UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5171

ഹരിതീര്‍ത്ഥക്കര കുടിവെള്ള പദ്ധതി

ശ്രീ. സി. കൃഷ്ണന്‍

() കണ്ണൂര്‍ ജില്ലയില്‍ കാങ്കോല്‍-ആലപ്പടമ്പ പഞ്ചായത്തിലെ ഹരിതീര്‍ത്ഥക്കര കുടിവെള്ള പദ്ധതിയുടെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ ;

(ബി) പദ്ധതി പൂര്‍ത്തീകരിച്ച് കുടിവെള്ളം എന്ന് ലഭ്യമാക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ ?

5172

കോടശ്ശേരി - പരിയാരം സമഗ്ര കുടിവെള്ള പദ്ധതി

ശ്രീ. ബി. ഡി. ദേവസ്സി

() ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട കോടശ്ശേരി - പരിയാരം സമഗ്ര കുടിവെള്ള പദ്ധതിയുടെ ഇന്‍വെസ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ;

(ബി) സര്‍വ്വേ ഇന്‍വെസ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി) വൈന്തല കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം ഇനിയും ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പദ്ധതി എത്രയും പെട്ടെന്ന് കമ്മീഷന്‍ ചെയ്യാന്‍ നടപടി സ്വീകരിക്കുമോ ?

5173

ശ്രീകൃഷ്ണപുരം ശുദ്ധജലവിതരണ പദ്ധതി

ശ്രീമതി കെ. എസ്. സലീഖ

() നബാര്‍ഡ് സ്കീമില്‍ 'സ്പാന്‍' കുടിവെള്ള പദ്ധതി പ്രകാരം നടപ്പാക്കുന്ന ശ്രീകൃഷ്ണപുരം ശുദ്ധജലവിതരണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടംവരെയായിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി) ഈ പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഇനി എത്ര നാള്‍ വേണ്ടി വരുമെന്ന് വ്യക്തമാക്കാമോ?

5174

നേമം നിയോജകമണ്ഡലത്തിലെ ജലവിതരണ പദ്ധതികള്‍

ശ്രീ. വി. ശിവന്‍കുട്ടി

() നേമം നിയോജകമണ്ഡലത്തില്‍ ഇപ്പോള്‍ നിലവിലുള്ള ജലവിതരണ പദ്ധതികളെ സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ ;

(ബി) മണ്ഡലത്തില്‍ പുതുതായി ജലവിഭവ വകുപ്പ് എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ?

5175

ചേലക്കര മണ്ഡലത്തിലെ കുടിവെള്ള പദ്ധതി

ശ്രീ. കെ. രാധാകൃഷ്ണന്‍

() ചേലക്കര മണ്ഡലത്തിലെ ചെറുതുരുത്തി-നെടുമ്പുര കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണം എന്ന് ആരംഭിച്ചുവെന്നും എല്‍..സി. യില്‍ നിന്നും എന്ത് തുക ചെലവഴിച്ചുവെന്നും അറിയിക്കുമോ ;

(ബി) നിര്‍മ്മാണം സ്തംഭനാവസ്ഥയിലായിരുന്ന പദ്ധതി നബാര്‍ഡ് ധനസഹായത്തോടുള്ള സ്പാന്‍ പ്രോജക്ടില്‍ ഉള്‍പ്പെടുത്തി എന്ന് നിര്‍മ്മാണം പുനരാരംഭിച്ചുവെന്നും എന്ത് തുക അനുവദിച്ചുവെന്നും പറയാമോ ;

(സി) നിലവില്‍ പദ്ധതിയുടെ നിര്‍മ്മാണം അറിയിക്കുമോ പുരോഗതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(ഡി) പദ്ധതി പൂര്‍ത്തീകരിച്ച് എന്ന് കമ്മീഷന്‍ ചെയ്യാനാകും ?

5176

കടങ്ങോട് ശുദ്ധജല വിതരണ പദ്ധതി നിര്‍മ്മാണം

ശ്രീ. കെ. രാധാകൃഷ്ണന്‍

() ചേലക്കര മണ്ഡലത്തിലെ കടങ്ങോട് ശുദ്ധജല വിതരണ പദ്ധതി നിര്‍മ്മാണം എന്നാണ് ആരംഭിച്ചത്;

(ബി) ഈ പദ്ധതിക്ക് ഇതുവരെ ചെലവായ തുക എത്രയാണ്;

(സി) പദ്ധതി പൂര്‍ത്തിയാക്കുവാനുണ്ടായ കാലതാമസത്തിന് കാരണങ്ങളെന്താണെന്ന് വിശദമാക്കാമോ;

(ഡി) ഈ പദ്ധതി പൂര്‍ത്തിയാക്കി എന്ന് കമ്മിഷന്‍ ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

5177

എടവനക്കാട്, നായരമ്പലം കുടിവെള്ള പദ്ധതി

ശ്രീ. എസ്. ശര്‍മ്മ

() ജിഡയുടേയും ഫിഷറീസ് വകുപ്പിന്റേയും ഫണ്ട് ഉപയോഗിച്ച് വൈപ്പിന്‍ മണ്ഡലത്തിലെ എടവനക്കാട്, നായരമ്പലം പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിക്ക് ജിഡയില്‍ നിന്നും ഫണ്ട് ലഭ്യമായിട്ടുണ്ടോ ;

(ബി) ഇല്ലെങ്കില്‍ തടസ്സം എന്തെന്ന് വ്യക്തമാക്കാമോ ; ഫണ്ട് ലഭ്യമാക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ

5178

പൈങ്കുളം, തിരുവില്വാമല കുടിവെള്ള പദ്ധതികള്‍

ശ്രീ.കെ. രാധാകൃഷ്ണന്‍

() ചേലക്കര മണ്ഡലത്തിലെ പൈങ്കുളം, തിരുവില്വാ മല കുടിവെള്ള പദ്ധതികള്‍ എപ്പോഴാണ് ആരംഭിച്ചത് ;

(ബി) പദ്ധതികളില്‍ സ്ഥാപിച്ചിരിക്കുന്ന പമ്പുകളുടെ കാലപ്പഴക്കം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി) കാലപ്പഴക്കം കാരണം പമ്പുകള്‍ പലപ്പോഴും തകരാറിലായി കുടിവെള്ളവിതരണത്തിന് തടസ്സമുണ്ടാകുന്നതായുള്ള പരാതി ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ഡി) കാലപ്പഴക്കം ചെന്ന പമ്പുകള്‍ മാറ്റി പകരം പുതിയവ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

5179

ജലാശയങ്ങളും കുളങ്ങളും കിണറുകളും സംരക്ഷിച്ച് ജലലഭ്യത ഉറപ്പുവരുത്തുന്നതിനു നടപടി

ശ്രീ.ബാബു എം.പാലിശ്ശേരി

() നിലവില്‍ സംരക്ഷിക്കപ്പെടാതെ കിടക്കുന്ന ജലാശയങ്ങളും കുളങ്ങളും കിണറുകളും സംരക്ഷിച്ച് ജലലഭ്യത ഉറപ്പുവരുത്തുന്നതിനു നടപടി സ്വീകരിക്കുമോ;

(ബി) എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ ?

5180

പ്രവര്‍ത്തനരഹിതമായ പൊതുടാപ്പുകള്‍

ശ്രീ. സി. ദിവാകരന്‍

കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പൊതുടാപ്പുകളില്‍ മൂന്നിലൊന്ന് പോലും പ്രവര്‍ത്തിക്കുന്നില്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; ഇല്ലെങ്കില്‍ ഇവ പ്രവരത്തനകഷമമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

5181

പഴകിയ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്ന പദ്ധതി

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

,, റ്റി.എന്‍. പ്രതാപന്‍

() നിലവിലുളള ജലവിതരണ പദ്ധതികളുടെ പഴകിയ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നപദ്ധതിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ;

(ബി) ഈ പദ്ധതി വഴി കുറഞ്ഞത് പത്തു ശതമാനം പൈപ്പുകളെങ്കിലും മാറ്റി പുതിയ പൈപ്പുകള്‍ ഇടുവാന്‍ നടപടി എടുക്കുമോ;

(സി) ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ എന്നു തുടങ്ങാനാകുമെന്നാണ് കരുതുന്നത്?

5182

മൂവാറ്റുപുഴയാറുമായി ബന്ധപ്പെട്ട ജലസേചന കുടിവെളള പദ്ധതികള്

ശ്രീ. കെ. അജിത്

() മൂവാറ്റുപുഴയാറുമായി ബന്ധപ്പെട്ട് എത്ര ജലസേചന/കുടിവെളള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഇതില്‍ എത്ര പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട് ; പണി പുരോഗമിക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണ്; വ്യക്തമാക്കുമോ;

(സി) മൂവാറ്റുപുഴയാറുമായി ബന്ധപ്പെട്ട് പുതിയ പദ്ധതികള്‍ എന്തെങ്കിലും പരിഗണനയിലുണ്ടോ?

5183

മൂവാറ്റുപുഴയാറുമായി ബന്ധപ്പെട്ട ജലസേചന കുടിവെളള പദ്ധതികള്

ശ്രീ. കെ. അജിത്

() മൂവാറ്റുപുഴയാറുമായി ബന്ധപ്പെട്ട് എത്ര ജലസേചന/കുടിവെളള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഇതില്‍ എത്ര പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട് ; പണി പുരോഗമിക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണ്; വ്യക്തമാക്കുമോ;

(സി) മൂവാറ്റുപുഴയാറുമായി ബന്ധപ്പെട്ട് പുതിയ പദ്ധതികള്‍ എന്തെങ്കിലും പരിഗണനയിലുണ്ടോ?

5184

ജപ്പാന്‍ കുടിവെള്ള പദ്ധതി

ശ്രീ. പി. തിലോത്തമന്‍

() ജപ്പാന്‍ കുടിവെളളപദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുളള പാക്കേജിന്റെ അവസ്ഥ എന്താണെന്നും ഇനിയും എത്ര ശതമാനം ജോലികള്‍ പൂര്‍ത്തീകരിക്കുവാനുണ്ടെന്നും വ്യക്തമാക്കുമോ;

(ബി) ചേര്‍ത്തലയിലെ ജപ്പാന്‍ കുടിവെളള പദ്ധതി എന്ന് കമ്മീഷന്‍ ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുളളത് എന്ന് പറയാമോ;

(സി) മീനച്ചിലാര്‍ പദ്ധതി നടപ്പിലാക്കിയാല്‍ ജപ്പാന്‍ കുടിവെളള പദ്ധതിയുടെ ചേര്‍ത്തല പാക്കേജിനുണ്ടാകാന്‍ പോകുന്ന ഭീഷണിയെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ എന്നു വ്യക്തമാക്കാമോ;

(ഡി) തൈകാട്ടുശ്ശേരിയിലെ ട്രീറ്റ്മെന്റ് പ്ളാന്റില്‍ മുവാറ്റുപുഴയാറിലെ ജലമെത്താന്‍ എത്ര മീറ്റര്‍ പൈപ്പ് ഇനി സ്ഥാപിക്കാനുണ്ടെന്നു പറയാമോ; പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിനുമുന്‍പ് പ്രധാനമായും പൂര്‍ത്തീകരിക്കാനുളള ജോലികള്‍ എന്തെല്ലാമെന്നു പറയാമോ?

5185

കാസര്‍ഗോഡ്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികളില്‍ യൂഡിസ്മാറ്റ് പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

() സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും കുടിവെള്ളം നല്‍കുന്നതിനുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ യൂഡിസ്മാറ്റ് എത്ര സ്ഥലങ്ങളില്‍ നടപ്പിലാക്കുന്നുണ്ടെന്ന് അറിയിക്കാമോ ;

(ബി) ഇതില്‍ ഓരോ തദ്ദേശസ്ഥാപനത്തിനും എന്തു തുകയുടെ പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളതെന്നും ഇതില്‍ തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം എത്രയാണെന്നും അറിയിക്കാമോ ;

(സി) കുടിവെള്ള ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന കാസര്‍ ഗോഡ്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികള്‍ പ്രസ്തുത പദ്ധതിക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്നുവോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ;

(ഡി) ജലവിഭവ വകുപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് മുനിസിപ്പാലിറ്റികളേയും സമീപിച്ചിട്ടുണ്ടോ ;

() ഉണ്ടെങ്കില്‍ മുന്‍സിപ്പാലിറ്റികള്‍ പദ്ധതിക്കായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും മുന്‍സിപ്പാലിറ്റികള്‍ ജലവിഭവ വകുപ്പിന് നല്‍കിയ മറുപടി എന്താണെന്നും വിശദമാക്കാമോ ?

5186

കാസര്‍ഗോഡ്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികളില്‍ യൂഡിസ്മാറ്റ് പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

() സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും കുടിവെള്ളം നല്‍കുന്നതിനുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ യൂഡിസ്മാറ്റ് എത്ര സ്ഥലങ്ങളില്‍ നടപ്പിലാക്കുന്നുണ്ടെന്ന് അറിയിക്കാമോ ;

(ബി) ഇതില്‍ ഓരോ തദ്ദേശസ്ഥാപനത്തിനും എന്തു തുകയുടെ പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളതെന്നും ഇതില്‍ തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം എത്രയാണെന്നും അറിയിക്കാമോ ;

(സി) കുടിവെള്ള ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന കാസര്‍ ഗോഡ്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികള്‍ പ്രസ്തുത പദ്ധതിക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്നുവോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ;

(ഡി) ജലവിഭവ വകുപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് മുനിസിപ്പാലിറ്റികളേയും സമീപിച്ചിട്ടുണ്ടോ ;

() ഉണ്ടെങ്കില്‍ മുന്‍സിപ്പാലിറ്റികള്‍ പദ്ധതിക്കായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും മുന്‍സിപ്പാലിറ്റികള്‍ ജലവിഭവ വകുപ്പിന് നല്‍കിയ മറുപടി എന്താണെന്നും വിശദമാക്കാമോ ?

5187

മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ഗ്രാമീണ ശുദ്ധജല പദ്ധതികള്

ശ്രീ.പി.ബി. അബ്ദുള്‍ റസാക്

() മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ഗ്രാമീണ ശുദ്ധജല പദ്ധതികള്‍ ഏതെല്ലാം; ഓരോ പദ്ധതിയും ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി) പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

5188

കുടിവെള്ള പദ്ധതി ശുദ്ധീകരണ സംവിധാനം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() സംസ്ഥാനത്ത് കുടിവെള്ള പദ്ധതി ഏതൊക്കെ നഗരങ്ങളിലാണ് നടപ്പിലാക്കുന്നത്; പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(ബി) പദ്ധതിയുടെ ഭാഗമായുള്ള ശുദ്ധീകരണ സംവിധാനങ്ങള്‍ ആധുനികസാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ളതാണോ;

(സി) ഇവ ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഏത് ഏജന്‍സിയാണെന്ന് വ്യക്തമാക്കുമോ;

(ഡി) പരമ്പരാഗത രീതിയിലുള്ള ശുചീകരണ സംവിധാനമാണോ കെ. ഡബ്ള്യൂ. . ഇപ്പോള്‍ അവലംബിച്ചുവരുന്നത്;

() എങ്കില്‍ പദ്ധതി നടത്തിപ്പിന്റെ ഭാഗമായി കെ. ഡബ്ള്യൂ. .യിലെ നിശ്ചിത എണ്ണം ഓപ്പറേറ്റര്‍മാര്‍ക്കും വര്‍ക്കര്‍മാര്‍ക്കും വിദഗ്ദ്ധ പരിശീലനം നല്‍കണമെന്ന് പദ്ധതിയുടെ കരാറില്‍ വ്യവസ്ഥ ഉണ്ടോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(എഫ്) പരിശീലന നടപടികള്‍ ഇപ്പോള്‍ നടന്നുവരുന്നുണ്ടോ; എങ്കില്‍ എത്ര പേര്‍ക്ക്; വിശദാംശങ്ങള്‍ നല്‍കുമോ?

5189

ശുദ്ധജലം സംരക്ഷിക്കുന്നതിന് മാസ്റര്‍ പ്ളാന്‍

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

() ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സംസ്ഥാനമായിട്ടും തീരദേശമേഖലകളിലും മറ്റ് പല പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ള പ്രശ്നം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ ;

(ബി) കുടിവെള്ളം വലിയതോതില്‍ മലിനീകരിക്കപ്പെട്ട് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ശുദ്ധജലം സംരക്ഷിക്കുന്നതിന് ഒരു മാസ്റര്‍ പ്ളാന്‍ തയ്യാറാക്കി നടപ്പാക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ ?

5190

കുടിവെളള സ്രോതസ്സുകളുടെ ഗുണനിലവാരം

ശ്രീ. എം. ഹംസ

() കേരളത്തിലെ കുടിവെളള സ്രോതസ്സുകളെല്ലാം മലിനീകരിക്കപ്പെട്ടിരിക്കുകയാണെന്ന കാര്യം ശ്രദ്ധിച്ചിട്ടിട്ടുണ്ടോ; എങ്കില്‍ ഇതു തടയുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി) കുടിവെളള സ്രോതസ്സുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ; അതിനായി ഓരോ ജില്ലയിലും നിലവിലുളള സംവിധാനം വ്യക്തമാക്കാമോ;

(സി) പ്രസ്തുത സംവിധാനം അപര്യാപ്തമാണെന്ന ആക്ഷേപം ശ്രദ്ധയിലുണ്ടോ; എങ്കില്‍ അതു പരിഹരിക്കുന്നതിനായി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ ?

5191

മലപ്പുറം ജില്ലയില്‍ ശുദ്ധജല വിതരണ പദ്ധതികള്‍

ശ്രീ. എം. ഉമ്മര്‍

() ശുദ്ധജല വിതരണത്തിനായി മലപ്പുറം ജില്ലയില്‍ പുതിയ പദ്ധതികള്‍ പരിഗണനയിലുണ്ടോ;

(ബി) പ്രധാനപദ്ധതികള്‍ ഏതെല്ലാമാണ്;

(സി) നിലവില്‍ പണി പൂര്‍ത്തിയാക്കാനുള്ള പ്രധാന പദ്ധതികള്‍ ഏതെല്ലാമാണ്?

5192

കാസര്‍ഗോഡ് ജില്ലയിലെശുദ്ധജല പദ്ധതികള്‍

ശ്രീ.പി.ബി. അബ്ദുള്‍ റസാക്

() കാസര്‍ഗോഡ് ജില്ലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ശുദ്ധജല പദ്ധതികള്‍ ഏതെല്ലാം; ഇതിന്റെ പ്രയോജനം എത്രപേര്‍ക്ക് ലഭിക്കും എന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പദ്ധതികള്‍ ഓരോന്നും ഇപ്പോള്‍ ഏത്ഘട്ടത്തിലാണെന്ന് അറിയിക്കാമോ;

(സി) പ്രസ്തുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി ഏന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

5193

മീനാട് ശുദ്ധജല പദ്ധതി

ശ്രീ. ജി.എസ്. ജയലാല്‍

() ജെ.ബി..സി.യുടെ ഭാഗമായ മീനാട് ശുദ്ധജല പദ്ധതി നടപ്പിലാക്കുന്നതിലേക്കായി എത്ര പാക്കേജുകളായിട്ടാണ് പദ്ധതി വിഭാവന ചെയ്തിരുന്നത്;

(ബി) ഓരോ പാക്കേജും എത്രകോടി രൂപയ്ക്കാണ് ടെന്റര്‍ ഏറ്റെടുത്തത്; ഏതു കാലാവധിക്ക് മുന്‍പാണ് പണി പൂര്‍ത്തീകരിക്കുവാന്‍ കരാര്‍ വച്ചിരുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി) പൂര്‍ണ്ണമായും പൂര്‍ത്തീകരിച്ച പാക്കേജുകള്‍ ഏതൊക്കെയാണ്; ഇനി പൂര്‍ത്തീകരിക്കാനുള്ളവ ഏതാണെന്നും എത്രത്തോളം പ്രവൃത്തികള്‍ ഇനി അവശേഷിക്കുന്നുവെന്നും വ്യക്തമാക്കുമോ;

(ഡി) കരാറുകാര്‍ക്ക് ഓരോ പാക്കേജിനും എത്ര കോടി രൂപ വീതം നല്‍കിയിട്ടുണ്ട്; ഏതെങ്കിലും കരാറുകാരുമായി കേസ്സുകള്‍ നിലവിലുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ?

() ഏതെങ്കിലും പാക്കേജില്‍ കരാര്‍ ഏറ്റെടുത്തയാള്‍ പണി പൂര്‍ത്തീകരിക്കാതെ കരാര്‍ അവസാനിപ്പിച്ച് പോയിട്ടുണ്ടോ;

(എഫ്) എങ്കില്‍ കരാര്‍ അവസാനിപ്പിക്കുകയും പണി ശേഷിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രവൃത്തി എങ്ങനെ പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ; കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ എന്തു നടപടി സ്വീകരിക്കും;

(ജി) ശേഷിക്കുന്ന തുകകൊണ്ട് പണി പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ;

(എച്ച്) വിദേശ സാങ്കേതിക മികവോടെ നടപ്പിലാക്കിയ മീനാട് ശുദ്ധജല പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്ത അവസ്ഥ എങ്ങനെയുണ്ടായി എന്ന് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിവരം വ്യക്തമാക്കുമോ?

5194

പൊന്നാനി മണ്ഡലത്തിലെ വെളിയങ്കോട് ലോക്ക്-കം-ബ്രിഡ്ജ്

ശ്രീ.പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനി മണ്ഡലത്തിലെ വെളിയങ്കോട് ലോക്ക്-കം-ബ്രിഡ്ജിന്റെ പണികള്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതിന്റെ ഷട്ടര്‍ ഡിസൈന്‍ മാറ്റുന്നതിന്റെ നടപടിക്രമങ്ങള്‍ ഏതുവരെയായി;

(സി) ഉടനെ പണികള്‍ ആരംഭിക്കാന്‍ കഴിയുമോ;

(ഡി) എങ്കില്‍ എന്ന് തുടങ്ങാന്‍ കഴിയുമെന്നറിയിക്കുമോ ?

5195

റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കണമെന്ന ആവശ്യം

ശ്രീ. ജി. എസ്. ജയലാല്‍

() ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ പൊഴിക്കര-ലക്ഷ്മിപുരം തോപ്പ് തീരദേശ റോഡില്‍ വെട്ടിമുറിക്കപ്പെട്ട സ്ഥലത്ത് സ്ഥിരമായി ജലം ഒഴുക്കി വിടുന്നതിനായി റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ആയത് സാദ്ധ്യമാക്കുന്നതിലേക്ക് എന്ത് നടപടി സ്വീകരിക്കാമെന്ന് അറിയിക്കുമോ;

(സി) പ്രസ്തുത റോഡില്‍ വെട്ടിമുറിക്കപ്പെട്ട ഭാഗം താല്‍ക്കാലികമായി നന്നാക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും, ആയതിന്റെ പ്രവര്‍ത്തനപുരോഗതിയും വിശദമാക്കുമോ?

5196

പ്ളാച്ചിമട കൊക്കകോള കമ്പനി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പ്ളാച്ചിമട കൊക്കകോള കമ്പനി ഏതെല്ലാം മേഖലകളില്‍ എത്രമാത്രം നഷ്ടമുണ്ടാക്കിയതായി ജയകുമാര്‍ സമിതി കണ്ടെത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ അതു തിരിച്ചു പിടിക്കുന്നതിന് ട്രൈബ്യൂണല്‍ രൂപവല്‍ക്കരിക്കാനുള്ള തീരുമാനം 12-ാം നിയമസഭ പാസ്സാക്കിയിട്ടുണ്ടോ;

(സി) എങ്കില്‍ അതിന്റെ നിലവിലെ സ്ഥിതിയെന്താണ് എന്നു വ്യക്തമാക്കുമോ;

(ഡി) ജലചൂഷണത്തിനെതിരെ നഷ്ടപരിഹാരം നല്‍കില്ലെന്നുള്ള കൊക്കകോള കമ്പനിയുടെ നിലപാട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() എങ്കില്‍ അതിനെതിരെ എന്തു നടപടി സ്വീകരിക്കാനാകുമെന്നറിയിക്കുമോ?

5197

പാലത്തിന്റെ പുനര്‍ നിര്‍മ്മാണം

ശ്രീ. . കെ. ശശീന്ദ്രന്‍

() കോഴിക്കോട് ജില്ലയില്‍ കക്കോടി പഞ്ചായത്തില്‍ പറമ്പത്ത്-താഴം കമലക്കുന്നു റോഡ് കനാല്‍ പാലം പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്താമോ ?

5198

ജംഗാറിന്റെ നിര്‍മ്മാണം

ശ്രീ. തോമസ് ചാണ്ടി

() പുളിങ്കുന്ന്, കാവാലം പ്രദേശങ്ങളിലേക്കു ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗം നിര്‍മ്മിക്കുന്ന ജംഗാറിന്റെ നിര്‍മ്മാണം എത്രത്തോളം പൂര്‍ത്തിയായി എന്ന് വിശദമാക്കിയ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ ;

(ബി) റീടെണ്ടര്‍ ചെയ്ത ജംഗാറുകളുടെ നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തികരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

5199

ജംഗാറിന്റെ നിര്‍മ്മാണം

ശ്രീ. തോമസ് ചാണ്ടി

() പുളിങ്കുന്ന്, കാവാലം പ്രദേശങ്ങളിലേക്കു ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗം നിര്‍മ്മിക്കുന്ന ജംഗാറിന്റെ നിര്‍മ്മാണം എത്രത്തോളം പൂര്‍ത്തിയായി എന്ന് വിശദമാക്കിയ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ ;

(ബി) റീടെണ്ടര്‍ ചെയ്ത ജംഗാറുകളുടെ നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തികരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

5200

താനൂര്‍ - കൂട്ടായി കനാലിന് കുറുകെ നടപ്പാത

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() മലപ്പുറം ജില്ലയിലെ താനൂര്‍ നിയോജകമണ്ഡലത്തിലെ താനൂര്‍ - കൂട്ടായി കനാലിന് കുറുകെ അഞ്ചിടങ്ങളില്‍ നടപ്പാത നിര്‍മ്മിക്കുന്ന പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ബി) ഏതെല്ലാം സ്ഥലങ്ങളിലാണ് ഈ നടപ്പാത നിര്‍മ്മിക്കുക; അവയുടെ പേര് വ്യക്തമാക്കുമോ;

(സി പദ്ധതിക്കായി എന്ത് തുക വിനിയോഗിക്കുമെന്ന് വ്യക്തമാക്കുമോ;

(ഡി) പദ്ധതി എന്ന് പൂര്‍ത്തിയാക്കാനാകും; വിശദാംശങ്ങള്‍ നല്‍കുമോ?

5201

പെരിയാറിലെ മാലിന്യങ്ങള്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() പെരിയാര്‍ നദിയെ മാലിന്യമുക്തമാക്കി നിലനിര്‍ത്തുന്നതിന് ഒരു സ്ഥിരം സംവിധാനം ആവിഷ്കരിച്ച് നടപ്പാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടിട്ടുണ്ടോ ;

(ബി) ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി പരിഗണനയിലുണ്ടോ ;

(സി) പെരുമ്പാവൂര്‍ മുതല്‍ ഏലൂര്‍ വരെയുള്ള ഭാഗത്തെ ജലമലിനീകരണം ദിനം പ്രതി പരിശോധിക്കുന്നതിനുള്ള സ്ഥിരം സംവിധാനമെങ്കിലും ആദ്യപടിയായി ഏര്‍പ്പെടുത്തുമോ ?

5202

കനോലി കനാല്‍ സംരക്ഷിക്കാന്‍ പദ്ധതി

ശ്രീ. . പ്രദീപ്കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

() കോഴിക്കോട് നഗരത്തിലൂടെ ഒഴുകുന്ന കനോലി കനാലിലെ വെള്ളം വൃത്തിഹീനമായതിനാല്‍ ഇടയ്ക്കിടക്ക് മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ കനാല്‍ വൃത്തിയാക്കി സംരക്ഷിക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

5203

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മുന്‍കൂറായി നല്‍കിയ തുക

ശ്രീ. വി. ശശി

() കോവളം- കൊല്ലം ജലപാതയ്ക്കു വേണ്ടി 12-ാം ധനകാര്യ കമ്മീഷന്‍ അനുവദിച്ച തുകയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുത്തു നടത്തേണ്ട ജോലികള്‍ക്ക് എന്ത് തുക മുന്‍കൂറായി നല്‍കി എന്ന് വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത തുക ഏതൊക്കെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് എത്ര വീതം മുന്‍കൂറായി നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ;

(സി) പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത പണികളുടെ പുരോഗതിയുടേയും ഇതുവരെ ചെലവഴിച്ച തുകയുടേയും വിവരങ്ങള്‍ വ്യക്തമാക്കാമോ ?

5204

മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ തീരദേശ സംരക്ഷണത്തിനായി പദ്ധതികള്‍

ശ്രീ.പി.ബി. അബ്ദുള്‍ റസാക്

() മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ കരയിടിച്ചിലിന് വിധേയമായ പ്രദേശങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി) ഈ പ്രദേശങ്ങളില്‍ കടലാക്രമണം മൂലം ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കിയിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ;

(സി) പ്രസ്തുത പ്രദേശങ്ങളിലെ തീരദേശ സംരക്ഷണത്തിനായി ഏതെല്ലാം പദ്ധതികളാണ് പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കാമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.