UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1401

പച്ചക്കറിവില നിയന്ത്രിക്കാന്‍ നടപടി

ശ്രീ. വി. ശിവന്‍കുട്ടി

ശ്രീ. കെ. കെ. നാരായണന്‍

ശ്രീ. എം. ഹംസ

ശ്രീമതി കെ. എസ്. സലീഖ

() സംസ്ഥാനത്ത് പച്ചക്കറി വില അനിയന്ത്രിതമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സംസ്ഥാനത്ത് പച്ചക്കറിയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചുകൊണ്ട് അവ സര്‍ക്കാര്‍ ഔട്ട്ലെറ്റുകള്‍ വഴി വിതരണം ചെയ്യുന്നതിനുള്ള പദ്ധതികള്‍ ഇപ്പോള്‍ നടപ്പാക്കുന്നുണ്ടോ;

(സി) വിപണിയിലെ വിലയില്‍ 30 ശതമാനം കുറച്ച് വില്‍പ്പന നടത്താന്‍ ആര്‍ക്കെല്ലാംനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടായിരുന്നു; ഇപ്രകാരം 30 ശതമാനം വില കുറച്ച് പച്ചക്കറി വില്പന നടക്കുന്നുണ്ടോ;

(ഡി) വില കുറച്ച് നല്‍കിയ ഇനത്തില്‍ ഉണ്ടായ നഷ്ടം നികത്തുന്നതിന് ഏതെല്ലാം ഏജന്‍സികള്‍ക്ക് എന്ത് തുക ഇതിനകം നല്‍കുകയുണ്ടായി;

() ഇതു സംബന്ധിച്ച തീരുമാനം എടുക്കുന്നതിന് ബഹു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധനകാര്യവകുപ്പുമന്ത്രി പങ്കെടുക്കുകയുണ്ടായോ; നഷ്ടം നികത്തുന്നതിന് പ്രതീക്ഷിക്കുന്ന ചെലവ് കണക്കാക്കിയിട്

1402

പച്ചക്കറി ഉല്പാദനവും വിതരണവും

ശ്രീ. പി. . മാധവന്‍

() സംസ്ഥാനത്ത് പച്ചക്കറി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും, ജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ ഇവ ലഭിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അറിയിക്കുമോ;

(ബി) ഇതിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും എന്തെല്ലാം സഹായങ്ങളാണ് ലഭിക്കുന്നത്;

(സി) ജൈവകൃഷി പ്രോത്സാഹനത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?

1403

പച്ചക്കറി സംഭരണം

ശ്രീ. വര്‍ക്കല കഹാര്‍

ശ്രീ. ലൂഡി ലൂയീസ്

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ. ഷാഫി പറമ്പില്‍

() കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ പച്ചക്കറികളും ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്;

(ബി) കൃഷി വകുപ്പ് നിശ്ചയിക്കുന്ന തറവിലയ്ക്ക് കൃഷിക്കാരില്‍ നിന്നും സംഭരിക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം വിലസ്ഥിരതാ ഫണ്ടില്‍ നിന്നും നല്‍കുന്ന കാര്യം പരിഗണിക്കുമോ ;

(സി) സംഭരിക്കുന്ന പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് മുഖേന വില്പന നടത്തുന്ന കാര്യം പരിഗണിക്കുമോ ?

1404

നഗരങ്ങളിലെ പച്ചക്കറി കൃഷി

ശ്രീ. .. അസീസ്

() നഗരപ്രദേശങ്ങളില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന് കൃഷിവകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് ;

(ബി) നഗര പ്രദേശങ്ങളില്‍ പച്ചക്കറി കൃഷി ചെയ്യുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി എന്തൊക്കെ സബ്സിഡികളാണ് നല്‍കി വരുന്നത് ;

(സി) പ്രോത്സാഹനാര്‍ത്ഥം സബ്സിഡി തുകകള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ?

1405

ഹോര്‍ട്ടികോര്‍പ്പിന്റെ പ്രവര്‍ത്തനം

ശ്രീ. .. അസീസ്

() ഹോര്‍ട്ടികള്‍ച്ചര്‍ പ്രൊഡക്ട്സ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(ബി) സംസ്ഥാനത്ത് ഹോര്‍ട്ടികോര്‍പ് വഴി പച്ചക്കറികള്‍ എത്ര ശതമാനം വില കുറച്ചാണ് വില്‍ക്കുന്നത് ;

(സി) പച്ചക്കറി വില പിടിച്ച് നിറുത്തുന്നതിനായി കൂടുതല്‍ സ്റാളുകളും മൊബൈല്‍ യൂണിറ്റുകളും തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

1406

ഹോര്‍ട്ടികോര്‍പ്പിന്റെ ചില്ലറ വില്പനകേന്ദ്രങ്ങള്‍

ശ്രീ. പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

() സംസ്ഥാനത്ത് ഹോര്‍ട്ടികോര്‍പ്പിന്റെ ചില്ലറ വില്പന കേന്ദ്രങ്ങള്‍ പുതുതായി ആരംഭിക്കുന്നതിന് പദ്ധതിയുണ്ടോ ;

(ബി) ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം പുതിയ എത്ര ഔട്ട്ലെറ്റുകള്‍ക്ക് തുടക്കം കുറിക്കാന്‍ സാധിച്ചുവെന്ന് അറിയിക്കുമോ ;

(സി) നടപ്പു സാമ്പത്തിക വര്‍ഷം ഇത്തരം എത്ര വില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുളളത് ; വിശദാംശങ്ങള്‍ നല്‍കുമോ ?

1407

വിഷ വിമുക്തമായ പച്ചക്കറി ഉല്പാദനം

ശ്രീ. എം. ഉമ്മര്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

ശ്രീ. സി. മമ്മൂട്ടി

() സംസ്ഥാനത്ത് വിറ്റഴിക്കുന്ന, അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളിലും, പഴങ്ങളിലും മാരകമായ കീടനാശിനികളുടെ അമിത സാന്നിദ്ധ്യം ഉള്ളതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ ഏതെങ്കിലും വിഭാഗം പരിശോധന നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദ വിവരം നല്കുമോ;

(സി) അന്യ സംസ്ഥാന ഉല്പന്നങ്ങളിലെ വിഷ വസ്തുക്കളുടെ സാന്നിദ്ധ്യം പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്താനും, സംസ്ഥാനത്തിനാവശ്യമായ പച്ചക്കറികള്‍ ഇവിടെത്തന്നെ ഉല്പാദിപ്പിക്കാനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

1408

പച്ചക്കറി വില നിയന്ത്രണം

ശ്രീമതി പി. അയിഷാ പോറ്റി

() അനിയന്ത്രിതമായി പച്ചക്കറി വില ഉയരുന്നതുമൂലം ജനങ്ങള്‍ ബുദ്ധിമുട്ട് നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ പച്ചക്കറി ലഭ്യമാക്കുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;

(സി) അനിയന്ത്രിതമായി പച്ചക്കറി വില ഉയരാനുണ്ടായ പ്രധാന കാരണങ്ങള്‍ എന്തെല്ലാമാണ്?

1409

ധര്‍മ്മടം നിയോജകമണ്ഡലത്തിലെ പച്ചക്കറി കൃഷി പ്രോജക്ട്

ശ്രീ. കെ. കെ. നാരായണന്‍

() ധര്‍മ്മടം നിയോജകമണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും പച്ചക്കറി കൃഷി നടത്തുന്നതിനുള്ള പ്രോജക്ട് ലഭിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇതില്‍ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

1410

വീട്ടില്‍ ഒരു മാവ്’ പദ്ധതി

ശ്രീ. ജി. എസ്. ജയലാല്‍

() കൃഷി വകുപ്പ് സംസ്ഥാനത്തെ എല്ലാ നിയോജമണ്ഡലങ്ങളിലും 'വീട്ടില്‍ ഒരു മാവ്' പദ്ധതി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ ഏത് ഗ്രാമപഞ്ചായത്തിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അറിയിക്കുമോ ;

(ബി) പ്രസ്തുത പദ്ധതിപ്രകാരം എന്തൊക്കെ ആനുകൂല്യങ്ങളാണ് കൃഷിക്കാര്‍ക്ക് നല്‍കുവാന്‍ ലക്ഷ്യമിടുന്നതെന്നും, എത്ര ഗുണഭോക്താക്കള്‍ ഉണ്ടാകുമെന്നും വ്യക്തമാക്കുമോ ;

(സി) കൃഷി വകുപ്പ് നേരിട്ടാണോ അതോ മറ്റേതെങ്കിലും ഏജന്‍സി മുഖേനയാണോ പദ്ധതി നടപ്പിലാക്കുന്നത്; എന്നത്തേയ്ക്ക് പ്രസ്തുത പദ്ധതി പ്രാവര്‍ത്തികമാക്കുവാനാണ് ലക്ഷ്യമിട്ടി ട്ടുളളത്;

(ഡി) പദ്ധതിപ്രകാരം കൃഷിക്കാര്‍ക്ക് നല്‍കുന്ന നടീല്‍വസ്തുക്കളുടെയും ഉല്പാദനോപാധികളുടെയും ഗുണമേന്മ ഉറപ്പ് വരുത്തുന്നതിലേക്ക് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്?

1411

'വീട്ടില്‍ ഒരു മാവ്' പദ്ധതിയുടെ വിശദാംശങ്ങള്‍

ശ്രീ. മോന്‍സ് ജോസഫ്

() സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച വീട്ടില്‍ ഒരു മാവ് എന്ന പദ്ധതി ഈ സാമ്പത്തിക വര്‍ഷം ഏതൊക്കെ പഞ്ചായത്തുകളിലാണ് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(ബി) ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; ഇനി കൂടുതല്‍ പഞ്ചായത്തുകളില്‍ ഈ പദ്ധതി ആരംഭിക്കു വാന്‍ ഉദ്ദേശിക്കുന്നുണ്ടോ;ഒരു പഞ്ചായത്തിന് എത്ര ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്;പഞ്ചായത്ത് വിഹിതം എത്രയാണ്?

1412

വീട്ടില്‍ ഒരു മാവ്’ പദ്ധതി

ശ്രീ. ജെയിംസ് മാത്യു

() ‘വീട്ടില്‍ ഒരു മാവ്’ പദ്ധതി ഏതെല്ലാം മണ്ഡലത്തില്‍ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട് ;

(ബി) എത്ര വീടുകളില്‍ ഇതിനകം പദ്ധതി നടപ്പിലാക്കിയിട്ടുണ്ട് ;

(സി) വടക്കന്‍ ജില്ലകളില്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ മണ്ണിന്റെ പ്രത്യേകതയനുസരിച്ച് ഏറ്റവും അനുയോജ്യമായ ‘കുറ്റ്യാട്ടൂര്‍’ മാവിന്റെ തൈകള്‍ ഉപയോഗിക്കാമെന്ന ഉറപ്പു പാലിക്കപ്പെടുമോ ?

1413

എന്റെ മാവ്’ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍

ശ്രീ. കെ. രാജു

() സംസ്ഥാന കൃഷിവകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ചിരുന്ന ‘എന്റെ മാവ്’ പദ്ധതി എത്ര നിയോജക മണ്ഡലങ്ങളില്‍ നടപ്പിലാക്കി എന്ന് വ്യക്തമാക്കുമോ;

(ബി) ഇല്ലെങ്കില്‍ ഈ പദ്ധതി നടപ്പിലാക്കുന്നതിന് നിലവില്‍ ഉള്ള ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി) സംസ്ഥാനത്ത് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന നിലവില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1414

'വീട്ടിലൊരുമാവ്' പദ്ധതി

ശ്രീ. എം. ചന്ദ്രന്‍

() 'വീട്ടിലൊരു മാവ്' പദ്ധതി പ്രകാരം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പഞ്ചായത്തുകളില്‍ മാവിന്‍ തൈകള്‍ വിതരണം നടത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ ഏതു ഏജന്‍സി വഴിയാണ് മാവിന്‍ തൈകള്‍ വിതരണം ചെയ്തതെന്നു വ്യക്തമാക്കാമോ;

(സി) പാലക്കാട് ജില്ലയില്‍ ഏതെല്ലാം പഞ്ചായത്തുകളിലാണ് മാവിന്‍ തൈ വിതരണം ചെയ്തിട്ടുള്ളത് എന്നും എത്ര മാവിന്‍ തൈകളാണ് വിതരണം ചെയ്തിട്ടുള്ളതെന്നും വ്യക്തമാക്കാമോ?

1415

കൃഷി വകുപ്പിന്റെ നൂറുദിന കര്‍മ്മ പരിപാടി

ശ്രീ. വി. ശിവന്‍കുട്ടി

() ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനുശേഷം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കൃഷിവകുപ്പ് ഏതെങ്കിലും പുതിയ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ ആയതിന്റെ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള വ്യക്തമായ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) നേമം നിയോജക മണ്ഡലത്തില്‍ ഈയിനത്തില്‍ കൃഷിവകുപ്പു ചെലവഴിച്ച തുകയും ആരംഭിച്ച പദ്ധതികളും ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ?

1416

കാര്‍ഷിക വിളകള്‍ക്ക് നഷ്ടപരിഹാരം

ശ്രീ. സി. കൃഷ്ണന്‍

കാലവര്‍ഷക്കെടുതിയില്‍ നാശം സംഭവിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നും എങ്കില്‍ ഓരോ വിളകള്‍ക്കും എത്ര തുക വീതം നല്‍കുന്നുണ്ടെന്നും വ്യക്തമാക്കാമോ?

1417

അറുപത് വയസ് കഴിഞ്ഞ ചെറുകിട-നാമമാത്ര കര്‍ഷകന് പെന്‍ഷന്‍

ശ്രീ. കെ.വി.അബ്ദുള്‍ ഖാദര്‍

() അറുപത് വയസ് കഴിഞ്ഞ ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ 2011-12 - ല്‍ എത്രപേര്‍ക്ക് നല്കുകയുണ്ടായി; മുന്‍വര്‍ഷം ബഡ്ജറ്റില്‍ ഇതിനായി വകയിരുത്തപ്പെട്ട തുകയില്‍ എത്ര തുക ചെലവഴിക്കുകയുണ്ടായി ; മുന്‍ വര്‍ഷം എത്ര കര്‍ഷകരില്‍ നിന്ന് അപേക്ഷ ലഭിച്ചിരുന്നു;

(ബി) ബഡ്ജറ്റിലെ ഈ നിര്‍ദ്ദേശം സംബന്ധിച്ച ഗവണ്‍മെന്റ് ഉത്തരവ് ഏത് തീയതിയിലാണ് പുറപ്പെടുവിച്ചത്; ഉത്തരവുകളുടെ പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കാമോ ;

(ഡി) എത്ര മാസത്തെ കുടിശ്ശിക ഇപ്പോള്‍ കൃഷിക്കാര്‍ക്ക് നല്‍കുവാനുണ്ടെന്ന് വ്യക്തമാക്കുമോ ?

1418

അറുപത് കഴിഞ്ഞ എല്ലാ കര്‍ഷകര്‍ക്കും പെന്‍ഷന്‍

ശ്രീ. പി. കെ. ഗുരുദാസന്‍

() സംസ്ഥാനത്ത് അറുപത് കഴിഞ്ഞ എല്ലാ കര്‍ഷകര്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കിയിട്ടുണ്ടോ;

(ബി) പെന്‍ഷന് അര്‍ഹരായ അറുപത് പിന്നിട്ട കര്‍ഷകരില്‍ നിന്നും പെന്‍ഷന് വേണ്ടി ഇതിനകം ലഭിച്ച അപേക്ഷകളെത്രയാണ്; അപേക്ഷിച്ചവര്‍ക്കെല്ലാം പെന്‍ഷന്‍ ലഭ്യമാക്കിയിട്ടുണ്ടോ;

(സി) പെന്‍ഷന്‍ തുക എത്രയാണ്; അര്‍ഹതപ്പെട്ടവര്‍ക്ക് എത്രമാസത്തെ പെന്‍ഷന്‍ കുടിശ്ശികയായിട്ടുണ്ട്;

(ഡി) പെന്‍ഷന്‍ നല്‍കുന്നതിന് തന്നാണ്ടിലെ ബജറ്റില്‍ വകയിരുത്തപ്പെട്ട തുക എത്ര?

1419

കര്‍ഷക പെന്‍ഷന്‍ ഇനത്തില്‍ ചെലവഴിച്ച തുക

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്ത് എത്ര കര്‍ഷകരാണ് കര്‍ഷക പെന്‍ഷന് അര്‍ഹരായി നിലവിലുള്ളത് ; പെന്‍ഷന്‍ അപേക്ഷകള്‍ എല്ലാം പരിഗണിക്കപ്പെട്ടിട്ടുണ്ടോ ;

(ബി) കര്‍ഷക പെന്‍ഷന്‍ ഇനത്തില്‍ എത്ര തുകയാണ് ഒരു വര്‍ഷം ചെലവഴിക്കുന്നത് ?

1420

വിള ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. ചിറ്റയം ഗോപകുമാര്‍

() വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ പണം അടച്ച കര്‍ഷകരുടെ പേരുവിവരവും, ഒടുക്കിയ തുകയും ഇന്‍ഷ്വറന്‍സ് കമ്പനിക്ക് കൈമാറാതെ ആഫീസുകളില്‍ തന്നെ കെട്ടിക്കിടക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ആയത് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

1421

കര്‍ഷക ആത്മഹത്യ - കാരണങ്ങള്‍

ശ്രീമതി പി. അയിഷാ പോറ്റി

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട് എന്നറിയിക്കാമോ;

(ബി) പ്രസ്തുത കര്‍ഷകരുടെ ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(സി) കര്‍ഷകരുടെ ആത്മഹത്യക്ക് നിദാനമായി പരിഗണിക്കപ്പെടുന്ന കാരണങ്ങള്‍ എന്തെല്ലാമാണ്;

(ഡി) കര്‍ഷകരുടെ ആത്മഹത്യ അവസാനിപ്പിക്കാന്‍ എന്തെല്ലാം പരിപാടികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?

1422

കര്‍ഷക ആത്മഹത്യ

ശ്രീ. . പി. ജയരാജന്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

ശ്രീ. എസ്. രാജേന്ദ്രന്‍

() സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന കര്‍ഷക ആത്മഹത്യകള്‍ തടയുന്നതിന് എന്തെല്ലാം പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി) കാര്‍ഷിക വായ്പകളുടെ പലിശയും ആത്മഹത്യചെയ്ത കര്‍ഷകരുടെ വായ്പയും എഴുതിത്തള്ളുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി) കര്‍ഷക കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനം എപ്രകാരം വിപുലീകരിക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ; ഇതു സംബന്ധിച്ച സര്‍ക്കാര്‍ നയം വിശദമാക്കുമോ ?

1423

കര്‍ഷക ആത്മഹത്യ തടയാന്‍ സ്വീകരിച്ച നടപടികള്‍

ശ്രീമതി. ജമീലാ പ്രകാശം

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്;

(ബി) ഇത് സംബന്ധിച്ച് ജില്ല തിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കാമോ;

(സി) ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് എന്ത് സഹായമാണ് നല്കിയത്;

(ഡി) ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

() കര്‍ഷക ആത്മഹത്യ തടയാന്‍ എന്ത് നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളളത്;

(എഫ്) അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

1424

രാസവളങ്ങളുടെ വിലവര്‍ദ്ധനവ്

ശ്രീ. . പി. ജയരാജന്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

ശ്രീ. ബാബു എം. പാലിശ്ശേരി

ശ്രീമതി കെ. എസ്. സലീഖ

() രാസവളങ്ങളുടെ വില വീണ്ടും വര്‍ദ്ധിച്ചിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) വില നിയന്ത്രണാധികാരം കേന്ദ്ര ഗവണ്‍മെന്റ് കമ്പനികള്‍ക്ക് നല്‍കിയതിനുശേഷം ഇതിനകം എത്ര തവണ രാസവളങ്ങളുടെ വില കൂട്ടുകയുണ്ടായി ; സംസ്ഥാനത്ത് വിതരണം ചെയ്യുന്ന രാസവളങ്ങളും, വില വര്‍ദ്ധനയും സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി) യൂറിയ ഉള്‍പ്പെടെ ഏതെല്ലാം വളങ്ങള്‍ക്കാണിപ്പോള്‍ ക്ഷാമം നേരിടുന്നത് ; കൃഷിക്കാര്‍ പ്രതിസന്ധിയിലായിരിക്കുന്ന ഈ സാഹചര്യം നേരിടാന്‍ എന്ത് നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന് അറിയിക്കുമോ ?

1425

രാസവളങ്ങളുടെ ദൌര്‍ലഭ്യം

ശ്രീ. ബാബു എം. പാലിശ്ശേരി

() സംസ്ഥാനത്ത് 2011 വര്‍ഷത്തില രാസവളങ്ങളുടെ ലഭ്യതക്കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് പൊട്ടാഷ്, യൂറിയ തുടങ്ങിയ രാസവളങ്ങള്‍ മതിയായ തോതില്‍ അനുവദിച്ചു കിട്ടുന്നതിന് കൃഷിവകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കാമോ?

1426

എന്‍ഡോസള്‍ഫാന്‍

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

() വിവിധ പ്ളാന്റേഷന്‍ ഓഫീസുകളില്‍ സൂക്ഷിച്ചു വച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇവ നശിപ്പിക്കാന്‍ എന്തൊക്കെ മുന്‍ കരുതലുകള്‍ എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

1427

വളങ്ങളുടേയും കീടനാശിനികളുടേയും ഗുണനിലവാരം

ശ്രീ. ചിറ്റയം ഗോപകുമാര്‍

() ചെടികളുടെയും, കാര്‍ഷികവിളകളുടെയും വളര്‍ ച്ചയ്ക്കും ഉല്പാദനത്തിനും സഹായിക്കുമെന്ന വ്യാജപരസ്യം നല്‍കി കൃഷിവകുപ്പിന്റെ അംഗീകാരമോ, ലൈസന്‍സോ ഇല്ലാതെ ചില കമ്പനികള്‍ അവരുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത്തരം കമ്പനികളെ നിയന്ത്രിക്കുവാന്‍ കൃഷിവകുപ്പില്‍ പ്രത്യേകമായി നിയമങ്ങള്‍ നിലവിലുണ്ടോ;

(സി) എങ്കില്‍ അവയുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി) വളങ്ങളുടേയും കീടനാശിനികളുടേയും ഗുണനിലവാരം നിര്‍ണ്ണയിക്കുന്നതിന് എന്തൊക്കെ ക്രമീകരണങ്ങളാണ് കൃഷിവകുപ്പില്‍ നിലവിലുള്ളത്; വിശദാംശം അറിയിക്കുമോ?

1428

രാസവളങ്ങളുടെ വിലവര്‍ദ്ധന

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാസവളങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ എത്ര തവണ എത്ര രൂപ വീതം വര്‍ദ്ധിപ്പിച്ചുവെന്ന് വെളിപ്പെടുത്തുമോ ;

(ബി) രാസവളങ്ങളുടെ വില നിയന്ത്രിക്കുന്നതിനും, വിലക്കുറവ് നല്‍കുന്നതിനും, ലഭ്യത ഉറപ്പുവരുത്തുന്നതിനും ഈ സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ എന്തെല്ലാം ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ ;

(സി) ഇതിനായി എന്തു തുക നീക്കി വെച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ?

1429

രാസവള സബ്സിഡി

ശ്രീ. റ്റി.വി. രാജേഷ്

() രാസവളങ്ങള്‍ക്കുള്ള സബ്സിഡി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) രാസവള സബ്സിഡി വെട്ടിക്കുറച്ച നടപടി കൃഷിക്കാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ;

(സി) കൃഷിക്കാര്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് ഇത് സംബന്ധിച്ച് ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്

1430

വളത്തിന് പകരം പണം

ശ്രീമതി കെ. കെ. ലതിക

() കൃഷിഭവനുകള്‍ മുഖേന കൃഷിക്കാര്‍ക്ക് നല്‍കുന്ന വളം യഥാസമയം വിതരണം ചെയ്യാന്‍ തടസ്സം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വിളകള്‍ക്ക് യഥാസമയം വളം നല്‍കുന്നതിന് അംഗീകൃത വളം ഡിപ്പോകളില്‍ നിന്നും യഥാസമയം വളം വാങ്ങിയ കര്‍ഷകര്‍ക്ക് ചെലവായ തുക കൃഷിഭവനുകള്‍ മുഖാന്തിരം റീ ഇമ്പേഴ്സ് ചെയ്ത് നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?

1431

ഗ്രീന്‍ഹൌസുകള്‍ക്കുള്ള സബ്സിഡി

ശ്രീ. . എം. ആരിഫ്

() ഈ വര്‍ഷം എത്ര ഗ്രീന്‍ഹൌസുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും യഥാര്‍ത്ഥത്തില്‍ സ്ഥാപിക്കപ്പെട്ടവ എത്രയാണെന്നും വിശദമാക്കുമോ;

(ബി) ഈ പദ്ധതിയനുസരിച്ച് ഓരോ ഗ്രീന്‍ ഹൌസിനും സബ്സിഡി ഇനത്തില്‍ എന്ത് തുക നല്‍കുവാനാണ് തീരുമാനിച്ചിരിക്കുന്നത്; ഇതിനായി എന്തു തുക വകയിരുത്തപ്പെട്ടിട്ടുണ്ട്; സബ്സിഡി ഇനത്തില്‍ ഇതിനകം എന്ത് തുക ചെലവായിട്ടുണ്ട് ?

1432

സമ്മിശ്രകൃഷി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ചീമേനിയിലെ പ്ളാന്റേഷന്‍ കോര്‍പ്പറേഷന്റെ അധീനതയിലുള്ള തോട്ടത്തില്‍ കാര്യക്ഷമമായ രീതിയില്‍ സമ്മിശ്രകൃഷി വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?

1433

കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍

കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയിലെ സി.പി.സി.ആര്‍., പിലിക്കോട് പ്രദേശിക കൃഷിവിജ്ഞാനകേന്ദ്രം, പടന്നക്കാട് കാര്‍ഷിക കോളേജ് എന്നിവയുടെ മേല്‍നോട്ടത്തില്‍ ജില്ലയിലെ പ്ളാന്റേഷന്‍ അധീനതയിലുള്ള സ്ഥലങ്ങളിലോ സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമിയിലോ കാര്‍ഷികാധിഷ്ഠിതമായ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

1434

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക പരിശീലനം

ശ്രീ. പുരുഷന്‍ കടലുണ്ടി

കാര്‍ഷിക വിഷയങ്ങളില്‍ വിവിധ കോഴ്സുകള്‍ നടത്തുന്ന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക കാര്‍ഷിക പരിശീലനം നല്‍കാനാവുംവിധം പരിസര പ്രദേശത്ത് മാതൃകാ കൃഷി/ഡയറി ഫാമുകള്‍ ആരംഭിക്കുന്നതിന് കുടുംബശ്രീ/കര്‍ഷക കൂട്ടായ്മകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും പങ്കാളിത്തമുള്ള പദ്ധതികള്‍ അനുവദിക്കാമോ എന്ന് അറിയിക്കുമോ?

1435

കര്‍ഷക കടാശ്വാസ കമ്മീഷന്‍

ശ്രീ. കെ. രാധാകൃഷണന്‍

() കാര്‍ഷിക കാടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിച്ചിട്ടൂണ്ടെന്നുള്ളതു സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

1436

കര്‍ഷക കടാശ്വാസ കമ്മീഷന്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() കര്‍ഷക കടാശ്വാസ കമ്മീഷന്‍ നിലവിലുണ്ടോ; എങ്കില്‍ അതിലെ അംഗങ്ങളുടെ പേരുവിവരം ലഭ്യമാക്കുമോ;

(ബി) ഇല്ലെങ്കില്‍ ഇത് പുന:സംഘടിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(സി) കമ്മീഷന്‍ നിലവിലില്ലാത്തതുമൂലം ജപ്തി അടക്കമുള്ള നടപടികള്‍ക്ക് കര്‍ഷകര്‍ വിധേയരാവുകയും, അവര്‍ ആത്മഹത്യയടക്കമുള്ള നടപടികള്‍ക്ക് മുതിരുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) മുന്‍പ് കടാശ്വാസ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത 35 കോടിയില്‍ എത്രതുക കര്‍ഷകര്‍ക്ക് കൊടുത്തിട്ടുണ്ട്; വിശദമാക്കുമോ?

1437

കര്‍ഷക കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനം

ശ്രീ. .. അസീസ്

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കര്‍ഷക കടാശ്വാസ കമ്മീഷന്‍ എത്ര തുകയാണ് എഴുതിത്തള്ളിയത്;

(ബി) കടാശ്വാസ കമ്മീഷനില്‍ സാമ്പത്തിക പരിമിതി കാരണം എഴുതി തള്ളിയ കടങ്ങള്‍ക്ക് പോലും തുക നല്‍കാന്‍ കഴിയാത്ത അവസ്ഥ നിലവിലുള്ളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1438

കര്‍ഷകര്‍ക്ക് രജിസ്ട്രേഷന്‍

ശ്രീ.ഷാഫി പറമ്പില്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ. വി.റ്റി.ബല്‍റാം

ശ്രീ. കെ.ശിവദാസന്‍ നായര്‍

() സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി) ഇതുകൊണ്ട് കര്‍ഷകര്‍ക്കുണ്ടാകുന്ന ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി) ആദ്യഘട്ടത്തില്‍ രജിസ്ട്രേഷന്‍ ആരംഭിക്കുന്നത് എവിടെയാണെന്നും സംസ്ഥാനം മുഴുവന്‍ രജിസ്ട്രേഷന്‍ വ്യാപിപ്പിക്കാന്‍ ഉദ്ദേശ്യമുണ്ടോയെന്നും അറിയിക്കുമോ?

1439

സഞ്ചരിക്കുന്ന കാര്‍ഷിക ഗവേഷണ യൂണിറ്റ്

ശ്രീ. ചിറ്റയം ഗോപകുമാര്‍

() ഗുണമേന്മയുള്ള വിത്തുകള്‍, ഫലവൃക്ഷത്തൈകള്‍, കാര്‍ഷിക ഉപദേശങ്ങള്‍ ആയവ ഗ്രാമീണ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് സഞ്ചരിക്കുന്ന ഒരു കാര്‍ഷിക ഗവേഷണ യൂണിറ്റ് നലവിലുണ്ടോ;

(ബി) ഗ്രാമീണ മേഖലയ്ക്ക് പ്രാധാന്യം കൊടുത്ത് ഇത്തരമൊരു പദ്ധതി ആരംഭിക്കുന്നതിന് തയ്യാറാകുമോ?

1440

കിസാന്‍ ക്രഡിറ്റ് കാര്‍ഡിന്റെ ഈടിന്മേല്‍ ലോണ്‍

ശ്രീ. ജെയിംസ് മാത്യു

() വയനാട്, ഇടുക്കി ജില്ലകളില്‍ നാമമാത്ര കര്‍ഷകര്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഈടായി സ്വീകരിച്ച് കാര്‍ഷിക ലോണ്‍ നല്‍കുന്ന പദ്ധതി നടപ്പിലാക്കുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ എത്ര കൃഷിക്കാര്‍ക്ക് ഈ നിലയില്‍ ലോണ്‍ ലഭ്യമാക്കിയിട്ടുണ്ട്; എത്ര കോടി രൂപ ലോണായി നല്‍കിയിട്ടുണ്ട്;

(സി) മറ്റു ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.