UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5003

സര്‍ക്കാര്‍ ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍

ശ്രീ. സണ്ണി ജോസഫ്

,, എം. പി. വിന്‍സെന്റ്

,, പി. . മാധവന്‍

,, ഷാഫി പറമ്പില്‍

() സര്‍ക്കാര്‍ ആശുപത്രികളുടെ ഗുണനിലവാരം ഉയര്‍ത്തുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) ഇതിനായി ആശുപത്രികള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കുമോ;

(സി) ഇതിന് കേന്ദ്ര സഹായം ലഭ്യമാണോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി) താല്പര്യപ്പെടുന്ന സ്വകാര്യആശുപത്രികള്‍ക്ക് ഇത്തരം സമ്പ്രദായം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ ?

5004

ആരോഗ്യ മേഖലയുടെ സമഗ്രമായ നവീകരണം

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() ആരോഗ്യ മേഖലയുടെ സമഗ്ര നവീകരണം ലക്ഷ്യമിടുന്നുണ്ടോ ;

(ബി) എങ്കില്‍ എന്തൊക്കെ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ ;

(സി) അതിനുള്ള സാമ്പത്തികസ്രോതസ്സ് എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

5005

ആധുനിക യന്ത്രങ്ങളുടെ ഫലപ്രദമായ ഉപയോഗം

ശ്രീ. എം.. ബേബി

,, .കെ. ബാലന്‍

,, എളമരം കരീം

,, കെ.കെ. നാരായണന്‍

() സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാരംഗത്ത് ആധുനിക യന്ത്രോപകരണങ്ങളുടെ ഉറപ്പാക്കലും ഫലപ്രദമായ ഉപയോഗവും പരിശോധിച്ചിട്ടുണ്ടോ ;

(ബി) രോഗനിര്‍ണ്ണയത്തിനും പരിശോധനകള്‍ക്കുമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള യന്ത്ര സാമഗ്രികള്‍ എത്രമാത്രം ആശുപത്രികളില്‍ ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ട് ; വിശദമാക്കുമോ ;

(സി) വിലകൂടിയ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ആശുപത്രികളില്‍ അവ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും കൈകാര്യം ചെയ്യപ്പെടാത്ത അവസ്ഥ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ടോ ?

5006

മെഡിക്കല്‍ കോളേജിലെ മാതൃ-ശിശു കേന്ദ്രങ്ങള്‍

ശ്രീ. . സി. ബാലകൃഷ്ണന്‍

,, വി. റ്റി. ബല്‍റാം

,, എം. . വാഹീദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

() മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ മാതൃ-ശിശു കേന്ദ്രങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) പ്രസ്തുത ആശുപത്രികളിലെ സൌകര്യങ്ങള്‍ ക്രമീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(സി) ഇതിനായി എത്ര കോടിരൂപ വകയിരുത്തിയിട്ടുണ്ട്?

5007

ചികിത്സ വൈകുന്നതു മൂലമുള്ള മരണം

ശ്രീമതി കെ.എസ്. സലീഖ

() അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് അധികൃതരുടെ അനാസ്ഥ മൂലം ചികിത്സ വൈകുകയും അതുമൂലം മരണം സംഭവിക്കുകയും ചെയ്യുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അതു പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നത്;

(സി) രോഗികളുടെ പ്രശ്നങ്ങള്‍ ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ?

5008

ജനനി സുരക്ഷ യോജന

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() ജനനി സുരക്ഷ യോജന പ്രകാരം ബി.പി.എല്‍ കുടുംബാംഗമായ അമ്മമാര്‍ക്ക് നല്‍കിവരുന്ന സാമ്പത്തിക സഹായം എത്ര രൂപയാണ് എന്ന് വ്യക്തമാക്കാമോ ; യാത്രാ ചെലവിനത്തില്‍ എത്ര രൂപ നല്‍കുന്നുണ്ട് എന്ന് വ്യക്തമാക്കാമോ ;

(ബി) ബി.പി.എല്‍. കുടുംബാംഗത്തിന് നല്‍കി വരുന്ന പ്രസ്തുത സാമ്പത്തിക സഹായം എ.പി.എല്‍. കുടുംബാംങ്ങള്‍ക്കും കൂടി ലഭിക്കത്തക്കവിധം മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുമോ ?

T5009

ആശാപ്രവര്‍ത്തകര്‍ക്ക് ക്ഷേമപദ്ധതികള്‍

ശ്രീമതി കെ.കെ. ലതിക

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, എം. ഹംസ

,, ബി.ഡി. ദേവസ്സി

() ആശാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണറേറിയം മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) ഇവര്‍ക്ക് മിനിമം കൂലി നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ;

(സി) ആശാപ്രവര്‍ത്തകരുടെ ക്ഷേമത്തിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

5010

എന്‍.ആര്‍.എച്ച്.എം.- വയനാട് ജില്ലയിലെ പദ്ധതികള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍2009-10, 2010-11 വര്‍ഷങ്ങളില്‍ വയനാട് ജില്ലയില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം നിയോജക മണ്ഡലം തിരിച്ച് വെളിപ്പെടുത്തുമോ;

(ബി) നടപ്പു സാമ്പത്തിക വര്‍ഷം പ്രസ്തുത പദ്ധതി പ്രകാരം ജില്ലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പരിപാടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത പദ്ധതി പ്രകാരം കല്പറ്റ മണ്ഡലത്തില്‍ അനുമതി ലഭിച്ചതും നടന്നുവരുന്നതുമായ പ്രവൃത്തികളും ഇനി അനുമതി ലഭിക്കാനുള്ള പദ്ധതികളും ഏതെല്ലാമെന്ന് വിശദമാക്കുമോ ?

5011

വാര്‍ഷിക പദ്ധതിയില്‍ ആരോഗ്യമേഖലയുടെ വിഹിതം

ശ്രീ. . പി. ജയരാജന്‍

() കേന്ദ്ര ആസൂത്രണ കമ്മീഷനുമായി നടത്തിയ വാര്‍ഷിക പദ്ധതി ചര്‍ച്ചയില്‍ ആരോഗ്യമേഖലയ്ക്ക് എത്ര തുകയാണ് അനുവദിച്ചത്;

(ബി) അംഗീകാരം ലഭിച്ച ഘടകപദ്ധതികള്‍ ഏതെല്ലാമെന്നും ഓരോ പദ്ധതിയ്ക്കും മാറ്റിവയ്ക്കപ്പെട്ട തുക എത്രയെന്നും വ്യക്തമാക്കുമോ;

(സി) കഴിഞ്ഞ വാര്‍ഷിക പദ്ധതിയെ അപേക്ഷിച്ച് ആരോഗ്യ മേഖലയില്‍ ഈ വര്‍ഷം എത്ര തുക കൂടുതലായി ലഭിച്ചിട്ടുണ്ട്?

5012

പാരമ്പര്യ വൈദ്യന്മാര്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() മലബാര്‍ മേഖലയിലെ പാരമ്പര്യ ചികിത്സകര്‍ക്ക് ചികിത്സാനുമതി നല്‍കുന്നതു സംബന്ധിച്ച് 2009 ജൂണ്‍ 1 ന് പുറപ്പെടുവിച്ച ജി.. (എം.എസ്.) 145/2009/നമ്പര്‍ ഉത്തരവ് ഇപ്പോള്‍ പ്രാബല്യത്തിലുണ്ടോ;

(ബി) എങ്കില്‍ അതുപ്രകാരം ആര്‍ക്കൊക്കെയാണ് ചികിത്സാനുമതി നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;

(സി) 1974-ല്‍ കേന്ദ്ര ഹോമിയോ കൌണ്‍സില്‍ നിയമം ബാധകമാക്കിയപ്പോള്‍, നിയമം പ്രാബല്യത്തില്‍ വരുന്നതിന് അഞ്ചുവര്‍ഷം മുമ്പ് ചികിത്സ നടത്തിയിരുന്നവര്‍ക്ക് തുടര്‍ ചികിത്സാനുമതി നല്‍കിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ മലബാര്‍ മേഖലയിലെ പാരമ്പര്യ ചികിത്സകര്‍ക്കു വേണ്ടി പുറപ്പെടുവിച്ച ഉത്തരവിലെ ചികിത്സാ പരിചയ കാലപരിധിയില്‍ നിലനില്‍ക്കുന്ന അന്തരം പരിഹരിക്കുമോ?

5013

കയര്‍ വ്യവസായ വികസനം

ശ്രീ. വി. ശശി

() കയര്‍ കമ്മീഷന്റെ കയര്‍ വ്യവസായ വികസനം ലക്ഷ്യമാക്കി, ആനതലവട്ടം ആനന്ദന്‍ ചെയര്‍മാനായ കയര്‍ കമ്മീഷന്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ ഏതെല്ലാം നടപ്പാക്കി; അതിനായി എത്ര ലക്ഷം രൂപ ചെലവഴിച്ചു;

(ബി) പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയതുവഴി നേട്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം വെളിപ്പെടുത്താമോ;

(സി) അവശേഷിക്കുന്ന ശുപാര്‍ശകള്‍ കൂടി  നടപ്പാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

5014

പുവര്‍ പേഷ്യന്റ് വെല്‍ഫെയര്‍ സൊസൈറ്റി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പുവര്‍ പേഷ്യന്റ് വെല്‍ഫെയര്‍ സൊസൈറ്റി മുഖേന എത്രപേര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നും ഓരോ വ്യക്തിക്കും എത്രതുക ലഭിച്ചിട്ടുണ്ടെന്നും അറിയിക്കുമോ;

5015

കേന്ദ്രപദ്ധതികള്‍

ശ്രീ. .പി. ജയരാജന്‍

() ആരോഗ്യവകുപ്പും, ആരോഗ്യ വിദ്യാഭ്യാസ വകുപ്പും കേന്ദ്ര പരിഗണനയ്ക്കായി സമര്‍പ്പിച്ച പദ്ധതികള്‍ എന്തൊക്കെയായിരുന്നുവെന്നു വ്യക്തമാക്കുമോ;

(ബി) ഇതില്‍ ഏതെല്ലാം പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചുവെന്നു അറിയിക്കുമോ;

(സി) പരി അംഗീകാരവും ലഭിക്കുമെന്ന് ഉറപ്പുലഭിച്ച പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ?

5016

ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. പി. തിലോത്തമന്‍

() ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം അര്‍ഹതയുളള രോഗികളുടെ കുടുംബത്തിന് പ്രതിവര്‍ഷം എത്ര രൂപയുടെ മരുന്നുകളും ചികിത്സാ സഹായവുമാണ് ലഭിക്കുന്നത്;

(ബി) സര്‍ക്കാരാശുപത്രിയില്‍ മരുന്നുകള്‍ ഇല്ലാതെ വന്നാല്‍ പ്രസ്തുത സ്കീമില്‍ ഇപ്രകാരം പുറത്തുനിന്നും മരുന്നു വാങ്ങുവാന്‍ പണം നല്‍കുന്നുണ്ടോ;

(സി) എങ്കില്‍ ഏതെല്ലാം കമ്പനിയുടെ മരുന്നുകളാണ് വാങ്ങാവുന്നത്; ഇതു സംബന്ധിച്ച് ഉത്തരവുകളോ നിര്‍ദ്ദേശങ്ങളോ നല്കിയിട്ടുണ്ടോ;

(ഡി) ഗുണനിലവാരമുളള മരുന്നുകള്‍ ആശുപത്രികളില്‍ ഉളളപ്പോള്‍ തന്നെ ഗുണനിലവാരമില്ലാത്ത വിലകൂടിയ മരുന്നുകള്‍ വാങ്ങാന്‍ ചില സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രോഗികളെ നിര്‍ബന്ധിക്കുന്നതു മൂലം സര്‍ക്കാര്‍ മരുന്നുകള്‍ ആശുപത്രികളില്‍ കെട്ടിക്കിടക്കുന്നതും, ആശുപത്രിക്കു ലഭിക്കേണ്ട ഇന്‍ഷുറന്‍സ് ഫണ്ട് നഷ്ടപ്പെടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() ചെലവുകൂടിയ മരുന്നുകള്‍ വാങ്ങേണ്ടിവരുന്നതിനാല്‍ രോഗികള്‍ക്ക് അര്‍ഹമായ ഇന്‍ഷുറന്‍സ് തുകയില്‍ കുറവ് ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ?

5017

ലെപ്രസി പെന്‍ഷന്‍

ശ്രീ. ബി.ഡി. ദേവസ്സി

() ലെപ്രസി ആശുപത്രികളിലെ അന്തേവാസികളായ രോഗികള്‍ക്ക് ലെപ്രസി പെന്‍ഷന്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) അവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

5018

ആംബുലന്‍സുകള്‍ അപകടത്തില്‍പ്പെട്ടുള്ള മരണങ്ങള്‍

ശ്രീ.ജോസഫ് വാഴക്കന്‍

,, ഹൈബി ഈഡന്‍

,, പി. . മാധവന്‍

,, വി. പി. സജീന്ദ്രന്‍

() ആംബുലന്‍സുകള്‍ അപകടത്തില്‍പ്പെട്ടുണ്ടാകുന്ന മരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) ഇത് തടയാന്‍ എന്തെല്ലാം നടപടികളാണ് കൈകൊള്ളാനുദ്ദേശിക്കുന്നത് ;

(സി) ഇതിനായി എല്ലാ ആംബുലന്‍സുകളിലും സാങ്കേതിക പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തുമോ ;

(ഡി) ഇതിന് കൈകൊള്ളാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാം ?

5019

108 ആംബുലന്‍സ് തീപിടിച്ച സംഭവം

ശ്രീ. പി. കെ. ഗുരുദാസന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, കെ. കെ. ജയചന്ദ്രന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

() മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് വരുന്നതിനിടയില്‍ 108 ആംബുലന്‍സ് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അതിനിടയായ സാഹചര്യം എന്തായിരുന്നു; അതു സംബന്ധിച്ച് ആരോഗ്യവകുപ്പ് അന്വേഷിക്കുകയുണ്ടായേ; വിശദമാക്കാമോ ;

(സി) 108 ആംബുലന്‍സ് പദ്ധതി നടത്തിപ്പിനായി ഏര്‍പ്പെടുത്തിയ പ്രത്യേക സംവിധാനം സംബന്ധിച്ച് വിശദമാക്കാമോ ?

5020

'108' ആംബുലന്‍സിന്റെ സുരക്ഷാ സംവിധാനം

ശ്രീ. മഞ്ഞളാംകുഴി അലി

,, പി. ബി. അബ്ദുള്‍ റസാക്

,, സി. മമ്മൂട്ടി

,, റ്റി. . അഹമ്മദ് കബീര്‍

() എന്‍. ആര്‍. എച്ച്. എം. പദ്ധതിപ്രകാരം വാങ്ങിയ '108' ആംബുലന്‍സുകളിലൊന്നിന് തീപിടിച്ച് രണ്ടുപേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ഈ വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങളുടെ വിദഗ്ദധ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതിന്റെ ആവശ്യകത പരിഗണിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി) അഗ്നിബാധാ പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വാഹനങ്ങള്‍ക്കാണോ ഓര്‍ഡര്‍ നല്‍കിയിരുന്നതെന്നകാര്യം പരിശോധിക്കുമോ; അത് സംബന്ധിച്ച വിശദവിവരം നല്കുമോ;

(സി) സംസ്ഥാനത്തൊട്ടാകെ ഇത്തരം എത്ര വാഹനങ്ങളാണ് വാങ്ങിയിട്ടുള്ളത്; ഓരോന്നിനുമുള്ള വിലയെത്രയാണ്; ആകെ എന്ത് തുക ഇതിനായി ചെലവഴിച്ചു;

(ഡി) ആംബുലന്‍സുകള്‍ ഏത് കമ്പനിയുടേതാണ്; വാഹനം വാങ്ങാന്‍ ഏര്‍പ്പെടുത്തിയ സംവിധാനമെന്തായിരുന്നെന്നും, ഗുണപരിശോധനയ്ക്ക് ചുമതലപ്പെട്ട വിദഗ്ദ്ധര്‍ ആരെല്ലാമായിരുന്നു എന്ന് വ്യക്തമാക്കുമോ ;

() ആരോഗ്യ വകുപ്പിനുകീഴില്‍ സമാന ആവശ്യത്തിന് തിരുവനന്തപുരം ജില്ലയില്‍ അടുത്ത കാലത്ത് വാഹനംവാങ്ങിയിട്ടുണ്ടോ; എങ്കില്‍ അതിന് നല്‍കിയ വിലയെത്രയാണെന്ന് വെളിപ്പെടുത്തുമോ;

(എഫ്) ബള്‍ക്ക് പര്‍ച്ചേസ് നടത്തിയിട്ടും '108' ആംബുലന്‍സ് വാഹനങ്ങള്‍ക്ക് ഉയര്‍ന്നവില നല്കേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തുമോ?

5021

സ്കാനിംഗ് സെന്റുറുകളിലെ അമിത നിരക്ക്

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

,, വി.ഡി. സതീശന്‍

,, വര്‍ക്കല കഹാര്‍

() സ്വകാര്യ സ്കാനിംഗ് സെന്ററുകള്‍ അമിത നിരക്കുകള്‍ ഈടാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത ചാര്‍ജ്ജുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ചാര്‍ജ്ജുകളുമായി ഏകീകരിക്കുന്ന കാര്യം പരിഗണിക്കുമോ ;

(സി) അതിനായി എന്‍.ആര്‍.എച്ച്.എം. ന്റെ സഹകരണത്തോടെയുള്ള ഒരു പദ്ധതിയ്ക്ക് രൂപം നല്‍കുമോ ?

5022

ആരോഗ്യ കേന്ദ്രങ്ങളിലെ സേവനങ്ങള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() പി.എച്ച്.സി.കളിലും സി.എച്ച്.സി.കളിലും നിന്ന് എന്തെല്ലാം സേവനങ്ങളാണ് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് വിശദമാക്കുമോ;

(ബി) പ്രസ്തുത സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും ഫീല്‍ഡ് വര്‍ക്ക് നടക്കുന്നുണ്ടെന്നും വിലയിരുത്താന്‍ നിലവില്‍ എന്തെല്ലാം സംവിധാനമാണ് ഉള്ളത്;

(സി) പകര്‍ച്ചവ്യാധികള്‍ വര്‍ദ്ധിച്ചുവരുവന്ന സാഹചര്യത്തില്‍ ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുന്നുണ്ടെന്ന് വിലയിരുത്താന്‍ പരിശോധനാ സമ്പ്രദായം ഏര്‍പ്പെടുത്തുമോ?

5023

ഡോക്ടര്‍മാരുടെ സ്പെഷ്യാലിറ്റി കേഡര്‍

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

() മുന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ഡോക്ടര്‍മാരുടെ സ്പെഷ്യാലിറ്റി കേഡര്‍ സംവിധാനം തുടരാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഇതുമൂലം സി. എച്ച്. സി. തലത്തില്‍ സ്പെഷ്യലിസ്റ് ഡോക്ടര്‍മാരുടെ സേവനം ലഭിക്കാതായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഗ്രാമപ്രദേശങ്ങളില്‍ സ്പെഷ്യലിസ്റ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

5024

സ്പെഷ്യാലിറ്റി കേഡര്‍ സമ്പ്രദായം

ശ്രീ. . പി. ജയരാജന്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പിനു കീഴിലുള്ള ആശുപത്രികളെ അപ്ഗ്രേഡ് ചെയ്തുകൊണ്ട് ഇറക്കിയ ഉത്തരവിന്റെ കോപ്പി ലഭ്യമാക്കുമോ ;

(ബി) അപ്ഗ്രേഡ് ചെയ്ത ആശുപത്രികളില്‍ ഏതെല്ലാമാണ് സ്പെഷ്യാലിറ്റി കേഡര്‍ സമ്പ്രദായം നടപ്പില്‍ വരുത്തിയതെന്നു വ്യക്തമാക്കുമോ ;

(സി) അപ്ഗ്രേഡ് ചെയ്യുകയും സ്പെഷ്യാലിറ്റി കേഡര്‍  സമ്പ്രദായം നടപ്പില്‍ വരുത്തുകയും ചെയ്ത സ്ഥാപനങ്ങളിലേക്കാവശ്യമായ തസ്തിക സൃഷ്ടിച്ചുകൊണ്ട് മുന്‍ ഗവണ്‍മെന്റ് പുറത്തിറക്കിയ ഉത്തരവുകള്‍ ലഭ്യമാക്കുമോ ?

5025

സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

() സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി) ഇതനുസരിച്ച് സ്കൂള്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്ന പദ്ധതിയുടെ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് ;

(സി) ഈ അദ്ധ്യയന വര്‍ഷം എല്ലാ സ്കൂള്‍ കുട്ടികള്‍ക്കും ഹെര്‍ത്ത് കാര്‍ഡ് നല്‍കുന്നതിനുളള സംവിധാനം ഉടന്‍ പൂര്‍ത്തിയാക്കുമോ?

5026

ദന്തല്‍ ക്ളിനിക്കുകളുടെ ആധുനികവല്‍ക്കരണം

ശ്രീ. വി. പി. സജീന്ദ്രന്‍

,, . റ്റി. ജോര്‍ജ്

,, എം. . വാഹീദ്

,, അന്‍വര്‍ സാദത്ത്


() ദന്തല്‍ ക്ളിനിക്കുകളുടെ നവീകരണത്തിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) ദന്തല്‍ ക്ളിനിക്കുകളെ ശക്തിപ്പെടുത്തുന്നതിന് നൂതനവും അത്യാധുനികവുമായ ഉപകരണങ്ങള്‍ ഒരുക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(സി) ദന്ത രോഗങ്ങള്‍ തടയുന്നതിനും അതിനുള്ള ബോധവല്‍ക്കരണത്തിനും മൊബൈല്‍ ദന്ത യൂണിറ്റുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ;

(ഡി) എല്ലാ സ്കൂളുകളിലും ദന്തല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുവാന്‍ നടപടിയെടുക്കുമോ ?

5027

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ നടപടി

ശ്രീ. സി.കെ. നാണു

() പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതിനും ആവശ്യമായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ആരോഗ്യ വകുപ്പില്‍ നിലവിലുണ്ടോ;

(ബി) പോലീസ് സേനയിലെ റിസര്‍വ്വ് സംവിധാനം പോലെ പ്രധാനപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ ടീമിനെ നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമോ;

(സി) പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധ-ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍നടത്തുന്നതിനായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തിയാല്‍ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ ഉണ്ടാകുന്ന അധികച്ചെലവ് ചുരുക്കാനാകുമെന്ന കാര്യം പരിഗണിച്ചിട്ടുണ്ടോ ; ?

5028

ആശുപത്രി വക ഭൂമി

ശ്രീ. ജി.എസ്. ജയലാല്‍

() ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ നെടുങ്ങോലം ഗവ: രാമറാവു താലൂക്ക് ആശുപത്രിക്ക് പരവൂര്‍ വില്ലേജില്‍ എത്ര ഏക്കര്‍ ഭൂമിയാണ് നിലവിലുള്ളത്;

(ബി) പ്രസ്തുത ഭൂമി കൂടാതെ കൊല്ലം ജില്ലയില്‍ ഏതൊക്കെ താലൂക്കുകളില്‍ ആശുപത്രി വക കരഭൂമിയും, നിലവും ഉണ്ടെന്ന് രേഖകള്‍ പരിശോധിച്ച് വ്യക്തമാക്കുമോ;

(സി) മേല്‍പ്പറഞ്ഞ ഭൂമികളുടെ കൈവശാവകാശം ആരോഗ്യ വകുപ്പിനുണ്ടോ; ഇല്ലായെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ഡി) ആശുപത്രി വക ഭൂമി അന്യാധീനപ്പെട്ടുപോയിട്ടുണ്ടെങ്കില്‍ ആയത് തിരിച്ചെടുക്കുവാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

() ആരോഗ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉപയോഗപ്പെടുത്തുവാനായി ലഭിച്ചിട്ടുള്ള പ്രസ്തുത ഭൂമിയില്‍ കേന്ദ്ര ഗവണ്‍മെന്റ് സഹായത്തോടുകൂടിയുള്ള ആരോഗ്യ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമാ?

5029

സ്വന്തമായി വാഹനമുള്ള സര്‍ക്കാര്‍ ആശുപത്രികള്‍

ശ്രീ. എസ്. ശര്‍മ്മ

() വൈപ്പിന്‍ മണ്ഡലത്തില്‍ ഏതെല്ലാം സര്‍ക്കാര്‍ ആശുപത്രികള്‍ക്കാണ് സ്വന്തമായി വാഹനമുള്ളത് ാ ;

(ബി) വാഹനങ്ങളില്ലാത്ത ആശുപത്രികളില്‍ പുതുതായി വാഹനങ്ങള്‍ അനുവദിക്കുവാനുള്ള നടപടി സ്വീകരിക്കുമോ ?

5030

ശബരിമല തീര്‍ത്ഥാടനം -അടൂര്‍ മണ്ഡലത്തിലെ ക്രമീകരണങ്ങള്‍ 

ശ്രീ.ചിറ്റയം ഗോപകുമാര്‍

() ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എന്തെല്ലാം ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് അടൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ പോകുന്നത് എന്ന് വ്യക്തമാക്കാമോ ;

(ബി) പകര്‍ച്ചപ്പനികളുടെയും മറ്റും ഭീതിയില്‍ അന്യസംസ്ഥാന അയ്യപ്പന്‍മാര്‍ അധികമായെത്തുന്നയിടങ്ങളില്‍ ഹെല്‍പ്പ്ഡെസ്ക് തുറക്കുവാന്‍ നടപടിയുണ്ടാകുമോ ;

(സി) ഇടത്താവളമായ പന്തളത്ത് ഖരമാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി എന്തെങ്കിലും പുതിയ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ ;

(ഡി) എങ്കില്‍ വിശദാംശം അറിയിക്കുമോ ?

5031

വൈത്തിരി താലൂക്കില്‍ ബ്ളഡ് ബാങ്ക്

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() സര്‍ക്കാര്‍ ആശുപത്രികളില്‍ ബ്ളഡ് ബാങ്ക് തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ;

(ബി) കല്‍പ്പറ്റ മണ്ഡലത്തിലെ വൈത്തിരി താലൂക്കില്‍ ബ്ളഡ് ബാങ്ക് ഇല്ലാത്തതുമൂലം അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് അടിയന്തിര സഹായമെത്തിക്കുന്നതിന് സാധിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) പ്രസ്തുത താലൂക്കില്‍ ബ്ളഡ് ബാങ്ക് തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

5032

ക്യാന്‍സര്‍ രോഗവര്‍ദ്ധനവ് സംബന്ധിച്ച പഠനം

ശ്രീ. സി. കൃഷ്ണന്‍

() ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ അതിന്റെ കാരണങ്ങളെക്കുറച്ച് ആരോഗ്യവകുപ്പോ ബന്ധപ്പെട്ട ഏജന്‍സികളോ എന്തെങ്കിലും ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോ എന്ന് വിശദമാക്കുമോ;

(സി) ഇല്ലെങ്കില്‍ പഠനം നടത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

5033

കോഴിക്കോട് മാവൂരില്‍ കാന്‍സര്‍ സെന്റര്‍

ശ്രീ. പി.റ്റി.. റഹീം

() കോഴിക്കോട് മാവൂരില്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് സൌജന്യമായി സ്ഥലവും കെട്ടിടവും ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ എത്ര സ്ഥലമാണ് ലഭിച്ചിട്ടുളളത്;

(സി) ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാ ക്കാമോ?

5034

മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ബ്ളഡ് ബാങ്ക്

ശ്രീ. ആര്‍. രാജേഷ്

മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ബ്ളഡ് ബാങ്കും ക്രോസ്മാച്ച് ചെയ്യുന്നതിനാവശ്യമായ സൌകര്യവും ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമോ?

5035

പരിയാരം ഗവ: ആയുര്‍വ്വേദ ആശുപത്രി വികസനം

ശ്രീ. റ്റി. വി. രാജേഷ്

() പരിയാരം ഗവ: ആയുര്‍വ്വേദ കോളേജ് ആശുപത്രിക്ക് കെട്ടിട നിര്‍മ്മാണത്തിന് തുക അനുവദിച്ചുവെങ്കിലും പണി തുടങ്ങാത്തതിന്റെ കാരണം അറിയിക്കുമോ; ഇതിനായി പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന് നിര്‍ദ്ദേശം നല്‍കുമോ;

(ബി) പ്രസ്തുത ആശുപത്രിയില്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ളാന്റ് നിര്‍മ്മിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ;

(സി) സര്‍ക്കാര്‍ ഭരണാനുമതിയോടെ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ഹോസ്റലിന് ഓരോ നില കൂടി നിര്‍മ്മിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് ലഭിച്ച ഫണ്ടായ 60,50,000 രൂപ അടച്ചുവെങ്കിലും കെട്ടിടനിര്‍മ്മാണം ആരംഭിച്ചിട്ടില്ല; പ്രസ്തുത കെട്ടിടനിര്‍ മ്മാണം ആരംഭിക്കുന്നതിനുള്ള തടസ്സമെന്താണ്; വിശദാംശം നല്‍കുമോ;

(ഡി) കെട്ടിടം പണി പൂര്‍ത്തിയാക്കാത്തതു മൂലം പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും ലഭിച്ചേക്കാവുന്ന ഗ്രാന്റ് നഷ്ടമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

5036

വൈക്കം താലൂക്കാശുപത്രിയില്‍ കാര്‍ഡിയോളജി യൂണിറ്റ്

ശ്രീ. കെ. അജിത്

() വൈക്കം താലൂക്ക് ആശുപത്രിയില്‍ ഏതെല്ലാം വിഭാഗങ്ങളാണ് പ്രവര്‍ത്തിക്കുന്നത് ;

(ബി) ഹൃദയസംബന്ധമായ ചികിത്സയ്ക്കായി എന്തൊക്കെ സൌകര്യങ്ങളാണ് അവിടെ ഒരുക്കിയിട്ടുള്ളത് എന്ന് വെളിപ്പെടുത്തുമോ;

(സി) പ്രസ്തുത ആശുപത്രിയില്‍ ആധുനിക സൌകര്യങ്ങളോടെ കാര്‍ഡിയോളജി യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

5037

പൊന്നാനി താലൂക്കാശുപത്രിയിലെ ലാബ് സൌകര്യം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനി മണ്ഡലത്തിനനുവദിച്ച ജില്ലാ ലാബ് നാളിതുവരെ പ്രവര്‍ത്തനം ആരംഭിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രസ്തുത ലാബ് തുടങ്ങുന്നതിന് കെട്ടിടമടക്കമുളള സൌകര്യങ്ങള്‍ ഒരുക്കിയതിനെ പറ്റി അറിയിക്കാമോ;

(സി) പ്രസ്തുത ലാബ് ഉടനടി തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി) എങ്കില്‍ എന്ന് തുടങ്ങാനാകും എന്ന് വ്യക്തമാ ക്കാമോ ?

5038

മെച്ചപ്പെട്ട സര്‍ക്കാര്‍ ആശുപത്രി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ രോഗികളുടെ ബാഹുല്യം കാരണം മെച്ചപ്പെട്ട ചികിത്സ എല്ലാവര്‍ക്കും ലഭിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇത് പരിഹരിക്കുന്നതിന് ഓരോ മണ്ഡലത്തിലും സ്പെഷ്യലിസ്റ് ഡോക്ടര്‍മാരുള്‍പ്പെടെ മെച്ചപ്പെട്ട സൌകര്യങ്ങളോടൂ കൂടി ഓരോ സര്‍ക്കാര്‍ ആശുപത്രി പ്രവര്‍ത്തിപ്പിക്കുന്നതിന് പരിഗണന നല്‍കുമോ ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

5039

നേമത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ നൂതന ചികിത്സാ ഉപകരണങ്ങള്‍

ശ്രീ. വി. ശിവന്‍കുട്ടി

() നേമം മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നൂതന ചികിത്സാ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനും പ്രസ്തുത ആശുപത്രികളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

5040

മെഡിക്കല്‍ കോളേജ് അദ്ധ്യാപകരുടെ റൊട്ടേഷന്‍ ഓഫ് ചാര്‍ജസ്

ശ്രീ. റ്റി. എന്‍. പ്രതാപന്‍

() മെഡിക്കല്‍ കോളേജ് അദ്ധ്യാപകര്‍ക്ക് യു.ജി.സി. സ്കെയില്‍ നടപ്പാക്കിയപ്പോള്‍ വകുപ്പ് മേധാവികള്‍ക്ക് റൊട്ടേഷന്‍ ഓഫ് ചാര്‍ജസ് നല്‍കി ഉത്തരവായിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത ഉത്തരവ് മെഡിക്കല്‍ കോളേജുകളില്‍ നടപ്പാക്കിയിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത വകുപ്പ് മേധാവികളുടെ കോണ്‍ഫി ഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് റിവ്യൂ ചെയ്യേണ്ടത് ആരാണെന്നു വെളിപ്പെടുത്തുമോ;

() സി.ആര്‍. റിവ്യൂ ചെയ്യുന്നതിനുള്ള അധികാരം പ്രിന്‍സിപ്പലിന് നല്‍കിയും എച്ച്..ഡി. യ്ക്ക് റൊട്ടേഷന്‍ ഓഫ് ചാര്‍ജസ് അനുവദിച്ചുകൊണ്ടുമുള്ള ഉത്തരവ് അടിയന്തിരമായി നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

5041

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സേവനം

ശ്രീ. മഞ്ഞളാംകുഴി അലി

() സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര ഡോക്ടര്‍മാരെ ലഭ്യമാകാത്തത് സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(സി) സ്പെഷ്യലിസ്റ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ മേഖലയില്‍ വന്‍തുക ശമ്പളമായി ലഭിക്കുന്നതുകൊണ്ട് സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുവാന്‍ വിമുഖത കാണിക്കുന്നുണ്ടോ;

(ഡി) സര്‍ക്കാര്‍ ഡോക്ടര്‍മാരില്‍ ചിലര്‍ അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുന്നതും സര്‍ക്കാര്‍ നടപടികള്‍ ഉണ്ടായാല്‍ സ്വകാര്യമേഖലയില്‍ കൂടുതല്‍ മെച്ചപ്പെട്ട വേതനത്തിന് ജോലി ചെയ്യാമെന്ന വിശ്വാസത്തില്‍ ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിലനിര്‍ത്താന്‍ എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നുണ്ടോ;

(എഫ്) എങ്കില്‍ വിശാംശം വെളിപ്പെടുത്തുമോ ?

5042

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അക്രഡിറ്റേഷന്‍

ശ്രീമതി കെ.എസ്. സലീഖ

() സര്‍ക്കാര്‍ ആശുപത്രികളുടെ ഗുണനിലവാരമുയര്‍ത്തി 'അക്രഡിറ്റേഷന്‍' നല്‍കുന്ന പദ്ധതി ഉടന്‍ നടപ്പിലാക്കുമോ;

(ബി) പ്രസ്തുത പദ്ധതി മൂലം ലഭ്യമാകുന്ന മെച്ചപ്പെട്ട സേവനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സി) ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ ഏതെല്ലാം ആശുപത്രികള്‍ക്കാണ് 'അക്രഡിറ്റേഷന്‍' നല്‍കുന്നതെന്ന് വ്യക്തമാക്കാമോ?

5043

സര്‍ക്കാര്‍ രേഖകള്‍ക്ക് വിരുദ്ധമായി മൊഴി നല്‍കിയ ഡോക്ടര്‍ക്കെതിരെ നടപടി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() രേഖകള്‍ക്ക് വിരുദ്ധമായി ഡോക്ടര്‍മാര്‍ കോടതികളില്‍ മൊഴി നല്‍കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) രേഖകള്‍ക്ക് വിരുദ്ധമായി കോടതിയില്‍ പ്രതിഭാഗത്തിനനുകൂലമായി മൊഴി നല്‍കിയ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?

5044

ഡോക്ടര്‍മാര്‍ പ്രതിഭാഗം സാക്ഷിയായി ഹാജരാകുന്നതിനെതിരെ നടപടി

ശ്രീ. കെ. കെ. നാരായണന്‍

() വിവാദ കേസുകളില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രതിഭാഗം സാക്ഷിയായി ഹാജരാവുകയും കേസ് അട്ടിമറിക്കാന്‍ ഇടയാകും വിധം മൊഴി നല്‍കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ആയത് നിയന്ത്രിക്കുന്നതിനും ഇത്തരം ഡോക്ടര്‍മാര്‍ക്കെതിരെയും എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?

5045

ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം

ശ്രീ. . ചന്ദ്രശേഖരന്‍

() അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടു വരുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഇപ്പോള്‍ എന്തെങ്കിലും സംവിധാനമുണ്ടോ ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(ബി) ഇല്ലെങ്കില്‍ ഇതിന് നടപടി സ്വീകരിക്കുമോ ?

5046

പകര്‍ച്ചവ്യാധിരഹിത പദ്ധതി

ശ്രീ. എം. ഹംസ

(കേരളത്തെ ഒരു സമ്പൂര്‍ണ്ണ ശുചിത്വ പകര്‍ച്ചവ്യാധി രഹിത പ്രദേശമാക്കി മാറ്റുന്നതിനായി ഇതര വകുപ്പുകളുമായി ചേര്‍ന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കിവരുന്നു; പ്രസ്തുത പദ്ധതികള്‍ ലക്ഷ്യ പ്രാപ്തികൈവരിക്കുന്നില്ല എന്ന ആക്ഷേപം സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ടോ;

(ബി) കുറ്റമറ്റ രീതിയില്‍ രോഗവ്യാപന നിര്‍മ്മാര്‍ജ്ജനം നടത്തുന്നതിനായി എന്തെല്ലാം അടിയന്തിര നടപടികള്‍ സ്വീകരിക്കും; വിശദമാക്കാമോ?

5047

പകര്‍ച്ചവ്യാധികള്‍

ശ്രീ. സി. ദിവാകരന്‍

,, ജി. എസ്. ജയലാല്‍

,, പി. തിലോത്തമന്‍

,, വി. ശശി

() സംസ്ഥാന സന്ദര്‍ശനം നടത്തിയ കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അപര്യാപ്തമാണെന്ന് വ്യക്തമായിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി) പനി ബാധിച്ച് മരണപ്പെട്ടവര്‍ കരള്‍ രോഗികളാണെന്ന് റിപ്പോര്‍ട്ടിലുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പനി ബാധിച്ചു മരിച്ചവരില്‍ കരള്‍ രോഗികളായവര്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുമോ?

5048

സംസ്ഥാനത്ത് പകര്‍ച്ചപ്പനിമൂലം മരണം

ശ്രീ. എം. ഉമ്മര്‍

സംസ്ഥാനത്ത് ഈ വര്‍ഷം പകര്‍ച്ചപ്പനിമൂലം എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ട് ?

5049

മലപ്പുറം ജില്ലയിലെ പകര്‍ച്ചപ്പനി വ്യാപനം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() മലപ്പുറം ജില്ലയില്‍ വിവിധതരം പനികള്‍ മൂലം ദിനംപ്രതി മരണം സംഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ സാഹചര്യത്തില്‍ ആരോഗ്യമേഖലയില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്താന്‍ നടപടി സ്വീകരിക്കുമോ;

(സി) മലപ്പുറം ജില്ലയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയിലെ നിരവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ അവ റിപ്പോര്‍ട്ട് ചെയ്യുന്നതിന്  ആവശ്യമായ നടപടി സ്വീകരിക്കുമോ?

5050

നാദാപുരം മണ്ഡലത്തിലെ പകര്‍ച്ചവ്യാധികള്‍

ശ്രീ. . കെ. വിജയന്‍

() നാദാപുരം മണ്ഡലത്തില്‍ എലിപ്പനി മുതലായ പകര്‍ച്ചവ്യാധികള്‍ പിടിപ്പെട്ടവരുടെയും മരിച്ചവരുടെയും വിവരം ലഭ്യമാക്കാമോ ;

(ബി) പകര്‍ച്ചവ്യാധികള്‍ തടയാനായി പ്രസ്തുത മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.