UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

924

സ്നേഹസ്പര്‍ശം” പദ്ധതി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() പൊതുവിഭ്യാഭ്യാസ രംഗത്ത് ഈ ഗവണ്‍മെന്റിന്റെ കാലത്ത് ഉണ്ടായ നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(ബി) രക്ഷിതാക്കളും കുട്ടികളും അദ്ധ്യാപകരുമായി വിഭ്യാഭ്യാസവകുപ്പ് നേരിട്ട് ബന്ധപ്പെടുന്ന “സ്നേഹസ്പര്‍ശം” പദ്ധതി എത്രത്തോളം വിജയമായിട്ടുണ്ട് ;

(സി) പൊതുവിദ്യാഭ്യാസ രംഗത്ത് പുതുതായി നടപ്പിലാക്കുവാനുദ്ദേശിക്കുന്ന പരിഷ്ക്കാരങ്ങളെന്തെല്ലാമെന്ന് വിശദമാക്കുമോ ?

925

"സ്നേഹസ്പര്‍ശനം പദ്ധതി''

ശ്രീ. എം. . വാഹീദ്

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ. വി. റ്റി. ബല്‍റാം

ശ്രീ. കെ. ശിവദാസന്‍ നായര്‍

() "സ്നേഹസ്പര്‍ശം പദ്ധതി'' യുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; പദ്ധതിയുടെ പ്രവര്‍ത്തന രീതി വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയില്‍ ജനകീയ പങ്കാളിത്തവും പൊതുജനങ്ങള്‍ക്കുള്ള വിദ്യാഭ്യാസ സമീപനവും അറിയുവാന്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?

926

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള സംവരണം

ശ്രീമതി. കെ. എസ്. സലീഖ

() കേന്ദ്രവിദ്യാഭ്യാസ അവകാശനിയമപ്രകാരം സ്കൂള്‍ പ്രവേശനത്തിന് ദുര്‍ബലവിഭാഗങ്ങള്‍ക്ക് എത്ര ശതമാനം സംവരണമാണ് 2012-13 അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; ആയത് നിലവില്‍ എത്ര ശതമാനമായിരുന്നു; വിശദമാക്കുമോ;

(ബി) സംസ്ഥാനത്തെ സര്‍ക്കാര്‍, എയിഡഡ്, അണ്‍ എയിഡഡ്, ന്യൂനപക്ഷ പദവിയുള്ള അണ്‍ എയിഡഡ് സ്കൂളുകള്‍ എന്നിവിടങ്ങളിലെല്ലാം ഈ സംവരണം ബാധകമാണോ;

(സി) ബഹു. സുപ്രീം കോടതി വിധി പ്രകാരം എപ്രകാരമുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളെയാണ് ഇത്തരം സംവരണപരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്; വ്യക്തമാക്കുമോ;

(ഡി) ദുര്‍ബലവിഭാഗത്തിലെ കുട്ടികള്‍ക്ക് സംവരണം ലഭിക്കാനുള്ള മാനദണ്ഡം എപ്രകാരമാണ് വിലയിരുത്തിയിട്ടുള്ളത് ; ഇതില്‍ മുന്നോക്ക വിഭാഗത്തിലെ കുട്ടികളേയും ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

() കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അംഗവൈകല്യമുള്ള കുട്ടികള്‍ക്ക് എപ്രകാരമുള്ള സംവരണമാണ് പുതുതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(എഫ്) സംസ്ഥാന സര്‍ക്കാരിന്റെ എന്‍..സി.യോടുകൂടി കേന്ദ്ര സിലബസ് പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സംവരണം ബാധകമാണോ; വിശദമാക്കുമോ;

(ജി) 2012-13 മുതല്‍ ദുര്‍ബലവിഭാഗങ്ങള്‍ക്ക് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സംവരണം സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും നടപ്പില്‍ വരുത്തിയെന്ന് ഉറപ്പാക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

927

അണ്‍എയ്ഡഡ് സ്കൂളുകളില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പാക്കല്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അണ്‍എയ്ഡഡ് സ്കൂളുകളില്‍ 25 ശതമാനം ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള സംവരണം കേരളത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഇതിനായി സര്‍ക്കാര്‍ ഫണ്ട് അണ്‍എയിഡഡ് സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുമോ;

(സി) പൊതുവിദ്യാലയങ്ങള്‍ ധാരാളമുള്ള കേരളത്തില്‍ ഈ രീതി സമീപത്തുള്ള പൊതുവിദ്യാലയങ്ങളെ ബാധിക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഇതിനു പകരമായി ഇത്തരം ഫണ്ടുകള്‍ പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി ഉപയോഗിക്കുമോ; വിശദമാക്കാമോ ?

928

വിദ്യാഭ്യാസ അവകാശനിയമപ്രകാരമുള്ള ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം

ശ്രീമതി കെ. എസ്.സലീഖ

() കേന്ദ്രവിദ്യാഭ്യാസ അവകാശനിയമപ്രകാരമുള്ള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിന്റെ ഭാവി 2012-13 അദ്ധ്യയനവര്‍ഷം മുതല്‍ എന്താകുമെന്ന് വ്യക്തമാക്കുമോ;

(ബി) വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ജോലി നോക്കുന്ന ടീച്ചിംഗ്, നോണ്‍ടീച്ചിംഗ് സ്റാഫുകളെ എപ്രകാരം നിലനിര്‍ത്താനാണ് ഉദ്ദേശിക്കുന്നത്;

(സി) വൊക്കേഷണല്‍ വിഷയങ്ങളെ എപ്രകാരം ഉപയോഗിക്കുവാനാണ് ഉദ്ദേശിക്കുന്നത്;

(ഡി) വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നതോടുകൂടി എല്‍.പി, യു.പി, ഹയര്‍ സെക്കണ്ടറി തുടങ്ങിയ വിഭാഗങ്ങളുടെ പരിധി എപ്രകാരമായിരിക്കുമെന്ന് വിശദമാക്കുമോ?

929

വിദ്യാഭ്യാസരംഗത്തെ പരിഷ്കാരങ്ങള്‍

ശ്രീ. പി. ഉബൈദുള്ള

() കേന്ദ്ര വിദ്യാഭ്യാസ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഈ അധ്യയന വര്‍ഷം മുതല്‍ എന്തെല്ലാം പരിഷ്കാരങ്ങളാണ് നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ ;

(ബി) പ്രവേശനപ്രായം, സ്കൂളിന്റെ ഘടനാപരമായ മാറ്റം എന്നിവ സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ടോ ; എങ്കില്‍ അതിന്റെ കോപ്പികള്‍ മേശപ്പുറത്ത് വയ്ക്കുമോ ?

930

വിദ്യാഭ്യാസ അവകാശനിയമം

ശ്രീമതി കെ.എസ്. സലീഖ

() വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലും 8-ാം ക്ളാസ്സുവരെ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ക്ളാസ്സ് കയറ്റം നല്‍കുകയുണ്ടായോ;

(ബി) ഇപ്രകാരം ക്ളാസ്സ് കയറ്റം കിട്ടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും 'എ പ്ളസ്' നല്‍കുകയുണ്ടായോ; എങ്കില്‍ ഇത് കുട്ടികളുടെ വിദ്യാഭ്യാസ അഭിരുചിയെ പിന്നോട്ടടിക്കുന്ന സമ്പ്രദായമല്ലെ; വ്യക്തമാക്കുമോ;

(സി) എട്ടാം ക്ളാസ്സ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന ആണ്‍ പെണ്‍ വ്യത്യാസമോ, സാമ്പത്തിക പരിഗണനയോ നോക്കാതെ മുഴുവന്‍ കുട്ടികള്‍ക്കും പാഠപുസ്തകം സൌജന്യമായി നല്‍കിയിട്ടുണ്ടോ;

(ഡി) എങ്കില്‍ എത്ര ലക്ഷം കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചുവെന്നും ആയതിലേക്ക് ചെലവഴിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ; ഇത് പത്താം ക്ളാസ്സ് വരെ നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;

() 8-ാം ക്ളാസ്സുവരെ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും, എസ്.സി./എസ്.ടി., ബി.പി.എല്‍. വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്കും ഈ അദ്ധ്യയനവര്‍ഷത്തില്‍ എത്ര ജോഡി യൂണിഫോം നല്‍കുകയുണ്ടായി; ആയതിലേക്ക് ചെലവഴിച്ച തുക എത്ര;

(എഫ്) സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന കുടംബങ്ങളിലെ കുട്ടികള്‍ പഠിക്കുന്ന എയ്ഡഡ് സ്കൂളുകളെ യൂണിഫോം പദ്ധതിയില്‍ നിന്നും ഒഴിവാക്കിയതെന്തുകൊണ്ട്; വിശദമാക്കുമോ?

931

12-ാം ധനകാര്യകമ്മീഷന്‍ വിദ്യാഭ്യാസവകുപ്പിന് അനുവദിച്ച തുക

ശ്രീ. എം. ഹംസ

() 12-ാം ധനകാര്യകമ്മീഷന്‍ ശുപാര്‍ശപ്രകാരം വിദ്യാഭ്യാസ വകുപ്പിന് എത്ര തുക ലഭ്യമായിരുന്നു ; അതില്‍ എത്ര തുക ചെലവഴിച്ചു ;

(ബി) ഒറ്റപ്പാലം അസംബ്ളിമണ്ഡലത്തിലെ തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ മാണിക്കപ്പറമ്പ് യു.പി. സ്കൂളിലും, കരിമ്പുഴ ഗ്രാമ

പഞ്ചായത്തിലെ എലമ്പുലാശ്ശേരി സര്‍ക്കാര്‍ എല്‍.പി. സ്കുളിലും, ലക്കിടി ഗ്രാമപഞ്ചായത്തിലെ അകലൂര്‍ സര്‍ക്കാര്‍ യു.പി. സ്കൂളിലും കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 12-ാം ധനകാര്യകമ്മീഷനില്‍ നിന്നും ധനസഹായത്തിനായി അപേക്ഷ നല്‍കിയിരുന്നതിന്റെ കാലിക സ്ഥിതി വിശദമാക്കാമോ ;

(സി) ഇതിനായി തുക എന്ന് അനുവദിക്കുവാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ ?

932

ആദായകരമല്ലാത്ത സ്കൂളുകള്‍ നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

ശ്രീ. പി. ഉബൈദുള്ള

() പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആദായകരമല്ലാത്ത സ്കൂളുകള്‍ നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദീകരിക്കാമോ;

(ബി) ഈ അദ്ധ്യയനവര്‍ഷത്തില്‍ എല്‍.പി. യു.പി, ഹൈസ്കൂള്‍ തലങ്ങളില്‍ മിനിമം വേണ്ട കുട്ടികളുടെ എണ്ണം എത്രയെന്ന് വിശദീകരിക്കാമോ;

(സി) നിശ്ചിത എണ്ണം അഡ്മിഷന്‍ ലഭിക്കാത്ത എയ്ഡഡ് വിദ്യാലയങ്ങളിലെ റിട്ടയര്‍മെന്റ് പി.എസ്.സി ഒഴിവുകളില്‍ അദ്ധ്യാപകരെ നിയമിക്കുന്നതിനും അംഗീകാരം നല്‍കുന്നതിനും തടസ്സങ്ങളുണ്ടോ; വിശദാംശം നല്‍കുമോ;

(ഡി) ആദായകരമല്ലാത്ത വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

933

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൈനോറിറ്റി ഫണ്ട്

ശ്രീ. പി.കെ. ബഷീര്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മൈനോറിറ്റി ഫണ്ടിനത്തില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ എത്ര രൂപ ലഭിച്ചു ;

(ബി) ആയത് ലഭിച്ച സ്ക്കൂളുകളുടെ പേരും ലഭിച്ച ഫണ്ടും എത്രയെന്ന് വിശദമാക്കുമോ ;

(സി) പ്രസ്തുത തുക ബന്ധപ്പെട്ട സ്ക്കൂളുകള്‍ക്ക് അനുവദിച്ച് നല്‍കിയോയെന്ന് വ്യക്തമാക്കുമോ ?

934

സ്കൂള്‍ പാഠ്യപദ്ധതി

ശ്രീ. എം. പി. വിന്‍സെന്റ്

ശ്രീ. റ്റി. എന്‍. പ്രതാപന്‍

ശ്രീ.വി. പി. സജീന്ദ്രന്‍

ശ്രീ. എം. . വാഹിദ്

() സംസ്ഥാന സ്കൂള്‍ പാഠ്യപദ്ധതി പരിശോധിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(ബി) ഇതിനായി ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്;

(സി) എന്തെല്ലാം കാര്യങ്ങളാണ് പരിശോധനാ വിഷയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നും വ്യക്തമാക്കാമോ ?

935

സ്കൂളുകളിലെ പാര്‍ലമെന്ററി ലിറ്ററസി ക്ളബ്

ശ്രീ. വി. ഡി. സതീശന്‍

ശ്രീ. ലൂഡി ലൂയിസ്

ശ്രീ.ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ. ബെന്നി ബെഹനാന്‍

() സ്കൂളുകളിലെ പാര്‍ലമെന്ററി ലിറ്ററസി ക്ളബ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി) ആരാണ് പ്രസ്തുത പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് ;

(സി) ആദ്യഘട്ടത്തില്‍ എത്ര സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്?

936

അക്കാഡമിക് സിറ്റി

ശ്രീ. കെ. മുരളീധരന്‍

ശ്രീ. ഹൈബി ഈഡന്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

() സംസ്ഥാനത്ത് ഒരു അക്കാഡമിക് സിറ്റി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വിശദമാക്കാമോ;

(ബി) അക്കാഡമിക് സിറ്റി കൊണ്ട് കൈവരിക്കാനുദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(സി) ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ?

937

പാഠ്യേതര പ്രവര്‍ത്തനമായി യോഗ, കൌണ്‍സിലിംഗ് എന്നിവ ഉള്‍പ്പെടുത്തല്

ശ്രീ. പാലോട് രവി

ശ്രീ. സണ്ണി ജോസഫ്

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ. വി. ഡി. സതീശന്‍

() വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാഠ്യേതര പ്രവര്‍ത്തനമായി വിദ്യാര്‍ത്ഥികള്‍ക്ക് കായിക വിദ്യാഭ്യാസത്തോടൊപ്പം യോഗ, കൌണ്‍സിലിംഗ്, എന്നിവകൂടി ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) ഒരു സിലബസ് നിശ്ചയിച്ച് ദിവസവും ഒരു പീരീഡ് ഇതിനായി അനുവദിക്കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

938

വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താന്‍ നടപടികള്‍

ശ്രീ. മോന്‍സ് ജോസഫ്

ശ്രീ. തോമസ് ഉണ്ണിയാടന്‍

ശ്രീ. റ്റി. യു. കുരുവിള

ശ്രീ. സി. എഫ്. തോമസ്

() മൂല്യവത്തും, അന്തര്‍ദേശീയ നിലവാരം ഉളളതുമായ വിദ്യാഭ്യാസ ജനങ്ങള്‍ക്ക് ഉറപ്പുവരുത്തുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ ;

(ബി) എയ്ഡഡ്, സ്വാശ്രയ മേഖലകളില്‍ ആവശ്യമായ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

939

മലയാളഭാഷാ പഠനം നിര്‍ബന്ധമാക്കി ഉത്തരവ്

ശ്രീ. റ്റി. എന്‍. പ്രതാപന്‍

ശ്രീ. വി. പി. സജീന്ദ്രന്‍

ശ്രീ. സണ്ണി ജോസഫ്

() വിദ്യാലയങ്ങളില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ നടത്തിപ്പ് എത്രമാത്രം കാര്യക്ഷമമാണെന്ന് പരിശോധിച്ചിട്ടുണ്ടോ;

(സി) ഉത്തരവ് നടപ്പാക്കാത്ത വിദ്യാലയങ്ങളുടെ മേല്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ഡി) സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കാറുണ്ടോ;

() പ്രസ്തുത സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ബാധകമാണോ?

940

ഒന്നാം ഭാഷയായി മലയാളം പഠിപ്പിക്കാനുള്ള നടപടി

ശ്രീ. കെ. എന്‍. . ഖാദര്‍

() സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലായിടത്തും ഒന്നാം ഭാഷയായി മലയാളം പഠിപ്പിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി)സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലും ചില മാനേജ്മെന്റ് സ്ക്കൂളുകളിലും സര്‍ക്കാരിന്റെ ഇതു സംബന്ധിച്ച തീരുമാനം നടപ്പാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

941

എസ്.എസ്.എ പദ്ധതി

ശ്രീ. പി. . മാധവന്‍

ശ്രീ. എം. പി. വിന്‍സെന്റ്

ശ്രീ.റ്റി. എന്‍. പ്രതാപന്‍

ശ്രീ. വര്‍ക്കല കഹാര്‍

() എസ്.എസ്.എ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2012 - 13 വര്‍ഷം കേരളത്തിന് എത്ര തുക ലഭിച്ചു ;

(ബി) പ്രസ്തുത ഫണ്ട് മുഖേന നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണ് ;

(സി) എല്ലാ സ്കൂളുകളിലും കുടിവെളളവും പ്രാഥമിക സൌകര്യങ്ങള്‍ക്കുമുളള സംവിധാനവും ഉറപ്പുവരുത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കാമോ ?

942

എസ്.എസ്.എ ഫണ്ട് ചെലവഴിക്കാത്തതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍

ശ്രീ. ഹൈബി ഈഡന്‍

ശ്രീ. എം. പി. വിന്‍സെന്റ്

ശ്രീ. റ്റി. എന്‍. പ്രതാപന്‍

ശ്രീ. വി. പി. സജീന്ദ്രന്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് എസ്. എസ്. എ ഫണ്ട് ചെലവഴിക്കാത്തതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി) ഇതിനെക്കുറിച്ച് അന്വേഷിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) ഏതു തരത്തിലുള്ള അന്വഷണമാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

943

എസ്.എസ്.. ഫണ്ട്

ശ്രീ. എം. ചന്ദ്രന്‍

ശ്രീ.കെ. രാധാകൃഷ്ണന്‍

ശ്രീ..എം. ആരിഫ്

ശ്രീ. ബി. സത്യന്‍

() 2011-2012-ല്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ച എസ്.എസ്.. ഫണ്ട് എത്രയായിരുന്നുവെന്നും ഇതില്‍ എത്രതുകയാണ് ചെലവഴിച്ചത് എന്നും വ്യക്തമാക്കുമോ;

(ബി) ഫണ്ട് പൂര്‍ണമായും ചെലവഴിക്കാന്‍ സാധിക്കാത്തതിന്റെ കാരണവും വ്യക്തമാക്കുമോ;

(സി) എസ്.എസ്.. ഫണ്ട് ചെലവഴിച്ചതിന്റെ കണക്കുകള്‍ ജില്ലാ അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ?

944

സര്‍വ്വശിക്ഷാ അഭിയാന്റെ കീഴില്‍ വിദ്യാലയങ്ങളില്‍ ഭൌതികസാഹചര്യം ഒരുക്കല്

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() സര്‍വ്വശിക്ഷാ അഭിയാന്റെ കീഴില്‍ വിദ്യാലയങ്ങളില്‍ ഭൌതികസാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായി മങ്കട നിയോജക മണ്ഡലത്തിലെ ഏതെല്ലാം സ്ക്കൂളുകളില്‍ ഏതൊക്കെ തരത്തിലുള്ള പ്രവര്‍ത്തങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്നതിന്റെ വിശദാംശം നല്കുമോ ;

(ബി) ഇവയില്‍ ഏതൊക്കെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട് ?

945

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതി

ശ്രീ. പി. കെ. ബഷീര്‍

() രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍.എം.എസ്..) പദ്ധതിപ്രകാരം സംസ്ഥാനത്ത് എത്ര സ്കൂളുകള്‍ക്കാണ് ഹൈസ്കൂളുകളാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുള്ളത് ; അവ ഏതെല്ലാമാണെന്ന് വിശദമാക്കുമോ ;

(ബി) നിലവില്‍ ഇവയില്‍ ഏതെല്ലാം സ്കുളുകള്‍ ഹൈസ്കൂളുകളാക്കി ഉയര്‍ത്തിയിട്ടുണ്ട് ;

(സി) കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സ്കൂളുകളില്‍ ഇനിയും ഹൈസ്കൂള്‍ ക്ളാസുകള്‍ ആരംഭിക്കാത്ത സ്കൂളുകളില്‍ പ്രസ്തുത ക്ളാസുകള്‍ എന്ന് ആരംഭിക്കും ;

(ഡി) പ്രസ്തുത സ്കൂളുകളില്‍ ക്ളാസുകള്‍ ആരംഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുമോ ?

946

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതിപ്രകാരം അനുവദിച്ച തുക

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() സംസ്ഥാനത്ത് രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ എന്ന കേന്ദ്രാവിഷ്കൃത പദ്ധതിപ്രകാരം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എത്ര ഹൈസ്കൂളുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ;

(ബി) പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ സ്കൂളുകള്‍ക്ക് എത്ര തുക നല്‍കിയിട്ടുണ്ട് ;

(സി) ഭൌതീക സാഹചര്യങ്ങളടക്കം മെച്ചപ്പെടുത്തുന്നതിനായി ഈ തുക എങ്ങനെ ചെലവഴിക്കണമെന്ന മാര്‍ഗ്ഗനിര്‍ദ്ദേശം നാളിതുവരെയായി ബന്ധപ്പെട്ട സ്കൂളുകള്‍ക്ക് നല്‍കിയിട്ടില്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) എങ്കില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ; വിശദാംശങ്ങള്‍ അറിയിക്കുമോ ?

947

ഫ്യൂച്ചര്‍ സ്കൂള്‍ പദ്ധതി

ശ്രീ. . ചന്ദ്രശേഖരന്‍

() സംസ്ഥാനത്ത് ഫ്യൂച്ചര്‍ സ്കൂള്‍ പദ്ധതി തുടങ്ങുവാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

948

ആര്‍.എം.എസ്.എ പദ്ധതി ഫണ്ടുകള്‍

ശ്രീ. പി. കെ. ബഷീര്‍

() 2009-10, 2010-11, 2011-12 വര്‍ഷങ്ങളില്‍ ആര്‍.എം.എസ്.എ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ എത്ര തുക അനുവദിച്ചു, ഇതില്‍ എത്ര തുക സംസ്ഥാനത്തിന് ലഭിച്ചു ;

(ബി) ആര്‍.എം.എസ്.എ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് നാളിതുവരെയായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ?

949

എന്‍.സി..ആര്‍.റ്റി സര്‍വ്വേ

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() രാജ്യത്തെ അഞ്ചാം ക്ളാസ് വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം സംബന്ധിച്ച് എന്‍.സി..ആര്‍.റ്റി. സര്‍വ്വെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഭാഷ, ഗണിത ശാസ്ത്രം, പരിസ്ഥിതി പഠനം എന്നിവയില്‍ കേരളം മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ പിറകിലാണെന്ന സര്‍വ്വെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ ?

950

കുന്ദമംഗലം വില്ലേജില്‍ കളിസ്ഥലം

ശ്രീ. പി. റ്റി. . റഹീം

() കോഴിക്കോട് താലൂക്കിലെ കുന്ദമംഗലം വില്ലേജില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അധീനതയില്‍ ഉപയോഗപ്പെടുത്താതെ കിടക്കുന്ന രണ്ടേക്കര്‍ ഭൂമി അന്യാധീനപ്പെടുന്നത് തടയാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി) ഈ സ്ഥലം കളിസ്ഥലമാക്കി മാറ്റാന്‍ അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമോ ;

(സി) ഈ സഥലം റവന്യൂ വകുപ്പിന് തിരിച്ചു നല്‍കാന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ടോ ?

951

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ന്യൂ ജനറേഷന്‍ കോഴ്സുകള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

() കോഴിക്കോട് റവന്യൂ ജില്ലയില്‍ ഈ അധ്യയനവര്‍ഷം ഏതെല്ലാം സ്കൂളുകളില്‍ പുതിയ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി കോഴ്സുകള്‍ അനുവദിച്ചിട്ടുണ്ട്;

(ബി) സംസ്ഥാനത്ത് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ന്യൂ ജനറേഷന്‍ കോഴ്സുകള്‍ എന്ന നിലയില്‍ ഏതെല്ലാം വിഷയത്തിലുള്ള കോഴ്സുകള്‍ ആരംഭിക്കുന്നതിനാണ് അനുവാദം നല്‍കിയിട്ടുള്ളത്?

952

അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം

ശ്രീ. ജെയിംസ് മാത്യു

() അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി വി.എച്ച്.എസ്.. കോഴ്സുകള്‍ അനുവദിക്കുന്നതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ;

(ബി) സംസ്ഥാനത്ത് എത്ര സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി) ഏതൊക്കെ കോഴ്സുകളാണ് ഇതിന്റെ ഭാഗമായി ആരംഭിക്കുന്നത്;

(ഡി) സ്കൂളുകള്‍ തെരഞ്ഞെടുക്കുന്നതിലും കോഴ്സുകള്‍ തെരഞ്ഞെടുക്കുന്നതിലും സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ വിശദമാക്കാമോ?

953

സെന്റ് ക്ളെയര്‍ ബധിര വിദ്യാലയത്തിലെ ഹയര്‍സെക്കണ്ടറി വിഭാഗത്തിന് എയ്ഡഡ് പദവി

ശ്രീ. ജോസ് തെറ്റയില്‍

() സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്ക്കൂളുകളിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് എയ്ഡഡ് പദവി നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടോ;

(ബി) എങ്കില്‍ ഏതെല്ലാം സ്ക്കൂളുകളുടെ പേരാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്;

(സി) അങ്കമാലി നിയോജകമണ്ഡലത്തിലെ കാലടി ഗ്രാമ പഞ്ചായത്തിലെ മാണിക്കമംഗലം എന്ന പ്രദേശത്ത് 1993 മുതല്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ക്ളെയര്‍ എന്ന ബധിര വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് എയ്ഡഡ് പദവി ലഭിക്കുന്നതിനായി സമര്‍പ്പിച്ചിരുന്ന അപേക്ഷ പരിഗണിച്ചിട്ടുണ്ടോ ;

(ഡി) ഇല്ലെങ്കില്‍ ഈ അപേക്ഷ പരിഗണിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

954

2010 ല്‍ സംസ്ഥാനത്ത് ആരംഭിച്ച ഹയര്‍ സെക്കന്ററി സ്കൂളുകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

() 2010 -ല്‍ ആകെ എത്ര ഹയര്‍ സെക്കന്‍ഡറി സ്കൂളുകളാണ് അനുവദിച്ചിരുന്നതെന്നറിയിക്കാമോ;

(ബി) ഇവയിലെല്ലാം കൂടി എത്ര തസ്തികകളാണ് സൃഷ്ടിച്ചിരുന്നതെന്നും അവയില്‍ എത്ര നിയമനം നടന്നുവെന്നും വ്യക്തമാക്കുമോ;

(സി) നിയമനം നടന്നതില്‍ എത്രയെണ്ണം സര്‍ക്കാര്‍ അംഗീകരിക്കാന്‍ ബാക്കിയുണ്ടെന്നും അത് എന്തുകൊണ്ടാണെന്നും അറിയിക്കാമോ;

(ഡി) പ്രസ്തുത നിയമനങ്ങള്‍ അംഗീകരിച്ച് അവര്‍ക്ക് ശമ്പളം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

955

പ്ളസ്ടൂവിന് പുതിയ ബാച്ചുകള്‍ അനുവദിക്കുന്ന കാര്യം

ശ്രീ. എം. ചന്ദ്രന്‍

() ഈ അദ്ധ്യയന വര്‍ഷം പ്ളസ്ടൂവിന് പുതിയ ബാച്ചുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി) എങ്കില്‍ ഇതിന്റെ മാനദണ്ഡം എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ ;

(സി) ആലത്തൂര്‍ മണ്ഡലത്തില്‍പ്പെട്ട ഏതെല്ലാം സ്കൂളുകള്‍ക്കാണ് പുതിയ ബാച്ച് അനുവദിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ ?

956

ഹയര്‍ സെക്കണ്ടറിക്ക് പുതിയ സീറ്റുകള്‍

ശ്രീ. സി. കെ. നാണു

() മലബാര്‍ ഭാഗത്ത് തൃശ്ശൂര്‍ ജില്ലയടക്കം എത്ര വിദ്യാലയങ്ങളില്‍ ജില്ലകള്‍തോറും എത്ര പുതിയ സീറ്റുകള്‍ ഹയര്‍ സെക്കണ്ടറിക്ക് അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി) ഇനി എത്ര സീറ്റുകള്‍ വീതം ഓരോ ജില്ലയിലും ആവശ്യമുണ്ടെന്നും സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ എത്രവീതം സീറ്റുകള്‍ അനുവദിച്ചുവെന്നും വിശദമാക്കുമോ;

(സി) പുതിയ സീറ്റുകള്‍ അനുവദിച്ച വിദ്യാലയങ്ങളില്‍ ക്ളാസ് റൂം പണിയാന്‍ മലബാര്‍ പാക്കേജിന്റെ ഭാഗമായി നടപടികള്‍ സ്വീകരിക്കുമോ?

957

ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന പ്ളസ്ടു അദ്ധ്യാപകരുടെ സേവന-വേതന വ്യവസ്ഥകള്‍

ശ്രീ. . കെ. വിജയന്‍

() ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന പ്ളസ്ടു അദ്ധ്യാപകര്‍ക്ക് ആഴ്ചയില്‍ ഒരേ എണ്ണം പീരീഡുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ വിവിധ സ്കൂളുകളില്‍ വ്യത്യസ്ത രിതിയിലാണ് ജോലി ദിനങ്ങള്‍ നല്‍കുന്നത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത അദ്ധ്യാപകരുടെ സേവന - വേതന വ്യവസ്ഥകളുടെ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ?

958

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ നിലവാരം

ശ്രീ. ബാബു എം. പാലിശ്ശേരി

() സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പൊതുവേ വിദ്യാഭ്യാസ നിലവാരത്തകര്‍ച്ച അനുഭവപ്പെടുന്നു എന്ന ഹൈക്കോടതി പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വിദ്യാര്‍ത്ഥികളില്‍നിന്നും വര്‍ദ്ധിച്ച ഫീസ് ഈടാക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം നല്കാമോ?

959

അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അനുമതി

ശ്രീ. ആര്‍. രാജേഷ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അനുമതി നല്‍കുകയുണ്ടായി; ജില്ല തിരിച്ച് വിശദമാക്കാമോ; സംസ്ഥാനത്ത് ഇപ്പോള്‍ എത്ര അണ്‍ എയ്ഡഡ് സ്കൂളുകള്‍ ഉണ്ട്;

(ബി) എത്ര സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് എന്‍.. സി നല്‍കുകയുണ്ടായി; ജില്ല തിരിച്ച് വിശദമാക്കാമോ;

(സി) അണ്‍ എയ്ഡഡ് സ്കൂളുകള്‍ അനുവദിക്കുന്നതിനുവേണ്ടി എത്ര അപേക്ഷകള്‍ ഇപ്പോള്‍ പരിഗണനയിലിരിക്കുന്നുണ്ട്?

960

സി.ബി.എസ്./.സി.എസ്.. സ്കൂളുകള്‍

ശ്രീ. റ്റി. വി. രാജേഷ്

() സംസ്ഥാനത്താകമാനം എത്ര സി.ബി.എസ്../.സി.എസ്.. സ്കൂളുകള്‍ നിലവിലുണ്ട് ; ഓരോന്നും തരംതിരിച്ച് ലഭ്യമാക്കുമോ ; ഓരോ വിഭാഗത്തിലും എത്ര കുട്ടികള്‍ പഠിക്കുന്നുണ്ട് ;

(ബി) സംസ്ഥാന സിലബസ് പഠിപ്പിക്കുന്ന എത്ര അണ്‍എയിഡഡ് സ്കൂളുകള്‍ നിലവിലുണ്ട് ; എത്ര കുട്ടികള്‍ ഈ സ്കൂളുകളില്‍ പഠിക്കുന്നുണ്ട് ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.