UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3951

ചടയമംഗലം മണ്ഡലത്തിലെ സ്കൂളുകളില്‍ പുതിയ പ്ളസ് ടൂ ബാച്ചുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() സര്‍ക്കാര്‍ / എയ്ഡഡ് മേഖലയിലെ എത്ര സ്കൂളുകളില്‍ ഈ വര്‍ഷം പുതിയ പ്ളസ് ടു കോഴ്സുകള്‍ക്ക് അനുമതി നനല്‍കിയെന്ന് വ്യക്തമാക്കാമോ;

(ബി) എത്ര സ്കൂളുകളില്‍ പുതിയ ബാച്ചുകള്‍ അനുവദിച്ചുവെന്ന് ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കാമോ;

(സി) ചടയമംഗലം മണ്ഡലത്തിലെ എത്ര സ്കൂളുകളില്‍ പ്ളസ് ടു വിന് പുതിയ ബാച്ചുകള്‍ക്ക് അംഗീകാരം നല്‍കിയെന്ന് വ്യക്തമാക്കാമോ?

3952

അണ്‍ എയിഡഡ് വിദ്യാലയങ്ങളിലെ ഭരണപരമായ കാര്യങ്ങള്‍

ശ്രീ.കെ.ദാസന്‍

() സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അണ്‍ എയിഡഡ് വിദ്യാലയങ്ങളില്‍ ഭരണപരമായ കാര്യങ്ങള്‍ പരിശോധിക്കുന്നതിന് നിലവില്‍ എന്തെല്ലാം സംവിധാനങ്ങളാണുള്ളതെന്ന് വിശദികരിക്കാമോ ;

(ബി) അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്‍ കേരള വിദ്യാ ഭ്യാസ നിയമം കേരള വിദ്യാഭ്യാസ ചട്ടം എന്നിവയാല്‍ നിയന്ത്രിക്കപ്പെടുന്നുണ്ടോ ;

(സി) ഇല്ലെങ്കില്‍ അണ്‍ എയിഡഡ് സ്കൂളുകളിലെ ഭരണപരമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ഒരു സംവിധാനം ഉണ്ടാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ ?

3953

എയ്ഡഡ് മേഖലകളില്‍ ടീച്ഛേഴ്സ് ട്രെയിനിംഗ് സെന്ററുകള്‍

ഡോ. കെ.ടി. ജലീല്‍

() സംസ്ഥാനത്ത് എയ്ഡഡ് മേഖലകളില്‍ എത്ര ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററുകള്‍ (ടി.ടി.സി.) പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി) ഇതില്‍ മുസ്ളീം, ക്രിസ്ത്യന്‍, ഹൈന്ദവ മാനേജ്മെന്റുകള്‍ക്ക് ഓരോന്നിനും എത്ര വീതം സ്ഥാപനങ്ങളാണു ളളത് ?

3954

സ്കൂള്‍ ഗ്രൌണ്ടിലൂടെ പൊതുവഴി

ഡോ. കെ.ടി. ജലീല്‍

() മലപ്പുറം ജില്ലയിലെ എടപ്പാള്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൌണ്ടിലൂടെ പൊതുവഴി അനുവദിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും അപേക്ഷ ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിന്‍മേലുള്ള നടപടി ഏതുവരെയായി എന്ന് വ്യക്തമാക്കാമോ?

3955

പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ അദ്ധ്യാപകരുടെ ഒഴിവുകള്‍

ശ്രീ. സി. കൃഷ്ണന്‍

() കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ ഹയര്‍ സെക്കന്ററി / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ നിലവില്‍ എത്ര അദ്ധ്യാപകരുടെ ഒഴിവുകള്‍ ഉണ്ടെന്ന് സ്കൂള്‍ തിരിച്ച് വിശദമാക്കാമോ;

(ബി) പ്രസ്തുത ഒഴിവുകളിലേക്ക് താല്‍ക്കാലിക അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(സി) ഏതെങ്കിലും വിഷയത്തില്‍ താല്ക്കാലിക അദ്ധ്യാപകരെ ലഭിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഏത് വിഷയത്തിന് ഏത് സ്കൂളില്‍ എന്ന് വിശദമാക്കാമോ;

(ഡി) പ്രസ്തുത ഒഴിവുകളിലേക്ക് അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

3956

മുഴപ്പിലങ്ങാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം

ശ്രീ. കെ. കെ. നാരായണന്‍

() ധര്‍മ്മടം നിയോജകമണ്ഡലത്തിലെ മുഴപ്പിലങ്ങാട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴാറായതും അടിസ്ഥാന സൌകര്യ കുറവുള്ളതും ആണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അടിസ്ഥാനസൌകര്യം ഏര്‍പ്പെടുത്തുന്നതിനും പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനും എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കുമോ?

3957

അദ്ധ്യയന ദിവസങ്ങള്‍ അഞ്ച് ആയി പുനര്‍ നിര്‍ണ്ണയം ചെയ്യുന്നതിന് നടപടികള്‍

ഡോ. എന്‍. ജയരാജ്

() ഹയര്‍ സെക്കണ്ടറി തലങ്ങളിലെ അദ്ധ്യയന ദിവസങ്ങള്‍ അഞ്ച് ആയി പുനര്‍ നിര്‍ണ്ണയം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ബി) നിലവിലുളള സംവിധാനം വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതായുളള നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ ഇതിന്മേല്‍ എന്തൊക്കെ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

3958

ഹൈസ്കൂള്‍ അസിസ്റന്റ്മാര്‍ക്ക് എച്ച്.എസ്.എസ്.റ്റി (ബോട്ടണി)

ശ്രീ. മോന്‍സ് ജോസഫ്

() 2008 ല്‍ നിലവില്‍ വന്ന ഹൈസ്കൂള്‍ അസിസ്റന്റ് മാരെ എച്.എസ്.എസ്.റ്റി ബോട്ടണി (ജൂനിയര്‍ ആന്റ് സീനിയര്‍) ആയി നിയമിക്കുന്നതിനുള്ള ബൈട്രാന്‍സ്ഫര്‍ ലിസ്റില്‍ നിന്നും എത്ര പേരെ നിയമിച്ചു എന്ന് വ്യക്തമാക്കാമോ;

(ബി) ബൈട്രാന്‍സ്ഫര്‍ പോസ്റില്‍ ഏത് വര്‍ഷംവരെയുള്ള ഒഴിവുകളാണ് പി.എസ്സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി) പ്രസ്തുത തസ്തികകളില്‍ എത്ര എന്‍.ജെ.ഡിഒഴിവുകള്‍ ഉണ്ട്. ഈ ഒഴിവുകള്‍ പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ആ ഒഴിവുകള്‍ നിലവിലുള്ള പി.എസ്.സി. ലിസ്റില്‍ നിന്നും നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി) 2008 ലെ ബൈട്രാന്‍സ്ഫര്‍ ലിസ്റിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടോ; പുതിയ ലിസ്റ് നിലവില്‍ വന്നിട്ടുണ്ടോ; പഴയ ലിസ്റില്‍ നിന്നും ഇനിയുള്ള വേക്കന്‍സികള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ;

() നിലവില്‍ എത്ര ബൈട്രാന്‍സ്ഫര്‍ ഒഴിവുകള്‍ ഉണ്ട് എന്ന് വ്യക്തമാക്കാമോ?

(എഫ്) ബൈട്രാന്‍സ്ഫര്‍ എച്.എസ്.. ബോട്ടണി ഒഴിവിലേക്ക് പുതിയ അപേക്ഷ സ്വീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; പുതിയ അപേക്ഷ സ്വീകരിക്കുന്നത്വരെ നിലവിലുള്ള റാങ്ക് ലിസ്റില്‍ നിന്നും നിയമനം നടത്തുമോ?

3959

CANCELLED

ഹയര്‍ സെക്കണ്ടറിയില്‍ കായികാദ്ധ്യാപകരുടെ തസ്തികകള്‍

ശ്രീ. റ്റി.വി. രാജേഷ്

() ഹയര്‍ സെക്കണ്ടറിയില്‍ കായികപഠനത്തിന് പിരീഡുകള്‍ നീക്കിവെച്ചിട്ടും കായികാദ്ധ്യാപകരുടെ തസ്തികകള്‍ അനുവദിക്കുന്നതിനുള്ള തടസ്സമെന്താണ് ;

(ബി) കായികാദ്ധ്യാപകരുടെ തസ്തിക സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുമോ ?

3960

കെ..എസ്..പി.എഫ് ക്രഡിറ്റ് കാര്‍ഡ് വിതരണം

ശ്രീ.പി.സി. വിഷ്ണുനാഥ്

() കൊല്ലം ജില്ലയിലെ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് ഏതു സാമ്പത്തിക വര്‍ഷം വരെയുള്ള കെ..എസ്..പി.എഫ് ക്രഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) 2010-11 വര്‍ഷത്തെ ക്രഡിറ്റ് കാര്‍ഡ് നല്‍കി കഴിഞ്ഞിട്ടുണ്ടോ;

(സി) വിതരണത്തിലുണ്ടാകുന്ന കാലതാമസത്തിന് കാരണം വ്യക്തമാക്കുമോ;

(ഡി) പുനലൂര്‍ സെന്റ് ഗൊരേറ്റി സ്കൂളിലെ ഹൈസ്കൂള്‍ അസിസ്റന്റ് ശ്രീമതി ജാനറ്റ് ഫ്രാന്‍സിസിന് (2010-11)ലെ ക്രഡിറ്റ് കാര്‍ഡ് ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

3961

എയ്ഡഡ് ഹയര്‍ സെക്കന്ററി സ്കൂളുകളിലെ വിദ്യാര്‍ത്ഥി സംവരണം

ഡോ. കെ. ടി. ജലീല്‍

സംസ്ഥാനത്തെ എയ്ഡഡ് ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് അനുവദിച്ചിട്ടുള്ള മെരിറ്റ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്മെന്റ് ക്വാട്ട, എസ്. സി./എസ്. ടി., . ബി. സി. ക്വാട്ടകള്‍ എന്നിവ ഓരോന്നും എത്രയാണെന്ന് വ്യക്തമാക്കുമോ?

3962

സീനിയോറിറ്റി ലിസ്റും അംഗീകാരവും

ശ്രീ. കെ. ദാസന്‍

() സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ ജനുവരി ഒന്ന് കണക്കാക്കി വര്‍ഷം തോറും തയ്യാറാക്കുന്ന അദ്ധ്യാപകരുടെ സീനിയോറിറ്റി ലിസ്റിന് കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ അനുസരിച്ച് ഡിപ്പാര്‍ട്ട്മെന്റ് അംഗീകാരം നല്‍കാറുണ്ടോ;

(ബി) പല എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരും സീനിയോറിറ്റി ലിസ്റ് തയ്യാറാക്കി സമര്‍പ്പിക്കാറില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) വര്‍ഷാവര്‍ഷം സീനിയോറിറ്റി ലിസ്റിന് അംഗീകാരം വാങ്ങിക്കാത്ത മാനേജര്‍മാര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമോ;

(ഡി) വടകര വിദ്യാഭ്യാസ ജില്ലയില്‍പ്പെട്ട ചില സ്കൂളുകള്‍ സീനിയോറിറ്റി ലിസ്റിന് യഥാസമയം അംഗീകാരം വാങ്ങിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() എങ്കില്‍ അത്തരം മാനേജ്മെന്റുകളുടെ പേര് വിവരം വ്യക്തമാക്കാമോ ?

3963

ലാബ് അസിസ്റന്റ് നിയമനം

ശ്രീമതി പി. അയിഷാ പോറ്റി

() 1999 മുതല്‍ 28.03.2003 വരെയുള്ള കാലയളവില്‍ എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ നിയമിതരായ ലാബ് അസിസ്റന്റുമാര്‍ക്ക് നിയമന അംഗീകാരം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏതുഘട്ടത്തിലാണ് ;

(ബി) ഹയര്‍ സെക്കണ്ടറി സ്കൂളുകളുടെ പ്രവര്‍ത്തനത്തിനായി ക്ളാര്‍ക്ക്, ലൈബ്രേറിയന്‍, പ്യൂണ്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ?

3964

എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റിന്റെ നിയന്ത്രണം

ശ്രീ. കെ. ദാസന്‍

() എയ്ഡഡ് സ്കൂളുകളുടെ വ്യക്തിഗത മാനേജര്‍മാരല്ലാത്ത മാനേജ്മെന്റ് കമ്മിറ്റികള്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ അനുസരിച്ച് കൃത്യമായി കമ്മിറ്റികള്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പും മറ്റ് പ്രവര്‍ത്തനങ്ങളും സുതാര്യമായി നിര്‍വ്വഹിച്ച് കൊണ്ടാണോ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കാറുണ്ടോ;

(ബി) എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റിന്റെ നിയന്ത്രണത്തിനും മേല്‍നോട്ടത്തിനും കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ എന്തെല്ലാം അധികാരങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കിയിട്ടുണ്ട്; വിശദീകരിക്കാമോ?

3965

എല്‍.ബി.എസ്. ന്റെ കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകള്‍

ശ്രീ. ആര്‍. സെല്‍വരാജ്

() എല്‍.ബി.എസ്.ന്റെ കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിന് 137/4771/09 തിയതി 28-10-2010 ല്‍ അപേക്ഷ സ്വീകരിച്ചിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) 300 ഉം 500 ഉം രൂപ അപേക്ഷ ഫീസായി വാങ്ങി നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ടോ ; എങ്കില്‍ ഏതെല്ലാം തസ്തികകളിലെ നിയമനത്തിനാണ് റാങ്ക് ലിസ്റ് തയ്യറാക്കിയതെന്നും വ്യക്തമാക്കാമോ ;

(സി) പ്രസ്തുത റാങ്ക് ലിസ്റില്‍ നിന്നും എത്ര പേരെ നിയമിച്ചുവെന്നും അപേക്ഷ ക്ഷണിച്ച ഓരോ തസ്തികകളിലും നിലവില്‍ എത്ര ഒഴിവുകളാണ് ഉള്ളതെന്നും വ്യക്തമാക്കുമോ ?

3966

സ്കൂള്‍ റിക്കാര്‍ഡില്‍ തിരുത്തലുകള്‍ നടത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍

ശ്രീ. പി.സി. വിഷ്ണുനാഥ്

() ടെക്നിക്കല്‍ ഹൈസ്കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് അധികാരം ആര്‍ക്കാണ് എന്നും അപേക്ഷ സമര്‍പ്പിക്കേണ്ടത് ആര്‍ക്കാണെന്നും വ്യക്തമാക്കുമോ ;

(ബി) ടെക്നിക്കല്‍ ഹൈസ്കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റില്‍ ജനനതീയതി തിരുത്തുന്നതിന് പരീക്ഷാ പാസായിട്ട് 15 വര്‍ഷത്തിന് ശേഷം സമര്‍പ്പിക്കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ പ്രത്യേക അനുമതി ആവശ്യമാണോയെന്ന് അറിയിക്കുമോ ;

(സി) ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?

3967

നഹാസാഹിബ് മെമ്മോറിയല്‍ പോളിടെക്നിക്ക്

ശ്രീ. കെ. എന്‍. എ ഖാദര്‍

() ചേളാരിയില്‍ സ്ഥിതി ചെയ്യുന്ന നഹാസാഹിബ് മെമ്മോറിയല്‍ പോളിടെക്നിക്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) പ്രസ്തുത സ്ഥാപനത്തിന്റെ ആരംഭഘട്ടത്തില്‍ അതിനു നല്‍കിയ പേര് ഇപ്പോള്‍ ഉപയോഗിക്കാതിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഈ സ്ഥാപനം ഒരു എന്‍ജിനീയറിംഗ് കോളേജായി ഉയര്‍ത്തുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) ആവശ്യമായ പശ്ചാത്തല സൌകര്യങ്ങള്‍ സ്ഥാപനത്തില്‍ ഏര്‍പ്പെടുത്തി ആധുനിക സാങ്കേതിക മേഖലയ്ക്ക് ഉപയുക്തമായ പുതിയ കോഴ്സുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

3968

മലയോര മേഖലയിലെ ഉന്നതവിദ്യാഭ്യാസ സൌകര്യങ്ങള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

,, കെ. ശിവദാസന്‍ നായര്‍

,, ഷാഫി പറമ്പില്‍

() മലയോര മേഖലയിലെ ഉന്നതവിദ്യാഭ്യാസ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) ഇതിനായി ഈ മേഖലയില്‍ പുതിയ പോളിടെക്നിക്കുകള്‍ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) ഈ മേഖലയില്‍ നിലവിലുള്ള ടെക്നിക്കല്‍ സ്കൂളുകള്‍ പോളിടെക്നിക്കായി ഉയര്‍ത്തുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ?

3969

കുഴല്‍മന്ദം റസിഡന്‍ഷ്യല്‍ പോളിടെക്നിക്

ശ്രീ. .കെ. ബാലന്‍

() കുഴല്‍മന്ദം റസിഡന്‍ഷ്യല്‍ പോളിടെക്നിക്കിന്റെ പരിമിതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ അതു പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ബി) കോളേജ് കെട്ടിടം, ഹോസ്റല്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ;

(സി) ജീവനക്കാരുടെ തസ്തികകള്‍ സൃഷ്ടിക്കുകയും നിയമനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ടോ ; എങ്കില്‍ വിശദ വിവരങ്ങള്‍ ലഭ്യമാക്കുമോ ?

3970

ചേര്‍ത്തല ഗവണ്‍മെന്റ് പോളിടെക്നിക്

ശ്രീ. പി. തിലോത്തമന്‍

() ചേര്‍ത്തല ഗവണ്‍മെന്റ് പോളിടെക്നിക്കില്‍ നിലവില്‍ എത്ര ബ്രാഞ്ചുകളാണുളളത്;

(ബി) മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ രണ്ടു പുതിയ ബ്രാഞ്ചുകള്‍ അനുവദിച്ചു നല്‍കാന്‍ അപേക്ഷ ലഭിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ ഈ രണ്ടു ബ്രാഞ്ചുകള്‍ ഇവിടെ പുതുതായി ആരംഭിക്കുന്നതിന് നിലിവിലുളള തടസ്സം എന്താണെന്ന് അറിയിക്കുമോ;

(ഡി) പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ തൊഴില്‍ സാധ്യതകളുളളതും സൌകര്യപ്രദവുമായ കമ്പ്യൂട്ടര്‍ സയന്‍സ് ബ്രാഞ്ച് ചേര്‍ത്തല ഗവണ്‍മെന്റ് പോളിടെക്നിക്കില്‍ ആരംഭിച്ചാല്‍ നിലവിലുളള കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് കോഴ്സിനെക്കാള്‍ കൂടുതല്‍ പ്രയോജനമുണ്ടാകുമെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() മുമ്പ് ടെക്നിക്കല്‍ സ്കൂളായി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ഗവണ്‍മെന്റ് പോളിടെക്നിക്കില്‍ ലെയ്ത്ത്, വെല്‍ഡിംഗ്, ഡ്രില്ലിംഗ് ഉപകരണങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നും അവ ഉപയോഗിക്കാതെ നശിച്ചുപോകുകയാണെന്നുളളതും കണക്കിലെടുത്ത് ഇവ കൂടി ഉപയോഗപ്പെടുത്താവുന്ന വിധത്തില്‍ പുതിയ മെക്കാനിക്കല്‍ എന്‍ഞ്ചിനീയറിംഗ് ബ്രാഞ്ച് അടിയന്തിരമായി ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

3971

തിരുരങ്ങാടി പോളിടെക്നിക്കിന്റെ പശ്ചാത്തല സൌകര്യങ്ങള്‍

ശ്രീ. കെ.എന്‍.. ഖാദര്‍

() ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന, തിരൂരങ്ങാടി പോളിടെക്നിക്കിന്റെ പശ്ചാത്തല സൌകര്യങ്ങള്‍ വികസിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(ബി) പുതിയ കോഴ്സുകള്‍ അനുവദിക്കുവാന്‍ ഉദ്ദേശമുണ്ടോ ;

(സി) സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, തിരൂരങ്ങാടി പോളി ടെക്നിക്കിന്റെ കാര്യത്തില്‍ പുലര്‍ത്തുന്ന അനാസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

3972

നന്നംമുക്ക് ഗവണ്‍മെന്റ് പോളിടെക്നിക്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

കഴിഞ്ഞ വര്‍ഷങ്ങളിലെ ബഡ്ജറ്റുകളില്‍ തുക വകയിരുത്തിയിരുന്ന മലപ്പുറം ജില്ലയിലെ പൊന്നാനി നിയോജക മണ്ഡലത്തിലെ നന്നംമുക്ക് ഗവണ്‍മെന്റ് പോളി ടെക്നിക്കിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ?

3973

കേന്ദ്ര യൂണിവേഴ്സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയ്ക്ക് അനുവദിച്ച കേന്ദ്ര യൂണിവേഴ്സിറ്റിക്ക് ആവശ്യമായ സ്ഥലം ജില്ലയില്‍ തന്നെ ലഭ്യമായിട്ടും നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാതെ ജില്ലയോട് കാണിക്കുന്ന അവഗണനയാണെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

3974

കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ നിലവിലുള്ള ഉദ്യോഗസ്ഥ-വിദ്യാര്‍ത്ഥി അനുപാതം

ശ്രീ.റ്റി..അഹമ്മദ് കബീര്‍

() കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ നിലവിലുള്ള ഉദ്യോഗസ്ഥ-വിദ്യാര്‍ത്ഥി അനുപാതം എത്രയാണ് ;

(ബി) ഈ അനുപാതം ഏറ്റവും ഒടുവില്‍ പരിഷ്കരിച്ചത് എന്നാണ് ;

(സി) യൂണിവേഴ്സിറ്റികളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ പദ്ധതിയുണ്ടോ ; എങ്കില്‍ ഇതിന് എത്ര തുക വകയിരുത്തിയിട്ടുണ്ട് ; ഈ പദ്ധതിയുടെ പുരോഗതി വ്യക്തമാക്കുമോ ?

3975

സര്‍വ്വകലാശാലകളിലെ പരീക്ഷാ ഫീസും കോഴ്സ് ഫീസും

ശ്രീ. റ്റി.വി. രാജേഷ്

,, വി. ശിവന്‍കുട്ടി

,, ജെയിംസ് മാത്യു

,, പി.റ്റി.. റഹീം

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സര്‍വ്വകലാ

ശാലകളില്‍ പരീക്ഷാഫീസും കോഴ്സ് ഫീസും വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ ; ഇതിന്റെ വിശദാംശം വ്യക്തമാക്കാമോ ;

(ബി) സര്‍വ്വകലാശാലകളില്‍ സമാന സ്വഭാവമുള്ള കോഴ്സുകളുടെ പരീക്ഷാ ഫീസും കോഴ്സ് ഫീസും വ്യത്യസ്ത നിരക്കിലാണോ ഈടാക്കി വരുന്നതെന്ന വ്യക്തമാക്കാമോ ;

(സി) ഏതെല്ലാം സര്‍വ്വകലാശാലകളിലാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഏറ്റവും ഉയര്‍ന്ന ഫീസ് ഈടാക്കുന്നത് ; ഇപ്പോഴത്തെ നിരക്ക് ഏറ്റവും ഒടുവില്‍ പുതുക്കിയത് എപ്പോഴാണെന്ന് വ്യക്തമാക്കുമോ?

3976

എന്‍...സി. യുടെ പരിശോധന

ശ്രീ. ഹൈബി ഈഡന്‍

,, സി.പി. മുഹമ്മദ്

,, .റ്റി. ജോര്‍ജ്

,, .പി. അബ്ദുള്ളക്കുട്ടി

() കേരളത്തിലെ സര്‍വകലാശാലകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ എന്‍...സി - യുടെ പരിശോധന നടക്കാറുണ്ടോ;

(ബി) കേരളത്തിലെ എത്ര യൂണിവേഴ്സിറ്റികള്‍ക്ക് നാക് - ന്റെ അംഗീകാരമുണ്ട്; പേരു വിവരം നല്‍കാമോ ;

(സി) നാക് - ന്റെ പരിശോധന എത്ര വര്‍ഷത്തിലൊരിക്കലാണ് നടക്കാറുള്ളത്;

(ഡി) കേരളത്തിലെ സര്‍വകലാശാലകള്‍, കോളേജുകള്‍ എന്നിവ എത്ര തവണ പരിശോധിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

() എപ്പോഴെങ്കിലും നാക് -ന്റ പരിശോധന മുടങ്ങിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടൊ;

(എഫ്) എങ്കില്‍ ആരാണിതിന് ഉത്തരവാദി ; ഇവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

3977

സര്‍വ്വകലാശാലകളിലെ ലൈബ്രേറിയന്‍ തസ്തിക

ശ്രീ. എന്‍.. നെല്ലിക്കുന്ന്

() സംസ്ഥാനത്തെ ഏതെങ്കിലും സര്‍വ്വകലാശാലകളില്‍ യൂണിവേഴ്സിറ്റി ലൈബ്രേറിയന്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നുണ്ടോ ; എങ്കില്‍ അതു നികത്താന്‍ അടിയന്തിരമായി നടപടി സ്വീകരിക്കുമോ ;

(ബി) യു.ജി.സി നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി യൂണിവേഴ്സിറ്റി ലൈബ്രേറിയന്‍ നിയമന മാനദണ്ഡങ്ങളിലും വിദ്യാഭ്യാസ യോഗ്യതയിലും മാറ്റം വരുത്താത്ത സര്‍വ്വകലാശാലകള്‍ ഏതെങ്കിലുമുണ്ടോ ; എങ്കില്‍ അവ ഏതൊക്കെ ആണെന്നു വ്യക്തമാക്കാമോ ;

(സി) യു.ജി.സി നിര്‍ദ്ദേശങ്ങള്‍ പിന്‍തുടരാത്ത സര്‍വ്വകലാശാലകള്‍ക്ക് ലൈബ്രറി വികസനത്തിനായുള്ള സാമ്പത്തിക സഹായം നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോയെന്നറിയിക്കുമോ ?

3978

സെല്‍ഫ് ഫിനാന്‍സ് എഞ്ചിനീയറിംഗ് കോളേജു കളില്‍ അഡീഷണല്‍ ബാച്ചുകള്

ശ്രീ.റ്റി.യു. കുരുവിള

,, മോന്‍സ് ജോസഫ്

() എം.ജി യൂണിവേഴ്സിറ്റിയുടെ കീഴില്‍ ഉള്ള എത്ര സെല്‍ഫ് ഫിനാന്‍സ് എഞ്ചിനീയറിംഗ് കോളേജുകളില്‍ ഈ അദ്ധ്യയന വര്‍ഷം അഡീഷണല്‍ ബാച്ചുകള്‍ അനുവദിച്ചിട്ടുണ്ട്; ഏതെല്ലാം കോളേജുകളില്‍ ഏതൊക്കെ കോഴ്സുകള്‍ ആണെന്ന് വ്യക്തമാക്കാമോ;

(ബി) ഇതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(സി) എം.ജി യൂണിവേഴ്സിറ്റിയുടെ കീഴില്‍ ഉള്ള എത്ര കോളേജുകളില്‍ എം.ടെക് കോഴ്സുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും അവ ഏതൊക്കെ കോളേജുകളിലാണെന്നും വിശദമാക്കാമോ ?

3979

സര്‍വ്വകലാശാലാ പരീക്ഷകളുടെ നടത്തിപ്പിലെ പോരായ്മകള്‍

ശ്രീ. എം. ഹംസ

() സര്‍വ്വകലാശാലാ പരീക്ഷാ നടത്തിപ്പിലെ പോരായ്മകള്‍ പരിഹരിക്കുന്നതിന് എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;

(ബി) സര്‍വ്വകലാശാലകള്‍ക്ക് ഏകീകൃത പരീക്ഷാ കലണ്ടര്‍ തയ്യാറാക്കുന്ന കാര്യം ആലോചിച്ചിട്ടുണ്ടോ;

(സി) കുറ്റമറ്റ രീതിയിലും ചുരുങ്ങിയ സമയത്തിനുളളിലും റിസല്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; ഇത് സംബന്ധിച്ച് വൈസ് ചാന്‍സലര്‍മാരുടെയും പരീക്ഷാ കണ്‍ട്രോളര്‍മാരുടേയും യോഗം വിളിച്ചുകൂട്ടുമെന്ന സര്‍ക്കാരിന്റെ ഉറപ്പ് പാലിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി) പരീക്ഷാ സമ്പ്രദായത്തില്‍കാലോചിത പരിഷ്കരണം അനിവാര്യമാണെന്ന് കരുതുന്നുണ്ടോ; അതിനായി എന്തെങ്കിലും നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ;

() പരീക്ഷാ പേപ്പര്‍ വാല്യുവേഷന്‍ നടത്തുന്നതിനാവശ്യമായ അദ്ധ്യാപകരെ നിയമിക്കുന്നതിന് വാല്യുവേഷന്‍ സെല്‍ രൂപീകരിക്കണമെന്ന വിദഗ്ദാഭിപ്രായം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം നടപ്പിലാക്കുമോ?

3980

എന്‍ട്രന്‍സ് റാങ്ക് ലിസ്റ് തയ്യാറാക്കുന്നതിന് പ്ളസ് ടു വിന്റെ മാര്‍ക്ക് കൂടി പരിഗണിക്കുന്നതിനുള്ള നടപടി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ് തയ്യാറാക്കുന്നതിന് പ്ളസ് ടു കോഴ്സിന്റെ ഏതൊക്കെ വിഷയങ്ങളുടെ മാര്‍ക്കാണ് പരിഗണിക്കുന്നത് എന്ന് വ്യക്തമാക്കാമോ; ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കാമോ ?

3981

ആദിവാസി മേഖലകളില്‍ സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനം

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ;

(ബി) നിരക്ഷരര്‍ ഏറ്റവും കൂടുതലുളള ആദിവാസി മേഖലകളില്‍ തുടര്‍വിദ്യാഭ്യാസ പരിപാടികളുടെ പ്രത്യേക പാക്കേജുകള്‍ ആവിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ പത്താംതരം വിജയിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ തൊഴില്‍ദാന പദ്ധതികളില്‍ മുന്‍ഗണന ലഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

3982

ലീപ്പ് കേരള മിഷന്‍

ശ്രീ. വി.റ്റി. ബല്‍റാം

'' ജോസഫ് വാഴക്കന്‍

'' എം.. വാഹീദ്

'' സണ്ണി ജോസഫ്

() സംസ്ഥാന സാക്ഷരതാ മിഷന്‍ നിലവില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി) കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്കരിച്ച ലീപ്പ് കേരള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(സി) ലീപ്പ് കേരള മിഷന്റെ പ്രവര്‍ത്തനത്തിന് വേണ്ടി കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ചിരുന്ന തുക എത്രയാണെന്ന് വ്യക്തമാക്കാമോ;

(ഡി) ഇങ്ങനെ അനുവദിച്ച തുക ചെലവഴിച്ചതിന്റെ വിശദാംശം വ്യക്തമാക്കാമോ;

() ഇവിടെ പ്രവര്‍ത്തിക്കുന്ന പ്രേരക്മാരുടെ ഓണറേറിയം എത്രയാണെന്ന് വ്യക്തമാക്കാമോ;

(എഫ്) ഓണറേറിയം അവസാനമായി വര്‍ദ്ധിപ്പിച്ചത് എന്നാണ്;

(ജി) പ്രേരക്മാരുടെ ഓണറേറിയം തുക കാലോചിതമായി വര്‍ദ്ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ?

3983

വിദേശ സര്‍വ്വകലാശാലകളുടെ ഓഫ് കാമ്പസുകള്‍

ശ്രീ. കെ.എന്‍.എ ഖാദര്‍

,, പി.ബി. അബ്ദുള്‍ റസാക്

,, കെ. മുഹമ്മദുണ്ണി ഹാജി

,, വി.എം. ഉമ്മര്‍ മാസ്റര്‍

() അമേരിക്ക, ബ്രിട്ടണ്‍, ആസ്ട്രേലിയ, റഷ്യ,സ്വിറ്റ്സര്‍ലന്റ്, സിംഗപ്പൂര്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി) വിദേശ സര്‍വ്വകലാശാലകളുടെ ഓഫ്കാമ്പസുകള്‍ നമ്മുടെ സംസ്ഥാനത്ത് സ്ഥാപിക്കുവാന്‍ ഉദ്ദേശമുണ്ടോ;

(സി) അത്തരം സര്‍വ്വകലാശാലകളുടെ കാമ്പസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ പ്രത്യേകമായ നിയമങ്ങള്‍ ആവിഷ്കരിക്കുന്നുണ്ടോ;

(ഡി) വിദേശ സര്‍വ്വകലാശാലകള്‍ ഇത്തരം ഒരു ആവശ്യം ഉന്നയിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ?

3984

കണ്ണൂര്‍ സര്‍വകലാശാലയിലെ ഗ്രേഡിങ്ങ്

ശ്രീ. ഹൈബി ഈഡന്‍

() കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗ്രേഡിങ്ങ് നടത്തിയതിലെ എന്തെല്ലാം പിഴവുകളാണ് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത് ;

(ബി) കണ്ണൂര്‍ സര്‍വകലാശാലയിലെ പരീക്ഷാ ഫലത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നു ബോധ്യപ്പെട്ടിട്ടുണ്ടോ; ഉത്തരവാദികള്‍ക്കെതിരെ എന്തു നടപടിയാണ് എടുത്തിട്ടുള്ളത് ;

(സി) പരീക്ഷാ ഫലത്തിലെ ക്രമക്കേട് എത്ര വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലത്തെയാണ് ബാധിച്ചിട്ടുള്ളത് ;

(ഡി) ഇതിനോടകം നടന്നിട്ടുള്ള അപാകതകളും പിഴവുകളും ആവര്‍ത്തിക്കാതിരിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്താനുദ്ദേശിക്കുന്നതെന്നറിയിക്കുമോ ?

3985

ജീവനക്കാരുടെ കാര്യക്ഷമത

ശ്രീ. റ്റി.എന്‍. പ്രതാപന്‍

,, കെ. ശിവദാസന്‍ നായര്‍

,, ജോസഫ് വാഴക്കന്‍

,, . പി. അബ്ദുള്ളക്കുട്ടി

() പൊതുവിദ്യാഭ്യാസ വകുപ്പിലും അതിന്റെ കീഴിലും പ്രവര്‍ത്തിക്കുന്ന കാര്യാലയങ്ങളിലെ ജീവനക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ;

(ബി) കാര്യാലയങ്ങളിലെ ജീവനക്കാരുടെ പ്രവൃത്തി പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിന് തുടര്‍ച്ചയായ പരിശീലനം നല്‍കാന്‍ നടപടി സ്വീകരിക്കുമോ ;

(സി) കാര്യാലയങ്ങളിലെ പ്രവൃത്തികള്‍ക്ക് മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നകാര്യം പരിഗണിക്കുമോ ;

(ഡി) ഇതിനായി എന്തു തുക വകയിരുത്തിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.