UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3901

വിദ്യാഭ്യാസ കലണ്ടര്‍

ശ്രീ. എം.. ബേബി

() വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം പ്രഖ്യാപിച്ചിട്ടുള്ള പരീക്ഷ ഷെഡ്യൂള്‍ പാലിക്കുന്നുണ്ടോ ;

(ബി) മിഡ് ടേം പരീക്ഷ പ്രസ്തുത കലണ്ടര്‍ പ്രകാരമാണോ നടത്തുന്നത് ; വ്യക്തമാക്കുമോ ?

3902

മാനസികമായി വെല്ലുവിളി നേരിടുന്ന കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, ബാബു എം. പാലിശ്ശേരി

,, എം. ചന്ദ്രന്‍

,, പുരുഷന്‍ കടലുണ്ടി

() മാനസികമായി വെല്ലുവിളി നേരിടുന്ന കുട്ടികളെ പരിശീലിപ്പിക്കുന്നതിന് യോഗ്യതയുള്ള അദ്ധ്യാപകരെ നിയമിച്ചിട്ടില്ലാത്തതിനാല്‍ ഇത്തരം കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) നിലവില്‍ ഇത്തരം കുട്ടികളുടെ പഠന പദ്ധതികളില്‍ പോരായ്മകളുണ്ടെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടി ട്ടുണ്ടോ ;

(സി) ശാസ്ത്രീയ അനുപാത ക്രമത്തില്‍ ഇതിനായി അദ്ധ്യാപകരെ നിയമിക്കുമോ ?

3903

സ്കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കുത്തി നിറച്ച് കൊണ്ട് പോകുന്നതിനെതിരെ നടപടി

ശ്രീമതി കെ. എസ്. സലീഖ

() സ്കൂളുകളുടെ വാഹനങ്ങളില്‍ കുട്ടികളെ കുത്തി നിറച്ച് കൊണ്ട് പോകുന്നത് ഇപ്പോഴും തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത സ്കൂള്‍ അധികൃതര്‍ക്കെതിരെ ഇതുവരെ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ ;

(സി) സ്കൂള്‍ വക വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും ക്ളീനര്‍മാര്‍ക്കും വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് എന്തെങ്കിലും ട്രെയിനിംഗ് നല്‍കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ ?

3904

മള്‍ട്ടി ഗ്രേഡ് ലേണിംഗ് സെന്ററുകളുടെ പ്രവര്‍ത്തന രീതി

ശ്രീ.സി. മോയിന്‍കുട്ടി

() മള്‍ട്ടി ഗ്രേഡ് ലേണിംഗ് സെന്ററുകളുടെ പ്രവര്‍ത്തനരീതി വ്യക്തമാക്കാമോ;

(ബി) ഏതൊക്കെ ജില്ലകളിലാണ് എം.ജി.എല്‍.സികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി) ഇവിടെ പഠിപ്പിക്കുന്ന എഡ്യൂക്കേഷന്‍ വാളണ്ടിയര്‍മാരുടെ സേവന രീതിയും വേതനവും വ്യക്തമാക്കാമോ;

(ഡി) ഇവര്‍ക്കുള്ള ഓണറേറിയം യഥാസമയം നല്‍കാറുണ്ടോ; ഇല്ലെങ്കില്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമോ ?

3905

ടേം പരീക്ഷ

ശ്രീ.എം..ബേബി

() ഓണ പരീക്ഷ എന്ന പേരില്‍ ഒരു ടേം പരീക്ഷ കൂടി പുന:സ്ഥാപിച്ചശേഷം പ്രസ്തുത പരീക്ഷ നടത്തിപ്പ് വകുപ്പ് വിലയിരുത്തിയിട്ടുണ്ടോ ;

(ബി) കേന്ദ്രീയവിദ്യാലയങ്ങളില്‍പോലും കേരളത്തില്‍ നടപ്പിലാക്കിയതുപോലെ ആന്തരിക മൂല്യനിര്‍ണ്ണയം ശക്തിപ്പെടുത്തി രണ്ടുടേം പരീക്ഷ എന്ന നയം നടപ്പിലാക്കിയപ്പോള്‍ കേരളത്തില്‍ അത് മൂന്നു പരീക്ഷ എന്ന നിലയില്‍ തിരിച്ചുപോയതിന്റെ അക്കാദമിക യുക്തി എന്താണെന്ന് വിശദമാക്കുമോ ?

3906

കളരിപ്പയറ്റ്

ശ്രീ. സി.കെ. നാണു

() കളരിപ്പയറ്റ് ഏതെങ്കിലും ക്ളാസ്സില്‍ ഒരു പഠനവിഷയമായി നിശ്ചയിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ടോ;

(ബി) പ്രസ്തുത ഉദ്ദേശ്യത്തോടുകൂടി കളരിപ്പയറ്റ് പരിശീലിപ്പിക്കുവാന്‍ കഴിവുളള യുവാക്കളുമായി അഭിമുഖം നടത്തി റാങ്ക് ലിസ്റ് തയ്യാറാക്കിയിട്ടുണ്ടോ?

3907

പാഠ്യപദ്ധതിയില്‍ കളരിപ്പയറ്റ്

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

() വിദ്യാര്‍ത്ഥികളുടെ കായിക ക്ഷമതവര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പാഠ്യ പദ്ധതിയില്‍കളരിപ്പയറ്റ് ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിന് കളരിപ്പയറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ കളരിയഭ്യാസികളെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

(സി) പ്രസ്തുത പരിശീലകര്‍ക്ക് എസ്.എസ്.എ ഫണ്ടില്‍ നിന്നും റെമ്യൂണറേഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

3908

അണ്‍ എയ്ഡഡ് സ്കൂള്‍ ജീവനക്കാരുടെ വേതന വ്യവസ്ഥ

ശ്രീ. മുല്ലക്കര രത്നാകരന്‍

() അണ്‍ എയ്ഡഡ് സ്കൂള്‍ ജീവനക്കാരുടെ വേതന വ്യവസ്ഥ നിര്‍ണ്ണയിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഓരോ കാറ്റഗറിക്കും നിശ്ചയിച്ചിട്ടുളള ആനുകൂല്യങ്ങള്‍ വ്യക്തമാക്കാമോ;

(സി) അണ്‍ എയ്ഡഡ് മേഖലയിലെ അദ്ധ്യാപകര്‍ക്ക് മതിയായ ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?

3909

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പേരുവിവരം

ശ്രീ. ബി. സത്യന്‍

() സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലും ദേവസ്വംബോര്‍ഡ് സ്ഥാപനങ്ങളിലെ ആര്‍ട്സ് ആന്റ് സയന്‍സ്, പ്രൊഫഷണല്‍ കോളേജുകള്‍, മെഡിക്കല്‍, പാരാമെഡിക്കല്‍, ടെക്നിക്കല്‍, പോളിടെക്നിക്, എന്നീ വിഭാഗങ്ങളിലെ എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെടുന്ന അദ്ധ്യാപരുടേയും മറ്റു ജീവനക്കാരുടേയും പേര് സ്ഥാപനം എന്നിവ തിരിച്ചുള്ള വിവരം ലഭ്യമാണോ ; എങ്കില്‍ സ്ഥാപനത്തിന്റെയും അദ്ധ്യാപകരുടേയും മറ്റ് ജീവനക്കാരുടേയും ഇനം തിരിച്ചുള്ള ലിസ്റ് ലഭ്യമാക്കാമോ ;

(ബി) എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണം പാലിക്കാന്‍ എന്തെങ്കിലും സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടോ; വിശദമാക്കാമോ ?

3910

CANCELLED

സര്‍ക്കാര്‍ ഹൈസ്കൂളില്ലാത്ത പഞ്ചായത്തുകള്‍

ശ്രീ. ജെയിംസ് മാത്യു

() കേരളത്തില്‍ സര്‍ക്കാര്‍ ഹൈസ്കൂളുകള്‍ ഇല്ലാത്ത എത്ര പഞ്ചായത്തുകള്‍ ഉണ്ട് ;

(ബി) തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ ഗവ: ഹൈസ്കൂള്‍ ഇല്ലാത്ത പഞ്ചായത്തുകള്‍ എത്ര ; അവയേതെല്ലാമെന്ന് വ്യക്തമാക്കാമോ ;

(സി) പ്രസ്തുത മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ സര്‍ക്കാര്‍ യു.പി. സ്കൂളുകള്‍ ഉണ്ടോ ; ഉണ്ടെങ്കില്‍ ഹൈസ്കൂള്‍ ആക്കി അപ്ഗ്രേഡ് ചെയ്യുന്നതിന് നിര്‍ദ്ദേശമുണ്ടോ ;

(ഡി) കണ്ണൂര്‍ ജില്ലയില്‍ ഏതെങ്കിലും ഗവ: യു.പി സ്കൂളുകള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ ;

() അപ്ഗ്രേഡ് ചെയ്യുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്താണ് ; യു.പി. സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ഹൈസ്കൂളില്ലാത്ത പഞ്ചായത്തുകളിലെ സര്‍ക്കാര്‍ യു.പി സ്കൂളുകള്‍ക്ക് മുന്‍ഗണന നല്കുമോ ?

3911

അദ്ധ്യാപക - വിദ്യാര്‍ത്ഥി അനുപാതം

ശ്രീ. സി. ദിവാകരന്‍

,, ജി. എസ്. ജയലാല്‍

ശ്രീമതി ഗീതാ ഗോപി

,, . എസ്. ബിജിമോള്‍

() നിലവിലുണ്ടായിരുന്ന അദ്ധ്യാപക - വിദ്യാര്‍ത്ഥി അനുപാതം എത്രയെന്ന് വ്യക്തമാക്കാമോ;

(ബി) ഈ അനുപാതം പുതുക്കി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;

(സി) സംരക്ഷിത അദ്ധ്യാപകരായി എത്ര പേരുണ്ടെന്നും മറ്റ് കാരണങ്ങളാല്‍ ജോലി നഷ്ടപ്പെടാന്‍ ഇടയുള്ള അദ്ധ്യാപകര്‍ എത്ര ഉണ്ടെന്നും വ്യക്തമാക്കാമോ ?

3912

സി.ബി.എസ്.. സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ തിരുത്തുന്നതിന് നടപടി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

() കേരളത്തിലെ സി.ബി.എസ്.. യില്‍ പഠിക്കുന്ന കുട്ടികളുടെ സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ തിരുത്തുന്നതിന്റെ നടപടിക്രമങ്ങള്‍ വ്യക്തമാക്കുമോ;

(ബി) സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ തിരുത്തുന്നതിന് ചെന്നൈയിലുള്ള സോണല്‍ ഓഫീസിനെ സമീപിക്കേണ്ടി വരുന്നതും, കര്‍ശനമായ നടപടിക്രമങ്ങള്‍ കാരണവും ധാരാളം കുട്ടികള്‍ക്ക് പ്രയാസമുണ്ടാകുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) സി.ബി.എസ്.. സര്‍ട്ടിഫിക്കറ്റുകളിലെ തെറ്റുകള്‍ തിരുത്തി നല്‍കുന്നതിന് കേരളത്തില്‍ സംവിധാനമുണ്ടാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി) നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് ബന്ധപ്പെട്ട വരോട് ആവശ്യപ്പെടുമോ?

3913

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപകട ഇന്‍ഷ്വറന്‍സ്

ശ്രീ. സി. കൃഷ്ണന്‍

() സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപകട ഇന്‍ഷ്വറന്‍സ് നടപ്പാക്കിയതുമായി ബന്ധപ്പെട്ട്

അവസാനമായി ഇറങ്ങിയ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ബി) വിദ്യാര്‍ത്ഥികള്‍ക്ക് അപകടമരണം സംഭവിച്ചാല്‍ ലഭിക്കുന്ന ഇന്‍ഷ്വറന്‍സ് തുക എത്രയാണ്;

(സി) അത് ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ ?

3914

സര്‍വ്വീസ് സംഘടനകളുടെ അംഗീകാരവും റഫറണ്ടവും

ശ്രീ. കെ. ദാസന്‍

() അദ്ധ്യാപക സംഘടനകളെ അംഗീകരിക്കുന്നതിന് റഫറണ്ടം ഏര്‍പ്പെടുത്താന്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചതനുസരിച്ച് ഈ സര്‍ക്കാര്‍ ആയത് നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) വിദ്യാഭ്യാസ വകുപ്പിലെ സിവില്‍ സര്‍വ്വീസ് സംഘടനകളുടെ അംഗീകാരവും റഫറണ്ടം രീതിയില്‍ തന്നെ നടപ്പിലാക്കാന്‍ ഉദ്ദേശമുണ്ടോയെന്ന് വ്യക്തമാക്കുമോ?

3915

ഇന്റര്‍ നാഷണല്‍ സ്കൂള്‍ ഓഫ് ദ്രവീഡിയന്‍ ലിംഗ്വിസ്റിക്സ്

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

ഇന്റര്‍ നാഷണല്‍ സ്കൂള്‍ ഓഫ് ദ്രവീഡിയന്‍  ലിംഗ്വിസ്റിക്സിന്റെ പ്രവര്‍ത്തനപുരോഗതി വിശദീകരിക്കാമോ?

3916

കൊഴിഞ്ഞുപോക്ക്

ശ്രീ. പി. ഉബൈദുള്ള

,, കെ. മുഹമ്മദുണ്ണി ഹാജി

() സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് മേഖലകളിലെ വിദ്യാലയങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് വര്‍ദ്ധിച്ചു വരുന്നതായി കണ്ടെത്തിയിട്ടുണ്ടോ ;

(ബി) ഈ മേഖലകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ കൊഴിഞ്ഞുപോയ വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍ ജില്ല തിരിച്ച് ലഭ്യമാക്കുമോ ;

(സി) പൊതു വിദ്യാലയങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തി കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ;

(ഡി) സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നതിനനുസരിച്ച് അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ കുട്ടികള്‍ വര്‍ദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

() എങ്കില്‍ അതിന്റെ കാരണങ്ങള്‍ സംബന്ധിച്ച് വിശകലനം നടത്തിയിട്ടുണ്ടോ ; വിശദാംശം നല്‍കുമോ ?

3917

.ടി. സംബന്ധമായി ചെലവാക്കിയ തുക

ശ്രീ. ബെന്നി ബെഹനാന്‍

,, കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, സി. പി. മുഹമ്മദ്

() .ടി സംബന്ധമായി വിദ്യാഭ്യാസ വകുപ്പ് 2006-2011 കാലയളവില്‍ ചെലവാക്കിയ തുകയുടെ വിശദാംശം വെളിപ്പെടുത്താമോ ;

(ബി) ഇതിലേയ്ക്ക് വാങ്ങിയ ഉപകരണങ്ങളില്‍ ഇപ്പോള്‍ ഉപയോഗയോഗ്യമായവ ഏതെല്ലാമാണ് ;

(സി) മേല്‍പ്പറഞ്ഞ കാലയളവില്‍ വാങ്ങിയ ഐ.ടി. ഉപകരണങ്ങള്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ക്കാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?

3918

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം

ശ്രീ.കെ.എന്‍.. ഖാദര്‍

() കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക് നല്‍കാമോ;

(ബി) പൊതുമേഖലയിലും സ്വകാര്യ മേഖലയിലും പ്രവര്‍ത്തിക്കുന്ന എല്‍.പി.സ്കൂളുകള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെയുള്ളവയുടെ ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി) അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും എണ്ണം ജില്ലാടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;

(ഡി) വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ ജില്ല തിരിച്ചുള്ള കണക്കും ഉദ്യോഗസ്ഥന്‍മാരുടെ എണ്ണവും വ്യക്തമാക്കാമോ;

() ഓരോ റവന്യൂ ജില്ലയിലും എത്ര വിദ്യാഭ്യാസ ജില്ലകള്‍ ഉണ്ടെന്ന് അറിയിക്കുമോ;

(എഫ്) ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസ സൌകര്യങ്ങള്‍ പരിമിതമായിട്ടുള്ള ജില്ലകള്‍ ഏതെല്ലാമാണ്; ഈ കുറവു നികത്താന്‍ നടപടി സ്വീകരിക്കുമോ ?

3919

സി.സി..ആര്‍.റ്റി. അദ്ധ്യാപകര്‍ക്കായി നടത്തുന്ന വിവിധ കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍

ശ്രീ. കെ. ദാസന്‍

() കേന്ദ്ര മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സി.സി..ആര്‍.റ്റി അദ്ധ്യാപകര്‍ക്കായി നടത്തുന്ന വിവിധ കള്‍ച്ചറല്‍ പ്രോഗ്രാമുകളില്‍ അദ്ധ്യാപകരെ തെരഞ്ഞെടുക്കുന്നതിന് നിലവിലുള്ള മാര്‍ഗ്ഗ രേഖകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; ഇതിലേക്കായി അദ്ധ്യാപകരെ തെരഞ്ഞെടുക്കാനുള്ള അധികാരം ഓരോ വിദ്യാഭ്യാസ ജില്ലകളിലുമുള്ള സി.സി..ആര്‍.റ്റി റിസോഴ്സ് അദ്ധ്യാപകനില്‍ മാത്രം നിക്ഷിപ്തമാണോ ; വിശദമാക്കുമോ ;

(ബി) വിവിധ കോഴ്സുകള്‍ക്ക് അന്യസംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന അദ്ധ്യാപകര്‍ക്ക് സി.സി..ആര്‍.റ്റി. നല്‍കുന്ന വിവിധ വിദ്യാഭ്യാസ കിറ്റുകള്‍ ബന്ധപ്പെട്ട അദ്ധ്യാപകര്‍ ജോലി ചെയ്യുന്ന വിദ്യാലയങ്ങളിലെ പൊതു നിക്ഷേപമായി മാറുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിശോധിക്കാനുള്ള സംവിധാനം നിലവ ിലുണ്ടോ ;

(സി) സി.സി..ആര്‍.റ്റി. യില്‍ നിന്ന് ലഭിക്കുന്ന വിവിധ വിദ്യാഭ്യാസ കിറ്റുകള്‍ ഓഡിറ്റ് ചെയ്യാന്‍ ചുമതലപ്പെട്ട സര്‍ക്കാര്‍ ഏജന്‍സിയുണ്ടോ; ഉണ്ടെങ്കില്‍ അത് ആരെല്ലാമാണ് എന്ന് വ്യക്തമാ ക്കാമോ ?

3920

അദ്ധ്യാപകര്‍ക്ക് കണ്‍സന്‍ഷന്‍ നിരക്കില്‍ കമ്പ്യൂട്ടര്‍ വിതരണം

ശ്രീ. ബെന്നി ബെഹനാന്‍

() വിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപകര്‍ക്ക് കണ്‍സഷന്‍ നിരക്കില്‍ കമ്പ്യൂട്ടര്‍ വിതരണം നടത്തിയിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇതിന് വേണ്ടി സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടോ ;

(സി) നല്‍കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശം വെളിപ്പെടുത്താമോ ?

3921

സ്പെഷ്യല്‍ ടീച്ചര്‍മാര്‍ സര്‍വ്വീസില്‍ നേരിടുന്ന പ്രശ്നങ്ങള്‍

ശ്രീമതി പി. അയിഷാ പോറ്റി

() സ്പെഷ്യല്‍ ടീച്ചര്‍മാര്‍ സര്‍വ്വീസില്‍ നേരിടുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) സ്പെഷ്യല്‍ ടീച്ചര്‍മാരുടെ സര്‍വ്വീസ് പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ?

3922

ആശ്രിത നിയമനം

ശ്രീ. പി. സി. വിഷ്ണുനാഥ്

() ആലപ്പുഴ ജില്ലയില്‍ മുളക്കുഴ വില്ലേജില്‍ നെടുംകളത്തി വടക്കേക്കരവീട്ടില്‍ രവീന്ദ്രന്‍ പി. ജി. എന്നയാളുടെ ആശ്രിത നിയമനത്തിനുള്ള അപേക്ഷയിന്മേല്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;

(ബി) പ്രസ്തുത അപേക്ഷകന് എന്ന് നിയമനം ലഭിക്കുമെന്ന് അറിയിക്കുമോ;

(സി) പ്രസ്തുത അപേക്ഷ ഇപ്പോള്‍ ഏത് ഓഫീസില്‍ ഏത് ഫയല്‍ നമ്പറിലാണ് ഉള്ളത് എന്ന് വ്യക്തമാക്കുമോ?

3923

ഇടുക്കി ജില്ലയിലെ ഗവണ്‍മെന്റ് ഹൈസ്കൂളുകളുടെ വിശദാംശം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() ഇടുക്കി ജില്ലയില്‍ 2009 നു ശേഷം അനുവദിച്ച ഗവണ്‍മെന്റ് ഹൈസ്ക്കൂളുകളുടെ വിശദാംശം നല്‍കുമോ;

(ബി) ജില്ലയില്‍ ആകെ എത്ര ഗവണ്‍മെന്റ് ഹൈസ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; വിശദാംശം നല്‍കുമോ;

(സി) പുതിയതായി അനുവദിച്ച ഹൈസ്കൂളുകളില്‍ അദ്ധ്യാപകരുടെ തസ്തിക സൃഷ്ടിച്ചിട്ടുണ്ടോ; പ്രസ്തുത സ്കൂളുകളിലേയ്ക്ക് പി. എസ്. സി. മുഖേന അദ്ധ്യാപകരെ നിയമിച്ചുതുടങ്ങിയോ;

(ഡി) ജില്ലയിലെ ഗവണ്‍മെന്റ് ഹൈസ്ക്കൂളുകളില്‍ അദ്ധ്യാപകരുടെ അഭാവം ഉണ്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ സ്ഥിരം അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

() നിലവില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;

(എഫ്) എച്ച്. എസ്. .യുടെ നിലവിലുള്ള പി. എസ്. സി. ലിസ്റുകളിലെ നിയമനനില സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുമോ?

3924

കോഴിക്കോട് ജില്ലയില്‍ പുതിയ പ്ളസ് ടു കോഴ്സുകള്‍

ശ്രീ. സി.കെ. നാണു

() കോഴിക്കോട് ജില്ലയില്‍ ഈ അധ്യയന വര്‍ഷം പ്ളസ്ടുവിന് പുതുതായി എത്ര സീറ്റുകള്‍ അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ;

(ബി) ഈ അധ്യയന വര്‍ഷം ഏതെല്ലാം വിദ്യാലയങ്ങളില്‍ പ്ളസ്ടു സീറ്റുകള്‍ അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി) കോഴിക്കോട് ജില്ലയില്‍ ഈ വര്‍ഷം പ്ളസ്ടു പഠനത്തിന് അഡ്മിഷന്‍ ലഭിക്കാത്ത കുട്ടികള്‍ക്ക് സഹായകരമാവത്തക്ക വിധത്തില്‍ പുതുതായി ഹയര്‍സെക്കണ്ടറി സ്കൂളുകളും ഹയര്‍സെക്കണ്ടറി സ്കൂള്‍ നിലവിലുള്ളിടത്ത് പുതിയ ഡിവിഷനുകളും അനുവദിക്കുന്നതിന് ആലോചിക്കുന്നുണ്ടോ?

3925

വിദ്യാര്‍ത്ഥികള്‍ക്ക് കൌണ്‍സിലിംഗ്

ശ്രീ. പി. സി. വിഷ്ണുനാഥ്

() വിദ്യാഭ്യാസ വകുപ്പില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൌണ്‍സിലിംഗ് നല്‍കുന്നതിനായി തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ; എങ്കില്‍ എവിടെയൊക്കെ എന്ന് വ്യക്തമാക്കുമോ;

(ബി) ഇതിനായി ഡയറക്ടര്‍ തസ്തിക സൃഷ്ടിച്ചിട്ടുണ്ടോ; എങ്കില്‍ ഈ തസ്തികയില്‍ ആരെയാണ് നിയമിച്ചിരിക്കുന്നത്;

(സി) ഈ നിയമനത്തിന്റെ മാനദണ്ഡം എന്താണ്; വിശദമാക്കുമോ;

(ഡി) ഈ തസ്തിക സൃഷ്ടിച്ചത് എന്നാണ് എന്ന് അറിയിക്കുമോ?

3926

എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരുടെ നിയമനം

ശ്രീ. പി.സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

,, തോമസ് ഉണ്ണിയാടന്‍

() എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരുടെ നിയമനം അംഗീകരിക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസവും അഴിമതിയും തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കാമോ ;

(ബി) എയ്ഡഡ് കോളേജുകളിലെ അദ്ധ്യാപക നിയമനം അംഗീകരിക്കുന്നതിന് വര്‍ഷങ്ങളുടെ കാല താമസം ഉണ്ടാകുന്നത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ നടപടികള്‍ സ്വീകരിക്കുമോ ?

3927

എച്ച്.എസ്.എസ്.റ്റി മാത്തമാറ്റിക്സ് നിയമനം

ശ്രീ. സി. മമ്മൂട്ടി

() 2007 ല്‍ മലബാര്‍ മേഖലയില്‍ പുതുതായി എച്ച്.എസ്.എസ്.റ്റി. മാത്തമാറ്റിക്സ് ഒഴിവിലേക്ക് അനധികൃതമായി 83 പേര്‍ക്ക് മുന്‍ സര്‍ക്കാര്‍ നിയമനം നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതിന്‍മേല്‍ എന്തു നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?

3928

ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞ ജീവനക്കാരുടെ പുനര്‍നിയമനം

ശ്രീ. ആര്‍. രാജേഷ്

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സര്‍വ്വശിക്ഷാ അഭിയാനില്‍ പ്രവര്‍ത്തിച്ചിരുന്ന എത്ര ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങളുടെ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ചു ഉത്തരവായിട്ടുണ്ട് ;

(ബി) അവരില്‍ എത്രപേര്‍ക്ക് പുനര്‍നിയമനം നല്‍കിയി ട്ടുണ്ട് ;

(സി) കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എസ്.എസ്.. യില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് വിദ്യാഭ്യാസ വകുപ്പില്‍ പുനര്‍നിയമനം നല്‍കാന്‍ വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) പുനര്‍നിയമനംവരെയുള്ള കാലയളവില്‍ അവരുടെ സേവനരീതി എപ്രകാരമാണെന്ന് വ്യക്തമാക്കുമോ ;

() പുനര്‍നിയമനം വൈകിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ?

3929

തിരുവനന്തപുരം ജില്ല എച്ച്.എസ്.. മലയാളം റാങ്ക് ലിസ്റ്

ശ്രീ. ബെന്നി ബെഹനാന്‍

() തിരുവനന്തപുരം ജില്ലാ എച്ച്.എസ്.. മലയാളം റാങ്ക് ലിസ്റ് ഇപ്പോള്‍ നിലവിലുണ്ടോ;

(ബി) എങ്കില്‍ ഈ ലിസ്റില്‍ നിന്നും എത്ര പേരെ നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) സ്കൂളുകളില്‍ നിന്നും ഡി.ഡി.. ഓഫീസി ലേയ്ക്ക് വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;

(ഡി) എങ്കില്‍ എത്ര ഒഴിവുകളെന്ന് വ്യക്തമാക്കുമോ?

3930

അദ്ധ്യാപകുടെ സ്ഥലമാറ്റത്തിന് മാനദണ്ഡം

ശ്രീമതി. . എസ്. ബിജിമോള്‍

() പഞ്ചായത്ത് സ്കൂളുകളിലെ അദ്ധ്യാപകരുടെ സ്ഥലം മാറ്റത്തിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടോ;

(ബി) മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ ആയത് എന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു എന്നു വ്യക്തമാക്കാമോ?

3931

തമിഴ് വിഭാഗം അദ്ധ്യാപകരുടെ ഒഴിവ്

ശ്രീമതി ഇ. എസ്. ബിജിമോള്‍

() ഇടുക്കി ജില്ലയില്‍ എല്‍.പി. എസ്.. തമിഴ് വിഭാഗത്തില്‍ എത്ര അദ്ധ്യാപകരുടെ ഒഴിവ് നിലവിലുണ്ട്;

(ബി) എത്ര ഒഴിവുകള്‍ പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

3932

എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ് തസ്തികകളില്‍ ഒഴിവുകള്‍

ശ്രീ. വി.പി.സജീന്ദ്രന്‍

() തിരുവനന്തപുരം ജില്ലയില്‍ എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ് തസ്തികയില്‍ ഇപ്പോള്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട്;

(ബി) പ്രസ്തുത തസ്തികകയില്‍ പി.ഡി. ടീച്ചര്‍/ എല്‍.പി.എസ്./യു.പി.എസ്.എ തസ്തികകളില്‍ നിന്നും പ്രമോഷന്‍ വഴി നികത്തുവാനുള്ള ഒഴിവ് നിലവിലുണ്ടോ;

(സി) ഇപ്രകാരം അവസാനമായി നിയമനം നല്കിയത് എന്നാണ് എന്ന് വ്യക്തമാക്കാമോ;

(ഡി) പ്രസ്തുത പ്രമോഷനുള്ള സീനിയോറിറ്റി ലിസ്റ് നിലവിലുണ്ടോ; എങ്കില്‍ അതിന്റെ കോപ്പി ലഭ്യമാക്കാമോ; നിലവിലില്ലെങ്കില്‍ സീനിയോറിറ്റി ലിസ്റ് തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമോ?

3933

ഇംഗ്ളീഷ് അദ്ധ്യാപകരുടെ കുറവ്

ശ്രീ.വി.പി.സജീന്ദ്രന്‍

() തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഹൈസ്ക്കൂളുകളില്‍ നിശ്ചിത യോഗ്യതയുള്ള ഇംഗ്ളീഷ് അദ്ധ്യാപകരുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) ആയത് പരിഹരിക്കുവാന്‍ നിശ്ചിത യോഗ്യതയുള്ള സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് പ്രമോഷന്‍ നല്‍കി ഹൈസ്ക്കൂളിലെ ഇംഗ്ളീഷ് അദ്ധ്യാപകരായി നിയമിക്കുമോ ;

(സി) 2000 നുശേഷം തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഹൈസ്ക്കൂളുകളില്‍ നിലവിലുള്ള ഇംഗ്ളീഷ് അദ്ധ്യാപക തസ്തികകള്‍ക്ക് ആനുപാതികമായി പ്രൈമറി അദ്ധ്യാപകര്‍ക്ക് പ്രമോഷന്‍ നല്‍കി എച്ച്.എസ്.. ഇംഗ്ളീഷ് ആയി നിയമിച്ചിട്ടുണ്ടോ ; എങ്കില്‍ അതിന്റെ വിശദ വിവരം ലഭ്യമാക്കുമോ ?

3934

പാലക്കാട് ജില്ലയില്‍ അപ്ഗ്രേഡ് ചെയ്തിട്ടുള്ള വിദ്യാലയങ്ങളില്‍ അദ്ധ്യാപക തസ്തിക

ശ്രീ. എന്‍. ഷംസുദ്ദീന്‍

() ആര്‍.എം.എസ്.എ പ്രകാരം പാലക്കാട് ജില്ലയില്‍ അപ്ഗ്രേഡ്ചെയ്തിട്ടുള്ള ഇരുപതോളം വിദ്യാലയങ്ങളില്‍ അറബി, ഉറുദു, സംസ്കൃതം, ഇംഗ്ളീഷ് എന്നീ ഭാഷകള്‍ക്ക് അദ്ധ്യാപക തസ്തിക അനുവദിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത തസ്തികയില്‍ നിയമനങ്ങള്‍ നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?

3935

ശ്രീമതി കെ. ടി. നളിനകുമാരിയുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍

ഡോ. കെ.ടി. ജലീല്‍

() തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ കോലളമ്പ് ജി.എച്ച്.ഡബ്ളിയു.എല്‍.പി.എസ്.-ല്‍ ഹെഡ്മിസ്ട്രസ്സായിരുന്ന ശ്രീമതി. കെ.ടി. നളിനകുമാരി 31.03.2011-ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചിട്ടും പെന്‍ഷനും മറ്റാനുകൂല്യങ്ങളും ലഭിക്കാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(സി) ശ്രീമതി. നളിനകുമാരിയുടെ പേരിലുളള 77102/1/2009/ പൊതുവിദ്യാഭ്യാസ വകുപ്പ് നമ്പര്‍ ഫയലിന്‍മേല്‍ സ്വീകരിച്ച നടപടികളെന്തെന്ന് വ്യക്തമാക്കുമോ;

(ഡി) 17140--റൂള്‍സ് അ നമ്പര്‍ ഫയലിന്മേല്‍ എന്തെങ്കിലും തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

() 10.03.1975 മുതല്‍ 02.07.1976 വരെയുള്ള സര്‍വ്വീസ് ബ്രേക്ക് ഒരു പ്രത്യേക ഉത്തരവിലൂടെ സാധൂകരിച്ച് ഇന്‍ക്രിമെന്റ്, ഗ്രേഡ്, ശമ്പളപരിഷ്ക്കരണം എന്നിവയ്ക്ക് പരിഗണിക്കുവാന്‍ കഴിയുമോ എന്ന് വ്യക്തമാക്കുമോ ?

(എഫ്) 34 വര്‍ഷവും രണ്ടുമാസവും റഗുലര്‍ സര്‍വ്വീസില്‍ ജോലി ചെയ്ത ടിയാള്‍ക്ക് എന്ന് ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

3936

പി. കെ. സുലൈമാന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍

ശ്രീ. പി. . മാധവന്‍

() വടുതല എല്‍. എഫ്. എല്‍. പി. സ്കൂള്‍ റിട്ടയേര്‍ഡ് അറബിക് അദ്ധ്യാപകന്‍ ശ്രീ. പി. കെ. സുലൈമാന്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി അപേക്ഷ നല്‍കിയിരുന്നോ;

(ബി) പ്രസ്തുത അപേക്ഷയിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കുമോ;

(സി) പ്രസ്തുത അദ്ധ്യാപകന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച അപേക്ഷയില്‍ സത്വര നടപടികള്‍ സ്വീകരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുമോ?

3937

സ്കൂളുകളിലെ പാചകത്തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ നടപടി

ശ്രീ. എസ്. രാജേന്ദ്രന്‍

() കേരളത്തിലെ സ്കൂളുകളില്‍ ഉച്ചക്കഞ്ഞിവിതരണവുമായി ബന്ധപ്പെട്ട് എത്ര പാചകത്തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്; ഇവരെ ജോലിയില്‍ സ്ഥിരപ്പെടുത്തിയിട്ടുണ്ടോ; ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കുന്നുണ്ടോ; എങ്കില്‍ എത്ര പേരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്; മിനിമം ശമ്പളം എത്ര രൂപയാണ്;

(ബി) മുന്‍ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച 150/- രൂപ മിനിമം ശമ്പളം എല്ലാ സ്കൂളുകളിലും ലഭ്യമാക്കുന്നുണ്ടോ; ഇല്ലെങ്കില്‍ ഏതെല്ലാം സ്കൂളുകളില്‍ നല്‍കുന്നില്ല; പ്രസ്തുത തുക വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) പ്രസ്തുത തൊഴിലാളികളുടെ ശമ്പളം ഏത് ഫണ്ടില്‍ നിന്നാണ് നല്‍കുന്നത്; ശമ്പളം എല്ലാ മാസവും മുടങ്ങാതെ നല്‍കുന്നുണ്ടോ;

(ഡി) പ്രസ്തുത തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനും ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും എന്തു നടപടിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

3938

അദ്ധ്യാപകരുടെ ദിവസവേതനം

ശ്രീ. .ചന്ദ്രശേഖരന്‍

() സംസ്ഥാനത്ത് ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ വേതനം വര്‍ദ്ധിപ്പിച്ച് ഉത്തരവായിട്ടുണ്ടോ;

(ബി) എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(സി) വി.എച്ച്.എസ്.. വിഭാഗത്തിലെ ദിവസവേതനക്കാരായ അദ്ധ്യാപകര്‍ക്ക് വേതനം വര്‍ദ്ധിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാമോ;

(ഡി) ഇവരുടെ വേതനം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3939

ഗസ്റ് അദ്ധ്യാപകരുടെ ദിവസവേതനം

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

ഡോ. കെ. ടി. ജലീല്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

() പൊതുവിദ്യാഭ്യാസ മേഖലയിലെ ഗസ്റ് അദ്ധ്യാപകരുടെ ദിവസ വേതനം പരിഷ്കരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതു സംബന്ധിച്ച് കൈക്കൊണ്ട നടപടികള്‍ വ്യക്താമാക്കാമോ; ഇതിന് എന്തെങ്കിലും മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ടോ;

(സി) വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മേഖലയിലുളളവരെ വേതന പരിഷ്കരണത്തില്‍ നിന്നും ഒഴിവാക്കാനുളള സാഹചര്യം വിശദമാക്കുമോ?

3940

ശ്രീമതി.കെ.ആര്‍.ശ്രീലേഖയുടെ ശമ്പളം

ശ്രീ. വി.ഡി.സതീശന്‍

() തിരുവനന്തപുരം ചിറയിന്‍കീഴ് എസ്.സി.വി.ബി.എച്ച്.എസ് അദ്ധ്യാപികയായശ്രീമതി കെ.ആര്‍.ശ്രീലേഖയുടെ ശമ്പളം 01-08-2010 മുതല്‍ തടഞ്ഞുവച്ചിരിക്കുന്നതു സംബന്ധിച്ച പരാതിയിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു വ്യക്തമാക്കാമോ;

(ബി) തടഞ്ഞുവച്ചിരിക്കുന്ന ശമ്പളം അനുവദിക്കണമെന്നുളള 17-08-2011 ലെ ബഹു. ഹൈക്കോടതി ഉത്തരവിന്റെ വെളിച്ചത്തില്‍ അദ്ധ്യാപികയ്ക്ക് ശമ്പളം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) ഈ അദ്ധ്യാപികയുടെ അര്‍ഹതപ്പെട്ട ലീവ് സറണ്ടര്‍ മാറി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി) എയ്ഡഡ് സ്കൂളില്‍ പുതിയതായി നിലവില്‍ വരാന്‍ സാദ്ധ്യതയുള്ള റഗുലര്‍ വേക്കന്‍സിയില്‍ പ്രൊമൊഷന്‍ നല്‍കി നിയമിക്കുന്ന അധ്യാപകര്‍ക്ക് പ്രൊമോഷനുമുന്‍പ് അവര്‍ കൈപ്പറ്റിയിരുന്ന ശമ്പളം അനുവദിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ;

() ഉത്തരവ് നിലവിലുണ്ടെങ്കില്‍ പ്രസ്തുത തസ്തികയിലേക്ക് സ്ഥലംമാറ്റി നിയമിക്കുന്നഅധ്യാപകര്‍ക്ക് സ്ഥലം മാറ്റുന്നതിനുമുന്‍പ് അവര്‍ വാങ്ങിക്കൊണ്ടിരുന്ന ശമ്പളംഅനുവദിക്കുന്നതിന് എന്താണ് നിയമതടസ്സ മെന്ന് വ്യക്തമാക്കുമോ?

3941

പാചകതൊഴിലാളികള്‍ക്ക് നല്‍കിവരുന്ന കൂലി

ശ്രീ. കെ. രാധാകൃഷ്ണന്‍

() സംസ്ഥാനത്തെ സര്‍ക്കാര്‍ /എയ്ഡഡ് സ്കൂളുകളിലെ പാചക തൊഴിലാളികളുടെ എണ്ണം എത്രയാണെന്നും അവര്‍ക്ക് നല്‍കി വരുന്ന കൂലി എത്രയാണെന്നും വ്യക്തമാക്കാമോ ;

(ബി) പാചകതൊഴിലാളികളുടെ ജോലിഭാരം വര്‍ദ്ധിച്ചതനുസരിച്ച് കൂലിയില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടോ ;

(സി) ഏറ്റവും ഒടുവിലായി അവരുടെ കൂലി വര്‍ദ്ധിപ്പിച്ചതെപ്പോഴാണ് ; അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(ഡി) എല്ലാ പാചകതൊഴിലാളികള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള കൂലി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുവാന്‍ നടപടി സ്വീകരിക്കുമോ ;

() പ്രസ്തുത വിഭാഗം തൊഴിലാളികളുടെ ക്ഷേമനിധി സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(എഫ്) എല്ലാ പാചകതൊഴിലാളികളും ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുണ്ടെന്ന് ഉറപ്പുവരുത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

3942

ഗസ്റ് അദ്ധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍

ശ്രീ. പി.സി. വിഷ്ണുനാഥ്

() നിലവില്‍ എയ്ഡഡ് കോളേജുകളില്‍ /സ്കൂളുകളില്‍ ജോലി ചെയ്തുവരുന്ന ഗസ്റ് അദ്ധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ എന്തൊക്കെയെന്നും പ്രതിദിന/മാസ വേതനം എത്രയെന്നും വ്യക്തമാക്കുമോ;

(ബി) യു.ജി.സി അനുശാസിക്കുന്ന വേതനം നിലവില്‍ നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(സി) നെറ്റ് യോഗ്യത ഇല്ലാത്ത ഗസ്റ് അദ്ധ്യാപകരുടെ സേവന വേതനവ്യവസ്ഥ എത്രയെന്ന് വ്യക്തമാക്കാമോ;

(ഡി) നെറ്റ് യോഗ്യത ഇല്ലാത്ത ഗസ്റ് അദ്ധ്യാപകരുടെ സേവനത്തിന് ആനുപാതികമായി വേതനം വര്‍ദ്ധിപ്പിക്കുന്നതിന് നടപടികള്‍ സ്വികരിക്കുമോ?

3943

തൃത്താല നിയോജക മണ്ഡലത്തില്‍ അപ്ഗ്രേഡ് ചെയ്ത സ്കൂളുകള്‍

ശ്രീ.വി.റ്റി. ബല്‍റാം

() തൃത്താല നിയോജക മണ്ഡലത്തില്‍ ആര്‍.എം.എസ്.(രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍) പ്രകാരം അപ്ഗ്രേഡ് ചെയ്ത സ്കൂളുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി) ഈ വിദ്യാലയങ്ങളില്‍ പ്രധാനദ്ധ്യാപകര്‍, മറ്റ് അദ്ധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ ഒഴിവുകള്‍ നികത്തിയിട്ടില്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ;

(സി) ഇങ്ങനെ അപ്ഗ്രേഡ് ചെയ്ത വിദ്യാലയങ്ങളില്‍ പ്രധാനാദ്ധ്യാപകരെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

3944

ഹൈസ്ക്കൂളായി ഉയര്‍ത്തുന്ന യു.പി.സ്കൂളുകള്‍

ശ്രീ.വി.ചെന്താമരാക്ഷന്‍

() നെന്മാറ മണ്ഡലത്തിലെ ഏതെല്ലാം ഗവണ്‍മെന്റ് യു.പി.സ്ക്കൂളുകളാണ് ഇനി ഹൈസ്ക്കൂളായി ഉയര്‍ത്താനുള്ളത് ;

(ബി) ഇത് സംബന്ധിച്ച് സര്‍ക്കാര്‍ എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാ ക്കുമോ ?

3945

തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ എല്‍.പി. സ്കൂള്‍ അനുവദിക്കുന്നതിന് നടപടി

ശ്രീ. സി. മോയിന്‍കുട്ടി

() തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പഴമ്പറമ്പ് എന്ന സ്ഥലത്ത് ഒരു എല്‍.പി. സ്കൂള്‍ അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടൊ;

(ബി) ഒറ്റപ്പെട്ട് കിടക്കുന്ന ഈ പ്രദേശത്തെഹരിജന്‍ കോളനിയിലേതുള്‍പ്പെടെ 400 - ല്‍ പ്പരം കടുംബങ്ങള്‍ക്ക് ഏറെ ഗുണകരമാകും എന്നത് കണക്കിലെടുത്ത് എല്‍.പി. സ്കൂള്‍ പഴമ്പറമ്പ് പ്രദേശത്ത് അനുവദിക്കാന്‍ നടപടി സ്വീകരിക്കണം;

(സി) 1982 - ല്‍ സര്‍ക്കാര്‍ അനുവദിച്ച യൂ.പി സ്കൂള്‍ എല്‍.പി. സ്കൂളാക്കി മാറ്റണമെന്ന ആവശ്യത്തിന്‍ മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?

3946

എച്ച്.എസ്.എസ് മാത്സ് അദ്ധ്യാപകരുടെ ഒഴിവ്

ശ്രീ. സി. മമ്മൂട്ടി

() എച്ച്.എസ്.എസ്. മാത്സ് അദ്ധ്യാപക തസ്തികയില്‍ എത്ര എന്‍.ജെ.ഡി ഒഴിവുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;

(ബി) 19.8.2011 ന് ഹയര്‍ സെക്കണ്ടറി വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച 77 ഒഴിവുകള്‍ കൂടാതെ മറ്റേതെങ്കിലും ഒഴിവുകള്‍ സംബന്ധിച്ച അറിയിപ്പ് ബന്ധപ്പെട്ടവരില്‍ നിന്നും ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഈ ഒഴിവുകളും കൂടി പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കുമോ ?

3947

എച്ച്.എസ്.എസ്. മാത്സ് അദ്ധ്യാപകരുടെ ഒഴിവ്

ശ്രീ. സി. മമ്മുട്ടി

19.8.2011 ന് വൈബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച എച്ച്.എസ്.എസ്. മാത്സ് അദ്ധ്യാപകരുടെ ഒഴിവ് സംബന്ധിച്ച പരസ്യം റദ്ദ് ചെയ്തിട്ടുണ്ടോ; എങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കുമോ?

3948

വൈക്കം ഗവ: സ്കൂളുകളില്‍ അദ്ധ്യാപകരുടെ ഒഴിവുകള്‍

ശ്രീ. കെ. അജിത്

() വൈക്കംതാലൂക്കിന്റെ പരിധിയില്‍ വരുന്ന ഗവണ്‍മെന്റ് സ്കൂളുകളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അദ്ധ്യാപകരുടെ എത്ര ഒഴിവുകള്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) ഈ ഒഴിവുകള്‍ നികത്തുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

3949

പി.ഡി.ടീച്ചര്‍ തസ്തിക

ശ്രീ. വി.പി. സജീന്ദ്രന്‍

() പി.ഡി.ടീച്ചര്‍ തസ്തിക എന്നുമുതലാണ് എല്‍.പി.എസ്.., യു.പി.എസ്.എ എന്നിങ്ങനെ പ്രത്യേകമായി നിയമിക്കാന്‍ തീരുമാനമായത്;

(ബി) പ്രസ്തുത തീയതിക്ക് മുന്‍പ് നിയമിതരായവര്‍ എല്‍.പി. വിഭാഗത്തിലും യു.പി. വിഭാഗത്തിലും ജോലി നോക്കുന്നതിന് പ്രത്യേക മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ കോപ്പി ലഭ്യമാക്കുമോ;

(സി) എല്‍.പി. വിഭാഗത്തിലും യു.പി. വിഭാഗത്തിലും ഡിവിഷന്‍ ഫാള്‍ ഉണ്ടായാല്‍ ട്രാന്‍സ്ഫര്‍ ആകേണ്ടിവരുന്ന ജൂനിയര്‍ ടീച്ചര്‍മാരെ നിശ്ചയിക്കുന്നതിന് പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശം ഉണ്ടോ; എങ്കില്‍ വിശദമാക്കാമോ;

(ഡി) പ്രസ്തുത വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

3950

പെരുമ്പഴുതൂര്‍ ഹൈസ്കൂളിന് മന്ദിരം

ശ്രീ. ആര്‍. സെല്‍വരാജ്

() നെയ്യാറ്റിന്‍കര മണ്ഡലത്തില്‍പ്പെട്ട പെരുമ്പഴുതൂര്‍ ഹൈസ്കൂളില്‍ കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കുന്നതിനുള്ള സൌകര്യം ഇല്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പ്രസ്തുത സ്കൂളിന് പുതിയ മന്ദിരം പണിയുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി) സംസ്ഥാനത്തെ സ്കൂളുകളുടെ അടിസ്ഥാന സൌക ര്യവും ഭൌതിക സാഹചര്യവും ഒരുക്കുന്നതിന് നിലവില്‍ എന്തെല്ലാം പദ്ധതികാണുള്ളതെന്ന് വ്യക്തമാക്കുമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.