UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5091

മാവേലിക്കരയില്‍ സര്‍ക്കാര്‍ നഴ്സിംഗ് കോളേജ്

ശ്രീ. ആര്‍. രാജേഷ്

() മാവേലിക്കര മണ്ഡലത്തില്‍ ഗവണ്‍മെന്റ് നഴ്സിംഗ് കോളജിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അതിനായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?

5092

നഴ്സിംഗ് കോളജുകള്‍

ശ്രീ. ജി.എസ്. ജയലാല്‍

() കൊല്ലം ജില്ലയില്‍ സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന എത്ര നഴ്സിംഗ് കോളജുകള്‍ നിലവിലുണ്ട്; പ്രസ്തുത കോളജുകളില്‍ ഏതെല്ലാം കോഴ്സുകളാണുളളതെന്നും, എത്ര കുട്ടികള്‍ക്ക് പഠനസൌകര്യം ലഭിക്കുമെന്നും വ്യക്തമാക്കാമോ;

(ബി) സര്‍ക്കാര്‍ മേഖലയില്‍ പുതുതായി നഴ്സിംഗ് കോളജുകള്‍ ആരംഭിക്കുന്നതിലേക്കായി നിശ്ചയിച്ചിട്ടുളള മാര്‍ഗ്ഗനിര്‍ദ്ദേശവും, മാനദണ്ഡങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(സി) സര്‍ക്കാര്‍ മേഖലയില്‍ പുതിയ നഴ്സിംഗ് കോളജുകള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ ?

5093

ആലപ്പുഴ മെഡിക്കല്‍ കോളജ്

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ന്യൂറോളജി, അസ്ഥിരോഗം എന്നീ വിഭാഗങ്ങളില്‍ എത്ര ഡോക്ടര്‍മാരാണ് നിലവിലുളളത്; ഈ വിഭാഗങ്ങളിലെ പ്രധാന ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;

(ബി) ഇടുങ്ങിയ മുറിയില്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം വിപുലീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) പ്രസ്തുത മെഡിക്കല്‍ കോളജിനെ സ്വയംപര്യാപ്തമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

5094

മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ്. സംവരണ സീറ്റുകള്‍

ശ്രീ. വി. ശശി

() സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ എം.ബി.ബി.എസ്.നും പി.ജി. കോഴ്സുകള്‍ക്കും ആകെ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിവരുന്നു ;

(ബി) ഇതില്‍ പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും എത്ര സീറ്റുകള്‍ വീതം സംവരണം ചെയ്തിട്ടുണ്ട് ;

(സി) മറ്റ് പിന്നോക്കവിഭാഗങ്ങള്‍ക്ക് നല്‍കിവരുന്ന സീറ്റുകളുടെ എണ്ണം വ്യക്തമാക്കുമോ ?

5095

പി.ജി. കോഴ്സുകള്‍

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

() മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ പി.ജി. കോഴ്സുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ ;

(ബി) സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ കൂടുതല്‍ പി.ജി. കോഴ്സുകള്‍ അടുത്ത അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

5096

സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്റര്‍ ചികിത്സ

ശ്രീ. കെ. മുരളീധരന്‍

() തിരുവനന്തപുരത്തെ ശ്രീ. ഉത്രാടം തിരുനാള്‍ ഹോസ്പിറ്റലില്‍ രോഗികളെ ആവശ്യമില്ലാതെ വെന്റിലേറ്ററിലും, .സി.യു.വിലും മറ്റും പ്രവേശിപ്പിച്ച് അമിതമായ ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടയുന്ന രോഗികളുടെ മൃതദേഹം ആശുപത്രി ഫീസ് യഥാസമയം അടയ്ക്കാന്‍ കഴിഞ്ഞില്ല എന്ന കാരണത്താല്‍ വിട്ടുനല്‍കാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) സ്വകാര്യ ആശുപത്രികളിലെ അനാവശ്യ ചികിത്സാ രീതികളും അമിത ഫീസ് ഈടാക്കലും നിയന്ത്രിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കുന്നത് എന്നു വ്യക്തമാക്കാമോ ?

5097

സ്വകാര്യ സ്കാനിംഗ് സെന്ററിലെ അമിത നിരക്ക്

ശ്രീ. ഹൈബി ഈഡന്‍

() സ്വകാര്യ സ്കാനിംഗ് സെന്ററുകള്‍ രോഗികളില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ ഫീസ് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത ചാര്‍ജ് ഏകീകരിച്ച് സര്‍ക്കാര്‍ ആശുപത്രികളിലേതിന് തുല്യമാക്കാന്‍ എന്‍.ആര്‍.എച്ച്.എം. ന്റെ സഹകരണത്തോടെ എന്തെങ്കിലും പദ്ധതി പരിഗണനയിലുണ്ടോ ;

(സി) പ്രസ്തുത പദ്ധതി എറണാകുളം ജില്ലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ

(ഡി) എങ്കില്‍ എന്നു മുതലായിരിക്കും എന്നു വ്യക്തമാക്കാമോ ;

() എറണാകുളം ജില്ലയിലെ ഏതെല്ലാം ആശുപത്രികളുടെ സമീപത്തുള്ള സ്കാനിംഗ് സെന്ററുകളിലാണ് പ്രസ്തുത ഏകീകൃത നിരക്ക് നടപ്പിലാക്കാനുദ്ദേശിച്ചിട്ടുള്ളത് ;

(എഫ്) നിര്‍ധനരായ രോഗികള്‍ക്ക് അത് എങ്ങനെയെല്ലാം പ്രയോജനപ്രദമാകും എന്ന് വെളിപ്പെടുത്താമോ ?

5098

നേമത്തെ സര്‍ക്കാര്‍ സ്വകാര്യ അലോപ്പതി ആശപുത്രികള്‍

ശ്രീ.വി. ശിവന്‍കുട്ടി

() നേമം മണ്ഡലത്തിലെ അലോപ്പതി ആശുപത്രികളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ ;

(ബി) സര്‍ക്കാര്‍ മേഖലയില്‍ എത്ര അലോപ്പതി ആശുപത്രികളാണ് പ്രസ്തുത മണ്ഡലത്തില്‍ ഉള്ളത് ;

(സി) സ്വകാര്യ മേഖലയില്‍ എത്രയെണ്ണമാണ് ഉള്ളത്; അവ ഏതൊക്കെയാണെന്ന് അറിയിക്കുമോ ?

5099

സ്വകാര്യ ആശുപത്രികളിലെ ഫീസ് നിരക്ക്

ശ്രീ. സി. കൃഷ്ണന്‍

() സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളും, ലാബുകളും ഡോക്ടര്‍മാരും രോഗികളില്‍ നിന്ന് ഓരോ ഇനത്തിലും ഈടാക്കേണ്ട ഫീസ് എത്രയെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ ഇടപെടാനും ഫീസ് നിശ്ചയിക്കാനും നടപടി സ്വീകരിക്കുമോ?

5100

സ്വകാര്യ മാനസികാരോഗ്യകേന്ദ്രങ്ങള്‍

ശ്രീ.റ്റി.എന്‍.പ്രതാപന്‍

,, കെ.അച്ചുതന്‍

,, വര്‍ക്കല കഹാര്‍

,, വി.ഡി.സതീശന്‍

() സ്വകാര്യ മാനസികാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് അംഗീകാരം ആവശ്യമുണ്ടോ;

(ബി) ഇത്തരം കേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത് ആരാണ് ;

(സി) അംഗീകാരമില്ലാതെ ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ഡി) എങ്കില്‍ പരിശോധന നടത്തി അര്‍ഹതയുള്ള കേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

5101

ദേശീയ മാനസിക ആരോഗ്യ പദ്ധതി

ശ്രീ. ചിറ്റയം ഗോപകുമാര്‍

() ശാരീരിക ആരോഗ്യ പരിപാലന മേഖലയിലെ പ്രവര്‍ത്തനങ്ങളെ അപേക്ഷിച്ച് മാനസിക ആരോഗ്യ പരിപാലന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വളരെ പരിമിതമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അത്മഹത്യാ നിരക്ക്, മദ്യം, മയക്കുമരുന്ന് ഉപഭോഗം, ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവയുടെ ഗണ്യമായ വര്‍ദ്ധനവുകള്‍ നിയന്ത്രിക്കുവാന്‍ മാനസിക ആരോഗ്യ കാമ്പയിനുകള്‍ അനിവാര്യമാണെന്ന് കരുതുന്നുണ്ടോ;

(സി) എങ്കില്‍ പുതിയതായി എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ആലോചിക്കുന്നുണ്ടോ; വിശദാംശം അറിയിക്കുമോ;

(ഡി) മാനസിക ആരോഗ്യ പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ക്ക് സര്‍ക്കാര്‍ എന്തെങ്കിലും പ്രോത്സാഹനം നല്‍കുന്നുണ്ടോ;

() എങ്കില്‍ വിശദാംശം അറിയിക്കുമോ;

(എഫ്) 1982-ല്‍ ആരംഭിച്ച ദേശീയ മാനസിക ആരോഗ്യ പദ്ധതി എല്ലാ ജില്ലകളിലും നടപ്പിലാക്കുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ?

5102

ബാലുശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ചികിത്സ

ശ്രീ.പുരുഷന്‍ കടലുണ്ടി

() ബാലുശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഇന്‍ഹാന്‍സിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന മാനസീകാരോഗ്യ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത സെന്ററില്‍ എത്തിച്ചേരുന്ന രോഗികള്‍ക്കുവേണ്ടി ആഴ്ചയില്‍ ഒരു ദിവസം മാനോരോഗ ചികിത്സകന്റെ സേവനം ലഭ്യമാക്കാമോ ;

(സി) അതിനു തടസ്സമുണ്ടെങ്കില്‍ സേവന സന്നദ്ധരായ റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് യാത്രാ ബത്ത നല്‍കാന്‍ ബ്ളോക്ക് പഞ്ചായത്തിന് അനുമതി നല്‍കുമോ ?

5103

അത്യാവശ്യ മരുന്നുകളുടെ ലഭ്യത

ശ്രീ. റ്റി.യു. കുരുവിള

ഗുരുതരമായ രോഗചികിത്സയ്ക്ക് ആവശ്യമായ മരുന്നുകള്‍ എല്ലാ ആശുപത്രികളിലും ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

5104

പനി മരണം

ശ്രീ. എം. ചന്ദ്രന്‍

,, .എം. ആരിഫ്

,, ബാബു എം. പാലിശ്ശേരി

ശ്രീമതി കെ.കെ. ലതിക

() സംസ്ഥാനത്ത് പനിമരണം ഇപ്പോള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; റിപ്പോര്‍ട്ടു ചെയ്ത മരണങ്ങള്‍ എത്രയാണ്;

(ബി) സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ലഭ്യമല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ആശുപത്രികളിലെ ഡോക്ടര്‍മാരുടെയു പാരാമെഡിക്കല്‍ സ്റാഫിന്റെയും ഒഴിവുകള്‍ ഉടന്‍ നികത്തുമെന്ന പ്രഖ്യാപനം നടപ്പാക്കിയിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പനിമരണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത ഒഴിവുകള്‍ അടിയന്തിരമായി നികത്താന്‍ നടപടി സ്വീകരിക്കുമോ ?

5105

മരുന്നുകള്‍ സൂക്ഷിക്കുന്നതിന് സംവിധാനം

ശ്രീ. എം. ഹംസ

() സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ സ്റ്റോ റേജ് ചെയ്ത് സൂക്ഷിക്കുന്നതിനായി നിലവില്‍ എന്തെല്ലാം സംവിധാനങ്ങളാണുള്ളത്;

(ബി) ജില്ലാ, താലൂക്ക്, സി.എച്ച്.സി., പി.എച്ച്.സി. എന്നിവിടങ്ങളില്‍ നിലവിലുള്ള സംവിധാനം പ്രത്യേകംപ്രത്യേകം വിശദീകരിക്കാമോ;

(സി) സ്റോറേജ് സംവിധാനം നവീകരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

5106

തൃക്കരിപ്പൂരിലെ സഞ്ചരിക്കുന്ന ഡിസ്പെന്‍സറി

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

മലയോര മേഖലയിലെയും, തീരദേശ മേഖലയിലെയും ജനങ്ങള്‍ക്ക് ഉപയുക്തമാകുന്ന രീതിയില്‍ കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ ആരംഭിച്ച സഞ്ചരിക്കുന്ന ഡിസ്പെന്‍സറിയില്‍ സ്ഥിരം ജീവനക്കാരെ നിയമിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

5107

കൊയിലാണ്ടി മണ്ഡലത്തില്‍ ആയുര്‍വേദ ഡിസ്പെന്‍സറികള്‍

ശ്രീ. കെ. ദാസന്‍

() കൊയിലാണ്ടി മണ്ഡലത്തിലെ തിക്കോടി, പയ്യോളി എന്നിവിടങ്ങളില്‍ മുന്‍സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച ആയുര്‍വേദ ഡിസ്പെന്‍സറികള്‍ എപ്പോള്‍ നിലവില്‍ വരുമെന്ന് വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്?

5108

ആയുര്‍വേദ ഡിസ്പെന്‍സറികള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() ആയുര്‍വേദ ഡിസ്പെന്‍സറികള്‍ ഇല്ലാത്ത പഞ്ചായത്തുകള്‍ ഏതെല്ലാം ;

(ബി) എങ്കില്‍ പ്രസ്തുത പഞ്ചായത്തുകളില്‍ ഡിസ്പെന്‍സറികള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ എന്നു വ്യക്തമാക്കുമോ;

(സി) ഭൌതിക സൌകര്യങ്ങളുള്ള ആയുര്‍വേദ ഡിസ്പെന്‍സറികളെ അപ്ഗ്രേഡ് ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

5109

സ്വകാര്യ ഏജന്‍സികള്‍ മരുന്ന് വിപണിയില്‍ നടത്തുന്ന ഇടപെടല്

ശ്രീ. എസ്. ശര്‍മ്മ

() മരുന്ന് വിതരണത്തിനുളള സ്വകാര്യ ഏജന്‍സികള്‍ മരുന്ന് വിപണിയില്‍ നിയമവിരുദ്ധമായി നടത്തുന്ന ഇടപെടല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഇതിനെ നേരിടാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ?

5110

ഡ്രഗ്സ് കണ്‍ട്രോളര്‍ നിയമനം

ശ്രീ. . ചന്ദ്രശേഖരന്‍

() വിജിലന്‍സ് അന്വേഷണം നേരിടുന്ന വ്യക്തിയെ സീനിയോറിട്ടിമറികടന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളറായി നിയമിക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) ഇക്കാര്യത്തിലുള്ള വസ്തുതകള്‍ വെളിപ്പെടുത്തുമോ ?

5111

ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാരുടെ ഒഴിവുകള്‍

ശ്രീമതി കെ.കെ. ലതിക

() ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാരുടെ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) പി.എസ്.സി. റാങ്ക് ലിസ്റ് നിലവിലുണ്ടായിട്ടും ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ തസ്തികയിലുള്ള ഒഴിവുകള്‍ നികത്താതെ താത്ക്കാലിക സംവിധാനം തുടരുന്നതിന്റെ കാരണം വ്യക്തമാക്കാമോ;

(സി) നിലവിലുള്ള പി.എസ്.സി. ലിസ്റില്‍ നിന്നും ഒഴിവുകള്‍ അടിയന്തിരമായി നികത്താന്‍ നടപടി സ്വീകരിക്കുമോ?

5112

ശ്രീ.അബ്ദുറഹിമാന്റെ പെന്‍ഷന്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() ചെങ്ങറോത്ത് പി.എച്ച്.സി.യിലെ ഫാര്‍മസിസ്റായിരുന്ന ശ്രീ. അബ്ദുറഹിമാന്‍, ബിസ്മി, കൊട്ടപ്പുറം, അന്തിയൂര്‍കുന്ന് പി.., മലപ്പുറം ജില്ല - നെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്തുകൊണ്ട് ഉത്തരവായിട്ടുണ്ടോ ;

(ബി) എങ്കില്‍ നീക്കം ചെയ്തതിനുള്ള കാരണമെന്ത് ; ഉത്തരവിന്റെ പകര്‍പ്പ് സഹിതം വിശദാംശം നല്കുമോ ;

(സി) സര്‍വ്വീസില്‍ നിന്നുവിരമിച്ചതിന് ശേഷമാണോ ഇദ്ദേഹത്തിനെ നീക്കം ചെയ്തുകൊണ്ട് ഉത്തരവായിട്ടുള്ളത് ;

(ഡി) കെ.സി.എസ്(സി.സി&) റൂള്‍സിലെ 15 പ്രകാരമുള്ള അന്വേഷണം നടത്തിയിട്ടാണോ ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത് ;

() ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ 14.6.10 ലെ ഇസി6/37683/09/സി.എച്ച്.എസ് നമ്പര്‍ കത്തിന്മേല്‍ എന്തെല്ലാം തുടര്‍ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ; പ്രസ്തുത കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(എഫ്) മതിയായ അന്വേഷണം നടത്താതെയും വിശദീകരണം കേള്‍ക്കാതെയും സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യപ്പെട്ട ശ്രീ അബ്ദുള്‍ റഹിമാന് മിനിമം പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിയ്ക്കുമോ ?

5113

ഫാര്‍മസിസ്റുകളുടെ കുറവ്

ശ്രീ. കെ. അച്ചുതന്‍

() 1961-ലെ സ്റാഫ് പാറ്റേണ്‍ (ജി..(എം.എസ്)3150/61/ഹെല്‍ത്ത്, 2.8.61) അനുസരിച്ചും 2008-ലെ സ്റാന്റഡൈസേഷന്‍ ഉത്തരവ് (568/08/ &എണഉ/ 6.11.2008) പ്രകാരവും ഓരോ ജില്ലയിലും എത്ര ഫാര്‍മസിസ്റുമാരുടെ കുറവുണ്ടെന്നുള്ള ജില്ല തിരി ച്ചുളള ലിസ്റ് ലഭിക്കുമോ; ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) മേല്‍ പറഞ്ഞ ഉത്തവു പ്രകാരം ഡി.എം. ഇ യുടെ കീഴില്‍ വരുന്ന മെഡിക്കല്‍ കോളേജുകളില്‍ എത്ര ഫാര്‍മസിസ്റുകളുടെ കുറവുണ്ടെന്നും ഓരോ മെഡിക്കല്‍ കോളേജിലും ഒ.പി. സ്ട്രെംങ്ത്, ബെഡ് സ്ട്രെംങ്ത് എന്നിവയുടെ അടിസ്ഥാനത്തില്‍ കുറവുളള ഫാര്‍മസിസ്റിന്റെ എണ്ണം എത്ര എന്നും ഈ കുറവ് പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചു എന്നും വ്യക്തമാക്കുമോ:

(സി) സ്റാഫ് പാറ്റേണ്‍ കാലോചിതമായി പുതുക്കി നിശ്ചയിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ആയത് എപ്പോള്‍ മുതല്‍ നടപ്പിലാക്കും എന്ന് അറിയിക്കുമോ;

(ഡി) കഴിഞ്ഞ 10 വര്‍ഷത്തിനകം ആശുപത്രികളുടെ ഗ്രേഡുകള്‍ ഉയര്‍ത്തിയതിന് ആനുപാതികമായി ഓരോ ജില്ലയിലും എത്ര ആശുപത്രികളില്‍ ഫാര്‍മസിസ്റ് തസ്തിക അനുവദിച്ചിട്ടുണ്ട്; ഫാര്‍മസിസ്റുകളുടെ കുറവ് എപ്പോള്‍ പരിഹരിക്കുമെന്നും വ്യക്തമാക്കാമോ?

5114

സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളിലെ മലിനീകരണ നിയന്ത്രണ സംവിധാനം

ശ്രീ. സി. കൃഷ്ണന്‍

() സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ മലിനീകരണ നിയന്ത്രണ സംവിധാനം ഫലപ്രദമല്ലെന്നും പലതും പ്രവര്‍ത്തിപ്പിക്കാറില്ലെന്നുമുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

5115

മാലിന്യസംസ്കരണ പ്ളാന്റുകള്‍

ശ്രീമതി കെ.കെ.ലതിക

() ഖര-ദ്രവ മാലിന്യ സംസ്ക്കരണ പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരം ആവശ്യമാണോ ;

(ബി) ഏതെല്ലാം തരത്തിലുള്ള പ്ളാന്റുകള്‍ക്കാണ് ബോര്‍ഡിന്റെ അംഗീകാരം വാങ്ങേണ്ടതെന്നും ആയത് ലഭിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്നും വ്യക്തമാക്കുമോ ?

5116

- വേസ്റ് നിര്‍മ്മാര്‍ജനം

ശ്രീമതി കെ. കെ. ലതിക

() - വേസ്റ് നിര്‍മ്മാര്‍ജനത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) പാഴ് ഇലക്ട്രോണിക് വസ്തുക്കള്‍ കുന്നുകൂടുന്നത് തടയുവാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി) പാഴ് ഇലക്ട്രോണിക് വസ്തുക്കള്‍ സംഭരിച്ച് പുന:ചംക്രമണം നടത്താത്ത ഏതെങ്കിലും ഉല്പാദകര്‍ക്കെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടിയെടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ഡി) എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

5117

ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മാ പരിശോധന

ശ്രീ. കെ. രാജു

() സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉത്തരവ് ഭക്ഷ്യ വസ്തുക്കളുടെയും കുപ്പികളിലെ കുടിവെള്ളത്തിന്റെയും ഗുണമേന്മാ പരിശോധനാ നടപടികള്‍ക്ക് തടസ്സമുണ്ടാക്കിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബിപകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ എന്ത് നടപടിയാണ് ഈ വിഷയത്തില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

5118

ആയൂര്‍വേദ ആശുപത്രികള്‍ ആരംഭിക്കുവാന്‍ നടപടി

ശ്രീ. കെ.എന്‍.. ഖാദര്‍

() എല്ലാ പഞ്ചായത്തുകളിലും ആയൂര്‍വേദ ഹോമിയോ ചികിത്സാ സൌകര്യങ്ങള്‍ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി) ആയൂര്‍വേദ ഹോമിയോ ആശുപത്രികള്‍ എത്ര പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട് ;

(സി) ആയൂര്‍വേദ ആശുപത്രി ഇല്ലാത്ത പഞ്ചായത്തുകളില്‍ അവ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

5119

സാന്ത്വന പരിചരണ പദ്ധതി

ശ്രീമതി പി. അയിഷാ പോറ്റി

() സാന്ത്വന പരിചരണ പദ്ധതി ഏതെല്ലാം വിഭാഗങ്ങളുടെ പങ്കാളിത്തത്തോടുകൂടിയാണ് നടപ്പിലാക്കി വരുന്നത് ;

(ബി) ഹോമിയോപ്പതി, ആയൂര്‍വേദ വിഭാഗങ്ങളെ സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമാക്കിയിട്ടില്ലെങ്കില്‍ പ്രസ്തുത വിഭാഗങ്ങളെ സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ ?

5120

ഹോമിയോ ജീവനക്കാരുടെ വേതനം

ശ്രീ. മുല്ലക്കര രത്നാകരന്‍

() എന്‍. ആര്‍. എച്ച്. എം. - ആരോഗ്യ കേരളം പദ്ധതിപ്രകാരം ആരംഭിച്ച ഹോമിയോ ഡിസ്പെന്‍സറികളിലെ ഫാര്‍മസിസ്റ്, അറ്റന്‍ഡര്‍, സ്വീപ്പര്‍ എന്നിവര്‍ക്ക് വേതനം നല്‍കുന്നത് ആരാണെന്ന് വ്യക്തമാക്കുമോ;

(ബി) തദ്ദേശസ്വയംഭരണ വകുപ്പിന്റെ 20.12.2010ലെ 46727/എങ2/10 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം ഇവരുടെ വേതനം നിര്‍ത്തലാക്കിയിട്ടുണ്ടോ;

(സി) പ്രസ്തുത തസ്തികയിലുള്ളവര്‍ക്ക് വേതനം തടസ്സംകൂടാതെ നല്കുന്നതിനുളള നടപടി സ്വീകരിക്കുമോ?

5121

ഹോമിയോ ഡിസ്പന്‍സറികള്‍

ശ്രീ. വി.റ്റി. ബല്‍റാം

'' പി.സി. വിഷ്ണുനാഥ്

'' അന്‍വര്‍ സാദത്ത്

'' .സി. ബാലകൃഷ്ണന്‍

() ഹോമിയോ ഡിസ്പെന്‍സറികള്‍ ശക്തിപ്പെടുത്താന്‍ എന്തൊക്കെ നടപടികളാണ് കൈകൊണ്ടിട്ടുള്ളത്;

(ബി) നിലവിലുള്ള ഡിസ്പെന്‍സറികളില്‍ ക്ളിനിക്കല്‍ സൌകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുമോ;

(സി) ഉത്സവകാലത്ത് തീര്‍ത്ഥാടന കേന്ദ്രത്തില്‍ താല്‍ക്കാലിക ഡിസ്പെന്‍സറികള്‍ ആരംഭിക്കാന്‍ നടപടി എടുക്കുമോ?

5122

കല്യാശ്ശേരി നിയോജകമണ്ഡലത്തിലെ ഹോമിയോ ഡിസ്പെന്‍സറികള്

ശ്രീ. റ്റി.വി. രാജേഷ്

() കല്ല്യാശ്ശേരി നിയോജകമണ്ഡലത്തില്‍ എത്ര ഹോമിയോ ഡിസ്പെന്‍സറികള്‍ നിലവിലുണ്ട്; അവയില്‍ സ്വന്തമായി കെട്ടിടമില്ലാത്തവ എത്ര എണ്ണം;

(ബി) കല്ല്യാശ്ശേരി മണ്ഡലത്തില്‍ സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്ത ഹോമിയോ ഡിസ്പെന്‍സറികള്‍ക്ക് സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ ?

5123

നാട്ടിക നിയോജകമണ്ഡലത്തിലെ ഹോമിയോ ഡിസ്പെന്‍സറികള്‍

ശ്രീമതി ഗീതാ ഗോപി

() നാട്ടിക നിയോജകമണ്ഡലത്തില്‍ ഹോമിയോ ഡിസ്പെന്‍സറികള്‍ ഇല്ലാത്ത പഞ്ചായത്തുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി) എങ്കില്‍ നാട്ടിക നിയോജകമണ്ഡലത്തില്‍ ഹോമിയോ ഡിസ്പെന്‍സറികള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ അവ ആരംഭിക്കുന്നതിനുളള നടപടികള്‍ സ്വീകരികുമോ?

5124

കയര്‍ ഗ്രാമം പദ്ധതി

ശ്രീ. എസ്. ശര്‍മ്മ

() കേരളത്തില്‍ എത്ര കയര്‍ ഗ്രാമങ്ങളാണ് തെരഞ്ഞെടുക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(ബി) വൈപ്പിന്‍ മണ്ഡലത്തിന് കയര്‍ ഗ്രാമത്തിനാവശ്യമായ സര്‍ക്കാര്‍ വക സ്ഥലം ഉളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) കയര്‍ ഗ്രാമം പദ്ധതിയില്‍ വൈപ്പിന്‍ മണ്ഡലത്തെ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

5125

കയര്‍മേഖലയില്‍ വരുമാനവര്‍ദ്ധന പദ്ധതി

ശ്രീ. ജി. സുധാകരന്‍

() കയര്‍ രംഗത്തെ വരുമാന വര്‍ദ്ധന പദ്ധതിയില്‍ (കിരീാല ടൌുുീൃ ജൃീഷലര) ഓരോ പ്രോജക്ടിലും ഇതുവരെ എത്ര സ്വകാര്യ ഉല്പാദകര്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി)രജിസ്റര്‍ ചെയ്ത ഓരോ സ്വകാര്യ ഉല്പാദകരില്‍ നിന്നും കയര്‍ഫെഡ് ശേഖരിച്ച കയറിന്റെ തൂക്കം, വില എന്നിവയുടെ വിശദമായ വിവരങ്ങള്‍ ലഭ്യമാക്കുമോ ;

(സി) ഇതിനായി മുന്‍സര്‍ക്കാര്‍ ലഭ്യമാക്കിയ 20 കോടി രൂപയില്‍ എത്ര രൂപ ചെലവഴിച്ചുവെന്നുള്ള വിശദാംശംങ്ങള്‍ ലഭ്യമാക്കുമോ ;

(ഡി) കയര്‍ വികസന ഡയറക്ടറുടെ ജോയിന്റ് അക്കൌണ്ടില്‍ ഇപ്പോള്‍ എത്ര കോടി രൂപ നീക്കിയിരിപ്പുണ്ടെന്ന് വ്യക്തമാക്കുമോ ?

5126

'ഒരു വീട്ടില്‍ ഒരു കയറുല്പന്നം'

ശ്രീ. ജെയിംസ് മാത്യു

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നടപ്പിലാക്കിയ 'ഒരു വീട്ടില്‍ ഒരു കയറുല്പന്നം' പദ്ധതിയനുസരിച്ച് എത്ര ലക്ഷം രൂപയുടെ ഉല്പന്നങ്ങള്‍ വില്പന നടത്തിയിട്ടുണ്ട് ;

(ബി) പ്രസ്തുത പദ്ധതിയുടെ വ്യാപനം എത്ര വീടുകളില്‍ എത്തിയിട്ടുണ്ട് എന്നാണ് കണക്കാക്കിയിട്ടുള്ളത് ;

(സി) പ്രസ്തുത പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ ; ഉണ്ടെങ്കില്‍ നിലവിലുള്ള അവസ്ഥ അറിയിക്കുമോ ;

(ഡി) ഇല്ലെങ്കില്‍ കയറുല്പന്നങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നതു പ്രോത്സാഹിപ്പിക്കാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ?

5127

പുതിയ കയര്‍പിരിയന്ത്രം

ശ്രീ. ജി. സുധാകരന്‍

() എന്‍.സി.ആര്‍.എം.-യില്‍ പുതിയ കയര്‍ പിരി യന്ത്രം ആവിഷ്കരിക്കുവാനുളള പദ്ധതിയുടെ പുരോഗതി വ്യക്തമാക്കുമോ;

(ബി) പ്രസ്തുത യന്ത്രം നിര്‍മ്മിക്കുവാനുളള പ്രവര്‍ത്തനം എന്ന് ആരംഭിച്ചുവെന്നും, അതിനായി കണസള്‍ട്ടന്‍സിയെ നിയോഗിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;

(സി) കണ്‍സള്‍ട്ടന്‍സിക്ക് ഇതുവരെ എത്ര തുക ചെലവായി എന്നുളള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ഡി) പ്രസ്തുത യന്ത്രം ഗുണഭോക്താക്കള്‍ക്ക് മുന്നില്‍ എന്ന് പ്രദര്‍ശിപ്പിക്കുന്നതിനാണ് എന്‍.സി.ആര്‍.എം.ഐ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

5128

ഗുണമേന്മയുള്ള ചകിരി ഉല്പാദനം

ശ്രീ. . എം. ആരിഫ്

() കയര്‍ ഉല്പന്നത്തിനാവശ്യമായ ചകിരിയുടെ ഉല്പാദനത്തിന് പരമ്പരാഗതവും ശാസ്ത്രീയവുമായ ഏതെല്ലാം രീതികളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി) ബ്രൌണ്‍ ഫൈബര്‍, വൈറ്റ് ഫൈബര്‍, ഗോള്‍ഡന്‍ ഫൈബര്‍ എന്നിവ ഏതെല്ലാം തരത്തില്‍ സംസ്കരിച്ചുണ്ടാക്കുന്ന ചകിരിയിനമാണെന്ന് വ്യക്തമാക്കാമോ ;

(സി) ഇതില്‍ ഗുണമേന്മയും ഈടുനില്‍ക്കുകയും ചെയ്യുന്നത് ഏതുതരം ഫൈബറിനമാണ് എന്ന് വ്യക്തമാക്കുമോ ;

(ഡി) ഏറ്റവും ഗുണമേന്മയുള്ള ചകിരി ഉല്പാദനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമോ ?

5129

പി.എം.ഐ നല്‍കുന്നതിലെ അപാകത

ശ്രീ. പി തിലോത്തമന്‍

() കയര്‍ പ്രൈമറി സംഘങ്ങള്‍ക്ക് നല്‍കിവരുന്ന പി.എം. , കയര്‍ ഉത്പാദിപ്പിച്ച് കയര്‍ഫെഡിന് നല്‍കിയാല്‍ മാത്രമേ ലഭിക്കുന്നുളളു എന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ;

(ബി) ഇത് കയര്‍ഫെഡിന് മാത്രം നല്‍കുന്നത് പി.എം.ഐ റൂളിന് വിരുദ്ധമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കയര്‍ഫെഡിലും കയര്‍മാറ്റ്സ് ആന്റ് മാറ്റിംഗ് സംഘങ്ങള്‍ക്കും നല്‍കുന്ന ഉത്പന്നങ്ങള്‍ക്കും പി. എം. ഐ നല്‍കുന്നതിന് നടപടി കൈക്കൊളളുമോ;

(സി) നിലവില്‍ കയര്‍ഫെഡിന് നല്‍കുന്ന ഉത്പന്നങ്ങള്‍ക്കുമാത്രം പി. എം. ഐ നല്‍കുന്നതുമൂലം പ്രൈമറി സംഘങ്ങള്‍ക്ക് ഉണ്ടാകുന്ന നഷ്ടം കണക്കാക്കിയിട്ടുണ്ടോ;

(ഡി) കയര്‍മേഖലയിലെ കൂലിവര്‍ദ്ധനവ് അടക്ക മുളള വിഷയങ്ങള്‍ സംബന്ധിച്ച് ബഹു. കയര്‍ വകുപ്പു മന്ത്രി കൂടി പങ്കെടുത്ത 2011 ആഗസ്റ 7-ലെ യോഗ തീരുമാനം നടപ്പിലാക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നു വെളിപ്പെടുത്താമോ;

() പ്രസ്തുത തീരുമാനം നടപ്പിലാക്കാത്ത കയറ്റുമതിക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ എന്നു വ്യക്തമാക്കാമോ ?

5130

കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സഹായം

ശ്രീ. പി. തിലോത്തമന്‍

() ശാരീരിക അവശതമൂലം ജോലി ചെയ്യാനാവാത്ത കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ കയര്‍ തൊഴിലാളികള്‍ക്ക് പ്രതിമാസ സഹായമായി എത്ര രൂപ വീതമാണ് നല്‍കുന്നത്; പ്രസ്തുത സഹായം ലഭ്യമാക്കാന്‍ വേണ്ട നടപടിക്രമങ്ങള്‍ വിശദമാക്കാമോ;

(ബി) 044-0159 - ാം നമ്പര്‍ ക്ഷേമനിധി അംഗത്വമുള്ള രോഗിയായ ശ്രീമതി സതിയമ്മ, പെരുമ്പള്ളില്‍ വീട്, തണ്ണീര്‍മുക്കം പി. ., ചേര്‍ത്തല എന്ന വ്യക്തിക്ക് മേല്‍പറഞ്ഞ സാമ്പത്തിക സഹായം ഇപ്പോള്‍ നല്‍കാത്തത് എന്തുകൊണ്ടാണ്;

(സി) പ്രസ്തുത സാമ്പത്തിക സഹായം ശ്രീമതി  സതിയമ്മയ്ക്ക് ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

5131

തൊണ്ടുശേഖരണ കണ്‍സോര്‍ഷ്യങ്ങള്‍

ശ്രീ. ജി. സുധാകരന്‍

() കയര്‍ വികസന വകുപ്പിന്റെ ചുമതലയില്‍ എത്ര തൊണ്ടുശേഖരണ കണ്‍സോര്‍ഷ്യങ്ങള്‍ ഇതുവരെ രൂപീകരിച്ചിട്ടുണ്ട്;

(ബി) ഓരോ കണ്‍സോര്‍ഷ്യവും എന്ന് രൂപീകരിച്ചു എന്നും എന്ന് സര്‍ക്കാര്‍ ഗ്രാന്റ് ലഭ്യമാക്കിയെന്നും എന്ന് പ്രവര്‍ത്തനമാരംഭിച്ചുവെന്നുമുളള വിവരങ്ങള്‍ അറിയിക്കുമോ;

(സി) രൂപീകരിക്കപ്പെട്ട ശേഷം ഓരോ കണ്‍സോര്‍ഷ്യവും എത്ര തൊണ്ട് ശേഖരിച്ചുവെന്നും, അതുവഴി എത്ര ചകിരി ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞുവെന്നും പ്രോജക്ട് അടിസ്ഥാനത്തില്‍ വിവരങ്ങള്‍ ലഭ്യമാക്കുമോ?

5132

ഡിപ്പോ സമ്പദ്രായം

ശ്രീ. പി. തിലോത്തമന്‍

() കയര്‍ വ്യവസായരംഗത്തെ ഡിപ്പോ സമ്പ്രദായം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി മുന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ഇപ്പോഴും തുടരുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(ബി) കയറ്റുമതിക്കാരില്‍ നിന്നും ഓര്‍ഡര്‍ ശേഖരിച്ച് കയര്‍ കോര്‍പ്പറേഷന്‍ വില നിശ്ചിയിച്ച് ചെറുകിട ഉത്പാദകര്‍ക്ക് നല്കുന്ന നടപടി ഇപ്പോഴും തുടരുന്നുണ്ടോ ;

(സി) ഡിപ്പോകളെ പൂര്‍ണ്ണമായും നിരോധിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(ഡി) കയര്‍ ഫാക്ടറി മേഖലയില്‍ കയര്‍ പരവതാനികള്‍ക്കു പകരം ജൂട്ട്, സൈസല്‍, ഗ്രാസ്സ് എന്നിവകൊണ്ടുള്ള പരവതാനികളാണ് നിര്‍മ്മിക്കുന്നതെന്നും പ്രസ്തുത രംഗത്ത് വ്യവസ്ഥാപിതമായ കൂലിയോ സര്‍വ്വീസ് ചാര്‍ജ്ജോ ചെറുകിട ഉത്പാദകന് നല്‍കുന്നില്ല എന്ന കാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

() കയറ്റുമതിക്കാരായ വന്‍കിടക്കാരുടെ ചൂഷണം അവസാനിപ്പിക്കുവാന്‍ പ്രസ്തുത ഉത്പന്നങ്ങളെ സി..ആര്‍.സി. പരിധിയില്‍ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കുമോ;

(എഫ്) കയര്‍ വ്യവസായത്തിലെ പ്രതിസന്ധിയ്ക്ക് പരിഹാരം കാണുന്നതിനും വൈവിധ്യവല്‍ക്കരണത്തിനും വേണ്ടി കയര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തിരമായി നടപ്പിലാക്കുമോ ?

5133

കയര്‍ വിപണി

ശ്രീ. . റ്റി. ജോര്‍ജ്

,, കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, സി. പി. മുഹമ്മദ്

() പരിസ്ഥിതി സൌഹാര്‍ദ്ദമായ കയര്‍ ഉല്പന്നങ്ങളുടെ ആഭ്യന്തര വിപണി പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ;

(ബി) ഇതിന് സംസ്ഥാന സര്‍ക്കാര്‍ കയര്‍ ബോര്‍ഡുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് തയ്യാറാകുമോ;

(സി) ഈ മേഖലയുടെ വികസനത്തിനായി 12-ാം പഞ്ചവത്സര പദ്ധതിയില്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്;

(ഡി) പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍, ഈ മേഖലയില്‍ നിന്ന് എന്ത് തുകയാണ് വരുമാനമായി പ്രതീക്ഷിക്കുന്നത്?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.