UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

526

മോഹന്‍ലാലിന്റെ വീട്ടിലെ ആനക്കൊമ്പ്

ശ്രീ. പി.റ്റി.. റഹീം

() സിനിമാ നടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ ആനക്കൊമ്പുകള്‍ സൂക്ഷിച്ചത് നിയമാനുസരണമാണോ;

(ബി) പരിശോധന നടത്തിയ ഇന്‍കംടാക്സ് വകുപ്പ് ഇത് സംബന്ധിച്ച വിവരം വനം വകുപ്പിന് നല്‍കിയിട്ടുണ്ടോ ;

(സി) കുറ്റകൃത്യം ശ്രദ്ധയില്‍ പെട്ടിട്ടും പരിശോധന നടത്താത്ത ഫോറസ്റ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ എന്തു കൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്ന് വ്യക്തമാക്കുമോ ;

(ഡി) മോഹന്‍ലാലിന്റെ വീട്ടില്‍ സൂക്ഷിച്ചത് യഥാര്‍ത്ഥ ആനകൊമ്പുകളാണെന്ന് വിവരാവകാശ നിയമമനുസരിച്ച് വനം വകുപ്പില്‍ നിന്ന് ആര്‍ക്കെങ്കിലും വിവരം നല്‍കിയിട്ടുണ്ടോ ?

527

വനം സര്‍വ്വെ

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

() വനം സര്‍വ്വെ ഏറ്റവും ഒടുവില്‍ നടത്തിയത് എന്നാണ് ;

(ബി) പ്രസ്തുത സര്‍വ്വെ പ്രകാരം സംസ്ഥാനത്തെ വനമേഖലയുടെ വിസ്തൃതി എത്രയാണെന്ന് വ്യക്തമാക്കുമോ ;

(സി) അതില്‍ സ്വാഭാവിക വനത്തിന്റെയും വച്ചുപിടിപ്പിച്ച വനത്തിന്റെയും കണക്ക് പ്രത്യേകം പ്രത്യേകം ലഭ്യമാക്കുമോ ;

(ഡി) പ്ളാന്റേഷന്‍ കോര്‍പ്പറേഷന്‍ മരം വച്ചു പിടിപ്പിച്ച ഭാഗം സര്‍വ്വെയില്‍ ഉള്‍പ്പെടുന്നുണ്ടോ; എങ്കില്‍ അതെത്രയാണെന്ന് വ്യക്തമാക്കുമോ?

528

സാമൂഹിക വനവല്ക്കരണ പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

വഴിയോരത്തണല്‍ പദ്ധതി പ്രകാരം 10 കിലോമീറ്റര്‍ പ്രദേശത്ത് 1000 - ല്‍ അധികം വൃക്ഷം നട്ടുപരിപാലിക്കുന്ന പൊതാവൂര്‍ എ.യു.പി. സ്കൂള്‍ ഹരിതസേനയ്ക്ക് വൃക്ഷത്തൈകളുടെ ജലസേചനത്തിന് ഒരു വര്‍ഷത്തേക്ക് മാത്രമാണ് നിലവില്‍ സഹായം അനുവദിക്കുന്നത്. മേല്പറഞ്ഞ പദ്ധതിക്ക് ജലസേചനത്തിന് രണ്ട് വര്‍ഷത്തേക്ക് കൂടി സഹായം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

529

പ്രോജക്ട് സാറ്റര്‍ഡേ പദ്ധതി

ശ്രീ. വര്‍ക്കല കഹാര്‍

,, സണ്ണി ജോസഫ്

,, അന്‍വര്‍ സാദത്ത്

,, ഷാഫി പറമ്പില്‍

() പ്രോജക്ട് സാറ്റര്‍ഡേ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(ബി) വനം വന്യജീവി വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ എന്തെല്ലാം നടപടികളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദമാക്കുമോ ;

(സി) പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പ് വരുത്തുവാനുള്ള സംവിധാനങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ?

530

വനനശീകരണവും കയ്യേറ്റങ്ങളും തടയാന്‍ നടപടി

ശ്രീ. സണ്ണി ജോസഫ്

,, അന്‍വര്‍ സാദത്ത്

,, ഷാഫി പറമ്പില്‍

,, . റ്റി. ജോര്‍ജ്

() അഖിലേന്ത്യാ സര്‍വ്വേ പ്രകാരം കേരളത്തിന്റെ വനവിസ്തൃതി കുറഞ്ഞു വരുന്നതായ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി) വനനശീകരണവും കയ്യേറ്റങ്ങളും തടയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ;

(സി) വേനല്‍ക്കാലത്ത് കാട്ടുതീ മൂലം ഉണ്ടാകുന്ന വനനശീകരണം തടയുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്; കാട്ടുതീ തടയുവാനുള്ള ഫയര്‍ലൈന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി) വനഭൂമിയില്‍ താമസക്കാരായ ആദിവാസികളെ പുനരധിവസിപ്പിക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

531

ഫോറസ്റ് സ്റേഷനുകളുടെ പുന:സംഘടന

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, വര്‍ക്കല കഹാര്‍

,, സണ്ണി ജോസഫ്

,, അന്‍വര്‍ സാദത്ത്

() വനപരിപാലനത്തിനും ജൈവവൈവിധ്യം കാത്ത് സൂക്ഷിക്കുന്നതിനും എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദമാക്കുമോ;

(ബി) ഇതിനായി ഫോറസ്റ് സ്റേഷനുകള്‍ ആരംഭിച്ചിട്ടുണ്ടോ;

(സി) പോലീസ് സ്റേഷന്‍ മാതൃകയില്‍ നിലവിലുള്ള ഫോറസ്റ് സ്റേഷനുകളും സെക്ഷനുകളും പുന:സംഘടിപ്പിക്കുന്ന കാര്യം പരിശോധിക്കുമോ?

532

വനം വിജിലന്‍സ് വിംഗിന്റെ പ്രവര്‍ത്തനോദ്ദേശ്യങ്ങള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, പി. റ്റി. . റഹീം

,, രാജു എബ്രഹാം

,, ജെയിംസ് മാത്യു

() സംസ്ഥാനത്തെ വനം വകുപ്പിന്റെ കീഴിലുള്ള വനം വിജിലന്‍സ് വിംഗിന്റെ പ്രവര്‍ത്തനോദ്ദേശ്യങ്ങള്‍, ഘടന എന്നിവ വ്യക്തമാക്കുമോ;

(ബി) വ്യാജ രേഖ ചമച്ച് വകുപ്പിന്റെ എസ്റേറ്റുകള്‍ വില്‍പ്പന നടത്തുന്നതും മരം മുറിക്കുന്നതും മറ്റും തടയാന്‍ നടപടി സ്വീകരിക്കുന്നതിന് വനം വിജിലന്‍സ് വിംഗ് തയ്യാറാകുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ;

(സി) നിലവിലുള്ള ഘടനയില്‍ മാറ്റം വരുത്തി വനം വിജിലന്‍സ് വിംഗ് ശക്തിപ്പെടുത്തുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

533

കേരള സംസ്ഥാന വനം വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

,, വര്‍ക്കല കഹാര്‍

,, സണ്ണി ജോസഫ്

() കേരള സംസ്ഥാന വനം വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി) കോര്‍പ്പറേഷന്റെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തി ക്കുന്നതിനായി വനശ്രീ യൂണിറ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(സി) ഇതിനായി എന്തെല്ലാം നടപടികളെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

534

ഗ്രീന്‍ പൂങ്കാവനം പദ്ധതി

ശ്രീ. സി.പി. മുഹമ്മദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ.ശിവദാസന്‍ നായര്‍

,, കെ.അച്ചുതന്‍

() ഗ്രീന്‍ പൂങ്കാവനം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി) ശബരിമല തീര്‍ത്ഥാടനം പരിസ്ഥിതി സൌഹൃദവും മാലിന്യമുക്തവുമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് പദ്ധതിയില്‍ ഉള്‍ക്കൊളളിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;

(സി) പ്രസ്തുത പദ്ധതി വിജയപ്രദമാക്കുന്നതിന് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

535

വനം വകുപ്പിന് ലഭിച്ച ഫണ്ടും ചെലവഴിച്ച തുകയും

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

() വനം വകുപ്പിന് കഴിഞ്ഞ വര്‍ഷം ലഭിച്ച പ്ളാന്‍ ഫണ്ട് തുകയും അതില്‍ 2012 മാര്‍ച്ച് 31 വരെ ചെലവഴിച്ച തുകയും എത്രയെന്ന് വിശദാംശം ലഭ്യമാക്കുമോ ;

(ബി) വനം വകുപ്പിനു കീഴിലുള്ള കേന്ദ്രാവിഷ്കൃത പദ്ധതികള്‍ എതെല്ലാമാണ് ; ഓരോ പദ്ധതിക്കും കേന്ദ്രം എന്തു തുക അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ ;

(സി) വനം വകുപ്പിന്റെ ഓരോ ഹെഡിലും ലഭിച്ച തുകയില്‍ 2012 മാര്‍ച്ച് 31 വരെ ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ ?

536

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം

ശ്രീ. വി. ശശി

() വനസമ്പത്ത് കാത്തു സൂക്ഷിക്കുവാന്‍ വനം വകുപ്പില്‍ ഏതൊക്കെ വിഭാഗം ഉദ്യോഗസ്ഥരാണ് സേവനമനുഷ്ഠിക്കുന്നത് എന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് എന്തൊക്കെ ആധുനിക ഉപകരണങ്ങളാണ് കൃത്യനിര്‍വ്വഹണത്തിനായി നല്‍കിയിട്ടുള്ളത്;

(സി) വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഓഫീസുകള്‍ക്കും നേരെ ഉണ്ടാകുന്ന കയ്യേറ്റങ്ങള്‍ ഫലപ്രദമായി തടയുവാന്‍ എന്തൊക്കെ സംവിധാനങ്ങളാണ് നിലവിലുള്ളത് ?

537

തവനൂര്‍ പ്രദേശത്തെ കാവുകളുടെ സംരക്ഷണം

ഡോ. കെ.ടി. ജലീല്‍

() തവനൂര്‍ നിയോജക മണ്ഡലത്തിലെ കാവുകള്‍ സംരക്ഷിക്കുന്നതിനായി എന്തെങ്കിലും പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടിയുടെ ഇപ്പോഴത്തെ അവസ്ഥ വിശദമാക്കാമോ ?

538

കാവുകളുടെ സംരക്ഷണം

ശ്രീ. ചിറ്റയം ഗോപകുമാര്‍

() കാവുകള്‍ സംരക്ഷിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളത്;

(ബി) കാവുകളുടെ സംരക്ഷണം സംബന്ധിച്ച് നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി) പത്തനംതിട്ട ജില്ലയില്‍ പ്രസ്തുത പദ്ധതിപ്രകാരം സംരക്ഷിക്കുന്നതിനായി നിലവില്‍ പരിഗണിച്ചിട്ടുള്ള കാവുകളുടെ ലിസ്റ് ലഭ്യമാക്കുമോ?

539

വനങ്ങളിലെ ജൈവ വൈവിദ്ധ്യ സംരക്ഷണം

ശ്രീമതി ഗീതാഗോപി

() വനങ്ങളിലെ ജൈവ വൈവിദ്ധ്യ സംരക്ഷണത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;

(ബി) വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വൃക്ഷ-സസ്യാദികളുടെ സംരക്ഷണത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

540

വനത്തിലുള്ള അപൂര്‍വ്വ ഇനം ഓര്‍ക്കിഡുകള്‍ സംരക്ഷിക്കുന്നതിന് നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() വയനാട് ജില്ലയിലെ വനത്തില്‍ വിവിധ ഭാഗങ്ങളില്‍ അപൂര്‍വ്വ ഇനം ഓര്‍ക്കിഡുകള്‍ കണ്ടെത്തിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇത്തരം അപൂര്‍വ്വ ഇനം ഓര്‍ക്കിഡുകളെ കൂടുതലായി കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കുമോ ?

541

അന്യാധീനപ്പെട്ട വനഭൂമി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() കേരളത്തിലെ അന്യാധീനപ്പെട്ട വനഭൂമികള്‍ സംരക്ഷിക്കണമെന്നതു സംബന്ധിച്ച കോടതി വിധികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ വനഭൂമി കയ്യേറ്റക്കാരില്‍ നിന്നും തിരിച്ചു പിടിക്കാനും സംരക്ഷിക്കാനും എന്തെല്ലാം നടപടികാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

542

ഔഷധി തോട്ടത്തിന്റെ പ്രവര്‍ത്തനം

ശ്രീ. കെ. രാജു

() പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഔഷധി തോട്ടത്തിന്റെ നടത്തിപ്പ് മെച്ചപ്പെടുത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത ഔഷധതോട്ടം തെന്മല ഇക്കോ ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തി വിപൂലീകരിക്കുവാന്‍ കഴിയുമോ എന്ന് പരിശോധിക്കുമോ ?

543

കലവറ മണല്‍ വിതരണം

ശ്രീ. കെ. രാജു

വനം വകുപ്പിന്റെയും നിര്‍മ്മിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച കലവറ മണല്‍ വിതരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എന്തൊക്കെ നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളളതെന്നും സ്ഥാപനത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയും വ്യക്തമാക്കുമോ?

544

അങ്കമാലിയിലെ റോഡ് വികസനം - വൃക്ഷങ്ങള്‍ മുറിച്ചു മാറ്റുന്നതിന് അനുമതി

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലിയിലെ ക്യാംപ് ഷെഡ് റോഡിലെയും മഞ്ഞപ്ര റോഡിലെയും വൃക്ഷങ്ങള്‍ റോഡ് വികസനത്തിനായി മുറിച്ചുമാറ്റുന്നതിന് പൊതുമരാമത്ത് വകുപ്പ് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയില്‍ നടപടി സ്വീകരിക്കുന്നതിലെ കാലതാമസത്തിനുള്ള കാരണം വിശദമാക്കാമോ ;

(ബി) പ്രസ്തുത കാലതാമസം പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(സി) എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ ?

545

അങ്കമാലിയില്‍ വനം വകുപ്പിന്റെ അധീനതയിലുള്ള റോഡുകള്‍

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജക മണ്ഡലത്തില്‍ വനം വകുപ്പിന്റെ അധീനതയിലുള്ള റോഡുകള്‍ ഏതെല്ലാമെന്നും അവയില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് അനുവാദം നല്‍കിയിട്ടുള്ള റോഡുകള്‍ ഏതെല്ലാമെന്നും വിശദമാക്കാമോ ;

(ബി) വനം വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ പുനരുദ്ധാരണത്തിന് അനുവാദം നല്‍കാത്തതിനാല്‍ പൊതുജനങ്ങള്‍ നേരിടുന്ന യാത്രാക്ളേശം പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ; എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ ;

(സി) മേല്പറഞ്ഞ റോഡുകളുടെ പുനരുദ്ധാരണത്തിന് അനുവാദം നല്‍കാത്തതിന്റെ കാരണം വിശദമാക്കാമോ ?

546

വനംവകുപ്പില്‍ നിന്നും മില്ല്/ഫര്‍ണിച്ചര്‍ യൂണിറ്റുകള്‍ക്ക് എന്‍..സി നല്‍കല്‍

ശ്രീ. പി. കെ. ബഷീര്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വനം വകുപ്പില്‍ നിന്നും എത്ര മില്ലുകള്‍ക്ക്/ഫര്‍ണിച്ചര്‍ യൂണിറ്റുകള്‍ക്ക് എന്‍..സി നല്‍കിയിട്ടുണ്ടെന്നും, എത്ര അപേക്ഷകള്‍ പെന്‍ഡിംഗിലുണ്ടെന്നും വ്യക്തമാക്കുമോ;

(ബി) എന്‍..സി വിതരണത്തില്‍ വളരെയധികം കാലതാമസം നേരിടുന്നു എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ കാലതാമസം ഒഴിവാക്കി എന്‍..സി. ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

547

ചെറുപുഴ പഞ്ചായത്തില്‍ കാട്ടാനയുടെ ആക്രമണം

ശ്രീ. സി. കൃഷ്ണന്‍

() കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ കര്‍ണ്ണാടക ഫോറസ്റ് അതിര്‍ത്തിയില്‍ താമസിക്കുന്നവരുടെ കാര്‍ഷിക വിളകള്‍ വ്യാപകമായി കാട്ടാന കയറി നശിപ്പിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിനു പരിഹാരമായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?

<<back    

 next page>>

                                                                                                                                                                                                             

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.