UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6581

മോഡല്‍ സെക്ഷന്‍ ഓഫീസുകള്‍

ശ്രീ. സി. ദിവാകരന്‍

()മോഡല്‍ സെക്ഷന്‍ ഓഫീസുകള്‍ എവിടെയെല്ലാമാണ് പ്രവര്‍ത്തിക്കുന്നത് ;

(ബി)ഇവയിലൂടെ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ ?

6582

ഏച്ചൂര്‍ സെക്ഷനാഫീസില്‍ നിന്നും കണ്‍സ്യൂമര്‍മാരെ മാറ്റുന്നതിനുള്ള തീരുമാനം

ശ്രീ. ജെയിംസ് മാത്യൂ

()കണ്ണൂര്‍ ജില്ലയിലെ ഏച്ചൂര്‍ സെക്ഷനാഫീസിനു കീഴില്‍ നിലവില്‍ എത്ര ഉപഭോക്താക്കളുണ്ട്;

(ബി)ഉപഭോക്താക്കളുടെ എണ്ണം എത്ര കണ്ട് വര്‍ദ്ധിക്കുമ്പോഴാണ് നിലവിലുള്ള സെക്ഷനാഫീസുകള്‍ വിഭജിക്കുന്നത്; ഇപ്രകാരം വിഭജിക്കപ്പെടുന്ന സെക്ഷന്‍ ഓഫീസുകളില്‍ എത്ര ഉപഭോക്താക്കളാണ് ഉണ്ടായിരിക്കേണ്ടത്;

(സി)മയ്യില്‍ സെക്ഷനാഫീസിനു കീഴില്‍ എത്ര ഉപഭോക്താക്കളുണ്ട്;

(ഡി)ഏച്ചൂര്‍ സെക്ഷനാഫീസില്‍ നിന്നും മയ്യില്‍ ആഫീസിനു കീഴിലേക്ക് ഉപഭോക്താക്കളെ മാറ്റുന്നതിനു തീരുമാനിച്ചിട്ടുണ്ടോ;

()ഉണ്ടെങ്കില്‍ അപ്രകാരം മാറ്റുന്നതിനുള്ള കാരണം വ്യക്തമാക്കുമോ?

6583

മാവേലിക്കര മണ്ഡലത്തിലെ പട്ടികജാതി കോളനികളുടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം

ശ്രീ. ആര്‍. രാജേഷ്

()മാവേലിക്കര മണ്ഡലത്തിലെ പട്ടികജാതി കോളനികളില്‍ വൈദ്യുതീകരിക്കാത്ത വീടുകളുടെ എണ്ണം കോളനി തിരിച്ച് ലഭ്യമാക്കുമോ; പ്രസ്തുത വീടുകള്‍ വൈദ്യുതീകരിക്കുന്നതിന് നിലവില്‍ ഏതെങ്കിലും പദ്ധതികള്‍ ഉണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

(ബി)മാവേലിക്കര മണ്ഡലത്തില്‍ വോള്‍ട്ടേജ് ഇംപ്രൂവ്മെന്റ് പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് ഏതെല്ലാം സെക്ഷനുകളിലാണെന്നും ഇതിനായി എന്തു തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ?

6584

ആലപ്പുഴ നഗരത്തിലെ വൈദ്യുതിമുടക്കം

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ നഗരത്തിലും പരിസരപ്രദേശങ്ങളിലും പതിവായി വൈദ്യുതി മുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

6585

കെ.എസ്..ബി.-കാസര്‍ഗോഡ് ജില്ലയിലെ ഒഴിവുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

വൈദ്യുതി ബോര്‍ഡിന്റെ കാസറഗോഡ് ജില്ലയിലെ ഓഫീസു കളില്‍ ഒഴിവുള്ള വിവിധ തസ്തികകളില്‍ നിയമനം നടത്തുന്ന തിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്കാമോ?

6586

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം

ശ്രീ.പി.റ്റി.. റഹിം

()കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിനായി എത്ര രൂപക്കുള്ള എസ്റിമേറ്റാണ് തയ്യാറാക്കിയിരുന്നത്;

(ബി)ഇതിനാവശ്യമായ തുക യു.സി. രാമന്‍ എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ചിരുന്നുവോ എന്ന് വ്യക്തമാക്കാമോ ?

6587

അങ്കമാലി ട്രാന്‍സ്മിഷന്‍ സ്റോര്‍

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി ചമ്പന്നൂര്‍ വ്യവസായ മേഖലയോട് ചേര്‍ന്ന് കിടക്കുന്നതും 1970-ല്‍ പ്രവര്‍ത്തനം ആരംഭിച്ചതുമായ കെ.എസ്..ബി.യുടെ ട്രാന്‍സ്മിഷന്‍ സ്റോര്‍ പ്രവര്‍ത്തിക്കുന്ന 16 ഏക്കറോളം വരുന്ന സ്ഥലം ഉപയോഗ്യയോഗ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(ബി)കേരളത്തിലെ നൂറുകണക്കിന് സബ് സ്റേഷനുകളില്‍ ഉപയോഗിക്കുന്ന സി.റ്റി, പി.റ്റി, സി.പി.റ്റി തുടങ്ങിയ ഉപകരണങ്ങള്‍ റിപ്പയറിംഗ് ചെയ്യുന്നതിനുള്ള റിപ്പയറിംഗ് യൂണിറ്റും വൈദ്യുതോപകരങ്ങള്‍ ടെസ്റ് ചെയ്യുന്നതിനായി ആധുനിക ടെസ്റിംഗ് ലാബും ഈ സ്ഥലത്ത് സ്ഥാപിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ ?

6588

കുണ്ടറ കെ. എസ്. . ബി. ട്രാന്‍സ്ഫോര്‍മര്‍ യൂണിറ്റ്

ശ്രീ. എം. . ബേബി

()കെ. എസ്. . ബി.യുടെ റീജിയണല്‍ സ്റോര്‍ കുണ്ടറയില്‍ നിന്നും മാറ്റുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ബി)കുണ്ടറയില്‍ കെ. എസ്. . ബി.യുടെ ട്രാന്‍സ്ഫോര്‍മര്‍ യൂണിറ്റ് ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി ആരംഭിച്ചിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

6589

തൃക്കാക്കര സബ് സ്റേഷന്‍

ശ്രീ.ബെന്നി ബെഹനാന്‍

()തൃക്കാക്കര സബ്സ്റേഷനിലെ വൈദ്യുതി ഉപഭോക്താക്കളുടെ എണ്ണം കൂടുതലാണെന്നുളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദമാക്കാമോ ;

(ബി)പ്രസ്തുത സബ് സ്റേഷന്‍ പരിധിയില്‍ വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിനും, ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുവാനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് ;

(സി)പ്രസ്തുത സെക്ഷന്‍ ഓഫീസ് വിഭജിക്കുന്നതിനെ കുറിച്ച് ആലോചിക്കുമോ ;

(ഡി)എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് ; വ്യക്തമാക്കാമോ ?

6590

കുറ്റ്യാട്ടൂരില്‍ ഇലക്ട്രിക്കല്‍ സെക്ഷനാഫീസ്

ശ്രീ. ജെയിംസ് മാത്യു

()കണ്ണൂര്‍ ജില്ലയിലെ കുറ്റ്യാട്ടൂര്‍ പഞ്ചായത്തില്‍ ഇലക്ട്രിക്കല്‍ സെക്ഷനാഫീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുളള നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികളാണ് സ്വികരിച്ചിട്ടുളളതെന്ന് അറിയിക്കാമോ;

(സി)കുറ്റ്യാട്ടൂര്‍, കൊളച്ചേരി പഞ്ചായത്തിലെ ഉപഭോക്താക്കളുടെ സൌകര്യാര്‍ത്ഥം കുറ്റ്യാട്ടൂര്‍ പഞ്ചായത്തിലെ ചെറവത്തലമൊട്ടയില്‍ സെക്ഷനാഫീസ് ആരംഭിക്കുന്നതിന് നടപടി സ്വികരിക്കുമോ?

6591

വൈദ്യുതി ബോര്‍ഡിലെ പുതുക്കിയ പെന്‍ഷന്‍

ശ്രീ... അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()വൈദ്യുതി ബോര്‍ഡില്‍ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ എന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്;

(ഡി)ഉത്തരവ് നടപ്പാക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ; പുതുക്കിയ പെന്‍ഷന്‍ നല്‍കാനുള്ള കാലതാമസം എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ ?

6592

ചെറുകിട ജലവൈദ്യുത പദ്ധതികളുടെ സര്‍വ്വെ

ശ്രീ. രാജു എബ്രഹാം

()ചെറുകിട ജലവൈദ്യുത പദ്ധതികളുടെ സര്‍വ്വെ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് സംബന്ധിച്ച പട്ടിക ലഭ്യമാക്കുമോ;

(ബി)ഇതില്‍ എത്ര പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്തിട്ടുണ്ട്;

(സി)ഇതില്‍ ഏതെല്ലാം പദ്ധതികളാണ് വൈദ്യുതി ബോര്‍ഡ് നേരിട്ട് നടപ്പാക്കുന്നത്;

(ഡി)ചെറുകിട പദ്ധതികള്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ അവ ഏതെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ?

6593

പുന്നപ്ര കെ.എസ്..ബി. സബ്ഡിവിഷന്‍ ഓഫീസിന് സ്വന്തമായി കെട്ടിടം

ശ്രീ. ജി. സുധാകരന്‍

()പുന്നപ്ര കെ.എസ്..ബി. സബ്ഡിവിഷന്‍ ഓഫീസ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതും കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന് കെട്ടിട ഉടമ ആവശ്യപ്പെട്ടിരിക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)പുന്നപ്ര ട്രാന്‍സ്മിഷന്‍ ക്വാര്‍ട്ടേഴ്സ് കോമ്പൌണ്ടില്‍ പ്രസ്തുത കെട്ടിടം പണിയുന്നതിന് ആവശ്യമായ സ്ഥലം വെറുതെ കിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഈ സ്ഥലത്ത് പുന്നപ്ര കെ.എസ്..ബി സബ്ഡിവിഷന്‍ ഓഫീസിന് സ്വന്തമായി കെട്ടിടം പണിയാന്‍ എന്തെങ്കിലും തടസ്സമുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ ?

6594

വൈദ്യുതി പ്രോജക്ട് ഏരിയകളിലുളള ഒഴിവുകള്‍

ശ്രീ. കെ. അജിത്

()വൈദ്യുതി പ്രോജക്ട് ഏരിയകളില്‍ നിലവില്‍ ഏതെല്ലാം തസ്തികകളില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി)ഇതില്‍ എത്ര അസിസ്റന്റ് എഞ്ചിനീയര്‍മാരുടെ ഒഴിവുകള്‍ ഉണ്ടെന്നും അവ എന്നു നിലവില്‍ വന്നതാണെന്നും വെളിപ്പെടുത്തുമോ;

(സി)പദ്ധതി പ്രദേശങ്ങളില്‍ ഒഴിവുകള്‍ ഉണ്ടെങ്കില്‍ അവ നികത്താതിരിക്കുന്നതിനുള്ള കാരണം വ്യക്തമാക്കുമോ?

6595

ഊര്‍ജ്ജവകുപ്പില്‍ എഞ്ചിനീയര്‍മാരുടെ ഒഴിവുകള്‍

ശ്രീ. കെ. അജിത്

()സംസ്ഥാന ഊര്‍ജ്ജവകുപ്പില്‍ അസിസ്റന്റ് എഞ്ചിനീയര്‍, അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നീ തസ്തികകളില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)സബ് എഞ്ചിനീയര്‍ തസ്തികയില്‍ നിന്നും അസിസ്റന്റ് എഞ്ചിനീയര്‍ തസ്തികയിലേക്ക് പ്രമോഷന്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ ഏറ്റവും ഒടുവില്‍ പ്രമോഷന്‍ നടത്തിയത് എന്നാണ്; വിശദാംശം വെളിപ്പെടുത്തുമോ;

(സി)ഇല്ലെങ്കില്‍ അതിനു കാരണമെന്ത്; എന്ന് പ്രൊമോഷന്‍ നടത്താനാകുമെന്ന് വ്യക്തമാക്കുമോ?

6596

മെയിന്റനന്‍സ് ജോലികള്‍ക്ക് ആവശ്യമായ ജീവനക്കാര്‍

ശ്രീ. .കെ. ബാലന്‍

()മെയിന്റനന്‍സ് ജോലികള്‍ യഥാസമയം നടത്താത്തതുമൂലം വൈദ്യുതി തകരാറുകളും വിതരണ നഷ്ടവും വര്‍ദ്ധിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സെക്ഷനാഫീസുകളില്‍ മെയിന്റനന്‍സ് ജോലികള്‍ ചെയ്യുന്നതിന് ഇപ്പോള്‍ ജീവനക്കാരുടെ കുറവുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം തസ്തികകളില്‍ എത്ര ജീവനക്കാരുടെ കുറവാണ് ഉളളതെന്ന് വ്യക്തമാക്കുമോ;

(സി)സെക്ഷനാഫീസുകളില്‍ മെയിന്റനന്‍സ് ജോലികള്‍ക്കുള്ള സാധന സാമഗ്രികളില്‍ കുറവ് നേരിടുന്നുണ്ടോ; ഇതുമൂലം മെയിന്റനന്‍സ് ജോലികള്‍ മുടങ്ങുന്ന സാഹചര്യമുണ്ടോ?

6597

സംസ്ഥാനത്തെ റെയില്‍വേ വികസനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്തെ റെയില്‍വേ വികസനത്തിനായി എന്തെല്ലാം പദ്ധതികളും മറ്റാവശ്യങ്ങളുമാണ് കേന്ദ്ര റെയില്‍വേ വകുപ്പിനോട് ആവശ്യപ്പെട്ടതെന്ന് വിശദ മാക്കാമോ;

(ബി)പ്രസ്തുത പദ്ധതികളിലും, മറ്റാവശ്യങ്ങളിന്മേലും കേന്ദ്രസര്‍ക്കാര്‍ ഇതിനകം എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ;

(സി)ഇതിന്റെ ഭാഗമായി ഓരോ പദ്ധതിയുടേയും പ്രവൃത്തികള്‍ ഏതു ഘട്ടത്തിലാണെന്നും അവയ്ക്കായി എന്തു തുക നീക്കി വെച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തുമോ?

6598

മോണോ റെയില്‍ പദ്ധതികള്‍

ശ്രീ. എം. പി. വിന്‍സെന്റ്

()കേരളത്തിലെ മോണോ റെയില്‍ പദ്ധതികള്‍ ഏതു ഘട്ടത്തിലാണ് ;

(ബി)പ്രസ്തുത പദ്ധതികളില്‍ ഏതൊക്കെ പ്രദേശങ്ങളാണ് ഉള്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നത് ;

(സി)പ്രസ്തുത പദ്ധതികള്‍ എന്നത്തേയ്ക്ക് കമ്മീഷന്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് ;

(ഡി)നാറ്റ്പാക്കിന്റെ പഠനപ്രകാരം ഈ പദ്ധതിയുടെ ആകെ എസ്റിമേറ്റ് എത്ര ; വിശദമാക്കുമോ ?

6599

റെയില്‍വേ സ്റേഷനുകളിലെ പാര്‍ക്കിംഗ് ചാര്‍ജ്

ശ്രീ. റ്റി. വി. രാജേഷ്

റെയില്‍വേ സ്റേഷനുകളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഫീസ് നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഓരോ വിഭാഗത്തിലുമുള്ള വാഹനങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ഫീസ് നിരക്ക് വ്യക്തമാക്കുമോ?

6600

ട്രെയിനുകളിലെ ഭക്ഷണവിതരണം

ശ്രീ. പി. തിലോത്തമന്‍

()കേരളത്തില്‍ ഓടുന്ന ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന ഭക്ഷണസാധനങ്ങളും അവ വിതരണം ചെയ്യുന്ന പാത്രങ്ങളും എപ്രകാരമുള്ളതായിരിക്കണമെന്നത് സംബന്ധിച്ചും യാത്രക്കാരുടെ ആരോഗ്യസുരക്ഷ, സാധനങ്ങളുടെ ന്യായവില എന്നിവ സംബന്ധിച്ചും നിവേദനങ്ങളോ പരാതികളോ നിര്‍ദ്ദേശങ്ങളോ ഈ സര്‍ക്കാര്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇവയുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;

(ബി)ചെന്നൈ മെയില്‍ ട്രെയിനില്‍ 'ബെയര്‍' എന്ന കീടനാശിനി കമ്പനിയുടെ കീടനാശിനി കവര്‍ പുനരുപയോഗപ്പെടുത്തി നിര്‍മ്മിച്ച പ്ളെയിറ്റുകളില്‍ ഭക്ഷണം വിതരണം ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അതിന്‍മേല്‍ എന്തുനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

6601

പുനലൂര്‍- ചെങ്കോട്ട ഗേജ് മാറ്റം

ശ്രീ. ആര്‍. രാജേഷ്

()പുനലൂര്‍- ചെങ്കോട്ട ഗേജ് മാറ്റം എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും; ഗേജ് മാറ്റത്തിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവില്‍ ഉണ്ടോ; ഉണ്ടെങ്കില്‍ എന്തൊക്കെ; സ്റേഷനുകള്‍ നവീകരിക്കുന്നതിന് പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ടോ ;

(ബി)എം.സി. റോഡിന് സമാന്തരമായി റെയില്‍പ്പാത നിര്‍മ്മിക്കാനുളള നിര്‍ദ്ദേശം നിലവിലുണ്ടോ ; ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സര്‍വ്വെ നടത്തിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ ?

6602

മോട്ടോര്‍ വെഹിക്കിള്‍ ആക്ട് ഭേദഗതി

ശ്രീ. കെ. ദാസന്‍

()മോട്ടോര്‍ വെഹിക്കിള്‍ ആക്ട് ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പരിഗണനയിലിരിക്കുന്ന ഭേദഗതികള്‍ ഏതെല്ലാമെന്നും ഭേദഗതികൊണ്ട് ലക്ഷ്യം വയ്ക്കുന്നത് എന്താണെന്നും വ്യക്തമാക്കുമോ;

(സി)വാഹന നിയമത്തില്‍ കൊണ്ടുവരുവാന്‍ ഉദ്ദേശിക്കുന്ന ഭേദഗതികള്‍, ടാക്സി, ഓട്ടോ, ടെമ്പോ വാഹനങ്ങളില്‍ എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് നടപ്പില്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?

6603

മോട്ടോര്‍ വാഹന എന്‍ഫോഴ്സ്മെന്റിന്റെ പ്രവര്‍ത്തനം

ശ്രീ. പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

()മോട്ടോര്‍ വാഹന എന്‍ഫോഴ്സ്മെന്റിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് പുതിയ സ്ക്വാഡുകള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുവോ;

(ബി)എങ്കില്‍ പ്രസ്തുത സ്ക്വാഡുകളുടെ പ്രവര്‍ത്തനം ഏതെല്ലാം മേഖലകളില്‍ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് ;

(സി)ഈ സ്ക്വാഡുകളുടെ പ്രവര്‍ത്തനം എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയിക്കുമോ ?

6604

മോട്ടോര്‍ വാഹന വകുപ്പ് കാര്യക്ഷമമാക്കുന്നതിന് നടപടി

ശ്രീ. റ്റി. വി. രാജേഷ്

()മോട്ടോര്‍ വാഹന വകുപ്പില്‍ വാഹനപ്പെരുപ്പത്തിനനുസൃതമായി സാങ്കേതിക വിഭാഗം ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാത്തതു കാരണം പൊതുജനങ്ങള്‍ക്ക് നല്‍കുന്ന വിവിധ സേവനങ്ങള്‍ക്ക് കാലതാമസം വരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)റോഡ് അപകടം കുറയ്ക്കുന്നതിനും മോട്ടോര്‍ വാഹന വകുപ്പ് കാര്യക്ഷമമാക്കുന്നതിനും ടി. പി. സെന്‍കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി)മോട്ടോര്‍ വാഹന വകുപ്പിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ?

6605

മോട്ടോര്‍ വാഹന വകുപ്പിന്റെ കമ്പ്യൂട്ടര്‍വല്‍ക്കരണം

ശ്രീ. മോന്‍സ് ജോസഫ്

()മോട്ടോര്‍ വാഹന വകുപ്പിന്റെ കമ്പ്യൂട്ടര്‍വല്‍ക്കരണം കൂടുതല്‍ ആധുനികവല്‍ക്കരിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ബി)ബൂധനാഴ്ച ദിവസങ്ങളില്‍ നികുതി പിരിവിനൊപ്പം മറ്റു സേവനങ്ങള്‍ കൂടി മോട്ടോര്‍ വാഹന വകുപ്പില്‍ നടപ്പിലാക്കുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം ; ഇത് എല്ലാ ഓഫീസുകളിലും നടക്കുന്നുണ്ടോ ; ഇല്ലെങ്കില്‍ കാരണമെന്ത് ;

(സി)വാഹന ഉടമകളുടെ പേരു ചെയ്ഞ്ചു ചെയ്യല്‍, ഹൈപ്പോത്തിക്കേഷന്‍ മാറ്റല്‍ എന്നിവ ഒരു ദിവസം കൊണ്ട് നടപ്പില്‍ വരുത്തുവാന്‍ വകുപ്പ് നിലവില്‍ നേരിടുന്ന പ്രയാസങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ ;

(ഡി)മോട്ടോര്‍ വാഹന വകുപ്പില്‍ പോസ്റല്‍ സംവിധാനം നിര്‍ത്തലാക്കാന്‍ നടപടി സ്വീകരിക്കുമോ ;

()രജിസ്ട്രേഷന്‍ സംസ്ഥാനത്ത് എവിടെയും നടത്തുവാന്‍ അവസരമൊരുക്കുമോ ; ഇതിന് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടോ ;

(എഫ്)സംസ്ഥാനത്ത് എവിടെയും ടാക്സ് സ്വീകരിക്കാനുള്ള നടപടി സ്വീകരിക്കുമോ ?

6606

മോട്ടോര്‍ വാഹനവകുപ്പിന്റെ ഓഫീസുകളിലെ നികുതി പിരിവ്

ശ്രീ. ബി.ഡി. ദേവസ്സി

()ബുധനാഴ്ചകളിലും മോട്ടോര്‍ വാഹനവകുപ്പിന്റെ ഓഫീസുകളില്‍ നികുതി പിരിവിനൊപ്പം മറ്റ് സേവനങ്ങള്‍ കൂടി പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പുവരുത്തുമോ;

(ബി)മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വിശ്വാസ്യത കൈവരുത്താന്‍ നടപടി സ്വീകരിക്കുമോ?

6607

ആര്‍.ടി. ഓഫീസുകളില്‍ ഇടനിലക്കാരുടെ ഇടപെടല്‍ തടയാന്‍ നടപടി

ശ്രീ. എം. ചന്ദ്രന്‍

,, കെ. രാധാകൃഷ്ണന്‍

ഡോ. കെ.ടി. ജലീല്‍

ശ്രീ. ബി. സത്യന്‍

()സംസ്ഥാനത്തെ ആര്‍.ടി. ഓഫീസുകളിലെ ബയോമെട്രിക് ഹാജര്‍ സംവിധാനത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി)ഈ സിസ്റം നിലവില്‍ വരുന്നതോടെ ഇടനിലക്കാരുടെ ഇടപെടല്‍ ഏതു തരത്തില്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്;

(സി)ബയോമെട്രിക് ഹാജര്‍ സംവിധാനവും ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളും ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇത് നിരീക്ഷിക്കാനും അഴിമതി നടത്തുന്നവരെ കണ്ടെത്തുവാനും എന്ത് സംവിധാനമാണ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?

6608

ആര്‍.ടി.. ആഫീസുകളിലെ സാങ്കേതിക വിഭാഗം ജീവനക്കാര്‍

ശ്രീ. സി. മമ്മൂട്ടി

()കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഹനരജിസ്ട്രേഷന്‍ നടക്കുന്ന സബ്ബ് ആര്‍.ടി.ഓഫീസ് ഏതാണ് ;

(ബി)കേരളത്തില്‍ സബ്ബ് ആര്‍.ടി. ഓഫീസുകളില്‍ നിലവിലുള്ള സാങ്കേതിക വിഭാഗം ജീവനക്കാരുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(സി)കേരളത്തില്‍ ഏറ്റവും കൂറവ് വാഹനങ്ങള്‍ രജിസ്റര്‍ ചെയ്യുന്ന സബ്ബ് ആര്‍.ടി. ഓഫീസ് ഏതാണ് ;

(ഡി)കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഹനം രജിസ്റര്‍ ചെയ്യുന്ന സബ്ബ് ഓഫീസിലെയും ഏറ്റവും കുറഞ്ഞ വാഹന രജിസ്ട്രേഷന്‍ നടക്കുന്ന സബ്ബ് ആര്‍.ടി. ഓഫീസിലെയും സാങ്കേതിക വിഭാഗം ജീവനക്കാരുടെ എണ്ണം ഒരേപോലെയാണ് എന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

()കേരളത്തില്‍ കൂടുതല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നടക്കുന്ന ആര്‍.ടി. ഓഫീസുകളില്‍ വാഹനങ്ങളുടെ സാന്ദ്രതയ്ക്കനുസൃതമായി കൂടുതല്‍ സാങ്കേതിക വിഭാഗം ജീവനക്കാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ?

6609

ജീവന്‍ സുരക്ഷാ പദ്ധതി

ശ്രീ. കെ. മുരളീധരന്‍

,, ഹൈബി ഈഡന്‍

,, പി. സി. വിഷ്ണുനാഥ്

,, വര്‍ക്കല കഹാര്‍

()ജീവന്‍ സുരക്ഷാ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി)ബോട്ടുകളിലെ യാത്രാക്കാരുടെയും ജീവനക്കാരുടെയും ജീവന്‍ സുരക്ഷാ ഉറപ്പാക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)ആവശ്യമുളള ലൈഫ് ജാക്കറ്റുകളും ജീവന്‍ രക്ഷാ ഉപകരണങ്ങളും ബോട്ടില്‍ നിര്‍ബന്ധമായും സൂക്ഷിക്കുന്നകാര്യം പരിഗണിക്കുമോ?

6610

റോഡപകടങ്ങള്‍ കുറയ്ക്കുന്നതു സംബന്ധിച്ച ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ റിപ്പോര്‍ട്ട്

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്തെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവോ; വ്യക്തമാക്കുമോ;

(ബി)റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ എന്തൊക്കെയായിരുന്നു; വിശദമാക്കുമോ;

(സി)ഈ ശുപാര്‍ശകളില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വ്യക്തമാക്കുമോ?

6611

റോഡപകടങ്ങള്‍ - ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ റിപ്പോര്‍ട്ട്

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. .എം. ആരിഫ്

,, കെ.വി. വിജയദാസ്

,, ബി. സത്യന്‍

()റോഡപകടങ്ങള്‍ കുറയ്ക്കാനുദ്ദേശിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ് വിശദമാക്കുമോ;

(സി)മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ടായിരുന്നോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ?

6612

വാഹനാപകടങ്ങളെക്കുറിച്ചുളള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാനത്തുണ്ടായ വിവിധ വാഹനാപകടങ്ങളെക്കുറിച്ചുളള അന്വേഷണം നടത്തുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച കമ്മീഷനുകളുടെ റിപ്പോര്‍ട്ടിന്മേല്‍ യഥാസമയം നടപടി സ്വീകരിച്ചിരുന്നോ; വിശദമാക്കുമോ;

(ബി)ഏതെല്ലാം റിപ്പോര്‍ട്ടുകളിന്മേലാണ് ഇനിയും നടപടി സ്വികരിക്കാനുളളത്;

(സി)വിവിധ കമ്മീഷനുകള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഭാവിയില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടി മോട്ടോര്‍ വാഹന നിയമത്തിലും ചട്ടത്തിലും എന്തെല്ലാം ഭേദഗതികള്‍ ഇതുവരെ വരുത്തിയിട്ടുണ്ട്; വ്യക്തമാക്കാമോ?

6613

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് എന്‍ഫോഴ്സുമെന്റ് സ്ക്വാഡുകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി എന്‍ഫോഴ്സുമെന്റ് സ്ക്വാഡുകള്‍ അനുവദിക്കുവാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ടോ;

(ബി)ഏതെല്ലാം ജില്ലകളിലാണ് പ്രസ്തുത സ്ക്വാഡുകള്‍ രൂപീകരിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്;

(സി)ഏതെങ്കിലും ജില്ലയെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ഡി)റോഡപകടങ്ങള്‍ സംസ്ഥാനത്താകെ നടക്കുന്നതിനാല്‍ എല്ലാ ജില്ലകളിലും എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

6614

മോട്ടോര്‍ വാഹന വകുപ്പിലെ കമ്പ്യൂട്ടറൈസേഷന്‍

ശ്രീ.പി. ഉബൈദുള്ള

()മോട്ടോര്‍ വാഹന വകുപ്പില്‍ കമ്പ്യൂട്ടറൈസേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ;

(ബി)വാഹനങ്ങളുടെ നികുതി അടക്കുന്നതിന് ഇ-പേയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)ആര്‍.റ്റി ഓഫീസുകളില്‍ ഫീസുകള്‍ സ്വീകരിക്കുന്ന സമയം ദീര്‍ഘിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ?

6615

കെ.ടി.ഡി.എഫ്.സി.യും കെ.എസ്.ആര്‍.ടി.സി.യും ചേര്‍ന്ന് സംയുക്ത സംരംഭങ്ങള്‍

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, . പ്രദീപ് കുമാര്‍

,, വി. ശിവന്‍കുട്ടി

()കെ.ടി.ഡി.എഫ്.സി.യും കെ.എസ്.ആര്‍.ടി.സി.യും ചേര്‍ന്ന് സംയുക്ത സംരംഭമായി ഏതെല്ലാം പദ്ധതികളാണ് ഏറ്റെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)മുന്‍സര്‍ക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച ഏതെല്ലാം പദ്ധതികളുടെ പണി പൂര്‍ത്തിയായി;

(സി)കെ.എസ്.ആര്‍.ടി.സി. ബസ് സ്റേഷനുകളുടെ പ്രവര്‍ത്തനം ബി..ടി. അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഏതെല്ലാം ബസ് സ്റേഷനുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുതുതായി ഏറ്റെടുക്കുവാന്‍ ഉദ്ദേശിക്കുന്നു; വ്യക്തമാക്കുമോ;

(ഡി)ഏറ്റെടുത്ത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തതുമൂലം ഉണ്ടാകുന്ന സാമ്പത്തികനഷ്ടം ഒഴിവാക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമോ;

()മുന്‍ തീരുമാനമനുസരിച്ച് തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റേഷന്റെ പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കേണ്ടതായിരുന്നു; ഇക്കാര്യത്തില്‍ കാലതാമസമുണ്ടായിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ?

6616

മോട്ടോര്‍ വാഹന വകുപ്പിലെ നികുതി കുടിശ്ശിക

ശ്രീ. എം. . ബേബി

,, വി. ശിവന്‍കുട്ടി

,, കെ. വി. വിജയദാസ്

,, കെ. ദാസന്‍

()മോട്ടോര്‍ വാഹന വകുപ്പ് നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ കുടിശ്ശിക പിരിച്ചെടുക്കുന്നതിന് തടസ്സമാകുന്നതായി കരുതുന്നുണ്ടോ;

(സി)കുടിശ്ശിക പിരിച്ചെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പില്‍ എന്‍ഫോഴ്സ്മെന്റ് ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ;

(ഡി)നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നത് സംബന്ധിച്ച് 2010 മാര്‍ച്ച് 31-ലെ സി&.ജി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;

()ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിയുടെ 2006-08ലെ റിപ്പോര്‍ട്ടിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു; വിശദമാക്കുമോ?

6617

ഇന്ധന ഉപയോഗം പരിമിതപ്പെടുത്തുന്നതിന് നടപടി

ശ്രീ. പി.കെ.ബഷീര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, കെ.എന്‍.. ഖാദര്‍

()വാഹന ഇന്ധന വിലവര്‍ദ്ധനയും ഇന്ധന ഉറവിടങ്ങള്‍ ശോഷിച്ചുവരുന്ന സാഹചര്യവും കണക്കിലെടുത്ത് സംസ്ഥാനത്ത് ഉപയോഗത്തിലുള്ള വാഹനങ്ങളുടെ ഇന്ധന ഉപയോഗം പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച് ആലോചിക്കുന്നുണ്ടോ;

(ബി)വാഹനങ്ങളുടെ ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുക, ഇന്ധന ഉപയോഗത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുക, വേസ്റേജ് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തി വിദേശനാണയനഷ്ടം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

6618

ഇരുചക്ര വാഹനങ്ങള്‍ മാറ്റം വരുത്തി റെയിസിംഗിന് ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ നടപടി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

'' വി.പി. സജീന്ദ്രന്‍

'' കെ. അച്ചുതന്‍

'' .സി. ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് രജിസ്റര്‍ ചെയ്ത ഇരുചക്ര വാഹനങ്ങള്‍ മാറ്റം വരുത്തി റെയിസിംഗിന് ഉപയോഗിക്കുന്നതുമൂലം അപകടങ്ങള്‍ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;

(ബി)ഇത്തരം പ്രവര്‍ത്തികളെ നിരീക്ഷിക്കാനും നിയന്ത്രിക്കുവാനും എന്തെല്ലാം സംവിധാനമാണ് മോട്ടോര്‍ വാഹന വകുപ്പിനുള്ളത്;

(സി)ഇവര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് എടുക്കാനുദ്ദേശിക്കുന്നത്?

6619

മോട്ടോര്‍ വാഹന ചെക്ക് പോസ്റുകളുടെ നവീകരണം

ശ്രീ. എം. ഹംസ

()മോട്ടോര്‍ വാഹന ചെക്ക് പോസ്റുകളുടെ നവീകരണത്തിനായി എന്തെല്ലാം പദ്ധതികള്‍ ആണ് നടപ്പിലാക്കിവരുന്നത്; പ്രസ്തുത പദ്ധതികള്‍ കാര്യക്ഷമമല്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് പരിഹരിക്കുമോ;

(ബി)മോട്ടോര്‍ വാഹന ചെക്ക് പോസ്റുകളില്‍ നിന്ന് ലഭിക്കുന്നവരുമാനത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്റെ 2006 മുതല്‍ 2012 മാര്‍ച്ച് 31 വരെയുളള സ്റേറ്റ്മെന്റ് ലഭ്യമാക്കാമോ?

6620

ഭാരം കയറ്റിയ വാഹനങ്ങള്‍ മൂലം റോഡ് തകരുന്നത് സംബന്ധിച്ച പഠനം

ശ്രീമതി കെ.കെ. ലതിക

()സംസ്ഥാനത്തെ വിവിധതരം റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ എത്ര അളവുവരെ ഭാരം കയറ്റാം എന്നതിനെ സംബന്ധിച്ച് മാനദണ്ഡങ്ങള്‍ നിലവിലുണ്ടോ; വ്യക്തമാക്കുമോ;

(ബി)നിര്‍മ്മാണ വസ്തുക്കള്‍ കയറ്റിയ വാഹനങ്ങള്‍ സഞ്ചരിക്കുന്നതിനാല്‍ ഗ്രാമീണ റോഡുകള്‍ തകരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)ഇക്കാര്യങ്ങളെക്കുറിച്ച് പഠിക്കുന്നതിന് ഒരു വിദഗ്ധ സമിതിയെ നിയമിച്ച് പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് തയ്യാറാകുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.