UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

5031


പുതിയങ്ങാടി മാതൃകാ മത്സ്യഗ്രാമം 

ശ്രീ. റ്റി.വി. രാജേഷ്

കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ധലത്തിലെ പുതിയങ്ങാടിയെ മാതൃകാ മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

5032


"മത്സ്യ സമൃദ്ധി' പദ്ധതി

ശ്രീ. എം. ഉമ്മര്‍

(എ)"മത്സ്യ സമൃദ്ധി' പദ്ധതി പ്രകാരം മത്സ്യകര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം യഥാസമയം ലഭ്യമാക്കിയിട്ടില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ; 

(ബി)"മത്സ്യ സമൃദ്ധി' പദ്ധതി പ്രകാരം മലപ്പുറം ജില്ലയിലെ കൃഷിക്കാര്‍ക്ക് ഏത് കാലയളവു മുതലുളള ഓണറേറിയം നല്‍കാനുണ്ടെന്ന് വ്യക്തമാക്കാമോ; വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)മത്സ്യകര്‍ഷകര്‍ക്ക് പദ്ധതി പ്രകാരമുളള ആനുകൂല്യങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

5033


മത്സ്യഗ്രാമം പദ്ധതിയുടെ നടത്തിപ്പിന് വേണ്ട ഉദേ്യാഗസ്ഥര്‍ 

ശ്രീ. എ.എം. ആരിഫ്

(എ)സംസ്ഥാനത്തെ മത്സ്യഗ്രാമം പദ്ധതിയുടെ നടത്തിപ്പിനായി എത്ര ഫിഷറീസ് ഓഫീസര്‍മാര്‍ ആവശ്യമാണെന്നും ഇപ്പോള്‍ എത്രപേര്‍ ഉണ്ടെന്നും വ്യക്തമാക്കാമോ ; 

(ബി)സംസ്ഥാനത്ത് ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍മാരായി എത്രപേര്‍ ജോലിനോക്കുന്നുണ്ടെന്നും ഈ തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകളുണ്ടെന്നും വ്യക്തമാക്കാമോ; 

(സി)തീരദേശത്തെ സുരക്ഷാ സഹായ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് വിംഗില്‍ എസ്.ഐ, ഹെഡ്ഗാര്‍ഡ്, ഗാര്‍ഡ് തുടങ്ങിയ തസ്തികകളില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ?

5034


മത്സ്യക്കയറ്റുമതിയില്‍ നിന്നുമുള്ള വരുമാനം

 ശ്രീ. മുല്ലക്കര രത്നാകരന്‍

2013 - 14 സാന്പത്തിക വര്‍ഷത്തില്‍ മത്സ്യക്കയറ്റുമതിയില്‍ നിന്നും എത്ര വരുമാനം ഉണ്ടായി എന്നു വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ?

5035


മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതി

ശ്രീ. കെ. മുരളീധരന്‍
 '' എം. പി. വിന്‍സെന്‍റ്
 '' ലൂഡി ലൂയിസ്
 '' എ.പി. അബ്ദുള്ളക്കുട്ടി

(എ)ഭവനരഹിതരായ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഭവനം നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)ഇതിനായി മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ തെരഞ്ഞെടുത്തിട്ടുണ്ടോയെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയിലേക്ക് അര്‍ഹരായവരെ കണ്ടെത്തുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ധങ്ങള്‍ എന്താണ്; ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം തേടിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

5036


മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി)ഈ ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കുന്നതിന് എന്തെല്ലാം രേഖകളാണ് ഹാജരാക്കേണ്ടതെന്ന് വ്യക്തമാക്കുമോ;

(സി)സ്വകാര്യ-അണ്‍ എയ്ഡഡ് - സ്വാശ്രയ സ്ഥാപനങ്ങളിലും വിദേശത്തും പഠനം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് അനുവദിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?

5037


മത്സ്യതൊഴിലാളി ക്ഷേമത്തിനായി പദ്ധതികള്‍

ശ്രീമതി ഗീതാ ഗോപി

(എ)മത്സ്യതൊഴിലാളി ക്ഷേമ പദ്ധതി സംബന്ധിച്ച് ചര്‍ച്ചകളും തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ടോ; ഏതെല്ലാം തലങ്ങളിലാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ; 

(ബി)മിഷന്‍ 676 ല്‍ പ്പെടുത്തി മത്സ്യതൊഴിലാളി ക്ഷേമത്തിനായി വകയിരുത്തി വിവിധ ഇനങ്ങളില്‍ ഉള്‍പ്പെടുത്തിയ തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

5038


മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍

ശ്രീ. വി. എസ്. സുനില്‍ കുമാര്‍
 ശ്രീമതി ഇ. എസ്. ബിജിമോള്
‍ ശ്രീ. ഇ. ചന്ദ്രശേഖരന്‍
 '' ജി. എസ്. ജയലാല്‍

(എ)മത്സ്യത്തൊഴിലാളികളുടെ സ്കൂള്‍-കോളേജ് തലങ്ങളില്‍ പഠിക്കുന്ന മക്കള്‍ക്ക് എന്തെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടോ; എങ്കില്‍ എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ; 

(ബി)എത്ര കൂട്ടികള്‍ക്ക് ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)ഇത്തരം ആനുകൂല്യങ്ങള്‍ കുടിശ്ശികയായിട്ടുണ്ടോ; എങ്കില്‍ 2012-13, 2013-14 വര്‍ഷങ്ങളില്‍ ആകെ എത്ര തുക കുടിശ്ശികയായി; ഇത്തരത്തില്‍ കുടിശ്ശിക വരാനുള്ള കാരണങ്ങള്‍ വിശദമാക്കുമോ?

5039


ശുചിത്വതീരം പദ്ധതി 

ശ്രീ.ജി. സുധാകരന്‍

(എ)ശുചിത്വതീരം പദ്ധതിയനുസരിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കിവരുന്നതെന്ന് വിശദമാക്കാമോ; 

(ബി)പ്രസ്തുത പദ്ധതിയിലുള്‍പ്പെടുത്തി, അന്പലപ്പുഴ മണ്ഡലത്തിലെ തീരദേശമേഖല സന്പൂര്‍ണ്ണ ശുചിത്വ തീരമായി പ്രഖ്യാപിക്കുവാന്‍ പദ്ധതി ആവിഷ്കരിക്കുമോ; 

(സി)പ്രസ്തുത പദ്ധതിയനുസരിച്ച് ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിനും എത്ര രൂപ അനുവദിക്കുവാനാണ് വ്യവസ്ഥയുള്ളത്; വ്യക്തമാക്കുമോ ?

5040


മത്സ്യത്തൊഴിലാളികള്‍ക്ക് ഉപജീവനസഹായം 

ശ്രീ. വി. ശശി

(എ)മത്സ്യബന്ധനം സാദ്ധ്യമല്ലാത്ത കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഉപജീവന സഹായം ലഭ്യമാക്കുന്നതിന് 2013-14 ബഡ്ജറ്റില്‍ എത്ര രൂപയാണ് വകയിരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)മേല്‍പദ്ധതിയ്ക്കായി തിരുവനന്തപുരം ജില്ലയ്ക്ക് അനുവദിച്ച തുകയെത്രയെന്ന് വ്യക്തമാക്കുമോ;

(സി)ഈ തുകയില്‍ ഓരോ മത്സ്യഗ്രാമത്തിനുമായി ചെലവഴിക്കപ്പെട്ടത് എത്രയെന്ന് മത്സ്യഗ്രാമം തിരിച്ച് നല്‍കാമോ; ഉപജീവനസഹായത്തിനായി ഓരോ മത്സ്യഗ്രാമങ്ങളില്‍ നിന്നും എത്ര അപേക്ഷയുണ്ടായിരുന്നുവെന്നും എത്രപേര്‍ക്ക് ധനസഹായം നല്‍കിയെന്നും പറയാമോ?

5041


ജലജീവികള്‍ക്ക് ആശുപത്രി 

ശ്രീ. ജോസഫ് വാഴക്കന്
‍ ,, വി.റ്റി. ബല്‍റാം
 ,, എം.പി. വിന്‍സെന്‍റ്
 ,, കെ. ശിവദാസന്‍ നായര്‍ 


(എ)ഫിഷറീസ് സര്‍വ്വകലാശാലയില്‍ ജലജീവികള്‍ക്ക് മാത്രമായി ആശുപത്രി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ;
(സി)ഇതിനായി ദേശീയ ഫിഷറീസ് ഡെവലപ്പ്മെന്‍റ് ബോര്‍ഡ് എന്ത് തുക അനുവദിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)ആശുപത്രി തുടങ്ങുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

5042


മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സ്റ്റൈപ്പന്‍റ് 

ശ്രീ. എസ്. ശര്‍മ്മ

(എ)മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സ്റ്റൈപ്പന്‍റ് ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)യഥാസമയം സ്റ്റൈപ്പന്‍റ് ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

(സി)ഏതു തീയതി മുതലുള്ള സ്റ്റൈപ്പന്‍റാണ് വിതരണം ചെയ്യാനുള്ളതെന്ന് വ്യക്തമാക്കാമോ?

5043


മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍റെ മുന്പില്‍ വന്ന അപേക്ഷകള്‍ 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് മുന്നില്‍ എത്ര അപേക്ഷകള്‍ വന്നിട്ടുണ്ടെന്നും ആകെ എത്ര തുകയ്ക്കുള്ളതാണെന്നും വ്യക്തമാക്കാമോ; 

(ബി)ഇതില്‍ എത്ര അപേക്ഷകള്‍ ഇതുവരെ പരിഗണനയിലെടുത്തുവെന്നും ഇവയില്‍ എത്രപേരുടെ വായ്പ എഴുതിത്തളളാന്‍ തീരുമാനിച്ചുവെന്നും ഇത് എത്ര തുക വരുമെന്നും വ്യക്തമാക്കുമോ; 

(സി)ഇതിനായി സര്‍ക്കാര്‍ ഇതുവരെ എത്ര തുക അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ?

5044


തുറമുഖവകുപ്പ് തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിയ പ്രവൃത്തികള്‍ 

ശ്രീ. വി. ശശി

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തുറമുഖ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിയ പ്രവൃത്തികള്‍ എന്തൊക്കെയെന്നും അതിന് വേണ്ടി ചെലവഴിച്ച തുകയെത്രയെന്നും വ്യക്തമാക്കുമോ; 

(ബി)നടപ്പ് സാന്പത്തിക വര്‍ഷം തുറമുഖ വകുപ്പിന്‍ കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കാന്‍ തെരഞ്ഞെടുത്തിട്ടുള്ള പ്രവൃത്തികളുടെ മുന്‍ഗണനാ ലിസ്റ്റ് ലഭ്യമാക്കുമോ; 

(സി)ജില്ലയില്‍ വകുപ്പിന്‍കീഴിലുള്ള ഏതെങ്കിലും പ്രവൃത്തികള്‍ മുടങ്ങി കിടപ്പുണ്ടോ; ഉണ്ടെങ്കില്‍ എന്തുകാരണത്താലാണ് മുടങ്ങി കിടക്കുന്നതെന്ന് വ്യക്തമാക്കുമോ?

5045


കായിക്കര പാലത്തിന്‍റെ നിര്‍മ്മാണം 

ശ്രീ. വി.ശശി

(എ)കായിക്കര പാലത്തിന്‍റെ നിര്‍മ്മാണത്തിനായി സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;

(ബി)പാലം നിര്‍മ്മാണത്തിന് എത്ര കോടി രൂപ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുമോ?

5046


തീരദേശ കപ്പല്‍ ഗതാഗത പദ്ധതി 

ശ്രീ. ഷാഫി പറന്പില്
‍ ,, ലൂഡി ലൂയിസ്
 ,, എം.പി. വിന്‍സെന്‍റ്
 ,, എം. എ വാഹീദ്

(എ)പൊതുമേഖലാ സ്ഥാപനങ്ങളുടെയും വ്യവസായ ശാലകളുടെയും ചരക്ക് നീക്കം തീരദേശ കപ്പല്‍ ഗതാഗത പദ്ധതിയിലൂടെ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)ഏതെല്ലാം തുറമുഖങ്ങളില്‍ കൂടി ചരക്ക് നീക്കം നടത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

(സി)ഇതുമൂലം ചരക്ക് നീക്കങ്ങള്‍ക്കുള്ള ചെലവ് കരമാര്‍ഗ്ഗത്തെക്കാള്‍ എത്രത്തോളം കുറയുമെന്ന് വിശദമാക്കാമോ;

(ഡി)തീരദേശ കപ്പല്‍ ഗതാഗത പദ്ധതിയനുസരിച്ച് നല്‍കുന്ന ഇന്‍സെന്‍റീവ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ബാധകമാകുമോ; വിശദാംശങ്ങള്‍ നല്‍കാമോ?

5047


കാസര്‍ഗോഡ് മത്സ്യബന്ധന തുറമുഖം 

ശ്രീ.എന്‍.എ. നെല്ലിക്കുന്ന്

(എ)കാസര്‍ഗോഡ് മത്സ്യബന്ധന തുറമുഖത്തിനു എന്നാണ് തറക്കല്ലിട്ടതെന്നും ഇതിന്‍റെ നിര്‍മ്മാണം ഏത് കരാറുകാരനെ/സ്ഥാപനത്തെയാണ് ഏല്‍പ്പിച്ചതെന്നും നിര്‍മ്മാണ കാലാവധി എത്രയാണെന്നും വ്യക്തമാക്കുമോ; 

(ബി)ഈ തുറമുഖത്തിന്‍റെ നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും ഉദ്ഘാടനം എപ്പോള്‍ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കുമോ ?

5048


കുറ്റ്യാടി മണ്ധലത്തിലെ ഫിഷറീസ് റോഡുകള്‍ 

ശ്രീമതി കെ. കെ. ലതിക

(എ)ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് കുറ്റ്യാടി മണ്ധലത്തില്‍ നടപ്പാക്കുന്നതിന് ഭരണാനുമതിക്കായി സമര്‍പ്പിച്ച റോഡ് പ്രവ്യത്തികള്‍ ഏതൊക്കെയാണെന്നും പ്രസ്തുത പ്രവ്യത്തികള്‍ക്ക് എപ്പോള്‍ ഭരണാനുമതി നല്‍കുമെന്നും വ്യക്തമാക്കുമോ; 

(ബി)കുറ്റ്യാടി മണ്ധലത്തിലെ ഏതെല്ലാം പ്രവ്യത്തികള്‍ നബാര്‍ഡിന് സമര്‍പ്പിച്ചുവെന്നും ആയതിന്‍റെ ഇപ്പോഴത്തെ അവസ്ഥയെന്തെന്നും വ്യക്തമാക്കുമോ?

5049


നിരോധിത വലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെ നടപടി

ശ്രീ; എസ്.ശര്‍മ്മ

(എ)സംസ്ഥാനത്ത് മത്സ്യക്കുഞ്ഞുങ്ങളെ വ്യാപകമായി പിടിച്ചെടുത്ത് വളത്തിനും, മറ്റാവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നിരോധിത വലകള്‍ ഉപയോഗിച്ച് വലിയ അളവില്‍ മത്സ്യക്കുഞ്ഞുങ്ങളെ പിടിച്ചെടുക്കുന്നവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ; ഇത്തരത്തിലുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

5050


കണ്ണൂര്‍ ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടറുടെ ഓഫീസിലെ തസ്തികകള്‍ 

ശ്രീ. സി. കൃഷ്ണന്‍

(എ)കണ്ണൂര്‍ ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടറുടെ ഓഫീസില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് യൂണിറ്റില്‍ ഉള്‍പ്പെടെ എത്ര തസ്തികകളാണ് അനുവദിച്ചിട്ടുള്ളതെന്നും,ഇവയില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നും വിശദമാക്കുമോ; 

(ബി)കാലവര്‍ഷത്തിനു മുന്നോടിയായി രക്ഷാപ്രവര്‍ത്തനത്തിനും അനധികൃത മീന്‍ പിടുത്തം തടയുന്നതിനും വേണ്ടി എത്ര ജീവനക്കാരെ അധികമായി നിയമിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ; 

(സി)മഴക്കാലങ്ങളില്‍ സാധാരണയായി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അധികമായി നിയമിക്കാറുള്ള പോലീസുകാരെയും ഗാര്‍ഡുമാരെയും ഈ വര്‍ഷം നിയമിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ? 

T5051


എയര്‍ കേരള പദ്ധതി 

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

(എ)എയര്‍ കേരള പദ്ധതി ഏതു ഘട്ടത്തിലാണ്;

(ബി)എയര്‍ കേരള പദ്ധതി പ്രാവര്‍ത്തികമാകുമോ;

(സി)വിമാന കന്പനി തുടങ്ങാന്‍ പദ്ധതിയില്ലെങ്കില്‍ ഗള്‍ഫ് മലയാളികളുടെ യാത്രാപ്രശ്നത്തിന് പരിഹാരം കാണാന്‍ എന്തു നടപടി സ്വീകരിക്കുമെന്ന് അറിയിക്കാമോ?

5052


കഞ്ചാവ് വില്‍പ്പനക്കെതിരെ നടപടി 

ശ്രീ.ബാബു എം.പാലിശ്ശേരി

(എ)സംസ്ഥാനത്ത് കഞ്ചാവ് വില്പന നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര കിലോ കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്; 

(സി)ഇതുമായി ബന്ധപ്പെട്ട് എത്രപേര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്; 

(ഡി)കഞ്ചാവ് ലോബിയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമോ; എങ്കില്‍ അതിന്‍റെ വിശദാംശം വ്യക്തമാക്കാമോ ?

T5053


ഉള്‍നാടന്‍ ജലഗതാഗതനിയമം 

ശ്രീ. കെ. രാജു

(എ)ഉള്‍നാടന്‍ ജലഗതാഗതനിയമം നിലവില്‍വന്നിട്ടുണ്ടോ; ഇതിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി)പ്രസ്തുത നിയമപ്രകാരം ഹൌസ്ബോട്ട് വ്യവസായത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഹൌസ്ബോട്ടുകളുടെ നിയന്ത്രണത്തിന് എന്തെല്ലാം വ്യവസ്ഥകളാണ് പ്രസ്തുത നിയമത്തില്‍ ഉള്ളതെന്ന് വ്യക്തമാക്കുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.