UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

  You are here: Business >13th KLA >First Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions please enable  unicode-Malayalam in your system)

  Answer  Provided    Answer  Not Yet Provided

Q. No.

Title of the Question
181

പരമ്പരാഗത വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിനും

വികസനത്തിനും പദ്ധതി

ശ്രീ. കെ. ദാസന്‍

,, ജെയിംസ് മാത്യു

,, എം. ഹംസ

,, ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() പരമ്പരാഗത വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിനും വികസനത്തിനും ഈ സര്‍ക്കാര്‍ പുതുതായി എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടോ ; എങ്കില്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ ;

(ബി) പരമ്പരാഗത വ്യവസായരംഗത്ത് ഏതെല്ലാം പദ്ധതികളായിരുന്നു മുന്‍സര്‍ക്കാര്‍ നടപ്പാക്കുകയും തുടക്കം കുറിക്കുകയും ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ ;

(സി) പരമ്പരാഗത വ്യവസായങ്ങളുടെ പുരോഗതിക്ക് ഈ സര്‍ക്കാര്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന പുതിയ പദ്ധതികള്‍ എന്തെല്ലാമാണ് ;

(ഡി) കേന്ദ്ര സഹായം നേടുന്നതിനായി എന്തെല്ലാം പദ്ധതികളാണിതിനകം തയ്യാറാക്കപ്പെട്ടിട്ടുള്ളത് ?

182

സ്മാര്‍ട്ട്സി റ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. .റ്റി.ജോര്‍ജ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, .പി.അബ്ദുള്ളക്കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സ്മാര്‍ട്ട്സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ ;

(ബി) ആദ്യഘട്ടത്തില്‍ ഏതൊക്കെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ നടത്തുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ ;

(സി) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക വിഹിതം അനുവദിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കാമോ;

(ഡി) ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്ത് തുകയാണ് അടങ്കല്‍ ആയി നിശ്ചയിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ ?

183

കേസുകളില്‍ പിടിച്ചെടുത്തിട്ടുള്ള വാഹനങ്ങള്‍

ശ്രീ. സണ്ണി ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() വനം വകുപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ പിടിച്ചെടുത്തിട്ടുള്ള എത്ര വാഹനങ്ങള്‍ വിവിധ ഫോറസ്റ് ഓഫീസുകളില്‍ സൂക്ഷിക്കുന്നുണ്ട്;

(ബി) അത്തരം വാഹനങ്ങള്‍ വിട്ടുനല്‍കുന്നതിനോ കണ്ടുകെട്ടുന്നതിനോ ഉള്ള കാലതാമസം ഒഴിവാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

184

ജലവൈദ്യുതി നിലയങ്ങള്‍ക്ക് ഐ.എസ്..നിലവാരം

ശ്രീ. റ്റി.എന്‍. പ്രതാപന്‍

,, വര്‍ക്കല കഹാര്‍

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഊര്‍ജ്ജ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ ജലവൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഐ.എസ്.. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;

(ബി) ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ;

(സി) ഇതിന് കണ്‍സള്‍ട്ടന്‍സിയെ വയ്ക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി) വൈദ്യുതി നിലയങ്ങളെ ഐ.എസ്.. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതുമൂലമുള്ള നേട്ടങ്ങള്‍ എന്തെല്ലാമെന്ന് വിവരിക്കുമോ?

185

വികലാംഗര്‍ക്കായി വിവിധ ഏജന്‍സികള്‍ വഴിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നടപടി

ശ്രി. വി. എം. ഉമ്മര്‍ മാസ്റര്‍

,, പി.ഉബൈദുളള

,, പി.കെ.ബഷീര്‍

,, കെ.എം. ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() ഡിഫറന്റലി ഏബിള്‍ഡ് വിഭാഗത്തില്‍പെടുന്നവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏതെല്ലാം ഏജന്‍സികള്‍ മുഖേനയാണ് നടപ്പാക്കുന്നതെന്ന് വിശദമാക്കുമോ;

(ബി) ഒന്നിലധികം ഏജന്‍സികള്‍ ഈ പ്രവര്‍ത്തനം ഏറ്റെടുത്തു നടത്തുന്നതുമൂലം പ്രവര്‍ത്തനത്തില്‍ ഏകോപനമില്ലെന്നും ചെലവഴിക്കുന്ന തുകയ്ക്കാനുപാതികമായ ഗുണം ആ വിഭാഗത്തിനു ലഭിക്കുന്നില്ലെന്നും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(സി) വികലാംഗര്‍ക്ക് പലഘട്ടങ്ങളിലായി വിവിധ ഏജന്‍സികള്‍ ഒന്നിലേറെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ഡി) ഈ തിരിച്ചറിയല്‍ കാര്‍ഡുകളൊന്നും അവര്‍ക്ക് ഗുണകരമായിട്ടില്ലെന്നും അതിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങളൊന്നും അവര്‍ക്ക് ലഭിക്കുന്നില്ലെന്നും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

() സ്ഥിരവൈകല്യമുളളവര്‍ക്ക് കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ അര്‍ഹതപ്പെട്ട ആനുകൂ ല്യങ്ങള്‍ എല്ലായിടത്തും ഉറപ്പുവരുത്തുന്നതിനുളള നടപടി സ്വീകരിക്കുമോ:

(എഫ്) വിവിധ ഏജന്‍സികള്‍ ഏകോപനമില്ലാതെ വികലാംഗരുടെ പേരില്‍ വ്യത്യസ്ത പദ്ധതികളിലായി അവര്‍ക്ക് പ്രയോജനം ലഭിക്കാത്ത നടപടികള്‍ സ്വീകരിക്കുന്നത് ഒഴിവാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

186

അടിസ്ഥാന സൌകര്യവികസനത്തിലെ പങ്കാളിത്തം

ശ്രീ.എസ്.ശര്‍മ്മ

,, .പ്രദീപ്കുമാര്‍

,, ബാബു എം.പാലിശ്ശേരി

,, ജെയിംസ് മാത്യു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() അടിസ്ഥാന സൌകര്യ വികസന രംഗത്ത് പി.പി.പി.പദ്ധതികള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ; ഇത് സംബന്ധിച്ച സര്‍ക്കാര്‍ നിലപാടും നടപടിക്രമങ്ങളും വിശദമാക്കാമോ ;

(ബി) എങ്കില്‍ ഏതെല്ലാം മേഖലയിലാണെന്ന് വെളിപ്പെടുത്താമോ ; ഏതെങ്കിലും പദ്ധതി ഇതിനായി തയ്യാറാക്കപ്പെട്ടിട്ടുണ്ടോ ; എങ്കില്‍ വെളിപ്പെടുത്തുമോ ?

187

പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍

ശ്രീ. മാത്യു. റ്റി. തോമസ്

ശ്രീമതി. ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

,, സി.കെ. നാണു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() വനംവകുപ്പിന്റെ കീഴില്‍ പാട്ടക്കാലാവധി കഴിഞ്ഞ എത്ര തോട്ടങ്ങള്‍ ഉണ്ട്;

(ബി) പ്രസ്തുത തോട്ടങ്ങള്‍ ഏറ്റെടുക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) എങ്കില്‍ അത് സംബന്ധിച്ച് സ്വീകരിക്കുന്ന നടപടികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

188

ചലച്ചിത്ര അക്കാദമി പുന:സംഘടന

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

,, പുരുഷന്‍ കടലുണ്ടി

,, റ്റി.വി. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() ചലച്ചിത്ര അക്കാദമി പുന:സംഘടിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ പുന:സംഘടിപ്പിക്കപ്പെട്ട അക്കാദമിയില്‍ ചലച്ചിത്ര രംഗത്ത് നിന്നുള്ള പ്രമുഖര്‍ എത്രയാണ്; ആരൊക്കെ; ചലച്ചിത്ര രംഗത്തു നിന്നല്ലാത്തവര്‍ ആരൊക്കെയാണ്; വെളിപ്പെടുത്താമോ;

(ബി) അക്കാദമി തുടര്‍ന്നുവരുന്നതും ലക്ഷ്യമിട്ടിരിക്കുന്നതുമായ പരിപാടികള്‍ സംബന്ധിച്ച് വിശദമാക്കാമോ?

189

ബൈതരണിയിലെ കല്‍ക്കരി ഉപയോഗപ്പെടുത്തി വൈദ്യുതി നിലയം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, .കെ. ബാലന്‍

,, ബി.ഡി. ദേവസ്സി

,, കെ. സുരേഷ് കുറുപ്പ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഊര്‍ജ്ജ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() ബൈതരണി കല്ക്കരി പാടത്തു നിന്നും കേരളത്തിന് അനുവദിച്ച കല്ക്കരി ഉപയോഗപ്പെടുത്തി എന്‍.ടി.പി.സി. യുമായി സഹകരിച്ച് വൈദ്യുതി നിലയം സ്ഥാപിക്കാനുളള നടപടികളുടെ ഇപ്പോഴത്തെ അവസ്ഥ വിശദമാക്കാമോ;

(ബി) പ്രസ്തുത നിലയം എവിടെ സ്ഥാപിക്കാനാണുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്താമോ;

(സി) ഇപ്രകാരം സ്ഥാപിക്കുന്ന നിലയത്തില്‍ നിന്നും ഉല്പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണ്ണമായും കേരളത്തിന് ലഭിക്കുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ?

190

വനഭൂമിയില്‍ നിന്നുള്ള മരം മോഷണം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

,, എസ്. രാജേന്ദ്രന്‍

,, കെ. വി. വിജയദാസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() വനഭൂമിയിലെ മരങ്ങള്‍ മോഷ്ടിക്കപ്പെടുന്നതായ സംഭവങ്ങള്‍ വര്‍ദ്ധിച്ച തോതില്‍ നടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;

(ബി) മരങ്ങള്‍ മുറിച്ച് കടത്തുന്നത് തടയാനുള്ള സംവിധാനങ്ങള്‍ ഫലപ്രദമാണോ ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മരങ്ങള്‍ മുറിച്ചുകടത്തിയ എത്ര സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട് ; എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ; ആരെയെങ്കിലും അറസ്റു ചെയ്തിട്ടുണ്ടോ ; വിശദമാക്കുമോ ?

191

'നിര്‍ദ്ദേശ്'പ്രോജക്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം

ശ്രീ. എളമരം കരീം

,, പുരുഷന്‍ കടലുണ്ടി

ശ്രീമതി കെ.എസ്. സലീഖ

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() ബേപ്പൂരിലെ ചാലിയത്ത് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ കേന്ദ്ര പ്രതിരോധ വകുപ്പ് സ്ഥാപിക്കുന്ന 'നിര്‍ദ്ദേശ്' എന്ന പ്രോജക്ടിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്;

(ബി) കെ.എസ്..ഡി.സി. മുന്‍കൈ എടുത്ത് കൊണ്ടുവന്ന ഈ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം എപ്പോള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ;

(സി) ഈ പദ്ധതി പ്രദേശത്തെ പരിസരവാസികളുടെ ജീവിതസൌകര്യം അഭിവൃദ്ധിപ്പെടുത്താന്‍ കോഴിക്കോട് ജില്ലാകളക്ടര്‍ തയ്യാറാക്കിയ പുനരധിവാസപാക്കേജിന്റെ ചെലവിലേക്ക് കെ.എസ്..ഡി.സി. നല്‍കാമെന്നേറ്റ ഒരു കോടി രൂപ നല്‍കിയിട്ടുണ്ടോ;

(ഡി) ഇല്ലെങ്കില്‍ എപ്പോള്‍ നല്‍കുമെന്ന് വ്യക്തമാക്കാമോ?

192

വൈദ്യുത ലൈനുകളുടെ നിലവാരം മെച്ചപ്പെടുത്തുവാന്‍ നടപടി

ശ്രീ. വി. ശിവന്‍കുട്ടി

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. . എം. ആരിഫ്

,, കെ.കെ. ജയചന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഊര്‍ജ്ജ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() വൈദ്യുത അപകടങ്ങള്‍ കുറച്ചുകൊണ്ട് വരുന്നതിനായി വൈദ്യുതി വിതരണലൈനുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും പരിപാലനം ശക്തിപ്പെടുത്തുന്നതിനും എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(ബി) ഉല്പാദന നിലയങ്ങളിലും പ്രസരണ ശൃംഖലയിലും അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ കണക്കിലെടുത്ത് എന്തെല്ലാം സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കൂടുതലായി എന്തെങ്കിലും സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടോ എന്നും വ്യക്തമാക്കാമോ ?

193

സംസ്ഥാനത്തെ റെയില്‍വേ വികസനം

ശ്രീ. ബെന്നി ബെഹനാന്‍

,, വി. പി. സജീന്ദ്രന്‍

,, ഹൈബി ഈഡന്‍

,, ഷാഫി പറമ്പില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഊര്‍ജ്ജവകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തിന്റെ റെയില്‍വേ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ റെയില്‍വേ വികസനത്തിനുവേണ്ടി എന്തെല്ലാം തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്ന് വിശദീകരിക്കുമോ;

(ബി) റെയില്‍വേ വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(സി) റെയില്‍വേ കോച്ച് ഫാക്ടറി പ്രോജക്ടിന്റെ വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(ഡി) കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്ന ഏതെല്ലാംട്രെയിനുകളുടെ കാര്യത്തിലാണ് തീരുമാനം എടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

194

ഗ്രാമങ്ങളില്‍ ഐ.ടി. വികസനം സാദ്ധ്യമാക്കുന്നതിന് നടപടി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

,, സി. പി. മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() ഗ്രാമങ്ങളില്‍ ഐ.ടി. വികസനം സാധ്യമാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(ബി) ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഗ്രാമങ്ങളില്‍ ബി.പി.. കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ധനസഹായം നല്‍കുമോ;

(സി) ടെക്നോപാര്‍ക്കുകളിലെ കമ്പനികള്‍ ഈ പദ്ധതിയോട് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കുമോ ?

195

വനാതിര്‍ത്തിയിലെ കൃഷിഭൂമി

ശ്രീ. സി. മോയിന്‍കുട്ടി

,, എം. പി. അബ്ദുസ്സമദ് സമദാനി

'' കെ.എന്‍. എ ഖാദര്‍

'' എന്‍.. നെല്ലിക്കുന്ന്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() വനഭൂമിയോട് ചേര്‍ന്ന് കൃഷിഭൂമി കൈവശമുളള കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനോ കൃഷി ചെയ്യാനോ അനുമതി ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) വനഭൂമിയോട് ചേര്‍ന്നും, നദീതീരത്തെ പുറമ്പോക്കുകളിലും റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍ അവയുടെ വിവരം ശേഖരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി) വനഭൂമിയോട് ചേര്‍ന്ന് കൃഷിഭൂമിയുളള കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിശോധിച്ച് അവയ്ക്ക് പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കുമോ;

196

വയോമിത്രം പദ്ധതി

ശ്രീ. പി.സി.വിഷ്ണുനാഥ്

,, പി.. മാധവന്‍

,, എം..വാഹീദ്

,, വി.പി.സജീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് വയോമിത്രം പദ്ധതി എവിടെയെല്ലാമാണ് നടപ്പിലാക്കുന്നതെന്ന് അറിയിക്കാമോ;

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(സി) ഈ പദ്ധതിയ്ക്കായി എത്ര തുക നീക്കിവെച്ചിരിക്കുന്നുവെന്ന് അറിയിക്കാമോ;

(ഡി) പ്രസ്തുത പദ്ധതി സംസ്ഥാനമൊട്ടാകെ നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

197

കാവുകളെ സംരക്ഷിക്കല്‍

ഡോ. എന്‍. ജയരാജ്

ശ്രീ. തോമസ് ഉണ്ണിയാടന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() പാരിസ്ഥിതിക-പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി കാവുകളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ നിലവിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) കാവുകളെ സംബന്ധിച്ച സര്‍വ്വേയുടെ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്?

198

ഇലക്ട്രോണിക് മീറ്റര്‍ സ്ഥാപിച്ചതു വഴി കെ. എസ്..ബി ക്കു കൈവരിക്കാന്‍ കഴിഞ്ഞ നേട്ടം

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഊര്‍ജ്ജ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ ഗാര്‍ഹിക വൈദ്യുതി ഉപഭോക്താക്കളില്‍ എത്ര ശതമാനത്തിന് ഇലക്ട്രോ മെക്കാനിക്കല്‍ മീറ്ററുകള്‍ക്കു പകരം ഇലക്ട്രോണിക് മീറ്റര്‍ സ്ഥാപിച്ചു നല്കി എന്നറിയിക്കുമോ ;

(ബി) ഇലക്ടോണിക് മീറ്റര്‍ സ്ഥാപിച്ചതു വഴി കെ. എസ്..ബി ക്കു കൈവരിക്കാന്‍ കഴിഞ്ഞ നേട്ടമെന്താണ് ;

(സി) ഇലക്ട്രോമെക്കാനിക്കല്‍ മീറ്ററുകളെ അപേക്ഷിച്ച് ഇലക്ട്രോണിക് മീറ്ററുകളുടെ മേന്മയെന്താണ് ; ഇതിന്റെ പ്രവര്‍ത്തന കൃത്യത നിരന്തര നിരീക്ഷണത്തിന് വിധേയമാക്കാറുണ്ടോ ;

(ഡി) വൈദ്യുതി ഉപഭോക്താക്കള്‍ക്കുള്ള ഇലക്ട്രോണിക് മീറ്റര്‍ സപ്ളൈ ചെയ്യുന്നത് ഏത് ഏജന്‍സിയാണ് ;

() ഇലക്ട്രോണിക് മീറ്ററുകളുടെ പ്രവര്‍ത്തന ക്ഷമതയെ സംബന്ധിച്ച് ഉപഭോക്താക്കളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിട്ടുണ്ടോ ; ആയത് പൂര്‍ണ്ണമായി പരിഹരിക്കാന്‍ സാധിച്ചുവോ; വിശദാംശം ലഭ്യമാക്കുമോ ?

199

കാലഹരണപ്പെട്ട നഗരാസൂത്രണ പദ്ധതികള്‍ സമഗ്രമായി പരിഷ്ക്കരിക്കുന്നതിന് നടപടി

ശ്രീ. പി. കെ. ഗുരുദാസന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, . പ്രദീപ്കുമാര്‍

,, കെ. ദാസന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() കാലഹരണപ്പെട്ട നഗരാസൂത്രണ പദ്ധതികള്‍ സമഗ്രമായി പരിഷ്ക്കരിക്കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ ;

(ബിഏതെല്ലാം നഗരസഭകളുടെ മാസ്റര്‍ പ്ളാനുകളാണ് കോടതി റദ്ദാക്കിയിരിക്കുന്നത് ; ഈ നഗരങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലാതെ കെട്ടിട നിര്‍മ്മാണാനുമതികള്‍ നല്‍കുന്നുണ്ടോ ;

(സി) നഗരാസൂത്രണ പദ്ധതികളില്‍ നിന്നും കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് വ്യക്തിഗത ഇളവ് ഇപ്പോള്‍ നല്‍കുന്നുണ്ടോ ; എങ്കില്‍ ഏത് നിയമവ്യവസ്ഥ പ്രകാരമാണെന്ന് വ്യക്തമാക്കാമോ ?

200

.എം.എസ് ഭവന നിര്‍മ്മാണ പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, സി. മമ്മൂട്ടി

,, കെ. മുഹമ്മദുണ്ണി ഹാജി

,, എം. ഉമ്മര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() .എം.എസ് ഭവന നിര്‍മ്മാണ പദ്ധതിയുടെ പ്രവര്‍ത്തനപുരോഗതി വിലയിരുത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദവിവരം നല്കാമോ ;

(ബി) പദ്ധതിപ്രവര്‍ത്തനത്തില്‍ മാന്ദ്യമുണ്ടാകാനുള്ള കാരണങ്ങളെക്കുറിച്ച് വിശകലനം നടത്തിയിട്ടുണ്ടോ ;

(സി) പ്രസ്തുത പദ്ധതിപ്രകാരം എത്രവീടുകള്‍ക്ക് സഹായം നല്കാനാണ് ലക്ഷ്യമിട്ടത് ; എത്രത്തോളം പൂര്‍ത്തിയാക്കാനായി ;

(ഡി) പ്രസ്തുത പദ്ധതിക്കുവേണ്ടിയുള്ള ധനസമാഹരണം നടത്തിയത് ഏതു വിധത്തിലെന്നും, എത്രത്തോളം തുക സമാഹരിച്ചു എന്നും വിശദമാക്കാമോ ?

201

കേന്ദ്ര വന്യ-ജീവി സംരക്ഷണ നിയമം

ശ്രീ. സി. പി. മുഹമ്മദ്

,, പാലോട് രവി

,, വി. പി. സജീന്ദ്രന്‍

,, അന്‍വര്‍ സാദത്ത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() വന്യജീവികളുടെ സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കേന്ദ്ര വന്യ-ജീവി സംരക്ഷണനിയമപ്രകാരം എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് ലഭിച്ചിട്ടുള്ളത് ;

(ബി) വംശനാശം നേരിടുന്ന പക്ഷി-മൃഗ-സസ്യാദികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ ;

(സി) പ്രസ്തുത നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്താമോ ?

202

കായിക പ്രതിഭകളെ വാര്‍ത്തെടുക്കല്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

,, വി. ശശി

ശ്രീമതി ഗീതാ ഗോപി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() വേണ്ടത്ര സാമ്പത്തിക ഭദ്രതയും പരിശീലന സൌകര്യങ്ങളും ലഭിക്കാത്തതിനാല്‍ കായിക പ്രതിഭകള്‍ക്ക് പൂര്‍ണ്ണമായി കഴിവ് പ്രകടിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ അത്തരം പ്രതിഭകള്‍ക്ക് പ്രൈമറിസ്ക്കൂള്‍ തലം മുതല്‍ സര്‍ക്കാര്‍ ചെലവില്‍ വിദഗ്ദ്ധ പരിശീലനം ലഭിക്കത്തക്കവിധം ഒരു സമഗ്ര പദ്ധതിക്ക് രൂപം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ?

203

കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി

ശ്രീ. പി. സി. ജോര്‍ജ്

'' റോഷി അഗസ്റിന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിയിലൂടെ സര്‍ക്കാര്‍ എന്താണ് വിഭാവനം ചെയ്തിട്ടുളളത്;

(ബി) പ്രസ്തുത പദ്ധതിയിലൂടെ എന്തു തുകയുടെ നിക്ഷേപ സാദ്ധ്യതയാണ് പ്രതീക്ഷിക്കുന്നത്;

(സി) പ്രസ്തുത പദ്ധതിക്ക് ആവശ്യമായ ഭൂലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ടോ;ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ?

204

കായംകുളം താപനിലയം

ശ്രീ. രാജു എബ്രഹാം

,, ജി. സുധാകരന്‍

,, സി.കെ. സദാശിവന്‍

,, ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഊര്‍ജ്ജ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() എന്‍.ടി.പി.സി. യുടെ കായംകുളം താപനിലയം പ്രകൃതിവാതകം ഉപയോഗിക്കുന്നതിനുളള നിര്‍ദ്ദേശത്തിന്റെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കാമോ;

(ബി) നിലവിലുളള ഇന്ധനത്തിന് പകരം നിര്‍ദ്ദിഷ്ട എല്‍.എന്‍.ജി. ടെര്‍മിനലില്‍ നിന്നുളള പ്രകൃതി വാതകം ഉപയോഗപ്പെടുത്തുമ്പോള്‍ ബോര്‍ഡിനുണ്ടാകുന്ന നേട്ടകോട്ടങ്ങള്‍ എന്തെന്ന് വ്യക്തമാക്കാമോ;

(സി) നിലവിലുളള കേന്ദ്ര നയത്തിന്റെ അടിസ്ഥാനത്തില്‍ കായംകുളം നിലയത്തിന് തദ്ദേശീയ പ്രകൃതിവാതകം ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ ?

205

പരിസ്ഥിതി സൌഹൃദ ഐ.ടി. പാര്‍ക്കുകള്‍

ശ്രീ. ലൂഡി ലൂയിസ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, . റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ഇനി ആരംഭിക്കുന്ന ഐ.ടി. പാര്‍ക്കുകള്‍ പൂര്‍ണ്ണമായും പരിസ്ഥിതി സൌഹാര്‍ദ്ദമാണെന്ന് ഉറപ്പുവരുത്തുവാന്‍ എന്തെല്ലാം നടപടികളാണ് കൈകൊള്ളാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) പരിസ്ഥിതിക്ക് ഹാനികരമാവാത്ത വിധത്തില്‍ സെമി കണ്ടക്ടര്‍ യൂണിറ്റുകള്‍ തുടങ്ങുവാന്‍ പ്രോത്സാഹനം നല്‍കുമോ?

206

റെയര്‍ എര്‍ത്ത് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിപണനം

ശ്രീ. മഞ്ഞളാംകുഴി അലി

,, റ്റി. . അഹമ്മദ് കബീര്‍

'' പി. ബി. അബ്ദുള്‍ റസാക്

'' എന്‍. ഷംസുദ്ദീന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ലഭ്യമായ റെയര്‍ എര്‍ത്ത് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി വിപണനം ചെയ്യുന്നതിന് വ്യവസായ വകുപ്പിനു കീഴില്‍ നിലവിലുളള സംവിധാനങ്ങളെന്തെല്ലാമെന്ന് വിശദമാക്കുമോ;

(ബി) ഇതിനാവശ്യമായ സാങ്കേതിക വിദ്യ ലഭ്യമാണോ; അതു സംബന്ധിച്ച വിശദവിവരം നല്‍കാമോ;

(സി) ടൈറ്റാനിയം സ്പഞ്ച് നിര്‍മ്മിക്കുന്നത് സംബന്ധിച്ച് സംസ്ഥാനം കൈവരിച്ച നേട്ടം വ്യക്തമാക്കുമോ;

(ഡി) സംസ്ഥാനത്തിന്റെ ലോഹമണല്‍ ശേഖരം സ്വകാര്യമേഖല ചൂഷണം ചെയ്യുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

() ലോഹമണല്‍ വേര്‍തിരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി വിപണനം ചെയ്യുന്നതിന് ആവശ്യമായ സാങ്കേതികവിദ്യ ആഭ്യന്തരമായി വികസിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുളള ഗവേഷണ സംവിധാനം എന്താണെന്ന് വ്യക്തമാക്കുമോ; ഇക്കാര്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമോ?

207

പ്രത്യേക റയില്‍വേ സോണ്‍

ശ്രീ. . ചന്ദ്രശേഖരന്‍

,, വി.എസ്. സുനില്‍കുമാര്‍

,, കെ.അജിത്

,, ചിറ്റയം ഗോപകുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഊര്‍ജ്ജവകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തിന് പ്രത്യേക റയില്‍വേ സോണ്‍ അനുവദിക്കുന്നതിന് സാദ്ധ്യതയുണ്ടോ;

(ബി) ഇല്ലെങ്കില്‍ സോണ്‍ അനുവദിക്കുന്നതിന് പ്രായോഗിക തടസ്സമുളളതായി സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ പ്രസ്തുത തടസ്സങ്ങള്‍ എന്തെല്ലാമാണെന്നാണ് അറിയിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;

(ഡി) സ്വകാര്യ പങ്കാളിത്തമില്ലാതെ റയില്‍വേ വികസനം സാദ്ധ്യമല്ലെന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ അഭിപ്രായത്തോട് സംസ്ഥാന ഗവണ്‍മെന്റ് യോജിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അതെന്തുകൊണ്ടാണെന്ന് വിശദമാക്കുമോ?

208

പഞ്ചായത്ത് യുവ ക്രീഡാ ഓര്‍ ഖേല്‍ അഭിയാന്‍ പദ്ധതി

ശ്രീ. കെ. അജിത്

,, ജി.എസ്. ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() ഗ്രാമീണ കായിക മേഖലയുടെ വികസനത്തിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്;

(ബി) 'പഞ്ചായത്ത് യുവ ക്രീഡാ ഓര്‍ ഖേല്‍ അഭിയാന്‍' നടപ്പാക്കാനുള്ള നടപടികളെടുത്തിട്ടുണ്ടോ ; എങ്കില്‍ ഇതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;


(സിപ്രസ്തുത പദ്ധതിയില്‍ കായിക ഇനങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ;

(ഡി) ഓരോയിനത്തിനും ഗ്രാമ പഞ്ചായത്തുകള്‍ക്ക് എത്ര രൂപ വീതം സഹായം ലഭിക്കുമെന്ന് വിശദമാക്കുമോ ?

209

സമഗ്ര കോള്‍ സെന്ററുകള്‍ണ തുടങ്ങാന്‍ നടപടി

ശ്രീ. . പി. അബ്ദുളളക്കുട്ടി

,, വര്‍ക്കല കഹാര്‍

'' എം. എ വാഹീദ്

'' വി. റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിവു ലഭിക്കുന്നതിനായി സമഗ്ര കോള്‍ സെന്ററുകള്‍ തുടങ്ങാന്‍ ആലോചനയുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ പ്രവര്‍ത്തനരീതി എങ്ങനെയായിരിക്കണം എന്നാണ് കരുതുന്നത്;

(സി) ഇതിന് ന്യൂജനറേഷന്‍ മൊബൈല്‍ സൌകര്യങ്ങള്‍ ലഭ്യമാക്കുമോ?

210

മാലിന്യ സംസ്ക്കരണത്തിന് മാസ്റര്‍ പ്ളാന്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ഹൈബി ഈഡന്‍

,, പാലോട് രവി

,, . റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() നഗരങ്ങളിലെ മാലിന്യസംസ്ക്കരണത്തിന് എന്തെല്ലാം നടപടികളാണ് കൈകൊള്ളാനുദ്ദേശിക്കുന്നത് ;

(ബി) നഗരങ്ങളിലെ മാലിന്യ സംസ്കരണത്തിനായി ഒരു മാസ്റര്‍ പ്ളാന്‍ നടപ്പാക്കുന്നകാര്യം പരിഗണിക്കുമോ ; എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി) മാസ്റര്‍ പ്ളാന്‍ തയ്യാറാക്കാന്‍ ആരെയാണ് ഏല്പ്പിച്ചിരിക്കുന്നത് ;

(ഡി) മാസ്റര്‍ പ്ളാന്‍ അനുസരിച്ചുള്ള നടപടികള്‍ എന്നുതുടങ്ങാനാകും എന്നാണ് പ്രതീക്ഷിക്കുന്നത് ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.