UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5658

ദേശീയ വിദ്യാഭ്യാസ പദ്ധതി

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, സി.എഫ്. തോമസ്

,, മോന്‍സ് ജോസഫ്

,, റ്റി.യു. കുരുവിള

()ദേശീയ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു എല്‍.പി.സ്കൂള്‍ എന്നത് ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ;

(സി)ദേശീയ വിദ്യാഭ്യാസനയം ഈ വര്‍ഷം തന്നെ നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ?

5659

സമഗ്രവിദ്യാഭ്യാസ പദ്ധതി

ശ്രീ. എകെ. ബാലന്‍

()സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പ് നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ 'സമഗ്രവിദ്യാഭ്യാസ പദ്ധതി' നടപ്പാക്കുന്നുണ്ടോ;

(ബി)വിദ്യാഭ്യാസ മേഖലയില്‍ എന്ത് പരിഷ്കാരമാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നിലവാരം ഉയര്‍ത്താനോ സ്കൂളുകളുടെ അടിസ്ഥാന സൌകര്യവികസനത്തിനോ ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ടോ; ഉണ്ടെങ്കില്‍ ഈ പദ്ധതികളുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതികളും വിശദമാക്കുമോ;

(ഡി)എന്നുമുതലാണ് ഈ പദ്ധതി നടപ്പാക്കുന്നത്; ഈ പദ്ധതിക്കുള്ള ഫണ്ടിംഗ് ഏതുരീതിയിലാണെന്ന് വ്യക്തമാക്കുമോ?

5660

സ്കൂള്‍ തലത്തില്‍ സേവന പദ്ധതി

ശ്രീ. മുല്ലക്കര രത്നാകരന്‍

,, കെ. രാജു

,, ചിറ്റയം ഗോപകുമാര്‍

,, പി. തിലോത്തമന്‍

()സംസ്ഥാനത്ത് സ്കൂള്‍ തലത്തില്‍ സേവന പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കിയത് എന്നുമുതലാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വിശദമാക്കുമോ;

(സി)ഈ പദ്ധതിപ്രകാരം പോഷകാഹാര സാധനങ്ങള്‍ വാങ്ങിയ വകയില്‍ കുടിശ്ശികയുണ്ടോ; ഉണ്ടെങ്കില്‍ എന്തുമാത്രം കുടിശ്ശികയാണുള്ളതെന്ന് വെളിപ്പെടുത്തുമോ;

(ഡി)ഈ പദ്ധതി കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അതിനുള്ള എന്തെല്ലാം നടപടികളെടുത്തു വരുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

5661

സംസ്ഥാന അധ്യാപക അവാര്‍ഡ്

ശ്രീ. ..അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ഏതൊക്കെ വിഭാഗങ്ങളിലെ അധ്യാപകര്‍ക്കാണ് നല്‍കുന്നത് ;

(ബി)അദ്ധ്യാപക അവാര്‍ഡ് നല്‍കുന്നതിന്റെ മാനദണ്ഡം എന്താണ് ;

(സി)ജഡ്ജിംഗ് കമ്മിറ്റിയിലെ അംഗങ്ങള്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കുമോ ?

5662

പൊതുവിദ്യാലയങ്ങളില്‍ അടിസ്ഥാനസൌകര്യം

ശ്രീ. സാജു പോള്‍

()സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അടിസ്ഥാന സൌകര്യങ്ങളുടെ ഗുണനിലവാരം വിലയിരുത്തിയിട്ടുണ്ടോ ;

(ബി)അടിസ്താന സൌകര്യങ്ങളുടെ അപര്യാപ്തയുള്ള എത്ര സ്കൂളുകള്‍ പ്രവര്‍ത്തിക്കുണ്ടെന്ന് വ്യക്തമാക്കാമോ ;

(സി)സര്‍ക്കാര്‍-എയ്ഡഡ് മേഖലകളിലെ ഈ പ്രശ്നം പരിഹരിക്കാന്‍ എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് പറയുമോ ;

(ഡി)ഇക്കാരണത്താല്‍ എത്ര എയ്ഡഡ് സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട് ; ഇവ വീണ്ടും മാനേജ്മെന്റുകള്‍ക്ക് തിരിച്ച് കൊടുക്കാനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണ് ?

5663

സ്ക്കൂളുകളില്‍ സ്മാര്‍ട്ട് ക്ളാസ്റൂം പദ്ധതി

ശ്രീ. കെ. അജിത്

()സംസ്ഥാനത്ത് എത്ര സ്ക്കൂളുകളില്‍ സ്മാര്‍ട്ട് ക്ളാസ്റൂം പദ്ധതി ആരംഭിച്ചിട്ടുണ്ട്;

(ബി)സ്മാര്‍ട്ട് ക്ളാസ്റൂം പദ്ധതിയില്‍ വൈക്കം നിയോജക മണ്ഡല ത്തിലെ എത്ര സ്ക്കൂളുകള്‍ തിരഞ്ഞെടുത്തിട്ടുണ്ട്;

(സി)ഈ പദ്ധതിയില്‍ കൂടുതല്‍ സ്ക്കൂളുകളെ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ?

5664

സിറ്റാര്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. ലൂഡി ലൂയിസ്

,, കെ. ശിവദാസന്‍ നായര്‍

,, എം.പി. വിന്‍സെന്റ്

,, കെ. അച്ചുതന്‍

()സിറ്റാര്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ബി)സ്കൂളുകളില്‍ കലാപരിശീലനത്തിന് പദ്ധതിയില്‍ എന്തെല്ലാം കാര്യങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

(സി)ഏതെല്ലാം മേഖലയിലാണ് ഈ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്?

5665

പാടത്തു നിന്ന് വിദ്യാലയങ്ങളിലേക്ക്'

ശ്രീ. സി. ദിവാകരന്‍

()‘പാടത്തുനിന്ന് വിദ്യാലയങ്ങളിലേക്ക്’എന്ന പദ്ധതി എന്നാണ് ആരംഭിച്ചത്;

(ബി)എത്ര സ്കൂളുകളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്;

(സി)എല്ലാ സ്കൂളുകളേയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ?

5666

കായികവിദ്യാഭ്യാസം നിര്‍ബന്ധിത പാഠ്യപദ്ധതി

ശ്രീ. മോന്‍സ് ജോസഫ്

()കായിക വിദ്യാഭ്യാസം നിര്‍ബന്ധിത പാഠ്യപദ്ധതിയായി അംഗീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കായിക അദ്ധ്യാപകനെ നിയമിക്കാന്‍ കരികുലം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ ;

(സി)സംസ്ഥാനത്തെ സമ്പൂര്‍ണ്ണ കായിക ക്ഷമതാ പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കാമോ ;

(ഡി)സംസ്ഥാനത്തെ സ്ക്കൂളുകളില്‍ കായിക ക്ഷമതാ പരീക്ഷ സര്‍ക്കാര്‍ നടത്തുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ ?

5667

സമഗ്ര വിദ്യാഭ്യാസ പാക്കേജ്

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, ഷാഫി പറമ്പില്‍

,, . റ്റി. ജോര്‍ജ്

,, വര്‍ക്കല കഹാര്‍

()സമഗ്ര വിദ്യാഭ്യാസ പാക്കേജ്-ഫ്യൂച്ചര്‍ സ്കൂള്‍സ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി)ഏതെല്ലാം വിദ്യാലയങ്ങളിലാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(സി)ഇതിന് എത്ര കോടി രൂപ വകയിരുത്തിയിട്ടുണ്ട്?

5668

പാഠപുസ്തക വിതരണം

ശ്രീ. സാജു പോള്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. കെ. ദാസന്‍

()ഈ അദ്ധ്യയന വര്‍ഷം പാഠപുസ്തക വിതരണം പൂര്‍ത്തീകരിച്ചോ ; വിതരണത്തില്‍ എവിടെയെങ്കിലും തടസ്സങ്ങളോ ലഭ്യതക്കുറവോ ഉണ്ടായിട്ടുണ്ടൊ ;

(ബി)സംസ്ഥാനത്ത് എവിടെയെങ്കിലും പഴയ പുസ്തകങ്ങള്‍ വിതരണം ചെയ്യപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)പുസ്തകങ്ങളുടെ ലഭ്യതക്കുറവാണോ ഇത്തരം സാഹചര്യം ഉണ്ടാക്കിയത് ;

(ഡി)ഏതെല്ലാം പുസ്തകങ്ങളാണ് ഇതേവരെ പൂര്‍ണ്ണമായും വിതരണം ചെയ്യാന്‍ കഴിയാതായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

5669

ഒന്നാം ക്ളാസില്‍ പ്രവേശനം നേടിയ കുട്ടികള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()ഈ അധ്യയന വര്‍ഷം എത്ര കുട്ടികള്‍ ഒന്നാം ക്ളാസില്‍ പ്രവേശനം നേടിയിട്ടുണ്ടെന്ന് അറിയിക്കുമോ;

(ബി)ഗവണ്‍മെന്റ് തലത്തിലും, എയിഡഡ് തലത്തിലും, അണ്‍ എയിഡഡ് തലത്തിലും ഒന്നാം ക്ളാസില്‍ എത്ര വീതം പ്രവേശനം നേടിയെന്ന് വ്യക്തമാക്കാമോ;

(സി)മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എത്ര കുട്ടികളുടെ കുറവ് ഈ വര്‍ഷം അനുഭവപ്പെട്ടിട്ടുണ്ട്;

(ഡി)ഈ വര്‍ഷം ഒന്നു മുതല്‍ പത്ത് വരെ ക്ളാസുകളില്‍ എത്ര കുട്ടികള്‍ സംസ്ഥാനത്ത് പഠിക്കുന്നു; ജില്ല തിരിച്ച് വ്യക്തമാക്കാമോ?

5670

കുട്ടികളുടെ അഭിരുചി കണ്ടെത്തലും പ്രോത്സാഹനവും

ശ്രീ. പി.കെ. ബഷീര്‍

,, എന്‍. ഷംസുദ്ദീന്‍

,, എം. ഉമ്മര്‍

,, റ്റി.. അഹമ്മദ് കബീര്‍

()ഓരോ വിദ്യാര്‍ത്ഥിയുടെയും പഠന, പഠനേതര വിഷയങ്ങളിലെ പ്രത്യേക കഴിവുകള്‍ കണ്ടെത്തുന്നതിന് സ്കൂള്‍ തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം വിശദമാക്കുമോ;

(ബി)നിലവിലെ വിദ്യാര്‍ത്ഥി, അദ്ധ്യാപക അനുപാതം വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത നിരീക്ഷണവും വിലയിരുത്തലും നടത്തുന്നതിന് എത്രത്തോളം അനുഗുണമാണ് ;

(സി)പ്രത്യേക കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി അഭിരുചിയുള്ള വിഷയങ്ങളില്‍ കൂടുതല്‍ അറിവു നേടാന്‍ സഹായിക്കുന്ന പദ്ധതികള്‍ വിശദമാക്കുമോ?

5671

അണ്‍ എയ്ഡഡ് സ്കൂളുകളുടെ പ്രവര്‍ത്തനം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()അണ്‍ എയ്ഡഡ് സ്കൂളുകളുടെ പഠന, പാഠ്യേതര പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും, നിയന്ത്രിക്കുന്നതിനും നിലവില്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)അണ്‍ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരുടെ യോഗ്യതകള്‍ക്ക് എന്തെങ്കിലും മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ടോ;

(സി)മിക്ക അണ്‍ എയ്ഡഡ് സ്കൂളുകളിലേയും അദ്ധ്യാപകരുടെ വേതനം തികച്ചും പരിമിതമാണെന്ന് ഈ സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ടോ;

(ഡി)അണ്‍ എയ്ഡഡ് സ്കൂളുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും, അദ്ധ്യാപകര്‍ക്കുവേണ്ട യോഗ്യത, വേതനം ആയവ നിജപ്പെടുത്തുന്നതിനും തയ്യാറാകുമോ;

()എങ്കില്‍ ആയതിന്റെ വിശദാംശം നല്‍കുമോ?

5672

വിദ്യാര്‍ത്ഥി പീഡനം

ശ്രീമതി.കെ.എസ്.സലീഖ

()സര്‍ക്കാര്‍/എയിഡഡ് വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിക്കുന്ന പ്രവണത ഇപ്പോള്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത്തരം അദ്ധ്യാപകര്‍ക്കെതിരെ കര്‍ശന നിയമം വിദ്യാഭ്യാസ ചട്ടങ്ങളില്‍ വരുത്തുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)ലൈംഗിക പീഡനശ്രമം നടത്തുന്ന അദ്ധ്യാപകരെ ക്രിമിനല്‍ കേസെടുത്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും, സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടാനുമുളള നടപടികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കുമോ ; വിശദമാക്കുമോ ;

(സി)അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ഇത്തരത്തില്‍ ലൈംഗിക പീഡനശ്രമം നടത്തുന്ന അദ്ധ്യാപക/അനദ്ധ്യാപകര്‍ക്കെതിരെ എന്തൊക്കെ കര്‍ശന നടപടികളാണ് സര്‍ക്കാര്‍ പുതുതായി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ ;

(ഡി)കക്കാട് കേരള ഇംഗ്ളീഷ് മീഡിയം വിദ്യാര്‍ത്ഥിനികളെ നഗ്നരാക്കി പരിശോധന നടത്തിയ കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടുവോ ; എങ്കില്‍ ഇത്തരം പ്രവൃത്തി നടത്തിയ അധ്യാപകര്‍ക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ ;

()സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ചില അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ചെറിയ തെറ്റുകള്‍ക്ക് പോലും ചൂരല്‍ പ്രയോഗത്തിന് വിധേയരാക്കുന്നതും, ചില അധ്യാപകര്‍ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരത്തിലുളള പ്രവണത തടയാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ?

5673

ജില്ലാ തല ടീച്ചേഴ്സ് ബാങ്ക്

ശ്രീമതി പി. അയിഷാ പോറ്റി

()ജില്ലാ തലത്തില്‍ ടീച്ചേഴ്സ് ബാങ്ക് നിലവിലുണ്ടോ; എന്നുമുതലാണ് നിലവില്‍ വന്നത്;

(ബി)പ്രസ്തുത ബാങ്കില്‍ എത്ര അദ്ധ്യാപകരുടെ ലിസ്റ് നിലവിലുണ്ട് ;

(സി)ടീച്ചേഴ്സ് ബാങ്കില്‍ ഉള്‍പ്പെട്ട റിട്രെഞ്ച്ഡ് അദ്ധ്യാപകര്‍ക്ക് പുനര്‍ നിയമനം നല്‍കി ശമ്പളം നല്‍കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ ?

5674

വിദ്യാഭ്യാസ പാക്കേജ്

ശ്രീ. സി. മമ്മൂട്ടി

()യു. ഡി. എഫ്. സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള അദ്ധ്യാപക പാക്കേജ് അനുസരിച്ച് പി. എസ്. സി.യുടെ ഒരേ റാങ്ക് ലിസ്റില്‍ നിന്നും ജോലി ലഭിച്ച അദ്ധ്യാപകര്‍ക്കും, റാങ്ക് ലിസ്റില്‍ നിലവിലുള്ള റാങ്ക് ഹോള്‍ഡേഴ്സിനും, ടീച്ചേഴ്സ് സ്റേറ്റ് എലിജിബിലിറ്റി ടെസ്റ്'' (റ്റെറ്റ്)പാസാകുന്നതിന് അനുവദിച്ചിരിക്കുന്ന കാലാവധി സംബന്ധിച്ച് വ്യക്തമാക്കുമോ;

(ബി)പുതിയ അദ്ധ്യാപക പാക്കേജ് പ്രകാരം സാങ്കേതികമായി 5-ാം ക്ളാസ് എല്‍.പി. സ്കൂള്‍ വിഭാഗത്തില്‍ ആരംഭിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ; നടപടി ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കില്‍ എന്ന് നടപ്പിലാക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമോ;

(സി)പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള 05.06.2012 -ലെ സര്‍ക്കാര്‍ ഉത്തരവ്പ്രകാരം 1190 പ്രൊട്ടക്ടഡ് അദ്ധ്യാപകരെ തിരികെ മാതൃവിദ്യായലങ്ങളിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികള്‍ സമയബന്ധിതമായി എന്ന് പൂര്‍ത്തിയാക്കും എന്ന് വ്യക്തമാക്കുമോ?

5675

അദ്ധ്യാപകയോഗ്യതാ പരീക്ഷ

ശ്രീമതി പി. അയിഷാ പോറ്റി

()എല്‍.പി, യു.പി സ്കൂളുകളിലെ അദ്ധ്യാപക നിയമനത്തിന് അദ്ധ്യാപക യോഗ്യതാ പരീക്ഷ പാസായിരിക്കണം എന്ന നിബന്ധന പ്രാബല്യത്തില്‍ വന്നത് എന്നുമുതലാണ്;

(ബി)പ്രസ്തുത നിബന്ധന നിലവിലുള്ള എല്‍.പി.എസ്.., യു. പി. എസ്.. റാങ്ക് ലിസ്റിലുള്ള ഉദ്യോഗാര്‍ത്ഥികളുടെ നിയമനത്തെ ബാധിക്കുമോ; വിശദവിവരം വെളിപ്പെടുത്തുമോ;

(സി)എയ്ഡഡ് സ്കൂളുകളില്‍ പെന്‍ഷന്‍ പ്രൊമോഷന്‍ ഒഴിവുകളില്‍ പ്രസ്തുത തസ്തികകളില്‍ ഈ അദ്ധ്യയന വര്‍ഷം നിയമിക്കപ്പെട്ട ടി..ടി. ഇല്ലാത്ത അദ്ധ്യാപകരെ പ്രസ്തുത ഉത്തരവ് എപ്രകാരം ബാധിക്കുമെന്ന് വ്യക്തമാക്കുമോ?

5676

ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്

ശ്രീ. റ്റി. വി. രാജേഷ്

()സംസ്ഥാനത്ത് ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ് (റ്റി..റ്റി) നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)ഏതൊക്കെ യോഗ്യത നേടിയവരെ ഈ പരീക്ഷ എഴുതുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്;

(സി)ഇപ്പോള്‍ പി.എസ്.സി ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഈ പരീക്ഷ പാാസ്സാകേണ്ടതുണ്ടോ; വിശദാംശം നല്‍കുമോ?

5677

അദ്ധ്യാപകപാക്കേജിന്റെ ഭാഗമായി അദ്ധ്യാപകര്‍ക്ക് വിദഗ്ദ്ധപരിശീലനം

ശ്രീമതി കെ.എസ്. സലീഖ

()അദ്ധ്യാപകപാക്കേജ് നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്ക്കൂളുകളിലെ മുഴുവന്‍ അദ്ധ്യാപകര്‍ക്കും വിദഗ്ദ്ധ പരിശീലനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര ദിവസമാണ് പരിശീലനമെന്നും എന്നു മുതലാണ് പരിശീലനം തുടങ്ങാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ;

(ബി)ഇപ്രകാരം പരിശീലനം നല്‍കാന്‍ എത്ര പരിശീലകരായ വിദഗ്ദ്ധരെ നിയമിച്ചു; എപ്രകാരമുള്ളവരെയാണ് പരിശീലനം നല്‍കേണ്ട വിദഗ്ദ്ധരായി നിയമിച്ചിട്ടുള്ളത്;

5678

അദ്ധ്യാപകര്‍ക്ക് ട്രെയിനിംഗ് നല്കുന്നതിനുള്ള സംവിധാനം

ശ്രീ. എം. ഉമ്മര്‍

'' കെ. മുഹമ്മദുണ്ണി ഹാജി

'' അബ്ദുറഹിമാന്‍ രണ്ടത്താണി

()വിഭിന്ന ശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസ സൌകര്യങ്ങളും, ക്വാളിറ്റിയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അദ്ധ്യാപകര്‍ക്ക് ട്രെയിനിംഗ് നല്കുന്നതിനുള്ള സംവിധാനം ഒരുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ അതിനായി എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്;

(സി)വിഭിന്ന ശേഷിയുള്ള കുട്ടികള്‍ക്കായുള്ള എത്ര സ്ക്കൂളുകള്‍ സംസ്ഥാനത്ത് സര്‍ക്കാര്‍, എയിഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു ണ്ടെന്ന് വ്യക്തമാക്കുമോ?

5679

ഇംഗ്ളീഷ് മീഡിയം ഡിവിഷനുകള്‍

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സര്‍ക്കാര്‍ സ്കൂളുകളില്‍ ഇംഗ്ളീഷ് മീഡിയം ഡിവിഷനുകള്‍ തുടങ്ങുന്നതിനാവശ്യമായ മാനദണ്ഡം വ്യക്തമാക്കുമോ;

(ബി)1:1 എന്ന അനുപാതത്തില്‍ ഇംഗ്ളീഷ്-മലയാളം മീഡിയം ക്ളാസുകള്‍ തുടങ്ങുന്നതിന് അനുമതി നല്‍കുമോ?

5680

സ്കൂളുകളിലെ ക്ളസ്റര്‍ സിസ്റം

ശ്രീ. ജോസഫ് വാഴക്കന്‍

,, വര്‍ക്കല കഹാര്‍

,, .റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

()സംസ്ഥാനത്തെ സ്കൂളുകളില്‍ ക്ളസ്റര്‍ സിസ്റം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ;

(ബി)ഇത് കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാമാണ് ;

(സി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ എടുത്തിട്ടുണ്ട് ;

(ഡി)ഈ സംവിധാനം എന്ന് മുതല്‍ നടപ്പിലാക്കാനാണ് തീരുമാനിച്ചിട്ടുള്ളത് ?

5681

സ്കൂളുകളിലെ അദ്ധ്യായന ദിവസങ്ങള്‍

ശ്രീ. ആര്‍. സെല്‍വരാജ്

,, അന്‍വര്‍ സാദത്ത്

,, വി.റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

()സ്കൂളുകളിലെ അദ്ധ്യയന ദിവസങ്ങള്‍ എങ്ങനെ വര്‍ദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം:

(ബി)സ്കൂളുകളില്‍ നടത്തുന്ന വിവിധ മേളകള്‍ അവധി സമയത്തേക്ക് ക്രമീകരിച്ച് ഇത് നടപ്പിലാക്കാന്‍ ശ്രമിക്കുമോ ?

5682

ബദല്‍സ്കൂളുകള്‍

ശ്രീ. വി. പി. സജീന്ദ്രന്‍

,, എം. . വാഹിദ്

,, ആര്‍. ശെല്‍വരാജ്

,, എം.പി. വിന്‍സെന്റ്

()സംസ്ഥാനത്തെ ബദല്‍ സ്കൂളുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാം ?

(ബി)എത്ര ബദല്‍ സ്കൂളുകള്‍ സ്കൂളുകളാക്കി ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നുണ്ട്; വിശദമാക്കുമോ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ?

5683

ബോധന സങ്കേതങ്ങള്‍

ശ്രീ. എം.പി. വിന്‍സെന്റ്

()വിദ്യാഭ്യാസ രംഗത്ത് ദേശീയപാഠ്യ പദ്ധതിക്കനുസൃതമായ കാര്യക്ഷമമായ ബോധന സങ്കേതങ്ങള്‍ ആവിഷ്ക്കരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

(ബി)ഇതിനായി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുമോ;

(സി)വിദ്യാഭ്യാസ രംഗത്ത് മൂല്യാധിഷ്ഠിത ബോധനം നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാം;

5684

സ്കൂളുകളുടെ ഘടന മാറ്റം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, വി. ഡി. സതീശന്‍

,, വി. റ്റി. ബല്‍റാം

,, പി. . മാധവന്‍

()സ്കൂളുകളുടെ ഘടന മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ; ഇതുവഴി നിലവിലെ സംവിധാനങ്ങളില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുന്നത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി)ഘടന മാറ്റം ഏത് അദ്ധ്യയന വര്‍ഷം മുതല്‍ നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത് ?

5685

വിവര-വിനിമയ, സാങ്കേതിക വിദ്യാ സ്കീം കക പദ്ധതി

ശ്രീ. എം. ഹംസ

()വിവര-വിനിമയ, സാങ്കേതികവിദ്യ-സ്കീം കക പദ്ധതി സംസ്ഥാനത്തെ എത്ര വിദ്യാലയങ്ങളിലാണ് നടപ്പിലാക്കിവരുന്നത്;

(ബി)പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി കേന്ദ്രത്തില്‍ നിന്നും 2010-11, 2011-12 വര്‍ഷത്തേക്ക് എത്ര ധനസഹായം ലഭിച്ചു എന്നും എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിവരുന്നതെന്നും വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതി ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളില്‍ പദ്ധതി നടപ്പിലാക്കി; എത്ര തുക ചെലവഴിച്ചു; വിശദാംശം ലഭ്യമാക്കാമോ?

5686

.ടി.@സ്കൂള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ ഐ.ടി.@സ്ക്കൂള്‍ നടപ്പിലാക്കി വരുന്ന ഐസിടി സ്ക്കീമിന്റെ ഭാഗമായി വരുന്ന ബ്രോഡ്ബാന്റ് കണക്ഷന്‍ സംസ്ഥാനത്തെ മുഴുവന്‍ സ്ക്കുളു കളിലും നടപ്പില്‍ വരുത്തിയിട്ടുണ്ടോ;

(ബി)2010-11 വര്‍ഷത്തില്‍ ആരംഭിച്ച ഹയര്‍സെക്കണ്ടറി സ്ക്കുളുകളില്‍ ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്ന് നടപ്പിലാക്കുമെന്ന് വ്യക്തമാക്കുമോ?

5687

യൂണിഫോം വിതരണം

ശ്രീ. വി. ശശി

()സംസ്ഥാനത്തെ സ്കൂളുകളിലെ 6 മുതല്‍ 14 വയസ്സുവരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നല്‍കുന്നതിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന ഖജനാവില്‍ നിന്നും ചെലവാക്കിയ തുക എത്ര;

(ബി)ഈ ആവശ്യത്തിനായി എസ്.എസ്.എ ഫണ്ടില്‍ നിന്നും ചെലവഴിച്ച തുക എത്ര:

(സി)ഇത് വഴി എത്ര വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് യൂണിഫോം വിതരണം ചെയ്തുവെന്ന് വ്യക്തമാക്കാമോ;

(ഡി)നടപ്പു വര്‍ഷത്തില്‍ എത്ര കോടി രൂപ വിവിധ സ്രോതസ്സുകളില്‍ വകകൊള്ളിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?

5688

ആദിവാസി കുട്ടികള്‍ക്ക് യൂണിഫോം വിതരണം

ശ്രീ.എസ്. രാജേന്ദ്രന്‍

()ആദിവാസികുട്ടികള്‍ക്ക് യൂണിഫോം വിതരണം ചെയ്യുന്നതിന് കേരള മഹിളസമക്യ കഴിഞ്ഞ അദ്ധ്യയന വര്‍ഷം ഏറ്റെടുത്ത കരാര്‍ പൂര്‍ത്തീകരിച്ചോ ;

(ബി)മൂന്നാര്‍ അടിമാലി മേഖലകളില്‍ പരാതി ഉയര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ പരാതി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ?

5689

സ്കൂള്‍ കുട്ടികള്‍ക്കുള്ള പാല്‍ വിതരണം

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് സ്കൂള്‍കുട്ടികള്‍ക്ക് പാല്‍ വിതരണം ചെയ്യുന്ന പദ്ധതിയില്‍ നിന്നും മില്‍മ പിന്‍മാറിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ ;

(ബി)ഉണ്ടെങ്കില്‍ എന്തുകൊണ്ടാണെന്ന് അറിയിക്കാമോ ;

(സി)ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച പകരം പദ്ധതിയെക്കുറിച്ച് വിശദമാക്കാമോ ?

5690

സ്കൂള്‍ കുട്ടികള്‍ക്ക് പോഷകാഹാരങ്ങള്‍ വിതരണം ചെയ്യാന്‍ നടപടി

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

,, പി. തിലോത്തമന്‍

,, മുല്ലക്കര രത്നാകരന്‍

,, .കെ. വിജയന്‍

()സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്ക് പോഷകാഹാരങ്ങള്‍ നല്‍കുന്നുണ്ടോ; ഉണ്ടെങ്കില്‍ നല്‍കുന്ന പോഷകാഹാരങ്ങള്‍ എന്തെല്ലാമാണെന്നും അവയുടെ അളവ് എത്ര വീതമാണെന്നും വ്യക്തമാക്കുമോ;

(ബി)ഈ അദ്ധ്യയന വര്‍ഷം ആരംഭിച്ചതിനുശേഷം എത്ര ദിവസം എത്ര അളവില്‍ വീതം സ്കൂള്‍ കുട്ടികള്‍ക്ക് പോഷകാഹാരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി)വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയും പോഷകാഹാരം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അതെന്തുകൊണ്ടാണെന്ന് വിശദമാക്കുമോ ?

5691

സ്കൂളുകളിലെ സൌജന്യ പാല്‍ വിതരണ പദ്ധതി

ശ്രീ. കെ. സുരേഷ്കുറുപ്പ്

'' പി. റ്റി. . റഹീം

'' വി. ചെന്താമരാക്ഷന്‍

'' സി. കൃഷ്ണന്‍

()സ്കൂളുകളിലെ സൌജന്യ പാല്‍വിതരണ പദ്ധതിയില്‍നിന്ന് മില്‍മ പിന്മാറുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പാല്‍ വിതരണം അനിശ്ചിതത്വത്തിലാവാന്‍ കാരണമെന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ ;

(സി)ഈ പദ്ധതിക്ക് പ്രതിവര്‍ഷം എന്ത് തുക ചെലവ് വരുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ടോ ; തന്നാണ്ടിലെ ബഡ്ജറ്റില്‍ എന്ത് തുക വകയിരുത്തിയിട്ടുണ്ട് ?

5692

വഞ്ചിവയല്‍ സ്കൂളിലെ ഉച്ചഭക്ഷണം

ശ്രീമതി. .എസ്. ബിജിമോള്‍

()നിലവില്‍ ഏത് ക്ളാസ്സ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കിവരുന്നു എന്നു വ്യക്തമാക്കാമോ;

(ബി)കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വഞ്ചിവയല്‍ ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ അധികൃതര്‍ 9,10 ക്ളാസ്സുകളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിനുവേണ്ടി ധാന്യങ്ങള്‍ അനുവദിച്ചുനല്‍കണമെന്ന അപേക്ഷയിന്മേല്‍ എന്തു നടപടി സ്വീകരിച്ചു എന്നു വ്യക്തമാക്കാമോ ?

5693

സ്കൂളുകളിലെ ഉച്ചഭക്ഷണം

ശ്രീ. ഷാഫി പറമ്പില്‍

,, പാലോട് രവി

,, . സി. ബാലകൃഷ്ണന്‍

,, ബെന്നി ബെഹനാന്‍

()സംസ്ഥാനത്തെ സ്കൂളുകളില്‍ ഉച്ചഭക്ഷണത്തിന് തുക നല്‍കുന്ന രീതി പരിഷ്ക്കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ;

(ബി)ഏത് രീതിയിലുള്ള പരിഷ്ക്കരണമാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(സി)ഉച്ച ഭക്ഷണത്തിനുള്ള ഫണ്ട് സ്കൂള്‍ അധികൃതര്‍ക്ക് നല്‍കി പി. റ്റി. .യുടെസഹായത്തോടെ ഉച്ചഭക്ഷണം നല്‍കുന്നകാര്യം പരിഗണിക്കുമോ?

5694

ഉച്ചഭക്ഷണ പരിപാടി

ശ്രീ. സി. ദിവാകരന്‍

()2011-2012 അദ്ധ്യായനവര്‍ഷത്തില്‍ ഉച്ചഭക്ഷണ പരിപാടി 9, 10, ക്ളാസുകളിലേയ്ക്ക് വ്യാപിപ്പിച്ചിരുന്നോ ;

(ബി)ഈയിനത്തില്‍ എത്ര രൂപാ ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ ?

5695

പ്രഭാത ഭക്ഷണം

ശ്രീ. പുരുഷന്‍ കടലുണ്ടി

()സ്കൂളുകളില്‍ പ്രഭാത ഭക്ഷണ പരിപാടി പരിഗണനയിലുണ്ടോ; എങ്കില്‍ എപ്പോള്‍ നടപ്പിലാക്കുമെന്ന് അറിയിക്കുമോ;

(ബി)സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളില്‍ പഠിക്കുന്ന ദരിദ്ര, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്നതിന് എന്തെങ്കിലും പരിപാടി പരിഗണനയിലുണ്ടോ;

(സി)ഇല്ലെങ്കില്‍ ഇതിന് നടപടി സ്വീകരിക്കുമോ?

5696

ലാഭകരമല്ലാത്തതായി വിലയിരുത്തിയ സ്കൂളുകള്‍

ശ്രീ. ആര്‍. രാജേഷ്

()ലാഭകരമല്ലാത്തതായി വിലയിരുത്തിയ സ്കൂളുകളില്‍ അദ്ധ്യാപക നിയമനം റദ്ദാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)എത്ര അദ്ധ്യാപകര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുന്നത് ; അദ്ധ്യാപക സ്പെഷ്യല്‍ പാക്കേജിന്റെ ഭാഗമായി ഈ അദ്ധ്യാപകര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പാലിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

5697

ഏരിയ ഇന്റന്‍സീവ് പ്രോഗ്രാം

ശ്രീ. കെ. ദാസന്‍

()കേന്ദ്രസര്‍ക്കാരിന്റെ ഏരിയ ഇന്റന്‍സീവ് പ്രോഗ്രാമിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളെ സംബന്ധിച്ച് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനമെന്താണ് എന്ന് വ്യക്തമാക്കാമോ; ഏതു ദിവസത്തെ ക്യാബിനറ്റ് യോഗത്തിലായിരുന്നു പ്രസ്തുത തീരുമാനം കൈക്കൊണ്ടത് എന്ന് വ്യക്തമാക്കുമോ; പ്രസ്തുത ക്യാബിനറ്റ് യോഗത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍ ആരെല്ലാം എന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സ്കുളുകളെ സംബന്ധിച്ച് ക്യാബിനറ്റില്‍ തീരുമാനിച്ച കാര്യങ്ങള്‍ ക്യാബിനറ്റ് യോഗ കുറിപ്പ് എന്ന നിലയില്‍ മുഖ്യമന്ത്രിയുടെ വെബ് സൈറ്റില്‍ വന്നിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)എങ്കില്‍ ഇതിന് വ്യത്യസ്തമായി സഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചാവേളയില്‍ മന്ത്രി മറുപടി നല്‍കിയത് എന്തുകൊണ്ട് എന്ന് വിശദമാക്കാമോ ;

(ഡി)മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഭരണപക്ഷത്തെ ഏതെങ്കിലും എം.എല്‍.. ചാനലിലുടെ പ്രതികരിച്ചിട്ടുണ്ടോ; എങ്കില്‍ അത് ആരായിരുന്നു എന്നും ചാനലിലൂടെ അദ്ദേഹം പറഞ്ഞത് എന്തായിരുന്നു എന്നും വ്യക്തമാക്കാമോ ;

()ജൂണ്‍ 13-ലെ പ്രസ്തുത ക്യാബിനറ്റ് തീരുമാനമനുസരിച്ച് സര്‍ക്കാര്‍ പ്രസ്തുത സ്കൂളുകളുടെ കാര്യത്തില്‍ സ്വീകരിക്കാന്‍ പോവുന്ന തുടര്‍നടപടികള്‍ എന്തെല്ലാം എന്ന് വിശദമാക്കാമോ?

5698

ഏരിയാ ഇന്റന്‍സീവ് പ്രോഗ്രാം’ പദ്ധതി

ശ്രീ. ബാബു എം. പാലിശ്ശേരി

()‘ഏരിയാ ഇന്റന്‍സീവ് പ്രോഗ്രാം’ പദ്ധതിയനുസരിച്ച് എത്ര വിദ്യാലയങ്ങളായിരുന്നു സംസ്ഥാനത്ത് ആരംഭിച്ചിരുന്നത് ;

(ബി)ഇതില്‍ എത്ര വിദ്യാലയങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണ് ;

(സി)ഈ വിദ്യാലയങ്ങള്‍ ഇപ്പോള്‍ സര്‍ക്കാര്‍ സ്കൂളുകളായാണോ, എയ്ഡഡ് സ്കൂളുകളായാണോ മാറ്റിയിരിക്കുന്നത് ;

(ഡി)ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന സ്കൂളുകളുടെയും മാനേജര്‍മാരുടെയും പേര് വിവരം സ്കൂള്‍ നില്ക്കുന്ന സ്ഥലമുള്‍പ്പെടെ ലഭ്യമാക്കുമോ ?

5699

ഏരിയാ ഇന്റന്‍സീവ് പ്രോഗ്രാം’ പദ്ധതി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് ‘ഏരിയാ ഇന്റന്‍സീവ് പ്രോഗ്രാം’ പദ്ധതി പ്രകാരം സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത് സംബന്ധിച്ച് 13-6-2012-ന്റെ സംസ്ഥാന മന്ത്രിസഭായോഗം എടുത്ത തീരുമാനത്തിന്റെ പകര്‍പ്പും മന്ത്രിസഭായോഗത്തിന്റെ കുറിപ്പും ലഭ്യമാക്കുമോ ;

(ബി)ഈ പദ്ധതിക്കായി കേന്ദ്രസര്‍ക്കാരിന്റെ എ..പി. പദ്ധതിപ്രകാരം എത്ര തുക ലഭ്യമായെന്ന് വിശദമാക്കാമോ ;

(സി)സംസ്ഥാനസര്‍ക്കാര്‍ ഇതിനായി എന്ത് തുക നീക്കിവെച്ചെന്ന് വെളിപ്പെടുത്താമോ ;

(ഡി)ഈ പദ്ധതിക്കായി ഇതിനകം ആകെ എത്ര തുക ചെലവഴിച്ചെന്ന് വെളിപ്പെടുത്താമോ ?

5700

പിന്നോക്കം നില്‍ക്കുന്ന മേഖലകളില്‍ നടപ്പിലാക്കുന്ന ‘ഏരിയാ ഇന്റന്‍സീവ് പ്രോഗ്രാം’ പദ്ധതി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന മേഖലകളില്‍ നടപ്പിലാക്കുന്ന ‘ഏരിയാ ഇന്റന്‍സീവ് പ്രോഗ്രാം’ പദ്ധതിയില്‍ സംസ്ഥാനത്തെ ഏതൊക്കെ ജില്ലകളിലെ ഏതൊക്കെ സ്കുളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ ;

(ബി)ഈ ഓരോ സ്കൂളിന്റെയും പേരും, ആയതിന്റെ മാനേജ്മെന്റുകളുടെ പേരും, മറ്റ് വിശദാംശങ്ങളും വെളിപ്പെടുത്താമോ ;

(സി)ഈ പദ്ധതി എന്നാണ് ആരംഭിച്ചതെന്ന് വിശദമാക്കാമോ ;

(ഡി)ഈ പദ്ധതി പ്രകാരം എത്ര സ്കൂളുകളാണ് സര്‍ക്കാര്‍ ഇതിനകം ഏറ്റെടുത്തിട്ടുള്ളതെന്നും, ഇതില്‍ സര്‍ക്കാര്‍ മേഖലയിലേക്ക് നേരിട്ട് എത്ര സ്കൂളുകളും, എയ്ഡഡായി എത്ര സ്കൂളുകളും ഏറ്റെടുത്തിട്ടുണ്ടെന്ന് വിശദമാക്കാമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.