UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6545

വൈദ്യുതി ബോര്‍ഡിന്റെ ആസ്തി

ശ്രീ. സി. ദിവാകരന്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. ചിറ്റയം ഗോപകുമാര്‍

,, മുല്ലക്കര രത്നാകരന്‍

വൈദ്യുതി ബോര്‍ഡിന്റെ ആസ്തി കണക്കെടുപ്പ് പൂര്‍ത്തിയാക്കി അവസാന കണക്കുകള്‍ തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ബോര്‍ഡിന്റെ മൊത്തം ആസ്തി എത്രയാണെന്ന് വെളിപ്പെടുത്തുമോ?

6546

ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ കടബാദ്ധ്യതകള്‍

ശ്രീ.കെ.കെ.നാരായണന്‍

,, എം. ഹംസ

,, കെ.കുഞ്ഞമ്മത് മാസ്റര്‍

,, കെ.കുഞ്ഞിരാമന്‍ (ഉദുമ)

()ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ നിലവിലുളള കടബാദ്ധ്യതകള്‍ കുടിശ്ശികക്കാരില്‍ നിന്നും ലഭിക്കാനുളള തുകയേക്കാള്‍ കൂടുതലാണോ ; വിശദമാക്കാമോ ;

(ബി)കുടിശ്ശികകാരില്‍ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ബോര്‍ഡിന് നല്‍കാനുള്ള കുടിശ്ശിക ഈടാക്കുന്നത് പലിശ സഹിതമാണോ ?

6547

വൈദ്യുതി ബോര്‍ഡിന്റെ ബാധ്യത

ശ്രീ. എം. ഹംസ

()സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ബാധ്യത കുറച്ചുകൊണ്ടുവരുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഉപഭോക്താക്കളുടെ വീടുകളില്‍ ചെന്ന് വൈദ്യുതി ചാര്‍ജ് ഈടാക്കുവാനുള്ള നടപടി സ്വീകരിക്കുവാന്‍ കെ.എസ്..ബി ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;

(സി)ജലവൈദ്യുത പദ്ധതികളെ മാത്രം ആശ്രയിക്കാതെ സൌരോര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്ന കാര്യം പരിശോധിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?

6548

ഊര്‍ജ്ജ ഓഡിറ്റ്

ശ്രീ. കെ. വി. വിജയദാസ്

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടത്തിയിട്ടുള്ള ഊര്‍ജ്ജ ഓഡിറ്റിന്റെ വിശദാംശം നല്‍കുമോ;

(ബി)ഇപ്രകാരം ഓഡിറ്റ് നടത്തി ഗുരുതരമായ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?

6549

ഊര്‍ജ്ജസംരക്ഷണ നിയമം നടപ്പാക്കാനുള്ള നോഡല്‍ ഏജന്‍സി

ശ്രീ. ആര്‍. സെല്‍വരാജ്

'' സി.പി. മുഹമ്മദ്

'' ജോസഫ് വാഴക്കന്‍

'' വി.റ്റി. ബല്‍റാം

()കേന്ദ്ര ഊര്‍ജ്ജ സംരക്ഷണ നിയമം നടപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് സംസ്ഥാനം കൈകൊണ്ടിട്ടുള്ളത്; വിശദമാക്കുമോ;

(ബി)ഊര്‍ജ്ജസംരക്ഷണ നിയമം നടപ്പാക്കാനുള്ള നോഡല്‍ ഏജന്‍സിയായിആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)നോഡല്‍ ഏജന്‍സിയുടെ പ്രവര്‍ത്തന രീതിയും ചുമതലകളും എന്തൊക്കെയാണ്; വിശദമാക്കാമോ?

6550

ഊര്‍ജ്ജ സംരക്ഷണ ഫണ്ട്

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, ഹൈബി ഈഡന്‍

,, വര്‍ക്കല കഹാര്‍

,, കെ. മുരളീധരന്‍

()ഊര്‍ജ്ജ സംരക്ഷണ ഫണ്ടിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശം നല്‍കുമോ;

(ബി)ആര്‍ക്കാണ് ഈ ഫണ്ടിന്റെ ചുമതല നല്‍കിയിരിക്കുന്നതെന്ന് വിശദമാക്കുമോ ?

6551

ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, സണ്ണി ജോസഫ്

,, പാലോട് രവി

,, റ്റി. എന്‍. പ്രതാപന്‍

()കേരളത്തില്‍ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ എത്ര മെഗാവാട്ട് വൈദ്യുതി ലാഭിക്കുമെന്നാണ് ഇ.എം.എസി. കണ്ടെത്തിയിട്ടുളളത് വിശദമാക്കുമോ ;

(ബി)പ്രസ്തുതപ്രവര്‍ത്തനങ്ങളിലൂടെ ഗാര്‍ഹിക-വാണിജ്യ-കാര്‍ഷിക-വ്യവസായ മേഖലകളില്‍ എത്ര ശതമാനം ഊര്‍ജ്ജം ലാഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ ;

(സി)ഇതിനായി എന്തെല്ലാം സഹായങ്ങളും പ്രോത്സാഹനങ്ങളുമാണ് ഇ.എം.എസി. നല്‍കുന്നത് ?

6552

മൂഴിയാറില്‍-വൈദ്യുതി ബോര്‍ഡിനുണ്ടായ നഷ്ടം

ശ്രീ. രാജു എബ്രഹാം

()മൂഴിയാര്‍ പവ്വര്‍ ഹൌസിലുണ്ടായ ജനറേറ്റര്‍ പൊട്ടിത്തെറിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയത് ആരാണ് ; പ്രസ്തുത അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ബി)പ്രസ്തുത പവ്വര്‍ ഹൌസിന്റെ പുനരുദ്ധാരണത്തിലൂടെ സ്ഥാപിതശേഷിയേക്കാള്‍ എത്ര വൈദ്യുതിയാണ് കൂടുതലായി ഉത്പാദിപ്പിക്കുവാന്‍ ലക്ഷ്യമിട്ടിരുന്നത് ;

(സി)പ്രസ്തുത ലക്ഷ്യം നേടിയെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ ;

(ഡി)മൂഴിയാര്‍ പവ്വര്‍ ഹൌസിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചതിലൂടെ ഉണ്ടായ നഷ്ടത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

()പുനരുദ്ധാരണ പ്രവൃത്തി ഏറ്റെടുത്ത കമ്പനിയില്‍നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വികരിച്ചിട്ടുണ്ട് ;

(എഫ്)ഇല്ലെങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നത് ?

6553

വൈദ്യുതിപ്രസരണ ലൈനുകളുടെ ശേഷി

ശ്രീ. . കെ. ബാലന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നിലവിലുള്ള വൈദ്യുതിപ്രസരണ ലൈനുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പുതിയ പ്രസരണ ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവയുടെ വിശദമായ ലിസ്റ് നല്‍കുമോ;

(സി)വിവിധ തരത്തിലുള്ള തര്‍ക്കങ്ങള്‍ കാരണം പ്രസരണ ലൈനുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ മുടങ്ങിക്കിടക്കുന്ന സാഹചര്യം നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം ലൈനുകളുടെ പണിയാണ് മുടങ്ങിക്കിടക്കുന്നതെന്ന് വ്യക്തമാക്കുമോ?

6554

വൈദ്യുതി ബോര്‍ഡില്‍ എ.പി.റ്റി.എസ്.

ശ്രീ. കെ. ദാസന്‍

()വൈദ്യുതി ബോര്‍ഡില്‍ എ.പി.റ്റി.എസ്.-ന്റെ ഘടനയും പ്രവര്‍ത്തനങ്ങളും വിശദീകരിക്കുമോ ;

(ബി)സംസ്ഥാനത്ത് ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എ.പി.റ്റി.എസ്. അനധികൃത വൈദ്യുതി ഉപയോഗം സംബന്ധിച്ച് എത്ര കുറ്റകൃതൃങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് ; വ്യക്തമാക്കാമോ ;

(സി)കോഴിക്കോട് ജില്ലയില്‍ ഇപ്രകാരം രജിസ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ ഏതെല്ലാമെന്നും പ്രസ്തുത കേസുകളില്‍ ഇതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ ?

6555

വൈദ്യുതി വിതരണം ചെയ്യുന്നതിന് ഏജന്‍സികള്‍

ശ്രീ. . കെ. ബാലന്‍

()വൈദ്യുതി ബോര്‍ഡില്‍നിന്നും വൈദ്യുതി വാങ്ങി വ്യവസായങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ടോ ; എങ്കില്‍ ഏതെല്ലാം ഏജന്‍സികള്‍ക്കാണ് ലൈസന്‍സ് നല്‍കിയിട്ടുള്ളത് ;

(ബി)പ്രസ്തുത ലൈസന്‍സ് നല്‍കിയതിനുള്ള വ്യവസ്ഥകള്‍ എന്തെല്ലാമായിരുന്നു ; ഏജന്‍സിയുടെ കമ്മീഷന്‍ വ്യവസ്ഥകള്‍ എന്തെന്ന് വിശദമാക്കുമോ ?

6556

ബ്രഹ്മപുരം ഡീസല്‍ നിലയം അടച്ചുപൂട്ടാനുളള തീരുമാനം

പ്രൊഫ. സി. രവീന്ദ്രനാഥ്

,, .പ്രദീപ്കുമാര്‍

,, സാജു പോള്‍

,, ബി.ഡി.ദേവസ്സി

()ബ്രഹ്മപുരം ഡീസല്‍ നിലയം അടച്ചുപൂട്ടുന്നതിന് വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ടോ ;

(ബി)കഴിഞ്ഞ വര്‍ഷം ഇത്തരം ഒരു തീരുമാനം എടുത്തു ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതിനിടയില്‍ നിലയം വീണ്ടും പ്രവര്‍ത്തിപ്പിക്കേണ്ടി വന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)അക്കാര്യവും കൂടി കണക്കിലെടുത്താണോ ഇപ്പോഴത്തെ തീരുമാനമെന്ന് വ്യക്തമാക്കാമോ ?

6557

എറണാകുളം ബ്രഹ്മപുരം വൈദ്യുതി നിലയം

ശ്രീ. . കെ. ബാലന്‍

()എറണാകുളം ബ്രഹ്മപുരം വൈദ്യുതി നിലയം അടച്ചുപൂട്ടാന്‍ ആലോചിക്കുന്നുണ്ടോ; എങ്കില്‍ ഇതിനു മുന്നോടിയായി ഉദ്പാദനം നിര്‍ത്തിവച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത നിലയം അടച്ചുപൂട്ടുന്നതിനുളള കാരണമെന്താണ്; ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര ദിവസമാണ് ഇവിടെ ഉദ്പാദനം നടന്നത്;

(സി)ഇവിടെ എത്ര ജനറേറ്ററുകളാണ് ഉളളത്; ഇതില്‍ എത്രയെണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നത്;

(ഡി)വൈദ്യുതി ഉല്പാദന ചുമതലയുളള ഉദ്യോഗസ്ഥരെ രാത്രി ഷിഫ്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടോ;

()പ്രസ്തുത നിലയത്തിലെ വൈദ്യുതി ഉത്പാദനചെലവ് ഇപ്പോള്‍ യൂണിറ്റിന് എത്രരൂപയാണ്; ഉപയോഗം കൂടിയ അവസരങ്ങളില്‍ പുറമേനിന്നും വൈദ്യുതി വാങ്ങുന്നത് യൂണിറ്റിന് എത്ര രൂപയ്ക്കാണെന്ന് വ്യക്തമാക്കാമോ ?

6558

വൈദ്യുത പദ്ധതികള്‍ സമയബന്ധിതമായി പുര്‍ത്തിയാക്കാന്‍ ടാസ്ക്ഫോഴ്സ്

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

'' കെ. ശിവദാസന്‍ നായര്‍

'' എം. . വാഹീദ്

'' പി. . മാധവന്‍

()കേന്ദ്ര വൈദ്യുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ; വിശദാംശങ്ങള്‍ നല്കാമോ ;

(ബി)ഇതിനായി കെ.എസ്..ബി.യുടെ ടാസ്ക്ഫോഴ്സ് രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ; വിശദമാക്കുമോ ;

(സി)എങ്കില്‍ എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത ടാക്സ്ഫോഴ്സിനെ ഏല്‍പ്പിക്കാനുദ്ദേശിക്കുന്നത് ; വിശദമാക്കാമോ ?

6559

കേന്ദ്ര വൈദ്യുത പദ്ധതികളുടെ നിര്‍വ്വഹണം

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് കേന്ദ്ര വൈദ്യുത പദ്ധതികളുടെ നിര്‍വ്വഹണത്തിനായി കെ.എസ്..ബി. കര്‍മ്മ സേനക്ക് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)എങ്കില്‍ കര്‍മ്മസേനയുടെ ഘടനയും ഉദ്ദേശ ലക്ഷ്യങ്ങളും എന്തെന്ന് വിശദമാക്കാമോ ?

6560

പത്തനംതിട്ട ജില്ലയിലെ വൈദ്യുത പദ്ധതികള്‍

ശ്രീ. രാജൂ എബ്രഹാം

()പത്തനംതിട്ട ജില്ലയില്‍ നിലവിലുള്ള വൈദ്യുത പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)നിലവില്‍ ഏതൊക്കെ പദ്ധതികളാണ് നിര്‍മ്മാണത്തിലുള്ളത്;

(സി)ഓരോ പദ്ധതിയും എന്ന് കമ്മീഷന്‍ ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്; ഇനം തിരിച്ച് വ്യക്തമാക്കുമോ;

(ഡി)പൊതു സ്വകാര്യ മേഖലകളിലെ പദ്ധതികളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ?

6561

മലപ്പുറം ജില്ലയിലെ ചെറുകിട വൈദ്യുത പദ്ധതി

ശ്രീ. എം ഉമ്മര്‍

()മലപ്പുറം ജില്ലയില്‍ ഏതെങ്കിലും ചെറുകിട വൈദ്യുതി പദ്ധതിക്ക് സ്ഥലം കണ്ടെത്താനായിട്ടുണ്ടോ;

(ബി)വൈദ്യുതി ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് ജില്ലയിലെ ജല സ്രോതസ്സുകളെപ്പറ്റി പഠനം നടത്തിയിട്ടുണ്ടോ;

(സി)കാറ്റിന്റെ സഹായത്തോടെ വൈദ്യുതി ഉത്പാദിപ്പിക്കാനാവുന്ന ഏതെല്ലാം സ്ഥലങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്; പ്രസ്തുത സ്ഥലങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ;

(ഡി)ജില്ലയിലെ കിഴക്കന്‍ മലനിരകളില്‍ ചെറുകിട വൈദ്യുത പദ്ധതി കൂടുതല്‍ സാധ്യത ഉണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത മേഖലയിലും ചെറുകിട പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

6562

ബി.പി.എല്‍. ലിസ്റിലുള്ളവര്‍ക്ക് അപേക്ഷിച്ച ഉടന്‍ വൈദ്യുതി കണക്ഷന്‍

ശ്രീ. സാജുപോള്‍

()ബി.പി.എല്‍. ലിസ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് അപേക്ഷിച്ച ഉടന്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ കേരളത്തില്‍ സംവിധാനമുണ്ടോ ; ഉണ്ടെങ്കില്‍, വിശദവിവരം നല്‍കാമോ ;

(ബി)2012 മെയ് 31 വരെയുളള കാലയളവില്‍ അപേക്ഷിച്ച ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവരില്‍ എത്ര പേര്‍ക്ക് ഇനി കണക്ഷന്‍ നല്‍കാന്‍ ബാക്കിയുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി)പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് എത്ര ഇലക്ട്രിക് പോസ്റ് വരെ സൌജന്യമായി നല്‍കുന്നുണ്ട് ;

(ഡി)ഈ വിഭാഗക്കാര്‍ക്ക് അപേക്ഷിച്ച ഉടന്‍ കണക്ഷന്‍ ലഭ്യമാക്കാന്‍ എന്തെങ്കിലും പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടോ ; എങ്കില്‍ വിശദവിവരം നല്‍കാമോ ?

6563

ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുത നിരക്കിലെ വര്‍ദ്ധന

ശ്രീ. സി. ദിവാകരന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഏതെല്ലാം ഇനത്തില്‍ എത്ര തവണ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചുവെന്ന് വ്യക്തമാക്കാമോ;

(ബി)വൈദ്യുതി കണക്ഷന്‍ നല്കുന്നതിന് ഡിപ്പോസിറ്റ് പിരിക്കുന്നത് ഏത് മാനദണ്ഡ പ്രകാരമാണെന്ന് വ്യക്തമാക്കാമോ?

6564

ഗാര്‍ഹിക വൈദ്യുതി നിരക്ക് വര്‍ദ്ധന

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

,, . ചന്ദ്രശേഖരന്‍

,, പി. തിലോത്തമന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

()ഗാര്‍ഹിക വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ശുപാര്‍ശകള്‍ വ്യക്തമാക്കുമോ;

(ബി)കാര്‍ഷികാവശ്യങ്ങള്‍ക്ക് വൈദ്യുതി ഉപയോഗിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ക്കുള്ള നിരക്ക് വര്‍ദ്ധന സംബന്ധിച്ച കമ്മീഷന്‍ ശുപാര്‍ശകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ വൈദ്യുതി നിരക്ക് വര്‍ദ്ധന സംബന്ധിച്ച ശുപാര്‍ശകള്‍ അതേപടി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

6565

നിലവാരം കുറഞ്ഞ വൈദ്യുതി പോസ്റുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()നിലവാരം കുറഞ്ഞ പോസ്റുകളാണ് വൈദ്യുതി വകുപ്പ് കാസര്‍ഗോഡ് ജില്ലയില്‍ ഉപയോഗിക്കുന്നത് എന്ന കാര്യം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ ;

(ബി)സ്വകാര്യ കമ്പനിയില്‍ നിന്ന് കരാര്‍ അടിസ്ഥാനത്തില്‍ വാങ്ങുന്ന ഇത്തരം പോസ്റുകള്‍ ഒടിഞ്ഞ് അപകടങ്ങള്‍ ഉണ്ടായിട്ടുളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)പോസ്റിന്റെ നിര്‍മ്മാണത്തിലെ അപാകം സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കാമോ ;

(ഡി)അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കാമോ ;

()പോസ്റിന്റെ നിര്‍മ്മാണവേളയില്‍ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യം ഉറപ്പുവരുത്തുന്ന കാര്യം പരിഗണിക്കുമോ?

6566

എല്‍.എന്‍.ജി ടെര്‍മിനല്‍ ഉപയോഗപ്പെടുത്തി വൈദ്യുതി ഉല്‍പ്പാദനം

ശ്രീ. എസ്. ശര്‍മ്മ

,, കെ.കെ. ജയചന്ദ്രന്‍

,, കെ. സുരേഷ് കുറുപ്പ്

,, കെ.വി. അബ്ദുള്‍ ഖാദര്‍

()കൊച്ചിയില്‍ പണി പൂര്‍ത്തിയായി വരുന്ന എല്‍.എന്‍.ജി ടെര്‍മിനല്‍ ഉപയോഗപ്പെടുത്തി കേരളത്തില്‍ വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)എല്‍.എന്‍.ജി യുടെ വില ഇറക്കുമതി ചെയ്യുന്ന പെട്രോളിയം വിലക്കനുസൃതമായി നിശ്ചയിക്കുന്നത് സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ആയത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ?

6567

വീടുകളില്‍ സൌരോര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതി

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

'' സി. മോയിന്‍കുട്ടി

'' പി. ബി. അബ്ദുള്‍ റസാക്

'' കെ. എം. ഷാജി

()വീടുകള്‍, ഓഫീസുകള്‍, ചെറുവ്യവസായങ്ങള്‍ എന്നിവയ്ക്ക് ആവശ്യമുള്ള വൈദ്യുതി അവരവര്‍തന്നെ സൌരോര്‍ജ്ജം ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലുണ്ടോ ;

(ബി)അത്തരമൊരു പദ്ധതിയുടെ സാധ്യത പരിശോധിച്ചിട്ടുണ്ടോ ; എങ്കില്‍ അത് സംബന്ധിച്ച വിശദാംശം നല്കാമോ ;

(സി)വീടുകളില്‍ ഉപയോഗിക്കാവുന്ന ചെറുയൂണിറ്റുകളുടെ സാദ്ധ്യത പരിശോധിച്ചിട്ടുണ്ടോ ; എങ്കില്‍ അപ്രകാരമുള്ള ഒരു യൂണിറ്റിന് എന്ത് ചെലവുവരുമെന്ന് കണക്കാക്കിയിട്ടുണ്ടോ ?

6568

ബഹുനില കെട്ടിടങ്ങളില്‍ സൌരോര്‍ജ്ജ പാനലുകള്‍ നിര്‍ബന്ധമാക്കാന്‍ നടപടി

ശ്രീ. വി. ഡി. സതീശന്‍

,, ലൂഡി ലൂയിസ്

,, പി. സി. വിഷ്ണുനാഥ്

,, കെ. അച്ചുതന്‍

()ബഹുനില കെട്ടിടങ്ങളില്‍ സൌരോര്‍ജ്ജ പാനലുകള്‍ നിര്‍ബന്ധമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ. വിശദമാക്കുമോ;

(ബി)ഇതിനായി നിയമ നിര്‍മ്മാണം നടത്തുന്നകാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ നല്കുമോ;

(സി)ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്?

6569

കടലില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()കടലില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി)മലപ്പുറം ജില്ലയില്‍ ഏതെല്ലാം പ്രദേശങ്ങളിലാണ് പ്രസ്തുത പദ്ധതി ആരംഭിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

6570

ജലത്തില്‍ നിന്നും ഹൈഡ്രജന്‍ വേര്‍തിരിച്ച് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന സാങ്കേതിതവിദ്യ

ശ്രീ. എം. ഹംസ

()ജലത്തില്‍ നിന്നും ഹൈഡ്രജന്‍ വേര്‍തിരിച്ച് ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ സംബന്ധിച്ച പഠനം സംസ്ഥാന ഊര്‍ജ്ജവകുപ്പ് നടത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത പഠനം നടത്തുന്നതിനായി ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയത്; എന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പ്രസ്തുത ഏജന്‍സിയോട് ആവശ്യപ്പെട്ടി രിക്കുന്നത്?

6571

പാരമ്പര്യേതര വൈദ്യുതി ഉല്പാദന മാര്‍ഗ്ഗങ്ങള്‍

ശ്രീ. സി. ദിവാകരന്‍

,, ജി. എസ്. ജയലാല്‍

,, കെ. രാജു

,, വി. ശശി

()പാരമ്പര്യേതര വൈദ്യുതി ഉല്പാദന മാര്‍ഗ്ഗങ്ങളെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;

(ബി)സൌരോര്‍ജ്ജ പാനല്‍ ഘടിപ്പിക്കുന്നതിന് വായ്പയിനത്തിലും സബ്സിഡിയിനത്തിലുമായി എന്ത് തുക ലഭിക്കുമെന്ന് വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്തെ പാരമ്പര്യേതര ഊര്‍ജ്ജോല്പാദനം മൊത്തം ഊര്‍ജ്ജോല്പാദനത്തിന്റെ എത്ര ശതമാനം വരുമെന്ന് വെളിപ്പെടുത്തുമോ;

(ഡി)പാരമ്പര്യേതര ഊര്‍ജ്ജോല്പാദനത്തെ സംബന്ധിച്ച് പഠനം നടത്തിയ ജര്‍മ്മന്‍ സംഘത്തിന്റെ കണ്ടെത്തലുകള്‍ ഏന്തെല്ലാമാണെന്ന് വിശദമാക്കുമോ?

6572

കഞ്ചിക്കോട് വ്യവസായ മേഖലയിലെ വൈദ്യുതി മോഷണം

ശ്രീ. .കെ. ബാലന്‍

()കഞ്ചിക്കോട് വ്യവസായ മേഖലയിലെ വ്യവസായ സ്ഥാപനങ്ങള്‍ അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡ് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അനധികൃത മായി വൈദ്യുതി ഉപയോഗിച്ച സ്ഥാപനങ്ങളുടെ പേരും മോഷണ രീതിയും വിശദമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കഞ്ചിക്കോട് മേഖലയില്‍ എത്ര പ്രാവശ്യം പരിശോധന നടത്തിയിട്ടുണ്ട്;ഏറ്റവും ഒടുവില്‍ നടത്തിയ പരിശോധന എന്നായിരുന്നു;

(സി)എത്ര കിലോ വാട്ട് വൈദ്യുതിയുടെ മോഷണമാണ് പ്രസ്തുത പരിശോധനകളിലൂടെ കണ്ടെത്തിയിട്ടുള്ളത്; നിലവിലുള്ള നിരക്കനുസരിച്ച് എന്തു തുകയ്ക്കുള്ള വൈദ്യുതിയാണ് മോഷ്ടി ക്കപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ഡി)ഇവിടെ പ്രസ്തുത മേഖലയില്‍ ഒരു സ്ഥാപനത്തില്‍ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് ഭൂമിക്കടിയിലെ കേബിള്‍ വഴി വൈദ്യുതി മോഷ്ടിച്ചതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ സ്ഥാപനത്തിന്റെ പേരും, എന്ന് മുതലാണ് ഇപ്രകാരം മോഷണം തുടങ്ങിയതെന്നും, എത്ര കിലോ വാട്ട് വൈദ്യുതിയാണ് മോഷ്ടിച്ചതെന്നും, ഇപ്പോഴത്തെ നിരക്ക് അനുസരിച്ച് എന്തു തുകയ്ക്കുള്ള വൈദ്യുതിയാണ് മോഷ്ടിച്ചതെന്നും വ്യക്തമാക്കുമോ;

()അതനുസരിച്ച് പ്രസ്തുത സ്ഥാപനത്തിന് ബില്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; ഇക്കാര്യത്തില്‍ എന്ത് തുടര്‍നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

6573

അനധികൃത വൈദ്യുതി ഉപയോഗം തടയാന്‍ നടപടി

ശ്രീ. ഷാഫി പറമ്പില്‍

,, . സി. ബാലകൃഷ്ണന്‍

,, എം. പി. വിന്‍സെന്റ്

,, അന്‍വര്‍ സാദത്ത്

()അനധികൃത വൈദ്യുതി ഉപയോഗം തടയാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)ഇതിനായി എ.പി.റ്റി.എസ് ന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്ന കാര്യം പരിഗണിക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എ.പി.റ്റി.എസ്-ന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?

6574

അനധികൃത കണക്ഷന്‍ ചാര്‍ജ്

ശ്രീ.റ്റി.. അഹമ്മദ് കബീര്‍

()വൈദ്യുതി കണക്ഷന്‍ നല്‍കുമ്പോള്‍ വീടുകളില്‍ നിന്നും കണക്ഷന്‍ ചാര്‍ജ്ജ് എന്ന പേരില്‍ ഓവര്‍സിയറും, ലൈന്‍മാന്‍മാരും അനധികൃതമായി തുക കൈപ്പറ്റുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ അപ്രകാരം തുക ഈടാക്കുന്ന വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്കെതിരെയും കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കുമോ;

(സി)വൈദ്യുതി കണക്ഷന്‍ നല്കാനെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് കണക്ഷന്‍ ചാര്‍ജ്ജ് നല്‍കേണ്ടതില്ല എന്ന കാര്യം മാധ്യമങ്ങളിലൂടെ പൊതുജനശ്രദ്ധയില്‍കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കുമോ ?

6575

കേടായ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കുന്നതിലൂടെയുള്ള വരുമാനം

ശ്രീ. ആര്‍. രാജേഷ്

()മീറ്റര്‍ തകരാര്‍ മൂലം ഇടക്ട്രിസിറ്റി ബോര്‍ഡിനുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനായി മീറ്റര്‍ മാറ്റിവക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(ബി)ചാരുമ്മൂട്, മാവേലിക്കര, നൂറനാട് സെക്ഷനുകളില്‍ എത്ര മീറ്ററുകള്‍ മാറ്റി വെച്ചിട്ടുണ്ട്; കേടായ മീറ്ററുകള്‍ മാറ്റി വെച്ചത് മൂലം വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് വ്യക്തമാക്കുമോ;

(സി)പാലമേല്‍ പഞ്ചായത്തിലെ പള്ളിക്കല്‍ വാര്‍ഡിലെ രൂക്ഷമായ വൈദ്യുതി ക്ഷാമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?

6576

തെരുവുവിളക്കുകള്‍

ശ്രീ. വി. ശിവന്‍കുട്ടി

()നേമം നിയോജക മണ്ഡലത്തിലെ വിവിധ നഗരസഭാ വാര്‍ഡു കളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് തിരുവനന്തപുരം നഗരസഭയുടെ എത്ര അപേക്ഷകള്‍ ബന്ധപ്പെട്ട വൈദ്യുതി ബോര്‍ഡ് ഓഫീസുകളില്‍ ഇനിയും നടപടി സ്വീകരിക്കാതെ അവശേഷിക്കുന്നുണ്ട്;

(ബി)എങ്കില്‍ അവയുടെ വാര്‍ഡുതിരിച്ചുള്ള പട്ടിക, പ്രസ്തുത അപേക്ഷകള്‍ ഡെപ്പോസിറ്റു സഹിതം നഗരസഭയില്‍ നിന്നും വൈദ്യുതി ബോര്‍ഡില്‍ ലഭിച്ച തീയതി എന്നിവ ലഭ്യമാക്കുമോ;

(സി)പ്രസ്തുത അപേക്ഷകളിന്മേല്‍ എന്ന് നടപടി സ്വീകരിക്കാ നാകുമെന്ന് വ്യക്തമാക്കുമോ?

6577

പഞ്ചായത്തുകളിലെ തെരുവു വിളക്കുകള്‍

ശ്രീ. ബി. ഡി. ദേവസ്സി

()പഞ്ചായത്തുകളിലെ തെരുവു വിളക്കുകള്‍ നന്നാക്കുന്ന ചുമതല യില്‍ നിന്നും കെ.എസ്..ബി ഒഴിഞ്ഞതായി കാണിക്കുന്ന സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ പഞ്ചായത്തുകളിലെ സ്ട്രീറ്റ്ലൈറ്റുകളുടെ റിപ്പയര്‍വര്‍ക്കുകള്‍ നടക്കാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി)സ്ട്രീറ്റ്ലൈറ്റിനായി പഞ്ചായത്തുകള്‍ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഇപ്പോള്‍ അടച്ചുകൊണ്ടിരിക്കുന്ന "ഫിക്സഡ് താരിഫില്‍'' റിപ്പയര്‍ ചാര്‍ജ്ജ് ഉള്‍പ്പെട്ടിട്ടുണ്ടോ;

(ഡി)പഞ്ചായത്തു സ്ട്രീറ്റ്ലൈറ്റുകളുടെ അറ്റകുറ്റപണികള്‍ യഥാസമയം നടത്തി, തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

6578

വൈദ്യുതി സെക്ഷന്‍ ഓഫീസുകള്‍ ആരംഭിക്കുന്നതിനുളളമാനദണ്ഡങ്ങള്‍

ശ്രീ. . പി. ജയരാജന്‍

ശ്രീമതി കെ. കെ. ലതിക

ശ്രീ. ബാബു എം. പാലിശ്ശേരി

,, കെ. കെ. നാരായണന്‍

()വൈദ്യുതി സെക്ഷന്‍ ഓഫീസുകള്‍ ആരംഭിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രസ്തുത മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടോ;

(സി)20,000 ലേറെ ഉപഭോക്താക്കളുളള എത്ര സെക്ഷന്‍ ഓഫീസുകള്‍ ഉണ്ട്; ഇവ വിഭജിച്ച് പുതിയ സെക്ഷന്‍ ഓഫീസുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പുതിയ ഇലക്ട്രിക്കല്‍ ഡിവിഷന്‍ ആരംഭിച്ചിട്ടുണ്ടോ;

()ആവശ്യകതയുളള പ്രദേശങ്ങളില്‍ ഡിവിഷന്‍ ഓഫീസുകള്‍ അനുവദിക്കാതെ മറ്റ് പ്രദേശങ്ങളില്‍ അവ അനുവദിക്കാനുണ്ടായ കാരണമെന്ത്; വിശദാംശം നല്കുമോ?

6579

നേമം നിയോജക മണ്ഡലത്തിലെ വൈദ്യുതി കണക്ഷന്‍

ശ്രീ. വി. ശിവന്‍കുട്ടി

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നേമം നിയോജക മണ്ഡലത്തിലെ വിവിധ നഗരസഭാ വാര്‍ഡുകളിലെ ദരിദ്ര വിഭാഗങ്ങളില്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സൌജന്യ വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടുണ്ടോ;

(ബി)എങ്കില്‍ ആയതിന്റെ എല്ലാ വിശദാംശങ്ങളും വാര്‍ഡു തിരിച്ച് ലഭ്യമാക്കുമോ?

6580

കൊണ്ടോട്ടി മണ്ഡലത്തില്‍ പുതിയ സബ് സ്റേഷന്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കൊണ്ടോട്ടി മണ്ഡലത്തിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് പുതിയ സബ് സ്റേഷന്‍ തുടങ്ങുന്നതിനുള്ള നിര്‍ദ്ദേശം നിലവിലുണ്ടോ;

(ബി)കരിപ്പൂരിലെ 11 കെ. വി. സബ് സ്റേഷന്‍, പുളിക്കല്‍, കാരാട് എന്നിവിടങ്ങളില്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്ന സബ് സ്റേഷനുകള്‍ എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ എന്തെന്ന് വിശദമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.