UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3752

സ്കൂള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനുളള മാനദണ്ഡം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() സംസ്ഥാനത്ത് സ്കൂള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് നിലവിലുളള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;

(ബി) ബസ്സില്‍ കയറ്റേണ്ട കുട്ടികളുടെ എണ്ണം, ബസ്സിന്റെ വേഗത, വാഹനത്തിന്റെ പഴക്കം, ഡ്രൈവറുടെ യോഗ്യത, സ്വീഡ് ഗവേണര്‍ ഘടിപ്പിക്കല്‍, എന്നീ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശമുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി) പോലീസ് വകുപ്പും കേരള റോഡ് സേഫ്റ്റി കൌണ്‍സിലും സുപ്രീം കോടതിയും സ്കൂള്‍ വാഹനങ്ങളുടെ കാര്യത്തില്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ഡി) സ്കൂള്‍ വാഹന അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത് അവസാനിപ്പിക്കുന്നതിനും സ്കൂള്‍ വാഹനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും എന്തൊക്കെ നടപടികളാണ് കൈക്കൊളളാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?

3753

സ്കൂള്‍ ബസ്സിന്റെ പെര്‍മിറ്റ് മാനദണ്ഡങ്ങള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

ശ്രീ. റ്റി.വി. രാജേഷ്

ശ്രീ. ബി. സത്യന്‍

ശ്രീ. ആര്‍. രാജേഷ്

() സ്കൂള്‍ബസ്സിന് പെര്‍മിറ്റ് നല്‍കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് ;

(ബി) സ്കൂള്‍ ബസ്സുകള്‍ അപകടത്തില്‍പെട്ട് കുട്ടികള്‍ മരിക്കുന്നതുള്‍പ്പെടെയുള്ള തുടര്‍ച്ചയായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) നിലവിലുള്ള നിയമങ്ങള്‍ കൊണ്ട് ഇത്തരം അപകടങ്ങള്‍ തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങളോടെ പുതിയ നിയമങ്ങള്‍ നടപ്പിലാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

3754

ഡ്രൈവിംഗ് ബാഡ്ജ്

ശ്രീ. സി. മോയിന്‍കുട്ടി

() 8-ാം ക്ളാസ് പാസ്സായവര്‍ക്ക് മാത്രമേ ഡ്രൈവിംഗ് ബാഡ്ജ് അനുവദിക്കാവൂ എന്ന നിയമം വന്നതു മൂലം തൊഴില്‍ രഹിതരായ പലര്‍ക്കും ഉപജീവനം നടത്തുവാന്‍ ഡ്രൈവിംഗ് ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഡ്രൈവിംഗ് ഉപജീവനമാക്കുവാന്‍ ആഗ്രഹിക്കുന്ന തൊഴില്‍ രഹിതര്‍ക്ക് ഡ്രൈവിംഗ് ബാഡ്ജ് കിട്ടാന്‍ 8-ാം ക്ളാസ് പാസ്സാകണമെന്ന നിബന്ധന ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ ?

3755

ട്രാഫിക് നിയമങ്ങള്‍ ശക്തമാക്കാന്‍ നടപടി

ശ്രീ.കെ. ദാസന്‍

() സംസ്ഥാനത്ത് റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; റോഡപകടങ്ങള്‍ വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം ട്രാഫിക് നിയമങ്ങളും മോട്ടോര്‍ നിയമങ്ങളും ശരിയായി പാലിക്കാത്തത്കൊണ്ടാണ് എന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ;

(ബി) ട്രാഫിക് നിയമങ്ങള്‍ നടപ്പിലാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലും പോലീസിന്റെ കീഴിലും എന്തെല്ലാം നിയമ നിര്‍വ്വഹണ സംവിധാനങ്ങളാണ് നിലവിലുള്ളത് എന്ന് വ്യക്തമാക്കാമോ;

(സി) മോട്ടോര്‍ വാഹന നിയമങ്ങളും ട്രാഫിക് നിയമങ്ങളും കര്‍ശനമായി നടപ്പിലാക്കാനും അത് പരിശോധിക്കാനും ജനപ്രതിനിധികള്‍ അംഗങ്ങളായുള്ള പ്രത്യേക മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകുമോ;

(ഡി) ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സില്‍ കമ്പ്യൂട്ടര്‍ ശൃംഖല വഴി പിഴവുകള്‍ രേഖപ്പെടുത്തുന്ന എന്തെങ്കിലും സംവിധാനം നടപ്പിലാക്കുമോ;

() പിഴവുകളുടെ എണ്ണം പരിശോധിച്ച് ഡ്രൈവര്‍മാര്‍ക്ക് ഗ്രേഡിംഗ് ഏര്‍പ്പെടുത്തുകയും അവരെ എന്‍.എച്ച്/എസ്.എച്ച് കളില്‍ വാഹനം ഓടിക്കുന്നതിന് ഗ്രേഡ് അനുസരിച്ച് നിയന്ത്രിക്കുകയും ചെയ്യാമോ ?

3756

ബസ്സുകളില്‍ വാതില്‍ സംവിധാന പരിഷ്ക്കരണം

ശ്രീ. .കെ. ശശീന്ദ്രന്‍

ശ്രീ.തോമസ് ചാണ്ടി

() കേരളത്തിലെ സ്വകാര്യ ബസ്സുകള്‍ വാതില്‍ തുറന്നിട്ട് അമിതവേഗത്തില്‍ പോകുന്നതിനാല്‍ യാത്രക്കാര്‍ ബസ്സുകളില്‍ നിന്നും തെറിച്ച് വീണ് അപകടങ്ങള്‍ ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ബസ്സുകളില്‍ അടച്ചുറപ്പുള്ള വാതില്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും, അല്ലാത്ത ബസ്സുകള്‍ക്കെതിരെ നടപടി എടുക്കണമെന്നുമുള്ള ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ ;

(സി) ബസ്സുകളില്‍ വാതില്‍ സംവിധാനം കാലോചിതമായി പരിഷ്ക്കരിച്ച് ഡ്രൈവര്‍ക്ക് നിയന്ത്രിക്കാവുന്ന വാതിലുകള്‍ സ്ഥാപിക്കണമെന്ന ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ ശുപാര്‍ശയില്‍ തുടര്‍നടപടികള്‍ എടുക്കാത്തതെന്താണെന്ന് വ്യക്തമാക്കാമോ ; ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുവാന്‍ തയ്യാറാകുമോ ?

3757

റോഡപകടങ്ങള്‍ കൂടി വരുന്നതിന്റെ സാഹചര്യങ്ങള്‍

ശ്രീമതി കെ.എസ്.സലീഖ

ശ്രീ.ജെയിംസ് മാത്യു

ശ്രീ. ആര്‍. രാജേഷ്

ഡോ.കെ.ടി.ജലീല്‍

() റോഡുകളില്‍ അപകടങ്ങള്‍ കൂടി വരുന്നതിന്റെ സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്ന് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ ;

(ബി) വന്‍ അപകടങ്ങളുണ്ടാകുമ്പോള്‍ മാത്രം ചില നടപടികള്‍ എന്നതിനപ്പുറം അപകട കാരണങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ നടത്താനും, അതിന്റെ അടിസ്ഥാനത്തില്‍ ദീര്‍ഘകാല നടപടികള്‍ സ്വീകരിക്കാനും തയ്യാറാകുമോ ?

3758

ലോറികളില്‍ സ്പീഡ് ഗവേണര്‍ സ്ഥാപിക്കാന്‍ നടപടി

ശ്രീ. മഞ്ഞളാംകുഴി അലി

() സംസ്ഥാനത്തെ ദേശീയപാതകളില്‍ രാത്രികാലങ്ങളില്‍ ഓടുന്ന നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ തുടരെത്തുടരെ അപകടങ്ങള്‍ വരുത്തിവെക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ചെറുവാഹനങ്ങളെ ശ്രദ്ധിക്കാതെയും ഗതാഗത നിയമങ്ങള്‍ പാലിക്കാതെയും രാത്രികാലങ്ങളില്‍ ലോറികള്‍ ഓടിക്കുന്നതു മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ചേര്‍ത്തല-തൃശൂര്‍ നാലുവരിപ്പാതയില്‍ ഭാരം കയറ്റിയ ലോറികള്‍ മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത തരത്തില്‍ വലതു അറ്റത്തു കൂടി ഓടിക്കുന്നത് തടയാന്‍ നിര്‍ദ്ദേശം നല്‍കുമോ;

(ഡി) രാത്രികാലങ്ങളില്‍ ഓടിക്കുന്ന ലോറികളില്‍ സ്പീഡ് ഗവേര്‍ണര്‍ ഉറപ്പുവരുത്താനും അമിതവേഗത്തിലും ഗതാഗതനിയമങ്ങള്‍ ലംഘിച്ചും ഓടിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ;

() രാത്രികാലങ്ങളില്‍ ഓടിക്കുന്ന ലോറികളില്‍ അവര്‍ക്ക് നിഷ്ക്ര്‍ഷിച്ചിട്ടുളള സമയങ്ങളില്‍ മാത്രം ഓടിക്കുവാനും ലൈസന്‍സുളള ഡ്രൈവര്‍മാര്‍ തന്നെയാണോ വാഹനം ഓടിക്കുന്നത് എന്നും ഉറപ്പു വരുത്താനും കര്‍ശന നിര്‍ദ്ദേശം നല്‍കുമോ?

3759

ദേശീയപാതയില്‍ റോഡ് സുരക്ഷാ നടപടികള്‍

ശ്രീ. ബി. സത്യന്‍

() ആറ്റിങ്ങല്‍-തിരുവനന്തപുരം ദേശീയപാതയില്‍ 2011 ജനുവരി മുതല്‍ സെപ്തംബര്‍ 30 വരെ ഉണ്ടായ അപകടങ്ങളില്‍ മരണപ്പെട്ടവര്‍ എത്രയെന്ന് വിവരം നല്‍കുമോ ;

(ബി) ദേശീയപാതയില്‍ ഉണ്ടാകുന്ന അപകട മരണത്തില്‍പ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് എന്തൊക്കെ ധനസഹായങ്ങളാണ് നല്‍കുന്നത് എന്ന് വ്യക്തമാക്കുമോ ;

(സി) ആറ്റിങ്ങല്‍-തിരുവനന്തപുരം ദേശീയപാതയില്‍ റോഡ് സുരക്ഷാ നടപടികള്‍ സ്വികരിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ?

3760

സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ നിയമലംഘനം

ശ്രീമതി കെ. എസ്. സലീഖ

() സംസ്ഥാനത്ത് കുട്ടികളെ സ്കൂളില്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ നിലവിലെ നിയമങ്ങള്‍ പാലിക്കാത്ത വര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(ബി) ഇപ്രകാരമുള്ള എത്ര വാഹനങ്ങള്‍ക്ക് നേരെ നടപടി സ്വീകരിച്ചിട്ടുണ്ട്;

(സി) കുട്ടികളുടെ യാത്രാകാര്യത്തില്‍ അലംഭാവം കാണിക്കുന്ന സ്കൂള്‍ മാനേജ്മെന്റിനെതിരെ എന്തു നടപടിയാണ് നിലവില്‍ സ്വീകരിക്കുന്നത് ?

3761

റോഡ് നികുതി

ശ്രീ. പി. കെ. ബഷീര്‍

() കേരളത്തില്‍ വര്‍ഷാവര്‍ഷം എത്ര രൂപ റോഡ് നികുതിയിനത്തില്‍ പിരിഞ്ഞു കിട്ടുന്നുണ്ട് ;

(ബി) പ്രസ്തുത തുകയില്‍ എത്ര രൂപ തന്‍വര്‍ഷം റോഡ് വികസനത്തിനും മറ്റുമായി ചെലവഴിക്കുന്നുണ്ട് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

3762

ആര്‍. ടി. ഓഫീസുകളുടെ നവീകരണം

ശ്രീ. എം. പി. വിന്‍സെന്റ്

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ. വി. റ്റി. ബല്‍റാം

ശ്രീ.. റ്റി. ജോര്‍ജ്

() കേരളത്തിലെ ആര്‍.ടി. ഓഫീസുകളുടെ നവീകരണത്തിനായി നടപടി സ്വീകരിക്കുമോ ;

(ബി) ലൈസന്‍സ് പുതുക്കല്‍, പെര്‍മിറ്റ് പുതുക്കല്‍ മുതലായവയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ സംവിധാനം ഏര്‍പ്പെടുത്തുമോ ;

(സി) ആര്‍.ടി. ഓഫീസുകളിലെ വിവിധ സേവനങ്ങള്‍ക്കുണ്ടാകുന്ന കാലതാമസം തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ?

3763

വാഹനങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക്

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() ഗതാഗതവകുപ്പില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രജിസ്റര്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക് നല്കാമോ ;

(ബി) ഇവയില്‍ എത്രയെണ്ണം കണ്ടം ചെയ്തതിനാല്‍ രജിസ്ട്രേഷന്‍ കാന്‍സല്‍ ചെയ്യാന്‍ അപേക്ഷ ലഭിച്ചിട്ടുണ്ട് ;

(സി) സര്‍ക്കാര്‍ വാഹനങ്ങളില്‍ ഏതെങ്കിലും ‘റീരജിസ്ട്രേഷന്‍’ നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദവിവരം നല്കാമോ

3764

അനധികൃത രജിസ്ട്രേഷന്‍ തടയാന്‍ നടപടി

ശ്രീ. റ്റി.വി. രാജേഷ്

() കേരളത്തില്‍ നിന്നുള്ള ലോറികള്‍ അന്യസംസ്ഥാനങ്ങളില്‍ കൊണ്ടുപോയി വ്യാജവിലാസങ്ങളുണ്ടാക്കി രജിസ്റര്‍ ചെയ്ത് സംസ്ഥാനത്തുമാത്രം സര്‍വ്വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) സംസ്ഥാനത്തിന് പുറത്ത് നാഷണല്‍ പെര്‍മിറ്റ് അടിസ്ഥാനത്തില്‍ രജിസ്റര്‍ ചെയ്യുന്ന ലോറികള്‍ ഇവിടെതന്നെ ചരക്ക് നീക്കം നടത്തുന്നത് ചട്ടലംഘനമല്ലേ ;

(സി) ഇത്തരം അനധികൃത രജിസ്ട്രേഷന്‍ നടത്തുന്ന വാഹന ഉടമകള്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശം നല്‍കുമോ ;

(ഡി) ഇത്തരം അനധികൃത രജിസ്ട്രേഷന്‍ മൂലം എത്ര രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടായിട്ടുണ്ട് ?

3765

മോട്ടോര്‍ സൈക്കിള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

() കെ.എല്‍ - 53490 എന്ന നമ്പരിലുള്ള എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിള്‍ ആര്‍ക്കുള്ളതെന്ന് വെളിപ്പെടുത്തുമോ ;

(ബി) പ്രസ്തുത വാഹനം യഥാ സമയം ടാക്സ് അടയ്ക്കാറുണ്ടോ ; എങ്കില്‍ ഏത് ആര്‍.ടി. ഓഫീസിലാണ് ടാക്സ് അടയ്ക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(സി) ഓണര്‍ഷിപ്പ് മാറാതെ പ്രസ്തുത വാഹനം വിവിധ കൈമാറ്റം നടത്തുകയും ഇപ്പോള്‍ കൈവശം ഇരിക്കുന്ന ആള്‍ പ്രസ്തുത വാഹനം ഉപയോഗിച്ച് അനേകം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) ഇതിനെ സംബന്ധിച്ച് തിരുവനന്തപുരം ആര്‍.ടി.ഒ യ്ക്കു ലഭിച്ച പരാതിയില്‍ എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

() പ്രസ്തുത വാഹനത്തിന്റെ ഇപ്പോഴത്തെ ഉടമസ്ഥനെ സംബന്ധിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ ;

(എഫ്) പ്രസ്തുത വാഹനത്തിന്റെ കരം അടയ്ക്കുമ്പോള്‍ നിലവിലുള്ള ഉടമസ്ഥനെ കണ്ടെത്തി, വിശദാംശം തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കൈമാറുന്നതിന് നടപടി സ്വീകരിക്കുമോ ?

3766

പൌരാവകാശരേഖ പ്രസിദ്ധപ്പെടുത്തുന്നതിന് നടപടി

ശ്രീ. കെ. ദാസന്‍

() സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പില്‍ നിലവില്‍ പൌരാവകാശ രേഖ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കാമോ;

(ബി) മോട്ടോര്‍ വാഹന വകുപ്പിലെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് ജില്ലാതലത്തില്‍ വിജിലന്‍സ് വിഭാഗം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ് എന്ന് വിശദീകരിക്കാമോ;

(സി) മോട്ടോര്‍ വാഹന വകുപ്പിന് പ്രത്യേക പരാതി പരിഹാര സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം നല്‍കാമോ?

3767

മോട്ടോര്‍ വാഹന വകുപ്പില്‍ പൌരാവകാശരേഖ

ശ്രീ. . കെ. ശശീന്ദ്രന്‍

ശ്രീ. തോമസ് ചാണ്ടി

() മോട്ടോര്‍ വാഹന വകുപ്പില്‍ പൌരാവകാശരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുളള കാരണം വ്യക്തമാക്കാമോ ;

(ബി) 2008-ല്‍ മുന്‍ ഗതാഗത വകുപ്പ് മന്ത്രി രണ്ട് പേജുള്ള പൌരാവകാശരേഖയുടെ കരട് പുറത്തിറക്കിയിരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) പൌരാവകാശരേഖ എന്ന് പ്രസിദ്ധീകരിക്കാനാകുമെന്ന് വെളിപ്പെടുത്താമോ ?

3768

. എം. വി. ഐ തസ്തികയിലേയ്ക്കുള്ള നിയമനം

ശ്രീ. പി. സി. വിഷ്ണുനാഥ്

() നിലവില്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റില്‍ . എം. വി. . തസ്തികയിലേയ്ക്കുള്ള നിയമനത്തിനുവേണ്ട അടിസ്ഥാന യോഗ്യത എന്ത് എന്ന് വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്ത് ആകെ എത്ര എ. എം. വി. . തസ്തികകള്‍ നിലവിലുണ്ട് എന്ന് വ്യക്തമാക്കുമോ; ഇവരില്‍ എത്രപേര്‍ക്ക് ബി. ടെക് യോഗ്യത ഉണ്ട് എന്ന് വ്യക്തമാക്കുമോ;

(സി) . എം. വി. . തസ്തികയുടെ അടിസ്ഥാന യോഗ്യത ബി. ടെക് ആക്കുവാന്‍ എന്തെങ്കിലും ശുപാര്‍ശ ലഭിച്ചിട്ടുണ്ടോ;

(ഡി പ്രസ്തുത വിഷയത്തില്‍ നയം എന്ത് എന്ന് വ്യക്തമാക്കുമോ?

3769

കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ പ്രകൃതി വാതകം ഇന്ധനമായി ഉപയോഗിക്കുന്നതിന് നടപടി

ശ്രീ. പി. ഉബൈദുള്ള

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() കെ.എസ്.ആര്‍.ടി.സി. പ്രതിവര്‍ഷം ഇന്ധനം വാങ്ങിയ വകയില്‍ എണ്ണക്കമ്പനികള്‍ക്ക് മാത്രമായി എന്തുതുകയാണ് കൊടുക്കുന്നത്; കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ ലഭ്യമാക്കുമോ;

(ബി) കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ പ്രകൃതി വാതകം ഇന്ധനമായി ഉപയോഗിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(സി) പ്രകൃതിവാതകം ഉപയോഗിച്ചാല്‍ പ്രതീക്ഷിക്കപ്പെടുന്ന ലാഭം എത്ര;

(ഡി) ഇതിലൂടെ കെ.എസ്.ആര്‍.ടി.സി.യുടെ നഷ്ടം ചുരുക്കിക്കൊണ്ടുവരാന്‍ സാധിക്കുമോ?

3770

യാത്രാക്ളേശം പരിഹരിക്കുവാന്‍ നടപടി

ശ്രീ. ബെന്നി ബെഹനാന്‍

ശ്രീ.എം.. വാഹീദ്

ശ്രീ. ലൂഡി ലൂയിസ്

ശ്രീ. കെ. അച്ചുതന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം യാത്രാക്ളേശം പരിഹരിക്കുവാന്‍ കെ.എസ്.ആര്‍.ടി.സി. എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) ജീവനക്കാരുടെ കുറവ് പരിഹരിക്കുവാനും പുതിയ ബസ്സ് നിരത്തിലിറക്കുവാനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നു;

(സി) പുതിയ ബസ്സുകളുടെ ചേസിസ് എങ്ങനെയാണ് വാങ്ങാനുദ്ദേശിക്കുന്നത്?

3771

അമിത നിരക്ക് ഈടാക്കുന്നത് തടയാന്‍ നടപടി

ശ്രീ.ജി.എസ്.ജയലാല്‍

() പരവൂരില്‍ നിന്നും ചാത്തന്നൂര്‍ വഴി കൊട്ടിയം ഭാഗത്തേക്ക് പോകുന്ന ബസ്സുകളില്‍ ചാത്തന്നൂര്‍ തിരുമുക്ക് തിരിഞ്ഞ് കൊട്ടിയം ഭാഗത്തേക്ക് പോകുവാന്‍ എത്രബസ്സുകള്‍ക്കാണ് അനുവാദം നല്‍കിയിട്ടുള്ളതെന്നും, പ്രസ്തുത ബസ്സുകളുടെ വിശദാംശം അറിയിക്കുമോ ;

(ബി) തിരുമുക്ക് വഴി തിരിഞ്ഞുപോകുന്നബസ്സുകളില്‍ ഇത്തിക്കര വരെ യാത്രചെയ്യുന്ന യാത്രക്കാരില്‍ നിന്നും ചാത്തന്നൂര്‍ ജംഗ്ഷന്‍ വരെ പോയി മടങ്ങിവരുന്ന നിരക്ക് ഉള്‍പ്പെടെയുള്ള തുക ഈടാക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(സി) മീനാട് ഫെയര്‍ സ്റേജ് കഴിഞ്ഞാല്‍ ഇത്തിക്കര ഫെയര്‍ സ്റേജ് ഉണ്ടെന്നിരിക്കെ ചാത്തന്നൂര്‍ ജംഗ്ഷന്‍ കൂടി ഉള്‍പ്പെട്ട ഫെയര്‍ സ്റേജ് കൂലി വര്‍ഷങ്ങളായി ഈടാക്കി വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കുമോ ;

(ഡി) ചാത്തന്നൂര്‍ ജംഗ്ഷനില്‍ പോകുവാന്‍ പെര്‍മിറ്റുള്ള നിരവധി ബസ്സുകള്‍ തിരുമുക്ക് തിരിഞ്ഞ് പോകുന്നത് തടയുവാന്‍ ഗവണ്‍മെന്റ് കര്‍ശന നിര്‍ദ്ദേശം നല്‍കുമോ ?

3772

മാവേലിക്കരയില്‍ നിന്നും അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍

ശ്രീ. ആര്‍. രാജേഷ്

() ദീര്‍ഘദൂര അന്തര്‍ സംസ്ഥാന സര്‍വ്വീസുകളില്ലാത്തതിനാല്‍ മാവേലിക്കര മണ്ലത്തിലെ യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) മാവേലിക്കരയില്‍ നിന്നും ധാരാളം പേര്‍ ബാംഗ്ളൂരിലും മറ്റും ജോലിചെയ്തുവരുന്നതിനാല്‍ ഇവിടെ നിന്നും ബാംഗ്ളൂരിലേക്ക് ദീര്‍ഘദൂര സര്‍വ്വീസ് ആരംഭിക്കുന്നതിന് അടിയന്തിര നടപടി കൈക്കൊള്ളുമോ ?

3773

മാവേലിക്കര ഡിപ്പോയില്‍ ഡ്രൈവര്‍മാരുടെ കുവ്

ശ്രീ. ആര്‍. രാജേഷ്

() മാവേലിക്കര കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ഡ്രൈവര്‍മാരുടെ കുറവുമൂലം സര്‍വ്വീസുകള്‍ മുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇത് പരിഹരിച്ച് സര്‍വ്വീസുകള്‍ മുടങ്ങാതിരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ ?

3774

കൊടുവളളി-എന്‍..ടി.-നായര്‍കുഴി വഴി ബസ് സര്‍വ്വീസ്

ശ്രീ. പി.റ്റിഎ. റഹീം

() കൊടുവളളി-എന്‍..ടി. - നായര്‍കുഴി വഴി കൂളിമാട് ബസ് സര്‍വ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് നിവേദനം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത റൂട്ടില്‍ ബസ് സര്‍വ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമോ ?

3775

ദേശമംഗലം-വറവട്ടൂര്‍ വഴി ഷെഡ്യൂള്‍ പുന:സ്ഥാപിക്കല്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() ചേലക്കര നിയോജക മണ്ഡലത്തിലെ ദേശമംഗലം-വറവട്ടൂര്‍ വഴി കെ.എസ്.ആര്‍.ടി.സി. തൃശൂര്‍ ഡിപ്പോയില്‍ നിന്നും എത്ര ഷെഡ്യൂളുകളാണ് സര്‍വ്വീസ് നടത്തിയിരുന്നതെന്ന് പറയാമോ;

(ബി) ഇതിലേതെങ്കിലും ഷെഡ്യൂള്‍ നിറുത്തലാക്കിയിട്ടുണ്ടോ;

(സി) പ്രസ്തുത ഷെഡ്യൂള്‍ പുന:സ്ഥാപിക്കുന്നതിനായി യാത്രക്കാരില്‍ നിന്നും മറ്റും നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ അതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

() യാത്രാക്ളേശം രൂക്ഷമായ ഈ റൂട്ടില്‍ നിറുത്തലാക്കിയ സര്‍വീസ് പുന:സ്ഥാപിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

3776

വൈക്കം ഡിപ്പോയില്‍ നിന്നും ചെയില്‍ സര്‍വ്വീസ്

ശ്രീ.കെ. അജിത്

() വൈക്കം കെ.എസ്.ആര്‍.ടി.സി.ഡിപ്പോയില്‍ നിന്നും ഏറെ തിരക്കേറിയ വൈക്കം-കോട്ടയം, വൈക്കം-എറണാകുളം റുട്ടുകളിലേക്ക് ചെയിന്‍സര്‍വ്വീസ് തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിയ്ക്കുമോ ;

(ബി) ഇപ്പോള്‍ വൈക്കം ഡിപ്പോയില്‍ നിന്നും ഏതൊക്കെ റൂട്ടുകളിലാണ് ചെയിന്‍സര്‍വ്വീസ് നടത്തുന്നത് ;

(സി) വൈക്കം ഡിപ്പോയില്‍ നിന്നും ആരംഭിച്ച ഏതെങ്കിലും ചെയിന്‍ സര്‍വ്വീസ് നിറുത്തലാക്കിയിട്ടുണ്ടോ

3777

കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി. ഡിപ്പോ

ശ്രീ. സി. ദിവാകരന്‍

() കരുനാഗപ്പളളി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും എത്ര ഷെഡ്യൂളുകളാണ് അനുവദിച്ചിട്ടുളളത്; ഇതില്‍ ശരാശരി എത്ര ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്;

(ബി) കരുനാഗപ്പളളി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഷോപ്പിംഗ് കോംപ്ളക്സ് സ്ഥാപിക്കുമോ?

3778

കാസര്‍ഗോഡ് ഡിപ്പോയില്‍ നിന്നുള്ള ബസ്സുകളുടെ സര്‍വ്വീസ്

ശ്രീ. എന്‍.. നെല്ലിക്കുന്ന്

() കെ.എസ്.ആര്‍.ടി.സി. കാസര്‍ഗോഡ് ഡിപ്പോയില്‍ നിന്നുള്ള എത്ര ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട് ;

(ബി) അനുവദിക്കപ്പെട്ട റൂട്ടുകളില്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ ബാക്കിയുണ്ടോ ; എങ്കില്‍ ആ റൂട്ടുകള്‍ ഏതൊക്കെയാണ് ;

(സി) കാസര്‍ഗോഡ് ഡിപ്പോയില്‍ എത്ര ബസ്സുകളാണ് ആവശ്യമായിട്ടുള്ളത് ; എത്ര ബസ്സുകളുടെ കുറവാണു ള്ളത് ;

(ഡി) 2006-11 വര്‍ഷക്കാലയളവില്‍ എത്ര ബസ്സുകള്‍ കാസര്‍ഗോഡ് ഡിപ്പോയില്‍ അനുവദിച്ചിട്ടുണ്ട് ;

() പുതിയ എത്ര ബസ്സുകള്‍ കാസര്‍ഗോഡ് ഡിപ്പോയില്‍ അനുവദിക്കുമെന്ന് അറിയിക്കുമോ ?

3779

കുട്ടനാട്ടിലേക്കു പുതിയ ബസ് ഷെഡ്യൂളുകള്‍

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട്ടിലേക്കു പുതിയ ബസ് ഷെഡ്യൂളുകള്‍ ആരംഭിക്കുന്നതിന് സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകളില്‍മേല്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കിയ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ ;

(ബി) കൈനകരി-വണ്ടാനം മെഡിക്കല്‍കോളേജ്, എടത്വ-തായങ്കേരി വഴിപുളിങ്കുന്ന്, ചങ്ങനാശ്ശേരി-വടക്കന്‍ വെളിയനാട് എന്നീ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി) പുതിയ ബസ്സ് ലഭ്യമാക്കുന്ന മുറയ്ക്ക് പ്രസ്തുത സര്‍വ്വീസുകള്‍ ആരംഭിക്കുമോ ?

3780

പ്രോട്ടോക്കോള്‍ ലംഘിച്ച് ബസ്സ് ഫ്ളാഗ് ഓഫ് ചെയ്തതിനെതിരെ നടപടി

ശ്രീ. തോമസ് ചാണ്ടി

() എടത്വാ ഡിപ്പോയില്‍ നിന്നും എത്ര ബസ്സുകളാണ് റിപ്പയര്‍ ചെയ്യുന്നതിന് സെന്‍ട്രല്‍ ഡിപ്പോയിലേയ്ക്ക് നല്‍കിയിരിക്കുന്നതെന്ന് വിശദമാക്കിയ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;

(ബി) ഇതുമൂലം ഏതെല്ലാം സര്‍വ്വീസുകളാണ് മുടങ്ങുന്നതെന്ന് വിശദമാക്കുമോ;

(സി) മുടങ്ങിയ സര്‍വ്വീസുകള്‍ക്ക് പകരം എത്ര ബസ്സുകളാണ് അനുവദിച്ചതെന്ന് വിശദമാക്കുമോ;

(ഡി) പകരം അനുവദിച്ച ബസ്സുകള്‍ എം.പി. ഫ്ളാഗ് ഓഫ് ചെയ്ത നടപടി ആരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്ന് വിശദമാക്കുമോ;

() സ്ഥലം എം.എല്‍.. യേയും പഞ്ചായത്ത് പ്രസിഡന്റിനെയും പ്രസ്തുത പരിപാടി അറിയിക്കാതെ നടത്തിയത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന കാര്യം വ്യക്തമാക്കുമോ;

(എഫ്) പ്രോട്ടോക്കോള്‍ ലംഘനമാണെങ്കില്‍ ആയതിനു കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമോ?

3781

ഷട്ടില്‍ സര്‍വ്വീസുകള്‍ ഓടിക്കുവാന്‍ നടപടി

ശ്രീമതി ജമീലാ പ്രകാശം

() പൂവാര്‍ ഹയര്‍സെക്കന്ററി സ്കൂള്‍, കാഞ്ഞിരംകുളം പി.കെ.എസ്. ഹയര്‍ സെക്കന്ററി സ്കൂള്‍, കാഞ്ഞിരംകുളം ഗവണ്‍മെന്റ് ഹൈസ്കൂള്‍, നെല്ലിമൂട് സെന്റ് ക്രിസോസ്റം ഹയര്‍ സെക്കന്ററി സ്കൂള്‍, നെല്ലിമൂട് ന്യൂ ഹയര്‍ സെക്കന്ററി സ്കൂള്‍, ബാലരാമപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ തുടങ്ങി നിരവധി വിദ്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന പൂവാര്‍-കാഞ്ഞിരംകുളം-ബാലരാമപുരം റൂട്ടില്‍ അദ്ധ്യയന ദിവസങ്ങളില്‍ കൂടുതല്‍ ഷട്ടില്‍ സര്‍വ്വീസുകള്‍ ഓടിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) ബന്ധപ്പെട്ട സ്കൂള്‍ അധികൃതരെയും, പി.റ്റി.. ഭാരവാഹികളെയും, ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി ഒരു കോണ്‍ഫറന്‍സ് വിളിച്ച് ഇത് സംബന്ധിച്ച തീരുമാനം എടുക്കാന്‍ തയ്യാറാകുമോ?

3782

കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് പുനരാരംഭിക്കാന്‍ നടപടി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കല്‍പ്പറ്റ- മേപ്പാടി-നത്തംകുനി-പുറ്റാട് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. എത്ര ബസ് സര്‍വ്വീസ് നടത്തിയിരുന്നു;

(ബി) പ്രസ്തുത ബസ് സര്‍വ്വീസ് ഇപ്പോള്‍ നിലവിലുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ;

(സി) ബസ് സര്‍വ്വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത റൂട്ടില്‍ ഇപ്പോള്‍ ബസ് സര്‍വ്വീസ് നടത്തുന്നതിനുള്ള തടസ്സം എന്തെന്ന് വിശദമാക്കുമോ ?

3783

മലപ്പുറം-മഞ്ചേരി-കരുവാരക്കുണ്ട് ബസ് സര്‍വീസ്

ശ്രീ. എം. ഉമ്മര്‍

() മലപ്പുറം ജില്ലയിലെ ഗതാഗതത്തിന് കെ.എസ്.ആര്‍.ടി.സി. ബസ്സുകളുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മലപ്പുറം-മഞ്ചേരി-കരുവാരക്കുണ്ട് ബസ് സര്‍വ്വീസ് ഉടന്‍ ആരംഭിക്കാനാവുമോ?

3784

മലപ്പുറം മണ്ഡലത്തില്‍ പുതിയ ബസ്സ് റൂട്ടുകള്‍

ശ്രീ. പി. ഉബൈദുള്ള

() മലപ്പുറം മണ്ഡലത്തില്‍ പുതിയ കെ.എസ്.ആര്‍.ടി.സി. ബസ്സ് റൂട്ടുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്മേല്‍ എന്തെല്ലാം തുടര്‍നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി) പുതിയ ബസ്സ് റൂട്ടുകള്‍ അനുവദിക്കാന്‍ അടയന്തിര നടപടികള്‍ സ്വീകരിക്കുമോ?

3785

മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ യാത്രാക്ളേശം

ശ്രീ. എം. ഉമ്മര്‍

() മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ യാത്രാക്ളേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വിദ്യാര്‍ത്ഥികളുടെ യാത്രാക്ളേശം പരിഹരിക്കുവാന്‍ കൂടുതല്‍ കണസെഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി) കുട്ടികളുടെ യാത്രാസമയങ്ങളില്‍ കൂടുതല്‍ ബസ്സുകള്‍ ഓടിക്കുന്ന കാര്യം പരിഗണിക്കുമോ?

3786

ടിക്കറ്റ് നല്‍കാന്‍ കര്‍ശന നിര്‍ദ്ദേശം

ശ്രീ. ബാബു എം. പാലിശ്ശേരി

() തൃശൂര്‍ ജില്ലയില്‍ എത്ര സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്;

(ബി) അവയില്‍ ലിമിറ്റഡ് സ്റോപ്പ്, ഫാസ്റ് പാസഞ്ചര്‍ ബസ്സുകള്‍, ലിമിറ്റഡ് സ്റോപ്പ് ബസ്സുകള്‍, ഓര്‍ഡിനറി ബസ്സുകള്‍ എന്നിവ എത്ര എണ്ണം വീതമുണ്ട്;

(സി) പ്രസ്തുത ബസ്സുകളിലെ ഭൂരിഭാഗവും യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ നല്‍കിവരുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) യാത്ര ചെയ്യുന്ന സമയത്ത് നല്‍കുന്ന പണത്തിന് ടിക്കറ്റ് ലഭിക്കണം എന്നത് യാത്രക്കാരന്റെ അവകാശം ആണെന്നിരിക്കെ, ടിക്കറ്റ് നല്‍കണം എന്നു കര്‍ശന നിര്‍ദ്ദേശം നല്‍കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ ?

3787

പൊതുഗതാഗത സൌകര്യം വര്‍ധിപ്പിക്കാന്‍ നടപടി

ശ്രീ. മഞ്ഞളാംകുഴി അലി

() സംസ്ഥാനത്തെ നഗരങ്ങളില്‍ ഗതാഗതക്കുരുക്കുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പൊതുഗതാഗത സൌകര്യം വര്‍ധിപ്പിക്കേണ്ടത് സംബന്ധിച്ച് ഒരു പരിശോധന നടത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(സി) സ്വകാര്യ ചെറു വാഹനങ്ങളുടെ എണ്ണം കുറക്കുവാനും കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടിക്കുവാനും നടപടി സ്വീകരിക്കുമോ;

(ഡി) കെ.എസ്.ആര്‍.ടി.സി. ബസുകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വികരിക്കുമോ.

() സംസ്ഥാനത്ത് ഏറെ വര്‍ഷങ്ങളായി സ്വകാര്യ ബസുകളുടെ എണ്ണം വര്‍ധിക്കുന്നതിന് ആനുപാതികമായി കെ.എസ്.ആര്‍.ടി.സി ബസുകളുടെ എണ്ണം വര്‍ധിക്കുന്നില്ല എന്ന കാര്യം പരിശോധിക്കുമോ;

(എഫ്) അടുത്ത വര്‍ഷങ്ങളില്‍ എത്ര പുതിയ കെ.എസ്.ആര്‍.ടി.സി. ബസുകളാണ് പുതുതായി വാങ്ങാന്‍ ഉദ്ദേശിക്കുന്നത് എന്ന് വെളിപ്പെടുത്തുമോ?

3788

ടയര്‍ റീസോളിംഗ് പ്ളാന്റുകള്‍

ശ്രീമതി പി. അയിഷാ പോറ്റി

കെ.എസ്.ആര്‍.ടി.സി.യുടെ ടയര്‍ റീസോളിംഗ് പ്ളാന്റുകളുടെ നവീകരണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുമോ ?

3789

ചാലക്കുടി കെ.എസ്.ആര്‍.ടി.സി. ഓഫീസ്

ശ്രീ. ബി.ഡി. ദേവസ്സി

() ചാലക്കുടിയില്‍ പണി പൂര്‍ത്തിയാക്കിയ സബ്ബ് ആര്‍.ടി.. ഓഫീസും, കെ.എസ്.ആര്‍.ടി.സി. സ്റാഫിനുള്ള റെസ്റ്റൂമും എന്ന് ഉദ്ഘാടനം നടത്തി പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയും എന്നറിയിക്കാമോ;

(ബി) ടൂറിസ്റുകേന്ദ്രമായ അതിരപ്പിള്ളിയില്‍ നിന്നും തലസ്ഥാനനഗരമായ തിരുവനന്തപുരത്തേയ്ക്ക് ചാലക്കുടി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും ഓപ്പറേറ്റ് ചെയ്തിരുന്ന എക്സ്പ്രസ്സ് ബസ്സും, പ്രസ്തുത കേന്ദ്രത്തില്‍ നിന്നും പഴനി, പൊള്ളാച്ചി എന്നിവിടങ്ങളിലേയ്ക്കായി പുതിയ സര്‍വ്വീസും ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) അതിരപ്പള്ളി-മലക്കപ്പാറ ഹൈറേഞ്ച് റൂട്ടിലോടുന്ന ബസ്സ് പതിവായി കേടാകുന്നതടക്കമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായി പുതിയ ബസ്സ് ലൈലാന്‍ഡ് ഷോര്‍ട്ട് വീല്‍ ബേസ് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ ?

3790

വയനാട് - മൈസൂര്‍ ദേശീയപാതയില്‍ രാത്രിയാത്രാ നിരോധനം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() ബന്ദിപ്പൂര്‍ മേഖലയെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര - വനം പരിസ്ഥിതി മന്ത്രാലയം ഈയിടെ പുതിയ വിജ്ഞാപനം ഇറക്കുകയുണ്ടായോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി) എങ്കില്‍ ഇത് വയനാട് - മൈസൂര്‍ ദേശീയ പാതയില്‍ രാത്രിയാത്രാ നിരോധനം നീക്കി എടുക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി) ഇത് സംബന്ധമായ കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടോ; എങ്കില്‍ അത് ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ഡി) പുതിയ വിജ്ഞാപനത്തിന്റെ വെളിച്ചത്തില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കും; നിയമ വിദഗ്ദ്ധരുടെ അഭിപ്രായം ആരായുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.