UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4719

പൊന്നാനി മണ്ഡലത്തിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി പ്രകാരം പൊന്നാനി മണ്ഡലത്തില്‍ നടത്തിയ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;

(ബി) ഇനിയും എത്ര വീടുകള്‍ ഈ പദ്ധതിയില്‍ പൂര്‍ത്തിയാക്കാനുണ്ട്;

(സി) ഒറ്റപ്പെട്ടു കിടക്കുന്ന വീടുകള്‍ക്ക് ഈ പദ്ധതിയില്‍ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കഴിയുമോ;

(ഡി) എങ്കില്‍ അതിന്റെ നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ?

4720

കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം

ശ്രീ. .പി. അബ്ദുളളക്കുട്ടി

() കണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം എന്ന ആശയം പൂര്‍ത്തീകരിക്കാന്‍ ഇനി എത്ര വീടുകള്‍ കൂടി വൈദ്യുതീകരിക്കണമെന്ന് വ്യക്തമാക്കുമോ;

(ബി) വൈദ്യുതീകരണം നടന്നിട്ടില്ലാത്ത വീടുകള്‍ പഞ്ചായത്തിലും മുനിസിപ്പല്‍ പ്രദേശത്തുമായി എത്ര വീതം ഉണ്ട്; വിശദാംശം നല്‍കുമോ ?

4721

കൊണ്ടോട്ടി മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() കൊണ്ടോട്ടി നിയോജകമണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണപദ്ധതിയില്‍ എത്ര ഗുണഭോക്താക്കളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്;

(ബി) ഓരോ പഞ്ചായത്തിലും ഉള്‍പ്പെടുത്തിയ ഗുണഭോക്താക്കളുടെ പേര്, ആവശ്യമായ പോസ്റുകളുടെ എണ്ണം, അവര്‍ അപേക്ഷിച്ച തീയതി ഓരോ ഉപഭോക്താവിന്റെയും എസ്റിമേറ്റ് തുക എന്നിവ വിശദമാക്കുമോ;

(സി) ഈ പദ്ധതിയില്‍പ്പെടുത്തി ഇനി ആര്‍ക്കെങ്കിലും കണക്ഷന്‍ നല്‍കാന്‍ ബാക്കിയുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;

(ഡി) പണമടച്ച പഞ്ചായത്തുകള്‍ക്ക് എം.എല്‍.. ഫണ്ടിന് യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടോ;ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

() ഇവ എന്ന് നല്‍കുമെന്ന് വ്യക്തമാക്കുമോ?

4722

സി.എഫ്. ലാമ്പ് വിതരണം

ശ്രീ. പി. തിലോത്തമന്‍

() ഊര്‍ജ്ജ വകുപ്പിന്റെ കീഴില്‍ എല്ലാ വീടുകളിലും സി.എഫ്.ലാമ്പ് എത്തിക്കുന്ന നടപടി എത്രമാത്രം വിജയിച്ചുവെന്ന് വ്യക്തമാക്കാമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സൌജന്യമായി സി.എഫ്. ലാമ്പുകള്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പിലാക്കിയോ എന്ന് വ്യക്തമാക്കുമോ;

(സി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ സി.എഫ്. ലാമ്പുകള്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?

4723

ആര്‍. ജി.ജി. വി. വൈ. പദ്ധതി

ശ്രീ. . ചന്ദ്രശേഖരന്‍

()ആര്‍. ജി.ജി. വി. വൈ. പദ്ധതി ഏതെല്ലാം ജില്ലകളിലാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിക്കായി ആകെ എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളതെന്നും ഇതില്‍ എത്ര രൂപ ചെലവാക്കിയെന്നും വ്യക്തമാക്കുമോ;

(സി)ആകെ എത്ര പ്രവൃത്തികളാണ് ഇതനുസരിച്ച് അംഗീകരിച്ചിട്ടുള്ളതെന്നും എത്രയെണ്ണം പൂര്‍ത്തിയായി എന്നും ബാക്കി എപ്പോള്‍ പൂര്‍ത്തിയാകുമെന്നും അറിയിക്കുമോ?

4724

വിദൂര വൈദ്യുതീകരണ പരിപാടി

ശ്രീ. വി. ശശി

()വിദൂര വൈദ്യുതീകരണ പരിപാടി പ്രകാരം 2009 ല്‍ കേരളത്തില്‍ വിദൂര ഗ്രാമപ്രദേശങ്ങളിലെ എത്ര കുടുംബങ്ങള്‍ക്ക് വൈദ്യുതി നല്‍കുവാന്‍ കഴിഞ്ഞുവെന്ന് വ്യക്തമാക്കാമോ;

(ബി) തിരുവനന്തപുരം ജില്ലയിലെ എത്ര കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിച്ചുവെന്ന് വ്യക്തമാക്കാമോ?

4725

സൌജന്യ വൈദ്യുതികണക്ഷന്‍

ശ്രീ..സി.ബാലകൃഷ്ണന്‍

() കേരളത്തിലെ കര്‍ഷകര്‍ക്കും, വികലാംഗര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും പ്രത്യേക പദ്ധതി പ്രകാരം 200 മീറ്റര്‍ ദൂരം ലൈന്‍ വലിച്ച് സൌജന്യമായി കണക്ഷന്‍ നല്‍കുന്ന പദ്ധതി നിര്‍ത്തലാക്കിയിട്ട് രണ്ട് വര്‍ഷമായി എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബിഎങ്കില്‍ ഈ പദ്ധതി നിര്‍ത്തലാക്കാനുള്ള കാരണമെന്തെന്ന് വ്യക്തമാക്കാമോ ;

(സി) ഈ പദ്ധതി പുനസ്ഥാപിക്കുമോ ?

4726

അനര്‍ട്ടിലേയും എനര്‍ജി മാനേജ്മെന്റ് സെന്ററിലേയും സാമ്പത്തിക ക്രമക്കേടുകള്‍

ശ്രീ. സി. പി. മുഹമ്മദ്

,, പാലോട് രവി

,, വര്‍ക്കല കഹാര്‍

,, പി. . മാധവന്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനര്‍ട്ടിലും എനര്‍ജി മാനേജ്മെന്റ് സെന്ററിലും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിനെതിരെ അന്വേഷണം നടത്താന്‍ തയ്യാറാകുമോ;

(സി) എനര്‍ജി മാനേജ്മെന്റ് വിദഗ്ധനെക്കൊണ്ട് ഇക്കാര്യം അന്വേഷിപ്പിക്കുമോ;

(ഡി) പ്രസ്തുത സ്ഥാപനങ്ങള്‍ ഊര്‍ജ്ജസംരക്ഷണവും  പാരമ്പര്യേതര ഊര്‍ജ്ജ ഉല്പാദനവും ഉള്‍പ്പെടെയുളള പ്രഖ്യാപിത നയങ്ങള്‍ നടപ്പാക്കിയില്ല എന്നതിനെക്കുറിച്ചും അന്വേഷിച്ച് പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുവാന്‍ നടപടി എടുക്കുമോ?

4727

അനെര്‍ട്ടിന്റെ സൌരോര്‍ജ്ജ വിളക്കുകള്‍

ശ്രീമതി കെ.കെ.ലതിക

() അനര്‍ട്ടിന്റെ സൌരോര്‍ജ്ജവിളക്കുകള്‍ സബ്സിഡിനിരക്കില്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ ;

(ബി) സൌരോര്‍ജവിളക്കിന്റെ സബ്സിഡി നിരക്ക് എത്രയാണെന്നും ഇങ്ങനെ സൌരോര്‍ജവിളക്കുകള്‍ വിതരണം ചെയ്യുന്നതുമൂലം വൈദ്യുതി ലാഭിക്കാന്‍ കഴിയുമോയെന്നും വ്യക്തമാക്കുമോ ?

T4728

കോളനി വൈദ്യുതീകരണത്തിനായി നടപടി

ശ്രീ. ചിറ്റയം ഗോപകുമാര്‍

() അടൂര്‍ മണ്ഡലത്തിലുള്ള പട്ടികജാതി കോളനികളിലെ വൈദ്യൂതീകരിച്ച വീടുകളുടെ എണ്ണം പഞ്ചായത്തടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ ;

(ബി) പ്രസ്തുത മണ്ഡലത്തിലെ പട്ടികജാതി കോളനികളിലെ വൈദ്യുതീകരിക്കാത്ത വീടുകളുടെ എണ്ണം പഞ്ചായത്തടിസ്ഥാനത്തില്‍ കോളനികളുടെ പേര് സൂചിപ്പിച്ച് വ്യക്തമാക്കുമോ ;

(സി) നിലവില്‍ ഇത്തരം കോളനികളുടെ വൈദ്യുതീകരണത്തിനുള്ള പദ്ധതികളുടെ വിശദാംശം അറിയിക്കുമോ ?

4729

സൌജന്യ വൈദ്യുതി കണക്ഷന്‍

ശ്രീ.ബി. സത്യന്‍

() വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് പോസ്റ് സ്ഥാപിക്കുന്നതിനും ഇലക്ട്രിക് ലൈന്‍ ഇടുന്നതിനും വേണ്ടി വരുന്ന ചെലവില്‍ ബി.പി.എല്‍, എസ്.സി/എസ്.റ്റി വിഭാഗക്കാര്‍ക്ക് എന്തൊക്കെ സൌജന്യമാണ് നല്‍കിവരുന്നത്; വ്യക്തമാക്കാമോ;

(ബി) അപകടാവസ്ഥയില്‍ കാണപ്പെടുന്ന പോസ്റുകള്‍ നീക്കം ചെയ്യുവാന്‍ ബോര്‍ഡിന്റെ ഏത് ഉദ്യോഗസ്ഥനാണ് അധികാരപ്പെട്ടതെന്ന് വ്യക്തമാക്കാമോ;

സി) ഏതൊക്കെ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് സൌജന്യമായി വൈദ്യുതി കണക്ഷനും വൈദ്യുതിയും നല്‍കുന്നതെന്ന് വിശദമാക്കാമോ ?

4730

ലോഡ് ഷെഡ്ഡിംഗ്

ശ്രീ.ബാബു എം.പാലിശ്ശേരി

() സംസ്ഥാനത്ത് ഇപ്പോള്‍ ലോഡ്ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയിട്ടുള്ളതിന്റെ കാരണം എന്താണ് ;

(ബി) വൈദ്യുതി ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇപ്പോള്‍ അതിഭീമമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ടോ ;

(സി) വൈദ്യുതി ഉല്പാദനരംഗത്ത് കാര്യമായ കുറവു വന്നിട്ടുണ്ടോ; വിശദമാക്കുമോ ;

(ഡി) കേന്ദ്ര വിഹിതത്തില്‍ കുറവു വന്നിട്ടുണ്ടോ ; വിശദാംശം വ്യക്തമാക്കുമോ ;

() ലോഡ് ഷെഡിംഗ് എന്ന് പിന്‍വലിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് ; വിശദാംശം വ്യക്തമാക്കുമോ ?

4731

വൈദ്യുതി ക്ഷാമം

ശ്രീ. കെ. ദാസന്‍

() സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി ക്ഷാമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വൈദ്യുതി ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്ര വിഹിതം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി) വൈദ്യുതി വാങ്ങുന്നതിന് ഈ സര്‍ക്കാര്‍ ഏതെങ്കിലും കമ്പനികളുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ കമ്പനികളുടെ വിവരങ്ങള്‍ നല്‍കാമോ; കരാറിന്റെ വ്യവസ്ഥകള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(സി) പ്രസ്തുത കരാര്‍ സര്‍ക്കാരിന് നഷ്ടം വരുത്തുന്നതും അധിക ബാദ്ധ്യതയുണ്ടാക്കുന്നതുമാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

4732

ലോഡ് ഷെഡ്ഡിംഗ്

ശ്രീ. സി. ദിവാകരന്‍

,, ചിറ്റയം ഗോപകുമാര്‍

,, കെ. രാജു

ശ്രീമതി ഇ. എസ്. ബിജിമോള്‍

() സംസ്ഥാനത്ത് ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം എത്ര തവണ ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തി ഓരോ തവണയും ഇത് ഏര്‍പ്പെടുത്തുന്നതിനുള്ള കാരണമെന്തായിരുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി) കേന്ദ്ര പൂളില്‍ നിന്നും വൈദ്യുതി ലഭിക്കാത്തതിനെത്തുടര്‍ന്ന് ലോഡ് ഷെഡ്ഡിംഗ് ആവശ്യമായി വന്നിട്ടുണ്ടോ; എങ്കില്‍ കേന്ദ്ര പൂളില്‍ നിന്നും അര്‍ഹമായ വൈദ്യുതി വിഹിതം നേടിയെടുക്കുന്നതിന് എന്തെല്ലാം നടപടികളെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

4733

ജലവൈദ്യുത പദ്ധതികള്‍

ശ്രീ. എസ്. രാജേന്ദ്രന്‍

() സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ട  തരത്തിലുളള വൈദ്യുതി പ്രതിസന്ധി നിലവിലുണ്ടോ;

(ബി) കേന്ദ്രം നല്‍കിവരുന്നവൈദ്യുതിയില്‍ വെട്ടികുറവുണ്ടായതാണോ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടി വന്നത്;

(സി) സംസ്ഥാനം സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് സംസ്ഥാന താല്‍പര്യത്തിന് അനുകൂലമാണോയെന്ന് വിശദമാക്കാമോ?

4734

വൈദ്യുതി പ്രതിസന്ധി

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

,, കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

,, കെ.കുഞ്ഞമ്മത് മാസ്റര്‍

,, കെ.സുരേഷ് കുറുപ്പ്

() സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നിലവിലുണ്ടോ ;

(ബി) ഇത് കാരണം സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ ;

(സി) ഈ പ്രതിസന്ധി ഉണ്ടാകാനുള്ള കാരണങ്ങള്‍ എന്താണ് ;

(ഡി) ഇത് ഉടന്‍ പരിഹരിക്കാന്‍ സാധിക്കുമോ ; ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്നു ?

4735

വൈദ്യുതി പ്രതിസന്ധിയുടെ കാരണം

ശ്രീ. ജെയിംസ് മാത്യൂ

() ഇപ്പോള്‍ കേരളത്തിലുണ്ടായിട്ടുള്ള വൈദ്യൂതി പ്രതിസന്ധിയുടെ കാരണം വിശദമാക്കാമോ;

(ബി) കേരളത്തിലെ വൈദ്യൂതിയുടെ സ്ഥാപിതശേഷിയും നിലവില്‍ ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്ന വൈദ്യൂതിയുടെ അളവും നമുക്ക് ആവശ്യമായ വൈദ്യൂതിയുടെ അളവും പ്രതിദിനം അടിസ്ഥാനമാക്കി വ്യക്തമാക്കാമോ;

(സി) 2006 മേയ് മാസത്തില്‍ കേരളത്തിലെ വൈദ്യുതിയുടെ സ്ഥാപിതശേഷി എത്രയായിരുന്നുവെന്നും മുന്‍സര്‍ക്കാര്‍ എത്ര മെഗാവാട്ട് വൈദ്യുതി പുതിയതായി ഉല്‍പാദിപ്പിച്ചുവെന്നും എത്ര മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് നടപടി ആരംഭിച്ചുവെന്നും അറിയിക്കാമോ;

(ഡി) ഇപ്പോള്‍ നിലനില്‍ക്കുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കുവാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നറിയിക്കാമോ?

4736

ലോഡ് ഷെഡ്ഡിംഗ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, വി. ചെന്താമരാക്ഷന്‍

,, പി. റ്റി. . റഹീം

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() സംസ്ഥാനത്ത് വീണ്ടും പവര്‍കട്ടും ലോഡ് ഷെഡ്ഡിംഗും ഏര്‍പ്പെടുത്തേണ്ടി വരികയുണ്ടായോ;

(ബി) മുന്‍വര്‍ഷം കേന്ദ്ര പൂളില്‍ നിന്നും അര്‍ഹമായ വൈദ്യുതി കിട്ടാതിരുന്ന സന്ദര്‍ഭങ്ങളില്‍ പവര്‍കട്ടും ലോഡ്ഷെഡ്ഡിംഗും ഏര്‍പ്പെടുത്തുകയുണ്ടായോ;

(സി) മുന്‍വര്‍ഷം ഏറ്റവും കുറവ് വൈദ്യുതി കേന്ദ്ര പൂളില്‍ നിന്നും കിട്ടിയത് എന്നായിരുന്നു എന്നും എത്രയായിരുന്നുവെന്നും അന്ന് ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയിരുന്നുവോ എന്നും വ്യക്തമാക്കുമോ;

(ഡി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏറ്റവും കുറവ് വൈദ്യുതി കേന്ദ്ര പൂളില്‍ നിന്ന് കിട്ടിയത് എപ്പോഴായിരുന്നവെന്ന് വ്യക്തമാക്കുമോ;

() മുന്‍ കാലങ്ങളിലേതിനേക്കാള്‍ മെച്ചപ്പെട്ട സ്ഥിതി ഉണ്ടായിരുന്നിട്ടും തികഞ്ഞ ആസൂത്രണം ഇല്ലാത്തതുകൊണ്ടാണ് വൈദ്യുതി പ്രതിസന്ധി ഉണ്ടായതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

4737

ലോഡ് ഷെഡ്ഡിംഗ്

ശ്രീ. ജെയിംസ് മാത്യു

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര ദിവസം ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്;

(ബി) പവര്‍കട്ട് ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ ദിവസം എത്ര മണിക്കൂറാണ് പവര്‍കട്ട് ഏര്‍പ്പെടുത്തിയിട്ടുള്ളത്;

(സി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് ലോഡ് ഷെഡ്ഡിംഗ്, പവര്‍കട്ട് എന്നിവ ഏര്‍പ്പെടുത്തിയിരുന്നോ; എങ്കില്‍ വിശദാംശം അറിയിക്കുമോ;

(ഡി) മറ്റു സാദ്ധ്യതകള്‍ ഉപയോഗിക്കാതെയും കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായ വിഹിതം ലഭ്യമാക്കാതെയും ജലവൈദ്യുതിമാത്രം ഉപയോഗിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമോ; വിശദമാക്കുമോ?

4738

ഊര്‍ജ്ജ പ്രതിസന്ധി

ശ്രീ. മഞ്ഞളാംകുഴി അലി

() സംസ്ഥാനം ഇപ്പോള്‍ ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്നുണ്ടോ;

(ബി) എങ്കില്‍ സംസ്ഥാനത്തിലെ വൈദ്യുതി ഉല്പാദനവും ഉപഭോഗവും സംബന്ധിച്ച് വിലയിരുത്തല്‍ നടത്തുമോ;

(സി) സംസ്ഥാനത്ത് ഇപ്പോള്‍ ഓരോ മേഖലയില്‍ നിന്നും എത്ര വൈദ്യുതി വീതമാണ് ഉല്പാദിപ്പിക്കുന്നത് എന്ന് വിശദമാക്കുമോ; ഇതിന് ഓരോന്നിനും യൂണിറ്റിന് എന്ത് ചെലവ് വരുന്നു എന്ന് വിശദമാക്കുമോ?

4739

കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി

ശ്രീ. എസ്. ശര്‍മ്മ

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, കെ. കെ. നാരായണന്‍

() സംസ്ഥാനത്തെ വൈദ്യുതിക്ഷാമം കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി വെട്ടിക്കുറച്ചത് കൊണ്ടല്ലെന്ന കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത പ്രസ്താവനയിന്മേലുള്ള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാമോ ; ഇപ്പോള്‍ വൈദ്യുതിക്ഷാമം ഉണ്ടാകാനും അതിനെ തുടര്‍ന്ന് പവര്‍കട്ടും ലോഡ്ഷെഡ്ഡിംഗും ഏര്‍പ്പെടുത്താനുമിടയായ സാഹചര്യം വ്യക്തമാക്കാമോ ?

4740

വൈദ്യുതിയുടെ സ്വയം പര്യാപ്തത

ശ്രീ..പി.അബ്ദുള്ളക്കുട്ടി

കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി ലഭിച്ചില്ലെങ്കില്‍ കേരളം ഇരുട്ടിലാകുമെന്ന ഗുരുതരമായ അവസ്ഥ നിലവിലിരിക്കെ, വൈദ്യുതിയുടെ കാര്യത്തില്‍ കേരളം സ്വയം പര്യാപ്തത നേടുവാനുള്ള ദീര്‍ഘകാല പദ്ധതികള്‍ എന്തെങ്കിലും ഗവണ്‍മെന്റിന്റെ സജീവ പരിഗണനയിലുണ്ടോ ; വിശദാംശം വ്യക്തമാക്കുമോ ?

4741

തിരുവമ്പാടി മണ്ഡലത്തില്‍ വോള്‍ട്ടേജ് ക്ഷാമം

ശ്രീ. സി. മോയീന്‍കുട്ടി

() തിരുവമ്പാടി മണ്ഡലത്തിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കരിമ്പാലക്കുന്ന് പ്രദേശത്ത് രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമമുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ?

4742

ആന്ധ്ര സംസ്ഥാനത്തിന് വൈദ്യുതി വിറ്റ സംഭവം

ശ്രീ..കെ.ബാലന്‍

() 2011 സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 7 വരെയുള്ള രണ്ടാഴ്ചക്കാലം കേന്ദ്രവിഹിതമായി എത്ര മെഗാവാട്ട് വൈദ്യുതിയാണ് ലഭിച്ചത് ;

(ബി) ദിവസം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(സി) എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഈ കാലയളവില്‍ കേന്ദ്രവിഹിതമായി ലഭിക്കേണ്ടിയിരുന്നത് ;

(ഡി) ഇടുക്കി, ശബരി നിലയങ്ങളിലെ എത്ര ജനറേറ്ററുകള്‍ എത്ര പ്രാവശ്യം 2011 മേയ് 18 ന് ശേഷം പ്രവര്‍ത്തനരഹിതമായി ; ഇവ പ്രവര്‍ത്തിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ ;

() 2011 മെയ് 18 ന് ശേഷം എത്ര മെഗാവാട്ട് വൈദ്യുതി ആന്ധ്രപ്രദേശിന് വിറ്റു ;

(എഫ്) ഇടുക്കിയിലും ശബരിയിലും ജനറേറ്ററുകള്‍ പ്രവര്‍ത്തികാതിരിക്കാതിരിക്കുകയും കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ ആന്ധ്രസംസ്ഥാനത്തിന് വൈദ്യുതി വില്ക്കാന്‍ തീരുമാനിച്ചത് എന്ത് കൊണ്ടാണെന്ന് വിശദമാക്കുമോ ?

4743

കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്നും ലഭിച്ചിരുന്ന വൈദ്യുതി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() മുന്‍സര്‍ക്കാരിന്റെ കാലത്ത് എത്ര മെഗാവാട്ട് വൈദ്യുതി കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്നും ലഭിച്ചിരുന്നു എന്ന വ്യക്തമാക്കുമോ ;

(ബി) സംസ്ഥാനത്ത് ആവശ്യമായ വൈദ്യുതി ഉറപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചി ട്ടുള്ളത് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

4744

സംസ്ഥാനത്ത് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ വൈദ്യുത പദ്ധതികള്‍

ശ്രീ. ബാബു. എം. പാലിശ്ശേരി

() സംസ്ഥാനത്ത് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ വൈദ്യുത പദ്ധതികള്‍ക്ക് കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭ്യമായിട്ടുണ്ടോ;

(ബി) വര്‍ദ്ധിച്ച വൈദ്യുതി ആവശ്യം കണക്കിലെടുത്ത് വൈദ്യുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കുമോ?

4745

വൈദ്യുതി ഉത്പാദനം

ശ്രീ. കെ. രാധാകൃഷ്ണന്‍

() സംസ്ഥാനത്ത് ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ അളവ് എത്രയാണെന്നും അത് ഏതെല്ലാം പദ്ധതികളില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നതെന്നും വ്യക്തമാക്കാമോ ;

(ബി) ഉപഭോക്താക്കളുടെ വര്‍ദ്ധനക്കനുസരിച്ച് ഉത്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ഡി) സംസ്ഥാനത്ത് പുതിയ ഏതെങ്കിലും വൈദ്യുതോത്പാദന പദ്ധതി പരിഗണനയിലുണ്ടോ;

() എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

4746

അരൂര്‍ കെല്‍ട്രോണിന് നല്‍കിയ വര്‍ക്ക് ഓര്‍ഡര്‍

ശ്രീ. . എം. ആരിഫ്

() മലങ്കര എസ്. എച്ച്. . പി.(ടാമഹഹ ഒലമറ ഋഹലരൃശരമഹ ജീംലൃ ജഹമി) യുടെ പി. എല്‍. സി. (ജൃീഴൃമാാശിഴ ഘീഴശര ഇീിൃീഹ) മാറ്റി സ്ഥാപിക്കുന്നതിനുവേണ്ടി അരൂര്‍ കെല്‍ട്രോണ്‍ കണ്‍ട്രോളിന് കെ. എസ്. . ബി. പര്‍ച്ചേസ്/വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നോ; പ്രസ്തുത വര്‍ക്ക് ഓര്‍ഡര്‍ പിന്നീട് ക്യാന്‍സല്‍ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ;

(ബി) റ്റി. എന്‍. . ബി. (ഠമാശഹ ചമറൌ ഋഹലരൃശരശ്യ ആീമൃറ) യുടെ തിരുമൂര്‍ത്തി ജലവൈദ്യുത പദ്ധതിയുടെ ഗവര്‍ണര്‍ കണ്‍ട്രോള്‍ സിസ്റം മാറ്റി സ്ഥാപിക്കുന്നതിനുള്ള ഓര്‍ഡര്‍ കെല്‍ട്രോണ്‍ വിജയകരമായി നിര്‍വ്വഹഹിച്ചിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) കെ. എസ്. . ബി. നല്‍കിയ പുതിയ ഓര്‍ഡര്‍ അനുസരിച്ച് ആവശ്യമായ 3 കണ്‍ട്രോള്‍ പാനലുകളില്‍ 2 എണ്ണത്തിന്റെ പണി ഇതിനോടകം പൂര്‍ത്തിയാക്കുകയും 3-ാമത്തെ കണ്‍ട്രോള്‍ പാനലിന്റെ പണി 70% പൂര്‍ത്തീകരിച്ചതിനുശേഷം പ്രസ്തുത ഓര്‍ഡര്‍ നിരാകരിച്ചതിനാല്‍ കെല്‍ട്രോണ്‍ കണ്‍ട്രോളിന് ഉണ്ടായ നഷ്ടം എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ;

(ഡി) പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ് പ്രസ്തുത മേഖലയില്‍ കഴിവുതെളിയിച്ച സാഹചര്യത്തില്‍ കെ. എസ്. . ബി. നല്‍കിയ പര്‍ച്ചേസ്/വര്‍ക്ക് ഓര്‍ഡര്‍ കെല്‍ട്രോണിന് തന്നെ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

4747

വൈദ്യുതി കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങള്‍

ശ്രീ. പി. ഉബൈദുള്ള

,, കെ. മുഹമ്മദുണ്ണി ഹാജി

() വൈദ്യുതി ബോര്‍ഡിന് ഒരു ലക്ഷത്തില്‍പരം രൂപ കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) കുടിശ്ശികയിനത്തില്‍ വൈദ്യുതി ബോര്‍ഡിന് എത്ര രൂപ നാളിതുവരെ ലഭിക്കാനുണ്ട്;

(സി) കുടിശ്ശിക പിരിച്ചെടുക്കുന്നതിന് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി) കുടിശ്ശിക തിരിച്ചടയ്ക്കാതെ വൈദ്യുതി ബോര്‍ഡിന് ഭീമമായ നഷ്ടം വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമോ?

4748

വൈദ്യുതി താരിഫുകള്‍

ശ്രീ. പി. ഉബൈദുള്ള

,, പി. ബി. അബ്ദുള്‍ റസാക്

,, എന്‍.. നെല്ലിക്കുന്ന്

,, സി. മമ്മൂട്ടി

() വൈദ്യുതി ചാര്‍ജ്ജ് കണക്കാക്കുന്നതിന് നിലവിലുള്ള താരിഫുകള്‍ വ്യക്തമാക്കാമോ ;

(ബി) ആരാധനാലയങ്ങള്‍, മതകാര്യ-ധര്‍മ്മ സ്ഥാപനങ്ങള്‍ എന്നിവയുടെ താരിഫ് ഉയര്‍ന്നതാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ താരിഫ് കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

4749

മീറ്റര്‍ വാടക

ശ്രീ. ചിറ്റയം ഗോപകുമാര്‍

() സംസ്ഥാനത്ത് വൈദ്യുതി ഉപഭോക്താക്കള്‍ക്ക് മീറ്റര്‍ വാടക ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് നിലവി ലുണ്ടോ;

(ബി) മീറ്റര്‍ വാടക വൈദ്യുതി ചാര്‍ജിനൊപ്പം ഈടാക്കിവരുന്നതിന്മേല്‍ എന്തു നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ ?

4750

വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

സംസ്ഥാനത്ത് വൈദ്യുതി ഉപഭോക്താക്കളുടെ വര്‍ദ്ധനവിന് അനുസരിച്ച് കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വിശദമാക്കുമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.