UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5051

മങ്കട മണ്ഡലത്തില്‍ എലിപ്പനി മൂലമുള്ള മരണം

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() മങ്കട മണ്ഡലത്തില്‍ നിന്നും എലിപ്പനി മൂലമുള്ള മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ ;

(ബി) അവ ഏതെല്ലാം പഞ്ചായത്തുകളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്നും എത്ര പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ ?

5052

പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍

ശ്രീമതി ഗീതാ ഗോപി

() പകര്‍ച്ചവ്യാധി നിയന്ത്രണത്തിനുള്ള ജില്ലയിലെ ചുമതല ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണെങ്കിലും കോര്‍പ്പറേഷനുകളിലേയും മുനിസ്സിപ്പാലിറ്റികളിലേയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഡി.എം..യുടെ നിയന്ത്രണത്തില്‍ വരുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) ഇതുമൂലം ജില്ലകളില്‍ പകര്‍ച്ചവ്യാധി നിയന്ത്രണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(സി) എങ്കില്‍ ഇത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിയ്ക്കുമോ ?

5053

നിര്‍മ്മാര്‍ജ്ജനം ചെയ്ത രോഗങ്ങളുടെ തിരിച്ചുവരവ്

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

() നിര്‍മ്മാര്‍ജ്ജനം ചെയ്തു എന്നുകരുതിയ ഏതൊക്കെ രോഗങ്ങളാണ് വീണ്ടും കണ്ടെത്തിയിട്ടുള്ളതെന്നും എവിടെയെല്ലാമാണ് ഇവ റിപ്പോര്‍ട്ട് ചെയ്തതെന്നും വെളിപ്പെടുത്തുമോ;

(ബി) അപ്രകാരം റിപ്പോര്‍ട്ട് ചെയ്ത രോഗങ്ങളുടെ ഉത്ഭവ കാരണങ്ങളെക്കുറിച്ച് പഠനം നടത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ;

(സി) പ്രസ്തുത രോഗങ്ങളുടെ വ്യാപനം തടയുന്നതിന് എന്തെല്ലം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ?

5054

ന്യൂമോണിയക്കെതിരെ കാമ്പയിന്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

() ന്യൂമോണിയമൂലം സംസ്ഥാനത്തുണ്ടായിക്കൊണ്ടിരിക്കുന്ന ശിശുമരണങ്ങളുടെ വര്‍ദ്ധനവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ന്യൂമോണിയ വാക്സിനേഷനുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചില ആശങ്കകള്‍ ദൂരീകരിക്കുന്നതിന് ഒരു ബോധവത്കരണ പരിപാടിക്ക് രൂപം നല്‍കുമോ;

(സി) പോളിയോ മോഡല്‍’ കാമ്പയിന്‍ ന്യൂമോണിയയുടെ കാര്യത്തിലും നടപ്പിലാക്കുമോ; വ്യക്തമാക്കുമോ ?

5055

പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഫലപ്രദമായ ചട്ടങ്ങള്‍

ശ്രീമതി ഗീതാ ഗോപി

() പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഇതുവരെയും ചട്ടങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഫലപ്രദമായ ചട്ടങ്ങള്‍ ആവിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

5056

ഓട്ടിസം ബാധിച്ച കുട്ടികള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഓട്ടിസം ബാധിച്ച കുട്ടിള്‍ക്ക് പരിശീലനം നല്‍കുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(ബി) ഓട്ടിസം ബാധിച്ച കുട്ടികള്‍ എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ;

(സി) ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് പരിശീലന കേന്ദ്രം തുടങ്ങുന്നതിന് കേന്ദ്രസഹായം വാഗ്ദാനം ചെയ്തിട്ടുണ്ടോ? ആയത് പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

5057

കാല്‍പ്പാദങ്ങളില്‍ വിള്ളല്‍

ശ്രീ. . കെ. ശശീന്ദ്രന്‍

() കോഴിക്കോട് ജില്ലയില്‍ തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ എടക്കര എ.എസ്.വി. യു.പി. സ്കൂളിലെ കുട്ടികള്‍ക്ക് കാല്‍പ്പാദങ്ങളില്‍ വിള്ളല്‍ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചു;

(സി) പ്രസ്തുത സംഭവം ഒരു വിദഗ്ധ സമിതിയെ ക്കൊണ്ട് അന്വേഷിപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ?

5058

മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥികളില്‍ പ്രകടമായ പ്രത്യേക രോഗം

ശ്രീ. പി. ടി. . റഹീം

() മലപ്പുറം ജില്ലയിലെ അരീക്കോട്, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് കാല്‍പ്പാദത്തിന് ഒരു പ്രത്യേക രോഗം വന്നതായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അതു സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ;

(സി) പ്രസ്തുത രോഗം എത്ര കാലമായി കണ്ടുവരുന്നുവെന്ന് വ്യക്തമാക്കാമോ;

(ഡി) പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച് പരിശോധിക്കാനെത്തിയ കേന്ദ്രസംഘം ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നുവോ;

() ഇല്ലെങ്കില്‍ അതിനുള്ള ശുപാര്‍ശ നല്‍കുമോ;

(എഫ്) രോഗം ബാധിച്ചവര്‍ക്ക് സൌജന്യ ചികിത്സ  ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

5059

അനധികൃത ചികിത്സ

ശ്രീ. എന്‍. . നെല്ലിക്കുന്ന്

,, പി. ഉബൈദുള്ള

,, കെ. എന്‍. . ഖാദര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

() കോട്ടയം ജില്ലയിലെ പലഭാഗങ്ങളിലും നട്ടെല്ലിനും സുഷുമ്നയ്ക്കുമുണ്ടാകുന്ന ക്ഷതങ്ങള്‍ക്ക് അപൂര്‍വ്വ ചികിത്സയെന്ന പേരില്‍ ചികിത്സയും പരീക്ഷണവും നടത്തി വരുന്ന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അതിനായി സര്‍ക്കാര്‍ അനുമതി തേടുകയോ അതനുവദിക്കുകയോ ഉണ്ടായിട്ടുണ്ടോ;

(സി) പ്രസ്തുത ചികിത്സയുടെ ഭാഗമായ ഇന്‍ജക്ഷന് ഭാരിച്ച തുകയാണ് ഈടാക്കുന്നതെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി പ്രസ്തുത ചികിത്സയ്ക്ക് വിധേയനായ കാര്യം അറിയാമോ; എങ്കില്‍ ചികിത്സാ വിവരങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;

() പ്രസ്തുത ചികിത്സയുടെ ഗുണഫലങ്ങളെക്കുറിച്ച് ഏതെങ്കിലും ഏജന്‍സി അന്വേഷിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അക്കാര്യത്തില്‍ ഒരു സമഗ്രാന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കുമോ?

5060

അടൂര്‍ മണ്ഡലത്തിലെ പി.എച്ച്.സി. കള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

() അടൂര്‍ നിയോജകമണ്ഡലത്തില്‍ എത്ര പി.എച്ച്.സി. കള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) ഓരോ പി.എച്ച്.സി. യിലും അനുവദനീയ തസ്തിക എത്രയാണെന്ന് പി.എച്ച്.സി. തിരിച്ച് വ്യക്തമാക്കാമോ;

(സി) ഓരോ പ്രാഥമിക കേന്ദ്രങ്ങളിലും നിലവില്‍ ഒഴിവായിക്കിടക്കുന്ന തസ്തികകള്‍ ഇനം തിരിച്ച് വ്യക്തമാക്കുമോ:

(ഡി) അവയില്‍ നിയമനം നടത്തുന്നതിന് നിലവില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്?

5061

സി.എച്ച്.സി. കള്‍ - ഫസ്റ് റഫറല്‍ യൂണിറ്റുകള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

സി.എച്ച്.സി.കളെ ഫസ്റ് റഫറല്‍ യൂണിറ്റുകളാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ ഏതെല്ലാം സി.എച്ച്.സി.കളെയാണ് പ്രസ്തുത യൂണിറ്റുകള്‍ ആക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

5062

ആറ്റിങ്ങല്‍ മണ്ഡലത്തിലെ പി.എച്ച്.സി.കളും സി.എച്ച്.സി.കളും

ശ്രീ. ബി. സത്യന്‍

() ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിലവില്‍ എത്ര സി.എച്ച്.സി.കളും പി.എച്ച്.സി.കളും പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി) പ്രസ്തുത സി.എച്ച്.സി. കളിലെ ഡോക്ടര്‍മാരുടേയും പാരാമെഡിക്കല്‍ സ്റാഫുകളുടേയും അനുബന്ധ ജോലിക്കാരുടേയും എണ്ണം ഇനം തിരിച്ച് വ്യക്തമാ ക്കാമോ;

(സി) വിവിധ പി.എച്ച്.സി.കളിലായി ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടേയും പാരാമെഡിക്കല്‍ സ്റാഫുകളുടേയും അനുബന്ധ ജോലിക്കാരുടേയും എണ്ണം ഇനം തിരിച്ച് വ്യക്തമാക്കാമോ;

(ഡി) പ്രസ്തുത സെന്ററുകളില്‍ സി.ആര്‍.എസ്. മുഖേന എത്ര ഡോക്ടര്‍മാര്‍ ജോലി നോക്കുന്നുണ്ട് എന്ന് വ്യക്തമാക്കാമോ ?

5063

ഓമാനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() ഓമാനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ (മലപ്പുറം ജില്ല) ഇപ്പോള്‍ സി. എച്ച്. സി.യ്ക്ക് ആവശ്യമായ ഡോക്ടര്‍മാരുടേയും പാരാമെഡിക്കല്‍ സ്റാഫിന്റെയും സേവനം ലഭ്യമാണോ;

(ബി) ഇല്ലെങ്കില്‍ ഇവിടെ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

5064

കൊണ്ടോട്ടി സി.എച്ച്.സി.

ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി

കൊണ്ടോട്ടി സി.എച്ച്.സിയെ ഫസ്റ് റഫറല്‍ യൂണിറ്റോട് കൂടിയ താലൂക്ക് ആശുപത്രിയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

5065

കൊയിലാണ്ടി മണ്ഡലത്തിലെ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍

ശ്രീ. കെ. ദാസന്‍

() കൊയിലാണ്ടി മണ്ഡലത്തില്‍ എത്ര പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ ഉണ്ട്; ഇതിന്റെ പഞ്ചായത്ത് തിരിച്ചുളള പട്ടിക ലഭ്യമാക്കുമോ;

(ബി) പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുമോ ?

5066

മങ്കടമണ്ഡലത്തിലെ സി.എച്ച്.സി.കള്‍

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() മങ്കട മണ്ഡലത്തില്‍ നിലവില്‍ എത്ര സി.എച്ച്.സി. കള്‍ ഉണ്ടെന്നും അവ ഏതെല്ലാം എന്നും വ്യക്തമാക്കാമോ ;

(ബി) സി.എച്ച്.സി യിലെ ഡോക്ടര്‍മാരുടെയും സ്റാഫിന്റെയും പാറ്റേണ്‍ എന്താണെന്ന് അറിയിക്കുമോ ;

(സി) മണ്ഡലത്തിലെ സി.എച്ച്.സികളില്‍ ഡോക്ടര്‍മാരുടെയും സ്റാഫിന്റെയും അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ അത് പരിഹരിക്കുമോ ?

5067

നഴ്സുമാരുടെ ഒഴിവുകള്‍

ശ്രീ. ജി. സുധാകരന്‍

ഡോ. കെ. ടി. ജലീല്‍

ശ്രീമതി കെ. കെ. ലതിക

,, കെ. എസ്. സലീഖ

() ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണത്തിന് ആനുപാതികമായി നഴ്സുമാരുടെ തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ യഥാര്‍ത്ഥ ആവശ്യവും അനുവദിച്ച തസ്തികയിലുള്ളവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം വെളിപ്പെടുത്തുമോ; പുതുതായി എത്ര നഴ്സിംഗ് തസ്തികകള്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(സി) വിവിധ നഴ്സിംഗ് കോഴ്സുകള്‍ പാസ്സായി നിയമനം  ലഭിക്കാതെ കഴിയുന്നവരുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ ലഭ്യമാക്കാമോ?

5068

ആറ്റിങ്ങല്‍ സി.എച്ച്.സി. യിലെ ഡോക്ടര്‍മാരുടെ അഭാവം പരിഹരിക്കുന്നതിന് നടപടി

ശ്രീ. ബി. സത്യന്‍

() ആറ്റിങ്ങല്‍ മണ്ഡലത്തിലെ കേശവപുരം സി.എച്ച്.സി യില്‍ നിലവില്‍ എത്ര ഡോക്ടര്‍മാര്‍ ലീവില്‍ പ്രവേശിച്ചിട്ടുണ്ട്;

(ബി) ഡോക്ടര്‍മാരുടെ അഭാവം ഈ ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പൊതുജനപ്രക്ഷോഭങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ?

5069

പേരാവൂര്‍, ഇരട്ടി താലൂക്ക് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ തസ്തികകള്‍

ശ്രീ. സണ്ണി ജോസഫ്

() പേരാവൂര്‍, ഇരിട്ടി താലൂക്ക് ആശുപത്രികളല്‍ എത്ര ഡോക്ടര്‍മാരുടെ തസ്തികകള്‍ അനുവദിച്ചിട്ടുണ്ട് ; എത്ര ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നുണ്ട് ; ഒഴിവുകള്‍ എത്ര ;

(ബി) പ്രസ്തുത ഒഴിവുകള്‍ നികത്തുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് ;

(സി) ആവശ്യമായ ഡോക്ടര്‍മാരുടെ സേവനം ഉറപ്പു വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

5070

ധര്‍മ്മടം മണ്ഡലത്തിലെ അസി:സര്‍ജന്‍മാരുടെ തസ്തിക

ശ്രീ. കെ. കെ. നാരായണന്‍

() ധര്‍മ്മടം മണ്ഡലത്തിലെ ഇരിവേരി സി.എച്ച്.സി.യില്‍ അസി.സര്‍ജന്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) ഒഴിവുകള്‍ എത്രയാണെന്നും ആയത് നികത്തുന്നതിന് എന്ത് നടപടി സ്വീകരിക്കുമെന്നും വിശദമാക്കാമോ ?

5071

ഫാര്‍മസിസ്റ് തസ്തിക

ശ്രീ. മാത്യു റ്റി. തോമസ്

,, ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

() 1961-ല്‍ അംഗീകരിച്ചിട്ടുള്ള സ്റാഫ് പാറ്റേണ്‍ അനുസരിച്ച് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഫാര്‍മസിസ്റ് തസ്തിക സൃഷ്ടിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ ഏതൊക്കെ ആശുപത്രികളില്‍ അപ്രകാരം തസ്തിക സൃഷ്ടിച്ചിട്ടുണ്ടെന്നും ഏതൊക്കെ ആശുപത്രികളില്‍ പ്രസ്തുത തസ്തിക സൃഷ്ടിച്ചിട്ടില്ലെന്നും വ്യക്തമാക്കാമോ ;

(സി) സ്റാഫ് പാറ്റേണ്‍ അനുസരിച്ച് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഫാര്‍മസിസ്റ് തസ്തികകള്‍ സൃഷ്ടിക്കുവാനുള്ള നടപടി സ്വീകരിക്കുമോ ?

5072

ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് II

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

() ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് II -ന്റ നിരവധി ഒഴിവുകള്‍ നിലവില്‍ ഉണ്ടായിട്ടും ആയത് നികത്തുന്നതിന് നടപടികള്‍ ഉണ്ടാകാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

(ബി) ആരോഗ്യ മേഖലയില്‍ ആവശ്യാനുസരണം ജീവനക്കാരെ നിയമിക്കുന്നതിനും മരുന്നും മറ്റ് അത്യാവശ്യ ഉപകരണങ്ങളും എത്തിക്കുന്നതിനും നടപടികള്‍ ഉണ്ടാകുമോ;

(സി) ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ തിരിച്ച്കൊണ്ടുവരുവാന്‍ എന്തൊക്കെ നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കാമോ ?

5073

സ്പെഷ്യലിസ്റ് ഡോക്ടര്‍മാര്‍

ശ്രീ. പി.. മാധവന്‍

,, .സി. ബാലകൃഷ്ണന്‍

,, പി.സി. വിഷ്ണുനാഥ്

,, .പി. അബ്ദുളളക്കുട്ടി

() സംസ്ഥാനത്ത് സ്പെഷ്യലിസ്റ് ഡോക്ടര്‍മാരുടെ ആവശ്യം കൂടിവരുന്ന സാഹചര്യം നിലവിലുണ്ടോ;

(ബി) ഇതു പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊളളാനുദ്ദേശിക്കുന്നത്;

(സി) ഇതിനായി ആശുപത്രികളില്‍ ഡി.എന്‍.ബി. കോഴ്സുകള്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുമോ ?

5074

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്

ശ്രീ. കെ. ദാസന്‍

() കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ അനുവദിച്ചിട്ടുള്ള സ്റാഫ് പാറ്റേണ്‍ വ്യക്തമാക്കാമോ;

(ബി) സ്റാഫ് പാറ്റേണ്‍ പ്രകാരം അനുവദിച്ച തസ്തികകളില്‍ എല്ലാം നിയമനം നടന്നിട്ടുണ്ടോ; ഇല്ലെങ്കില്‍ നിയമനം നടന്നിട്ടില്ലാത്ത തസ്തികകളില്‍ നിയമനം നടത്താന്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;

(സി) ഡോക്ടര്‍ തസ്തികയില്‍ ഏതെല്ലാം വിഭാഗം ഒഴിഞ്ഞ് കിടക്കുന്നു എന്ന് അറിയിക്കാമോ;

(ഡി) പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ എന്തു നടപടി  സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ; ഈ ഒഴിവുകള്‍ എപ്പോള്‍ നികത്തുമെന്ന് പറയാമോ?

5075

ഡോക്ടര്‍മാരുടെ അഭാവം

ശ്രീ. കെ. എന്‍. . ഖാദര്‍

() സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ അഭാവം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഡോക്ടര്‍മാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) ദീര്‍ഘകാലം അവധിയിലുള്ള ഡോക്ടര്‍മാരെ പിരിച്ചുവിട്ടു പകരം ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

5076

നേഴ്സിംഗ് അസിസ്റന്റിന്റെ ഒഴിവുകള്‍

ശ്രീ. ആര്‍. സെല്‍വരാജ്

() തിരുവനന്തപുരം ഡി. എം. .യുടെ കീഴില്‍ നേഴ്സിംഗ് അസിസ്റന്റിന്റെ എത്ര ഒഴിവുകള്‍ ഉണ്ട് ;

(ബി) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നേഴ്സിംഗ് അസിസ്റന്റിന്റെ എത്ര ഒഴിവുകള്‍ ഉണ്ട് ;

(സി) ഒഴിവുകള്‍ നികത്താന്‍ അടിയന്തിര നടപടി  സ്വീകരിക്കുമോ?

5077

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഒഴിവുകള്‍

ശ്രീമതി ഗീതാ ഗോപി

() തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും എത്ര തസ്തികള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട് ;

(ബി) പ്രസ്തുത ഒഴിവുകള്‍ അടിയന്തിരമായി നികത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

5078

വൈപ്പിന്‍ സര്‍ക്കാര്‍ ആശുപത്രികളിലെ മെഡിക്കല്‍ പാരാമെഡിക്കല്‍ തസ്തികകളിലെ ഒഴിവുകള്‍

ശ്രീ. എസ്. ശര്‍മ്മ

() വൈപ്പിന്‍ മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ സ്റാഫിന്റെ ഏതെല്ലാം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട് ;

(ബി) പ്രസ്തുത നിയമനം നടത്തുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

5079

മലപ്പുറം ജില്ലയിലെ സ്റാഫ് നഴ്സുമാരുടെ ഒഴിവുകള്‍

ഡോ. കെ.ടി. ജലീല്‍

() മലപ്പുറം ജില്ലയില്‍ ആറുമാസത്തില്‍ കൂടുതല്‍ ശൂന്യവേതനാവധി എടുത്തുപോയ സ്റാഫ് നഴ്സമാരുടെ എത്ര ഒഴിവുകള്‍ ഉണ്ട് ;

(ബി) ഈ ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് തടസ്സമായി നില്‍ക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ ?

5080

മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയിലെ ഒഴിവുകള്‍

ശ്രീ.ആര്‍. രാജേഷ്

() മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവുമൂലമുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത കുറവു പരിഹരിക്കുന്നതിന് എന്തു നടപടി കൈക്കൊണ്ടുവെന്ന് അറിയിക്കാമോ ;

(സി) ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ഒഴിവുകള്‍ തിട്ടപ്പെടുത്തി നികത്തുന്നനിന് നടപടി സ്വീകരിക്കുമോ ?

5081

നാദാപുരം ആരോഗ്യ കേന്ദ്രങ്ങളിലെ ഒഴിവുകള്‍

ശ്രീ. . കെ. വിജയന്‍

() നാദാപുരം മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളുടെ വിവരം പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ ;

(ബി) നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

5082

അര്‍ഹരായവര്‍ക്ക് നിയമനം

ശ്രീ. കെ. രാധാകൃഷ്ണന്‍

() ഡി.എച്ച്.എസ്. - ഡി.എം.. വകുപ്പുകളിലെ ഇരട്ടനിയന്ത്രണം ഒഴിവാക്കലില്‍ എത്ര ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരാണ് ഡി.എം.. യിലേയ്ക്ക് ഓപ്ഷന്‍ നല്‍കിയതെന്ന് വിശദമാ ക്കാമോ;

(ബി) ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ ഡി.എം.. യിലേയ്ക്ക് നിയമിക്കാന്‍ സ്വീകരിച്ച മാനദണ്ഡപ്രകാരം അടിസ്ഥാന സീനിയോറിറ്റി കണക്കാക്കിയത് എങ്ങനെയാണെന്ന് വ്യക്തമാക്കാമോ;

(സി) പ്രസ്തുത മാനദണ്ഡ പ്രകാരം അപേക്ഷ നല്‍കിയ എല്ലാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും വിവരം ലഭ്യമാക്കാമോ;

(ഡി) മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഡി.എച്ച്.എസ്.-ന്റെ ലിസ്റില്‍ ഉള്‍പ്പെട്ട് ഡി.എം..ക്ക് കീഴില്‍ നിയമനം നേടിയ അനര്‍ഹരെ ഒഴിവാക്കി, അര്‍ഹരായവര്‍ക്ക് നിയമനം നല്‍കാന്‍ നടപടി സ്വീകരിക്കുമോ ?

5083

എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനം

ശ്രീ. എം. . വാഹീദ്

() തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 2010 ഡിസംബര്‍ മാസം ഫുള്‍ടൈം സ്വീപ്പര്‍ ഒഴിവിലേക്ക് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്ന് എത്ര പേരുടെ ലിസ്റ് ആണ് നാമനിര്‍ദ്ദേശം ചെയ്ത് അയച്ചിരുന്നത്;

(ബിപ്രസ്തുത ലിസ്റിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി) പ്രസ്തുത ഒഴിവ് താല്ക്കാലികമായിരുന്നുവോ; സ്ഥിരമായിരുന്നുവോ;

(ഡി) പ്രസ്തുത ലിസ്റ് പ്രകാരം നാമനിര്‍ദ്ദേശം ചെയ്തിരുന്നവരുടെ ഇന്റര്‍വ്യൂ എന്നാണ് നടത്തിയത് എന്നു വ്യക്തമാക്കുമോ;

() എത്രപേരെ തെരഞ്ഞെടുത്തുവെന്നും അവര്‍  ആരെല്ലാമെന്നും ഏതെല്ലാം തീയതികളില്‍ ജോലിയില്‍ പ്രവേശിച്ചുവെന്നും വെളിപ്പെടുത്താമോ ?

5084

ഡി.എച്ച്.എസ്-ഡി.എം..ഇരട്ട നിയന്ത്രണം

ശ്രീമതി. കെ. കെ. ലതിക

() ഡി.എച്ച്.എസ്-ഡി.എം.ഇ ഇരട്ട നിയന്ത്രണം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഡി.എം..യിലേക്ക് ഓപ്ഷന്‍ നല്‍കിയ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 1 തസ്തികയില്‍പ്പെട്ട ജീവനക്കാരുടെ ലിസ്റ് അവരുടെ സീനിയോറിറ്റി ക്രമത്തില്‍ നല്‍കുമോ ;

(ബി) സീനിയോറിറ്റി കണക്കാക്കിയതിന്റെയും നിയമനം നല്‍കിയതിന്റെയും മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ ?

5085

നിയമന ശുപാര്‍ശ അയയ്ക്കേണ്ടതില്ലായെന്ന നിര്‍ദ്ദേശം

ശ്രീ. മാത്യു റ്റി. തോമസ്

() ആരോഗ്യ വകുപ്പില്‍ നിന്ന് മലപ്പുറം ഒഴികെയുള്ള 13 ജില്ലകളില്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്ക് നിയമന ശുപാര്‍ശ അയയ്ക്കേണ്ടതില്ലായെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(ബി) ഇതുമൂലം പിന്നോക്ക വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത ഒഴിവുകള്‍ അവര്‍ക്ക് നഷ്ടപ്പെടുന്ന സ്ഥിതി വിശേഷം ഉണ്ടാകുന്നുണ്ടോ ?

5086

മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഹൌസ് കീപ്പിംഗ്

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

() മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഹൌസ് കീപ്പിംഗ് വിഭാഗത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ നിയമിച്ചിട്ടുണ്ടോ ;

(ബി) ഇതിനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(സി) പ്രസ്തുത വിഭാഗത്തില്‍ ടെക്നിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ള തസ്തികകള്‍ സൃഷ്ടിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ഡി) മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ ?

5087

പാരാമെഡിക്കല്‍ കൌണ്‍സിലിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ നടപടി

ശ്രീ. ലൂഡി ലൂയിസ്

,, ഷാഫി പറമ്പില്‍

,, വി. പി. സജീന്ദ്രന്‍

,, പാലോട് രവി

() പാരാമെഡിക്കല്‍ കൌണ്‍സില്‍ ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളതെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത കൌണ്‍സില്‍ ഏതെല്ലാം കോഴ്സുകളാണ് നടത്തിവരുന്നത്;

(സി) അതിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി ഒരു ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ;

(ഡി) എങ്കില്‍ എവിടെയാണ് സ്ഥാപിക്കാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?

5088

മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍

ശ്രീ. എസ്. ശര്‍മ്മ

മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ എന്നാണ് പ്രവര്‍ത്തനം ആരംഭിച്ചതെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നും വിശദീകരിക്കാമോ ?

5089

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ്

ശ്രീമതി കെ.കെ. ലതിക

() സ്വകാര്യ പ്രക്ടീസ് നിരോധനം നിലവില്‍ വന്നതിന് ശേഷം നിയമ വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി) ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

5090

സ്വാശ്രയ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്

ശ്രീ.ജി. സുധാകരന്‍

,, . പ്രദീപ് കുമാര്‍

,, കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

ശ്രീമതി പി. അയിഷാ പോറ്റി

(സ്വാശ്രയ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനുശേഷം ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;

(ബി) ഇതു സംബന്ധിച്ച് നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രതിവര്‍ഷം എത്ര വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്ത് നഴ്സിംഗ് കോളേജുകളില്‍ പ്രവേശനം നേടുന്നുണ്ട്;

(ഡി) നഴ്സിംഗ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കി, തൊഴില്‍രഹിതരായി കഴിയുന്നവരുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

() സ്വകാര്യമേഖലയിലും സര്‍ക്കാര്‍ മേഖലയിലും നഴ്സിംഗ് കോഴ്സുകള്‍ നടത്തുന്ന എത്ര സ്ഥാപനങ്ങളുണ്ട്; മൊത്തം സീറ്റുകള്‍ എത്ര;

(എഫ്) സ്വകാര്യ മേഖലയില്‍ പുതിയ നഴ്സിംഗ് കോളേജുകള്‍ക്ക് അനുവാദം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.