UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2601

ചേര്‍ത്തല എഎസ് കനാല്‍ തീരം റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്

ശ്രീ.പി. തിലോത്തമന്‍

() 2009-ലെ ബഡ്ജറ്റില്‍ തുക അനുവദിച്ച ചേര്‍ത്തല എ.എസ്. കനാല്‍ തീരം റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടം വരെയായി എന്ന് വ്യക്തമാക്കാമോ ;

(ബി) ഇതിന്റെ ജോലികള്‍ ഇപ്പോള്‍ നടക്കുന്നുണ്ടോ ; എന്തുകാരണത്താലാണ് ഇത് തടസ്സപ്പെട്ടിരിക്കുന്നത് എന്ന് അറിയിക്കാമോ ;

(സി) ആയതിന്റെ തടസ്സം നീക്കുന്നതിനും ജോലി അടിയന്തിരമായി പുനരാരംഭിക്കുന്നതിനും നടപടി സ്വീകരിക്കുമോ ;

2602

പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ വെള്ളൂര്‍ - പൊടിയോട്ടുചാല്‍ - പുളിങ്ങോം റോഡ്

ശ്രീ. സി. കൃഷ്ണന്‍

() സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്നും ധനസഹായത്തിനായി റോഡുകള്‍ തെരെഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;

(ബി) ഏറ്റവും അവസാനമായി സി.ആര്‍.എഫ്. ല്‍ നിന്നും ധനസഹായം ലഭിച്ചത് എപ്പോഴാണ് ; ഏതൊക്കെ റോഡുകള്‍ക്ക് എന്ന് വ്യക്തമാക്കാമോ;

(സി) കണ്ണൂര്‍ ജില്ലയില്‍ നിന്നും ധനസഹായത്തിനായി എതെല്ലാം റോഡുകളാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത് എന്ന് അറിയിക്കാമോ;

(ഡി) പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ വെള്ളൂര്‍- പാടിയോട്ടുചാല്‍- പുളിങ്ങോം റോഡ് സി.ആര്‍.എഫ് ല്‍ നിന്നും ധനസഹായത്തിന് വേണ്ടി ശുപാര്‍ശ ചെയ്തിട്ടുണ്ടോ;

() ഇല്ലെങ്കില്‍ പ്രസ്തുത റോഡ് ശുപാര്‍ശ ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

2603

തൃശ്ശൂര്‍ ജില്ലയിലെ റോഡുകള്‍ റിപ്പയര്‍ ചെയ്യാന്‍ നടപടി.

ശ്രീ. പി.. മാധവന്‍

()തൃശ്ശൂര്‍ ജില്ലയില്‍ മഴക്കാലത്ത് തകര്‍ന്ന ഏതെല്ലാം റോഡുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മരാമത്ത് വകുപ്പ് പുതുതായി റോഡുകള്‍ ഏറ്റെടുത്തിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ എത്ര കിലോമീറ്റര്‍ റോഡുകള്‍ ആകെ ഏറ്റെടുത്തുവെന്നും, ഇവ അറ്റകുറ്റപ്പണി ചെയ്യുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ എന്നും അറിയിക്കാമോ;

(ഡി) തൃശ്ശൂര്‍ ജില്ലയില്‍ പുതുതായി ഏറ്റെടുത്ത റോഡുകള്‍ ഏതെല്ലാം?

2604

കെ.എസ്.ടി.പി. പദ്ധതികള്‍ കാലതാമസം ഒഴിവാക്കാന്‍ നടപടി

ശ്രീ. റ്റി.വി. രാജേഷ്

() കെ.എസ്.ടി.പി പദ്ധതി അനിശ്ചിതമായി നീളുന്നതുമൂലം റോഡിന്റെ അറ്റകുറ്റപണികള്‍ നടക്കാത്തത് ശ്രദ്ധയില്‍പ്പെട്ടീട്ടുണ്ടോ ;

(ബി) കെ.എസ്.ടി.പി ക്ക് കാലതാമസം ഉണ്ടാവുകയാണെങ്കില്‍ ഇത്തരം റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് മറ്റ് എന്തെങ്കിലും പദ്ധതികള്‍ ഉണ്ടോ എന്ന് വ്യക്തമാക്കുമോ ?

2605

തിരുവനന്തപുരം അമ്പലംമുക്ക്-മുട്ടട റോഡിന്റെ പൂര്‍ത്തീകരണം

ശ്രീ. കെ. മുരളീധരന്‍

() തിരുവനന്തപുരത്തെ അമ്പലംമുക്ക്-മുട്ടട റോഡിന്റെ പണി എന്ന് പൂര്‍ത്തിയാക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്;

(ബി) ഈ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായി അടിയന്തിര നടപടി സ്വീകരിക്കു മാ ?

2606

ഫറോക്ക് - കരുവന്‍ തിരുത്തി റോഡില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ്

ശ്രീ. എളമരം കരീം

() ബേപ്പൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഫറോക്ക് വെസ്റ് നെല്ലൂര്‍-കരുവന്‍ തിരുത്തി റോഡില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിന് ലഭിച്ച ഭരണാനുമതി റിവൈസ് ചെയ്യുന്നത് സംബന്ധിച്ച വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ഈ കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

2607

തിരുവനന്തപുരം പേരൂര്‍ക്കട ഫ്ളൈ ഓവര്‍

ശ്രീ. കെ. മുരളീധരന്‍

() തിരുവനന്തപുരത്തെ പേരൂര്‍ക്കട ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി അമ്പലംമുക്ക്-പേരൂര്‍ക്കട-വഴയില റൂട്ടില്‍ ഒരു ഫ്ളൈ ഓവര്‍ നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശം പരിഗണനയിലുണ്ടോ ;

(ബി) ഇക്കാര്യത്തില്‍ സാധ്യതാ പഠനം നടത്തി പദ്ധതി തയ്യാറാക്കുന്നതിനായി ശ്രമിക്കുമോ ?

2608

കായംകുളത്ത് അടിപ്പാത നിര്‍മ്മിക്കാന്‍ നടപടി

ശ്രീ. സി. കെ. സദാശിവന്‍

() കായംകുളത്തെ ഹൈവേ പാലത്തിന്റെ ഭാഗത്ത് അടിപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) 2004ല്‍ കായംകുളം നഗരസഭാ കൌണ്‍സില്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയ്ക്കു സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത അടിപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യത്തിന്മേല്‍ നടപടി സ്വീകരിക്കുമോ?

2609

ആലപ്പുഴ വാടപ്പൊഴി പാലത്തിന്റെ നിര്‍മ്മാണം നിലച്ചതിന് പരിഹാര നടപടി

ശ്രീ. ജി. സുധാകരന്‍

() അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ തീരദേശപാതയുടെ ഭാഗമായി നിര്‍മ്മിക്കുന്ന വാടപ്പൊഴി പാലത്തിന്റെ നിര്‍മ്മാണം നിലച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ എന്തു നടപടിയാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) എന്താണ് നിര്‍മ്മാണം തടസ്സപ്പെടാന്‍ കാരണം എന്ന് വ്യക്തമാക്കുമോ;

(സി) ആലപ്പുഴ ജില്ലാ വികസന സമിതിയിലും അമ്പലപ്പുഴ താലൂക്ക് വികസന സമിതിയിലും ഇക്കാര്യം ഉന്നയിക്കപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) പാലത്തിന്റെ നിര്‍മ്മാണത്തില്‍ കരാറുകാരന്റെ അലംഭാവം ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടിയാണ് കൈക്കൊണ്ടതെന്ന് അറിയിക്കുമോ ?

2610

തൃക്കുറ്റിശ്ശേരി പാലം പുതുക്കി പണിയുന്നതിന് നടപടി

ശ്രീ. പുരുഷന്‍ കടലുണ്ടി

() ബാലുശ്ശേരി അസംബ്ളി മണ്ഡലത്തിലെ ബാലുശ്ശേരി - കൂരാച്ചുണ്ട് - പെരുവണ്ണാമൂഴി റോഡില്‍ 3/100 കി.മീ. ഉള്ള തൃക്കുറ്റിശ്ശേരി പാലം ഗതാഗതയോഗ്യമല്ലാത്ത വിധം അപകടാവസ്ഥയിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതു പുതുക്കി പണിയുന്നതിന് നടപടി സ്വീകരിക്കുമോ ?

2611

കോഴിക്കോട് പാറക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ്

ശ്രീ. . കെ. ശശീന്ദ്രന്‍

() കോഴിക്കോട് ജില്ലയില്‍ എലത്തൂര്‍ നിയോജകമണ്ഡലത്തിലെ പാറക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലവില്‍ കോടതികളില്‍ എന്തെങ്കിലും കേസ് നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ ;

(ബി) എങ്കില്‍ കേസ്സിന്റെ വിശദവിവരം വെളിപ്പെടുത്താമോ;

(സി) മേല്‍പ്പറഞ്ഞ അപ്രോച്ച് റോഡിന്റെ പണി എന്നത്തേയ്ക്ക് ആരംഭിയ്ക്കുമെന്ന് വ്യക്തമാക്കാമോ ?

2612

പുറക്കാട് ഗ്രാമപഞ്ചായത്തിലെ ഇല്ലിച്ചിറ, നാലുചിറ പാലങ്ങളുടെ നിര്‍മ്മാണം

ശ്രീ. ജി. സുധാകരന്‍

() അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ഇല്ലിച്ചിറ, നാലുചിറ പാലങ്ങളുടെ നിര്‍മ്മാണം പരിഗണനയിലുണ്ടോ;

(ബി) ഈ പാലങ്ങളുടെ നിര്‍മ്മാണം സംബന്ധിച്ച് അമ്പലപ്പുഴ എം.എല്‍.. നല്‍കിയ കത്തുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

സി) എങ്കില്‍ ഇതിന്‍മേല്‍ എന്തു നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2613

പുലക്കാട്ടുകര പാലം പണിയുന്നതിന് നടപടി

പ്രൊഫ. സി. രവീന്ദ്രനാഥ്

നെന്‍മണിക്കര-തൃശൂര്‍ പഞ്ചായത്തുകളെ ബന്ധപ്പെടുത്തിക്കൊണ്ട് എന്‍.എച്ച്.47-ലെ മണലിപ്പുഴയിലെ പുലക്കാട്ടുകര പാലം പണിയുന്നതിന് ഭരണാനുമതി നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?

2614

മാഞ്ചേരിക്കുഴി പാലത്തിന്റെ നിര്‍മ്മാണ തടസ്സങ്ങള്‍

ശ്രീ. വി. പി. സജീന്ദ്രന്‍

() കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ മാഞ്ചേരിക്കുഴി പാലം നിര്‍മ്മാണത്തിന് തടസ്സം നേരിട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നിര്‍മ്മാണപ്രവര്‍ത്തനം നീണ്ടുപോകുന്നത് എന്തു കാരണം കൊണ്ടാണ് എന്ന് വ്യക്തമാക്കാമോ;

(സി) മാഞ്ചേരിക്കുഴി പാലത്തിന്റെ പണി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ; ഇതുമായി ബന്ധപ്പെട്ടുളള തടസ്സങ്ങള്‍ നീക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2615

പുഴുക്കല്‍പ്പടി പുലാപ്പറ്റ നേത്രക്കടവ് പാലങ്ങളുടെ നിര്‍മ്മാണം

ശ്രീ. എം. ഹംസ

() ശ്രീകൃഷ്ണപുരം കരിമ്പുഴ എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുഴുക്കല്‍പ്പടി പാലം നിര്‍മ്മിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; പ്രസ്തുത പാലം നിലവില്‍ ഗതാഗതയോഗ്യമാണോ; എത്ര രൂപയാണ് പാലം നിര്‍മ്മാണത്തിനായി നീക്കിവച്ചിരിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ;

(ബി) പെരിങ്ങോട്-പുലാപ്പറ്റ പാലം നിര്‍മ്മിക്കുന്നതിനായി എത്ര രൂപയാണ് നീക്കിവച്ചിരിക്കുന്നത്; പ്രസ്തുത പാലം നിര്‍മ്മാണത്തിന് എന്നാണ് അനുമതി നല്‍കിയത്; പ്രസ്തുത പാലം നിര്‍മ്മാണത്തിന്റെ കാലിക സ്ഥിതി വിശദമാക്കാമോ;

(സി) കരിമ്പുഴ കുമരംപുത്തൂര്‍ എന്നീ പഞ്ചായത്തുകളെ ബന്ധപ്പെടുത്തുന്ന നേത്രക്കടവ് പാലം നിര്‍മ്മിക്കുന്നതിനായി എത്ര രൂപയാണ് നീക്കി വച്ചിരിക്കുന്നത്; പ്രസ്തുത പാലം നിര്‍മ്മാണത്തിന്റെ ഇന്നത്തെ സ്ഥിതി വ്യക്തമാക്കാമോ?

2616

ചാത്തന്നൂര്‍ കുണ്ടുമണ്‍ പാലത്തിന്റെ നിര്‍മ്മാണം

ശ്രീ. ജി. എസ്. ജയലാല്‍

() ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന കുണ്ടുമണ്‍ പാലത്തിന്റെ നിര്‍മ്മാണത്തിന് എത്ര രൂപയുടെ അനുമതിയാണ് ലഭിച്ചതെന്നും എന്നാണ് ലഭിച്ചതെന്നും വ്യക്തമാക്കുമോ;

(ബി) പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ നിലവിലുളള പുരോഗതി അറിയിക്കുമോ; തടസ്സങ്ങള്‍ എന്തെങ്കിലും നലിവിലുണ്ടെങ്കില്‍ ആയത് അറിയിക്കുമോ;

(സി) പാലത്തിന്റെ പണിയുടെ ഒരു ഘട്ടത്തില്‍ എസ്റിമേറ്റ് പുതുക്കി നിശ്ചയിക്കുന്നതിനായി ചീഫ് എഞ്ചിനീയര്‍ ബന്ധപ്പെട്ട രേഖകള്‍ ഗവണ്‍മെന്റിലേക്ക് നല്‍കിയിട്ടുണ്ടോ; എങ്കില്‍ അത് എന്നാണെന്നും അതിന്മേല്‍ നാളിതുവരെ സ്വീകരിച്ച നടപടിയും അറിയിക്കുമോ;

(ഡി) പാലം പണി ആരംഭിച്ചിട്ട് 15 വര്‍ഷം പിന്നിടുകയും പാലം 6 മാസത്തിനു മുമ്പ് പൂര്‍ത്തീകരിക്കുകയും ചെയ്ത ശേഷം അപ്രോച്ച് റോഡ് നിര്‍മ്മിച്ച് പാലം തുറന്നു നല്‍കുന്നതിന് എന്ത് തടസ്സമാണ് നിലനില്‍ക്കുന്നത്;

() ഉദ്യോഗസ്ഥതലത്തില്‍ തീരുമാനമെടുക്കുന്നതിനുളള കാലതാമസം നിമിത്തം അപ്രോച്ച് റോഡിന്റെ പണി പൂര്‍ത്തീകരിക്കുന്നതിന് തടസ്സമുണ്ടായെന്ന് ബോധ്യമുണ്ടെങ്കില്‍ ഈ കാര്യത്തില്‍ അനുകൂല നടപടിക്ക് തയ്യാറാകുമോ; നിലവിലുളള പഴയ പാലത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് എന്തെങ്കിലും റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍ ആയത് വിശദമാക്കുമോ?

2617

അഴീക്കല്‍ കടവ് പാലം നിര്‍മ്മാണം

ശ്രീമതി കെ.കെ. ലതിക

() 14-8-2009-ലെ ജി..(ആര്‍.ടി)1185/2009/പി.ഡബ്ള്യൂ.ഡി. നമ്പറായി ഉത്തരവായിട്ടുള്ള അഴീക്കല്‍ കടവ് പാലം നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ 2011-12 വര്‍ഷത്തില്‍ ഇതിനായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ?

2618

മേലൂര്‍ കടവ് പാലം

ശ്രീ. കെ. കെ. നാരായണന്‍

() ധര്‍മ്മടം മണ്ഡലത്തെയും തലശ്ശേരി നിയോജകമണ്ഡലത്തെയും ബന്ധിപ്പിക്കുന്ന മേലൂര്‍ കടവ് പാലത്തിന്റെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ ;

(ബി) ഈ പാലം എന്ന് പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നും ഇതിന്റെ വിശദാംശവും വെളിപ്പെടുത്താമോ ?

2619

പടുതോട് പാലത്തിന്റെ നിര്‍മ്മാണം

ശ്രീ. മാത്യു ടി. തോമസ്

() തിരുവല്ല നിയോജകമണ്ഡലത്തിലെ പുറമറ്റം പഞ്ചായത്തിലെ പടുതോട് പാലത്തിന്റെ നിര്‍മ്മാണം തടസ്സപ്പെടാനുള്ള കാരണം വ്യക്തമാക്കുമോ;

(ബി) ആയതിന്റെ നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?

2620

കൊരട്ടി റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണം

ശ്രീ. ബി.ഡി. ദേവസ്സി

() കൊരട്ടി റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനാവശ്യമുളള റെയില്‍വേയുടെ അനുമതി ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന് അനുമതി ലഭ്യമാക്കുന്നതിനും പണിപൂര്‍ത്തിയാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ:

(ബി) പുതുക്കാട് ജംഗ്ഷന്‍, ചാലക്കുടി മുനിസിപ്പല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ അണ്ടര്‍ പാസ്സ് നിര്‍മ്മാണം, മുരിങ്ങൂര്‍ ഡിവൈന്‍നഗര്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണം എന്നിവ പരിഗണനയിലുണ്ടോ; ആയത് നടപ്പിലാക്കാന്‍ എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ;

(സി) ജംഗ്ഷനുകളില്‍ സോളാര്‍ ലൈറ്റ് സിസ്റം സ്ഥാപിച്ചും, സീബ്രാ ക്രോസ്സിംഗ് ഏര്‍പ്പടുത്തിയും, അപ്രോച്ച് റോഡുകളില്‍ സ്പീഡ്ബ്രേക്കറും സൈന്‍ ബോര്‍ഡുകളും സ്ഥാപിച്ചും എന്‍.എച്ച്.47 ല്‍ ചാലക്കുടി ഭാഗത്തെ അപകടങ്ങള്‍ കുറയ്ക്കാനുളള തീരുമാനം നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;എന്നത്തേക്ക് നടപ്പിലാക്കാന്‍ കഴിയും എന്നറിയിക്കാമോ?

2621

തിരുവനന്തപുരം കുലശേഖരം പാലത്തിന്റെ നിര്‍മ്മാണം

ശ്രീ. കെ. മുരളീധരന്‍

(തിരുവനന്തപുരത്തെ കുലശേഖരം പാലം നബാര്‍ഡ് പദ്ധതി പ്രകാരം ഏറ്റെടുത്ത് നടത്തണമെന്ന പ്രൊപ്പോസലില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി) ഈ പാലം പണി സാധ്യമാക്കുന്നതിനായി സ്റേറ്റ് ഫണ്ട് ഉപയോഗിച്ച് സ്ഥലമേറ്റെടുക്കാന്‍ നടപടി സ്വീകരിക്കുമോ ?

2622

കോട്ടപ്പുറം - അവ്വാംതുരുത്തി പാലം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കോട്ടപ്പുറം- അവ്വാം തുരുത്തി പാലം പണി എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

2623

ചാത്തനാട്, പിഴല,മൂലമ്പിള്ളി,കടമക്കുടി ദ്വീപസമൂഹങ്ങളെ ഉള്‍പ്പെടുത്തിയുള്ള പാലം നിര്‍മ്മാണം

ശ്രീ. എസ്. ശര്‍മ്മ

() ചാത്തനാട്, പിഴല, മൂലമ്പിള്ളി,കടമക്കുടി ദ്വീപസമൂഹങ്ങളെ ഉള്‍പ്പെടുത്തിയുള്ള പാലം നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ബി) പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും മറുപടി ലഭിച്ചുവോ;

(സി) ഇല്ലെങ്കില്‍ പ്രശ്നപരിഹാരത്തിന് സ്വീകരിച്ച നടപടിയെന്തെന്ന് വ്യക്തമാക്കാമോ?

2624

ചാലിയാര്‍ എളമരം കടവിലെ പാലം നിര്‍മ്മാണം

ശ്രീ. എളമരം കരീം

() ചാലിയാറിന് കുറുകെ എളമരം കടവില്‍ പാലം നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;

(ബി) ഈ പ്രവൃത്തിയുടെ എസ്റിമേറ്റ് തയ്യാറായിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ എസ്റിമേറ്റ് തുക എത്രയാണെന്ന് വ്യക്തമാക്കുമോ;

(ഡി) ഈ പ്രവൃത്തി എപ്പോള്‍ ആരംഭിക്കാനാകുമെന്ന് വെളിപ്പെടുത്തുമോ?

2625

പള്ളിമണ്‍ ആറ്റുതിട്ട പാലത്തിന്റെ നിര്‍മ്മാണം

ശ്രീ. എം. . ബേബി

പി.എം.ജി.എസ്.വൈ 7-ാം ഘട്ടത്തില്‍പ്പെടുത്തി അംഗീകാരം ലഭിച്ച കുണ്ടറ നിയോജക മണ്ഡലത്തിലെ പള്ളിമണ്‍ ആറ്റുതിട്ട പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏതു ഘട്ടം വരെയായി ; ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ ?

2626

കുതിരമുനമ്പ് മണക്കടവ് പാലത്തിന്റെ നിര്‍മ്മാണത്തിന് നടപടി

ശ്രീ. എം.. ബേബി

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച കുണ്ടറ നിയോജകമണ്ഡലത്തിലെ കുതിരമുനമ്പ് മണക്കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത പ്രവൃത്തിയുടെ ഇതുവരെയുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ ?

2627

വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനം

ശ്രീ. കെ. മുരളീധരന്‍

() തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസന പദ്ധതിക്ക് ഭരണാനുമതി നല്‍കിയതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(ബി) ജംഗ്ഷന്‍ വികസനം നടപ്പിലാക്കുന്നതിനായി സ്ഥലമേറ്റെടുപ്പ് ചുമതല ട്രിഡയെ ഏല്‍പ്പിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനം സംബന്ധിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള റോഡ് ഫണ്ട് ബോര്‍ഡിനെ ചുമതലപ്പെടുത്തുമോ ;

(ഡി) ജംഗ്ഷന്‍ വികസനത്തിനായി നാഷണല്‍ ഗെയിംസിന്റെതുള്‍പ്പെടെയുള്ള പ്രത്യേക ഫണ്ടുകള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുമോ ;

() വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനം സംബന്ധിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്?

2628

കോണ്‍ക്രീറ്റ് പൈപ്പുകളുടെ സ്ഥാനത്ത് കലുങ്കുകള്‍ നിര്‍മ്മിക്കുന്നതിന് അടിയന്തിര നടപടി

ശ്രീ. തോമസ് ചാണ്ടി

() പുളിങ്കുന്ന് എഞ്ചിനിയറിംഗ് കോളേജിലേക്ക് നിര്‍മ്മിച്ച റോഡില്‍ കലുങ്കുകള്‍ക്ക് പകരം അശാസ്ത്രീയമായി കോണ്‍ക്രീറ്റ് പൈപ്പുകള്‍ സ്ഥാപിച്ചതുമൂലം വെളളക്കെട്ട് ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ 1200 ഓളം കുടുംബങ്ങളെ ബാധിക്കുന്ന ഈ പ്രശ്നം പരിഹരിക്കുന്നതിന് കോണ്‍ക്രീറ്റ് പൈപ്പുകളുടെ സ്ഥാനത്ത് കലുങ്കുകള്‍ നിര്‍മ്മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

2629

ആറ്റിങ്ങല്‍ മണ്ഡലത്തിലെ പദ്ധതികള്‍

ശ്രീ. ബി. സത്യന്‍

() ആറ്റിങ്ങല്‍ മണ്ഡലത്തില്‍ റോഡ് നിര്‍മ്മാണത്തിന് 2011-12 വര്‍ഷത്തേയ്ക്ക് ഏതെല്ലാം പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്;

(ബി) അവ ഓരോന്നും എത്രയൊക്കെ തുകയ്ക്ക് വീതമാണ്;

(സി)ഓരോ മണ്ഡലത്തിലും എത്ര പദ്ധതികള്‍ വേണമെന്ന് നിജപ്പെടുത്തിയിട്ടുണ്ടോ?

2630

അടൂര്‍ നിയോജകമണ്ഡലത്തിലെ മരാമത്ത് പ്രവര്‍ത്തികള്

ശ്രീ. ചിറ്റയം ഗോപകുമാര്‍

() മരാമത്ത് കെട്ടിട വിഭാഗം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുളളില്‍ അടൂര്‍ നിയോജകമണ്ഡലത്തില്‍ ഏറ്റെടുത്തിട്ടുളള പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;

(ബി) അവയില്‍ പൂര്‍ത്തിയായിട്ടുളളവയുടെ പട്ടിക ലഭ്യമാക്കാമോ;

(സി) 201112 വര്‍ഷത്തില്‍ അടൂര്‍ നിയോജക മണ്ഡലത്തില്‍ പുതിയതായി ഏറ്റെടുക്കുവാനുദ്ദേശിച്ചിട്ടുളള പ്രവൃത്തികള്‍ ഏതെല്ലാം എന്ന് വ്യക്തമാക്കാമോ?

2631

ടോള്‍ പിരിവ് നടത്തുന്ന പാലങ്ങള്‍

ശ്രീ. പി. ഉബൈദുള്ള

ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി

() പൊതുമരാമത്ത് വകുപ്പിനു കീഴില്‍ നിര്‍മ്മിച്ച് ടോള്‍ പിരിവുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന എത്ര പാലങ്ങള്‍ നിലവിലുണ്ട്;

(ബി) നിശ്ചിത കാലപരിധി കഴിഞ്ഞിട്ടും അനധികൃതമായി ടോള്‍ പിരിവ് നടത്തുന്ന കേസുകളില്‍ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും പിരിച്ചെടുത്ത തുക തിരിച്ചുപിടിക്കാനും നടപടികള്‍ സ്വീകരിക്കുമോ ?

2632

പാലക്കാട് ജില്ലയിലെ ടോള്‍ പിരിവ്

ശ്രീ. വി. ചെന്താമരാക്ഷന്‍

() പാലക്കാട് ജില്ലയുമായി ബന്ധിപ്പിക്കുന്നതും, ജില്ലയ്ക്ക് അകത്തുള്ളതുമായ ഏതെല്ലാം പാലങ്ങള്‍ക്കാണ് ഇപ്പോള്‍ ടോള്‍ പിരിവ് നടത്തിക്കൊണ്ടിരിക്കുന്നത്;

(ബി) ഇവയില്‍ ഓരോ പാലത്തിന്റെയും ടോള്‍ പിരിവ് എന്ന് തുടങ്ങിയെന്നും, കാലാവധി എന്ന് അവസാനിക്കുമെന്നും വ്യക്തമാക്കുമോ;

(സി) ഓരോ പാലത്തിന്റെയും ടോള്‍ പിരിക്കുന്നതിന് ആര്‍ക്കാണ് അനുമതി നല്‍കിയിട്ടുളളതെന്നും, നിശ്ചയിച്ചുകൊടുത്ത ടോള്‍ നിരക്ക് എത്രയെന്നും വിശദമാക്കുമോ?

2633

ടോള്‍ പിരിവില്‍ നിന്നും ഒഴിവ

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() ഏതൊക്കെ മേല്‍പ്പാലങ്ങളിലാണ് തദ്ദേശവാസികള്‍ക്ക് ടോള്‍ നല്‍കുന്നതില്‍ നിന്നും സൌജന്യം അനുവദിച്ചിട്ടുള്ളത്;

(ബി) കാസര്‍ഗോഡ് ജില്ലയിലെ പള്ളിക്കര ആര്‍..ബി. യില്‍ തദ്ദേശവാസികള്‍ക്ക് സൌജന്യം അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

2634

പരാതിപരിഹാര സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുവാന്‍ നടപടി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() പൊതുമരാമത്ത് വകുപ്പില്‍ ജനങ്ങളുടെ പരാതികളും അഭിപ്രായങ്ങളും കേള്‍ക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമല്ല എന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

2635

പി.ഡബ്ള്യൂ.ഡി. മാന്വല്‍ പരിഷ്ക്കരണ നടപടികള്‍

ശ്രീ. കെ. ദാസന്‍

മുന്‍ സര്‍ക്കാരിന്റെ കാലത്ത് അംഗീകരിച്ച പി.ഡബ്ള്യൂ.ഡി. മാന്വല്‍, പി.ഡബ്ള്യൂ.ഡി. കോഡ്, ഡാറ്റാ ബുക്ക് എന്നിവയുടെ പരിഷ്ക്കരണ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ?

2636

ഇംപ്രസ്റ്റ് എമൌണ്ട്

ശ്രീ.കെ. ദാസന്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് എ.ഇ മാര്‍ക്ക് അനുവദിച്ച ഇംപ്രസ്റ്റ് എമൌണ്ട് (കാുൃല അാീൌി) ഈ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടോ;

(ബി) നടപ്പിലാക്കിയിട്ടില്ലെങ്കില്‍ ഫലപ്രദമായി ഇത് നടപ്പിലാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

2637

ഒബ്സര്‍വേറ്ററിയിലെ എന്‍.ജി.. ക്വാര്‍ട്ടേഴ്സ്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തിരുവനന്തപുരത്ത് ഒബ്സര്‍വേറ്ററിയിലുള്ള എന്‍.ജി.. ക്വാര്‍ട്ടേഴ്സ് എത്രയെണ്ണം പുതുതായി അനുവദിച്ചു നല്‍കിയിട്ടുണ്ട്;

(ബി) ഇവ അനുവദിച്ചു കിട്ടിയ ഉദ്യോഗസ്ഥരുടെ വിശദവിവരങ്ങള്‍ നല്‍കുമോ?

2638

ടെണ്ടര്‍ കമ്മിറ്റിയും പരവൂര്‍ വെറ്ററിനറി പോളിക്ളിനിക് നിര്‍മ്മാണവും

ശ്രീ. ജി. എസ്. ജയലാല്‍

() പൊതുമരാമത്ത് വകുപ്പില്‍ ടെണ്ടര്‍തുകയില്‍ അധികരിച്ചു വരുന്ന തുക പരിശോധിച്ച് അംഗീകാരം നല്‍കുന്നതിന് ടെണ്ടര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ: എങ്കില്‍ കമ്മിറ്റിയിലെ അംഗങ്ങള്‍ ആരൊക്കെയാണെന്ന് അറിയിക്കുമോ; പ്രവര്‍ത്തികള്‍ക്ക് അംഗീകാരം നല്‍കുന്നതിന്റെ മാനദണ്ഡം എന്താണ്;

(ബി) സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ടെണ്ടര്‍ കമ്മിറ്റി എത്ര പ്രാവശ്യം യോഗം ചേര്‍ന്നിട്ടുണ്ടെന്നും ഏതൊക്കെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ജില്ല തിരിച്ച് അറിയിക്കുമോ;

(സി) കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി എത്ര ശതമാനം അധികരിച്ച തുക വരെ അംഗീകാരം നല്‍കിയിട്ടുണ്ട്; പ്രസ്തുത പ്രവര്‍ത്തികള്‍ ഏതൊക്കെയാണ്;

(ഡി) ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ പരവൂര്‍ വെറ്ററിനറി പോളിക്ളിനിക്ക് നിര്‍മ്മാണത്തിനായി എത്ര പ്രാവശ്യം ടെണ്ടര്‍ നടത്തിയിരുന്നു; വിശദാംശം അറിയിക്കുമോ;

() പ്രസ്തുത പ്രവര്‍ത്തിക്ക് അംഗീകാരം നല്‍കുന്നതിനായി ടെണ്ടര്‍ കമ്മിറ്റിയില്‍ വയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ വകുപ്പ് മന്ത്രി മുഖേന കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് നല്‍കിയ നിവേദനം ലഭിച്ചിരുന്നോ; എങ്കില്‍ എന്നാണ് ലഭിച്ചതെന്നും തുടര്‍നടപടിയും അറിയിക്കുമോ;

(എഫ്) എം.എല്‍.എ മന്ത്രി മുഖേന നല്‍കിയ നിവേദനം ലഭിച്ച ശേഷം എത്ര ടെണ്ടര്‍ കമ്മിറ്റികള്‍ കൂടിയിട്ടുണ്ട്; വിശദാംശം അറിയിക്കുമോ;

(ജി) നിയമവിധേയമായി നടക്കേണ്ട നിമ്മാണപ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥതലത്തിലുളള അലംഭാവം കൊണ്ട് മാത്രമാണ് നടക്കാത്തതെന്ന് ബോദ്ധ്യമുണ്ടോ;

(എച്ച്) എങ്കില്‍ പ്രശ്നപരിഹാരത്തിനായി പോളിക്ളിനിക്കിന്റെ നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2639

കുന്നംകുളം ഇന്‍ഡോര്‍ സ്റേഡിയം

ശ്രീ.ബാബു എം. പാലിശ്ശേരി

() പൊതുമരാമത്ത് വകുപ്പിനുകീഴില്‍ 4 കോടി രൂപ ചെലവില്‍ കുന്നംകുളത്ത് പണിയുന്ന ഇന്‍ഡോര്‍ സ്റേഡിയത്തിന്റെ നിര്‍മ്മാണം ഏതു ഘട്ടത്തിലാണ്;

(ബി) ഈ പ്രവൃത്തിയുടെ നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ടോ;

(സി) നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണം എന്ന് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം വ്യക്തമാക്കുമോ ?

2640

ചാത്തന്നൂര്‍ മണ്ഡലത്തില്‍ എയ്ഡ്സ് രോഗ ബാധിത കുടുംബത്തിന് വീട് നിര്‍മ്മാണം

ശ്രീ. ജി.എസ്. ജയലാല്‍

() ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ ആദിച്ചെനെല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ എയ്ഡ്സ് രോഗ ബാധിത കുടുംബത്തിന് വീട് വച്ച് നല്‍കുന്നതിന് തുക അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര രൂപ എന്നാണ് അനുവദിച്ചതെന്ന് അറിയിക്കുമോ;

(ബി) പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനം എന്ന് ടെണ്ടര്‍ ചെയ്തുവെന്നും ആരാണ് കരാര്‍ ഏറ്റെടുത്തതെന്നും വ്യക്തമാക്കുമോ;

(സി) നിര്‍മ്മാണം ഏറ്റെടുത്ത കരാറുകാരന്‍ എന്നത്തേക്കാണ് പണി പൂര്‍ത്തീകരിക്കേണ്ടതെന്നും, നിര്‍മ്മാണ പുരോഗതിയും അറിയിക്കുമോ;

(ഡി) പ്രസ്തുത കുടുംബത്തിന് വീടു നിര്‍മ്മിച്ചുനല്‍കുന്ന പ്രവര്‍ത്തനത്തില്‍ യാതൊരു പുരോഗതിയും ഇല്ലായെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വീടുനിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കുമോ ?

2641

സാംസ്ക്കാരിക വിനോദ സഞ്ചാര സമുച്ചയത്തിന്റെ കെട്ടിട നിര്‍മ്മാണം

ശ്രീ.സി.കെ. സദാശിവന്‍

() കായംകുളം അസംബ്ളി നിയോജകമണ്ഡലത്തില്‍ കൃഷ്ണപുരം (അതിര്‍ത്തിച്ചിറ) സാംസ്ക്കാരിക വിനോദസഞ്ചാര സമുച്ചയത്തിനായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ എന്തെല്ലാം സൌകര്യങ്ങളാണ് ഒരുക്കുന്നത് എന്ന് വിശദമാക്കാമോ;

(ബി) പൊതുമരാമത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സാംസ്ക്കാരിക വിനോദ സഞ്ചാര സമുച്ചയത്തിന്റെ 2-ാം ഘട്ട പ്രവൃത്തികള്‍ക്കായി എത്ര രൂപയാണ് അനുവദിക്കുന്നത്;

(സി) പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മ്യൂസിയം, ആര്‍ട്ട് ഗ്യാലറി, ഓണാട്ടുകരയിലെ മഹാരഥന്‍മാരുടെ പ്രതിമകള്‍, ചുവര്‍ ചിത്രങ്ങള്‍, കുളത്തിനു കല്‍പ്പടവുകള്‍, നടപ്പാതയും, പവലിയനും, പെഡല്‍ ബോട്ടുജെട്ടി, അലങ്കാര ദീപങ്ങള്‍, കുഴല്‍ക്കിണര്‍, വാട്ടര്‍ ടാങ്ക്, ഓഫീസ്, ടോയ്ലെറ്റ് ബ്ളോക്ക് എന്നിവ ഏത് ഘട്ടത്തിലുള്‍പ്പെടുത്തിയാണ് നടപ്പിലാക്കുന്നത് ?

2642

ആര്യനാട് സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം

ശ്രീ.ആര്‍. സെല്‍വരാജ്

() തിരുവനന്തപുരത്ത് ആര്യനാട് സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് ചെലവഴിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ ;

(ബി) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നാണ് ആരംഭിച്ചതെന്നും എന്നാണ് പൂര്‍ത്തിയാക്കിയതെന്നും വ്യക്തമാക്കുമോ ;

(സി) പ്രസ്തുത സ്കൂള്‍ കെട്ടിടത്തിന്റെ ഉത്ഘാടനം എന്നാണ് നടന്നത് ; ഇതിനായി എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ ?

2643

തിരുവല്ല താലൂക്ക് ആശുപത്രിയുടെ ഒ.പി. ബ്ളോക്ക് നിര്‍മ്മാണം

ശ്രീ. മാത്യു റ്റി. തോമസ്

തിരുവല്ല താലൂക്ക് ആശുപത്രിയുടെ ഒ.പി. ബ്ളോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനത്തിനായി എന്നു തുറന്നുകൊടുക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

2644

പൊതുമരാമത്ത് വകുപ്പിലെ അഴിമതി തടയാന്‍ നടപടി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

പൊതുമരാമത്ത് വകുപ്പിലെ അഴിമതി തടയാന്‍ എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്: വ്യക്തമാക്കുമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.