UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2318

പുതിയ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക്അനുമതി

ശ്രീ. സി. ദിവാകരന്‍

,, ജി.എസ്. ജയലാല്‍

,, . ചന്ദ്രശേഖരന്‍

ശ്രീമതി. ഗീതാ ഗോപി

() സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെല്ലാം കൂടി എത്ര സീറ്റുകളുണ്ട്; അതില്‍ ഗവണ്‍മെന്റ് ക്വാട്ടയിലുളള സീറ്റുകള്‍ എത്ര;

(ബി) മുഴുവന്‍ സീറ്റുകളിലും വിദ്യാര്‍ത്ഥികളെ ലഭിക്കാത്തതുമൂലം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കാറുണ്ടോ; എങ്കില്‍ ഈ അദ്ധ്യയന വര്‍ഷം എത്ര സീറ്റുകള്‍ ഒഴിഞ്ഞു കിടപ്പുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി) എന്‍ട്രന്‍സ് പരീക്ഷാ സമ്പ്രദായം എടുത്തുകളയാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

2319

ബിരുദാനന്തര എഞ്ചിനീയറിംഗ് പഠനസൌകര്യം

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ ബിരുദാനന്തര എഞ്ചിനീയറിംഗ് പഠനസൌകര്യം നിലവിലുണ്ടോ ;

(ബി) പഠന സൌകര്യം നിലവിലില്ലെങ്കില്‍ ഈ സൌകര്യം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

2320

സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ സാമൂഹ്യനീതി

ശ്രീ. വി. ശശി

() സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളില്‍ സാമൂഹ്യനീതി ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ അവ വിശദീകരിക്കാമോ ?

2321

വിവിധ മേഖലകളിലുള്ള എഞ്ചിനീയറിംഗ് കോളേജുകള്‍

ശ്രീ. കെ. അജിത്

() കേരളത്തില്‍ ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലകളിലായി ആകെ എത്ര എഞ്ചിനീയറിംഗ് കോളേജുകള്‍ ഉണ്ടെന്നും ഓരോ മേഖലയിലും എത്ര വീതമെന്നും വ്യക്തമാക്കുമോ ;

(ബി) ഇനി പുതിയതായി എഞ്ചിനീയറിംഗ് കോളേജുകള്‍ അനുവദിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(സി) കോട്ടയം ജില്ലയില്‍ എഞ്ചിനീയറിംഗ് കോളേജുകള്‍ ഇല്ലാത്ത നിയോജകമണ്ഡലങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ ?

2322

ട്രെയിനിംഗ് കോളേജുകള്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു റ്റി. തോമസ്

,, ജോസ് തെറ്റയില്‍

,, സി.കെ. നാണു

() കേരളത്തില്‍ എത്ര ട്രെയിനിംഗ് കോളേജുകള്‍ ഉണ്ട്;

(ബി) അവയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നവ എത്ര; സ്വകാര്യ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നവ എത്ര;

(സി) ഈ ട്രെയിനിംഗ് കോളേജുകളുടെ നിലവാരത്തെ സംബന്ധിച്ചും അവിടെ നിലവിലുള്ള സിലബസുകളുടെ നിലവാരത്തെ സംബന്ധിച്ചും എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ അവ സംബന്ധിച്ച് വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

() ഇല്ലെങ്കില്‍ അത്തരത്തിലൊരു പഠനം നടത്താന്‍ തയ്യാറാകുമോ?

2323

അനദ്ധ്യാപകരായ ജീവനക്കാര്‍ക്ക് യു.ജി.സി

ശ്രീ. സി.എഫ് തോമസ്

ഡോ.എന്‍.ജയരാജ്

ശ്രീ.മോന്‍സ് ജോസഫ്

,, റ്റി.യു. കുരുവിള

() കോളേജുകളിലെ യു.ജി.സിയുടെ ആനുകൂ

ല്യങ്ങള്‍ അനദ്ധ്യാപകരായ ജീവനക്കാര്‍ക്ക് കൂടി ലഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) കോളേജുകളില്‍നിന്ന് പ്രീഡിഗ്രി കോഴ്സുകള്‍ വേര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് അനുവദിച്ച പുതിയ കോഴ്സുകള്‍ കൂടി കണക്കിലെടുത്ത് അനദ്ധ്യാപകരായ ജീവനക്കാരുടെ സ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2324

ബധിരവിദ്യാര്‍ത്ഥികള്‍ക്കായി കോളേജ്

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() സര്‍ക്കാര്‍ മേഖലയിലും എയ്ഡഡ് മേഖലയിലും

ബധിര വിദ്യാര്‍ത്ഥികള്‍ക്കായി കോളേജ് ഇല്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ബധിരവിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ മേഖലയിലോ എയ്ഡഡ് മേഖലയിലോ ഒരു കോളേജ് ആരംഭിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

2325

എം.എച്ച്.ആര്‍.ഡി സഹകരണത്തോടെ മോഡല്‍ കോളേജ്

ശ്രീ. . കെ. ബാലന്‍

() തരൂര്‍ മണ്ഡലത്തില്‍ പെരിങ്ങോട്ടുകുറിശ്ശിയില്‍ ഐ.എച്ച്.ആര്‍.ഡി സഹകരണത്തോടെ ഒരു മോഡല്‍ കോളേജ് സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) അതിന് ആവശ്യമായ തുക ബഡ്ജറ്റില്‍ വകയിരുത്തിയി

ട്ടുണ്ടോ ;

(സി) പ്രസ്തുത സ്ഥാപനത്തില്‍ എം.എച്ച്.ആര്‍.ഡി. യുടെ ധന

സഹായം ലഭ്യമാകുമോ ;

(ഡി) ഇത്തരം സ്ഥാപനം മറ്റു ജില്ലകളിലേതിലെങ്കിലും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

() മോഡല്‍ കോളേജ് സ്ഥാപിക്കുന്നതിനാവശ്യമായ ധനവിഭവം കണ്ടെത്തുന്നതെങ്ങിനെയാണെന്ന് വ്യക്തമാക്കാമോ ?

2326

അട്ടപ്പാടിയിലെ ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നതവിദ്യാഭ്യാസം

ശ്രീ. വി. ശശി

() അട്ടപ്പാടിയിലെ ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കോളേജ് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ അതിന്റെ പ്രവര്‍ത്തനം എന്നാരംഭിക്കുമെന്ന് വ്യക്തമാക്കാമോ ?

T2327

എഞ്ചിനിയറിംഗ് കോഴ്സിന് പി.എസ്.സി. അംഗീകാരം

ശ്രീമതി പി. അയിഷാ പോറ്റി

() കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജി നടത്തുന്ന എം.എസ്.സി. സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗ് കോഴ്സിന് പി.എസ്.സി. യുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത കോഴ്സിന് പി.എസ്.സി. യുടെ അംഗീകാരം ലഭ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

2328

പഞ്ചവല്‍സര നിയമബിരുദ കോഴ്സ്

ശ്രീമതി പി. അയിഷാ പോറ്റി

() സംസ്ഥാനത്ത് സര്‍ക്കാര്‍ നിയമകോളേജ്കളില്‍ പഞ്ചവല്‍സര നിയമ ബിരുദ കോഴ്സില്‍ അകെ എത്ര സീറ്റുകളാണുള്ളതെന്ന് അറിയിക്കുമോ;

(ബി) പ്രസ്തുത കോഴ്സിലേക്കുള്ള പ്രവേശന

പരിക്ഷ എഴുതിയവരില്‍ നിന്നും ഈ വര്‍ഷം എത്രപേര്‍ യോഗ്യത നേടിയിട്ടുണ്ട്;

(സി) ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം

നടത്തുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ?

2329

മഞ്ചേശ്വരം ആസ്ഥാനമായി ഉറുദു അക്കാദമി

ശ്രീ. പി. ബി. അബ്ദുള്‍റസാക്

() കേരളത്തില്‍ ഉര്‍ദു സംസാരഭാഷയായി ഉപയോഗിക്കുന്ന മഞ്ചേശ്വരം ആസ്ഥാനമായി ഉറുദു അക്കാദമി ആരംഭിക്കുന്നതിനായി പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത പ്രൊപ്പോസലിന്‍മേല്‍ എന്തൊക്കെ

നടപടികള്‍ ആണ് സര്‍ക്കാര്‍ സ്വീകരിച്ചത് എന്ന് വ്യക്തമാക്കാമോ ?

2330

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനിയറിംഗ് കോളേജ്

ശ്രീ. എം.ഹംസ

() ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനിയറിംഗ് കോളേജില്‍ നിലവില്‍ ഏതെല്ലാം കോഴ്സുകളാണുള്ളത്; പുതുതായി ഏതെല്ലാം കോഴ്സുകള്‍ ആരംഭിക്കുന്നതിനാണ് പ്രപ്പോസല്‍ ഉള്ളത്;

(ബി) പ്രസ്തുത കോഴ്സുകള്‍ ആരംഭിക്കുന്നതിനായി എന്തെല്ലാം നടപടിക്രമങ്ങള്‍ ആണ് പൂര്‍ത്തിയാക്കാനുള്ളത്; വിശദാംശം ലഭ്യമാക്കുമോ;

(സി) ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനിയറിംഗ് കോളേജില്‍ ഇന്‍ഡോര്‍ സ്റേഡിയം, ആണ്‍കുട്ടികളുടേയും, പെണ്‍കുട്ടികളുടേയും ഹോസ്റല്‍ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ; ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനം എന്ന് തുടങ്ങാനാവുമെന്ന് വ്യക്തമാക്കാമോ?

2331

മലപ്പുറം ജില്ലയില്‍ പ്രവാസി ആര്‍ട്സ് & സയന്‍സ് കോളേജ് ആരംഭിക്കുന്നതിനുള്ള നടപടി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() മലപ്പുറം ജില്ലയില്‍ പ്രവാസി ആര്‍ട്സ് & സയന്‍സ് കോളേജ് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ടോ ;

(ബി) എങ്കില്‍ ഈ കോളേജിന് കോഴിക്കോട് യൂണിവേഴ്സിറ്റിയില്‍ അഫിലിയേഷന്‍ നല്‍കിയിട്ടുണ്ടോ ;

(സി) ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ ;

(ഡി) 13-6-11-ന് ശേഷം സര്‍ക്കാരില്‍ നിന്ന് ഭരണാനുമതിയും എന്‍..സി. യും ലഭിച്ച കോളേജുകള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി 2011-12 -ല്‍ അഫിലിയേഷന്‍ നല്‍കിയിട്ടുണ്ടോ ; എങ്കില്‍ ഏത് കോളേജുകള്‍ക്ക് ഏത് തീയതികളില്‍ എന്ന് വ്യക്തമാക്കുമോ ;

() കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ സ്റാറ്റ്യൂട്ടറി ഉദ്യോഗസ്ഥരായ രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നിവരുടെ നിലവിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ ഏത് മാനദണ്ഡപ്രകാരം എന്ന് വ്യക്തമാക്കുമോ ?

2332

മൊകേരി ഗവണ്‍മെന്റ് കോളേജില്‍ പുതിയ കോഴ്സ്

ശ്രീമതി കെ. കെ. ലതിക

() മൊകേരി ഗവണ്‍മെന്റ് കോളേജില്‍ ഇപ്പോള്‍ ഏതെല്ലാം കോഴ്സുകളാണ് നടത്തുന്നതെന്നും ഓരോ കോഴ്സിനും എത്ര വിദ്യാര്‍ത്ഥികള്‍ വീതം പഠിക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ ;

(ബി) കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച കോഴ്സുകള്‍ മൊകേരി ഗവണ്‍മെന്റ് കോളേജില്‍ ആരംഭിച്ചിട്ടുണ്ടോ ;

(സി) ഏതെല്ലാം പുതിയ കോഴ്സുകളാണ് മൊകേരി കോളേജില്‍ തുടങ്ങുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ ?

2333

താനൂരില്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() പത്തോളം ഹയര്‍ സെക്കന്‍ഡറി സ്ക്കൂളുകള്‍ പ്രവര്‍ത്തിക്കുന്ന താനൂര്‍ നിയോജക മണ്ഡലത്തില്‍ ഒരു ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജ് ഇല്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ന്യൂനപക്ഷങ്ങളും പിന്നോക്കവിഭാഗങ്ങളും മത്സ്യത്തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന പ്രസ്തുത പ്രദേശത്ത് കോളേജ് അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ ;

(സി) സര്‍വ്വകലാശാലയും യു. ജി. സി. യും ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ടോ ;

(ഡി) ഇല്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥകണക്കിലെടുത്ത് ഇവിടെ ഒരു ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ ; വിശദാംശങ്ങള്‍ നല്‍കുമോ ?

2334

ബദല്‍ സ്കൂളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി

ശ്രീ. കെ. രാധാകൃഷ്ണന്‍

() ബദല്‍ സ്കൂളുകളിലെ അദ്ധ്യാപകര്‍ക്കും കരാര്‍ പുതുക്കാത്ത കാരണത്താല്‍ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങിയത് ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടേണ്ടാ;

(ബി) ഈ സ്കൂളുകളുടെ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണവും മുടങ്ങിയതായി ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടേണ്ടാ;

(സി) എങ്കില്‍ ഇപ്രകാരമുളള സാഹചര്യമുണ്ടാകാനുളള കാരണങ്ങള്‍ വെളിപ്പടുത്തുമോ;

(ഡി) ബദല്‍ സ്കൂളുകളുടെ പ്രവര്‍ത്തനം പുനസ്ഥാപിക്കുവാനും കുട്ടികളുടെ പഠനവും ഉച്ചഭക്ഷണവും ഉള്‍പ്പെടെയുളള സൌകര്യങ്ങള്‍ തുടരുന്നതിനും സ്വികരിച്ച നടപടികള്‍ വിശദമാക്കുമോ?

2335

എന്‍..സി. ലഭിച്ച സി.ബി.എസ്.സി./.സി.എസ്.സി സ്കൂളുകള്‍

ശ്രീമതി. ഗീതാ ഗോപി

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എന്‍..സി. അനുവദിച്ച സി.ബി.എസ്.സി./.സി.എസ്.സി. സ്കൂളുകളുടെ പേര് വ്യക്തമാക്കാമോ?

2336

അദ്ധ്യാപക പാക്കേജ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സര്‍ക്കാര്‍ പ്രഖ്യാപിച്ച അദ്ധ്യാപക പാക്കേജുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ബി) ഈ സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി എത്രപേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമാകുമെന്ന് ജില്ല തിരിച്ച് കണക്ക് വെളിപ്പെടുത്താമോ ?

2337

വിവിധ കോളേജുകളിലെ ഒഴിവുകള്‍ പി.എസ്.സി. ക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി

ശ്രീ. പി.സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

,, തോമസ് ഉണ്ണിയാടന്‍

() സംസ്ഥാനത്തെ ഗവണ്‍മെന്റ് കോളേജുകള്‍, പോളിടെക്നിക്കുകള്‍ എന്നിവയില്‍ എഞ്ചിനീയറിംഗ് കോളേജുകള്‍ എന്നിവയില്‍ എത്ര ഗസ്റ് അദ്ധ്യാപകര്‍ പഠിപ്പിക്കുന്നുവെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ പി.എസ്.സി ക്കു റിപ്പോര്‍ട്ട് ചെയ്യാത്തതു കൊണ്ടാണോ ഇപ്രകാരം ഗസ്റ് അദ്ധ്യാപകര്‍ പഠിപ്പിക്കേണ്ടി വരുന്നതെന്ന് വ്യക്തമാക്കുമോ ;

(സി) ഈ സ്ഥാപനങ്ങളില്‍ സ്ഥിരനിയമനം നടത്തുന്നതിന് പി.എസ്.സി. റാങ്ക് ലിസ്റ് നിലവിലുണ്ടോ ;

(ഡി) പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി ക്കു റിപ്പോര്‍ട്ട് ചെയ്യുന്നതിന് സത്വര നടപടി സ്വീകരിക്കുമോ ?

2338

മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ പുതിയ ഡിഗ്രി-പി.ജി. കോഴ്സുകള്‍

ശ്രീ. പി. ഉബൈദുളള

() മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ പൂതിയ ഡിഗ്രി-പി.ജി. കോഴ്സുകള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുളള നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്മേല്‍ എന്തെല്ലാം തുടര്‍നടപടി കള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;

(സി) പുതിയ ഡിഗ്രി-പി.ജി. കോഴ്സുകള്‍ ആരംഭിക്കുന്നതിന് അനുകൂല തീരുമാനം കൈക്കൊളളുമോ?

2339

മങ്കടയില്‍ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കാന്‍ നടപടി

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() മലപ്പുറം ജില്ലയിലെ മങ്കടയില്‍ ഒരു സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കാന്‍ തീരുമാനമുണ്ടായിട്ടുണ്ടോ; എങ്കില്‍ നടപടികള്‍ ഏതു ഘട്ടത്തിലാണ്;

(ബി) ഇല്ലെങ്കില്‍ ഒരു എഞ്ചിനീയറിംഗ് കോളേജ് അനുവദിക്കുമോ?

2340

കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ എം.ടെക് ആരംഭിക്കുന്നതിന് നടപടി

ശ്രീ. എന്‍.. നെല്ലിക്കുന്ന്

() കാസര്‍കോട് ജില്ലയിലെ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ ഏതൊക്കെ കോഴ്സുളാണുളളത്;

(ബി) ഈ കോളേജില്‍ എം.ടെക് കോഴ്സ് ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി) എങ്കില്‍ അതുമായി ബന്ധപ്പട്ടു സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

2341

നാദാപുരത്ത് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്

ശ്രീ. .കെ. വിജയന്‍

() സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകള്‍ ഇല്ലാത്ത എത്ര നിയോജക മണ്ഡലങ്ങള്‍ കേരളത്തില്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) നാദാപുരം നിയോജക മണ്ഡലത്തില്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകള്‍ ഇല്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ പ്രസ്തുത മണ്ഡലത്തില്‍ കോളേജ് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

2342

എന്‍.എസ്.എസ്. വാളണ്ടിയര്‍മാര്‍ക്കുളള ആനുകൂല്യങ്ങള്‍

ശ്രീ. പി. സി. വിഷ്ണുനാഥ്

() ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ സംസ്ഥാന തലത്തില്‍ ജേതാക്കളായിട്ടുളള എന്‍.എസ്.എസ് വാളണ്ടിയര്‍മാര്‍ക്ക് അര്‍ഹമായ മാര്‍ക്കിന്റെ ആനുകൂല്യം ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(ബി) കൊച്ചിന്‍ സര്‍വ്വകലാശാലയുടെ അനാസ്ഥ കാരണം വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കാമോ?

2343

സര്‍ക്കാര്‍ സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുന്നതിന് നടപടി

ശ്രീ. കെ.എന്‍..ഖാദര്‍

() സര്‍ക്കാര്‍ സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുവാന്‍ ഉദ്ദേശ്യമുണ്ടോ;

(ബി) എയ്ഡഡ് സ്കൂളുകള്‍ പുതുതായി അനുവദിക്കുമോ;

(സി) അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുമോ;

(ഡി) സി.ബി.എസ്.സി. .സിഎസ്.സി സ്ഥാപനങ്ങള്‍ക്ക് എന്‍..സി. നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;

() വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന വളളിക്കുന്ന് മണ്ഡലത്തിലെ എല്ലാ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലും ഒന്നിലേറെ ബാച്ചുകള്‍ പുതുതായി അനുവദിക്കണമെന്ന് ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ നടപടി സ്വീകരിക്കുമോ?

2344

രഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍

ശ്രീ. . ചന്ദ്രശേഖരന്‍

() രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പ്രകാരം രണ്ടാം ഘട്ടമായി സ്കൂളുകള്‍ അപ് ഗ്രേഡ് ചെയ്യുന്ന നടപടി ഇപ്പോള്‍ ഏത് വരെയായി എന്ന് വ്യക്തമാക്കാമോ ;

(ബി) ഇത് സംബന്ധിച്ച ഉത്തരവ് എപ്പോള്‍ ഇറങ്ങുമെന്ന് വെളിപ്പെടുത്താമോ ?

2345

വിദ്യാഭ്യാസ പദ്ധതികളും കേന്ദ്രസഹായവും

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() കേന്ദ്രസഹായത്തോടെ ഇപ്പോള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ പദ്ധതികള്‍ ഏതൊക്കെ എന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) ഇവ ഓരോന്നിനും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ലഭിച്ച കേന്ദ്രസഹായം എത്രരൂപ വീതമെന്നും ഓരോ പദ്ധതിക്കും ചെലവഴിച്ച തുക എത്രവീതമെന്ന് വ്യക്തമാക്കുമോ;

(സി) ഏതെങ്കിലും പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് പരാതി ഉണ്ടോ; എങ്കില്‍ പരാതിയെക്കുറിച്ച് ഇപ്പോള്‍ അന്വേഷണം നടന്നുവരുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി) കേന്ദ്രസഹായം ലഭ്യമാകുന്ന പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും നടത്തിപ്പില്‍ കൂടുതല്‍ സുതാര്യത കൈവരുത്തുന്നതിനും എന്തെങ്കിലും പുതിയ സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ടോ; വിശദാശങ്ങള്‍ നല്‍കുമോ?

2346

സര്‍ക്കാര്‍ സ്കൂളുകളിലെ അടിസ്ഥാനസൌകര്യങ്ങള്‍

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, വി. ഡി. സതീശന്‍

,, സി. പി. മുഹമ്മദ്

,, കെ. അച്ചുതന്‍

() സര്‍ക്കാര്‍ സ്കൂളുകളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് എത്ര കോടി രൂപ അനുവദിച്ചു;

(ബി) കഴിഞ്ഞ അദ്ധ്യയനവര്‍ഷത്തില്‍ ഇതിനായി തുക വിനിയോഗിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി) കഴിഞ്ഞ അദ്ധ്യയനവര്‍ഷം തുക വിനിയോഗിക്കാതിരുന്നതു മൂലം ഈ അദ്ധ്യയന വര്‍ഷത്തില്‍ പുതിയ ഫണ്ട് അനുവദിക്കുകയുണ്ടായോ;

(ഡി) ഫണ്ട് ലഭിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നത്?

2347

സര്‍ക്കാര്‍ സ്കൂളുകളുടെ അടിസ്ഥാന സൌകര്യവികസനം

ശ്രീ.എന്‍.. നെല്ലിക്കുന്ന്

() സര്‍ക്കാര്‍ സ്കൂളുകളുടെ അടിസ്ഥാന സൌകര്യ വികസനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സഹായം ഏത് രീതിയിലാണെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത സഹായം എയ്ഡഡ് സ്കൂളുകളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ രീരുമാനമായിട്ടുണ്ടോ;

(സി) എങ്കില്‍ ഏത് രീതിയിലുള്ള സഹായമാണ് ഇത്തരം വിദ്യാലയങ്ങള്‍ക്കു ലഭിക്കുകയെന്ന് വ്യക്തമാക്കാമോ ?

2348

സര്‍ക്കാര്‍ സ്കൂളുകളിലെ അടിസ്ഥാന സൌകര്യം

ശ്രീ. സി.എഫ്. തോമസ്

ഡോ. എന്‍. ജയരാജ്

() സര്‍ക്കാര്‍ സ്കൂളുകളില്‍ അടിസ്ഥാന സൌകര്യം വികസിപ്പിക്കുവാനുള്ള എസ്.എസ്.. ഫണ്ട് ഉപയോഗിക്കുന്നതില്‍ കാലതാമസം വരുന്നുണ്ടോ;

(ബി) ഉണ്ടെങ്കില്‍ പ്രസ്തുത തുക സമയബന്ധിതമായും ഫലപ്രദമായും വിനിയോഗിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2349

അടിസ്ഥാന സൌകര്യമില്ലാത്ത സ്കൂളുകള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() എയ്ഡഡ് സ്കൂളുകളില്‍ അടിസ്ഥാന സൌകര്യം ഒരുക്കാത്തതിന്റെ പേരില്‍ 33 മാനേജര്‍മാരെ അയോഗ്യരാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഈ വിഷയത്തിന്മേല്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ എന്തൊക്കെയാണ്;

(സി) പ്രസ്തുത സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ആവശ്യമായ സൌകര്യമൊരുക്കാന്‍ പദ്ധതിയുണ്ടോ?

2350

വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്ത് വിവിധ അപകടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നീന്തല്‍ വശമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതിനാല്‍ വിദ്യാര്‍ത്ഥി കളെ സമ്പൂര്‍ണ്ണമായും നീന്തല്‍ പരിശീലിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ ?

2351

കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂള്‍ പുനസംഘടന

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളിനെ പുനസംഘടിപ്പിച്ച് സ്റേറ്റ് കൌണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്റ് ലൈഫ് ലോങ്ങ് എഡ്യൂക്കേഷന്‍ എന്ന പേരില്‍ സൊസൈറ്റിയായി രജിസ്റര്‍ ചെയ്യുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത സ്ഥാപനത്തിന്റെ രജിസ്ട്രേഷന് കാലതാമസം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;

(സി) പ്രസ്തുത സ്ഥാപനത്തിന്റെ രൂപീകരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ആരെങ്കിലും ബഹു. ഹൈക്കോടതിയെ സമിപിച്ചിട്ടുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ പ്രസ്തുത പെറ്റീഷന്റെ അടിസ്ഥാനത്തില്‍ ബഹു. ഹൈക്കോടതി ഇതുവരെ എന്തെങ്കിലും ഉത്തരവുകള്‍ നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

2352

കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളിന്റെ ജില്ലാ ഓഫീസുകളുടെ പരിമിതികള്‍

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

() കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളിന്റെ ജില്ലാ ഓഫീസുകളുടെ പരിമിതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഓപ്പണ്‍ സ്കൂളിന്റെ തനത് ഫണ്ട് ഉപയോഗിച്ച് ജില്ലാ ഓഫീസുകള്‍ സ്ഥാപിക്കുമോ;

(സി) ജില്ലാ കേന്ദ്രങ്ങളിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളുകള്‍ക്ക് സ്ഥലം ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

2353

കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളിനെ സ്വതന്ത്ര സ്വയംഭരണ സ്ഥാപനമാക്കി മാറ്റാന്‍ നടപടി

ശ്രീ..കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

() കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളിനെ എസ്.സി..ആര്‍.ടി യില്‍ നിന്നും വേര്‍പെടുത്തി ഒരു സ്വതന്ത്ര സ്വയംഭരണ സ്ഥാപനമാക്കി മാറ്റുന്നതിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയമിച്ചിരുന്നോ;

(ബി) ഉണ്ടെങ്കില്‍ വിദഗ്ധ സമിതിയെ നിയമിക്കാനിടയായ സാഹചര്യവും വിദഗ്ധ സമിതി അംഗങ്ങളുടെ പേര് വിവരങ്ങളും വ്യക്തമാക്കുമോ ;

(സി) ഈ വിദഗ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിലെ പ്രധാന ശുപാര്‍ശകള്‍ എന്തൊക്കെയെന്നും ഈ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ എന്തൊക്കെയെന്നും

വ്യക്തമാക്കുമോ ?

2354

കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളിനെ ഒരു സ്വതന്ത്ര സ്വയംഭരണ സ്ഥാപനമാക്കുന്നതിനുള്ള വിദഗ്ധ സമിതി

ശ്രീ. എസ്. ശര്‍മ്മ

() കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളിനെ എസ്.സി..ആര്‍.ടി. യില്‍ നിന്നും വേര്‍പെടുത്തി ഒരു സ്വതന്ത്ര സ്വയംഭരണ സ്ഥാപനമാക്കി മാറ്റുന്നതിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയമിക്കാനിടയായ സാഹചര്യവും, വിദഗ്ധ സമിതി അംഗങ്ങളുടെ പേര് വിവരവും വ്യക്തമാക്കുമോ ;

(ബി) ഈ വിദഗ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഇതിലെ പ്രധാന ശുപാര്‍ശകള്‍ എന്തൊക്കെയെന്നും, ഈ റിപ്പോര്‍ട്ടിന്മേല്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ എന്തൊക്കെയെന്നും വ്യക്തമാക്കുമോ ?

2355

കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂള്‍

ശ്രീ. എസ്; ശര്‍മ്മ

() കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളിനെ സ്റേറ്റ് കൌണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്റ് ലൈഫ് ലോങ്ങ് എഡ്യുക്കേഷന്‍ എന്ന പേരില്‍ സൊസൈറ്റിയായി രജിസ്റര്‍ ചെയ്യുന്നതിന് വേണ്ട മെമ്മോറാണ്ടത്തിനും ചട്ടങ്ങള്‍ക്കും മന്ത്രി സഭാ യോഗം അംഗീകാരം നല്‍കിയിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇക്കാര്യത്തിന്മേല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായോ എന്ന് അറിയിക്കുമോ ;

(സി) ഇതിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ ;

(ഡി) ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ ;

() കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളില്‍ ജോലി ചെയ്തുവരുന്ന എല്ലാ ജീവനക്കാരെയും, പുതിയ സൊസൈറ്റിയിലും ജോലി നില നിര്‍ത്തുന്നതിന് മെമ്മോറാണ്ടത്തിലും ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുണ്ടോ ?

2356

സ്കൂള്‍ പഠനം ഏകീകൃത സിലബസ്

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

,, പി.കെ. ബഷീര്‍

,, റ്റി.. അഹമ്മദ് കബീര്‍

,, എന്‍.. നെല്ലിക്കുന്ന്

() സംസ്ഥാനത്ത് സ്കൂള്‍ പഠനത്തിന് ഏകീകൃത സിലബസ് നടപ്പാക്കുന്ന കാര്യത്തില്‍ നയപരമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ അതു സംബന്ധിച്ച നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(ബി) ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വിദഗ്ദ്ധരുടെ അഭിപ്രായം ശേഖരിച്ചിട്ടുണ്ടോ;

(സി) ഏകീകൃത സിലബസ് നടപ്പാക്കുന്നതുമൂലം വിദ്യാഭ്യാസ മേഖലയില്‍ പ്രതികൂല പ്രശ്നങ്ങളെന്തെങ്കിലും ഉണ്ടാകാനിടയുണ്ടെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കാമോ;


(ഡി) ഏകീകൃത സിലബസ് നടപ്പാക്കുന്നതുമൂലം ഉന്നത

വിദ്യാഭ്യാസ മേഖലയില്‍ സാധാരണക്കാരുടെ കുട്ടികള്‍ക്ക് കൂടുതല്‍ പഠനാവസരം ലഭ്യമാക്കാന്‍ സാധിക്കുമോ ?

2357

വിദ്യാഭ്യാസ പാക്കേജും അദ്ധ്യാപക തസ്തികകളും

ഡോ. കെ. ടി. ജലീല്‍

() 2010 ലെ വിദ്യാര്‍ത്ഥികളുടെ കണക്കെടുപ്പിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിച്ച പുതിയ വിദ്യാഭ്യാസ പാക്കേജ് അനുസരിച്ച് 2010-ലെ അദ്ധ്യാപക തസ്തികകള്‍ മുഴുവന്‍ അതേപടി എല്ലാ സ്ക്കൂളുകളിലും നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) ഫുള്‍ടൈം ഭാഷാ തസ്തിക ഉണ്ടാക്കാന്‍ നിശ്ചിത എണ്ണം കുട്ടികള്‍ വേണമെന്ന നിബന്ധന 2010-ല്‍ പാലിച്ച സ്ക്കൂളുകളില്‍ 2011-ലെ കണക്കെടുപ്പ് അനുസരിച്ച് നിശ്ചിത എണ്ണം വിദ്യാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ പുതിയ വിദ്യാഭ്യാസ പാക്കേജനുസരിച്ച് 2010 ലേത് പോലെ ഫുള്‍ടൈം ഭാഷാദ്ധ്യാപക തസ്തികകള്‍ പ്രസ്തുത സ്ക്കൂളുകളില്‍ നിലനിര്‍ത്തുമോ എന്ന കാര്യം വ്യക്തമാക്കുമോ ?

2358

വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍

ശ്രീ. മഞ്ഞളാംകുഴി അലി

() വിദ്യാഭ്യാസ മേഖലയില്‍ വിദ്യാഭ്യാസനിലവാരം ഉയര്‍ത്താന്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വെളിപ്പെടുത്തുമോ ;

(ബി) തുടര്‍ മൂല്യനിര്‍ണ്ണയങ്ങളില്‍ ക്ളാസ്സ് അദ്ധ്യാപകന്‍ ഭൂരിഭാഗം കുട്ടികള്‍ക്കും 20 ല്‍ ഇരുപതോ പത്തൊന്‍പതോ മാര്‍ക്ക് നല്കുകയും ശേഷിക്കുന്ന 80 മാര്‍ക്കിന് 10 മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ പാസ്സാകുകയും ചെയ്യുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടണ്ടാ ;

(സി) പ്ളസ് വണ്‍,പ്ളസ്ടു മേഖലയില്‍ ഇത്തരത്തില്‍ വളരെക്കുറച്ചു മാര്‍ക്കുനേടുന്ന കുട്ടികളും പാസാകുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടണ്ടാ ;

(ഡി) തീരെ നിലവാരം ഇല്ലാത്ത കുട്ടികള്‍ കൂടി 50%വരെ മാര്‍ക്കുകള്‍ നേടി പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കാനിടയാകുന്ന സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടണ്ടാ ;

() എസ്.എസ്.എല്‍.സി. പാസ്സായി ഉപരിപഠനത്തിന് പോകുന്ന കുട്ടികള്‍ക്ക് നന്നായി എഴുതാന്‍ പോലും അറിയാത്ത സാഹചര്യമാണുള്ളതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടണ്ടാ ;

(എഫ്) എസ്.എസ്.എല്‍.സി/പ്ളസ്ടു എന്നിവയില്‍ 90 ശതമാനത്തിലധികം വിജയശതമാനം നല്‍കല്‍ വിപരീതഫലങ്ങള്‍ ഉളവാക്കുമെന്നകാര്യം പരിശോധിക്കുമോ ?

2359

വിദ്യാഭ്യാസ അവകാശ നിയമം

ശ്രീ. വി.ഡി. സതീശന്‍

,, സി.പി. മുഹമ്മദ്

,, റ്റി.എന്‍. പ്രതാപന്‍

,, ഡൊമനിക് പ്രസന്റേഷന്‍

() വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രം സംസ്ഥാനത്തിന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് എന്തു തുക അനുവദിച്ചു;

(ബി) കേരളത്തിന് അനുവദിച്ച തുക ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ എസ്.എസ്.എ ആവിഷ്ക്കരിക്കുകയോ നടപ്പാക്കുകയോ ചെയ്തുവോ;

(സി) ഇല്ലെങ്കില്‍ ഇതിനുള്ള കാരണം എന്തായിരുന്നു;

(ഡി) ഇത് നടപ്പാക്കാത്തതുമൂലം എത്ര തുകയാണ് പാഴായിപ്പോയത്?

2360

വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിനായിഅനുവദിച്ച പണം

ശ്രീ. വി.പി. സജീന്ദ്രന്‍

,, ബെന്നി ബെഹനാന്‍

,, ഹൈബി ഈഡന്‍

,, ലൂഡി ലൂയിസ്

() വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിനായി കേന്ദ്രം അനുവദിച്ച എത്ര കോടി രൂപയാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് പാഴായത്;

(ബി) എസ്.എസ്.. ഈ ഫണ്ട് ഫലപ്രദമായി ഉപയോഗിക്കാത്തതിനാലാണോ ഇത് ലാപ്സായത്; എങ്കില്‍ ഇതിന് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കുമോ;

(സി) കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ പ്രകാരം എത്ര വിദ്യാര്‍ത്ഥികളുളള സ്കൂളുകളിലാണ്, കായിക-കല-പ്രവൃത്തിപരിചയ വിഭാഗങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നത്;

(ഡി) കായികാധ്യാപകരെ 2008 മുതല്‍ നിയമിക്കാത്ത റവന്യൂ ജില്ലകള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ അവരെ നിയമിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.