UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5701

ഏരിയ ഇന്റന്‍സീവ് പദ്ധതി

ശ്രീ. പി. റ്റി. . റഹീം

()ഏരിയ ഇന്റന്‍സീവ് പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ ;

(ബി)നിലവില്‍ എത്ര അപേക്ഷകള്‍ അന്വേഷണം പൂര്‍ത്തിയാക്കിയതായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(സി)അവ ഏതെല്ലാമാണ് ;

(ഡി)അന്വേഷണം പൂര്‍ത്തിയാക്കിയ അപേക്ഷകള്‍ എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാരിന് അയക്കാത്തതെന്ന് വ്യക്തമാക്കാമോ ;

()നിലവില്‍ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ച അന്വേഷണം പൂര്‍ത്തിയാക്കിയ അപേക്ഷകള്‍ കേന്ദ്ര ഗവണ്‍മെന്റിന് അയക്കാന്‍ തയ്യാറാകുമോ ;

(എഫ്)കൊടുവള്ളിയിലെ ശംസുല്‍ ഉലമാ സ്മാരക കോംപ്ളക്സിന്റെ പെണ്‍കുട്ടികള്‍ക്കുള്ള ഹയര്‍സെക്കന്ററി സ്ക്കൂളിന്റെ അപേക്ഷയുടെ നിലവിലുള്ള സ്ഥിതി എന്താണ് ?

5702

ഏരിയാ ഇന്റന്‍സീവ് പദ്ധതി പ്രകാരം തുടങ്ങിയ മലപ്പുറം ജില്ലയിലെ സ്കൂളുകള്‍

ശ്രീ. പി. റ്റി. . റഹീം

()ഏരിയാ ഇന്റന്‍സീവ് പദ്ധതി പ്രകാരം തുടങ്ങിയ മലപ്പുറം ജില്ലയിലെ സ്കൂളുകള്‍ സര്‍ക്കാര്‍ സ്കൂളുകളാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)മറ്റു ജില്ലകളിലെ സ്കൂളുകള്‍ ഒഴിവാക്കാനുള്ള കാരണമെന്താണ്;

(സി)സര്‍ക്കാര്‍ സ്കൂളുകളാക്കുമ്പോള്‍ നിലവിലുള്ള അദ്ധ്യാപകരെ എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നത്;

(ഡി)ഭാവിയിലെ അദ്ധ്യാപക നിയമനരീതി എങ്ങിനെയായിരിക്കുമെന്ന് വ്യക്തമാക്കാമോ;

()സന്നദ്ധ സംഘടനകള്‍ നടത്തുന്ന ഈ സ്ഥാപനങ്ങളിലെ കേന്ദ്രസഹായം കൊണ്ടല്ലാതെ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് വാടക നല്‍കുമോ;

(എഫ്)ഈ പദ്ധതിയില്‍ ആരംഭിച്ച കൊടുവള്ളി കെ.എം.ഒ എല്‍.പി.സ്കൂള്‍ സര്‍ക്കാര്‍ സ്കൂളാക്കിയിട്ടുണ്ടോ?

5703

ഏരിയാ ഇന്റന്‍സീവ് പ്രോഗ്രാം (..പി) പദ്ധതി

ശ്രീ. പി. ഉബൈദുള്ള

()ഏരിയാ ഇന്റന്‍സീവ് പ്രോഗ്രാം (..പി) പദ്ധതി പ്രകാരം സംസ്ഥാനത്തിപ്പോള്‍ എത്ര വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവയുടെ പേര്, ജില്ല, പഠിക്കുന്ന കുട്ടികളുടെ എണ്ണം എന്നിവയും വ്യക്തമാക്കാമോ;

(ബി)ഈ വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ അംഗീകാരം, അധ്യാപകര്‍ക്ക് ശമ്പളം എന്നിവ നല്‍കുന്നതിന് മുന്‍സര്‍ക്കാരുകള്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(സി)ഇതു സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;

(ഡി)ഈ വിദ്യാലയങ്ങള്‍ക്ക് എയിഡഡ് പദവി നല്‍കുന്നതിന് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രി ഫയലില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നോ; എങ്കില്‍ അതിന്റെ പകര്‍പ്പുകളും വിശദാംശവും ലഭ്യമാക്കുമോ?

5704

ഏരിയ ഇന്റന്‍സീവ് പ്രോഗ്രാം

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()ഏരിയ ഇന്റന്‍സീവ് പ്രോഗ്രാം പദ്ധതിയനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ വിദ്യാലയങ്ങള്‍ ആരംഭിക്കുന്നതിന് കെട്ടിടമുള്‍പ്പെടെ ഭൌതിക സൌകര്യമൊരുക്കാന്‍ എത്ര ലക്ഷം രൂപ നിരക്കിലാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ ഗണത്തിലെ സ്കൂളുകള്‍ക്ക് നല്‍കിയിരുന്നത്;

(ബി)ഓരോ സ്കൂളിനും അനുവദിച്ച തുക വിശദമാക്കാമോ;

(സി)ഈ പണം കൈപ്പറ്റുന്ന സമയത്ത് എന്തെങ്കിലും അഫിഡവിറ്റും ബന്ധപ്പെട്ട മാനേജര്‍മാര്‍ സര്‍ക്കാരിന് നല്‍കിയിരുന്നോ;

(ഡി)എങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

()ഈ അഫിഡവിറ്റില്‍ സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിനായിരിക്കുമെന്നും, മാനേജര്‍ നടത്തിപ്പുകാരന്‍ മാത്രമാകുമെന്നുമുള്ള ഏതെങ്കിലും വ്യവസ്ഥകള്‍ ഉണ്ടായിരുന്നോ;

(എഫ്)ഇപ്പോള്‍ ഗവണ്‍മെന്റ് ഏറ്റെടുത്തിരിക്കുന്ന ഏരിയ ഇന്റന്‍സീവ് പ്രോഗ്രാം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളിലെ ഭാവിയില്‍ വരുന്ന ഒഴിവുകളില്‍ മാനേജര്‍മാര്‍ മുഖാന്തിരമാണോ പി.എസ്.സി. മുഖേനയായിരിക്കുമോ നിയമനം എന്നു വ്യക്തമാക്കുമോ ?

5705

കേന്ദ്രവിദ്യാഭ്യാസ അവകാശ നിയമം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()കേന്ദ്രവിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ടോ ;

(ബി)ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടതായിട്ടുള്ളത് ;

(സി)സംസ്ഥാന വിദ്യാഭ്യാസ മേഖലയില്‍ നിലനില്ക്കുന്ന സമ്പ്രദായങ്ങളില്‍ എന്തൊക്കെയാണ് മാറ്റങ്ങള്‍ വേണ്ടിവരുന്നത് ;

(ഡി)ഇത്തരം മാറ്റങ്ങള്‍ സംസ്ഥാന വിദ്യാഭ്യാസ സമ്പ്രദായത്തെ ഏതെല്ലാം തരത്തില്‍ ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ ?

5706

കേന്ദ്രവിദ്യാഭ്യാസ നിയമവും ദുര്‍ബല വിഭാഗങ്ങളുടെ സംവരണവും

ശ്രീ. കെ. രാധാകൃഷ്ണന്‍

,, ബി. സത്യന്‍

,, ബി.ഡി ദേവസ്സി

,, പുരുഷന്‍ കടലുണ്ടി

()കേന്ദ്ര വിദ്യാഭ്യാസ നിയമപ്രകാരം അണ്‍ എയിഡഡ് ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങളില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് 25 % സംവരണം തീരുമാനിച്ചിട്ടുണ്ടോ;

(ബി)സംവരണം അനുവദിക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠന ചെലവ് വഹിക്കുന്നത് ആരായിരിക്കും;

(സി)കേരളത്തില്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളുടെയടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ;

(ഡി)വിദ്യാര്‍ത്ഥികളുടെ കുറവ് അനുഭവപ്പെടുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളെ ഈ നടപടി ഏത് നിലയില്‍ ബാധിക്കും എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ?

5707

കുടിപള്ളിക്കൂടം - നിലത്തെഴുത്ത് അദ്ധ്യാപകരുടെ വിശദാംശങ്ങള്‍

ശ്രീ. രമേശ് ചെന്നിത്തല

()സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കുടിപള്ളിക്കൂടം - നിലത്തെഴുത്ത് അദ്ധ്യാപകരുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി)ഇവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)കുടിപളളിക്കൂടം അദ്ധ്യാപകര്‍ക്ക് നല്‍കിയിരുന്ന ഗ്രാന്റ് അടിയന്തിരമായി പുന:സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ഡി)ഇവരുടെ ഗ്രാന്റ് വിതരണത്തില്‍ മുന്‍സര്‍ക്കാരിന്റെ ഭരണകാലത്ത് എന്തെങ്കിലും വീഴ്ച / പാളിച്ച സംഭവിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

5708

മദ്രസ നവീകരണ ഫണ്ട് നഷ്ടപ്പെട്ട സംഭവം

ശ്രീമതി.കെ.കെ. ലതിക

()മദ്രസ നവീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന മദ്രസ നവീകരണ ഫണ്ട് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എത്ര തുക ലഭിച്ചുവെന്നും എത്ര സ്ഥാപനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചുവെന്നും വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ലഭിച്ച തുക എത്രയെന്നും എത്ര സ്ഥാപനങ്ങള്‍ക്ക് ഈ തുക അനുവദിച്ചുവെന്നും വ്യക്തമാക്കുമോ;

(സി)ഗ്രാന്റ് ഇന്‍ എയിഡ് കമ്മിറ്റി മുന്‍പാകെ എത്ര സ്ഥാപനങ്ങള്‍ അപേക്ഷ സമര്‍പ്പിച്ചു എന്നും ഇതില്‍ എത്ര അപേക്ഷകള്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തുവെന്നും വ്യക്തമാക്കുമോ;

(ഡി)കേരളത്തിലെ അപേക്ഷകള്‍ കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം മാറ്റിവെച്ചിരിക്കുകയാണെന്ന വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്നും ഈ കാര്യത്തില്‍ ഫണ്ട് നഷ്ടപ്പെടാതിരിക്കാന്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ ?

5709

സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് സ്കൂള്‍ ബസ്സുകള്‍

ശ്രീ. എം. ചന്ദ്രന്‍

()സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് സ്കൂള്‍ ബസ്സുകള്‍ ഇല്ലാത്തതുകൊണ്ട് കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എയ്ഡഡ് സ്കൂളുകളിലെയും അണ്‍ എയ്ഡഡ് സ്കൂളുകളിലെയും കുട്ടികള്‍ സ്കൂള്‍ ബസ്സുകളിലാണ് വരുന്നത് എന്നതുകൊണ്ട് ബസ്സുകളില്ലാത്ത സര്‍ക്കാര്‍ സ്കൂളുകളിലേക്ക് രക്ഷിതാക്കള്‍ കുട്ടികളെ അയയ്ക്കുന്നില്ല എന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ;

(സി)ഈ സ്ഥിതി വിശേഷം മാറ്റിയെടുക്കുന്നതിലേക്കായി സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് സ്കൂള്‍ ബസ്സുകള്‍ വാങ്ങി നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

5710

പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികള്‍

ശ്രീ. ബെന്നി ബെഹനാന്‍

,, എം.. വാഹീദ്

,, ഷാഫി പറമ്പില്‍

,, അന്‍വര്‍ സാദത്ത്

()പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികള്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നല്‍കിവരുന്നത്;

(ബി)ഇവര്‍ക്ക് പഠന വിഭവ സി.ഡിയും അദ്ധ്യാപക സഹായവും നല്‍കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ ;

(സി)ഇവിടുത്തെ അദ്ധ്യാപകര്‍ക്കായി അന്യഭാഷാ പരിശീലനം നല്‍കുമോ ; വിശദമാക്കുമോ ?

5711

കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ സ്കൂളുകളിലെ എ+ നേടിയ വിദ്യാര്‍ത്ഥികള്‍

ശ്രീ. കെ. ദാസന്‍

കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് ഹൈസ്ക്കൂള്‍, ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.. സ്ക്കൂളുകളില്‍ ഇക്കഴിഞ്ഞ 2012 മാര്‍ച്ച്/ഏപ്രില്‍ മാസങ്ങളില്‍ നടന്ന എസ്.എസ്.എല്‍.സി., എച്ച്.എസ്., വി.എച്ച്.എസ്.. പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ+ നേടിയ വിദ്യാര്‍ത്ഥികളുടെ പേര്, വിലാസം അവര്‍ പഠിച്ച സ്ക്കൂള്‍ എന്നിവ വ്യക്തമാക്കി എസ്.എസ്.എല്‍.സി., എച്ച്.എസ്.., വി.എച്ച്.എസ്.. വിഭാഗങ്ങളിലേത് പ്രത്യേകം പ്രത്യേകം പട്ടിക ലഭ്യമാക്കുമോ ?

5712

സര്‍ക്കാര്‍ എല്‍.പി.എസ്., യു.പി.എസ്. സ്കൂളുകളിലെ കുട്ടികളുടെ കണക്ക്

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് 150-ല്‍ താഴെകുട്ടികളുള്ള സര്‍ക്കാര്‍ എല്‍.പി.എസ്, 100-ല്‍ താഴെ കുട്ടികളുള്ള സര്‍ക്കാര്‍ യു. പി.എസ്. എന്നിവ എത്ര വീതമുണ്ടെന്ന് അറിയിക്കാമോ ;

(ബി)ഇത്തരം സ്കൂളുകളില്‍ ക്ളാസിന്റെ ചുമതലയുള്ള പ്രഥമാദ്ധ്യപകരെ ക്ളാസില്‍ ആവശ്യത്തിന് കിട്ടുന്നില്ലെന്നും അതിന്റെ ഫലമായി കുട്ടികള്‍ അടുത്തുള്ള മറ്റ് സ്കൂളുകളില്‍ ചേരുവാന്‍ നിര്‍ബ്ബന്ധിതരാകുന്നു എന്നും ഉള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)എങ്കില്‍ ഈ പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

5713

എന്‍.സി.സി. കോഡറ്റുകളുടെ ഗ്രേസ് മാര്‍ക്ക്

ശ്രീ.സാജു പോള്‍

()ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. ഫലം എന്‍.സി.സി.കേഡറ്റുകളുടെ , ഗ്രേസ് മാര്‍ക്ക് കൂടാതെ ഫ്രസിദ്ധീകരിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇത്തരം ഫലപ്രഖ്യാപനം വിദ്യാര്‍ത്ഥികളുടെ ഉന്നത പഠന അവസരത്തെ ബാധിച്ചതായി പരാതി കിട്ടിയിട്ടുണ്ടോ ; എങ്കില്‍ എത്ര പേര്‍ക്ക് എന്ന് വെളിപ്പെടുത്തുമോ ;

(സി)ഈ പ്രശ്നം പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ;

(ഡി)ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ ?

5714

എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളില്‍ ഗ്രേസ് മാര്‍ക്ക്

ശ്രീ. കെ.എന്‍.. ഖാദര്‍

()എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളില്‍ ഏതെല്ലാം വിഭാഗ ത്തില്‍പെട്ട കുട്ടികള്‍ക്ക് ഗ്രേസ്് മാര്‍ക്ക് നല്‍കിവരുന്നുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)കലാകയിക രംഗങ്ങളില്‍ മികവു തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡുപോലുള്ള ഉന്നത പുരസ്ക്കാരം നേടുന്ന കുട്ടികള്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ തയ്യാറാകുമോ?

5715

മുസ്ളീം കലണ്ടറില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളെ ജനറല്‍ കലണ്ടറിലേക്ക് മാറ്റല്‍

ഡോ. കെ. ടി. ജലീല്‍

()സംസ്ഥാനത്ത് മുസ്ളീം കലണ്ടറില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളെ ജനറല്‍ കലണ്ടറിലേക്ക് മാറ്റാമെന്നുള്ള ഉത്തരവ് വന്നതിനുശേഷം മലപ്പുറം ജില്ലയില്‍ എത്ര സ്കൂളുകളാണ് ജനറല്‍ കലണ്ടറിലേക്ക് മാറ്റിയത്; എയ്ഡഡ് സ്കൂള്‍, സര്‍ക്കാര്‍ സ്കൂള്‍ എന്നിങ്ങനെ തരംതിരിച്ച് വ്യക്തമാക്കുമോ;

(ബി)ഇങ്ങനെ ജനറല്‍ കലണ്ടറിലേക്ക് മാറ്റിയ മലപ്പുറം ജില്ലയിലെ സ്വകാര്യ മാനേജ്മെന്റ്, എയ്ഡഡ് സ്കൂളുകളുടെ പേരും വിലാസവും, മാനേജര്‍മാരുടെ പേരും ലഭ്യമാക്കുമോ;

(സി)ഇനി എത്ര സര്‍ക്കാര്‍ സ്കൂളുകള്‍ മലപ്പുറം ജില്ലയില്‍ ജനറല്‍ കലണ്ടറിലേക്ക് മാറ്റാനുണ്ട്?

5716

സ്റേറ്റ് റിസോഴ്സ് സെന്ററിന് സംസ്ഥാന ധനസഹായം

ശ്രീ.കെ.മുരളീധരന്‍

()സ്റേറ്റ് റിസോഴ്സ് സെന്ററിന് ധനസഹായം നല്‍കുന്ന കാര്യം പരിഗണിക്കുമോ ;

(ബി)പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന സാഹചര്യത്തില്‍ സ്റേറ്റ് റിസോഴ്സ് സെന്ററിനെയും ധനസഹായപരിധിയില്‍ നിന്നും ഒഴിവാക്കുന്നതിനുളള കാരണം എന്താണ് ;

(സി)നൂതന പരിപാടികള്‍ നടപ്പിലാക്കുന്നതിനും, ഗവേഷണ പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രസ്തുത സെന്ററിന് സഹായം നല്‍കുമോ ?

5717

പുഷ്പിതാജോണ്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

ശ്രീ. വി. ശശി

()പുഷ്പിതാജോണ്‍ അദ്ധ്യക്ഷയായി നിയമിക്കപ്പെട്ട കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ സാരാംശം വെളിപ്പെടുത്തുമോ ;

(ബി)ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ പ്രീ-പ്രൈമറി വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിപാടികളുടെ വിശദാംശം വ്യക്തമാക്കാമോ ?

5718

എറണാകുളം ഡയറ്റിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക് നിര്‍മ്മാണം

ശ്രീ. സാജു പോള്‍

()എറണാകുളം ഡയറ്റിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക് നിര്‍മ്മാണം സ്തംഭനാവസ്ഥയിലായ വിവരം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത കെട്ടിടത്തിനായി ഇതിനകം എത്ര രൂപ ചെലവഴിച്ചു എന്നു വ്യക്തമാക്കുമോ;

(സി)നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ ഇനി വേണ്ടത് എത്ര രൂപയാണ്;

(ഡി)ബാക്കി ഫണ്ട് അനുവദിച്ച് അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

5719

ചാലക്കുടി ഗവണ്‍മെന്റ് ബോയ്സ് ഹൈസ്ക്കൂളിന് പുതിയ കെട്ടിടം

ശ്രീ. ബി. ഡി. ദേവസ്സി

()ചാലക്കുടിയിലെ സര്‍ക്കാര്‍ ബോയ്സ് ഹൈസ്ക്കൂള്‍ കെട്ടിടം കാലപ്പഴക്കം മുലം ജീര്‍ണ്ണിച്ച് ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ചാലക്കുടി ഗവണ്‍മെന്റ് ബോയ്സ് എച്ച്.എസ്.- ന് പൂതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

5720

കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ സ്വന്തമായി കെട്ടിടമില്ലാത്ത എല്‍.പി/യു.പി സ്കൂളുകള്‍

ശ്രീമതി പി. അയിഷാപോറ്റി

()കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ സ്വന്തമായി കെട്ടിടം ഇല്ലാത്തതോ സ്ഥിരം സ്വഭാവമില്ലാത്തതും അതീവശോച്യാവസ്ഥയിലുമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ എല്‍.പി./യു.പി വിഭാഗം സര്‍ക്കാര്‍ സ്കൂളുകളുടെ വിവരം വെളിപ്പെടുത്തുമോ;

(ബി)നിയോജക മണ്ഡലത്തില്‍പ്പെട്ട ഹൈസ്കൂള്‍ തലം വരെയുള്ള സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ നിലവിലുള്ള മാനദണ്ഡപ്രകാരം ടോയ്ലെറ്റ്, മൂത്രപ്പുര എന്നിവ സജ്ജമാക്കിയിട്ടുണ്ടോ;

(സി)അപ്രകാരം സജ്ജമാക്കാത്ത സ്കൂളുകളുടെ വിവരം ലഭ്യമാക്കുമോ;

(ഡി)പ്രസ്തുത വിഭാഗം വിദ്യാലയങ്ങളില്‍ കുടിവെള്ളം ലഭ്യമില്ലാത്തവയുടെ വിവരം വെളിപ്പെടുത്തുമോ?

5721

ഓച്ചിറ തെടിയൂര്‍ സ്കൂളുകളില്‍ നബാര്‍ഡ് സ്കീമില്‍ കെട്ടിട നിര്‍മ്മാണം

ശ്രീ. സി. ദിവാകരന്‍

()ഓച്ചിറ, തെടിയൂര്‍ സ്കൂളുകളില്‍ നബാര്‍ഡ് സ്കീമില്‍ ഉള്‍പ്പെടുത്തിയ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണ് ;

(ബി)എത്ര രൂപയാണ് വകയിരുത്തിയിരിക്കുന്നത് ;

(സി)എന്ന് പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ ?

5722

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ.മുരളീധരന്‍

()വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 2011-12 വര്‍ഷം ഏറ്റെടുത്ത് നടത്തിയ വികസനപ്രവര്‍ത്തനങ്ങളുടെ പേര്, എസ്റിമേറ്റ് തുക, പദ്ധതി പുരോഗതി എന്നിവ വ്യക്തമാക്കുമോ;

(ബി)ഇവിടെ 2012-13 വര്‍ഷം ഏറ്റെടുത്ത് നടത്താന്‍ ഉദ്ദേശിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്?

5723

കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂള്‍

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

()കേരള സ്റേറ്റ് ഓപ്പണ്‍ സകൂളിന് സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്ററി വിഹിതമോ, മറ്റ് സാമ്പത്തിക സഹായങ്ങളോ നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കാമോ ; ഉണ്ടെങ്കില്‍ 1999-2000 മുതല്‍ 2010-2011 വരെ സാമ്പത്തിക വര്‍ഷങ്ങളില്‍ ഇപ്രകാരം അനുവദിച്ച തുകകളുടെ വാര്‍ഷിക അടിസ്ഥാനത്തിലുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

(ബി)ഇല്ലെങ്കില്‍ കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളിന്റെ സാമ്പത്തിക സ്രോതസ് എന്തെന്ന് വ്യക്തമാക്കുമോ ;

(സി)ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിന് ആവശ്യമായ തുക ഏത് ഫണ്ടില്‍ നിന്നാണ് കണ്ടെത്തുന്നതെന്ന് വെളിപ്പെടുത്താമോ ?

5724

മലപ്പുറം ജില്ലയിലെ ഓപ്പണ്‍ സ്കൂളുകള്‍

ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി

()മലപ്പുറം ജില്ലയിലെ ഓപ്പണ്‍ സ്കൂളുകളില്‍ ക്ളാസുമുറികളോ, അടിസ്ഥാന സൌകര്യങ്ങളോ ഇല്ലെന്നുളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഈ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;

(സി)ഈ കേന്ദ്രത്തിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ ;

(ഡി)എങ്കില്‍ ഈ പരിപാടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് എന്ന്വിശദമാക്കുമോ ?

5725

സര്‍ക്കാര്‍ /എയിഡഡ് സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുവാന്‍ നടപടി

ശ്രീ.കെ.എന്‍..ഖാദര്‍

നിലവിലുളള സര്‍ക്കാര്‍ /എയിഡഡ് സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുവാന്‍ ഉദ്ദേശ്യമുണ്ടോ ; ഉണ്ടെങ്കില്‍ അതിനുവേണ്ടി പ്രത്യേക മാനദണ്ഡങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടോ ?

5726

അണ്‍എയ്ഡഡ് സ്കൂളുകളെ എയ്ഡഡ് സ്കൂളുകളാക്കി മാറ്റാന്‍ നടപടി

ശ്രീ. വി. ശിവന്‍കുട്ടി

()അണ്‍എയ്ഡഡ് സ്കൂളുകളെ എയ്ഡഡ് സ്കൂളുകളാക്കി മാറ്റുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത സ്കൂളുകളുടെ വിശദാംശങ്ങള്‍ ജില്ല തിരിച്ചു വ്യക്തമാക്കുമോ ;

(സി)പ്രസ്തുത സ്കൂളുകളില്‍ ഈ തീരുമാനത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന അദ്ധ്യാപക/അനദ്ധ്യാപക തസ്തികകളുടെ സ്കൂള്‍ തിരിച്ചുള്ള പട്ടിക ലഭ്യമാക്കുമോ ?

5727

സര്‍ക്കാര്‍ ഏറ്റെടുക്കുകയോ എയ്ഡഡ് ആക്കുകയോ ചെയ്തിട്ടുള്ള സ്കൂളുകള്‍

ശ്രീ. കെ. അജിത്

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏതെങ്കിലും സ്കൂളുകളെ സര്‍ക്കാര്‍ ഏറ്റെടുക്കുകയോ എയ്ഡഡ് ആക്കുകയോ ചെയ്തിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എത്ര സ്കൂളുകളെന്നും ഏതെല്ലാം ജില്ലകളിലാണെന്നും വ്യക്തമാക്കുമോ;

(സി)ഏതെങ്കിലും സ്കൂളുകള്‍ സര്‍ക്കാര്‍ മേഖലയിലോ എയ്ഡഡ് മേഖലയിലോ ആക്കുന്നതിനായി സര്‍ക്കാര്‍ ആലോചനയുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ ഇതിനായി എത്ര സ്കൂളുകള്‍ തെരഞ്ഞെടുത്തിട്ടുണ്ടെന്നും ആയവ ഏതൊക്കെയെന്നും ജില്ല തിരിച്ചു വ്യക്തമാക്കുമോ;

()ഈ രീതിയില്‍ സ്കൂളുകള്‍ ഏറ്റെടുക്കുകയാണെങ്കില്‍ ആയതിലേക്ക് എന്തു തുക ചെലവ് വരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുമോ;

(എഫ്)സംസ്ഥാനത്ത് ഏതെങ്കിലും സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയോ എയ്ഡഡ് മേഖലയില്‍ ആക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് ഗവണ്‍മെന്റിന് അപേക്ഷ നല്‍കിയിട്ടുണ്ടോ;

(ജി)ഈ രീതിയില്‍ അപേക്ഷ ലഭിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ജില്ല തിരിച്ച് വ്യക്തമാക്കുമോ; ആയതില്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ?

5728

സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യാന്‍ നടപടി

ശ്രീ. ജെയിംസ് മാത്യു

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏതെങ്കിലും സര്‍ക്കാര്‍/എയ്ഡഡ് യു. പി. സ്കൂളുകള്‍ ഹൈസ്കൂളുകളായി അപ്ഗ്രേഡ് ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം അറിയിക്കാമോ; ഇല്ലെങ്കില്‍ ഇക്കാര്യത്തിലേക്കായി എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;

(ബി)സര്‍ക്കാര്‍ ഹൈസ്കൂളുകളില്ലാത്ത പഞ്ചായത്തുകളില്‍ സര്‍ക്കാര്‍ യു. പി. സ്കൂളുകള്‍ അപഗ്രേഡ് ചെയ്യുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടങ്കില്‍ തളിപ്പറമ്പ് മണ്ഡലത്തിലെ പരിയാരത്തെ കുറ്റ്യേരി ഗവണ്‍മെന്റ് യു. പി. സൂകൂള്‍, കുറുമാത്തൂരിലെ കാലിക്കടവ് ഗവണ്‍മെന്റ് യു. പി. സ്കൂള്‍ എന്നിവ അപ്ഗ്രേഡ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

5729

യു.പി. സ്കൂളുകള്‍ ഹൈസ്കൂളാക്കി അപ്ഗ്രേഡ് ചെയ്യുന്നതിന് നടപടി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()യു.പി.സ്കൂളുകള്‍ ഹൈസ്കൂളാക്കി അപ്ഗ്രേഡ് ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ മങ്കട മണ്ഡലത്തില്‍ പേരിയം ഗവണ്‍മെന്റ് യു.പി. സ്കൂള്‍, കൂട്ടിലങ്ങാടി ഗവണ്‍മെന്റ് യു.പി. സ്കൂള്‍ എന്നിവ ഹൈസ്കൂളാക്കി അപ്ഗ്രേഡ് ചെയ്യുന്ന കാര്യം പരിഗണിക്കുമോ ?

5730

എയിഡഡ് സ്കൂള്‍ ആരംഭിക്കാന്‍ നടപടി

ശ്രീ. കെ. കെ. നാരായണന്‍

()സംസ്ഥാനത്ത് പുതുതായി ഏതെല്ലാം ജില്ലയിലാണ് എയിഡഡ് സ്കൂള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(ബി)ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഉത്തരവ് നിലവിലുണ്ടോ;

(സി)ഉണ്ടെങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്തുമോ ?

5731

കാസര്‍ഗോഡ് ജില്ലയില്‍ അള്‍ട്ടര്‍നേറ്റ് സ്കൂളുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

()കാസര്‍ഗോഡ് ജില്ലയില്‍ നിലവില്‍ എത്ര അള്‍ട്ടര്‍നേറ്റ് സ്കൂളുകള്‍ (എം.ജി.എല്‍.സി) പ്രവര്‍ത്തിക്കുന്നുണ്ട്; ഈ സ്ക്കൂളു കളില്‍ എത്ര കുട്ടികള്‍ പഠിക്കുന്നു; വിശദാംശം അറിയിക്കുമോ;

(ബി)ഈ സ്കൂളുകള്‍ എല്‍.പി. സ്കൂളുകളായി ഉയര്‍ത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

(സി)എങ്കില്‍ ഏതൊക്കെ സ്ക്കൂളുകളാണ് പരിഗണനയിലുളളതെന്ന് അറിയിക്കാമോ ?

5732

പത്തനംതിട്ട എസ്. എസ്. . പ്രോജക്റ്റില്‍ കമ്പ്യൂട്ടറുകള്‍ വാങ്ങിയതിന്റെ വിശദാംശങ്ങള്‍

ശ്രീ. രാജു എബ്രഹാം

()2011-12 സാമ്പത്തിക വര്‍ഷം പത്തനംതിട്ട ജില്ലയിലെ എസ്. എസ്.. പ്രോജക്ടില്‍ കമ്പ്യൂട്ടറുകള്‍ വാങ്ങിയതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ബി)ജി. . (പി) നമ്പര്‍ 385/2005 ഫിന്‍ 2008 ആഗസ്റ് 27 എന്ന ഉത്തരവുപ്രകാരം ക്വട്ടേഷന്‍ ലഭിച്ച സിഡ്കോയെ എന്തുകൊണ്ടാണ് ഒഴിവാക്കിയത്;

(സി)സര്‍ക്കാര്‍ അക്രിഡറ്റഡ് ഏജന്‍സികള്‍ നിരതദ്രവ്യം കെട്ടിവെയ്ക്കേണ്ടതില്ല എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിട്ടും , തുകകെട്ടിവെയ്ക്കാന്‍ സിഡ്കോയോട് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്ത് കൊണ്ട് ;

(ഡി)ഉത്തരവിന് വിരുദ്ധമായി കമ്പ്യൂട്ടര്‍ വാങ്ങിയത് ഏത് ഏജന്‍സിയില്‍ നിന്നാണ്; സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി കമ്പ്യൂട്ടര്‍ വാങ്ങിയവര്‍ക്കെതിരെ അന്വേഷണം നടത്തുമോ;

()പൊതു മേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കി കമ്പ്യൂട്ടര്‍ കച്ചവടം നടത്തിയവര്‍ക്കെതിരെ എന്തെല്ലാം നിയമ നടപടികള്‍ സ്വീകരിക്കുവാനാണ് ഇപ്പോള്‍ വ്യവസ്ഥയുളളത്; എങ്കില്‍ നിലവിലുളള നിയമങ്ങള്‍ പ്രകാരം നടപടി സ്വീകരിക്കുമോ?

5733

എസ്.എസ്.. പത്തനംതിട്ട പ്രോജക്ടില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍

ശ്രീ. രാജു എബ്രഹാം

()എസ്.എസ്.. പത്തനംതിട്ട പ്രോജക്ടില്‍ നിന്നും എസ്. രാജേഷ്, ജേക്കബ് ടി മാമ്മന്‍ എന്നിവരെ പുറത്താക്കിയിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ബി)നമ്പര്‍ A3 2080/2012/SSA dtd. 01-06-.2012ഉത്തരവുപ്രകാരം പുറത്താക്കപ്പെട്ട ഇരുവരുടെയും പേരില്‍ എന്ത് പരാതിയാണ് നിലനില്‍ക്കുന്നത്;

(സി)പരാതിയെപ്പറ്റി അന്വേഷിച്ചിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ; എസ്.എസ്..യില്‍ സര്‍ക്കാര്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ചവരെ ഒരു ഡി.പി..യുടെ പ്രാഥമിക ഏകപക്ഷീയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാതൃലാവണങ്ങളിലേക്ക് മടക്കി അയയ്ക്കാന്‍ സ്റേറ്റ് ഡയറക്ടറുടെ അനുമതി ലഭിച്ചിരുന്നോ;

(ഡി)അനുമതിയില്ലാതെ മാതൃ ലാവണത്തിലേക്ക് മാറ്റി ഉത്തരവിറക്കാന്‍ സ്റേറ്റ് അക്കൌണ്ട് ആഫീസര്‍ക്ക് അധികാരമുണ്ടോ;

()എസ്.എസ്..യില്‍ അക്കാഡമിക് മികവു പുലര്‍ത്തിയ ഇരുവരെയും വ്യക്തിവിരോധംമൂലം സ്ഥലംമാറ്റിയ പത്തനംതിട്ട ജില്ലാ പ്രോജക്ട് ആഫീസറുടെ നടപടിയെപ്പറ്റി അന്വേഷിക്കുമോ?

5734

എസ്.എസ്.. ധനകാര്യമാനേജ്മെന്റും വിഭവസേവന സംഭരണവും

ശ്രീ. രാജു എബ്രഹാം

()എസ്.എസ്.. ധനകാര്യമാനേജ്മെന്റും വിഭവസേവന സംഭരണവും സംബന്ധിച്ച മാനുവല്‍ അനുസരിച്ച് കമ്പ്യൂട്ടര്‍ വാങ്ങുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ ;

(ബി)2011-12 വര്‍ഷത്തില്‍ ഓരോ ജില്ലയിലും കമ്പ്യൂട്ടറുകള്‍ വാങ്ങിയ ഈ മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരുന്നോ ;

(സി)ഏതെങ്കിലും ജില്ലയില്‍ വ്യത്യസ്ത മാനദണ്ഡങ്ങളില്‍ കമ്പ്യൂട്ടര്‍ വാങ്ങിയിട്ടുണ്ടോ ;

(ഡി)ഓരോ ജില്ലയിലും ലാപ്ടോപ്പ് 2011-12 വര്‍ഷത്തില്‍ വാങ്ങിയതിന്റെയും ചെലവഴിച്ചതിന്റെയും വിശദാംശങ്ങള്‍ ജില്ല തിരിച്ച് വ്യക്തമാക്കാമോ ;

()ഏതെങ്കിലും ജില്ല സ്റേറ്റ് ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഐ.ടി. വിഭാഗം മറ്റ് സ്റേറ്റ് ഏജന്‍സികള്‍ എന്നിവയുടെതല്ലാത്ത കമ്പ്യൂട്ടര്‍ വാങ്ങിയിട്ടുണ്ടോ ;

(എഫ്)സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായി കമ്പ്യൂട്ടര്‍ വാങ്ങിയവര്‍ക്കെതിരെ എന്തൊക്കെനടപടികളാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നത് ?

5735

എസ്.എസ്.. ഫണ്ട് വിനിയോഗം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()സംസ്ഥാനത്ത് എസ്.എസ്.. ഫണ്ട് വിനിയോഗത്തിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്; വ്യക്തമാക്കുമോ;

(ബി)2011-2012-ല്‍ ഇതനുസരിച്ചുള്ള ഫണ്ട് വിനിയോഗത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)അനുവദിച്ചതുക മുഴുവനും ചെലവഴിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(ഡി)നിലവില്‍ എന്തെല്ലാം പ്രവൃത്തിക്കാണ് എസ്.എസ്.. ഫണ്ട് ഉപയോഗിക്കുന്നത്;

()അടിസ്ഥാന വിദ്യാഭ്യാസമേഖലയുടെ വളര്‍ച്ചയ്ക്കായി സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ക്കും പ്രസ്തുത ഫണ്ട് ഉപയോഗിക്കുന്നതിനായി കേന്ദ്രാനുമതി നേടിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

5736

പ്ളസ് വണ്‍ പ്രവേശനത്തിലെ അപാകങ്ങള്‍

ശ്രീ. ജോസ് തെറ്റയില്‍

'' സി. കെ. നാണു

()സംസ്ഥാനത്ത് ഇപ്രാവശ്യത്തെ പ്ളസ് വണ്‍ പ്രവേശനത്തിലെ ആദ്യ അലോട്ട്മെന്റില്‍ കേരള സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ പിന്തള്ളപ്പെട്ട സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ആദ്യ അലോട്ട്മെന്റില്‍ എത്ര വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം നല്‍കിയതെന്നും ഇതില്‍ പ്രവേശനം ലഭിച്ച കേരള സിലബസ് വിദ്യാര്‍ത്ഥികള്‍, മറ്റു സിലബസ് വിദ്യാര്‍ത്ഥികള്‍ എത്ര വീതമെന്നും വ്യക്തമാക്കാമോ ;

(സി)പ്രവേശനത്തിലെ അപാകങ്ങള്‍ പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ ?

5737

ഈ വര്‍ഷത്തെ പ്ളസ് വണ്‍ പ്രവേശത്തിലെ അപാകതകള്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു റ്റി. തോമസ്

()സംസ്ഥാനത്തെ ഈ വര്‍ഷത്തെ പ്ളസ് വണ്‍ പ്രവേശനത്തിലെ ആദ്യ അലോട്ട്മെന്റില്‍ എത്ര വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം നല്കിയതെന്നും ഇതില്‍ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ എത്ര; മറ്റ് സിലബസ് വിദ്യാത്ഥികള്‍ എത്ര എന്ന് വ്യക്തമാക്കാമോ;

(ബി)പ്രവേശനത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ?

5738

ഹയര്‍സെക്കണ്ടറി സ്കൂളുകളുടെ പ്രവര്‍ത്തനം

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

()ഹയര്‍ സെക്കണ്ടറി സ്കൂളുകളുടെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്താനായി എന്തെല്ലാം നടപടികളാണ് ഇതുവരെ സ്വീകരിച്ചത്;

(ബി)പരീക്ഷാ ഡ്യൂട്ടിക്കും മുല്യനിര്‍ണ്ണയത്തിനുമുള്ള അദ്ധ്യാപകരുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി)ഹയര്‍ സെക്കണ്ടറി തലത്തില്‍ ആഴ്ചയില്‍ 5 പ്രവൃത്തിദിനം എന്ന തത്വം നടപ്പിലാക്കുവാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; ആയത് എന്നുമുതല്‍ നടപ്പാക്കും;

(ഡി)ഹയര്‍ സെക്കണ്ടറി അദ്ധ്യാപകര്‍ക്ക് ഉപരിപഠനത്തിനായി പാര്‍ട്ട് ടൈം ആയി എം.എഡ്, എം.ഫില്‍, പി.എച്ച്.ഡി തുടങ്ങിയ കോഴ്സുകള്‍ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

5739

പുതിയ ഹയര്‍ സെക്കണ്ടറി സ്കൂള്‍

ശ്രീ. തോമസ് ചാണ്ടി

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര സ്കൂളുകളില്‍ ഹയര്‍ സെക്കന്ററി അനുവദിച്ചുവെന്ന് ജില്ല തിരിച്ചുള്ള ലിസ്റ് ലഭ്യമാക്കുമോ;

(ബി)ഹയര്‍ സെക്കന്ററി അനുവദിച്ചതിന്റെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;

(സി)ബഹു. ഹൈക്കോടതിയുടെ വിധിയുണ്ടായിട്ടും ഹയര്‍ സെക്കന്ററി സ്കൂള്‍ അനുവദിക്കാത്തവയുടെ ലിസ്റ് ലഭ്യമാക്കുമോ;

(ഡി)ഈ വര്‍ഷം സര്‍ക്കാര്‍/എയ്ഡഡ് മേഖലയില്‍ അപേക്ഷിച്ചിട്ടും പ്ളസ് വണ്ണിന് അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികളുടെ ലിസ്റ് ജില്ല തിരിച്ച് ലഭ്യമാക്കുമോ?

5740

നെന്മാറ മണ്ഡലത്തിലെ ഹയര്‍ സെക്കണ്ടറി സ്ക്കൂളുകളിലെ തമിഴ് ബാച്ച്

ശ്രീ. വി. ചെന്താമരാക്ഷന്‍

()നെന്മാറ മണ്ഡലത്തിലെ ഏതെല്ലാം ഹയര്‍ സെക്കണ്ടറി സ്കൂളുകളിലാണ് തമിഴ് ബാച്ച് അനുവദിച്ചിട്ടുള്ളത്;

(ബി)10-ാം തരം വരെ തമിഴ് മീഡിയം ഉള്ള മുതലമട ഹയര്‍സെക്കണ്ടറി സ്കൂളില്‍ പുതിയ തമിഴ് ബാച്ച് അനുവദിക്കുമോ; ഇല്ലെങ്കില്‍ ഹയര്‍ സെക്കണ്ടറിക്ക് തമിഴ് പഠിക്കാനുള്ള സൌകര്യം ഒരുക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.