UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6198

ഹരിതകേന്ദ്രം പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

'' വര്‍ക്കല കഹാര്‍

'' വി. പി. സജീന്ദ്രന്‍

()പഞ്ചായത്തുകളില്‍ ഹരിതകേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് പദ്ധതിയുണ്ടോ; വിശദമാക്കുമോ;

(ബി)ഹരിത കേന്ദ്രം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം വിശദമാക്കുമോ ;

(സി)ഹരിതകേന്ദ്രങ്ങളുടെ പ്രവര്‍ത്തനരീതി വിശദീകരിക്കാമോ ;

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത് ?

6199

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണത്തിനുള്ള മാര്‍ഗ്ഗരേഖ

ശ്രീ. കെ. ദാസന്‍

()പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-2017)യില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണത്തിനായി അംഗീകരിച്ച മാര്‍ഗ്ഗരേഖകള്‍ എന്തെല്ലാം; വിശദാംശം ലഭ്യമാക്കാമോ;

(ബി)മാര്‍ഗ്ഗരേഖയനുസരിച്ച് പദ്ധതിയാസൂത്രണത്തില്‍ ഊന്നല്‍ നല്‍കുന്ന രേഖകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ; നിലവിലുള്ള സ്ഥിതിയില്‍ നിന്ന് കാര്‍ഷിക മേഖലയ്ക്ക് നല്‍കുന്ന വിഹിതം കുറയാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കാമോ;

(സി)കൃഷി ഭൂമി കുറഞ്ഞുവരുന്ന സംസ്ഥാനത്ത് ഇത് കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

6200

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 2011-12-ല്‍ പ്ളാന്‍ ഫണ്ടില്‍ അനുവദിച്ച തുക

ശ്രീ. കെ. കെ. ജയചന്ദ്രന്‍

തദ്ദേശ സ്ഥാപനങ്ങള്‍ 2011-12 കാലയളവില്‍ പ്ളാന്‍ ഫണ്ട് വകയില്‍ അനുവദിച്ച തുകയും മേഖലാ അടിസ്ഥാനത്തില്‍ ചെലവഴിച്ച തുകയും സംബന്ധിച്ച വിശദാംശം നല്‍കാമോ ?

6201

ത്രിതല പഞ്ചായത്തുകളിലെ 12-ാം പഞ്ചവത്സര പദ്ധതി

ശ്രീ. വി. ശശി

()ത്രിതല പഞ്ചായത്തുകളുടെ 12-ാം പഞ്ചവത്സര പദ്ധതി പ്രവര്‍ത്തനം സംബന്ധിച്ച വിശദവിവരം വെളിപ്പെടുത്തുമോ;

(ബി)നാളിതുവരെ തിരുവനന്തപുരം ജില്ലയില്‍ എത്ര പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്; തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ അംഗീകാരം നല്‍കിയ പദ്ധതികളുടെ പേരും തുകയും വ്യക്തമാക്കുമോ;

(സി)പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ജില്ലാ, ബ്ളോക്ക്, ഗ്രാമതലത്തില്‍ പ്രവര്‍ത്തിക്കുന്ന സമിതികള്‍ ഏതെല്ലാമെന്നും ഈ സമിതികള്‍ എന്നുമുതല്‍ നിലവില്‍ വന്നുവെന്നും സമിതികളുടെ ചുമതലകള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ;

(ഡി)ഇത്തരം സമിതികള്‍ രൂപീകരിച്ചിട്ടില്ലായെങ്കില്‍ അതിന് പകരം നിര്‍ദ്ദേശിക്കപ്പെട്ട സംവിധാനത്തെ സംബന്ധിച്ച വിശദാംശം വെളിപ്പെടുത്തുമോ?

6202

പഞ്ചായത്തുകളില്‍ ഇ-ഗവേണന്‍സ് പദ്ധതി

ശ്രീ. .കെ. വിജയന്‍

()സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും ഇ-ഗവേണന്‍സ് പദ്ധതി നടപ്പിലാക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ടോ;

(ബി)പഞ്ചായത്ത് പ്രസിഡന്റ്/മെമ്പര്‍മാര്‍ എന്നിവര്‍ക്ക് ലാപ്ടോപ്പും ഇന്റര്‍നെറ്റ് കണക്ഷനും നല്‍കാന്‍ ആലോചിക്കുന്നുണ്ടോ;

(സി)എങ്കില്‍ എപ്പോള്‍ നടപ്പിലാക്കാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ?

6203

2011-12, 2012-13 എന്നീ സാമ്പത്തിക വര്‍ഷങ്ങളിലെ പഞ്ചായത്തുകളുടെ പദ്ധതിവിഹിത വിനിയോഗം

ശ്രീ. എം. ചന്ദ്രന്‍

()2011-12 പദ്ധതിക്കാലയളവില്‍ 60% ത്തില്‍ താഴെ പദ്ധതി വിഹിതം ചെലവിട്ട സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ജില്ലാ പഞ്ചായത്തുകള്‍ക്ക് ഓരോന്നിനും 2012-13 ലെ പദ്ധതി വിഹിതത്തില്‍ നിന്നും എന്ത് തുക വെട്ടിക്കുറച്ചുവെന്നറിയിക്കാമോ;

(സി)സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകളുടെ 2012-13-ലെ പദ്ധതി വിഹിതത്തില്‍ വെട്ടിക്കുറവ് വരുത്തിയതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവുകളുടെ പകര്‍പ്പ് മേശപ്പുറത്ത് വയക്കുമോ;

(ഡി)ജില്ലാ പഞ്ചായത്തുകളുടെ പദ്ധതിയില്‍പ്പെടുത്തിയ ഏതെല്ലാം പരിപാടികള്‍ക്കാണ് മുഖ്യമായും വെട്ടിക്കുറവിലൂടെ തുകയില്‍ കുറവ് സംഭവിക്കുക എന്നറിയിക്കാമോ?

6204

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2012-13 ല്‍ പ്ളാന്‍ ഫണ്ടിനത്തില്‍ വകയിരുത്തിയ തുക

ശ്രീ. എം. ചന്ദ്രന്‍

()2012-13 ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്ളാന്‍ ഫണ്ടിനത്തില്‍ എന്തു തുക വകയിരുത്തണമെന്നാണ് നാലാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിരുന്നത്;

(ബി)പ്രസ്തുത തുക 2012-13 ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്ളാന്‍ ഫണ്ടായി വകയിരുത്തിയിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ കുറവ് വരുത്താനുണ്ടായ കാരണം വ്യക്തമാക്കുമോ ?

6205

കേരള തദ്ദേശ ഭരണ സേവന പ്രദാന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ.എം.ഹംസ

()കേരള തദ്ദേശ ഭരണ സേവന പ്രദാന പദ്ധതി (കെ.എല്‍.ജി.എസ്.ഡി.പി.) എന്നാണ് രൂപം നല്‍കിയത് ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിശദീകരിക്കാമോ ;

(സി)ഇതിനായി 2012-2013 സാമ്പത്തിക വര്‍ഷത്തില്‍ എത്ര തുക വകയിരുത്തിയിട്ടുണ്ട് ; പ്രസ്തുത തുക പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ ; ഇല്ലെങ്കില്‍ കൂടുതല്‍ തുക വകയിരുത്തുമോ ; വിശദാംശം ലഭ്യമാക്കാമോ ?

6206

ത്രിതല പഞ്ചായത്തുകളിലെ പ്രതിനിധികളുടെ മുന്‍ഗണനാക്രമം

ശ്രീ. പി. സി. വിഷ്ണുനാഥ്

,, . റ്റി. ജോര്‍ജ്

,, . സി. ബാലകൃഷ്ണന്‍

,, പി. . മാധവന്‍

()ത്രിതല പഞ്ചായത്തുകളിലെ പ്രതിനിധികളുടെ മുന്‍ഗണനാ ക്രമവും ഇവര്‍ പങ്കെടുക്കുന്ന വിവിധ പരിപാടികളിലെ മുന്‍ഗണനാക്രമവും നിശ്ചയിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)ഇതു സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ ഉത്തരവുകളോ പുറപ്പെടുവിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഇവയുടെ പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കുമോ ?

6207

വിശേഷാല്‍ ഗ്രാമസഭകള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()പഞ്ചായത്തിരാജ് നിയമപ്രകാരം വിശേഷാല്‍ ഗ്രാമസഭ സമ്മേളിക്കുന്നതിനുള്ള അപേക്ഷ ലഭിച്ചിട്ടും ഗ്രാമസഭ സമ്മേളിക്കാത്ത സാഹചര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(ബി)നടപടി സ്വീകരിക്കുന്നതില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുമോ;

(സി)പഞ്ചായത്തിരാജ് നിയമപ്രകാരം സംസ്ഥാനത്ത് ജനങ്ങള്‍ ആവശ്യപ്പെട്ട് വിശേഷാല്‍ ഗ്രാമസഭകള്‍ വിളിച്ചിട്ടുണ്ടോ; 2011-12, 2012-13 കാലയളവുകളില്‍ വിശേഷാല്‍ ഗ്രാമസഭകള്‍ സമ്മേളിച്ചിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളുടെ വിശദാംശം നല്‍കാമോ?

6208

ഗ്രാമസഭ ചേരുന്നതിനുള്ള വ്യവസ്ഥകള്‍

ശ്രീ. വി. ഡി. സതീശന്‍

,, ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, സി. പി. മുഹമ്മദ്

()ഗ്രാമസഭകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം;

(ബി)ഗ്രാമസഭകള്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം പഞ്ചായത്തുകള്‍ പദ്ധതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ;

(സി)നിര്‍ബന്ധമായും ഗ്രാമസഭകള്‍ കൂടുന്ന കാര്യത്തിന് വ്യവസ്ഥകള്‍ കൊണ്ടുവരുമോ?

6209

പഞ്ചായത്തുകളില്‍ കലാഗ്രാമങ്ങള്‍ സ്ഥാപിക്കാന്‍ നടപടി

ശ്രീ. ജോസഫ് വാഴക്കന്‍

,, ബെന്നി ബെഹനാന്‍

,, അന്‍വര്‍ സാദത്ത്

,, കെ.ശിവദാസന്‍ നായര്‍

()സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ കലാഗ്രാമങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടോ ; വിശദമാക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളും പ്രവര്‍ത്തന രീതികളും എന്തൊക്കെയാണെന്ന് വെളിപ്പെടുത്തുമോ ;

(സി)ആദ്യഘട്ടത്തില്‍ എത്ര പഞ്ചായത്തുകളിലാണ് ഇത് സ്ഥാപിക്കുന്നതെന്നും ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ ?

6210

ഗ്രാമവികസന പദ്ധതി കാര്യക്ഷമമായി നടത്തിയതിന് അവാര്‍ഡ്

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, .റ്റി. ജോര്‍ജ്

,, വി.പി. സജീന്ദ്രന്‍

,, പി..മാധവന്‍

()ഗ്രാമ വികസന പദ്ധതിയ്ക്കായുള്ള തുക ശരിയായ രീതിയില്‍ ചെലവഴിച്ചതിനും കാര്യക്ഷമമായി നടത്തിയതിനും പഞ്ചായത്തുകള്‍ക്ക് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടോ;

(ബി)ആര്‍ക്കെല്ലാമാണ് അവാര്‍ഡുകള്‍ നല്‍കിയത്; വിശദമാക്കുമോ;

(സി)അവാര്‍ഡുകള്‍ കൂടാതെ എന്തെല്ലാം സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

6211

ഗ്രാമസഭകളില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക അവധി

ശ്രീ. എം.പി. വിന്‍സെന്റ്

()സര്‍ക്കാര്‍ ജീവനക്കാര്‍ ഗ്രാമസഭകളില്‍ പങ്കെടുക്കുന്നതിന് പ്രത്യേക അവധി നല്‍കുന്നതിന് പരിഗണിക്കുമോ;

(ബി)ഗ്രാമസഭകളുടെ മിനിറ്റ്സ് അതാത് പഞ്ചായത്തുകളുടെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നത് പരിഗണിക്കുമോ?

6212

തെരുവു വിളക്കുകള്‍

ശ്രീ. ബി. ഡി. ദേവസ്സി

()പഞ്ചായത്തുകളിലെ തെരുവു വിളക്കുകളുടെ അറ്റകുറ്റപണികളില്‍ നിന്നും കെ.എസ്..ബി. ചുമതലയൊഴിഞ്ഞ സാഹചര്യത്തില്‍ പ്രസ്തുത പണികള്‍ നടക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പഞ്ചായത്ത് തെരുവു വിളക്കുകളുടെ മെയിന്റനന്‍സിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

6213

പൊതുസ്ഥലങ്ങളില്‍ പ്രാഥമിക സൌകര്യങ്ങള്‍ക്കുള്ള സംവിധാനം

ശ്രീ. പി. ഉബൈദുള്ള

()സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍, ബസ് സ്റാന്റുകള്‍, പാര്‍ക്കുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക സൌകര്യങ്ങളുടെ അഭാവം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ബി)ഇതു സംബന്ധിച്ച കോടതി വിധികള്‍ നിരവധി ഉണ്ടായിട്ടും പ്രാഥമിക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ലക്ഷ്യം കൈവരിക്കാന്‍ സാധിക്കാത്ത കാര്യം പരിശോധിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ പൊതുസ്ഥലങ്ങളില്‍ പ്രാഥമിക സൌകര്യങ്ങള്‍ക്കുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

6214

കേരളാ റൂറല്‍ എംപ്ളോയ്മെന്റ് & വെല്‍ഫെയര്‍ സൊസൈറ്റി

ശ്രീ. വി. ശിവന്‍കുട്ടി

()ഗ്രാമപഞ്ചായത്തുകളില്‍ തെരുവു വിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിനാവശ്യമായ ബള്‍ബുകളും മറ്റ് അനുബന്ധസാമഗ്രികളും വാങ്ങി നല്‍കുന്നതിനുള്ള ചുമതല, കേരളാ റൂറല്‍ എംപ്ളോയ്മെന്റ് & വെല്‍ഫെയര്‍ സൊസൈറ്റി (ക്രൂസ്) എന്ന സ്ഥാപനത്തിനെ ഏല്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഏല്‍പ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത സ്ഥാപനത്തിന് ഈ മേഖലയില്‍ ഉള്ള പ്രാഗ്ത്ഭ്യം, മുന്‍പരിചയം എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)പ്രസ്തുത സ്ഥാപനം ഇപ്പോള്‍ ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുന്ന മറ്റു പ്രധാന ദൌത്യങ്ങള്‍/ചുമതലകള്‍ എന്നിവയെ സംബന്ധിച്ച് വിശദമാക്കുമോ ?

6215

ഖര-ദ്രവ മാലിന്യ സംസ്കരണ പദ്ധതി

ശ്രീ. കെ. രാധാകൃഷ്ണന്‍

,, പി. ശ്രീരാമകൃഷ്ണന്‍

ഡോ. കെ. ടി. ജലീല്‍

ശ്രീ. പി. റ്റി. എ റഹീം

()പഞ്ചായത്തുകളില്‍ ഖര-ദ്രവ മാലിന്യ സംസ്കരണ പദ്ധതികള്‍ക്ക് കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയം തുക അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര കോടി രൂപയാണെന്ന് അറിയിക്കുമോ;

(ബി)ഇതിനായി സമര്‍പ്പിച്ച പദ്ധതി നിര്‍ദ്ദേശങ്ങള്‍ വിശദമാക്കുമോ; പദ്ധതി സമര്‍പ്പിച്ചത് ഏപ്പോഴാണ്; വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കുന്നതിന് എന്ത് തുക ആവശ്യമായി വരും; കേന്ദ്ര സഹായമായി പ്രതീക്ഷിക്കുന്ന തുക എത്ര; സംസ്ഥാനവിഹിതമായി എന്ത് തുക ആവശ്യമാണ്; ഇതിനായി ബഡ്ജറ്റില്‍ എന്തു തുക വകയിരുത്തിയിട്ടുണ്ട് എന്നും വ്യക്തമാക്കുമോ?

6216

ഗ്രാമപഞ്ചായത്തുകളിലെ ഖരമാലിന്യ സംസ്ക്കരണത്തിന് പദ്ധതികള്‍

ശ്രീ. ജി.എസ്. ജയലാല്‍

()ഗ്രാമപഞ്ചായത്തുകളില്‍ ഖരമാലിന്യം നീക്കം ചെയ്യുന്നതും സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ ഖരമാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നകാര്യം പരിഗണനയിലുണ്ടോ; വിശദാംശം അറിയിക്കുമോ ;

(സി)കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ പ്രസ്തുത ആവശ്യത്തിലേയ്ക്ക് ലഭിച്ചിട്ടുണ്ടോ ; നൂതന പദ്ധതികള്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച് ഫണ്ട് ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

6217

-വേസ്റ് സംസ്കരണം

ശ്രീ. പുരുഷന്‍ കടലുണ്ടി

,, എം. ഹംസ

,, കെ.വി.അബ്ദുള്‍ ഖാദര്‍

,, രാജു എബ്രഹാം

()സംസ്ഥാനത്ത് ഇ-വേസ്റ് സംസ്കരണത്തിനുളള സംവിധാനം ലഭ്യമാണോയെന്നു വ്യക്തമാക്കുമോ;

(ബി)നിലവില്‍ എത്ര ഇ-വേസ്റ് സംസ്ഥാനത്ത് ഉണ്ടാകുന്നു എന്ന് സര്‍വ്വേ നടത്തിയിട്ടുണ്ടോ ; വിശദാംശം വ്യക്തമാക്കുമോ;

(സി)നിലവില്‍ സ്കൂളുകളില്‍ കമ്പ്യൂട്ടറുകളും മറ്റും കേടായാല്‍ സ്കൂളില്‍ തന്നെ കൂട്ടിവെയ്ക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)സംസ്ഥാനത്ത് ഇ-വേസ്റ് നിര്‍മ്മാര്‍ജ്ജനത്തിന് എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

6218

ബയോഗ്യാസ് പ്ളാന്റിന് സബ്സിഡി

ശ്രീ. കെ. രാജു

()തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വീട് ഉള്‍പ്പെടെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പ്ളാനിന് അനുമതി നല്‍കുമ്പോള്‍ മാലിന്യ സംസ്ക്കരണത്തിന് എന്ത് നടപടികള്‍ സ്വീകരിക്കണം എന്ന നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്; വ്യക്തമാക്കുമോ;

(ബി)മാലിന്യ നിര്‍മ്മാര്‍ജ്ജനവും ഗുണനിലവാരമുള്ള ജൈവവളവും ഉറപ്പാക്കുന്ന ബയോഗ്യാസ് പ്ളാന്റ് നിര്‍മ്മാണത്തിന് എന്തൊക്കെ പദ്ധതികളാണ് ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിക്കായുള്ള സഹായം ഏതൊക്കെ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ലഭ്യമാകുമെന്നും ഇതിനുള്ള സബ്സിഡി ആനുകൂല്യങ്ങള്‍ എത്രയെന്നും വ്യക്തമാക്കുമോ; സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്സിഡി ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

6219

വിവാഹ രജിസ്ട്രേഷന്‍ നിയമത്തിലെ ഭേദഗതി

ശ്രീ. മോന്‍സ് ജോസഫ്

()പ്രവാസി മലയാളികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന 2007-ലെ ഭേദഗതി ചെയ്ത വിവാഹ രജിസ്ട്രേഷന്‍ നിയമത്തില്‍ വിണ്ടും ഭേദഗതി വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ; 2007-ലെ ഭേദഗതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

(ബി)വിവാഹ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ ;

(സി)ആധികാരിക രേഖയുമായി പ്രവാസി മലയാളികളുടെ ബന്ധുക്കള്‍ എത്തുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

6220

കുടുംബശ്രീ മിഷന്റെ പ്രവര്‍ത്തനം

ശ്രീ. മുല്ലക്കര രത്നാകരന്‍

,, വി.എസ്. സുനില്‍ കുമാര്‍

,, .ചന്ദ്രശേഖരന്‍

ശ്രീമതി. ഗീതാ ഗോപി.

()സംസ്ഥാനത്തെ കുടുംബശ്രീ മിഷന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(ബി)മിഷന്റെ കീഴില്‍ എത്ര കുടുംബശ്രീ യൂണിറ്റുകളാണുളളതെന്ന് വ്യക്തമാക്കുമോ;

(സി)സംഘടനാ സംവിധാനം ശക്തിപ്പെടുത്താനും സാമൂഹിക വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി കുടുംബശ്രീ മിഷന് ധന സഹായം നല്‍കാറുണ്ടോ ; എങ്കില്‍ ഇതിനായി എത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ;

(ഡി)കുടുംബശ്രീ മിഷന് സമാനമായി ഏതെല്ലാം സംഘടനകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ ?

6221

കുടുംബശ്രീ പദ്ധതികള്‍

ശ്രീ. റ്റി. വി. രാജേഷ്

കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പ്രധാനപ്പെട്ട പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദാംശം നല്‍കുമോ?

6222

പഞ്ചായത്തുകളില്‍ വിപണന കേന്ദ്രങ്ങള്‍

ശ്രീ. സി.പി.മുഹമ്മദ്

,, റ്റി.എന്‍. പ്രതാപന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പാലോട് രവി

()പഞ്ചായത്തുകളില്‍ കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സികള്‍ ചേര്‍ന്നാണ് വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)ഇതു വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)ഇതിനായി സ്വീകരിച്ച നടപടി എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ?

6223

മണല്‍ പാസ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()പഞ്ചായത്തുകളില്‍ മണല്‍ പാസ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)ഏതെല്ലാം സ്ഥലങ്ങളില്‍ നിന്നാണ് മണലെടുക്കാന്‍ അനുമതി നല്‍കുന്നതെന്ന് വ്യക്തമാക്കുമോ?

6224

ഗ്രാമസഭകളുടെ പ്രവര്‍ത്തനക്ഷമത

ശ്രീ. ബാബു എം. പാലിശ്ശേരി

()വ്യക്തിഗത ആനുകൂല്യങ്ങള്‍ പരിശോധിച്ച് നല്‍കേണ്ടത് ഗ്രാമസഭകളിലൂടെയുള്ള തീരുമാനപ്രകാരമാണോയെന്ന് വ്യക്തമാക്കുമോ ;

(ബി)2011 വര്‍ഷത്തില്‍ യഥാസമയം ഗ്രാമസഭകള്‍ വിളിച്ച് ചേര്‍ക്കാനോ, ചേരാനോ കഴിയാതെവന്ന എത്ര ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ സംസ്ഥാനത്തുണ്ടെന്ന് വിശദമാക്കുമോ ;

(സി)ഗ്രാമസഭകള്‍ യഥാസമയം ചേരുന്നുവെന്ന് ഉറപ്പുവരുത്തുവാന്‍ സ്വികരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ ?

6225

ദേവികുളം ബ്ളോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള സ്കൂളുകളിലെ സൈക്കിള്‍ വിതരണം

ശ്രീ. എസ്. രാജേന്ദ്രന്‍

()ദേവികുളം ബ്ളോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഏതെങ്കിലും സ്കൂളുകളില്‍ കുട്ടികള്‍ക്ക് സൈക്കിള്‍ വാങ്ങി നല്കിയിട്ടുണ്ടോ ;

(ബി)ഏത് ഫണ്ട് ഉപയോഗിച്ചാണ് സൈക്കിള്‍ വാങ്ങിയത് ;

(സി)എങ്കില്‍ എന്ത് വിലയ്ക്കാണ് സൈക്കിള്‍ വാങ്ങിയതെന്നും, ഏത് കമ്പനിയില്‍നിന്നാണ് വാങ്ങിയതെന്നും, ഏത് സ്കൂളുകളിലാണ് വിതരണം നടത്തിയതെന്നും അറിയിക്കുമോ;

(ഡി)വാങ്ങിയ സൈക്കിളുകളുടെ വൌച്ചര്‍ ലഭ്യമാക്കുമോ

()മണ്ഡലത്തിലെ നിയമസഭാംഗത്തെ പ്രസ്തുത സൈക്കിള്‍ വിതരണം നടത്തുന്നതിന് ഏതെങ്കിലും സ്കൂളുകളില്‍ ക്ഷണിച്ചിരുന്നോ ?

6226

മുളക്കുഴ പഞ്ചായത്തിലെ അംഗന്‍വാടി

ശ്രീ. പി. സി. വിഷ്ണുനാഥ്

()ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍പ്പെട്ട മുളക്കുഴ പഞ്ചായത്തില്‍ ഗ്രാമപഞ്ചായത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പോഷകാഹാരങ്ങള്‍ ലഭിക്കുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പട്ടികജാതി കോളനിയായ പൂപ്പന്‍കരയിലെ നിര്‍ദ്ധനരായ കുട്ടികള്‍ പഠിക്കുന്ന പ്രസ്തുത അംഗന്‍വാടിയിലെ കുട്ടികള്‍ക്ക് പോഷകാഹാരം ലഭിക്കുന്നതിനും ആയത് പാചകം ചെയ്ത് നല്‍കുന്നതിന് ഹെല്‍പ്പറെ നിയമിക്കുന്നതിനും നടപടി സ്വീകരിക്കുമോ ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ ?

6227

റസിഡന്‍ഷ്യല്‍ ഏരിയകള്‍

ശ്രീമതി കെ.കെ. ലതിക

()പഞ്ചായത്തുകളില്‍ വാസയോഗ്യമായതും ഗതാഗതസൌകര്യങ്ങളും മറ്റ് ജീവിത സൌകര്യങ്ങളുള്ളതുമായ പ്രദേശങ്ങള്‍ റസിഡന്‍ഷ്യല്‍ ഏരിയകളായി പ്രഖ്യാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ബി)ഇക്കാര്യങ്ങള്‍ പഠിക്കുന്നതിനായി ഒരു കമ്മീഷനെ നിയമിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

6228

സി. എച്ച്. മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റഡീസ് ഓണ്‍ ഡവലപ്മെന്റിന് സാമ്പത്തിക സഹായം

ശ്രീ. എം. ചന്ദ്രന്‍

()കോഴിക്കോട് സര്‍വ്വകലാശാലയിലെ സി. എച്ച്. മുഹമ്മദ് കോയ ചെയര്‍ഫോര്‍ സ്റഡീസ് ഓണ്‍ ഡവലപ്മെന്റ് സൊസൈറ്റിക്ക് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ഫണ്ട് നല്‍കുന്നതിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ എത്ര തുക വീതം നല്‍കണമെന്നാണ് പറഞ്ഞിട്ടുളളത് എന്ന് വ്യക്തമാക്കാമോ; പ്രസ്തുത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എത്ര പഞ്ചായത്തുകള്‍ ഫണ്ട് നല്‍കിയിട്ടുണ്ട്; എത്ര തുക വീതമാണ് നല്‍കിയത്;

(ബി)സി. എച്ച്. ചെയറിനുവേണ്ടി അപേക്ഷ സമര്‍പ്പിച്ചവരുടെ പേരും വിലാസവും വെളിപ്പെടുത്താമോ?

6229

ട്രസ്റുകള്‍ക്കും ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന സഹായം

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് ട്രസ്റുകള്‍, ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന സന്നദ്ധ സംഘടനകള്‍ എന്നിവയ്ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും സഹായം നല്കാന്‍ എത്ര അനുമതികള്‍ നല്കിയിട്ടുണ്ട് എന്നതിന്റെ വിശദവിവരങ്ങളും ഉത്തരവുകളുടെ പകര്‍പ്പും ലഭ്യമാക്കുമോ;

(ബി)ഏതെങ്കിലും, പുസ്തക പ്രകാശനത്തിന് ഇത്തരം അനുമതി നല്കിയിട്ടുണ്ടോ; എങ്കില്‍ ആ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)മുന്‍ സര്‍ക്കാരിന്റെ കാലത്ത് പഞ്ചായത്ത് സ്ഥാപനങ്ങളില്‍ ഏതെങ്കിലും പുസ്തകം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ അനുമതി നല്കിയിട്ടുണ്ടോ; എങ്കില്‍ അത് സംബന്ധിച്ച് വിശദവിവരങ്ങള്‍ നല്കുമോ?

6230

സ്വകാര്യട്രസ്റുകള്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും നല്‍കുന്ന സംഭാവന

ശ്രീ. പി.റ്റി.. റഹീം

,, . പ്രദീപ്കുമാര്‍

,, ബാബു എം. പാലിശ്ശേരി

,, റ്റി.വി. രാജേഷ്

()തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വകാര്യട്രസ്റുകള്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും സംഭാവന നല്‍കുന്നത് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)മതത്തിന്റെയും വ്യക്തികളുടെയും പേരില്‍ സ്വകാര്യമായി ട്രസ്റുകളും സൊസൈറ്റികളും രൂപീകരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് കരസ്ഥമാക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ തയ്യാറാകുമോ;

(സി)പൊതുനന്‍മയും ക്ഷേമവും ലക്ഷ്യമാക്കിയിട്ടുള്ള സംരംഭങ്ങള്‍ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സംവിധാനങ്ങളുടെ കീഴില്‍ രജിസ്റര്‍ ചെയ്യുന്നതിനും അത്തരം സംരംഭങ്ങള്‍ക്ക് മാത്രമായി സര്‍ക്കാര്‍ സഹായം ലഭ്യമാക്കാനും തയ്യാറാകുമോ?

6231

മലപ്പുറം കുറുവ പഞ്ചായത്തിലെ ജി.എല്‍.പി. സ്കൂളിന്റെ പുനരുദ്ധാരണം

ഡോ. കെ. ടി. ജലീല്‍

()മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്തിലെ വറ്റലൂര്‍ ജി.എല്‍.പി. സ്കൂളിന്റെ മെയ്ന്റനന്‍സ് പ്രവൃത്തിക്കായി പഞ്ചായത്തില്‍ നിന്നും 2011-2012 സാമ്പത്തിക വര്‍ഷം എന്തെങ്കിലും തുക അനുവദിച്ചിരുന്നോ ; എങ്കില്‍ എത്ര തുകയാണ് അനുവദിച്ചിരുന്നത്;

(ബി)പ്രസ്തുത പ്രവൃത്തി തുടങ്ങുന്നതിനായി എഗ്രിമെന്റ് വച്ചിട്ടുണ്ടോ ; എങ്കില്‍ എഗ്രിമെന്റ് വച്ച കണ്‍വീനറുടെ പേരും വിലാസവും വ്യക്തമാക്കാമോ ;

(സി)എഗ്രിമെന്റ് പ്രകാരം എന്ന് പ്രവൃത്തി പൂര്‍ത്തിയാക്കും;

(ഡി)ഇതിന്റെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന്റെ കാരണമെന്താണെന്ന് വിശദമാക്കാമോ ?

6232

ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ കൃഷിയിടങ്ങളിലെ അടിസ്ഥാന സൌകര്യ വികസനം

ശ്രീ. പി. തിലോത്തമന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കൃഷിയിടങ്ങളിലെ അടിസ്ഥാന സൌകര്യ വികസനത്തിനുവേണ്ടി ആലപ്പുഴ ജില്ലാ പഞ്ചായത്ത് എത്ര തുക വിനിയോഗിച്ചിട്ടുണ്ട്; ഓരോ പഞ്ചായത്തും തിരിച്ചുള്ള കണക്ക് നല്‍കുമോ;

(ബി)പട്ടണക്കാട് പഞ്ചായത്തിലെ കൊട്ടളപ്പാടം പാടശേഖരത്തിന്റെ തലച്ചിറ ബണ്ട് നിര്‍മ്മിക്കുന്നതിനുവേണ്ടിയുള്ള ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ജില്ലാ പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും കൊട്ടളപ്പാടം പാടശേഖരത്തിന് ബണ്ട് നിര്‍മ്മിച്ച് 56 ഏക്കര്‍ വരുന്ന ഒരു പാടശേഖരത്തില്‍ കൃഷി സുഗമമായി നടത്തുന്നതിനുള്ള സംവിധാനം ഒരുക്കാന്‍ നടപടി സ്വീകരിക്കുമോ?

6233

പട്ടണക്കാട് ഗ്രാമപഞ്ചായത്തില്‍ പൊതുകളിസ്ഥലം

ശ്രീ. പി. തിലോത്തമന്‍

()ചേര്‍ത്തല മണ്ഡലത്തിലെ പട്ടണക്കാട് ഗ്രാമപഞ്ചായത്തിന് കീഴില്‍ പഞ്ചായത്തു വക സ്വന്തമായി സ്ഥലമുണ്ടായിട്ടും പൊതു കളിസ്ഥലം നിര്‍മ്മിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ ;

(ബി)ഇതിന് ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ ?

6234

മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ സ്വകാര്യ മത്സ്യമാര്‍ക്കറ്റ് കെട്ടിടത്തിന്റെ പ്രവൃത്തി

ഡോ. കെ. ടി. ജലീല്‍

()മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തില്‍ നാഷണല്‍ ഹൈവേയില്‍ നിന്നും പി. ഡബ്ള്യൂ. ഡി. റൊഡില്‍ നിന്നും അകലം പാലിക്കാത്തതിന്റെ പേരില്‍ കുറ്റിപ്പുറം ടൌണില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന സ്വകാര്യ മത്സ്യ മാര്‍ക്കറ്റ് കെട്ടിടത്തിന്റെ പ്രവൃത്തി പി. ഡബ്ള്യൂ . ഡി. എന്‍ എച്ച് വിഭാഗങ്ങളിലെ എഞ്ചിനീയര്‍മാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി നിര്‍ത്തിവെയ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ.

(ബി)പ്രസ്തുത കെട്ടിടത്തിന്റെ പണി പുനരാരംഭിക്കാന്‍ സര്‍ക്കാരോ പഞ്ചായത്ത് സെക്രട്ടറിയോ ഏതെങ്കിലും ഉത്തരവ് നല്‍കിയിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത ഉത്തരവിന്റെയോ നോട്ടീസിന്റെയൊ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)പൂര്‍ണ്ണമായും എന്‍. എച്ച്. പി. ഢബ്ള്യൂ.ഡി. റോഡുകളില്‍ നിന്നും പാലിക്കേണ്ട നിശ്ചിത ഭൂരം പാലിച്ചതിനുശേഷമാണോ പ്രസ്തുത കെട്ടീടത്തിന്റെ നിര്‍ത്തിവെച്ച പണി പുനരാരംഭിക്കാന്‍ ഉത്തരവോ നോട്ടീസോ നലകിയത് എന്ന് വ്യക്തമാക്കാമോ;

()പ്രസ്തുത കെട്ടിടത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മത്സ്യമാര്‍ക്കറ്റ് വാടകയ്ക്കാണോ സൌജന്യമായാണോ മത്സ്യകച്ചവടക്കാര്‍ക്ക് അനുവദിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാമൊ;

(എഫ്)വാടകയ്ക്കാണെങ്കില്‍ എത്ര തുക യാണ് ഓരോ മത്സ്യകച്ചവടക്കാരില്‍ നിന്നും ഈടാക്കുന്നത്;

(ജി)പഞ്ചായത്തിന് കെട്ടിട നികുതിയല്ലാതെ മറ്റെന്തെങ്കിലും നേട്ടം ഇതുകൊണ്ടുണ്ടോ; എങ്കില്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

6235

പാലക്കാട് ജില്ലയിലെ പഞ്ചായത്തുകളിലെ വിഭവഭൂപട സര്‍വ്വെ

ശ്രീ. വി. ചെന്താമരാക്ഷന്‍

()പാലക്കാട് ജില്ലയിലെ പഞ്ചായത്തുകളില്‍ വിഭവ ഭൂപട സര്‍വ്വെ പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)എത്ര പഞ്ചായത്തുകളിലാണ് സര്‍വ്വെ പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും ഇനി എത്ര പഞ്ചായത്തുകളില്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നും വിശദമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.