UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

  You are here: Business >13th KLA >First Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions please enable  unicode-Malayalam in your system)

  Answer  Provided    Answer  Not Yet Provided

Q. No.

Title of the Question
2968

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി

ശ്രീ. ജോസഫ് വാഴക്കന്‍

,, അന്‍വര്‍ സാദത്ത്

,, .സി. ബാലകൃഷ്ണന്‍

,, ഹൈബി ഈഡന്‍

() രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയെ ദേശീയ ഗവേഷണ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി) ഇതിലേക്കായി പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരുന്ന കാര്യം കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;

(സി) കേന്ദ്രം ഇത് തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടോ;

(ഡി) സെന്ററിന്റെ കാമ്പസ് വികസനത്തിന് എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

2969

സ്റുഡന്‍സ് പോലീസ് പദ്ധതി

ശ്രീ. സി.പി. മുഹമ്മദ്

() വിദ്യാര്‍ത്ഥി പോലീസിംഗ് എത്ര സ്ഥലങ്ങളില്‍ നടപ്പാക്കിവരുന്നു;

(ബി) എത്ര വിദ്യാര്‍ത്ഥികള്‍ ഇതുവരെ വിദ്യാര്‍ത്ഥി പോലീസിംഗില്‍ ചേര്‍ന്നു എന്ന് വ്യക്തമാക്കുമോ;

(സി) ഇനി എത്ര സ്ഥലങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ?

2970

സ്റുഡന്‍സ് പോലീസ് കേഡറ്റിന് ആനുകൂല്യങ്ങള്‍

ശ്രീ. വി.പി. സജീന്ദ്രന്‍

,, ഹൈബി ഈഡന്‍

,, .പി. അബ്ദുള്ളക്കുട്ടി

,, അന്‍വര്‍ സാദത്ത്

() സ്റുഡന്‍സ് പോലീസ് കേഡറ്റില്‍ അംഗങ്ങളായി ചേര്‍ന്ന് വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി) വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍.സി.സി.ക്ക് തുല്യമായ ആനുകൂല്യം നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(സി) പുതിയതായി ചേര്‍ന്ന എസ്.പി.സി.കള്‍ക്ക് സൌജന്യ യൂണിഫോം വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇവര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കുമ്പോഴും എന്‍.സി.സി.ക്ക് തുല്യമായ പരിഗണന ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി) എസ്.പി.സി. പരിശീലകരായ പോലീസുകാര്‍ക്ക് എന്തെങ്കിലും ആനുകൂല്യം നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

2971

ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ക്രമീകരണങ്ങള്‍

ശ്രീ. മഞ്ഞളാംകുഴി അലി

() സംസ്ഥാനത്ത് അനുദിനം വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ;

(ബി) എല്ലാ പട്ടണങ്ങളിലും ദിവസേന ചില പ്രത്യേക സമയങ്ങളില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് വിലയിരുത്തിയിട്ടുണ്ടോ;

(സി) വാഹനങ്ങളുടെ വര്‍ദ്ധനവിന് ആനുപാതികമായി റോഡ് സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ;

(ഡി) വലിയ പട്ടണങ്ങളിലേക്ക് തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സ്വകാര്യ വാഹനങ്ങള്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കാനും തിരക്കുള്ള സമയത്ത് വലിയ വാഹനങ്ങളെ നിര്‍ത്തിയിടാനും നടപടികള്‍ സ്വീകരിക്കുമോ ?

2972

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ പദ്ധതി

ശ്രീ. കെ. ശിവദാസന്‍ നായര്‍

'' വര്‍ക്കല കഹാര്‍

'' വി.ഡി. സതീശന്‍

'' .സി. ബാലകൃഷ്ണന്‍

() ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ പദ്ധതിയ്ക്ക് അന്തിമരൂപം നല്‍കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ബി) എന്തെല്ലാം അത്യാധുനിക സംവിധാനങ്ങളാണ് സുരക്ഷാ പദ്ധതിയ്ക്കുവേണ്ടി ഉപയോഗിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി) ഇതിന് എത്ര കോടി രൂപ ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത് ;

(ഡി) കരയിലും, കടലില്‍ നിന്നുമുള്ള ആക്രമണങ്ങള്‍ തടയുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് കൈക്കൊള്ളുന്നത് ;

() ഇതിന് ഉപഗ്രഹ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

2973

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ഡല്‍ഹി ദൌത്യം

ശ്രീ. ജോസഫ് വാഴക്കന്‍

,, കെ. അച്ചുതന്‍

,, ഷാഫി പറമ്പില്‍

,, സണ്ണി ജോസഫ്

() മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ഡല്‍ഹി ദൌത്യം വിജയകരമാണെന്ന് കരുതുന്നുണ്ടോ; ഏതെല്ലാം പദ്ധതികളാണ് കേന്ദ്ര ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തിയത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി) ഇതിന് കേന്ദ്ര ഗവണ്‍മെന്റിന്റെ സമീപനം എന്തായിരുന്നു; എന്തെല്ലാം കാര്യങ്ങളാണ് ഈ ദൌത്യം വഴി നേടിയെടുത്തത്; ഇനിയും ഇത്തരം ദൌത്യം നടത്താന്‍ തയ്യാറാകുമോ ?

2974

മന്ത്രിമാരുടെ വിദേശപര്യടനം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, കെ.കെ. നാരായണന്‍

,, പുരുഷന്‍ കടലുണ്ടി

,, രാജു എബ്രഹാം

() വിദേശ പര്യടനം നടത്തിയ മന്ത്രിമാരോടൊപ്പം ഔദ്യോഗിക ആവശ്യാര്‍ത്ഥം യാത്ര ചെയ്തവര്‍ ആരൊക്കെ; സ്വകാര്യ ആവശ്യാര്‍ത്ഥം യാത്ര ചെയ്തവര്‍ ആരൊക്കെ; കുടുംബാംഗങ്ങള്‍ ആരൊക്കെയായിരുന്നു;

(ബി) ഔദ്യോഗികമായ ആവശ്യങ്ങള്‍ എന്തെല്ലാമായിരുന്നു; വിദേശത്തുനിന്നുള്ള ക്ഷണം സ്വീകരിച്ചുപോയവരെത്ര; ക്ഷണം ആരുടേതായിരുന്നു;

(സി) വിദേശമന്ത്രാലയത്തില്‍ നിന്നും അനുമതി എല്ലാവര്‍ക്കും ലഭിച്ചിട്ടുണ്ടോ;

(ഡി) ഓരോ മന്ത്രിക്കും അനുഗമിച്ചവര്‍ക്കും ചെലവായ മൊത്തം തുക എത്രയാണ്;

() എന്തെല്ലാം ഔദ്യോഗിക കാര്യങ്ങളില്‍, ഏതെല്ലാം രാജ്യങ്ങളില്‍ ആരെല്ലാമായി ചര്‍ച്ച ചെയ്യുകയുണ്ടായി; ഏതെല്ലാം കാര്യങ്ങളില്‍ എന്തെല്ലാം ധാരണകളിലെത്തിയിട്ടുണ്ട്?

2975

ഗവണ്‍മെന്റ് പ്ളിഡര്‍മാരുടെ നിയമന മാനദണ്ഡങ്ങള്‍

ശ്രീ.ജി. സുധാകരന്‍

,, .എം.ആരിഫ്

,, . പ്രദീപ്കുമാര്‍

ശ്രീമതി പി.അയിഷാ പോറ്റി

() ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ളീഡര്‍മാരെയും,പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനെയും നിയമിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ വിശദമാക്കാമോ ;

(ബി) ഈ സര്‍ക്കാര്‍ ഇതിനകം നിയമനം നടത്തിയ ഗവണ്‍മന്റ് പ്ളീഡര്‍മാരെയും, പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനേയും സംബന്ധിച്ച ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(സി) ഇത്തരം രീതിയില്‍ നിയമനം ലഭിച്ചവര്‍ കോടതികളില്‍ സര്‍ക്കാരിനുവേണ്ടി വാദിക്കുമ്പോള്‍ സംഭവിക്കുന്ന ഭവിഷ്യത്തുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ?

(ഡി) എങ്കില്‍ നിയമ വ്യവസ്ഥകളും മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് നടന്ന നിയമനങ്ങള്‍ പുന:പരിശോധിക്കാന്‍ തയ്യാറാകുമോ?

2976

പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കുന്നതിന് നടപടി

ശ്രീ.മഞ്ഞളാംകുഴി അലി

() സംസ്ഥാനത്തിന്റെ വികസനത്തിനുവേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രത്തിനുമുന്നില്‍ സമര്‍പ്പിച്ച പദ്ധതികള്‍ നേടിയെടുക്കുന്നതിന് എന്തെല്ലാം മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളത് ; അത് എത്രത്തോളം പ്രയോജനം ചെയ്തു എന്ന് വിശദമാക്കുമോ ;

(ബി) നേടിയെടുത്ത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും കൂടുതല്‍ പദ്ധതികള്‍ നേടിയെടുക്കുന്നതിനും എന്തെല്ലാം തുടര്‍ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് എന്ന് വിശദമാക്കുമോ ?

2977

സായാഹ്ന കോടതികള്‍ക്ക് മാത്രാമയി ജീവനക്കാരെ നിയമിക്കാന്‍ നടപടി

ശ്രീ. .. അസീസ്

'' കോവൂര്‍ കുഞ്ഞുമോന്‍

() സംസ്ഥാനത്ത് സായാഹ്ന കോടതികള്‍ എവിടെയെല്ലാമാണ് നിലവിലുള്ളത്;

(ബി) സായാഹ്ന കോടതികളിലെ പ്രസൈഡിംഗ് ഓഫീസറെയും ജീവനക്കാരെയും എങ്ങനെയാണ് നിയമിച്ചിട്ടുള്ളത്;

(സി ഉദ്യോഗസ്ഥരെ സായാഹ്നകോടതികള്‍ക്ക് മാത്രമായി നിയമിക്കുന്നകാര്യം പരിഗണിക്കുമോ?

2978

പാര്‍ലമെന്ററി കാര്യവകുപ്പ് നടപ്പാക്കിയ പദ്ധതികള്‍

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

() സംസ്ഥാന പാര്‍ലമെന്ററികാര്യ വകുപ്പ് കോളേജ് യൂണിവേഴ്സിറ്റി, സെക്കന്ററി സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കഴിഞ്ഞ വര്‍ഷം (2010-11) നടപ്പാക്കിയ പദ്ധതികള്‍ വിശദമാക്കാമോ;

(ബി) പ്രസ്തുത വകുപ്പ് ആരംഭിച്ചശേഷം ഏതെല്ലാം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു എന്നതു സംബന്ധിച്ച് വിശദവിവരം നല്‍കാമോ;

(സി) 2011-12 വര്‍ഷത്തില്‍ നടപ്പാക്കിവരുന്നതും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;

(ഡി) പ്രസ്തുത വകുപ്പിന്റെ കീഴില്‍ യൂണിവേഴ്സിറ്റികളില്‍ നടക്കുന്ന പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണെന്ന് വിശദീകരിക്കാമോ ?

2979

വിദ്യാഭ്യാസ വായ്പ എടുക്കുന്നതിനുള്ള നടപടികള്‍

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

() സംസ്ഥാനത്തെ വിവിധ ബാങ്കുകളില്‍നിന്നും വിദ്യാഭ്യാസ വായ്പ എടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി) വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതു സംബന്ധിച്ച് റിസര്‍വ്വ് ബാങ്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി) വയനാട് ജില്ലയിലെ വിവിധ ബാങ്കുകള്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നകാര്യം  ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) പ്രസ്തുത ബാങ്കുകള്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണുദ്ദേശിക്കുന്നതെന്ന വ്യക്തമാക്കുമോ?

2980

പ്രതിപക്ഷ നേതാവിന്റെ പേഴ്സണല്‍ സ്റാഫിലെ അംഗങ്ങളുടെ വിവരം

ശ്രീ. സി. മമ്മൂട്ടി

() പ്രതിപക്ഷ നേതാവിന്റെ പേഴ്സണല്‍ സ്റാഫില്‍ എത്രപേരെ നിയമിച്ചിട്ടുണ്ട്;

(ബി) ഓരോരുത്തരെയും നിയമിച്ചത് എന്നു മുതലാണെന്നും ഓരോരുത്തരുടെയും ശമ്പള സ്കെയില്‍ എത്രയാണെന്നും വ്യക്തമാക്കുമോ;

(സി) ഇവരില്‍ സര്‍വ്വീസില്‍ നിന്നും ഡെപ്യൂട്ടേഷനിലുള്ളവര്‍ എത്ര; അവര്‍ ഏതേത് തസ്തികകളില്‍പ്പെടുന്നവര്‍; നേരിട്ട് നിയമനം ലഭിച്ചവരെത്ര;

(ഡി) ഇവരില്‍ ഓരോരുത്തരുടെയും ജാതി, ഉപജാതി, സമുദായം, പട്ടികജാതി, പട്ടികവര്‍ഗ്ഗം എന്നിവ തിരിച്ചുള്ള വിവരം നല്‍കാമോ;

() ഇവര്‍ ഓരോരുത്തരും ഏതേത് ജില്ലയില്‍പ്പെടുന്നവരാണെന്നും ഇവരുടെ ആസ്തി, ബാധ്യതകള്‍ സംബന്ധിച്ച വിവരവും വെളിപ്പെടുത്തുമോ?

2981

പ്രതിപക്ഷ നേതാവിന്റെ പേഴ്സണല്‍ സ്റാഫിന്റ വിശദാംശങ്ങള്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, ഷാഫി പറമ്പില്‍

,, പി. . മാധവന്‍

,, . റ്റി. ജോര്‍ജ്

() പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ പേഴ്സണല്‍ സ്റാഫിന്റെ എണ്ണം എത്ര ; ആരെല്ലാം ; ശമ്പള സ്കെയിലും തസ്തികയും സംബന്ധിച്ച് വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(ബി) ഈ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ ചെലവുകള്‍, ശമ്പളം, യാത്രാബത്ത, വിരുന്നു സല്‍ക്കാരം മറ്റ് ചെലവുകള്‍ എന്നിവ തരം തിരിച്ച് വെളിപ്പെടുത്തുമോ ;

(സി) ഇക്കാലയളവില്‍ പ്രതിപക്ഷ നേതാവിന്റെ ശമ്പളം, യാത്രാബത്ത, മറ്റു അലവന്‍സുകള്‍ എന്നീ വകയില്‍ എന്തു തുക ചെലവായി ; വിശദാംശങ്ങള്‍ എന്തെല്ലാം ?

2982

വിവിധ പദ്ധതികള്‍ക്ക് ചെലവഴിച്ച തുക

ശ്രീ. .പി. ജയരാജന്‍

,, എസ്. ശര്‍മ്മ

,, വി. ശിവന്‍കുട്ടി

,, സാജു പോള്‍

() സ്മാര്‍ട്ട്സിറ്റി വിഴിഞ്ഞം തുറമുഖപദ്ധതി കൊച്ചി മെട്രോ റെയില്‍ പദ്ധതി കണ്ണൂര്‍ വിമാനത്താവള പദ്ധതി- ഈ പദ്ധതികള്‍ ഓരോന്നിനും സംസ്ഥാന ഖജനാവില്‍ നിന്നും സര്‍ക്കാരിന്റെ ആദ്യ നൂറു ദിവസത്തിനകം എന്തു തുക വീതം ചെലവഴിച്ചിട്ടുണ്ട്;

(ബി) ഈ പദ്ധതികള്‍ക്ക് ഓരോന്നിനും സംസ്ഥാന ഖജനാവില്‍ നിന്നും തന്നാണ്ടില്‍ പ്രതീക്ഷിക്കുന്ന മൊത്തം ചെലവ് എത്രയാണ്; ഇതിന് ഓരോന്നിനും ബഡ്ജറ്റില്‍ വകയിരുത്തപ്പെട്ട തുക എത്ര വീതം ?

2983

എന്‍ഡോവ്മെന്റ് പദ്ധതി

ശ്രീമതി കെ. എസ്. സലീഖ

() ജനിക്കുന്ന ഓരോ കുഞ്ഞിനും 10,000/- രൂപയുടെ എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തുമെന്ന മുന്‍ സര്‍ക്കാറിന്റെ പ്രഖ്യാപനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ജനങ്ങള്‍ സ്വാഗതം ചെയ്ത പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് ഈ സര്‍ക്കാര്‍ തയ്യറാകുമോ ?

2984

സ്വാതന്ത്യ്ര സമരസേനാനികള്‍ക്ക് പെന്‍ഷന്‍ വര്‍ദ്ധനവരുത്താന്‍ നടപടി

ശ്രീ. കെ.എന്‍.. ഖാദര്‍

() സ്വാതന്ത്യ്രസമര സേനാനികള്‍ക്ക് നല്‍കിവരുന്ന പെന്‍ഷന്‍ അപര്യാപ്തമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ആയതിന് കാലാനുസൃതമായ വര്‍ദ്ധന വരുത്താന്‍ നടപടി സ്വീകരിക്കുമോ?

2985

100 ദിന കര്‍മ്മപരിപാടിയില്‍ പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ലിസ്റ്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() 100 ദിന കര്‍മ്മപരിപാടിയില്‍ പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ലിസ്റ് വിശദമാക്കാമോ;

(ബി) ഇതില്‍ നിലവിലുളള സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന പണികള്‍ പൂര്‍ത്തീകരിച്ചവയുടെ വിവരങ്ങള്‍ നല്‍കാമോ;

(സി) കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങി ഇപ്പോള്‍ പൂര്‍ത്തിയാക്കിയവയുടെ ലിസ്റ് നല്‍കാമോ;

(ഡി) ഇനിയും പ്രഖ്യാപിച്ചു തുടങ്ങാത്ത പദ്ധതികള്‍ എത്രയാണ് ; വിശദമാക്കാമോ;

() തുടങ്ങി, പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത പദ്ധതികള്‍ എത്രയാണ്; വിശദമാക്കാമോ?

2986

നൂറുദിന പരിപാടി

ശ്രീ. കെ. കെ.നാരായണന്‍

() 100 ദിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് പൂര്‍ത്തിയായ പദ്ധതികളുടെ എത്ര ഉത്ഘാടനങ്ങള്‍ നടന്നിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പദ്ധതികള്‍ ഏതെല്ലാമാണെന്നും എവിടെയെല്ലാമാണെന്നും വിശദമാക്കാമോ;

(സി) ഇതിലെ ഓരോ പദ്ധതികളും ആരംഭിച്ചത് ഏത് വര്‍ഷങ്ങളിലാണെന്ന് പ്രത്യേകം പ്രത്യേകം വിശദമാക്കാമോ?

2987

ഡാമുകളുടെ സുരക്ഷ

ശ്രീ. കെ.കെ. ജയചന്ദ്രന്‍

() മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്ത് ഭൂചലനം ഉണ്ടായിട്ടുണ്ടോ; ഇത് ഈ ഡാമുകളുടെ സുരക്ഷയെ എപ്രകാരം ബാധിക്കുമെന്ന് ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോ;

(ബി) ഭൂചലനം അനുഭവപ്പെട്ടിടത്ത് വീടുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നിട്ടുണ്ടോ; എങ്കില്‍ ഇവരെ സഹായിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?

2988

നൂറുദിന പരിപാടി

ശ്രീ. കെ. ദാസന്‍

കൊയിലാണ്ടി മണ്ഡലത്തില സര്‍ക്കാരിന്റെ നൂറ് ദിന പരിപാടിയില്‍ ആരംഭിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ ?

2989

പദ്ധതികളുടെ അടങ്കല്‍ വിഹിതം

ശ്രീ.. ചന്ദ്രശേഖരന്‍

ശ്രീമതി..എസ്. ബിജിമോള്‍

ശ്രീ.പി. തിലോത്തമന്‍

,, ജി.എസ്. ജയലാല്‍

() മന്ത്രിമാരുടെ സംഘം ഡല്‍ഹി സന്ദര്‍ശനത്തില്‍ വിവിധ കേന്ദ്ര മന്ത്രിമാര്‍ക്ക് എത്ര പദ്ധതികള്‍ വീതം സമര്‍പ്പിച്ചു;

(ബി) ഓരോ പദ്ധതിയുടെയും മൊത്തം അടങ്കല്‍എത്ര വീതമെന്ന് വെളിപ്പെടുത്തുമോ;

(സി) പ്രസ്തുത പദ്ധതികള്‍ക്കെല്ലാം കേന്ദ്രാംഗീകാരം ലഭിച്ചിട്ടുണ്ടോ; ഇല്ല എങ്കില്‍ ലഭിക്കാന്‍ സാദ്ധ്യതയുണ്ടോ; എങ്കില്‍ ഏതെല്ലാം പദ്ധതികള്‍ക്ക്;

() കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ജനങ്ങളെ ബാധിച്ചതായി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ സമയത്തുള്ള മന്ത്രിമാരുടെ കൂട്ട ഡല്‍ഹിയാത്ര രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിച്ചതാ യുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

2990

സ്വത്തു വിവരം വെളിപ്പെടുത്തല്‍

ശ്രീ. .എം. ആരിഫ്

() മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരം പ്രഖ്യാപിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ പ്രഖ്യാപിക്കാത്തവരുടെ ലിസ്റ് ലഭ്യമാക്കുമോ ;

(സി) മന്ത്രിമാരുടെ പേഴ്സണല്‍ സ്റാഫും കുടുംബാംഗങ്ങളും സ്വത്ത് വിവരം പ്രഖ്യാപിച്ചിട്ടുണ്ടോ ;

(ഡി) ഇല്ലെങ്കില്‍ പ്രഖ്യാപിക്കാത്തവരുടെ ലിസ്റ് ലഭ്യമാക്കുമോ ;

() അഖിലേന്ത്യാ സര്‍വ്വീസ് ഓഫീസര്‍മാര്‍, വകുപ്പ് തലവന്മാര്‍ കാറ്റഗറിയിലെ സീനിയര്‍ ഓഫീസര്‍മാര്‍ എന്നിവര്‍ സ്വത്ത് വിവരം പ്രഖ്യാപിച്ചിട്ടുണ്ടോ ; എങ്കില്‍ പ്രഖ്യാപിക്കാത്തവരുടെ ലിസ്റ് ലഭ്യമാക്കുമോ ?

2991

കേന്ദ്രവുമായുളള ബന്ധം സുദൃഢമാക്കാന്‍ നടപടി

ശ്രീ. സി. ദിവാകരന്‍

() കേന്ദ്രവുമായുളള ബന്ധം സുദൃഢമാക്കി കൂടുതല്‍ പദ്ധതികളും പാക്കേജുകളും നേടിയെടുക്കാന്‍ ഡല്‍ഹി കേരള ഹൌസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ എത്ര ജീവനക്കാരാണ് ഉളളത്;

(ബി) ഇതുവരെ എത്ര പദ്ധതികളും, പാക്കേജുകളും നേടിയെടുക്കാന്‍ കഴിഞ്ഞു; അവയുടെ വിശദവിവരങ്ങള്‍ വ്യക്തമാക്കാമോ?

2992

സര്‍ വിശ്വേശ്വരയ്യ സ്മാരകം

ശ്രീ. പാലോട് രവി

() സര്‍ വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്തംബര്‍ 15 എഞ്ചിനീയേഴ്സ് ദിനമായി ആചരിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ ;

(ബി) സര്‍ വിശ്വേശ്വരയ്യയുടെ ഓര്‍മ്മ നിലനിര്‍ത്തുവാന്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കുയോ / നാമകരണം ചെയ്യുകയോ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ;

(സി) ബാംഗ്ളൂരിലെ സര്‍ വിശ്വേശ്വരയ്യ സയന്‍സ് ആന്റ് ടെക്നോളജി മാതൃകയിലുള്ള ഒരു സ്ഥാപനം തലസ്ഥാനത്ത് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

2993

ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തുകള്‍

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

() പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനും ഫയലുകളില്‍ കാലതാമസം കൂടാതെ തീര്‍പ്പ് കല്‍പ്പിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി) ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തുകള്‍ എല്ലാ മാസവും നിശ്ചിത ദിവസങ്ങളില്‍ നടത്തുന്നതിന് നടപടികള്‍ ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ?

2994

'സേവന അവകാശനിയമം' കേരളത്തില്‍ നടപ്പിലാക്കാന്‍ നടപടി

ശ്രീ. സി. ദിവാകരന്‍

സേവന അവകാശനിയമം നടപ്പിലാക്കുമ്പോള്‍ ചില വകുപ്പുകളിലും, ആഫീസുകളിലും ആവശ്യത്തിന് ജീവനക്കാരില്ലായെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആവശ്യത്തിന് ജീവനക്കാരില്ലാത്ത ആഫീസുകളില്‍ അധികം ജീവനക്കാരെ നിയമിക്കുമോ?

2995

തിരുവന്തപുരത്ത് ഹൈക്കോടതി ബഞ്ച്

ശ്രീ. ബി. സത്യന്‍

() തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് ആരംഭിക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(ബി) തിരുവനന്തപുരത്ത് ആരംഭിച്ച അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ന്യായാധിപന്‍ മറ്റ് ഉദ്യോഗസ്ഥര്‍ എത്രയെണ്ണമെന്ന് വ്യക്തമാക്കുമോ?

2996

താലൂക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍

ശ്രീ. റോഷി അഗസ്റിന്‍

'' പി.സി. ജോര്‍ജ്

'' തോമസ് ഉണ്ണിയാടന്‍

() കേരളാ പബ്ളിക്ക്സര്‍വ്വീസ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഗുണകരമാക്കുന്നതിന് താലൂക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ;

(ബി) പി.എസ്.സിയ്ക്ക് ആസ്ഥാന ഓഫീസിലും ജില്ലാ റീജിണല്‍ ഓഫീസുകളിലും കൂടുതല്‍ ജീവനക്കാരെ അനുവദിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ;

(സി) പി.എസ്.സിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സുതാര്യവും ആക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?

2997

ചാലക്കുടി ഫയര്‍ഫോഴ്സിന് പുതിയ കെട്ടിടം

ശ്രീ. ബി. ഡി. ദേവസ്സി

() ഫയര്‍ഫോഴ്സില്‍ നിരവധി ഒഴിവുകള്‍ നികത്താതെ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ചാലക്കുടി ഫയര്‍സ്റേഷനില്‍ നിലവില്‍ 17 ഫയര്‍മാന്‍മാരുടേയും 4 ഡ്രൈവര്‍മാരുടേയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് നികത്താന്‍ നടപടി സ്വീകരിക്കുമോ;

(ബി) ചാലക്കുടി ഫയര്‍ സ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനും ആധുനിക ഉപകരണങ്ങള്‍ അനുവദിച്ചുനല്‍കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; 13-ാം ധനകാര്യ കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം ഫയര്‍ ഫൈറ്റിംഗ് ആന്റ് ഡിസ്സാസ്റര്‍ റിലീഫ് ഫണ്ടില്‍ നിന്നും ഉപകരണങ്ങള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ?

2998

അനുമതി ലഭിക്കാത്ത പദ്ധതികള്‍ക്കായി നടപടി

ശ്രീ..കെ.ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

() മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹിയിലെത്തിയ കേരള ഉന്നതതലസംഘം എത്ര കേന്ദ്രമന്ത്രിമാരെ കണ്ടെന്നും എത്ര പദ്ധതികള്‍ക്കായി അനുമതി ആവശ്യപ്പെട്ടെന്നും അതില്‍ എത്ര എണ്ണത്തിന് അനുമതി ലഭിച്ചുവെന്നും വെളിപ്പെടുത്താമോ ;

(ബി) സമര്‍പ്പിച്ച പദ്ധതികളില്‍ അനുമതി ലഭിയ്ക്കാത്ത പദ്ധതികള്‍ക്കായി വീണ്ടും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോയെന്ന് വ്യക്തമാക്കാമോ :

2999

ഒരു വര്‍ഷ കര്‍മ്മ പരിപാടികള്‍

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

അദാലത്തുകള്‍, വ്യവസായ സമ്മിറ്റുകള്‍, ഭരണപരിഷ്ക്കാര നടപടികള്‍, അഴിമതി നിര്‍മ്മാര്‍ജ്ജനം, സര്‍ക്കാര്‍ സേവനങ്ങളുടെ കാലതാമസം ഒഴിവാക്കലും ഗുണമേന്മ ഉറപ്പ് വരുത്തലും ഇവ ഒരു വര്‍ഷ കര്‍മ്മ പരിപാടികളില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ?

3000

മലയാളം സര്‍വ്വകലാശാല ആരംഭിക്കുന്നതിന് നടപടി

ശ്രീ. സി. പി. മുഹമ്മദ്

,, ബെന്നി ബെഹനാന്‍

,, ഹൈബി ഈഡന്‍

,, എം. . വാഹീദ്

() മലയാളം സര്‍വ്വകലാശാല ആരംഭിക്കുന്നതിന് സ്വീകരിച്ച പ്രാരംഭ നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്തെ ഭരണഭാഷ, കോടതികളിലടക്കം മലയാളമാക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ?

3001

ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് പരിശീലകരില്‍ നിശ്ചിതയോഗ്യതയില്ലാത്തവര്‍ ക്ളാസ്സ് എടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) യു.ജി.സി. നിബന്ധന പ്രകാരം യോഗ്യതയുള്ള എത്ര അദ്ധ്യാപകര്‍ ഐ.എം.ജി. യിലുണ്ട്; വിശദമാക്കാമോ ?

3002

പൌരാവകാശ രേഖകള്‍ പ്രസിദ്ധീകരിച്ച വകുപ്പുകള്‍

ശ്രീ. .പി. ജയരാജന്‍

ഏതെല്ലാം വകുപ്പുകളെയും ഓരോ വകുപ്പിലെയും ഏതെല്ലാം സേവനങ്ങളെയുമാണ് സേവനാവകാശ നിയമത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ ?

3003

കേന്ദ്ര ഗവണ്‍മെന്റ് മുന്‍പാകെ സമര്‍പ്പിച്ച പദ്ധതി നിര്‍ദ്ദേശം

ശ്രീ; .പി. ജയരാജന്‍

() സെപ്തംബര്‍ 21, 22, 23 തീയതികളില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലസംഘം ഡല്‍ഹി സന്ദര്‍ശിച്ച് കേന്ദ്ര ഗവണ്‍മെന്റ് മുന്‍പാകെ ഏതെല്ലാം പദ്ധതി നിര്‍ദ്ദേശങ്ങളാണ് സമര്‍പ്പിച്ചതെന്നു വ്യക്തമാക്കുമോ;

(ബി) ചര്‍ച്ചാ വേളകളില്‍ തന്നെ അംഗീകാരം ലഭിച്ച പദ്ധതികള്‍ ഏതെല്ലാമെന്നു വ്യക്തമാക്കുമോ;

(സി) പരിഗണിയ്ക്കാം എന്നു വ്യക്തമാക്കപ്പെട്ട പദ്ധതികള്‍ ഏതെല്ലാമെന്നു വ്യക്തമാക്കുമോ ?

3004

അനധികൃത സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുന്നതിന് നടപടി

ശ്രീ. രാജു എബ്രഹാം

(പ്രത്യേക വരുമാനമില്ലാതെ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഭൂസ്വത്തായോ, മറ്റുതരത്തിലോ സ്വത്തുവാങ്ങിക്കൂട്ടിയവരെപ്പറ്റി ഏതെങ്കിലും തരത്തിലുള്ള അന്വേഷണം ഇപ്പോള്‍ നടത്തിവരുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി) അനധികൃതമായി സമ്പാദിച്ച സ്വത്തുക്കള്‍ സര്‍ക്കാരിലേയ്ക്ക് മുതല്‍ക്കൂട്ടുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

(സിഇത്തരത്തില്‍ വിശദമായ ഒരന്വേഷണത്തിന് നടപടി സ്വീകരിക്കുമോ;

(ഡി) കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കായല്‍, സമുദ്ര, നദീതീരങ്ങള്‍ കേന്ദ്രീകരിച്ച് വസ്തു വാങ്ങിക്കൂട്ടിയവരെപ്പറ്റിയുള്ള അന്വേഷണം കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; ഇല്ലെങ്കില്‍ ഇത്തരമൊരന്വേഷണത്തിന് തയ്യാറാകുമോ ?

3005

വികസനപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ഉത്തരവുകള്

ശ്രീ. സി. കെ. നാണു

,, മാത്യു. റ്റി. തോമസ്

,, ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

() വിവിധ വകുപ്പുകളില്‍ നിന്നിറങ്ങുന്ന മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ഉത്തരവുകളുടെയും കത്തുകളുടെയും പകര്‍പ്പുകള്‍ ജനപ്രതിനിധികള്‍ക്ക് നല്കുവാന്‍ 'പ്രത്യേക നിര്‍ദ്ദേശമില്ലാത്തതിനാല്‍' ആയത് ജനപ്രതിനിധികള്‍ക്ക് ലഭ്യമാകാത്തതും തന്മൂലം പല പദ്ധതികളിലും കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ പ്രസ്തുത ഉത്തരവുകളുടെയും കത്തുകളുടെയും പകര്‍പ്പുകള്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നതുപോലെ തന്നെ യഥാസമയം അതാത് ജനപ്രതിനിധികള്‍ക്കും ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?

3006

മിന്നല്‍പ്പണിമുടക്ക് നേരിടാന്‍ സംവിധാനം

ശ്രീ. സി. ദിവാകരന്‍

() നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതികളില്‍ മിന്നല്‍പ്പണിമുടക്ക് നേരിടാന്‍ ഏര്‍പ്പെടുത്തുന്ന സ്ഥിരം സംവിധാനം എന്താണെന്ന് വിശദമാക്കുമോ;

(ബി) ഇതിന് ആവശ്യമായ ഫണ്ട് ഏത് വകുപ്പില്‍ നിന്നാണ് ചെലവിടുന്നത്; ഇതിനായി പ്രത്യേക ഫണ്ട് നീക്കിവച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര?

3007

കോലഞ്ചേരി കോര്‍ട്ട് കോംപ്ളക്സ്

ശ്രീ. വി. പി. സജീന്ദ്രന്‍

() കോലഞ്ചേരി കോര്‍ട്ട് കോംപ്ളക്സ് നിര്‍മ്മാണത്തിന്റെ പുരോഗതി വ്യക്തമാക്കാമോ;

(ബി) രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ബഡ്ജറ്റില്‍ വകയിരുത്തിയ തുക എത്രയെന്ന് വ്യക്തമാക്കാമോ;

(സി) ഈ സാമ്പത്തിക വര്‍ഷം തന്നെ പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

3008

ഇന്‍ഹൌസ് ട്രെയിനിംഗ് ആന്റ് ഡെവലപ്മെന്റ് സെല്‍

ശ്രീ. എം. . ബേബി

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായി ഇന്‍ ഹൌസ് ട്രെയിനിംഗ് ആന്റ് ഡെവലപ്മെന്റ് സെല്‍ തുടങ്ങുന്നതിനായി തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടം വരെയായി എന്നു വിശദമാക്കുമോ ?

3009

'എന്റെ ഗ്രാമം' പദ്ധതി

ശ്രീ. വി. ശശി

() 'എന്റെ ഗ്രാമം' പദ്ധതിയുടെ ലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ;

(ബി) പ്രസ്തുത പരിപാടി ഇപ്പോള്‍ ഏതെല്ലാം ജില്ലയില്‍ നടപ്പാക്കുന്നുവെന്ന് വ്യക്തമാക്കാമോ?

3010

കോഴിക്കോട് ഹൈക്കോടതി ബഞ്ച്

ശ്രീ. പി. റ്റി. . റഹീം

() കോഴിക്കോട്ട് ഹൈക്കോടതിയുടെ ഒരു ബെഞ്ച് സ്ഥാപിക്കാനുള്ള നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ;

(ബി) ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുമോ?

3011

ചാലക്കുടിയില്‍ എം..സി.റ്റി.കോടതി

ശ്രീ. ബി. ഡി. ദേവസ്സി

() ചാലക്കുടിയില്‍ എം..സി.റ്റി.കോടതി ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും അതിനുള്ള അപേക്ഷയും ശ്രദ്ധയില്‍പ്പെട്ടിട്ടു ണ്ടേണ്ടണ്ടാ ; ഇതിനാവശ്യമായ നടപടികള്‍ സ്വീകരിയ്ക്കുമോ ;

(ബി) കേരളത്തില്‍ ഗ്രാമീണ കോടിതികളും, സായാഹ്നകോടതികളും പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടം വരെയായി എന്നും, എന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കും എന്നും വ്യക്തമാക്കാമോ ; ആയതിലേയ്ക്കായി ജീവനക്കാരുടെ വിന്യാസവും, തസ്തികകള്‍ അനുവദിക്കുന്നതും അടക്കമുള്ള നടപടികള്‍ വിശദമാക്കാമോ ?

3012

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ്

ഡോ. എന്‍. ജയരാജ്

() സംസ്ഥാനത്ത് "കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ്'' ആരംഭിക്കുവാന്‍ നിര്‍ദ്ദേശമുണ്ടോ ;

(ബി) ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

3013

പെര്‍മനന്റ് ലോക് അദാലത്ത്

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

'' സി. മോയിന്‍കുട്ടി

'' വി.എം. ഉമ്മര്‍ മാസ്റര്‍

() പെര്‍മനന്റ് ലോക് അദാലത്ത് (പി.എല്‍..) കോഴിക്കോട് തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ ;

(ബി) മറ്റു സംസ്ഥാനങ്ങളിലേതു പോലെ എല്ലാ ജില്ലകളിലും പെര്‍മനന്റ് ലോക് അദാലത്ത് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ ?

3014

വിസില്‍ ബ്ളോവര്‍ പ്രൊട്ടക്ഷന്‍ പോളിസിയുടെ ഘടനയും പ്രവര്‍ത്തന രീതികളും

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() അഴിമതിയെക്കുറിച്ച് വിവരം നല്‍കുന്നവരുടെ രഹസ്യ സ്വഭാവം നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ഇതിനായി ഏതെങ്കിലും സമിതി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ ആരെല്ലാമാണ് അതിലെ അംഗങ്ങള്‍ എന്ന് വെളിപ്പെടുത്തുമോ;

(സി) വിസില്‍ ബ്ളോവര്‍ പ്രൊട്ടക്ഷന്‍ പോളീസിയുടെ ഘടനയും പ്രവര്‍ത്തന രീതികളും വിശദമാക്കുമോ?

3015

വ്യാജ മോട്ടോര്‍വാഹന ബ്രോക്കര്‍മാര്‍ക്കെതിരെ നടപടി

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

() മലബാറിലെ കര്‍ണ്ണാടകാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ നിന്നും വ്യാജ മോട്ടോര്‍ വാഹന ബ്രോക്കര്‍മാര്‍ അഡ്വാന്‍സ് നല്‍കി വാഹനം കൈവശപ്പെടുത്തിയ ശേഷം അവ പൊളിച്ചു വില്‍പ്പന നടത്തുന്നത് സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടികള്‍ സ്വീകരിച്ചുവെന്ന് വെളിപ്പെടുത്താമോ;

(ബി) ഇങ്ങനെ കബളിപ്പിക്കപ്പെട്ട് വാഹനം നഷ്ടപ്പെടുന്നവര്‍ക്ക് വാഹനം നഷ്ടപ്പെട്ടതായുളള സര്‍ട്ടിഫിക്കറ്റ് നല്‍കാറുണ്ടോ; ഇല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) വാഹനം നഷ്ടപ്പെട്ടതായി പോലീസിന് ബോദ്ധ്യം വന്ന കേസ്സുകളില്‍ വാഹന നികുതി ഒടുക്കാത്തതിന്റെ പേരില്‍ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) വാഹനം നഷ്ടപ്പെട്ടതായി പോലീസിന് എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; എന്തു നടപടികള്‍ സ്വീകരിച്ചു?

3016

പോലീസുദ്യോഗസ്ഥന്മാരില്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരുടെ ലിസ്റ്

ശ്രീ. കെ. രാധാകൃഷ്ണന്‍

'' കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

'' ജെയിംസ് മാത്യു

'' കെ. ദാസന്‍

() പോലീസുദ്യോഗസ്ഥന്മാരില്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരുടെ ലിസ്റ് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഐ.പി.എസ്. നോണ്‍ ഐ.പി.എസ്. വിഭാഗത്തില്‍ എത്രപേര്‍ വീതം ഉണ്ട്;

(സി അവരുടെ പേരുവിവരം വെളിപ്പെടുത്താമോ;

(ഡി) അവരുടെ പേരിലുള്ള കേസുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?

3017

പോലീസില്‍ അംഗങ്ങളുടെ കുറവ്

ശ്രീ. എം. ഹംസ

() കേരളത്തിലെ പോലീസ് സേനയില്‍ നിലവില്‍ എത്ര പേര്‍ വിവിധ കാറ്റഗറികളിലായി ജോലിചെയ്യുന്നുണ്ട് ;

(ബി) എത്ര പോലീസ് സേനാംഗങ്ങളാണ് ആവശ്യമായിട്ടുള്ളത് ;

(സി) നിലവില്‍ സേനാംഗങ്ങളുടെ കുറവ് ഉണ്ടോ ; എങ്കില്‍ എത്ര എന്ന് വ്യക്തമാക്കുമോ ;

(ഡി) സംസ്ഥാന പോലീസിനെ നിയമപാലനം, കുറ്റാന്വേഷണം എന്നിങ്ങനെ വേര്‍തിരിക്കുന്നതിന്റെ പുരോഗതി വ്യക്തമാക്കുമോ ?

3018

പോലീസ് ക്യാന്റീന്‍ സൌകര്യം

ശ്രീമതി പി. അയിഷാ പോറ്റി

() കേരളത്തില്‍ എവിടെയെല്ലാമാണ് പോലീസ് ക്യാന്റീനുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(ബി) പ്രസ്തുത ക്യാന്റീന്‍ വഴി ജീവനക്കാര്‍ക്ക് ലഭ്യമാകുന്ന സൌകര്യങ്ങള്‍ എന്തെല്ലാമാണ്?

3019

പോലീസ് നവീകരണ പദ്ധതി

ശ്രീ. പാലോട് രവി

() പോലീസ് നവീകരണ പദ്ധതിക്ക് നാളിതുവരെ എത്രരൂപ കേന്ദ്രസഹായം ലഭിച്ചിട്ടുണ്ട്;

(ബി) പ്രസ്തുത ഫണ്ടില്‍ നിന്ന് വാഹനങ്ങള്‍ വാങ്ങുന്നതിനുവേണ്ടി എത്രരൂപ ചെവാക്കിയിട്ടുണ്ട്;

(സി) ഏതെല്ലാം വാഹനങ്ങള്‍ വാങ്ങിയെന്ന് വിശദീകരണം നല്‍കുമോ; എത്ര കാറുകള്‍, ജീപ്പുകള്‍, ടൂവീലറുകള്‍ എന്നിവ വാങ്ങിയെന്നും ഓരോന്നിനും ചെലവായ തുക എത്രയെന്നും വിശദമാക്കുമോ;

(ഡി) പ്രസ്തുത വാഹനങ്ങളില്‍ സിറ്റി പോലീസ് കമ്മീഷണര്‍ മുതല്‍ മുകളിലോട്ടുള്ള എല്ലാ ഓഫീസുകളുമായി ബന്ധപ്പെടുത്തി എത്ര വാഹനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഓരോ ജില്ലയുടെയും വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

() നവീകരണത്തിന്റെ ഭാഗമായി മോഡണൈസേഷന്‍ ഫണ്ടുപയോഗിച്ച് കേരളാ പോലീസ് എത്ര ജനറേറ്റര്‍ വാങ്ങിയിട്ടുണ്ട്; ഏതെല്ലാം തരം; എത്ര തുക ചെലവഴിച്ചു; ഇതില്‍ എത്രയെണ്ണം ഉപയോഗ ശൂന്യമായി എന്നും വിശദമാക്കുമോ;

(എഫ്) കമ്പ്യൂട്ടര്‍, അല്‍ക്കോമീറ്റര്‍, ലാപ്ടോപ്, ക്യാമറ, ഡിജിറ്റല്‍ ക്യാമറ എന്നീ ഉപകരണങ്ങള്‍ വാങ്ങിയതിന്റെ എണ്ണവും വിലയും വ്യക്തമാക്കാമോ;

(ജി) നവീകരണത്തിന്റെ ഭാഗമായി ഇന്നേവരെ തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍ റൂം, കൊച്ചിന്‍ സിറ്റി കണ്‍ട്രോള്‍ റൂം, കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളിലെ നവീകരണത്തിനായി വിവിധ കാലയളവുകളില്‍ ചെലവഴിച്ച തുകയെത്ര; അവിടേക്ക് വാങ്ങിയ ഉപകരണങ്ങളുടെ തുകയെത്ര എന്നും വ്യക്തമാക്കുമോ?

3020

ജനമൈത്രി പോലീസ്

ശ്രീ. സി. കെ. നാണു

() എല്ലാ പോലീസ് സ്റേഷനുകളിലും ജനമൈത്രി പോലീസിനെ നിയമിക്കാന്‍ ഉദ്ദേശ്യമുണ്ടോ ;

(ബി) ഇല്ലെങ്കില്‍ ഉടന്‍ നിയമിക്കുവാനുള്ള നടപടി സ്വീകരിക്കുമോ ;

(സി) ജനമൈത്രി പോലീസിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ?

3021

ട്രാഫിക് പോലീസ് സംവിധാനം മെച്ചപ്പെടുത്താന്‍ നടപടി

ശ്രീ.ജി. സുധാകരന്‍

() വാഹനങ്ങളുടേയും യാത്രക്കാരുടെയും എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കാന്‍ വേണ്ടി ട്രാഫിക് പോലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ; ട്രാഫിക് വിഭാഗത്തിന് ആവശ്യമായ ആധുനിക ഉപകരണങ്ങള്‍ നല്‍കാന്‍ നടപടി സ്വീകരിയ്ക്കുമോ ;

(ബി) കേരളത്തില്‍ ഇപ്പോള്‍ ട്രാഫിക് വിഭാഗത്തില്‍ എത്ര പോലീസ് ഉദ്യോഗസ്ഥര്‍ ആണ് ജോലിനോക്കുന്നത് ; എത്രപേരെയാണ് ആവശ്യം ; പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണക്കുറവ് പരിഹരിക്കാന്‍ എന്തെങ്കിലും ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദീകരിക്കുമോ ;

(സി) തികച്ചും പ്രയാസമേറിയ ജോലി ചെയ്യുന്ന ട്രാഫിക് വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക റിസ്ക് അലവന്‍സും ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തുന്നകാര്യം പരിഗണിക്കുമോ ?

3022

ലോട്ടറി കേസ് അന്വേഷണം

ശ്രീ. പി.കെ. ബഷീര്‍

,, റ്റി.. അഹമ്മദ് കബീര്‍

,, കെ.എന്‍.. ഖാദര്‍

,, പി. ഉബൈദുളള

() ലോട്ടറിക്കേസുകളില്‍ സി.ബി.. അന്വേഷണം ആവശ്യപ്പെട്ട് മുന്‍ സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച നടപടികളുടെ വിശദവിവരം നല്‍കാമോ;

(ബി) ഇപ്പോള്‍, സി.ബി.. അന്വേഷണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ;

(സി) സി.ബി.. അന്വേഷണം ഏറ്റെടുത്തിട്ടുണ്ടോ?

3023

പരോളിലിറങ്ങിയവരുടെ വിശദാംശം

ശ്രീമതി ഗീതാ ഗോപി

() സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ നിന്ന് പരോളിലിറങ്ങി തിരികെ ജയിലിലെത്താത്ത എത്ര തടവുകാരുണ്ട് എന്ന് വ്യക്തമാക്കാമോ ;

(ബി) ഇവരുടെ പേരും പരോളിലിറങ്ങിയ തീയതിയും തിരികെ ജയിലില്‍ എത്തേണ്ടിയിരുന്ന തീയതിയും വ്യക്തമാക്കാമോ ?

3024

ക്രിമിനല്‍ സ്വഭാവമുള്ള പോലീസ് ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്താന്‍ നടപടി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ക്രിമിനല്‍ സ്വഭാവമുള്ള പോലീസ് ഉദ്യോഗസ്ഥരെ പോലീസില്‍ നിന്നു മാറ്റി നിര്‍ത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(ബി) ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ക്രിമിനല്‍ സ്വഭാവമുള്ള എത്ര പോലീസ് ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്താന്‍ നടപടി സ്വീകരിച്ചു ; അവര്‍ ആരൊക്കെയെന്നും ഏതൊക്കെ കേസുകളുടെ പേരിലാണ് മാറ്റി നിര്‍ത്തിയതെന്നും വെളിപ്പെടുത്തുമോ ?

3025

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുണ്ടാ മാഫിയകളുമായുളള ബന്ധം

ശ്രീ. മഞ്ഞളാംകുഴി അലി

() സംസ്ഥാനത്തെ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് എന്ന് വിശദമാക്കുമോ;

(ബി) പോലീസുകാരുടെ സ്വകാര്യജീവിതം നിരീക്ഷിക്കാനും ഗുണ്ടാ മാഫിയബന്ധമുളളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കുമോ;

(സി) രോ പോലിസ് ഉദ്യോഗസ്ഥനും തന്റെ തൊട്ടുതാഴെയുളള ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(ഡി) എങ്കില്‍ നിയമവിരുദ്ധ ഇടപെടലുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ വൈകിയാല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

3026

ഹോംഗാര്‍ഡുകളുടെ പരിശീലനം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() സംസ്ഥാനത്ത് എത്ര ഹോം ഗാര്‍ഡുകള്‍ ജോലി ചെയ്യുന്നുണ്ട് എന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(ബി) ഇവരുടെ വേതനം നിലവില്‍ എത്ര രൂപയാണ് ; വേതനം വര്‍ദ്ധിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(സി) ഹോംഗാര്‍ഡുകളുടെ പരിശീലനത്തിന് എവിടെയെല്ലാമാണ് സൌകര്യമുള്ളത് എന്ന് വെളിപ്പെടുത്തുമോ ; പരിശീലനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(ഡി) ഇവരുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

3027

സി.ബി.സി..ഡി. അന്വേഷണത്തിലിരിക്കുന്ന കേസുകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

'' കെ.വി. അബ്ദുള്‍ ഖാദര്‍

'' എം. ചന്ദ്രന്‍

'' കെ. ദാസന്‍

() സി.ബി.സിഐ.ഡി(എക്ണോമിക് ഒഫന്‍സ് വിംഗ്)യുടെ അന്വേഷണത്തിലിരിക്കുന്ന എത്ര കേസുകളില്‍ ഇതിനകം തുമ്പുണ്ടാക്കിയിട്ടുണ്ടെന്ന് വിശദാംശങ്ങളോടെ വെളിപ്പെടുത്തുമോ ;

(ബി) സാമ്പത്തിക തട്ടിപ്പുകള്‍ സംബന്ധമായി വിവിധ പോലീസ് സ്റേഷനുകളില്‍ രജിസ്റര്‍ ചെയ്യപ്പെട്ട ഏതെങ്കിലും കേസുകള്‍ ഇനിയും സി.ബി.സി..ഡിയ്ക്ക് കൈമാറാതിരുന്നിട്ടുണ്ടോ ; വിശദാംശം വെളിപ്പെടുത്തുമോ ;

(സി) വ്യാജ ബാങ്ക് അക്കൌണ്ടുകളിലൂടെ തട്ടിപ്പ് നടത്തിയ എത്ര കമ്പനികളുടെ ബാങ്ക് ഇടപാടുകള്‍ മരവിപ്പിക്കാന്‍ ബാക്കിയുണ്ട് ; എല്ലാ കേസുകളും ആര്‍.ബി..യുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടോ ?

3028

മദ്യപിച്ച് വാഹനമോടിച്ച് അപകടത്തില്‍പ്പെട്ടവരുടെ വിശദാംശം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() സംസ്ഥാനത്ത് 2005 മുതല്‍ പ്രതിവര്‍ഷം ഉണ്ടായ വാഹനാപകടങ്ങളുടെ കണക്ക്, മരണനിരക്ക്, ഒരപകടത്തില്‍ ഒന്നിലേറെ ജീവന്‍ നഷ്ടപ്പെട്ടതിന്റെ വിശദാംശം എന്നിവ നല്കുമോ;

(ബി) പ്രസ്തുത അപകടങ്ങളില്‍ മദ്യപിച്ച് വാഹനമോടിച്ചതായി കണ്ടെത്തിയത് എത്രയെണ്ണത്തിലാണ്;

(സി) പ്രസ്തുത കാലയളവില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് ശിക്ഷിക്കപ്പെട്ടവര്‍ എത്രയാണെന്ന് വ്യക്തമാക്കുമോ?

3029

തലവരിപ്പണം വാങ്ങിയത് സംബന്ധിച്ച കേസുകള്‍

ശ്രീ.പി. ശ്രീരാമകൃഷ്ണന്‍

,, റ്റി.വി. രാജേഷ്

,, ആര്‍. രാജേഷ്

,, . പ്രദീപ് കുമാര്‍

() പ്രൊഫഷണല്‍ കോഴ്സ് പ്രവേശനത്തിന് തലവരിപ്പണം വാങ്ങിയ സംഭവങ്ങള്‍ സംബന്ധിച്ച് പോലീസ് അന്വേഷണം നടന്നു വരുന്നുണ്ടോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര സംഭവങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി; എത്ര കേസുകളില്‍ അന്വേഷണം നടക്കുന്നു; എത്ര പരാതികള്‍ ലഭിക്കുകയുണ്ടായി.;

(സി) ഏതെല്ലാം കേസുകളില്‍ മാനേജ്മെന്റുകള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്?

3030

കാരക്കോണം സി.എസ്.. മെഡിക്കല്‍ കോളേജില്‍ സീറ്റിന് കോഴ

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

() കാരക്കോണം സി.എസ്.. സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ കോഴ വാങ്ങി പ്രവേശനം നടത്തി എന്ന ആരോപണത്തിന്മേല്‍ ഏത് തരത്തിലുള്ള അന്വേഷണമാണ് നടന്നു കൊണ്ടിരിക്കുന്നത്;

(ബി) ഏത് അന്വേഷണ ഏജന്‍സിയാണ് കേസ് അന്വേഷിച്ചു വരുന്നത് ;

(സി) ഏത് ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിച്ചു വരുന്നതെന്നും കേസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നും വിശദമാക്കാമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.