UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

961

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ 'സെ' പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം

ശ്രീ. മോന്‍സ് ജോസഫ്

() സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ എസ്. എസ്. എല്‍. സി. പരീക്ഷാഫലം പ്രസിദ്ധീകരിക്കുവാന്‍ ഈ വര്‍ഷം എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) എസ്. എസ്. എല്‍. സി. 'സെ' പരീക്ഷാ ഫലത്തിനൊപ്പം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ 'സെ' പരീക്ഷാഫലവും പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാലതാമസത്തിന് കാരണം വ്യക്തമാക്കുമോ; ഇതൊഴിവാക്കാന്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വെളിപ്പെടുത്തുമോ?

962

എസ്. എസ്. എല്‍. സി. പരീക്ഷയില്‍ ഉപരിപഠന യോഗ്യത നേടിയവര്

ശ്രീ. എം. ഹംസ

() 2012 മാര്‍ച്ച് മാസത്തില്‍ നടന്ന എസ്. എസ്. എല്‍. സി. പരീക്ഷയില്‍ എത്ര വിദ്യാര്‍ത്ഥികള്‍ ഉപരിപഠന യോഗ്യത നേടുകയുണ്ടായി; ജില്ലാടിസ്ഥാനത്തില്‍ വിശദമാക്കുമോ;

(ബി) ഓരോ ജില്ലയിലുമായി ഓരോ വിഷയത്തില്‍ പ്ളസ് വണ്ണിന് എത്ര സീറ്റുകള്‍ ആണുള്ളത്;

(സി) വിജയിച്ച എല്ലാ കുട്ടികള്‍ക്കും ഉപരിപഠനം നല്‍കുന്നതിനാവശ്യമായ സീറ്റുകള്‍ ലഭ്യമാണോ; അല്ലെങ്കില്‍ ഏതു മേഖലയില്‍ ഏത് ജില്ലയിലാണ് കുറവുവരിക;

(ഡി) കുറവുവരുന്ന പ്ളസ് വണ്‍ സീറ്റുകള്‍ അധികമായി അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം അറിയിക്കുമോ?

963

പരീക്ഷാഭവനിലെ ജീവനക്കാരുടെ പ്രതിഫലം

ശ്രീ. കെ. വി. വിജയദാസ്

() എസ്. എസ്. എല്‍. സി. പരീക്ഷയില്‍ മാര്‍ക്ക് ടാബുലേഷന്റെ ഭാഗമായി പരീക്ഷാഭവനിലെ ജീവനക്കാര്‍ക്ക് നല്‍കിവരുന്ന പ്രതിഫലം വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) പ്രതിഫലം വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആയത് സമയബന്ധിതമായി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

964

എസ്.എസ്.എല്‍.സി പരീക്ഷയില്‍ സോഷ്യല്‍ സയന്‍സ് വിഷയത്തിലെ തോല്‍വി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഇടുക്കി ജില്ലയില്‍ നിന്ന് ഉപരി പഠനത്തിന് അര്‍ഹത നേടാത്ത വിദ്യാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും തോറ്റത് സോഷ്യല്‍ സയന്‍സ് എന്ന വിഷയത്തിനാണ് എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) മറ്റു വിഷയങ്ങള്‍ക്ക് ഉയര്‍ന്ന ഗ്രേഡ് വാങ്ങിയ പല കുട്ടികളും സോഷ്യല്‍ സയന്‍സ് വിഷയത്തില്‍ ഏറെ പിന്നില്‍ പോയ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ഈ ജില്ലയില്‍ നിന്നും പുനര്‍മൂല്യനിര്‍ണ്ണയത്തിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; അപേക്ഷകര്‍ക്ക് പുനര്‍മൂല്യനിര്‍ണ്ണയം യഥാസമയം നടത്തി നല്‍കിയിട്ടുണ്ടോ ; പുനര്‍മൂല്യനിര്‍ണ്ണയം ഫീസടക്കാതെ ചെയ്യുന്നതിനായി സൌകര്യം നല്‍കിയിരുന്നോ ;

(ഡി) സോഷ്യല്‍ സയന്‍സ് വിഷയത്തിലെ കുട്ടികളുടെ കൂട്ടത്തോല്‍വി സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തിയിട്ടുണ്ടോ ; വിശദാംശം നല്‍കുമോ ?

965

എസ്.എസ്.എല്‍.സി. പുനര്‍മൂല്യനിര്‍ണ്ണയത്തിലെ കാലതാമസം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() എസ്.എസ്.എല്‍.സി പരീക്ഷാഫലത്തിന്റെ പുനര്‍മൂല്യനിര്‍ണ്ണയ ത്തിനായി ഈ വര്‍ഷം ലഭിച്ച ആകെ അപേക്ഷകള്‍ എത്ര ;

(ബി) ഇവയില്‍ എത്ര അപേക്ഷകള്‍ പ്ളസ് വണ്‍ കോഴ്സിന് അപേക്ഷിക്കേണ്ട സമയപരിധിക്ക് മുമ്പ് മൂല്യനിര്‍ണ്ണയം നടത്തി പുതിയ ഗ്രേഡ് നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ;

(സി) കോഴ്സിന് അപേക്ഷ സമര്‍പ്പിക്കേണ്ട സമയപരിധിക്കുശേഷവും പുനര്‍മൂല്യനിര്‍ണ്ണയം നടത്തി പുതിയ ഗ്രേഡ് നല്‍കാത്ത അപേക്ഷകള്‍ എത്രയെന്ന് വ്യക്തമാക്കാമോ ;

(ഡി) ഈ കുട്ടികള്‍ക്ക് യഥാസമയം പുതിയ ഗ്രേഡ് ലഭിക്കാത്തതിനാല്‍ ഇഷ്ടപ്പെട്ട വിഷയങ്ങളിലും താത്പര്യമുളള സ്കൂളുകളിലും പ്രവേശനം ലഭിക്കാത്ത സാഹചര്യം നിലവിലുണ്ടോ ; എങ്കില്‍ അതു പരിഹരിക്കുന്നതിന് എന്ത് നടപടിയെടുക്കും എന്ന് വിശദമാക്കാമോ ?

966

പാഠപുസ്തക വിതരണം

ശ്രീ. എം.. വാഹീദ്

ശ്രീ. സണ്ണി ജോസഫ്

ശ്രീ. വി.ഡി. സതീശന്‍

ശ്രീ. ലൂഡി ലൂയീസ്

() സ്കൂളുകളില്‍ പാഠപുസ്തക വിതരണത്തിന് എന്തെല്ലാം പുതിയ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി) ഈ അദ്ധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടോ ;

(സി) പാഠപുസ്തക വിതരണം എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് അറിയിക്കാമോ ;

(ഡി) ഏതെല്ലാം വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് സൌജന്യമായി പാഠപുസ്തകം വിതരണം ചെയ്യുന്നത് ?

967

പാഠപുസ്തകങ്ങളുടെ വിതരണം

ശ്രീ. എം. ഉമ്മര്‍

() ഒന്ന് മുതല്‍ പത്തുവരെ ക്ളാസുകളിലെ പാഠപുസ്തകങ്ങളുടെ വിതരണം പൂര്‍ത്തിയായിട്ടുണ്ടോ ;

(ബി) ഈ അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള മുഴുവന്‍ പാഠപുസ്തകങ്ങളും വിതരണം ചെയ്യുന്നതിനായി ഈവര്‍ഷം സ്വീകരിച്ച പുതിയ മാര്‍ഗ്ഗങ്ങള്‍ വിശദമാക്കുമോ ;

(സി) വിതരണത്തെ സംബന്ധിച്ച് ആക്ഷേപങ്ങളോ പരാതികളോ

ലഭിച്ചിട്ടുണ്ടോ ;

(ഡി) ഇനിയും ഏതെങ്കിലും പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാവാനുണ്ടോ ?

968

പാഠപുസ്തക ഡിപ്പോകളിലെ കാലഹരണപ്പെട്ട പുസ്തകങ്ങള്‍

ശ്രീ. രാജു എബ്രഹാം

() ഗവണ്‍മെന്റിന്റെ പാഠപുസ്തക ഡിപ്പോകളിലെ കാലഹരണപ്പെട്ട പുസ്തകങ്ങള്‍ തൂക്കി വില്‍ക്കുന്നതിന് തീരുമാനിക്കുയുണ്ടായോ; കാലഹരണപ്പെട്ടവ ഒഴിവാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ എന്താണ്; ഇതിനു വിരുദ്ധമായ നിലയില്‍ പുസ്തകങ്ങള്‍ വിറ്റഴിച്ചിട്ടുണ്ടോ;

(ബി) കാലഹരണപ്പെട്ടവ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട എന്തെങ്കിലും വല്ല ആരോപണം ഉണ്ടായോ; എങ്കില്‍ അന്വേഷിക്കയുണ്ടായോ; ക്രമക്കേടുകള്‍ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് മനസ്സിലായിട്ടുണ്ടോ ; എങ്കില്‍ കുറ്റക്കാരായവരുടെ പേരില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം കാലഹരണപ്പെട്ട ബുക്കുകള്‍ എത്രയുണ്ടായിരുന്നു; വില്പന നടന്നിട്ടുണ്ടെങ്കില്‍ എന്തു വിലയ്ക്ക് ; അതുവഴി നഷ്ടം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടോ?

969

ഷെക്സ്റ് ബുക്ക് ഡിപ്പോകള്‍

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

ശ്രീ.റ്റി. . അഹമ്മദ് കബീര്‍

ശ്രീ. കെ. എന്‍. . ഖാദര്‍

ശ്രീ.എന്‍. ഷംസുദ്ദീന്‍

() വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ടെക്സ്റ് ബുക്ക് ഡിപ്പോകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; എങ്കില്‍ എത്ര ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവയില്‍ മൊത്തം എത്ര ജീവനക്കാരുണ്ടെന്നും വ്യക്തമാക്കുമോ;

(ബി) ഡിപ്പോകളിലൂടെ പുസ്തകവിതരണം നടക്കുന്നുണ്ടോ; ഇല്ലെങ്കില്‍ പുസ്തക വിതരണത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള പുതിയ സംവിധാനം എന്താണെന്ന് വിശദമാക്കുമോ;

(സി) ഡിപ്പോകള്‍വഴി പുസ്തകവിതരണം നടത്തുന്നില്ലെങ്കില്‍ എന്നുമുതലാണ് നിര്‍ത്തലാക്കിയതെന്ന് വ്യക്തമാക്കുമോ;

(ഡി) അവിടത്തെ ജീവനക്കാരെ റീഡിപ്ളോയ് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണമെന്ത്;

() പുസ്തകവിതരണം നിര്‍ത്തലാക്കിയശേഷം ഡിപ്പോകളിലെ ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ശമ്പളം അലവന്‍സ്, ഓഫീസ് ചെലവുകള്‍ എന്നിവയുള്‍പ്പെടെ എന്ത് തുക ഇതേവരെ ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കുമോ?

970

സ്കൂളുകളില്‍ യൂണിഫോം നല്‍കുന്നതിന് ചെലവഴിച്ച തുക

ശ്രീ. സി. ദിവാകരന്‍

() സംസ്ഥാനത്തെ സ്കൂളുകളിലെ 6 മുതല്‍ 14 വയസ്സുവരെ പ്രായമുളള വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നല്‍കുന്നതിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഖജനാവില്‍ നിന്ന് ചെലവാക്കിയ തുക എത്ര; പ്രസ്തുത ആവശ്യത്തിനായി എസ്.എസ്.എ ഫണ്ടില്‍ നിന്നും ചെലവഴിച്ച തുക എത്രയെന്നും ഇതുവഴി എത്ര വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്തു എന്നും വ്യക്തമാക്കാമോ ;

(ബി) നടപ്പുവര്‍ഷത്തില്‍ എത്ര കോടി രൂപ വിവിധ സ്രോതസ്സുകളില്‍ വക കൊളളിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

971

സ്കൂള്‍ കുട്ടികള്‍ക്ക് സൌജന്യ യൂണിഫോം

ശ്രീ. റ്റി. വി. രാജേഷ്

സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്ക് സൌജന്യമായി യൂണിഫോം നല്‍കുന്ന പദ്ധതിയുടെ വിശദാംശം നല്‍കാമോ ; ഇത് എപ്പോള്‍ മുതലാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ?

972

എയ്ഡഡ് സ്കൂളുകളിലെ ബി.പി.എല്‍. വിഭാഗത്തില്‍ വരുന്ന കുട്ടികള്‍ക്ക് സൌജന്യ യൂണിഫോം നല്‍കാന്‍ നടപടി

ശ്രീ. ബി. സത്യന്‍

() ഗവണ്‍മെന്റ് സ്കൂളിലെ കുട്ടികള്‍ക്ക് സൌജന്യ യൂണിഫോം നല്‍കുന്നത് പോലെ എയ്ഡഡ് സ്കൂളിലെ ബി.പി.എല്‍. വിഭാഗത്തില്‍ വരുന്ന കുട്ടികള്‍ക്ക് സൌജന്യമായി സ്കൂള്‍ യൂണിഫോം വിതരണം ചെയ്യുന്നതിന് ഏതെങ്കിലും തരത്തിലുള്ള തടസ്സമുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി) എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെയും ഈ പദ്ധതിയില്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമോ?

973

എല്ലാ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ

ശ്രീ. .കെ. ബാലന്‍

() സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ എന്നുമുതലാണ് ഇത് ഏര്‍പ്പെടുത്തിയത്; എത്ര രൂപയുടെ ആനുകൂല്യമാണ് ലഭിക്കുന്നത്; ഏതെല്ലാം രൂപത്തിലുള്ള പരിരക്ഷയാണ് ലഭിക്കുന്നത്;

(സി) ഏത് ഇന്‍ഷ്വറന്‍സ് കമ്പനിയിലൂടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്; ഇതിനുള്ള പ്രീമിയമായി എത്ര രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്; എത്ര രൂപയാണ് ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്?

974

ഏകാധ്യാപക വിദ്യാലയങ്ങള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() സംസ്ഥാനത്ത് എത്ര ഏകാധ്യാപകവിദ്യാലയങ്ങള്‍ (മള്‍ട്ടിഗ്രേഡ് ലേണിംഗ് സെന്ററുകള്‍) പ്രവര്‍ത്തിക്കുന്നുണ്ട് ; എത്ര കുട്ടികള്‍ ഈ വിദ്യാലയങ്ങളില്‍ പഠിക്കുന്നുണ്ട് ;

(ബി) പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ എത്ര തുക വീതമാണ് കുട്ടികളുടെ പ്രവേശനം, അദ്ധ്യാപകരുടെ ശമ്പളം, മറ്റിനങ്ങളിലായി ഓരോ സെന്ററിനും നല്‍കിയിട്ടുള്ളത് ; വിശദാംശം അറിയിക്കുമോ ?

975

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം

ശ്രീ. കെ.എന്‍.. ഖാദര്‍

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി.ക്കുവിടാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ നയം വ്യക്തമാക്കുമോ?

976

ഹോം സ്റേഷന്‍

ശ്രീ. . കെ. വിജയന്‍

() ഹയര്‍ സെക്കണ്ടറി അദ്ധ്യാപകരുടെ സ്ഥലമാറ്റ കാര്യത്തില്‍ ഹോം സ്റേഷന്‍ വ്യവസ്ഥ നിലവിലുണ്ടോ;

(ബി) ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ ?

977

പ്രീ-പ്രൈമറി അദ്ധ്യാപികമാര്‍ക്കും ആയമാര്‍ക്കും നല്‍കുന്ന ശമ്പളം

ശ്രീ. വി. ശിവന്‍കുട്ടി

() സംസ്ഥാനത്തെ സര്‍ക്കാര്‍ പ്രീ-പ്രൈമറി അദ്ധ്യാപികമാര്‍ക്കും ആയമാര്‍ക്കും ഇപ്പോള്‍ നല്‍കുന്ന ശമ്പളത്തിന്റെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ ;

(ബി) പ്രസ്തുത ജീവനക്കാര്‍ക്ക് ശമ്പളസ്കെയില്‍ അനുസരിച്ചാണോ ഇപ്പോള്‍ ശമ്പളം നല്‍കി വരുന്നത്;

(സി) ഇല്ലെങ്കില്‍ പ്രസ്തുത ജീവനക്കാര്‍ക്ക് ശമ്പളസ്കെയില്‍ അനുവദിച്ച് നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ഡി) ഇല്ലെങ്കില്‍ പ്രസ്തുത സമീപനം എന്തുകൊണ്ടാണെന്നും വിശദമാക്കുമോ ?

978

അദ്ധ്യാപക പാക്കേജിലൂടെ നിയമനാംഗീകാരം ലഭിച്ചവര്‍

ശ്രീ. എം. ഉമ്മര്‍

() സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ അദ്ധ്യാപക പാക്കേജിലൂടെ എത്ര അദ്ധ്യാപകര്‍ക്ക് നിയമനാംഗീകാരം ലഭിച്ചുവെന്ന് കാറ്റഗറി തിരിച്ച് വിശദമാക്കുമോ ;

(ബി) ഇവരില്‍ എത്രപേര്‍ 2006-2011 കാലയളവില്‍ നിയമനം ലഭിച്ചവരായുണ്ട് ;

(സി) ഇനിയും നിയമനാംഗീകാരം ലഭിക്കാത്ത അദ്ധ്യാപകരുണ്ടോ ;

(ഡി) എങ്കില്‍ ഇവര്‍ക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള തടസ്സവാദങ്ങള്‍ വിശദമാക്കാമോ ?

979

വിദ്യാഭ്യാസ പാക്കേജില്‍ ലീവ് വേക്കന്‍സിയില്‍ ജോലി ചെയ്യുന്നവരെ ഉള്‍പ്പെടുത്തല്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() വിദ്യാഭ്യാസ പാക്കേജില്‍ ലീവ് വേക്കന്‍സിയില്‍ ജോലി ചെയ്യുന്ന അധ്യാപകരെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ ലീവ് വേക്കന്‍സിയില്‍ നിയമനാംഗീകാരം ലഭിച്ചവരെയും, ലഭിക്കാത്തവരെയും പരിഗണിക്കുമോ;

(സി) ഏതുവര്‍ഷംവരെ ജോലിയില്‍ പ്രവേശിച്ചവരെയാണ്

വിദ്യാഭ്യാസ പാക്കേജില്‍ ഉള്‍പ്പെടുത്തുന്നതെന്ന് വ്യക്തമാക്കുമോ?

980

ഹയര്‍ സെക്കണ്ടറി അദ്ധ്യാപക ഒഴിവുകള്‍

ശ്രീ. .. അസീസ്

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

() ഏതൊക്കെ വിഷയങ്ങളില്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളുകളില്‍ എത്ര അദ്ധ്യാപക തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്;

(ബി) പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

981

പാലക്കാട് ജില്ലയിലെ ഹൈസ്ക്കൂള്‍ അസിസ്റന്റ് (മലയാളം) തസ്തികയിലെ ഒഴിവുകള്‍

ശ്രീമതി പി. അയിഷാ പോറ്റി

() പാലക്കാട് ജില്ലയില്‍ ഹൈസ്ക്കൂള്‍ അസിസ്റന്റ് (മലയാളം) തസ്തികയില്‍ നിലവിലുളള പി.എസ്.സി. റാങ്ക് ലിസ്റിന്റെ കാലാവധി എന്നുവരെയാണുളളത്;

(ബി) പ്രസ്തുത തസ്തികയില്‍ ജില്ലയില്‍ നിലവിലുളള ഒഴിവുകള്‍ എത്രയാണ്;

(സി) പ്രസ്തുത ഒഴിവുകളുടെ വിവരം സ്കൂളിന്റെ പേരുവിവരം തിരിച്ച് വെളിപ്പെടുത്തുമോ;

(ഡി) പ്രസ്തുത ഒഴിവുകളെല്ലാംതന്നെ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലാത്തപക്ഷം അതിനുളള നടപടികള്‍ സ്വീകരിക്കുമോ?

982

അദ്ധ്യാപക പാക്കേജ് പ്രകാരം സ്പെഷ്യലിസ്റ് അദ്ധ്യാപകരുടെ ഒഴിവുകള്‍

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

() അദ്ധ്യാപക പാക്കേജ് പ്രകാരം സര്‍ക്കാര്‍ സ്ക്കൂളുകളില്‍ സ്പെഷ്യലിസ്റ് അദ്ധ്യാപകരുടെ എത്ര ഒഴിവുകള്‍ ഓരോ ജില്ലയിലും ഉണ്ടാകുമെന്ന് കണക്കാക്കിയിട്ടുണ്ടോ ; എങ്കില്‍ വിശദവിവരം നല്കുമോ ;

(ബി) ഓരോ ജില്ലയിലും ഉണ്ടാകാവുന്ന ഒഴിവുകള്‍ പി.എസ്.സി.യെ അറിയിക്കാന്‍ കാലതാമസം വരുത്തുന്നതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ഓരോ ജില്ലയിലും താല്കാലികാടിസ്ഥാനത്തില്‍ ജോലി നോക്കുന്ന സ്പെഷ്യലിസ്റ് അദ്ധ്യാപകരുടെ ജില്ലയും, കാറ്റഗറിയും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(ഡി) ആറു മാസത്തില്‍ അധികം കാലത്തേയ്ക്ക് നിലവില്‍ വരുന്ന എല്ലാ ഒഴിവുകളും,താല്കാലികക്കാര്‍ വഹിക്കുന്ന ഒഴിവുകളും പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

983

തൃശൂര്‍ ജില്ലയിലെ അദ്ധ്യാപക തസ്തികകളിലെ ഒഴിവ്

ശ്രീമതി ഗീതാ ഗോപി

() തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ എത്ര അദ്ധ്യാപക തസ്തികകളാണ് വിവിധ വിഷയങ്ങളിലായി ഒഴിഞ്ഞുകിടക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ഈ ഒഴിവുകള്‍ നികത്തുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

984

പൂതക്കുളം നോര്‍ത്ത്, പൂതക്കുളം സൌത്ത് എല്‍.പി. സ്കൂളുകളില്‍ ഷിഫ്റ്റ് സമ്പ്രദായം

ശ്രീ. ജി.എസ്. ജയലാല്‍

() ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍പ്പെട്ട പൂതക്കുളം നോര്‍ത്ത്, പൂതക്കുളം സൌത്ത് എല്‍.പി. സ്കൂളുകളില്‍ നിലവിലുണ്ടായിരുന്ന ഷിഫ്റ്റ് സമ്പ്രദായം ജനങ്ങളുടെ ആവശ്യത്തെത്തുടര്‍ന്ന് അവസാനിപ്പിച്ചിരുന്നുവോ;

(ബി) സ്കൂളിന്റെ നിലനില്‍പിനും, കുട്ടികളുടെ പഠനസൌകര്യത്തിലേക്കുമായി ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചുവെങ്കിലും അതിലേക്ക് ആവശ്യമായ അദ്ധ്യാപകരെ നിയമിച്ചിട്ടില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ അടിയന്തിരമായി പ്രസ്തുത സ്കൂളുകളില്‍ അദ്ധ്യാപകരെ നിയമിച്ച് സ്കൂളിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പ് വരുത്തുവാന്‍ തയ്യാറാകുമോ; ഇതിന്‍മേല്‍ എന്തുനടപടിയാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കുമോ?

985

എല്‍.പി. വിഭാഗത്തിന്റെയും യു.പി. വിഭാഗത്തിന്റെയും പുനഃക്രമീകരണം

പ്രൊഫ. സി. രവീന്ദ്രനാഥ്

() എല്‍.പി. വിഭാഗം 5-ാം ക്ളാസ്സ് വരേയും, യു.പി. വിഭാഗം 8-ാം ക്ളാസ് വരേയും എന്ന് ക്രമീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍, അതിന്റെ വിശദാംശം വ്യക്തമാക്കാമോ?

986

തോട്ടപ്പള്ളി നാലുചിറ യു.പി.സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്താന്‍ നടപടി

ശ്രീ. ജി.സുധാകരന്‍

() അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ സര്‍ക്കാര്‍ ഹൈസ്കൂളുകള്‍ ഇല്ലാത്ത പഞ്ചായത്തുകള്‍ ഏതെല്ലാമെന്നറിയിക്കാമോ;

(ബി) തോട്ടപ്പള്ളി നാലുചിറ യു.പി.സ്കൂളിനെ ഹൈസ്കൂളായി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമോ?

987

..ടി

ശ്രീ. ലൂഡി ലൂയിസ്

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ. ബെന്നി ബെഹനാന്‍

() സംസ്ഥാനത്ത് ഒരു ഐ..ടി സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയുണ്ടായോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) എവിടെയാണ് ഐ..ടി സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നത്; ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;

(ഡി) നിലവിലുള്ള ഏതെങ്കിലും സ്ഥാപനത്തെ ഐ..ടി യായി ഉയര്‍ത്തുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ ഏതു സ്ഥാപനത്തെ; വിശദാംശം നല്‍കുമോ?

988

മലയാളം സര്‍വ്വകലാശാല രൂപീകരണം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() ഉന്നതവിദ്യാഭ്യാസ രംഗത്ത് ഈ ഗവണ്‍മെന്റിന്റെ കാലത്ത് നടപ്പിലാക്കിയ കാര്യങ്ങളും ഇനി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും വിശദമാക്കുമോ;

(ബി) മലയാളം സര്‍വ്വകലാശാല രൂപീകരണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(സി) ഇംഗ്ളീഷ് & ഫോറിന്‍ ലാംഗ്വേജ് സര്‍വ്വകലാശാലയുടെ കേന്ദ്രം കേരളത്തില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എവിടെ, എന്ന്, ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?

989

ഇംഗ്ളീഷ് & ഫോറിന്‍ ലാംഗ്വേജ് സര്‍വ്വകലാശാല

ശ്രീ. കെ. ദാസന്‍

() ഇംഗ്ളീഷ് & ഫോറിന്‍ ലാംഗ്വേജ് സര്‍വ്വകലാശാല കേരളത്തില്‍ കാംമ്പസ് ആരംഭിച്ചിട്ടുണ്ടോ ; ഇത് എപ്പോള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത സര്‍വ്വകലാശാലയുടെ ഘടന, അഡ്മിനിസ്ട്രേഷന്‍, ഫാക്കല്‍റ്റി തുടങ്ങിയ കാര്യങ്ങള്‍ എപ്രകാരമായിരിക്കുമെന്നും സര്‍വ്വകലാശാലയിന്മേല്‍ സര്‍ക്കാരിന് ലഭിക്കുന്ന നിയന്ത്രണാധികാരങ്ങള്‍ എന്തെല്ലാമാണെന്നും വിശദീകരിക്കാമോ ;

(സി) “ഇഫ്ലൂ” ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് എപ്പോഴാണ് എന്നും ഏത് കാലഘട്ടത്തില്‍ ഏത് മന്ത്രിസഭയുടെ കാലത്താണ് എന്നും വ്യക്തമാക്കുമോ ?

990

കാസര്‍ഗോഡ് ജില്ലയില്‍ കേന്ദ്ര യൂണിവേഴ്സിറ്റി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയിലെ പെരിയ വില്ലേജില്‍ കേന്ദ്ര യൂണിവേഴ്സിറ്റിക്ക് എത്ര ഏക്കര്‍ സ്ഥലമാണ് നല്‍കിയിട്ടുള്ളത്;

(ബി) പ്രസ്തുത സ്ഥലം യൂണിവേഴ്സിറ്റിക്ക് കൈമാറ്റം ചെയ്തിട്ടുണ്ടോ;

(സി) കൈമാറ്റം ചെയ്യപ്പെട്ട സ്ഥലത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.