UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

548

വന്യജീവികളില്‍ നിന്നുള്ള ആക്രമണം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() വന്യജീവികളില്‍ നിന്നുള്ള ആക്രമണം മൂലം വ്യാപകമായ കൃഷിനാശവും ജീവഹാനിയും ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വന്യജീവി ആക്രമണം തടയുന്നതിന്റെ ഭാഗമായി വയനാട് ജില്ലയില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ താലൂക്ക്തല വിശദാംശം ലഭ്യമാക്കുമോ ;

(സി) കല്‍പ്പറ്റ നിയോജകമണ്ലത്തിലെ വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശത്തുള്ള കൃഷിയിടങ്ങളെ വന്യമൃഗങ്ങളുടെ ശല്യത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

549

സ്കൂള്‍ കായികമേള

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

() സംസ്ഥാന സ്കൂള്‍ മീറ്റിലെ നിലവാരത്തകര്‍ച്ചയ്ക്ക് പ്രധാന കാരണം കായിക പരിശീലകര്‍ക്ക് വേണ്ട പരിശീലനം കിട്ടുന്നില്ല എന്നതാണെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കായിക പരിശീലകര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള സംവിധാനം വിദ്യാഭ്യാസ വകുപ്പും സ്പോര്‍ട്സ് കൌണ്‍സിലും ആവിഷ്ക്കരിച്ചു നടപ്പിലാക്കുമോ ;

(ബി) കാണികള്‍ വെയിലത്ത് ഗ്യാലറിയില്‍ ഇരുന്ന് മീറ്റുകള്‍ കാണുന്നതിലുള്ള ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ഗ്യാലറികളില്‍ പന്തല്‍ കെട്ടി കൂടുതല്‍ കാണികളെ ആകര്‍ഷിച്ച് താരങ്ങളെ പ്രചോദിപ്പിക്കുവാന്‍ അടുത്ത കായികമേള മുതല്‍ നടപടി സ്വീകരിക്കുമോ ?

550

ദേശീയ ഗെയിംസ്

ശ്രീ. പി. . മാധവന്‍

,, കെ. മുരളീധരന്‍

,, പി.സി.വിഷ്ണുനാഥ്

() അടുത്ത ദേശീയ ഗെയിംസ് എന്നുമുതല്‍ നടത്തുവാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്;

(ബി) ദേശീയ ഗെയിംസിന്റെ ഒരുക്കങ്ങള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണ്;

(സി) ഗെയിംസിന്റെ നടത്തിപ്പിനായി കേന്ദ്രസര്‍ക്കാര്‍ എന്തെല്ലാം സഹായങ്ങളാണ് വാഗ്ദാനം ചെയ്തിട്ടുളളതെന്ന് വിശദമാക്കാമോ;

(ഡി) അടുത്ത ദേശീയ ഗെയിംസില്‍ മെച്ചപ്പെട്ട പ്രകടനത്തിനായി കേരളത്തിലെ സ്പോര്‍ട്സ് താരങ്ങള്‍ക്ക് എന്തെല്ലാം പരിശീലന പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുളളത്; വിശദമാക്കുമോ?

551

കേരളത്തിലെ അംഗീകൃത കളരിപ്പയറ്റ് സംഘങ്ങള്‍ക്ക് ധനസഹായം

ശ്രീ. ചിറ്റയം ഗോപകുമാര്‍

() കേരളത്തിലെ അംഗീകൃത കളരിപ്പയറ്റ് സംഘങ്ങളുടെ നിലവിലുള്ള ലിസ്റ് ലഭ്യമാക്കുമോ;

(ബി) പ്രസ്തുത സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് നിലവില്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;

(സി) പ്രസ്തുത മാനദണ്ഡങ്ങള്‍ പാലിച്ചാണോ എല്ലാ കളരിപ്പയറ്റ് സംഘങ്ങള്‍ക്കും ധനസഹായം ലഭ്യമാക്കുന്നത്; വിശദാംശം അറിയിക്കുമോ;

(ഡി) കളരിപ്പയറ്റ് സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

() കളരിപ്പയറ്റ് സംഘങ്ങളില്‍ നിന്നും സാമ്പത്തിക സഹായം ആവശ്യപ്പെട്ട എത്ര അപേക്ഷകള്‍ നിലവില്‍ പരിഗണനയിലുണ്ട്. ജില്ലതിരിച്ചുള്ള ലിസ്റ് ലഭ്യമാക്കുമോ;

(എഫ്) നിലവില്‍ പരിഗണനയിലുള്ള ഇത്തരം അപേക്ഷകളിന്മേല്‍ അര്‍ഹരായ സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമോ?

552

കരാട്ടെയ്ക്ക് ഔദ്യോഗിക അംഗീകാരം

ശ്രീ. ബി. സത്യന്‍

() സംസ്ഥാന സര്‍ക്കാര്‍ കരാട്ടെയെ ഔദ്യോഗിക അംഗീകാരമുള്ള കായിക ഇനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ ഇതിനായി നടപടികള്‍ സ്വീകരിക്കുമോ?

553

മഞ്ചേരിയിലെ ജില്ലാ സ്പോര്‍ട്സ് കോംപ്ളക്സ് & ഫുട്ബാള്‍ അക്കാഡമി

ശ്രീ. എം. ഉമ്മര്‍

() മഞ്ചേരിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന ജില്ലാ സ്പോര്‍ട്സ് കോംപ്ളക്സ് ആന്റ് ഫുട്ബാള്‍ അക്കാഡമി എന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച് കുട്ടികള്‍ക്ക് പരിശീലനം നല്‍കാനാകുമെന്ന് വ്യക്തമാക്കുമോ ;

(ബി) ഇവിടെ എന്തെല്ലാം സൌകര്യങ്ങളാണ് പരിശീലനത്തിനായി ഒരുക്കുന്നത് ;

(സി) എത്ര കായിക താരങ്ങള്‍ക്ക് ഇവിടെ താമസസൌകര്യം ഒരുക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു ;

(ഡി) ഏതെല്ലാം കായിക ഇനങ്ങള്‍ക്കാണ് ഇവിടെ പരിശീലന സൌകര്യം ഒരുക്കാനാവുകയെന്ന് അറിയിക്കാമോ ?

554

പാലക്കാട് ഇന്‍ഡോര്‍ സ്റേഡിയത്തിന്റെ നിര്‍മ്മാണം

ശ്രീ. എം. ചന്ദ്രന്‍

() പാലക്കാട് ഇന്‍ഡോര്‍ സ്റേഡിയത്തിന്റെ നിര്‍മ്മാണം ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുകയാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇന്‍ഡോര്‍ സ്റേഡിയനിര്‍മ്മാണ പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;

(സി) സ്റേഡിയം നിര്‍മ്മാണപ്രവര്‍ത്തനം പുനരാരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(ഡി) ഉണ്ടെങ്കില്‍ സ്വീകരിച്ച നടപടികള്‍ എന്താണെന്ന് വ്യക്തമാക്കാമോ ?

555

ചാലക്കുടിയിലെ സ്റേഡിയം നിര്‍മ്മാണം

ശ്രീ. ബി.ഡി. ദേവസ്സി

() ചാലക്കുടി മുനിസിപ്പാലിറ്റി, ജില്ലാ ബാങ്കില്‍ നിന്നും 2 1/2 കോടി രൂപ വായ്പയെടുത്ത്, ഇന്‍ഡോര്‍ സ്റേഡിയം നിര്‍മ്മിക്കുന്നതിനായി വാങ്ങിയ സ്ഥലത്ത് സ്റേഡിയം നിര്‍മ്മിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;

(ബി) ചാലക്കുടി മണ്ഡലത്തിലെ കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ നായരങ്ങാടി ഗവ:യു.പി.സ്കൂള്‍ ഗ്രൌണ്ട് വീതികൂട്ടി സ്റേഡിയം നിര്‍മ്മിക്കുന്നതിനായി കായിക-യുവജന മന്ത്രാലയത്തിന് നാഷണല്‍ ഗെയിംസ് സെക്രട്ടേറിയറ്റ് വഴി നല്‍കിയിരുന്ന അപേക്ഷ പരിഗണനയിലുണ്ടോ; ആയത് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

556

മാവേലിക്കരയില്‍ സ്റേഡിയം

ശ്രീ. ആര്‍. രാജേഷ്

() മാവേലിക്കരയില്‍ ഒരു സ്റേഡിയം ഇല്ല എന്നുള്ള വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സ്റേഡിയം നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(ബി) മാവേലിക്കരയില്‍ ദേശീയ നിലവാരത്തിലുള്ള ഒരു വോളിബോള്‍ സ്റേഡിയം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ; ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

557

ഫുട്ട്ബാള്‍ ടൂര്‍ണമെന്റുകള്‍ പുനരാരംഭിക്കുന്നതിന് നടപടി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() കേരളത്തില്‍ നടന്ന് വന്നിരുന്ന കോഴിക്കോട് സേഠ് നാഗ്ജി ട്രോഫി, തൃശ്ശൂരിലെ ചക്കോള ട്രോഫി, കണ്ണൂരിലെ ശ്രീനാരായണ ട്രോഫി, കോട്ടയത്തെ മാമ്മന്‍മാപ്പിള ട്രോഫി, തിരുവനന്തപുരത്തെ ജി.വി.രാജട്രോഫി എന്നീ ടൂര്‍ണമെന്റുകള്‍ പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ബി) ഇത്തരം ടൂര്‍ണമെന്റുകള്‍ നിലച്ചുപോയതും, മികച്ച ക്ളബുകളുടെ തകര്‍ച്ചയും സംസ്ഥാനത്തെ ഫുട്ബാള്‍ രംഗത്തിന്റെ അധ:പതനത്തിന് കാരണമായി ട്ടുണ്ടോ ;

(സി) ഇത് കാരണം കളിക്കാര്‍ക്ക് മാച്ച് എക്സ്പീരിയന്‍സ് ലഭിക്കാതെ വരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) എങ്കില്‍ ടൂര്‍ണ്ണമെന്റുകള്‍ പുനരാരംഭിക്കുന്നതിനും ക്ളബ്ബുകളെ പുനരുജ്ജീവിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ ?

558

സ്കൂള്‍ കളിസ്ഥലങ്ങള്‍

ശ്രീ. . ചന്ദ്രശേഖരന്‍

() സ്കൂള്‍ കളിസ്ഥലങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കുന്ന പദ്ധതി നിര്‍ത്തിവെച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ കായിക വളര്‍ച്ചയുടെ പ്രാധാന്യം കണക്കിലെടുത്ത് പ്രസ്തുത പദ്ധതി പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

559

വിദ്യാലയങ്ങള്‍ക്ക് സ്പോര്‍ട്സ് ഉപകരണങ്ങള്‍ നല്‍കുന്ന പദ്ധതി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() വിദ്യാലയങ്ങള്‍ക്ക് സ്പോര്‍ട്സ് ഉപകരണങ്ങള്‍ നല്‍കുന്നതിന് സ്പോര്‍ട്സ് വകുപ്പ് സാമ്പത്തിക സഹായം നല്‍കി വരുന്നുണ്ടോ; എങ്കില്‍ അത് അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;

(ബി) ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;

(സി) കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ അധ്യയന വര്‍ഷം എത്ര സ്കൂളുകള്‍ മേല്പറഞ്ഞ പദ്ധതിയ്ക്കായി അപേക്ഷ സമര്‍പ്പിച്ചുഎന്നും എത്ര സ്കൂളുകള്‍ക്ക് ധനസഹായം അനുവദിച്ചു എന്നും വെളിപ്പെടുത്തുമോ;

(ഡി) അവയുടെ പേര് വിവരവും അനുവദിച്ച തുകയും വ്യക്തമാക്കുമോ?

560

സ്പോര്‍ട്സ് വകുപ്പിന് ലഭിച്ച ഫണ്ടും ചെലവഴിച്ച തുകയും

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

() സ്പോര്‍ട്സ് വകുപ്പിന് കഴിഞ്ഞ വര്‍ഷം ലഭിച്ച പ്ളാന്‍ ഫണ്ട് തുകയും അതില്‍ 2012 മാര്‍ച്ച് 31 വരെ ചെലവഴിച്ച തുകയും എത്രയെന്ന വിശദാംശം ലഭ്യമാക്കുമോ ;

(ബി) സ്പോര്‍ട്സ് വകുപ്പിനു കീഴിലുള്ള കേന്ദ്രാവിഷ്കൃത പദ്ധതികള്‍ എന്തൊക്കെയാണ് ; ഓരോ പദ്ധതിക്കും കേന്ദ്രം അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ ;

(സി) സ്പോര്‍ട്സ് വകുപ്പിന്റെ ഓരോ ഹെഡിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ച തുകയുടേയും ഓരോന്നിലും 2012 മാര്‍ച്ച് 31 വരെ ചെലവഴിച്ച തുകയുടെയും വിശദാംശം ലഭ്യമാക്കാമോ ?

561

വാട്ടര്‍ സ്പോര്‍ട്സ് പദ്ധതി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() മലപ്പുറം ജില്ലയിലെ പൊന്നാനി ബിയ്യം കായലില്‍ ആരംഭിക്കാന്‍ തീരുമാനമെടുത്ത വാട്ടര്‍ സ്പോര്‍ട്സ് പദ്ധതി നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടിക്രമങ്ങളുടെ പുരോഗതി വിശദമാക്കുമോ?

(ബി) പ്രസ്തുത പദ്ധതി എന്ന് തുടങ്ങാനാകുമെന്ന് വിശദമാക്കുമോ?

562

സംസ്ഥാനത്തെ നീന്തല്‍ക്കുളങ്ങളുടെ നവീകരണം

ശ്രീ. മോന്‍സ് ജോസഫ്

() നീന്തല്‍ക്കുളങ്ങളുടെ നവീകരണത്തിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;

(ബി) സ്പോര്‍ട്സ് കൌണ്‍സിലിന്റെ കീഴിലുള്ള സംസ്ഥാനത്തെ നീന്തല്‍ക്കുളങ്ങളുടെ ശോച്യാവസ്ഥ ശ്രദ്ധ യില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) ഈ വര്‍ഷം സ്പോര്‍ട്സ് കൌണ്‍സിലിന്റെ കീഴില്‍ എവിടെയൊക്കെയാണ് പുതിയ നീന്തല്‍ക്കുളങ്ങള്‍ ആരംഭിക്കുന്നതെന്ന് അറിയിക്കുമോ ?

563

ദേശീയ ഗെയിംസ്- നീന്തല്‍ക്കുളത്തിനായി കേന്ദ്രസഹായം

ശ്രീ. കെ. എം. ഷാജി

() നാഷണല്‍ ഗെയിംസിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും സഹായധനം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര തുക ഇതേവരെ ലഭിച്ചൂ എന്നും അതില്‍ എത്ര ചെലവഴിച്ചു എന്നും വെളിപ്പെടുത്തുമോ;

(ബി) പ്രസ്തുത തുകയില്‍ നിന്ന് തിരുവനന്തപുരം വാട്ടര്‍ വര്‍ക്സ് സ്വിമ്മിംഗ് പൂളിന്റെ നവീകരണത്തിനും, പുതിയ കുളം നിര്‍മ്മിക്കുന്നതിനും എത്ര തുക നല്‍കുകയും ചെലവഴിക്കുകയും ചെയ്തു എന്ന് വ്യക്തമാക്കുമോ;

(സി) നിലവില്‍ ഏതെങ്കിലും നീന്തല്‍ക്കുളം തിരുവനന്തപുരത്ത് പ്രവര്‍ത്തനക്ഷമമായിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കുമോ;

(ഡി) പ്രവര്‍ത്തനക്ഷമമായിരുന്ന നീന്തല്‍ക്കുളം പൊളിച്ചത് എന്നാണ്; പുതിയ കുളം നിര്‍മ്മിക്കും മുന്‍പ് അത് പൊളിച്ചതിന് ഉത്തരവാദികള്‍ ആരെല്ലാമാണ് എന്ന് വെളിപ്പെടുത്തുമോ?

564

ദേശീയ ഗെയിംസിന്റെ നടത്തിപ്പ്

ശ്രീ. കെ. വി. വിജയദാസ്

() കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ദേശിയ ഗെയിംസിന്റെ ഒരുക്കങ്ങളുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;

(ബി) പ്രധാന വേദികള്‍ എവിടെയെല്ലാമാണ് ക്രമീകരി ക്കുന്നതെന്നുള്ള വിശദവിരങ്ങള്‍ നല്‍കുമോ;

(സി) ഗെയിംഗിന്റെ ഭാഗമായി കേരളത്തിന്റെ സ്പോര്‍ട്സ് ശാക്തീകരണത്തിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി) നിയോജകമണ്ഡലാടിസ്ഥാനത്തില്‍ സ്പോര്‍ട്സിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏതെങ്കിലും പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?

565

സിനിമാ വ്യവസായത്തിലെ വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ച തുക

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

() സിനിമാവ്യവസായത്തിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ച പ്ളാന്‍ ഫണ്ട് തുകയും അതില്‍ 2012 മാര്‍ച്ച് 31 വരെ ചെലവഴിച്ച തുകയും എത്രയെന്ന് വിശദാംശം ലഭ്യമാക്കുമോ ;

(ബി) സിനിമാവ്യവസായത്തിനായി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നിലവിലുണ്ടോ ; എങ്കില്‍ അതില്‍ ഓരോ പദ്ധതിക്കും കേന്ദ്ര വിഹിതമായി എന്തു തുക ലഭിച്ചു ;

(സി) സിനിമാവ്യവസായത്തിന്റെ ഓരോ ഹെഡിലും 2012 മാര്‍ച്ച് 31 വരെ ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ ?

566

ഇതര ഭാഷാ സിനിമ ചെയ്ത് ദേശീയ അവാര്‍ഡ് നേടിയ മലയാളി കലാകാരന്മാരെ ആദരിക്കല്‍

ശ്രീമതി കെ.കെ. ലതിക

() മറ്റുഭാഷകളില്‍ സിനിമചെയ്ത് ദേശീയ അവാര്‍ഡുകള്‍ നേടുന്ന മലയാളികളായ കലാകാരന്മാരെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കാറുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ബ്യാരി ഭാഷയില്‍ ആദ്യസിനിമ സംവിധാനം ചെയ്ത് സുവര്‍ണ്ണകമലം നേടിയ സംവിധാ യകന്‍ സുവീരനെ ആദരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ?

567

കെ.എസ്.എഫ്.ഡി.സി.യുടെ സിനിമാ തിയേറ്ററുകള്‍

ശ്രീ. സി. ദിവാകരന്‍

() കെ.എസ്.എഫ്.ഡി.സി.യുടെ ഉടമസ്ഥതയി ലുള്ള സിനിമാ തീയറ്ററുകളിലെ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) ഏതെല്ലാം തീയറ്ററുകളിലാണ് സൌകര്യവര്‍ദ്ധന ഇപ്പോള്‍ നടന്നുവരുന്നത്; ഇത് എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

568

തീയറ്റര്‍ ക്ളാസിഫിക്കേഷന്റെ ഫലങ്ങള്‍

ശ്രീമതി പി. അയിഷാ പോറ്റി

() തീയറ്റര്‍ ക്ളാസിഫിക്കേഷനില്‍ എത്ര തീയറ്ററുകള്‍ യോഗ്യത നേടിയിട്ടുണ്ട്;

(ബി) തീയറ്റര്‍ ക്ളാസിഫിക്കേഷന്‍ പ്രകാരം യോഗ്യത നേടിയ തീയറ്ററുകള്‍ നവീകരിക്കുന്നതിന് ഉടമകള്‍ക്ക് ശരാശരി എത്ര തുക ചെലവായിട്ടുണ്ടാകും എന്ന് വ്യക്തമാക്കുമോ;

(സി) ക്ളാസിഫൈ ചെയ്ത തീയറ്ററുകള്‍ക്ക് പുതിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് ലഭിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കുമോ;

(ഡി) കേരളത്തില്‍ സിനിമ റിലീസിംഗ് കേന്ദ്രങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള തീരുമാനം എടുക്കുന്നത് ആരാണെന്ന് വ്യക്തമാക്കുമോ ?

<<back     
                                                                                                                                                                                                             

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.