UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   
   
 

   
   

 

 

 

  You are here: Business >13th KLA >Second Session>untarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION (26-09-2011 to 03-11-2011)

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No Title of the Question Member
175

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം

() നിത്യോപയോഗ സാധനങ്ങള്‍ക്ക് ക്രമാതീതമായി വിലക്കയറ്റം ഉണ്ടായിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

പ്രൊഫ. സി. രവീന്ദ്രനാഥ്
176

ഹോട്ടലുകളിലെ ശുചിത്വവും വിലനിലവാരവും

() ഹോട്ടലുകളില്‍ വന്‍തോതില്‍ വില ഈടാക്കുന്നതും സാധാരണക്കാരന് ഹോട്ടല്‍ ഭക്ഷണവില താങ്ങാന്‍ കഴിയാത്തതുമായ സാഹചര്യം സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ ;

(ബി) ഹോട്ടലുകളെ ഗ്രേഡുകളാക്കി തിരിക്കാനും ഭക്ഷണവില ഏകീകരിക്കാനും ഉദ്ദേശിക്കുന്നുണ്ടോ ;

(സി) ഇതു സംബന്ധിച്ച നടപടികളുടെ നിലവിലെ അവസ്ഥ വിശദമാക്കുമോ ;

(ഡി) ഹോട്ടലുകളിലെ ശുചിത്വവും വിലനിലവാരവും നിരീക്ഷിക്കാനും നിയന്ത്രിക്കാനും നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണ് ; വിശദമാക്കുമോ ;

() പ്രസ്തുത സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ. മഞ്ഞളാംകുഴി അലി
177

ഹോട്ടലുകള്‍ക്ക് ഗ്രേഡിംഗ് സംവിധാനം

() സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഗ്രേഡിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ടോ ;

(ബി) എങ്ങനെ ഗ്രേഡിംഗ് ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി) ഇങ്ങനെ ഗ്രേഡിംഗ് ഏര്‍പ്പെടുത്തുമ്പോള്‍ ഒരേ ഗ്രേഡിലുള്ള ഹോട്ടലുകളിലെ ഭക്ഷണത്തിനു ഏകീകൃത വില നിശ്ചയിക്കുമോ ;

(ഡി) ഗ്രേഡിംഗ് നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെക്കെയാണ് ?

ശ്രീ. . പി അബ്ദുള്ളക്കുട്ടി

ശ്രീ . സി. ബാലകൃഷ്ണന്‍

ശ്രീവര്‍ക്കല കഹാര്‍

ശ്രീ വി. പി. സജീന്ദ്രന്‍

 
178

ഹോട്ടലുകളിലെ വിലവര്‍ദ്ധന തടയാന്‍ നടപടി

() സംസ്ഥാനത്തെ ഹോട്ടലുകളെ ഗ്രേഡ് നിശ്ചയിച്ച് നല്‍കിയിട്ടുണ്ടോ;

(ബി) ഹോട്ടലുകളില്‍ ഭക്ഷ്യസാധനങ്ങളുടെ വില നിശ്ചയിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ ഇടപെടാറുണ്ടോ;

(സി) ഒരേ നിലവാരത്തിലുള്ള ഹോട്ടലുകളില്‍ നല്‍കുന്ന ഒരേ തരത്തിലുള്ള ഭക്ഷണത്തിന് ഭീമമായ വില വ്യത്യാസം അനുഭവപ്പെടുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) വില ഏകീകരിക്കുന്നതിനും അനധികൃതമായി വില വര്‍ദ്ധിപ്പിക്കുന്നത് തടയുന്നതിനും ഈ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ ?

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍
179

ഭക്ഷണശാലകളിലെ വിലവര്‍ദ്ധന

() ഹോട്ടലുകളിലും ഭോജനശാലകളിലും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് ക്രമാതീതമായി വില ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വില വര്‍ദ്ധനവ് തടയുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ?

ശ്രീ. കെ. ദാസന്‍
180

ഓണച്ചന്തകളും ക്രോസ് സബ്സിഡിയും

() ഈ ഓണക്കാലത്ത് സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ എത്ര ഓണച്ചന്തകള്‍ നടത്തിയിരുന്നു; ഈ ഓണക്കാലത്ത് സിവില്‍ സപ്ളൈസ് ഓണച്ചന്തകളിലൂടെ എത്ര വിറ്റുവരവുണ്ടായെന്ന് വ്യക്തമാക്കുമോ;

(ബി) 2010-ലെ ഓണക്കാലത്തേതില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷത്തെ ഓണക്കാലത്ത് സിവില്‍ സപ്ളൈസ് ഔട്ട്ലെറ്റുകളിലൂടെയും പൊതുവിപണികളിലൂടെയും വിറ്റ നിത്യോപയോഗ സാധനങ്ങളുടെ നിലനിരവാരത്തില്‍ ജനങ്ങള്‍ക്ക് ഉണ്ടായ നേട്ടങ്ങള്‍ എന്തെല്ലാമായിരുന്നു;

(സി) മാവേലി സ്റോറുകളില്‍ ക്രോസ് സബ്സിഡി സമ്പ്രദായം നിലവിലുണ്ടോ; വ്യക്തമാക്കുമോ?

ശ്രീ. പി. തിലോത്തമന്‍
181

ഓണക്കാലത്തെ കേന്ദ്രസഹായം

() ഈ ഓണക്കാലത്ത് കേന്ദ്രസഹായമായി കേരളത്തിന് അധികമായി എത്ര ടണ്‍ അരി ലഭിച്ചിരുന്നു ;

(ബി) അരി കൂടാതെ മറ്റെന്തെല്ലാം ഭക്ഷ്യസാധനങ്ങള്‍ ഓണക്കാലത്ത് അധികമായി കേന്ദ്രത്തില്‍നിന്ന് കേരളത്തിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ലഭിച്ചിട്ടുണ്ട്;

(സി) ഭക്ഷ്യസാധനങ്ങള്‍ എല്ലാംതന്നെ എപ്രകാരമാണ് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നത് ; വിശദാംശം ലഭ്യമാക്കാമോ ;

(ഡി) ഇപ്രകാരം ലഭിച്ച ഭക്ഷ്യസാധനങ്ങള്‍ പൂര്‍ണ്ണമായി വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ ; ഇതിനായി എന്തെല്ലാം മാനദണ്ഡങ്ങളാണ് സ്വീകരിച്ചിട്ടുള്ളത് ?

ശ്രീ. കെ.വി. വിജയദാസ്
182

ഓണക്കാലത്തെ വിലക്കയറ്റ നിയന്ത്രണം

() ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയതില്‍ നിന്ന് വ്യത്യസ്തമായി എന്തെല്ലാം നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളളതെന്ന വിവരം ലഭ്യമാക്കുമോ;

(ബി) ഓണക്കാലത്ത് കഴിഞ്ഞ സര്‍ക്കാര്‍ എത്ര ഓണച്ചന്തകള്‍ നടത്തിയിരുന്നു; ഈ സര്‍ക്കാര്‍ എത്ര ഓണച്ചന്തകളാണ് നടത്തിയിരുന്നത്?

ശ്രീ. കെ. വി. വിജയദാസ്
183

അരി വിതരണവും ഓണക്കിറ്റ് വിതരണവും

() ദേവികുളം താലൂക്കില്‍ ആകെ എത്ര റേഷന്‍ കാര്‍ഡുകള്‍ നിലവിലുണ്ട് ; ഇതില്‍ ബി.പി.എല്‍, .പി.എല്‍, ..വൈ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകള്‍ എത്രയുണ്ട് ;

(ബി) ഇക്കഴിഞ്ഞ ഓണം, റംസാന്‍ കാലത്ത് ഒരു രൂപയ്ക്കുള്ള അരി ദേവികുളം താലൂക്കില്‍ എത്ര പേര്‍ക്കു വിതരണം ചെയ്തിട്ടുണ്ട് ;

(സി) ദേവികുളം താലൂക്കില്‍ എത്ര പേര്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട് ?

ശ്രീ. എസ്. രാജേന്ദ്രന്‍
184

സൌജന്യ ഓണക്കിറ്റ്

() ഈ ഓണക്കാലത്ത് എത്രപേര്‍ക്ക് സൌജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു;

(ബി) എത്രയിനം സാധനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്; അവ ഏതെല്ലാം; സപ്ളൈകോയുടെ വില നിലവാരം അനുസരിച്ച് കിറ്റൊന്നിന് എത്ര രൂപ വില വരുമെന്ന് വ്യക്തമാക്കുമോ;

(സി) ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നതിനു മുമ്പ് സംസ്ഥാനത്ത് സൌജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം വര്‍ഷങ്ങളില്‍, എത്ര വീതം, ഓരോ വര്‍ഷത്തിലും കിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന സാധനങ്ങള്‍ ഏതെല്ലാം; സപ്ളൈകോയുടെ വിലനിലവാരം അനുസരിച്ച് ഓരോ വര്‍ഷവും ഈ കിറ്റിന് എന്തു വിലയാണുണ്ടായിരുന്നതെന്ന് വെളിപ്പെടുത്തുമോ ?

ശ്രീ. വി.എസ്. സുനില്‍കുമാര്‍

ശ്രീ കെ. രാജു

ശ്രീജി.എസ്. ജയലാല്‍

ശ്രീ വി. ശശി

185

സൌജന്യ ഓണക്കിറ്റ് - അരി വിതരണം

() മുന്‍വര്‍ഷങ്ങളിലെപ്പോലെ ഓണക്കാലത്ത് 8-ാം ക്ളാസ്സ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും 5 കിലോ അരി സൌജന്യമായി നല്‍കിവന്നിരുന്നത് ഇത്തവണ വിതരണം ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്ന് വിതരണം ചെയ്യാനാകും എന്നറിയിക്കുമോ;

(ബി) ഗവണ്‍മെന്റ് പ്രഖ്യാപിച്ച 20 ലക്ഷം പേര്‍ക്ക് സൌജന്യ ഓണക്കിറ്റ് വിതരണം സംസ്ഥാനത്ത് എത്ര പേര്‍ക്ക് വിതരണം ചെയ്തു; ഇനിയും ലഭിക്കാത്തവര്‍ക്കുള്ള ഓണക്കിറ്റ് ഓണത്തിനു ശേഷം വിതരണം ചെയ്യുമോ ?

ശ്രീ. ബി. ഡി. ദേവസ്സി
186

ഓണക്കിറ്റ് വിതരണം

() ഈ വര്‍ഷത്തെ ബി.പി.എല്‍. കുടുംബങ്ങള്‍ക്കുളള ഓണക്കിറ്റില്‍ എന്തെല്ലാം സാധനങ്ങള്‍ എത്ര ഗ്രാം വീതം ഉണ്ടായിരുന്നു; ഈടാക്കിയ വില എത്രയായിരുന്നു; ആ കിറ്റിന് യഥാര്‍ത്ഥത്തില്‍ ചെലവായ തുക എത്രയായിരുന്നു;

(ബി) കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിക്കായി കേന്ദ്ര സര്‍ക്കാര്‍ സൌജന്യമായി നല്കുന്ന അരി ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തുകയുണ്ടായോ;

(സി) എത്രപേര്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്യുകയുണ്ടായി?

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
187

വിലവര്‍ദ്ധനവും ഒരു രൂപ നിരക്കിലുളള അരി വിതരണവും

() ഈ ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവ് തടയാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ;

(ബി) ഒരു രൂപാ നിരക്കില്‍ ഏതെല്ലാം ജനവിഭാഗങ്ങള്‍ക്കാണ് അരി നല്‍കിയതെന്ന് വ്യക്തമാക്കുമോ:

(സി) ഈ ഇനത്തില്‍ സര്‍ക്കാരിന് അധികം വരുന്ന ബാദ്ധ്യത എത്രയെന്നു വെളിപ്പെടുത്തുമോ ;

(ഡി) വയനാട് ജില്ലയിലെ ഏതെല്ലാം വിഭാഗങ്ങളില്‍പ്പെട്ട കാര്‍ഡുടമകള്‍ക്കാണ് ഒരു രൂപാനിരക്കില്‍ അരി നല്‍കിയതെന്നുളളതിന്റെ താലൂക്ക്തല വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

ശ്രീ. എം.വി ശ്രേയാംസ് കുമാര്‍
188

ഒരു രൂപാ നിരക്കിലുള്ള അരി വിതരണം

() സംസ്ഥാനത്ത് ഒരു രൂപ നിരക്കില്‍ അരി വിതരണം ചെയ്യുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ് ;

(ബി) പ്രസ്തുത മാനദണ്ഡങ്ങളനുസരിച്ച് എത്ര പേര്‍ക്കാണ് അരി വിതരണം ചെയ്യുവാന്‍ തീരുമാനിച്ചിട്ടുള്ളത് ;

(സി) സംസ്ഥാന സര്‍ക്കാരിന്റെ ബി.പി.എല്‍.ലിസ്റില്‍ എത്രപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരില്‍ എത്ര പേര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാക്കുന്നുണ്ടെന്നും അറിയിക്കുമോ ;

(ഡി) .പി.എല്‍.വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാക്കുന്നുണ്ടോ ;

() എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(എഫ്) എല്ലാ ബി.പി.എല്‍, .പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

ശ്രീ.കെ.രാധാകൃഷ്ണന്‍
189

ക്ഷേമനിധി അംഗങ്ങള്‍ക്കുകൂടി ഒരു രൂപയ്ക്ക് അരി വിതരണം

() ഒരു രൂപാ അരി പദ്ധതിയില്‍ ഗുണഭോക്താക്കളുടെ എണ്ണം എത്രയാണ്;

(ബി) പദ്ധതി വിപുലീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി) .പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ വിവിധ ക്ഷേമനിധികളില്‍ അംഗങ്ങളായിട്ടുള്ളവരെ കൂടി (കയര്‍, കശുവണ്ടി, കൈത്തറി) പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

ശ്രീ. ബി. സത്യന്‍
190

ഒരു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി

ഒരു രൂപയ്ക്ക് അരി പദ്ധതിയില്‍ എ.പി.എല്‍., ബി.പി.എല്‍ പരിഗണന കൂടാതെ മുഴുവന്‍ തോട്ടം തൊഴിലാളികള്‍, ആദിവാസികള്‍, കോളനി പ്രദേശങ്ങളിലെ താമസക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ ?

ശ്രീ. എസ്. രാജേന്ദ്രന്‍
191

ഒരു രൂപാ നിരക്കില്‍ അരി വിതരണം

() എത്ര ബി.പി.എല്‍.കുടുംബങ്ങള്‍ക്കാണ് നാളിതുവരെ ഒരു രൂപ നിരക്കില്‍ അരിവിതരണം നടത്തിയത് ;

(ബി) ഇതിന് ഗവണ്‍മെന്റ് സബ്സിഡി ഇനത്തില്‍ എത്ര രൂപ ചെലവായി ?

ശ്രീ.റ്റി..അഹമ്മദ് കബീര്‍
192

സബ്സിഡി നിരക്കിലുള്ള അരി വിതരണം

() കിലോ ഗ്രാമിന് ഒരു രൂപ നിരക്കില്‍ 25 കിലോ അരി നല്കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആരൊക്കെയാണെന്നും സംസ്ഥാനത്തെ എത്ര കാര്‍ഡ് ഉടമകള്‍ക്ക് ഈ പദ്ധതിയുടെ അര്‍ഹതയുണ്ടെന്നും വിശദമാക്കാമോ ;

(ബി) കിലോ ഗ്രാമിന് രണ്ട് രൂപ നിരക്കില്‍ 25 കിലോ അരി നല്കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആരൊക്കെയാണെന്നും സംസ്ഥാനത്തെ എത്ര കാര്‍ഡ് ഉടമകള്‍ക്ക് ഈ പദ്ധതിയുടെ അര്‍ഹതയുണ്ടെന്നും വെളിപ്പെടുത്തുമോ ;

(സി) ഓരോ പദ്ധതിയും നടപ്പാക്കുന്നതിനുവേണ്ടി ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന ചെലവ് എത്ര വീതമാണെന്ന് വെളിപ്പെടുത്തുമോ ; ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ എന്ത് തുക വകയിരുത്തപ്പെട്ടിട്ടുണ്ട് ;

(ഡി) പദ്ധതികള്‍ക്ക് ഇതിനകം എത്ര കോടി രുപയുടെ ബാദ്ധ്യത ഉണ്ടായിട്ടുണ്ട് ?

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
193

കുറഞ്ഞ നിരക്കിലുളള അരി വിതരണം

() കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ അരി നല്‍കുന്ന പദ്ധതി അനുസരിച്ച് ഒരു ബി.പി.എല്‍ കുടുംബത്തിന് ഒരു മാസം എത്ര കിലോ അരി വീതമാണ് നല്‍കിവരുന്നത്; ഇതു പ്രകാരം എത്ര കുടുംബങ്ങള്‍ക്ക് അരി ലഭിച്ചു;

(ബി) ഓരോ എ.പി.എല്‍ കുടുംബങ്ങള്‍ക്കും റേഷന്‍ കട വഴി പ്രതിമാസം എന്തെല്ലാം നല്‍കുന്നുണ്ട്;

(സി) കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രണ്ടു രൂപാ നിരക്കില്‍ എത്ര കുടുംബങ്ങള്‍ക്ക് അരി നല്‍കിയിരുന്നു; ഇതില്‍ എ.പി.എല്‍ കുടുംബങ്ങളും ബി.പി.എല്‍ കുടുംബങ്ങളും എത്ര വീതമുണ്ടായിരുന്നു; വ്യക്തമാക്കുമോ?

ശ്രീ. പി. തിലോത്തമന്‍
194

റേഷന്‍ കാര്‍ഡ് വിതരണം

() സംസ്ഥാനത്ത് ഇപ്പോള്‍ റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചാല്‍ ആയത് എത്ര ദിവസത്തിനുള്ളില്‍ ലഭിക്കുന്നുണ്ട്;

(ബി) റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ റേഷന്‍ കട വഴി സ്വീകരിക്കുന്ന സംവിധാനം ഇപ്പോള്‍ നിലവിലുണ്ടോ;

(സി) ഇല്ലെങ്കില്‍ പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) അപേക്ഷകര്‍ക്ക് താല്‍ക്കാലിക റേഷന്‍ കാര്‍ഡ് നല്‍കുന്ന രീതി നിര്‍ത്തലാക്കി, ആദ്യമെ തന്നെ സ്ഥിരം റേഷന്‍ കാര്‍ഡ് നല്‍കുന്നതിലുള്ള ബുദ്ധിമുട്ട് എന്താണെന്നു വ്യക്തമാക്കുമോ?

ശ്രീ. വി. ശിവന്‍കുട്ടി
195

പുതിയ റേഷന്‍കാര്‍ഡുകള്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ റേഷന്‍കാര്‍ഡ് ലഭിക്കുന്നതിനായി എത്ര അപേക്ഷകള്‍ കെട്ടിക്കിടക്കുകയായിരുന്നു ;

(ബി) നാളിതുവരെ എത്രപേര്‍ക്ക് പുതിയ കാര്‍ഡുകള്‍ നല്‍കുവാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞു ;

(സി) ഇപ്പോള്‍ അപേക്ഷ നല്‍കിയാല്‍ എത്ര ദിവസത്തിനുള്ളില്‍ പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ട് ?

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീലൂഡി ലൂയിസ്

ശ്രീ. റ്റി. ജോര്‍ജ്

ശ്രീ പി. . മാധവന്‍

196

പ്രവാസികേരളീയര്‍ക്ക് പുതിയ റേഷന്‍കാര്‍ഡ്

() നൂറ്ദിന പരിപാടിയിലെ പ്രഖ്യാപനം അനുസരിച്ച് പുതിയ റേഷന്‍കാര്‍ഡിനായി എത്ര അപേക്ഷകള്‍ ലഭിച്ചു ;

(ബി) ഇതില്‍ എത്രപേര്‍ക്ക് റേഷന്‍കാര്‍ഡ് അനുവദിച്ചു ;

(സി) പ്രവാസി കേരളീയര്‍ക്ക് പുതിയ റേഷന്‍കാര്‍ഡ് ലഭിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ ആയതിന്റെ വിശദാംശം വെളിപ്പെടുത്തുമോ ;

(ഡി) പ്രവാസികളുടെ പേര് റേഷന്‍കാര്‍ഡില്‍ ചേര്‍ക്കാന്‍ സ്വീകരിക്കേണ്ട നടപടി വ്യക്തമാക്കുമോ ?

ശ്രീ. വി. ശശി
197

റേഷന്‍ കാര്‍ഡുകളിലെ പിഴവുകള്‍

() നിലവില്‍ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളതും എന്നാല്‍ ഉദ്യോഗസ്ഥരുടെ പിഴവു മൂലം റേഷന്‍ കാര്‍ഡുകളില്‍ എ.പി.എല്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുളള നിരവധി കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അര്‍ഹരായിട്ടുളള ഇത്തരം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ബി.പി.എല്‍ കാര്‍ഡ് ലഭ്യമാക്കുന്നതിന് എന്ത് നടപടിക്രമമാണ് നിലവിലുളളത്; ഇല്ലെങ്കില്‍ അതിനായി നടപടി സ്വീകരിക്കുമോ?

ശ്രീ. ബി. സത്യന്‍
198

പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം

() നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര പുതിയ റേഷന്‍ കാര്‍ഡുകള്‍ വയനാട് ജില്ലയില്‍ വിതരണം ചെയ്തുവെന്ന് താലൂക്ക് തലത്തിലുള്ള കണക്ക് ലഭ്യമാക്കുമോ ;

(ബി) പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനുള്ള അപേക്ഷയോടൊപ്പം എന്തെല്ലാം രേഖകളാണ് സമര്‍പ്പിക്കേണ്ടത്;

(സി) റേഷന്‍ കാര്‍ഡുകളുടെ വിതരണം സമയബന്ധിതമായി നടപ്പിലാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് ?

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
199

തീര്‍പ്പുകല്‍പ്പിക്കാന്‍ ബാക്കിയുളള റേഷന്‍ കാര്‍ഡിനായുളള അപേക്ഷകള്‍

() താലൂക്ക് സപ്ളൈ ആഫീസുകളില്‍ റേഷന്‍ കാര്‍ഡിനുവേണ്ടിയുളള എത്ര അപേക്ഷകളിന്‍മേല്‍ ആണ് ഇനിയും തീരുമാനം എടുക്കാന്‍ ബാക്കിയുളളത്;

(ബി) ഇതില്‍ അപേക്ഷ നല്‍കിയിട്ട് ഇരുപത്തിനാല് മണിക്കൂര്‍ പിന്നിട്ടവ എത്രയാണ്?

ശ്രീ. പി.കെ. ഗുരുദാസന്‍
200

റേഷന്‍ കടകളിലെ ഉപഭോക്താക്കളുടെ എണ്ണം

() ഒരു റേഷന്‍ ഡിപ്പോയില്‍ എത്ര ഗുണഭോക്താക്കള്‍വരെ ആകാമെന്ന് പരിധി നിശ്ചയിച്ചിട്ടുണ്ടോ;

(ബി) ഒരു റേഷന്‍ കടയില്‍ മാത്രം ആയിരത്തിലധികം ഗുണഭോക്താക്കള്‍വരെ നിലവിലുണ്ടെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഗുണഭോക്താക്കളുടെ സൌകര്യാര്‍ത്ഥം റേഷന്‍ കടകളിലെ ഉപഭോക്താക്കളുടെ എണ്ണം ക്രമീകരിച്ചു പുതിയ റേഷന്‍ കടകള്‍ ആരംഭിക്കുവാന്‍ സന്നദ്ധമാകുമോ; വിശദാംശം അറിയിക്കുമോ?

ശ്രീ. ജി.എസ്. ജയലാല്‍
201

അമ്പലപ്പുഴ മണ്ഡലത്തിലെ എ.പി.എല്‍, ബി.പി.എല്‍ കാര്‍ഡുകള്‍

() അമ്പലപ്പുഴ മണ്ഡലത്തില്‍ ഒരു രൂപയ്ക്ക് ഒരു കിലോ അരി എത്ര കുടുംബങ്ങള്‍ക്ക് നല്‍കുന്നുണ്ട് ; ഓരോ കുടുംബത്തിനും പ്രതിമാസം എത്ര കിലോ അരി വീതമാണ് നല്‍കുന്നത;

(ബി) അമ്പലപ്പുഴ മണ്ഡലത്തില്‍ എത്ര എ.പി.എല്‍ കാര്‍ഡും എത്ര ബി.പി.എല്‍. കാര്‍ഡുകളുമുണ്ട്; ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ ബി.പി.എല്‍. കാര്‍ഡുടമകളുടെ പട്ടിക ലഭ്യമാക്കുമോ;

(സി) അമ്പലപ്പുഴ മണ്ഡത്തില്‍ നിലവിലുള്ള എ.പി.എല്‍.കാര്‍ഡുകള്‍ ബി.പി.എല്‍. കാര്‍ഡാക്കിമാറ്റണമെന്ന എത്ര അപേക്ഷകള്‍ നിലവിലുണ്ട്;

(ഡി) .പി.എല്‍. കാര്‍ഡിനെ ബി.പി.എല്‍. ആക്കി മാറ്റുന്നതിനുള്ള മാനദണ്ഡമെന്താണെന്ന് വ്യക്തമാക്കുമോ?

ശ്രീ. ജി. സുധാകരന്‍.
202

റേഷന്‍ കടകള്‍ വഴി കുറഞ്ഞ നിരക്കില്‍ അവശ്യസാധനങ്ങള്‍

() റേഷന്‍ കടകള്‍ വഴി 300 രൂപയുടെ അവശ്യസാധനങ്ങള്‍ 150 രൂപയ്ക്ക് നല്‍കുന്ന പദ്ധതി ഇപ്പോള്‍ നടന്നുവരുന്നുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വിശദമാക്കുമോ;

(ബി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിക്ക് നടപ്പുവര്‍ഷം എത്ര തുകയാണ് ആദ്യ ബജറ്റില്‍ നീക്കിവച്ചിരുന്നതെന്ന് വെളിപ്പെടുത്തുമോ;

(സി) ഈ പദ്ധതിയുടെ ഉദ്ഘാടനം നടത്തിയിരുന്നോ; എങ്കില്‍ ഉദ്ഘാടനച്ചടങ്ങിന് എന്തുതുക ചെലവായി;

(ഡി) വിലക്കുറവില്‍ അവശ്യസാധനങ്ങള്‍ സാധാരണക്കാര്‍ക്ക് റേഷന്‍ കടവഴി നല്‍കുന്നതിനുള്ള പുതിയ പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

() ഉണ്ടെങ്കില്‍ അതു സംബന്ധിച്ച വിശദവിവരം വെളിപ്പെടുത്തുമോ?

ശ്രീ. പി.ബി. അബ്ദുള്‍ റസാക്
203

റേഷന്‍ കാര്‍ഡുകള്‍ - ആധികാരിക രേഖ

() സംസ്ഥാനത്ത് ഇപ്പോള്‍ എത്ര റേഷന്‍ കാര്‍ഡുകളാണ് നിലവില്‍ ഉള്ളത്;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു;

(സി) സംസ്ഥാനത്ത് മൊത്തം എത്ര കുടുംബങ്ങളാണ് ഉള്ളത്; ഇനി എത്ര കുടുംബങ്ങള്‍ക്കുകൂടി റേഷന്‍ കാര്‍ഡുകള്‍ നല്‍കാനുണ്ട്; വിശദാംശം വെളിപ്പെടുത്തുമോ;

(ഡി) ഒരു കുടുംബത്തിന്റെ മുഴുവന്‍ വിവരങ്ങളും പ്രതിപാദിക്കുന്ന ആധികാരിക രേഖയാക്കി റേഷന്‍ കാര്‍ഡിനെ മാറ്റുന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;

() റവന്യൂ, രജിസ്ട്രേഷന്‍ തുടങ്ങിയ മറ്റു വകുപ്പുകളുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കുടുംബാംഗങ്ങളുടെ മുഴുവന്‍ വിവരങ്ങളും ലഭ്യമാകുന്ന ആധികാരിക രേഖയാക്കി റേഷന്‍ കാര്‍ഡിനെ മാറ്റാന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ. മഞ്ഞളാംകുഴി അലി
204

റേഷന്‍ വിതരണത്തില്‍ ജാഗ്രതാ സംവിധാനം

() കിലോയ്ക്ക് ഒരു രൂപ നിരക്കിലെ അരി ഉള്‍പ്പെടെയുള്ള റേഷന്‍ സാധനങ്ങളുടെ വിതരണത്തില്‍ തട്ടിപ്പ് നടക്കാതിരിക്കാന്‍ എന്തെല്ലാം ജാഗ്രതാ സംവിധാനങ്ങളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി) ഇത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടോ; തട്ടിപ്പ് നടത്തുന്ന റേഷന്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) തട്ടിപ്പ് ചൂണ്ടിക്കാണിക്കുന്നതിനായി കണ്‍ട്രോള്‍ റൂം തുടങ്ങിയിട്ടുണ്ടോ;

(ഡി) കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം വിശദമാക്കുമോ;

() റേഷന്‍ വിതരണത്തിലെ പരാതി പരിഹരിക്കാന്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ രൂപീകരിക്കുമോ ?

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ വര്‍ക്കല കഹാര്‍

ശ്രീറ്റി. എന്‍. പ്രതാപന്‍

ശ്രീ. പി. അബ്ദുള്ളക്കുട്ടി

205

ഒരു രൂപ അരിവിതരണം

() ഒരു രൂപ അരി വിതരണം ബി.പി.എല്‍. കാരായ ചുമന്ന കാര്‍ഡുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കുമോ;

(ബി) മുപ്പത്തിമൂന്ന് ലക്ഷം പേര്‍ക്ക് ഒരു രൂപ അരി വിതരണം നടത്തുമെന്ന നിയമസഭയിലെ വെളിപ്പെടുത്തല്‍ പിന്‍വലിച്ചോ ;

(സി) .പി.എല്‍. വിഭാഗത്തിന് നല്‍കി വന്ന അരി വിഹിതം വെട്ടിക്കുറച്ചിട്ടുണ്ടോ;

(ഡി) മണ്ണെണ്ണ വിതരണം കാര്‍ഡുടമകള്‍ക്ക് നാല് ലിറ്റര്‍ എന്നത് രണ്ട് ലിറ്റര്‍ ആയി കുറവ് ചെയ്തിട്ടുണ്ടോ;

() സ്കൂള്‍ കുട്ടികള്‍ക്ക് നല്‍കി വന്ന അഞ്ച് കിലോ അരി പദ്ധതി നിറുത്തലാക്കിയോ;

(എഫ്) അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ റേഷന്‍ കാര്‍ഡ് നല്‍കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ ?

ശ്രീ. .. അസീസ്
206

സപ്ളൈകോ വഴിയുള്ള മരുന്നു വിതരണം

() മരുന്നുകള്‍ സപ്ളൈകോ വഴി വിലകുറച്ചു വില്‍ക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഇതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;

(സി) എം.ആര്‍.പി.യെക്കാള്‍ എത്ര ശതമാനം വില കുറയ്ക്കാനാണുദ്ദേശിക്കുന്നത്;

(ഡി) സപ്ളൈകോ വഴി ജീവന്‍ രക്ഷാ മരുന്നുകള്‍ കൂടി ഇങ്ങനെ വില്‍ക്കാന്‍ നടപടിയെടുക്കുമോ?

ശ്രീ. കെ. ശിവദാസന്‍ നായര്‍

ശ്രീ പി.സി. വിഷ്ണുനാഥ്

ശ്രീ ഷാഫി പറമ്പില്‍

ശ്രീ ഹൈബി ഈഡന്‍

207

ഇലക്ട്രോണിക് ത്രാസ്സും റേഷന്‍ വ്യാപാരികളുടെ കമ്മീഷനും

() റേഷന്‍ കടകളില്‍ ഇലക്ട്രോണിക് ത്രാസ്സുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ എവിടെവരെയായി; അറിയിക്കുമോ; കേരളത്തില്‍ ഏതെല്ലാം ജില്ലകളില്‍ പൂര്‍ണ്ണമായും ഇലക്ട്രോണിക് ത്രാസ്സുകള്‍ സ്ഥാപിച്ചിട്ടുണ്ട്; റേഷന്‍ കടകളില്‍ സ്ഥാപിച്ചിട്ടുളള ഇലക്ട്രോണിക് ത്രാസ്സുകള്‍ യഥാസമയങ്ങളില്‍ പരിശോധന നടത്തുന്നതിനും ഇവ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(ബി) റേഷന്‍ റീട്ടെയില്‍ വ്യാപാരികളുടെ നിലവില്‍ ലഭിക്കുന്ന കമ്മീഷന്‍ എന്നാണ് ഉത്തരവായത്; കമ്മീഷന്‍ വര്‍ദ്ധിപ്പിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

ശ്രീ. പി.തിലോത്തമന്‍
208

അവശ്യസാധനങ്ങള്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന പദ്ധതി

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച 13 ഇനം അവശ്യ സാധനങ്ങള്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നതിന് തയ്യാറാക്കിയ പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ;

(ബി) ഈ പദ്ധതിയില്‍ പുതിയ റേഷന്‍ കടകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എത്ര; ഏതെല്ലാം ജില്ലകളില്‍;

(സി) ഇല്ലെങ്കില്‍ പുതിയ റേഷന്‍ കടകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ഡി) ഈ പദ്ധതിയ്ക്കായി നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ബഡ്ജറ്റില്‍ എത്ര രൂപ വക കൊള്ളിച്ചിട്ടുണ്ട് ; ഈ തുക പദ്ധതി നടത്തിപ്പിന് പര്യാപ്തമാണോ ?

ശ്രീ. സി. ദിവാകരന്‍
209

റേഷന്‍കട വഴി നിത്യോപയോഗ സാധനങ്ങളുടെ വിതരണം

() റേഷന്‍കടവഴി പലവ്യഞ്ജനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; ഈ പദ്ധതി എന്നുമുതല്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത് ; ഇതുനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഏതെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ നല്‍കുന്നുണ്ടോ ; എല്ലാ റേഷന്‍ കടകള്‍ വഴിയും ഈ പദ്ധതി നടപ്പിലാക്കുമോ ;

(ബി) നിലവില്‍ റേഷന്‍ കടവഴി പലവ്യഞ്ജനങ്ങള്‍ വിതരണം ചെയ്യുന്നുണ്ടോ ; ഏതെല്ലാം ജില്ലകളില്‍ എത്ര റേഷന്‍ കടകളില്‍ ഇത് ലഭിക്കുന്നുണ്ട് ; വ്യക്തമാക്കുമോ ?

ശ്രീ. പി. തിലോത്തമന്‍
210

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ മാവേലി സ്റോര്‍

() അങ്കമാലി നിയോജക മണ്ഡലത്തിലെ മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ അനുവദിച്ചിരുന്ന മാവേലി സ്റോര്‍ പുനഃസ്ഥാപിക്കുന്നതിലെ കാലതാമസം വിശദമാക്കുമോ;

(ബി) ഇത് എന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?

ശ്രീ. ജോസ് തെറ്റയില്‍
211

സഞ്ചരിക്കുന്ന മാവേലി സ്റോര്‍

() നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന പ്രകാരം പത്ത് സഞ്ചരിക്കുന്ന മാവേലിസ്റോര്‍ ആരംഭിക്കുന്ന കാര്യത്തില്‍ എത്രയെണ്ണം ആരംഭിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ബി) മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് കടലോര മേഖലയില്‍പ്പെടുന്ന നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ഒരു സഞ്ചരിക്കുന്ന മാവേലിസ്റോര്‍ അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ ?

ശ്രീ. ആര്‍. സെല്‍വരാജ്
212

മലപ്പുറം മണ്ഡലത്തില്‍ പുതിയ മാവേലി സ്റോറുകള്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്ത് പുതിയ മാവേലി സ്റോറുകള്‍ ആരംഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ എത്രയെണ്ണം; അവ എവിടെയെല്ലാമാണ് ആരംഭിച്ചത്;

(സി) മലപ്പുറം മണ്ഡലത്തില്‍ പുതിയ മാവേലി സ്റോറുകള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ അതിന്‍മേല്‍ എന്തെല്ലാം തുടര്‍ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

ശ്രീ. പി. ഉബൈദുള്ള
213

തളിപ്പറമ്പ് കുറ്റ്യാട്ടൂര്‍ പഞ്ചായത്തില്‍ മാവേലിസ്റോര്‍

() തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ കുറ്റ്യാട്ടൂര്‍ പഞ്ചായത്തില്‍പ്പെടുന്ന കാരാറമ്പില്‍ അനുവദിച്ച മാവേലി സ്റോര്‍ ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് 20.7.2011 ന്റെ നിയമസഭാ സമ്മേളനത്തില്‍ മറുപടി നല്‍കിയിരുന്നെങ്കിലും ആരംഭിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് മാവേലിസ്റോര്‍ പ്രവര്‍ത്തനെമാരംഭിക്കാത്തതെന്ന് അറിയിക്കുമോ;

(സി) മാവേലിസ്റോറിന്റെ പ്രവര്‍ത്തനം എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?

ശ്രീ. ജെയിംസ് മാത്യു
214

ചീക്കിലോടില്‍ മാവേലി സ്റോര്‍

() കോഴിക്കോട് ജില്ലയില്‍ നന്മണ്ട ഗ്രാമപഞ്ചായത്തിലെ ചീക്കി ലോടില്‍ മാവേലി സ്റോര്‍ അനുവദിക്കണമെന്ന നിവേദനം ലഭിച്ചിട്ടുണ്ടോ ;

(ബി) ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ ?

ശ്രീ. . കെ. ശശീന്ദ്രന്‍
215

മാവേലി സ്റോറുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മക്കുറവ്

() തൃശൂര്‍ ജില്ലയിലെ മാവേലി സ്റോറുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മക്കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എടുത്ത നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ?

ശ്രീമതി ഗീതാ ഗോപി
216

സപ്ളൈകോ മെഡിക്കല്‍ സ്റോറുകള്‍

() താലൂക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ച് സപ്ളൈകോ മെഡിക്കല്‍ സ്റോറുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(ബി) പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

ശ്രീമതി. പി. അയിഷാ പോറ്റി
217

സപ്ളൈകോയിലെ ഇ. ടെന്‍ഡര്‍

() സപ്ളൈകോയിലെ ഇ.ടെന്‍ഡര്‍ നടപടികളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടോ; അന്വേഷണത്തിലെ ടേംസ് ഓഫ് റഫറന്‍സ് എന്തൊക്കെയാണ്;

(ബി) . ടെന്‍ഡര്‍ നടപടികളെക്കുറിച്ച് പരാതി നല്‍കിയ വ്യക്തി ആരെന്നും ഏത് കമ്പനിയെ പ്രതിനിധീകരിച്ചാണ് പരാതി നല്‍കിയതെന്നും വ്യക്തമാക്കുമോ;

(സി) പരാതിക്കാരന്‍ പ്രതിനിധീകരിക്കുന്ന കമ്പനി കരിമ്പട്ടികയില്‍പ്പെട്ടതാണോയെന്ന് വ്യക്തമാക്കുമോ?

ശ്രീമതി കെ. കെ. ലതിക
218

സപ്ളൈകോയില്‍ നിലനില്‍ക്കുന്ന ഡെപ്യൂട്ടേഷന്‍

() സപ്ളൈകോയില്‍ നിലനില്‍ക്കുന്ന ഡെപ്യൂട്ടേഷന്‍ വ്യവസ്ഥ ഇല്ലാതാക്കി പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നതിനുളള തടസ്സങ്ങള്‍ എന്തെല്ലാമാണ്;

(ബി) സപ്ളൈകോ ഉദ്യോഗസ്ഥരുടെ നിലവിലുളള പ്രൊമോഷന്‍ വ്യവസ്ഥകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാമോ;

(സി) ഡെപ്യൂട്ടേഷന്‍ വ്യവസ്ഥ അവസാനിപ്പിക്കുന്നതിലൂടെ സപ്ളൈകോയ്ക്ക് ഉണ്ടാകുന്ന സാമ്പത്തിക ലാഭം കണക്കാക്കിയിട്ടുണ്ടോ?

ശ്രീ. റ്റി.യു. കുരുവിള

ശ്രീ മോന്‍സ് ജോസഫ്

219

സിവില്‍സപ്ളൈസ് കോര്‍പ്പറേഷന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ സ്ഥാപനങ്ങള്‍/വ്യക്തികള്‍

() സിവില്‍സപ്ളൈസ് കോര്‍പ്പറേഷന് സാധനങ്ങള്‍ സപ്ളൈചെയ്തിരുന്ന എത്ര സ്ഥാപനങ്ങളെയും വ്യക്തികളേയും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട് ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(ബി) സാധനങ്ങളില്‍ മായം ചേര്‍ത്തതിന്റെയോ കൃത്രിമംകാണിച്ചതിന്റെയോ ഫലമായി അന്വേഷണം നേരിടുന്ന എത്ര വിതരണക്കാര്‍ ഉണ്ടെന്നും അവര്‍ ആരൊക്കെയാണെന്നും വിശദമാക്കുമോ ?

ശ്രീ.കെ.കെ.നാരായണന്‍
220

സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ സബ്സിഡി നല്‍കുന്ന സാധനങ്ങള്‍

() സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ വഴി വിപണനം ചെയ്ത നിത്യോപയോഗ സാധനങ്ങള്‍ ഓരൊന്നിന്റെയും 2010 സെപ്റ്റംബര്‍ 6 ലെയും 2011 സെപ്റ്റംബര്‍ 6 ലെയും വിലനിലവാരം ലഭ്യമാക്കാമോ;

(ബി) സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ ഏതെല്ലാം സാധനങ്ങള്‍ക്കാണ് സബ്സിഡി നല്കി വന്നിരുന്നത് ;

(സി) നല്കി വന്ന ഏതെങ്കിലും സബ്സിഡി ഇപ്പോള്‍ എടുത്ത് കളഞ്ഞിട്ടുണ്ടോ?

ശ്രീ. കെ. സുരേഷ് കുറുപ്പ്
221

സിവില്‍സപ്ളൈസ് കോര്‍പ്പറേഷന്റെ വയനാട് ജില്ലയിലുളള ഗോഡൌണുകള്‍

() സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്റെ എത്ര ഗോഡൌണുകളാണ് വയനാട് ജില്ലയില്‍ ഉളളതെന്ന് നിയമസഭാ നിയോജക മണ്ഡലം തിരിച്ചുളള കണക്ക്ലഭ്യമാക്കുമോ;

(ബി) കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍സപ്ളൈസ് കോര്‍പ്പറേഷന്റെ ഗോഡൌണ്‍ വെയര്‍ഹൌസിംഗ് കോര്‍പ്പറേഷന്റെ ഗോഡൌണിലേക്ക് മാറ്റുന്നതിനുളള തീരുമാനം എടുത്തിട്ടുണ്ടോ;

(സി) ഗോഡൌണ്‍ മാറ്റുന്നതുമൂലം തൊഴിലാളികള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് എന്തു നടപടി സ്വികരിച്ചുവെന്ന് വ്യക്തമാക്കുമോ?

ശ്രീ. എം.വി ശ്രേയാംസ് കുമാര്‍
222

അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പുകള്‍

() സംസ്ഥാനത്തെ പലപെട്രോള്‍ പമ്പുകളും അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇത്തരം പമ്പുകള്‍ക്കെതിരെ ഏത് തരത്തിലുള്ള ശിക്ഷണ നടപടികളാണ് കൈക്കൊള്ളുവാന്‍ ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

ശ്രീ.കെ.രാജു
223

പാലക്കാട് ജില്ലയിലെ നെല്ല് സംഭരണം

() പാലക്കാട് ജില്ലയില്‍ നെല്ല് സംഭരണം ആരംഭിച്ചിട്ടുണ്ടോ;

(ബി) എന്ന് മുതല്‍ക്കാണ് നെല്ല് സംഭരണം തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്;

(സി) നെല്ല് സംഭരണം തുടങ്ങുന്നതിന് താലൂക്ക് തലത്തില്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിട്ടുളളത്;

(ഡി) മുഴുവന്‍ കര്‍ഷകരുടേയും നെല്ല് സംഭരിക്കാനുളള നടപടി സ്വീകരിക്കുമോ ?

ശ്രീ. വി. ചെന്താമരാക്ഷന്‍
224

ഉപഭോക്തൃ കോടതികള്‍

() ഉപഭോക്തൃകോടതികളുടെ ഘടനയും പ്രവര്‍ത്തനവും അധികാരങ്ങളും എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി) ഉപഭോക്തൃ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികളുടെ നടത്തിപ്പ് ഏത് രൂപത്തിലാണ് നടത്തിവരുന്നത്;

(സി) ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് തുടര്‍ന്ന്പോരുന്നത്?

ശ്രീമതി കെ.കെ. ലതിക
225

കൊട്ടാരക്കര സബ് രജിസ്ട്രാര്‍ ഓഫീസിനു പുതിയ കെട്ടിടം

() കൊട്ടാരക്കരയില്‍ തീപിടിത്തത്തില്‍ നശിച്ച അഡീഷണല്‍ സബ് രജിസ്ട്രാര്‍ ആഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ക്കായി സമര്‍പ്പിച്ച നിവേദനത്തില്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ വ്യക്തമാക്കുമോ;

(ബി) നിര്‍മ്മാണത്തിനാവശ്യമായ തുക രജിസ്ട്രേഷന്‍ വകുപ്പില്‍ നിന്നും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

ശ്രീമതി പി. അയിഷാ പോറ്റി
226

അട്ടപ്പാടിയിലെ ഭൂമി കൈമാറ്റം

() അട്ടപ്പാടിയിലെ കോട്ടത്തറ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 1273, 1275 കളിലായി മൊത്തം എത്ര ഏക്കര്‍ ഭൂമി നിലവിലുണ്ട്?

(ബി) ഈ സര്‍ക്കാരിന്റെകാലത്ത് പ്രസ്തുത സര്‍വ്വെ നമ്പരുകളിന്മേല്‍ രജിസ്റര്‍ ചെയ്ത ഡോക്യുമെന്റുകള്‍ പ്രകാരം എത്ര ഏക്കര്‍ ഭൂമിയുടെ കൈമാറ്റം നടന്നിട്ടുണ്ട്?

(സി) റവന്യൂരേഖകള്‍ പ്രകാരം യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ ഭൂമി രജിസ്ട്രേഷന്‍ നടത്തിക്കൊടുത്തിട്ടുണ്ടോ; എങ്കില്‍ എങ്ങനെ സംഭവിച്ചു എന്ന് രജിസ്ട്രേഷന്‍ വകുപ്പ് പരിശോധിക്കുമോ?

(ഡി) ഇല്ലാത്ത ഭൂമി രജിസ്ട്രേഷന്‍ നടത്തിക്കൊടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു?

() ഇത്തരം കൃത്രിമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ട്?

ശ്രീ. വി. ചെന്താമരാക്ഷന്‍
227

ഭൂമിയുടെ ന്യായവില

ഭൂമിയുടെ ന്യായവില പ്രഖ്യാപിച്ചതില്‍ ഉളവായിട്ടുള്ള അപാകതകള്‍ പരിഹരിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ ?

ശ്രീ. സി. എഫ്. തോമസ്

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

ശ്രീറോഷി അഗസ്റിന്‍

 

228

ഭൂമിയുടെ ന്യായവിലയും ഇഷ്ടദാന ആധാര പ്രശ്നങ്ങളും

() ഭൂമിയുടെ ന്യായവില സംബന്ധിച്ച് പരാതികള്‍ പരിഹരിക്കുന്നതിനു വേണ്ടി സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ;

(ബി) ഇത്തവണത്തെ ബഡ്ജറ്റിലെ ഇഷ്ടദാന ആധാരങ്ങള്‍ സംബന്ധിച്ച് പ്രശ്നങ്ങള്‍ പരിഹാരിക്കുവാന്‍ ഉദ്ദേശിച്ചുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണ്;

(സി) ഇതിന്മേല്‍ സ്വീകരിച്ചിരിക്കുന്ന തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ ?

ശ്രീ. മോന്‍സ് ജോസഫ്

ശ്രീ റ്റി. യു. കുരുവിള

229

ഭൂമിയുടെ ഫെയര്‍വാല്യൂ

() ഭൂമിയുടെ രജിസ്ട്രേഷന്‍ സംബന്ധിച്ച് ഫെയര്‍ വാല്യൂ നിര്‍ണ്ണയിച്ചതില്‍ വ്യാപകമായ അപാകതയുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ അപാകത പരഹരിച്ച് മൂല്യനിര്‍ണ്ണയം ന്യായയുക്തമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി
230

കുടുംബാംഗങ്ങളുടെ ഭാഗപത്ര ഉടമ്പടിക്ക് സ്റാമ്പ് ഡ്യൂട്ടി

() യു.ഡി.എഫ് സരക്കാരിന്റെ പുതുക്കിയ ബഡ്ജറ്റ് നിര്‍ദ്ദേശപ്രകാരം കുടുംബാംഗങ്ങളുടെ ഭാഗപത്ര ഉടമ്പടിക്ക് സ്റാമ്പ് ഡ്യൂട്ടി കുറച്ചുകൊണ്ടുളള നിര്‍ദ്ദേശം രജിസ്ട്രേഷന്‍ വകുപ്പില്‍ നടപ്പാക്കി തുടങ്ങിയോ;

(ബി) എങ്കില്‍ എന്നു മുതലാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

ശ്രീ. .. അസീസ്
231

ഗുണനിലവാരമുള്ള പാലിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ നടപടി

() പാലിന്റെ ആവശ്യകത വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഗുണനിലവാരമുള്ള പാല്‍ തന്നെയാണ് ലഭ്യമാക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള നടപടികള്‍ എന്തെല്ലാമാണ്;

(ബി) അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന പാലില്‍ രാസവസ്തു കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ എത്ര സ്ഥലങ്ങളില്‍ സംവിധാനമുണ്ട്; ഇത് പര്യാപ്തമാണോയെന്ന് വ്യക്തമാക്കുമോ;

(സി) പാലിന്റെ ഉല്‍പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്?

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി
BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.