UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3511

യൂണിക് ഐ.ഡി. പദ്ധതി

ശ്രീ. എം.. ബേബി

'' കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍

'' കെ.വി. വിജയദാസ്

'' എസ്. രാജേന്ദ്രന്‍

() യൂണീക് ഐ.ഡി. പദ്ധതി (ആധാര്‍) സംസ്ഥാനത്ത് നടപ്പിലാക്കി തുടങ്ങിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി) ദേശീയ തിരിച്ചറിയല്‍ അതോറിറ്റി ബില്‍ ഇപ്പോഴും പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കുകയാണെന്ന കാര്യം അറിയാമോ;

(സി എങ്കില്‍ നിയമനിര്‍മ്മാണത്തിന് മുമ്പേ പദ്ധതി നടപ്പാക്കുന്നത് എന്തുകൊണ്ടാണ്;

(ഡി) ബയോമെട്രിക് രേഖകളില്‍ കൃത്രിമ സാദ്ധ്യത കൂടുതലാകയാല്‍ ജനങ്ങള്‍ക്കുള്ള ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

3512

ന്യൂനപക്ഷക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് അനുവദിച്ച തുക

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ന്യൂനപക്ഷ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കുമോ;

(ബി) ഇതില്‍ നിന്ന് സംസ്ഥാനം വിനിയോഗിച്ച തുക എത്ര;

(സി) ഈ കാലയളവില്‍ യഥാസമയം വിനിയോഗിക്കാതെ കേന്ദ്രം അനുവദിച്ച തുക സംസ്ഥാനം നഷ്ടപ്പെടുത്തുകയുണ്ടായോ;

(ഡി) എങ്കില്‍ ഈ വിധം നഷ്ടമായ തുക എത്രയെന്ന് വ്യക്തമാക്കുമോ;

() ന്യൂനപക്ഷക്ഷേമ പ്രവര്‍ത്തനത്തിനായുള്ള കേന്ദ്ര ഫണ്ടുകള്‍ ലഭ്യമാക്കുന്നതിനും അവ യഥാസമയം വിനിയോഗിക്കുന്നതിനും എന്തെങ്കിലും കര്‍മ്മപരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഭാവിയില്‍ രൂപം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

3513

ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ നിലവിലെ അവസ്ഥ

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() ന്യൂനപക്ഷ വകുപ്പിന് സ്വതന്ത്ര ചുമതലയുള്ള ഗവണ്‍മെന്റ് സെക്രട്ടറിയെ നിയമിക്കാത്ത സാഹചര്യം സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കുന്നതിനും കേന്ദ്ര ഫണ്ടുകള്‍ യഥാസമയം ലഭ്യമാക്കുന്നതിനും സമയബന്ധിതമായി അത് ചെലവഴിക്കുന്നതിനും സ്വതന്ത്ര ചുമതലയുള്ള സെക്രട്ടറിയുടെ അഭാവം തടസ്സം സൃഷ്ടിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമോ;

(സി) എങ്കില്‍ ഇതു പരിഹരിക്കുന്നതിനും വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ കൈക്കൊള്ളും;

(ഡി) ജില്ലാതല ഓഫീസുകള്‍ സ്ഥാപിക്കുമോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?

3514

തളിപ്പറമ്പ് ജുമാമസ്ജിദ് വക വഖഫ് ഭൂമി

ശ്രീ. പി.ടി.. റഹീം

() തളിപ്പറമ്പ് ജുമാ മസ്ജിദ് വക തളിപ്പറമ്പ ദേശത്തെ റി..143, 118/1 എന്നീ സര്‍വ്വെ നമ്പരില്‍പ്പെട്ട വഖഫ് ഭൂമി അന്യാധീനപ്പെട്ടു എന്ന പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഈ ഭൂമി ലേലം ചെയ്തു വില്‍ക്കാന്‍ വഖഫ് ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ടോ ;

(സി) എങ്കില്‍ എന്നാണ് തീരുമാനമെടുത്തതെന്നും പ്രസ്തുത ഭൂമിയ്ക്ക് എത്രയാണ് കുറഞ്ഞ വില നിശ്ചയിച്ചതെന്നും അറിയിക്കുമോ ;

(ഡി) ഭൂമി കയ്യേറിയവരില്‍ നിന്ന് പ്രസ്തുത ഭൂമി ഒഴിപ്പിച്ചെടുക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ;

() കയ്യേറ്റക്കാരന്റെ വിലാസം വ്യക്തമാക്കുമോ ?

3515

മുസ്ളിം യുവതീ യുവാക്കള്‍ക്ക് പരിശീലനം

ശ്രീ. പി. റ്റി. . റഹിം

() മുസ്ളിം യുവതീ യുവാക്കള്‍ക്ക് മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതിന് 5 സെന്ററുകള്‍ തുടങ്ങാന്‍ പാലോളി കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നുവോ ;

(ബി) ശുപാര്‍ശയില്‍ ഇവ ആരംഭിക്കുന്നതിന് നിര്‍ദ്ദേശ്ശിച്ചിരുന്ന സ്ഥലങ്ങള്‍ ഏതെല്ലാമാണ് ;

(സി) ഇവയില്‍ ഏതെല്ലാം സ്ഥലങ്ങളിലാണ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുള്ളത് ;

(ഡി) ഇവ ഓരോന്നും ഏത് തീയതികളിലാണ് ആരംഭിച്ചത് ; ബാക്കി കേന്ദ്രങ്ങള്‍ എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ ;

() ഈ സെന്ററിന്റെ പേരുകള്‍ മാറ്റുന്നതിനും പൊതു പരിശിലന കേന്ദ്രമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടോ ;

(എഫ്) എങ്കില്‍ ഇതിന്റെ കാരണമെന്താണ് ?

3516

ന്യൂനപക്ഷ ക്ഷേമപദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ന്യൂനപക്ഷക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതില്‍ മുന്‍ സര്‍ക്കാറിന് സംഭവിച്ച വീഴ്ച ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്കുമോ;

(ബി) എങ്കില്‍ ഇതു പരിഹരിച്ച് പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ഇപ്പോള്‍ എന്തൊക്കെ നടപടികള്‍ കൈക്കൊള്ളുമെന്ന് വിശദമാക്കുമോ;

(സി) പദ്ധതിയുടെ ഭാഗമായുള്ള മള്‍ട്ടി സെക്ടര്‍ ഡവലപ്മെന്റ് സ്കീമില്‍ ഇപ്പോള്‍ സംസ്ഥാനത്ത് നിന്ന് ഏതെല്ലാം ജില്ലകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ;

(ഡി) പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുന്ന ജില്ലക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കുമോ;

() എങ്കില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമോ; വിശദാംശങ്ങള്‍ നല്കുമോ;

(എഫ്) ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള ജില്ലകളില്‍ വിദ്യാ ഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് പദ്ധതിയില്‍ നിര്‍ദ്ദേശമുണ്ടോ; എങ്കില്‍ ഏതൊക്കെ സ്ഥാപനങ്ങള്‍; വിശദാംശങ്ങള്‍ നല്കുമോ?

3517

നഗരസഭകളുടെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണങ്ങള്‍

ശ്രീമതി പി. അയിഷാ പോറ്റി

() സംസ്ഥാനത്തെ നഗരസഭകളുടെ സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നഗരസഭകളുടെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണങ്ങള്‍ എന്തെല്ലാമാണ്?

3518

നിയമസഭാ കോംപ്ളക്സിന്റെ ബില്‍ഡിംഗ് ടാക്സിനത്തില്‍ കുടിശ്ശിക

ശ്രീ. വി.പി. സജീന്ദ്രന്‍

() നിയമസഭാ കോംപ്ളക്സിന്റെ ബില്‍ഡിംഗ് ടാക്സിനത്തില്‍ എത്ര വര്‍ഷത്തെ കുടിശ്ശിക ലഭിക്കുവാനുണ്ട് എന്ന് കാണിച്ചാണ് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയത് ; ഇത് സംബന്ധിച്ച നോട്ടീസ് എന്നാണ് ആദ്യമായി നല്കിയത് ;

(ബി) ടാക്സ് അസസ് ചെയ്ത തീയതി തെറ്റാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ തെറ്റായ രീതിയില്‍ അസസ്മെന്റ് നടത്തി നോട്ടീസ് നല്‍കുവാനുണ്ടായ സാഹചര്യം വ്യക്തമാക്കുമോ ; തെറ്റായ രീതിയില്‍ ടാക്സ് അസസ് ചെയ്ത ബന്ധപ്പെട്ട ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ;

(സി) ഒരു കെട്ടിടത്തിന്റെ ടാക്സ് കൃത്യസമയത്ത് അസസ് ചെയ്തു നല്കിയില്ലെങ്കില്‍ കുടിശ്ശിക മൂന്ന് വര്‍ഷത്തിനു പിറകോട്ട് ഈടാക്കുവാന്‍ കഴിയില്ല എന്ന് കോടതി വിധി നിലവിലുണ്ടോ ; എങ്കില്‍ അതിന്റെ കോപ്പി ലഭ്യമാക്കുമോ ?

3519

ചാലക്കുടി മുനിസിപ്പാലിറ്റിയിലെ ഗാന്ധിനഗര്‍ കോളനി വാസികള്‍ക്ക് ഭൂവുടമസ്ഥാവകാശം

ശ്രീ. ബി. ഡി. ദേവസ്സി

ചാലക്കുടി മുനിസിപ്പാലിറ്റിയിലെ ഗാന്ധിനഗര്‍ കോളനിയിലെ താമസക്കാരായ എത്ര പേര്‍ക്ക് രജിസ്ട്രേഷന്‍ നടത്തി വസ്തുവിന്റെ ഉടമസ്ഥാവകാശം നല്‍കിയിട്ടുണ്ട്; ഇനിയും എത്ര പേര്‍ക്ക് നല്‍കുവാനുണ്ട്; ബാക്കിയുള്ളവരില്‍ നിലവിലുള്ള കൈവശക്കാരെ തിട്ടപ്പെടുത്തി ഉടമസ്ഥാവകാശം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ?

3520

വഴിയോര വൃക്ഷങ്ങളുടെ സംരക്ഷണം

ശ്രീ. ബാബു എം. പാലിശ്ശേരി

വഴിയോര വൃക്ഷങ്ങളുടെ സംരക്ഷണം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കുമോ ?

3521

സമഗ്രമാലിന്യമുക്ത പദ്ധതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, കെ. ശിവദാസന്‍ നായര്‍

,, എം. . വാഹീദ്

,, . പി. അബ്ദുള്ളക്കുട്ടി

() സമഗ്ര മാലിന്യ മുക്ത പദ്ധതിക്ക് കോര്‍പ്പറേഷനുകള്‍ക്കു മുനിസിപ്പാലിറ്റികള്‍ക്കും എന്തെല്ലാം സാമ്പത്തിക സഹായങ്ങളാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്;

(ബി) നഗരപ്രദേശത്തെ വീടുകളിലെ മാലിന്യം എങ്ങനെ കൈകാര്യം ചെയ്യാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

3522

മാലിന്യവിമുക്ത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. ബെന്നി ബെഹനാന്‍

'' അന്‍വര്‍ സാദത്ത്

'' വി.റ്റി. ബല്‍റാം

'' .സി. ബാലകൃഷ്ണന്‍

() മാലിന്യവിമുക്ത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(ബി) മാലിന്യവിമുക്ത പദ്ധതി ഏതൊക്കെ നഗരങ്ങളിലാണ് ഉടന്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കുമോ ;

(സി) നഗരങ്ങളില്‍ നിലവിലുള്ള മാലിന്യ സംസ്ക്കരണ പദ്ധതികള്‍ നവീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ എന്തെല്ലാം ?

3523

നഗരങ്ങളിലെ പാര്‍ക്കിംഗ് പ്രശ്നം

ശ്രീ. ജി. സുധാകരന്‍

,, കെ. ദാസന്‍

,, വി. ശിവന്‍കുട്ടി

,, ബാബു എം. പാലിശ്ശേരി

() സംസ്ഥാനത്തെ ചെറുതും വലുതുമായ എല്ലാ നഗരങ്ങളിലും പാര്‍ക്കിംഗ് പ്രശ്നം വളരെ രൂക്ഷമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) റോഡുകളിലെ അനധികൃത പാര്‍ക്കിംഗ് തടയാതിരിക്കുന്നത് എന്തുകൊണ്ടാണ്;

(സി) കെട്ടിടങ്ങളിലെ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ഡി) നഗരങ്ങളില്‍ കെട്ടിടനിര്‍മ്മാണം കൂടുതല്‍ ഫലപ്രദമായ വ്യവസ്ഥകളിലൂടെ ഇനിയും നിയന്ത്രിക്കേണ്ടതുണ്ടെന്ന് കരുതുന്നുണ്ടോ; വിശദമാക്കുമോ ?

3524

ആധുനിക മാലിന്യ സംസ്കരണ പ്ളാന്റുകള്‍

ശ്രീ.മഞ്ഞളാംകുഴി അലി

() സംസ്ഥാനത്ത് ആധുനിക മാലിന്യസംസ്കരണ പ്ളാന്റുകള്‍ കൂടുതല്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടൊ ;

(ബി) എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ;

(സി) എല്ലാ നഗര സഭകളും നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളിലൊന്ന് മാലിന്യസംസ്കരണമാണ് എന്നകാര്യം പരിശോധിക്കുമോ ;

(ഡി) നഗരമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെച്ചൊല്ലി നിക്ഷേപ കേന്ദ്രങ്ങളിലെ തദ്ദേശവാസികളും നഗരസഭാധികൃതരും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

() മാലിന്യ സംസ്കരണത്തെപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടോ ;

(എഫ്) എങ്കില്‍ ഇതിന്റെ റിപ്പോര്‍ട്ട് എന്നത്തേക്ക് ലഭ്യമാകും എന്ന് വെളിപ്പെടുത്തുമോ ;

(ജി) മാലിന്യ സംസ്കരണത്തിന് വികേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്താനും ഫലപ്രദമായ പരിഹാരം കാണുവാനും സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് എന്ന് വിശദമാക്കുമോ ?

3525

മാലിന്യമുക്തകേരളം പദ്ധതി

ശ്രീമതി.കെ.കെ.ലതിക

() 'മാലിന്യമുക്തകേരളം' പദ്ധതി നടപ്പാക്കുന്നതിന് ശുചിത്വമിഷന്‍ വഴി എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി) വീടുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ബയോഗ്യാസ് പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിന് സബ്സിഡിനിരക്ക് തീരുമാനിച്ചിട്ടുണ്ടോ ;

(സി) എങ്കില്‍ അതിന്റെ മാനദണ്ഡം വ്യക്തമാക്കുമോ ?

3526

കാസര്‍കോഡ് നഗരസഭയുടെ മാലിന്യസംസ്കരണ പ്രശ്നങ്ങള്‍

ശ്രീ. എന്‍.. നെല്ലിക്കുന്ന്

() കാസര്‍കോഡ് നഗരസഭയുടെ മാലിന്യസംസ്കരണ പ്രവൃത്തി തടസ്സപ്പെട്ടിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു സംബന്ധിച്ച് അന്വേഷണം നടത്തുകയും പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ടോ;

(ബി) മാസങ്ങളോളം മാലിന്യനീക്കം നിക്ഷേപം അസാദ്ധ്യമായതിനാല്‍ നഗരവും നഗരവാസികളും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ മാലിന്യനീക്കത്തിനു സര്‍ക്കാര്‍ എന്ത് സഹായമാണു നഗരസഭക്കു നല്‍കിയതെന്ന് വ്യക്തമാക്കുമോ;

(ഡി) കാസര്‍കോഡ് നഗരത്തിലെ മാലിന്യം ഇപ്പോള്‍ എവിടെ എങ്ങനെയാണു സംസ്കരിക്കുന്നത് ?

3527

ശുചീകരണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. റ്റി.എന്‍. പ്രതാപന്‍

,, കെ. അച്ചുതന്‍

,, ലൂഡി ലൂയിസ്

,, വി.റ്റി. ബല്‍റാം

() പകര്‍ച്ചപ്പനി പടരാതിരിക്കാന്‍ ശുചീകരണ പരിപാടി നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി) മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലും എന്തെല്ലാം സൌകര്യങ്ങളാണ് ഇതിനായി ഒരുക്കിയത്;

(സി) ശുചീകരണ പ്രവര്‍ത്തനത്തിന് വകുപ്പുകളെ ഏകോപിച്ച് പ്രവര്‍ത്തിപ്പിച്ചിരുന്നുവോ; വിശദാംശങ്ങള്‍ നല്‍കാമോ?

3528

നഗരസഭാ ജീവനക്കാരുടെ പി.എഫ്. അക്കൌണ്ടിംഗ്

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() നഗരസഭാ ജീവനക്കാരുടെ പി.എഫ്. അക്കൌണ്ടിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ അതു പൂര്‍ത്തിയാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

3529

ഹൈസ്പീഡ് റെയില്‍ കോറിഡോര്‍

ശ്രീ. എളമരം കരീം

() സംസ്ഥാനത്ത് ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനത്തിന് നേതൃത്വം നല്കാന്‍ നോഡല്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ ;

(ബി) എങ്കില്‍ ഏതാണ് പ്രസ്തുത ഏജന്‍സി ;

(സി) പ്രസ്തുത ഏജന്‍സി ആരുമായി സഹകരിച്ചാണ് ഈ പദ്ധതിയുടെ പ്രായോഗികതാ പഠനം നടത്തുന്നത് ;

(ഡി) നോഡല്‍ ഏജന്‍സിയെ നിശ്ചയിച്ചത് എപ്പോഴാണ് ;

() സാദ്ധ്യതാ പഠനം പൂര്‍ത്തിയായിട്ടുണ്ടോ ;

(എഫ്) ഇല്ലെങ്കില്‍ എപ്പോള്‍ പൂര്‍ത്തിയാവുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് അറിയിക്കുമോ ?

3530

നിരോധിച്ച പ്ളാസ്റിക് വസ്തുക്കളുടെ വില്‍പ്പന


ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ നിരോധിച്ച പ്ളാസ്റിക് കാരി ബാഗുകള്‍, പ്ളാസ്റിക് ഗ്ളാസ്സുകള്‍ എന്നിവ വില്‍പ്പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി) ഈ വര്‍ഷം എവിടെ നിന്നെല്ലാം നിരോധിച്ച പ്ളാസ്റിക് വസ്തുക്കള്‍ കണ്ടെടുത്തെന്നും അതിനെ തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ എന്തെന്നും വിശദമാക്കുമോ?

3531

നഗരങ്ങളിലെ ഫ്ളാറ്റ് നിര്‍മ്മാണവും മാലിന്യ പ്രശ്നങ്ങളും

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() നഗരങ്ങളില്‍ ഫ്ളാറ്റ് നിര്‍മ്മാണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മാലിന്യ പ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും വര്‍ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഫ്ളാറ്റ് നിര്‍മ്മാണം മൂലമുണ്ടാകുന്ന മാലിന്യ പ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും പരിഹരിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

3532

പ്ളാസ്റിക് നിര്‍മ്മാര്‍ജ്ജനം

ശ്രീ. കെ.വി. വിജയദാസ്

() പ്ളാസ്റിക് മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി) പരിസ്ഥിതിയ്ക്ക് ദോഷം വരാത്ത വിധത്തില്‍ പ്ളാസ്റിക് മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3533

കോഴിക്കോട് നഗരത്തിലെ ഖരമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് പദ്ധതി

ശ്രീ. എളമരം കരീം

() ബേപ്പൂര്‍ മണ്ഡലത്തിലെ ഞെളിയന്‍ പറമ്പ് മാലിന്യ നിക്ഷേപ കേന്ദ്രത്തിന്റെ പരിസരത്തുള്ള ജനങ്ങളുടെ ദുരിതം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കോഴിക്കോട് നഗരത്തിലെ ഖരമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് എന്തെങ്കിലും പദ്ധതി പരിഗണനയിലുണ്ടോ;

(സി) ഇല്ലെങ്കില്‍, ഇക്കാര്യം അടിയന്തിരമായി പരിഗണിക്കുമോ?

3534

കാസര്‍കോട് മാലിന്യ സംസ്കരണ പ്ളാന്റുകള്‍

ശ്രീ.. ചന്ദ്രശേഖരന്‍

() ക്ളീന്‍ കേരള മിഷന്റെ ധനസഹായത്തോടെ കാസര്‍കോട് ജില്ലയില്‍ ഏതെല്ലാം നഗരസഭകളിലാണ് മാലിന്യ സംസ്കരണ പ്ളാന്റുകള്‍ സ്ഥാപിച്ചിട്ടുള്ളതെന്നറിയിക്കാമോ ;

(ബി) പ്രസ്തുത പദ്ധതികളുടെ നിര്‍മ്മാണച്ചുമതല ആര്‍ക്കായിരുന്നു ;

(സി) പദ്ധതിയുടെ നിര്‍മ്മാണം അത് വിഭാവനം ചെയ്ത രീതിയില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ ;

(ഡി) പ്രസ്തുത പദ്ധതികള്‍ പൂര്‍ണ്ണമായതോതില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്നും വ്യക്തമാക്കാമോ ;

() ഇവയുടെ പ്രവര്‍ത്തനവും നിര്‍മ്മാണവും സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ ;

(എഫ്) എങ്കില്‍ ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമോ ?

3535

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി

ശ്രീ. . കെ. ബാലന്‍

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

ശ്രീമതി പി. അയിഷാ പോറ്റി

() കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കി വരുന്നുണ്ടോ ; വിശദമാക്കാമോ ;

(ബി) നഗരങ്ങളിലെ ദരിദ്രകുടുംബങ്ങള്‍ക്ക് സഹായകരമായ പദ്ധതി നഗരവികസനരംഗത്തും അനിവാര്യമാണെന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടോ ;

(സി) ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പുറമേ അയ്യങ്കാളി പദ്ധതിയില്‍ എന്തെല്ലാം പ്രവൃത്തികളായിരുന്നു മുന്‍സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നത് ?

3536

'ആധാര്‍ രേഖ'

ശ്രീ. എം. പി. വിന്‍സെന്റ്

() സംസ്ഥാനത്ത് എത്ര ജില്ലകളില്‍ 'ആധാര്‍' നടപടി തുടങ്ങിയിട്ടുണ്ട് ; ഏതെങ്കിലും ജില്ലയില്‍ നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ടോ ;

(ബി) ഇതിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ ;

(സി) എന്നു മുതല്‍ പൊതുജനങ്ങള്‍ക്ക് ഈ രേഖ ഉപയോഗിച്ചു തുടങ്ങാന്‍ കഴിയുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്നറിയിക്കുമോ ?

3537

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി

ശ്രീ. കെ. ദാസന്‍

() മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഈ സര്‍ക്കാര്‍ നടപ്പിലാക്കുമോ ; ഈ പദ്ധതിയുടെ നടത്തിപ്പിനായി എന്ത് തുക വകയിരുത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ :

(ബി) പദ്ധതിയിലൂടെ വിഭാവന ചെയ്യുന്നത് എന്തെല്ലാം എന്ന് വിശദീകരിക്കാമോ ?

3538

കലാലയങ്ങളിലെ പഠന പ്രോജക്ടുകളും റിപ്പോര്‍ട്ടുകളും

ശ്രീ. ആര്‍. രാജേഷ്

() സംസ്ഥാനത്തെ കലാലയങ്ങളില്‍ പഠനവുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന പഠനപ്രോജക്ടുകളും റിപ്പോര്‍ട്ടുകളും മികച്ചതും വ്യവസായിക മൂല്യമുള്ള കണ്ടുപിടുത്തങ്ങളുമാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത പ്രോജക്ടുകളും റിപ്പോര്‍ട്ടുകളും കേരളത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു പ്രത്യേക പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?

3539

കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഇളവ്

ശ്രീ. .പി. ജയരാജന്‍

() നഗരങ്ങളില്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഇളവ് വരുത്തി കെട്ടിട നിര്‍മ്മാണത്തിന് അനുമതിയ്ക്കായി ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം എത്ര അപേക്ഷകള്‍ മന്ത്രി ഓഫീസില്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) അപേക്ഷകള്‍ അല്ലാതെ ഇതേ വിഷയവുമായി ബന്ധപ്പെട്ട് എത്ര ഫയലുകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) ഇതില്‍ എത്ര അപേക്ഷകര്‍ക്ക്ചട്ടങ്ങളില്‍ ഇളവു വരുത്തിക്കൊണ്ട് കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്‍കിയെന്നുള്ള ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?

3540

നഗര സുസ്ഥിര വികസന പദ്ധതി

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് കോര്‍പ്പറേഷനില്‍ നഗര സുസ്ഥിര വികസന പദ്ധതി (കെ.എസ്.യു.ഡി.പി) പ്രകാരം എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ആവിഷ്കരിച്ച് നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച പ്രവര്‍ത്തികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

3541

ശാന്തിനഗര്‍ കോളനി നിവാസികളുടെ പാര്‍പ്പിടം

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലത്തിലെ ശാന്തിനഗര്‍ കോളനി നിവാസികള്‍ക്ക് പാര്‍പ്പിടം നിര്‍മ്മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതു പ്രകാരം പാര്‍പ്പിട നിര്‍മ്മാണത്തിനുള്ള എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിക്ക് എന്ത് തുകയാണ് സര്‍ക്കാര്‍ വകയിരുത്തിയതെന്നും പ്രസ്തുത പദ്ധതി പ്രകാരം എത്ര വീടുകളാണ് നിര്‍മ്മിക്കുന്നതെന്നും വിശദമാക്കുമോ;

(സി) പ്രസ്തുത പദ്ധതി എന്ന് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

3542

ഭവന നിര്‍മ്മാണ വായ്പ

ശ്രീ. എന്‍. എ നെല്ലിക്കുന്ന്

() 1991-96 കാലഘട്ടത്തില്‍ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കാസര്‍കോട് വികസന അതോറിറ്റിയില്‍ നിന്നും ഭവനനിര്‍മ്മാണത്തിന് എത്ര പേര്‍ക്ക് വായ്പ നല്‍കിയിട്ടുണ്ട്;

(ബി) പിരിച്ചുവിട്ട പ്രസ്തുത സ്ഥാപനത്തിന് എത്ര പേര്‍, എന്തു തുക വീതം തിരിച്ചടക്കാനുണ്ട്;

(സി) പ്രസ്തുത വായപ്കള്‍ എഴുതിത്തളളാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) പിരിച്ചുവിട്ട വികസന അതോറിറ്റിയുടെ എല്ലാ രേഖകളും ബന്ധപ്പെട്ട മുനിസിപ്പല്‍/പഞ്ചായത്ത് അധികൃതര്‍ക്കു കൈമാറിയതിനെ തുടര്‍ന്ന് വായ്പ ഈടിന്റെ പേരില്‍ എത്ര പേരുടെ സ്വത്തു പ്രമാണങ്ങളാണ് മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും ഉളളത് എന്ന് വ്യക്തമാക്കാമോ?

3543

ആറ്റുകാല്‍ വികസന പദ്ധതി

ശ്രീ. വി. ശിവന്‍കുട്ടി

() ആറ്റുകാല്‍ വികസന പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി) അവയുടെ സാമ്പത്തിക, ഭൌതിക വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി) പ്രസ്തുത പദ്ധതി എന്നത്തേക്കു പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് ?

3544

വൈപ്പിന്‍ മണ്ഡലത്തിലെ മുളവുകാട് റോഡ് നിര്‍മ്മാണം

ശ്രീ. എസ്. ശര്‍മ്മ

വൈപ്പിന്‍ മണ്ഡലത്തിലെ മുളവുകാട്, ജിഡ ഫണ്ട് ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണത്തിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉള്ളതായി വ്യക്തമാക്കുമോ; തടസ്സം നീക്കുന്നതിന്് സ്വീകരിച്ച നടപടിയെന്തെന്ന് വ്യക്തമാക്കാമോ ?

3545

വൈപ്പിന്‍ - പള്ളിപ്പുറം സ്റേറ്റ് ഹൈവേ

ശ്രീ. എസ്. ശര്‍മ്മ

ജിഡ ഫണ്ട് ഉപയോഗിച്ച് വൈപ്പിന്‍-പള്ളിപ്പുറം സ്റേറ്റ് ഹൈവേയിലെ എട്ട് പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാവും ; നിലവിലെ പാലങ്ങള്‍ പൊളിച്ച് പുതിയവ നിര്‍മ്മിക്കുവാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ വ്യക്തമാക്കാമോ ?

3546

എം.ഡി.മാരുടെ നിയമനം

ശ്രീ. കെ. രാധാകൃഷ്ണന്‍

,, ജെയിംസ് മാത്യു

,, രാജു എബ്രഹാം

ശ്രീമതി കെ. എസ്. സലീഖ

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വ്യവസായ വകുപ്പിന് കീഴിലുള്ള ഏതെല്ലാം കമ്പനികളില്‍ പുതിയ എം. ഡി.മാരെ നിയമിക്കുകയുണ്ടായി എന്ന് വ്യക്തമാക്കുമോ;

(ബി) പുതിയ എം. ഡി.മാരെ നിയമിച്ചത് സെലക്ഷന്‍ ബോര്‍ഡ് തെരഞ്ഞെടുത്തിട്ടാണോ;

(സി) സെലക്ഷന്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് പ്രഖ്യാപനം നടത്തിയ സര്‍ക്കാര്‍, അതനുസരിച്ചല്ലാതെ നിയമനം നടത്തിയിട്ടുണ്ടെങ്കില്‍ അതിന് കാരണമെന്തെന്ന് വിശദീകരിക്കുമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.