UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3841


കാരുണ്യ ബെനവലന്‍റ് പദ്ധതിയുടെ വിപുലീകരണം 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)കാരുണ്യ ബെനവലന്‍റ് പദ്ധതിയിലേയ്ക്ക് 2012-13, 2013-14 വര്‍ഷത്തില്‍ ഭാഗ്യക്കുറി ടിക്കറ്റ് വില്പനയിലൂടെ ലഭിച്ച വരുമാനത്തിന്‍റെ വിശദാംശങ്ങള്‍ പറയാമോ; 

(ബി)ഈ തുകയില്‍ നിന്ന് ചികിത്സാധനസഹായം അനുവദിച്ചതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി)ഈ ചികിത്സാ പദ്ധതിയില്‍ നിന്നും ശസ്ത്രക്രിയ തുടങ്ങിയവയ്ക്കുള്ള ധനസഹായമല്ലാതെ നിര്‍ദ്ധനരായ രോഗികളുടെ ജീവന്‍ നിലനിറുത്തുന്നതിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നിന് അനുമതി നല്‍കാറുണ്ടോ; 

(ഡി)ഇല്ലെങ്കില്‍ ഈ പദ്ധതിയില്‍ ഇത്തരം ചികിത്സാ സഹായത്തിനുള്ള സൌകര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമോ? 

3842


കൊല്ലം ജില്ലയിലെ കാരുണ്യ ബനവലന്‍റ് പദ്ധതി 

ശ്രീമതി. പി. അയിഷാപോറ്റി 

(എ)കൊല്ലം ജില്ലയിലെ ഏതൊക്കെ ആശുപത്രികളെയാണ് കാരുണ്യ ബനവലന്‍റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്;

(ബി)2013-14 സാന്പത്തിക വര്‍ഷത്തില്‍ കാരുണ്യ ബനവലന്‍റ് പദ്ധതി പ്രകാരം കൊല്ലം ജില്ലയില്‍പ്പെടുന്ന രോഗികള്‍ക്ക് എത്ര തുക ചെലവഴിച്ചു; 

(സി)പ്രസ്തുത കാലയളവില്‍ ജില്ലയിലെ ആശുപത്രികള്‍ക്ക് കാരുണ്യ ബനവലന്‍റ് പദ്ധതി പ്രകാരം ലഭിക്കേണ്ട തുക എത്രയാണ്; ടി തുക ആശുപത്രികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടോ? 

3843


കാരുണ്യ ബെനവലന്‍റ് ഫണ്ടില്‍ അക്രഡിറ്റ് ചെയ്ത സ്വകാര്യ ആശുപത്രികള്‍ 

ശ്രീ. എ. എ. അസീസ് ,, കോവൂര്‍ കുഞ്ഞുമോന്‍

(എ) കാരുണ്യ ബെനവലന്‍റ് ഫണ്ടിലൂടെ ചികിത്സ ലഭ്യമാക്കുന്നതിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഏതൊക്കെ സ്വകാര്യ ആശുപത്രികളെയാണ് അക്രഡിറ്റ് ചെയ്തിട്ടുള്ളത്; 

(ബി) അക്രഡിറ്റേഷനായി സ്വകാര്യ ആശുപത്രികള്‍ അപേക്ഷ നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവ ഏതൊക്കെയാണെന്നും അവയ്ക്ക് എന്ന് അക്രഡിറ്റേഷന്‍ നല്‍കാനാകുമെന്നും അറിയിക്കുമോ?

3844


സ്വകാര്യ ഡയാലിസിസ് സെന്‍ററുകള്‍ 

ശ്രീ. സി. ദിവാകരന്‍

(എ)കാരുണ്യബനവലന്‍റ് പദ്ധതിയില്‍ സര്‍ക്കാര്‍ നെഗോഷ്യേറ്റ് ചെയ്തിട്ടുള്ള റേറ്റില്‍ ചികിത്സ നടത്താന്‍ തയ്യാറായിട്ടുള്ള സ്വകാര്യ ഡയാലിസിസ് സെന്‍റര്‍ ഏതെല്ലാമാണ്; 

(ബി)എത്രയാണ് ഇവിടങ്ങളിലെ റേറ്റ്;

(സി)പ്രസ്തുത കേന്ദ്രങ്ങളില്‍ പ്രതിമാസം എത്ര ഡയാലിസിസ് നടക്കുന്നുണ്ട് എന്ന് പരിശോധിച്ചിട്ടുണ്ടോ; 

(ഡി)ഇത് പരിശോധിക്കുന്നതിന് എന്ത് സംവിധാനമാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ?

3845


കാരുണ്യ ബനവലന്‍റ് ഫണ്ട് 

ശ്രീ.കെ.കെ. ജയചന്ദ്രന്‍

(എ)കാരുണ്യ ബനവലന്‍റ് ഫണ്ട് ഉപയോഗപ്പെടുത്തി ചികിത്സ തേടാവുന്ന സ്വകാര്യ ആശുപത്രികളുടെ പേര് വിവരങ്ങള്‍, ലഭ്യമാകുന്ന രോഗചികിത്സ എന്നിവയുള്ള ജില്ല തിരിച്ചുള്ള വിശദാംശം നല്‍കാമോ; 

(ബി)കാരുണ്യ ബനവലന്‍റ് ഫണ്ട് ഉപയോഗപ്പെടുത്തി കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി അനുവദിക്കുന്ന ധനസഹായം വര്‍ധിപ്പിച്ചു നല്‍കുന്ന കാര്യം പരിഗണിക്കുമോ ?

3846


താലൂക്കാശുപത്രികളിലെ കാരുണ്യ ഡയാലിസിസ് കേന്ദ്രങ്ങള്‍ 

ശ്രീ. ആര്‍. രാജേഷ്

(എ)താലൂക്കാശുപത്രികളില്‍ കാരുണ്യ ഡയാലിസിസ് സെന്‍റര്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടേണ്ടാ; വിശദമാക്കുമോ;

(ബി)ആലപ്പുഴ ജില്ലയില്‍ കാരുണ്യ ഡയാലിസിസ് സെന്‍റര്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുളള ആശുപത്രികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)മാവേലിക്കര മണ്ഡലത്തില്‍ കാരുണ്യ ഡയാലിസിസ് സെന്‍റര്‍ ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

3847


നിയമാനുസൃതമല്ലാത്ത വരവ്/ചെലവ്-നഷ്ടങ്ങള്‍ എന്നിവയ്ക്ക് ചാര്‍ജ്/സര്‍ചാര്‍ജ്ജ് 

ശ്രീ.കെ.വി. വിജയദാസ്

1994-ലെ ലോക്കല്‍ ഫണ്ട് ആഡിറ്റ് ആക്ട് വകുപ്പ് 16(1), 1996 ലെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമം ചട്ടം 20(7) പ്രകാരം നിയമാനുസൃതമല്ലാത്ത വരവ്/ചെലവ്-നഷ്ടങ്ങള്‍ എന്നിവയ്ക്ക് ചാര്‍ജ്/സര്‍ചാര്‍ജ് നടപടിക്രമങ്ങള്‍ വഴി ഈടാക്കാവുന്നതാണെന്ന് നിഷ്ക്കര്‍ഷിച്ചിട്ടുള്ള സാഹചര്യത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഈ ഇനത്തില്‍ എത്ര രൂപ പിരിച്ചെടുത്തിട്ടുണ്ട്; വര്‍ഷം തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുമോ ? 

3848


അനധികൃത പണമിടപാട് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി 

ശ്രീ. കെ. അജിത്

(എ)സംസ്ഥാനത്ത് അനധികൃത പണമിടപാട് സ്ഥാപനങ്ങള്‍ ജനജീവിതം ദുരിതപൂര്‍ണമാക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരെ എന്തു നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കുമോ; 

(ബി)സംസ്ഥാനത്ത് അനധികൃതമായി ചിട്ടിക്കന്പനികള്‍ വര്‍ദ്ധിച്ചുവരുന്ന കാര്യം ധനവകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)അനധികൃത ചിട്ടിക്കന്പനികള്‍ക്കെതിരെ വകുപ്പുതലത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

3849


ജനങ്ങള്‍ കൊള്ളപ്പലിശക്കാരില്‍ നിന്നും പണം കടം വാങ്ങുന്ന രീതി 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)പെണ്‍മക്കളുടെ വിവാഹാവശ്യങ്ങള്‍ക്കും അടിയന്തര ആശുപത്രിച്ചെലവുകള്‍ക്കും വേണ്ടി പലിശ നോക്കാതെ ജനങ്ങള്‍ കൊള്ളപ്പലിശക്കാരില്‍ നിന്നും പണം കടം വാങ്ങുന്ന രീതി വര്‍ദ്ധിച്ചുവരുന്നതായി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ദേശസാല്‍കൃത ബാങ്കുകളും മറ്റ് സര്‍ക്കാര്‍ നിയന്ത്രിത ധനകാര്യസ്ഥാപനങ്ങളും ആവശ്യക്കാരന് യഥാസമയം വായ്പ അനുവദിക്കാത്ത സാഹചര്യങ്ങളിലാണ് സാധാരണക്കാരന്‍ സ്വകാര്യധനകാര്യ സ്ഥാപനങ്ങളുടെ ചതിക്കുഴിയില്‍ വീഴുന്നതെന്ന യഥാര്‍ത്ഥ്യം മനസ്സിലാക്കിയിട്ടുണ്ടോ; 

(സി)ജനങ്ങളുടെ അപ്രതീക്ഷിതമായ സാന്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?

T3850


അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചിട്ടിക്കന്പനികള്‍ 

ശ്രീ. എം. ഹംസ 
ശ്രീമതി. പി. അയിഷാ പോറ്റി 
ശ്രീ. ജെയിംസ് മാത്യൂ 
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 

(എ)സംസ്ഥാനത്ത് രജിസ്ട്രേഷന്‍ ഇല്ലാത്ത ചിട്ടിക്കന്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ചിട്ടികള്‍ക്ക് പ്രതേ്യക രജിസ്ട്രേഷന്‍ ആവശ്യമുണ്ടോ; ഇത് പാലിക്കപ്പെടുന്നുണ്ടോയെന്ന് അറിയിക്കുമോ; 

(ബി)രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ധനകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഇതുസംബന്ധിച്ച് പരിശോധന നടത്താറുണ്ടോയെന്ന് അറിയിക്കുമോ; 

(സി)അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ചിട്ടിക്കന്പനികള്‍ക്ക് പ്രതേ്യകം രജിസ്ട്രേഷന്‍ വേണമെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ടോ; ഇത് പാലിക്കപ്പെടുന്നുണ്ടോ; 

(ഡി)അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചിട്ടിക്കന്പനികളെ സംബന്ധിച്ച് പരിശോധന നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ ?

3851


തകര്‍ന്ന ചിട്ടികന്പനികള്‍ 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)2012-13, 2013-14 സാന്പത്തികവര്‍ഷങ്ങളില്‍ കേരളത്തില്‍ എത്ര ചിട്ടികന്പനികളാണ് തകര്‍ന്നതെന്ന് അറിയിക്കുമോ;

(ബി)ഇവയില്‍ നിക്ഷേപം നടത്തിയ ജനങ്ങള്‍ക്ക് എത്ര രൂപയാണ് നഷ്ടപ്പെട്ടതെന്ന് അറിയിക്കുമോ;

(സി)ഇത്തരം വ്യാജ ചിട്ടിക്കന്പനികളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും നിരോധിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

3852


കെ.എസ്.എഫ്.ഇ.യും കേന്ദ്ര ചിട്ടി നിയമവും 

ശ്രീ. എ. കെ. ബാലന്‍ 
'' രാജു എബ്രഹാം 
'' ബി. സത്യന്‍ 
'' പുരുഷന്‍ കടലുണ്ടി

(എ)കെ.എസ്.എഫ്.ഇ.യുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി)1982 ലെ കേന്ദ്രചിട്ടി നിയമം കേരളത്തില്‍ നടപ്പാക്കിയതോടെ കെ.എസ്.എഫ്.ഇ. ക്ക് സംസ്ഥാന ചിട്ടി നിയമപ്രകാരം ലഭിച്ചുകൊണ്ടിരുന്ന ഇളവുകളും സംരക്ഷണവും നഷ്ടപ്പെട്ട കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(സി)കേന്ദ്രനിയമത്തിനനുസരണമായി സംസ്ഥാനം ചട്ടങ്ങള്‍ രൂപീകരിച്ചപ്പോള്‍ കെ.എസ്.എഫ്.ഇ. ക്ക് പ്രത്യേക സംരക്ഷണം ഉറപ്പുവരുത്താന്‍ ശ്രമിക്കാതിരുന്നത് സര്‍ക്കാരിന്‍റെ അശ്രദ്ധമൂലമാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഇതു പരിഹരിക്കാന്‍ എന്തെങ്കിലും നടപടി കൈക്കൊണ്ടിട്ടുണ്ടോ; എങ്കില്‍ വെളിപ്പെടുത്തുമോ; 

(ഡി)ചിട്ടിയുടെ രജിസ്ട്രേഷന്‍ ഫീസുവര്‍ദ്ധനവും സ്റ്റാന്പ് ഡ്യൂട്ടിയുടെ വര്‍ദ്ധനവും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ; 

(ഇ)കേന്ദ്രചിട്ടി നിയമപ്രകാരം കെ.എസ്.എഫ്.ഇ., ട്രഷറിയില്‍ നിക്ഷേപിച്ച തുകയ്ക്ക് പലിശ ലഭിക്കാത്തതിനാല്‍ വന്‍തുക നഷ്ടമാകുന്നത് പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത നഷ്ടം നികത്തുന്നതിന് എന്തു നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

3853


കെ.എസ്.എഫ്.ഇ. യില്‍ കോര്‍ ബാങ്കിംഗ് സംവിധാനം 

ശ്രീ. കെ.എം. ഷാജി

(എ)കെ.എസ്.എഫ്.ഇ. യില്‍ എല്ലാ ബ്രാഞ്ചുകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കോര്‍ ബാങ്കിംഗ് സംവിധാനം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)കോര്‍ ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ ;

(സി)കെ.എസ്.എഫ്.ഇ. യില്‍ കോര്‍ ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ ജനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായ സേവനം ലഭ്യമാക്കുന്നതിന് സാധിക്കും എന്നത് സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടോ ?

3854


പ്രൈസ്ഡ് വരിക്കാരില്‍ നിന്നും പിരിഞ്ഞുകിട്ടേണ്ട കുടിശ്ശിക 

ശ്രീ. കെ. ദാസന്‍

(എ)സംസ്ഥാനത്ത് കെ.എസ്. എഫ്.ഇ യില്‍ നിലവില്‍ പ്രൈസ്ഡ് വരിക്കാരില്‍ നിന്നും പിരിഞ്ഞുകിട്ടേണ്ട കുടിശ്ശിക എത്ര രൂപ വരും എന്നത് തിട്ടപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ അത് ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(ബി)കോഴിക്കോട് ജില്ലയില്‍ പ്രൈസ്ഡ് വരിക്കാരില്‍ നിന്നും പിരിഞ്ഞുകിട്ടേണ്ടതായ കുടിശ്ശിക എത്രയുണ്ട്; വ്യക്തമാക്കുമോ;

(സി)കുടിശ്ശിക പിരിച്ചെടുക്കുന്നതിന് കെ.എസ്.എഫ്.ഇ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; എത്രമാത്രം പുരോഗതി നേടി; എത്ര രൂപ പിരിച്ചെടുത്തു? 

3855


കെ.എസ്.എഫ്.ഇ.യില്‍ തസ്തികമാറ്റം വഴിയുള്ള നിയമനം 

ശ്രീ. എം. ചന്ദ്രന്‍

(എ)കെ.എസ്.എഫ്.ഇ.യില്‍ തസ്തികമാറ്റം വഴി ആഫീസ് അറ്റന്‍ഡര്‍ തസ്തികയില്‍ നിന്നും ജൂനിയര്‍ അസിസ്റ്റന്‍റ് തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ പേര്‍ക്കും നിയമനം ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ; 

(ബി)സര്‍ക്കാര്‍ ഉത്തരവ് നന്പര്‍ 1/2014/ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ് -ന്‍റെ വിശദാംശങ്ങള്‍ എന്തെല്ലാമാണ്; പ്രസ്തുത ഉത്തരവ് കെ.എസ്.എഫ്.ഇ.യിലെ ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്കും ബാധകമാകുമോ; 

(സി)വിവിധ പ്രമോഷനിലൂടെയും പിരിഞ്ഞു പോയവരുടെയും ഉള്‍പ്പെടെ കന്പനിയില്‍ എത്ര ഒഴിവുകളാണ് നിലവിലുള്ളത്; ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?

3856


വ്യവഹാര നയം 

ശ്രീ. ലൂഡി ലൂയിസ് 
,, അന്‍വര്‍ സാദത്ത് 
,, ബെന്നി ബെഹനാന്‍ 
,, പാലോട് രവി 

(എ) സംസ്ഥാനത്ത് വ്യവഹാര നയം നടപ്പാക്കിയിട്ടുണ്ടോ; 

(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; 

(സി) സര്‍ക്കാര്‍ കക്ഷിയായിട്ടുള്ള കേസ്സുകളില്‍ തീര്‍പ്പ് കല്പിക്കുന്നതിനും അനാവശ്യവ്യവഹാരങ്ങള്‍ ഒഴിവാക്കുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(ഡി) നയം നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?

3857


അസാധുവും കാലഹരണപ്പെട്ടതുമായ നിയമങ്ങള്‍ 

ശ്രീമതി കെ.കെ. ലതിക

(എ)സംസ്ഥാന നിയമസഭ പാസാക്കിയ ഏതൊക്കെ നിയമങ്ങളാണ് ഭാഗികമായോ പൂര്‍ണ്ണമായോ അസാധുവായി കോടതികള്‍ പ്രഖ്യാപിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ ; 

(ബി)പ്രസ്തുത നിയമങ്ങള്‍ സാധുവാക്കുന്നതിനോ പകരം നിയമങ്ങള്‍ പാസാക്കുന്നതിനോ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(സി)കാലഹരണപ്പെട്ട നിയമങ്ങള്‍ റിപ്പീല്‍ ചെയ്യുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ?

T3858


ഗ്രാമന്യായാലയങ്ങള്‍

ശ്രീമതി കെ. കെ. ലതിക

(എ)സംസ്ഥാനത്ത് ഏതൊക്കെ സ്ഥലങ്ങളിലാണ് ഗ്രാമ ന്യായാലയങ്ങള്‍ സ്ഥാപിക്കുവാന്‍ അനുമതിയായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)അനുവദിക്കപ്പെട്ട ഗ്രാമ ന്യായാലയങ്ങളില്‍ ഏതൊക്കെ ഗ്രാമ ന്യായാലയങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ; 

(സി)ഗ്രാമ ന്യായാലയങ്ങളുടെ ഘടനയും പ്രവര്‍ത്തനവും എങ്ങിനെയായിരിക്കണം എന്ന കാര്യത്തില്‍ എന്തെങ്കിലും ഉത്തരവുകള്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ ?

3859


സാഫല്യം ഭവന നിര്‍മ്മാണ പദ്ധതി പ്രവര്‍ത്തനം 

ശ്രീ.ഇ.പി. ജയരാജന്‍

(എ)സാഫല്യം ഭവന നിര്‍മ്മാണ പദ്ധതി ആരംഭിച്ചത് എപ്പോഴാണ്; 

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെന്താണ് ; 

(സി)സാഫല്യം ഭവന നിര്‍മ്മാണ പദ്ധതിക്കായി ഓരോ സാന്പത്തിക വര്‍ഷവും വകയിരുത്തിയ തുക എത്രയായിരുന്നുവെന്നും ചെലവഴിച്ച തുക എത്രയായിരുന്നുവെന്നും വ്യക്തമാക്കുമോ; 

(ഡി)സാഫല്യം ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം ഏതെല്ലാം പ്രദേശങ്ങളില്‍ ഫ്ളാറ്റുകള്‍ നിര്‍മ്മിക്കുവാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്; 

(ഇ)ഓരോ പ്രദേശത്തെയും പദ്ധതി പ്രവര്‍ത്തനം ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ?

3860


സമഗ്ര ഭവന പുനരധിവാസ പദ്ധതി 

ശ്രീ. ജോസഫ് വാഴക്കന്‍ 
,, എ.റ്റി. ജോര്‍ജ് 
,, കെ. ശിവദാസന്‍ നായര്‍ 
,, എം.പി. വിന്‍സെന്‍റ് 

(എ)സംസ്ഥാനത്തെ വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടേയും കീഴില്‍ നടപ്പിലാക്കി വരുന്ന ഭവന പദ്ധതികള്‍ സമന്വയിപ്പിച്ച് സമഗ്ര ഭവന പുനരധിവാസ പദ്ധതിക്ക് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതുമൂലം എന്തെല്ലാം നേട്ടങ്ങളും ഗുണങ്ങളുമാണ് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഇതിനായി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?

3861


നവീന ഭവന പദ്ധതി 

ശ്രീ. പി. സി. ജോര്‍ജ് 
,, റോഷി അഗസ്റ്റിന്‍ 
,, എം. വി. ശ്രേയാംസ് കുമാര്‍ 
ഡോ. എന്‍. ജയരാജ് 

(എ)സംസ്ഥാനത്ത് നവീന ഭവനപദ്ധതി എന്നാണ് നിലവില്‍ വന്നത്; പ്രസ്തുത പദ്ധതിയുടെ ലക്ഷ്യസാക്ഷാത്ക്കാരത്തിനായി ഇതുവരെ എന്തെല്ലാം ചെയ്യാന്‍ സാധിച്ചു; 

(ബി)നടപ്പു സാന്പത്തിക വര്‍ഷം പ്രസ്തുത ഭവനപദ്ധതി പ്രകാരം നടപ്പില്‍വരുത്താന്‍ ഉദ്ദേശിക്കുന്ന പ്രോജക്്ടുകളുടെ വിശദാംശങ്ങള്‍ അറിയിക്കാമോ; 

(സി)പ്രസ്തുത പദ്ധതി കൂടുതല്‍ ഇടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ? 

T3862


എഴുതിത്തള്ളിയ ഭവനശ്രീ വായ്പകള്‍

ശ്രീമതി കെ. കെ. ലതിക

(എ)ഭവനശ്രീ പദ്ധതിയില്‍ ഏതെല്ലാം ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളാണ് എഴുതി തള്ളിയത് എന്ന് വ്യക്തമാക്കുമോ;

(ബി)സഹകരണ ബാങ്കുകളില്‍ നിന്നും കോര്‍പ്പറേഷന്‍ ബാങ്കില്‍ നിന്നും എടുത്ത ഭവനശ്രീ വായ്പകള്‍ എഴുതിതള്ളാതിരുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ; 

(സി)ടി ബാങ്കുകളില്‍ നിന്നും ഭവനശ്രീ വായ്പയെടുത്തവരുടെ വായ്പകള്‍ ബാധ്യത തീര്‍ത്ത് വായ്പക്കാരുടെ പ്രമാണങ്ങള്‍ തിരിച്ചു നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

3863


തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഹൌസിംഗ് ബോര്‍ഡിന്‍റെ പാര്‍പ്പിട സൌകര്യങ്ങള്‍

ശ്രീ. റ്റി. യു. കുരുവിള 
'' മോന്‍സ് ജോസഫ് 
'' സി.എഫ്. തോമസ് 
'' തോമസ് ഉണ്ണിയാടന്‍

(എ)സംസ്ഥാനത്തിന് മാതൃകയായി നടപ്പാക്കിയ "ഗൃഹശ്രീ' പദ്ധതി വിപുലീകരിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ;

(ബി)തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഹൌസിംഗ് ബോര്‍ഡിന്‍റെ കൂടുതല്‍ പാര്‍പ്പിട സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ ഉണ്ടാകുമോ;

(സി)ഹൌസിംഗ് ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

3864


"ഗൃഹശ്രീ' പദ്ധതി 

ശ്രീ. കെ.ശിവദാസന്‍ നായര്‍ 
,, ഹൈബി ഈഡന്‍ 
,, വര്‍ക്കല കഹാര്‍ 
,, സി.പി.മുഹമ്മദ് 

(എ)"ഗൃഹശ്രീ' പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതിയിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)എന്തെല്ലാം സഹായങ്ങളും സബ്സിഡികളുമാണ് പദ്ധതിയനുസരിച്ച് നല്‍കുന്നതെന്ന് വിശദമാക്കുമോ; 

(ഇ)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

3865


ഗ്യഹശ്രീഭവന നിര്‍മ്മാണ പദ്ധതി

ശ്രീ. സണ്ണി ജോസഫ് 
,, പി.സി. വിഷ്ണുനാഥ് 
,, ഡൊമിനിക്ക് പ്രസന്‍റേഷന്‍ 
,, അന്‍വര്‍ സാദത്ത്

(എ)സംസ്ഥാനത്ത് ഗൃഹശ്രീഭവനനിര്‍മ്മാണ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)പദ്ധതി വഴി എന്തെല്ലാം ധനസഹായങ്ങളാണ് ഗുണഭോക്ത ാമാക്കള്‍ക്ക് നല്‍കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതി നടത്തിപ്പിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാകുമോ?

3866


ഗൃഹശ്രീ ഭവനപദ്ധതിയില്‍ സ്പോണ്‍സര്‍മാര്‍

ശ്രീ. പി. റ്റി. എ. റഹീം

(എ)ഗൃഹശ്രീ ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതുവരെയായി എത്ര വീടുകള്‍ക്ക് ധനസഹായം ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഈ പദ്ധതി പ്രകാരം ധനസഹായം ലഭ്യമാക്കിയ വീടുകള്‍ക്ക് സ്പോണ്‍സര്‍മാരായി എത്ര പേര്‍ വിഹിതം നല്‍കിയെന്നും, ഇവര്‍ ആരെല്ലാമാണെന്നും ഓരോരുത്തരും എത്ര വീടുകള്‍ വീതമാണ് സ്പോണ്‍സര്‍ ചെയ്തതെന്നും വ്യക്തമാക്കാമോ?

3867


ഗൃഹശ്രീ ഭവനപദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

(എ)സംസ്ഥാനത്ത് ഗൃഹശ്രീ ഭവനപദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)ഈ പദ്ധതിയില്‍ എത്ര വീടുകള്‍ നിര്‍മ്മിക്കാനാണ് കഴിഞ്ഞ ബജറ്റില്‍ വിഭാവനം ചെയ്തിരുന്നത്;

(സി)ഇതില്‍ എത്ര വീടുകള്‍ നിര്‍മ്മിക്കാന്‍ തുക നല്‍കാന്‍ കഴിഞ്ഞു; ഇതിന്‍റെ ജില്ല തിരിച്ചുള്ള കണക്ക് വിശദമാക്കുമോ?

3868


ഗൃഹശ്രീ പദ്ധതി ഗുണഭോക്താക്കള്‍

ശ്രീ. ഇ.പി. ജയരാജന്‍

(എ)ഗൃഹശ്രീ പദ്ധതി എന്നുമുതലാണ് നടപ്പിലാക്കി തുടങ്ങിയത് ;

(ബി)ഗൃഹശ്രീ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെന്തൊക്കെയാണ് ;

(സി)ഗൃഹശ്രീ പദ്ധതി പ്രകാരം ഒരു ഗുണഭോക്താവിന് ലഭിക്കുന്ന ആനുകൂല്യം എത്രയാണ് ;

(ഡി)ഗൃഹശ്രീ പദ്ധതി പ്രകാരം ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ് ;

(ഇ)ഗൃഹശ്രീ പദ്ധതി പ്രകാരം ആനുകൂല്യത്തിന് അപേക്ഷ നല്‍കേണ്ടത് എവിടെയാണ് ;

(എഫ്)ഗൃഹശ്രീ പദ്ധതി പ്രകാരം ആനുകൂല്യത്തിന് ഓരോ ജില്ലയിലും ഇപ്പോള്‍ എത്രപേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട് ;

(ജി)നാളിതുവരെ ഓരോ ജില്ലയിലും എത്ര പേര്‍ക്ക് ആനുകൂല്യം നല്‍കിയെന്നും ആകെ എത്ര തുകയുടെ ആനുകൂല്യം വിതരണം ചെയ്തെന്നും ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ ?

3869


ഭിന്നശേഷിയുള്ളവര്‍ക്കുവേണ്ടി ഭവന പദ്ധതികള്‍

ശ്രീ. എം. ഉമ്മര്‍

(എ)സംസ്ഥാനത്ത് ഭിന്നശേഷിയുള്ളവര്‍ക്കുവേണ്ടി ഭവനപദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(ബി)ഹാജരാക്കേണ്ട രേഖകള്‍, അനുവദിക്കുന്ന തുക എന്നിവയുടെ പദ്ധതി തിരിച്ചുള്ള വിശദാംശം നല്‍കുമോ;

(സി)ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കായി മറ്റ് ഭവന പദ്ധതികളില്‍ എന്തെങ്കിലും ഇളവ് അനുവദിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

3870


പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള പ്രത്യേക ഭവനനിര്‍മ്മാണ പദ്ധതി 

ശ്രീമതി ഗീതാ ഗോപി

(എ)പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേകമായി ഏര്‍പ്പെടുത്തിയിട്ടുള്ള ഭവനനിര്‍മ്മാണ പദ്ധതികള്‍ ഉണ്ടെങ്കില്‍ വിശദമായി അറിയിക്കുമോ; 

(ബി)ഇത്തരം ഭവനനിര്‍മ്മാണ പദ്ധതിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കുവാന്‍ സ്വീകരിക്കേണ്ട പ്രത്യേക നടപടി ക്രമങ്ങള്‍ ഉണ്ടെങ്കില്‍ വിശദീകരിക്കുമോ; 

(സി)ഈ പദ്ധതിയില്‍ ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി ലഭ്യമാക്കുവാന്‍ എന്തെങ്കിലും സാധ്യതകളുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ?

3871


ഭവന നിര്‍മ്മാണത്തിന് നടപടികള്‍

ശ്രീ.ഇ. പി. ജയരാജന്‍

(എ)സാന്പത്തിക ദുര്‍ബ്ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭവന നിര്‍മ്മാണത്തിന് ധന സഹായം ലഭ്യമാക്കുന്നതിന് പണം സ്വരൂപിക്കുന്നതിനായി ആശ്രയനിധി രൂപീകരിക്കും എന്ന പ്രഖ്യാപനം നടപ്പിലാക്കുവാന്‍ എന്തു നടപടികളാണ് സ്വീകരിച്ചത്;

(ബി)ഇതിനായി എത്ര തുക വകയിരുത്തുകയുണ്ടായി;

(സി)എന്തെല്ലാം തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ കഴിഞ്ഞു;

(ഡി)ആശ്രയനിധി രൂപീകരിക്കുന്നതിന് ഏതെല്ലാം ഏജന്‍സികളില്‍ നിന്നും ധനസമാഹരണം നടത്തുകയുണ്ടായി; ഓരോ ഏജന്‍സിയില്‍ നിന്നും ലഭിച്ച തുക എത്ര വീതമാണെന്ന് വ്യക്തമാക്കുമോ; 
(ഇ)ആശ്രയ നിധി പ്രകാരം സ്വരൂപിച്ച തുക ഏതെല്ലാം ഭവനനിര്‍മ്മാണ പദ്ധതിക്ക് വിനിയോഗിക്കുകയുണ്ടായി;

(എഫ്)എത്ര പേര്‍ക്ക് ആനുകൂല്യം ലഭ്യമാക്കാന്‍ കഴിഞ്ഞു?

3872


എം. എന്‍. ലക്ഷംവീട് പുനരുദ്ധാരണ പരിപാടികള്‍

ശ്രീ. കെ. അജിത്

(എ)ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷം എം.എന്‍ ലക്ഷംവീട് പുനരുദ്ധാരണ പരിപാടികളില്‍ എത്രരൂപ ചെലവഴിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)എം.എന്‍ ലക്ഷംവീട് പുനരുദ്ധാരണ പദ്ധതികള്‍ക്കായി ഈ വര്‍ഷം എത്ര തുക ചെലവഴിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ?

3873


ഭവനനിര്‍മ്മാണ വായ്പ എഴുതി തള്ളുന്നതിനുള്ള നടപടി 

ശ്രീ. എസ്. ശര്‍മ്മ

(എ)ഭവനനിര്‍മ്മാണ വായ്പ കുടിശ്ശികയുള്ള ദുര്‍ബല വിഭാഗക്കാരുടെ വായ്പ എഴുതിത്തള്ളുന്നതിന് സ്വീകരിച്ച നടപടി വ്യക്തമാക്കാമോ; 

(ബി)ഇത്തരത്തില്‍ വൈപ്പിന്‍ മണ്ഡലത്തിലെ എത്രപേരുടെ അപേക്ഷ പരിഗണിച്ചുവെന്നും വായ്പ എഴുതിത്തള്ളുന്നതിനും ഗഡുക്കളാക്കി അടയ്ക്കുന്നതിനും എത്രപേര്‍ക്ക് അനുവാദം നല്‍കിയെന്നും വ്യക്തമാക്കാമോ; 

(സി)സംസ്ഥാനത്താകെ വായ്പ കുടിശ്ശിക എഴുതി തള്ളിയവരുടെ എണ്ണവും ഗഡുക്കളാക്കി അടക്കുന്നതിനുള്ള അനുവാദം നല്‍കിയവരുടെ എണ്ണവും വ്യക്തമാക്കാമോ? 

3874


സംസ്ഥാനത്തെ ഭവന പദ്ധതികള്‍ക്കുളള ധനവിഹിതം

ശ്രീ. ജി. സുധാകരന്‍
സംസ്ഥാനത്ത് നിലവില്‍ നടപ്പാക്കി വരുന്ന ഭവന പദ്ധതികളില്‍ 2014-15 സാന്പത്തിക വര്‍ഷത്തില്‍ ഓരോ പദ്ധതികള്‍ക്കുമായി എത്ര തുക വീതം അനുവദിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.