UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5941

മുല്ലക്കൊടി നണിശ്ശേരിക്കടവിന് പാലം

ശ്രീ. ജെയിംസ് മാത്യു

()മുല്ലക്കൊടി-നണിശ്ശേരിക്കടവിന് പാലം നിര്‍മ്മിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ആയതിലേയ്ക്കായി ലഭിച്ച നിവേദനങ്ങളില്‍ സ്വികരിച്ച നടപടികള്‍ അറിയിക്കാമോ;

(സി)പ്രസ്തുത പാലം പണിയുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

5942

നെടുമ്പ്രം പഞ്ചായത്തിലെ ഓട്ടാഫീസ് കടവ് പാലത്തിന്റെ നിര്‍മ്മാണം

ശ്രീ. മാത്യു. റ്റി. തോമസ്

തിരുവല്ല നിയോജകമണ്ഡലത്തിലെ നെടുമ്പ്രം പഞ്ചായത്തിലെ ഓട്ടാഫീസ് കടവ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് എന്ന് ഗതാഗതത്തിന് തുറന്നുകൊടുക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?

5943

പേരാവൂര്‍ നിയോജകമണ്ഡലത്തിലെ പാലങ്ങളുടെ നിര്‍മ്മാണം

ശ്രീ. സണ്ണി ജോസഫ്

()പേരാവൂര്‍ നിയോജക മണ്ഡലത്തിലെ മരുച്ചേരി, തൊണ്ടിയില്‍, ഓടന്‍തോട്, അരയങ്ങാട്, കച്ചേരിക്കടവ് എന്നീ സ്ഥലങ്ങളിലെ പാലങ്ങളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ;

(ബി)മേല്‍പ്പറഞ്ഞ പാലങ്ങളുടെ നിര്‍മ്മാണത്തിന് സമയബന്ധിതമായ നടപടി സ്വീകരിക്കുമോ ?

5944

റോഡ് വികസനവുമായി ബന്ധപ്പെട്ടുള്ളകേന്ദ്രാവിഷ്കൃത പദ്ധതികള്‍

ശ്രീ.ചിറ്റയം ഗോപകുമാര്‍

()ഈ സര്‍ക്കാര്‍ ഭരണമേറ്റശേഷം റോഡ് വികസനവുമായി ബന്ധപ്പെട്ട് പുതിയതായി ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതികളുടെ വിശദാംശം നല്‍കുമോ;

(ബി)നിലവില്‍ കേരളത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ടുള്ളതായ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ?

5945

റോഡ് സംബന്ധിച്ച പരാതികള്‍ കേള്‍ക്കുന്ന ടോള്‍ ഫ്രീ നമ്പര്‍

ശ്രീ.എളമരം കരീം

()റോഡു സംബന്ധിച്ച പരാതികള്‍ കേള്‍ക്കുന്നതിന് ഏര്‍പ്പെടുത്തിയ 1800-425-7771 എന്ന ടോള്‍ ഫ്രീ നമ്പര്‍ സംവിധാനം നിലവില്‍ വന്നതിന് ശേഷം ഇതേവരെ ലഭിച്ച പരാതികള്‍ എത്ര ;

(ബി)ഇപ്രകാരം ലഭിച്ച പരാതികളില്‍ ഇപ്പോഴും പരിഹാരം കണ്ടെത്താന്‍ സാധിച്ചിട്ടില്ലാത്തവ എത്രയാണെന്ന് വ്യക്തമാക്കുമോ ?

5946

കര്‍ണ്ണാടക ഭാഗത്തേക്ക് റോഡ് നിര്‍മ്മാണത്തിന് അനുമതി

ശ്രീ. സി. കൃഷ്ണന്‍

()ഏഴിമല നേവല്‍ അക്കാദമിയില്‍ നിന്നും വെള്ളൂര്‍-പാടിയോട്ടുചാല്‍-പുളിങ്ങോം റോഡ് വഴി കേരളത്തില്‍ നിന്നും കര്‍ണ്ണാടകയിലേക്ക് ചുരുങ്ങിയ ദൂരത്തില്‍ എത്തുന്നതിനായി കേരള അതിര്‍ത്തിയായ മുണ്ടകോട്ട് പാലം വരെ റോഡ് നിര്‍മ്മിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കര്‍ണാടക ഭാഗത്തേക്ക് റോഡ് നിര്‍മ്മിക്കുവാന്‍ വൈകുന്നതിന്റെ കാരണം വിശദമാക്കുമോ;

5947

നാഷണല്‍ ഹൈവേ 17 - ന്റെ വികസനം

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()നാഷണല്‍ ഹൈവേ വികസനത്തിന്റെ ഭാഗമായി കാസര്‍ഗോഡ് നഗരപ്രദേശമുള്‍പ്പെടെ കാസര്‍ഗോഡ് നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന സ്ഥലങ്ങളില്‍ നാഷണല്‍ ഹൈവേ

17 ന്റെ വശങ്ങള്‍ അധികൃതര്‍ അളന്നു മാര്‍ക്കു ചെയ്തിട്ടുണ്ടോ;

(ബി)കൈവശമുള്ള ഭൂമിയില്‍ വര്‍ഷങ്ങളായി വീടുവെച്ച് താമസിക്കുന്നവരുടെ ഭൂമി ഏറ്റെടുക്കുന്നതോടെ വഴിയാധാരമാകുന്ന ദയനീയ സാഹചര്യവും ക്ഷേത്രങ്ങളും, പള്ളികളും ഉള്‍പ്പെടെ ആരാധനാലയങ്ങള്‍ പൊളിച്ചുമാറ്റപ്പെടേണ്ട സാഹചര്യവും ഒഴിവാക്കുവാന്‍ ബദല്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ ആലോചിക്കുമോ;

(സി)നഷ്ടപ്പെടുന്ന ഭൂമിക്ക് മതിയായ നഷ്ടപരിഹാരം ഉടമകള്‍ക്ക് ലഭ്യമാകുമെന്ന് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുമോ ?

5948

കൊല്ലം എന്‍. .എച്ച്. ബൈപ്പാസിന്റെ നിര്‍മ്മാണത്തിന് നല്‍കിയ പുതിയ പ്ര്രൊപ്പോസലല്‍

ശ്രീ. പി. കെ. ഗുരുദാസന്‍

()കൊല്ലം എന്‍.എച്ച്. ബൈപ്പാസിന്റെ നിര്‍മ്മാണത്തിന് നല്‍കിയ പുതിയ പ്രൊപ്പോസലിന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ അന്തിമാനുമതി ലഭിച്ചോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി)കേന്ദ്ര ഉപരിതല ഗതാഗഗതവകുപ്പിന്റെ ഉദ്യോഗസ്ഥര്‍ റോഡ് സന്ദര്‍ശിച്ചിട്ട് എന്ത് തീരുമാനമാണ് സ്വീകരിച്ചതെന്നറിയിക്കാമോ

5949

കക്കടാശ്ശേരി- ചേലച്ചുവട് സംസ്ഥാന ഹൈവേ

ശ്രീമതി ഇ. എസ്. ബിജി മോള്‍

()കൊച്ചി-മധുര ദേശീയ പാതയുടെ ഭാഗമായ മൂവാറ്റുപുഴ കക്കടാശ്ശേരിയില്‍ നിന്ന് കോതമംഗലം-ഇടുക്കി റോഡിലെ ചേലച്ചുവടിലെത്തുന്ന 50 കി. മീറ്റര്‍ ദൈര്‍ഘ്യമുളള കക്കടാശ്ശേരി- ചേലച്ചുവട് സംസ്ഥാന ഹൈവേ യഥാര്‍ത്ഥ്യമാകുമ്പോള്‍ മൂവാറ്റുപുഴയില്‍ നിന്ന് ഇടുക്കിയിലെത്താന്‍ 15 കി. മീറ്റര്‍ ദുരം കുറയുന്നതാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നിര്‍ദ്ദിഷ്ട റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം എന്ന് തുടങ്ങുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

T5950

വൈപ്പിന്‍ പളളിപ്പുറം തീരദേശ നാലുവരിപ്പാത

ശ്രീ. എസ്. ശര്‍മ്മ

()നിര്‍ദ്ദിഷ്ട വൈപ്പിന്‍ പളളിപ്പുറം തീരദേശ നാലുവരിപ്പാത നിര്‍മ്മിക്കുന്നതിനുളള നടപടി ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് എന്തെങ്കിലുംതടസ്സങ്ങള്‍ നിലവിലുണ്ടോ; വ്യക്തമാക്കാമോ;

(സി)ഈ പദ്ധതി നടപ്പിലാക്കുന്നതിന് പരിസ്ഥിതി ക്ളിയറന്‍സ് ലഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ടോ; എങ്കില്‍ സ്വികരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതി എന്ന് ആരംഭിച്ച് എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ?

5951

കെ.എസ്.റ്റി.പി യുടെ രണ്ടാം ഘട്ട റോഡ് നിര്‍മ്മാണം

ശ്രീ. ബെന്നി ബെഹനാന്‍

,, .റ്റി. ജോര്‍ജ്

,, ജോസഫ് വാഴക്കന്‍

,, റ്റി.എന്‍. പ്രതാപന്‍

()കെ.എസ്.റ്റി.പി.യുടെ രണ്ടാം ഘട്ട റോഡ് നിര്‍മ്മാണം തുടങ്ങുവാന്‍ തുക അനുവദിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രവൃത്തികള്‍ എന്നു മുതല്‍ ആരംഭിക്കുവാനാണ് ധാരണയായത്;

(സി)ഇത് സംബന്ധിച്ച് ലോക ബാങ്ക് സംഘവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)എത്ര തുക റോഡ് നിര്‍മ്മാണത്തിനായി നല്‍കാമെന്നാണ് സംഘം സമ്മതിച്ചിട്ടുള്ളത്; വിശദമാക്കുമോ ?

5952

കെ.എസ്.റ്റി.പി 2-ാം ഘട്ടത്തില്‍ ഒറ്റപ്പാലം മണ്ഡലത്തിലെ പ്രവൃത്തികള്‍

ശ്രീ. എം.ഹംസ

()കെ.എസ്.റ്റി.പി- 2-ാം ഘട്ടത്തില്‍ ഒറ്റപ്പാലം മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികള്‍ ഉള്‍പ്പെടുത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ;

(ബി)കെ.എസ്.റ്റി.പി രണ്ടാംഘട്ട പ്രവൃത്തികള്‍ ആരംഭിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ;

(സി)എത്ര തുകയാണ് കെ.എസ്.റ്റി.പി 2-ാം ഘട്ടത്തില്‍ വകയിരുത്തുവാന്‍ ഉദ്ദേശിക്കുന്നത്;

(ഡി)2012-13 വര്‍ഷത്തെ എത്ര തുക കെ.എസ്.റ്റി.പി 2-ാം ഘട്ടത്തിനായി വകയിരുത്തിയിട്ടുണ്ട്; പ്രസ്തുത തുക ഉപയോഗിച്ച് എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്?

5953

നെടുമുടി-കുപ്പപ്പുറം റോഡ് പൂര്‍ത്തീകരണം

ശ്രീ. തോമസ് ചാണ്ടി

()നബാര്‍ഡിന്റെ ആര്‍. . ഡി. എഫ്-16 ല്‍ ഉള്‍പ്പെട്ട നെടുമുടി-കുപ്പപ്പുറം റോഡ് പൂര്‍ത്തീകരണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(ബി)റീ-ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)പ്രസ്തുത റോഡ് നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിച്ചിരിക്കുന്നത്; വ്യക്തമാക്കുമോ?

5954

അടൂര്‍ നിയോജകമണ്ഡലത്തിലെ പി.ഡബ്ള്യൂ.ഡി റോഡ്സ് പ്രവര്‍ത്തനങ്ങള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()അടൂര്‍ നിയോജക മണ്ഡലത്തില്‍ പി.ഡബ്ള്യൂ.ഡി റോഡ്സ് വിഭാഗം നിലവില്‍ നടത്തി വരുന്ന റോഡ് നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികളുടെ പട്ടിക ലഭ്യമാക്കുമോ;

(ബി)ആയവയുടെ നിലവിലുള്ള സ്ഥിതി സംബന്ധിച്ച വിവരം വിശദമാക്കുമോ?

5955

മംഗലം-ഗോവിന്ദാപുരം റോഡ്

ശ്രീ.വി. ചെന്താമരാക്ഷന്‍

()സംസ്ഥാനത്തെ 1000 കി.മീ റോഡുകള്‍ ഉന്നത നിലവാരത്തിലാക്കുന്നതില്‍ മംഗലം-ഗോവിന്ദാപുരം റോഡിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഈ പ്രവൃത്തി എന്ന് ആരംഭിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ;

(സി)നിലവാരമുയര്‍ത്തുന്നതിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നത്. വിശദമാക്കുമോ ?

5956

ചാലക്കുടി മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് റോഡുകള്‍

ശ്രീ. ബി. ഡി. ദേവസ്സി

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ചാലക്കുടി മണ്ഡലത്തില്‍ വകുപ്പ് ഏറ്റെടുത്തിട്ടുള്ള പുതിയ റോഡുകളുടെ വിവരങ്ങള്‍ അറിയിക്കുമോ ;

(ബി)മണ്ഡലത്തിലെ കൂടുതല്‍ റോഡുകള്‍ വകുപ്പ് ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

5957

കാഞ്ഞങ്ങാട് മണ്ഡലത്തിലെ റോഡുകളുടെ നവീകരണം

ശ്രീ. . ചന്ദ്രശേഖരന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കാസര്‍കോട് ജില്ലയില്‍ വിവിധ ഇനം റോഡ് പദ്ധതികള്‍ക്കായി എത്ര രൂപ അനുവദിച്ചു; മണ്ഡലം തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ;

(ബി)കാഞ്ഞങ്ങാട് മണ്ഡലത്തിലെ റോഡുകളുടെ നവീകരണം, വികസനം, അറ്റകുറ്റപ്പണി എന്നിവയ്ക്ക് സ്ഥലം എം.എല്‍.എ യില്‍ നിന്നും ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും പ്രവൃത്തിക്ക് അനുമതി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)മണ്ഡലത്തില്‍ മറ്റാരെങ്കിലും ആവശ്യപ്പെട്ടതനുസരിച്ച് ഏതെങ്കിലും റോഡ് നവീകരണത്തിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ആയത് മണ്ഡലത്തിലെ റോഡ് വികസനത്തിന്റെ ആവശ്യകതയുടെ മുന്‍ഗണനാക്രമമനുസരിച്ചാണോ; വിശദമാക്കുമോ?

5958

കോട്ടയം ഡിവിഷനു കീഴില്‍ പി.ഡബ്ള്യൂ.ഡി. ഏറ്റെടുത്തിട്ടുള്ള റോഡുകള്‍

ശ്രീ. കെ. അജിത്

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് എത്ര കി.മീ റോഡുകള്‍ പി.ഡബ്ള്യു.ഡി. ഏറ്റെടുത്തിട്ടുണ്ട് എന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(ബി)കോട്ടയം ഡിവിഷനു കീഴില്‍ എത്ര കി.മീ റോഡുകള്‍ പി.ഡബ്ള്യു.ഡി. ഏറ്റെടുത്തിട്ടുണ്ടെന്ന് സെക്ഷനുകള്‍ തിരിച്ച് അറിയിക്കുമോ;

(സി)റോഡുകള്‍ പി.ഡബ്ള്യു.ഡി. ഏറ്റെടുക്കുന്നതിന് പുലര്‍ത്തുന്ന മാനദണ്ഡം എന്തെന്ന് വെളിപ്പെടുത്തുമോ;

(ഡി)കൂടുതല്‍ റോഡുകള്‍ പി.ഡബ്യ്ൂ.ഡി. ഏറ്റെടുക്കുന്ന കാര്യം പരിഗണനയിലുണ്ടോ എന്നും വ്യക്തമാക്കുമോ?

5959

ഊന്നിന്‍മൂട്-ചിറക്കര-ഉളിയനാട്-ചാത്തന്നൂര്‍-നാല്‍ക്കവല-നെടുമണ്‍കാവ്-എഴുകോണ്‍ റോഡ് നവീകരണം

ശ്രീ. ജി. എസ്. ജയലാല്‍

()തിരുവനന്തപുരം-കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്നതും ആലപ്പുഴ ജില്ലയുടെ കിഴക്കന്‍ മേഖലയ്ക്ക് പ്രയോജനം ലഭിക്കുന്നതുമായ ഊന്നിന്‍മൂട്-ചിറക്കര-ഉളിയനാട്-ചാത്തന്നൂര്‍-നാല്‍ക്കവല-

നെടുമണ്‍കാവ്-എഴുകോണ്‍ റോഡ് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിലേക്കായി അപേക്ഷ ലഭിച്ചിരുന്നുവോ;

(ബി)എങ്കില്‍ പ്രസ്തുത റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രാഥമിക നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വ്യക്തമാക്കുമോ;

(സി)പ്രസ്തുത റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് റോഡ് നിര്‍മ്മാണം ആരംഭിക്കുവാന്‍ നടപടി

സ്വീകരിയ്ക്കുമോ; വിശദാംശം അറിയിക്കുമോ?

5960

ചാലക്കുടി മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണം

ശ്രീ. ബി. ഡി. ദേവസ്സി

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട ഏതെല്ലാം റോഡുകളാണ് വകുപ്പ് ഒറ്റത്തവണ നന്നാക്കല്‍ പദ്ധതി വഴി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്; അറിയിക്കാമോ;

(ബി)മണ്ഡലത്തിലെ കൂടുതല്‍ പഞ്ചായത്ത് റോഡുകള്‍ ഈ പദ്ധതി വഴി ഗതാഗതയോഗ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

5961

ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍, റിംഗ് റോഡ് പദ്ധതിയില്‍പ്പെടുത്തിയ റോഡുകള്‍

ശ്രീ. ബി. സത്യന്‍

()പൊതുമരാമത്ത് വകുപ്പ് റോഡുവിഭാഗം നടപ്പിലാക്കുന്ന റിംഗ് റോഡ് നവീകരണ പദ്ധതിയില്‍ റോഡുകള്‍ തെരഞ്ഞെടുക്കുന്നതിന് സ്വീകരിയ്ക്കുന്ന മാനദണ്ഡം വിശദമാക്കാമോ;

(ബി)തിരുവനന്തപുരം ജില്ലയില്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം പ്രവൃത്തികള്‍ നടന്നുവരുന്നു; ഭരണാനുമതി ലഭിക്കാനായി പുതിയതായി ഏതെല്ലാം പ്രൊപ്പോസലുകള്‍ വന്നിട്ടുണ്ട്;

(സി)ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ ഏതെങ്കിലും റോഡ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി

നവീകരിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;

(ഡി)ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍, റിംഗ് റോഡ് പദ്ധതിയില്‍പ്പെടുത്തി റോഡുകള്‍ നവീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

5962

മങ്ങാട്ടുപുലം ആശാരിക്കടവ്,നൂറടിപ്പാലങ്ങളുടെ അപ്രോച്ച് റോഡ്

ശ്രീ. പി. ഉബൈദുള്ള

()മലപ്പുറം മണ്ഡലത്തിലെ മങ്ങാട്ടുപുലം ആശാരിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പ് നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് ; വിശദാംശം നല്‍കുമോ ;

(ബി)സ്ഥലമെടുപ്പ് എത്രയും വേഗം പൂര്‍ത്തിയാക്കി ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാര തുക വിതരണം ചെയ്യുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ;

(സി)നൂറടിപ്പാലം അപ്രോച്ച് റോഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകള്‍ക്കുള്ള നഷ്ടപരിഹാര തുക വിതരണം പൂര്‍ത്തിയായോ ;

(ഡി)ആയതിന്മേല്‍ ഇനി എന്തു തുക വിതരണം ചെയ്യാനുണ്ടെന്നും എന്നത്തേയ്ക്ക് പ്രസ്തുത തുക കൊടുത്തു തീര്‍ക്കുവാന്‍ സാധിക്കുമെന്നും വെളിപ്പെടുത്തുമോ ?

5963

വൈറ്റില മൊബിലിറ്റി ഹബ്ബില്‍ നിന്നും കാക്കനാട് വഴിയുള്ള റിംഗ് റോഡ്

ശ്രീ. ബെന്നി ബെഹനാന്‍

()വൈറ്റില മൊബിലിറ്റി ഹബ്ബില്‍ നിന്നും കാക്കനാട് വഴി ഒരു പുതിയ റിംഗ് റോഡ് നിര്‍മ്മിക്കുന്നതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇതിന് എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ ?

5964

റോഡ് ഫണ്ട് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള സിഗ്നല്‍ ലൈറ്റുകള്‍

ശ്രീ. വി. ഡി. സതീശന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, . സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

()സംസ്ഥാനത്ത് റോഡ് ഫണ്ട് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള സിഗ്നല്‍ ലൈറ്റുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തുവാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്;

(ബി)കാലാകാലങ്ങളില്‍ മെയിന്റനന്‍സ് നടത്തുന്ന കാര്യം പരിഗണിക്കുമോ;

(സി)പുതുതായി ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് മുന്‍പ് പോലീസ്, ഗതാഗത വകുപ്പ്, പൊതുജനങ്ങള്‍ എന്നിവരുടെ അഭിപ്രായം ആരായുമോ; വിശദമാക്കുമോ ?

5965

റോഡുകള്‍ക്ക് കുറുകെ പരസ്യകമാനങ്ങള്‍

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് നഗരത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകള്‍ക്ക് കുറുകെ പരസ്യകമാനങ്ങള്‍ സ്ഥാപിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എവിടെയെല്ലാമാണ് പരസ്യകമാനങ്ങള്‍ റോഡിന് കുറുകെ സ്ഥാപിച്ചത്; വിശദമാക്കുമോ;

(സി)വളരെയധികം തിരക്കുള്ള നഗരത്തില്‍ ഇങ്ങിനെ സ്ഥാപിച്ച പ്രസ്തുത പരസ്യകമാനങ്ങള്‍ അപകടങ്ങള്‍ക്കും ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കത്തക്കവിധത്തിലുമാണോ സ്ഥാപിച്ചിരിക്കുന്നത്; വിശദമാക്കുമോ;

(ഡി)പുതുക്കിയ പി.ഡബ്ളിയൂ.ഡി. മാനുവല്‍ പ്രകാരം ഇത്തരം പരസ്യകമാനങ്ങള്‍ക്കെതിരെ ആരാണ് നടപടികള്‍ സ്വീകരിക്കേണ്ടത്; വിശദമാക്കുമോ:

()ഇവ ശ്രദ്ധയില്‍പ്പെട്ടിട്ടും എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത്; വിശദമാക്കുമോ;

(എഫ്)ഇവ നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

5966

ബി.എം. ആന്റ് ബി.സി.യില്‍ നിര്‍മ്മിക്കുന്ന റോഡുകളില്‍ കല്ലുകളും മരത്തടികളും അലക്ഷ്യമായി ഇടുന്നത്

ശ്രീ. .കെ. വിജയന്‍

()സംസ്ഥാനത്ത് കോടികള്‍ ചെലവഴിച്ച് ബി.എം. ആന്റ് ബി.സി. നിര്‍മ്മിക്കുന്ന റോഡുകളില്‍ കല്ലുകളും മരത്തടികളും അലക്ഷ്യമായി ഇടുന്നതുമൂലം റോഡുകള്‍ വേഗത്തില്‍ നശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത്തരം പ്രവൃത്തികള്‍ക്കെതിരെ പി.ഡബ്ള്യു.ഡി.ക്ക് നടപടി സ്വീകരിക്കുവാന്‍ അധികാരമുണ്ടോ;

(സി)ഇല്ലെങ്കില്‍ അതിനുള്ള അധികാരം നല്‍കി നടപടി സ്വീകരിക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.