UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2361

ആള്‍ട്ടര്‍നേറ്റ് സ്കൂളുകള്‍

ശ്രീ. . സി. ബാലകൃഷ്ണന്‍

() വിദൂര വനമേഖലകളിലുള്ള അള്‍ട്ടര്‍നേറ്റ് സ്കൂളുകളില്‍ പഠനഠ സുഗമമാക്കുന്നതിന് 2011-12 വര്‍ഷം സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി) വനമേഖലയിലുള്ള ആള്‍ട്ടര്‍നേറ്റ് സ്കൂളുകളില്‍ അദ്ധ്യാപകരുടെ അഭാവവും, ഉച്ചക്കഞ്ഞി നല്‍കാത്തതും, പഠനോപകരണങ്ങള്‍ നല്‍കാത്തതുമായ അവസ്ഥയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ആള്‍ട്ടര്‍നേറ്റ് സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് ശമ്പളം ലഭിക്കുന്നില്ലായെന്ന പരാതി സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;

(ഡി) ആള്‍ട്ടര്‍നേറ്റ് സ്കൂളുകള്‍ക്ക് എസ്. എസ്. . പദ്ധതിയനുസരിച്ച് നല്‍കുന്ന സഹായങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?

2362

വിദ്യാഭ്യാസ പാക്കേജ് പ്രകാരമുള്ള അദ്ധ്യാപക നിയമനം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ പാക്കേജില്‍ അദ്ധ്യാപക ബാങ്കില്‍ നിന്നു മാത്രമേ നിയമനം നടത്തൂ എന്ന് പറഞ്ഞിരുന്നു. ഇതില്‍ മാറ്റം വരുത്തുവാന്‍ ആലേചിക്കുന്നുണ്ടോ ; വിശദമാക്കാമോ ?

2363

മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കാന്‍ നടപടി

ശ്രീ. മുല്ലക്കര രത്നാകരന്‍

,, കെ. അജിത്

,, പി. തിലോത്തമന്‍

,, വി. ശശി

() സര്‍ക്കാര്‍ അനുമതിയോടെ എത്ര സി.ബി.എസ്.., .സി.എസ്.., അണ്‍ എയ്ഡഡ് ഇംഗ്ളീഷ് മീഡിയം വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഇത്തരം ചില സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെ മലയാളം സംസാരിച്ചതിന്റെ പേരില്‍ ക്രൂരമായ പീഡനങ്ങള്‍ക്കും സാമ്പത്തിക പിഴ ഒടുക്കലിനും മറ്റും വിധേയമാക്കുന്നതായിട്ടുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇപ്രകാരം പ്രവര്‍ത്തിച്ചുവരുന്ന സ്കൂളുകളുടെ അനുമതി (എന്‍..സി) റദ്ദ് ചെയ്യുവാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ;

(ഡി) സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളിലും മാതൃഭാഷ എന്ന നിലയില്‍ മലയാളം പഠിപ്പിച്ചിരിക്കണം എന്ന് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിക്കുവാന്‍ തയ്യാറാകുമോ?

2364

സ്കൂള്‍-ആരോഗ്യ പദ്ധതി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() സ്കൂള്‍-ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ സംസ്ഥാനത്തെ ഏതെല്ലാം ജില്ലകളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) സ്കൂള്‍-ആരോഗ്യ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;

(സി) പ്രസ്തുത പദ്ധതിയില്‍ കൌമാര പ്രായക്കാരുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി) സ്കൂള്‍-ആരോഗ്യ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന ടീമില്‍ പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കറെ ഉള്‍പ്പെടുത്തുന്ന കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കുമോ?

2365

സ്കൂള്‍ കുട്ടികളില്‍ 'വ്യായാമ'ത്തിന്റെ കുറവ് പരിഹരിക്കാന്‍ നടപടി

ശ്രീ. .കെ. വിജയന്‍

() സ്കൂള്‍ കുട്ടികളില്‍ വ്യായാമത്തിന്റെ കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സ്കൂളുകള്‍ കേന്ദ്രീകരിച്ച് ബോഡി ഫിറ്റ്നസ് സെന്ററുകള്‍/കളരികള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

2366

സ്കൂള്‍ വാഹന അപകടത്തില്‍പ്പെട്ട് മരണപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിവരം

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

() 2011 വര്‍ഷത്തില്‍ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളെ സ്കൂളുകളിലെത്തിക്കുന്ന എത്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ;

(ബി) ഈ ഓരോ അപകടത്തിലും എത്ര കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ;

(സി) ഈ ഓരോ അപകടങ്ങള്‍ക്കുശേഷവും, ഗവണ്‍മെന്റ് നേരിട്ടും, പോലീസ് മേധാവികളും, പൊതുവിദ്യാഭ്യാസ ഡയറക്ടറും അപകടങ്ങള്‍ നിയന്ത്രിക്കുന്നതിന് പുറപ്പെടുവിച്ച ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ ?

2367

അദ്ധ്യാപക ബാങ്ക്

ശ്രീ. റ്റി. വി. രാജേഷ്

() റിട്ടയര്‍മെന്റ്, പ്രൊമോഷന്‍, ബി.ആര്‍.സി. ട്രെയിനര്‍ തുടങ്ങിയ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടെന്നും അത്തരം ഒഴിവുകള്‍ അധ്യാപക ബാങ്കില്‍ നിന്നും നികത്തിയാല്‍ മതിയെന്നുമുള്ള നിര്‍ദ്ദേശം വിദ്യാഭ്യാസ മേഖലയില്‍ നിയമന നിരോധനത്തിന് ഇടയാക്കുന്നതല്ലേ;

(ബി) അധ്യാപകനിയമനത്തിന് യോഗ്യത നേടിയവരും റാങ്ക് ലിസ്റില്‍ നിയമനം കാത്ത് കിടക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്ന അധ്യാപക ബാങ്ക് എന്ന നിര്‍ദ്ദേശം തള്ളിക്കളയാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ;

(സി) അധ്യാപകരുടെ ജോലി നഷ്ടപ്പെടാതിരിക്കാനും പുതിയ നിയമനങ്ങള്‍ തടസ്സപ്പെടാതിരിക്കാനും ഉതകുംവിധം അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം പുന:ക്രമീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

2368

ടീച്ചേഴ്സ് ബാങ്കില്‍ നിന്ന് നിയമനം

ശ്രീ.വി. എസ്. സുനില്‍ കുമാര്‍

() 1997 ന് ശേഷം തൊഴില്‍ നഷ്ടപ്പെട്ട അദ്ധ്യാപകരേയും സംരക്ഷിത അദ്ധ്യാപകരേയും ഉള്‍പ്പെടുത്തി ടീച്ചേഴ്സ് ബാങ്ക് രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ബി) അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1;45 ‏ ല്‍ നിന്നും 1;30 ആയി കുറയ്ക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(സി) അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുകയാണെങ്കില്‍ തത്ഫലമായി സൃഷ്ടിക്കപ്പെടുന്ന തസ്തികളില്‍ ടീച്ചേഴ്സ് ബാങ്കില്‍ നിന്ന് നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

2369

ന്യൂനപക്ഷ പദവി

ശ്രീ. ബാബു എം. പാലിശ്ശേരി

() സംസ്ഥാനത്ത് എത്ര സ്കൂളുകള്‍ക്ക് ന്യൂനപക്ഷ പദവി ലഭിച്ചിട്ടുണ്ട്;

(ബി) ന്യൂനപക്ഷ പദവി ലഭിച്ച സ്കൂളുകളുടെ മാനേജുമെന്റുകള്‍ക്ക് മറ്റ് എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകളില്‍ നിന്നും വ്യത്യസ്തമായി എന്തെല്ലാം അവകാശമാണ് ലഭിക്കുന്നത്; വിശദാംശം വ്യക്തമാക്കുമോ?

2370

ഉച്ചഭക്ഷണ പരിപാടി

ശ്രീ. എം. ഉമ്മര്‍

() സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി കൂടുതല്‍ വിഭവ സമൃദ്ധമാക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ പ്രസ്തുത പരിപാടിയ്ക്ക് നല്‍കുന്ന കണ്ടിജന്റ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

2371

ഉച്ചഭക്ഷണ പരിപാടിയുടെ നടത്തിപ്പ്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() സ്കൂളുകളില്‍ ഉച്ചഭക്ഷണ പരിപാടിയുടെ നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ

(ബി) സ്കൂളുകളിലെ പാചകത്തൊഴിലാളികളുടെ കൂലി ഇപ്പോള്‍ എത്ര രൂപയാണ്; ഇത് വര്‍ദ്ധിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(സി) സ്കൂളുകള്‍ക്ക് കേന്ദ്രീകൃത പാചകപ്പുര ഏര്‍പ്പടുത്തുന്ന നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ:

(ഡി) കുട്ടികള്‍ക്കുളള ആഹാരം പോഷകസമൃദ്ധമാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

2372

ബാബുപോള്‍ കമ്മറ്റി റിപ്പോര്‍ട്ട്

ശ്രീ. എം.. ബേബി

() പത്താം ക്ളാസ്സിലെ ചരിത്രപാഠപുസ്തകം വിലയിരുത്തുന്നതിന് നിയോഗിക്കപ്പെട്ട ബാബുപോള്‍ കമ്മിറ്റിയുടെ പ്രധാനപ്പെട്ടകണ്ടെത്തലുകളും നിര്‍ദ്ദേശങ്ങളും എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി) പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികള്‍കൈക്കൊണ്ടുവെന്നും വ്യക്തമാക്കുമോ?

2373

എകാദ്ധ്യാപക സ്കൂളുകള്‍

ശ്രീ. .സി. ബാലകൃഷ്ണന്‍

() വിദൂര വനമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എകാദ്ധ്യാപക സ്കൂളുകള്‍ നിര്‍ത്തലാക്കിയതിലൂടെ എത്ര ആദിവാസി കുട്ടികള്‍ക്ക് പഠനം മുടങ്ങിയെന്ന് വ്യക്തമാക്കുമോ ; ഇപ്രകാരം നിര്‍ത്തലാക്കിയ സ്കൂളുകളുടെ കണക്ക് ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(ബി) സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ സ്കൂളുകള്‍ തറന്നു പ്രവര്‍ത്തിച്ച് ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൌകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ ;

(സി) പത്താം പദ്ധതിയില്‍ 729 കോടി രൂപ പ്രാഥമിക വിദ്യാഭ്യാസത്തിന് കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ചിട്ടും, എസ്.എസ്.. പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സാധിക്കാത്ത കാരണം വ്യക്തമാക്കുമോ ?

2374

വഞ്ചിപ്പാട്ട് മത്സര ഇനമായി അംഗീകരിക്കുന്നതിന് നടപടി

ശ്രീ. സി. കെ. സദാശിവന്‍

വഞ്ചിപ്പാട്ട് ഒരു മത്സര ഇനമായി സ്കൂള്‍, യൂണിവേഴ്സിറ്റി കലോത്സവങ്ങളിലും കേരളോത്സവം തുടങ്ങിയ വേദികളിലും അംഗീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

2375

പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതില്‍ വന്നിട്ടുള്ള വീഴ്ചകള്‍ അന്വേഷിക്കുന്നതിനുള്ള നടപടി

ശ്രീ. . സി. ബാലകൃഷ്ണന്‍

() സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ളാസ്സുകളില്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തുമോ;

(ബി2010-ല്‍ പത്താം ക്ളാസിലെ മലയാള പാഠപുസ്തക നിര്‍മ്മാണവുമായി ബന്ധപ്പെട്ട സമിതിയില്‍ അംഗങ്ങളായ അദ്ധ്യാപകരെ ശില്പശാല നടത്തിയപ്പോള്‍ മാറ്റിനിര്‍ത്തിയതിനെത്തുടര്‍ന്ന് പാഠപുസ്തക നിര്‍മ്മാണ സമിതിയില്‍ അംഗങ്ങളായ അദ്ധ്യാപകരുടെ രാജിയെക്കുറിച്ച് അന്വേഷണം നടത്തുമോ;

(സി) പാഠപുസ്തക നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള മലയാളം ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലെ ഫാക്കല്‍റ്റികളെ മാറ്റി പുതിയ ഫാക്കല്‍റ്റികളെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ ?

2376

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍പ്രവര്‍ത്തിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍

() മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാ ഭ്യാസ സ്ഥാപനങ്ങളെ ഗവണ്‍മെന്റ് ഏറ്റെടുത്തത് അതേപടി നിലനിര്‍ത്താന്‍ ഈ സര്‍ക്കാര്‍ സന്നദ്ധമാണോ;

(ബി) എങ്കില്‍ പ്രസ്തുത സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പ്രമോഷനും, മറ്റ് ഗവണ്‍മെന്റ് സ്കൂളുകളിലേയ്ക്ക് സ്ഥലംമാറ്റവും ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

2377

പഞ്ചായത്ത് സ്കൂളുകളിലെ നിയമനം

ശ്രീ. ബെന്നി ബെഹനാന്‍

,, ഹൈബി ഈഡന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, അന്‍വര്‍ സാദത്ത്

() പഞ്ചായത്ത് സ്കൂളിലെ നിയമനം സര്‍ക്കാര്‍ ഏടെടുത്തിട്ടുണ്ടോ ;

(ബി) ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ പഞ്ചായത്ത് സ്കൂളിലെ ജീവനക്കാരുടെ സ്ഥലം മാറ്റത്തിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(സി) പഞ്ചായത്ത് സ്കൂളിലെ അദ്ധ്യാപകരുടെ പ്രോവിഡന്റ് ഫണ്ട് കൈകാര്യം ചെയ്യുന്ന, ഡി.ഡി.ഇ ആഫീസില്‍ നിന്നും അക്കൌണ്ട് ജനറല്‍ ഓഫീസിലേക്ക് മാറ്റുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുമോ ?

2378

കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂള്‍

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

() കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളിനെ എസ്.സി..ആര്‍.ടി.യില്‍ നിന്നും വേര്‍പ്പെടുത്തി സ്റേറ്റ് കൌണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്റ് ലൈഫ് ലോങ്ങ് എഡ്യുക്കേഷന്‍ എന്ന പേരില്‍ ഒരു സ്വയംഭരണ സൊസൈറ്റിയായി രജിസ്റര്‍ ചെയ്യുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ എന്തൊക്കെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും ഇതിന് സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നും, ഈ നടപടിക്രമങ്ങള്‍ ആരംഭിച്ചത് എന്നു മുതലാണെന്നും വ്യക്തമാക്കുമോ ;

(സി) സ്റേറ്റ് കൌണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്റ് ലൈഫ് ലോങ്ങ് എഡ്യുക്കേഷന്‍ സൊസൈറ്റിയായി രജിസ്റര്‍ ചെയ്യുന്നതിന് ആവശ്യമായ മെമ്മോറാണ്ടത്തിനും ചട്ടങ്ങള്‍ക്കും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിട്ടുണ്ടോ ;

(ഡി) ഉണ്ടെങ്കില്‍ ഇതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോയെന്നും ഇതിന്റെ രജിസ്റട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയോ എന്നും, ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ ;

() കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളില്‍ ജോലി ചെയ്തു വരുന്ന എല്ലാ ജീവനക്കാരെയും പുതിയ സൊസൈറ്റിയിലും നിലനിറുത്തുന്നതിന് മെമ്മോറാണ്ടത്തിലും ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുണ്ടോ ?

2379

സ്റേറ്റ് കൌണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്റ് ലൈഫ് ലോങ്ങ് എഡ്യൂക്കേഷന്‍

ശ്രീ. എസ്. ശര്‍മ്മ

() കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളിനെ എസ്.സി..ആര്‍.ടി. യില്‍ നിന്നും വേര്‍പെടുത്തി സ്റേറ്റ് കൌണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്റ് ലൈഫ് ലോങ്ങ് എഡ്യൂക്കേഷന്‍ എന്ന പേരില്‍ ഒരു സ്വയംഭരണ സൊസൈറ്റിയായി രജിസ്റര്‍ ചെയ്ത് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിന് സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നും ഈ നടപടികള്‍ ആരംഭിച്ചത് എന്നു മുതലാണെന്നും വ്യക്തമാക്കാമോ ?

2380

വിഷന്‍ 2013

ശ്രീ. കെ. രാജു

() പ്ളസ്വണ്‍, പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് വിഷന്‍ 2013 എന്ന പദ്ധതി പ്രകാരം സൌജന്യ എന്‍ട്രന്‍സ് കോച്ചിംഗ് പദ്ധതി നടപ്പിലാക്കുന്നത് പരിഗണനയിലുണ്ടോ ;

(ബി) എങ്കില്‍ പ്രസ്തുത പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ?

2381

ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് സംബന്ധിച്ച്

ശ്രീ.ജെയിംസ് മാത്യു

() കേന്ദ്രമാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് കേരളത്തില്‍ നിന്ന് എത്ര കുട്ടികള്‍ അര്‍ഹതനേടിയിട്ടുണ്ട് ; എന്ന് മുതലാണ് പ്രസ്തുത സ്കോളര്‍ഷിപ്പ് ആരംഭിച്ചത് ;

(ബി) ഓരോ വര്‍ഷവും സ്കോളര്‍ഷിപ്പ് ലഭിച്ചവരുടെ എണ്ണം അറിയിക്കാമോ ; വര്‍ഷം എത്ര രൂപയാണ് സ്കോളര്‍ഷിപ്പ് തുകയായി നല്കുന്നത് ;

(സി) കഴിഞ്ഞ 2 ഗഡു സ്കോളര്‍ഷിപ്പ് ലഭിച്ചിട്ടില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ എന്തുകൊണ്ടാണ് സ്കോളര്‍ഷിപ്പ് തുക വിതരണം ചെയ്യാതിരുന്നത് എന്നറിയിക്കാമോ ; ഏത് വര്‍ഷത്തെ തുകയാണ് അവസാനമായി വിതരണം ചെയ്തത് ;

(ഡി) കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സ്കോളര്‍ഷിപ്പ് വിതരണം ചെയ്യാനുള്ള തുക കൃത്യമായി ലഭിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ തുക ലഭിക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചത് ;

() മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രസഹായത്തിനായി ദല്‍ഹി സന്ദര്‍ശനം നടത്തിയ അവസരത്തില്‍ പ്രസ്തുത സ്കോളര്‍ഷിപ്പ് തുക നേടിയെടുക്കാന്‍ എന്തെങ്കിലും ശ്രമം നടത്തിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ ?

2382

സി.ബി.എസ്.. സ്കൂളുകള്‍ക്ക് എന്‍..സി.

ശ്രീ. റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

() സംസ്ഥാനത്തെ സി.ബി.എസ്.. സ്കൂളുകള്‍ക്ക് എന്‍..സി. നല്‍കുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;

(ബി) എന്‍..സി. ലഭിക്കുന്നതിലേയ്ക്ക് എത്ര സ്കൂളുകളുടെ അപേക്ഷ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(സി) എന്‍..സി. നല്‍കുന്നതിലേയ്ക്ക് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ?

2383

സി.ബി.എസ്.സി. സ്കൂളുകള്‍ക്ക് എന്‍..സി.

ശ്രീ. . പ്രദീപ്കുമാര്‍

,, ആര്‍. രാജേഷ്

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, വി. ചെന്താമരാക്ഷന്‍

() പുതിയ സി.ബി.എസ്.. സ്കൂളുകള്‍ക്ക് എന്‍..സി. കൊടുക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര സ്കൂളുകള്‍ക്ക് ഏതെല്ലാം ജില്ലകളില്‍;

(ബി) സ്കൂളുകളെ തിരഞ്ഞെടുത്ത മാനദണ്ഡം എന്തായിരുന്നു; അവശേഷിക്കുന്ന അപേക്ഷകള്‍ എത്ര;

(സി) എന്‍..സി. യുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ എന്തെല്ലാം ?

 

2384

രജിസ്ററില്‍ ചേര്‍ത്തിട്ടുള്ള വിവരങ്ങളിലെ തിരുത്തല്‍

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

,, സി. മമ്മൂട്ടി

,, മഞ്ഞളാംകുഴി അലി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

() എസ്. എസ്. എല്‍. സി. പരീക്ഷയ്ക്ക് രജിസ്ട്രേഷന്‍ നടത്തുന്നതിനുമുമ്പ് വിദ്യാര്‍ത്ഥിയുടെ അഡ്മിഷന്‍ രജിസ്ററില്‍ ചേര്‍ത്തിട്ടുള്ള വിവരങ്ങളില്‍ തിരുത്തല്‍ വരുത്തുന്നതിനുള്ള അധികാരം ആര്‍ക്കൊക്കെയാണ് നല്കിയിട്ടുള്ളത്;

(ബി) ഇതിനായി ഓരോന്നിനും ഹാജരാക്കേണ്ട രേഖകള്‍ നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദ വിവരം ലഭ്യമാക്കുമോ;

(സി) അഡ്മിഷന്‍ രജിസ്ററിലെ മേല്‍വിലാസത്തില്‍ മാറ്റമുണ്ടെങ്കില്‍ അത് രജിസ്ട്രേഷനുമുമ്പ് തിരുത്തി നല്കുന്നതിന് ഇപ്പോള്‍ അധികാരപ്പെടുത്തിയിട്ടുള്ളത് ആരെയാണ്; ഹാജരാക്കേണ്ട രേഖ ഏതാണ്;

(ഡി) മേല്‍വിലാസം തിരുത്താനുള്ള അപേക്ഷകരുടെ ബാഹുല്യം കണക്കിലെടുത്ത് രേഖകളുടെ അടിസ്ഥാനത്തില്‍ തിരുത്തല്‍ വരുത്തുന്നതിന് അതത് ഹെഡ് മാസ്റര്‍മാര്‍ക്ക് അധികാരം നല്കി നടപടിക്രമം ലഘൂകരിച്ച് അപേക്ഷകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുമോ?

2385

..ഡി.എസ്. അദ്ധ്യാപികമാര്‍ക്ക് പ്രസവാവധി

ശ്രീ. ജെയിംസ് മാത്യു

() ..ഡി.എസ്.എസ്.-നു കീഴില്‍ എത്ര റിസോഴ്സ് അദ്ധ്യാപകരാണ് നിലവിലുള്ളത്;

(ബി) എസ്.എസ്..യ്ക്കു കീഴില്‍ എത്ര റിസോഴ്സ് അദ്ധ്യാപകരാണ് നിലവിലുള്ളത്;

(സി) ഈ രണ്ടു സംവിധാനത്തിലും പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകരുടെ സേവന വ്യവസ്ഥയും ആനുകൂല്യങ്ങളും സമാനമാണോ;

(ഡി) എങ്കില്‍ എസ്.എസ്..യ്ക്കു കീഴിലുള്ള റിസോഴ്സ് അദ്ധ്യാപകര്‍ക്ക് ലഭിക്കുന്ന പ്രസവാവധി ഐ..ഡി.എസ്.എസ്.-നു കീഴിലുള്ള അദ്ധ്യാപകര്‍ക്ക് ലഭിക്കുന്നുണ്ടോ;

() ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;

(എഫ്) ഇവര്‍ക്കുകൂടി പ്രസവാവധി നല്‍കുന്നതിന് തയ്യാറാകുമോ?

2386

നാഷണല്‍ മെറിറ്റ്-കം-മീന്‍സ്

ശ്രീമതി. ഗീതാ ഗോപി

() നാഷണല്‍ മെറിറ്റ്-കം-മീന്‍സ് സ്കോളര്‍ഷിപ്പ് തൃശ്ശൂര്‍ ജില്ലയില്‍ 2009-2010 വര്‍ഷത്തില്‍ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) തൃശ്ശൂര്‍ ജില്ലയില്‍ 2008-09 വര്‍ഷത്തില്‍ പ്രസ്തുത സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇതു വരെയും തുക ലഭിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ആയത് അടിയന്തിരമായി അനുവദിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ ?

2387

ഷിഫ്റ്റ് സമ്പ്രദായം

ശ്രീ. മുല്ലക്കര രത്നാകരന്‍

() എത്ര സര്‍ക്കാര്‍ സ്കൂളുകളില്‍ ഇപ്പോള്‍ ഷിഫ്റ്റ് സമ്പ്രദായം നിലവിലുണ്ട്;

(ബി) ആയതിന്റെ ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കാമോ;

(സി) ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കുന്നതിനുളള സൌകര്യങ്ങള്‍ ബന്ധപ്പെട്ട സ്കൂളുകളില്‍ ഉണ്ടാക്കുന്നതിനുളള പ്രത്യേക പദ്ധതിക്ക് രൂപം നല്‍കുമോ;

(ഡി) എസ്.എസ്.. ഫണ്ട് ഇക്കാര്യത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയുമോ ?

2388

വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക്

ശ്രീ.എം.ഹംസ

() സംസ്ഥാനത്തെ എയ്ഡഡ്/സര്‍ക്കാര്‍ മേഖലയിലെ

വിദ്യാലയങ്ങളില്‍നിന്നും വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞ് പോകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; എങ്കില്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പരിശോധിച്ചിട്ടുണ്ടോ: ഇതുസംബന്ധിച്ച്് വിശദീകരണം നല്കാമോ:

(ബി) പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിച്ചുവരുന്നത് എന്ന് വിശദീകരിക്കാമോ;

(സി) സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി അധ്യാപക തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നത് വിദ്യാര്‍ത്ഥികളെ സാരമായി ബാധിക്കുന്നുവെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഒഴിവുകള്‍ നികത്തുന്നതിനായി എന്തെല്ലാം അടിയന്തിര നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദീകരിക്കാമോ;

(ഡി) സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി വിഭാഗം അധ്യാപകരുടെ ഒഴിവുകള്‍ നികത്തുന്നതിനായി എല്‍.പി.യു.പി., ഹൈസ്കൂള്‍ വിഭാഗത്തിലെ നിര്‍ദ്ദിഷ്ടയോഗ്യതയുളളവരെ പ്രമോഷന്‍ നല്‍കി നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ;

() ആയതിലേയ്ക്ക് എന്തെല്ലാം മാനദണ്ഡങ്ങള്‍ ആണ് സ്വീകരിചുവരുന്നത് എന്ന് വ്യക്തമാക്കാമോ;

(എഫ്) ഹൈസ്കൂള്‍ വിഭാഗ അധ്യയന നിലവാരം മെച്ചപ്പെടുത്തുന്നതിനായി 9-ാം ക്ളാസ്സുമുതല്‍ 12-ാം ക്ളാസ്സുവരെയുളള വിഭാഗം സംയോജിപ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

2389

മദ്രസാ വിദ്യാഭ്യാസം ആധുനികവത്കരിക്കുന്നതിന് പദ്ധതി

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() മദ്രസാ വിദ്യാഭ്യാസം ആധുനികവത്കരിക്കുന്നതിനുള്ള പദ്ധതിയുടെ വിശദവിവരം വെളിപ്പെടുത്തുമോ;

(ബി) ഈ പദ്ധതി നടപ്പാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;

(സി) അര്‍ഹമായ കൂടുതല്‍ മദ്രസ്സകളിലേക്കുകൂടി പദ്ധതി വ്യാപിപ്പിക്കാന്‍ എന്തു നടപടിയാണ് പരിഗണനയിലുള്ളതെന്ന് വിശദമാക്കുമോ?

2390

ഗേള്‍സ് സ്കൂളിലെ പ്രാഥമിക സൌകര്യങ്ങള്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവയിലെല്ലാം ടോയ്ലറ്റ് സൌകര്യം പൂര്‍ണ്ണമായി ഏര്‍പ്പെടുത്തി കഴിഞ്ഞിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ അതിനാവശ്യമായ നടപടി അടിയന്തിരമായി സ്വീകരിക്കുമോ ?

2391

വിദ്യാലയങ്ങളില്‍ ടോയ്ലറ്റ് സജ്ജീകരിക്കാന്‍ നടപടി

ശ്രീമതി പി. അയിഷാ പോറ്റി

() വിദ്യാലയങ്ങളില്‍ ടോയ്ലറ്റ് സൌകര്യം സജ്ജീകരിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമാണ് ;

(ബി) ഒരു സ്കൂളിന് ടോയ്ലറ്റ് സജ്ജീകരിക്കുന്നതിനായി എത്ര രൂപയാണ് വകയിരുത്തിയിട്ടുള്ളത് ;

(സി) എല്ലാ സ്കൂളുകളിലും ടോയ്ലെറ്റും ശുദ്ധധജല വിതരണവും ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ ?

2392

കേള്‍വി പ്രശ്നമുള്ള കുട്ടികള്‍ക്കുള്ള പാഠ പുസ്തകങ്ങള്‍

ശ്രീ. എം.. ബേബി

() കേള്‍വി പ്രശ്നമുള്ള കുട്ടികള്‍ക്കായി (ഹിയറിംഗ് ഇംപയേര്‍ഡ്) മാറിയ പാഠപുസ്തകങ്ങള്‍ ഒരു മാസത്തിനകം ശാസ്ത്രീയമായി തയ്യാറാക്കി അഡാപ്റ്റ് ചെയ്ത് ഇറക്കേണ്ടതാണ് എന്നിരിക്കെ ഈ അക്കാദമിക വര്‍ഷം പത്താം ക്ളാസില്‍ മാറിയ പാഠപുസ്തകങ്ങള്‍ ഇത്തരത്തില്‍ മാറ്റം വരുത്തി നല്‍കിയിട്ടില്ല എന്ന പരാതി ശരിയാണോ എന്ന് വ്യക്തമാക്കുമോ ;

(ബി) ശരിയാണെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കുമോ ; ഇക്കാര്യം അടിയന്തിരമായി പരിഹരിക്കുന്നതിനാവ 

ശ്യമായ നടപടി സ്വീകരിക്കുമോ ?

2393

സര്‍ക്കാര്‍ കോളേജുകളിലെ ഡിഗ്രി, പി.ജി. കോഴ്സുകള്‍

ശ്രീ. സി. കെ. നാണു

() സര്‍ക്കാര്‍ കോളേജുകളില്‍ ഡിഗ്രി / പി.ജി കോഴ്സുകള്‍ അനുവദിക്കുന്നത് വളരെ പരിമിതമാണെന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ;

(ബി) അതത് പ്രദേശത്തുളള കോളേജുകളില്‍ കൂടുതല്‍ കോഴ്സ് അനുവദിക്കാത്തതുകൊണ്ട് പാവപ്പെട്ടവരുടെയും, ഇടത്തരക്കാരുടെയും മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസം നേടാന്‍ കഴിയാത്ത അവസ്ഥ പരിശോധിക്കുമോ;

(സി) ഡിഗ്രി, പി.ജി. കോഴ്സുകളും ജോലിസാധ്യതയുളള മറ്റ് പുതിയ കോഴ്സുകളും അനുവദിക്കുവാനുളള നടപടി സ്വീകരിക്കുമോ?

2394

ഇടിഞ്ഞുവീഴാറായ സ്കൂള്‍ കെട്ടിടങ്ങള്‍

ശ്രീ. മാത്യു റ്റി. തോമസ്

'' ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. സി.കെ. നാണു

() പ്രതികൂല പ്രകൃതി സാഹചര്യങ്ങള്‍ കാരണം ഈ അദ്ധ്യയന വര്‍ഷം കുട്ടികളെ ഇരുത്തി പഠിപ്പിക്കുവാന്‍ കഴിയാത്ത എത്ര സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടങ്ങള്‍ ഉണ്ടെന്നുള്ളതിനെ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി) അത്തരം കെട്ടിടങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

2395

പരീക്ഷാഭവനില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകള്‍

ശ്രീ. രാജു എബ്രഹാം

() എസ്.എസ്.എല്‍.സി. ബുക്കുകളിലെ തെറ്റുതിരുത്തല്‍, ജനനത്തീയതി തിരുത്തല്‍, ഡ്യൂപ്ളിക്കേറ്റ് എസ്.എസ്.എല്‍.സി. ബുക്ക്, ജാതി തിരുത്ത്, പേരിലെ തിരുത്ത് തുടങ്ങി വിവിധ വിഭാഗങ്ങളിലായി എത്ര അപേക്ഷകളാണ് പരീക്ഷാഭവനില്‍ കെട്ടിക്കിടക്കുന്നതെന്ന് ഓരോ വിഭാഗത്തിന്റെയും ഇനം തിരിച്ച് വ്യക്തമാക്കാമോ; ഓരോ വിഭാഗത്തിലും ഏത് തീയതി മുതലുള്ളവയാണ് ഇങ്ങനെ കെട്ടിക്കിടക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി) ഇപ്പോള്‍ ലഭിക്കുന്ന അപേക്ഷകള്‍ ഒരാഴ്ചയ്ക്കകം തീര്‍പ്പാക്കാന്‍ കഴിയുംവിധവും കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) വിദേശങ്ങളിലേയ്ക്ക് പോകേണ്ടവരുടെ അപേക്ഷകളില്‍ അടിയന്തിര തീര്‍പ്പ് കല്‍പ്പിക്കാനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

(ഡി) ഒരു അപേക്ഷ തീര്‍പ്പാക്കുന്നതിന് എത്ര സമയമാണ് സാധാരണയായി ഇപ്പോള്‍ എടുക്കുന്നത്;

() ഈ വിഭാഗത്തില്‍ കൂടുതല്‍ പേരെ പ്രത്യേകമായി അനുവദിച്ച് ഡിസംബര്‍ മാസത്തിനു മുമ്പ് മുഴുവന്‍ അപേക്ഷകളും തീര്‍പ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(എഫ്) എസ്.എസ്.എല്‍.സി. പരീക്ഷയുമായി ബന്ധപ്പെട്ട ജോലികള്‍ നടക്കുമ്പോഴും ഈ വിഭാഗത്തിലെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ തുടര്‍ന്നും ഇതേ ജോലിയില്‍ തുടരുന്നതിന് നടപടി സ്വീകരിക്കുമോ?

2396

സര്‍ക്കാരിന്റെ അംഗീകാരമില്ലാത്ത കോഴ്സുകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് സര്‍ക്കാരിന്റെയോ, നിയമപരമായ സംരക്ഷണമുള്ള ഏജന്‍സികളുടെയോ അംഗീകാരമില്ലാതെ എല്‍.കെ.ജി. മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ വരെയുള്ള വിവിധകോഴ്സുകള്‍ അനധികൃതമായി നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) എങ്കില്‍ ഇത്തരത്തിലുള്ള എത്ര സ്ഥാപനങ്ങള്‍ നടത്തുന്നുണ്ടെന്ന് ജില്ല തിരിച്ച് കണക്ക് വെളിപ്പെടുത്താമോ :

(സി) ഈ അനധികൃത സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ഡി) എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്താമോ ?

2397

അണ്‍എയ്ഡഡ് സ്കൂളുകളിലെ ഫീസ്

ശ്രീ.മുല്ലക്കര രത്നാകരന്‍

() അണ്‍എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ ഫീസ് നിശ്ചയിക്കുന്നകാര്യത്തില്‍ സര്‍ക്കാരിന് നിയന്ത്രണം ഉണ്ടോ ;

(ബി) ഉണ്ടെങ്കില്‍ അവസാനമായി ഇത് സംബന്ധിച്ച് എന്നാണ് ഉത്തരവിറക്കിയത് ;

(സി) പല അണ്‍ എയ്ഡഡ് സ്കൂളുകളും അമിതമായി ഫീസ് ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) വിദ്യാര്‍ത്ഥികളില്‍ നിന്നും അമിതഫീസ് ഈടാക്കുന്ന അണ്‍ എയ്ഡഡ് മാനേജ്മെന്റുകള്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് ?

2398

അധിക തസ്തികകളില്‍ നിയമനം

ശ്രീ. കെ. രാജു

() അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:30 ആക്കുമ്പോള്‍ ഉണ്ടാകുന്ന അധിക തസ്തികകളില്‍ ഏതു മാനദണ്ഡ പ്രകാരമാണ് നിയമനം നടത്തുവാന്‍ ഉദ്ദേശിക്കുന്നത് ;

(ബി) അധിക ഒഴിവുകളില്‍ അതത് സ്കൂളില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് പുറത്തുപോയ അദ്ധ്യാപകരെയാണോ നിയമിക്കുവാന്‍ ഉദ്ദേശിക്കുന്നത് ;

(സി) സര്‍ക്കാര്‍ സ്കൂളുകളിലേക്ക് പാക്കേജിന്റെ ഭാഗമായി എയ്ഡഡ് അദ്ധ്യാപകരെ നിയമിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ?

2399

എയ്ഡഡ് സ്കൂളിലെ പ്രീ പ്രൈമറി അദ്ധ്യാപകര്‍ക്ക് ഉത്സവ ബത്ത

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പി.ടി.. നിയന്ത്രണത്തിലുള്ള പ്രീ പ്രൈമറി അദ്ധ്യാപകര്‍ക്കും ആയമാര്‍ക്കും ഉത്സവ ബത്ത അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കില്‍ എത്ര രൂപാ വീതമാണെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ആനുകൂല്യം സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ പ്രീ പ്രൈമറി അദ്ധ്യാപകര്‍ക്കും അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനം ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(സി) സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ പ്രീ പ്രൈമറി അദ്ധ്യാപകര്‍ക്കും ആയമാര്‍ക്കും ഉത്സവ ബത്ത അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

2400

അദ്ധ്യാപകരായ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() എയ്ഡഡ് സ്കൂളുള്‍ അദ്ധ്യാപകരില്‍ എത്ര പേരാണ് ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതെന്ന് ജില്ലതിരിച്ച് വ്യക്തമാക്കുമോ ;

(ബി) ഇവരുടെ അഭാവത്തില്‍ അദ്ധ്യാപനത്തിനായി സ്കൂളുകളില്‍ എന്തൊക്കെ സംവിധാനമാണ് സ്വീകരിച്ചിട്ടുള്ളത് ;

(സി) പകരം താത്ക്കാലിക അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ടെങ്കില്‍ അവരുടെ സേവന വേതന വ്യവസ്ഥകള്‍ വ്യക്തമാക്കുമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.