STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*571

കേന്ദ്ര സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പുകളുടെ ക്ഷേമപദ്ധതികള്‍

ശ്രീ. പാലോട് രവി

,, അന്‍വര്‍ സാദത്ത്

,, കെ. ശിവദാസന്‍നായര്‍

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേന്ദ്ര സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പുകള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കി അവയുടെ ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും ഈ പദ്ധതികളെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കുന്നതിനും സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാം;

(ബി)ഇതിനായി ന്യൂനപക്ഷക്ഷേമ പ്രമോട്ടര്‍മാരെ നിയമിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(സി)ഇവരുടെ ഉത്തരവാദിത്തങ്ങളും കര്‍ത്തവ്യങ്ങളും എന്തൊക്കെയാണ്;

(ഡി)ഇതിനായി സംസ്ഥാന വ്യാപകമായി ബോധവല്‍ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ?

*572

സഞ്ചരിക്കുന്ന നാടന്‍ പച്ചക്കറി വില്പന ശാല

ശ്രീ. വര്‍ക്കല കഹാര്‍

,, കെ. മുരളീധരന്‍

,, വി.റ്റി. ബല്‍റാം

,, റ്റി. എന്‍. പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നഗരങ്ങളില്‍ നിലവാരമുളള നാടന്‍ പച്ചക്കറികള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്:

(ബി)ഇതിനുവേണ്ടിയുളള സഞ്ചരിക്കുന്ന വില്‍പനശാലകള്‍ ഏതെല്ലാം നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(സി)എവിടെ നിന്നെല്ലാമാണ് കാര്‍ഷികോല്പന്നങ്ങള്‍ സ്വീകരിക്കുന്നത്;

(ഡി)സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും ഇതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?

*573

ഗ്രാമങ്ങളില്‍ നിന്നും പട്ടണങ്ങളിലേക്കുള്ള കുടിയേറ്റം

ശ്രീ. പി. കെ. ബഷീര്‍

,, എം. പി. അബ്ദുസ്സമദ് സമദാനി

,, എന്‍. . നെല്ലിക്കുന്ന്

,, സി. മമ്മൂട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും, ഗ്രാമങ്ങളില്‍ നിന്നും പട്ടണങ്ങളിലേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിനും ഉതകുന്ന ദീര്‍ഘകാല പദ്ധതി പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ അതിലൂടെ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(സി)ഇതുമായി ബന്ധപ്പെട്ട്, ഗ്രാമങ്ങളില്‍ നിന്നും പട്ടണങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ പ്രധാന കാരണങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;

(ഡി)അനിയന്ത്രിത കുടിയേറ്റം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി ഗ്രാമീണമേഖലയില്‍ അടിസ്ഥാനസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ചെറുകിട വ്യവസായ വാണിജ്യ കേന്ദ്രങ്ങള്‍ കൂടുതലായി ആരംഭിക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ?

*574

നാണ്യവിളകളുടെ വിലയിടിവ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കെ. ബാലന്‍

,, . പി. ജയരാജന്‍

,, ബി. ഡി. ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്ന നാണ്യവിളകള്‍ എന്തെല്ലാമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)ഇതില്‍ സമീപഭാവിയില്‍ വിലയിടിവ് നേരിട്ടുകൊണ്ടിരിക്കുന്നത് ഏതെല്ലാം വിളകള്‍ക്കാണ് എന്നറിയിക്കാമോ;

(സി)ഇതില്‍ കമ്മോഡിറ്റി സേഫ്റ്റി നെറ്റ് പദ്ധതിയില്‍പ്പെടുത്തിയിരിക്കുന്ന നാണ്യവിളകള്‍ ഏതെല്ലാമാണെന്നറിയിക്കാമോ;

(ഡി)കേന്ദ്രസര്‍ക്കാര്‍ അന്താരാഷ്ട്ര തലത്തില്‍ ഒപ്പുവച്ചിട്ടുളള ആസിയന്‍ രാജ്യങ്ങളുമായുളള സ്വതന്ത്ര വിപണി കരാര്‍പോലുളള മറ്റ് കരാറുകള്‍ ഈ നാണ്യവിളകളുടെ വിലയിടിവിന് കാരണമായിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;

()നാണ്യവിളകളുടെ വിലയിടിവ് നേരിടുന്നതിനായി സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എന്തു തുകയാണ് 2012-13 ല്‍ ഇതിലേക്കായി നീട്ടിവെച്ചിട്ടുളളത്. വിശദമാക്കാമോ ?

*575

മാതൃകാ അംഗന്‍വാടികള്‍

ശ്രീ. എളമരം കരീം

,, ജി. സുധാകരന്‍

,, ജെയിംസ് മാത്യു

,, വി. ചെന്താമരാക്ഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഒരു മാതൃകാ അംഗന്‍വാടിക്ക് എന്തെല്ലാം അടിസ്ഥാനസൌകര്യങ്ങള്‍ ഉണ്ടായിരിക്കണമെന്നാണ് കരുതുന്നതെന്ന് വെളിപ്പെടുത്തുമോ;

(ബി)ഇന്നത്തെ നിലയില്‍ ഇതിനായി എന്തുതുക ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്; ആയതിന്റെ ഡിസൈന്‍ തയ്യാറാക്കപ്പെട്ടിട്ടുണ്ടോ;

(സി)അംഗന്‍വാടികളെ ഐ.എസ്.. നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കര്‍മ്മ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ഡി)മുപ്പത്തിമൂവായിരത്തോളം വരുന്ന കേരളത്തിലെ അംഗന്‍വാടികളെ നിര്‍ദ്ദിഷ്ട സൌകര്യങ്ങളോടുകൂടി ഐ.എസ്.. നിലവാരത്തില്‍ എത്തിക്കാന്‍ മൊത്തം എന്തുതുക ആവശ്യമായി വരുമെന്നും എന്തുതുക ഏതെല്ലാം നിലയില്‍ ഈ വര്‍ഷം ചെലവഴിക്കുമെന്നും വ്യക്തമാക്കുമോ?

*576

നഗരവികസനത്തിനുള്ള പദ്ധതികള്‍

ശ്രീ. കെ. ദാസന്‍

,, പി. കെ. ഗുരുദാസന്‍

'' വി. ശിവന്‍കുട്ടി

'' . എം. ആരീഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നഗരങ്ങളുടെ വികസനത്തിനായി പരിഗണനയിലുള്ള പുതിയ പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ ;

(ബി)പ്രസ്തുത പദ്ധതി വഴി നഗരസഭകള്‍ക്ക് പ്രത്യേകമായി എന്തെല്ലാം സഹായങ്ങള്‍ ലഭ്യമാക്കാനുദ്ദേശിക്കുന്നു ; ഇതിനായി ബഡ്ജറ്റില്‍ പ്രത്യേകമായി വകയിരുത്തിയ തുക എത്രയാണ് ;

(സി)കഴിഞ്ഞ സാമ്പത്തിക വര്‍ഷം നഗരവികസനത്തിന് ബഡ്ജറ്റില്‍ വകയിരുത്തിയ തുക എത്രയായിരുന്നു ; അതില്‍ 2012 മാര്‍ച്ച് 31 വരെ ചെലവഴിച്ചത് എത്ര ശതമാനമായിരുന്നു ?

*577

റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍

ശ്രീ. സണ്ണി ജോസഫ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പി. സി. വിഷ്ണുനാഥ്

,, പി. . മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ന്യൂനപക്ഷ ക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നഗരങ്ങളില്‍ സ്വന്തം ഉടമസ്ഥതയിലല്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ക്കും തദ്ദേശ ഭരണസ്ഥാപനങ്ങളുടെ അംഗീകാരം ഇല്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ക്കും റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)ഇതിനുള്ള വ്യവസ്ഥകള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇങ്ങനെ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഏതെല്ലാം ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ ?

*578

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി ആസൂത്രണത്തിനുള്ള മാര്‍ഗ്ഗരേഖ

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. സി. കെ. നാണു

'' ജോസ് തെറ്റയില്‍

'' മാത്യു റ്റി. തോമസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാന സര്‍ക്കാര്‍ പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി കാലയളവില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണത്തിനായി മാര്‍ഗ്ഗരേഖ തയ്യാറാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(ബി)എങ്കില്‍ ഇതിന്റെ വിശദാംശങ്ങളും ഇതിന്റെ നടത്തിപ്പിനായി സ്വീകരിച്ചിട്ടുള്ള നടപടികളും വിശദമാക്കാമോ ?

T*579

മൃഗ കലകള്‍ കൊണ്ട് ഹൃദയ വാല്‍വ്ു നിര്‍മ്മാണം

ശ്രീ.വി.എസ്. സുനില്‍ കുമാര്‍

ശ്രീമതി..എസ്. ബിജിമോള്‍

ശ്രീ. ജി.എസ്. ജയലാല്‍

,, ചിറ്റയം ഗോപകുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മൃഗ കലകള്‍ കൊണ്ട് ഹൃദയ വാല്‍വ് നിര്‍മ്മിക്കുന്നതിനുളളപരീക്ഷണങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചതെന്നാണ്; ഈ പരീക്ഷണങ്ങള്‍ വിജയത്തിലെത്തിയിട്ടുണ്ടോ;

(ബി)ഇത്തരം ഹൃദയ വാല്‍വുകളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉല്പാദനത്തിനായി എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ പദ്ധതികള്‍ക്കായി ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(സി)കുറഞ്ഞ നിരക്കില്‍ ഇത്തരം വാല്‍വുകള്‍ ലഭിക്കുവാന്‍ സാദ്ധ്യതയുണ്ടോ; ഉണ്ടെങ്കില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉല്പാദനം എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

*580

സി ഡിറ്റിന്റെ പ്രവര്‍ത്തനം

ശ്രീ. അന്‍വര്‍ സാദത്ത്

,, ബെന്നി ബെഹനാന്‍

,, സണ്ണി ജോസഫ്

,, സി.പി.മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സിഡിറ്റിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളത് ;

(ബി)സര്‍ക്കാരിന്റെ ആധുനിക വല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ സംഭാവന നല്‍കത്തക്കവിധം സിഡിറ്റിനെ എങ്ങനെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(സി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ ?

*581

ഓണ്‍ലൈനായി ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, വി. ഡി. സതീശന്‍

,, . സി. ബാലകൃഷ്ണന്‍

,, . റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പഞ്ചായത്തുകളില്‍ നിന്നുള്ള ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

*582

ജെ.എന്‍.എന്‍.യു. ആര്‍.എം പ്രകാരം ലഭിച്ച സഹായങ്ങള്‍

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, വി.എം. ഉമ്മര്‍ മാസ്റര്‍

'' പി.ബി. അബ്ദുള്‍ റസാക്

'' സി. മോയിന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ജെ.എന്‍.എന്‍. യു.ആര്‍. എം പദ്ധതി പ്രകാരം സംസ്ഥാനത്തിനു ലഭിച്ചിട്ടുള്ള സഹായങ്ങള്‍ വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം ലഭിച്ച ലോഫ്ളോര്‍ വാഹനങ്ങള്‍ ഏതൊക്കെ നഗരങ്ങളിലാണ് ഉപയോഗപ്പെടുത്തുന്നത്;

(സി)പ്രസ്തുത വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നതിന്റെ ലാഭനഷ്ട ക്കണക്കുകള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

*583

കെ.എല്‍.ജി.എസ്.ഡി.പി യുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ലൂഡി ലൂയിസ്

,, ഷാഫി പറമ്പില്‍

,, കെ. അച്ചുതന്‍

,, വി.റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കെ.എല്‍.ജി.എസ്.ഡി.പി യുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)പഞ്ചായത്തുകള്‍ക്കും മുന്‍സിപ്പാലിറ്റികള്‍ക്കും ധനസഹായമുള്‍പ്പെടെ എന്തെല്ലാം സഹായങ്ങള്‍ നല്‍കുന്നുണ്ടെന്ന് വിശദമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എന്ത് തുക നല്‍കുകയുണ്ടായെന്ന് വെളിപ്പെടുത്തുമോ ?

*584

പഞ്ചായത്തുകള്‍ തോറും പൊതുശ്മശാനം

ശ്രീ. പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പൊതുശ്മശാനം ഇല്ലാത്ത പഞ്ചായത്തുകളില്‍ അവ സ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളത് ;

(ബി)എത്ര പഞ്ചായത്തുകളില്‍ പൊതുശ്മശാനം സ്ഥാപിച്ചുകഴിഞ്ഞു ;

(സി)ഇവ സ്ഥാപിക്കുന്നത് സംബന്ധിച്ചുളള ഉത്തരവ് എന്നാണ് നല്‍കിയത്; എന്ത് തുകയുടെ ധനസഹായമാണ് സ്ഥലമെടുപ്പിനും അനുബന്ധ പ്രവൃത്തികള്‍ക്കുമായി അനുവദിച്ചത്; ഈ തുക പര്യാപ്തമാണോ; വിശദാംശം നല്‍കുമോ;

(ഡി)ശ്മശാനം സ്ഥാപിക്കുന്നതിന് മുഖ്യതടസ്സമായി നില്ക്കുന്ന വിഷയം എന്താണ്; ആയത് ഫലപ്രദമായി പരിഹരിക്കുന്നതിന് എന്തുനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

*585

കമ്പ്യൂട്ടര്‍ ശൃംഖല മുഖാന്തിരം പദ്ധതി അവലോകനം

ശ്രീ. ആര്‍. രാജേഷ്

,, കെ. സുരേഷ് കുറുപ്പ്

,, ബാബു എം. പാലിശ്ശേരി

,, എം. ഹംസ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണവും പുരോഗതിയും സ്ഥിരമായി മോണിറ്റര്‍ ചെയ്യുന്നതിനുള്ള കമ്പ്യൂട്ടര്‍ ശൃംഖലാ സംവിധാനം പൂര്‍ണ്ണതോതില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ;

(ബി)എത്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനകം പ്രസ്തുത സംവിധാനത്തിന്‍ കീഴില്‍ പദ്ധതി നിര്‍വ്വഹണവും പുരോഗതിയും സ്ഥിരമായി വിലയിരുത്തിവരുന്നുണ്ട്; വിശദമാക്കാമോ;

(സി)പ്രസ്തുത സംവിധാനം കൂടുതല്‍ ഫലപ്രദമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു; ഇപ്പോള്‍ ഈ രംഗത്ത് ഐ.കെ.എം.നിര്‍വഹിച്ചുപോരുന്ന പങ്ക് എന്താണെന്ന് വിശദമാക്കുമോ ?

*586

നാളീകേര വികസന ബോര്‍ഡിന്റെ ഇളനീര്‍ പാര്‍ലറുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, പി. ശ്രീരാമകൃഷ്ണന്‍

ശ്രീമതി കെ.കെ. ലതിക

ശ്രീ. ജെയിംസ് മാത്യു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഇളനീര്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി നാളീകേര വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര പദ്ധതി നിലവിലുണ്ടോ;

(ബി)ഈ പദ്ധതിയില്‍ സംസ്ഥാനത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അത് സംബന്ധിച്ച അന്വേഷണം നടത്തിയിട്ടുണ്ടോ; അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ വിശദമാക്കാമോ;

(സി)ഇളനീരിന്റെ വില്പന വര്‍ദ്ധിപ്പിക്കുന്നതിന് നാളീകേര വികസന ബോര്‍ഡ് നടപ്പാക്കാനുദ്ദേശിക്കുന്ന ബ്രാന്‍ഡഡ് പാര്‍ലറുകള്‍ സംസ്ഥാനത്തെ വഴിയോര ഇളനീര്‍ കച്ചവടക്കാര്‍ക്ക് തിരിച്ചടിയാകുമോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ?

*587

മലയാളഭാഷയ്ക്ക് ക്ളാസിക്കല്‍ പദവി

ഡോ. കെ. ടി. ജലീല്‍

ശ്രീ. എം.. ബേബി

,, പുരുഷന്‍ കടലുണ്ടി

,, . പ്രദീപ് കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മലയാളഭാഷയ്ക്ക് ക്ളാസിക്കല്‍ പദവി നല്‍കേണ്ടതില്ലെന്ന കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാ സമിതിയുടെ നിലപാട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കാൈള്ളുന്നതിനു മുമ്പ് എന്തെങ്കിലും ഇടപെടല്‍ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ ?

*588

ജനിതകമാറ്റം വരുത്തിയ നെല്ലിന്റെ പരീക്ഷണം

ശ്രീമതി. ഗീതാ ഗോപി

ശ്രീ.വി.എസ്. സുനില്‍കുമാര്‍

,, പി. തിലോത്തമന്‍

,, .കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ജനിതക മാറ്റം വരുത്തിയ നെല്ലിന്റെ പരീക്ഷണം നടത്താനായി സംസ്ഥാനത്തെ പട്ടികയിലുള്‍പ്പെടുത്തി വിദേശ കമ്പനി കേന്ദ്ര ഗവണ്‍മെന്റിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ അപേക്ഷയിന്മേല്‍ കേന്ദ്ര ഗവണ്‍മെന്റ് എന്തെങ്കിലും തീരുമാനമെടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്താണെന്ന് വെളിപ്പെടുത്തുമോ;

(ബി)ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങള്‍ സംസ്ഥാനത്ത് പരീക്ഷണം നടത്തുന്നത് സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ അഭിപ്രായം എന്താണെന്ന് വ്യക്തമാക്കുമോ ?

*589

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതി

ശ്രീ. പി. സി. വിഷ്ണുനാഥ്

,, എം.. വാഹീദ്

,, എം. പി. വിന്‍സെന്റ്

,, വി. പി. സജീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതി കാര്യക്ഷമമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി)പ്രസ്തുത പെന്‍ഷന് അര്‍ഹരായവരെ കണ്ടെത്തുന്നത് ആരാണ്; വിശദമാക്കുമോ;

(സി)അര്‍ഹതക്കുള്ള മാനദണ്ഡങ്ങള്‍ എന്താണ്;

(ഡി)പെന്‍ഷന്‍ സമയബന്ധിതമായി വിതരണം ചെയ്യുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്; വ്യക്തമാക്കുമോ?

*590

പഞ്ചായത്തുകളിലെ പഞ്ചവത്സര പദ്ധതികള്‍

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

,, വി. ചെന്താമരാക്ഷന്‍

,, സി. കൃഷ്ണന്‍

ശ്രീമതി കെ. എസ്. സലീഖ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പഞ്ചായത്തുകളില്‍ പഞ്ചവത്സര പദ്ധതികള്‍ തയ്യാറാക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അന്തിമ രൂപം ആയിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളതെന്ന് വെളിപ്പെടുത്താമോ ;

(ബി)പ്രസ്തുത വിഷയം സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ ?

*591

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരാവകാശങ്ങള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

,, . പി. ജയരാജന്‍

,, ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അധികാരാവകാശങ്ങളില്‍ ഏതെങ്കിലും തിരികെ എടുക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)സ്വയംഭരണ സ്ഥാപനങ്ങള്‍ എന്ന നിലയില്‍ ഏതെങ്കിലും സ്ഥാപനം എടുത്ത ഏതെങ്കിലും തീരുമാനം ഈ സര്‍ക്കാരിന്റെ കാലത്ത് സ്റേ ചെയ്യുകയോ, റദ്ദു ചെയ്യുകയോ ഉണ്ടായിട്ടുണ്ടോ; എങ്കില്‍ അത് സംബന്ധിച്ച് വിശദമാക്കുമോ;

(സി)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളുമായോ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുമായോ ബന്ധപ്പെട്ട ഏതെല്ലാം കേസുകളിലാണ് ഇപ്രകാരം സര്‍ക്കാര്‍ ഇടപെട്ടിട്ടുള്ളതെന്ന് വിശദമാക്കുമോ?

*592

പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍

ശ്രീ. ഹൈബി ഈഡന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

,, സണ്ണി ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ പാലിയേറ്റീവ് കെയര്‍ സംവിധാനം നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യവും പ്രവര്‍ത്തനരീതിയും സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നതെന്ന് വെളിപ്പെടുത്തുമോ?

*593

അറവുശാലകളുടെയും ശ്മശാനങ്ങളുടെയും ആധുനികവല്‍ക്കരണം

ശ്രീ. ഷാഫി പറമ്പില്‍

,, റ്റി.എന്‍. പ്രതാപന്‍

,, .സി. ബാലകൃഷ്ണന്‍

,, അന്‍വര്‍ സാദത്ത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ അറവുശാലകളും ശ്മശാനങ്ങളും ആധുനികവത്ക്കരിക്കുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി)ഇതിനായി എന്തുതുക ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ;

(സി)സ്ഥലം ലഭ്യമാക്കുകയാണെങ്കില്‍ ഇവയുടെ നിര്‍മ്മാണത്തിനാവശ്യമായ മുഴുവന്‍ തുകയും നല്‍കുന്ന കാര്യം ആലോചിക്കുമോ?

*594

റസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് മാലിന്യ സംസ്ക്കരണത്തിന് സഹായം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. മുരളീധരന്‍

,, വി.റ്റി. ബല്‍റാം

,, വി.ഡി. സതീശന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നഗരങ്ങളിലെ റസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് മാലിന്യ സംസ്ക്കരണത്തിനായി എന്തെല്ലാം സഹായങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നത്;

(ബി)തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന പദ്ധതിക്ക് സബ്സിഡിയായി അസോസിയേഷനുകള്‍ക്ക് എന്ത് തുകയാണ് നല്‍കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(സി)ഏത് ഏജന്‍സിയാണ് സബ്സിഡി നല്‍കുന്നത്;

(ഡി)അസോസിയേഷനുകള്‍ കൂടാതെ വേറെ ആര്‍ക്കെല്ലാമാണ് ഇത്തരം സബ്സിഡി നല്‍കാനുദ്ദേശിക്കുന്നത് ?

*595

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിച്ചെലവ് വിശകലനം

ശ്രീ. സി. മമ്മൂട്ടി

,, എം. പി. അബ്ദുസ്സമദ് സമദാനി

,, എന്‍. . നെല്ലിക്കുന്ന്

,, പി. കെ. ബഷീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിച്ചെലവില്‍ ഓരോ വര്‍ഷവും കുറവു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അതിനുള്ള കാരണങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;

(സി)ഓരോ സാമ്പത്തിക വര്‍ഷവും മാര്‍ച്ച് മാസത്തിലാണ് ഏറ്റവും കൂടുതല്‍ ചെലവ് രേഖപ്പെടുത്താറുള്ളത് എന്നുള്ളതിന്റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;

(ഡി)നിലവിലെ സ്ഥിതിവിശേഷം വികസനമാന്ദ്യത്തിനും അഴിമതിക്കും വഴിവെക്കുമെന്നത് കണക്കിലെടുത്ത്, മൂന്നുമാസത്തിലൊരിക്കല്‍ പദ്ധതിചെലവുകള്‍ റിവ്യൂ ചെയ്യുന്നതിനും അടുത്ത മൂന്നു മാസത്തേക്കുള്ള പ്രവര്‍ത്തനം സംബന്ധിച്ചും, കൈവരിക്കേണ്ട ഭൌതികനേട്ടം സംബന്ധിച്ചും ടാര്‍ജറ്റ് നിശ്ചയിച്ച് നല്കാനും ആവശ്യമായ നിര്‍ദ്ദേശം നല്കുമോ?

*596

കെട്ടിട നികുതിയില്‍ ഇളവുകള്‍

ശ്രീ. എം.. വാഹീദ്

,, കെ. മുരളീധരന്‍

,, വര്‍ക്കല കഹാര്‍

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നഗരങ്ങളിലെ കെട്ടിട നികുതിയില്‍ ഇളവുകള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ബി)എന്തെല്ലാം ഇളവുകളാണ് നല്‍കാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(സി)ഇതു സംബന്ധിച്ച എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ?

*597

പഞ്ചായത്തുകളിലെ വസ്തു നികുതി പരിഷ്ക്കരണം

ശ്രീ. എം. ഉമ്മര്‍

,, കെ.എന്‍..ഖാദര്‍

,, കെ.മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പഞ്ചായത്തുകളിലെ വസ്തു നികുതി പരിഷ്ക്കരണ നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ ;

(ബി)നികുതി പരിഷ്ക്കരണ കാര്യത്തില്‍ പുതിയ മാനദണ്ഡം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി)എങ്കില്‍ നികുതി നിര്‍ണ്ണയത്തില്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന വ്യവസ്ഥകള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ?

*598

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയ കേന്ദ്രാവിഷ്കൃത പദ്ധതികള്‍

ശ്രീ. ബി. സത്യന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. ബി. ഡി. ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()2011-12 ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയ കേന്ദ്രാവിഷ്കൃത പദ്ധതികള്‍/പരിപാടികള്‍ ഏതെല്ലാമാണെന്നറിയിക്കാമോ;

(ബി)പ്രസ്തുത പദ്ധതികള്‍/പരിപാടികള്‍ ഒരോന്നിനും കേന്ദ്രത്തില്‍ നിന്നും എന്തു തുക 2011-12 ല്‍ ലഭിച്ചുവെന്ന് പറയാമോ; ഈ തുക എത്ര ഗഡുക്കളായി, ഏത് തീയതികളില്‍ ലഭിച്ചു എന്നറിയിക്കാമോ;

(സി)കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഫണ്ട് സമയബന്ധിതമായി ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഫണ്ട് വൈകിയതിനെ തുടര്‍ന്ന് സംസ്ഥാന ധനകാര്യവകുപ്പ് ആവശ്യമായ സഹായം നല്‍കണമെന്ന തദ്ദേശസ്വയംഭരണ വകുപ്പ് ആവശ്യം ഉന്നയിച്ചിരുന്നുവോ;

(ഡി)ഈ ആവശ്യത്തിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു; വിശദാംശം അറിയിക്കാമോ;

()2011-12 ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?

*599

കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ വരുത്തേണ്ട മാറ്റങ്ങള്

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. രാജു എബ്രഹാം

,, പി.റ്റി.. റഹിം

പ്രൊഫ. സി. രവീന്ദ്രനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടോ;

(ബി)സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമായിരുന്നു; വിശദമാക്കുമോ;

(സി)ഏതെങ്കിലും നിര്‍ദ്ദേശം അംഗീകരിച്ച് ഉത്തരവായിട്ടുണ്ടോ;

(ഡി)ഏതെല്ലാം കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിലാണ് സംസ്ഥാനത്തിന് വിഷമതകള്‍ ഉണ്ടാകുന്നതെന്ന് വിശദമാക്കാമോ ?

*600

ജെ.എന്‍.എന്‍.യൂ.ആര്‍.എം. പുതിയ പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, റ്റി. . അഹമ്മദ് കബീര്‍

,, പി. ഉബൈദുള്ള

,, കെ. എം. ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ജെ.എന്‍.എന്‍.യൂ.ആര്‍.എം.ന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതിപ്രകാരം സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദവിവരം നല്കാമോ ;

(സി)ഇതിന്റെ കീഴില്‍ പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രോജക്ടുകളെക്കുറിച്ച് വ്യക്തമാക്കാമോ ;

(ഡി)ഇതിന്റെ നടത്തിപ്പില്‍ മറ്റേതെങ്കിലും സംസ്ഥാനത്തിന്റെ പ്രവര്‍ത്തനം മാതൃകയാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

 <<back  

 

                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.