UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6271

കേരളത്തിന് അനുവദിച്ച കേന്ദ്ര നിക്ഷേപപദ്ധതികള്‍

ശ്രീ. . കെ. ബാലന്‍

()ഈ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം കേരളത്തിന് അനുവദിച്ച കേന്ദ്രനിക്ഷേപ പദ്ധതികള്‍ ഏതെല്ലാം ; ഓരോ പദ്ധതിക്കും ലഭിച്ച തുക എത്ര ; വിശദമാക്കുമോ ;

(ബി)ഈ പദ്ധതികളിലെ ഓരോന്നിന്റെയും ഇപ്പോഴത്തെ സ്ഥിതി എങ്ങനെ ; വിശദമാക്കുമോ ;

(സി)2006 മേയ് മുതല്‍ 2011 മേയ് വരെ കേരളത്തിന് അനുവദിച്ച കേന്ദ്ര നിക്ഷേപ പദ്ധതികള്‍ ഏതെല്ലാം ; ഓരോ പദ്ധതിയ്ക്കും ലഭിച്ച തുക എത്ര ; ഈ പദ്ധതികളുടെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കുമോ ;

(ഡി)ഈ കാലയളവില്‍ അനുവദിച്ച ഏതെങ്കിലും പദ്ധതികള്‍ പിന്നീട് കേന്ദ്ര ഗവണ്‍മെന്റ് ഉപേക്ഷിച്ചതായി അറിയപ്പ് ലഭിച്ചിട്ടുണ്ടോ ;

()ഉണ്ടെങ്കില്‍ ഏതെല്ലാം പദ്ധതികളാണ് ഉപേക്ഷിച്ചത് ; അതിനുള്ള കാരണം വിശദമാക്കുമോ ;

(എഫ്)കേരളത്തിന് കേന്ദ്രനിക്ഷേപം നേടിയെടുക്കുന്നതിനും അത് മോണിട്ടര്‍ ചെയ്യുന്നതിനും എന്തെങ്കിലും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ?

6272

വിദ്യാഭ്യാസ വായ്പ: ബലരാമന്‍ കമ്മിറ്റി ശുപാര്‍ശ

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, റ്റി. വി. രാജേഷ്

,, പുരുഷന്‍ കടലുണ്ടി

,, എസ്. രാജേന്ദ്രന്‍

()വിദ്യാഭ്യാസ വായ്പയ്ക്ക് ഒരു വര്‍ഷം മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ആയത് സംബന്ധിച്ച നിലപാട് വ്യക്തമാക്കാമോ;

(സി)നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ സംബന്ധിച്ച ബലരാമന്‍ കമ്മിറ്റി ശുപാര്‍ശ എന്തായിരുന്നു ;

(ഡി)കമ്മിറ്റി ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ;

()വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുന്നവരുടെ കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ?

6273

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ കുട്ടനാട് താലൂക്കില്‍ സഹായധനം അനുവദിച്ചവരുടെ ലിസ്റ്

ശ്രീ. തോമസ് ചാണ്ടി

()മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി കുട്ടനാട് താലൂക്കില്‍ 2011-12 വര്‍ഷങ്ങളില്‍ ഇതുവരെ സഹായധനം അനുവദിച്ചവരുടെ ലിസ്റ് തുക സഹിതം ലഭ്യമാക്കുമോ;

(ബി)കുട്ടനാട്ടില്‍ നിന്നുള്ള എത്ര അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുവാനുണ്ട്?

6274

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നല്‍കിയ ധനസഹായം

ശ്രീ. കെ. മുരളീധരന്‍

വട്ടിയൂര്‍ക്കാവ് മണ്ഡല പരിധിയിലുള്ളവര്‍ക്ക് 2011 ജൂണ്‍ മുതല്‍ 2012 മെയ് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച ധനസഹായങ്ങളുടെ വിശദവിവരം ലഭ്യമാക്കുമോ ?

6275

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി

ശ്രീ. ജെയിംസ് മാത്യു

()മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയില്‍നിന്ന് അനുവദിച്ച ധനസഹായത്തില്‍ എത്ര രൂപ വിതരണം ചെയ്തിട്ടുണ്ട് ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നാളിതുവരെ എത്ര രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ചിട്ടുണ്ട് ;

(സി)ഇങ്ങനെ സമാഹരിക്കുന്നതിനായി എത്ര രൂപ പരസ്യയിത്തിലും മറ്റുമായി ചെലവഴിച്ചിട്ടുണ്ട് ;

(ഡി)പരസ്യങ്ങളില്‍ അഭിനയിച്ച സിനിമാതാരങ്ങള്‍ ഇതിലേയ്ക്കായി പ്രതിഫലം കൈപ്പറ്റിയിട്ടുണ്ടൊ ; വിശദാംശങ്ങള്‍ അറിയിക്കാമോ ?

6276

ദുരിതാശ്വാസ നിധിയില്‍ നിന്നും അമ്പലപ്പുഴ മണ്ഡലത്തില്‍ അനുവദിച്ച സാമ്പത്തിക സഹായം

ശ്രീ. ജി. സുധാകരന്‍

()മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 2011 മേയ് മാസംമുതല്‍ 2012 മേയ് മാസം വരെ അമ്പലപ്പുഴ മണ്ഡലത്തില്‍ എന്ത് തുക അനുവദിച്ചുവെന്ന് വെളിപ്പെടുത്തുമോ;

(ബി)അതില്‍ എത്ര തുക വിതരണം ചെയ്തുവെന്ന് അറിയിക്കുമോ?

6277

പേപ്പര്‍ലെസ് ഓഫീസ് സംവിധാനം

ശ്രീ. പി. ഉബൈദുള്ള

()സംസ്ഥാനത്ത് പേപ്പര്‍ലെസ് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ;

(ബി)ആധുനിക കാലഘട്ടത്തിലെ പുതിയ സാങ്കേതികവിദ്യകള്‍ ഭരണ സംവിധാനത്തിന് ഉപയോഗപ്പെടുത്തുവാനും അതിലൂടെ പൊതുഭരണം സൂതാര്യവും വേഗത്തിലുമാക്കാനും നടപടികള്‍ സ്വികരിക്കുമോ ;

(സി)സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്താന്‍ കൃത്യമായി നിര്‍ബന്ധിത പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുമോ ?

6278

ജനകീയ സിവില്‍ സര്‍വ്വീസ്

ശ്രീ.എം.പി. വിന്‍സെന്റ്

()ജീവനക്കാരുടെ കാര്യക്ഷമത ഉയര്‍ത്താന്‍ മാതൃകാപരമായ ഒരു നയം രൂപീകരിക്കുമോ ;

(ബി)ജനകീയ സിവില്‍ സര്‍വ്വീസ് എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുമോ;

(സി)പോലീസ് ക്യാന്റീന്‍ മാതൃകയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ഒരു ക്യാന്റീന്‍ സംവിധാനം ഏര്‍പ്പെടുത്തുമോ ?

6279

-വേസ്റ് മാനേജ്മെന്റ് നിയമം

ശ്രീ.മുല്ലക്കര രത്നാകരന്‍

,, .എസ്.ബിജിമോള്‍

,, വി.ശശി

,, ചിറ്റയം ഗോപകുമാര്‍

()2011-ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഇ-വേസ്റ് മാനേജ്മെന്റ് നിയമം പ്രാവര്‍ത്തികമാക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)-വേസ്റ് സംഭരണത്തിനും സംസ്കരണത്തിനുമായി എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ ;

(സി)-വേസ്റിനത്തില്‍ ഏതെല്ലാം ഇനങ്ങളാണ് ഉള്‍പ്പെടുന്നത് ; ഇവ കുമിഞ്ഞു കൂടുന്നത് പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുന്നുണ്ടോ ; വ്യക്തമാക്കുമോ ?

6280

ബയോ ഡൈവേഴ്സിറ്റി കോണ്‍ഗ്രസ്സ്

ശ്രീ. സി. പി. മുഹമ്മദ്

,, വി. പി. സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

,, . പി. അബ്ദുളളക്കുട്ടി

()സംസ്ഥാനത്ത് ബയോഡൈവേഴ്സിറ്റി കോണ്‍ഗ്രസ്സ് നടത്താനുദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ എവിടെവച്ചാണ് ബയോഡൈവേഴ്സിറ്റി കോണ്‍ഗ്രസ്സ് നടത്തുന്നത്;

(സി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ഡി)ആരൊക്കെയാണ് ഇതില്‍ പങ്കെടുക്കുന്നത്; വിശദമാക്കുമോ;

()എന്തെല്ലാം വിഷയങ്ങളാണ് പ്രസ്തുത കോണ്‍ഗ്രസ്സ് ചര്‍ച്ച ചെയ്യുന്നത്; വിശദാംശം ലഭ്യമാക്കുമോ ?

6281

സംസ്ഥാനത്തെ ക്രമസമാധാന പരിപാലനരംഗത്ത് കേന്ദ്ര ആഭ്യന്തര സഹ മന്ത്രിയുടെ ഇടപെടല്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, . പ്രദീപ് കുമാര്‍

,, ജെയിംസ് മാത്യു

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

()ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാനത്തിന്റെ ക്രമസമാധാന പരിപാലനരംഗത്ത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഇടപെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സംസ്ഥാന ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ഏതെല്ലാം കേസുകളിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഇടപെട്ടതായി ആക്ഷേപങ്ങള്‍ ഉയര്‍ന്നു വന്നിട്ടുളളതെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(സി)ക്രമവിരുദ്ധമായ ഇത്തരം ഇടപെടലുകള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;

(ഡി)സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഏതെല്ലാം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്‍, വധകേസുകളുമായി ബന്ധപ്പെട്ട പ്രസ്താവനകളും ആഹ്വാനങ്ങളും നടത്തികൊണ്ടിരിക്കുന്നതെന്ന് വെളിപ്പെടുത്താമോ?

6282

കെ.എസ്.സി.എസ്.റ്റി..

ശ്രീ. ജോസഫ് വാഴക്കന്‍

,, ഹൈബി ഈഡന്‍

,, സണ്ണി ജോസഫ്

,, വര്‍ക്കല കഹാര്‍

()പട്ടികവിഭാഗ ശാസ്ത്ര അദ്ധ്യാപകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമായി കെ.എസ്.സി.എസ്.റ്റി.ഇ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)പ്രസ്തുത പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ ;

(ഡി)ഈ പദ്ധതിയ്ക്ക് എത്ര കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

6283

പ്രവാസികള്‍ നാട്ടിലേക്ക് പണം അയയ്ക്കുമ്പോള്‍ നികുതി ഈടാക്കല്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()പ്രവാസികള്‍ നാട്ടിലേക്ക് പണം അയയ്ക്കുമ്പോള്‍ കൈമാറ്റം ചെയ്യുന്ന പണത്തിന് ബാങ്കുകള്‍ ഈടാക്കുന്ന നിരക്കില്‍ നിശ്ചിത ശതമാനം സേവന നികുതി ഈടാക്കാനായുളള നീക്കത്തില്‍ പ്രവാസികള്‍ക്കുളള ഉല്‍കണ്ഠ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

6284

കോട്ടയം ജില്ലയില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടി

ശ്രീ.കെ. അജിത്

()കോട്ടയം ജില്ലയില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച അപേക്ഷകളിലും, പരാതികളിലും എത്ര എണ്ണം ഇനിയും പരിഹരിക്കാനുണ്ടെന്ന് വകുപ്പ് തിരിച്ച് വ്യക്തമാക്കുമോ;

(ബി)കോട്ടയം ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടികളില്‍ വൈക്കം നിയോജക മണ്ഡലങ്ങളിലെ വിവിധ വകുപ്പുകളില്‍ എത്രയെണ്ണം ഇനിയും പരിഹരിക്കാനുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)ജനസമ്പര്‍ക്ക പരിപാടികള്‍ ഇനിയും സംഘടിപ്പിക്കുവാന്‍ ഗവണ്‍മെന്റിന് പദ്ധതിയുണ്ടോ ?

6285

ഐഡിയ ഫയല്‍ ട്രാക്കിംഗ് സംവിധാനം

ശ്രീ. എം.പി. വിന്‍സെന്റ്

()ഐഡിയ ഫയല്‍ ട്രാക്കിംഗ് സംവിധാനത്തിനുകീഴില്‍ എം.എല്‍..മാരുടെ ഓഫീസിനെക്കൂടി ഉള്‍പ്പെടുത്തുമോ;

(ബി)മന്ത്രിമാര്‍ക്കുനല്‍കുന്ന പരാതികള്‍/അപേക്ഷകള്‍/മുതലായവ തിരയുന്നതിന് എം.എല്‍..മാരുടെ പി..മാര്‍ക്ക് ഐഡിയ സംവിധാനത്തിനുകീഴില്‍ ഐ.ഡി.യും പാസ്സ്വേഡും നല്‍കുന്നത് പരിഗണിക്കുമോ; വിശദമാക്കുമോ?

6286

സെസ്സിനെ ദേശീയ സ്ഥാപനമായി ഉയര്‍ത്തുന്നതിന് നടപടികള്‍

ശ്രീ. പാലോട് രവി

,, പി. . മാധവന്‍

,, ജോസഫ് വാഴക്കന്‍

,, വര്‍ക്കല കഹാര്‍

()സെസ്സിനെ ദേശീയ സ്ഥാപനമായി ഉയര്‍ത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി)കേന്ദ്ര ഗവണ്‍മെന്റ് പ്രസ്തുത സ്ഥാപനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഇതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണ്;

(ഡി)കേന്ദ്ര ഗവണ്‍മെന്റുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ?

6287

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ ഡിഡിഎഫ്എസ് സോഫ്റ്റ്വെയര്‍

ശ്രീ. റ്റി.എന്‍. പ്രതാപന്‍

()ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ എത്ര വകുപ്പുകളില്‍ നാളിതുവരെ ഡി ഡി എഫ് എസ് സോഫ്റ്റ്വെയര്‍ നടപ്പിലാക്കിയിട്ടുണ്ട്; സെക്രട്ടേറിയറ്റില്‍ ഡി ഡി എഫ് എസ് നടപ്പിലാക്കിയത് ക്യാബിനറ്റ് തീരുമാനപ്രകാരമാണോ; എങ്കില്‍ എന്ന് മുതലാണ് ഇത് നടപ്പിലാക്കിയതെന്ന് വ്യക്തമാക്കാമോ;

(ബി)നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ (ചകഇ) വികസിപ്പിച്ച മെസ്സേജ് സോഫ്റ്റ്വെയര്‍ അല്ലാതെ മറ്റേതെങ്കിലും സോഫ്റ്റ് വെയര്‍ നടപ്പിലാക്കാന്‍ കെല്‍ട്രോണുമായി ഏതെങ്കിലും കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ;

(സി)ഡിജിറ്റലൈസേഷന്‍ സോഫ്റ്റ്വെയര്‍ നടപ്പാക്കുന്നതില്‍ കെല്‍ട്രോണിന്റെ ഭാഗത്ത് നിന്നും എന്ത് ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുള്ളത്; അതിന്‍പ്രകാരം സെക്രട്ടേറിയറ്റിലെ ഡിജിറ്റലൈസേഷന്‍ എന്‍..സി യെ ഏല്‍പ്പിക്കുന്നതിന് തീരുമാനിച്ചിരുന്നുവോ;

(ഡി)സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനം എന്ന നിലയില്‍ ഇളവുകള്‍ നേടി സെക്രട്ടേറിയറ്റിലെ ഡിജിറ്റല്‍ സോഫ്റ്റ്വെയര്‍ പദ്ധതികള്‍ മറ്റേതെങ്കിലും സ്വകാര്യ ഏജന്‍സിയ്ക്ക് കെല്‍ട്രോണ്‍ കൈമാറിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിവരങ്ങള്‍ വിശദമാക്കാമോ ?

()ഗവണ്‍മെന്റ് സെക്രട്ടേറിയറ്റില്‍ ഡി.ഡി.എഫ്.എസ് നടപ്പാക്കുന്നതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഏതെങ്കിലും പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അത്തരം പരാതികളിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ ?

6288

മന്ത്രിമാരുടെ പേഴ്സണല്‍ സ്റാഫിലെ ജീവനക്കാരുടെ വിശദാംശം

ശ്രീ. സി. ദിവാകരന്‍

()മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റാഫില്‍ മൊത്തം എത്ര ജീവനക്കാരെ ഏതെല്ലാം തസ്തികകളില്‍ നിയമിച്ചിട്ടുണ്ട്;

(ബി)അവരുടെ പ്രതിമാസ വേതനം, മറ്റ് ആനുകൂല്യങ്ങള്‍ അടക്കം ചെലവിടുന്ന തുക എത്രയാണ്?

6289

മന്ത്രിമാരുടെ പേഴ്സണ്‍ല്‍ സ്റാഫിന് സറണ്ടര്‍

ശ്രീ. . കെ. ശശീന്ദ്രന്‍

()സര്‍വ്വീസില്‍ നിന്നും വിരമിച്ചശേഷം മന്ത്രിമാരുടെ പേഴ്സണല്‍ സ്റാഫില്‍ നിയമനം ലഭിക്കുന്നവര്‍ക്ക് ഓരോ വര്‍ഷവും എത്ര ആര്‍ജിത അവധിയാണ് ലഭിക്കുന്നത് ; ഇത് എപ്രകാരമാണ് കണക്കാക്കുന്നത് ; ഇവര്‍ക്ക് അര്‍ഹമായ മറ്റു അവധികള്‍ ഏതെല്ലാം ; വിശദമാക്കുമോ ;

(ബി)ഇവരുടെ ആര്‍ജിത അവധികള്‍ എല്ലാ വര്‍ഷവും സറണ്ടര്‍ ചെയ്തു നല്‍കുന്നുണ്ടോ ; എങ്കില്‍ എത്ര അവധികളാണ് അപ്രകാരം അനുവദിക്കുന്നത് ;

(സി)ഇപ്രകാരം ആര്‍ജിത അവധി സറണ്ടര്‍ ചെയ്യാത്തവര്‍ക്ക് പേഴ്സണല്‍ സ്റാഫില്‍ നിന്നും വിരമിച്ചശേഷം അവ സറണ്ടര്‍ ചെയ്യുന്നതിന് എന്തെങ്കിലും നിയമ തടസ്സം നിലവിലുണ്ടോ ;

(ഡി)ഉണ്ടെങ്കില്‍ ഇക്കാര്യത്തിലുള്ള അനോമലി പരിഹരിച്ച് നിയമ തടസ്സം ഒഴിവാക്കി ടെര്‍മിനല്‍ സറണ്ടറിനുള്ള അനുമതി നല്‍കുമോ ;

()ഇക്കാര്യത്തില്‍ അക്കൌണ്ടന്റ് ജനറല്‍ ഉന്നയിച്ചിരിക്കുന്ന തടസ്സവാദങ്ങള്‍ നിയമാനുസൃതമാണോ ; വ്യക്തമാക്കുമോ ?

6290

രേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ നടപടികള്‍

ശ്രീ. പി.റ്റി.. റഹീം

() നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയതിന്റെ ഭാഗമായി ചില സമുദായങ്ങളിലെ അപേക്ഷകള്‍ പലവട്ടം പരസ്യം ചെയ്തിട്ടും ലഭ്യമാവാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിനായി പി.എസ്.സി ഏതെങ്കിലും നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടോ;

(സി)ഇതേ കാര്യത്തില്‍ നിയമസഭയുടെ പിന്നോക്ക സമുദായ സമിതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്തെന്ന് വ്യക്തമാക്കാമോ ?

6291

കോടതികളില്‍ നിന്നും പിന്‍വലിച്ച കേസ്സുകളുടെ എണ്ണം

ശ്രീ. കെ. അജിത്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എത്ര കേസുകള്‍ കോടതികളില്‍ നിന്നും പിന്‍വലിച്ചുവെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായുണ്ടായതല്ലാത്ത ഏതെങ്കിലും കേസുകള്‍ പിന്‍വലിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര കേസുകളെന്ന് വെളിപ്പെടുത്തുമോ;

(സി)ഈ രീതിയില്‍ കേസുകള്‍ പിന്‍വലിക്കുന്നതിന്റെ കാരണം എന്തെന്ന് വ്യക്തമാക്കുമോ;

(ഡി)കേസുകള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കോടതി പരാമര്‍ശം വന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ പേരില്‍ എന്തു നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

6292

തിരുവനന്തപുരം ജില്ലയില്‍ വിവിധ കോടതികളിലെ കേസുകള്‍ എഴുതിത്തള്ളല്‍

ശ്രീ. വി. ശശി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തിരുവനന്തപുരം ജില്ലയില്‍ വിവിധ കോടതികളിലായി എത്ര കേസുകള്‍ എഴുതിത്തള്ളാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട് ;

(ബി)പ്രസ്തുത കേസുകളുടെ വിശദാംശം വെളിപ്പെടുത്താമോ ; ഈ കേസുകളിലെ പ്രതികള്‍ ആരെല്ലാമെന്ന് വ്യക്തമാക്കാമോ ?

T6293

ആക്സിഡന്റ് ക്ളെയിംസ് ട്രൈബ്യൂണലുകള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()ഇന്‍ഷ്വറന്‍സ് കമ്പനികളുടെ അനാസ്ഥ മൂലം മോട്ടോര്‍ ആക്സിഡന്റ് ക്ളെയിംസ് ട്രൈബ്യൂണലുകളില്‍ അനേകം കേസ്സുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പത്തനംതിട്ട എം..സി.റ്റി യില്‍ 1998 മുതലുള്ള എണ്ണായിരത്തോളം വരുന്ന കേസ്സുകള്‍ തീര്‍പ്പാകാതെ കിടക്കുകയാണെന്നുള്ളത് പരിഹരിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുമോ;

(സി)വിധിയായ കേസ്സുകളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പണം കെട്ടിവയ്ക്കാത്തതിന്മേല്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;

(ഡി)അപകടത്തില്‍ മരിച്ചവരുടേയും ചലനശേഷി നഷ്ടപ്പെട്ടവരുടേയും കുടുംബങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി ഇത്തരം കേസ്സുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ?

6294

ഗാര്‍ഹിക പീഡന നിരോധന നിയമം

ശ്രീമതി പി. അയിഷാ പോറ്റി

()ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേരളത്തിലെ കോടതികളില്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുളള കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഗാര്‍ഹിക പീഡന നിരോധന നിയമം സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ജില്ലകള്‍ തോറും കോടതികള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

6295

ജില്ലാ കോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകള്‍

ശ്രീ. ജി.എസ്. ജയലാല്‍

()സംസ്ഥാനത്തെ ജില്ലാ കോടതികളില്‍ ജഡ്ജിമാരുടെ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്നും, അവ എവിടെയൊക്കെയാണെന്നും അറിയിക്കുമോ;

(ബി)പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിലേക്ക് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ;

(സി)ഫാസ്റ്ട്രാക്ക് കോടതികളെ സംബന്ധിച്ച് ബഹു. സുപ്രീംകോടതിയുടെ വിധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)പ്രസ്തുത വിധിപ്രകാരം ഫാസ്റ്ട്രാക്ക് കോടതികള്‍ നിലനിര്‍ത്തുന്നതിന് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തന്നെ സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന കാര്യം പരിഗണിച്ചിട്ടുണ്ടോ;

()ഇപ്രകാരം തീരുമാനം എടുക്കുന്നതിലേക്ക് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; ഇല്ലായെങ്കില്‍ ഫാസ്റ് ട്രാക്ക് കോടതികള്‍ നിലനിര്‍ത്തുവാന്‍ സന്നദ്ധമാകുമോയെന്ന് വിശദമാക്കുമോ?

6296

കൊച്ചി-മംഗലാപുരം ഗ്യാസ് പൈപ്പ് ലൈന്‍

ശ്രീ. സി. കെ. നാണു

,, മാത്യു. റ്റി. തോമസ്

,, ജോസ് തെറ്റയില്‍

()കൊച്ചിയില്‍ നിന്നും മംഗലാപുരംവഴി കടന്നുപോകുന്ന ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാതകപൈപ്പ് ലൈന്‍ ഏതെല്ലാം സ്ഥലങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്ന് പറയുമോ;

(ബി)പ്രസ്തുത പൈപ്പ് ലൈന്‍ കടന്നുപോകുമ്പോള്‍ നഷ്ടപ്പെടുന്ന വീടുകളുടെ എണ്ണം എത്രയെന്ന് അറിയിക്കുമോ;

(സി)വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തിന്റെ മാനദണ്ഡം വ്യക്തമാക്കുമോ?

6297

പെട്രോള്‍ വിലവര്‍ദ്ധന

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര തവണ പെട്രോള്‍ വില വര്‍ദ്ധനവുണ്ടായിട്ടുണ്ട് ;

(ബി)ഓരോ തവണയും എത്ര രൂപ വീതമായിരുന്നു വര്‍ദ്ധനവ് ;

(സി)വില വര്‍ദ്ധനവുമൂലം സംസ്ഥാനത്തിനുള്ള അധിക നികുതി എത്ര തവണ വേണ്ടെന്നു വച്ചു; ഇതു മൂലം സംസ്ഥാന സര്‍ക്കാരിന് എത്ര രൂപയുടെ നികുതിയാണ് നഷ്ടമായത് ;

(ഡി)അധിക നികുതി വേണ്ടെന്നു വെച്ചു കഴിയുമ്പോള്‍ ഓരോ തവണയും എത്ര രൂപയാണ് പെട്രോള്‍ വില വര്‍ദ്ധിച്ചത് ; അത് പ്രത്യേകം ലഭ്യമാക്കുമോ ;

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോള്‍ വില എത്രയായിരുന്നു. ഇപ്പോള്‍ എത്രയാണ് ?

6298

പറമ്പിക്കുളം ആളിയാര്‍ കരാര്‍

ശ്രീ. എം. ചന്ദ്രന്‍

()പറമ്പിക്കുളം ആളിയാര്‍ കരാര്‍ അനുസരിച്ച് എത്ര വെള്ളമാണ് തഴിഴ്നാട് സര്‍ക്കാര്‍ കേരളത്തിന് നല്കേണ്ടത്;

(ബി)കഴിഞ്ഞ 10 വര്‍ഷമായി ഈ കരാര്‍ അനുസരിച്ചുള്ള വെള്ളം കേരളത്തിനു ലഭിച്ചിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ?

6299

സുജിത് ബാബുവിന്റെ സഹോദരിക്ക് ജോലി

ശ്രീ. ആര്‍. രാജേഷ്

ധീരജവാന്‍ ശൌര്യചക്ര സുജിത് ബാബുവിന്റെ സഹോദരിക്ക് ജോലി വാഗ്ദാനം നല്‍കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ജോലി നല്‍കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ ജോലി കിട്ടാത്തതിന്റെ വിശദാംശം ലഭ്യമാക്കുമോ ?

6300

ആശ്രിത നിയമനം നടത്തുവാന്‍ കൂടുതല്‍ തസ്തികകള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, സണ്ണി ജോസഫ്

,, .റ്റി. ജോര്‍ജ്

,, സി. പി. മുഹമ്മദ്

()ആശ്രിത നിയമനം നടത്തുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ ;

(ബി)ഇതിനായി കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുന്ന കാര്യം പരിഗണിക്കുമോ ; വിശദമാക്കുമോ ;

(സി)ഉണ്ടെങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വിശദമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.