UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

136

2011-2012-ലെ ആദ്യ ബഡ്ജറ്റ് വിശദാംശങ്ങള്‍

ഡോ. തോമസ് ഐസക്

() ഈ സര്‍ക്കാര്‍ അവതരിപ്പിച്ച ആദ്യ ബഡ്ജറ്റ് പ്രസംഗത്തിലെ എല്ലാ നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും നടപ്പില്‍ വരുത്തിയിട്ടുണ്ടോ ;

(ബി) ഏതെല്ലാം വകുപ്പുകള്‍, ഏതെല്ലാം ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ അവശേഷിക്കുന്നുണ്ടോയെന്ന് വെളിപ്പെടുത്താമോ ;

(സി) മുന്‍സാമ്പത്തിക വര്‍ഷം ബഡ്ജറ്റില്‍ വകയിരുത്തപ്പെട്ട ഏതെല്ലാം പദ്ധതികള്‍ക്ക് എത്ര വീതം തുകകളാണ് ചിലവഴിക്കപ്പെടാതിരുന്നതെന്ന് വകുപ്പടിസ്ഥാനത്തില്‍ വെളിപ്പെടുത്താമോ ;

(ഡി) ബഡ്ജറ്റിലെ മുന്‍ഗണനാ പരിപാടികള്‍ക്ക് വകയിരുത്തിയ തുകകളില്‍ ഈ വര്‍ഷം ചിലവ് വന്നിട്ടില്ലാത്തവ ഏതൊക്കെയായിരുന്നു; വിശദമാക്കാമോ ?

137

2011-12 സാമ്പത്തിക വര്‍ഷത്തെ പദ്ധതിച്ചെലവുകളുടെ വിശദാംശങ്ങള്‍

ശ്രീ. ജി. സുധാകരന്‍

ശ്രീമതി പി. അയിഷാപോറ്റി

ശ്രീ. എം. ചന്ദ്രന്‍

,, . എം. ആരീഫ്

() ഈ സര്‍ക്കാര്‍ അവതരിപ്പിച്ച ആദ്യ ബജറ്റിലെ നിര്‍ദ്ദേശങ്ങളും പ്രഖ്യാപനങ്ങളും എല്ലാം നടപ്പിലാക്കാന്‍ സാധിച്ചുവെന്ന് കരുതുന്നുണ്ടോ; ഇക്കാര്യം വിലയിരുത്തിയിട്ടുണ്ടായിരുന്നുവോ;

(ബി) 2011 - 12 ലെ ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ നടപ്പിലാക്കിയിട്ടില്ലാത്തവ ഏതൊക്കെയായിരുന്നു; ഭരണാനുമതി നല്‍കിയെങ്കിലും യഥാര്‍ത്ഥത്തില്‍ ആ വര്‍ഷം നടപ്പിലാക്കിയിട്ടില്ലാത്തവ ഏതൊക്കെയാണെന്ന് വകുപ്പു തിരിച്ച് പരിശോധിച്ചിട്ടുണ്ടോ;

(സി) യഥാര്‍ത്ഥത്തില്‍ നടപ്പിലാക്കിയിട്ടില്ലാത്തതു മൂലം ചെലവഴിക്കാന്‍ കഴിയാത്ത തുക, ലാപ്സായിപ്പോയവ ഏതൊക്കെയായിരുന്നു; വകുപ്പ് തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി) 2011 - 12 സാമ്പത്തിക വര്‍ഷത്തെ പദ്ധതിച്ചെലവുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

138

2012-13 ലെ പദ്ധതി വിഹിതം

ശ്രീ. എം.. ബേബി

() അടിസ്ഥാന സൌകര്യവികസനം മുന്‍നിര്‍ത്തി മുന്‍വര്‍ഷങ്ങളുടെ തുടര്‍ച്ചയായി, 2012-13 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തപ്പെട്ട താഴെപ്പറയുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ പ്രകാരം ആവശ്യമായ യഥാര്‍ത്ഥ തുക എത്രയാണെന്നും, ഈ വര്‍ഷത്തേക്കുള്ള പദ്ധതി വിഹിതം എത്രയാണെന്നും വെളിപ്പെടുത്താമോ :

(1) തീരവികസന പദ്ധതി

(2) മത്സ്യബന്ധന ഗ്രാമങ്ങളുടെ സംയോജിത വികസനം

(3) ശബരിമല മാസ്റര്‍ പ്ളാന്‍

(4) വയനാട് പാക്കേജ്

(5) ഇടുക്കി പാക്കേജ്

(6) കൊച്ചി മെട്രോ

(7) കണ്ണൂര്‍ വിമാനത്താവളം

(8) വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനല്‍

(9) ഉള്‍നാടന്‍ ജലഗതാഗതം

(10)മുല്ലപ്പെരിയാര്‍ ഡാം

(ബി) പ്രസ്തുത പദ്ധതികളുടെ പൂര്‍ത്തീകരണത്തിനാവശ്യമായി കണക്കാക്കപ്പെട്ട തുകയുടെ എത്ര ശതമാനം വീതമാണ് വാര്‍ഷിക പദ്ധതിയിലെ വിഹിതങ്ങള്‍ ?

139

വിവിധ പദ്ധതികള്‍ക്ക് ചെലവഴിച്ച തുക

ശ്രീ. കെ. സുരേഷ് കുറുപ്പ്

() താഴെപ്പറയുന്ന പദ്ധതികള്‍ക്ക് 2011-2012 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന ഖജനാവില്‍ നിന്നും എന്ത് തുക വീതം ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

1. വിഴിഞ്ഞം തുറമുഖപദ്ധതി

2. സ്മാര്‍ട്ട് സിറ്റി പദ്ധതി

3. കൊച്ചി മെട്രോ പദ്ധതി

4. കണ്ണൂര്‍ വിമാനത്താവളം

5. ദേശീയ ജലപാത

6. മലയോര വികസന അതോറിറ്റി

(ബി) ഈ പദ്ധതികള്‍ ഓരോന്നും പൂര്‍ത്തീകരിക്കുന്നതിന്

വേണ്ടി വരുന്നതായി കണക്കാക്കുന്ന ചെലവെത്ര എന്ന് വ്യക്തമാക്കുമോ ?

140

2011-12 വര്‍ഷത്തില്‍ ഓരോ വകുപ്പുകള്‍ക്കും വകയിരുത്തിയതും ചെലവാക്കിയതുമായ തുകയുടെ വിശദാംശം

ശ്രീ. എം. ഹംസ

() 2011-12 വര്‍ഷത്തില്‍ ഓരോ വകുപ്പുകള്‍ക്കും എത്ര തുകയാണ് വകയിരുത്തിയിരുന്നത്; പ്രത്യേകം പ്രത്യേകം വ്യക്തമാക്കുമോ;

(ബി) വകയിരുത്തപ്പെട്ട തുകയില്‍ മാര്‍ച്ച് 31 വരെ എത്ര തുക ചെലവഴിച്ചു എന്ന് വകുപ്പ് തിരിച്ച് വ്യക്തമാക്കുമോ;

(സി) ഓരോ വകുപ്പും എത്ര ശതമാനം ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ;

(ഡി) അന്‍പത് ശതമാനത്തില്‍ താഴെ പദ്ധതി വിഹിതം ചെലവഴിച്ച വകുപ്പുകള്‍ ഏതെല്ലാം; വിശദമാക്കാമോ?

141

2011-12 സാമ്പത്തിക വര്‍ഷം നികുതിയിനത്തില്‍ പിരിച്ചെടുത്ത തുക

ശ്രീമതി കെ. എസ്. സലീഖ

() 2011-12 സാമ്പത്തിക വര്‍ഷം നികുതിയിനത്തില്‍ പിരിച്ചെടുത്ത തുക തരം തിരിച്ച് വ്യക്തമാക്കുമോ;

(ബി) 2011-12 സാമ്പത്തിക വര്‍ഷം എത്ര കോടി രൂപയാണ് നികുതിയിനത്തില്‍ പിരിച്ചെടുക്കുവാന്‍ ഉദ്ദേശിച്ചത്;

(സി) നികുതി പിരിച്ചെടുക്കുന്നതില്‍ കുറവ് വന്നിട്ടുള്ള പക്ഷം ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

142

യു.ഡി.എഫ്.സര്‍ക്കാരിന്റെ പദ്ധതി പ്രവര്‍ത്തന അവലോകനം

ശ്രീ. എം.. ബേബി

() യു.ഡി.എഫ്. സര്‍ക്കാറിന്റെ ആദ്യവര്‍ഷത്തെ പദ്ധതി പ്രവര്‍ത്തന(2011-12)ത്തിന്റെ അവലോകത്തിന്റെയടിസ്ഥാനത്തില്‍ ലക്ഷ്യവും കോട്ടവും സംബന്ധിച്ച് വിശദമാക്കാമോ;

(ബി) പദ്ധതി അടങ്കല്‍ എത്ര കോടിയായിരുന്നു, ചെലവഴിക്കാന്‍ കഴിയാതെ പോയത് എത്ര കോടിയുടെ അടങ്കലായിരുന്നു;

(സി) വിദേശ സഹയത്തോടെയുളള പദ്ധതികളില്‍ പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ സാധിക്കാതെ വന്നത് ഏതൊക്കെയായിരുന്നു; വിശദമാക്കാമോ;

(ഡി) കേന്ദ്ര സഹായ പദ്ധതികളില്‍ പൂര്‍ണ്ണമായും നടപ്പിലാക്കാത്തവ ഏതൊക്കെയാണ്; വിശദമാക്കാമോ;

() അന്‍പത് ശതമാനത്തില്‍ താഴെ മാത്രം ചെലവ് വരുത്തിയ വകുപ്പുകള്‍ ഏവ; അവയുടെ അടങ്കലും ചെലവും സംബന്ധിച്ച് വിശദമാക്കാമോ?

143

2011-12 ബഡ്ജറ്റില്‍ പ്രഖ്യാപനങ്ങളില്‍ സ്വീകരിച്ച നടപടികള്‍

ശ്രീ. . പ്രദീപ്കുമാര്‍

() 2011-12 സാമ്പത്തിക വര്‍ഷത്തേക്ക് ധനകാര്യവകുപ്പുമന്ത്രി 2011 ജൂലൈ 8-ന് അവതരിപ്പിച്ച ബഡ്ജറ്റില്‍ പുതുതായി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച അതോറിറ്റികളും, സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍സും, കമ്പനികളും നിലവില്‍ വന്നിട്ടുണ്ടോ .

(ബി) ബഡ്ജറ്റിലെ പ്രഖ്യാപനങ്ങളും ഇതിനകം സ്വീകരിച്ച നടപടികളും സംബന്ധിച്ച് വിശദമാക്കുമോ ?

144

2011-12 സാമ്പത്തിക വര്‍ഷത്തെ പദ്ധതികളുടെ ധനസമാഹരണം

ശ്രീ. എം. . ബേബി

() ഈ സര്‍ക്കാരിന്റെ 2011-12 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയുടെ ധനസമാഹരണ ലക്ഷ്യവും-നേട്ടവും വിശദമാക്കാമോ ;

(ബി) പദ്ധതിയുടെ അടങ്കല്‍ എത്ര ആയിരുന്നു; പ്രതീക്ഷിച്ച കേന്ദ്ര പ്രത്യേക സഹായം എത്രയായിരുന്നു ; യഥാര്‍ത്ഥത്തില്‍ എന്തു തുക ലഭിച്ചു;

(സി) വിദേശ സഹായ പദ്ധതികള്‍ക്കുള്ള ധനസഹായവും അധിക കേന്ദ്രസഹായവും എത്രയായിരുന്നു ; കൈവരിച്ചത് എത്ര കോടി ആണെന്ന് വ്യക്തമാക്കുമോ ;

(ഡി) എസ്.എല്‍.ആര്‍. ആധാരമാക്കിയുള്ള പൊതുകടമെടുപ്പ് തുക എത്രയായിരുന്നു ; നേട്ടം എത്ര കോടി ; 13-ാം ധനകാര്യ കമ്മീഷന്റെ പ്രത്യേക ഗ്രാന്റുകള്‍ ലക്ഷ്യം എത്രയായിരുന്നു ; ലഭിച്ചത് എത്ര കോടിയെന്ന് വ്യക്തമാക്കാമോ ?

145

2011-12ലെ ബഡ്ജറ്റ് പ്രഖ്യാപനങ്ങളുടെ നടപ്പാക്കല്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

() പുതിയ ഗവണ്‍മെന്റിന്റെ 2011-12 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ ഓരോ വകുപ്പുകള്‍ക്കും വേണ്ടി പ്രഖ്യാപിച്ചിരുന്ന പുതിയ പദ്ധതികളും, പരിപാടികളും, സ്കീമുകളും, നിര്‍മ്മാണ പ്രവൃത്തികളും ആ വര്‍ഷം തന്നെ പൂര്‍ണമായി നടപ്പിലാക്കുകയുണ്ടായോ;

(ബി) ഇല്ലെങ്കില്‍ ബഡ്ജറ്റ് പ്രസംഗത്തിലെ നിര്‍ദ്ദേശങ്ങളില്‍ ആ വര്‍ഷം നടപ്പിലാക്കാന്‍ സാധിക്കാതെ പോയവ ഏതൊക്കെയായിരുന്നുയെന്ന് വകുപ്പ് തിരിച്ച് വെളിപ്പെടുത്താമോ;

(സി) ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളില്‍, ഭരണാനുമതി നല്കിയെങ്കിലും യഥാര്‍ത്ഥത്തില്‍ നടപ്പില്‍ വരുത്തിയിട്ടില്ലാത്തവ ഏതൊക്കെയാണെന്ന് വകുപ്പ് തിരിച്ച് വെളിപ്പെടുത്താമോ?

146

പ്ളാന്‍ ഫണ്ട് വിനിയോഗം

ശ്രീ.കെ.വി.വിജയദാസ്

() 2012 ഫെബ്രുവരി 29-ന് അവസാനിച്ച മാസത്തില്‍ പ്ളാന്‍ ഫണ്ട് വിനിയോഗം എത്ര ശതമാനമായിരുന്നു എന്ന് വ്യക്തമാക്കുമോ;

(ബി) കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ പ്ളാന്‍ ഫണ്ട് വിഹിതം എത്രയെന്ന് വ്യക്തമാക്കുമോ;വകുപ്പ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി) പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ പദ്ധതി വിഹിതം 2012 മാര്‍ച്ച് 31-ന് എത്ര ശതമാനമാണെന്ന് വ്യക്തമാക്കുമോ; ഈ വിഭാഗങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനായി അനുവദിച്ച തുക മുഴുവനും വിനിയോഗിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?

147

വാറ്റ് നികുതി

ശ്രീ. വി. ശിവന്‍കുട്ടി

() സംസ്ഥാന ബജറ്റില്‍ വാറ്റ് നികുതി കുറച്ച ഉല്‍പ്പനങ്ങള്‍ക്ക് ബജറ്റ് പ്രഖ്യാപനത്തിനു ശേഷവും വിപണിയില്‍ കൂടുതല്‍ വില ഈടാക്കുകയാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതിനെതിരെ ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളെന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

148

റോഡ്സ് & ബ്രിഡ്ജസ് കോര്‍പ്പറേഷനും, റോഡ് ഫണ്ട് ബോര്‍ഡിനും ബഡ്ജറ്റില്‍ നീക്കി വച്ച തുക

ശ്രീ. എം. ഹംസ

() റോഡ്സ് & ബ്രിഡ്ജസ് കോര്‍പ്പറേഷനും, റോഡ് ഫണ്ട് ബോര്‍ഡിനും കഴിഞ്ഞ ബഡ്ജറ്റില്‍ നീക്കി വച്ച തുകയുടെ വിശദാംശം ലഭ്യമാക്കുമോ; അതില്‍ എത്ര തുക ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുണ്ട്;

(ബി) അള്‍ട്ടറേഷന്‍ മെമ്മോറാണ്ടം പ്രകാരം മാറ്റം വരുത്തിയിട്ടുണ്ടോ; എങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ?

149

2011-12 വര്‍ഷത്തില്‍ സംസ്ഥാനത്തിന് നഷ്ടമായ കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമൂലവും തുക കൃത്യസമയത്ത് ചെലവഴിക്കാത്തതുമൂലവും കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള എന്തെല്ലാം ഫണ്ടുകളാണ് 2011-12 ല്‍ സംസ്ഥാനത്തിന് നഷ്ടമായിട്ടുള്ളതെന്ന് വിശദമാക്കുമോ;

(ബി) 2011-12-ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏതെല്ലാം പദ്ധതികള്‍ പ്രകാരമുള്ള ഫണ്ടുകളാണ് പൂര്‍ണ്ണമായും വിനിയോഗിക്കാന്‍ സാധിക്കാതിരുന്നതെന്ന് വിശദമാക്കുമോ?

150

മണ്ഡല വികസനത്തിനായി എം.എല്‍.എ മാര്‍ക്ക് അനുവദിച്ച തുക

ശ്രീ. . കെ. ശശീന്ദ്രന്‍

() കഴിഞ്ഞ ബഡ്ജറ്റ് പ്രസംഗത്തില്‍ എം.എല്‍.എ മാര്‍ക്ക് മണ്ഡല വികസനത്തിനായി 5 കോടി രൂപ വകയിരുത്തുമെന്ന പ്രഖ്യാപനത്തിന്മേല്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാം;

(ബി) ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ കോപ്പി മേശപ്പുറത്ത് വയ്ക്കാമോ?

151

കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തിക സഹായം

ഡോ. ടി.എം. തോമസ് ഐസക്

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചുകിട്ടുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ ;

(ബി) ഏതെല്ലാം ഘട്ടത്തില്‍ എത്ര വീതം സാമ്പത്തിക സഹായത്തിനായി അഭ്യര്‍ഥന നടത്തുകയുണ്ടായി ; ഓരോന്നിലും എത്ര വീതം സഹായം ലഭിച്ചിട്ടുണ്ട് ?

152

സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കേണ്ട മൊത്തം ബാധ്യതകള്‍

ഡോ. ടി.എം. തോമസ് ഐസക്

() ഈ സാമ്പത്തികവര്‍ഷം സംസ്ഥാന ഗവ: കൊടുത്ത് തീര്‍ക്കേണ്ട മൊത്തം ബാധ്യതകളെ സംബന്ധിച്ച് വിശദമാക്കാമോ ;

(ബി) പി.ഡബ്ളു.ഡി കോണ്‍ട്രാക്ടര്‍മാര്‍ ജലവിഭവ വകുപ്പിലെ കോണ്‍ട്രാക്ടര്‍മാര്‍, സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍, സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍, ലാന്‍ഡ് അക്വസിഷന്‍ തുടങ്ങി എന്തെല്ലാം ഇനങ്ങളില്‍ എത്ര തുക ഇപ്പോള്‍ കൊടുത്ത് തീര്‍ക്കാനായി ബാക്കി നില്പുണ്ട് ; ഇവയ്ക്കെല്ലാമായി ഇപ്പോള്‍ ട്രഷറിയില്‍ എത്ര തുക മിച്ചമുണ്ടെന്ന് വ്യക്തമാക്കുമോ ?

153

നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിന്റെ മാര്‍ഗ്ഗരേഖ

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

() നിയോജക മണ്ഡലം ആസ്തി വികസന ഫണ്ട് ചെലവഴിക്കപ്പെടുന്നത് സംബന്ധിച്ച് മാര്‍ഗ്ഗരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുക;

(ബി) എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി) ഇല്ലെങ്കില്‍ പ്രസ്തുത മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നതിന നടപടി സ്വീകരിക്കുമോ ?

154

പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പുകള്‍ക്ക് 2011-12 സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതി അടങ്കല്‍ തുക

ശ്രീ. കെ. സുരേഷ് കുറുപ്പ്

() പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പുകള്‍ക്ക് 2011-12 സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതി അടങ്കല്‍ തുക എത്ര കോടി വീതമായിരുന്നു; അതില്‍ കേന്ദ്രസഹായ പദ്ധതികളുടെ അടങ്കല്‍ എത്ര കോടി വീതമായിരുന്നു;

(ബി) ഇവയില്‍ യഥാര്‍ത്ഥത്തില്‍ ചെലവഴിക്കാന്‍ കഴിയാതെ പോയ തുകകള്‍ എത്രകോടി വീതമായിരുന്നു എന്ന് വ്യക്തമാക്കുമോ?

155

പെന്‍ഷന്‍ പ്രായം 56 വയസ്സ് ആക്കിയതു മൂലം ചെലവില്‍ വന്ന കുറവ്

പ്രൊഫ. സി. രവീന്ദ്രനാഥ്

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസ്സ് ആക്കിയത് മൂലം സാമ്പത്തികമായ ചെലവ് എത്ര കണ്ട് കുറയ്ക്കുവാന്‍ കഴിഞ്ഞു എന്ന് വിശദമാക്കുമോ?

156

സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള പദ്ധതി അടങ്കല്‍

ശ്രീ. എം.. ബേബി

() 2011-12 സാമ്പത്തികവര്‍ഷം സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള പദ്ധതി അടങ്കല്‍ എത്ര കോടിയായിരുന്നു; ചെലവഴിച്ചത് എത്ര;

(ബി) സമ്പൂര്‍ണ്ണ ശുചിത്വ ക്യാമ്പയിന് പദ്ധതി അടങ്കല്‍ എത്രയായിരുന്നു; ചെലവഴിച്ചത് എത്ര;

(സി) ദേശീയ ഗ്രാമീണ ആരോഗ്യമിഷന് അടങ്കല്‍ എത്രയായിരുന്നു; ചെലവഴിച്ചത് എത്ര?

157

പി.ഡബ്ള്യു.ഡി. കരാറുകാര്‍ക്ക് സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കുവാനുള്ള കുടിശ്ശിക

ഡോ. റ്റി. എം. തോമസ് ഐസക്

() ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം പി.ഡബ്ള്യു.ഡി. കരാറുകാര്‍ക്ക് സര്‍ക്കാര്‍ കൊടുത്തു തീര്‍ക്കുവാനുള്ള കുടിശ്ശിക എത്ര കോടിയാണെന്ന് വെളിപ്പെടുത്താമോ;

(ബി) സര്‍ക്കാര്‍ വര്‍ക്കുകള്‍ കോണ്‍ട്രാക്ട് എടുത്ത് നിര്‍വ്വഹിച്ച ഇനത്തില്‍ മൊത്തം എന്തു തുക കൊടുത്തു തീര്‍ക്കേണ്ടതായിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ?

158

നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ അടൂര്‍ മണ്ഡലത്തില്‍ നിലവില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ അടൂര്‍ മണ്ഡലത്തില്‍ നിലവില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ വകുപ്പുതിരിച്ചുള്ള വിശദാംശം വ്യക്തമാക്കുമോ?

159

2011 - 2012 സാമ്പത്തിക വര്‍ഷത്തെ ട്രഷറി ബാലന്‍സ്

ശ്രീ. എം. ഹംസ

() 2011-മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ ട്രഷറി ബാലന്‍സ് എത്രയായിരുന്നു;

(ബി) 2012 മാര്‍ച്ച് 31 ലെ ട്രഷറി ബാലന്‍സ് എത്രയെന്ന് വ്യക്തമാക്കുമോ;

(സി) 2006 മുതല്‍ 2012 മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തെ നികുതി വരുമാനവും, നികുതി വര്‍ദ്ധനവിന്റെ ശതമാനവും വ്യക്തമാക്കുമോ;

(ഡി) 2006 മുതല്‍ 2012 മാര്‍ച്ച് 31 വരെയുള്ള ജി.എസ്.ഡി.പിഎത്രയെന്ന് വ്യക്തമാക്കുമോ; ഓരോ വര്‍ഷത്തെയും വര്‍ദ്ധനവ് എത്ര ശതമാനം എന്ന് വ്യക്തമാക്കുമോ?

160

ഓവര്‍ഡ്രാഫ്റ്റ്

ശ്രീ. കെ.വി. വിജയദാസ്

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഓവര്‍ ഡ്രാഫ്റ്റ് ഇനത്തില്‍ എത്ര രൂപയെടുത്തു;

(ബി) റവന്യൂ ഇനത്തില്‍ എത്ര രൂപ ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പിരിച്ചെടുത്തിട്ടുണ്ട്;

(സി) നികുതി നികുതിയേതര ഇനത്തില്‍ എത്ര കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്നുള്ള വിവരം വ്യക്തമാക്കുമോ;

(ഡി) നികുതിയും പാട്ടവും വന്‍ തോതില്‍ അടയ്ക്കുവാനുള്ളവരില്‍ നിന്നും പ്രസ്തുത തുക പിരിച്ചെടുക്കാന്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുമോ; എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിയ്ക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

161

എന്‍.ആര്‍.എ തുക പിന്‍വലിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍

ശ്രീ. പി. ഉബൈദുള്ള

() സര്‍ക്കാര്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും തിരിച്ചടയ്ക്കാത്ത വായ്പ അനുവദിക്കാനുള്ള മാനദണ്ഡങ്ങള്‍ വിശദീകരിക്കാമോ;

(ബി) അപേക്ഷ നല്‍കി മാസങ്ങളോളം പണം ലഭിക്കാന്‍ കാത്തിരിക്കേണ്ട സാഹചര്യം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ:

(സി) എന്‍.ആര്‍.. തുക പിന്‍വലിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും കാലോചിതമായി പരിഷ്ക്കരിക്കാനും നടപടികള്‍ സ്വീകരിക്കുമോ?

162

കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കുന്ന പദ്ധതി

ശ്രീ. പി. . മാധവന്‍

,, . സി. ബാലകൃഷ്ണന്‍

,, സി. പി. മുഹമ്മദ്

,, വി. പി. സജീന്ദ്രന്‍

() സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ ;

(ബി) പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കാമോ ;

(സി) ഏതു വര്‍ഷം മുതല്‍ ലോണ്‍ എടുത്ത കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക ;

(ഡി) ഇതിനായി പ്രതിവര്‍ഷം വേണ്ടി വരുന്ന ഏകദേശം തുക എത്രയെന്ന് വ്യക്തമാക്കാമോ ?

163

2011-12 സാമ്പത്തിക വര്‍ഷത്തെ സര്‍ക്കാരിന്റെ നികുതി വരുമാനത്തിന്റെ വിശദാംശങ്ങള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() 2011-12 സാമ്പത്തിക വര്‍ഷത്തെ സര്‍ക്കാരിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള നികുതി വരുമാനത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(ബി) മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം നികുതി വരുമാനത്തില്‍ വര്‍ധനവോ, കുറവോ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

(സി) കഴിഞ്ഞ വര്‍ഷം നികുതി വരുമാനത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ ?

164

നികുതി വര്‍ധന തടയുന്നതിന് നടപടികള്‍

ശ്രീ. വി. ശിവന്‍കുട്ടി

() ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിലാകുന്നതിന് മുമ്പ് തന്നെ ഒരു ശതമാനം മൂല്യവര്‍ധിത നികുതി വര്‍ധനയുടെ പേരില്‍ 10 ശതമാനത്തിലേറെ വില വര്‍ധന വിപണിയില്‍ നടപ്പാക്കുന്നുവെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) ഓരോ ഉത്പന്നത്തിനും ബജറ്റിന് ശേഷം യഥാര്‍ത്ഥത്തില്‍ കൂട്ടാവുന്ന വിലയാണോ വിപണിയില്‍ ഈടാക്കുന്നതെന്ന് ഗവണ്‍മെന്റ് പരിശോധിച്ചിട്ടുണ്ടോ ;

(സി) നികുതി വര്‍ധനയുടെ പേരില്‍ നടക്കുന്ന ക്രമക്കേട് തടയുന്നതിന് സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ?

165

'ദേശീയ വ്യവഹാര നയം'

ശ്രീ. പി.. മാധവന്‍

,, ഹൈബി ഈഡന്‍

,, ലൂഡി ലൂയിസ്

,, .റ്റി. ജോര്‍ജ്

() കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 'ദേശീയ വ്യവഹാര നയം' കേരളത്തില്‍ നടപ്പിലാക്കിയിട്ടുണ്ടോ ;

(ബി) ദേശീയ വ്യവഹാര നയത്തിന്റെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും എന്താണെന്ന് വ്യക്തമാക്കുമോ ;

(സി) ഇതിനായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് എന്തെല്ലാം സഹായങ്ങള്‍ അനുവദിച്ചിട്ടുണ്ട്;

(ഡി) ദേശീയ വ്യവഹാര നയം കേരളത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

166

പ്രൈസ് മോണിറ്ററിംഗ് ബ്യൂറോ

ശ്രീ. വി. ശശി

() മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ടാക്സ് നിര്‍ണ്ണയം കുറ്റമറ്റതാക്കാന്‍ പ്രൈസ് മോണിറ്ററിംഗ് ബ്യൂറോയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;

(ബി) ഈ ബ്യൂറോയുടെ പ്രവര്‍ത്തനം മൂലം ടാക്സ് റവന്യൂവില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവ് എത്രയെന്ന് വ്യക്തമാക്കുമോ?

167

സെയില്‍സ് ടാക്സ് ചെക്ക് പോസ്റുകള്‍

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

() സംസ്ഥാനാതിര്‍ത്തികളില്‍ ഇപ്പോള്‍ എത്ര സെയില്‍സ് ടാക്സ് ചെക്ക് പോസ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ;

(ബി) 2011-2012 വര്‍ഷത്തില്‍ ഈ ചെക്ക് പോസ്റുകള്‍ വഴിയുള്ള മൊത്തം ടാക്സ് കളക്ഷനും ഓരോ ചെക്ക് പോസ്റില്‍ നിന്നുള്ള വരുമാനവും എത്ര വീതമെന്ന് വെളിപ്പെടുത്തുമോ ;

(സി) 2012-2013-ല്‍ ഈ ചെക്ക് പോസ്റുകളിലുടെ പ്രതീക്ഷിക്കുന്ന ടാക്സ് കളക്ഷന്‍ എത്രയാണ് എന്ന് വ്യക്തമാക്കുമോ ?

168

ചെക്ക് പോസ്റുകളുടെ പ്രവര്‍ത്തനം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

ശ്രീ. വര്‍ക്കല കഹാര്‍

'' സണ്ണി ജോസഫ്

() സംസ്ഥാനത്തെ ചെക്ക് പോസ്റുകളുടെ പ്രവര്‍ത്തനം സുതാര്യമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണുദ്ദേശിക്കുന്നത് ;

(ബി) ഇതിനായി ചെക്ക് പോസ്റ്റുകളില്‍ വെബ് ക്യാമറ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(സി) എങ്കില്‍ ഇത് കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാം, ഇതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ് ?

169

ചെക്ക് പോസ്റുകളിലൂടെ കോഴി കടത്ത്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയിലെ വിവിധ ചെക്ക് പോസ്റുകളിലൂടെ വ്യാപകമായി കോഴികളെ കടത്തുന്നത് തടയുന്നതിന് വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ ?

170

കാര്‍ഷിക വായ്പകള്‍

ശ്രീ. പി. കെ. ബഷീര്‍

() കാര്‍ഷിക വായ്പകള്‍ കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് പലിശയിളവ് നല്‍കുന്നുണ്ടോ ; എങ്കില്‍ എത്രശതമാനമാണ് എന്ന് വ്യക്തമാക്കുമോ ;

(ബി) കാര്‍ഷിക വായ്പകള്‍ക്ക് തിരിച്ചടവിന് പലിശപൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരി ക്കുമോ ?

<< back  

                    next page>>

                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.