UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3521

ഇരുചക്രവാഹന യാത്രക്കാരോടുള്ള പോലീസിന്‍റെ നയം 

ശ്രീ. കെ. വി. വിജയദാസ്

(എ)ഒരു ദിവസം തന്നെ പല കേന്ദ്രങ്ങളില്‍ തടഞ്ഞുനിര്‍ത്തിപോലീസ് ഹെല്‍മെറ്റ് പരിശോധന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇപ്രകാരമുള്ള ഇരുചക്രവാഹന പരിശോധന ലഘൂകരിക്കുവാനും വാഹനയാത്രക്കാരോട് സൌഹൃദമായി പെരുമാറുന്നതിനും പോലീസിന് നിര്‍ദ്ദേശം നല്‍കുമോ; ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്‍റെ നയം വ്യക്തമാക്കുമോ? 

3522

ഇരുചക്രവാഹനങ്ങള്‍ക്ക് പിഴ ചുമത്തുന്ന രീതി 

ശ്രീ. കെ.വി. വിജയദാസ്

(എ)ഒളിക്യാമറ പ്രയോഗത്തിലൂടെ ഇരുചക്രവാഹനങ്ങള്‍ക്ക് പിഴ ചുമത്തുന്ന നടപടി നിയമവിരുദ്ധമാണോ; എങ്കില്‍ വിശദാംശം നല്‍കുമോ; 

(ബി)സാധാരണക്കാരായ ടു വീലര്‍ യാത്രക്കാരെ കുറ്റവാളികളെ പോലെ കൈകാര്യം ചെയ്യുന്ന നടപടി അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3523

ട്രാഫിക് നിയമലംഘന കേസുകള്‍ 

ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)2013 ജനുവരി മുതല്‍ ഡിസംബര്‍ വരെ സംസ്ഥാനത്ത് എത്ര ട്രാഫിക് നിയമലംഘന കേസുകള്‍ എടുത്തിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; 

(ബി)ഇതിന്‍റെ ഫലമായി എത്ര തുക പിഴയായി ഈടാക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?

3524

നെയ്യാറ്റിന്‍കര മിനി സിവില്‍സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ 

ശ്രീമതി. ജമീലാ പ്രകാശം

(എ)പോലീസ് വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നെയ്യാറ്റിന്‍കര മിനി സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിക്കുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും അസൌകര്യം സൃഷ്ടിക്കുന്ന തരത്തില്‍ സൂക്ഷിക്കുന്ന വാഹനങ്ങളെ പ്രസ്തുത സ്ഥലത്ത് നിന്നും മാറ്റാന്‍ നടപടി സ്വീകരിക്കുമോ?

3525

മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ) കാസര്‍ഗോഡ് ജില്ലയില്‍ അനധികൃത മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് എത്ര വാഹനങ്ങളാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി പിടിക്കപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; 

(ബി) പിടിക്കപ്പെട്ട വാഹനങ്ങള്‍ വര്‍ഷങ്ങളായി സ്റ്റേഷനുകളുടെ സമീപത്ത് തുരുന്പെടുത്ത് നശിക്കുന്നതിന്‍റെ കാരണം വ്യക്തമാക്കുമോ?

3526

മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ വാഹനാപകടങ്ങള്‍

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

(എ)മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ നാഷണല്‍ ഹൈവേയില്‍ കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)കഴിഞ്ഞ വര്‍ഷത്തില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ നാഷണല്‍ ഹൈവേയില്‍ എത്ര അപകടങ്ങള്‍ ഉണ്ടായെന്ന് വ്യക്തമാക്കുമോ ;

(സി)വാഹന അപകടങ്ങള്‍ നിയന്ത്രിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ?

3527

വാഹനാപകടങ്ങളില്‍ മരണപ്പെട്ടവര്‍ 

ശ്രീ. മുല്ലക്കര രത്നാകരന്‍

2013 ജനുവരി മുതല്‍ ഡിസംബര്‍ വരെ സംസ്ഥാനത്ത് എത്രപേര്‍ വിവിധ വാഹനാപകടങ്ങളില്‍ മരണപ്പെട്ടുവെന്ന് വ്യക്തമാക്കുമോ; ഇതിന്‍റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ വെളിപ്പെടുത്താമോ?

3528

ഓട്ടോറിക്ഷാ യാത്രക്കാരുടെ പരാതികള്‍

ശ്രീ. പി. തിലോത്തമന്‍ 

(എ)ഓട്ടോറിക്ഷാ യാത്രക്കാരുടെ പരാതികള്‍ സ്വീകരിക്കുന്നതിന് പ്രീ-പെയ്ഡ് കൌണ്ടറുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ ; എന്തുകൊണ്ടാണ് അപ്രകാരം ഒരു തീരുമാനം എടുക്കുവാന്‍ കാരണം എന്ന് പറയാമോ ; 

(ബി)നിലവില്‍ ഓട്ടോറിക്ഷാ യാത്രക്കാര്‍ക്കുള്ള പരാതികള്‍ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്നു പറയാമോ : ഇപ്രകാരം ലഭിക്കുന്ന പരാതികളിന്മേല്‍ നടപടിയെടുക്കാന്‍ പോലീസിന് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ ; പരാതിപ്പെട്ടികളിലൂടെ ലഭിക്കുന്ന പരാതികളുടെ ആധികാരികത പരിശോധിക്കുവാന്‍ എന്ത് സംവിധാനമാണ് ഉള്ളത് എന്ന് വെളിപ്പെടുത്തുമോ ?

3529

കൊട്ടാരക്കരയില്‍ ട്രാഫിക് പോലീസ് സ്റ്റേഷന്‍

ശ്രീമതി പി. അയിഷാപോറ്റി

(എ)എം.സി. റോഡും ദേശീയപാതയും സംഗമിക്കുന്ന കൊട്ടാരക്കരയില്‍ വര്‍ദ്ധിച്ചുവരുന്ന ട്രാഫിക് കുറ്റകൃത്യങ്ങളും വാഹന അപകടങ്ങളുടെ എണ്ണവും കണക്കിലെടുത്ത് ട്രാഫിക് പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ; 

(ബി)കൊട്ടാരക്കരയിലെ ട്രാഫിക് യൂണിറ്റിനെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അധികാരമുള്ള സ്റ്റേഷനായി വിജ്ഞാപനം ചെയ്തിരുന്നോ; ഇല്ലെങ്കില്‍ അപ്രകാരം വിജ്ഞാപനം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

3530

കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതികള്‍ 

ശ്രീ. എ. പ്രദീപ്കുമാര്‍

(എ)കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനില്‍ പരാതികള്‍ ലഭിച്ചാല്‍ പരാതിക്കാരന് കൈപ്പറ്റു രസീത് നല്‍കാറുണ്ടോ;

(ബി)ഉണ്ടെങ്കില്‍ 2014 ജനുവരിമാസം മുതല്‍ എത്ര പരാതികള്‍ ലഭിച്ചുവെന്നും എത്രയെണ്ണത്തിന് കൈപ്പറ്റുരസീത് നല്‍കിയെന്നും വിശദമാക്കുമോ;

(സി)കൈപ്പറ്റു രസീത് നല്‍കുന്നില്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ?

3531

കാസര്‍ഗോഡ് ജില്ലയില്‍ ട്രാഫിക് പോലീസ് സ്റ്റേഷന്‍ 

ശ്രീ. എന്‍.എ. നെല്ലിക്കുന്ന്

(എ)കാസര്‍ഗോഡ് ജില്ലയില്‍ ട്രാഫിക് പോലീസ് സ്റ്റേഷന്‍ നിലവിലുണ്ടോ;

(ബി)നിലവിലുള്ള ട്രാഫിക് യൂണിറ്റിനെ ട്രാഫിക് പോലീസ് സ്റ്റേഷനായി ഉയര്‍ത്തിയിട്ടുണ്ടോ; എങ്കില്‍ എപ്പോഴാണ് ഇതുസംബന്ധിച്ച് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചത്; ഇല്ലെങ്കില്‍ ആരെങ്കിലും ഇക്കാര്യം സംബന്ധിച്ച ആവശ്യം ഉന്നയിച്ചിട്ടുണ്ടോ; 

(സി)ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്?

3532

അഗ്നിശമന സേനയിലെ പരിഷ്ക്കാരങ്ങള്‍ 

ശ്രീ. കെ. ദാസന്‍

(എ)അഗ്നിശമന സേനയില്‍ പരിഷ്ക്കരണങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ജങ്പാംഗി കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് ലഭിച്ചിട്ടുണ്ടോ; റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം; 

(ബി)സംസ്ഥാനത്ത് പുതിയതായി ഫയര്‍സ്റ്റേഷന്‍ നിര്‍മ്മിക്കണമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചത് എവിടെയെല്ലാമാണ്;

(സി)കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;

(ഡി)മിഷന്‍ 676 പ്രകാരം പുതുതായി എവിടെയെല്ലാമാണ് അഗ്നിശമനസേന നിലയങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ; 

(ഇ)മുന്‍ സര്‍ക്കാരിന്‍റെ ഭരണകാലയളവില്‍ പ്രഖ്യാപിക്കപ്പെട്ട കൊയിലാണ്ടി അഗ്നിശമന നിലയം സ്ഥാപിക്കുന്നത് മിഷന്‍ 676-ല്‍ പരിഗണിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന്‍റെ കാരണം വിശദമാക്കാമോ; 

(എഫ്)അഗ്നിശമന വിഭാഗം മേധാവികള്‍ വരെ അനുകൂലമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കൊയിലാണ്ടിയുടെ കാര്യത്തില്‍ എന്ത് തീരുമാനമെടുക്കും എന്നത് വ്യക്തമാക്കാമോ?

3533

പുതിയ ഫയര്‍ സ്റ്റേഷനുകള്‍ 

ശ്രീ. കെ. സുരേഷ് കുറുപ്പ്

(എ)സംസ്ഥാനത്ത് പുതുതായി ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് മുന്‍ഗണനാ പട്ടിക തയ്യാറാക്കിയത് എന്നാണെന്ന് വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥലങ്ങളുടെ പേരുകള്‍ മുന്‍ഗണനാക്രമത്തില്‍ ലഭ്യമാക്കാമോ;

(സി)പ്രസ്തുത പട്ടിക നിലവില്‍ വന്നതിനുശേഷം പുതിയ ഫയര്‍സ്റ്റേഷന്‍ ആരംഭിച്ചതെവിടെയൊക്കെയെന്ന് വ്യക്തമാക്കുമോ?

3534

ദുരന്തനിവാരണ ഫണ്ടുപയോഗിച്ച് വാങ്ങിയ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ 

ശ്രീ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്തെ ഫയര്‍ ആന്‍റ് റസ്ക്യൂ സ്റ്റേഷനുകള്‍ക്കാവശ്യമായ എന്തെല്ലാം ജീവന്‍രക്ഷാ ഉപകരണങ്ങളാണ് നല്‍കിയിട്ടുള്ളത് എന്ന് ജില്ലാ അടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ; 

(ബി)കോഴിക്കോട് ജില്ലയില്‍ ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് ഉപകരണങ്ങള്‍ വാങ്ങിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വാങ്ങിയ ഉപകരണങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുമോ; ഇതില്‍ ഏതെല്ലാം ഉപകരണങ്ങള്‍ ഏതെല്ലാം ഫയര്‍സ്റ്റേഷനുകള്‍ക്ക് നല്‍കി എന്നും അറിയിക്കുമോ?

3535

കായംകുളത്തെ അഗ്നിശമന സേനയ്ക്ക് ആധുനിക സൌകര്യങ്ങള്‍ 

ശ്രീ.സി.കെ. സദാശിവന്‍ 

(എ)കായംകുളത്തെ അഗ്നിശമന സേനയ്ക്ക് നിലവിലുള്ള സജ്ജീകരണങ്ങള്‍ എന്തൊക്കെയാണ്; 

(ബി)പ്രസ്തുത സജ്ജീകരണങ്ങള്‍ വര്‍ത്തമാന സാഹചര്യങ്ങളെ നേരിടുവാന്‍ പര്യാപ്തമാണോ; 

(സി)പ്രസ്തുത അഗ്നിശമന സേനയ്ക്ക് അത്യാധുനിക സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

3536

ആലപ്പുഴ ഫയര്‍ ആന്‍റ് റസ്ക്യൂ സ്റ്റേഷന് പുതിയ ഉപകരണങ്ങളും വാഹനങ്ങളും ലഭ്യമാക്കാന്‍ നടപടി 

ശ്രീ. ജി. സുധാകരന്‍

(എ)ആലപ്പുഴ ഫയര്‍ ആന്‍റ് റസക്യൂ സ്റ്റേഷനില്‍ വളരെകാലപ്പഴക്കം ചെന്ന വാഹനങ്ങളാണ് ഉപയോഗിച്ചുവരുന്നതതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)ആലപ്പുഴ ഫയര്‍ ആന്‍റ് റസ്ക്യൂ സ്റ്റേഷനില്‍ പുതിയതായി എമര്‍ജന്‍സി ടെണ്ടര്‍ വാഹനവും റിക്കവറി വാഹനവും അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ; 

(സി)ദേശീയപാത, തീരദേശം, കയര്‍ ഫാക്ടറികള്‍, ചെമ്മീന്‍ സംസ്കരണ ഫാക്ടറികള്‍, കനാലുകള്‍ എന്നിവിടങ്ങളില്‍ അപകടങ്ങള്‍ ഉണ്ടാകുന്പോള്‍ രക്ഷാ പ്രവര്‍ത്തനം നടത്താന്‍ ആവശ്യമായ ഉപകരണങ്ങളും വാഹനങ്ങളും ആലപ്പുഴ ഫയര്‍ സ്റ്റേഷനില്‍ ലഭ്യമല്ലെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; അവ ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

3537

കാഞ്ഞങ്ങാട് നിയോജക മണ്ധലത്തിലെ ഫയര്‍ ആന്‍റ് റെസ്ക്യു സ്റ്റേഷന്‍ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട് നിേയാജക മണ്ധലത്തില്‍ വെള്ളരിക്കുണ്ട് ആസ്ഥാനമായി ഫയര്‍ ആന്‍റ് റസ്ക്യു സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?

3538

ഉടുന്പന്‍ചോല ആസ്ഥാനമായ നെടുങ്കണ്ടത്ത് ഫയര്‍ സ്റ്റേഷന്‍

 ശ്രീ. കെ. കെ. ജയചന്ദ്രന്‍

(എ) നെടുങ്കണ്ടത്ത് ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ; 

(ബി) കല്‍കൂന്തല്‍ വില്ലേജിലെ സര്‍വേ നന്പര്‍ 143 - ല്‍ പെട്ട റവന്യൂ വകുപ്പ് വക 85 സെന്‍റ് സ്ഥലം ഫയര്‍സ്റ്റേഷന്‍ ആരംഭിക്കുന്നതിനായി ഫയര്‍ ആന്‍റ് റെസ്ക്യൂ വകുപ്പിന് കൈമാറ്റം ചെയ്തു ലഭിച്ചിട്ടുണ്ടോ; 

(സി) ഉടുന്പന്‍ചോല താലൂക്കില്‍ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തുമോ; ഫയര്‍ സ്റ്റേഷന്‍റെ സേവനം ഈ വര്‍ഷം തന്നെ ലഭ്യമാക്കുമോ?

3539

ഉപ്പള ഫയര്‍സ്റ്റേഷനിലെ ജീവനക്കാരുടെ എണ്ണം 

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

(എ)ഉപ്പള ഫയര്‍ സ്റ്റേഷനില്‍ നിലവില്‍ ഏതൊക്കെ ജീവനക്കാരുടെ എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)ഉപ്പള ഫയര്‍ സ്റ്റേഷനില്‍ സ്വന്തമായി കെട്ടിടം ഇല്ലാത്തതുള്‍പ്പെടെ നിരവധി പരാധീനതകള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ഫയര്‍ സ്റ്റേഷന് കെട്ടിടം പണിയുന്നതിനും, ഒഴിവുള്ള തസ്തികകളില്‍ ജീവനക്കാരെ നിയമിക്കുന്നതിനും എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ?

3540

കൊടുവള്ളി ഫയര്‍ സ്റ്റേഷന്‍റെ പേര് മാറ്റം

ശ്രീ. പി. റ്റി. എ. റഹീം

(എ)കൊടുവള്ളി ഫയര്‍ സ്റ്റേഷന്‍റെ പേര് നരിക്കുനി ഫയര്‍ സ്റ്റേഷന്‍ എന്ന് മാറ്റിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അതിന്‍റെ കാരണമെന്താണ് ; 

(ബി)ഉത്തരവിന്‍റെ കോപ്പി ലഭ്യമാക്കാമോ ; 

(സി)നരിക്കുനിയില്‍ ഫയര്‍ സ്റ്റേഷന്‍ കെട്ടിടമുണ്ടാക്കുന്നതിന് ആവശ്യമായ സ്ഥലം ഗ്രാമപഞ്ചായത്ത് നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

3541

കണ്ണൂര്‍, പഴയങ്ങാടിയില്‍ പുതിയ ഫയര്‍ സ്റ്റേഷന്‍ 

ശ്രീ. റ്റി.വി. രാജേഷ്

കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ പുതുതായി ഫയര്‍സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന നിവേദനത്തിന്മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ? 

3542

അഗ്നി ശമനസേനയിലെ ഒഴിവുകള്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ അഗ്നിശമനസേനയില്‍ എത്ര തസ്തികകളില്‍ ഒഴിവുണ്ടായിരുന്നുവെന്ന് വ്യക്തമാക്കാമോ; 

(ബി)അഗ്നിശമനസേനയില്‍ നിലവില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് വ്യക്തമാക്കാമോ; ഇവയില്‍ പ്രമോഷന്‍ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ ഒഴിഞ്ഞുകിടക്കുന്നവ എത്ര; പി.എസ്സ്.സി നിയമനം നടക്കാത്തതിനാല്‍ ഒഴിഞ്ഞ് കിടക്കുന്നവ എത്ര; വ്യക്തമാക്കാമോ; 

(സി)ഒഴിവുള്ള തസ്തികകള്‍ സംബന്ധിച്ച വിവരം പി.എസ്സ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

3543

വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ സുവര്‍ണ്ണജൂബിലി

ശ്രീ. വി.റ്റി. ബല്‍റാം 
'' സി.പി. മുഹമ്മദ് 
'' റ്റി.എന്‍. പ്രതാപന്‍ 
'' കെ. ശിവദാസന്‍ നായര്‍

(എ)വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോയെ പുതിയ രൂപത്തില്‍ മുന്നോട്ട് കൊണ്ടുപോകാനും കേസുകളില്‍ അനേ്വഷണം പൂര്‍ത്തിയാക്കാനും പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ ; വിശദാംശങ്ങള്‍ എന്തെല്ലാം ; 

(സി)വിജിലന്‍സ് കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുവാന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

3544

വിജിലന്‍സ് കേസുകളിന്മേല്‍ നിരാക്ഷേപ പത്രം 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ എത്ര വിജിലന്‍സ് കേസുകള്‍ പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ നിരാക്ഷേപപത്രം നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ; 

(ബി)ഏതൊക്കെ സ്വഭാവമുള്ള കേസുകള്‍ പിന്‍ലിക്കുന്നതിനാണ് നിരാക്ഷേപപത്രം നല്‍കിയതെന്ന് വിശദമാക്കാമോ;

(സി)അനധികൃത സ്വത്തുസന്പാദനം, ട്രാപ്പ്, സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പില്‍ വരുത്തിയതിലെ അഴിമതി തുടങ്ങിയ സ്വഭാവമുള്ള എത്ര വീതം കേസുകള്‍ പിന്‍വലിക്കാനാണ് നിരാക്ഷേപ പത്രം നല്‍കിയതെന്ന് വിശദമാക്കാമോ; 

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ എത്ര വിജിലന്‍സ് അന്വേഷണങ്ങളില്‍ സര്‍ക്കാര്‍ തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ? 

3545

വിജിലന്‍സ് അന്വേഷണം നേരിടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

ശ്രീ. എസ്. ശര്‍മ്മ

(എ)വിജിലന്‍സ് അന്വേഷണം നേരിടുന്ന എത്ര ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉണ്ട്; അവര്‍ ഏതൊക്കെ തസ്തികകളില്‍ ഇപ്പോള്‍ തുടരുന്നുണ്ട്;ഇവര്‍ ആരൊക്കെ;പേര്സഹിതം വ്യക്തമാക്കാമോ; 

(ബി)ഇതില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ എത്രപേരുണ്ട്; അവര്‍ക്കെതിരെ സ്വീകരിച്ച നടപടിയെന്തെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കാത്തതിന്‍റെ കാരണം വെളിപ്പെടുത്താമോ; 

(സി)പൊതുമേഖല സ്ഥാപനമേധാവികള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപന മേധാവികള്‍, എന്നിവരുള്‍പ്പടെ വിജിലന്‍സ് അന്വേഷണം നേരിടുന്നവര്‍ ആരൊക്കെയെന്ന് രേഖാമൂലം വ്യക്തമാക്കാമോ; അവര്‍ ഇപ്പോള്‍ ഏതൊക്കെ സ്ഥാപനങ്ങളില്‍ തുടരുന്നുണ്ട് എന്നും വിശദമാക്കുമോ?

3546

ജയിലുകളിലും കോടതികളിലും സ്ഥാപിച്ച വീഡിയോ കോണ്‍ഫറന്‍സിംഗ് സൌകര്യങ്ങള്‍ 

ശ്രീ. എ.കെ. ബാലന്‍

(എ)ജയിലുകളിലും കോടതികളിലും സ്ഥാപിച്ച വീഡിയോ കോണ്‍ഫറന്‍സിംഗ് സൌകര്യങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ ഉപയോഗിക്കാത്തത് എന്ന് വ്യക്തമാക്കുമോ; 

(ബി)ഏതെല്ലാം കോടതികളിലും ജയിലുകളിലുമാണ് പ്രസ്തുത സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത് ; 

(സി)പ്രസ്തുത പദ്ധതി നടപ്പാക്കാന്‍ എത്ര രൂപയാണ് ആകെ ചെലവഴിച്ചത്; എന്നാണ് പദ്ധതി ആരംഭിച്ചത്; പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് പ്രവര്‍ത്തിച്ച ഏജന്‍സികള്‍ ഏതെല്ലാമായിരുന്നു; ഈ എജന്‍സികള്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്പോള്‍ നിശ്ചയിച്ചിരുന്ന വ്യവസ്ഥകള്‍ പിന്നീട് പാലിക്കാതിരുന്നിട്ടുണ്ടോ; 

(ഡി)ഓരോ സ്ഥലത്തും എത്രപ്രാവശ്യം ഈ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി; സ്ഥാപിച്ചതിനുശേഷം ഒരിക്കല്‍പോലും ഉപയോഗിക്കാത്ത സ്ഥലങ്ങള്‍ ഉണ്ടോ; 

(ഇ)ഈ സംവിധാനം ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിരുന്നോ;

(എഫ്)ഇപ്പോള്‍ എത്ര സ്ഥലങ്ങളില്‍ പ്രസ്തുത സംവിധാനം ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്;

(ജി)ഉപയോഗിക്കാന്‍ കഴിയാത്തവ മെയിന്‍റനന്‍സ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്നത്തേയ്ക്ക് ഇവ രണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്?

3547

ഗുണ്ടാ മാഫിയ ബന്ധമുള്ള പോലീസ് ഉദേ്യാഗസ്ഥര്‍ 

ശ്രീ. വി. ചെന്താമരാക്ഷന്‍ 

(എ)പോലീസ് ഉദേ്യാഗസ്ഥര്‍ക്ക് പണം നല്‍കിയാല്‍ സമൂഹത്തില്‍ എല്ലാതരം മാഫിയ പ്രവര്‍ത്തനവും നടത്താന്‍ കഴിയുമെന്ന ആരോപണം സംസ്ഥാനത്ത് നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)ഗുണ്ടാ-മാഫിയ ബന്ധമുള്ള എത്ര പോലീസ് ഉദേ്യാഗസ്ഥര്‍ക്കെതിരെയാണ് ഈ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുള്ളത്; ജില്ല തിരിച്ചുള്ള വിശദാംശം നല്‍കുമോ;

(സി)ജനങ്ങളുടെ സുരക്ഷയും, നാടിന്‍റെ സന്പത്തും കാത്തുസൂക്ഷിക്കേണ്ട പോലീസുകാര്‍ കള്ളന്മാരുടെയും അഴിമതിക്കാരുടെയും പട്ടികയില്‍ ഇടം പിടിക്കാന്‍ ഇടയാകുന്നതായ ആക്ഷേപം ഉണ്ടായ സാഹചര്യത്തില്‍ ഇതിനെക്കുറിച്ച് ഗൌരവമായ അനേ്വഷണം നടത്തുമോ; ഇത്തരക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമോ?

3548

കേരള പോലീസിലെ പ്രമോഷന്‍

ശ്രീമതി. ഇ. എസ്. ബിജിമോള്‍

(എ)കേരള പോലീസിലെ ജനറല്‍ എക്സിക്യൂട്ടീവ് വിഭാഗത്തില്‍ ഹെഡ്കോണ്‍സ്റ്റബിളില്‍ നിന്നും അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ആയും അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടറില്‍ നിന്ന് സബ്ഇന്‍സ്പെക്ടറായും പ്രമോഷന്‍ നടത്തിയിട്ട് എത്ര കാലമായെന്ന് വ്യക്തമാക്കാമോ; 

(ബി)കേരള പോലീസ് ജനറല്‍, എക്സിക്യൂട്ടീവ് വിഭാഗത്തില്‍ പ്രമോഷന്‍ നല്‍കുന്നതിന് അടിസ്ഥാനമായ ഗവണ്‍മെന്‍റ് ഉത്തരവ് ഏതാണ്; ആയത് നടപ്പിലാക്കിയിട്ടുണ്ടോ;എങ്കില്‍ നടപ്പിലാക്കിയതെന്നാണെന്ന് വ്യക്തമാക്കാമോ; 

(സി)സ്പെഷ്യല്‍ ആംഡ് പോലീസ് ബറ്റാലിയനില്‍ പോലീസ് കോണ്‍സ്റ്റബിളായി സര്‍വ്വീസില്‍ പ്രവേശിക്കുന്നയാള്‍ക്ക് നേരിട്ട് ജനറല്‍ എക്സിക്യൂട്ടീവ് വിഭാഗത്തില്‍ പോലീസ് കോണ്‍സ്റ്റബിളായി ട്രാന്‍സ്ഫര്‍ ആയി വരുന്നതിന് നിയമമുണ്ടോ; ഉണ്ടെങ്കില്‍ ആയത് ഏത് ഉത്തരവ് പ്രകാരമാകുന്നു; 

(ഡി)സ്പെഷ്യല്‍ ആംഡ് പോലീസ് ബറ്റാലിയനില്‍ നിന്നും ജില്ലാ ആംഡ് റിസര്‍വ്വ് പോലീസില്‍ ട്രാന്‍സ്ഫര്‍ ആയി വരുന്ന പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് സീനിയോറിറ്റി നിശ്ചയിക്കുന്നത് ഏത് തീയതിയിലാണ്; 

(ഇ)ബഹു. കേരള ഹൈക്കോടതി സിവില്‍ ബഞ്ച് വിധി ണജഇ ചീ.17133/2010 വിധിയ്ക്ക് എതിരെ സര്‍ക്കാര്‍ അപ്പീല്‍വിധി സന്പാദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ പകര്‍പ്പ് നല്‍കാമോ; ഏ.ഛ(ജ)33/89 ററേ.10.3.89-ലെ ഉത്തരവ് നടപ്പിലാക്കാതിരിക്കുവാന്‍ ഏതെങ്കിലും കോടതികളില്‍ നിന്ന് വിധി ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ പകര്‍പ്പ് നല്‍കാമോ?

3549

പോത്തന്‍കോട് സ്റ്റേഷനില്‍ പോലീസുകാരുടെ ദൌര്‍ലഭ്യം 

ശ്രീ. പാലോട് രവി

(എ)പോലീസ് സ്റ്റേഷനുകളില്‍ ക്രമസമാധാന പരിപാലനത്തിന് ആവശ്യമായ സേനാംഗങ്ങളുടെ കുറവ് അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഒരു പോലീസ് സ്റ്റേഷനില്‍ ഏറ്റവും കുറഞ്ഞത് 50 പോലീസുകാരുടെ സേവനം ഉറപ്പു വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)തിരുവനന്തപുരം നഗര പ്രാന്തത്തിലുളള ഏറ്റവും പ്രധാന്യമേറിയ പോത്തന്‍കോട് പോലീസ് സ്റ്റേഷനില്‍ 15 അംഗങ്ങള്‍ മാത്രമേ നിലവിലുളളു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)അടിയന്തരമായി പ്രസ്തുത പോലീസ് സ്റ്റേഷനിലെ സേനാംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3550

സുരക്ഷാ ഭീഷണി നേരിടുന്നതിനായി പ്രത്യേക വിഭാഗം

ശ്രീ.എം.എ ബേബി

(എ)2013-14 - ലെ ബജറ്റില്‍ സംസ്ഥാനാതിര്‍ത്തിയില്‍ ഉയര്‍ന്നു വരുന്ന സുരക്ഷാ ഭീഷണി നേരിടുന്നതിനായി ഇന്‍ഡ്യ റിസര്‍വ്വ് ബറ്റാലിയന്‍റെ സഹകരണത്തോടെ ഒരു പ്രത്യേക വിഭാഗത്തെ സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ ഭാഗമായി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നോ; 

(ബി)പ്രസ്തുത പ്രഖ്യാപനം നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി)ഇതിനായി ബഡ്ജറ്റില്‍ എന്തു തുകയാണ് വകയിരുത്തിയിരുന്നത്;

(ഡി)ഈ തുക ചെലവഴിച്ചിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?

3551

കേസുകളില്‍ പ്രതികളായ പോലീസ് ഉദേ്യാഗസ്ഥര്‍ 

ശ്രീ. സാജു പോള്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര പോലീസ് ഉദേ്യാഗസ്ഥര്‍ വിവിധ കേസുകളില്‍ പ്രതികളായിട്ടുണ്ടെന്ന് സിവില്‍, ക്രിമിനല്‍ എന്നിങ്ങനെ തിരിച്ച് വിശദീകരിക്കാമോ; 

(ബി)ഔദേ്യാഗിക സംവിധാനം ദുരുപയോഗം ചെയ്തതിന് എത്ര പോലീസ് ഉദേ്യാഗസ്ഥര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്; 

(സി)എത്ര പോലീസുകാര്‍ക്കെതിരെ വകുപ്പ്തല നടപടി സ്വീകരിച്ചിട്ടുണ്ട്; 

(ഡി)ഈ സര്‍ക്കാരിന്‍റെ കാലത്ത് പോലീസ് കംപ്ലെയിന്‍റ് അതോറിറ്റിക്ക് എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; അതില്‍ എത്ര എണ്ണത്തില്‍ തീരുമാനമായിട്ടുണ്ട്; വിശദമാക്കാമോ ?

3552

സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍

ശ്രീ. കെ. വി. അബ്ദുള്‍ഖാദര്‍

(എ) ഗുരുതരമായ അച്ചടക്കരാഹിത്യത്തിനും സര്‍വ്വീസ് ചട്ടലംഘനത്തിനും ഏതെങ്കിലും പോലീസ് ഓഫീസറെയോ സിവില്‍ പോലീസ് ഓഫീസറെയോ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ടോ; 

(ബി) അച്ചടക്കരാഹിത്യത്തിനും ചട്ടലംഘനത്തിനും ഏതെല്ലാം റാങ്കിലുള്ള എത്ര ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?

3553

അഗ്നിശമന സേനകളിലും ജയിലുകളിലും ഉള്ള ജീവനക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് 

ശ്രീ. വി.പി. സജീന്ദ്രന്‍ 
,, ഐ.സി. ബാലകൃഷ്ണന്‍ 
,, പി.എ. മാധവന്‍ 
,, എ.റ്റി. ജോര്‍ജ്

(എ)സംസ്ഥാനത്ത് അഗ്നിശമന സേനകളിലും ജയിലുകളിലും ഉള്ള ജീവനക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതുവഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)പദ്ധതിയനുസരിച്ച് എന്തെല്ലാം പരിരക്ഷകളാണ് ഇവര്‍ക്ക് ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനുള്ള ധനസമാഹരണം എങ്ങനെ നടത്താനാണ് ഉദ്ദേശിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം?

3554

പോലീസ് ഉദേ്യാഗസ്ഥരുടെ ബ്ലേഡ് മാഫിയബന്ധം സംബന്ധിച്ച ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് 

ശ്രീ. കെ.കെ. നാരായണന്‍

(എ)പോലീസ് സേനയിലെ ചിലര്‍ ബ്ലേഡ് മാഫിയയുടെ ഏജന്‍റായി പ്രവര്‍ത്തിക്കുന്നുവെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; 

(ബി)ഇതില്‍ ഉള്‍പ്പെട്ട പോലീസുകാരുടെ പേരുവിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത റിപ്പോര്‍ട്ടില്‍ പരാമര്‍ശവിധേയരായ പോലീസ് സേനാംഗങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ; 

(ഡി)ബ്ലേഡ് മാഫിയയുമായുള്ള ബന്ധത്തെത്തുടര്‍ന്ന് എസ്.പി. റാങ്കിലുള്ള പോലീസ് ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

3555

മെയില്‍ വാര്‍ഡന്‍ തസ്തികയിലെ ഒഴിവുകള്‍ 

ശ്രീ. എ. എം. ആരിഫ്

(എ)ജയില്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ മെയില്‍ വാര്‍ഡന്‍ തസ്തികകളില്‍ ധാരാളം ഒഴിവുകള്‍ ഉണ്ടായിട്ടും നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനങ്ങള്‍ നടന്നില്ലെന്ന ഉദ്യോഗാര്‍ത്ഥികളുടെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഏതെല്ലാം ജയിലുകളില്‍ എത്രവീതം മെയില്‍ വാര്‍ഡന്‍ തസ്തികകള്‍ ഒഴിവുണ്ടെന്നും അതില്‍ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അറിയിക്കുമോ; 

(സി)ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നിനും പരമാവധി ഒഴിവുകള്‍ നികത്തുന്നിനും നടപടി സ്വീകരിക്കുമോ? 

3556

പോലീസ് ആസ്ഥാനത്തേയ്ക്ക് പുതിയ കന്പ്യൂട്ടറുകള്‍ വാങ്ങിയതിലെ അഴിമതി 

ശ്രീ. എളമരം കരീം

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്തെ പോലീസ് ആസ്ഥാനത്തേയ്ക്ക് പുതുതായി കന്പ്യൂട്ടറുകള്‍ വാങ്ങിയിട്ടുണ്ടോ; എത്രയെണ്ണം വാങ്ങിയിട്ടുണ്ട്; അവ ടെന്‍ഡര്‍ വ്യവസ്ഥയിലാണോ വാങ്ങിയത്; വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത ഇടപാടില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ച് പരാതി ലഭിച്ചിരുന്നോ; പ്രസ്തുത പരാതിയില്‍ അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?

3557

രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടിയില്‍ പോലീസുകാരെ നിയോഗിച്ചതില്‍ ഉണ്ടായ ചെലവ് 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)14 ജില്ലകളിലും മുഖ്യമന്ത്രി സംഘടിപ്പിച്ച രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് ഓരോ കേന്ദ്രത്തിലും എത്ര വീതം പോലീസുകാരെ നിയോഗിച്ചെന്ന് വെളിപ്പെടുത്തുമോ; 

(ബി)ഈ ചുമതല നല്‍കിയവരില്‍ ഓഫീസര്‍ കേഡറിലുള്ളവര്‍ എത്രയായിരുന്നെന്ന് വ്യക്തമാക്കാമോ;

(സി)രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടിക്ക് ഡ്യൂട്ടിക്കായി എത്ര പോലീസ് വാഹനങ്ങള്‍ ഉപയോഗിച്ചെന്ന് വ്യക്തമാക്കുമോ; 

(ഡി)ഓരോ കേന്ദ്രത്തിലും പോലീസുദ്യോഗസ്ഥര്‍ എത്ര മണിക്കൂര്‍ ഡ്യൂട്ടി ചെയ്യേണ്ടതായി വന്നുവെന്ന് വെളിപ്പെടുത്താമോ; 

(ഇ)ഓരോ ജനസന്പര്‍ക്കപരിപാടിയുടെ കേന്ദ്രത്തിലും എത്തി ഡ്യൂട്ടി നിര്‍വ്വഹിക്കുന്നതിന് പോലീസ് വകുപ്പിന് ചെലവായ മൊത്തം തുകയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?

3558

കാസര്‍ഗോഡ് ജില്ലയില്‍ പ്രതേ്യക വാഹന പാക്കേജ് 

ശ്രീ. എന്‍.എ. നെല്ലിക്കുന്ന്

(എ)പ്രതേ്യക പാക്കേജിന്‍റെ ഭാഗമായി എത്രപോലീസ് വാഹനങ്ങളാണ് കാസര്‍ഗോഡ് ജില്ലക്ക് അനുവദിച്ചത് ;

(ബി)പ്രസ്തുത വാഹനങ്ങള്‍ മുഴുവന്‍ ജില്ലക്കുവേണ്ടിയാണോ; അല്ലെങ്കില്‍ ഏതെങ്കിലും പ്രതേ്യക മേഖലയെ ഉദ്ദേശിച്ചാണോ അനുവദിച്ചത്; 

(സി)പ്രസ്തുത വാഹനങ്ങള്‍ ഇപ്പോള്‍ ജില്ലയില്‍ ഏതെല്ലാം പോലീസ് സ്റ്റേഷനുകളിലാണ് ഉപയോഗിക്കുന്നത്?

3559

വനിതാ സബ് ഇന്‍സ്പെക്ടര്‍ 

ശ്രീമതി പി. അയിഷാ പോറ്റി

(എ)പുതിയതായി അനുവദിച്ച ആറ് വനിതാ പോലീസ് സ്റ്റേഷനുകളിലായി എത്ര വനിതാ സബ് ഇന്‍സ്പെക്ടര്‍മാരുടെ തസ്തിക ഉണ്ട്; 

(ബി)പ്രസ്തുത തസ്തികയിലേക്കുള്ള നിയമനം എപ്രകാരം നടത്തുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത്; 

(സി)പി.എസ്.സി. മുഖാന്തിരം നിയമിക്കപ്പെട്ട 1991-ലെ ആദ്യ വനിതാ പോലീസ് ബാച്ചിലുള്ളവര്‍ക്ക് വനിതാ സബ്ഇന്‍സ്പെക്ടര്‍മാരായി പ്രൊമോഷന്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുമോ; എത്രപേര്‍ക്ക് ഇപ്രകാരം പ്രൊമോഷന്‍ നല്‍കാനുണ്ട്?

3560

വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ നിയമനം 

ശ്രീമതി പി. അയിഷാ പോറ്റി

(എ)1995 ബാച്ച് വരെയുള്ള വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് താത്ക്കാലിക പ്രൊമോഷന്‍ നല്‍കി എയര്‍പോര്‍ട്ടുകളില്‍ നിയമനം ലഭിക്കുന്നതിനായി എല്ലാ എച്ച്.സി.മാരും സമ്മതപത്രം നല്‍കിയത് എന്നാണ്; 

(ബി)പ്രസ്തുത വിഷയത്തില്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ വ്യക്തമാക്കുമോ?

3561

കൊല്ലം ജില്ലയിലെ വനിതാസെല്ലുകളിലെ ഒഴിവുകള്‍ 

ശ്രീമതി പി. അയിഷാ പോറ്റി

(എ)കൊല്ലം റൂറല്‍ ജില്ലയിലെ വനിതാ സെല്ലുകളില്‍ എസ്.ഐ, എച്ച്.സി. തസ്തികകള്‍ നിലവിലുണ്ടോ;

(ബി)ഇല്ലെങ്കില്‍ പ്രസ്തുത തസ്തികകള്‍ സൃഷ്ടിക്കുന്നതിനും നിയമനം നടത്തുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുമോ;

(സി)റൂറല്‍ ജില്ലയിലെ ഹെല്‍പ്പ്ലൈനില്‍ വനിതാ എസ്.ഐ.ഉണ്ടോ; ഇല്ലെങ്കില്‍ വനിതാ എസ്.ഐ.യെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ;

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.