UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6236

തൃക്കരിപ്പൂര്‍ മഹോത്സവം-പഞ്ചായത്തിന്റെ ലാഭം

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ തൃക്കരിപ്പൂര്‍ മഹോത്സവത്തില്‍ വരുമാനയിനത്തില്‍ ലഭ്യമായ തുക എത്രയാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത തുക പഞ്ചായത്ത് എന്താവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്നു വ്യക്തമാക്കാമോ?

6237

ഗ്രാമപഞ്ചായത്തുകളിലെ എ. .മാര്‍

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നിലവില്‍ അസിസ്റന്റ് എഞ്ചിനീയര്‍മാരുടെ എത്ര ഒഴിവുകളാണുള്ളത് എന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ഒഴിവുകള്‍ എന്നാണ് പി. എസ്. സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തതെന്ന് അറിയിക്കുമോ;

(സി)ഉദ്യോഗാര്‍ത്ഥികളെ അഡ്വൈസ് ചെയ്തുകൊണ്ടുള്ള പി. എസ്. സി. അറിയിപ്പ് വകുപ്പിന് ലഭ്യമായിട്ടുണ്ടോ; എങ്കില്‍ എന്നാണ് ലഭ്യമായതെന്ന് വെളിപ്പെടുത്തുമോ;

(ഡി)ഗ്രാമ പഞ്ചായത്തുകളുടെ എഞ്ചിനീയറിംഗ് വിഭാഗം ശാക്തീകരിക്കുന്നതിനായി എ. .മാരുടെ ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

6238

നിയമനത്തിലെ അപാകത പരിഹരിക്കാന്‍ നടപടി

ശ്രീ. വി. ശശി

()പഞ്ചായത്ത് വകുപ്പില്‍ പ്രൊമോഷന്‍ ലഭിച്ച ജൂനിയറായിട്ടുളളവര്‍ക്ക് സൌകര്യപ്രദമായ സ്ഥലങ്ങളില്‍ നിയമനം നല്‍കുമ്പോള്‍ അവര്‍ക്ക് മുമ്പേ പ്രൊമോഷന്‍ ലഭിച്ച് അന്യ ജില്ലകളില്‍ നിയമനം ലഭിച്ചിട്ടുളള ജീവനക്കാര്‍ക്ക് സൌകര്യപ്രദമായ സ്ഥലങ്ങളില്‍ നിയമനം നല്‍കിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരത്തില്‍ ഉണ്ടായിട്ടുളള അസന്തുലിതാവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ?

6239

പാര്‍ട്ട്-ടൈം കണ്ടിജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്താന്‍ നടപടി

ശ്രീ. .കെ. ശശീന്ദ്രന്‍

()കോഴിക്കോട് ജില്ലയില്‍ ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ലൈബ്ര റേറിയന്‍, ശിശുമന്ദിരം ടീച്ചര്‍മാര്‍, ആയമാര്‍ എന്നിവരെ പാര്‍ട്ട്ടൈം കണ്ടിജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തണമെന്നാ വശ്യപ്പെട്ട് ശ്രീമതി മിനി തുടങ്ങിയവര്‍ ചേര്‍ന്ന് നല്‍കിയ നിവേദനത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വെളി പ്പെടുത്താമോ; റഫറന്‍സ് നമ്പര്‍ 809/VIP/2011(MP&SW)തീയതി 14-11-2011)

(ബി)സര്‍ക്കാരിന്റെ പതിനൊന്നിന പരിപാടിയില്‍ നിയമിക്കപ്പെട്ട ഇവരെ പാര്‍ട്ട്ടൈം കണ്ടിജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?

6240

.കെ.എം. ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

().കെ.എം ജീവനക്കാര്‍ക്ക് ആര്‍ജ്ജിതാവധി ലഭിക്കുന്നതിനുള്ള സംവിധാനം നിലവിലുണ്ടോ. ഇല്ലെങ്കില്‍ ആര്‍ജിത അവധി ലഭിക്കുന്നതിനും അവധി സറണ്ടര്‍ ചെയ്യുന്നതിനുമുള്ള നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമോ;

(ബി)ആര്‍ജ്ജിത അവധി എടുത്ത ജീവനക്കാര്‍ ഐ.കെ.എം.ല്‍ നിന്ന് പിരിഞ്ഞ് പോകുമ്പോള്‍ അവധി എടുത്ത കാലയളവിലെ വേതനം തിരിച്ചടക്കേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി)2006 നു ശേഷം ഐ.കെ.എം.ല്‍ നിന്ന് എത്ര ജീവനക്കാര്‍ പിരിഞ്ഞു പോയിട്ടുണ്ട്; എത്രപേരുടെ ശമ്പളം ഇത്തരത്തില്‍ തിരിച്ചു പിടിച്ചിട്ടുണ്ട് എന്നും എത്ര പേരുടെ ശമ്പളം തിരിച്ചു പിടിച്ചിട്ടില്ല എന്നും വ്യക്തമാക്കാമോ?

6241

.കെ.എം. ജീവനക്കാരുടെ ശമ്പളപരിഷ്കരണം

ശ്രീ. കെ.കെ. ജയചന്ദ്രന്‍

().കെ.എം. ജീവനക്കാര്‍ക്ക് വേതനപരിഷ്കരണം നടത്തുന്നതിനുള്ള നടപടികള്‍ ഏതുഘട്ടത്തിലാണ്; വേതനപരിഷ്കരണം ത്വരിതഗതിയില്‍ നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുമോ;

(ബി).കെ.എം.നെ ഒരു സ്വയംഭരണ സ്ഥാപനമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ നിലവിലുള്ള എല്ലാ ജീവനക്കാരെയും നിലനിര്‍ത്തുന്നതിനുള്ള സംവിധാനം ഉണ്ടാകുമോ?

6242

പഞ്ചായത്ത് വകുപ്പില്‍ നിന്നും 2012 ല്‍ വിരമിക്കുന്നവര്‍

ശ്രീമതി ഗീതാ ഗോപി

സംസ്ഥാനത്തെ പഞ്ചായത്ത് വകുപ്പില്‍ നിന്ന് 2012 ഡിസംബര്‍ മാസം 31-ാം തീയതിവരെ റിട്ടയര്‍ ചെയ്യുന്ന പഞ്ചായത്ത് സെക്രട്ടറിമാര്‍, ജൂനിയര്‍ സൂപ്രണ്ടുമാര്‍ എന്നിവരെ സംബന്ധിച്ചുളള പേര്, സീനിയോറിറ്റി നമ്പര്‍, റിട്ടയര്‍ ചെയ്യുന്ന തീയതി തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കാമോ ?

6243

കാസര്‍ഗോഡ് പഞ്ചായത്ത് ഓഫീസിന് മുന്‍പിലെ പ്രതിമ

ശ്രീ. എന്‍.. നെല്ലിക്കുന്ന്

()കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് ഓഫീസിന്റെ മുന്‍ ഭാഗത്ത് ഏതെങ്കിലും പ്രതിമ സ്ഥാപിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത പ്രതിമ സ്ഥാപിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ എന്നാണ് അനുമതി നല്കിയത് എന്ന് വ്യക്തമാക്കുമോ;

(സി)പ്രതിമ സ്ഥാപിക്കുന്ന നടപടി എപ്പോഴാണ് ആരംഭിച്ചതെന്നും നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്നും എങ്കില്‍ എന്ന് പൂര്‍ത്തിയായി എന്നും വിശദീകരിക്കുമോ;

(ഡി)പൂര്‍ത്തീകരിച്ചില്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ;

()ഇതുവരെ പ്രതിമ നിര്‍മ്മാണത്തിനായി എന്തു തുക ചെലവഴി ച്ചിട്ടുണ്ട്; ഏതു ഫണ്ടില്‍ നിന്നാണ് തുക നല്കിയത് എന്നും വ്യക്തമാക്കുമോ?

6244

കാസര്‍ഗോഡ് ജില്ലയിലെ ശ്രീ. പ്രകാശന്റെ മെഡിക്കല്‍ റീഇംപേഴ്സ്മെന്റ്

ശ്രീ.വി.ശശി.

()പഞ്ചായത്ത് വകുപ്പിലെ ഗ്രാമപഞ്ചായത്ത് ആഫീസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ മെഡിക്കല്‍

റീഇംപേഴ്സ്മെന്റ്, പി.എഫ് സബ്സ്ക്രിപ്ഷന്‍ എന്നിവ യഥാസമയം ലഭ്യമാകുന്നില്ലായെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഗ്രാമപഞ്ചായത്തുകളിലെ ഫണ്ടിന്റെകുറവ് മൂലം ഉണ്ടാകുന്ന ഈ കാലതാമസം പരിഹരിക്കാനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുമോ ;

(ബി)കാസര്‍ഗോഡ് ജില്ലയിലെ കുമ്പള ഗ്രാമ പഞ്ചായത്തില്‍ ജോലി നോക്കുന്ന എല്‍.എസ്.ജി.ഡി.എഞ്ചിനിയര്‍ പ്രകാശന്‍ പളളികുടിയാന്റെ മെഡിക്കല്‍ റീഇംപേഴ്സ്മെന്റ് യഥാസമയം നല്‍കിയിട്ടില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ആയത് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ?

6245

കാസര്‍ഗോഡ് ജില്ലയില്‍ പഞ്ചായത്ത് വകുപ്പിലെ ഓവര്‍സീയര്‍മാരുടെ നിയമനം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ജില്ലയില്‍ പഞ്ചായത്ത് വകുപ്പില്‍ ഗ്രേഡ് 3 ഓവര്‍സീയര്‍മാരുടെ തസ്തികകളില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് അറിയിക്കാമോ;

(ബി)പ്രസ്തുത ഒഴിവുകള്‍ നികത്താതിരിക്കാനുളള കാരണം വിശദമാക്കാമോ;

(സി)ഇത് സംബന്ധിച്ചുളള കോടതി സ്റേ ഉത്തരവ് എന്നാണ് നിലവില്‍വന്നതെ.ന്ന് വ്യക്തമാക്കുമോ;

(ഡി)കോടതി സ്റേ നീക്കി പ്രസ്തുത തസ്തികയില്‍ ജീവനക്കാരെ നിയമിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കുമോ?

6246

താമരശ്ശേരി പഞ്ചായത്തില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍

ശ്രീ. പി.റ്റി.. റഹീം

()താമരശ്ശേരി പഞ്ചായത്തില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന എത്ര മദ്യവില്‍പനശാലകളുണ്ടെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ;

(ബി)പ്രസ്തുത മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ പഞ്ചായത്ത് തീരുമാനം എടുത്തിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

6247

പാന്‍ മസാല വില്‍ക്കാന്‍ പാടില്ലെന്ന ഉത്തരവ്

ശ്രീ.സി.കെ. സദാശിവന്‍

()വിദ്യാലയങ്ങളുടെ 400 മീറ്റര്‍ ചുറ്റളവില്‍ സിഗരറ്റും പാന്‍ മസാല പോലുള്ളവയും വില്‍ക്കാന്‍ പാടില്ലെന്ന ഉത്തരവ് പിന്‍വലിച്ചുവെന്ന വാര്‍ത്തയുടെ നിജസ്ഥിതി വ്യക്തമാക്കുമോ;

(ബി)ഏത് സാഹചര്യത്തിലാണ് പ്രസ്തുത ഉത്തരവ് പിന്‍വലിച്ചതെന്ന് വ്യക്തമാക്കുമോ?

6248

സാമൂഹ്യ സുരക്ഷാ മിഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കാന്‍ നടപടി

ശ്രീമതി കെ.എസ്. സലീഖ

()സാമൂഹ്യസുരക്ഷാ മിഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് എപ്രകാരം സ്വരൂപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;

(ബി)ഇതുവരെ എത്ര തുകയുടെ ഫണ്ട് സ്വരൂപിക്കാന്‍ കഴിഞ്ഞുവെന്നും ഇതിന്റെ ഫലമായി എത്ര പേര്‍ക്ക് പ്രയോജനം ലഭിച്ചുവെന്നും ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ മാതൃകയില്‍ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ക്ക് ദുരിതാശ്വാസ നിധി സമാഹരണം വഴി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)ഇപ്രകാരം ദുരിതാശ്വാസനിധി നല്‍കുന്നവരെ ഇന്‍കംടാക്സില്‍ നിന്നും ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ?

6249

അമ്പലപ്പുഴ ജില്ലയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്

ശ്രീ. പി. തിലോത്തമന്‍

()പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ പഞ്ചായത്ത് തലങ്ങളില്‍ ആരംഭിക്കുന്നതിന് ജില്ലാപഞ്ചായത്തുകള്‍ക്ക് ഫണ്ട് നല്‍കിയിട്ടുണ്ടോ എന്ന് പറയാമോ ;

(ബി)പ്രസ്തുത ആവശ്യത്തിലേയ്ക്കായി ആലപ്പുഴ ജില്ലാപഞ്ചായത്തിന് ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം അനുവദിക്കപ്പെട്ടിട്ടുള്ള തുക എത്രയാണെന്ന് വ്യക്തമാക്കാമോ ;

(സി)പ്രസ്തുത തുക വിനിയോഗിച്ച് ആലപ്പുഴ ജില്ലയിലെ ഏതെല്ലാം പഞ്ചായത്തുകളില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

6250

ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ ക്ഷേമത്തിനായി പദ്ധതികള്

ശ്രീമതി ഗീതാ ഗോപി

ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ ക്ഷേമത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഏതെല്ലാം പദ്ധതികളാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ ?

6251

സ്കില്‍ ട്രെയിനിംഗ് & പ്ളെയ്സ്മെന്റ്

ശ്രീ. ഡൊമനിക് പ്രസന്റേഷന്‍

,, വി. ഡി. സതീശന്‍

,, . പി. അബ്ദുളളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

()സ്കില്‍ ട്രെയിനിംഗ് ആന്റ് പ്ളെയ്സ്മെന്റ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി)പ്രസ്തുത പദ്ധതിവഴി എത്ര ഗുണഭോക്താക്കളെ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്;

(സി)പ്രസ്തുത പദ്ധതി ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ ?

6252

സാമൂഹിക ക്ഷേമ വകുപ്പിന്റെ പേരുമാറ്റം

ശ്രീമതി.കെ.എസ്. സലീഖ

()സാമൂഹിക ക്ഷേമ വകുപ്പിന്റെ പേരുമാറ്റി സാമൂഹിക നീതി വകുപ്പ് എന്നാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ കേരളം മുന്‍പന്തിയിലാണോ; ഇതിന്റെ ഭാഗമായിട്ടാണോ സാമുഹികക്ഷേമ ദിനം ആചരിക്കുന്നത്; വ്യക്തമാക്കുമോ;

(സി)സാമൂഹിക ക്ഷേമദിനത്തോടനുബന്ധിച്ച് നല്‍കുന്ന മഹിളാരത്നപുരസ്ക്കാരത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്താണ്;

()സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രസ്തുത പുരസ്കാരം നല്‍കാറുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ ?

6253

വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. മുരളീധരന്‍

()സാമൂഹ്യക്ഷേമ വകുപ്പ് 2011-12 വര്‍ഷം വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ ഏറ്റെടുത്ത് നടത്തിയ പ്രവൃത്തികളുടെ പേര്, എസ്റിമേറ്റ് തുക, പ്രവര്‍ത്തന പുരോഗതി എന്നിവ വ്യക്തമാക്കുമോ;

(ബി)ഇവിടെ 2012-13 വര്‍ഷം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണ്?

6254

വൃദ്ധസംരക്ഷണം - നടപടി

ശ്രീ... അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

വൃദ്ധജനങ്ങളെ കുടുംബത്തില്‍ നിന്നും ഒറ്റപ്പെടുത്തുന്നതിനും വൃദ്ധജനങ്ങള്‍ക്കെതിരെ മക്കള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കും എതിരെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ?

6255

വയോജനങ്ങള്‍ക്കായി എല്ലാ ജില്ലയിലും ഹെല്‍പ്പ് ഡെസ്ക്കുകള്

ശ്രീ. . കെ. ബാലന്‍

()വയോജനങ്ങള്‍ക്കായി എല്ലാ ജില്ലയിലും ഹെല്‍പ്പ് ഡെസ്ക്കുകള്‍ സ്ഥാപിക്കുമെന്ന 2011-2012 ബഡ്ജറ്റിലെ പ്രഖ്യാപനം നടപ്പാക്കിയിട്ടുണ്ടോ ;

(ബി)പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടില്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ ?

6256

വയോമിത്രം പദ്ധതി

ശ്രീ. . ചന്ദ്രശേഖരന്‍

,, കെ. അജിത്

,, . കെ. വിജയന്‍

,, കെ. രാജു

()സംസ്ഥാനത്ത് വയോമിത്രം പദ്ധതി ആരംഭിച്ചതെന്നാണ്;

(ബി)വയോജനങ്ങള്‍ക്കായി ഇപ്പോള്‍ എന്തെല്ലാം പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കിവരുന്നതെന്ന് വ്യക്തമാക്കുമോ?

6257

വയോമിത്രം പദ്ധതി പ്രകാരം നല്‍കുന്ന സേവനങ്ങള്‍

ശ്രീ.ബി.ഡി.ദേവസ്സി

()കേരളാ സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ മുഖേന നടപ്പാക്കിവരുന്ന വയോമിത്രം പദ്ധതി പ്രകാരം എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാക്കുന്നതെന്ന് അറിയിക്കാമോ ;

(ബി)വയോജന നയത്തില്‍ പ്രതിപാദിച്ച പ്രകാരമുളള ജില്ലാതല കൌണ്‍സില്‍, വയോജനക്ഷേമ സമിതി എന്നിവ എല്ലാജില്ലകളിലും രൂപീകരിച്ചിട്ടുണ്ടോ ;

(സി)പ്രസ്തുത സമിതികള്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത് എന്നറിയിക്കുമോ ?

6258

വൃദ്ധജന സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍

ശ്രീ.എം. ഹംസ

()സാമൂഹ്യക്ഷേമ വകുപ്പിന്‍കീഴില്‍ വൃദ്ധജന സംരക്ഷണത്തിനായി എത്ര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; വിശദാംശം ലഭ്യമാക്കാമോ;

(ബി)പ്രസ്തുത സ്ഥാപനങ്ങളിലെ അന്തേവാസികളുടെ ശാരീരിക സൌഖ്യത്തിനും മാനസിക ഉല്ലാസത്തിനുമായി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ടോ; ഇല്ലെങ്കില്‍ അത്തരം പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ ?

6259

വിശപ്പുരഹിത നഗരം’ പദ്ധതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം

ശ്രീ. . കെ. ബാലന്‍

()‘വിശപ്പുരഹിത നഗരം’ പദ്ധതി നടപ്പിലാക്കാന്‍ 2011-2012 വര്‍ഷത്തെ ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ എപ്രകാരമാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ;

(ബി)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രസ്തുത പദ്ധതിയില്‍ പങ്കാളിത്തം ഉണ്ടോ ; ഉണ്ടെങ്കില്‍ പങ്കാളിത്തം എപ്രകാരമാണെന്ന് വ്യക്തമാക്കുമോ ?

6260

കൌമാര മാനസിക ആരോഗ്യ പദ്ധതി

ശ്രീ.സി.പി. മുഹമ്മദ്

,, വര്‍ക്കല കഹാര്‍

,, എം.. വാഹീദ്

,, ഷാഫി പറമ്പില്‍

()കൌമാര മാനസിക ആരോഗ്യ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായി അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനുളള നോഡല്‍ ഏജന്‍സി ഏതാണ് ; വിശദമാക്കുമോ ?

6261

വികലാംഗര്‍ക്ക് ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡ്

ശ്രീ. സി. ദിവാകരന്‍

()സംസ്ഥാനത്തെ വികലാംഗര്‍ക്ക് ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന് ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് ;

(ബി)എത്ര പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഇതുവരെ വിതരണം ചെയ്തിട്ടുണ്ട് ;

(സി)ഈയിനത്തില്‍ എന്ത് തുകയാണ് ചെലവഴിച്ചിട്ടുള്ളതെന്ന്വ്യക്തമാക്കാമോ ?

6262

കെട്ടിക്കിടക്കുന്ന ചികില്‍സാ ധനസഹായ അപേക്ഷകള്‍

ശ്രീ. മോന്‍സ് ജോസഫ്

()വികലാംഗര്‍ക്ക് പി.എസ്.സി. നിയമനങ്ങളില്‍ സംവരണം ചെയ്ത 3% 2004 മുതല്‍ ബാക്ക് ലോഗ് ആയത് നികത്തുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;

(ബി)സാമൂഹ്യക്ഷേമ വകുപ്പില്‍ ചികില്‍സാ ധനസഹായത്തിന് എത്ര അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ; ഓരോ രോഗിക്കും പരമാവധി നല്‍കുന്ന ധനസഹായം എത്ര രൂപയാണ് ;

(സി)ധനസഹായ അപേക്ഷയുടെ ഫോറം ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ; കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ എന്ന് തീര്‍പ്പാക്കും എന്ന് വ്യക്തമാക്കാമോ;

(ഡി)സാമൂഹ്യക്ഷേമ വകുപ്പില്‍ ജീവനക്കാരുടെ അപര്യാപ്തത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ ?

6263

രോഗം ഭേദമായിട്ടും മനോരോഗാശുപത്രികളില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് നടപടി

ശ്രീ. .കെ. ബാലന്‍

()മനോരോഗ ചികിത്സയെ തുടര്‍ന്ന് രോഗം ഭേദമായിട്ടും ബന്ധുക്കള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ പലര്‍ക്കും തുടര്‍ന്നും മനോരോഗാശുപത്രികളില്‍ കഴിയേണ്ടി വരുന്നുവെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇവരെ പുനരധിവസിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി)ഇത്തരം സാഹചര്യങ്ങളില്‍പ്പെട്ടുപോയവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രപേരെയാണ് കണ്ടെത്തി യിട്ടുള്ളതെന്നും ഇവരുടെ പുനരധിവസം എപ്രകാരം സാദ്ധ്യമാക്കുവാനാകുമെന്നും വ്യക്തമാക്കുമോ?

6264

വാര്‍ദ്ധക്യകാല പെന്‍ഷന് അര്‍ഹരായവര്‍

ശ്രീ. . ചന്ദ്രശേഖരന്‍

()വാര്‍ദ്ധക്യകാല പെന്‍ഷനുവേണ്ടിയുള്ള അപേക്ഷകളില്‍ ഏതുവര്‍ഷം വരെയുള്ള എത്ര അപേക്ഷകര്‍ക്കാണ് ഇപ്പോള്‍ പെന്‍ഷന്‍ നല്‍കുന്നതെന്ന് വെളിപ്പെടുത്തുമോ;

(ബി)ആയതിനുശേഷമുള്ള എത്ര അപേക്ഷകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ലഭിച്ചിട്ടുണ്ടെന്നും അതില്‍ എത്രപേര്‍ അര്‍ഹരായവരുണ്ടെന്നും അര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ നല്‍കാത്തത് എന്തുകൊണ്ടാണെന്നും അറിയിക്കുമോ;

(സി)അര്‍ഹരായ എല്ലാ അപേക്ഷകര്‍ക്കും വാര്‍ദ്ധക്യകാല പെന്‍ഷന്‍ ഉടന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

6265

വാര്‍ദ്ധക്യകാല പെന്‍ഷന്‍ യഥാസമയം ലഭിക്കുന്നതിന് നടപടി

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()വാര്‍ദ്ധക്യകാല പെന്‍ഷന് അപേക്ഷ നല്‍കി പെന്‍ഷന്‍ അനുവദിച്ചു കഴിഞ്ഞാലും അപേക്ഷകന് തുക ലഭിക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ അതു പരിഹരിക്കുവാന്‍ ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)പെന്‍ഷന്‍ ലഭിക്കുന്നതിന് ബി.പി.എല്‍ ലിസ്റില്‍ ഉള്‍പ്പെട്ടിരിക്കണം എന്ന നിബന്ധന ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

6266

വിധവാപെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

ശ്രീ. പി. സി. വിഷ്ണുനാഥ്

()വിധവാപെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ; അതുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)വിധവാ പെന്‍ഷന്‍ ലഭിക്കുന്നതിന് പ്രായപരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് ഒഴിവാക്കി എല്ലാ വിധവകള്‍ക്കും പെന്‍ഷന്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)നിലവില്‍ ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ മുനിസിപ്പാലിറ്റി ഉള്‍പ്പെടെ 11 പഞ്ചായത്തുകളില്‍ എത്ര വിധവകള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നുണ്ട് എന്ന് പഞ്ചായത്ത് തിരിച്ച് വിവരം ലഭ്യമാക്കുമോ?

6267

ഗുരുതരമായ രോഗികള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍

ശ്രീ. ജോസ് തെറ്റയില്‍

()ക്യാന്‍സര്‍ പെന്‍ഷന്‍, ക്ഷയരോഗ പെന്‍ഷന്‍, കുഷ്ഠരോഗപെന്‍ഷന്‍ തുടങ്ങിയക്ഷേമ പെന്‍ഷനുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ എന്തെന്നും, വരുമാനപരിധി എത്രയെന്നും വിശദമാക്കുമോ;

(ബി)നിലവിലുള്ള വരുമാനപരിധിയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താത്തതിനാല്‍ അര്‍ഹരായ രോഗികള്‍ക്ക് ഈ പെന്‍ഷന്‍ ലഭ്യമാകുന്നതിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?

6268

സാമൂഹ്യക്ഷേമവകുപ്പില്‍ നിന്നും ഗ്രാന്റ്

ശ്രീ. ജി. സുധാകരന്‍

()സാമൂഹ്യക്ഷേമവകുപ്പില്‍നിന്നും സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെന്ന് വിശദമാക്കുമോ;

(ബി)ആലപ്പുഴ ജില്ലയില്‍ സാമൂഹ്യക്ഷേമവകുപ്പില്‍ നിന്നും ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങളുടെ പേരും മേല്‍വിലാസവും ഗ്രാന്റായി നല്‍കിയ തുകയും ഇനംതിരിച്ച് ലഭ്യമാക്കുമോ?

6269

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()കോക്ളിയര്‍ ഇംപ്ളോന്റേഷന്‍ പദ്ധതിയുടെ ആനുകൂല്യം ഏതെല്ലാം ജില്ലകളിലുളളവര്‍ക്കാണ് ലഭിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത പദ്ധതി വിപുലമാക്കുന്നകാര്യം പരിഗണനയിലുണ്ടോ;

(സി)ഉണ്ടെങ്കില്‍ വിശദമാക്കാമോ?

6270

.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരുടെ ഓഫീസ്

ശ്രീ. ബി. സത്യന്‍

().ഡി.ഡി.എസ്. സൂപ്പര്‍വൈസര്‍മാരുടെ ഓഫീസും അംഗന്‍വാടിയും ചേര്‍ന്നുവരുന്ന കെട്ടിടങ്ങള്‍ നിര്‍മ്മിയ്ക്കുവാന്‍ എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡമെന്തെന്ന് വിശദീകരിക്കാമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.