UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

  You are here: Business >13th KLA >First Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions please enable  unicode-Malayalam in your system)

  Answer  Provided    Answer  Not Yet Provided

Q. No.

Title of the Question
1734

ബൈതരണി കല്‍ക്കരി നിലയത്തില്‍ നിന്നും കല്‍ക്കരി

ശ്രീ. കെ. ശിവദാസന്‍ നായര്‍

() ഒറീസയിലെ ബൈതരണി കല്‍ക്കരി നിലയത്തില്‍ നിന്നും കല്‍ക്കരി വാങ്ങുന്നതിന് കെ.എസ്..ബി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍ എപ്പോഴെന്നും ഏതു വ്യവസ്ഥയിലെന്നും വ്യക്തമാക്കാമോ;

(ബി) കല്‍ക്കരി ലഭിച്ചു തുടങ്ങിയോ; ഇത് ഉപയോഗിച്ച് വൈദ്യുതി ഉല്പാദനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?

1735

ഒറീസ്സയില്‍ തെര്‍മല്‍ പവര്‍ പ്ളാന്റ്

ശ്രീ. വര്‍ക്കല കഹാര്‍

,, വി. ഡി. സതീശന്‍

,, പി. സി. വിഷ്ണുനാഥ്

,, ലൂഡി ലൂയിസ്

() സംസ്ഥാന നിയന്ത്രണത്തോടെ ഒറീസ്സയില്‍ തെര്‍മല്‍ പവര്‍ പ്ളാന്റ് സ്ഥാപിക്കുന്നതിന്റെ സാദ്ധ്യതയെക്കുറിച്ച് ആലോചിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശങ്ങളും പവര്‍ പ്ളാന്റിന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ എന്തെല്ലമെന്ന് വ്യക്തമാക്കുമോ ;

(സി) ഇതിന്റെ സാദ്ധ്യതാപഠനം ആരെ ഏല്പിക്കാനാണ് ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ഡി) പ്ളാന്റില്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതി എങ്ങനെ വിതരണം ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത് ?

1736

പുതിയ വൈദ്യുതി കണക്ഷന്‍

ശ്രീ. പാലോട് രവി

,, ഷാഫി പറമ്പില്‍

,, വി.പി. സജീന്ദ്രന്‍

,, ഹൈബി ഈഡന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ എത്രപേര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടുണ്ട് ;

(ബി) എത്രപേര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കണമെന്നാണ് പുതിയ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത് ;

(സി) ഇനി വൈദ്യുതി കണക്ഷന്‍ ലഭിക്കാനുള്ളവര്‍ക്ക് എത്രയും വേഗം ആയത് നല്‍കുന്ന കാര്യം പരിഗണിക്കുമോ ?

1737

പുതുതായി വൈദ്യുതി കണക്ഷന് അപേക്ഷിച്ചവര്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

() വൈദ്യുതി പ്രസരണ നഷ്ടം ഒഴിവാക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്;

(ബി) പുതുതായി വൈദ്യുതി കണക്ഷന് അപേക്ഷിച്ചവര്‍ക്കെല്ലാം ആയത് നല്‍കുന്നതിന് നടപടി കൈക്കൊണ്ടിട്ടുണ്ടോ ?

1738

വൈദ്യുത കണക്ഷന് അപേക്ഷിച്ചവര്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() സംസ്ഥാനത്ത് വൈദ്യുത കണക്ഷന് അപേക്ഷിച്ചവരുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി) ഇവര്‍ക്ക് വൈദ്യുതി കണക്ഷന്‍ എപ്പോള്‍ കൊടുക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

1739

വൈദ്യൂതീകരിക്കപ്പെടാത്ത വീടുകളുള്ള സമ്പൂര്‍ണ്ണ വൈദ്യൂതീകരണ മണ്ഡലങ്ങള്‍

ശ്രീ. പി. തിലോത്തമന്‍

() സംസ്ഥാനത്ത് സമ്പൂര്‍ണ്ണ വൈദ്യൂതീകരണം നടപ്പിലാക്കിയ മണ്ഡലങ്ങള്‍ ഏതെല്ലാമാണെന്നു പറയാമോ ;

(ബി) സമ്പൂര്‍ണ്ണ വൈദ്യൂതീകരണം നടപ്പിലാക്കിയ മണ്ഡലങ്ങളില്‍ ഒറ്റപ്പെട്ട വീടുകള്‍ വൈദ്യുതീകരിക്കപ്പെടാതെയുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ദൂരകൂടുതല്‍ അമിത സാമ്പത്തികചെലവ് തുടങ്ങിയ കാരണങ്ങളാല്‍ ഒറ്റപ്പെട്ട മേഖലയിലെ വൈദ്യുതീകരണം നടക്കാത്ത വീടുകള്‍ക്ക് വൈദ്യുതീകരിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

1740

സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന് മുന്‍ഗണന

ശ്രീ. കെ. രാധാകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഊര്‍ജ്ജ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പിലാക്കുന്നതിനുള്ള പദ്ധതി നിലവിലുണ്ടോ ;

(ബി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഏതെല്ലാം നിയോജമണ്ഡലങ്ങളിലാണ് സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(സി) സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പിലാക്കിയ മണ്ഡലങ്ങളില്‍ തുടര്‍ന്നും അപേക്ഷകളില്‍ കുടിശ്ശിക വരുത്താതെ നിശ്ചിത സമയപരിധിക്കുള്ളില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിന് മുന്‍ഗണന നല്‍കി അതുവഴി സമ്പൂര്‍ണ്ണത എന്നും നിലനിര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

1741

വഴി വിളക്കുകള്‍ യഥാസമയം തെളിയിക്കാന്‍ നടപടി

ശ്രീ. ബി. സത്യന്‍

() ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും വാങ്ങിനല്‍കുന്ന സ്ട്രീറ്റ്ലൈറ്റുകള്‍ നിശ്ചിത സമയത്തിനകം തെളിയിക്കാന്‍ എന്തെങ്കിലും ഉത്തരവ് നിലവിലുണ്ടോ; ഉണ്ടെങ്കില്‍ തീയതി ഉള്‍പ്പെടെ ഉത്തരവ് വിശദമാക്കാമോ;

(ബി) ഇതുപോലെ വാങ്ങി നല്‍കുന്ന ലൈറ്റുകള്‍ തെളിയിക്കാന്‍ കാലതാമസം വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇത്തരം വിഷയങ്ങള്‍ ഒരു അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയോ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയോ ചുമതലയിന്‍കീഴില്‍ കൊണ്ടുവരാന്‍ കഴിയുമോ; എങ്കില്‍ വിശദമാക്കുമോ;

(ഡി) അപകടങ്ങള്‍ പെരുകുന്ന ആറ്റിങ്ങല്‍ തിരുവനന്തപുരം ദേശീയപാതയില്‍ സ്ട്രീറ്റ്ലൈറ്റുകള്‍ തെളിയിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() എങ്കില്‍ സ്ട്രീറ്റ്ലൈറ്റുകള്‍ യഥാസമയം തെളിയിക്കുന്നതിന് നടപടിയെടുക്കുമോ?

1742

പ്രതിദിന വൈദ്യുതി ഉപഭോഗം

ശ്രീ. . പി. ജയരാജന്‍

() കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കളുടെ എണ്ണം എത്രയെന്നു വ്യക്തമാക്കുമോ;

(ബി) പ്രതിദിന വൈദ്യുതി ഉപഭോഗത്തിന്റെ ശരാശരി എത്രയെന്നു വ്യക്തമാക്കുമോ;

(സി) ഇലക്ട്രിക് - ഇലക്ട്രോണിക് ഉല്പന്നങ്ങളുടെ ഉപഭോഗം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ആളോഹരി വൈദ്യുതി ഉപഭോഗം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സ്ഥിതി വിശേഷം ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ഡി) എങ്കില്‍ ആളോഹരി വൈദ്യുതി ഉപഭോഗവും പ്രതിദിന ശരാശരി ഉപഭോഗവും കുറയ്ക്കുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തിലും ഹ്രസ്വകാലാടിസ്ഥാനത്തിലും നടപ്പിലാക്കുവാനുദ്ദേശിക്കുന്ന പദ്ധതികളെ സംബന്ധിച്ചു വ്യക്തമാക്കുമോ ?

1743

വൈദ്യുതി ഉല്‍പ്പാദനം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ബെന്നി ബെഹനാന്‍

,, പി. സി. വിഷ്ണുനാഥ്

,, എം. . വാഹീദ്

() 2006-11 കാലഘട്ടത്തില്‍ കേരളത്തില്‍ എത്ര മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു;

(ബി) ഏതൊക്കെ പദ്ധതികളില്‍ നിന്നാണ് പുതുതായി വൈദ്യുതി ഉല്പാദിപ്പിക്കുന്നത്;

(സി) ഈ കാലയളവില്‍ എത്ര പദ്ധതികള്‍ ആരംഭിച്ചു;

അവ ഏതൊക്കെ; ഇതില്‍ നിന്നും എത്ര മെഗാവാട്ട് വൈദ്യുതി പ്രതീക്ഷിക്കുന്നു;

(ഡി) ഇപ്പോള്‍ കേന്ദ്ര പൂളില്‍ നിന്ന് എത്ര മെഗാവാട്ട്

വൈദ്യുതി ലഭിക്കുന്നുണ്ട്;

() എത്ര രൂപ നിരക്കിലാണ് സംസ്ഥാനത്ത് നിന്ന്

വൈദ്യുതി വില്‍ക്കുന്നത്; വിശദമാക്കുമോ?

1744

വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തല്‍

ശ്രീ. ബെന്നി ബെഹനാന്‍

,, വി.ഡി. സതീശന്‍

,, പാലോട് രവി

,, ലൂഡി ലൂയിസ്

() ഈ ഗവണ്‍മെന്റ് അധികാരമേറ്റ ശേഷം വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) വൈദ്യുതി വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എത്ര കി.മീ. 11 കെവി. ലൈന്‍ നിര്‍മ്മിച്ചിട്ടുണ്ട്;

(സി) എത്ര പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ചിട്ടുണ്ട്;

(ഡി) ഏതെല്ലാം ജില്ലകളില്‍ കേടായിരുന്ന മീറ്ററുകള്‍ മാറ്റി സ്ഥാപിച്ചിട്ടുണ്ട്: വിശദാംശങ്ങള്‍ എന്തെല്ലാം ?

1745

വൈദ്യുതി പദ്ധതികള്‍

ശ്രീ. എം. ഹംസ

() വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനായി ഏതെല്ലാം പദ്ധതികള്‍ ആണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ;

(ബി) ഏതെല്ലാം പുതിയ ജലവൈദ്യുത പദ്ധതികള്‍ ആണ് പരിഗണിക്കുന്നത്; അതിനായി എത്ര രൂപയാണ് നീക്കിവച്ചിരിക്കുന്നത്;

(സി) പാരമ്പര്യ, പാരമ്പര്യേതര ഊര്‍ജ്ജ ഉല്പാദന പദ്ധതികളില്‍ താരതമ്യേന പരിസ്ഥിതി മലിനീകരണം താരതമേന്യ കുറയ്ക്കാവുന്ന പദ്ധതികള്‍ ഏതെല്ലാമെന്നാണ് കണ്ടെത്തിയിട്ടുളളത്; വ്യക്തമാക്കാമോ;

(ഡി) ഗുണമേന്മയുളള വൈദ്യുതി സംസ്ഥാനത്തെ എല്ലാ ഉപഭോക്താക്കള്‍ക്കും എത്തിക്കുന്നതിനായി എന്തെല്ലാം പദ്ധതികള്‍ ആണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയത്; വിശദാംശം ലഭ്യമാക്കാമോ;

() കേടായ വൈദ്യുത മീറ്ററുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(എഫ്) 1.6.2011 മുതല്‍ 31.8.2011 വരെ എത്ര കേടായ മീറ്ററുകള്‍ മാറ്റി സ്ഥാപിച്ചു എന്ന് വ്യക്തമാക്കാമോ?

1746

കെ.എസ്..ബി. പുന:സംഘടന

ശ്രീ. ജി.എസ്. ജയലാല്‍

() കെ.എസ്..ബി. പുന:സംഘടനാ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ ;

(ബി) പ്രസ്തുത പുന:സംഘടനാ നടപടികള്‍ നിര്‍ത്തിവച്ച് നിലവിലുള്ള സംവിധാനം തുടരുവാന്‍ സന്നദ്ധമാകുമോ; വിശദാംശം അറിയിക്കുമോ ?

1747

വിവിധ ആവശ്യങ്ങള്‍ക്കായുള്ള വൈദ്യുതി കണക്ഷനുകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഗാര്‍ഹിക, വ്യാവസായിക, വാണിജ്യ, കാര്‍ഷിക, സാമൂഹ്യക്ഷേമ ആവശ്യങ്ങള്‍ക്കായുള്ള എത്ര വൈദ്യുതി കണക്ഷനുകളുണ്ടെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഗാര്‍ഹിക, വ്യാവസായിക, വാണിജ്യ, കാര്‍ഷിക, സാമൂഹ്യക്ഷേമ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ എത്ര വൈദ്യുതി കണക്ഷനുകള്‍ നല്‍കിയെന്ന് ഇനം തിരിച്ച് കണക്ക് വ്യക്തമാക്കുമോ?

1748

എസ്.എം.എസ്. സംവിധാനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഉപഭോക്താക്കള്‍ക്ക് വൈദ്യുതി സംബന്ധിച്ച പരാതി അറിയിക്കാന്‍ എസ്.എം.എസ്. സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഇതിനായി എന്തെല്ലാം ക്രമീകരണങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ;

(സി) പ്രസ്തുത സംവിധാനം എന്നാണ് നിലവില്‍ വന്നതെന്ന് വ്യക്തമാക്കാമോ;

(ഡി) പ്രസ്തുത സംവിധാനം മുഖേന ഇതുവരെ എത്ര പരാതികളാണ് ലഭിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ?

1749

പാരമ്പര്യേതര ഊര്‍ജ്ജ ഉല്‍പ്പാദന

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() പാരമ്പര്യേതര ഊര്‍ജ്ജ ഉല്‍പ്പാദനത്തിന് പുതിയ പദ്ധതികള്‍ രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്ത മാക്കുമോ ;

(ബി) എങ്കില്‍ ഇതിലൂടെ എത്ര വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

1750

ഭൂമിക്കടിയിലൂടെ വൈദ്യുത ലൈനുകള്‍

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

() വൈദ്യുത പ്രസരണ നഷ്ടവും മോഷണവും ഒഴിവാക്കാനും ലൈനുകളില്‍ ആവര്‍ത്തിക്കുന്ന അപകടങ്ങള്‍ ഒഴിവാക്കാനും വൈദ്യുതി വിതരണത്തിന്റെ തടസ്സങ്ങള്‍ ശാശ്വതമായി പരിഹരിക്കാനും ഭൂമിക്കടിയിലൂടെ വൈദ്യുത ലൈനുകള്‍ സ്ഥാപിക്കാന്‍ ആലോചിക്കുന്നുണ്ടോ;

(ബി) ഉണ്ടെങ്കില്‍ എന്ന് പൂര്‍ത്തിയാക്കുവാന്‍ കഴിയും; ഇല്ലെങ്കില്‍ മറ്റു പദ്ധതികള്‍ പരിഗണനയിലുണ്ടോ?

1751

പെരുവണ്ണാമൂഴി വൈദ്യുത പദ്ധതി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

പേരാമ്പ്ര മണ്ഡലത്തിലെ പെരുവണ്ണാമൂഴി ചെറുകിട

വൈദ്യുത പദ്ധതി നിര്‍മ്മാണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

1752

പെരുന്തേനരുവി വൈദ്യുത പദ്ധതി

ശ്രീ. രാജു എബ്രഹാം

() റാന്നിയിലെ പെരുന്തേനരുവിയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പെരുന്തേനരുവി വൈദ്യുത പദ്ധതിയുടെ സ്ഥാപിത ശേഷി എത്ര മെഗാവാട്ടാണ്; ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി) പദ്ധതി നിര്‍വ്വഹണത്തിനായി ഭൂമി ഏറ്റെടുക്കേണ്ടതായിട്ടുണ്ടോ; എങ്കില്‍ എത്ര ഏക്കര്‍ ഏറ്റെടുക്കേണ്ടി വരും;

(സി) ഏറ്റെടുക്കുന്നതില്‍ വനഭൂമി ഉണ്ടോ; വനഭൂമി ഏറ്റെടുക്കാന്‍ എന്തൊക്കെ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്;

(ഡി) ഈ പദ്ധതിയുടെ നിര്‍മ്മാണം മൂലം അനന്തമായ ടൂറിസം സാദ്ധ്യതകളുള്ള പെരുന്തേനരുവി വെള്ളച്ചാട്ടം നഷ്ടമാകുമെന്ന ജനങ്ങളുടെ ആശങ്ക ദുരീകരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

() പദ്ധതിയുടെ നിര്‍മ്മാണം മൂലം ആദിവാസി കോളനിയായ കുരുഡന്‍മൂഴിയിലേക്കു പോകുന്നതിനായി നിര്‍മ്മിച്ചിട്ടുള്ള കുരുഡന്‍മൂഴി ക്രോസ് വേ വെള്ളത്തിനടിയിലാകുമെന്ന ആശങ്കയ്ക്ക് എന്ത് പരിഹാരമാണ് വൈദ്യുതി ബോര്‍ഡ് മുന്നോട്ട് വയ്ക്കുന്നത്;

(എഫ്) ഈ പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടോ; ആരാണ് കരാറുകാര്‍; നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം ആര്‍ക്കാണ്; എത്ര നാളുകള്‍കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് കരാര്‍ ചെയ്തിട്ടുള്ളത്;

(ജി) സമയബന്ധിതമായി നിര്‍മ്മാണം നടക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ?

1753

റാന്നി - വെച്ചൂച്ചിറ ഫീഡര്‍ നിര്‍മ്മാണം

ശ്രീ. രാജു എബ്രഹാം

() റാന്നിയില്‍ നിന്നും വെച്ചൂച്ചിറയിലേയ്ക്ക് പുതിയ 11 കെ.വി.യുടെ ഫീഡര്‍ നിര്‍മ്മാണത്തിനായി എത്ര രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്; പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;

(ബി) ഇതിന്റെ നിര്‍മ്മാണം എന്നാണ് ആരംഭിച്ചത്; എത്ര കീലോമീറ്റര്‍ ദൂരത്തേക്കാണ് ലൈന്‍ വലിച്ചിട്ടുള്ളത്; ഇനിയും എത്ര കിലോമീറ്റര്‍ കൂടി ലൈന്‍ വലിക്കാനുണ്ട്;

(സി) ഇതിന്റെ നിര്‍മ്മാണം മന്ദഗതിയിലാകുന്നതിന്റെ കാരണം വ്യക്തമാക്കാമോ; എത്ര നാളുകള്‍കൊണ്ട് ഈ പ്രവൃത്തി പൂര്‍ത്തിയാക്കാനായിരുന്നു കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നത്;

(ഡി) ഈ പദ്ധതി എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്; ഇതിനായി എന്തൊക്കെ നടപടി

കള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് ?

1754

പുന്നപ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ്

ശ്രീ. ജി. സുധാകരന്‍

() പുന്നപ്ര, ആലപ്പുഴ(സൌത്ത്) എന്നീ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകള്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) രണ്ടു ഓഫീസുകള്‍ക്കും കെട്ടിടം നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമോ ;

(സി) പൂന്നപ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് കെട്ടിടം ഒഴിയണമെന്ന് കാണിച്ച് കെട്ടിട ഉടമ നോട്ടീസ് നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) പൂന്നപ്ര ട്രാന്‍സ്മിഷന്‍ ക്വാര്‍ട്ടേഴ്സ് കോമ്പൌണ്ടില്‍ പുന്നപ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം ഉണ്ടെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

1755

ഇടുക്കി നിയോജകമണ്ഡലത്തില്‍ വോള്‍ട്ടേജ് ക്ഷാമം

ശ്രീ. റോഷി അഗസ്റിന്‍

() ഇടുക്കി നിയോജകമണ്ഡലത്തില്‍ വോള്‍ട്ടേജ് ക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍ ഉണ്ടോ; എങ്കില്‍ പ്രസ്തുത പ്രദേശങ്ങള്‍ ഏതെല്ലാമെന്ന് സെക്ഷന്‍ ആഫീസ് തിരിച്ച് അറിയിക്കുമോ;

(ബി) കടുത്ത വോള്‍ട്ടേജ് ക്ഷാമം നേരിടുന്ന പ്രദേശങ്ങളെ സംബന്ധിച്ച് ഉപഭോക്താക്കളില്‍ നിന്ന് പരാതികള്‍ ലഭിച്ചിട്ടുണ്ടോ;

(സി) വോള്‍ട്ടേജ് ക്ഷാമം സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണ്;

(ഡി) സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ പങ്ക് കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍ നിന്നുളള വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കുമോ ?

1756

അട്ടപ്പാടിയില്‍ കാറ്റില്‍ നിന്നും വൈദ്യുത ഉല്പാദിപ്പിക്കാനുള്ള പദ്ധതി

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, എം. . വാഹീദ്

,, പി. സി. വിഷ്ണുനാഥ്

,, . പി. അബ്ദുള്ളക്കുട്ടി

() അട്ടപ്പാടിയില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുവാന്‍ ഉള്ള പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) ഇതിനായി എങ്ങനെ ഭൂമി കണ്ടെത്താനാണ് ബോര്‍ഡ് ആലോചിക്കുന്നത്;

(സി) ആദിവാസികളുടെ ഭൂമി ഇതിനായി ഉപയോഗിക്കുവാന്‍ ആലോചനയുണ്ടോ;

(ഡി) പദ്ധതി നടപ്പാക്കുമ്പോള്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ആദിവാസികള്‍ക്ക് തന്നെ ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

() ഭൂമി വിട്ടുതരാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നവര്‍ക്ക് റവന്യൂ ഷെയര്‍ നല്‍കുന്ന കാര്യം പരിഗണിക്കുമോ ?

1757

വൈദ്യുതി വകുപ്പിലെ പരിശീലനം

ശ്രീ. സി. ദിവാകരന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. കെ. രാജു

,, ജി. എസ്. ജയലാല്‍

() വൈദ്യുതി വകുപ്പിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാറുണ്ടോ ;ഉണ്ടെങ്കില്‍ പരിശീലനം നല്കുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(ബി) ഓരോ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും എത്ര കാലത്തെ പരിശീലനമാണ് നല്‍കുന്നതെന്ന് വെളിപ്പെടുത്തുമോ ;

(സി) പരിശീലനത്തിന്റെ കുറവ് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആധൂനിക രീതിയിലുള്ള പരിശീലനം നല്കുന്നതിനുള്ള എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ?

1758

വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് നടപടി

ശ്രീ. റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

() സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(ബി) പുതുതായി ഏതെങ്കിലും വൈദ്യുതപദ്ധതികള്‍ നടപ്പിലാക്കുവാന്‍ ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതിയില്‍ നിന്ന് എത്രമെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന് വിശദമാക്കുമോ?

1759

നൂറുദിനപരിപാടിയില്‍ വൈദ്യുതി മേഖലയിലെ പ്രവര്‍ത്തികള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() 100 ദിന കര്‍മ്മപരിപാടിയില്‍ 1000 കിലോമീറ്റര്‍ നീളത്തില്‍ 11.കെ.വി. ലൈനുകളും, 100 ട്രാന്‍സ്ഫോര്‍മറുകളും സ്ഥാപിക്കുമെന്നുള്ള പ്രഖ്യാപനം നടപ്പാക്കിയോ എന്ന് വ്യക്തമാക്കുമോ ;

(ബി) എങ്കില്‍ ഏതൊക്കെ സബ് സ്റേഷന് കീഴിലാണ് പ്രവൃത്തി നടന്നതെന്നന്ന് വിശദമാക്കാമോ ?

1760

സംഭരണശേഷിയും നീരൊഴുക്കും

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. . കെ. ബാലന്‍

,, എം. ഹംസ

,, എസ്. രാജേന്ദ്രന്‍

() കെ.എസ്..ബിയുടെ ജലസംഭരണികളില്‍ ഇപ്പോള്‍ സംഭരണശേഷിയുടെ എത്ര ശതമാനം ജലം സംഭരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ; മുന്‍വര്‍ഷങ്ങളുമായുള്ള താരതമ്യം ലഭ്യമാക്കാമോ ;

(ബി) ഈ കാലവര്‍ഷത്തില്‍ ഇതേവരെ ലഭ്യമായ നീരൊഴുക്കിന്റെ അളവ് വൈദ്യുത ഉല്പാദനശേഷിയുടെ അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ ;

(സി) ഈ വര്‍ഷം ഇതേവരെ ലഭിച്ച നീരൊഴുക്ക് ശരാശരി ലഭ്യതയേക്കാള്‍ എത്ര യൂണിറ്റ് അധിക വൈദ്യുത ഉല്പാദനത്തിന് പര്യാപ്തമാണെന്ന് വിശദമാക്കാമോ ;

(ഡി) മെച്ചപ്പെട്ട കാലവര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ദ്ദിഷ്ട വൈദ്യുത നിരക്ക് വര്‍ദ്ധനവും ഇന്ധനസര്‍ച്ചാര്‍ജ്ജും ഒഴിവാക്കുമോ ?

1761

പ്രസരണ നഷ്ടം കുറയ്ക്കുവാന്‍ നടപടി

ശ്രീ. . റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

,, ഷാഫി പറമ്പില്‍

,, പി. . മാധവന്‍

() സംസ്ഥാനത്ത് വൈദ്യുതിയുടെ പ്രസരണ നഷ്ടത്തിന്റെ തോത് ഇപ്പോള്‍ എത്രയെന്ന് അറിയിക്കുമോ ;

(ബി) പ്രസരണ നഷ്ടം കുറയ്ക്കുവാന്‍ എന്തെല്ലാം പുതിയ പദ്ധതികളാണ് വൈദ്യുതിവകുപ്പ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ ;

(സി) കേന്ദ്ര സര്‍ക്കാരില്‍ നിന്നും പ്രസരണ നഷ്ടം കുറയ്ക്കുന്നതിനായി എന്തെല്ലാം സഹായങ്ങളാണ് ലഭിക്കുന്നതെന്ന് അറിയിക്കാമോ ;

(ഡി) തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയം പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ കേരളത്തിന് ലഭ്യമാകുന്ന വൈദ്യുതി എത്രയെന്ന് അറിയിക്കാമോ ?

1762

കുടിശ്ശിക വസൂലാക്കുന്നതിനുള്ള നടപടികള്‍

ശ്രീ. . പി. ജയരാജന്‍

() സംസ്ഥാന ഗവണ്‍മെന്റിനു കീഴിലുള്ള കുടിവെള്ള പദ്ധതികള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, ഗവണ്‍മെന്റ് സ്കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക വരുത്തിയിട്ടുണ്ടെങ്കില്‍ പ്രസ്തുത കുടിശ്ശിക വസൂലാക്കാന്‍ നടപടി സ്വീരിക്കുന്നതോടൊപ്പം വൈദ്യുതി ബന്ധം വിച്ഛേദിച്ച് ബുദ്ധിമുട്ടിക്കുന്ന നിലവിലുള്ള സമ്പ്രദായം അവസാനിപ്പിക്കുവാന്‍ ആവശ്യമായനടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോയെന്നു വ്യക്തമാക്കുമോ ;

(ബി) സര്‍ക്കാര്‍ ആശുപത്രികളുടെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കുടിവെള്ള പദ്ധതികളുടെയും സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ഭരണവകുപ്പുകളുമായി ബന്ധപ്പെട്ട് കുടിശ്ശികയിന്മേല്‍ ഈടാക്കുന്ന പിഴകളും മറ്റും ഒഴിവാക്കി നല്‍കുവാനും വൈദ്യുതി ചാര്‍ജ് കുടിശ്ശിക തുക അടക്കുവാനുള്ള തുക പ്രത്യേക ബഡ്ജറ്റ് വിഹിതമായി മാറ്റി വക്കുവാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നുണ്ടോയെന്നു വ്യക്തമാക്കുമോ ?

1763

കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ വൈദ്യുതീകരിച്ച വീടുകള്‍

ശ്രീ. റ്റി.വി. രാജേഷ്

() കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ വൈദ്യുതീകരിച്ച വീടുകളുടെ എണ്ണമെത്ര;

(ബി) ഇനി എത്ര വീടുകള്‍ വൈദ്യുതീകരിക്കാന്‍ ബാക്കിയുണ്ട്; അവ ഏതൊക്കെ പഞ്ചായത്തുകളിലാണ്; വിശദാംശം ലഭ്യമാക്കുമോ ?

1764

വൈദ്യുതി അപകടങ്ങളില്‍പെടുന്നവര്‍ക്ക്

നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുവാന്‍ നടപടി

ശ്രീ. പി. . മാധവന്‍

,, പാലോട് രവി

,, റ്റി. എന്‍. പ്രതാപന്‍

,, വി. റ്റി. ബല്‍റാം

() വൈദ്യുത അപകടങ്ങള്‍ തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;

(ബി) വൈദ്യുതി ലൈന്‍ പൊട്ടിവീഴുന്നതു മൂലവും, വകുപ്പിന്റെ അനാസ്ഥ മൂലവും ഉണ്ടാകുന്ന അപകടങ്ങളില്‍പെടുന്നവര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന നഷ്ടപരിഹാരങ്ങള്‍ എന്തെല്ലാം;

(സി) ഇത് വര്‍ദ്ധിപ്പിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ഡി) വൈദ്യുതി ലൈന്‍ റിപ്പെയര്‍ ചെയ്യുമ്പോള്‍ വ്യാപകമായി കരാര്‍ തൊഴിലാളികള്‍ അപകടങ്ങളില്‍പെടുന്നത് സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() ഇവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരങ്ങള്‍ നല്‍കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(എഫ്) കരാര്‍ തൊഴിലാളികള്‍ക്ക് അപകടം സംഭവി

ക്കുന്നത് ലൈന്‍ നന്നാക്കുന്നതിന് ആവശ്യമായ യോഗ്യതകളോ പരിജ്ഞാനമോ ഇവര്‍ക്ക് ഇല്ലാത്തതു മൂലമാണ് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ജി) ഇത് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

1765

വൈദ്യുതാഘാതമേറ്റ് മരണപ്പെടുന്നവര്‍ക്കുള്ള ധനസഹായം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് എത്രപേര്‍ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി) ഇതില്‍ വൈദ്യുതിലൈനിലെ ജോലി ചെയ്യുന്നതിനിടയില്‍ എത്രപേര്‍ ഷോക്കേറ്റ് മരിച്ചിട്ടുണ്ട്;

(സി) ജോലിക്കിടെ മരണപ്പെടുന്നവര്‍ക്ക് ഇതിനകം എന്തെങ്കിലും ധനസഹായം പ്രഖ്യാപിക്കുകയോ നല്‍കുകയോ ചെയ്തിട്ടുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ എത്രപേര്‍ക്ക് എത്ര രൂപ ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

() ഇല്ലെങ്കില്‍ ജോലിക്കിടെ മരണപ്പെടുന്നവര്‍ക്കായി എന്തെങ്കിലും പദ്ധതികള്‍ നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ ?

1766

പുതിയ സബ് സ്റേഷനുകള്‍

ഡോ. എന്‍. ജയരാജ്

,, തോമസ് ഉണ്ണിയാടന്‍

() സംസ്ഥാനത്ത് പുതിയ വൈദ്യുതി സബ് സ്റേഷനുകള്‍ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) നിലവിലുള്ള 33 കെ.വി. സബ് സ്റേഷനുകള്‍ 66 കെ.വി. സബ് സ്റേഷനുകളായി ഉയര്‍ത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

1767

കുമളി സബ്സ്റേഷന്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

() കുമളി സബ്സ്റേഷനുവേണ്ടി ഭൂമി ഏറ്റെടുക്കുന്ന നടപടി ഏതുഘട്ടം വരെ എത്തി എന്നു വ്യക്തമാക്കാമോ ;

(ബി) ഭൂമി ലഭിച്ചു കഴിഞ്ഞാല്‍ എന്ന് സബ് സ്റേഷന്റെ പണി പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വെളിപ്പെടുത്താമോ ?

1768

ജലവൈദ്യുത പദ്ധതികളുടെ ഉല്‍പാദനശേഷി

ശ്രീ. .പി. ജയരാജന്‍

() സംസ്ഥാനത്തെ വിവിധ ജലവൈദ്യുത പദ്ധതികളുടെ പരമാവധി ഉല്‍പാദനശേഷി എത്രയെന്നും നിലവില്‍ പ്രസ്തുത പദ്ധതികളില്‍ നിന്നുള്ള ഉല്‍പാദനം എത്രയെന്നും വ്യക്തമാക്കുമോ ;

(ബി) സ്ഥാപിതശേഷിയില്‍ ഉല്‍പാദനം നടക്കാത്ത പദ്ധതികളില്‍ നിന്നും ഉല്‍പാദനം പരമാവധിശേഷിയിലേക്ക് എത്തിക്കുന്നതിന് കെ.എസ്..ബി സ്വീകരിച്ച നടപടികള്‍ എന്തെന്നും അതിന്റെ ഫലപ്രാപ്തിയെ സംബന്ധിച്ചും വ്യക്തമാക്കുമോ ?

1769

നിര്‍മ്മാണം ആരംഭിച്ച ചെറുകിട ജലവൈദ്യുത പദ്ധതികള്‍

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് എവിടെയൊക്കെയാണ് ചെറുകിട ജലവൈദ്യുത പദ്ധതികളുടെ നിര്‍മ്മാണം ആരംഭിച്ചത്;

(ബി) ഈ പദ്ധതികളിലൂടെ എത്ര മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് അധികമായി ഉല്‍പാദിപ്പിക്കുക;

(സി) ഈ പദ്ധതികള്‍ എന്ന് കമ്മീഷന്‍ ചെയ്യാനാകുമെന്ന് വ്യക്തമാക്കുമോ?

1770

നാദാപുരം മണ്ഡലത്തിലെ മിനിജലവൈദ്യുത പദ്ധതികള്‍

ശ്രീ..കെ. വിജയന്‍

() നാദാപുരം നിയോജക മണ്ഡലത്തിലെ മിനി ജലവൈദ്യുത പദ്ധതികളായ ചാത്തംങ്കോട്ട് നട, വിലങ്ങാട് എന്നിവ എപ്പോള്‍ കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് ;

(ബി) കമ്മീഷന്‍ ചെയ്ത മിനി ജലവൈദ്യുത പദ്ധതിയായ ‘പൂഴിത്തോട്’ല്‍ നിന്നും ഒരു ദിവസം എത്ര യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ ?

1771

പെരുനാട് ജലവൈദ്യുത പദ്ധതി

ശ്രീ. രാജു എബ്രഹാം

() പെരുനാട് ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇനിയും എന്തൊക്കെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിക്കാനുള്ളത്;

(ബി) പ്രസ്തുത പദ്ധതി അടിയന്തിരമായി കമ്മീഷന്‍ ചെയ്യുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

(സി) പദ്ധതി നടപ്പാക്കുമ്പോള്‍ എത്രമാത്രം പ്രദേശങ്ങളാണ് വെള്ളത്തിനടിയിലാവുക; എങ്കില്‍ ഈ പ്രദേശങ്ങളിലുള്ളവര്‍ക്കും പൊതുമരാമത്ത്, പഞ്ചായത്ത് റോഡുകള്‍ക്കുണ്ടാകുന്ന നാശത്തിനും നഷ്ടപരിഹാരം നല്‍കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;

(ഡി) ഇപ്പോള്‍ വെള്ളം കയറുന്ന പ്രദേശങ്ങളെക്കാള്‍ കൂടുതല്‍ വസ്തുവകകള്‍ക്ക് നാശമുണ്ടാകുമെന്ന ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടോ; എങ്കില്‍ കൂടുതല്‍ പ്രദേശങ്ങള്‍ ഏറ്റെടുക്കുന്നതിന് എന്ത് നടപടി സ്വീകരിക്കാനാണ ഉദ്ദേശിക്കുന്നത് ?

1772

കാറ്റില്‍ നിന്ന് വൈദ്യുതി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() കാറ്റില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുവേണ്ടി അനുയോജ്യമായ ഭൂമി സജ്ജമാക്കുന്ന സ്വകാര്യവ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സഹായങ്ങള്‍ക്കര്‍ഹതയുണ്ടോ ;

ഉണ്ടെങ്കില്‍ വിശദമാക്കാമോ ;

(ബി) അനുയോജ്യമായതായി കണ്ടെത്തുന്ന ഭൂമിയില്‍ മറ്റവകാശങ്ങളോ ബാധ്യതയോ ഇല്ലെന്ന് ഉറപ്പാക്കാന്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉല്പാദന പദ്ധതിയുടെ ഭാഗമായി എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ;

(സി) എങ്കില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിന്നീട് ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എന്തെല്ലാം കരുതല്‍ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ ?

1773

കാറ്റില്‍ നിന്ന് വൈദ്യുതി - എന്‍.റ്റി.പി.സി. യുമായി ധാരണ

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() കാറ്റില്‍ നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിനായി എന്‍.റ്റി.പി.സി. കേരള സര്‍ക്കാരുമായി ധാരണ പത്രം ഒപ്പ് വച്ചിട്ടുണ്ടോ; എങ്കില്‍ ഒപ്പ് വച്ച ധാരണാപത്രത്തിന്റെ ഒരു പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ;

(ബി) എന്‍.റ്റി.പി.സി. നേരിട്ടാണോ, സ്വകാര്യ സ്ഥാപനങ്ങളുമായി സംയുക്ത പങ്കാളിത്തത്തിലാണോ പദ്ധതി നിര്‍വ്വഹിക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കാമോ;

(സി) സംസ്ഥാനത്ത് ഏതെല്ലാം സ്ഥലങ്ങളില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാനാണ് എന്‍.റ്റി.പി.സി. ഉദ്ദേശിക്കുന്നത്;

(ഡി) സര്‍ക്കാര്‍ ഭൂമിയിലാണെങ്കില്‍ അവ ഏതൊക്കെയാണെന്നും, സ്വകാര്യ ഭൂമിയില്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ പ്രസ്തുത ഭൂമി എങ്ങിനെ ലഭ്യമാക്കാനാണുദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ;

() ഇതുമായി ബന്ധപ്പെട്ട് അനര്‍ട്ട് തയ്യാറാക്കിയ പദ്ധതിയുടെ വിശദാംശം വെളിപ്പെടുത്താമോ ?

1774

കാറ്റാടിയന്ത്രങ്ങളിലൂടെ വൈദ്യുതി ഉല്പാദനം

ശ്രീ. കെ.കെ. നാരായണന്‍

() സംസ്ഥാനത്ത് കാറ്റാടിയിലൂടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന എത്ര കാറ്റാടി യന്ത്രങ്ങള്‍ ഉണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി) അവ എവിടെയെല്ലാമാണെന്നും എത്രയൊക്കെയാണെന്നും ഇത് ആരുടെയൊക്കെയാണെന്നും പ്രത്യേകം പ്രത്യേകം വിശദമാക്കാമോ ?

1775

കാറ്റില്‍ നിന്നും വൈദ്യുതി

ശ്രീ. മുല്ലക്കര രത്നാകരന്‍

() കാറ്റില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള പ്രോജക്ടുകള്‍ വൈദ്യുതി ബോര്‍ഡ് നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടോ;

(ബി) ഈ വിധത്തില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന്റെ ലാഭനഷ്ടങ്ങളും സാദ്ധ്യതകളും സംബന്ധിച്ച് കെ.എസ്..ബി. എന്തെങ്കിലും ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ ?

1776

അസിസ്റന്റ് എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്

ശ്രീ. റ്റി. വി. രാജേഷ്

() കെ.എസ്..ബി. യില്‍ അസിസ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയിലേയ്ക്കുള്ള റാങ്ക് ലിസ്റ് നിലവിലുണ്ടോ;

(ബി) ഇതുവരെയായി റാങ്ക് ലിസ്റില്‍ നിന്നും എത്ര പേരെ അഡ്വൈസ് ചെയ്തു;

(സി) ഇപ്പോള്‍ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;

(ഡി) റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാനാവശ്യമായ നടപടി സ്വീകരിക്കുമോ?

1777

കെ.എസ്..ബി.യിലെ ശമ്പള പരിഷ്ക്കരണം

ശ്രീ.ജി.എസ്. ജയലാല്‍

() കെ.എസ്..ബി. ജീവനക്കാരുടെയും, ഓഫീസര്‍മാരുടെയും ശമ്പള പരിഷ്കരണം സംബന്ധിച്ച ദീര്‍ഘകാല കരാര്‍ 28.2.2011-ല്‍ ഒപ്പുവെച്ചിട്ടും ഓഫീസര്‍മാര്‍ക്കും, ഓഫീസര്‍ ഗ്രേഡ് ലഭിച്ച ഇതര ജീവനക്കാര്‍ക്കും പരിഷ്കരിച്ച ശമ്പളം ലഭിക്കാത്ത പ്രശ്നം പരിഹരിക്കുന്നതിനായി എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അറിയിക്കുമോ;

(ബി) പ്രസ്തുത ജീവനക്കാര്‍ക്ക് പരിഷ്കരിച്ച ശമ്പളം ലഭ്യമാകുന്നതിലേക്ക് തടസ്സങ്ങള്‍ എന്തെങ്കിലും നിലവിലുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ ?

1778

വൈദ്യുത ബോര്‍ഡിലെ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സ്ഥലംമാറ്റം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

'' കെ.കെ. നാരായണന്‍

'' കെ. കുഞ്ഞമ്മത് മാസ്റര്‍

'' ബി. സത്യന്‍

() വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സ്ഥലംമാറ്റത്തിന് അംഗീകൃത മാനദണ്ഡങ്ങള്‍ നിലവിലുണ്ടോ ;

(ബി) ഇത്തവണത്തെ പൊതുസ്ഥലംമാറ്റത്തില്‍ വ്യാപകമായി മാനദണ്ഡലംഘനങ്ങള്‍ നടന്നുവെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) സ്ഥലംമാറ്റ ഉത്തരവുകള്‍ മാനദണ്ഡത്തിനനുസരിച്ചും സുതാര്യമായും നടപ്പാക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ?

1779

അതിവേഗ റെയില്‍ പാതയ്ക്കായി കോര്‍പ്പറേഷന്‍ രൂപീകരിക്കാന്‍ നടപടി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() തിരുവനന്തപുരം-മംഗലാപുരം അതിവേഗ റെയില്‍ പാതയ്ക്കായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ നടത്തിയ സാധ്യതാ പഠനം പൂര്‍ത്തിയായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി) പൊതുമേഖലാ-സ്വകാര്യ സംരഭകരുടെ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നതിനായി ശുപാര്‍ശ ചെയ്തിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി) പ്രസ്തുത പദ്ധതി നടത്തിപ്പിനായി സംസ്ഥാനത്ത് ഏതെങ്കിലും കോര്‍പ്പറേഷന്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ?

1780

കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ച

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, എം. ചന്ദ്രന്‍

,, കെ. സുരേഷ് കുറുപ്പ്

,, പി. ശ്രീരാമകൃഷ്ണന്‍

() കേരളം സന്ദര്‍ശിച്ച റെയില്‍വേ മന്ത്രി ശ്രീ. ദിനേശ് ത്രിവേദി സംസ്ഥാനത്തെ റെയില്‍വേ വികസനം സംബന്ധിച്ച് തിരുവനന്തപുരത്ത് ചര്‍ച്ച ചെയ്യുകയുണ്ടായോ;

(ബി) ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട റെയില്‍വേ ആവശ്യങ്ങള്‍ എന്തെല്ലാമായിരുന്നു; ഇതില്‍ റെയില്‍വേ ബഡ്ജറ്റിലൂടെ നേരത്തെ സംസ്ഥാനത്തിന് പ്രഖ്യാപിച്ചിരുന്നതും നടപ്പാക്കാതിരുന്നതുമായ പദ്ധതികള്‍ ഏതൊക്കെയായിരുന്നു;

(സി) ഇവ ഓരോന്നിലും ചര്‍ച്ചയില്‍ എന്തു തീരുമാനമാണുണ്ടായത്;

(ഡി) യോഗത്തില്‍ പുതുതായി ഉന്നയിച്ച എന്തെല്ലാം സംഗതികളിന്മേല്‍ ഉറപ്പു ലഭിക്കുകയുണ്ടായി;

() സംസ്ഥാനത്ത് സ്വകാര്യപങ്കാളിത്തത്തോടെ നടപ്പാക്കുന്ന റെയില്‍വേ പദ്ധതികള്‍ ഏതൊക്കെയാണ്; അപ്രകാരം എന്തെങ്കിലും നിര്‍ദ്ദേശം യോഗത്തിലുണ്ടായിരുന്നോ എന്ന് വ്യക്തമാക്കുമോ;

(എഫ്) യോഗത്തിന്റെ മിനിട്സ് ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ?

1781

റെയില്‍വേ വികസനം- തീരുമാനങ്ങള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() റെയില്‍വേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിട്ടുമനസ്സിലാക്കുന്നതിനായി കേന്ദ്ര റെയില്‍വേ മന്ത്രി, റെയില്‍വേ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ഈയിടെ സംസ്ഥാനം സന്ദര്‍ശിക്കുകയുണ്ടായോ;

(ബി) എങ്കില്‍ എന്നായിരുന്നു സന്ദര്‍ശനം;തുടര്‍ന്നുണ്ടായ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട് കൈക്കൊണ്ട തീരുമാനങ്ങള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കുമോ;

(സി) കഞ്ചിക്കോട് റെയില്‍വെ കോച്ച് ഫാക്ടറിക്ക് തറക്കല്ലിടല്‍, തിരുവനന്തപുരം-കന്യാകുമാരി പാത, ഷൊര്‍ണ്ണൂര്‍-മംഗലാപുരംപാത എന്നിവയുടെ വൈദ്യുതീകരണം എന്നിവയില്‍ പുതിയ തീരുമാനം കൈക്കൊളളുകയുണ്ടായോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?

(ഡി) നിലമ്പൂര്‍ -തിരുവനന്തപുരം രാജ്യറാണി എക്സ്പ്രസ്സ് എന്നു മുതല്‍ ഓടിത്തുടങ്ങും:

() കേരളത്തിന് പുതിയ റെയില്‍വെ മേഖല എന്ന സംസ്ഥാനത്തിന്റെ വര്‍ഷങ്ങളായുളള ആവശ്യം യാഥാര്‍ത്ഥ്യമാകുമോ; ഇല്ലെങ്കില്‍ ഇതിനായുളള സമ്മര്‍ദ്ദം തുടരുമോ; വിശദാംശം നല്‍കുമോ?

1782

വയനാട്ടിലെ റെയില്‍വേ വികസനം

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() സംസ്ഥാനത്തെ റെയില്‍വേ വികസനത്തില്‍ വയനാട് ജില്ലയെ ഉള്‍പ്പെടുത്തി കിട്ടുന്നതിനുളള നിലപാട് വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്തിന്റെ വികസനത്തിന് വഴിയൊരുക്കുന്ന നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ പാതയ്ക്ക് തടസ്സമായി നില്‍ക്കുന്ന പ്രധാന ഘടകങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത പാതയുമായി ബന്ധപ്പെട്ട് ബദല്‍ സംവിധാനങ്ങളെക്കുറിച്ചുളള സാദ്ധ്യതാപഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?

1783

നിലമ്പൂര്‍ - തിരുവനന്തപുരം ലിങ്ക് എക്സ്പ്രസ്

ശ്രീ. ബാബു എം. പാലിശ്ശേരി

() സംസ്ഥാനത്തിന് അനുവദിച്ച നിലമ്പൂര്‍ - തിരുവനന്തപുരം ലിങ്ക് എക്സ്പ്രസ്സ്് ട്രെയിന്‍ ഓടി തുടങ്ങാത്തതിന്റെ കാരണം എന്താണെന്ന് അറിയിക്കുമോ ;

(ബി) ദക്ഷിണ റെയില്‍വേയുടെ സമയപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ട്രെയിന്‍ ഓടിതുടങ്ങിയിട്ടില്ല എന്നത് കണക്കിലെടുത്ത് റെയില്‍വേവകുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കുമോ ; വിശദാംശം വ്യക്തമാക്കുമോ ?

1784

കണ്ണൂര്‍ - മംഗലാപുരം റൂട്ടിലെ യാത്രാക്ളേശം

ശ്രീ. . ചന്ദ്രശേഖരന്‍

() കണ്ണൂര്‍ - മംഗലാപുരം റൂട്ടിലെ റെയില്‍വേ യാത്രക്കാരുടെ യാത്രാക്ളേശം പരിഹരിക്കുവാന്‍ പ്രസ്തുത റൂട്ടില്‍ കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ വേണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത ട്രെയിനുകള്‍ അനുവദിച്ചു കിട്ടുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

1785

മലബാറിലെ യാത്രാക്ളേശം

ശ്രീ. കെ. എന്‍. എ ഖാദര്‍

() മലബാറിലെ തീവണ്ടിയാത്രക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കോഴിക്കോട് ഭാഗത്തു നിന്നും ബാംഗ്ളൂര്‍, ചെന്നൈ, ഹൈദ്രാബാദ്, തിരുവനന്തപുരം പ്രദേശങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്കു വേണ്ടി കൂടുതല്‍ തീവണ്ടികള്‍ ഏര്‍പ്പെടുത്തുവാന്‍ ആവശ്യമായ നപടി സ്വീകരിക്കുമോ;

(സി) പ്രസ്തുത ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇതുവരെ എന്തെല്ലാം നപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദീകരിക്കാമോ?

1786

നിലമ്പൂര്‍-ഫറൂക്ക് റയില്‍വേ ലൈന്‍

ശ്രീ. കെ. എന്‍. . ഖാദര്‍

() നിലമ്പൂരില്‍ നിന്ന് അങ്ങാടിപ്പുറം മലപ്പുറം വഴി ഫറൂക്കിലേയ്ക്ക് റയില്‍വേ ലൈന്‍ നീട്ടുന്നതിനുളള സര്‍വ്വേ പൂര്‍ത്തീകരിച്ചതായി അറിയാമോ;

(ബി) ഇതു സംബന്ധിച്ച തുടര്‍നടപടികള്‍ക്കുവേണ്ടി കേന്ദ്ര സര്‍ക്കാരില്‍ എന്തെങ്കിലും സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടോ; വിശദീകരിക്കാമോ?

1787

പാലങ്ങള്‍ പുതുക്കി പണിയാന്‍ നടപടി

ശ്രീ.കെ.കുഞ്ഞിരാമന്‍(ഉദുമ)

() സംസ്ഥാനത്ത് നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള എത്ര റെയില്‍വേ മേല്‍പ്പാലങ്ങള്‍ ഉണ്ടെന്ന് അറിയിക്കാമോ ; ഇവ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത പാലങ്ങള്‍ പുതുക്കി പണിയുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളതായി അറിയാമോ; വിശദാംശങ്ങള്‍ അറിയിക്കാമോ ?

1788

കേട്ടിക്കുളം റയില്‍വേ ഓവര്‍ബ്രിഡ്ജ്

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

() കാസര്‍ഗോഡ് ജില്ലയിലെ കേട്ടിക്കുളം റയില്‍വേ സ്റേഷന്‍ ലെവല്‍ ക്രോസ് 280-ല്‍ റയില്‍വെ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുന്ന നടപടി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയാമോ;

(ബി) ആര്‍..ബിയുടെ നിര്‍മ്മാണം വര്‍ഷങ്ങളായി റയില്‍വെയുടെ ഫിനാന്‍സിങ് കമ്മിറ്റിയുടെ പരിഗണനയിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത ആര്‍..ബി നിര്‍മ്മിക്കുന്നതിന് റയില്‍വെ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കുമോ?

1789

അരിയല്ലൂര്‍ മേല്‍പ്പാലം

ശ്രീ. കെ.എന്‍.. ഖാദര്‍

() അരിയല്ലൂര്‍ പ്രദേശത്ത് ഒരു ലവല്‍ക്രോസോ മേല്‍പ്പാലമോ നിര്‍മ്മിക്കാത്തതുകാരണം റയില്‍വേയുടെ ഇരുവശവും താമസിക്കുന്ന ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത പ്രവൃത്തി ഏറ്റെടുക്കാന്‍ കേന്ദ്ര റെയില്‍വേ വകുപ്പ് തയ്യാറാണെങ്കില്‍ സംസ്ഥാന ഗവണ്‍മെന്റ് വഹിക്കേണ്ട ചെലവിന്റെ തുക സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറാണെന്ന വിവരം റെയില്‍വേ വകുപ്പിനെ അറിയിച്ചിട്ടുണ്ടോ?

1790

ചിറയിന്‍കീഴ് റെയില്‍വേ സ്റേഷനില്‍ സ്റോപ്പ്

ശ്രീ. വി.ശശി

(തിരുവനന്തപുരം -മംഗലാപുരം പരശുറാം എക്സ്പ്രസ്സിന് ചിറയിന്‍കീഴ് റെയില്‍വേ സ്റേഷനില്‍ സ്റോപ്പ് അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണമെന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ?

1791

റെയില്‍വേ ലെവല്‍ക്രോസും മേല്‍പ്പാലവും

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

,, കെ.എന്‍.. ഖാദര്‍

,, എന്‍. . നെല്ലിക്കുന്ന്

,, സി. മോയിന്‍കുട്ടി

() സംസ്ഥാനത്തെ കാവലില്ലാത്ത റെയില്‍വേ ലവല്‍ക്രോസുകളില്‍ അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും നടപടി ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി) ലവല്‍ക്രോസുകള്‍ പരമാവധി ഒഴിവാക്കുന്ന നയം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ ;

(സി) സംസ്ഥാനത്ത് ഇപ്പോള്‍ എത്ര റെയില്‍വേ ഓവര്‍ബ്രിഡ്ജുകളുടെ പണി നടന്നു വരുന്നുണ്ടെന്ന് വിശദമാക്കുമോ ;

(ഡി) സ്ഥലമെടുത്തു നല്കാത്തതുകൊണ്ട് പണി ആരംഭിക്കാത്ത റെയില്‍വേ ഓവര്‍ബ്രിഡ്ജുകള്‍ ഏതെങ്കിലുമുണ്ടോ ;

() റെയില്‍വേ അധികൃതരുടെ നിഷേധാത്മക നിലപാടു മൂലം ഓവര്‍ബ്രിഡ്ജുകളുടെ പണി മുടങ്ങിക്കിടപ്പുണ്ടോ ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.