന്ന 1:1 പരിഗണന പുതിയ സ്പെഷ്യല്‍ റൂളില്‍ നിലനിര്‍ത്തുമോ; ഇല്ലെങ്കില്‍ കാരണം വിശദീകരിക്കുമോ?

3197

അച്ചടി വകുപ്പിലെ സ്പെഷ്യല്‍ റൂള്‍സ് ഭേദഗതി 

ശ്രീ. കെ. ദാസന്‍

(എ)സംസ്ഥാനത്ത് അച്ചടി വകുപ്പിലെ സ്പെഷ്യല്‍ റൂള്‍സ് ഭേദഗതി പരിഗണനയില്‍ ഉണ്ടോ; ഇത് സംബന്ധിച്ച എന്തെങ്കിലും നിര്‍ദ്ദേശങ്ങളോ റിപ്പോര്‍ട്ടുകളോ ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ; 

(ബി)റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെങ്കില്‍ അതില്‍ സ്വീകരിച്ചു വരുന്ന നടപടി വിശദമാക്കാമോ; നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം?

3198

ഫോറം സ്റ്റോറുകള്‍ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)സംസ്ഥാനത്ത് ഫോറം സ്റ്റോറുകള്‍ ഇല്ലാത്ത ജില്ലകളുണ്ടോ; എങ്കില്‍ ഏതൊക്കെ ജില്ലകളാണ്;

(ബി)ഇവിടങ്ങളില്‍ ഫോറം സ്റ്റോറുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

3199

അച്ചടിവകുപ്പ് വകഭൂമി സ്വകാര്യവ്യക്തികള്‍ കയ്യേറിയ സംഭവം 

ശ്രീ. വി. ശിവന്‍കുട്ടി

(എ)വയനാട് ഗവണ്‍മെന്‍റ് പ്രസ്സ് സ്ഥിതിചെയ്യുന്ന പ്രദേശത്തെ അച്ചടി വകുപ്പ് വകഭൂമി സ്വകാര്യവ്യക്തികള്‍ കയ്യേറിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത ഭൂമി അളന്നുതിട്ടപ്പെടുത്തി തിരിച്ചെടുക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)പ്രസ്തുത സാഹചര്യത്തില്‍ വയനാട് ഗവണ്‍മെന്‍റ് പ്രസ്സ് കോന്പൌണ്ട് ചുറ്റുമതില്‍കെട്ടി സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

3200

വാഴൂര്‍ ഗവണ്മെന്‍റ് പ്രസ്സിലെ തസ്തികകള്‍ 

ശ്രീ. വി. ശിവന്‍കുട്ടി

വാഴൂര്‍ ഗവണ്മെന്‍റ് പ്രസ്സില്‍ ഇപ്പോള്‍ എത്ര രണ്ടാം ഗ്രേഡ് ബയന്‍ഡര്‍,ഒന്നാം ഗ്രേഡ് ബയന്‍ഡര്‍, സീനിയര്‍ ഗ്രേഡ് ബയന്‍ഡര്‍ തസ്തികകള്‍ ഉണ്ട്. ടി തസ്തികകളുടെ എണ്ണം തരം തിരിച്ച് ലഭ്യമാക്കാമോ? 

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.