UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6621

വാഹനങ്ങളിലെ നയിം ബോര്‍ഡുകള്‍

ശ്രീ. ബെന്നി ബെഹനാന്‍

()കോര്‍പ്പറേഷനുകള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവയുടെ വാഹനങ്ങളില്‍ വകുപ്പുതല ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ചില കോര്‍പ്പറേഷനുകള്‍ ഇപ്രകാരം ചെയ്യാതെ ബന്ധപ്പെട്ട വകുപ്പുകളുടെ ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)നിയമാനുസൃതമല്ലാത്ത ബോര്‍ഡുകള്‍, കളറുകള്‍ എന്നിവ ഉപയോഗിക്കുന്നത് തടയുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ?

6622

കൊടുവള്ളി ജെ.ആര്‍.ടി.. യ്ക്കെതിരെ പരാതി

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()സംസ്ഥാന ഗവര്‍ണ്ണറുടെ മരണത്തെത്തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ദിവസം (02-02-2012) രജിസ്ട്രേഷന്‍ നടപടികള്‍ നടക്കാതെവന്ന വാഹനങ്ങള്‍ക്ക് കൊടുവള്ളി ജോയിന്റ് ആര്‍. ടി. . അടുത്ത ദിവസം 2000 രൂപ ഫൈന്‍ അകാരണമായി ചുമത്താന്‍ ശ്രമിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉന്നത ഇടപെടലിനെത്തുടര്‍ന്ന് അനാവശ്യ ഫൈന്‍ ഒഴിവാക്കിയെങ്കിലും, വാഹനങ്ങുടെ ആര്‍. സി. ബുക്കുകള്‍ പിടിച്ചുവച്ചിട്ടുള്ള കാര്യം പരിശോധിക്കുമോ;

(സി)അനാവശ്യമായി പിടിച്ചുവച്ചിട്ടുള്ള ആര്‍. സി. ബുക്കുകള്‍ ഉടമകള്‍ക്ക് നല്കുവാന്‍ അടിയന്തിര നിര്‍ദ്ദേശം നല്കുമോ?

6623

കുട്ടനാട്ടിലെ ജോയിന്റ് ആര്‍.ടി.ഓഫീസ്

ശ്രീ. തോമസ് ചാണ്ടി

കുട്ടനാട്ടില്‍ ജോയിന്റ് ആര്‍.ടി.ഓഫീസ് ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ?

6624

സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അപ്പലെറ്റ് ട്രൈബ്യൂണല്‍

ശ്രീ. കെ. ദാസന്‍

()കെ.എസ്.ആര്‍.ടി.സി. സ്റാന്‍ഡിംഗ് കൌണ്‍സില്‍, സ്ഥാപനവുമായി ബന്ധപ്പെട്ട കേസുകളില്‍ സ്ഥിരമായി ഹാജരാകുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കെ.എസ്.ആര്‍.ടി.സി. റൂട്ട് മാറ്റം സംബന്ധിച്ച് എത്ര കേസുകള്‍ സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അപ്പലെറ്റ് ട്രൈബ്യൂണലില്‍ വന്നിട്ടുണ്ട്; ആയത് ഏതെല്ലാം കേസുകള്‍; കക്ഷികള്‍ ആരെല്ലാമായിരുന്നു; വ്യക്തമാക്കുമോ;

(സി)സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അപ്പലെറ്റ് ട്രൈബ്യൂണലില്‍ വന്നിട്ടുള്ള പ്രസ്തുത കേസുകളില്‍ എത്രയെണ്ണത്തില്‍ സ്റാന്‍ഡിംഗ് കൌണ്‍സല്‍ സര്‍ക്കാരിന് വേണ്ടി ഹാജരായി എന്ന് വ്യക്തമാക്കുമോ;

(ഡി)ഹാജരായില്ലെങ്കില്‍ ആയതിനുള്ള കാരണം വ്യക്തമാക്കുമോ?

6625

കെ.എസ്.ആര്‍.ടി.സി യുടെ സേവനം

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി.യു. കുരുവിള

,, സി.എഫ്. തോമസ്

()കെ.എസ്.ആര്‍.ടി.സി യുടെ സേവനം സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും കാര്യക്ഷമമായി ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)കെ.എസ്.ആര്‍.ടി.സി യുടെ ബാധ്യതകള്‍ ഏറ്റെടുത്ത് ജീവനക്കാരെയും പെന്‍ഷന്‍കാരെയും സഹായിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; വ്യക്തമാക്കുമോ ?

6626

കെ.എസ്.ആര്‍.ടി.സി.യുടെ പ്രവര്‍ത്തനം സംബന്ധിച്ച് കണ്‍സള്‍ട്ടന്‍സി പഠനം

ശ്രീ. എന്‍. എ നെല്ലിക്കുന്ന്

,, റ്റി. . അഹമ്മദ് കബീര്‍

,, എന്‍. ഷംസുദ്ദീന്‍

,, പി. ഉബൈദുള്ള

()കെ.എസ്.ആര്‍.ടി.സി. യുടെ പ്രവര്‍ത്തനം സംബന്ധിച്ച് വര്‍മ്മ ആന്റ് വര്‍മ്മ എന്ന കണ്‍സള്‍ട്ടന്‍സി പഠനം നടത്തിയിട്ടുണ്ടോ;

(ബി)ഇത്തരമൊരു പഠനം നടത്തുന്നതിന് ഇടയായ സാഹചര്യം വെളിപ്പെടുത്തുമോ;

(സി)പ്രസ്തുത പഠനം നടത്തുന്നതിന് ഈ കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചത് ആരായിരുന്നു;

(ഡി)പ്രസ്തുത കണ്‍സള്‍ട്ടന്‍സി ഏതെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കുമോ;

()ഈ കണ്‍സള്‍ട്ടന്‍സിക്ക് ഇക്കാര്യത്തിന് എന്ത് തുക നല്‍കി;

(എഫ്)ഏത് ഫണ്ടില്‍ നിന്നാണ് പ്രസ്തുത തുക നല്‍കിയത്; വ്യക്തമാക്കുമോ?

6627

കെ.എസ്.ആര്‍.ടി.സി.യുമായി ബന്ധപ്പെട്ട കേസുകള്‍

ശ്രീ. കെ. അജിത്

()കെ.എസ്.ആര്‍.ടി.സി.യുമായി ബന്ധപ്പെട്ട് എത്ര റൂട്ട് കേസുകള്‍ വിവിധ കോടതികളില്‍ നിലവിലുണ്ട് എന്ന് വ്യക്തമാക്കുമോ; ഇതില്‍ ഹൈക്കോടതിയുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ ഉണ്ടെന്നും അറിയിക്കുമോ;

(ബി)കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ എത്ര റൂട്ട് കേസുകള്‍ തീര്‍പ്പായിട്ടുണ്ടെന്നും അതില്‍ എത്ര കേസുകള്‍ കോര്‍പ്പറേഷന് അനുകൂലമായി വിധിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തുമോ;

(സി)കോര്‍പ്പറേഷനുവേണ്ടി കേസുകള്‍ വാദിക്കുവാന്‍ എത്ര സ്റാന്‍ഡിംഗ് കൌണ്‍സല്‍മാരെ നിയമിച്ചിട്ടുണ്ടെന്നും ഇവര്‍ക്കായി കഴിഞ്ഞ ഒരു വര്‍ഷം എത്ര രൂപ പ്രതിഫലമായി നല്‍കിയിട്ടുണ്ടെന്നും വിശദമാക്കുമോ;

(ഡി)കെ.എസ്.ആര്‍.ടി.സി. കേസുകള്‍ക്കായി ഹാജരാവുന്ന സ്റാന്‍ഡിംഗ് കൌണ്‍സല്‍മാരുടെ പ്രതിഫലം നല്‍കുന്നതിന്റെ മാനദണ്ഡം എന്തെന്നും വ്യക്തമാക്കുമോ?

6628

കെ.എസ്.ആര്‍.ടി.സി.യുടെ പ്രവര്‍ത്തനം സംബന്ധിച്ച് ‘വര്‍മ്മ ആന്റ് വര്‍മ്മ’ സ്വകാര്യ കണ്‍സള്‍ട്ടന്‍സിയുടെ പഠനം

ശ്രീ.വി.എം. ഉമ്മര്‍ മാസ്റര്‍

()കെ.എസ്.ആര്‍.ടി.സി യുടെ പ്രവര്‍ത്തനം സംബന്ധിച്ച് ‘വര്‍മ്മ ആന്റ് വര്‍മ്മ’ എന്ന സ്വകാര്യ കണ്‍സള്‍ട്ടന്‍സി ഏതെങ്കിലും പഠനം നടത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത പഠന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കുമോ ?

6629

കെ.എസ്.ആര്‍.ടി.സി.യുടെ ഷെഡ്യൂളുകളില്‍ ഗണ്യമായ കുറവ്

ശ്രീ. ബാബു എം. പാലിശ്ശേരി

()കെ.എസ്.ആര്‍.ടി.സി.യുടെ ഷെഡ്യൂളുകള്‍ ഗണ്യമായി കുറവ് വരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത സംഭവം ഉണ്ടാകാനിടയായ സാഹചര്യം പരിശോധിച്ചിട്ടുണ്ടോ;

(സി)തൊഴിലാളികളുടെ ദൌര്‍ലഭ്യം കോര്‍പ്പറേഷനില്‍ അനുഭവപ്പെടുന്നുണ്ടോ;

(ഡി)ഇത് പരിഹരിക്കുന്നതിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

6630

കെ.എസ്.ആര്‍.ടി.സി.യുടെ സഞ്ചിത നഷ്ടം

ശ്രീമതി കെ. കെ. ലതിക

()കെ.എസ്.ആര്‍.ടി.സി.യുടെ ഇതുവരെയുള്ള സഞ്ചിത നഷ്ടം എത്രയാണെന്ന് അറിയിക്കുമോ ;

(ബി)ബസ്സുകളുടെ തേയ്മാന ചെലവായി എത്ര ശതമാനമാണ് ഓരോ വര്‍ഷവും ഓരോ ബസ്സുകള്‍ക്കും ചാര്‍ജ് ചെയ്യുന്നതെന്ന് വെളിപ്പെടുത്തുമോ ;

(സി)തേയ്മാനം ഓരോ വര്‍ഷവും ചാര്‍ജ് ചെയ്തതിനുശേഷം 10 വര്‍ഷമായ ഒരു ബസ്സിന് ബാലന്‍സ് ഷീറ്റില്‍ എത്രയാണ് വിലയുണ്ടാവുക എന്ന് വ്യക്തമാക്കുമോ ?

6631

ഡീസല്‍ ക്ഷാമംമൂലം കെ. എസ്. ആര്‍. ടി. സി.യ്ക്ക് നഷ്ടം

ശ്രീ. മാത്യു. റ്റി. തോമസ്

()കഴിഞ്ഞ ഒരു മാസക്കാലമായി ഡീസല്‍ക്ഷാമംമൂലം കെ. എസ്. ആര്‍. ടി. സി.യുടെ എത്ര ഷെഡ്യൂളുകള്‍ മുടങ്ങിയിട്ടുണ്ട്;

(ബി)ഡീസല്‍ക്ഷാമംമൂലം കെ. എസ്. ആര്‍. ടി. സി.യ്ക്ക് എത്ര രൂപ നഷ്ടം ഉണ്ടായിട്ടുണ്ട്;

(സി)നിലവില്‍ ഓയില്‍ കമ്പനികള്‍ക്ക് കെ. എസ്. ആര്‍. ടി. സി. എത്ര രൂപ കൊടുക്കുവാനുണ്ട്;

(ഡി)എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്ത് നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്?

6632

കെ. എസ്. ആര്‍. ടി. സി.യുടെ പ്രതിദിന നഷ്ടം

ശ്രീ. കെ. വി. വിജയദാസ്

()കെ. എസ്. ആര്‍. ടി. സി.യുടെ പ്രതിദിന നഷ്ടം എത്രയാണ്; ഇത് പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(ബി)കെ. എസ്. ആര്‍. ടി. സി.യുടെ നഷ്ടം നികത്തുന്നതിന് പ്രത്യേക പാക്കേജ് നടപ്പിലാക്കും എന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഏത് തരത്തിലുള്ള പാക്കേജാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം നല്കുമോ?

6633

കെ.എസ്.ആര്‍.ടി.സി.യുടെ റൂട്ട് സംബന്ധമായ കേസുകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()റൂട്ട് സംബന്ധിച്ച കേസുകളില്‍ സ്വകാര്യ ബസ്സ് ലോബിയുടെ ഇടപെടല്‍ മൂലം കെ.എസ്.ആര്‍.ടി.സി. ഭൂരിപക്ഷം കേസുകളിലും പരാജയപ്പെടുന്നതായ ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

6634

കെ.എസ്.ആര്‍.ടി.സി ബസ്സുകളിലെ യാത്രാസൌകര്യങ്ങള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, എസ്. രാജേന്ദ്രന്‍

,, ജെയിംസ് മാത്യു

,, . എം. ആരിഫ്

()കെ.എസ്.ആര്‍.ടി.സി ബസ്സുകളിലെ യാത്ര കൂടുതല്‍ സൌകര്യപ്രദമാക്കുന്നതിനും സ്വകാര്യ ബസ്സുകളെക്കാള്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനും വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകുമോ ;

(ബി)കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ ദീര്‍ഘദൂര ബസ്സുകളില്‍ എ.സി., പുഷ്ബാക്ക്, സ്ളീപ്പര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയും യാത്രാസമയം കുറച്ചുകൊണ്ടും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അന്തര്‍ സംസ്ഥാന എ.സി. ബസ്സ് സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍ അവ ഏതെല്ലാമെന്നും കാരണമെന്തെന്നും വിശദമാക്കാമോ ?

6635

കണ്ണൂര്‍ ജില്ലയിലെ രാജധാനി റിംഗ് റോഡ് സര്‍വ്വീസ്

ശ്രീ. റ്റി. വി. രാജേഷ്

()കെ.എസ്.ആര്‍.ടി.സി.യുടെ രാജധാനി റിംഗ് റോഡ് എക്സ്പ്രസ് ഏതൊക്കെ ജില്ലകളിലാണ് സര്‍വ്വീസ് നടത്തുന്നത് ; മറ്റ് സര്‍വ്വീസുകളില്‍ നിന്നും രാജധാനി റിംഗ് റോഡ് എക്സ്പ്രസ് സര്‍വ്വീസ് എപ്രകാരമാണ് വ്യത്യാസപ്പെട്ടിരിക്കുന്നത് ;

(ബി)കണ്ണൂര്‍ ജില്ലയിലെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും പഴയങ്ങാടി വഴി പയ്യന്നൂരിലേക്ക് രാജധാനി റിംഗ് റോഡ് സര്‍വ്വീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ?

6636

കെ.എസ്.ആര്‍.ടി.സി.യുടെ ദേശസാല്‍ക്കരിക്കപ്പെട്ട റൂട്ടുകള്‍

ശ്രീ. കെ. ദാസന്‍

()കെ.എസ്.ആര്‍.ടി.സി.യുടെ ദേശസാല്‍ക്കരിക്കപ്പെട്ട റൂട്ടുകള്‍ ഏതെല്ലാമെന്നും ഭാഗികമായി ദേശസാല്‍ക്കരിക്കപ്പെട്ട റൂട്ടുകള്‍ ഏതെല്ലാമെന്നും വ്യക്തമാക്കുമോ;

(ബി)പ്രസ്തുത നോട്ടിഫൈഡ് റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ് നടത്തുന്ന റൂട്ടുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി)കോഴിക്കോട് ജില്ലയില്‍ നിലവില്‍ കെ.എസ്.ആര്‍.ടി.സി.സര്‍വ്വീസ് നടത്തുന്ന ഉള്‍നാടന്‍ ഷെഡ്യൂളുകള്‍ ഏതെല്ലാമാണ് എന്ന് വ്യക്തമാക്കുമോ;

6637

വികലാംഗര്‍ക്ക് കെ. എസ്. ആര്‍. ടി. സി. ബസ്സുകളില്‍ യാത്രാ കണ്‍സഷന്‍ ലഭ്യമാക്കുന്നതിനുളള നടപടി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്തെ വികലാംഗര്‍ക്ക് സാമൂഹ്യക്ഷേമ വകുപ്പ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ആധികാരികരേഖയായി ഗതാഗത വകുപ്പ് അംഗീകരിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ സംസ്ഥാനത്തെ കെ. എസ്. ആര്‍. ടി. സി. ബസ്സുകളില്‍ യാത്ര ചെയ്യുന്നതിനും, യാത്രാ കണ്‍സെഷന്‍ നല്‍കുന്നതിനും പ്രസ്തുത തിരിച്ചറിയല്‍ കാര്‍ഡ് ആധികാരികരേഖയായി പരിഗണിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)സംസ്ഥാനത്തെ വികലാംഗര്‍ക്ക് കെ.എസ്. ആര്‍. ടി. സി. ബസ്സുകളില്‍ യാത്രാ കണ്‍സെഷന്‍ ലഭ്യമാക്കുന്നതിന് നിലവിലുളള നടപടി ക്രമങ്ങള്‍ പ്രസ്തുത വിഭാഗത്തെ ഏറെ വിഷമിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)നിലവില്‍ പ്രസ്തുത വിഭാഗത്തിന്റെ യാത്രാ കണ്‍സെഷനുളള മാനദണ്ഡങ്ങളും, നടപടിക്രമങ്ങളും വിശദമാക്കുമോ?

6638

വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നിഷേധിക്കുന്നതായ പരാതി

ശ്രീ. . ചന്ദ്രശേഖരന്‍

()കാസര്‍ഗോഡ് ജില്ലയിലെ നിലേശ്വരത്തിനും കാഞ്ഞങ്ങാടിനും ഇടയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷനുള്ള മാനദണ്ഡം വിശദമാക്കുമോ;

(ബി)പ്രസ്തുത റൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നിഷേധിക്കുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)സര്‍വ്വീസ് നടത്തുന്നത് ഏത് ഡിപ്പോയില്‍ നിന്നാണെന്ന് നോക്കാതെ ഈ റൂട്ടിലെ എല്ലാ ബസ്സുകളിലും കണ്‍സെഷന്‍ അനുവദിച്ച് വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

6639

കെ.എസ്.ആര്‍.ടി.സിയില്‍ സീസണ്‍ ടിക്കറ്റ്

ശ്രീ. കെ. രാജു

()കെ.എസ്.ആര്‍.ടി.സി.യില്‍ സീസണ്‍ ടിക്കറ്റ് സമ്പ്രദായം നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)പ്രാരംഭഘട്ടത്തില്‍ ഏതൊക്കെ പ്രദേശങ്ങളിലാണ് പ്രസ്തുത സമ്പ്രദായം നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(സി)ഇതുമൂലം കെ.എസ്.ആര്‍.ടി.സി ക്ക് ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ഡി)സീസണ്‍ ടിക്കറ്റ് പ്രകാരം എത്ര ശതമാനം ഇളവ് നല്‍കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

6640

കെ.എസ്.ആര്‍.ടി.സി.ഓപ്പറേറ്റിംഗ് സെന്റര്‍

ശ്രീ. ജെയിംസ് മാത്യു

()കെ.എസ്.ആര്‍.ടി.സി.യുടെ ഓപ്പറേറ്റിംഗ് സെന്റര്‍ തുടങ്ങുന്നതിന് ഉണ്ടായിരിക്കേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ എന്തൊക്കെയാണ്;

(ബി)ഓപ്പറേറ്റിംഗ് സെന്റര്‍ തുടങ്ങുന്നതിന് ഇത്ര റൂട്ടുകള്‍ ഉണ്ടായിരിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ എത്രയാണ്; വിശദാംശങ്ങള്‍ അറിയിക്കാമോ;

(ഡി)കണ്ണൂര്‍ ജില്ലയില്‍ നിലവില്‍ എത്ര ഓപ്പറേറ്റിംഗ് സെന്ററുകള്‍ ഉണ്ട്?

6641

തിരുവല്ലയിലെ കെ.എസ്.ആര്‍.ടി.സി. ഷോപ്പിംഗ് കോപ്ളക്സ് നിര്‍മ്മാണം

ശ്രീ. മാത്യു റ്റി. തോമസ്

തിരുവല്ലയില്‍ നിര്‍മ്മിക്കുന്ന കെ.എസ്.ആര്‍.ടി.സി. ഷോപ്പിംഗ് കോംപ്ളക്സിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് എന്ന് ഉത്ഘാടനം നിര്‍വ്വഹിക്കുവാന്‍ സാധിക്കുമെന്ന് വിശദമാക്കുമോ ?

6642

തിരുവനന്തപുരം ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിച്ച പുതിയ റൂട്ടുകള്‍

ശ്രീ. വി. ശശി

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കെ.എസ്.ആര്‍.ടി.സി. എത്ര പുതിയ റൂട്ടുകളിലേക്ക് സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്;

(ബി)തിരുവനന്തപുരം ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിച്ച പുതിയ റൂട്ടുകളുടെ പേരുവിവരം വെളിപ്പെടുത്താമോ?

6643

കെ.എസ്.ആര്‍.ടി.സി. ബസ്സുകളുടെയും പ്രൈവറ്റ് ബസ്സുകളുടെയും ജില്ലതിരിച്ചുള്ള എണ്ണം

ശ്രീ. കെ. രാജു

()സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സുകളുടെയും പ്രൈവറ്റ് ബസ്സുകളുടെയും 2012 ജനുവരി 31 വരെയുള്ള ജില്ല തിരിച്ചുള്ള എണ്ണം വ്യക്തമാക്കുമോ ;

(ബി)കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ് കുറവുള്ളതോ സേവനം ലഭ്യമാക്കാത്തതോ ആയ റൂട്ടുകളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ഇത്തരം റൂട്ടുകളില്‍ മതിയായ സര്‍വ്വീസ് നടത്തുവാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തുമോ ?

6644

മുഹമ്മ-കുമരകം റൂട്ടിലെ ബോട്ട് സര്‍വ്വീസ്

ശ്രീ. പി. തിലോത്തമന്‍

()മുഹമ്മ-കുമരകം റൂട്ടില്‍ മൂന്ന് ബോട്ടുകള്‍ സര്‍വ്വീസ് നടത്തിയിരുന്ന സ്ഥാനത്ത് നിലവില്‍ ഒരു ബോട്ടാണ് സര്‍വ്വീസ് നടത്തുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുമൂലം ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ബോധ്യപ്പെട്ടിട്ടുണ്ടോ; നിലവില്‍ സര്‍വ്വീസ് നടത്തുന്ന ബോട്ടുകള്‍ വളരെ കാലപ്പഴക്കം വന്നവയാണെന്നകാര്യം അറിയാമോ; ഈ പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കാന്‍ പുതിയ ബോട്ടുകള്‍ അനുവദിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;

(ബി)കുമരകം-മുഹമ്മ റൂട്ടില്‍ മെച്ചപ്പെട്ട ബോട്ടുകള്‍ അനുവദിക്കുന്നതിനും മുഹമ്മ-കുമരകം റൂട്ടിലെ പോളക്കെട്ടും ആഴക്കുറവും പരിഹരിക്കുന്നതിനും അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

6645

നേമം നിയോജകമണ്ഡലത്തില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍

ശ്രീ. വി. ശിവന്‍കുട്ടി

()നേമം നിയോജകമണ്ഡലത്തില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ വിശദാംശങ്ങള്‍ റൂട്ട്, സമയം, ബസ്സിന്റെ പേര് എന്നിവ ഉള്‍പ്പെടെ ലഭ്യമാക്കുമോ ;

(ബി)അനുവദിക്കപ്പെട്ടതിനുശേഷം റദ്ദാക്കപ്പെടുകയോ സ്വയം ബസ്സുടമ തന്നെ നിര്‍ത്തലാക്കി പോവുകയോ ചെയ്ത സ്വകാര്യ ബസ് സര്‍വ്വീസുകള്‍ പ്രസ്തുത നിയോജകമണ്ഡലത്തില്‍ ഉണ്ടോ ;

(സി)ഉണ്ടെങ്കില്‍ ആയവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

6646

പയ്യന്നൂര്‍ കെ. എസ്. ആര്‍. ടി. സി. ഡിപ്പോയില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന ബസ്സുകള്‍

ശ്രീ. സി. കൃഷ്ണന്‍

പയ്യന്നൂര്‍ കെ. എസ്. ആര്‍. ടി. സി. ഡിപ്പോയില്‍ നിന്നും എത്ര അന്തര്‍ സംസ്ഥാന ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെന്ന് റൂട്ട് തിരിച്ച് വിശദമാക്കുമോ?

6647

ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി. ബസ്സ് ഡിപ്പോയിലെ ഷെഡ്യൂളുകള്‍

ശ്രീ. പി. തിലോത്തമന്‍

()ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി. ബസ്സ് ഡിപ്പോയില്‍ ഷെഡ്യൂളുകള്‍ പലതും ക്യാന്‍സല്‍ ചെയ്യപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ആവശ്യമായ ബസ്സുകള്‍ അനുവദിക്കണമെന്ന്

ആവശ്യപ്പെട്ട് അപേക്ഷകള്‍ പരിഗണിക്കപ്പെടാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ ; ആവശ്യമായ ബസ്സുകള്‍ അടിയന്തിരമായി അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലേയ്ക്ക് അനുവദിച്ചു നല്‍കിയ ബസ്സുകള്‍ എത്രയാണെന്ന് പറയാമോ ; ഈ കാലയളവില്‍ വിവിധ കാരണങ്ങളാല്‍ പിന്‍വലിച്ചതും ഉപയോഗിക്കാന്‍ പറ്റാത്തതുമായ ബസ്സുകള്‍ എത്രയാണെന്ന് അറിയിക്കുമോ ?

6648

ദീര്‍ഘദൂര സര്‍വ്വീസുകളും സൂപ്പര്‍ എക്സപ്രസ്സ് ബസ്സുകളും ചേര്‍ത്തല ഡിപ്പോയില്‍ കയറാന്‍ നടപടി

ശ്രീ. പി. തിലോത്തമന്‍

()കെ.എസ്.ആര്‍.ടി.സി.യുടെ ദീര്‍ഘദൂര സര്‍വ്വീസുകളും സൂപ്പര്‍ എക്സ്പ്രസ്സ് ബസ്സുകളും ചേര്‍ത്തല ഡിപ്പോയില്‍ കയറാതെ ബൈപ്പാസില്‍ നിര്‍ത്തിയാല്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ ; ആരാണ് പ്രസ്തുത ഉത്തരവ് ഇറക്കിയിട്ടുള്ളത്;

ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ;

(ബി)സൂപ്പര്‍ എക്സ്പ്രസ്സ് ബസ്സുകള്‍ ചേര്‍ത്തല ബസ്സ്സ്റ്റാന്റില്‍ വരാതെ യാത്രക്കാരെ ബൈപ്പാസില്‍ ഇറക്കിവിട്ടുപോകുന്നത് സംബന്ധിച്ച പരാതിയും പത്രവാര്‍ത്തകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഈ സംഭവത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ ; എങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമോ ?

6649

ഓച്ചിറ കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റേഷന്‍ ഗ്രൌണ്ട് കെ.എസ്.ആര്‍.ടി.സി.യ്ക്ക് വിട്ടുകിട്ടുന്നത്

ശ്രീ.സി.കെ.സദാശിവന്‍

()കായംകുളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ അധീനതയിലുളള ഓച്ചിറ കെ.എസ്.ആര്‍.ടി.സി. ബസ്സ് സ്റേഷന്‍ ഗ്രൌണ്ട് കെ.എസ്.ആര്‍.ടി.സിയ്ക്ക് വിട്ടുകിട്ടുന്നതിന് ഏതെങ്കിലും തരത്തിലുളള കോടതി വിധികള്‍ ഉളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)നിലവില്‍ പ്രസ്തുത ബസ്സ് ഗ്രൌണ്ട് ആരുടെ പേരിലാണ്;

(സി)ബസ് ഗ്രൌണ്ട് കെ.എസ്.ആര്‍.ടി.സിക്ക് വിട്ടുകിട്ടുന്നതിന് ഏതെങ്കിലും തരത്തിലുളള നടപടിക്രമങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?

6650

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പുതുതായി അനുവദിച്ച കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍

ശ്രീ.കെ. മുരളീധരന്‍

()വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് 2011 ജൂണ്‍ മുതല്‍ 2012 മെയ് വരെയുളള കാലയളവില്‍ പുതുതായി അനുവദിച്ച കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസുകളുടെ വിവരം ലഭ്യമാക്കുമോ;

(ബി)ഇവിടേയ്ക്ക് ഏതൊക്കെ സര്‍വ്വീസുകളാണ് പുതുതായി ആരംഭിക്കാന്‍ പരിഗണനയിലുള്ളത് ?

6651

കൊട്ടാരക്കര-നെല്ലിക്കുന്നു-ഉളളന്നൂര്‍-വാളകം-കൊട്ടാരക്കര സര്‍ക്കുലര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ സര്‍വ്വീസ്

ശ്രീമതി. പി. അയിഷാ പോറ്റി

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കൊല്ലം ജില്ലയില്‍ എത്ര പ്രൈവറ്റ് ബസ് റൂട്ടുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട് ;

(ബി)പ്രസ്തുത റൂട്ടുകളുടെ വിശദവിവരം ലഭ്യമാക്കുമോ ;

(സി)കൊട്ടാരക്കര-നെല്ലിക്കുന്നം-ഉമ്മന്നൂര്‍-വാളകം കൊട്ടാരക്കര സര്‍ക്കുലര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നതിന് ഈ കാലയളവില്‍ അനുമതി നല്‍കിയിട്ടുണ്ടോ ;

(ഡി)ഉണ്ടെങ്കില്‍ ആര്‍ക്കെല്ലാമാണ് അനുമതി നല്‍കിയിട്ടുളളത് ; പ്രസ്തുത സര്‍വ്വീസിന്റെ സമയക്രമം അറിയിക്കുമോ ?

6652

ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യതകള്‍ ഗവണ്‍മെന്റ് ഏറ്റെടുക്കല്‍

ശ്രീ. സണ്ണി ജോസഫ്

,, ജോസഫ് വാഴക്കന്‍

,, റ്റി.എന്‍. പ്രതാപന്‍

()കെ.എസ്.ആര്‍.ടി.സി ഏതൊക്കെ തരത്തിലുള്ള സമൂഹ്യപ്രതിബദ്ധത ഏറ്റെടുക്കുന്നുണ്ട്; ഈ ഇനത്തില്‍ പ്രതിവര്‍ഷം എത്ര തുക കെ.എസ്.ആര്‍.ടി.സി യ്ക്ക് ചെലവാകുന്നുണ്ട്; വിശദമാക്കുമോ;

(ബി)ജീവനക്കാരുടെ പെന്‍ഷന്‍ ഇനത്തില്‍ കെ.എസ്.ആര്‍.ടി.സി.യ്ക്ക് ഒരു വര്‍ഷം എന്തു തുക ചെലവാകും;

(സി)സാമൂഹ്യ പ്രതിബദ്ധത കെ.എസ്.ആര്‍.ടി.സി ഏറ്റെടുക്കുന്ന നിലയ്ക്ക് ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യതകള്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

6653

കെ.എസ്..ബി യില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ളോമ ഹോള്‍ഡേഴ്സിന്റെ സ്ഥാനക്കയറ്റം

ശ്രീ. മോന്‍സ് ജോസഫ്

()കെ.എസ്..ബിയില്‍ സബ് എഞ്ചിനീയര്‍ (സിവില്‍) സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേഴ്സിന് അസിസ്റന്റ് എഞ്ചിനീയറായി സ്ഥാനക്കയറ്റം നല്‍കുന്നത് സംബന്ധിച്ച് ബോര്‍ഡിന്റെ അഭിപ്രായം വ്യക്തമാക്കുമോ;

(ബി)സബ് എഞ്ചിനീയര്‍മാരില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ളോമ ഹോള്‍ ഡേഴ്സിന് പ്രത്യേക ഗ്രഡേഷന്‍ ലിസ്റ് നിലവിലുണ്ടോ; ആയതു സംബന്ധിച്ച് ഹൈക്കോടതി വിധി നിലനില്‍ക്കുന്നുണ്ടോ; ഗ്രഡേഷന്‍ ലിസ്റ് തയ്യാറാക്കുന്നതിലുള്ള പ്രയോഗിക ബുദ്ധിമുട്ട് എന്താണെന്ന് വ്യക്തമാക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.