UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

171

ട്രഷറി ബാലന്‍സ്

ശ്രീ. പി.കെ. ഗുരുദാസന്‍

() മുന്‍ സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ 2011 മെയ് 18-ന് സംസ്ഥാന ട്രഷറിയില്‍ ബാക്കി നില്‍പുണ്ടായിരുന്ന തുക എത്രയായിരുന്നു എന്ന് വ്യക്തമാക്കുമോ;

(ബി) 2012 മെയ് 18-ന് ട്രഷറിയില്‍ ഉണ്ടായിരുന്ന തുക എത്ര?

172

ട്രഷറികളുടെ നവീകരണം

ശ്രീ. എം. ഉമ്മര്‍

() ട്രഷറികളുടെ പ്രവര്‍ത്തനം നവീകരിക്കുന്നതിന് സ്വീക രിച്ചു വരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ ;

(ബി) പുതുതായി എന്തെല്ലാം മാറ്റങ്ങളാണ് ട്രഷറി ഇടപാടുകളില്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്;

(സി) കൂടുതല്‍ ട്രഷറികള്‍ ആരംഭിക്കുന്ന കാര്യം പരിഗണ നയിലുണ്ടോ ;

173

പുതിയ ട്രഷറികളും നവീകരണവും

ശ്രീമതി പി. അയിഷാ പോറ്റി

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര ട്രഷറികള്‍ പുതുതായി ആരംഭിച്ചു; അവ എവിടെയെല്ലാമാണ്;

(ബി) ട്രഷറികളില്‍ ഇലക്ട്രോണിക് ബാങ്കിംങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനും ട്രഷറികളെ നെറ്റ്വര്‍ക്കിങിലൂടെ ബന്ധപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണ്;

(സി) സ്വന്തമായി കെട്ടിടമില്ലാത്ത ട്രഷറികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

174

ട്രഷറി സേവിംഗ്സ് ഉപയോഗിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍

ശ്രീ. റ്റി.വി. രാജേഷ്

29.06.2010-ലെ ധനകാര്യ(ബഡ്ജറ്റ്-) വകുപ്പിന്റെ ജി.. ആര്‍.ടി. നമ്പര്‍ 5177/10/ധന. പ്രകാരം എം.എല്‍.. മുഖാന്തിരം സ്വരൂപിക്കുന്ന ട്രഷറി ഡെപ്പോസിറ്റ് ഉപയോഗിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടോ; പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?

175

പുതിയ സബ്ട്രഷറികള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() പുതിയ സബ്ട്രഷറികള്‍ തുടങ്ങുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ബി) മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സബ്ട്രഷറി വിഭജിച്ച് പുളിക്കല്‍ കേന്ദ്രമായി ഒരു ട്രഷറി തുടങ്ങണമെന്ന ആവശ്യത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

176

പുതിയ ട്രഷറികള്‍

ശ്രീ. കെ.വി. വിജയദാസ്

() പുതിയതായി സബ്ട്രഷറികള്‍ അനുവദിയ്ക്കുന്നത് സംബന്ധിച്ച് പുതിയ നിബന്ധനകള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) 25 കിലോമീറ്ററിലധികം യാത്ര ചെയ്ത് ട്രഷറി ഇടപാടുകള്‍ നടത്തേണ്ടി വരുന്ന കോങ്ങാട് അസംബ്ളി മണ്ഡലത്തിന്റെ ആസ്ഥാനമായ കോങ്ങാട് ഒരു സബ് ട്രഷറി ഇല്ലെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ആയത് ഈ വര്‍ഷത്തെ തന്നെ ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിയ്ക്കാന്‍ ആവശ്യമായ നടപടി സ്വീകരിയ്ക്കുമോ;

(ഡി) സ്ഥലവും മറ്റ് അടിസ്ഥാന സൌകര്യങ്ങളും ഏര്‍പ്പെടുത്തിയാല്‍ ഇക്കാര്യം ഗൌരവമായി പരിഗണിയ്ക്കുമോ ?

177

താനൂരില്‍ സബ്ട്രഷറി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() വിവിധ മേഖലകളിലായി ഒട്ടേറെ ഓഫീസുകളും വിദ്യാലയങ്ങളും പ്രവര്‍ത്തിക്കുന്ന താനൂരില്‍ ഒരു സബ്ട്രഷറിയുടെ അനിവാര്യത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത സബ്ട്രഷറി സ്ഥാപിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ് വിശദ മാക്കുമോ ;

(സി) ഇവ പരിഹരിച്ച് എന്ന് സബ്ട്രഷറി സ്ഥാപിക്കാനാകുമെന്ന് വ്യക്തമാക്കാമോ ?

178

ചെറുപുഴസബ്ബ് ട്രഷറി

ശ്രീ. സി. കൃഷ്ണന്‍

() പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ ചെറുപുഴയില്‍ ആരംഭിക്കുന്ന സബ്ബ് ട്രഷറിയില്‍ ആവശ്യമായ തസ്തികകള്‍ അനുവദിച്ചിട്ടുണ്ടോ ; ഉത്തരവ് ലഭ്യമാക്കാമോ;

(ബി) പ്രസ്തുത തസ്തികകളില്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ ;

(സി) ഇല്ലെങ്കില്‍ എത്രയും വേഗം ജീവനക്കാരെ നിയമിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

179

ഭാഗ്യക്കുറിയില്‍ നിന്നുള്ള വരുമാനം

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

() ഈ സര്‍ക്കാര്‍ അധികാരം ഏല്‍ക്കുമ്പോള്‍ ഭാഗ്യക്കുറിയില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ വരുമാനം എത്രയായിരുന്നു; ഇപ്പോഴത്തെ വരുമാനം എത്രയാണ്;

(ബി) ഭാഗ്യക്കുറിയുടെ കാര്യക്ഷമമായ നടത്തിപ്പിലൂടെ എത്രപേര്‍ക്ക് തൊഴില്‍ നല്കുവാന്‍ സാധിച്ചുവെന്ന് അറിയിക്കുമോ;

(സി) ഭാഗ്യക്കുറി നറുക്കെടുപ്പ് ആധുനികവല്‍ക്കരിയ്ക്കാന്‍ ഉദ്ദേശിക്കുന്നുവോ; വിശദാംശങ്ങള്‍ നല്കുമോ?

180

വ്യാജലോട്ടറി

ശ്രീ. അന്‍വര്‍ സാദത്ത്

,, . റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

,, റ്റി. എന്‍. പ്രതാപന്‍

() ഒറ്റ നമ്പര്‍ ലോട്ടറികള്‍, അന്യസംസ്ഥാന ലോട്ടറികള്‍, വ്യാജലോട്ടറികള്‍ എന്നിവയുടെ ചൂഷണം തടയുന്നതിന് എന്തെല്ലാം നടപടികള്‍ കൈക്കൊള്ളാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) വ്യാജലോട്ടറി നിയന്ത്രിക്കുവാന്‍ വേണ്ടി നിയമനിര്‍മ്മാണം നടത്തുവാന്‍ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ;

(സി) വ്യാജലോട്ടറി തടയുന്നതിന് ഒരു സ്ഥിരസംവിധാനം ഏര്‍പ്പെടുത്തുമോ; ഇതിനായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ?

181

കാരുണ്യ ചികിത്സാപദ്ധതി

ശ്രീ. വി. ചെന്താമരാക്ഷന്‍

() കാരുണ്യ ലോട്ടറിയിലൂടെ ഇതിനകം സമാഹരിച്ച തുക എത്രയെന്ന് വ്യക്തമാക്കുക;

(ബി) കാരുണ്യ ചികിത്സാ പദ്ധതിയുടെ ആനുകൂല്യത്തിന് അപേക്ഷിച്ചിട്ടുള്ളവരെത്ര; ഇതിനകം എത്ര അപേക്ഷകര്‍ക്ക് ധനസഹായം നല്‍കി; എന്ത് തുക ഇതിനകം ചിലവഴിയ്ക്കുകയുണ്ടായി?

182

കാരുണ്യ ലോട്ടറിയുടെ നടത്തിപ്പിലൂടെ സംസ്ഥാനത്തിന് ലഭിച്ച വരുമാനം

ശ്രീ. ബാബു.എം. പാലിശ്ശേരി

() കാരുണ്യ ലോട്ടറിയുടെ നടത്തിപ്പിലൂടെ എത്ര രൂപ വരുമാനമായി ലഭിച്ചിട്ടുണ്ട്;

(ബി) കാരുണ്യ ചികിത്സാ പദ്ധതിയിലൂടെ എത്ര പേര്‍ക്ക് ചികിത്സാ ധനസഹായം നല്‍കി; കാരുണ്യ ചികിത്സാ പദ്ധതി പ്രകാരം ചികിത്സാ സഹായം ലഭിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കുമോ?

183

കാരുണ്യ ബനവലന്റ് പദ്ധതി

ശ്രീമതി പി. അയിഷാ പോറ്റി

() കാരുണ്യ ബനവലന്റ് പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) പ്രസ്തുത പദ്ധതിക്കായി അപേക്ഷിക്കുന്നതിന്റെ മാതൃകാഫോറം പ്രസിദ്ധപ്പെടുത്തുമോ;

(സി) സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്ക് പ്രസ്തുത പദ്ധതിയുടെ ഗുണഫലം ലഭിക്കുമോ; ഇല്ലെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടേണ്ടിവരുന്ന നിര്‍ദ്ധനര്‍ക്ക് പ്രസ്തുത പദ്ധതിയുടെ ഗുണഫലം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

184

കാരുണ്യ ബെനവലന്‍സ് ഫണ്ടില്‍ നിന്നുള്ള സഹായം

ശ്രീ. എം.വി.ശ്രേയാംസ് കുമാര്‍

() കാരുണ്യ ബെനവലന്‍സ് ഫണ്ടില്‍ നിന്നും ഏതെല്ലാം വിഭാഗത്തില്‍പ്പെടുന്ന രോഗികള്‍ക്കാണ് സഹായം നല്‍കുന്നതെന്ന് വിശദമാക്കുമോ;

(ബി) നാളിതുവരെ എത്ര രോഗികള്‍ക്ക് പ്രസ്തുത ഫണ്ടില്‍ നിന്നും സഹായം നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്നതിന്റെ ജില്ലാതല വിശദാംശം ലഭ്യമാക്കുമോ;

(സി) വയനാട് ജില്ലയില്‍ നിന്നും ചികിത്സാ സഹായം ലഭിച്ച രോഗികളുടെ താലൂക്ക്തല വിശദാംശം ലഭ്യമാക്കുമോ?

185

കാരുണ്യ ലോട്ടറി

ശ്രീ. ജി. സുധാകരന്‍

() കാരുണ്യ ലോട്ടറിയിലൂടെ സമാഹരിക്കുന്ന തുകയില്‍നിന്നും പാവപ്പെട്ട രോഗികള്‍ക്ക് സഹായം ലഭിക്കുന്നതിനുളള നടപടികള്‍ വിശദമാക്കുമോ;

(ബി) കാരുണ്യ ലോട്ടറിവഴി ഇതുവരെ എന്തു തുക ലാഭം ഉണ്ടായിട്ടുണ്ടെന്നും ഇതില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും എത്രരോഗികള്‍ക്ക് സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും അറിയിക്കാമോ;

(സി) ആലപ്പുഴ ജില്ലയില്‍ ഈ പദ്ധതി പ്രകാരം എത്ര രോഗികള്‍ക്ക് സഹായം നല്‍കി; വിശദാംശം നല്‍കുമോ?

186

കാരുണ്യ ബനവലന്റ് ഫണ്ടിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. എം. പി. വിന്‍സെന്റ്

,, ഷാഫി പറമ്പില്‍

,, റ്റി. എന്‍. പ്രതാപന്‍

,, പാലോട് രവി

() കാരുണ്യ ബനവലന്റ് ഫണ്ടിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി) ഏതെല്ലാം അസുഖങ്ങള്‍ക്കാണ് ഇതുവഴി സഹായം ലഭിക്കുന്നത്;

(സി) എന്തെല്ലാം ആനുകൂല്യങ്ങളാണ് ഈ പദ്ധതിവഴി ലഭിക്കുന്നത്;

(ഡി) ഇതിനുളള ഫണ്ട് സ്വരൂപിക്കുന്നത് എവിടെനിന്നാണ്;

() കൂടുതല്‍ അസുഖങ്ങളെ ഉള്‍പ്പെടുത്തുന്നതിനും ചികിത്സാ ധനസഹായം വര്‍ദ്ധിപ്പിക്കുന്നതിനുമുളള നടപടികള്‍ ആലോചിക്കുമോ?

187

കാരുണ്യ ബെനവലന്റ് ഫണ്ട്

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() കാരുണ്യ ബെനവലന്റ് ഫണ്ടിന്റെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ ഏതെല്ലാം നടപടിക്രമങ്ങളാണ് ലഘൂകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി) അപേക്ഷകന്‍ മരണപ്പെട്ടാല്‍ ബെനവലന്റ് ഫണ്ടില്‍ നിന്നും ധനസഹായം നല്‍കുമോ?

188

കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള സഹായം

ശ്രീമതി കെ. കെ. ലതിക

() കാരുണ്യ ലോട്ടറിയില്‍ നിന്നും രോഗികള്‍ക്ക് നല്‍കി വരുന്ന ധനസഹായം അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;

(ബി) ഇതു സംബന്ധമായ സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;

(സി) പ്രസ്തുത പദ്ധതിയില്‍ നിന്നും ഇതുവരെ എത്ര പേര്‍ക്ക് എത്ര തുക വിതരണം ചെയ്തുവെന്ന് വ്യക്തമാക്കുമോ ?

189

ലോക്കല്‍ ഫണ്ട് ആഡിറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടികള്‍

ശ്രീ. വി.ഡി. സതീശന്‍

,, എം.. വാഹീദ്

,, വി. റ്റി. ബല്‍റാം

,, ബെന്നി ബെഹനാന്‍

() സംസ്ഥാനത്ത് ലോക്കല്‍ ഫണ്ട് ആഡിറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം ;

(ബി) സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലും ഈ സംവിധാനം നടപ്പിലാക്കുമോ ;

(സി) ഇതിനായി ആക്റ്റില്‍ കാലോചിതമായി പരിഷ്കാരങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

190

നാഷണല്‍ സാമ്പിള്‍ സര്‍വ്വെ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട്

ശ്രീ. സി. ദിവാകരന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

,, ജി.എസ്. ജയലാല്‍

() നാഷണല്‍ സാമ്പിള്‍ സര്‍വ്വെ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി സംസ്ഥാനത്തെ ഗ്രാമങ്ങളിലെ ആളോഹരി പ്രതിമാസ ചെലവ് എത്ര രൂപയായിട്ടാണ് കണക്കാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി) ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രതിദിന ആളോഹരി ചെലവ് എത്ര വീതമാണ് കണക്കാക്കിയിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ ;

(സി) ഗ്രാമങ്ങളിലും നഗരങ്ങളിലും ആളോഹരി വരുമാന വര്‍ദ്ധനവുണ്ടാക്കുന്നതിനായി എന്തെങ്കിലും പദ്ധതികളുണ്ടെങ്കില്‍ വിശദമാക്കുമോ ?

191

ബദല്‍ തര്‍ക്ക പരിഹാര സംവിധാനം

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

() ബദല്‍ തര്‍ക്ക പരിഹാര സംവിധാനം വിപുലപ്പെടുത്തുന്ന കാര്യത്തില്‍ നയം വ്യക്തമാക്കുമോ;

(ബി) പ്രസ്തുത സംവിധാനത്തിലൂടെ കേസ്സുകള്‍ തീര്‍പ്പാക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങള്‍ നടപ്പാക്കാനാണുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) ബദല്‍ തര്‍ക്ക പരിഹാര സംവിധാനത്തിന് സമൂഹത്തിന്റെ വിശ്വാസം നേടുന്നതിനായി എന്തെങ്കിലും പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുമോയെന്ന് വ്യക്തമാക്കുമോ ?

192

ചീഫ് ടെക്നിക്കല്‍ എക്സാമിനറുടെ ഓഫീസില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍

ശ്രീ.കെ.കെ.നാരായണന്‍

() ചീഫ് ടെക്നിക്കല്‍ എക്സാമിനറുടെ ഓഫീസില്‍ ഏതെല്ലാം തസ്തികകളാണ് ഉളളത് എന്ന് വ്യക്തമാക്കാമോ;

(ബി) ഇതില്‍ ഏതെല്ലാം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത് എന്ന് വിശദമാക്കാമോ;

(സി) 2011 ജൂലൈ മാസത്തിന് ശേഷം ഏതെല്ലാം തസ്തികകള്‍ എത്രകാലം ഒഴിഞ്ഞു കിടന്നു എന്ന് തസ്തിക തിരിച്ച് പ്രത്യേകം പ്രത്യേകം വിശദമാക്കാമോ?

193

ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ തസ്തിക

ശ്രീ.കെ.കെ.നാരായണന്‍

() സംസ്ഥാനത്ത് ചീഫ് ടെക്നിക്കല്‍ എക്സാമിനറുടെ തസ്തിക എത്രകാലമായി ഒഴിഞ്ഞു കിടക്കുന്നു എന്ന്വ്യക്തമാക്കാമോ;

(ബി) ഇത് നികത്താത്തതിന് കാരണം എന്താണെന്ന് വിശദമാക്കാമോ?

194

ട്രഷറികളിലെ കെ.എസ്.എഫ്.. യുടെ നിക്ഷേപം

ശ്രീ. . ചന്ദ്രശേഖരന്‍

() സംസ്ഥാനത്തെ ട്രഷറികളില്‍ കെ.എസ്.എഫ്.. യുടെ നിക്ഷേപം എത്ര രൂപയാണെന്ന് വ്യക്തമാക്കുമോ ;

(ബി) കെ.എസ്.എഫ്.. ആക്സിസ് ബാങ്കില്‍ നിക്ഷേപം നടത്താറുണ്ടോ ;

(സി) ട്രഷറികളിലെ കെ.എസ്.എഫ്.. നിക്ഷേപം ആക്സിസ് ബാങ്കിലേയ്ക്ക് മാറ്റുവാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ഡി) എങ്കില്‍ ഇതിന്റെ കാരണം വ്യക്തമാക്കാമോ ?

195

ആക്സിസ് ബാങ്കിലെ കെ.എസ്.എഫ്..യുടെ അക്കൌണ്ട്

ശ്രീമതി പി. അയിഷാപോറ്റി

() കെ.എസ്.എഫ്.. സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കില്‍ അക്കൌണ്ടുകള്‍ ആരംഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത ബാങ്കിന്റെ ഏതെല്ലാം ശാഖകളിലാണ്;

(സി) സ്വകാര്യ ബാങ്കില്‍ കെ.എസ്.എഫ്.. അക്കൌണ്ട് ആരംഭിക്കാനിടയായ സാഹചര്യം വിശദമാക്കുമോ;

(ഡി) കെ.എസ്.എഫ്.. സംസ്ഥാന ട്രഷറിയില്‍ നിക്ഷേപിച്ചിട്ടുളള തുക സ്വകാര്യ ബാങ്കുകളുടെ അക്കൌണ്ടിലേക്ക് മാറ്റിയിട്ടുണ്ടെങ്കില്‍ പ്രസ്തുത ബാങ്കുകളുടെ വിശദാംശവും മാറ്റപ്പെട്ട തുകയും വ്യക്തമാക്കുമോ?

196

അടൂര്‍ മണ്ഡലത്തിലെ പറക്കോട് കെ. എസ്. എഫ്. .യുടെ പുതിയ ബ്രാഞ്ച്

ശ്രീ. ചിറ്റയം ഗോപകുമാര്‍

() അടൂര്‍ മണ്ഡലത്തിലെ പറക്കോട് കെ. എസ്. എഫ്. .യുടെ പുതിയ ബ്രാഞ്ച് ആരംഭിക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ തുടര്‍ നടപടികളുടെ വിശദാംശം അറിയിക്കുമോ?

197

പാര്‍പ്പിടനയം

ശ്രീ. സി. ദിവാകരന്‍

() സംസ്ഥാനത്ത് പുതിയ പാര്‍പ്പിടനയം നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഏതെല്ലാം നൂതന സാങ്കേതിക വിദ്യയാണ് നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?

198

ഭവന നിര്‍മ്മാണ വകുപ്പ് പുതിയതായി ആവിഷ്ക്കരിച്ച പാര്‍പ്പിട പദ്ധതികള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

() ഭവന നിര്‍മ്മാണ വകുപ്പ് പുതിയതായി ആവിഷ്ക്കരിച്ച പാര്‍പ്പിട പദ്ധതികള്‍ എതെല്ലാമാണ്;

(ബി) .എം. എസ്. പാര്‍പ്പിട പദ്ധതിയുടെ തുടര്‍ച്ച വിഭാവനം ചെയ്തിട്ടുണ്ടോ?

199

ഭവനവായ്പ പലിശനിരക്ക് വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ സാധാരണക്കാരന് ആശ്വാസം പകരുന്ന പദ്ധതികള്‍

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

() കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ റിസര്‍വ്വ് ബാങ്ക് 13 തവണയായി ഭവന വായ്പയ്ക്ക് 3.75 ശതമാനം പലിശനിരക്ക് വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ സാധാരണക്കാരന് ആശ്വാസം പകരുന്ന എന്തെങ്കിലും പദ്ധതികള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരം നല്‍കുമോ;

(ബി) 10 ലക്ഷം രൂപയ്ക്ക് താഴെ ഭവന വായ്പ എടുത്തിട്ടുള്ളവര്‍ക്കെങ്കിലും ആശ്വാസം പകരുന്ന രീതിയില്‍ നടപടി സ്വീകരിക്കുമോ?

200

കെട്ടിട നിര്‍മ്മാണ നടപടി

ശ്രീ. ജെയിംസ് മാത്യു

() കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വില നിയന്ത്രണ രംഗത്ത് ഗവണ്‍മെന്റിന്റെ ഇടപെടലുകള്‍ കാര്യക്ഷമമല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ബജറ്റിലെ നികുതി വര്‍ധനയുടെ പേരില്‍ വ്യാപാരികള്‍ നിര്‍മ്മാണ സാമഗ്രികളുടെ വിലയില്‍ വന്‍ വര്‍ധന വരുത്തുന്നു എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) സംസ്ഥാനത്തെ പല സ്ഥലങ്ങളിലും നിര്‍മ്മാണ സാമഗ്രികള്‍ക്ക് പല വിലയാണ് ഈടാക്കുന്നതെന്നും വില ഏകീകരണമില്ല എന്നുളളതും ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ ;

(ഡി) ഈ രംഗത്തെ ചൂഷണം അവസാനിപ്പിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എന്തെല്ലാം ചെയ്യാന്‍ സാധിക്കും എന്നും വ്യക്തമാക്കാമോ ?

201

മൈത്രി പദ്ധതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, വി. ഡി. സതീശന്‍

,, എം. . വാഹീദ്

,, ബെന്നി ബെഹനാന്‍

() മൈത്രി പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെ ല്ലാമാണ്;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ദുര്‍ബല വരുമാനക്കാര്‍ക്കായി എന്തെല്ലാം സഹായങ്ങളാണ് പ്രസ്തുത പദ്ധതിവഴി നടപ്പാക്കിയിട്ടുള്ളത്;

(സി) വായ്പയിനത്തിലും സബ്സിഡിയിനത്തിലും എത്രകോടി രൂപ എഴുതിത്തള്ളിയിട്ടുണ്ട്;

(ഡി) വായ്പാകുടിശ്ശിക എഴുതി തള്ളിയവരുടെ പണയാധാരങ്ങള്‍ തിരികെ നല്‍കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

202

സാഫല്യം ഫ്ളാറ്റ് നിര്‍മ്മാണം

ശ്രീ. ജി. എസ്. ജയലാല്‍

() സംസ്ഥാന ഭവന നിര്‍മ്മാണ വകുപ്പ് ഗ്രാമീണ മേഖലയിലെ ഭവനരഹിതരെ പുനരധിവസിപ്പിക്കുന്നതിലേക്ക് “സാഫല്യം” എന്ന നാമധേയത്തില്‍ ഒരു പദ്ധതി നടപ്പിലാക്കുന്നുണ്ടോ; എങ്കില്‍ ഏത് ഏജന്‍സി മുഖേനയാണ് പദ്ധതി ആവിഷ്ക്കരിക്കുന്നത്;

(ബി) പ്രസ്തുത പദ്ധതി കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ എവിടെയാണ് സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നും എന്തൊക്കെ കാര്യങ്ങളാണ് വിഭാവന ചെയ്തിട്ടുള്ളതെന്നും അറിയിക്കുമോ;

(സി) പദ്ധതി എന്ന് ആരംഭിക്കുവാനാണ് ഉദ്ദേശിച്ചിട്ടുള്ളത്; എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ;

(ഡി) സാഫല്യം ഫ്ളാറ്റ് നിര്‍മ്മാണത്തിലേക്ക് എത്ര രൂപയാണ് ആകെ ആവശ്യമായി വരുന്നതെന്നും ഇതിലേക്ക് എന്ത് ക്രമീകരണങ്ങളാണ് ബന്ധപ്പെട്ടവര്‍ തയ്യാറാക്കിയിട്ടുള്ളതെന്നും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിലേക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ ?

203

സംസ്ഥാന ജീവനക്കാരുടെ ഭവനവായ്പയുടെ പലിശനിരക്ക്

ശ്രീമതി പി. അയിഷാ പോറ്റി

() സംസ്ഥാന ജീവനക്കാരുടെ ഭവനവായ്പയുടെ പലിശ ദേശസാല്‍കൃത, പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങള്‍ ഈടാക്കുന്നതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണോ;

(ബി) പ്രസ്തുത പലിശ നിരക്കുകള്‍ എപ്രകാരമാണെന്ന് വ്യക്തമാക്കുമോ;

(സി) സംസ്ഥാന ജീവനക്കാരുടെ ഭവന വായ്പയുടെ പലിശ കുറയ്ക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

204

ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളുടെ കണക്കെടുപ്പ്

ശ്രീ. വി. ശിവന്‍കുട്ടി

() സംസ്ഥാനത്തെ ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളെ സംബന്ധിച്ച് ഏതെങ്കിലും സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിച്ചിട്ടുണ്ടോ;

(ബി) ഹൌസിങ് ബോര്‍ഡിന് പണം നല്‍കി പുതിയ പ്ളോട്ടുകളില്‍ പണിയുന്ന വീടുകള്‍ യഥാര്‍ത്ഥ ആവശ്യക്കാര്‍ തന്നെയാണോ ഉപയോഗിക്കുന്നത് എന്ന് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ?

205

കോഴിക്കോട് ശാന്തിനഗര്‍ കോളനി നിവാസികള്‍ക്ക് പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ചു നല്‍കല്‍

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് നഗരത്തിലെ ശാന്തിനഗര്‍ കോളനി നിവാസികള്‍ക്ക് പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ചു നല്‍കുന്നതിനായി ഇതുവരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ ;

(ബി) വീടുകള്‍ ലഭിക്കുന്നതിന് എത്രപേര്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട്?

206

ചാലക്കുടിയില്‍ കേരള സ്റേറ്റ് ഹൌസിംഗ് ബോര്‍ഡിന്റെ ഹൌസിംഗ് അക്കോമഡേഷന്‍ സ്കീം.

ശ്രീ. ബി. ഡി. ദേവസ്സി

() 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചാലക്കുടിയില്‍ കേരള സ്റേറ്റ് ഹൌസിംഗ് ബോര്‍ഡിന്റെ ഹൌസിംഗ് അക്കോമഡേഷന്‍ സ്കീമില്‍ വീടും സ്ഥലവും വാങ്ങിയവര്‍ക്ക് ഇതുവരെയും തീറാധാരം നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എല്‍..ആര്‍. കേസ്സുകള്‍ തീര്‍പ്പായതിനുശേഷവും തീറാധാരം നല്‍കാത്ത സാഹചര്യത്തില്‍, ഇവര്‍ക്ക് ആധാരം എന്ന് നല്‍കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

<<back  

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.