UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3811


ശന്പള പരിഷ്കരണ കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് 

ശ്രീമതി കെ.എസ്. സലീഖ 

(എ)സംസ്ഥാനത്ത് ശന്പള പരിഷ്ക്കരണ കമ്മീഷന്‍ ചെയര്‍മാനും അംഗങ്ങള്‍ക്കും നിശ്ചയിക്കപ്പെട്ട പ്രതിമാസ ശന്പളം എത്ര; ഇവര്‍ ഓരോരുത്തരും നാളിതുവരെ ശന്പളം, റ്റി.എ, ഡി.എ, മറ്റിനങ്ങള്‍ എന്നിവ ഉള്‍പ്പെടെ ആകെ എത്ര തുക വീതം വാങ്ങിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ; 

(ബി)കമ്മീഷനില്‍ ഏതെല്ലാം തസ്തികയിലുള്ള എത്ര ഉദേ്യാഗസ്ഥരെ നിയമിച്ചു എന്നും ഓരോരുത്തരും ശന്പളം, റ്റി.എ/ഡി.എ മറ്റിനങ്ങള്‍ എന്നിവ ഉള്‍പ്പെടെ എന്തു തുക നാളിതുവരെ വാങ്ങിയിട്ടുണ്ട്; വിശദമാക്കുമോ; 

(സി)കമ്മീഷന്‍റെ പ്രവര്‍ത്തനത്തിനായി ഏതെല്ലാം ഇനത്തില്‍പ്പെട്ട എത്ര വാഹനങ്ങള്‍ നാളിതുവരെ അനുവദിച്ചിട്ടുണ്ട്; ഓരോ വാഹനത്തിനുമായുള്ള നാളിതുവരെ ചെലവായ തുക എത്ര; വിശദമാക്കുമോ; 

(ഡി)എത്ര ഉദേ്യാഗസ്ഥരുടെ താല്ക്കാലിക സേവനം കമ്മീഷന് വിട്ടുനല്‍കിയിട്ടുണ്ട്; തസ്തിക തിരിച്ച് അവര്‍ ആരെല്ലാമെന്നും ഏതെല്ലാം വകുപ്പുകളില്‍ നിന്നും എന്ന് വ്യക്തമാക്കുമോ ; 

(ഇ)ഇവരില്‍ ആരെങ്കിലും ശന്പളത്തോടൊപ്പം പെന്‍ഷനും വാങ്ങുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ; 

(എഫ്)ശന്പള കമ്മീഷന്‍ ചെയര്‍മാന്‍ മറ്റേതെങ്കിലും കമ്മീഷന്‍റെ ഭാഗമായും, ചെയര്‍മാനായും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ജി)എങ്കില്‍ ഇവയില്‍ നിന്നും ശന്പളം/റ്റി.എ/ഡി.എ ഉള്‍പ്പെടെ എന്തു തുക നാളിതുവരെ കൈപ്പറ്റി; ഇവയില്‍ നിന്നും എത്ര വാഹനങ്ങള്‍ ഇപ്പോഴും ഉപയോഗിക്കുന്നു; വ്യക്തമാക്കുമോ; 

(എച്ച്)പരമാവധി ജീവനക്കാരെയും, താല്ക്കാലിക സേവനത്തിനായി നിരവധിപേരെയും നിയമിച്ച് നല്‍കിയിട്ടും ശന്പള പരിഷ്ക്കരണ ഉത്തരവ് നല്‍കാന്‍ സര്‍ക്കാര്‍ വീണ്ടും സമയം നീട്ടിക്കൊടുത്ത കാരണം വ്യക്തമാക്കുമോ ?

T3812


പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ 

ശ്രീ. എം. ഹംസ

(എ)സംസ്ഥാന സര്‍വ്വീസില്‍ നിലവില്‍ എത്ര ജീവനക്കാര്‍ ഉണ്ട്;

(ബി)നിലവിലെ സംസ്ഥാന ജീവനക്കാരില്‍ പങ്കാളിത്ത പെന്‍ഷന്‍ സ്കീമില്‍ ഉള്‍പ്പെടുന്നവര്‍ എത്ര; വിവിധ വകുപ്പ് തിരിച്ച് കണക്ക് നല്‍കുമോ; 

(സി)സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട എത്ര ജീവനക്കാര്‍ നിലവിലുണ്ട്; വകുപ്പ് തിരിച്ച് കണക്ക് നല്‍കുമോ; 

(ഡി)പങ്കാളിത്ത പെന്‍ഷന്‍ സ്കീമില്‍ ഉള്ള ജീവനക്കാരുടെ ശന്പളത്തില്‍ നിന്നും പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ പിടിക്കുന്നുണ്ടോ; എവിടെയാണ് നിക്ഷേപിച്ചിരിക്കുന്നത്; ഏത് ഹെഡിലാണ് നിക്ഷേപിച്ചിരിക്കുന്നത്; വിശദാംശം നല്‍കുമോ; 

(ഇ)ഓരോ ജീവനക്കാരനും പെന്‍ഷന്‍ തുക ഉറപ്പുവരുത്തുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വിശദീകരിക്കാമോ?

3813


ഡോക്ടര്‍മാരുടെ പെന്‍ഷന്‍പ്രായം കൂട്ടിയതിന്‍റെ കാരണം 

ശ്രീ. ജെയിംസ് മാത്യു

(എ)ചില പ്രത്യേക വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം കൂട്ടിയതിന്‍റെ കാരണം വ്യക്തമാക്കാമോ;

(ബി)പി.എസ്.സി. ലിസ്റ്റ് നിലനില്‍ക്കെ ഡോക്ടര്‍മാര്‍ക്ക് താത്കാലികമായി പെന്‍ഷന്‍പ്രായം കൂട്ടിനല്കിയത് ഏത് സാഹചര്യത്തിലാണ്; വ്യക്തമാക്കാമോ; 

(സി)നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെന്‍ഷന്‍പ്രായം കൂട്ടാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

3814


ദേശീയ സന്പാദ്യപദ്ധതി മുഖേന നിക്ഷേപ സമാഹരണ പദ്ധതി ഊര്‍ജ്ജിതപ്പെടുത്താന്‍ നടപടി 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)സ്വകാര്യ വ്യക്തികളും, സ്ഥാപനങ്ങളും അമിത പലിശ വാഗ്ദാനം ചെയ്ത് ജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് പണം മടക്കി നല്‍കാതെ ജനങ്ങള്‍ വഞ്ചിതരാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)അങ്ങനെയെങ്കില്‍ ദേശീയ സന്പാദ്യപദ്ധതി മുഖേന നിക്ഷേപ സമാഹരണ പദ്ധതി ഊര്‍ജ്ജിതപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

3815


സ്കൂള്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള സന്പാദ്യപദ്ധതി 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)സ്കൂളുകളില്‍ കുട്ടികളുടെ സന്പാദ്യശീലം വളര്‍ത്തുന്നതിനായി ആസൂത്രണം ചെയ്തിരുന്ന സന്പാദ്യ പദ്ധതി നിലവിലുണ്ടോ; 

(ബി)ഈ പദ്ധതി നിറുത്തലാക്കിയിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണങ്ങള്‍ പറയാമോ;

(സി)സ്കൂള്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള സന്പാദ്യപദ്ധതി കൂടുതല്‍ കാര്യക്ഷമവും ആകര്‍ഷകവുമായ രീതിയില്‍ പുനസ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ? 

3816


ദേശീയ സന്പാദ്യ പദ്ധതി നിക്ഷേപ എജന്‍റുമാരുടെ ശന്പളകൂടിശ്ശിക 

പ്രൊഫ. സി. രവീന്ദ്രനാഥ്

ദേശീയ സന്പാദ്യ പദ്ധതി നിക്ഷേപ എജന്‍റ്മാരുടെ ശന്പളം കൂടിശ്ശിക ഇല്ലാതെ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

3817


ദേശീയ സന്പാദ്യ പദ്ധതി വകുപ്പില്‍ ഒഴിവുള്ള തസ്തികകള്‍ 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)ദേശീയ സന്പാദ്യപദ്ധതി വകുപ്പില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നീ തസ്തികകളില്‍ എത്ര ഒഴിവുകളാണ് ഉള്ളത് ജില്ല തിരിച്ച് വ്യക്തമാക്കാമോ; 

(ബി)ഈ ഒഴിവുകള്‍ നികത്തുവാന്‍ നടപടി സ്വീകരിക്കുമോ?

3818


പായ്ക്കറ്റുകളില്‍ വില്ക്കുന്ന ഭക്ഷ്യോല്പന്നങ്ങള്‍ 

ശ്രീമതി കെ.എസ്. സലീഖ

(എ)സംസ്ഥാനത്ത് പായ്ക്കറ്റുകളില്‍ വില്ക്കുന്ന വിവിധ ഭക്ഷ്യോല്പന്നങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാധനങ്ങള്‍ക്കും അമിത വില രേഖപ്പെടുത്തി വിപണനം നടത്തുന്നത് ധനവകുപ്പ് പരിശോധിച്ചുവോ; വിശദാംശം ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത ഉല്പന്നങ്ങള്‍ക്ക് പായ്ക്കറ്റില്‍ രേഖപ്പെടുത്തിയ വിലയില്‍ നിര്‍ദ്ദേശിക്കപ്പെട്ട നികുതി ലഭിക്കുന്നുണ്ടോ; ഇല്ല എങ്കില്‍ കാരണം വ്യക്തമാക്കുമോ; 

(സി)ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ ഇത്തരത്തില്‍ നികുതി വെട്ടിപ്പ് നടത്തിയ എത്ര കേസുകള്‍ കണ്ടെത്തി കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; എത്ര തുക ഈ ഇനത്തില്‍ പിഴ ഈടാക്കി; എത്ര കേസുകള്‍ വെറുതെ വിട്ടു; ഇതുവഴി എത്ര തുക നഷ്ടമായി; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ; 

(ഡി)കവറിലാക്കിയ ഉല്പന്നങ്ങളുടെ നികുതി കൃത്യമായി പിരിച്ചെടുക്കുന്നതിന് എന്തു നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?

3819


നികുതി പിരിവ് സംവിധാനത്തിന്‍റെ ന്യൂനതകള്‍ 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 
,, ആര്‍. രാജേഷ് 
,, എം. ഹംസ 
,, കെ. രാധാകൃഷ്ണന്‍ 

(എ) നികുതി വരുമാന ചോര്‍ച്ച തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; 

(ബി) ഇപ്പോഴുള്ള നികുതി പിരിവ് സംവിധാനത്തിന്‍റെ ന്യൂനതകള്‍ എന്തെല്ലാമാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ; 

(സി) സര്‍ക്കാരിന് ലഭിക്കേണ്ട നികുതികളും മറ്റും യഥാസമയം ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനുള്ള എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ഈ സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ?

3820


നികുതിവരുമാനം വര്‍ദ്ധിപ്പിക്കാന്‍ നടപടി 

ശ്രീ. റ്റി.വി. രാജേഷ്

(എ)നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും നികുതിചോര്‍ച്ച ഒഴിവാക്കുന്നതിനും എന്തൊക്കെ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; 

(ബി)മുന്‍സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ച വാണിജ്യ നികുതി വകുപ്പിലെ ഇ-ഫയലിംഗ്, ഇ-പെയ്മെന്‍റ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് കൂടുതല്‍ ബാങ്കുകളെ പങ്കാളികളാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; എങ്കില്‍ വിശദാംശം നല്‍കുമോ; 

(സി)ചെക്കുപോസ്റ്റുകള്‍ ശക്തിപ്പെടുത്തുന്നതിനും അവിടെ ആധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?

T3821


നികുതിയേതര വരുമാനം 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)നികുതിയേതര വരുമാനം കൂട്ടുന്നതിന് പൊതുസേവനങ്ങള്‍ക്ക് ഈടാക്കുന്ന ഫീസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ആലോചനയുണ്ടോ; 

(ബി)ഇതുമൂലം സര്‍ക്കാര്‍ ഫീസുകളും മറ്റും വര്‍ദ്ധിക്കാനിടയുള്ള സാഹചര്യം സംജാതമാകുന്നത് പൊതുജനങ്ങള്‍ക്ക് കടുത്ത സാന്പത്തിക ബാധ്യതയാകുമെന്നതിനാല്‍ ഇത്തരം തീരുമാനങ്ങള്‍ പുന:പരിശോധി ക്കുമോ ?

3822


ചെക്ക്പോസ്റ്റുകളുടെ ആധുനികവല്‍ക്കരണം 

ശ്രീ. ബി. സത്യന്‍ 
,, എ. എം. ആരിഫ് 
,, കെ. സുരേഷ് കുറുപ്പ് 
,, എം. ചന്ദ്രന്‍ 

(എ)ചെക്ക് പോസ്റ്റുകള്‍ ആധുനികരീതിയില്‍ നവീകരിക്കേണ്ടത് സംസ്ഥാനത്തിന്‍റെ നികുതി ചോര്‍ച്ച തടയുന്നതിന് അനിവാര്യമാണെന്ന് കരുതുന്നുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ; }

(സി)ഈ നടപടിമൂലം സംസ്ഥാനത്തിന്‍റെ നികുതി ചോര്‍ച്ച തടയുന്നതിന് സാധിക്കുമെന്ന് കരുതുന്നുണ്ടോ ?

3823


കാസര്‍ഗോഡ് ജില്ലയിലെ ചെക്ക് പോസ്റ്റുകള്‍ വഴിയുള്ള നികുതി വരുമാനം 

ശ്രീ.കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ)കാസര്‍ഗോഡ് ജില്ലയിലെ വിവിധ ചെക്ക് പോസ്റ്റുകളിലൂടെ സംസ്ഥാനത്ത് പ്രവേശിക്കുന്ന നികുതി ബാധകമായ വാഹനങ്ങളില്‍ നിന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്രകോടി രൂപ നികുതി ഇനത്തില്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി)കഴിഞ്ഞ സര്‍ക്കാര്‍ കാലത്തെ അപേക്ഷിച്ച് എത്ര രൂപയുടെ വ്യത്യാസം ഉണ്ടെന്നും വ്യക്തമാക്കാമോ ?

3824


സംസ്ഥാനത്തു നിന്നും ഇന്ധന-റോഡ്-വാഹന നികുതി ഇനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചെടുത്ത തുക 

ശ്രീമതി. കെ. എസ്. സലീഖ 

(എ)സംസ്ഥാനത്തു നിന്നും 2013-14 സാന്പത്തിക വര്‍ഷം ഇന്ധന-റോഡ്-വാഹന നികുതി ഇനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പിരിച്ചെടുത്ത തുക എത്ര; ഇതില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി തുക എത്ര; 

(ബി)പ്രസ്തുത നികുതിയിനങ്ങളില്‍ എന്തു തുക 2013-14 വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കി; വ്യക്തമാക്കുമോ; 

(സി)2013-14 സാന്പത്തിക വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇവയില്‍ എത്ര തുകയുടെ ഇളവ് നല്‍കി; ഇതിലൂടെ എത്ര തുകയുടെ വരുമാനക്കുറവ് ഉണ്ടായി; വ്യക്തമാക്കുമോ; 

(ഡി)പിരിച്ചെടുത്ത നികുതി തുകയില്‍ എന്തു തുക സംസ്ഥാന സര്‍ക്കാര്‍ റോഡ് വികസനത്തിനായും റോഡ് നിവാരണ പ്രവൃത്തികള്‍ക്കുമായും ചെലവാക്കി; കേന്ദ്ര സര്‍ക്കാര്‍ ഇതിലേയ്ക്കായി എന്തു തുക ചെലവഴിച്ചു; വ്യക്തമാക്കുമോ; 

(ഇ)കേന്ദ്ര സര്‍ക്കാര്‍ ഈയിനത്തില്‍ പിരിച്ചെടുക്കുന്ന തുക സംസ്ഥാനത്ത് ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് വിനിയോഗിക്കേണ്ടത്; ആയത് നടപ്പില്‍ വരുത്തിയോയെന്ന് പരിശോധിച്ചുവോ; വിശദാംശം വ്യക്തമാക്കുമോ; 

(എഫ്)ഈയിനങ്ങളില്‍ സംസ്ഥാനത്തിന് ലഭിക്കുന്ന തുക മുഴുവന്‍ സംസ്ഥാനത്തെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന കാര്യം പരിഗണിയ്ക്കുമോ; വിശദമാക്കുമോ? 

3825


വാണിജ്യ നികുതി വകുപ്പില്‍ നികുതി പരിഷ്ക്കരണം 

ശ്രീ. എന്‍. ഷംസുദ്ദീന്‍

(എ)വാണിജ്യ നികുതി വകുപ്പില്‍ നികുതി പരിഷ്ക്കരണത്തിനായി സമിതിയെ നിയോഗിച്ചിട്ടുണ്ടോ ; 

(ബി)എങ്കില്‍ പ്രസ്തുത സമിതി, റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; 

(സി)റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ഇതിലെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ ?

3826


വാണിജ്യ നികുതി ചെക്ക് പോസ്റ്റുകളില്‍ നികുതി ചോര്‍ച്ച തടയുന്നതിന് നടപടി 

ശ്രീ. പി. ഉബൈദുള്ള

(എ)വാണിജ്യ നികുതി ചെക്ക് പോസ്റ്റുകളില്‍ നികുതി ചോര്‍ച്ച തടയുന്നതിനും നിയമങ്ങളും ചട്ടങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ; 

(ബി)മാസത്തില്‍ ഒരു തവണയെങ്കിലും ഇന്‍റലിജന്‍സ് വിഭാഗം ചെക്ക്പോസ്റ്റുകളില്‍ മിന്നല്‍ പരിശോധന നടത്തുന്നതിനും നികുതി പിരിവ് ഊര്‍ജ്ജിതപ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിക്കുമോ; 

(സി)വാഹന പരിശോധനയ്ക്കായി ആവശ്യമായ ജീവനക്കാരുടെ പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിക്കുമോ?

3827


വാണിജ്യ നികുതി കുടിശ്ശിക 

ശ്രീ. ഇ.കെ. വിജയന്‍

(എ)വാണിജ്യനികുതി കുടിശ്ശിക യഥാസമയങ്ങളില്‍ പിരിച്ചെടുക്കുന്നതില്‍ വീഴ്ച വരുത്തുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)2013-14 സാന്പത്തിക വര്‍ഷത്തില്‍ വാണിജ്യ നികുതി ഇനത്തില്‍ എത്ര തുകയാണ് പിരിഞ്ഞുകിട്ടാനുള്ളത്; വിശദാംശം നല്‍കുമോ; 

(സി)ഇതില്‍ ഒരു കോടിയില്‍ കൂടുതല്‍ നികുതി കുടിശ്ശികയുള്ള വ്യക്തികളോ സ്ഥാപനങ്ങളോ ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ; 

(ഡി)ഇവരില്‍നിന്നും നികുതി കുടിശ്ശിക പിരിച്ചെടുക്കാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ ?

3828


ടേണ്‍ ഓവര്‍ ടാക്സ് 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)ഈ സാന്പത്തിക വര്‍ഷം ടേണ്‍ ഓവര്‍ ടാക്സ് ഏതെല്ലാം സാധനങ്ങള്‍ക്കാണ് പുതിയതായി നിശ്ചയിക്കപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)ഹാന്‍ഡ്ലൂം/ഖാദി ഉല്പന്നങ്ങള്‍ക്ക് ടേണ്‍ ഓവര്‍ ടാക്സ് ഈടാക്കുന്നതിന് എതിരെ നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ; 

(സി)എങ്കില്‍ ആയതിന്മേല്‍ നാളിതുവരെ സ്വീകരിച്ച നടപടി എന്തെല്ലാമെന്ന് അറിയിക്കുമോ ?

3829


റവന്യൂ കമ്മി കുറയ്ക്കുന്നതിന് നടപടികള്‍ 

ശ്രീ. എം. ഹംസ

(എ)റവന്യൂ കമ്മി കുറച്ചുകൊണ്ട് വരുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ; }

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം എത്രരൂപ കടം എടുത്തു; ഏതെല്ലാം ഏജന്‍സികളില്‍ നിന്നുമാണ് വായ്പ എടുത്തത് എന്ന് വിശദമാക്കാമോ; 1.07.2011 മുതല്‍ 31.3.2014 വര്‍ഷം വരെയുള്ള കണക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ നല്‍കാമോ; 

(സി)നികുതിയേതര വരുമാനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം സ്വീകരിച്ചു; നികുതിയേതര വരുമാനത്തിന്‍റെ വിശദാംശങ്ങള്‍ 1.4.2011, 1.4.2012, 1.4.2013, 1.4.2014 എന്നീ ക്രമത്തില്‍ വിശദമാക്കാമോ? 

3830


മുദ്രപ്പത്രക്ഷാമം പരിഹരിക്കാന്‍ നടപടി 

ശ്രീ. പി. ഉബൈദുള്ള

(എ)മുദ്രപ്പത്രങ്ങള്‍ ആവശ്യത്തിന് വെണ്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)മുദ്രപ്പത്രങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെടാനുള്ള കാരണം വ്യക്തമാക്കുമോ;

(സി)ആവശ്യത്തിനനുസരിച്ച് വെണ്ടര്‍മാര്‍ക്ക് മുദ്രപ്പത്രങ്ങള്‍ വിതരണം ചെയ്യാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ? 

3831


തിരുവനന്തപുരം ജില്ലാ ട്രഷറി ഇടപാടുകാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ 

ശ്രീ. എ. കെ. ശശീന്ദ്രന്‍

(എ) തിരുവനന്തപുരം ജില്ലാ ട്രഷറി വക കെട്ടിടം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന് എത്ര വര്‍ഷത്തേയ്ക്കാണ് നല്‍കിയത്; എന്തു വ്യവസ്ഥയിലാണ് നല്‍കിയത്; 

(ബി) പ്രസ്തുത കെട്ടിടം നിര്‍മ്മിച്ചതാര്; ഇതിനുവേണ്ട സ്ഥലം നല്‍കിയതാര്; 

(സി) കരാര്‍ അനുസരിച്ച് ട്രഷറിയ്ക്ക് വേണ്ടി താഴത്തെ നിലയില്‍ സ്ഥലം നല്‍കുന്നതിന് പകരം എന്തുകൊണ്ടാണ് ട്രഷറിയ്ക്ക് മൂന്നാം നിലയില്‍ സ്ഥലം അനുവദിച്ചത്; ഈ കാരണത്താല്‍ വൃദ്ധരായ പെന്‍ഷന്‍കാരും ഇടപാടുകാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി) ട്രഷറിയിലേയ്ക്കുള്ള പ്രവേശന ഭാഗത്ത് ഗേറ്റിനുള്ളിലുള്ള സ്ഥിരമായ കാര്‍ പാര്‍ക്കിംഗ് ട്രഷറിയിലെത്തുന്നവര്‍ക്ക് മാര്‍ഗ്ഗതടസ്സം ഉണ്ടാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാര്‍ പാര്‍ക്കിംഗ് ഒഴിവാക്കി മാര്‍ഗ്ഗതടസ്സം നീക്കുവാന്‍ നടപടി സ്വീകരിക്കുമോ?

3832


കിളിമാനൂര്‍ സബ്ട്രഷറിയുടെ പ്രവര്‍ത്തനം 

ശ്രീ. ബി. സത്യന്‍

(എ)കിളിമാനൂര്‍ സബ്ട്രഷറിയുടെ പ്രവര്‍ത്തനം മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ; 

(ബി)താക്കോല്‍ കൈമാറി മാസങ്ങള്‍ പിന്നിട്ടിട്ടും, വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടും മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(സി)സബ്ട്രഷറി പ്രവര്‍ത്തനം അടിയന്തിരമായി മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ?

3833


ട്രഷറി കെട്ടിടങ്ങളില്‍ ലിഫ്റ്റ് സൌകര്യം 

ശ്രീ. വി. ശശി

(എ)സംസ്ഥാനത്തെ എത്ര ട്രഷറികള്‍ കെട്ടിടങ്ങളുടെ മുകളിലത്തെ നിലകളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വെളിപ്പെടുത്തുമോ;

(ബി)മുകളിലെ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ട്രഷറികളില്‍ ലിഫ്റ്റ് സൌകര്യമില്ലാത്തത് എത്ര; ഉള്ളതെത്ര;

(സി)ലിഫ്റ്റ് സൌകര്യമില്ലാത്തിടത്ത് ലിഫ്റ്റ് സൌകര്യം എര്‍പ്പെടുത്തുമോ;
(ഡി)തിരുവനന്തപുരം ജില്ലാ ട്രഷറിയില്‍ ലിഫ്റ്റ് സൌകര്യം ഈ സാന്പത്തിക വര്‍ഷത്തില്‍ ഏര്‍പ്പെടുത്തുമോ?

3834


തിരുവനന്തപുരം ജില്ലാ ട്രഷറി കെട്ടിടത്തില്‍ ലിഫ്റ്റ് 

ശ്രീ. എ. കെ. ശശീന്ദ്രന്‍

(എ)ട്രഷറി ഇടപാടുകാര്‍ക്കും പെന്‍ഷന്‍ വാങ്ങാനായി എത്തുന്ന വൃദ്ധജനങ്ങള്‍ക്കും മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജില്ലാ ട്രഷറിയില്‍ എത്തിച്ചേരുവാന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി ഈ കെട്ടിടത്തില്‍ ലിഫ്റ്റ് ഘടിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

3835


ലോട്ടറി ബുക്കുകളില്‍ ബ്രെയിലി മുദ്രകള്‍ രേഖപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത 

ശ്രീ. വി. ഡി. സതീശന്‍ 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, ജോസഫ് വാഴക്കന്‍ 
,, പാലോട് രവി

(എ)അന്ധരായ ലോട്ടറി വില്‍പ്പനക്കാര്‍ കബളിപ്പിക്കപ്പെടാതിരിക്കുന്നതിന് എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുളളത;് വ്യക്തമാക്കാമോ;

(ബി)ഇതിനായി ലോട്ടറി ബുക്കുകളുടെ കവറില്‍ ബ്രെയിലി മുദ്രകള്‍ രേഖപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ;

(സി)ഏതെല്ലാം ടിക്കറ്റുകള്‍ക്കാണ് പ്രസ്തുത സൌകര്യം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത;് അതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

3836


ചൂതാട്ട ലോട്ടറി തടയാന്‍ നടപടി 

ഡോ. ടി. എം. തോമസ് ഐസക് 
ശ്രീ. സാജു പോള്‍ 
,, ജെയിംസ് മാത്യു 
,, കെ. കെ. നാരായണന്‍

(എ)ലോട്ടറി ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ ചൂതാട്ട ലോട്ടറി വീണ്ടും വ്യാപകമായിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)ചൂതാട്ട ലോട്ടറി തടയാന്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടോ ; 
(സി)ലോട്ടറി മാഫിയ വീണ്ടും സംസ്ഥാനത്ത് തലപൊക്കിയതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനുള്ള സാഹചര്യം എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ ; ടിക്കറ്റിന്‍റെ വര്‍ദ്ധിപ്പിച്ച വില പിന്‍വലിക്കുന്നതിനും സമ്മാനങ്ങള്‍ പുനസ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കുമോ ?

3837


കുറഞ്ഞ നിരക്കിലുള്ള ലോട്ടറി ടിക്കറ്റുകള്‍ 

ശ്രീമതി കെ.കെ. ലതിക

(എ)ലോട്ടറിയില്‍ നിന്നും സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്ന് വ്യക്തമാക്കുമോ ?

(ബി)മുപ്പത് രൂപയില്‍ താഴെയുള്ള കുറഞ്ഞ നിരക്കിലുള്ള ലോട്ടറി ടിക്കറ്റുകള്‍ അച്ചടിച്ച് വില്‍പ്പന നടത്താത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ? 

3838


ലോട്ടറി വിജയികള്‍ക്ക് സമ്മാനത്തുക നല്‍കാത്ത സാഹചര്യം 

ശ്രീമതി കെ.കെ. ലതിക

(എ)കേരള ലോട്ടറിയുടെ വിജയികളില്‍ എത്ര പേര്‍ക്ക് 31-12-2013 വരെ സമ്മാനത്തുക നല്‍കാന്‍ ബാക്കിയുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി)ഓരോരുത്തരുടെയും പേരു വിവരവും ഏതു തീയതിയിലെ ഏത് ലോട്ടറിയിലാണ് അവര്‍ സമ്മാനിതരായത് എന്നും എത്ര തുക വീതമാണ് ഓരോ സമ്മാനിതര്‍ക്കും നല്‍കാനുളളതെന്നും അവര്‍ക്ക് സമ്മാനത്തുക നല്‍കാത്തതിന്‍റെ കാരണമെന്തെന്നും വ്യക്തമാക്കുമോ; 

(സി)സമ്മാനത്തുക നല്‍കാത്തതു സംബന്ധിച്ച് എത്ര കേസ്സുകള്‍ ഏതൊക്കെ കോടതികളില്‍ ലോട്ടറി വകുപ്പിനെതിരെ നിലനില്‍ക്കുന്നുണ്ട് എന്ന് വ്യക്തമാക്കുമോ?

3839


സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പിലെ വിജയികള്‍ക്ക് കാലതാമസം കൂടാതെ സമ്മാനങ്ങള്‍ 

ശ്രീ. സാജുപോള്‍

(എ)സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പിലെ വിജയികള്‍ക്ക് കാലതാമസം കൂടാതെ സമ്മാനങ്ങള്‍ അനുവദിക്കാറുണ്ടോ;

(ബി)എത്ര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ അവശേഷിക്കുന്നുണ്ട്;

(സി)സമ്മാനാര്‍ഹമായ തങ്ക നാണയങ്ങള്‍ ലഭിക്കാന്‍ പുല്ലുവഴി പ്ലാമുടി വീട്ടില്‍ ശ്രീ. ഷിജോ ശിവരാമന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ; ഇദ്ദേഹത്തിന് സമ്മാനം നല്‍കാതിരിക്കാനുള്ള കാരണം വിശദമാക്കാമോ; സമ്മാനം പെട്ടെന്ന് തന്നെ നല്‍കാന്‍ നടപടി സ്വീകരിക്കുമോ? 

3840


കാരുണ്യ ബനവലന്‍റ് ഫണ്ടിലേക്കുള്ള തുക സമാഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ 

ശ്രീ. കെ. ശിവദാസന്‍ നായര്‍ 
,, എം. എ. വാഹീദ് 
,, ജോസഫ് വാഴക്കന്‍ 
,, ബെന്നി ബെഹനാന്‍

(എ)സംസ്ഥാനത്ത് കാരുണ്യ ബനവലന്‍റ് ഫണ്ടിലേക്കുള്ള തുക സമാഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ ; 

(ബി)ഏതെല്ലാം ഭാഗ്യക്കുറികളാണ് ഇതിനുവേണ്ടി നടത്തുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.