UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3854

ആര്‍.എം.എസ്..പദ്ധതി

ശ്രീ.ആര്‍.രാജേഷ്

() ആര്‍.എം.എസ്.എ പദ്ധതി നടപ്പിലാക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് ;

(ബി) പ്രസ്തുത പദ്ധതിയുടെ ജോയിന്റ് അക്കൌണ്ട് നിലവില്‍ ആരുടെ പേരില്‍ ആണ് ;

(സി) പ്രസ്തുത ജോയിന്റ് അക്കൌണ്ടില്‍ പി.റ്റി..പ്രതിനിധി ഉണ്ടോ ;ഇല്ലെങ്കില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

3855

മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ പ്ളസ് ടൂ സ്കൂളുകള്‍

ശ്രീ. ആര്‍. രാജേഷ്

() മാവേലിക്കര വിദ്യാഭ്യാസ ജില്ലയില്‍ +2 ഇല്ലാത്ത ഗവണ്‍മെന്റ് സ്കൂള്‍ ഉണ്ടോ;

(ബി) ജി. എച്ച്. എസ്. പയ്യനല്ലൂരില്‍ +2 അനുവദിക്കുന്നതിനായി എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ അടുത്ത അദ്ധ്യയന വര്‍ഷം +2 അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

3856

പ്ളസ്ടു ബാച്ച്

ശ്രീ. എളമരം കരീം

,, ബാബു എം. പാലിശ്ശേരി

,, സി. കെ. സദാശിവന്‍

,, വി. ചെന്താമരാക്ഷന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 2011-12 അദ്ധ്യയന വര്‍ഷത്തില്‍ എത്ര സ്കൂളുകളിലാണ് പ്ളസ്ടു ബാച്ച് അനുവദിച്ചത്; സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ എത്ര വീതം അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി) പുതുതായി അനുവദിച്ച ബാച്ചുകളില്‍ എത്ര കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കാന്‍ ഉദ്ദേശിച്ചിരുന്നത്;

(സി) അലോട്ട്മെന്റ് പ്രക്രിയ പൂര്‍ത്തിയായതിനു ശേഷം എത്ര സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍ എത്രയെന്ന് വ്യക്തമാക്കാമോ;

(ഡി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 2011-12 അദ്ധ്യയന വര്‍ഷത്തില്‍ വിവിധ മേഖലകളില്‍ പുതുതായി അനുവദിച്ച സീറ്റുകളിലേയ്ക്ക് പ്രവേശന നടപടികള്‍ തുടങ്ങിയത് നിലവിലുണ്ടായിരുന്ന സീറ്റുകളിലും, ഓപ്പണ്‍ സ്കൂളുകളിലും പ്രവേശന നടപടികള്‍ പൂര്‍ത്തിയായതിനു ശേഷമായിരുന്നതു കൊണ്ടാണ് നിരവധി സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

3857

സ്കൂള്‍ കുട്ടികളില്‍ വ്യായാമം

ശ്രീ. . കെ. വിജയന്‍

സ്കൂള്‍ കുട്ടികളില്‍ പഠനത്തോടൊപ്പം വ്യായാമവും പരിശീലിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ?

3858

ചാലക്കുടി റീജിയണല്‍ സയന്‍സ് സെന്റര്‍

ശ്രീ. ബി. ഡി. ദേവസ്സി

ചാലക്കുടി പി.എം.ജി. കോളേജിന്റെ കൈവശമുള്ള ഭൂമിയില്‍ ചാലക്കുടി റീജിയണല്‍ സയന്‍സ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി ഭൂമി കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; എങ്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

3859

സ്വാശ്രയ പ്രൊഫഷണല്‍ കോഴ്സുകളിലെ സീറ്റുകളുടെ വിവരം

ശ്രീമതി കെ.കെ.ലതിക

() 2010-2011 വിദ്യാഭ്യാസ വര്‍ഷം വിവിധ സ്വാശ്രയ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് എത്ര സീറ്റുകള്‍ വീതമാണ് ഉണ്ടായിരുന്നതെന്ന് ഇനം തിരിച്ച് വിവരം ലഭ്യമാക്കുമോ ;

(ബി) അതില്‍ ഏതെല്ലാം കോഴ്സുകളില്‍ എത്ര വീതം സീറ്റുകളാണ് മെരിറ്റിലും, മാനേജ്മെന്റിലുമായി ഒഴിഞ്ഞുകിടക്കുന്നത് ;

(സി) 2011-2012 ല്‍ എത്ര സീറ്റുകളാണ് ആകെയുള്ളത്; അതില്‍ എത്ര സീറ്റുകള്‍ മെരിറ്റിലും, മാനേജ്മെന്റിലുമായി പ്രവേശനം നടത്തി ; എത്ര സീറ്റുകള്‍ രണ്ടിലുമായി ഒഴിഞ്ഞുകിടപ്പുണ്ടെന്ന് വിശദമാക്കുമോ ?

3860

സ്വാശ്രയ ഫീസ് ഘടന

ശ്രീ.എം.. ബേബി

() സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട സ്വകാര്യ, സ്വാശ്രയ എഞ്ചിനീയറിംഗ്, മെഡിക്കല്‍ ഡെന്റല്‍ കോളേജുകളിലും, കരാര്‍ ഒപ്പിടാത്ത സമാന സ്ഥാപനങ്ങളിലും 2006ലും,2010ലും, 2011ലും ഉള്ള ഫീസ് ഘടന വ്യക്തമാക്കാമോ;

(ബി) 2011-ലെ ഇതുമായി ബന്ധപ്പെട്ട കരാറുകളുടെയും ഫീസ് സംബന്ധമായ ഉത്തരവുകളുടെയും പകര്‍പ്പ് ലഭ്യമാക്കാമോ;

(സി) ഈ വര്‍ഷത്തെ കരാര്‍ പ്രകാരം പൊതുമെരിറ്റിലും എസ്.സി/എസ്.റ്റി വിഭാഗത്തിലും ഇതര പിന്നോക്കവിഭാഗത്തിലും ഉള്‍പ്പെട്ട കുട്ടികളുടെ എണ്ണത്തില്‍ കുറവുവന്നിട്ടുണ്ടോ; ഓരോ വിഭാഗത്തിന്റെയും എണ്ണം തരംതിരിച്ച് ലഭ്യമാക്കുമോ?

3861

പ്രൊഫഷണല്‍ കോളേജുകളിലേക്കുള്ള കോഴ്സ് അലോട്ട്മെന്റ്

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

() സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകളിലേക്കുള്ള ഈ അധ്യയന വര്‍ഷത്തെ കോഴ്സ് അലോട്ട്മെന്റ് എന്നാണ് അവസാനിച്ചത്;

(ബി) അലോട്ട്മെന്റ് പൂര്‍ത്തിയായതിനുശേഷം ഓരോ പ്രൊഫഷണല്‍ കോഴ്സിലും എത്ര മെറിറ്റ് സീറ്റുകള്‍ വീതം ഒഴിഞ്ഞുകിടക്കുന്നുണ്ട് ?

3862

സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍

ശ്രീ.പി.റ്റി.. റഹീം

() എം.ടെക് കോഴ്സുകള്‍ നടത്തുന്ന എത്ര സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളാണ് നിലവിലുള്ളത്;

(ബി) ഇവയില്‍ സംവരണ തത്വം പാലിക്കാത്ത കോളേജുകള്‍ ഏതെല്ലാം ;

(സി) പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജിയില്‍ എം.ടെക് പ്രവേശനത്തിന് സംവരണം അട്ടിമറിച്ചതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?

3863

CANCELLED

സെല്‍ഫ് ഫൈനാന്‍സിങ്ങ് കോളേജുകളിലെ അധ്യാപകര്‍ക്ക് എ..സി.റ്റി.. നിഷ്ക്കര്‍ഷിക്കുന്ന ആനുകൂല്യങ്ങള്‍

ശ്രീ. റ്റി.വി. രാജേഷ്

() സെല്‍ഫ് ഫൈനാന്‍സിങ്ങ് എഞ്ചിനീയറിംഗ് കോളേജുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് മതിയായ യോഗ്യത ഉണ്ടോ എന്ന കാര്യം പരിശോധിക്കുമോ;

(ബി) ..സി.റ്റി.. നിഷ്ക്കര്‍ഷിക്കുന്ന ആനുകൂല്യങ്ങള്‍ അവര്‍ക്ക് അനുവദിക്കുന്നുണ്ടോ;

(സി) ..സി.റ്റി.. നിഷ്ക്കര്‍ഷിക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കാത്ത കോളേജുകള്‍ക്ക് എതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നത്; വ്യക്തമാക്കുമോ?

3864

സ്വാശ്രയ എഞ്ചിനീയറിംഗ് മാനേജ്മെന്റുകള്‍

ഡോ. കെ. ടി. ജലീല്‍

() അംഗീകാരത്തോടുകൂടി വ്യത്യസ്ത യൂണിവേഴ്സിറ്റികള്‍ക്ക് കീഴില്‍ എത്ര എഞ്ചിനീയറിംഗ് കോളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി) സ്വാശ്രയ മേഖലയില്‍ കൃസ്ത്യന്‍, മുസ്ളീം, ഹൈന്ദവ മാനേജ്മെന്റുകള്‍ക്ക് കീഴില്‍ എത്ര എഞ്ചിനീയറിംഗ് കോളേജുകളാണ് പ്രവര്‍ത്തിക്കുന്നത് എന്ന് സമുദായം തിരിച്ച് വ്യക്തമാക്കുമോ;

(സി) ഓരോ കോളേജിലും ഇപ്പോള്‍ ഓരോ സെമസ്ററിലും പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ മതവും ജാതിയും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ?

3865

തലശ്ശേരി ആര്‍ട്സ് & സയന്‍സ് കോളേജ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() തലശ്ശേരി അസംബ്ളി മണ്ഡലത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ആര്‍ട്സ് & സയന്‍സ് കോളേജ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി) ഇതിന്മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത് ;

(സി) കോളേജ് ആരംഭിക്കുന്നതിന് 2011-12 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ;

(ഡി) കോളേജ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വെളിപ്പെടുത്തുമോ?

3866

ബി.ബി.. അദ്ധ്യാപകരുടെ ഒഴിവുകള്‍

ശ്രീ.കെ.എന്‍..ഖാദര്‍

() ഗവണ്‍മെന്റ് കോളേജുകളില്‍ ബി.ബി.. അദ്ധ്യാപകരുടെ എത്ര ഒഴിവുകളാണുള്ളത് ;

(ബി) പ്രസ്തുത ഒഴിവുകള്‍ എത്രയും പെട്ടെന്ന് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്ത് അവ നികത്താന്‍ നടപടി സ്വീകരിയ്ക്കുമോ ?

3867

ചീമേനി ഐ.എച്ച്.ആര്‍.ഡി. അപ്ളൈഡ് സയന്‍സ് കോളേജില്‍ ബി.കോം കോഴ്സ് ആരംഭിക്കുന്നതിനുള്ള നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചീമേനി ഐ.എച്ച്.ആര്‍.ഡി. അപ്ളൈഡ് സയന്‍സ് കോളേജില്‍ ബി.കോം കോഴ്സ് ആരംഭിക്കുന്ന ഏതുഘട്ടത്തിലാണെന്നും കോഴ്സ് എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?

3868

കുന്ദമംഗലം ആര്‍ട്സ് & സയന്‍സ് കോളേജ്

ശ്രീ.പി.റ്റി..റഹീം

() കോഴിക്കോട് കുന്ദമംഗലത്തെ സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ് എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ സ്ഥാപനത്തിന്റേതായി എത്ര സ്ഥലമാണ് നിലവിലുള്ളത് ;

(സി) ഇവിടെ എത്ര ഉദ്യോഗസ്ഥന്‍മാരുണ്ട് ;

(ഡി) ഈ സ്ഥാപനം ഏത് വകുപ്പിന്റെ കീഴിലാണ് ;

() ഈ സ്ഥലത്ത് ഒരു ആര്‍ട്സ് & സയന്‍സ് കോളേജ് ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിയ്ക്കുമോ ?

3869

തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജില്‍ പുതിയ കോഴ്സുകള്‍

ശ്രീ.കെ.കെ.നാരായണന്‍

() തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജില്‍ പുതിയ ഏതെല്ലാം കോഴ്സുകള്‍ നടത്തുന്നതിനാണ് സര്‍ക്കാരിന്റെ അനുമതിക്കായി നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത കോഴ്സുകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള കാലതാമസം എന്താണെന്ന് വ്യക്തമാക്കാമോ ;

3870

കല്‍പ്പറ്റ ഗവണ്‍മെന്റ് കോളേജില്‍ പുതിയ കോഴ്സ് അനുവദിക്കുന്നതിന് നടപടി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() വയനാട് ജില്ലയിലെ കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവണ്‍മെന്റ് കോളേജിന്റെ വികസനവുമായി ബന്ധപ്പെട്ട് അദ്ധ്യാപക രക്ഷാകര്‍തൃ സമിതിയുടെ നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) കോളേജിന്റെ അടിസ്ഥാന സൌകര്യ വികസനത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(സി) യൂണിവേഴ്സിറ്റി അംഗീകാരം ലഭിച്ച എം.. ഇംഗ്ളീഷ്, ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്സുകള്‍ ആരംഭിക്കുന്നതിനുളള നടപടി സ്വീകരിക്കുമോയെന്നു വിശദമാക്കുമോ?

3871

കോളേജുകളില്‍ പുതിയ കോഴ്സുകള്‍

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി.യു. കുരുവിള

പ്രൊഫ. എന്‍. ജയരാജ്

ശ്രീ. സി.എഫ്.തോമസ്

() കോളേജുകളില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിന് നിര്‍ദ്ദേശമുണ്ടോ;

(ബി) പ്രസ്തുത വിഷയത്തില്‍ യൂണിവേഴ്സിറ്റികളില്‍ നിന്ന് എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് ലഭിച്ചിട്ടുളളത്:

(സി) ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുള്ളത് ;

(ഡി) പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് നിര്‍ദ്ദേശിച്ചിട്ടുളളത്?

3872

പാഠ്യേതര വിഷയങ്ങള്‍

ശ്രീ.പി.സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

() സ്കൂളുകളില്‍ പാഠ്യേതര വിഷയങ്ങള്‍ക്ക് യാതൊരുവിധ പ്രാധാന്യവും നല്‍കാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:

(ബി) എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും പാഠ്യേതര വിഷയങ്ങളില്‍ പങ്കെടുക്കുന്നതിനും, അവര്‍ക്കാവശ്യമായ അദ്ധ്യാപകരെ നിയമിക്കുന്നു എന്നും ഉറപ്പ് വരുത്തുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നത്;

(സി) എന്‍.സി.സി, സ്കൌട്ട്സ്&ഗൈഡ്സ്, കള്‍ച്ചറല്‍ ക്ളബ്, ലൈബ്രറി സ്കീം തുടങ്ങിയ പരിപാടികളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നതിന് ഗ്രേസ്സ് മാര്‍ക്ക് നല്‍കുന്ന കാര്യം പരിഗണിക്കുമോ ?

3873

സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണം

ശ്രീ. പി.കെ. ബഷീര്‍

() സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ സ്കൂള്‍ തലത്തില്‍ ഗണ്യമായ തോതില്‍ കുട്ടികള്‍ കുറയുന്നത് നിലവിലുള്ള സിലബസിന്റെ നിലവാരക്കുറവുമൂലമാണെന്നും അതിനാലാണ് കുട്ടികള്‍ സി.ബി.എസ്.. .സി.എസ്.. സ്കൂളില്‍ പ്രവേശനം നേടുന്നത് എന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ നിലവിലുള്ള സിലബസ് പരിഷ്ക്കരിച്ച് നിലവാരത്തകര്‍ച്ച പരിഹരിക്കാന്‍ എന്ത് നടപടിയാണ് കൈകൊണ്ടിട്ടുള്ളത്;

(സി) സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ എന്‍.സി..ആര്‍.ടി സിലബസ് പരിഗണയിലുണ്ടോ?

3874

വിദ്യാഭ്യാസ നയങ്ങള്‍ പുന:പരിശോധിക്കാന്‍ നടപടി

ശ്രീ. പി. ഉബൈദുളള

,, കെ. മുഹമ്മദുണ്ണി ഹാജി

() സ്കൂള്‍ പാഠ്യപദ്ധതിയിലും പരീക്ഷാ നടത്തിപ്പിലും മുന്‍ സര്‍ക്കാരിന്റെ കാലത്ത് പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ ഏതെല്ലാം പരിഷ്കാരങ്ങളാണ് ഏര്‍പ്പെടുത്തിയത് വിശദമാക്കാമോ;

(സി) ഓണപ്പരീക്ഷ പുന:സ്ഥാപിച്ചതു പോലെ കഴിഞ്ഞ സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ പുന:പരിശോധിക്കാനും ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്താനും തയ്യാറാകുമോ?

3875

ഗവേഷണ സംവിധാനങ്ങള്‍ വിപുലപ്പെടുത്തുന്നതിന് പദ്ധതികള്‍

ശ്രീ.മുല്ലക്കര രത്നാകരന്‍

() ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്ക് ഗവേഷണ സംവിധാനങ്ങള്‍ വിപുലപ്പെടുത്തുന്നതിനായി എന്തെങ്കിലും പരിഷ്കാരങ്ങള്‍ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുണ്ടോ;

(ബി) ഇക്കാര്യത്തിന് കേന്ദ്ര സര്‍ക്കാരില്‍ ഏതെങ്കിലും പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ എന്തെല്ലാം പദ്ധതികളാണ് സമര്‍പ്പിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

3876

രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാന്‍

ശ്രീ. എം. ഉമ്മര്‍

() ആര്‍.എം.എസ്.. പ്രകാരം സര്‍ക്കാര്‍ ഹൈസ്കൂളുകള്‍ക്ക് എത്ര ഫണ്ടനുവദിച്ചു ;

(ബി) ഈ പദ്ധതിയില്‍ ഹയര്‍ സെക്കണ്ടറിക്ക് ഫണ്ടനുവദിച്ച തുടങ്ങിയോ ;

(സി) പദ്ധതിയുടെ ഏകോപനത്തിനും ഫണ്ട് മോണിറ്ററിംഗിനുമായി ജില്ലാതല ഓഫീസുകള്‍ എന്നു മുതല്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ ?

3877

ആര്‍.എം.എസ്.

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() സംസ്ഥാനത്ത് ആര്‍.എം.എസ്.എ യില്‍ ഉള്‍പ്പെടുത്തി എത്ര ഹൈസ്കൂളുകളാണ് ആരംഭിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(ബി) പ്രസ്തുത സ്കൂളുകളിലെ ഭൌതീക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ തുക അനുവദിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി) അനുവദിച്ച തുക ചെലവഴിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശം നല്‍കാത്തത് കാരണം പല സ്കൂളുകളിലും കെട്ടിടം അടക്കമുള്ള സൌകര്യങ്ങള്‍ ഒരുക്കുന്നതിന് പി.റ്റി.എ ക്ക് സാധിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3878

ആര്‍.എം.എസ്.എ സ്കൂളുകള്‍ക്ക് കെട്ടിടം

ശ്രീ. . ചന്ദ്രശേഖരന്‍

() രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാന്‍ പ്രകാരം 2009-10-ല്‍ അനുവദിച്ചതും അപ്ഗ്രേഡ് ചെയ്തതും ആയ ഹൈസ്ക്കൂളുകളുടെ കെട്ടിട നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടോ;

(ബി) ഈ ആവശ്യത്തിനായി കേന്ദ്രം അനുവദിച്ച ഫണ്ട് വിനിയോഗിക്കുന്നതിന് എന്തെങ്കിലും സാങ്കേതിക തടസ്സം ഉളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഈ സ്കൂളുകളില്‍ ഇംഗ്ളീഷ് ഭാഷ പഠിപ്പിക്കുന്നതിന് അദ്ധ്യാപക തസ്തിക അനുവദിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇംഗ്ളീഷ് അദ്ധ്യാപക തസ്തിക അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

3879

ആര്‍.എം.എസ് പദ്ധതി- ഭാഷാപഠനം

ശ്രീ. എന്‍.. നെല്ലിക്കുന്ന്

() കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷക് അഭിയാന്‍ (ആര്‍.എം.എസ്.) പദ്ധതി സംസ്ഥാനത്ത് ഏതെല്ലാം ജില്ലയില്‍ നടപ്പിലാക്കിവരുന്നുണ്ട്; ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;

(ബി) ആര്‍.എം.എസ്. പദ്ധതി പ്രകാരം ആരംഭിച്ച സ്കൂളുകളില്‍ അറബി, ഉറുദു, സംസ്കൃതം എന്നീ ഭാഷകള്‍ പഠിപ്പിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ പ്രശ്നപരിഹാരത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമോ ?

3880

എസ്.എസ്.എ ഫണ്ട് വിനിയോഗം

ശ്രീ. എം. ഉമ്മര്‍

() കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ എസ്.എസ്.എ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ ;

(ബി) എങ്കില്‍ ഫണ്ടുകളുടെ വിനിയോഗം ഫലപ്രദമായിരുന്നോ എന്ന കാര്യം വിശദമാക്കുമോ ;

(സി) ഈ കാലഘട്ടങ്ങളിലെ ഫണ്ടു വിനിയോഗത്തിലെ സാമ്പത്തികാഴിമതിയെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നുണ്ടോ ; അതിന്റെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ ?

3881

എസ്.എസ്.. നടത്തിപ്പ്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

സര്‍വ്വശിക്ഷാ അഭിയാന്‍-ന്റെ സുതാര്യമായ നടത്തിപ്പിന് ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

3882

സര്‍വ്വശിക്ഷാ അഭിയാന്‍ ഫണ്ട് വിനിയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

ശ്രീ. .പി. ജയരാജന്‍

'' എം. ഹംസ

'' കെ. കുഞ്ഞിരാമന്‍ (ഉദുമ)

'' ബി. സത്യന്‍

() സര്‍ക്കാര്‍ സ്കൂളുകളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ടി സര്‍വ്വശിക്ഷാ അഭിയാന്‍ ഫണ്ട് വിനിയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ് ;

(ബി) നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും ഉത്തരവാദിത്തവും ഏതെല്ലാം ഏജന്‍സികള്‍ക്കാണെന്ന് വ്യക്തമാക്കുമോ ;

(സി) നടപ്പിലാക്കേണ്ട അടിസ്ഥാന സൌകര്യങ്ങളുടെ വിശദാംശങ്ങള്‍ എസ്.എസ്.. യ്ക്ക് റിപ്പോര്‍ട്ടു ചെയ്യാത്തതിനാല്‍ പ്രസ്തുത ഇനത്തില്‍ അനുവദിക്കപ്പെട്ട തുക വിനിയോഗിക്കപ്പെടാതെ കിടക്കുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

() സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് എസ്.എസ്.. യുടെ മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

3883

ബദല്‍ സ്കൂളുകള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() കേന്ദ്രാനുമതി ലഭിച്ച 124 ബദല്‍ സ്കൂളുകളില്‍ അദ്ധ്യാപക നിയമനം നടത്തിയിട്ടുണ്ടോ ;

(ബി) പ്രസ്തുത സ്കൂളുകളില്‍ അദ്ധ്യാപക നിയമനം നടത്താത്തതുമൂലം ഫണ്ട് നഷ്ടമായിട്ടുണ്ടോ ;

(സി) എങ്കില്‍ എത്രയെന്ന് വ്യക്തമാക്കുമോ ;

(ഡി) വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പേരില്‍ പുതുതായി എത്ര തസ്തിക കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടു എന്ന് വിശദമാക്കുമോ ?

3884

പുതിയ വിദ്യാഭ്യാസ പാക്കേജ്

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് അവസാനിപ്പിക്കാനും പുതിയ വിദ്യാഭ്യാസ പാക്കേജ് എത്രമാത്രം സഹായിക്കുന്നുണ്ട് എന്ന് വിശദമാക്കുമോ ;

(ബി) ഇംഗ്ളീഷ് മീഡിയത്തിന് പ്രാമുഖ്യം നല്‍കി കരിക്കുലവും സിലബസും പരിഷ്ക്കരിക്കുമോ ;

(സി) നിലവിലുള്ള അദ്ധ്യാപകര്‍ക്ക് അദ്ധ്യാപനരീതികള്‍ അടക്കമുള്ള വിഷയങ്ങളില്‍ ശാസ്ത്രീയ പരിശീലനം നല്‍കുമോ ;

(ഡി) .ടി. അറ്റ് സ്കൂള്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തി ആയത് കൂടുതല്‍ സ്കൂളുകളിലേയ്ക്ക് വ്യാപിപ്പിക്കുമോ ;

() അദ്ധ്യാപകരുടെ സംഘടനാ പ്രവര്‍ത്തനത്തിനും കുട്ടികളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും പരമാവധി നിയന്ത്രണം ഏര്‍പ്പെടുത്തുമോ ; വിശദാംശങ്ങള്‍ നല്‍കുമോ ?

3885

വിദ്യാഭ്യാസ പാക്കേജ്

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

() വിദ്യാഭ്യാസ ഗുണനിലവാരം ഉള്ളതും കാര്യക്ഷമവുമാക്കുന്നതിനും ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ പാക്കേജിലെ പ്രത്യേകതകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി) പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കുവാന്‍ വിദ്യാഭ്യാസ പാക്കേജിലെ ഗുണകരമായ സംഗതികള്‍ കാലതാമസംകൂടാതെ നടപ്പാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വികരിച്ച് വരുന്നത്?

3886

അദ്ധ്യാപക പാക്കേജും സാമ്പത്തിക ബാദ്ധ്യതയും

ശ്രീ. പി.കെ. ഗുരുദാസന്‍

() അദ്ധ്യാപക പാക്കേജ് നടപ്പിലാക്കുമ്പോള്‍ പുതുതായി ഉണ്ടാകുന്ന സാമ്പത്തികബാധ്യത പരിശോധിച്ചിട്ടുണ്ടോ; പാക്കേജ് പൂര്‍ണ്ണമായി നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന അധിക ബാധ്യത എത്രയാണ്;

(ബി) ഇതിലേക്കായി ബഡ്ജറ്റില്‍ എന്ത് തുക അധികമായി വകയിരുത്തിയിട്ടുണ്ട്; കേന്ദ്രസഹായമായി ലഭിക്കുന്ന തുക എത്ര; പ്രതിവര്‍ഷം ശമ്പളം നല്‍കുന്നതിന് അധികമായി വരുന്ന ചെലവ് എത്ര;

(സി) മുന്‍ സര്‍ക്കാര്‍ പ്രസ്തുത പദ്ധതിക്ക് രൂപം കൊടുക്കുമ്പോള്‍ പ്രാഥമികമായി കണക്കാക്കിയ ചെലവ് എത്രയായിരുന്നു. കേന്ദ്ര സഹായത്തിനുളള നിര്‍ദ്ദേശം സമര്‍പ്പിക്കപ്പെട്ടത് എപ്പോഴായിരുന്നു?

3887

അദ്ധ്യാപക പാക്കേജും വിദ്യാര്‍ത്ഥികളുടെ എണ്ണം

ശ്രീ. വി.ഡി. സതീശന്‍

,, സി.പി. മുഹമ്മദ്

,, കെ. ശിവദാസന്‍ നായര്‍

,, പി.സി. വിഷ്ണുനാഥ്

() അദ്ധ്യാപക പാക്കേജ് നടപ്പാക്കുന്നതിന്റെ ഭാഗമായി അദ്ധ്യാപക - വിദ്യാര്‍ത്ഥി അനുപാതത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തുന്നത്;

(ബി) ഈ അദ്ധ്യായനവര്‍ഷത്തില്‍ നടന്ന വിദ്യാത്ഥികളുടെ കണക്കെടുപ്പ് കൃത്യത ഉള്ളതല്ലെന്ന് വിലയിരുത്തുന്നുണ്ടോ;

(സി) എങ്കില്‍ വിദ്യാര്‍ത്ഥികളുടെ കണക്കെടുപ്പ് സംബന്ധിച്ച് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(ഡി) അദ്ധ്യാപക പാക്കേജിന്റെ ശരിയായ നടത്തിപ്പിന് വേണ്ടി വിദ്യാര്‍ത്ഥികളുടെ പുതിയ കണക്കെടുപ്പ് നടത്താന്‍ നടപടി സ്വികരിക്കുമോ?

3888

അടിസ്ഥാന സൌകര്യങ്ങളില്ലാത്ത സ്കൂളുകള്‍

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

,, തോമസ് ഉണ്ണിയാടന്‍

() സ്കൂളുകളില്‍ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് ആവശ്യമായ മൂത്രപ്പുര ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ആയത് പരിഹരിക്കുവാന്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ;

(ബി) അടിസ്ഥാന സൌകര്യങ്ങളില്ലാത്ത സ്കൂളുകള്‍ക്കെതിരെ എന്ത് ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്ന് വ്യക്തമാക്കാമോ ?

3889

സ്കൂള്‍ കുട്ടികള്‍ക്ക് ലാപ്ടോപ്പ്

ശ്രീ.ജോസഫ് വാഴക്കന്‍

,, പാലോട് രവി

,, ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്

() സ്കൂള്‍ കുട്ടികള്‍ക്ക് ലാപ് ടോപ്പ് നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ;

(ബി) പ്രസ്തുത പദ്ധതി ഏതെല്ലാം സ്കൂളുകളിലാണ് നടപ്പാക്കാനുദ്ദേശിക്കുന്നത് ;

(സി) പ്രസ്തുത ലാപ്ടോപ്പുകള്‍ ഏത് കമ്പനിയാണ് രൂപകല്പന ചെയ്തിട്ടുള്ളത് .

(ഡി) ഈ പദ്ധതി എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ?

3890

സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍

ശ്രീ. സി.കെ. നാണു

() സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കെട്ടിടങ്ങളുടേയും, പഠിക്കാനുളള സൌകര്യങ്ങളുടേയും അപര്യാപ്തത പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്;

(ബി) എന്തെല്ലാം സഹായങ്ങളാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് നല്‍കിവരുന്നത്;

(സി) കെട്ടിടങ്ങളുടെ അഭാവംമൂലം പല സര്‍ക്കാര്‍ വിദ്യാലയങ്ങളിലും പുതിയ ഡിവിഷനുകള്‍ തുടങ്ങാന്‍ സാധിക്കാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രശ്നത്തിന് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കുമോ ?

3891

വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുണ്ടോ ;

(ബി) അതില്‍ സര്‍ക്കാര്‍ സ്കൂളുകളെത്ര; എയ്ഡഡ് സ്കൂളുകളെത്ര ;

(സി) ഇവയുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(ഡി) ഇവയുടെ കെട്ടിട നിര്‍മ്മാണത്തിന്റെ ചുമതല ആര്‍ക്കാണ്;

() കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ തുക കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളില്‍ നിന്ന് ലഭ്യമാക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(എഫ്) എസ്.എസ്., ആര്‍.എം.എസ്.. ഫണ്ടുകള്‍ ഇതിനായി വിനിയോഗിക്കാമോ ; മറ്റേതൊക്കെ ഫണ്ടുകള്‍ ഇതിനായി ഉപയോഗിക്കാനാകും ?

3892

CANCELLED

 

സ്വന്തമായി സ്ഥലമില്ലാത്ത സര്‍ക്കാര്‍ സ്കൂളുകള്‍

ശ്രീ. റ്റി.വി. രാജേഷ്

() സ്വന്തമായി സ്ഥലമില്ലാത്ത എത്ര സര്‍ക്കാര്‍ സ്കൂളുകളുണ്ട് ;

(ബി) പ്രസ്തുത സ്കൂളുകള്‍ക്ക് സ്ഥലം വാങ്ങുന്നതിന് പണം അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(സി) കണ്ണൂര്‍ ജില്ലയില്‍, സ്വന്തമായി സ്ഥലമില്ലാത്തതും സ്വകാര്യവ്യക്തികളുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ എത്ര സര്‍ക്കാര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാലയങ്ങള്‍ ഉണ്ട് ;

(ഡി) കെട്ടിടം പണിയാന്‍ പഞ്ചായത്തുകള്‍ ഫണ്ട് നല്‍കിയെങ്കിലും സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ ആയത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാത്ത വിദ്യാലയങ്ങള്‍ക്ക് സ്ഥലം വാങ്ങുന്നതിന് കൂടി പണം അനുവദിക്കുമോ?

3893

സ്കൂളുകളിലെ ഇംഗ്ളീഷ് നിലവാരം

ശ്രീ. കെ. അച്ചുതന്‍

,, സണ്ണി ജോസഫ്

,, . റ്റി. ജോര്‍ജ്

,, അന്‍വര്‍ സാദത്ത്

() സ്കൂളുകളില്‍ ഇംഗ്ളീഷ് പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(ബി) ഇംഗ്ളീഷ് ഭാഷാ അദ്ധ്യാപകരെ പരിശീലിപ്പിക്കുന്നതിന് ഇംഗ്ളീഷ് മാതൃഭാഷയാക്കിയവരെ കൊണ്ട് പരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) വിദ്യാഭ്യാസ വകുപ്പിന്റെ ഏതെല്ലാം പദ്ധതികള്‍വഴിയാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നത്?

3894

ഇംഗ്ളീഷ് അദ്ധ്യാപകര്‍ക്ക് പരിശീലനം

ശ്രീ...അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() സര്‍ക്കാര്‍ സ്കൂളുകളിലെ ഇംഗ്ളീഷ് അദ്ധ്യാപകരുടെ കഴിവ് വര്‍ദ്ധിപ്പിക്കുന്നതിനായി വിദേശരാജ്യങ്ങളില്‍ നിന്നും അദ്ധ്യാപകരെ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ വിശദവിവരം നല്‍കുമോ ;

(സി) വിദേശത്തു നിന്നും അദ്ധ്യാപകരെ കൊണ്ടുവരുവാനുള്ള സാഹചര്യം വ്യക്തമാക്കുമോ ;

(ഡി) ഇത് സംബന്ധിച്ച് ഏതെങ്കിലും കമ്മിറ്റി ശുപാര്‍ശ നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ ?

3895

ഇംഗ്ളീഷ് ഭാഷാദ്ധ്യാപന പരിശീലനം

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() സ്കൂള്‍ അദ്ധ്യാപകരെ ഇംഗ്ളീഷ് ഭാഷാദ്ധ്യാപന പരിശീലനത്തിന്, റീജിയണല്‍ ഇന്‍സ്റിറ്റ്യൂട്ടുകളിലേക്ക് നിയോഗിക്കാറുണ്ടോ ;

(ബി) എത്ര അദ്ധ്യാപകര്‍ക്ക് ബാംഗ്ളൂരിലെ റീജിയണല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നും ഇംഗ്ളീഷ് ഭാഷാദ്ധ്യാപന പരിശീലനം ഇതേവരെ ലഭിച്ചിട്ടുണ്ട് ?

3896

ഇംഗ്ളീഷിന്റെയും മറ്റ് വിദേശ ഭാഷകളുടെയും പഠനവും ഗവേഷണവും

ശ്രീ. കെ. അച്ചുതന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, എം.. വാഹീദ്

,, വര്‍ക്കല കഹാര്‍

() ഇംഗ്ളീഷിന്റെയും മറ്റ് വിദേശ ഭാഷകളുടെയും പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി) ഇതിനായി ഒരു സെന്റര്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി) എങ്കില്‍ സെന്റര്‍ എവിടെയാണ് ആരംഭിക്കാനുദ്ദേശിക്കുന്നത് ;

(ഡി) ഇതിനുള്ള ചെലവ് എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

3897

വികലാംഗ വിദ്യാര്‍ത്ഥികളുടെ പഠന സൌകര്യം

ശ്രീമതി കെ. കെ. ലതിക

() വികലാംഗ വിദ്യാര്‍ത്ഥികളുടെ പഠന സൌകര്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ പരിഗണനയിലുണ്ടോ ;

(ബി) എങ്കില്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ?

3898

ഒറ്റപ്പെണ്‍കുട്ടി സ്കോളര്‍ഷിപ്പ്

ശ്രീ.തേറമ്പില്‍ രാമകൃഷ്ണന്‍

() കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന മാതൃകയില്‍ ഒറ്റപെണ്‍കുട്ടി സ്കോളര്‍ഷിപ്പ് കേരളത്തില്‍ നടപ്പാക്കിയിട്ടുണ്ടോ ; എങ്കില്‍ എന്നുമുതലാണ് ;

(ബി) ഏതെല്ലാം ക്ളാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനി കള്‍ക്കാണ് കേരള സര്‍ക്കാര്‍ പ്രസ്തുത സ്കോളര്‍ഷിപ്പ് നല്‍കുന്നത്;

(സി) പ്രസ്തുത സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് നിലവിലുള്ളത്;

(ഡി) ഇതിനെ സംബന്ധിച്ച് ആര്‍ക്കെല്ലാമാണ് അപേക്ഷ നല്‍കാനുള്ളതെന്ന് ഇനം തിരിച്ച് വിശദീകരിക്കുമോ ;

() കേരളസര്‍ക്കാരും, കേന്ദ്ര സര്‍ക്കാര്‍ മുഖാന്തിരം കേരള സര്‍ക്കാരും നല്‍കുന്ന ഒറ്റ പെണ്‍കുട്ടി സ്കോളര്‍ ഷിപ്പിനെ സംബന്ധിച്ചുള്ള മുഴുവന്‍ ഉത്തരവുകളുടെയും കോപ്പി ലഭ്യമാക്കുമോ ?

3899

സ്കൂളുകള്‍ക്ക് പാരിതോഷികം

ശ്രീ. എം. . ബേബി

() ഒന്നാം ക്ളാസ്സില്‍ ഏറ്റവും കുടുതല്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്ന സ്കൂളുകള്‍ക്ക് ഈ വര്‍ഷവും പാരിതോഷികം നല്‍കുമോ ;

(ബി) അങ്ങനെയെങ്കില്‍ ഓരോ ജില്ലയിലെയും വിദ്യാലയങ്ങളുടെ പേരും വിദ്യാര്‍ത്ഥികളുടെ എണ്ണവും വ്യക്തമാക്കുമോ ?

3900

ഒന്നാംക്ളാസ്സിലെ കുട്ടികളുടെ പ്രവേശനം

ശ്രീ. റ്റി.. അഹമ്മദ് കബിര്‍

ഓരോ ജില്ലയിലും ഏറ്റവും കൂടുതല്‍ കുട്ടികളെ ഒന്നാം ക്ളാസ്സില്‍ പ്രവേശിപ്പിക്കുന്ന സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് നല്കിവരുന്ന പ്രത്യേക പ്രോത്സാഹന ഗ്രാന്റ് പദ്ധതി നിയോജകമണ്ഡലാടിസ്ഥാനത്തില്‍ വിപുലമാക്കാന്‍ നടപടി സ്വീകരിക്കുമോ?

BACK
 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.