UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5741

2008 മുതല്‍ 2011 വരെ എച്ച്.എസ്.എസ്.റ്റി. യിലെ ഒഴിവുകള്‍

ശ്രീ. മോന്‍സ് ജോസഫ്

()2008 മുതല്‍ 2011 വരെ എച്ച്.എസ്.എ യില്‍ നിന്നും എച്ച്.എസ്.എസ്.റ്റി യിലേക്ക് എത്ര ഒഴിവുകള്‍ ഹയര്‍ സെക്കന്ററി വകുപ്പിലുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഇതിലെത്ര ഒഴിവുകള്‍ പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്തു;

(സി)ബൈ ട്രാന്‍സ്ഫര്‍ ഒഴിവുകള്‍ എത്ര ശതമാനമാണ് നിലവില്‍ നിയമനം നടത്തുന്നത്; ഇതില്‍ എത്ര പേരെ നിയമിച്ചു; ഇനി എത്ര ഒഴിവുകള്‍ നിയമനം നടത്താതെ കിടക്കുന്നു;

(ഡി)അടുത്ത റാങ്ക് ലിസ്റ് വരുന്നതുവരെ ബൈ ട്രാന്‍സ്ഫര്‍ ഒഴിവുകള്‍ നിലവിലുള്ള റാങ്ക് ലിസ്റില്‍ നിന്നും നിയമനം നടത്തുന്നതിന് എന്താണ് തടസ്സം എന്ന് വ്യക്തമാക്കുമോ?

5742

ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ക്ക് ജൂനിയര്‍ കോളേജ് പദവി

ശ്രീ. . പി. അബ്ദുളളക്കുട്ടി

()വിദ്യാഭ്യാസ മേഖലയില്‍ ഒട്ടേറെ നേട്ടങ്ങള്‍ അവകാശപ്പെടുന്ന നമ്മുടെ സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ക്ക് ജൂനിയര്‍ കോളേജ് പദവി നല്‍കുന്ന കാര്യം പരിഗണനയി ലുണ്ടോ;

(ബി)കഴിഞ്ഞ മൂന്ന് വര്‍ഷമായി ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ പുതുതായി എന്‍.എസ്.എസ്. യൂണിറ്റുകള്‍ അനുവദിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഹയര്‍ സെക്കണ്ടറി മേഖലയില്‍ പുതിയ എന്‍.എസ്സ്.എസ്സ്. യൂണിറ്റ് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)ഹയര്‍ സെക്കണ്ടറി തലത്തില്‍ ആഴ്ചയില്‍ 5 പ്രവൃത്തിദിനം എന്ന തത്വം നടപ്പിലാക്കുവാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുളളത് എന്ന് വ്യക്തമാക്കുമോ;

(ഡി)(GO.(Ms)No.10/06/G.Edn.dated 6/1/2006). സ്കൂളില്‍ പിരിക്കുന്ന പി.റ്റി.. ഫണ്ട് തുകയുടെ വിനിയോഗം പരിശോധിക്കുവാന്‍ സബ്ബ് ജില്ലാതലത്തില്‍ മോണിറ്ററിംഗ് ടീം രൂപീകരിക്കുമോ ?

5743

ഹയര്‍സെക്കണ്ടറിയില്‍ ലൈബ്രേറിയന്‍ തസ്തിക

ശ്രീമതി കെ. കെ. ലതിക

()സംസ്ഥാനത്തെ ഹയര്‍സെക്കന്ററി സ്കൂളുകളില്‍ ലൈബ്രേറിയന്‍, പ്യൂണ്‍, ക്ളാര്‍ക്ക് തസ്തികകള്‍ അനുവദിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി)ഇല്ലെങ്കില്‍ പ്രസ്തുത തസ്തികകള്‍ അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(സി)പ്രസ്തുത തസ്തികകള്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ ആവശ്യമാണോ എന്ന വസ്തുത വ്യക്തമാക്കുമോ?

5744

സെല്‍ഫ് ഡ്രോയിംഗ് പദവി

ശ്രീമതി കെ. കെ. ലതിക

എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്രിന്‍സിപ്പല്‍മാരെ സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍മാരായി നിയമിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ ?

5745

വി.എച്ച്.എസ്.ഇ കോഴ്സുകളില്‍ പുതിയ ശാഖകള്‍

ശ്രീ. എം. . ബേബി

()വി.എച്ച്.എസ്.ഇ കോഴ്സുകളില്‍ പുതിയ ശാഖകള്‍ ഉള്‍പ്പെടുത്തി കോഴ്സ് ഘടന പുന:ക്രമീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)സാങ്കേതിക രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി അദ്ധ്യാപകര്‍ക്ക് നിലവില്‍ പരിശീലനം നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്;

(സി)ഉണ്ടെങ്കില്‍ ഈ പരിശീലനത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് പഠനം നടത്തി ആവശ്യമായ മാറ്റങ്ങള്‍ ഏര്‍പ്പെടുത്തുവാനുള്ള നടപടികള്‍ സ്വീകരിക്കുമോ?

5746

സര്‍ക്കാര്‍ വി.എച്ച്.സി.കളില്‍ എന്‍.സി.സി. പരിശീലനം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()സംസ്ഥാനത്തെ സര്‍ക്കാര്‍ വി.എച്ച്.സി.കളില്‍ എന്‍.സി.സി പരിശീലനം നടത്തുന്നതിനുള്ള സൌകര്യം നിലവിലുണ്ടോ;

(ബി)ഇല്ലെങ്കില്‍ വി.എച്ച്.സി.കളില്‍ എന്‍.സി.സി യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ?

5747

വി.എച്ച്.എസ്.ഇയിലെ അദ്ധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങള്‍

ശ്രീ. പി.സി വിഷ്ണുനാഥ്

()ആഴ്ചയില്‍ 12 മണിക്കൂര്‍ ജോലി ചെയ്യുന്ന നോണ്‍ വൊക്കേഷണല്‍ അദ്ധ്യാപകരെ സീനിയറായി പരിഗണിക്കാത്തത് എന്ത്കൊണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി)ഒരേ വിഷയങ്ങള്‍ പഠിപ്പിക്കുന്ന ഹയര്‍ സെക്കന്ററി അദ്ധ്യാപകരും നോണ്‍ വൊക്കേഷണല്‍ അദ്ധ്യാപകരും തമ്മില്‍ ഒരേ വിദ്യാഭ്യാസ യോഗ്യതയും ജോലിഭാരവും ഉണ്ടായിട്ടുകൂടി തുല്യജോലിക്ക് തുല്യവേതനം ലഭിക്കാതിരിക്കുന്ന അനീതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുവാന്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(സി)ഹയര്‍ സെക്കന്ററിയുടെയും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി യുടെയും പീരിയഡുകളുടെ ദൈര്‍ഘ്യം ഏകീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

5748

വി.എച്ച്.എസ്.. സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാരുടെ നിയമനം

ശ്രീ. കെ. രാജു

()വി.എച്ച്.എസ്.. സ്കൂളുകളില്‍ സീനിയര്‍ അധ്യാപകരെ പ്രിന്‍സിപ്പല്‍മാരായി നിയമിച്ച് ഇറക്കിയ ഉത്തരവ് നടപ്പിലാക്കിത്തുടങ്ങിയോ;

(ബി)ഈ ഉത്തരവ് സംബന്ധിച്ച് എന്തെങ്കിലും അവ്യക്തത നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

5749

വി.എച്ച്. എസ്. . നില്‍ത്തലാക്കുന്നത് സംബന്ധിച്ച്

ശ്രീമതി പി. അയിഷാ പോറ്റി

()സംസ്ഥാനത്ത് വി. എച്ച്. എസ്. . നിര്‍ത്തലാക്കുന്നതിന് ആലോചനയുണ്ടെങ്കില്‍ വിശദവിവരം വെളിപ്പെടുത്തുമോ;

(ബി)സംസ്ഥാനത്ത് വി. എച്ച് എസ്. . യില്‍ ഡയറക്ടര്‍ തസ്തിക എത്ര നാളായി ഒഴിഞ്ഞുകിടക്കുന്നു.:

(സി)വി. എച്ച്. എസ്. . റീജിയണല്‍ ആഫീസുകളില്‍ ആവശ്യത്തിന് ജീവനക്കാരും വാഹനങ്ങളും അടിസ്ഥാന സൌകര്യങ്ങളും ഇല്ലാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)പ്രസ്തുത അവസ്ഥാ വിശേഷം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

5750

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ ജീവനക്കാരുടെ കാര്യക്ഷമത

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

,, കെ. എം. ഷാജി

,, എന്‍. . നെല്ലിക്കുന്ന്

,, സി. മോയിന്‍കുട്ടി

()പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ കാര്യാലയങ്ങളിലെ ജീവനക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എന്തൊക്കെ പരിപാടികളാണ് സംഘടിപ്പിക്കാറുള്ളതെന്ന് വിശദമാക്കുമോ;

(ബി)ഇതിനായി പ്രത്യേക സംവിധാനം വിദ്യാഭ്യാസ വകുപ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ;

(സി)വിദ്യാഭ്യാസ കാര്യാലയ ജീവനക്കാരും, അദ്ധ്യാപകരും തമ്മിലുള്ള ബന്ധം കൂടുതല്‍ സൌഹൃദപൂര്‍വ്വമാക്കാന്‍ ഉദ്ദേശിച്ച് എന്തെങ്കിലും പരിപാടി സംഘടിപ്പിക്കാറുണ്ടോ; ഇല്ലെങ്കില്‍ അക്കാര്യം പരിഗണിക്കുമോ?

5751

ദിവസവേതനത്തില്‍ നിയമിച്ച അദ്ധ്യാപകരുടെ ശമ്പളം

ശ്രീ. പി.സി. വിഷ്ണുനാഥ്

()ചെങ്ങന്നൂര്‍ മാന്നാര്‍ നായര്‍ സമാജം സ്കൂളില്‍ 2010-11, 2011-12 അദ്ധ്യയന വര്‍ഷങ്ങളില്‍ അധികമായി വന്ന ഡിവിഷനുകളിലും പ്രൊമോഷന്‍ വേക്കന്‍സികളിലും നിയമിച്ച അദ്ധ്യാപകരുടെ നിയമനം അംഗീകരിക്കാത്തത് എന്ത് കാരണത്താലാണ് എന്ന് വ്യക്തമാക്കുമോ;

(ബി)നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിയമനം അംഗീകരിക്കുന്നതിന് നിയമതടസ്സങ്ങള്‍ എന്തെങ്കിലും ഉണ്ടോ; ഉണ്ടെങ്കില്‍ കാരണം വിശദമാക്കുമോ;

(സി)ഈ സ്കൂളില്‍ ദിവസവേതനത്തിന് നിയമിച്ച അദ്ധ്യാപകര്‍ക്ക് നിയമനം അംഗീകരിച്ച് ശമ്പളം നല്‍കുവാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

5752

ജനറല്‍ ഫൌണ്ടേഷന്‍ കോഴ്സ് അധ്യാപകരുടെ സ്കെയില്‍

ഡോ:എന്‍.ജയരാജ്

ശ്രീ.പി.സി.ജോര്‍ജ്

,, എം.വി.ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

()വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി എയ്ഡഡ് സ്ക്കൂളുകളില്‍ ജോലിചെയ്യുന്ന ജനറല്‍ ഫൌണ്ടേഷന്‍ കോഴ്സ് വിഷയം പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് നിലവില്‍ കണ്‍സോളിഡേറ്റഡ് ശമ്പളമാണോ നല്‍കി വരുന്നത് ; വിശദാംശങ്ങള്‍ നല്കുമോ ;

(ബി)പ്രസ്തുത കോഴ്സിന്റെ കരിക്കുലം പുന:സംഘാടനം നടത്തി ജി.എഫ്.സി. തസ്തികകള്‍ ഉയര്‍ത്തുന്നതിന് അധ്യാപകര്‍ക്ക് സ്കെയില്‍ ഓഫ് പേ അംഗീകരിച്ചു നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ ; നിലവില്‍ ഏതു ഘട്ടത്തില്‍ എത്തി നില്‍ക്കുന്നു ; വ്യക്തമാക്കുമോ?

5753

കാസറഗോഡ് ജില്ലയില്‍ എച്ച്.എസ്.. ഫിസിക്കല്‍ സയന്‍സ് ഒഴിവുകള്‍

ശ്രീ. സി. കൃഷ്ണന്‍

()കാസറഗോഡ് ജില്ലയില്‍ എച്ച്.എസ്.. ഫിസിക്കല്‍ സയന്‍സ് (മലയാളം മീഡിയം) എത്ര ഒഴിവുകള്‍ ഉണ്ടെന്ന് അറിയിക്കാമോ;

(ബി)പ്രസ്തുത ഒഴിവുകള്‍ എത്ര എണ്ണം പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; റിപ്പോര്‍ട്ട് ചെയ്ത തീയതി അറിയിക്കാമോ;

(സി)ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ കാരണം വിശദമാക്കാമോ ?

5754

വിദ്യാഭ്യാസ വകുപ്പില്‍ തസ്തികകള്‍

ശ്രീ. കെ. അജിത്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിദ്യാഭ്യാസ വകുപ്പില്‍ എത്ര തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും തസ്തിക തിരിച്ചും ജില്ല തിരിച്ചും വ്യക്തമാക്കുമോ;

(ബി)അധിക തസ്തിക സൃഷ്ടിച്ചതിലൂടെ സര്‍ക്കാരിന് എത്ര തുക അധികചെലവ് വേണ്ടിവരുമെന്ന് കണക്കാക്കിയിട്ടുണ്ടോ;

(സി)പുതിയതായി സൃഷ്ടിക്കപ്പെട്ട തസ്തികകളില്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലകള്‍ തിരിച്ച് വ്യക്തമാക്കുമോ?

5755

പുതുതായി അനുവദിച്ച എയിഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ലാബ് അസിസ്റന്റ് തസ്തിക

ശ്രീ. പി.റ്റി.. റഹീം

()പുതുതായി അനുവദിച്ച എയിഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ലാബ് അസിസ്റന്റുമാരുടെ തസ്തികകള്‍ എത്രയെന്ന് നിജപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ എത്രയാണെന്ന് വ്യക്തമാക്കുമോ;

(ബി)ഇവര്‍ക്ക് എന്നുമുതല്‍ ശമ്പളം നല്‍കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?

5756

കോഴിക്കോട് ജില്ലയില്‍ എച്ച്.എസ്.. ഫിസിക്കല്‍ സയന്‍സിന്റെ തസ്തികകള്

ശ്രീ. . കെ. വിജയന്‍

()കോഴിക്കോട് ജില്ലയില എച്ച്.എസ്.. ഫിസിക്കല്‍ സയന്‍സിന്റെ എത്ര സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്തുത തസ്തികയിലേക്ക് ഇതുവരെയായി എത്ര നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ബി)ഹൈസ്കൂള്‍ അധ്യാപകരുടെ ഹയര്‍ സെക്കന്‍ഡറി പ്രൊമോഷന്‍ നടപടിക്രമങ്ങള്‍ എവിടെവരെയായി എന്ന് വ്യക്തമാക്കാമോ; എത്രയും വേഗം പ്രൊമോഷന്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി)കഴിഞ്ഞ വര്‍ഷം ഹൈസ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്ത ചെറുവാടി, നല്ലളം ഗവണ്‍മെന്റ് യു.പി. സ്കൂളുകളില്‍ പുതുതായി അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ ?

5757

ലീവ് വേക്കന്‍സി നിയമന അംഗീകാരം

ശ്രീ. സി. കെ. സദാശിവന്‍

()മാവേലിക്കര വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെട്ട എന്‍.ആര്‍.പി.എം ഹൈസ്കൂളിലെ യു.പി.എസ്.എ ആയി സേവനമനുഷ്ഠിക്കുന്ന എം. മായ ടീച്ചറുടെ 16.10.2000 മുതല്‍ 19.12.2000 വരെയുള്ള ലീവ് വേക്കന്‍സി നിയമനം നാളിതുവരെ അംഗീകരിച്ചിട്ടില്ല എന്നുള്ള വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത ടീച്ചര്‍ ജോലി ചെയ്തത് ആര് ലീവെടുത്ത വേക്കന്‍സിയിലാണെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത ടീച്ചറോടൊപ്പം എത്ര അദ്ധ്യാപകരെ ഏതൊക്കെ വേക്കന്‍സികളില്‍ ഈ സ്കൂളില്‍ നിയമിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത അദ്ധ്യാപകരുടെ നിയമനങ്ങള്‍ എല്ലാം അഗീകരിച്ചിട്ടുണ്ടോ; എങ്കില്‍ ആരുടെയൊക്കെ;

()ഇല്ലെങ്കില്‍ എന്ത് കാരണത്താലാണ് അംഗീകരിക്കാത്തത്;

(എഫ്)നിലവിലുള്ള വ്യവസ്ഥയനുസരിച്ച് ഈ നിയമനം അഗീകരിക്കാതിരിക്കാന്‍ എന്തെങ്കിലും നിയമതടസ്സമുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ജി)പ്രസ്തുത ടീച്ചറുടെ ഈ പീരീഡിലെ നിയമനം അംഗീകരിച്ച് ശമ്പളം എന്ന് ലഭ്യമാക്കാന്‍ കഴിയും എന്ന് വിശദമാക്കുമോ?

5758

തണ്ണിത്തോട് സെന്റ് ബെനഡിക്ട് എം.എസ്.സി.എച്ച്.എസ്സിലെ അദ്ധ്യാപക നിയമനം

ശ്രീ. പി. സി. വിഷ്ണുനാഥ്

()പത്തനംതിട്ട തണ്ണിത്തോട് സെന്റ് ബെനഡിക്ട് എം.എസ്.സി.എച്ച്.എസ്സിലെ ഇംഗ്ളീഷ് അദ്ധ്യാപിക ഫിബി അഗസ്റസ് മാത്യുവിന്റെ 1-6-2011 മുതലുള്ള ട്രാന്‍സ്ഫര്‍ വേക്കന്‍സി നിയമനം അംഗീകരിക്കുവാന്‍ എന്ത് നിയമതടസ്സമാണ് ഉള്ളത് എന്ന് വ്യക്തമാക്കുമോ ;

(ബി)2011-2012-ലെ സ്റാഫ് ഫിക്സേഷന്‍ അനുസരിച്ചുള്ള സബ്ജക്ട് റിക്വയര്‍മെന്റ് ഉണ്ടായിട്ടും ടിയാന്റെ നിയമനം നിരസിച്ചത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ ;

(സി)ടിയാളുടെ നിയമനം അംഗീകരിച്ച് ശമ്പളം നല്‍കുവാന്‍ ആവശ്യമായ നടപടികള്‍ ഈ സര്‍ക്കാര്‍ സ്വീകരിക്കുമോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ ?

5759

പരുമല സെന്റ് ഫ്രാന്‍സിസ് അസീസ്സി എല്‍.പി. സ്കൂളിലെ മിനി ആന്റണിയുടെ നിയമനം

ശ്രീ. പി. സി. വിഷ്ണുനാഥ്

()പത്തനംതിട്ട തിരുവല്ല വിദ്യാഭ്യാസ ഉപജില്ലയില്‍ ഉള്‍പ്പെട്ട പരുമല സെന്റ് ഫ്രാന്‍സിസ് അസീസ്സി എല്‍.പി. സ്കൂളിലെ അദ്ധ്യാപികയായ ശ്രീമതി. മിനി ആന്റണിയുടെ 1.6.2010 മുതലുള്ള സ്ഥിര നിയമനം അംഗീകരിക്കുവാന്‍ എന്തു നിയമതടസ്സമാണ് ഉള്ളത് എന്ന് വ്യക്തമാക്കുമോ;

(ബി)2010 ജൂണ്‍ മുതല്‍ ജോലി ചെയ്തുവരുന്ന ഇവരുടെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കാക്കി ടി നിയമനം കാലതാമസം ഒഴിവാക്കി അംഗീകരിച്ച് ശമ്പളം ലഭിക്കുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ?

5760

10 വര്‍ഷം താത്കാലിക സേവനം പൂര്‍ത്തിയാക്കിയ ജീവനക്കാരെ ജോലിയില്‍ സ്ഥിരപ്പെടുത്തുന്നതിന് നടപടി

ശ്രീ. .കെ. ശശീന്ദ്രന്‍

()സെക്രട്ടറി, സ്റേറ്റ് ഓഫ് കര്‍ണാടകയും ഉമാദേവി ആന്റ് അദേഴ്സും തമ്മിലുള്ള സിവില്‍ അപ്പീല്‍ കേസില്‍ ബഹു: സുപ്രീംകോടതിയുടെ 10-04-2006-ലെ വിധിയുടെ അടിസ്ഥാന ത്തില്‍ വിദ്യാഭ്യാസവകുപ്പിന് കീഴിലോ, വകുപ്പിന് കീഴിലെ സ്വയം ഭരണ സ്ഥാപനങ്ങളിലോ 10 വര്‍ഷം താത്കാലിക സേവനം പൂര്‍ത്തിയാക്കിയ ജീവനക്കാരെ ജോലിയില്‍ സ്ഥിരപ്പെടുത്തു ന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇപ്രകാരം സ്ഥിരപ്പെടുത്തിയ ജീവനക്കാരുടെ പേരു വിവരം വെളിപ്പെടുത്തുമോ;

(സി)ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ?

5761

സിവില്‍ സര്‍വ്വീസ് അക്കാഡമി

ശ്രീ. സണ്ണിജോസഫ്

,, . റ്റി. ജോര്‍ജ്

,, വര്‍ക്കല കഹാര്‍

,, സി. പി. മുഹമ്മദ്

()സിവില്‍ സര്‍വ്വീസ് അക്കാഡമിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)അക്കാഡമിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം നല്‍കുമോ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണുദ്ദേശിക്കുന്നത്; വിശദമാക്കുമോ ?

5762

സാങ്കേതികസര്‍വ്വകലാശാല

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, . സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, പി. . മാധവന്‍

()സംസ്ഥാനത്ത് സാങ്കേതിക സര്‍വ്വകലാശാല സ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി)സര്‍വ്വകലാശാലയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(സി)ഇതിനായി എന്ത് തുക നീക്കിവച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

5763

വിദേശ സര്‍വ്വകലാശാലകളുടെ സെന്ററുകള്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു റ്റി. തോമസ്

'' ജോസ് തെറ്റയില്‍

'' സി. കെ. നാണു

()സംസ്ഥാനത്ത് വിദേശസര്‍വ്വകലാശാലകളുടെ സെന്ററുകള്‍ അനുവദിച്ചിട്ടുണ്ടോ ;

(ബി)ഇത്തരം സെന്ററുകള്‍ ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന പിന്നോക്ക ന്യൂനപക്ഷ ദരിദ്ര വിഭാഗങ്ങള്‍ക്കും പ്രയോജനപ്പെടുത്തുവാന്‍ സാധിക്കുന്നവിധത്തില്‍ ആയിരിക്കുമോ അനുവദിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

5764

ഇംഗ്ളീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()ഇംഗ്ളീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റി കേരളത്തില്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടെങ്കില്‍ കേരളത്തിലെ ഏത് ജില്ലയിലാണ് ആരംഭിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(ബി)സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തു നല്‍കുകയാണെങ്കില്‍ പദ്ധതിയുടെ സമയബന്ധിതമായ പൂര്‍ത്തീകരണം ഉറപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും യൂണിവേഴ്സിറ്റിയും ചേര്‍ന്ന് കരാര്‍ ഉണ്ടാക്കണമെന്ന ആവശ്യം പരിഗണിക്കുമോ ?

5765

സ്വാശ്രയ കോളേജുകള്‍ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വരുത്തുന്ന വീഴ്ച

ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാനത്തെ സ്വാശ്രയ കോളേജുകള്‍ സര്‍ക്കാര്‍ ഉത്തരവുകളും യൂണിവേഴ്സിറ്റി ചട്ടങ്ങളും, മാനദണ്ഡങ്ങളും പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ഇത് പരിഹരിക്കുവാന്‍ എന്തെല്ലാംനടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)2011-12 സാമ്പത്തിക വര്‍ഷം സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ നേടിയവരില്‍ നിന്നും സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി കൂടുതല്‍ ഫീസ് ഈടാക്കിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എത്ര രൂപയാണ് പ്രസ്തുത വിദ്യാര്‍ത്ഥികളില്‍ നിന്നും കൂടുതലായി ഈടാക്കിയത്; ഇപ്രകാരം കൂടുതലായി ഈടാക്കിയ ഫീസ് തിരിച്ചു നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

(സി)സംസ്ഥാനത്തെ ചില സ്വശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ 2011-12 അദ്ധ്യയനവര്‍ഷം അനുമതി നല്കിയതിനേക്കാള്‍ കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിച്ചിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ചില മാനേജ്മെന്റുകള്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ അധിക ബാച്ചില്‍ പ്രവേശനം നല്കി വന്‍തുക നേടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം പ്രവണത തടയാന്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്നും,ചട്ടലംഘനം 2012-13 അദ്ധ്യയനവര്‍ഷം ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്നും വ്യക്തമാക്കുമോ?

5766

ഇന്റര്‍ചര്‍ച്ച് കൌണ്‍സിലിന് കീഴിലുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍

ശ്രീ. എം. . ബേബി

()ഈ അദ്ധ്യയന വര്‍ഷം ഇന്റര്‍ചര്‍ച്ച് കൌണ്‍സിലിന് കീഴിലുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായി സര്‍ക്കാര്‍ ഏര്‍പ്പെട്ടിട്ടുള്ള കരാറിന്റെ അടിസ്ഥാനത്തിലുള്ള വിദ്യാര്‍ത്ഥി പ്രവേശന രീതി വ്യക്തമാക്കാമോ;

(ബി)ഈ സീറ്റുകളിലേക്കുള്ള ഫീസ് ഘടന വിശദീകരിക്കാമോ;

(സി)പ്രസ്തുത കരാറിന്റെ അടിസ്ഥാനത്തില്‍ ഈ കോളേജുകളില്‍ സര്‍ക്കാര്‍ സീറ്റുകളിലേക്കും മാനേജ്മെന്റ് സീറ്റുകളിലേക്കുമുള്ള പ്രവേശന രീതി ഇന്‍ഡ്യന്‍ മെഡിക്കല്‍കൌണ്‍സിലിന്റെ നിബന്ധനകള്‍ അനുസരിച്ചാണോ എന്നു വ്യക്തമാക്കാമോ;

(ഡി)ഇന്‍ഡ്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്റെ നിബന്ധനകള്‍ക്കനുസരിച്ചല്ല പ്രവേശനം നടത്തുന്നതെങ്കില്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

5767

സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ അനുമതി ലംഘിച്ച് പ്രവേശനം

ശ്രീമതി പി. അയിഷാ പോറ്റി

()സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ അനുമതിയുള്ള തിനേക്കാള്‍ കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നകാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിനെതിരെ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണ്;

(സി)കഴിഞ്ഞ വര്‍ഷം സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ നേടിയവരില്‍ നിന്നും മാനേജ് മെന്റുകള്‍ കൂടുതലായി ഈടാക്കിയ ഫീസ് തിരിച്ചുനല്‍കാന്‍ ഉത്തരവായത് എന്നാണ്; പ്രസ്തുത തുക മാനേജ്മെന്റുകള്‍ തിരിച്ചു നല്‍കിയിട്ടുണ്ടോ;

(ഡി)ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ഏകദേശം എത്ര രൂപയാണ് ഇപ്രകാരം തിരിച്ചു നല്‍കാനുള്ളതെന്ന് വ്യക്തമാക്കുമോ;

()പ്രസ്തുത തുക വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ച് നല്‍കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

5768

സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കൊളേജുകളിലെ ഫീസ്ഘടന

ശ്രീ. എം. . ബേബി

()2003 വര്‍ഷം മുതല്‍ സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുളള സ്വകാര്യ, സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ ഫീസ്ഘടന എന്തെന്ന് വ്യക്തമാക്കുമോ;

(ബി)ഇവയില്‍ ഏതൊക്കെ വര്‍ഷങ്ങളിലാണ് സര്‍ക്കാര്‍ സീറ്റുകളിലെയും മാനേജ്മെന്റ് സീറ്റുകളിലേയും ഫീസ്ഘടന വ്യത്യസ്തമായിട്ടുളളത്?

5769

ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം

ശ്രീ. കെ. വി. വിജയദാസ്

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെങ്കിലും പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ; ഇല്ലെങ്കില്‍ സമഗ്രമായ പദ്ധതി പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ?

5770

കലാലയങ്ങളെ താവളമാക്കി അക്രമപ്രവര്‍ത്തനങ്ങള്‍

ശ്രീ. എം. പി. അബ്ദുസമദ് സമദാനി

'' എന്‍. . നെല്ലിക്കുന്ന്

'' സി. മൊയിന്‍കുട്ടി

'' കെ. എം. ഷാജി

()സംസ്ഥാനത്തെ വിദ്യാര്‍ത്ഥി സംഘടനകളുടെ മറവില്‍ അക്രമിസംഘങ്ങള്‍ വിവിധ കലാലയങ്ങള്‍ താവളമാക്കുകയും വിദ്യാര്‍ത്ഥികളെയും വഴിയാത്രക്കാരെയും ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുകയും അവരെ ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഗൌരവപൂര്‍വ്വം വീക്ഷിക്കുമോ ; കലാലയങ്ങള്‍ താവളമാക്കി പോലീസിനെ ആക്രമിക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത കലാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഈ അക്രമി സംഘങ്ങളുടെ നിഴലിലായതിനാല്‍ പരാതിപ്പെടാനോ പ്രസ്തുത വിവരം രക്ഷകര്‍ത്താക്കളെ അറിയിക്കാനോ ധൈര്യപ്പെടാത്ത സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)എങ്കില്‍ അദ്ധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, പരിസരത്തെ സാമൂഹ്യപ്രവര്‍ത്തകര്‍, പോലീസ് അധികാരികള്‍, വനിതാ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ ഈ ദുഷ്പ്രവണത അവസാനിപ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.