UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3986

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി

ശ്രീ. കെ. അജിത്

() 2010 - 2011 വര്‍ഷത്തില്‍ കേരളത്തില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ എത്ര രൂപ ചിലവഴിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പദ്ധതിയില്‍ അനുവദിച്ച മുഴുവന്‍ തുകയും ചിലവഴിച്ചിട്ടുണ്ടോ;

(സി) പ്രസ്തുത പദ്ധതിപ്രകാരം വൈക്കം നിയോജകമണ്ഡലത്തില്‍ 2010 - 2011 വര്‍ഷം എത്ര രൂപ അനുവദിച്ചിട്ടുണ്ട്;

(ഡി) അനുവദിച്ച തുക മുഴുവന്‍ ചിലവഴിച്ചിട്ടുണ്ടോ;

() തുക ചിലവഴിക്കുന്നതിന്കൂടുതല്‍ സമയം അനുവദിക്കുമോ;

3987

വെളളപ്പൊക്കദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() കോഴിക്കോട് ജില്ലയില്‍ വെളളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കഴഞ്ഞ 5 വര്‍ഷം അനുവദിച്ച തുക എത്രയെന്ന് വെളിപ്പെടുത്തുമോ; ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചത്;

(ബി) പ്രസ്തുത പ്രവൃത്തികള്‍ എത്രയെണ്ണം പൂര്‍ത്തിയായിട്ടുണ്ട് എന്നും എത്ര തുക ചെലവായി എന്നും പഞ്ചായത്തടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;

(സി) ആരംഭിക്കാത്ത പ്രവൃത്തികള്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ തടസ്സം നിന്നതായി ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു?

3988

വെള്ളപ്പൊക്കദുരിതാശ്വാസ പദ്ധതി

ശ്രീ. പി.റ്റി.. റഹീം

() 2006 മാര്‍ച്ച് 31 ന് വെള്ളപ്പൊക്കദുരിതാശ്വാസ പദ്ധതിയില്‍ ഭരണാനുമതി നല്‍കിയ റോഡ് പ്രവൃത്തികള്‍ക്ക് എത്ര പണം നല്‍കാന്‍ ബാക്കിയുണ്ടായിരുന്നു;

(ബി) 2011 മാര്‍ച്ച് 31 ന് ഈ ഇനത്തില്‍ നല്‍കാനുണ്ടായിരുന്ന തുക എത്രയായിരുന്നു എന്ന് വ്യക്തമാക്കാമോ?

T3989

കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം

ശ്രീ. പി. തിലോത്തമന്‍

() ഇത്തവണത്തെ കാലവര്‍ഷം മൂലം സംസ്ഥാനത്തുണ്ടായ നാശനഷ്ടം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ;

(ബി) കാലവര്‍ഷക്കെടുതിയില്‍ മരിച്ച ആളുകള്‍ക്ക് എത്ര രൂപ വീതമാണ് അനുവദിച്ചു നല്‍കിയത്;

(സി) മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം അനുവദിച്ച വകയില്‍ നടപ്പുവര്‍ഷം എത്ര കോടി രൂപ ചെലവായി;

(ഡി) നടപ്പുവര്‍ഷം ഉണ്ടായ കാലവര്‍ഷക്കെടുതിയില്‍ എത്ര കോടി രൂപയുടെ കൃഷിനാശം സംഭവിച്ചു;

() കൃഷി നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ഈ സര്‍ക്കാര്‍ എത്ര കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കി;

(എഫ്) കാലവര്‍ഷക്കെടുതിയില്‍ വീടുകള്‍ക്ക് ഭാഗികമായും പൂര്‍ണ്ണമായും നഷ്ടം സംഭവിച്ചവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും അര്‍ഹമായ ധനസഹായം അടിയന്തിരമായി നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

3990

ഫ്ളഡ് മാനേജ്മെന്റ് പദ്ധതി

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

'' കെ.എന്‍.. ഖാദര്‍

'' പി.കെ. ബഷീര്‍

'' പി. ഉബൈദുള്ള

() ഫ്ളഡ് മാനേജ്മെന്റ് പ്രോഗ്രാമില്‍പ്പെടുത്തി സംസ്ഥാനത്തു നടപ്പാക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ ;

(ബി) മലപ്പുറം ജില്ലയില്‍ ഈ പ്രോഗ്രാമില്‍പ്പെടിത്തി നടപ്പാക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്നതിന്റെ വിശദവിവരം നല്‍കുമോ

3991

സുനാമി ഭവനനിര്‍മ്മാണ പദ്ധതി

ശ്രീ. ജി. സുധാകരന്‍

() പുതിയ അമ്പലപ്പുഴ മണഡലത്തില്‍ ഉള്‍പ്പെട്ട ആലപ്പുഴ നഗരസഭയിലെ 27 വാര്‍ഡുകളിലും പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴതെക്ക്, അമ്പലപ്പുഴ വടക്ക്, പുറക്കാട് എന്നീ ഗ്രാമപഞ്ചായത്തുകളിലുമായി സുനാമി പുനരധിവാസ ഭവന നിര്‍മ്മാണ പദ്ധതിയില്‍ അനുവദിച്ച വീടുകളെത്ര;

(ബി) നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കള്‍ക്ക് കൈമാറിയ വീടുകളെത്ര; നിര്‍മ്മിക്കാനുളളവ എത്ര; പഞ്ചായത്ത്, നഗരസഭ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ ലഭ്യമാക്കുമോ;

(സി) സുനാമി വീടുകള്‍ ക്രയവിക്രയം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

3992

ഭാരതപുഴയും റിവര്‍ മാനേജ്മെന്റ് ഫണ്ടും

ശ്രീ. എം. ഹംസ

() പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലായി റിവര്‍ മാനേജ്മെന്റ് ഫണ്ട് ഓരോ ജില്ലകളിലും എത്ര വീതം ഉണ്ട്;

(ബി) ആര്‍.എം.എഫ്. ഉപയോഗപ്പെടുത്തി പാലക്കാട് ജില്ലയില്‍ എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു; ഓരോന്നിനും എത്ര തുക വീതം അനുവദിച്ചു;

(സി) പാലക്കാട് ജില്ലയില്‍ ഭാരതപ്പുഴയുടെ തീരങ്ങളില്‍ ഓരോ കടവുകളിലും എത്ര വീതം മണല്‍ പാസുകള്‍ ആണ് അനുവദിച്ചിട്ടുള്ളത്;

(ഡി) മണല്‍ കടവുകള്‍ മാറ്റി നിശ്ചയിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടോ ?

3993

റിവര്‍ മാനേജ്മെന്റ് ഫണ്ട്

ശ്രീ. പി. ഉബൈദുള്ള

,, പി.കെ. ബഷീര്‍

() റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍പ്പെടുത്തി എന്തെല്ലാം പ്രവൃത്തികളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്; വിശദാംശം നല്‍കാമോ;

(ബി) ഫണ്ട് ഉപയോഗിച്ച് കഴിഞ്ഞ രണ്ട് വര്‍ഷം എന്തുതുക ചെലവഴിച്ചുവെന്നും ഓരോ ജില്ലയ്ക്ക് അനുവദിച്ച തുകയും ചെലവഴിച്ച തുകയും വെളിപ്പെടുത്തുമോ;

(സി) ഇതില്‍ മലപ്പുറം ജില്ലയില്‍ എന്തുതുക ലഭിച്ചുവെന്നും അവ ഏതെല്ലാം പദ്ധതികള്‍ക്കാണ് ചെലവഴിച്ചതെന്നും വ്യക്തമാക്കുമോ?

T3994

നിര്‍മ്മാണമേഖലയിലെ മണല്‍ ക്ഷാമം പരിഹരിക്കുന്നതിന് നടപടി

ശ്രീ. എം. ഉമ്മര്‍

,, എന്‍. ഷംസുദ്ദീന്‍

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, സി. മോയിന്‍കുട്ടി

() നിര്‍മ്മാണമേഖലയിലെ മണല്‍ ക്ഷാമം പരിഹരിക്കുന്നതിനുളള നിര്‍ദ്ദേശങ്ങളെന്തെങ്കിലും പരിഗണനയിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി) അനധികൃതമായുളള പുഴമണല്‍ ശേഖര ണവും, കരമണല്‍ ഖനനവും മണല്‍ ക്ഷാമത്തിന്റെ സൃഷ്ടിയാണെന്നതുകൊണ്ട് ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ പതിപ്പിക്കുമോ;

(സി) അധികൃത മണല്‍ ശേഖരിക്കുന്നതിനും, കരമണല്‍ ഖനനത്തിനും പിടിക്കപ്പെട്ടാല്‍ വ്യത്യസ്ത ശിക്ഷകളാണ് നടപ്പാക്കിവരുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

3995

അംഗീകൃത മണലെടുപ്പ് തടയുന്നതിനായി ടാസ്ക്ഫോഴ്സ്

ശ്രീ. എം. ഹംസ

() അനധികൃത മണലെടുപ്പ് നടത്തുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ടോ;

(ബി) ഇത് സംബന്ധിച്ച നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ടോ;

(സി) അതിന്‍മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;

(ഡി) അനധികൃതമായി മണലെടുക്കുന്നത് തടയുന്നതിനായി പോലീസ്-റവന്യൂ സംയുക്തമായി 'ടാസ്ക്ഫോഴ്സ്' രൂപീകരിക്കുമോ;

) അനധികൃത മണലെടുപ്പ് തടയാന്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായി റവന്യൂ പോലീസ് സംവിധാനത്തിനു പണം അനുവദിച്ചു കിട്ടാനുളള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(എഫ്) പ്രസ്തുത കാര്യം നിയമാനുസൃതം നടപ്പിലാക്കാത്തത് എന്തുകൊണ്ട്;

(ജി) 'സാന്റ് ഓഡിറ്റ്' നടത്തുന്നതിന് ഇപ്പോള്‍ സ്വീകരിച്ചുവരുന്ന സംവിധാനത്തിന്റെ കാലതാമസം ശ്രദ്ധയിലുണ്ടോ;

(എച്ച്) എങ്കില്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

()   ഒറ്റപ്പാലം നഗരസഭയില്‍ പുതിയ കടവുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; പുതിയ കടവുകള്‍ അനുവദിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ പരിഗണിക്കാതിരുന്നതെന്തുകൊണ്ട്?

3996

കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എത്തിച്ചു കൊടുക്കുന്നതിനുള്ള നിയമവിധേയമായ നടപടികള്‍

ശ്രീ.മുല്ലക്കര രത്നാകരന്‍

,, വി.ശശി

,, കെ. രാജു

,, . ചന്ദ്രശേഖരന്‍

() സംസ്ഥാനത്ത് മണല്‍ ലോറികള്‍ പിടിച്ച വകയില്‍ ഇതുവരെ എത്ര തുക ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ; ഓരോ ജില്ലയിലും എത്ര തുക വീതം ലഭിച്ചു ;

(ബി) മണല്‍ ലോറികള്‍ പിടിക്കുന്നതു മുതല്‍ പിഴ ഈടാക്കുന്നതു വരെയുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ;

(സി) വിവിധ കളക്ടറേറ്റുകളുമായി ബന്ധപ്പെട്ട് നടപടികള്‍ കാത്തു കിടക്കുന്ന എത്ര മണല്‍ വാഹനങ്ങളുണ്ട്; ഓരോ ജില്ലയിലും എത്ര വീതം ;

(ഡി) മണല്‍ കൊണ്ടു പോകുന്നതിന് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം എടുത്തു കളയാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ പകരം കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എത്തിച്ചു കൊടുക്കുന്നതിനുള്ള നിയമവിധേയമായ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ ?

3997

റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കല്‍

ശ്രീ. എം. പി. വിന്‍സെന്റ്

,, വി. ഡി. സതീശന്‍

,, റ്റി. എന്‍. പ്രതാപന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

() റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;

(ബി) റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് വില്ലേജാഫീസില്‍ നിന്നും ലഭിക്കേണ്ട വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, സേവനങ്ങള്‍ ഇവയ്ക്ക് നിസ്സാര കാരണങ്ങളുടെ പേരില്‍ കാലതാമസം വരുത്തുന്നതിന് ഉത്തരവാദികളായവരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കുമോ;

(സി) വില്ലേജാഫീസുകളിലെ ജീവനക്കാര്‍ക്ക് പൊതുജനങ്ങളുമായി ഇടപഴകുന്നതിന് പ്രത്യേക പരിശീലനം നല്‍കുമോ?

3998

കെട്ടിക്കിടക്കുന്ന ഫയലുകള്‍

ശ്രീ. എം. ഹംസ

() ഒറ്റപ്പാലം താലൂക്കാഫീസിലും വില്ലേജ് ഓഫീസിലും കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം എത്രയാണ്; തീര്‍പ്പുകല്പിക്കാത്തതിന് കാരണം എന്ത്;

(ബി) ഒറ്റപ്പാലം താലൂക്കാഫീസ് ആദ്യമായി ഇ-ഗവേണന്‍സ് നടപ്പിലാക്കിയതാണോ; വിശദമാക്കാമോ;

(സി) എത്ര ഉദ്യോഗസ്ഥന്മാരാണ് നിലവിലുള്ളത്;

(ഡി) ഓരോ സീറ്റിലും പെന്റിംഗ് ഫയല്‍ എത്ര;

() ഏറ്റവും കൂടുതല്‍ കാലം ഫയലുകള്‍ കൈവശം വച്ച കേസുകള്‍ ശ്രദ്ധയിലുണ്ടോ; പ്രസ്തുത ഉദ്യോഗസ്ഥന്‍ ആര്;

(എഫ്) മണല്‍പാസ് വിതരണത്തിനായി ഏതെല്ലാം ഉദ്യോഗസ്ഥന്മാരെയാണ് ചുമതല ഏല്പിക്കാറുള്ളത്; പ്രസ്തുത ഉദ്യോഗസ്ഥന്മാരെ ആഴ്ചതോറും മാറ്റുന്ന കാര്യം പരിഗണനയിലുണ്ടോ; ഇല്ല എങ്കില്‍ എന്തുകൊണ്ട് ?

3999

വില്ലേജ്ഓഫീസുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ കമ്പ്യൂട്ടര്‍  വല്‍ക്കരിക്കുന്നത് സംബന്ധിച്ച നടപടിയുടെ പുരോഗതി അറിയിക്കാമോ?

4000

-ജില്ലാ പദ്ധതി

ശ്രീ. തേറമ്പില്‍രാമകൃഷ്ണന്‍

,, വി.ഡി. സതീശന്‍

,, എം.. വാഹിദ്

,, കെ. അച്ചുതന്‍

() -ജില്ലാ പദ്ധതിയുടെ വിശദാംശങ്ങളും ഉദ്ദേശലക്ഷ്യങ്ങളും എന്തെല്ലാമാണ്;

(ബി) ഇപ്പോള്‍ ഏതൊക്കെ ജില്ലകളില്‍ ഇത് നടപ്പിലാക്കിയിട്ടുണ്ട്;

(സി) ബാക്കി ജില്ലകളില്‍ ഇത്നടപ്പിലാക്കാനുള്ള പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടോ;

(ഡി) പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

() സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ നടപ്പാക്കുമോ?

4001

അക്ഷയ സംരംഭകര്‍ക്ക് ലഭിക്കാനുള്ള പ്രതിഫലം

ശ്രീ. വി.എസ്. സുനില്‍കുമാര്‍

() 2006 വര്‍ഷത്തില്‍ ഭൂരേഖാ കമ്പ്യൂട്ടര്‍ വത്കരണത്തിന്റ ഭാഗമായി ഡാറ്റാഎന്‍ട്രി ചെയ്യുന്നതിന് അക്ഷയസംരംഭകരെ ചുമതലപ്പെടുത്തിയിരുന്നുവോ;

(ബി) ഇവര്‍ ചെയ്ത ജോലിയുടെ കൂലി ഇനത്തില്‍ നല്‍കേണ്ട പണം ഇതുവരേയും ബന്ധപ്പെട്ട വകുപ്പ് നല്‍കിയിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി) എത്രയും വേഗം ഇവര്‍ക്ക് പ്രതിഫലം നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

4002

പുതിയ താലൂക്കുകള്‍

ശ്രീ. പി. റ്റി. . റഹീം

() നിലവിലുള്ള താലൂക്കുകള്‍ വിഭജിച്ച് 5 പുതിയ താലൂക്കുകള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് ശുപാര്‍ശ ലഭിച്ചിട്ടുണ്ടോ;

(ബി) പുതുതായി രൂപീകരിക്കുന്നതിന് ശുപാര്‍ശ ലഭിച്ച താലൂക്കുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സി) താലൂക്കുകള്‍ രൂപീകരിക്കുന്നതിനായി ഏതൊക്കെ താലൂക്കുകള്‍ വിഭജിക്കണമെന്നുള്ള ശുപാര്‍ശയാണ് ലഭിച്ചിട്ടുള്ളത് ?

4003

കടങ്ങോട് പാറപ്പുറം വില്ലേജ് ഓഫീസ്

ശ്രീ. ബാബു എം. പാലിശ്ശേരി

() കടങ്ങോട് ഗ്രൂപ്പ് വില്ലേജ് ഓഫീസ് വിഭജിച്ച് കടങ്ങോട് പാറപ്പുറം ആസ്ഥാനമായി വില്ലേജ് ഓഫീസ് ആരംഭിക്കണം എന്നതു സംബന്ധിച്ച് കടങ്ങോട് ഗ്രാമപഞ്ചായത്തിന്റെ നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി) ഇതു സംബന്ധിച്ച ഫയലില്‍ എന്തെങ്കിലും തീരുമാനമെടുത്തിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ ?

4004

ഗ്രൂപ്പ് വില്ലേജ് ഓഫീസുകളുടെ വിഭജനം

ശ്രീ.ബാബു എം.പാലിശ്ശേരി

() കുന്നംകുളം നിയോജകമണ്ഡലത്തില്‍ എത്ര ഗ്രൂപ്പ് വില്ലേജ് ആഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ; അവ ഏതൊക്കെയാണ് ; ഓരോ ഗ്രൂപ്പ് വില്ലേജ് ആഫീസുകളിലും ഉള്‍പ്പെടുന്ന വില്ലേജുകള്‍ ഏതൊക്കെയാണ്;

(ബി) ഗ്രൂപ്പ് വില്ലേജ് ആഫീസുകള്‍ വിഭജിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ സൌകര്യ പ്രദമായ സേവനം വില്ലേജ് ആഫീസുകളില്‍ നിന്നും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിയ്ക്കുമോ ; വിശദാംശം ലഭ്യമാക്കുമോ ?

4005

ധര്‍മ്മടം വില്ലേജ് ഓഫീസിന് കെട്ടിടം

ശ്രീ. കെ.കെ. നാരായണന്‍

() ധര്‍മ്മടം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ വില്ലേജ് ഓഫീസിന് കെട്ടിടം പുതുക്കി പണിയുന്നതിന് നടപടി സ്വീരിക്കുമോ ; വിശദാംശം വെളിപ്പെടുത്തുമോ ?

4006

രജിസ്ട്രാര്‍ ഓഫീസിന് സ്ഥലം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

പൊന്നാനി താലൂക്കില്‍ സിവില്‍ സ്റേഷന്‍ കോമ്പൌണ്ടില്‍ സബ്രജിസ്ട്രാര്‍ ഓഫിസിന് കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം അനുവദിക്കുന്നതിനുളള നടപടികളുടെ ഇപ്പോഴത്തെ അവസ്ഥ അറിയിക്കുമോ?

4007

താലൂക്ക് വികസന കൌണ്‍സിലുകള്‍

ശ്രീ. . എം. ആരിഫ്

() താലൂക്ക് വികസന കൌണ്‍സിലുകളെ ശക്തിപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഡി.ഡി.സി യ്ക്ക് സമാനമായി താലൂക്ക്തലത്തില്‍ വിവധ വകുപ്പുകളുടെ പ്രവര്‍ത്തന അവലോകനം ഒരു പരിധി വരെ വിജയകരമായി നടത്തുവാന്‍ കഴിയുന്ന താലൂക്ക് വികസന കൌണ്‍സിലുകളിലെ അനൌദ്യോഗിക അംഗങ്ങള്‍ക്ക് ടി.എ യും കൌണ്‍സില്‍ പെറ്റിഷന്‍ പരിശോധനയ്ക്ക് വാഹനസൌകര്യങ്ങളും യോഗനടത്തിപ്പിനുളള ചെറിയ സഹായങ്ങളും നല്‍കി താലൂക്ക് വികസന കൌണ്‍സിലുകളെ സജീവമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

4008

അന്യായമായ സ്ഥലം മാറ്റ ഉത്തരവുകള്‍

ശ്രീ. പി. തിലോത്തമന്‍

() ചേര്‍ത്തല താലൂക്ക് ഓഫീസിലും താലൂക്കിലെ വിവിധ വില്ലേജുകളിലും ജോലിചെയ്യുന്ന ജീവനക്കാരെ സ്ഥലംമാറ്റിക്കൊണ്ട് ഈ സര്‍ക്കാര്‍ വന്നതിനുശേഷം എത്ര ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ട് ;

(ബി) എല്‍.ഡി.സി/വി.., യു.ഡി.സി/എല്‍.വി.ഒ വില്ലേജ്മാന്‍ തസ്തികകളിലുളളവരെ സ്ഥലംമാറ്റിക്കൊണ്ട് ചേര്‍ത്തല താലൂക്ക് ഓഫീസില്‍ നിന്നും ഇറങ്ങിയിട്ടുളള കഴിഞ്ഞ 4 മാസങ്ങള്‍ക്കുളളിലെ ഉത്തരവുകള്‍ക്ക് സ്വീകരിച്ചിട്ടുളള മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;

(സി) മൂന്നോ അതില്‍കൂടുതലോ വര്‍ഷങ്ങളായി ഒരാഫീസില്‍ ജോലിചെയ്യുന്നവരെ അതേ ഓഫീസില്‍ നിലനിര്‍ത്തിക്കൊണ്ട് വളരെ കുറച്ചുകാലമായി മാത്രം ജോലിചെയ്യുന്നവരെ വളരെ ദൂരെയുളള ഓഫീസിലേയ്ക്ക് മാറ്റിക്കൊണ്ട് ഇറക്കിയിട്ടുളള പ്രസ്തുത ഉത്തരവുകള്‍ അടിയന്തിരമായി പുന:പരിശോധിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) ഇത്തരം സ്ഥലം മാറ്റ ഉത്തരവുകള്‍ ഇറക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?

4009

റവന്യൂ വകുപ്പിലെ സ്ഥലംമാറ്റം

ശ്രീ. കെ. അജിത്

() ഈ ഗവണ്‍മെന്റ് അധികാരമേറ്റ ശേഷം വൈക്കം നിയോജക മണ്ഡലപരിധിയില്‍ നിന്നും റവന്യൂ വകുപ്പിന്റെ പരിധിയിലുള്ള എത്ര ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിട്ടുണ്ട്.

(ബി) ഇതില്‍ മണ്ഡലത്തിന് പുറത്തേക്ക്എത്ര പേരെ മാറ്റിയിട്ടുണ്ട്;

(സി) പ്രസ്തുത സ്ഥലംമാറ്റത്തെ സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ഉയര്‍ന്നതായി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഇത്തരം പരാതികള്‍ വകുപ്പ് പരിഹരിച്ചിട്ടുണ്ടോ?

4010

ഹാരിസണ്‍ മലയാളം കൈവശപ്പെടുത്തിയ ഭൂമി

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. . കെ. ബാലന്‍

,, ബി. ഡി. ദേവസ്സി

,, എം. ഹംസ

() ഹാരിസണ്‍ മലയാളം സര്‍ക്കാര്‍ ഭൂമി കൈവശം വച്ച് സംസ്ഥാനത്തെ ഭൂരഹിതരെ വഞ്ചിക്കുകയാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വിദേശകമ്പനിയായ ഹാരിസണ്‍ മലയാളം സംസ്ഥാനത്ത് ഭൂമി കൈവശപ്പെടുത്തിയത് എങ്ങിനെയാണെന്ന് വിശദമാക്കാമോ; ഇവര്‍ ഏതെല്ലാം പ്രദേശങ്ങളില്‍ എത്ര ഏക്കര്‍ ഭൂമി കൈവശം വച്ച് വരുന്നുണ്ട്;

(സി) വിദേശനാണ്യ വിനിമയ നിയമ(ഫെറ)മനുസരിച്ചോ കമ്പനി നിയമമനുസരിച്ചോ ഇന്ത്യന്‍ പാട്ട വ്യവസ്ഥയനുസരിച്ചോ ഭൂമി കൈവശം വയ്ക്കാന്‍ ഹാരിസണ്‍ മലയാളം കമ്പനിയ്ക്ക് അര്‍ഹതയുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ ?

4011

ലാന്‍ഡ് ബാങ്ക്

ശ്രീ. .സി. ബാലകൃഷ്ണന്‍

() ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിന് വേണ്ടി സര്‍ക്കാര്‍ കൈവശമുള്ള ഭൂമിയുടെ അളവ് എത്രയെന്ന് വ്യക്തമാക്കുമോ;

(ബി) ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിന് വേണ്ടി പ്രത്യേകമായി ഒരു ലാന്‍ഡ് ബാങ്കിന് രൂപം നല്‍കുമോ;

(സി) ആദിവാസികളുടെ ഭൂഉടമസ്ഥത സംബന്ധിച്ച് ഒരു ധവളപത്രം പുറത്തിറക്കാന്‍ നടപടി സ്വീകരിക്കുമോ?

4012

ആദിവാസി ഭൂമി കൈയ്യേറ്റം

ശ്രീ.കെ.വി.വിജയദാസ്

,, ബി.ഡി. ദേവസ്സി

,, പി.റ്റി.. റഹീം

,, എസ്. രാജേന്ദ്രന്‍

() അട്ടപ്പാടിയിലെ ആദിവാസി കയ്യെറ്റത്തെക്കുറിച്ച് (കാറ്റാടി കമ്പനി) പരിശോധിക്കുവാന്‍ നിയോഗിച്ച ചീഫ്സെക്രട്ടറിയുടെ ശുപാര്‍ശകള്‍ ഗവണ്‍മെന്റ് നടപ്പാക്കിയിട്ടുണ്ടോ;

(ബി) സുസ് ലോണ്‍ കയ്യേറിയ ഭൂമിയില്‍ ആദിവാസി ഭൂവുടമകള്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ടോ;

(സി) എങ്കില്‍ ഇതിന് സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;

() ചീഫ് സെക്രട്ടറിയുടെ റിപ്പോട്ടില്‍ നിര്‍ദ്ദേശിച്ച പ്രകാരം ആദിവാസികള്‍ ആര്‍.ഡി.ഒ മുമ്പാകെ നല്‍കിയ മൊഴി, ഭൂമി തിരിച്ചെടുക്കുന്നതിനുളള അപേക്ഷയായി പരിഗണിക്കുമോ;

(എഫ്) എങ്കില്‍ ഇതിനകം എത്ര ഏക്കര്‍ ഭൂമി തിരിച്ചെടുത്തിട്ടുണ്ട്?

4013

അട്ടപ്പാടിയിലെ കാറ്റാടി വൈദ്യുത നിലയങ്ങള്‍

ശ്രീ. . ചന്ദ്രശേഖരന്‍

ശ്രീമതി. .എസ്. ബിജിമോള്‍

ശ്രീ. .കെ. വിജയന്‍

'' വി. ശശി.

അട്ടപ്പാടിയിലെ ആദിവാസി ഭൂമി സംബന്ധിച്ച് മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടുകളും ഉത്തരവുകളും നിരാകരിച്ചുകൊണ്ട് എത്ര കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ?

4014

പൊതു നിരത്തുകളിലെ ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കാന്‍ നടപടി

ശ്രീ. സി. ദിവാകരന്‍

,, ചിറ്റയം ഗോപകുമാര്‍

,, കെ. അജിത്

,, പി. തിലോത്തമന്‍

() പൊതു നിരത്തുകളിലെ ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശമുണ്ടായിട്ടുണ്ടോ ;

(ബി) പ്രസ്തുത നിര്‍ദ്ദേശം നടപ്പാക്കാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നുണ്ടോ . എങ്കില്‍ എന്തെല്ലാം നടപടികളെടുത്തു വരുന്നുണ്ടെന്ന് വിശദമാക്കുമോ ?

4015

മൂന്നാര്‍ ട്രൈബ്യൂണല്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() മൂന്നാര്‍ ട്രൈബ്യൂണല്‍ സ്ഥാപിച്ചതിന്റെ ഉദ്ദേശലക്ഷ്യം വിശദമാക്കാമോ;

(ബി) മൂന്നാര്‍ ട്രൈബ്യൂണലിന് ഇതുവരെ ലഭിച്ചി ട്ടുളള കേസുകളുടെ എണ്ണം എത്ര; ഇവയില്‍ എത്ര എണ്ണം തീര്‍പ്പാക്കി;

(സി) കേസുകളുടെ തീര്‍പ്പാക്കല്‍ ഇഴഞ്ഞു നീങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ തീര്‍പ്പാക്കല്‍ ത്വരിതപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കാമോ;

(ഡി) നിലവില്‍ മൂന്നാര്‍ സ്പെഷ്യല്‍ ട്രൈബ്യൂണലില്‍ ആവശ്യമായ ഉദ്യോഗസ്ഥര്‍ ഇല്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() മൂന്നാര്‍ ട്രൈബ്യൂണലില്‍ ആകെ എത്ര തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്നും ഈ തസ്തികകളിലെ ഉദ്യേഗസ്ഥരുടെ നിയമന രീതിയും വ്യക്തമാക്കാമോ?

4016

പട്ടയം നല്‍കാന്‍ നടപടി

ശ്രീമതി ഇ.എസ്. ബിജിമോള്‍

() പീരുമേട് താലൂക്കിലെ വാഗമണ്‍, ഏലപ്പാറ വില്ലേജുകളില്‍ പട്ടയം ലഭിച്ചിട്ടും റവന്യൂ അധികാരികള്‍ ഭൂനിനികുതി സ്വീകരിക്കാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) ഇടുക്കി ജില്ലയിലെ വൈദ്യുതി പദ്ധതികള്‍ക്കുവേണ്ടി ഏറ്റെടുത്തതും എന്നാല്‍ ഉപേക്ഷിക്കപ്പെട്ടതുമായ പദ്ധതി പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിന് നടപടി കൈക്കൊള്ളുമോ;

(സി) ജലവൈദ്യുത പദ്ധതി പ്രദേശങ്ങളിലെ 10 ചെയിന്‍ ഏരിയായില്‍ ഉള്‍പ്പെട്ടവര്‍ക്ക് പട്ടയമോ, കൈവശരേഖയോ നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

(ഡി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇടുക്കി ജില്ലയില്‍ എത്ര ഉപാധി രഹിതപട്ടയങ്ങള്‍ നല്‍കി; ഏതൊക്കെ താലൂക്കുകളില്‍ എത്ര എണ്ണം വീതം എന്ന് വ്യക്തമാക്കാമോ;

() 10 ചെയിന്‍ പ്രദേശത്തെ കൈവശക്കാര്‍ക്ക് പട്ടയം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

4017

പട്ടയവിതരണം പൂര്‍ത്തിയാക്കുന്നതിന് നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വയനാട് ജില്ലയില്‍ നടത്തിയ പട്ടയ വിതരണത്തിന്റെ നിയോജകമണ്ഡലം തിരിച്ചുളള കണക്ക് വെളിപ്പെടുത്താമോ;

(ബി) വയനാട് ജില്ലയിലെ പട്ടയവിതരണം സംബന്ധിച്ച് എത്ര പരാതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നതിന്റെ താലൂക്ക്തല വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) പ്രസ്തുത പരാതികളിന്മേല്‍ തീര്‍പ്പ് കല്‍പ്പിച്ച് പട്ടയ വിതരണം എന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വെളിപ്പെടുത്തുമോ?

4018

മലന്തോട്ടം ഭൂമിയില്‍ സ്വകാര്യ വ്യക്തികള്‍ക്ക് പട്ടയം

ശ്രീ. കെ. രാധാകൃഷ്ണന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

ശ്രീമതി കെ. കെ. ലതിക

ശ്രീ. പി.റ്റി.. റഹീം

() വയനാട് ജില്ലയിലെ കൃഷ്ണഗിരി വില്ലേജില്‍ സര്‍ക്കാരിനവകാശപ്പെട്ട മലന്തോട്ടം ഭൂമിയില്‍ സ്വകാര്യ വ്യക്തികള്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ടോ; എങ്കില്‍ എപ്പോള്‍ ;

(ബി) പ്രസ്തുത ഭൂമിയില്‍ നിന്നും ഇപ്പോള്‍ മരം മുറിച്ചു മാറ്റിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) മുന്‍സര്‍ക്കാര്‍ ഉത്തരവിട്ട വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ ;

4019

കാസര്‍ഗോഡ് ജില്ലയിലെ പട്ടയമേള

ശ്രീ. . ചന്ദ്രശേഖരന്‍

() 12.09.2011 ന് കാസര്‍ഗോഡ് ജില്ലയില്‍ നടന്ന പട്ടയമേളയില്‍ എത്ര പേര്‍ക്ക് പട്ടയം നല്‍കി;

(ബി) പ്രസ്തുത പട്ടയങ്ങളും ഭൂമിയും പൂര്‍ണ്ണമായും പട്ടയ ഉടമകള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടോ;

(സി) മേളയില്‍ നല്‍കിയ പട്ടയങ്ങളുടെ വില്ലേജ് തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത പട്ടയങ്ങളില്‍ താലൂക്കാഫീസിലും വില്ലേജാഫീസിലും പട്ടയ ഉടമസ്ഥന്റെ കയ്യില്‍ എത്താതെ, പട്ടയങ്ങള്‍ കെട്ടിക്കിടക്കുന്നുണ്ടോ;

() എങ്കില്‍ ഇത് എന്തുകൊണ്ടാണെന്നും ഇതിനുത്തരവാദികളായ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?

4020

പാണ്യപാറയിലെ കര്‍ഷകര്‍ക്ക് പട്ടയം

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജകമണ്ഡലത്തില്‍ അയ്യമ്പുഴ ഗ്രാമപഞ്ചായത്തിലെ പാണുപാറയിലെ റവന്യൂഭൂമിയില്‍ മൂന്നു തലമുറകളായി കൃഷിചെയ്തുവരുന്ന കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിലെ തടസ്സങ്ങള്‍ എന്തെല്ലാ മാണ്;

(ബി) ഇതു സംബന്ധിച്ച് റവന്യൂവകുപ്പിലെ 59097/3/2006/ആര്‍.ഡി 44956/3/09/ആര്‍.ഡി. തുടങ്ങിയ ഇതുമായി ബന്ധപ്പെട്ട ഫയലുകളില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെ ന്നും പ്രസ്തുത നടപടികളുടെ നിജസ്ഥിതി എന്തെന്നും വിശദമാക്കാമോ?

4021

ലക്ഷംവീട് കോളിനികളില്‍ പട്ടയം അനുവദിക്കുന്നതിന് നടപടി

ശ്രീ. സി. കെ. നാണു

,, മാത്യു റ്റി. തോമസ്

,, ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

() സംസ്ഥാനത്ത് ലക്ഷംവീട് കോളനികളില്‍ പട്ടയം അനുവദിക്കുന്നതിന് നിലവിലുളള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;

(ബി) ഇപ്രകാരം പട്ടയം അനുവദിക്കപ്പെട്ട ഭൂമികള്‍ കൈമാറ്റം ചെയ്യുന്നതിന് നിവിലുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(സി) ഇത് സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ഡി) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പട്ടയഭൂമി കൈമാറ്റം ചെയ്തവര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടോ;

() എങ്കില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

4022

പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം

ശ്രീ. . . അസീസ്

() റോഡ്, തോട് പുറമ്പോക്കുകളില്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്നവര്‍ക്ക് പട്ടയം നല്‍കുന്നതിന് നടപടി എടുക്കുമോ;

(ബി) ഇപ്രകാരമുള്ളവര്‍ക്ക് പട്ടയം ലഭിക്കാത്തതിനാല്‍ റേഷന്‍ കാര്‍ഡോ വൈദ്യുതിയോ ലഭിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) സുപ്രീം കോടതിയുടെ എസ്.എല്‍.പി.സി. 8519/2006 നമ്പരിലുള്ള 16.02.2010 ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുറമ്പോക്കുകളില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്നതിനോ അല്ലെങ്കില്‍ ഇവരെ ഒഴിപ്പിക്കുന്നതിനോ നടപടി സ്വീകരിച്ചിട്ടുണ്ടോ?

4023

CANCELLED

 

കുറുമാത്തൂര്‍ ഐ.ടി.ഐയ്ക്കു വേണ്ടി മിച്ചഭൂമി

ശ്രീ. ജെയിംസ് മാത്യു

() തളിപറമ്പ് മണ്ഡലത്തിലെ കുറുമാത്തുര്‍ ഗവ:റസിഡന്‍ഷ്യല്‍ ഐ.ടി.ഐക്ക് കെട്ടിടം പണിയുന്നതിലേയ്ക്കായി മിച്ചഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടിയുടെ പുരോഗതി അറിയിക്കാമോ;

(ബി) സ്വന്തം കെട്ടിടമില്ലാത്തതിനാല്‍ ഐ.ടി.ഐയില്‍ പുതിയ കോഴ്സുകള്‍ തുടങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൃഷിയോഗ്യമല്ലാത്തമിച്ചഭൂമി നല്കുന്നതിനുള്ള നടപടി ഊര്‍ജ്ജിതപ്പെടുത്തുമോ;

(സി) നടപടി പൂര്‍ത്തികരിച്ച് എന്ന് ഭൂമി ലഭ്യമാക്കുമെന്ന് അറിയിക്കാമോ?

4024

ഹോപ്പ്സ് പ്ളാന്റേഷന്‍

ശ്രീ. കെ. അച്ചുതന്‍

,, വി.പി. സജീന്ദ്രന്‍

,, സണ്ണി ജോസഫ്

,, എം.പി. വിന്‍സെന്റ്

() ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍ ഹോപ്സ് പ്ളാന്റേഷന്‍ വക എസ്റ്റേറ്റില്‍ സര്‍ക്കാര്‍ മിച്ചഭൂമി ഉണ്ടോ; എങ്കില്‍ എത്ര; പ്രസ്തുത ഭൂമിസര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടോ; എങ്കില്‍ എന്നാണ്; ഭൂമിയുടെ സ്ഥിതി എന്താണ്;

(ബി) ഇല്ലെങ്കില്‍ ഏറ്റെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; ഭൂമി ഏറ്റെടുക്കുന്നതിന് എന്തെങ്കിലും നിയമതടസ്സം ഉണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; പ്രസ്തുത ഭൂമിയില്‍ നിന്നും എസ്റേറ്റ് മാനേജ്മെന്റ് മരങ്ങള്‍ മുറിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമോ?

4025

ഭൂനികുതി അടയ്ക്കാന്‍ സാധിക്കാത്ത സാഹചര്യം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() മങ്കട മണഡലത്തിലെ, കൂട്ടിലങ്ങാടി വില്ലേജില്‍പെട്ട കാരാട്ട് പറമ്പ് നിവാസികള്‍ക്ക് ഭൂനികുതി അടയ്ക്കാന്‍ സാധിക്കാത്തത് കാരണം കാര്‍ഷിക ലോണുകള്‍ ലഭിക്കാത്തതടക്കം നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതായുളള പരാതികള്‍ ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അവര്‍ക്ക് ഭൂനികുതി അടയ്ക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

4026

ഹാരിസണ്‍ മലയാളത്തിന്റെ അനധികൃത ഭൂമി

ശ്രീ. കെ. കെ. നാരായണന്‍

() സംസ്ഥാനത്ത് ഹാരിസണ്‍ മലയാളം എത്ര ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വെച്ചിട്ടുണ്ട്;

(ബി) ഇത് എവിടെയെല്ലാമാണെന്ന് അറിയിക്കുമോ ;

(സി) പ്രസ്തുത സ്ഥലങ്ങളില്‍ നിന്ന് ഒരു മാസം എന്ത് വരുമാനം ലഭിക്കുന്നുണ്ട്;

(ഡി) എങ്കില്‍ ഓരോ സ്ഥലത്തുനിന്നും പ്രതിമാസം എന്തു വരുമാനം വീതം ലഭിക്കുന്നുണ്ട്; പ്രത്യേകം പ്രത്യേകം കണക്ക് ലഭ്യമാക്കുമോ ?

4027

ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍സിനെ സംബന്ധിച്ച ആരോപണം

ശ്രീ. സി. മോയിന്‍കുട്ടി

,, എന്‍. ഷംസുദ്ദീന്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, എം. ഉമ്മര്‍

() സംസ്ഥാനത്ത് ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍സിന്റെ അധീനതയിലെ തോട്ടങ്ങള്‍ അനധികൃതമായും, നിയമവിരുദ്ധമായും കൈവശപ്പെടുത്തിയതാണെന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം വെളിപ്പെടുത്തുമോ;

(ബി) ഹാരിസണ്‍ പ്ളാന്റേഷന്‍സിന്റെ കീഴില്‍ ഭൂമി നിയമവിരുദ്ധമായി മറിച്ചു വിറ്റതു സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം വ്യക്തമാക്കുമോ;

(സി) ഹാരിസണ്‍ കമ്പനിയുടെ കീഴിലെ അനധികൃത കൈവശഭൂമിയും, പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയും തിരിച്ചെടുക്കുന്നതു സംബന്ധിച്ച തീരുമാനങ്ങളെന്തെങ്കിലും കൈക്കൊണ്ടിട്ടുണ്ടോ; കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടയില്‍ ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിശദവിവരം നല്‍കാമോ?

4028

മൂന്നാര്‍ കൈയേറ്റം

ശ്രീ. എം. ഉമ്മര്‍

() മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികളുടെ പുരോഗതി വിശദീകരിക്കാമോ ;

(ബി) എത്ര ഹെക്ടര്‍ ഭൂമി കൂടി ഒഴിപ്പിക്കാനുണ്ടെന്ന് വ്യക്തമാ ക്കാമോ ?

4029

കയ്യേറ്റ ഭൂമി ഒഴിപ്പിക്കാന്‍ നടപടി

ശ്രീ. ലൂഡി ലൂയിസ്

,, എം. പി. വിന്‍സെന്റ്

,, അന്‍വര്‍ സാദത്ത്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഭൂമികയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ രണ്ടാം ഘട്ടം ആരംഭിച്ചുവോ ;

(ബി) എങ്കില്‍ എത്ര ഏക്കര്‍ ഭൂമിയാണ് ഒഴിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ ?

4030

സമഗ്രമായ പുനരധിവാസ പാക്കേജ്

ശ്രീ. മുല്ലക്കര രത്നാകരന്‍

,, .കെ. വിജയന്‍

,, ചിറ്റയം ഗോപകുമാര്‍

,, പി. തിലോത്തമന്‍

() ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സമഗ്രമായ പുനരധിവാസ പാക്കേജ് ആവിഷ്ക്കരിച്ചിട്ടുണ്ടോ ;

(ബി) ഭൂമി നഷ്ടപ്പെടുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ഈ പാക്കേജ് കൊണ്ട് എന്തെങ്കിലും സാധ്യതയുണ്ടോ ;

(സി) എങ്കില്‍ അതിനുള്ള പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.