UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4751

പണം മുന്‍കൂറായി നല്‍കി വൈദ്യുതി ഉപയോഗിക്കുന്നതിനുള്ള സംവിധാനം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

,, . റ്റി. ജോര്‍ജ്

() പണം മുന്‍കൂറായി നല്‍കി (പ്രീ- പെയ്ഡ്) വൈദ്യുതി ഉപയോഗിക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് ആലോചന നടത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) ഇതിന്റെ ഭാഗമായി എച്ച്. റ്റി. ഉപഭോക്താക്കള്‍ക്കായി ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

4752

വൈദ്യുതി സര്‍ചാര്‍ജ്ജ്

ശ്രീ. . ചന്ദ്രശേഖരന്‍

,, കെ. അജിത്

,, ചിറ്റയം ഗോപകുമാര്‍

,, പി. തിലോത്തമന്‍

() വൈദ്യുതി ഉപഭോക്താക്കളില്‍ നിന്നും വൈദ്യുതി സര്‍ചാര്‍ജ്ജ് ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ എന്നുമുതല്‍ ഏര്‍പ്പെടുത്തുമെന്ന് വ്യക്തമാക്കുമോ;

(ബി) വൈദ്യുത ബോര്‍ഡിന് പിരിഞ്ഞ് കിട്ടാനുള്ള മൊത്തം കുടിശ്ശിക തുക എത്രയാണെന്ന് വെളിപ്പെടുത്തുമോ, ഇതില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും പിരിഞ്ഞുകിട്ടാനുള്ളത് എത്രയാണെന്ന് വെളിപ്പെടുത്തുമോ;

(സി) വൈദ്യുതി ബോര്‍ഡിന് കുടിശ്ശിക തുക പിരിഞ്ഞുകിട്ടാനിരിക്കെ വീണ്ടും സര്‍ചാര്‍ജ്ജ് ഇനത്തില്‍ ഉപഭോക്താക്കളില്‍ നിന്നും തുക ഈടാക്കാനുള്ള നടപടി ശരിയാണോ എന്ന് പരിശോധിക്കുമോ ?

4753

വൈദ്യുതി വകുപ്പിന് കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങള്‍

ശ്രീ. . കെ. വിജയന്‍

() നാദാപുരം നിയോജക മണ്ഡലത്തില്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ വൈദ്യുതി വകുപ്പിന് കുടിശ്ശിക വരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഇതില്‍ കുടിവെള്ളം, ഇറിഗേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാതിരിക്കാന്‍ കുടിശ്ശികയില്‍ ഇളവോ, അവ അടയ്ക്കുന്നതില്‍ സാവകാശമോ നല്‍കുമോ?

4754

വൈദ്യുതി ബോര്‍ഡിന്റെ ആസ്തി-ബാധ്യതകള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

,, കെ.കെ. ജയചന്ദ്രന്‍

,, കെ.വി. വിജയദാസ്

പ്രൊഫ. സി. രവീന്ദ്രനാഥ്

() വൈദ്യുതി ബോര്‍ഡിന്റെ ആസ്തി - ബാധ്യതകള്‍ കണക്കാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി) ഇപ്പോഴത്തെ സ്ഥിതിയില്‍ മൊത്തം ആസ്തി എത്രയാണെന്ന് ഉല്പാദന, വിതരണ പ്രസരണ മേഖലയനുസരിച്ച് വിശദമാക്കാമോ ;

(സി) ആസ്തി പുനര്‍നിര്‍ണ്ണയിക്കാനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ് ?

4755

എനര്‍ജി ആഡിറ്റ്

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, എം. . വാഹീദ്

() സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളില്‍ എനര്‍ജി ആഡിറ്റ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഇതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി) ഏതൊക്കെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ എനര്‍ജി ആഡിറ്റ് പൂര്‍ത്തിയായിട്ടുണ്ട്;

(ഡി) എനര്‍ജി ആഡിറ്റ് നടത്താത്ത സ്ഥാപനങ്ങളില്‍ ഇതിനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുമോ?

4756

ഊര്‍ജ്ജമേഖലയ്ക്കായുള്ള കര്‍മ്മപരിപാടികള്‍

ശ്രീ. ബെന്നി ബെഹനാന്‍

'' .റ്റി. ജോര്‍ജ്

'' . സി. ബാലകൃഷ്ണന്‍

'' വി.ഡി. സതീശന്‍

() പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ഊര്‍ജ്ജമേഖല ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി) പദ്ധതിയുടെ കരട് സമീപനരേഖയില്‍ പ്രസ്തുത മേഖലയില്‍ എന്തെല്ലാം കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്;

(സി) വൈദ്യുതി ഉല്പാദനത്തില്‍ എത്രമാത്രം വര്‍ദ്ധനവാണ് ഉദ്ദേശിക്കുന്നത്;

(ഡി) മിനിഹൈഡല്‍ പദ്ധതികള്‍ പരിഗണനയിലുണ്ടോ;

() കാറ്റ്, കല്‍ക്കരി എന്നിവയില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കുമോ?

4757

നാഷണല്‍ സോളാര്‍ മിഷന്‍

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() സംസ്ഥാനത്തിന്റെ ഏതൊക്കെ പദ്ധതികള്‍ക്കാണ് 'നാഷണല്‍ സോളാര്‍ മിഷന്‍' ധനസഹായം നല്‍കുന്നതെന്ന് വിശദമാക്കുമോ; അവയുടെ പ്രവര്‍ത്തന പുരോഗതി സംബന്ധിച്ച് വിശദീകരിക്കുമോ;

(ബി) ഓരോ പദ്ധതിക്കും എത്ര തുക വീതമാണ് നല്‍കുന്നതെന്ന് വിശദമാക്കുമോ; ഏതെല്ലാം ഏജന്‍സി വഴിയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്;

(സി) പുതുതായി ഏതൊക്കെ പദ്ധതികളാണ് സോളാര്‍ മിഷന്റെ  അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുളളത്; ഏതൊക്കെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട് എന്നതിന്റെ വിശദവിവരം നല്‍കാമോ ?

4758

വൈദ്യുതിയുടെ ഉപഭോഗം

ശ്രീമതി.കെ.എസ്. സലീഖ

() പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളുടെ ഉപഭോഗം വ്യാപകമാക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുളളത്;

(ബി) വൈദ്യുതിയുടെ ഉപയോഗം കുറക്കുന്നതിന് അനര്‍ട്ട് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി) വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് കൂടുതല്‍ സി.എഫ്. ലാമ്പുകള്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുമോ ?

4759

ഗ്യാസ് തെര്‍മല്‍ പ്രോജക്ട്

ശ്രീ. ബെന്നി ബെഹനാന്‍

'' കെ. അച്യുതന്‍

'' .സി. ബാലകൃഷ്ണന്‍

'' റ്റി.എന്‍. പ്രതാപന്‍

() ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;

(ബി) ഇതിനായി ഗ്യാസ്തെര്‍മല്‍ പ്രോജക്ട് ആരംഭിക്കാനുള്ള പദ്ധതി പരിഗണനയിലുണ്ടോ;

(സി) ഇതിന്റെ പ്രവര്‍ത്തനങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?

4760

ഭൂഗര്‍ഭ വൈദ്യുതി ലൈനുകള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

() വൈദ്യുതി ലൈനുകള്‍ ഭൂമിക്കടിയിലൂടെയാക്കുന്ന പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിവരുന്നുണ്ടോ;

(ബി) എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ;

(സി) ഇതിന്റെ കൂടിയ ചെലവ് കണക്കിലെടുത്ത് ഈ പദ്ധതിക്ക് കേന്ദ്രസഹായം ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

4761

ഊര്‍ജ്ജ സ്വയംപര്യാപ്തത

ശ്രീ. റോഷി അഗസ്റിന്‍

'' തോമസ് ഉണ്ണിയാടന്‍

() ഊര്‍ജ്ജ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള പരിപാടികള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കുമോ ;

(ബി) ചെറുകിട ഹൈഡല്‍ പ്രോജക്ടുകള്‍, സൌരോര്‍ജ്ജ പദ്ധതികള്‍, കാറ്റാടി യന്ത്രങ്ങള്‍ മുതലായവ പ്രാദേശികാടിസ്ഥാനത്തില്‍ വ്യാപകമായി ഉപയോഗ പ്രദമാക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ ;

(സി) വേസ്റില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് പഞ്ചായത്തുകള്‍ തോറും പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമോ ?

4762

മാലിന്യത്തില്‍ നിന്ന് വൈദ്യുതി

ശ്രീ. കെ. കെ. നാരായണന്‍

() മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതി പരിഗണനയിലുണ്ടോ;

(ബി) പ്രസ്തുത പദ്ധതി ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ?

4763

കാറ്റില്‍ നിന്നും വൈദ്യുതി

ശ്രീ. കെ. രാധാകൃഷ്ണന്‍

() കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതികള്‍ എത്രയെണ്ണമുണ്ടെന്നും അവയുടെ വിശദാംശങ്ങളും ലഭ്യമാക്കാമോ;

(ബി) സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഇത്തരത്തില്‍ ഏതെങ്കിലും പദ്ധതി പ്രവര്‍ത്തിക്കുന്നുണ്ടോ;

(സി) ഇല്ലെങ്കില്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെ.എസ്..ബി. യുടെ കീഴില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതികള്‍ ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

4764

വൈദ്യുതി ടവറുകള്‍

ശ്രീ. എളമരം കരീം

() സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് കൈമാറിയ ബ്രഹ്മപുരം ഡീസല്‍ പ്ളാന്റിന്റേതായിരുന്ന സ്ഥലത്ത് വൈദ്യുതി ടവറുകള്‍ നിര്‍മ്മിക്കുന്നുണ്ടോ ; എത്ര കോടിരൂപ ചെലവില്‍, എത്ര ടവറുകള്‍ നിര്‍മ്മിക്കാനാണുദ്ദേശിക്കുന്നത് ;

(ബി) ടികോമുമായുള്ള തര്‍ക്കങ്ങള്‍ അന്തിമമായി പരിഹരിച്ചതിനു ശേഷവും ടവര്‍ നിര്‍മ്മാണവുമായി ബോര്‍ഡ് മുന്നോട്ട് പോകുവാനാണോ തീരുമാനിച്ചിട്ടുള്ളത് ;

(സി) ഇതേ തുടര്‍ന്ന് ടീകോം കമ്പനി ബോര്‍ഡിനോ സര്‍ക്കാരിനോ കത്ത് അയച്ചിട്ടുണ്ടോ ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ ;

(ഡി) സ്മാര്‍ട്ട് സിറ്റി സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദിഷ്ട വൈദ്യുതി ടവര്‍ ഭീഷണിയാകുമെന്ന് ടീകോം കമ്പനി അറിയിച്ചിട്ടുണ്ടോ ; വിശദാംശം വെളിപ്പെടുത്താമോ ?

4765

പെരുമ്പടപ്പില്‍ പുതിയ സെക്ഷന്‍ ഓഫീസ്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനി താലൂക്കിലെ പുറങ്ങ്, ചാവക്കാട് താലൂക്കിലെ പുന്നയൂര്‍ക്കുളം എന്നീ സെക്ഷന്‍ ഓഫീസുകള്‍ വിഭജിച്ച് പെരുമ്പടപ്പില്‍ പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്നതിന് ആലോചനയുണ്ടോ;

(ബി) എങ്കില്‍ എന്ന് നടപ്പാക്കാനാകുമെന്ന് വ്യക്തമാക്കാമോ;

(സി) പുറങ്ങ് സെക്ഷന്‍ വിഭജിക്കുമ്പോള്‍ നിലവില്‍ എരമംഗലത്തുള്ള കെ.എസ്..ബി. സബ്എഞ്ചിനീയര്‍ ഓഫീസ് നിലനിര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ഡി) എരമംഗലത്ത് നിലവിലുള്ള സബ് എഞ്ചിനീയര്‍ ഓഫീസ് പെരുമ്പടപ്പിലേയ്ക്ക് മാറ്റിയാല്‍ ഇവിടത്തുക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() എങ്കില്‍ എരമംഗലം സബ് എഞ്ചിനീയര്‍ ഓഫീസ് നിലനിര്‍ത്തി, പെരുമ്പടപ്പില്‍ പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

4766

ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തില്‍ 33 കെ. വി. സബ് സ്റേഷന്‍

ശ്രീ. എം. ഹംസ

() ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തില്‍ കടമ്പഴിപ്പുറത്ത് 33 കെ. വി. സബ് സറ്റേഷന്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) ആയതിന്റെ പഠന പുരോഗതി വ്യക്തമാക്കുമോ; എത്രകോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്;

(സി) പദ്ധതി നിലവില്‍ വന്നാലുണ്ടാകുന്ന ഗുണങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?

4767

കൊണ്ടോട്ടി ഡിവിഷന്‍ ഓഫീസ്

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() മഞ്ചേരി വൈദ്യുതി ഡിവിഷന്‍ വിഭജിച്ച് കൊണ്ടോട്ടി കേന്ദ്രമാക്കി ഒരു ഡിവിഷന്‍ ഓഫീസ് ആരംഭിക്കണമെന്നാവശ്യപ്പെടുന്ന നിവേദനം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്മേല്‍ ഇതേവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ച വിശദവിവരം നല്കുമോ;

(ബി) ഇക്കാര്യത്തില്‍ മഞ്ചേരി ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശമെന്തെങ്കിലും നല്കിയിരുന്നോ;

(സി) അതു സംബന്ധിച്ച് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ മറുപടി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ കോപ്പി മേശപ്പുറത്ത് വയ്ക്കുമോ;

(ഡി) കൊണ്ടോട്ടി കേന്ദ്രമായി ഒരു ഡിവിഷന്‍ ഓഫീസ് ആരംഭിക്കുന്നത് സംബന്ധിച്ച് അടിയന്തിര നടപടി സ്വീകരിക്കുമോ?

4768

നെല്ലിതാപ്പറമ്പില്‍ 33 കെ. വി. സബ് സ്റേഷന്‍

ശ്രീ. സി. മോയിന്‍കുട്ടി

() തിരുവമ്പാടി നിയോജകമണ്ഡലത്തിലെ നെല്ലിതാപ്പറമ്പില്‍ 33 കെ. വി. സബ് സ്റേഷന്‍ സ്ഥാപിക്കാനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി) തിരുവമ്പാടി മണ്ഡലത്തിലെ തമ്പലമണ്ണ 33 കെ. വി. സബ് സ്റേഷന്‍ 110 കെ. വി. യാക്കാനുള്ള തീരുമാനത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

4769

കൊണ്ടോട്ടി മണ്ഡലത്തില്‍ സബ്സ്റേഷനുകള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മണ്ഡലത്തില്‍ കരിപ്പൂര്‍ വിമാനത്താവള പരിസരത്തും പുളിക്കലും ഓരോ സബ്സ്റേഷന്‍ വേണമെന്ന ആവശ്യത്തിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

4770

താനൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ വിഭജിക്കുന്നതിന് നടപടി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() ഉപഭോക്താക്കളുടെ ബാഹുല്യവും പ്രദേശത്തിന്റെ വിസ്തൃതിയും കണക്കിലെടുത്ത് താനൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ വിഭജിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ അതുമായി ബന്ധപ്പെട്ട നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;

(സി) സെക്ഷന്‍ വിഭജനത്തെ തുടര്‍ന്നുണ്ടാകുന്ന പുതിയ സെക്ഷന്‍ ഓഫീസ് ഏതു പ്രദേശത്താണ് സ്ഥാപിക്കുക; എന്ന് പ്രാബല്യത്തില്‍ വരും എന്നു വ്യക്തമാക്കുമോ ?

4771

ഒല്ലൂര്‍ ചെമ്പംകണ്ടം പ്രദേശവാസികളെ പുത്തൂര്‍ സബ്സ്റേഷനില്‍ ഉള്‍പ്പെടുത്താന്‍ നടപടി

ശ്രീ. എം.പി. വിന്‍സെന്റ്

() തൃശ്ശൂര്‍ ജില്ലയിലെ ഒല്ലൂര്‍ ചെമ്പംകണ്ടം പ്രദേശത്തുള്ള ഉപഭോക്താക്കളെ പുത്തൂര്‍ സബ്സ്റേഷനില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) ഇതു സംബന്ധിച്ച അപേക്ഷകള്‍ ശ്രദ്ധയില്‍പ്പെട്ടി ട്ടുണ്ടോ ?

4772

മിനിസ്റീരിയല്‍ ഓഫീസര്‍മാരുടെ ഒഴിവുകള്‍

ശ്രീ. ബെന്നി ബെഹനാന്‍

() സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ മിനിസ്റീരിയല്‍ ഓഫീസര്‍മാരുടെ എത്ര ഒഴിവുകളുണ്ട്;

(ബി) ഈ ഒഴിവുകളില്‍ നിയമനം നല്‍കിയോ;

(സി) ഇല്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കാമോ;

(ഡി) ഏതെല്ലാം തസ്തികകളില്‍ പ്രൊമോഷന്‍ നടത്താനുണ്ട്;

() പ്രസ്തുത തസ്തികകളില്‍ എന്ന് പ്രമോഷന്‍ നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;

(എഫ്) ഓരോ മാസവുമുണ്ടാകുന്ന ഒഴിവുകള്‍ അടിസ്ഥാനമാക്കി പ്രൊമോഷന്‍ നല്‍കാന്‍ വേണ്ട നടപടി സ്വീകരിക്കുമോ?

4773

ഉപ്പള ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

() ഉപ്പള ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ സബ് എഞ്ചിനീയര്‍, ലൈന്‍മാന്‍, ഓവര്‍സിയര്‍ എന്നീ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

4774

'മീറ്റര്‍ റീഡര്‍' തസ്തികയിലെ ഒഴിവുകള്‍

ശ്രീ. എം. ഉമ്മര്‍

() കെ.എസ്..ബി.യില്‍ 'മീറ്റര്‍ റീഡര്‍' തസ്തികയില്‍ എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത ഒഴിവുകളിലേയ്ക്ക് ഉടന്‍ നിയമനം നടത്തുന്ന കാര്യം പരിഗണിക്കുമോ;

(സി) എങ്കില്‍ പ്രസ്തുത ഒഴിവുകള്‍ എത്രയും വേഗം പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുമോ;

(ഡി) കൂടുതല്‍ ഒഴിവുകള്‍ ഇനിയും പ്രതീക്ഷിക്കുന്നുണ്ടോ?

4775

വൈദ്യുതി ബോര്‍ഡില്‍ സ്പോര്‍ട്ട്സ് ക്വാട്ടാ നിയമനം

ശ്രീ. ബെന്നി ബെഹനാന്‍

() വൈദ്യുതി ബോര്‍ഡിലെ സ്പോര്‍ട്ട്സ് ക്വാട്ടാ നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ :

(ബി) കഴിഞ്ഞ 5 വര്‍ഷം സ്പോര്‍ട്ട്സ് ക്വാട്ടയില്‍ എത്ര പേര്‍ക്ക് നിയമനം നല്‍കി ;

(സി) നിയമനം ലഭിച്ചവരുടെ പേരും അവര്‍ പങ്കെടുത്ത സ്പോര്‍ട്ട്സ് മത്സരങ്ങളുടെ വിവരങ്ങള്‍, അവരുടെ വിദ്യാഭ്യാസ യോഗ്യത എന്നിവ വ്യക്തമാക്കാമോ ?

4776

ലൈന്‍മാന്‍മാരുടെ സേവനം

ശ്രീ. സി. എഫ്. തോമസ്

ഡോ. എന്‍. ജയരാജ്

() വൈദ്യുതി ബോര്‍ഡില്‍ സെക്ഷന്‍ ഓഫീസുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ലൈന്‍മാന്‍മാരുടെ സേവനം സമയത്ത് ലഭിക്കുവാന്‍ ഇപ്പോഴത്തെ സമ്പ്രാദയത്തില്‍ ബുദ്ധിമുണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഈ ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

4777

കുബനൂര്‍ സബ്സ്റേഷന്‍ പരിധിയിലെ വൈദ്യുതി തടസ്സം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

() കര്‍ണ്ണാടകയില്‍ നിന്ന് വൈദ്യുതി ചാര്‍ജ്ജ് ചെയ്യുമ്പോള്‍ മഞ്ചേശ്വരം കുബനൂര്‍ സബ്സ്റേഷന്‍ പരിധിയില്‍ വൈദ്യുതി വിതരണം നിലയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) തിരിച്ച് കര്‍ണ്ണാടകയിലേയ്ക്ക് ചാര്‍ജ്ജ് ചെയ്യുമ്പോഴും ഈ പ്രദേശത്ത് വൈദ്യുതി നിലയ്ക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ആയത് പരിഹരിക്കുന്നതിനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ?

4778

നഷ്ടപരിഹാരം

ശ്രീ. . കെ. വിജയന്‍

() ജീവനക്കാരുടെ വീഴ്ച മൂലം ദീര്‍ഘനേരത്തേയ്ക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടാല്‍ ഉപഭോക്താവിന് വൈദ്യുതി ബോര്‍ഡ് നഷ്ടപരിഹാരം നല്‍കണമെന്ന കേന്ദ്ര വൈദ്യുതി നിയമ പ്രകാരം കേരളത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(ബി) 'മീറ്റര്‍' തകരാറുമായി ബന്ധപ്പെട്ട് എത്ര നഷ്ടപരിഹാര കേസ്സുകള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

4779

പ്രസരണ നഷ്ടം

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

() വൈദ്യുതിയുടെ പ്രസരണ നഷ്ടം നികത്തുന്നതിന് വൈദ്യുതി ബോര്‍ഡ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി) സംസ്ഥാനം വൈദ്യുതി മിച്ച സംസ്ഥാനമാകുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ;

(സി) വൈദ്യുതിയുടെ ഉപഭോഗം കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ?

4780

വൈദ്യുതി മോഷണം

ശ്രീ. ജോസഫ് വാഴക്കന്‍

,, പാലോട് രവി

,, പി. . മാധവന്‍

,, ഷാഫി പറമ്പില്‍

() വൈദ്യുതി മോഷണം തടയുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണുള്ളത്;

(ബി) ഈ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് എന്തെ ല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി) ഇതിനു വേണ്ടി സ്പെഷ്യല്‍ സ്ക്വാഡുകള്‍ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ;

(ഡി) ഇതിന്റെ പ്രവര്‍ത്തനരീതി എങ്ങനെയായിരിക്കണം എന്നാണ് കരുതുന്നത്?

4781

ഭൂഗര്‍ഭ കേബിളുകള്‍ വഴി വൈദ്യുതി വിതരണം

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജകമണ്ഡലത്തിലെ കാലടിയില്‍ വീതി കുറഞ്ഞ റോഡുകളില്‍ വൈദ്യുതി പോസ്റുകള്‍ റോഡിലേക്ക് കയറി നില്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) റോഡുകളുടെ വീതി കുറവും പോസ്റുകള്‍ റോഡിലേക്ക് കയറി നില്ക്കുന്നതിനാലും ഉണ്ടാകുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ഈ നഗരത്തില്‍ ഭൂഗര്‍ഭ കേബിളുകള്‍ വഴി വൈദ്യുതി വിതരണം നടത്തുന്ന പദ്ധതിയില്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(സി) ഉണ്ടെങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

4782

വോള്‍ട്ടേജ് ഇംപ്രൂവ്മെന്റ് പദ്ധതി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

കൊണ്ടോട്ടി നിയോജകമണ്ഡലത്തില്‍ വോള്‍ട്ടേജ് ഇംപ്രൂവ്മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടുത്ത രണ്ട് വര്‍ഷം ഏതെല്ലാം പദ്ധതികള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

4783

തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികള്‍

ശ്രീ. . കെ. ബാലന്‍

() തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ നിന്നും വൈദ്യുതി ബോര്‍ഡിനെ ഒഴിവാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് തീരുമാനിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അത്തരമൊരു സാഹചര്യമുണ്ടായത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ ?

4784

മൂലമറ്റം പവര്‍ഹൌസിലെ പൊട്ടിത്തെറി

ശ്രീ. ഹൈബി ഈഡന്‍

() മൂലമറ്റം പവര്‍ ഹൌസിലുണ്ടായ പൊട്ടിത്തെറിയെപ്പറ്റി കെ.എസ്..ബി. ചീഫ് എഞ്ചിനീയര്‍(ജനറേഷന്‍), ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍, ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് വകുപ്പ്, സ്പെഷ്യല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് എന്നീ അന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇവയുടെ അന്തിമ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടോ;

(ബി) പൊട്ടിത്തെറിയുടെ കാരണം സംബന്ധിച്ച് ഓരോ വിഭാഗവും പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;

(സി) ഏതെങ്കിലും ബാഹ്യശക്തികള്‍ ഈ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷണവിധേയമാക്കാന്‍ നടപടി സ്വീകരിക്കുമോ?

4785

മൂലമറ്റം പവ്വര്‍ ഹൌസില്‍ അപകടം

ശ്രീ. രാജു എബ്രഹാം

() മൂലമറ്റം പവ്വര്‍ ഹൌസില്‍ അടുത്ത സമയത്തുണ്ടായ അപകടത്തില്‍ എത്ര പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്; ഈ അപകടം സംഭവിച്ചത് എങ്ങനെയാണ്;

(ബി) ഇതിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ തീരുമാനിച്ചിരുന്നോ; എങ്കില്‍ ആരെയാണ് അന്വേഷണചുമതല ഏല്‍പ്പിച്ചിരുന്നത്;

(സി) എത്രനാളുകള്‍ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവിട്ടിരുന്നത്; അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;

(ഡി) അന്വേഷണം ഏതു ഘട്ടത്തിലാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

() പവ്വര്‍ഹൌസുകളിലും. സബ് സ്റേഷനുകളിലും അധിക വൈദ്യുതി എര്‍ത്ത് ചെയ്യുന്നതിനു പകരം ഇത് പാനല്‍ ബോര്‍ഡിലേക്ക് എത്താനിടയായ സാഹചര്യം എങ്ങനെയാണുണ്ടായതെന്ന് വിശദമാക്കാമോ;

(എഫ്) പവര്‍ ഹൌസുകളില്‍ അറ്റകുറ്റപ്പണികള്‍ക്ക് വീഴ്ച വന്നിട്ടുണ്ടോ; എന്നാണ് ഏറ്റവുമൊടുവില്‍ മൂലമറ്റം പവ്വര്‍ ഹൌസില്‍ അറ്റകുറ്റപ്പണികള്‍ നടന്നിട്ടുളളത്;

(ജി) പ്രസ്തുത പണികള്‍ നടത്താന്‍ ആര്‍ക്കായിരുന്നു ചുമതല നല്‍കിയിരുന്നത്; എത്ര ലക്ഷം രൂപയുടെ അറ്റകുറ്റപ്പണികളാണ് നടത്തിയത്; അവ എന്തൊക്കെ എന്ന് ഇനംതിരിച്ച് വ്യക്തമാക്കാമോ?

4786

പവ്വര്‍ ഹൌസുകളിലെ അടിസ്ഥാന സൌകര്യങ്ങള്‍

ശ്രീ. രാജു എബ്രഹാം

() സംസ്ഥാനത്ത് ഏതൊക്കെ പവ്വര്‍ ഹൌസുകളിലാണ് ആംബുലന്‍സ് സൌകര്യം ഏര്‍പ്പെടുത്തിയിട്ടുളളത്;

(ബി) ഓരോ പവ്വര്‍ ഹൌസിലും എന്തൊക്കെ ഫയര്‍ ഫൈറ്റിംഗ് സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളത്;

(സി) ഓരോ ഇനത്തിന്‍െയും എണ്ണം, പവ്വര്‍ ഹൌസ് തിരിച്ച് വ്യക്തമാക്കാമോ;

(ഡി) ഏതൊക്കെ പവ്വര്‍ ജനറേറ്റിംഗ് സ്റേഷനുകളിലാണ് എയര്‍ കണ്ടീഷന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളത്; ഇവയൊക്കെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടോ;

() ഓക്സിജന്‍ മാസ്ക് അടക്കം, ഒരപടകമുണ്ടായാല്‍ മുന്‍കരുതലിന് എന്തൊക്കെ സംവിധാനങ്ങളാണ് ഓരോ പവ്വര്‍ ജനറേറ്റിംഗ് സ്റേഷനുകളിലും ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(എഫ്) പവ്വര്‍ ഹൌസുകളില്‍ ജോലി ചെയ്യുന്ന മുഴുവന്‍  ആളുകള്‍ക്കും കോട്ടണ്‍ വസ്ത്രങ്ങള്‍ യൂണിഫോമായി നല്‍കുന്നതിന് എന്തൊക്കെ, നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(ജി) മേല്‍പ്പറഞ്ഞ സംവിധാനങ്ങള്‍ ഇല്ലാത്ത പവര്‍ ജനറേറ്റിംഗ് സ്റേഷനുകളില്‍ അടിയന്തിരമായി ഇവ ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് ?

4787

വൈദ്യുതി ജോലിക്കാരുടെ മരണം

ശ്രീ. മുല്ലക്കര രത്നാകരന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

'' ഗീത ഗോപി

ശ്രീ. .കെ. വിജയന്‍

() വൈദ്യുതി ലൈനുകളിലേയും മറ്റും അറ്റകുറ്റപ്പണികള്‍ക്കിടെ തൊഴിലാളികള്‍ മരണമടയുന്ന സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്താറുണ്ടോ;

(ബി) എങ്കില്‍ ഇതു സംബന്ധിച്ച എത്ര അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ ബോര്‍ഡിന്റെ കൈവശമുണ്ടെന്ന് വ്യക്തമാക്കാമോ;

(സി) ഈ അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദാമാക്കാമോ;

(ഡി) ജോലിക്കിടയിലുണ്ടാകുന്ന മരണത്തെ സംബന്ധിച്ചും എത്ര അന്വേഷണങ്ങള്‍ ഇപ്പോള്‍ നടന്നുവരുന്നുണ്ടെന്നത് സംബന്ധിച്ചും വ്യക്തമാക്കാമോ?

4788

കെ.എസ്..ബി.യുടെ സ്ഥാപനവല്‍ക്കരണം .പി.ഡി.ആര്‍.പി. പദ്ധതി

ശ്രീ.വി.ശശി

() കെ.എസ്..ബി.യുടെ സ്ഥാപനവല്‍ക്കരണം സംബന്ധിച്ച വിശദാംശം വ്യക്തമാക്കാമൊ;

(ബി) പുന:സംഘടിപ്പിച്ച എ.പി.ഡി.ആര്‍.പി. പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി) ഈ പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുളള നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും എന്തെന്ന് വ്യക്തമാക്കാമോ; പദ്ധതി നടപ്പിലാക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങള്‍ ഏതെല്ലാമാണ്;

(ഡി) പ്രസ്തുത സ്ഥലങ്ങളില്‍ എവിടെയൊക്കെ പദ്ധതി ആരംഭിച്ചിട്ടുണ്ട്;

() തിരുവനന്തപുരം ജില്ലയില്‍ എന്ന് മുതല്‍ ഈ പദ്ധതി ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ?

4789

വെള്ളമുണ്ട സെക്ഷനില്‍ നിന്നും വൈദ്യുതി കണക്ഷന്‍

ശ്രീ. എം.വി.ശ്രേയാംസ്കുമാര്‍

() കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വെളളമുണ്ട സെക്ഷനില്‍ വൈദ്യുതി കണക്ഷനുവേണ്ടി എത്ര അപേക്ഷകരാണുളളത്; ഇതില്‍ ഡി.ഡി. അടച്ച എത്ര അപേക്ഷകള്‍ ഉണ്ടെന്നു വ്യക്തമാക്കാമോ;

(ബി) 2010 ലെ 3625 -ാം നമ്പര്‍ അപേക്ഷകനായ കൊച്ചുവീട്ടില്‍ ശ്രീ. ബഷീറിന് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുളള തടസ്സം എന്താണെന്നു വിശദമാക്കുമോ;

(സി) പ്രസ്തുത സെക്ഷന്റെ കീഴിലുളള അപേക്ഷകര്‍ക്ക് വൈദ്യുതി കണക്ഷന്‍ അടിയന്തിരമായി നല്‍കുന്നതിനുളള നടപടി സ്വീകരിക്കുമോ?

4790

പ്രസരണ നഷ്ടം

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്തെ റിസര്‍വോയറുകളില്‍ എത്ര മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള ജലമാണ് സംഭരിച്ചിട്ടുള്ളത;

(ബി) പ്രസരണനഷ്ടം കുറച്ചുകൊണ്ട് ഉല്പാദിപ്പിക്കുന്ന വൈദ്യുതി വിതരണം നടത്തുന്നതിന് നിലവിലുള്ള സംവിധാനം അപര്യാപ്തമാണോ;

(സി) ആണെങ്കില്‍ പ്രസ്തുത സംവിധാനം ആധുനികവല്‍ക്കരിക്കുന്നതിനും നവീകരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ ?

4791

പവര്‍ ഹൌസുകളിലെ സുരക്ഷാ സംവിധാനം

ശ്രീമതി ഗീതാ ഗോപി

() സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടു ള്ളത് ;

(ബി) സംസ്ഥാനത്തെ പവര്‍ ഹൌസുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ കാലഹരണപ്പെട്ടവയാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(സി) പവര്‍ ഹൌസുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ അവലോകനം ചെയ്യുന്നതിനും കാര്യക്ഷമത പരിശോധിക്കുന്നതിനും നടപടി സ്വീകരിയ്ക്കുമോ ?

4792

ആലപ്പുഴ തീരദേശറെയില്‍പ്പാതനിര്‍മ്മാണം

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ വഴി എറണാകുളം-കായംകുളം റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്റെ പുരോഗതി വ്യക്തമാക്കാമോ ;

(ബി) ആലപ്പുഴ തീരദേശ റെയില്‍പ്പാതയുടെ വികസനത്തിനായി ഏതെല്ലാം പദ്ധതികള്‍ക്കാണ് റെയില്‍വേബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ ;

(സി) തീരദേശ പാത ഇരട്ടിപ്പിക്കല്‍, ഇലക്ട്രിഫിക്കേഷന്‍ നടപടികള്‍ എന്നിവ ത്വരിതപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

4793

കൊയിലാണ്ടിയില്‍ ദീര്‍ഘദൂരവണ്ടികള്‍ക്ക് സ്റോപ്പ്

ശ്രീ. കെ. ദാസന്‍

കൊയിലാണ്ടി റെയില്‍വേ സ്റേഷനില്‍ ദീര്‍ഘദൂര ട്രെയിനുകളായ യശ്വന്ത്പൂര്‍ എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ്, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് എന്നിവയ്ക്ക് സ്റോപ്പ് അനുവദിക്കാന്‍ റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെടുമോ?

4794

ട്രെയിനുകളിലെ കാലഹരണപ്പെട്ട ബോഗികള്‍

ശ്രീ. . . അസീസ്

() സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന ട്രെയിനുകളില്‍ ഉപയോഗിക്കുന്ന ബോഗികളില്‍ അധികവും കാലഹരണപ്പെട്ടതും പഴക്കമേറിയതും ആണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പുതിയ ബോഗികള്‍ ലഭ്യമാക്കുന്നതിന് റെയില്‍വേ മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമോ എന്ന് വ്യക്തമാക്കുമോ?

4795

ആളില്ലാ റെയില്‍വേ ക്രോസ്സ്

ശ്രീ.ജി.സുധാകരന്‍

() അമ്പലപ്പുഴ മണ്ഡലത്തിലെ ആളില്ലാ റെയില്‍വേ ക്രോസുകളില്‍ അപകടം വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ആലപ്പുഴ റെയില്‍വേ സ്റേഷനെ കോച്ചിംഗ് ഡിപ്പോയായി ഉയര്‍ത്താന്‍ റെയില്‍വേ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമോ ?

4796

റെയില്‍വേ ലെവല്‍ ക്രോസുകളില്‍ കാവല്‍ക്കാരുടെ നിയമനം

ശ്രീ.ബാബു എം.പാലിശ്ശേരി

() റെയില്‍വേ വകുപ്പുമായി ബന്ധപ്പെട്ട് കാവല്‍ക്കാരില്ലാത്ത റെയില്‍വേ ലെവല്‍ ക്രോസ്സുകളില്‍ കാവല്‍ക്കാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ബി) സ്വീകരിക്കുമെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ?

4797

തപാല്‍ ആഫീസുകളുടെ നവീകരണം

ശ്രീമതി പി. അയിഷാ പോറ്റി

() തപാല്‍ ആഫീസുകളുടെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) തപാല്‍ ആഫീസുകളുടെ കാലോചിതമായ പുനരുദ്ധാരണത്തിന് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ സഹായം അനുവദിച്ചിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) തപാല്‍ ആഫീസുകളുടെ നവീകരണത്തിനായി കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കാനാകുമെന്ന് വിശദമാക്കുമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.