UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3631


അപകടത്തില്‍പ്പെടുന്ന കെ.എസ്.ആര്‍.ടി.സി.ബസ്സുകള്‍ 

ശ്രീ. കെ.എം. ഷാജി

(എ)സംസ്ഥാനത്ത് 01.06.2011 മുതല്‍ 31.05.2014 വരെ എത്ര വാഹന/റോഡ് അപകടങ്ങള്‍ ഉണ്ടായി എന്ന് ജില്ലതിരിച്ച് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത അപകടങ്ങളില്‍ എത്രയെണ്ണത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ലതിരിച്ച് വ്യക്തമാക്കുമോ; 

(സി)കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരുടെ അശ്രദ്ധകൊണ്ട് ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുവാന്‍ അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമോ; 

(ഡി)കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്തി പൊതുജനങ്ങളുടെ സുരക്ഷ, നഷ്ടപരിഹാരം എന്നിവ ഉറപ്പാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

3632


എല്ലാ റൂട്ടുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാകണ്‍സെഷന്‍ 

ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍

(എ)മലപ്പുറം ജില്ലയിലെ ഏതെല്ലാം റൂട്ടുകളിലാണ് കെ.എസ്.ആര്‍.ടി.സി വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര കണ്‍സെഷന്‍സ് അനുവദിക്കുന്നതെന്ന് വ്യക്തമാക്കാമോ; 

(ബി)വിദ്യാര്‍ത്ഥികള്‍ക്ക് സൌകര്യപ്രദമാകുന്ന രീതിയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തുന്ന എല്ലാ റൂട്ടുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ? 

3633


സ്പെയര്‍ പാര്‍ട്സുകള്‍ നശിച്ചതു സംബന്ധിച്ച വിജിലന്‍സ് അന്വേഷണം 

ശ്രീ.കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍

(എ)കെ. എസ്. ആര്‍. ടി. സി. ഡിപ്പോകളില്‍ സ്പെയര്‍ പാര്‍ട്സുകള്‍ കെട്ടിക്കിടന്ന് നശിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരത്തില്‍ എത്ര രൂപയുടെ സ്പെയര്‍ പാര്‍ട്സുകളാണ് നശിച്ചുകൊണ്ടിരിക്കുന്നതെന്ന് അറിയിക്കുമോ;

(സി)ഇതു സംബന്ധമായി വിജിലന്‍സ് അന്വേഷണം നടന്നിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുളളതെന്ന് വിശദമാക്കുമോ; 

(ഡി)പ്രസ്തുത അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടേണ്ടാ; വിശദമാക്കാമോ?

3634


കെ.എസ്.ആര്‍.ടി.സി. കാഞ്ഞങ്ങാട്, കാസര്‍ഗോഡ് ഡിപ്പോകള്‍ക്ക് അനുവദിച്ച പുതിയ ബസുകള്‍ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കെ.എസ്.ആര്‍.ടി.സി. ഈ വര്‍ഷം എത്ര ബസുകളാണ് പുതിയതായി വാങ്ങിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(ബി)കാഞ്ഞങ്ങാട്, കാസര്‍ഗോഡ് ഡിപ്പോകള്‍ക്കായി എത്ര പുതിയ ബസുകള്‍ അനുദിച്ചിട്ടുണ്ട് എന്നും വ്യക്തമാക്കുമോ ?

3635


കെ.എസ്.ആര്‍.ടി.സി.യുടെ ടാങ്കര്‍ ലോറികള്‍ 

ശ്രീ. കെ. അജിത്

(എ)കെ.എസ്.ആര്‍.ടി.സി.ക്ക് സ്വന്തമായി എത്ര ടാങ്കര്‍ ലോറികളാണ് ഉണ്ടായിരുന്നതെന്നും ഈ ടാങ്കര്‍ ലോറികള്‍ ഇപ്പോള്‍ ഏത് രീതിയില്‍ ഉപയോഗിക്കപ്പെടുന്നു എന്നും വ്യക്തമാക്കുമോ ; 

(ബി)ടാങ്കര്‍ ലോറികള്‍ ഉപയോഗമില്ലാതെ കിടന്നു നശിക്കുന്നു എന്ന രീതിയില്‍ ദൃശ്യമാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ടാങ്കര്‍ ലോറികള്‍ കോര്‍പ്പറേഷന്‍റെ വരുമാനം വര്‍ദ്ധിപ്പിക്കാനാവുംവിധം ഉപയോഗിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ?

3636


പുതുക്കാട് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം 

പ്രൊഫ. സി. രവീന്ദ്രനാഥ്

പുതുക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനില്‍ 4 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള എന്‍.എച്ച് 47 നോട് തൊട്ട് ചേര്‍ന്ന് കിടക്കുന്ന സ്റ്റാന്‍ഡില്‍ ഒരു ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിച്ച് കെ.എസ്.ആര്‍.ടി.സി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3637


കണ്ടക്്ടര്‍ നിയമനം 

ശ്രീ. എം. ഉമ്മര്‍

(എ)കെ.എസ്.ആര്‍.ടി.സി യില്‍ 27.11.2011-ലെ ജി.ഒ നന്പര്‍ 77/2011 ട്രാന്‍സ്പോര്‍ട്ട് പ്രകാരമുള്ള കണ്ടക്ടര്‍ ലിസ്റ്റില്‍ ഇനിയും നിയമനം ലഭിച്ചിട്ടില്ലാത്തവരുടെ വിശദാംശം നല്‍കുമോ; 

(ബി)മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിച്ച 26 പേരുടെ പട്ടികയില്‍ എന്ത് നടപടിയാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദാംശം നല്‍കുമോ; 

(സി)പ്രസ്തുത പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമനം നല്‍കുന്നതിന് നിയമപരമായ എന്തെല്ലാം തടസ്സങ്ങളാണ് നിലനില്‍ക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)നിലവില്‍ പ്രസ്തുത ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമനം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ? 

3638


മൂന്നാര്‍ ഉടുമലൈ റൂട്ടില്‍ നിബന്ധനകള്‍ പാലിക്കാതെയുള്ള സ്വകാര്യ ബസ് സര്‍വ്വീസ് 

ശ്രീ. എസ്. രാജേന്ദ്രന്‍

(എ)മൂന്നാര്‍-ഉടുമലൈ റൂട്ടില്‍ അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസ് നടത്തുന്ന സരസ്വതി ബസില്‍ യാത്രക്കാരോട് അമിതനിരക്ക് വാങ്ങുന്നതും, നിശ്ചയിച്ചിട്ടുള്ള ഫെയര്‍ സ്റ്റേജിനു പകരം അടുത്ത ഫെയര്‍ സ്റ്റേജ് വാങ്ങുകയും ആദിവാസി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ വരികയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍ അനേ്വഷിച്ച് നടപടി സ്വീകരിക്കുമോ; 

(ബി)ചില ദിവസങ്ങളില്‍ മാത്രം രണ്ട് സര്‍വ്വീസും അല്ലാത്തപ്പോള്‍ ഒരു സര്‍വ്വീസും നടത്തുന്ന സരസ്വതി ബസിന്‍റെ റൂട്ട് പെര്‍മിറ്റ് പരിശോധിച്ച് പകരം ആ സമയത്ത് കെ.എസ്.ആര്‍.ടി.സി ബസ് അനുവദിച്ച് നല്‍കാമോ; 

(സി)സരസ്വതി ബസില്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നിരസിക്കുന്നത് ആവര്‍ത്തിക്കുന്ന പക്ഷം ഈ ബസിന്‍റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് പരിഗണിക്കുമോ?

3639


ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടി 

ശ്രീ. ജയിംസ് മാത്യൂ

(എ)കോഴിക്കോട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള നാഷണല്‍ ഹൈവേയില്‍ അനുഭവപ്പെടുന്ന ഗതാഗതാക്കുരുക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ദേശീയപാതകളില്‍ ടൂവീലറുകള്‍ വ്യാപകമായി അപകടത്തില്‍പ്പെടുന്ന സാഹചര്യത്തില്‍ ലൈസന്‍സ് നിയമം, വേഗതാ നിയന്ത്രണം ഇവ കര്‍ശനമായി പാലിക്കാന്‍ നടപടി സ്വീകരിക്കുമോ ? 

3640


ആറ്റിങ്ങലിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടി 

ശ്രീ. ബി. സത്യന്‍

(എ)ആറ്റിങ്ങല്‍ പട്ടണത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുവാന്‍ മോട്ടോര്‍വാഹനവകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദവിവരം ലഭ്യമാക്കുമോ; 

(ബി)അദ്ധ്യയനവര്‍ഷാരംഭത്തിന് മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നോ എന്നറിയിക്കുമോ; 

(സി)എങ്കില്‍ യോഗതീരുമാനങ്ങളെക്കുറിച്ച് വിശദമാക്കാമോ? 

T3641


റോഡു നികുതി 

ശ്രീ. കെ. അജിത്

(എ)2012-13, 2013-14 സാന്പത്തികവര്‍ഷങ്ങളില്‍ റോഡ് നികുതിയായി എത്ര രൂപ ഓരോ വര്‍ഷവും ലഭിച്ചുവെന്ന് വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത വര്‍ഷങ്ങളില്‍ എത്ര തുകവീതമാണ് ബഡ്ജറ്റില്‍ പ്രതീക്ഷിച്ചിരുന്നതെന്നും വ്യക്തമാക്കുമോ;

(സി)2014-15 വര്‍ഷങ്ങളില്‍ റോഡ് നികുതി ഇനത്തില്‍ എത്ര രൂപ പ്രതീക്ഷിക്കുന്നു എന്നും വ്യക്തമാക്കുമോ?

3642


അമിത പിഴ ഈടാക്കുന്നത് ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദ്ദേശം 

ശ്രീ. സി. മമ്മൂട്ടി

(എ)ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കായാലും ഹെല്‍മറ്റ് ധരിക്കാതിരുന്നാല്‍ അമിത പിഴ ഈടാക്കണമെന്ന് നിര്‍ദ്ദേശം നല്കിയിട്ടുണ്ടോ; 

(ബി)ഇല്ലെങ്കില്‍ തലസ്ഥാനത്ത് ഹെല്‍മറ്റ് ധരിക്കാത്തതിന്‍റെ പേരില്‍ ഒരു സാധാരണക്കാരനില്‍ നിന്ന് എം.വി.ഐ. പത്തിരട്ടി പിഴ ഈടാക്കിയ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(സി)ഇക്കാര്യത്തില്‍ പിഴ നല്കേണ്ടി വന്നയാളുടെ പരാതി പ്രകാരം ലോകായുക്ത ഇടപെട്ട് എന്തെങ്കിലും നിര്‍ദ്ദേശം നല്കിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്കുമോ; 

(ഡി)നിസ്സാര വീഴ്ചകളുണ്ടാകുന്പോള്‍ ഗുരുതര കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചേര്‍ത്ത് അധിക ശിക്ഷ നല്കുന്ന പ്രവണത ആവര്‍ത്തിക്കാതിരിക്കാന്‍ നിര്‍ദ്ദേശം നല്കുമോ?

3643


ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന ബസ്സുകളുടെ കാര്യക്ഷമത 

ശ്രീ.എം. വി. ശ്രേയാംസ് കുമാര്‍ 
,, പി.സി. ജോര്‍ജ് 
ഡോ. എന്‍ ജയരാജ് 
ശ്രീ. റോഷി അഗസ്റ്റിന്‍ 

(എ)വാഹനങ്ങളുടെ ആധുനിക വല്‍ക്കരണത്തിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ഈ ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നതിനുശേഷം ഗതാഗത വകുപ്പ് നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)കേരള മോട്ടോര്‍ വാഹന നിയമമനുസരിച്ച് അപ്പര്‍ ക്ലാസ് ബസുകളുടെ (ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും അതിന് മുകളിലും) കാലാവധി എത്ര വര്‍ഷമായിട്ടാണ് നിജപ്പെടുത്തിയിരിക്കുന്നത്; 

(സി)ദീര്‍ഘദൂര സര്‍വ്വീസുകള്‍ പ്രത്യേകിച്ച് മലയോര മേഖലകളിലേക്ക് സര്‍വ്വീസ് നടത്തുന്ന അപ്പര്‍ ക്ലാസ് ബസുകള്‍ പ്രസ്തുത നിയമത്തിലെ മാനദണ്ധങ്ങള്‍ക്ക് വിധേയമായിട്ടാണോ സര്‍വ്വീസ് നടത്തുന്നത്; 

(ഡി)ദീര്‍ഘ ദൂര സര്‍വ്വീസ് നടത്തുന്ന ബസ്സുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തി കൂടുതള്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ നടപടി സ്വീകരിക്കുമോ?

3644


സ്വകാര്യ ബസ്സുകളിലെ യാത്രാസുരക്ഷ 

ശ്രീ. കെ.എന്‍.എ.ഖാദര്‍

(എ)സ്വകാര്യ ബസ്സുകളില്‍ യാത്രക്കാരുടെ സുരക്ഷ ഒട്ടും തന്നെ പരിഗണിക്കപ്പെടുന്നില്ലെന്ന ആവലാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)വൃദ്ധരും വിദ്യാര്‍ത്ഥികളുമടക്കമുള്ള യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും സാവകാശം നല്‍കാതെ തള്ളിപുറത്തിടുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)സ്കൂള്‍ സമയങ്ങളില്‍ കുട്ടികളെ കയറ്റാതിരിക്കാന്‍ മുതിര്‍ന്നവര്‍ കയറുംവരെ അവരെ തടഞ്ഞുനിര്‍ത്തുകയും, പിന്നെ വേഗത്തില്‍ ഓടിച്ചുപോവുകയും ചെയ്യുന്നതുമൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനു നടപടി സ്വീകരിക്കുമോ? 

3645


യാത്രാവേളയിലെ അതിക്രമങ്ങള്‍ അറിയിക്കുവാന്‍ ഹെല്‍പ്പ്ലൈന്‍ സംവിധാനം 

ശ്രീ. ബെന്നി ബെഹനാന്‍ 
,, അന്‍വര്‍ സാദത്ത് 
,, വര്‍ക്കല കഹാര്‍ 
,, വി.പി. സജീന്ദ്രന്‍

(എ)യാത്രക്കിടയില്‍ സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വയോജനങ്ങള്‍ക്കുമെതിരെ ഉണ്ടാകുന്ന അതിക്രമണവും കുറ്റകൃത്യങ്ങളും തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഹെല്‍പ്പ്ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഹെല്‍പ്പ്ലൈനിന്‍റെ പ്രവര്‍ത്തന രീതി എങ്ങനെയൊക്കെയാണ്; വിശദാംശം എന്തെല്ലാം;

(സി)ഹെല്‍പ്പ്ലൈന്‍ വഴി നല്‍കുന്ന പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇവയുടെ പ്രവര്‍ത്തനം മോണിട്ടര്‍ ചെയ്യാന്‍ എടുത്തിട്ടുള്ള സംവിധാനം എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3646


വാഹനപരിശോധനയിലൂടെ ഈടാക്കിയ പിഴ 

ശ്രീ. എ. എ. അസീസ് 
,, കോവൂര്‍ കുഞ്ഞുമോന്‍

(എ)മോട്ടോര്‍ വാഹന പരിശോധനയിലൂടെ 2014 ജനുവരി മാസം മുതല്‍ നാളിതുവരെ ഓരോ മാസവും വകുപ്പ് എത്ര രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്; 

(ബി)വാഹന പരിശോധനയ്ക്കായി പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

3647


ടാങ്കര്‍ ലോറികളുടെ മരണപ്പാച്ചില്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ 

ശ്രീ. എ.കെ. ശശീന്ദ്രന്‍

(എ)ഗ്യാസും പെട്രോളിയം ഉല്‍പ്പന്നങ്ങളും, രാസപദാര്‍ത്ഥങ്ങളും കൊണ്ടുപോകുന്ന ടാങ്കര്‍ ലോറികള്‍ നിയമലംഘനം നടത്തി അമിത വേഗത്തില്‍ മരണപ്പാച്ചില്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടുണ്ടോ; 

(ബി)അന്യസംസ്ഥാനങ്ങളില്‍ പലയിടത്തും വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയിട്ടില്ലാത്തതുകാരണം പ്രസ്തുത സ്ഥലങ്ങളില്‍ നിന്നും വരുന്ന ഇത്തരം ലോറികള്‍ മരണപ്പാച്ചില്‍ നടത്തുന്നത് നിയന്ത്രിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്താമോ; 

(സി)ഇവയുടെ മരണപ്പാച്ചില്‍ നടത്തുന്നത് നിയന്ത്രിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഇതിനായി പ്രതേ്യക സ്ക്വാഡിന് രൂപം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്‍റെ പ്രവര്‍ത്തനം നിരീക്ഷിക്കാനും അവയെ കൂടുതല്‍ പ്രവര്‍ത്തനോന്മുഖമാക്കാനും നടപടി സ്വീകരിക്കുമോ?

3648


ഇരുചക്രവാഹനങ്ങളുടെ അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള നടപടി 

ശ്രീ. എന്‍. ഷംസുദ്ദീന്‍

(എ)വിദ്യാര്‍ത്ഥികളും, ചെറുപ്പക്കാരും അലക്ഷ്യമായും അനിയന്ത്രിതമായും ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന അപകടമരണങ്ങള്‍ കൂടിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)അപകടമരണങ്ങള്‍ കുറക്കുവാന്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ വിശദീകരിക്കുമോ ?

3649


വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ് പുതുക്കുന്നത് കന്പനികള്‍ തന്നെ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കാന്‍ നടപടി 

ശ്രീ. എ.എ.അസീസ് ,, കോവൂര്‍ കഞ്ഞുമോന്‍

(എ)സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ യഥാസമയം ഇന്‍ഷ്വര്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ സംവിധാനം മോട്ടോര്‍ വാഹന വകുപ്പില്‍ നിലവിലുണ്ടോ; 

(ബി)ഇന്‍ഷ്വറന്‍സ് കന്പനികള്‍ വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ് പുതുക്കുന്പോള്‍ ഓണ്‍ലൈനിലൂടെ യഥാസമയം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കാനും യഥാസമയം ഇന്‍ഷ്വറന്‍സ് പുതുക്കാത്ത വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കുവാനുമുള്ള സംവിധാനം വകുപ്പില്‍ നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ? 

3650


ടിപ്പര്‍ലോറി സമയക്രമീകരണം 

ശ്രീമതി കെ. കെ. ലതിക

(എ)ടിപ്പര്‍ ലോറികള്‍ക്ക് രാവിലെ എട്ട് മുതല്‍ പത്ത് വരെയും വൈകുന്നേരം മൂന്ന് മുതല്‍ അഞ്ച് വരെയും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പുനഃക്രമീകരിച്ചിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ ആയത് സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേരുടെ ജീവന്‍ അപകടത്തിലാക്കുന്ന ടിപ്പര്‍ വാഹനങ്ങള്‍ക്ക് ദിനംപ്രതി ഏര്‍പ്പെടുത്തിയ നാല് മണിക്കൂര്‍ നിരോധനം പുനഃക്രമീകരിച്ചതിന്‍റെ കാരണങ്ങള്‍ എന്തെന്ന് വ്യക്തമാക്കുമോ; 

(ഡി)സ്കൂളുകള്‍ അവധി കഴിഞ്ഞ് തുറന്ന സാഹചര്യത്തില്‍ ടിപ്പര്‍ വാഹനങ്ങള്‍ക്ക് പഴയതുപോലെ നാലു മണിക്കൂര്‍ നിരോധനം ഏര്‍പ്പെടുത്തുമോ എന്ന് വ്യക്തമാക്കുമോ? 

3651


ടിപ്പര്‍ വണ്ടികളുടെ സ്പീഡ് നിയന്ത്രണം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

സംസ്ഥാനത്തെ ടിപ്പര്‍ വണ്ടികളുടെ സ്പീഡ് നിയന്ത്രിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഈ വാഹനങ്ങളില്‍ നിന്നും നിത്യേന ഉണ്ടാകുന്ന അപകടം നിയന്ത്രിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ? 

3652


ലോറികളില്‍ പാറകള്‍കൊണ്ടു പോകുന്നതിനുള്ള മാനദണ്ധങ്ങള്‍ 

ശ്രീ. മോന്‍സ് ജോസഫ്

(എ)ലോറികളില്‍ പാറകള്‍കൊണ്ടു പോകുന്നതിന് എന്തൊക്കെ മാനദണ്ധങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്;

(ബി)ഈ നിയമം പ്രവര്‍ത്തികമാക്കുന്നതു സംബന്ധിച്ച് എന്തെല്ലാം നിര്‍ബന്ധനങ്ങളാണ് നല്‍കിയിട്ടുള്ളത്

(സി)പാറക്കല്ലുകളും മറ്റ് അപകടകരമായ വസ്തുക്കളും കയറ്റികൊണ്ടുപോകുന്നതിന് തിരക്കേറിയ റോഡുകളില്‍ സമയം നിഷ്കര്‍ഷിച്ചിട്ടുണ്ടോ?

3653


വേഗപരിധിക്കുള്ള മാനദണ്ധങ്ങള്‍ 

ശ്രീ. ബാബു. എം. പാലിശ്ശേരി 
,, സാജു പോള്‍ 
,, എ.എം. ആരിഫ് 
,, കെ. കുഞ്ഞിരാമന്‍ (ഉദുമ) 

(എ)സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിര്‍ണ്ണയിക്കുകയുണ്ടായിട്ടുണ്ടോ; വേഗപരിധി കണക്കാക്കാന്‍ സ്വീകരിക്കപ്പെട്ട മാനദണ്ഡം എന്താണെന്ന് വിശദമാക്കാമോ; 

(ബി)റോഡുകളുടെ വീതി, ഗുണനിലവാരം, വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന തുടങ്ങിയ ഘടകങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടുണ്ടോ? 

3654


വാഹനങ്ങളിലെ വേഗപ്പൂട്ട് 

ശ്രീമതി കെ. കെ. ലതിക

(എ) സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന ഹെവി വാഹനങ്ങള്‍ക്ക് വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; 

(ബി) വേഗപ്പൂട്ട് നിര്‍ബന്ധമില്ലാത്ത അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ലോറികള്‍ക്കും ടൂറിസ്റ്റ് ബസ്സുകള്‍ക്കും സംസ്ഥാനത്തെ നിരത്തുകളില്‍ വേഗപ്പൂട്ടില്ലാതെ സര്‍വ്വീസ് നടത്തുന്നതിന് സാധിക്കുമോ എന്ന് വ്യക്തമാക്കുമോ; 

(സി) ലോറികളും ടൂറിസ്റ്റ് ബസ്സുകളും അന്യസംസ്ഥാന രജിസ്ട്രേഷന്‍ നേടുന്നതുമൂലം വാഹന രജിസ്ട്രേഷന്‍ ഇനത്തില്‍ വരുമാനം കുറയുന്നത് പരിഹരിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?

3655


ഡ്രൈവിംഗ് സ്കൂളുകളുടെ പരിഷ്കരണം 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)ഡ്രൈവിംഗ് സ്കൂളുകള്‍ ആരംഭിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്ത് എത്ര ഡ്രൈവിംഗ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര ഡ്രൈവിംഗ് സ്കൂളുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(സി)മാനദണ്ധങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന എത്ര ഡ്രൈവിംഗ് സ്കൂളുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; ജില്ല തിരിച്ച് അവയുടെ പേരുകള്‍ വ്യക്തമാക്കുമോ; 

(ഡി)ഡ്രൈവിംഗ് സ്കൂളുകളുടെ പരിഷ്കരണത്തിന് നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(ഇ)ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

3656


ജലഗതാഗതം പ്രോത്സാഹിപ്പിക്കാന്‍ നടപടി 

ശ്രീ. കെ. എം. ഷാജി

(എ)നിലവിലുള്ള കനാലുകള്‍ വൃത്തിയാക്കി ജലഗതാഗതം പ്രോത്സാഹിപ്പിക്കുവാന്‍ ജലഗതാഗത വകുപ്പ് നടപടി സ്വീകരിക്കുമോ; 

(ബി)ഏതെല്ലാം കനാലുകളാണ് ഇത്തരത്തില്‍ ജലഗതാഗതത്തിന് ഉപയുക്തമാക്കാന്‍ അനുയോജ്യമായതെന്ന് ജില്ല തിരിച്ച് വിശദമാക്കുമോ; 

(സി)നിലവിലെ പൊതു നിരത്തുകളിലെ ഗതാഗതക്കുരുക്കും ചരക്ക് ഗതാഗതവും ഗണ്യമായി കുറയ്ക്കുവാന്‍ ജലഗതാഗത സൌകര്യം ഉപയോഗപ്പെടുത്തുവാന്‍ സത്വര നടപടി സ്വീകരിക്കുമോ?

3657


യാത്രാബോട്ടുകള്‍ പുനസ്ഥാപിക്കല്‍ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ തീരദേശ മേഖലകളില്‍ കൊറ്റി-കോട്ടപ്പുറം ഉള്‍നാടന്‍ ജലഗതാഗത റൂട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന യാത്രാബോട്ടുകള്‍ നിര്‍ത്തല്‍ ചെയ്ത കാര്യം വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ ബോട്ടുകള്‍ പുനസ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.