UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5134

പമ്പാറിവര്‍ അതോറിറ്റി

ശ്രീ. രാജു എബ്രഹാം

,, കെ. സുരേഷ് കുറുപ്പ്

,, ആര്‍. രാജേഷ്

,, എസ്. രാജേന്ദ്രന്‍

() സന്നിധാനത്തും പമ്പയിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി പമ്പാറിവര്‍ അതോറിറ്റിക്ക് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത പദ്ധതിയുടെ നിര്‍വ്വഹണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ;

(ബി) 2010-ല്‍ കേരള ഹൈക്കോടതി പമ്പയിലെ പൂഴമണല്‍ ഖനന നിയമത്തിന്റെ നിര്‍വ്വഹണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിരുന്നുവോ ; എങ്കില്‍ പ്രസ്തുത പോരായ്മകള്‍ പരിഹരിക്കുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടു എന്ന് വ്യക്തമാക്കാമോ ?

5135

മുല്ലപ്പെരിയാര്‍ ഡാം

ശ്രീ. വി. റ്റി. ബല്‍റാം

,, സണ്ണി ജോസഫ്

,, ലൂഡി ലൂയിസ്


() മുല്ലപ്പെരിയാര്‍ ഡാം പൊളിക്കുന്നതു സംബന്ധിച്ച് ഉന്നതാധികാര സമിതിയുടെ നിലപാട് എന്താണ്;

(ബി) അണക്കെട്ട് പൊളിക്കുന്നതിന്റെ ചെലവ് സംബന്ധിച്ച് കണക്ക് തയ്യാറാക്കി നല്‍കാന്‍ സമിതി സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി) പുതിയ ഡാമിനെക്കുറിച്ച് എന്തെല്ലാം വിവരങ്ങള്‍ നല്‍കണമെന്നാണ് സമിതി നിര്‍ദ്ദേശിച്ചിട്ടുള്ളത്?

5136

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേന്ദ്ര ജല - ഊര്‍ജ്ജ ഗവേഷണ കേന്ദ്രത്തിന്റെ പരിശോധന

ശ്രീ. കെ. അച്ചുതന്‍

,, സി. പി. മുഹമ്മദ്

,, കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

() മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേന്ദ്ര ജല - ഊര്‍ജ്ജ ഗവേഷണ കേന്ദ്രത്തിന്റെ പരിശോധനയെക്കുറിച്ച് സംസ്ഥാനം പരാതി നല്‍കിയിട്ടുണ്ടോ എന്നു വിശദമാക്കുമോ;

(ബി) ഈ പരാതിയിന്മേല്‍ ഉന്നതാധികാര സമിതിയുടെ തീരുമാനമെന്തായിരുന്നു;

(സി) ഉന്നതാധികാര സമിതി ഇങ്ങനെ ഒരു തീരുമാനമെടുക്കാനുള്ള സാഹചര്യം എന്തായിരുന്നു എന്നു വ്യക്തമാക്കുമോ ?

5137

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം

ശ്രീ.ബെന്നി ബെഹനാന്‍

'' വി.റ്റി. ബല്‍റാം

'' പി.സി. വിഷ്ണുനാഥ്

() ബലക്ഷയം കണ്ടെത്തുന്നതിന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സോണിക് ലോഗ് ടെസ്റ് നടത്തുകയുണ്ടായോ; വിശദമാക്കാമോ;

(ബി) ആരാണ് ഈ ടെസ്റ് നടത്തിയത്;

(സി) പ്രകമ്പന പരിശോധന നടത്തിയതു കൊണ്ട് കേരളത്തിന് പ്രത്യേക പ്രയോജനം ചെയ്യുമെന്ന് കരുതുന്നുണ്ടോ;

(ഡി) ഇല്ലെങ്കില്‍ ഇതിന്റെ കാരണമെന്താണെന്ന് വ്യക്താക്കാമോ?

5138

മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി ആവശ്യപ്പെട്ട റിപ്പോര്‍ട്ടുകള്‍

ശ്രീ. സി. ദിവാകരന്‍

'' കെ. അജിത്

'' .എസ്. ബിജിമോള്‍

'' കെ.രാജു

() മുല്ലപ്പെരിയാര്‍ കേസ്സില്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി എത്ര റിപ്പോര്‍ട്ടുകളാണ് സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്, ഇതില്‍ എത്ര റിപ്പോര്‍ട്ടുകള്‍ കേരളം നല്‍കികഴിഞ്ഞുവെന്ന് വെളിപ്പെടുത്താമോ;

(ബി) ഇനി കേരളം നല്‍കാനുള്ള റിപ്പോര്‍ട്ടുകള്‍ എതെല്ലാമാണെന്ന് വിശദമാക്കാമോ;

(സി) ഈ റിപ്പോര്‍ട്ടുകള്‍ എപ്പോള്‍ നല്‍കാന്‍ കഴിയുമെന്നാണ് ഉന്നതാധികാര സമിതിയെ അറിയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

5139

ഇടമലയാര്‍ ഇറിഗേഷന്‍ പ്രോജക്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി

ശ്രീ. ജോസ് തെറ്റയില്‍

() ഇടമലയാര്‍ ഇറിഗേഷന്‍ പ്രോജക്റ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) ഈ പ്രോജക്ട് എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;

(ഡി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഈ പ്രോജക്ടിനുവേണ്ടി ചെലവാക്കിയ തുക എത്രയാണ്;

() ഈ തുക ഏതെല്ലാം ഭാഗത്തെ പ്രവൃത്തികള്‍ക്കായാണ് ചെലവഴിച്ചിട്ടുള്ളത്;

(എഫ്) അങ്കമാലി നിയോജക മണ്ഡലത്തില്‍ ഇടമലയാര്‍ ഇറിഗേഷന്‍ പ്രോജക്ടിനുവേണ്ടി അക്വസിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുവാനുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ; അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം വിശദമാക്കുമോ;

(ജി) വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ പ്രോജക്ടിനായി ഏറ്റെടുത്ത് 4(1) നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അങ്കമാലി നിയോജക മണ്ഡലത്തിലെ അയ്യംപുഴ പഞ്ചായത്തിലെ ചെയിനേജ് 2000 മീറ്റര്‍ മുതല്‍ 3000 മീറ്റര്‍ വരെയുള്ള റീച്ചിലെ 20 ഓളം സ്ഥലം ഉടമകള്‍ക്ക് എന്നത്തേക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് അറിയിക്കുമോ;

(എച്ച്) അയ്യംപുഴ പഞ്ചായത്തിലെ ചെയിനേജ് 2000 മീറ്റര്‍ മുതല്‍ 3000 മീറ്റര്‍ വരെയുള്ള റീച്ചിലെ അക്വസിഷന്‍ നടപടികളിലിരിക്കുന്ന പുളിയനം കരയില്‍ ഇടവഴിക്കല്‍ വീട്ടില്‍ ശ്രീമതി എല്‍സി ജോയിയുടെ 30 സെന്റോളം സ്ഥലത്തിന്റെ അക്വിസിഷന്‍ നടപടികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്നും ഇവര്‍ക്ക് എന്നത്തേക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?

5140

പെരിയാര്‍വാലി ഇറിഗേഷന്‍ പ്രോജക്ട്

ശ്രീ. സാജു പോള്‍

() പെരിയാര്‍വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ ;

(ബി) പ്രോജക്ടിന്റെ ഓഫീസുകളുടെ പുനസംഘടന നടപ്പാക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ ;

(സി) പ്രോജക്ട് അഡ്വൈസറി കമ്മിറ്റി നിലവില്‍ വന്നിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാരണം അറിയിക്കുമോ ;

(ഡി) ഇക്കൊല്ലത്തെ കനാല്‍ അറ്റകുറ്റ ജോലികളും കനാല്‍ ബണ്ടുകള്‍ ബലപ്പെടുത്തുന്ന പ്രവൃത്തികളും സമയ

ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമോ ;

() കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുവാന്‍ സന്നദ്ധമാകുമോ ;

(എഫ്) ജീര്‍ണ്ണാവസ്ഥയിലുള്ള ഓഫീസ് കെട്ടിടങ്ങള്‍ പുനരുദ്ധരിക്കുവാന്‍ തുക അനുവദിക്കുമോ ;

(ജി) പ്രോജക്ടിന്റെ റീവാമ്പിങ്ങിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ ; അനുവദിച്ച തുക എത്രയാണെന്നറിയിക്കുമോ ?

5141

പഴശ്ശി ഇറിഗേഷന്‍ പദ്ധതിയുടെ ക്വാര്‍ട്ടറുകള്‍

ശ്രീ. ജെയിംസ് മാത്യു

പഴശ്ശി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കപ്പെട്ട വിവിധപ്രദേശങ്ങളിലുളള ക്വാര്‍ട്ടറുകള്‍ ഇപ്പോള്‍ ഏത് ആവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്ന് അറിയിക്കുമോ?

5142

മൈനര്‍ ഇറിഗേഷന്‍ വകുപ്പ് നടപ്പാക്കുന്ന അങ്കമാലി നിയോജകമണ്ഡലത്തിലെ പ്രവൃത്തികള്‍

ശ്രീ. ജോസ് തെറ്റയില്‍

 () മൈനര്‍ ഇറിഗേഷന്‍ വകുപ്പ് മുഖേന നടപ്പാക്കുന്നതും നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതുമായ അങ്കമാലി നിയോജകമണ്ഡലത്തിലെ പ്രവൃത്തികളെ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുമോ ;

(ബി) ഇതില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ ;

(സി) പ്രവൃത്തികളുടെ പേര്, പഞ്ചായത്ത്, തുക, ഭരണാനുമതി, സാങ്കേതികാനുമതി ലഭിച്ച തീയതികള്‍, ടെണ്ടര്‍ നടപടികള്‍ എന്നിവയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(ഡി) ഓരോ പ്രവൃത്തിയുടെയും പുരോഗതി വെളിപ്പെടുത്തുമോ ?

5143

പ്രധാന ജലസേചന പദ്ധതികള്‍

ശ്രീ. പി.കെ. ബഷീര്‍

,, എം. ഉമ്മര്‍

,, വി.എം. ഉമ്മര്‍ മാസ്റര്‍

,, എന്‍. ഷംസുദ്ദീന്‍

 () നിലവില്‍ പ്രവര്‍ത്തനം നടക്കുന്ന പ്രധാനപ്പെട്ട ജലസേചന പദ്ധതികളെ സംബന്ധിച്ച വിശദവിവരം നല്‍കാമോ;

(ബി) ഇവയോരോന്നും എന്നാണ് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിട്ടുളളത്;

(സി) ഇവ സമയപരിധിക്കകം പൂര്‍ത്തിയാക്കാനാവാതെ വരുന്നതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോ; എങ്കില്‍ അവ പരിഹരിക്കാനുളള നിര്‍ദ്ദേശങ്ങളെക്കുറിച്ച് വിശദീകരിക്കാമോ;

(ഡി) പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി നിരീക്ഷിക്കാനുളള നിലവിലെ സംവിധാനത്തിന്റെ ഘടനയും പ്രവര്‍ത്തനവും വിശദമാക്കുമോ ?

5144

കാസര്‍ഗോഡ് ജില്ലയില്‍ ചെറുകിട ജലസേചന പദ്ധതികള്‍

കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയില്‍ കാര്‍ഷിക വികസനപാക്കേജില്‍ ഉള്‍പ്പെടുത്തി ജലസേചന പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിലേക്കായി എന്ത് തുകയാണ് നീക്കി വെച്ചിട്ടുള്ളത്;

(ബി) ആര്‍..ഡി എഫ് എട്ടില്‍ ഉള്‍പ്പെടുത്തി അനുമതി ലഭിക്കുന്നതിലേക്കായി ജില്ലയില്‍ നിന്നും എത്ര ചെറുകിട ജലസേചന പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്;

(സി) ഇതില്‍ എത്ര പദ്ധതികള്‍ക്ക് അനുമതി നലകിയിട്ടുണ്ടെന്ന് അറിയിക്കാമോ;

(ഡി) ഇല്ലെങ്കില്‍ കാരണമെന്താണെന്ന് വ്യക്തമാക്കാമോ;

() ജലസേചനത്തിനും കര്‍ഷകരുടെ കാര്‍ഷിക സാമഗ്രികളും ഉല്‍പ്പന്നങ്ങളും കൊണ്ടുപോകുന്നതിനുള്ള മേല്‍ പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കുന്ന വിഷയം പരിഗണിക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ?

5145

വാമനപുരം നിയോജകമണ്ഡലത്തിലെ ജലസേചന പ്രവൃത്തികള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() ഏലാത്തോടുകള്‍, ബണ്ടുകള്‍, നടപ്പാലങ്ങള്‍, പരിസ്ഥിതി പ്രാധാന്യമുളള കുളങ്ങള്‍ മുതലായവ നിര്‍മ്മിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും ഇറിഗേഷന്‍ (മൈനര്‍, മേജര്‍) വകുപ്പിന്റെ എന്തെല്ലാം പദ്ധതികളാണ് നിലവിലുളളത്; ഓരോന്നിന്റേയും വിശദാംശം വെളിപ്പെടുത്തുമോ;

(ബി) പ്രസ്തുത പ്രവൃത്തികള്‍ക്കായി ഓരോ നിയോജകണ്ഡലത്തിലും അനുവദിക്കാവുന്ന പരമാവധി തുക എത്രയെന്ന് വ്യക്തമാക്കുമോ;

(സി) വാമനപുരം നിയോജകമണ്ഡലത്തില്‍ ഈ പദ്ധയില്‍പ്പെടുത്തി നടന്നുവരുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ?

5146

മലബാര്‍ മേഖലയിലെ ജലസേചന പദ്ധതികള്‍

ശ്രീ. കെ. എം. ഷാജി

,, എം. പി. അബ്ദുസ്സമദ് സമദാനി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, സി. മോയിന്‍കുട്ടി

() മലബാര്‍ മേഖലയില്‍ നടന്നുവരുന്ന ജലസേചന പദ്ധതികളുടെ പുരോഗതി കാലാകാലങ്ങളില്‍ വിലയിരുത്തുന്നതിനും പ്രവര്‍ത്തന തടസ്സങ്ങളുണ്ടായാല്‍ അവ നീക്കുന്നതിനും ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങളുടെ വിശദ വിവരം നല്‍കാമോ;

(ബി) ഏതൊക്കെ പദ്ധതികളാണ് ഇപ്പോള്‍ നടന്നുവരുന്നതെന്നും അവയോരോന്നിന്റെയും അടങ്കല്‍, പ്രവര്‍ത്തന സ്റേജ്, ഇതുവരെ ചെലവഴിച്ച തുക, പൂര്‍ത്തിയാക്കാന്‍ പ്രതീക്ഷിക്കുന്ന കാലം എന്നിവ സംബന്ധിച്ച വിശദ വിവരം നല്‍കാമോ;

(സി) ഈ പദ്ധതികളില്‍ നിന്നുള്ള ജലവിതരണ ശൃംഖല സ്ഥാപിക്കുന്ന കാര്യത്തില്‍, ഫീല്‍ഡിലെ ആവശ്യകത കണക്കിലെടുത്തിട്ടുണ്ടോ; കൃഷി വകുപ്പുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനും തദനുസരണമായ മാറ്റങ്ങള്‍ വരുത്തുന്നതിനുമുള്ള സംവിധാനം വിശദമാക്കുമോ;

(ഡി) നടപ്പു പദ്ധതികള്‍ യഥാകാലം പൂര്‍ത്തീകരിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദവിവരവും നിലനില്‍ക്കുന്ന കാതലായ തടസ്സങ്ങളെ സംബന്ധിച്ച വിശദ വിവരവും നല്‍കാമോ ?

5147

കുറ്റ്യാടി ജലസേചന പദ്ധതി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() കുറ്റ്യാടി ജലസേചന പദ്ധതി കനാലുകള്‍ നിര്‍മ്മിച്ചിട്ടുള്ളത് എപ്പോഴാണെന്ന് വ്യക്തമാക്കുമോ ;

(ബി) കനാലുകളുടെ അറ്റകുറ്റപ്പണികള്‍ യഥാവസരങ്ങളില്‍ നടത്താറുണ്ടോ എന്നും ഇല്ലെങ്കില്‍ അതിനു കാരണമെന്തെന്നും വ്യക്തമാക്കുമോ ;

(സി) കനാലുകള്‍ക്ക് നിര്‍മ്മിച്ച അക്വഡക്ടുകള്‍ കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ചു കൊണ്ടിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) എങ്കില്‍ ഇത് അറ്റകുറ്റപ്പണികള്‍ നടത്തി ബലപ്പെടുത്തുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ;

() കനാല്‍ ചോര്‍ച്ച തടയുന്നതിന് കോണ്‍ക്രീറ്റ് ലൈനിംഗ് ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

5148

കുറ്റ്യാടി ജലസേചന പദ്ധതി കനാല്‍ നവീകരണം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() കുറ്റ്യാടി ജലസേചന പദ്ധതി കനാല്‍ നവീകരണ പ്രവൃത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;

(ബി) പ്രസ്തുത പ്രവൃത്തികള്‍ക്ക് മൊത്തം എത്ര തുക വകയിരുത്തി എന്നും എത്ര തുക ചെലവഴിച്ചു എന്നും വ്യക്തമാക്കുമോ ;

(സി) പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ പേരും ചെലവഴിച്ച തുക എത്രയെന്നും വെളിപ്പെടുത്തുമോ ;

(ഡി) ഈ വര്‍ഷം ഏതെല്ലാം പ്രവൃത്തികളാണ് നടത്താനുദ്ദേശിക്കുന്നത് ; പ്രവൃത്തികളുടെ പേരും അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ ?

5149

കുറ്റ്യാടി ഇന്‍സ്പെക്ഷന്‍ ബംഗ്ളാവ്

ശ്രീ.കെ. കുഞ്ഞമ്മത് മാസ്റര്‍

() കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴിയിലെ ഇന്‍സ്പെക്ഷന്‍ ബംഗ്ളാവ് നിര്‍മ്മിച്ചത് എന്നാണ്; നിലവില്‍ എന്തെല്ലാം സൌകര്യങ്ങളാണ് ഇവിടെയുള്ളത് എന്നും വ്യക്തമാക്കുമോ;

(ബി) പ്രസ്തുത കെട്ടിടം കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇന്‍സ്പെക്ഷന്‍ ബംഗ്ളാവ് മെച്ചപ്പെട്ട സൌകര്യങ്ങളോടെ പുതുക്കിപ്പണിയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

5150

12-ാം ധനകാര്യ കമ്മീഷന്‍ അവാര്‍ഡില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

,, സി. മോയിന്‍കുട്ടി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, കെ.എം. ഷാജി

() 12-ാം ധനകാര്യ കമ്മീഷന്‍ അവാര്‍ഡില്‍ ഉള്‍പ്പെടുത്തി ജലവിഭവ വകുപ്പ് ഏറ്റെടുത്ത് പുനര്‍ നിര്‍മ്മിക്കാനും വികസിപ്പിക്കാനും ഉദ്ദേശിച്ച പദ്ധതികളുടെ വിശദാംശം നല്‍കാമോ;

(ബി) ഇവയില്‍ ഏതൊക്കെ പദ്ധതികള്‍ പൂര്‍ത്തിയായി എന്നും അതിനായി എന്തുതുക ചെലവഴിച്ചു എന്നും വ്യക്തമാക്കാമോ;

(സി) ഇതു പ്രകാരം എത്ര ദൂരം കനാലുകള്‍ പുനര്‍ നിര്‍മ്മിച്ചു; ഏതെല്ലാം റീച്ചുകളില്‍ എന്ന് വ്യക്തമാക്കാമോ;

(ഡി) ഈ പണികള്‍ മുഖേന എത്രദൂരം കനാലുകള്‍ യാത്രാ യോഗ്യമായിട്ടുണ്ടെന്നും, ഇവയെ സമീപത്തെ കായലുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്നും വിശദമാക്കുമോ?

5151

കാസര്‍ഗോഡ് ജില്ലയിലെ ജലസേചന സൌകര്യങ്ങള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() 13-ാം ധനകാര്യ കമ്മീഷന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലക്ക് ജലസേചന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എന്തുതുകയാണ് നീക്കിവെച്ചിട്ടുളളതെന്ന് അറിയിക്കാമോ;

(ബി) ഇതിലേക്കായി എത്ര ജലസേചന പ്രോജക്ടുകള്‍ ജില്ലയില്‍ നിന്നും സമര്‍പ്പിച്ചിട്ടുണ്ട്; ഇതില്‍ എത്ര എണ്ണത്തിന് അനുമതി നല്‍കിയിട്ടുണ്ട്; ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ ?

5152

ജലസേചനവുമായി ബന്ധപ്പെട്ട അവലോകന യോഗം

ശ്രീ.ജി.എസ് ജയലാല്‍

() നിയോജക മണ്ഡല അടിസ്ഥാനത്തില്‍ ജലസേചനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അവലോകനയോഗം കൂടുന്നതിലേക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ അവലോകന യോഗം വിളിച്ച്ചേര്‍ക്കുന്നതിലേക്കായി ഏത് ഉദ്യോഗസ്ഥനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും അവസാനം പ്രസ്തുത യോഗം ചേര്‍ന്നത് എന്നാണെന്നും അറിയിക്കുമോ;

(സി) സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതുപോലെ ചാത്തന്നൂര്‍ മണ്ഡലത്തില്‍ പ്രസ്തുത യോഗം കൂടുന്നില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടുന്നത് ഏത് ഉദ്യോഗസ്ഥനാണെന്നും അതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും വിശദമാക്കുമോ ?

5153

വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ സ്പെഷ്യല്‍ റൂള്‍

ശ്രീ. വി. ശശി

() കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്ക് മിനിസ്റീരിയല്‍, ടെക്നിക്കല്‍ എന്നിങ്ങനെ സ്പെഷ്യല്‍ റൂള്‍സ് ഉണ്ടോ;

(ബി) ഇല്ലെങ്കില്‍ എന്നുമുതല്‍ സ്പെഷ്യല്‍ റൂള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?

5154

കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ സ്പെഷ്യല്‍ റൂള്‍

ശ്രീ. കെ. അജിത്

() കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ടെക്നിക്കല്‍ സ്പെഷ്യല്‍ റൂളുകളിലെ അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

5155

കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ മെഡിക്കല്‍ റീ-ഇമ്പേഴ്സ്മെന്റ്

ശ്രീ.പി.ശ്രീരാമകൃഷ്ണന്‍

,, ജെയിംസ് മാത്യു

,, പി.റ്റി..റഹീം

() കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ മെഡിക്കല്‍ റീ-ഇമ്പേഴ്സ്മെന്റ് നിയമ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിട്ടുണ്ടോ ; എങ്കില്‍ മാറ്റം വരുത്തിയത് അതോറിറ്റിയാണോ ;

(ബി) ജീവനക്കാര്‍ക്ക് നല്‍കിവന്നിരുന്ന മെഡിക്കല്‍ ആനുകൂല്യങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ ;

(സി) ഇപ്പോള്‍ വരുത്തിയ മാറ്റം എന്താണെന്ന് വിശദമാക്കാമോ ; ഇപ്പോഴത്തെ മാറ്റം അനുസരിച്ച് ജീവനക്കാര്‍ക്ക് ലഭിച്ചുവന്നിരുന്ന ആനുകൂല്യത്തില്‍ എന്തെങ്കിലും കുറവുണ്ടായിട്ടുണ്ടോ

5156

വാട്ടര്‍ അതോറിറ്റിയില്‍ ആവിഷ്കരിച്ച ബ്ളൂ ബ്രിഗേഡ്, ഹെല്‍പ്പ് ഡസ്ക് എന്നീ സംവിധാനങ്ങള്

ശ്രീ. . ചന്ദ്രശേഖരന്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

ശ്രീ. കെ. രാജു

വാട്ടര്‍ അതോറിറ്റിയില്‍ ആവിഷ്കരിച്ച ബ്ളൂ ബ്രിഗേഡ്, ഹെല്‍പ്പ് ഡസ്ക് എന്നീ സംവിധാനങ്ങള്‍ എല്ലാ ജില്ലകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എല്ലാ ജില്ലകളിലും ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ എടുത്തുവരുന്ന നടപടികള്‍ വിശദമാക്കുമോ ?

5157

വാട്ടര്‍ അതോറിറ്റിയില്‍ ആശ്രിത നിയമനം

ശ്രീമതി.കെ.കെ. ലതിക

() കേരള വാട്ടര്‍ അതോറിറ്റിയില്‍ പാര്‍ട്ട്ടൈം സ്വീപ്പര്‍ തസ്തികയില്‍ ആശ്രിത നിയമനം ലഭിക്കാനുള്ളവരുടെ പേരുവിവരം സീനിയോറിറ്റി ക്രമത്തില്‍ നല്‍കുമോ;

(ബി) വാട്ടര്‍ അതോറിറ്റിയില്‍ പ്രസ്തുത തസ്തികയില്‍ ആശ്രിത നിയമനം നല്‍കുന്നതിന്റെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;

(സി) 1.1.2007 മുതല്‍ പ്രസ്തുത തസ്തികയില്‍ എത്ര ആശ്രിത നിയമനങ്ങള്‍ നടത്തിയിട്ടുണ്ട് ?

5158

പ്രോജക്ട് ഡേറ്റായുടെ ഡോക്യുമെന്റേഷന്‍

ശ്രീ. കെ. അച്ചുതന്‍

,, സി. പി. മുഹമ്മദ്

,, വി. ഡി. സതീശന്‍

,, സണ്ണി ജോസഫ്

() കേരള വാട്ടര്‍ അതോറിറ്റിയുടെ പ്രോജക്ട് ഡേറ്റാ ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തികള്‍ ഏതു ഘട്ടത്തിലാണ് ;

(ബി) എന്തെല്ലാം വിവരങ്ങളാണ് ഡോക്യുമെന്റേഷനില്‍ തീരുമാനിച്ചിട്ടുള്ളത്;

(സി) ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?

5159

അസിസ്റന്റ് എഞ്ചിനീയര്‍മാരുടെ ഒഴിവുകള്‍

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() ജലസേചന വകുപ്പില്‍ ജീവനക്കാരുടെ 31-3-2012-ലെ റിട്ടയര്‍മെന്റ് കണക്കാക്കി 2012 ഏപ്രില്‍ ഒന്നാം തീയതി ഉണ്ടാകുന്ന അസിസ്റന്റ് എഞ്ചിനീയര്‍മാരുടെ ഒഴിവുകള്‍ എത്രയാണെന്ന് അറിയിക്കുമോ ;

(ബി) ഈ ഒഴിവുകള്‍ എന്നാല്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തത്;

(സി) തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് പുനര്‍ വിന്യാസം ചെയ്യപ്പെട്ടവരില്‍ തിരികെ വരാനാഗ്രഹിച്ച അസിസ്റന്റ് എഞ്ചിനീയര്‍മാര്‍ ജലസേചന വകുപ്പില്‍ തിരികെ പ്രവേശിച്ചിട്ടുണ്ടോ ; എങ്കില്‍ ആകെ എത്ര പേര്‍ പ്രവേശിച്ചെന്ന് വ്യക്തമാക്കുമോ ?

5160

കൊയിലാണ്ടി ട്രഷറി കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫയലില്‍ ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ സ്വീകരിച്ച നടപടി

ശ്രീ. കെ. ദാസന്‍

() കൊയിലാണ്ടി സബ്ട്രഷറിയ്ക്ക് പുതിയ കെട്ടിടം പണിയാന്‍ ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ (.&) യുടെ പരിഗണനയിലുള്ള ഫയലില്‍ എന്ത് നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്നറിയിക്കാമോ ;

(ബി) പ്രസ്തുത ഫയലില്‍ അടിയന്തിരമായി നടപടികള്‍ പൂര്‍ത്തീകരിക്കുമോ ?

5161

ഭൂജലവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() ഭൂജലവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ;

(ബി) ഭൂജലശേഖരം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രസ്തുത വകുപ്പ് ഈ മണ്ഡലത്തില്‍ ഏറ്റെടുത്ത പ്രധാന പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാമാണ് ;

(സി) 2011-12 പ്രസ്തുത വകുപ്പ് വയനാട്ടില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ് ?

5162

ഭൂഗര്‍ഭ ജലത്തെക്കുറിച്ചും ഭൂഗര്‍ഭ ജലസംഭരണികളെക്കുറിച്ചും സര്‍വ്വേ

ശ്രീ. പി. ഉബൈദുള്ള

 () ഭൂഗര്‍ഭ ജലവകുപ്പ് ഭൂഗര്‍ഭ ജലത്തെക്കുറിച്ചും ഭൂഗര്‍ഭ ജലസംഭരണികളെക്കുറിച്ചും സര്‍വ്വേ നടത്തിയിട്ടുണ്ടോ ;

(ബി ) ഭൂഗര്‍ഭ ജലം ചൂഷണം ചെയ്യുന്നതിനും കിണര്‍ കുഴിക്കുന്നതിനും എവിടെയെല്ലാം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട് ;

(സി) ഭൂഗര്‍ഭ ജലം ചൂഷണം ചെയ്യുന്നത് മൂലമുള്ള ആഘാതത്തെക്കുറിച്ച് ഏതെങ്കിലും ഏജന്‍സികള്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ ;

(ഡി) എങ്കില്‍ പഠനത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ

5163

ജലനിധിയുമായി ബന്ധപ്പെട്ട സി.ബി.. രൂപീകരണം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

 () ജലനിധിയുടെ ഒന്നാംഘട്ട പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ചസി.ബി.. (കമ്മ്യൂണിറ്റി ബേസ്ഡ് ഓര്‍ഗനൈസേഷന്‍സ്) കളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്;

(ബി) ജലനിധിയുടെ രണ്ടാംഘട്ട പദ്ധതി നടത്തിപ്പിനായി എത്ര സി.ബി.ഒ കള്‍ രൂപീകരിക്കാനാണുദ്ദേശിക്കുന്നത്

(സി) പദ്ധതിയോടനുബന്ധിച്ച് രൂപീകരിക്കുന്ന ഇത്തരം സി.ബി.ഒ കളുടെ പ്രധാന ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ഡി) പദ്ധതി പൂര്‍ത്തീകരിച്ചതിനുശേഷവും പദ്ധതി ലക്ഷ്യങ്ങളുടെ നിലനില്‍പ്പിനായി ഇത്തരത്തിലുളള സി.ബി.ഒ കളുടെ സുസ്ഥിരമായ നിലനില്‍പ്പ് ആവശ്യമാണോ ;

() അതിനുളള എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

5164

"ജലനിധി''യുടെ രണ്ടാംഘട്ടം നടപ്പാക്കല്‍

ശ്രീ. ജി. സുധാകരന്‍

,, ബി. ഡി. ദേവസ്സി

,, കെ. കെ. നാരായണന്‍

,, എസ്. രാജേന്ദ്രന്‍

() "ജലനിധി''യുടെ രണ്ടാംഘട്ടം നടപ്പാക്കുന്നത് സംബന്ധിച്ച് ലോകബാങ്ക് പ്രതിനിധികളുമായി ജലവിഭവ വകുപ്പുമന്ത്രി ചര്‍ച്ച നടത്തിയിരുന്നോ; എങ്കില്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി) ജലനിധി പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ പഞ്ചായത്തുകളെ തെരഞ്ഞെടുത്തതിലെ മാനദണ്ഡം വ്യക്തമാക്കുമോ?

5165

പാലക്കാട് ജില്ലയിലെ ജലനിധി പദ്ധതി

ശ്രീ. വി. ചെന്താമരാക്ഷന്‍

() പാലക്കാട് ജില്ലയില്‍ ഈ വര്‍ഷം ജലനിധി പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്തുകള്‍ ഏതെല്ലാമാണ് ;

(ബി) പദ്ധതി നടപ്പിലാക്കിയ പഞ്ചായത്തുകളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കുമോ ;

(സി) ജലനിധി പദ്ധതിയില്‍ കുടിവെള്ളത്തിന് മാത്രമാണോ പ്രധാന്യം നല്‍കുന്നത് ; ജലാശയങ്ങളുടെ സംരക്ഷണവും മറ്റും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടൊയെന്നറിയിക്കുമോ ?

5166

വരുന്ന സ്പാന്‍ പദ്ധതികള്‍

ശ്രീ. എം. ഹംസ

() നബാര്‍ഡിന്റെ ധനസഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന സ്പാന്‍ പദ്ധതിയുടെ കാലിക സ്ഥിതി വിശദമാക്കാമോ;

(ബി) പ്രസ്തുത പദ്ധതിയിലുള്‍പ്പെടുത്തി ഏതെല്ലാം ഗ്രാമീണ ശുദ്ധജല വിതരണപദ്ധതികളാണ് നടപ്പിലാക്കി വരുന്നത്;

(സി) സ്പാന്‍’ പദ്ധതിയിലുള്‍പ്പെടുത്തി ഒറ്റപ്പാലം മണ്ഡലത്തില്‍ ഏതെല്ലാം പദ്ധതികള്‍ ആണ് നടപ്പിലാക്കി വരുന്നത്; എന്തു തുകയാണ് ഓരോ പദ്ധതിയ്ക്കും വക കൊളളിച്ചിട്ടുളളത്; വിശദാംശം ലഭ്യമാക്കാമോ?

5167

കുടിവെള്ള കണക്ഷന്‍

ശ്രീ.ബി.ഡി. ദേവസ്സി

() തൃശ്ശൂര്‍ ജില്ലയില്‍ പുറമ്പോക്കില്‍ താമസിക്കുന്ന സ്വന്തമായി റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, വൈദ്യുതി കണക്ഷന്‍ എന്നിവയുള്ള അപേക്ഷകര്‍ക്ക്, കേരള വാട്ടര്‍ അതോറിറ്റി കുടിവെള്ള കണക്ഷന്‍ അനുവദിച്ചു നല്‍കാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇവര്‍ക്ക് വാട്ടര്‍ കണക്ഷന്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?

5168

ശുദ്ധജലവിതരണ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള കേന്ദ്രസഹായം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, ഡൊമിനിക് പ്രസന്റേഷന്‍

,, പാലോട് രവി 

() സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന ശുദ്ധജലവിതരണ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) പൂര്‍ത്തിയാകാനുള്ള പദ്ധതികള്‍ക്ക് ഉടന്‍ ഭരണാനുമതി നല്‍കാന്‍ നടപടി സ്വീകരിക്കുമോ;

(സി) സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന ശുദ്ധജലവിതരണ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് എത്ര തുകയാണ് കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും ലഭിക്കുന്നത്; വിശദമാക്കാമോ;

(ഡി) അടിയന്തിരമായി കേന്ദ്രത്തില്‍ നിന്ന് തുക ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്ക് ശ്രമം നടത്തുമോ?

5169

കുട്ടക്കട-പവിത്രേശ്വരം കുടിവെള്ള പദ്ധതി

ശ്രീമതി. പി. അയിഷാ പോറ്റി

() കുട്ടക്കട-പവിത്രേശ്വരം കുടിവെള്ള പദ്ധതിയുടെ അടങ്കല്‍ തുക എത്രയാണ്;

(ബി) പ്രസ്തുത പദ്ധതി എന്നാണ് പൂര്‍ത്തീകരിക്കേണ്ടത് ;

(സി) പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങിയത് എന്നാണ്; നിര്‍മ്മാണം ഇപ്പോള്‍ ഏതുഘട്ടത്തിലാണ്;

(ഡി) നിര്‍മ്മാണ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ ?

5170

വെള്ളൂര്‍-വെളിയന്നൂര്‍ കുടിവെള്ള പദ്ധതി

ശ്രീ. കെ. അജിത്

() വെള്ളൂര്‍-വെളിയന്നൂര്‍ കുടിവെള്ള പദ്ധതി, തലയാഴം കുടിവെള്ളപദ്ധതി എന്നീ പദ്ധതികള്‍ പ്രകാരം ഏതൊക്കെ പഞ്ചായത്തുകളിലാണ് കുടിവെള്ള വിതരണം നടത്തുന്നതിന് പദ്ധതി തയ്യറാക്കിയിരിക്കുന്നത് ;

(ബി) ഈ പദ്ധതികള്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ ;

(സി) ഈ പദ്ധതികള്‍ക്കുവേണ്ടി ഏതൊക്കെ പഞ്ചായത്തുകളില്‍ പൈപ്പുകള്‍ സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട് ; ഏതൊക്കെ പഞ്ചായത്തുകളില്‍ ഇനി പൈപ്പുകള്‍ സ്ഥാപിക്കേണ്ടതായുണ്ട് ;

(ഡി) ഈ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അനുമതിക്കായി ഏതെങ്കിലും ഫയല്‍ തീര്‍പ്പാകാനുണ്ടോയെന്ന് വ്യക്തമാക്കാമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.